16.04.2026           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ - യോഗത്തിലൂടെ മാത്രമേ ആത്മാവിലെ കറ ഇല്ലാതാകൂ, ബാബയിൽ നിന്നും പൂർണ്ണമായ സമ്പത്ത് പ്രാപ്തമാകൂ, അതിനാൽ എത്ര കഴിയുമോ യോഗബലത്തെ വർദ്ധിപ്പിക്കൂ.

ചോദ്യം :-
ദേവി ദേവതകളുടെ കർമ്മം ശ്രേഷ്ഠമായിരുന്നു, ഇപ്പോൾ എല്ലാവരുടേയും കർമ്മം എന്തുകൊണ്ടാണ് ഭ്രഷ്ടമായിരിക്കുന്നത്?

ഉത്തരം :-
എന്തുകൊണ്ടെന്നാൽ തന്റെ യഥാർത്ഥ ധർമ്മത്തെ മറന്നിരിക്കുകയാണ്. ധർമ്മത്തെ മറന്നതിലൂടെ ഏത് കർമ്മം ചെയ്താലും അത് ഭ്രഷ്ടമായി തീരുന്നു. ബാബ നിങ്ങൾക്ക് തന്റെ സത്യമായ ധർമ്മത്തിന്റെ തിരിച്ചറിവ് നൽകുകയാണ്, അതോടൊപ്പം മുഴുവൻ വിശ്വത്തിന്റെയും ചരിത്രവും ഭൂമിശാസ്ത്രവും കേൾപ്പിക്കുകയാണ്, നിങ്ങൾ ഇത് എല്ലാവർക്കും കേൾപ്പിച്ചു കൊടുക്കണം, ബാബയുടെ സത്യമായ പരിചയം നൽകണം.

ഗീതം :-
മുഖം നോക്കൂ ആത്മാവേ....

ഓംശാന്തി.  
ഇത് ആരാണ് പറഞ്ഞത്, ആരോടാണ് പറഞ്ഞത്. ബാബ കുട്ടികളോടാണ് പറയുന്നത്. ബാബ കുട്ടികളെ പതിതത്തിൽ നിന്നും പാവനമാക്കുകയാണ്. കുട്ടികൾ മനസ്സിലാക്കി, നമ്മൾ ഭാരതവാസികൾ ദേവിദേവതകളായിരുന്നു, അവർ ഇപ്പോൾ 84 ജന്മങ്ങളുടെ ചക്രം കറങ്ങി സതോപ്രധാനതയിൽ നിന്നും കടന്ന് ഇപ്പോൾ സതോ, രജോ, തമോവും കഴിഞ്ഞ് തമോപ്രധാനമായി തീർന്നിരിക്കുന്നു. ഇപ്പോൾ വീണ്ടും പതിതരെ പാവനമാക്കുന്ന ബാബ പറയുകയാണ് തന്റെ ഹൃദയത്തോട് ചോദിക്കണം, ഞാൻ എത്രത്തോളം പുണ്യാത്മാവായിട്ടുണ്ട്? നിങ്ങൾ സതോപ്രധാനമായ പവിത്ര ആത്മാക്കളായിരുന്നു, എപ്പോൾ ആദ്യമാദ്യം നിങ്ങളെ ദേവിദേവതാ എന്ന് വിളിച്ചിരുന്നോ, അതിനെ ആദി സനാതന ദേവി ദേവതാ ധർമ്മം എന്ന് പറയും. ഇപ്പോൾ ഒരു ഭാരതവാസിയും സ്വയത്തെ ദേവിദേവതാ ധർമ്മത്തിലേതാണ് എന്ന് പറയില്ല. ഹിന്ദു എന്ന് പറയുന്നത് ഒരു ധർമ്മമല്ല. പക്ഷെ പതിതമായത് കാരണം സ്വയത്തെ ദേവതാ എന്ന് വിളിക്കാൻ സാധിക്കുന്നില്ല. സത്യയുഗത്തിൽ ദേവതകൾ പവിത്രരായിരുന്നു. പവിത്ര പ്രവൃത്തി മാർഗ്ഗമായിരുന്നു, യഥാ രാജാ റാണി തഥാ പ്രജാ എല്ലാവരും പവിത്രരായിരുന്നു. ഭാരതവാസികൾക്ക് ബാബ ഓർമ്മ ഉണർത്തി തരുകയാണ് നിങ്ങൾ പവിത്ര പ്രവൃത്തി മാർഗ്ഗത്തിലുള്ള ആദി സനാതന ദേവി ദേവതാ ധർമ്മത്തിലുള്ളവരായിരുന്നു, അതിനെ സ്വർഗ്ഗം എന്നാണ് പറഞ്ഞിരുന്നത്. അവിടെ ഒരു ധർമ്മം മാത്രമെ ഉണ്ടായിരുന്നുള്ളൂ. ആദ്യ നമ്പറിലുള്ള മഹാരാജാ മഹാറാണി ലക്ഷ്മി നാരായണനായിരുന്നു. അവരുടെ കുലമായിരുന്നു മാത്രമല്ല ഭാരതം വളരെ ധനവാനായിരുന്നു, അത് സത്യയുഗമായിരുന്നു. പിന്നീട് ത്രേതയിലേക്ക് വന്നു അപ്പോഴും പൂജ്യ ദേവി-ദേവതകൾ അഥവാ ക്ഷത്രിയർ എന്നാണ് അറിയപ്പെട്ടിരുന്നത്. ഒന്ന് ലക്ഷ്മി-നാരായണന്റെ രാജ്യമായിരുന്നു, പിന്നെ സീതാ-രാമന്റെ രാജ്യമായിരുന്നു, അവരുടെ കുലമായിരുന്നു. ഏതുപോലെയാണോ ക്രിസ്ത്യൻസിൽ പറയാറുണ്ടല്ലോ എഡ്വേർഡ് ഒന്നാമൻ, രണ്ടാമൻ...ഇങ്ങനെ പോകുന്നു. അതുപോലെയായിരുന്നു ഭാരതത്തിലും. 5000 വർഷത്തിന്റെ കാര്യമാണ് അർത്ഥം 5000 വർഷങ്ങൾക്ക് മുമ്പ് ഭാരതത്തിൽ ലക്ഷ്മി നാരായണന്റെ രാജ്യമായിരുന്നു. പക്ഷെ അവർക്ക് ഈ രാജ്യം എപ്പോൾ എങ്ങനെ പ്രാപ്തമായി എന്നത് ആർക്കും അറിയില്ല. സൂര്യവംശി രാജ്യം പിന്നെ ചന്ദ്രവംശി രാജ്യമായി എന്തുകൊണ്ടെന്നാൽ പുനർജന്മം എടുത്തെടുത്ത് ഏണിപ്പടി താഴേക്ക് ഇറങ്ങി. ഭാരതത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും ആർക്കുമറിയില്ല. രചയിതാവ് ബാബയാണെങ്കിൽ സത്യയുഗി പുതിയ ലോകത്തിന്റെ രചയിതാവും ബാബയായിരിക്കുമല്ലോ. ബാബ പറയുകയാണ് കുട്ടികളെ, നിങ്ങൾ ഇന്നേക്ക് 5000 വർഷങ്ങൾക്ക് മുമ്പ് സ്വർഗ്ഗത്തിലായിരുന്നു. ഈ ഭാരതം സ്വർഗ്ഗമായിരുന്നു പിന്നീട് നരകമായി മാറി. ലോകർക്ക് ഈ വിശ്വത്തിന്റെ ചരിത്രത്തെ കുറിച്ചോ ഭൂമിശാസ്ത്രത്തെ കുറിച്ചോ അറിയില്ല. ഞങ്ങൾക്ക് രചനയുടേയും രചയിതാവിന്റെയും ആദി മദ്ധ്യ അന്ത്യത്തെ കുറിച്ച് അറിയില്ല എന്നാണ് ഋഷി മുനിമാർ പോലും പറഞ്ഞിരുന്നത്. എങ്ങനെ മറ്റുള്ളവർക്ക് മനസ്സിലാക്കാൻ കഴിയും, അതാണ് ബാബയിരുന്ന് നിങ്ങൾക്ക് മനസ്സിലാക്കി തരുന്നത്. ശിവബാബ ഭാരതത്തിലാണ് ദിവ്യ ജന്മം എടുക്കുന്നത്. അതാണ് ശിവജയന്തി ആഘോഷിക്കുന്നത്. ശിവജയന്തിക്ക് ശേഷം ഗീതാ ജയന്തിയാണ് വരേണ്ടത്. പിന്നെ കൃഷ്ണ ജയന്തിയും. പക്ഷെ ഈ ജയന്തിയുടെ രഹസ്യം ഭാരതവാസികൾക്ക് അറിയില്ല അതായത് ശിവജയന്തി എപ്പോഴാണ് എന്നതും അറിയില്ല. മറ്റു ധർമ്മത്തിലുള്ളവർ പെട്ടെന്ന് പറയും - ബുദ്ധന്റെ ജയന്തി, ക്രിസ്തുവിന്റെ ജയന്തി എപ്പോഴാണ് എന്നത്. ഭാരതവാസികളോട് ശിവജയന്തി എപ്പോഴാണ് എന്ന് ചോദിക്കൂ- ആർക്കും അറിയില്ല. ഭാരതത്തിലാണ് ശിവൻ വരുന്നത്, വന്ന് എന്താണ് ചെയ്തത്? ഇതൊന്നും ആർക്കും അറിയില്ല. സർവ്വ ആത്മാക്കളുടേയും അച്ഛനാണ് ശിവൻ. ആത്മാവ് അവിനാശിയാണ്. ആത്മാവ് ഒരു ശരീരം ഉപേക്ഷിച്ച് മറ്റൊന്ന് എടുക്കുന്നു. ഇതാണ് 84 ജന്മങ്ങളുടെ ചക്രം. ശാസ്ത്രങ്ങളിൽ 84 ലക്ഷം ജന്മങ്ങളുണ്ട് എന്നെല്ലാം പൊങ്ങച്ചം എഴുതിയിട്ടുണ്ട് ബാബ വന്ന് ശരിയായ കാര്യങ്ങൾ കേൾപ്പിക്കുകയാണ്. ബാബ കേൾപ്പിച്ചു തരുന്നത് ഒഴികെ രചനയെക്കുറിച്ചും രചയിതാവിനെ കുറിച്ചും നിങ്ങൾ എന്തെല്ലാം കേട്ടോ അതെല്ലാം അസത്യമാണ,് കാരണം ഇത് മായയുടെ രാജ്യമാണ്. ആദ്യം നിങ്ങൾ പവിഴബുദ്ധികളായിരുന്നു, ഭാരതം പവിഴപുരിയായിരുന്നു. സ്വർണ്ണം, വജ്രങ്ങൾ, രത്നങ്ങൾ കൊണ്ട് ഉണ്ടാക്കിയ കൊട്ടാരങ്ങളുണ്ടായിരുന്നു. ബാബയിരുന്ന് രചനയുടേയും രചയിതാവിന്റേയും ആദി മദ്ധ്യ അന്ത്യത്തിന്റെ രഹസ്യം അർത്ഥം ലോകത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും കേൾപ്പിക്കുകയാണ്. ഭാരതവാസികൾക്ക് ഇത് അറിയില്ല നമ്മൾ തന്നെയായിരുന്നു ആദ്യമാദ്യം ദേവിദേവതകളായിരുന്നത്, ഇപ്പോൾ പതിതമാണ്, ദരിദ്രരാണ്, അധർമ്മികളായി, തന്റെ ധർമ്മത്തെ തന്നെ മറന്നിരിക്കുകയാണ്. ഇതും ഡ്രാമ അനുസരിച്ച് നടക്കേണ്ടതാണ്. അതിനാൽ ഈ വിശ്വത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും നിങ്ങളുടെ ബുദ്ധിയിൽ ഉണ്ടാകണം. ഉയർന്നതിലും ഉയർന്നതായ സർവ്വ ആത്മാക്കളുടേയും ബാബ മൂലവതനത്തിലാണ് വസിക്കുന്നത്, പിന്നെയാണ് സൂക്ഷ്മ വതനമുള്ളത്. ഇത് സ്ഥൂല വതനമാണ്. സൂക്ഷ്മ വതനത്തിൽ കേവലം ബ്രഹ്മാ വിഷ്ണു ശങ്കരനാണ് വസിക്കുന്നത്. അവരുടെ വേറെ ചരിത്രവും ഭൂമിശാസ്ത്രവുമൊന്നുമില്ല. ഇത് മൂന്ന് തട്ടുകളാണ്. എന്നാൽ ഈശ്വരൻ ഒന്നേയുള്ളൂ. ആ ശക്തിയുടെ രചനയും ഒന്നേയുള്ളൂ, ആ ചക്രം തന്നെയാണ് കറങ്ങി കൊണ്ടിരിക്കുന്നത്. സത്യയുഗത്തിൽ നിന്ന് ത്രേതാ പിന്നെ ദ്വാപരം, കലിയുഗത്തിലേക്ക് വരേണ്ടി വന്നു. 84 ജന്മങ്ങളുടെ കണക്ക് വേണമല്ലോ, ഇത് ആർക്കും അറിയില്ല. ഇത് ശാസ്ത്രങ്ങളിലും ഇല്ല. 84 ജന്മങ്ങളുടെ പാർട്ട് നിങ്ങൾ കുട്ടികളാണ് അഭിനയിച്ചത്. ബാബ ഈ ചക്രത്തിലേക്ക് വരുന്നില്ല. പാവനമായിരുന്ന കുട്ടികൾ തന്നെയാണ് പതിതമാകുന്നതും അതിനാൽ നിലവിളിക്കുകയാണ്- ബാബാ വന്ന് വീണ്ടും ഞങ്ങളെ പാവനമാക്കൂ. ഒരാളെ തന്നെയാണ് എല്ലാവരും വിളിക്കുന്നത്. രാവണ രാജ്യത്തിൽ എല്ലാവരും ദു:ഖികളാണ്, വരൂ വന്ന് ഞങ്ങളെ മോചിപ്പിച്ച് രാമരാജ്യത്തിലേക്ക് കൊണ്ടു പോകൂ എന്നാണ് പറയുന്നത്. രാമരാജ്യം അരകല്പം ഉണ്ടാകും. പിന്നെ അരകല്പം രാവണ രാജ്യവും. ഭാരതവാസികൾ പവിത്രരായിരുന്നു അവർ തന്നെയാണ് പതിതമായിരിക്കുന്നത്.വാമമാർഗ്ഗത്തിലേക്ക് പോയതിലൂടെയാണ് നിങ്ങൾ പതിതരാകാൻ ആരംഭിച്ചത്. ഭക്തി മാർഗ്ഗവും ആരംഭിക്കും. ഇപ്പോൾ നിങ്ങൾ കുട്ടികൾക്ക് ജ്ഞാനം കേൾപ്പിച്ചു തരുന്നുണ്ട്, ഇതിലൂടെ അരകല്പത്തിലേക്ക് നിങ്ങൾ സുഖത്തിന്റെ സമ്പത്ത് നേടും. അരകല്പം ജ്ഞാനത്തിന്റെ പ്രാലബ്ധം ഉണ്ടാകും, പിന്നെ രാവണന്റെ രാജ്യം ആരംഭിക്കും. വീഴാൻ ആരംഭിക്കും. നിങ്ങൾ ദൈവീക രാജ്യത്തിലായിരുന്നു പിന്നെ ആസുരീയ രാജ്യത്തിലേക്ക് വന്നതാണ്, ഇതിനെയാണ് നരകം എന്നും പറയുന്നത്. നിങ്ങൾ സ്വർഗ്ഗത്തിലായിരുന്നു പിന്നെ 84 ജന്മങ്ങളെടുത്ത് നരകത്തിൽ എത്തിയിരിക്കുകയാണ്. അത് സുഖധാമമായിരുന്നു. ഇത് ദുഃഖധാമമാണ്, 100 ശതമാനം അപവിത്രമാണ്. 84 ജന്മങ്ങളുടെ ചക്രം കറങ്ങി, അതേ ഭാരതവാസികൾ പൂജ്യരിൽ നിന്നും പൂജാരിയായി മാറിയിരിക്കുന്നു. ഇതിനെയാണ് വിശ്വത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും എന്ന് പറയുന്നത്. ഇത് നിങ്ങൾ ഭാരതവാസികളുടെ മുഴുവൻ ചക്രം, മറ്റു ധർമ്മത്തിലുള്ളവർ പൂർണ്ണമായും 84 ജന്മങ്ങൾ എടുക്കുന്നില്ല. അവർ സത്യയുഗത്തിൽ ഉണ്ടാവില്ല. സത്യയുഗത്തിലും ത്രേതയിലും കേവലം ഭാരതം മാത്രമാണ് ഉണ്ടായിരുന്നത്. സൂര്യവംശിയിൽ നിന്നും ചന്ദ്രവംശിയായി പിന്നെ വൈശ്യവംശിയായി, ശൂദ്ര വംശിയായി..ഇപ്പോൾ വീണ്ടും നിങ്ങൾ ബ്രാഹ്മണവംശിയായി, വീണ്ടും ദേവതാ വംശിയാകുന്നതിന്. ഇതാണ് ഭാരതത്തിന്റെ വർണ്ണങ്ങൾ. ഇപ്പോൾ നിങ്ങൾ ബ്രാഹ്മണനായതിലൂടെ ശിവബാബയിൽ നിന്നും സമ്പത്ത് പ്രാപ്തമാക്കുകയാണ്. ബാബ നിങ്ങളെ പഠിപ്പിക്കുകയാണ്, 5000 വർഷത്തേത് മുമ്പ് പോലെ. കല്പ-കല്പം നിങ്ങൾ പാവനമായി പിന്നെ പതിതരുമാകും. സുഖധാമത്തിൽ പോയി പിന്നെ ദു:ഖധാമത്തിലേക്ക് വരും. പിന്നെ ശാന്തി ധാമത്തിലേക്ക് പോകണം, അതിനെയാണ് നിരാകാരി ലോകം എന്ന് പറയുന്നത്. ആത്മാവ് എന്താണ്, പരമാത്മാവ് എന്താണ്, ഇത് ഒരു മനുഷ്യർക്കുമറിയില്ല. ആത്മാവ് നക്ഷത്രത്തെ പോലെ ബിന്ദുവാണ്. പറയാറുണ്ട് - ഭ്രുകുടി മദ്ധ്യത്തിൽ തിളങ്ങുന്ന അദ്ഭുത നക്ഷത്രം, ചെറിയൊരു ബിന്ദുവാണ്, അത് ദിവ്യദൃഷ്ടിയിലൂടെയാണ് കാണാൻ സാധിക്കുക. വാസ്തവത്തിൽ നക്ഷത്രം എന്നും പറയാൻ സാധിക്കില്ല. നക്ഷത്രവും വലുതാണ്- കേവലം ദൂരെ നിന്ന് കാണുമ്പോൾ ചെറുതാണെന്ന് തോന്നും. ഇത് കേവലം ഒരു ഉദാഹരണം പറഞ്ഞതാണ്. ഏതുപോലെ നക്ഷത്രം ദൂരെ ചെറുതായി കാണുന്നുവോ അതുപോലെ ആത്മാവും ചെറുതാണ്. പരമാത്മാവും ബിന്ദു സമാനമാണ്. എന്നാൽ പരമാത്മാവ് എന്നാണ് പറയുക. ബാബയുടെ മഹിമ വേറെയാണ്. മനുഷ്യ സൃഷ്ടിവൃക്ഷത്തിന്റെ ബീജം ചൈതന്യമായതു കാരണം ബാബയിൽ മുഴുവൻ ജ്ഞാനമുണ്ട്. നിങ്ങൾ ആത്മാക്കൾക്കും ഇപ്പോൾ ജ്ഞാനം പ്രാപ്തമാവുകയാണ്. ആത്മാവ് തന്നെയാണ് ജ്ഞാനത്തെ ഉൾക്കൊള്ളുന്നത്, ഇത്രയും ചെറിയ ബിന്ദുവിൽ 84 ജന്മങ്ങളുടെ പാർട്ട് അടങ്ങിയിട്ടുണ്ട്. അതും അവിനാശിയാണ്, 84 ജന്മങ്ങളുടെ ചക്രം കറങ്ങിയാണ് വന്നത്, ഇതിന് അവസാനമില്ല. ദേവതയായിരുന്നു, മനുഷ്യനായി ഇനി വീണ്ടും ദേവതയാകണം.ഈ ചക്രം കറങ്ങിയതാണ്. ബാക്കി എല്ലാം ഉപശാഖകളാണ്. ഇസ്ലാം, ബുദ്ധമതത്തിലുള്ളവരൊന്നും 84 ജന്മങ്ങൾ എടുക്കുന്നില്ല. ഇതേ ഭാരതത്തിൽ സത്യയുഗത്തിൽ ധർമ്മവും പവിത്രതയും ഉണ്ടായിരുന്നു പിന്നീട് 84 ജന്മങ്ങളെടുത്ത് വികാരിയായി മാറി. ഇത് വികാരി ലോകമാണ്. 5000 വർഷങ്ങൾക്ക് മുമ്പ് പവിത്രത ഉണ്ടായിരുന്നു, ശാന്തി ഉണ്ടായിരുന്നു, സമ്പന്നത ഉണ്ടായിരുന്നു. ബാബ കുട്ടികൾക്ക് ഓർമ്മ ഉണർത്തി തരുകയാണ്. മുഖ്യമായത് പവിത്രതയാണ് അതിനാലാണ് പറയുന്നത് വികാരികളെ നിർവ്വികാരിയാക്കുന്ന ഭഗവാനെ വരൂ എന്ന്........ ബാബ തന്നെയാണ് സർവ്വരുടേയും സദ്ഗതി ദാതാവ്, അതിനാൽ സത്ഗുരുവാണ്. ഇപ്പോൾ നിങ്ങൾ ബാബയിലൂടെ യാചകനിൽ നിന്നും രാജകുമാരനാവുകയാണ് അഥവാ നരനിൽ നിന്നും നാരായണൻ, നാരിയിൽ നിന്നും ലക്ഷ്മിയാവുകയാണ്. നിങ്ങൾ പഠിക്കുന്നത് രാജയോഗമാണ്. ബാബയിലൂടെ രാജ്യാധികാരം കിട്ടുന്നത് ഭാരതത്തിനാണ്. ആത്മാവാണ് 84 ജന്മങ്ങൾ എടുക്കുന്നത്. ശരീരത്തിലൂടെ പഠിക്കുന്നതും ആത്മാവാണ്. ശരീരമല്ല പഠിക്കുന്നത്. ആത്മാവാണ് സംസ്ക്കാരം എടുത്ത് പോകുന്നത്. ഞാൻ ആത്മാവ് ഈ ശരീരത്തിലൂടെ പഠിക്കുകയാണ് - ഇതിനെയാണ് ദേഹിഅഭിമാനി എന്ന് പറയുന്നത്. ആത്മാവ് വേറിട്ടാൽ ആ ശരീരം കൊണ്ട് ഒരു പ്രയോജനവുമില്ല. ആത്മാവാണ് പറയുന്നത്, ഇപ്പോൾ ഞാൻ പുണ്യാത്മാവായി മാറിക്കൊണ്ടിരിക്കയാണെന്ന്. മനുഷ്യർ ദേഹാഭിമാനത്തിലേക്ക് വന്ന് പറയാറുണ്ട്. ഞാൻ അത് ചെയ്തു...ഇപ്പോൾ നിങ്ങൾ മനസ്സിലാക്കുന്നുണ്ട് നിങ്ങൾ ആത്മാക്കളാണ്, ബാക്കി നിങ്ങളുടെ ശരീരം വലുതാണ്. പരമാത്മാവായ അച്ഛനിൽ നിന്നും ഞാൻ ആത്മാവ് പഠിച്ചു കൊണ്ടിരിക്കുകയാണ്. ബാബ പറയുകയാണ്, മനസ്സു കൊണ്ട് എന്നെ ഓർമ്മിക്കൂ. നിങ്ങൾ സ്വർണ്ണിമ യുഗത്തിൽ സതോപ്രധാനമായിരുന്നു പിന്നെ നിങ്ങളിൽ കലർപ്പ് പിടിച്ചു. കറ പിടിച്ച് പിടിച്ച് നിങ്ങൾ പതിതമായിരിക്കുന്നു. ഇപ്പോൾ വീണ്ടും പാവനമാകണം അതിനാൽ പറയുകയാണ് - അല്ലയോ പതിത പാവനാ വരൂ, വരൂ വന്ന് ഞങ്ങളെ പാവനമാക്കൂ, അപ്പോൾ ബാബ നിർദ്ദേശം നൽകുകയാണ് അല്ലയോ പതിതമായ ആത്മാവേ അച്ഛനായ എന്നെ ഓർമ്മിക്കൂ എങ്കിൽ നിങ്ങളിലെ ക്ലാവ് ഇല്ലാതാകും മാത്രമല്ല നിങ്ങൾ പാവനമാകും. ഇതിനെയാണ് പ്രാചീന യോഗം എന്ന് പറയുന്നത്. ഈ ഓർമ്മ, അർത്ഥം യോഗാഗ്നിയിലൂടെ പാപക്കറ ഭസ്മമാകും . മുഖ്യമായ കാര്യമാണ് - പതിതത്തിൽ നിന്നും പാവനമാകണം. സന്യാസി ഗുരുക്കൻമാരും സർവ്വരും പതിതരാണ്. പാവനമാകുന്നതിനുള്ള ഉപായമാണ് ബാബ പറഞ്ഞു തരുന്നത് - മനസ്സു കൊണ്ട് എന്നെ ഓർമ്മിക്കൂ. ഈ അന്തിമ ജന്മത്തിൽ പവിത്രമാകൂ. കഴിക്കുമ്പോഴും കുടിക്കുമ്പോഴും, നടക്കുമ്പോഴും കറങ്ങുമ്പോഴും മനസ്സു കൊണ്ട് എന്നെ ഓർമ്മിക്കൂ എന്തുകൊണ്ടെന്നാൽ നിങ്ങൾ എല്ലാ ആത്മാക്കളായ പ്രിയതമകൾക്കും പ്രിയതമൻ ബാബയാണ്. ഞാൻ നിങ്ങളെ പാവനമാക്കിയിരുന്നു പിന്നെ നിങ്ങൾ പതിതമായി. എല്ലാ ഭക്തരും പ്രിയതമകളാണ്. പ്രിയതമൻ പറയുകയാണ് - നിങ്ങൾ കർമ്മം ചെയ്തു കൊള്ളൂ, എന്നാൽ ബുദ്ധി കൊണ്ട് എന്നെ ഓർമ്മിക്കുകയാണെങ്കിൽ വികർമ്മം വിനാശമാകും. ഇതിനാണ് പരിശ്രമം. അതിനാൽ സമ്പത്ത് നേടുന്നതിന് വേണ്ടി ബാബയെ ഓർമ്മിക്കണം. ആരാണോ കൂടുതൽ ഓർമ്മിക്കുന്നത് അവർക്ക് കൂടുതൽ സമ്പത്ത് കിട്ടും. ഇതാണ് ഓർമ്മയുടെ യാത്ര. ആരാണോ കൂടുതൽ ഓർമ്മിക്കുന്നത് അവരാണ് പാവനമായി മാറി എന്റെ കഴുത്തിലെ മാലയാവുക. നിരാകാരി ലോകത്തിൽ ആത്മാക്കളുടെ കൂട്ടമായിരിക്കും ഉണ്ടാവുക. അതിനെ നിരാകാരി വൃക്ഷം എന്നാണ് പറയുക. ഇവിടെയുള്ളത് സാകാരി വൃക്ഷമാണ്, നിരാകാരി വൃക്ഷത്തിൽ നിന്നും നമ്പർവാറായി താഴേക്ക് വരും, വരുക തന്നെ വേണം. പാർട്ട് അഭിനയിക്കുന്നതിനാണ് ആത്മാവ് വരുന്നത്. എത്ര ആത്മാക്കളുണ്ടോ, സർവ്വരും ഈ ഡ്രാമയിലെ അഭിനേതാക്കളാണ്. ആത്മാവ് അവിനാശിയാണ്, അതിലുള്ള പാർട്ടും അവിനാശിയാണ്. ഡ്രാമ എപ്പോഴാണ് ഉണ്ടാക്കപ്പെട്ടത്, ഇത് പറയാൻ കഴിയില്ല. ഇത് നടന്നു കൊണ്ടിരിക്കുന്നതാണ്. ഭാരതവാസികൾ ആദ്യമാദ്യം സുഖത്തിലായിരുന്നു പിന്നെ ദു:ഖത്തിലേക്ക് വന്നു, പിന്നെ ശാന്തിധാമത്തിലേക്ക് പോകണം. പിന്നെ വീണ്ടും ബാബ സുഖധാമത്തിലേക്ക് അയക്കും. ആര് എത്രത്തോളം പുരുഷാർത്ഥം ചെയ്യുന്നോ അതിന് അനുസരിച്ച് ഉയർന്ന പദവി കിട്ടും, ബാബ രാജധാനിയുടെ സ്ഥാപന ചെയ്യുകയാണ്. പുരുഷാർത്ഥത്തിന്നനുസരിച്ച് രാജധാനിയിൽ പദവിയും കിട്ടും. സത്യയുഗത്തിൽ തീർച്ചയായും വളരെ കുറച്ച് മനുഷ്യരെ ഉണ്ടാകുകയുള്ളു. ആദി സനാതന ദേവി ദേവതാ ധർമ്മത്തിന്റെ വൃക്ഷം വളരെ ചെറുതായിരിക്കും, ബാക്കി എല്ലാം നശിച്ചു പോകും. ആദി സനാതന ദേവി ദേവതാ ധർമ്മത്തിന്റെ സ്ഥാപന നടക്കുകയാണ് അർത്ഥം സ്വർഗ്ഗത്തിന്റെ വാതിൽ തുറക്കുകയാണ്. 5000 വർഷങ്ങൾക്ക് മുമ്പും ഈ യുദ്ധത്തിനു ശേഷം സ്വർഗ്ഗത്തിന്റെ സ്ഥാപന നടന്നിട്ടുണ്ട്. അനേക ധർമ്മങ്ങളുടെ വിനാശവും നടന്നിട്ടുണ്ട്. ഈ യുദ്ധത്തെ മംഗളകാരി യുദ്ധം എന്നാണ് പറയുക. ഇപ്പോൾ നരകത്തിന്റ വാതിൽ തുറന്നിരിക്കുകയാണ്, പിന്നെ സ്വർഗ്ഗത്തിന്റെ വാതിൽ തുറക്കപ്പെടും. സ്വർഗ്ഗത്തിന്റെ വാതിൽ ബാബയാണ് തുറക്കുന്നത്, നരകത്തിന്റെ വാതിൽ രാവണനാണ് തുറക്കുക. ബാബ സമ്പത്ത് തരുകയാണ്, രാവണൻ ശാപവും തരും. ഈ കാര്യങ്ങളെ ലോകത്തിന് അറിയില്ല, ഇത് നിങ്ങൾ കുട്ടികൾക്ക് മനസ്സിലാക്കി തരുകയാണ്. വിദ്യാഭ്യാസ മന്ത്രി പോലും പരിധിയില്ലാത്ത ജ്ഞാനമാണ് ആഗ്രഹിക്കുന്നത്. അത് കേവലം നിങ്ങൾക്കേ നൽകാൻ കഴിയുകയുള്ളൂ. പക്ഷെ നിങ്ങൾ ഗുപ്തമാണ്. നിങ്ങളെ ആരും തിരിച്ചറിയുന്നില്ല. യോഗബലത്തിലൂടെ നിങ്ങൾ രാജ്യാധികാരം നേടുകയാണ്. ലക്ഷ്മി നാരായണൻ ഈ രാജ്യം എങ്ങനെയാണ് നേടിയത് അത് നിങ്ങൾക്ക് അറിയാം. ഇതിനെയാണ് മംഗളകാരിയായ യുഗം എന്ന് പറയുന്നത്. ഈ സമയത്താണ് ബാബ വന്ന് നിങ്ങളെ പാവനമാക്കുന്നത്. കൃഷ്ണനെ എല്ലാവരും പിതാവെന്ന് പറയില്ലല്ലോ. നിരാകാരനെയാണ് പിതാവെന്ന് പറയുക, ആ പിതാവിനെ ഓർമ്മിക്കൂ, പാവനമാകണം. തീർച്ചയായും വികാരങ്ങളെ ഉപേക്ഷിക്കണം. ഭാരതം നിർവ്വികാരി സുഖധാമമായിരുന്നു ഇപ്പോൾ വികാരിയും, ദുഃഖധാമവുമാണ്. കാലണക്ക് പോലും വിലയില്ല. ഇത് ഡ്രാമയുടെ കളിയാണ്, ഇതിനെ ബുദ്ധിയിൽ ധാരണ ചെയ്ത് മറ്റുള്ളവരെ കൊണ്ടും ചെയ്യിപ്പിക്കണം. ശരി!

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ഓർമ്മയിലൂടെ പാവനമായി ബാബയുടെ കഴുത്തിലെ മാലയാകണം. കർമ്മം ചെയ്തു കൊണ്ടും ബാബയുടെ ഓർമ്മയിലിരുന്ന് വികർമ്മാജീത്താകണം.

2) പുണ്യാത്മാവാകുന്നതിന് പൂർണ്ണമായ പുരുഷാർത്ഥം ചെയ്യണം. ദേഹാഭിമാനത്തെ ഉപേക്ഷിച്ച് ദേഹിഅഭിമാനയാകണം.

വരദാനം :-
തന്റെ ബുദ്ധിയാകുന്ന നേത്രത്തെ ക്ലിയറും ശ്രദ്ധാലുവുമാക്കി വെക്കുന്ന മാസ്റ്റർ നോളേജ്ഫുള്ളും പവർഫുള്ളുമായി ഭവിക്കട്ടെ.

എങ്ങനെയാണോ ജ്യോതിഷികൾ തങ്ങളുടെ ജ്യോതിഷ ജ്ഞാനത്തിലൂടെയും ഗ്രഹങ്ങളുടെ ജ്ഞാനത്തിലൂടെയും വരാൻ പോകുന്ന ആപത്തുക്കളുടെ വിവരങ്ങൾ മനസ്സിലാക്കുന്നത്, അതേപോലെ താങ്കൾ കുട്ടികൾ മുൻകൂട്ടി മായയിലൂടെ വരാൻ പോകുന്ന സമസ്യകളെ തിരിച്ചറിഞ്ഞ് പദവിയോടെ പാസാകുന്നതിന് വേണ്ടി ബുദ്ധിയാകുന്ന നേത്രത്തെ ക്ലിയറാക്കൂ, ഒപ്പം ശ്രദ്ധാലുക്കളായിരിക്കൂ. ദിനംപ്രതി ഓർമ്മയുടെയും സൈലൻസിന്റെയും ശക്തിയെ വർദ്ധിപ്പിക്കൂ എങ്കിൽ ഇന്ന് സംഭവിക്കാൻ പോകുന്നത് നേരത്തെ തന്നെ മനസ്സിലാകും. മാസ്റ്റർ നോളേജ്ഫുൾ, പവർഫുള്ളാകൂ എങ്കിൽ ഒരിക്കലും തോൽവി സംഭവിക്കില്ല.

സ്ലോഗന് :-
പവിത്രത തന്നെയാണ് നവീനത, അത് തന്നെയാണ് ജ്ഞാനത്തിന്റെ അടിത്തറ.

അവ്യക്ത സൂചന- മഹാനാകുന്നതിന് വേണ്ടി മധുരതയുടെയും വിനയത്തിന്റെയും ഗുണം ധാരണ ചെയ്യൂ.

താങ്കൾ കുട്ടികളുടെ ചലനങ്ങളിൽ മധുരതയും മനസാ പരിധിയില്ലാത്ത വൈരാഗ്യവൃത്തിയുമുണ്ടാ യിരിക്കണം. രണ്ടും സ്മൃതിയിലിരുന്നാൽ പദവിയോടെ പാസ്സാകാം. മധുരതയും വിനയവും ഈ രണ്ടിന്റെയും വിശേഷ ധാരണയിലൂടെ സദാ വിശ്വമംഗളകാരി, മഹാദാനി, വരദാനിയായി മാറും മാത്രമല്ല സഹജമായി സ്നേഹത്തിന്റെ തെളിവ് നൽകാനും സാധിക്കും.