മധുരമായകുട്ടികളേ,
നിങ്ങളുടെസ്നേഹംഒരുബാബയോടാണ്കാരണംനിങ്ങള്ക്ക്
പരിധിയില്ലാത്തസമ്പത്ത്ലഭിക്കുന്നു,
എന്റെബാബാഎന്ന്നിങ്ങള്സ്നേഹത്തോടെവിളിക്കുന്നു.
ചോദ്യം :-
ദേഹധാരിയായ ഏതെങ്കിലും മനുഷ്യന് പറയുന്നതും ബാബ പറയുന്നതുമായി താരതമ്യം
ചെയ്യുവാന് സാധിക്കില്ല - എന്തുകൊണ്ട്?
ഉത്തരം :-
കാരണം
ബാബയുടെ ഓരോരോ വാക്കുകളും മഹാവാക്യങ്ങളാണ്. ആ മഹാവാക്യങ്ങള് കേള്ക്കുന്നവര്
മഹാന്മാര് അര്ത്ഥം പുരുഷോത്തമരായി മാറുന്നു. ബാബയുടെ മഹാവാക്യത്തിലൂടെ
പുഷ്പങ്ങളായി മാറുന്നു. മനുഷ്യര് പറയുന്നത് മഹാവാക്യങ്ങളല്ല, അതിലൂടെ വീണ്ടും
അധ:പതിക്കുകയാണ് ചെയ്യുന്നത്.
ഗീതം :-
ലോകം
മാറിയാലും ഞങ്ങള് മാറില്ല......
ഓംശാന്തി.
ഈ ഗീതത്തിന്റെ ആദ്യത്തെ വരി കുറച്ച് അര്ത്ഥവത്താണ്, ബാക്കിയുള്ളത് മുഴുവന്
ഒന്നിനും കൊള്ളാത്തതാണ്. ഗീതയില് ഭഗവാനുവാച, മന്മനാഭവ, മധ്യാജീ ഭവ
എന്നിങ്ങനെയുള്ള വാക്കുകള് ശരിയാണ്. ഇതിനെ പറയാം ആട്ടയില് ഉപ്പുള്ളത് പോലെ എന്ന്.
ആരെയാണ് ഭഗവാന് എന്ന് വിളിക്കുന്നത് എന്ന് കുട്ടികള്ക്ക് ഇപ്പോള് നന്നായി അറിയാം.
ശിവബാബയെയാണ് ഭഗവാന് എന്ന് വിളിക്കുന്നത്. ശിവബാബ വന്ന് ശിവാലയം രചിക്കുന്നു.
എവിടെയാണ് വരുന്നത്? വേശ്യാലയത്തില്. മധുരമധുരമായ ഓമനകളേ, സിക്കീലതേ കുട്ടികളേ.......
എന്നെല്ലാം ബാബ വിളിക്കുന്നു, കേള്ക്കുന്നത് ആത്മാവാണല്ലോ. നമ്മള് ആത്മാക്കള്
അവിനാശിയാണ് എന്നറിയാം. ഈ ദേഹം നശിക്കുന്നതാണ്. ആത്മാക്കളായ നമ്മള് ഇപ്പോള്
നമ്മുടെ പരംപിതാ പരമാത്മാവില് നിന്നും മഹാവാക്യങ്ങള് കേട്ടുകൊണ്ടിരിക്കുകയാണ്.
പരംപിതാ പരമാത്മാവ് പറയുന്നത് മാത്രമാണ് മഹാവാക്യങ്ങള്, അതിലൂടെയാണ്
മഹാനാത്മാക്കള് അഥവാ പുരുഷോത്തമരാകുന്നത്. മറ്റ് മഹാത്മാക്കളോ ഗുരുക്കന്മാരോ
പറയുന്നതൊന്നും മഹാവാക്യങ്ങള് അല്ല. ശിവോഹം എന്ന് പറയുന്നതും ശരിയായ വാക്യമല്ല.
നിങ്ങള് ഇപ്പോള് ബാബയില് നിന്നും മഹാവാക്യങ്ങള് കേട്ട് പുഷ്പങ്ങളായി മാറുകയാണ്.
മുള്ളുകളും പൂക്കളും തമ്മില് എത്രമാത്രം വ്യത്യാസമുണ്ട്. ഏതെങ്കിലും ഒരു
മനുഷ്യനല്ല നമുക്ക് ഈ കാര്യങ്ങള് പറഞ്ഞ് തരുന്നത് എന്ന് നിങ്ങള്
കുട്ടികള്ക്കറിയാം. ഈ ശരീരത്തില് ശിവബാബ പ്രവേശിച്ചിരിക്കുകയാണ്, ബാബയും ആത്മാവ്
തന്നെയാണ് പക്ഷേ ആ ആത്മാവിനെ പരമാത്മാവ് എന്ന് പറയുന്നു. അല്ലയോ പരമാത്മാവേ വരൂ,
വന്ന് നമ്മളെ പാവനമാക്കൂ എന്ന് പതീത ആത്മാക്കള് വിളിക്കുകയാണ്. ബാബ പരമപിതാവാണ്,
ശ്രേഷ്ഠമാക്കുന്നവനാണ്. നിങ്ങള് പുരുഷോത്തമര് അര്ത്ഥം എല്ലാ ആത്മാക്കളിലും വച്ച്
ഉത്തമ പുരുഷന്മാരാവുകയാണ്. അതാണ് ദേവതകള്. പരംപിതാവ് എന്ന വാക്ക് വളരെ
മധുരമായിട്ടുള്ളതാണ്. സര്വ്വവ്യാപി എന്ന് പറയുമ്പോള് ആ മാധുര്യം തോന്നില്ല.
നിങ്ങളിലും വളരെ കുറച്ച് പേര് മാത്രമാണ് വളരെ സ്നേഹത്തോടെ ഓര്മ്മിക്കുന്നത്,
ഭാര്യാഭര്ത്താക്കന്മാര് പരസ്പരം സ്ഥൂല ദേഹത്തെയാണ് ഓര്മ്മിക്കുന്നത്. ഇവിടെ
ആത്മാക്കള് വളരെ സ്നേഹത്തോടെ പരമാത്മാവിനെ ഓര്മ്മിക്കണം. ഭക്തീമാര്ഗ്ഗത്തിലും
ഇത്രയും സ്നേഹത്തോടെ പൂജിക്കുന്നില്ല. അത്രയും സ്നേഹമുണ്ടായിരിക്കില്ല.
അറിയാത്തത് കാരണം എങ്ങനെ സ്നേഹം തോന്നും. നിങ്ങള് കുട്ടികള്ക്കിപ്പോള് വളരെയധികം
സ്നേഹമുണ്ട്. എന്റെ ബാബാ എന്ന് ആത്മാവാണ് പറയുന്നത്. ആത്മാക്കള് സഹോദരങ്ങളല്ലേ.
ബാബ നമുക്ക് തന്റെ പരിചയം നല്കി എന്ന് ഓരോ സഹോദര ആത്മാവും പറയുന്നു. എന്നാല്
അതിനെ സ്നേഹമെന്ന് പറയാന് കഴിയില്ല. ആരില് നിന്നാണോ എന്തെങ്കിലും കിട്ടുന്നത്
അവരോട് സ്നേഹമുണ്ടായിരിക്കും. അച്ഛനോട് കുട്ടികള്ക്ക് സ്നേഹമുണ്ട് കാരണം
അച്ഛനില് നിന്നുമാണ് സമ്പത്ത് ലഭിക്കുന്നത്. സമ്പത്ത് എത്രയധികമുണ്ടോ അത്രയും
കൂടുതല് സ്നേഹവുമുണ്ടായിരിക്കും. ഇനി അഥവാ അച്ഛന് സമ്പത്തൊന്നും ഇല്ല,
മുത്തച്ഛനാണ് സമ്പത്തുള്ളതെങ്കില് അച്ഛനോട് അത്രയും സ്നേഹം തോന്നില്ല.
മുത്തച്ഛനോടായിരിക്കും സ്നേഹം തോന്നുക. മുത്തച്ഛനില് നിന്നും പൈസ കിട്ടും. ഇത്
പരിധിയില്ലാത്ത അച്ഛനാണ്. നമ്മളെ ബാബ പഠിപ്പിക്കുകയാണ് എന്ന് നിങ്ങള്
കുട്ടികള്ക്കറിയാം. ഇത് വളരെയധികം സന്തോഷിക്കേണ്ട കാര്യമാണ്. ഭഗവാന് നമ്മുടെ
അച്ഛനാണ്. ആ രചയിതാവായ അച്ഛനെ ആരും അറിയുന്നില്ല. അറിയാത്തത് കാരണം സ്വയം
അച്ഛനാണെന്ന് പറയുന്നു. കൊച്ചു കുട്ടികളോട് നിങ്ങളുടെ അച്ഛനാരാണ് എന്ന്
ചോദിച്ചാല്, ഞാന് തന്നെയാണ് എന്ന് പറയുന്നത് പോലെ. ഇപ്പോള് നിങ്ങള്
കുട്ടികള്ക്കറിയാം തീര്ച്ചയായും ആ സര്വ്വ അച്ഛന്മാരുടെയും അച്ഛനാണ്,
നമുക്കിപ്പോള് പരിധിയില്ലാത്ത അച്ഛനെ ലഭിച്ചിരിക്കുകയാണ്, ആ അച്ഛന് മറ്റൊരു
അച്ഛനില്ല. ഇത് ഏറ്റവും ഉയര്ന്ന അച്ഛനാണ്. അതിനാല് കുട്ടികളുടെയുള്ളില് സന്തോഷം
തോന്നണം. മറ്റ് യാത്രകളൊക്കെ ചെയ്യുമ്പോള് ഇത്രയും സന്തോഷം തോന്നാറില്ല കാരണം ആ
യാത്രകളില് നിന്നും പ്രാപ്തിയുണ്ടാകുന്നില്ല. ദര്ശനത്തിനായാണ് പോകുന്നത്. വെറുതെ
എത്രമാത്രം കഷ്ടപ്പെടുന്നു. ഒരു തരത്തില് ഇങ്ങനെയും കഷ്ടപ്പെടുന്നു മറ്റൊരു
തരത്തില് ധനവും നഷ്ടമാകുന്നു. പൈസ ചിലവാക്കുന്നുണ്ട് എന്നാല് പ്രാപ്തിയൊന്നും
ഇല്ല. ഭക്തീമാര്ഗ്ഗത്തിലൂടെ വരുമാനമുണ്ടാകുമായിരുന്നെങ്കില് ഭാരതവാസികള് വളരെ
ധനികരായി മാറുമായിരുന്നു. ഈ ക്ഷേത്രങ്ങളൊക്കെ ഉണ്ടാക്കാന് വേണ്ടി കോടിക്കണക്കിന്
രൂപയാണ് ചിലവാക്കുന്നത്. നിങ്ങളുടെ ഒരു സോമനാഥ ക്ഷേത്രം മാത്രമല്ല. എല്ലാ
രാജാക്കന്മാര്ക്കും ക്ഷേത്രമുണ്ടായിരുന്നു. നിങ്ങള്ക്ക് എത്രമാത്രം
ധനമുണ്ടായിരുന്നു,അയ്യായിരം വര്ഷങ്ങള്ക്ക് മുന്പ് നിങ്ങളെ വിശ്വത്തിന്റെ
അധികാരിയാക്കിയിരുന്നു. ഒരു ബാബ തന്നെയാണ് പറയുന്നത്. ഇന്നേയ്ക്ക് 5000
വര്ഷങ്ങള്ക്ക് മുന്പ് നിങ്ങളെ രാജയോഗം പഠിപ്പിച്ച് അങ്ങനെയാക്കി മാറ്റിയിരുന്നു.
ഇപ്പോള് നിങ്ങള് എന്തായിത്തീര്ന്നിരിക്കുന്നു. ഈ കാര്യങ്ങള്
ബുദ്ധിയിലുണ്ടായിരിക്കണം. എത്ര ഉയര്ന്നവരായിരുന്നു നമ്മള്, പുനര്ജന്മം
എടുത്തെടുത്ത് ഇപ്പോള് താഴെ എത്തിയിരിക്കുകയാണ്. കക്കയെപ്പോലെ ആയിത്തീര്ന്നു.
നമ്മള് ഇപ്പോള് ബാബയുടെ അടുത്തേയ്ക്ക് പോകുന്നു. ആ ബാബ നമ്മളെ വിശ്വത്തിന്റെ
അധികാരിയാക്കി മാറ്റുന്നു. ഈ ഒരു യാത്രയിലാണ് ആത്മാക്കള് അച്ഛനെ കാണുന്നത്
അതുകൊണ്ട് ഉള്ളില് ആ സ്നേഹം തോന്നണം. നമുക്ക് വീണ്ടും വിശ്വത്തിന്റെ ചക്രവര്ത്തി
പദവി നല്കുന്ന അച്ഛന്റെ അടുത്തേയ്ക്കാണ് നമ്മള് പോകുന്നത് എന്ന് നിങ്ങള്
ഇവിടേയ്ക്ക് വരുമ്പോള് മനസ്സിലാക്കണം. ആ അച്ഛന് നമുക്ക് ശിക്ഷണങ്ങള് നല്കുകയാണ്
- കുട്ടികളേ, ദൈവീക ഗുണങ്ങള് ധാരണ ചെയ്യൂ. സര്വ്വശക്തിവാനും പതീത പാവനനുമായ
എന്നെ ഓര്മ്മിക്കൂ. എന്നെ മാത്രം ഓര്മ്മിക്കൂ എങ്കില് വികര്മ്മങ്ങള് നശിക്കും
എന്ന് ഞാന് കല്പ കല്പം വന്ന് നിങ്ങളോട് പറയുന്നു. നമ്മള് പരിധിയില്ലാത്ത
അച്ഛന്റെ അടുക്കല് വന്നിരിക്കുകയാണെന്ന് മനസ്സില് തോന്നണം. ബാബ പറയുന്നു, ഞാന്
ഗുപ്തമാണ്. ആത്മാവും പറയുന്നു ഞാന് ഗുപ്തമാണ്. നമ്മള് പോകുന്നത് ശിവബാബയുടെയും
ബ്രഹ്മാദാദയുടെയും അടുക്കലേയ്ക്കാണ് എന്ന് നിങ്ങള്ക്കറിയാം.
കമ്പയിന്റായിരിക്കുകയാണ്, ആ ബാബയിലൂടെ നമ്മള് വിശ്വത്തിന്റെ അധികാരിയാകുന്നു.
ഉള്ളില് എത്രമാത്രം സന്തോഷം തോന്നണം. മധുബനില് പോകാന് വേണ്ടി വീട്ടില് നിന്നും
വരുമ്പോള് ഉള്ളില് ഗദ്ഗദമുണ്ടാകണം. ബാബ നമ്മളെ പഠിപ്പിക്കുവാന് വേണ്ടി
വന്നിരിക്കുകയാണ്, ദൈവീക ഗുണങ്ങള് ധാരണ ചെയ്യുവാനുള്ള യുക്തികള് പറഞ്ഞ് തരുന്നു.
വീട്ടില് നിന്നും ഇറങ്ങുമ്പോള് തന്നെ ഉള്ളില് ഈ സന്തോഷം തോന്നണം. കന്യക പതിയെ
കാണുന്ന സമയത്ത് ആഭരണങ്ങളൊക്കെ ധരിച്ച് വിടര്ന്ന മുഖത്തോടെയിരിക്കുന്നു. എന്നാല്
അത് ദുഃഖത്തിലേയ്ക്ക് പോകുവാന് വേണ്ടിയാണ്. നിങ്ങള് സുഖത്തിലേയ്ക്ക് പോകുന്നു.
ബാബയുടെ അടുക്കല് വരുന്ന സമയത്ത് എത്രമാത്രം സന്തോഷം തോന്നണം. നിങ്ങള്ക്കിപ്പോള്
പരിധിയില്ലാത്ത അച്ഛനെ ലഭിച്ചിരിക്കുകയാണ്. സത്യയുഗത്തില് ജന്മമെടുക്കും, പിന്നെ
കലകള് കുറയാന് തുടങ്ങും. നിങ്ങള് ബ്രാഹ്മണര് ഈശ്വരീയ സന്താനങ്ങളാണ്. ഭഗവാന്
പഠിപ്പിക്കുകയാണ്. അത് നമ്മുടെ അച്ഛനുമാണ് ടീച്ചറുമാണ്,ബാബ നമ്മളെ
പഠിപ്പിക്കുകയാണ് പിന്നെ പാവനമാക്കി കൂടെ കൊണ്ട് പോകും. നമ്മള് ആത്മാക്കള് ഈ
മോശമായ രാവണ രാജ്യത്തില് നിന്നും മോചിതരാവുകയാണ്. ഉള്ളില് അളവറ്റ സന്തോഷം
തോന്നണം, ബാബ നമ്മളെ വിശ്വത്തിന്റെ ആധികാരിയാക്കുകയാണ് അതുകൊണ്ട് എത്ര നല്ല
രീതിയില് പഠിക്കേണ്ടതുണ്ട്. നന്നായി പഠിക്കുന്ന വിദ്യാര്ത്ഥികള് നല്ല
മാര്ക്കോടുകൂടി വിജയിക്കുന്നു. കുട്ടികള് പറയാറുണ്ട് - ബാബാ നമ്മള്
ശ്രീനാരായണനാകും. ഇതാണ് സത്യനാരായണന്റെ കഥ അര്ത്ഥം നരനില് നിന്നും
നാരായണനാകുവാനുള്ള കഥ. ജന്മ ജന്മാന്തരങ്ങളായി അസത്യമായ കഥകള്
കേള്ക്കുകയായിരുന്നു. ഇപ്പോള് ബാബയിലൂടെ ഓരേയൊരു പ്രാവശ്യം നിങ്ങള് സത്യമായ കഥ
കേള്ക്കുകയാണ്. അത് പിന്നീട് ഭക്തിമാര്ഗ്ഗത്തില് നടന്നുവരുന്നു. ശിവബാബ
ജന്മമെടുത്തതായിട്ടാണ് ഓരോ വര്ഷവും ശിവജയന്തി ആഘോഷിക്കുന്നത്. എപ്പോഴാണ് ശിവബാബ
വന്നതെന്നോ വന്നിട്ട് എന്താണ് ചെയ്തതെന്നോ ഒന്നും അറിയുന്നില്ല. ശരി,കൃഷ്ണ
ജയന്തി ആഘോഷിക്കുന്നുണ്ട് എന്നാല് എപ്പോഴാണ് കൃഷ്ണന് വന്നതെന്നോ എങ്ങനെയാണ്
വന്നതെന്നോ ഒന്നും അറിയുന്നില്ല. കംസപുരിയിലാണ് വരുന്നത് എന്ന് പറയുന്നുണ്ട്,
കൃഷ്ണന് എങ്ങനെ പതീത ലോകത്തില് ജനിക്കും! നമ്മള് പരിധിയില്ലാത്ത അച്ഛന്റെ
അടുക്കലേയ്ക്കാണ് പോകുന്നത് എന്ന കാര്യത്തില് കുട്ടികള്ക്ക് എത്രമാത്രം സന്തോഷം
തോന്നണം. നമുക്ക് ഇന്നയാളിലൂടെയാണ് ജ്ഞാനം ലഭിച്ചത്, ബാബ വന്നിരിക്കുന്നു എന്ന്
അറിയാന് കഴിഞ്ഞത്,അന്നു മുതല് നമ്മള് ബാബയെ തന്നെയാണ് ഓര്മ്മിക്കുന്നത്
എന്നിങ്ങനെയുള്ള അനുഭവം പറയാറുണ്ടല്ലോ അല്ലേ.
ഏറ്റവും ഉയര്ന്ന അച്ഛന്റെ അടുക്കലേയ്ക്ക് പോകുവാനുള്ള യാത്രയാണിത്. ബാബ
ചൈതന്യമാണ്, കുട്ടികളുടെ അടുക്കലേയ്ക്ക് പോകുന്നുമുണ്ട്. മറ്റുള്ളവയെല്ലാം തന്നെ
ജഢ യാത്രകളാണ്. ബാബ ചൈതന്യത്തില് ഇവിടെയുണ്ട്. നമ്മള് ആത്മാക്കള്
സംസാരിക്കുന്നത് പോലെ ആ പരമാത്മാവും ശരീരത്തിലൂടെ സംസാരിക്കുന്നു. ഈ പഠിത്തം
ഭാവി 21 ജന്മത്തേയ്ക്ക് ശരീര നിര്വ്വഹണത്തിന് വേണ്ടിയുള്ളതാണ്. മറ്റ്
പഠിത്തമെല്ലാം ഈ ജന്മത്തേയ്ക്ക് വേണ്ടിയുള്ളതാണ്. ഏത് പഠിത്തമാണ് പഠിക്കേണ്ടത്
? അതുപോലെ ഏത് ജോലിയാണ് ചെയ്യേണ്ടത് ? ബാബ പറയുന്നു രണ്ടും ചെയ്തോളൂ.
സന്യാസിമാരെ പോലെ കുടുംബം ഉപേക്ഷിച്ച് കാട്ടിലേയ്ക്ക് പോകേണ്ടതില്ല. ഇത്
പ്രവൃത്തി മാര്ഗ്ഗമല്ലേ. രണ്ടിനും വേണ്ടിയുള്ള പഠിത്തമാണ്. എല്ലാവരും
പഠിക്കുകയുമില്ല. ചിലര് നന്നായിട്ട് പഠിക്കുന്നു, ചിലര് അത്രയും പഠിക്കുന്നില്ല.
ചിലര്ക്ക് പെട്ടെന്ന് ജ്ഞാനം മനസ്സിലാകുന്നു. ചിലര് വറചട്ടി പോലെ വെറും പറച്ചില്
മാത്രം. ചിലര് പറയും, ഞങ്ങള് മനസ്സിലാക്കാന് വേണ്ടി ശ്രമിക്കാമെന്ന്.
ഏകാന്തമായിരുന്ന് മനസ്സിലാക്കേണ്ട കാര്യങ്ങളാണ് എന്ന് ചിലര് പറയും,അത്ര തന്നെ
പിന്നെ അവരെ കാണില്ല. ജ്ഞാനത്തിന്റെ അസ്ത്രം തറച്ചുവെങ്കില് അവര് പെട്ടെന്ന്
വന്ന് മനസ്സിലാക്കും. ചിലര് പറയും ഞങ്ങള്ക്ക് സമയമില്ല, അര്ത്ഥം അസ്ത്രം
തറച്ചിട്ടില്ല എന്നാണ്. നോക്കൂ, ബാബയ്ക്ക് അസ്ത്രം തറച്ച ഉടനെ തന്നെ സര്വ്വതും
ഉപേക്ഷിച്ചു. ചക്രവര്ത്തിപദവിയാണ് ലഭിക്കുന്നത് എന്ന് മനസ്സിലാക്കി, അതിന്റെ
മുന്നില് ഇതിനൊക്കെ എന്ത് മൂല്യമാണുള്ളത് ! ബാബയില് നിന്നും നമുക്ക് രാജധാനി
നേടണം. ബാബ പറയുന്നു, നിങ്ങള് മറ്റ് ജോലികളൊക്കെ ചെയ്തോളൂ, എന്നാല് ഒരാഴ്ച ഇത്
നന്നായി മനസ്സിലാക്കൂ. കുടുംബത്തെയും സംരക്ഷിക്കണം. കുട്ടികളെയും പരിപാലിക്കണം.
സന്യാസിമാര് ജന്മം കൊടുത്തിട്ട് ഉപേക്ഷിച്ച് പോകുന്നു. ബാബ പറയുന്നു - നിങ്ങള്
ജന്മം നല്കിയിരിക്കുകയാണ് അതുകൊണ്ട് നല്ല രീതിയില് സംരക്ഷിക്കൂ. ഭാര്യയും
കുട്ടികളും നിങ്ങള് പറയുന്നത് മാനിക്കുകയാണെങ്കില് അവര് സത്പുത്രരാണ് എന്ന്
മനസ്സിലാക്കാം. മനസ്സിലാക്കുന്നില്ല എങ്കില് അവര് കുപുത്രരാണ്. സത്പുത്രരെയും
കുപുത്രരെയും മനസ്സിലാക്കുവാന് സാധിക്കുമല്ലോ. ബാബ പറയുന്നു നിങ്ങള്
ശ്രീമതമനുസരിച്ച് നടക്കുകയാണെങ്കില് ശ്രേഷ്ഠമായി മാറും. അല്ലാതെ എങ്ങനെ സമ്പത്ത്
കിട്ടും. പവിത്രമായി സത്പുത്രരായി മാറി പേര് പ്രശസ്തമാക്കൂ. ജ്ഞാനം
മനസ്സിലാക്കിയാല്, ഇനി നമ്മള് സത്യമായ സമ്പാദ്യം സമ്പാദിക്കും എന്ന് പറയും. ബാബ
വന്നിരിക്കുന്നത് ശിവാലയത്തിലേയ്ക്ക് കൊണ്ട് പോകുവാന് വേണ്ടിയാണ്. അതിനാല്
ശിവാലയത്തിലേയ്ക്ക് പോകാന് യോഗ്യരായി മാറണം. പരിശ്രമിക്കേണ്ടതുണ്ട്. മരണം
ഇപ്പോള് മുന്നില് നില്ക്കുകയാണ് അതുകൊണ്ട് ശിവബാബയെ ഓര്മ്മിക്കൂ എന്ന്
മറ്റുള്ളവരോട് പറയണം. അവരുടെയും മംഗളമുണ്ടാകണ്ടേ. ബാബയെ ഓര്മ്മിക്കൂ എങ്കില്
വികര്മ്മം ഇല്ലാതാകും എന്ന് അവരോട് പറയണം. നിങ്ങള് കുട്ടികളുടെ കര്ത്തവ്യമാണ്
നിങ്ങളുടെ ഭര്ത്താവിന്റെ വീട്ടിലുള്ളവരെയും അച്ഛന്റെ വീട്ടിലുള്ളവരെയും
ഉദ്ധരിക്കുക എന്നത്, അവരുടെയും മംഗളം ചെയ്യുക എന്നത് നിങ്ങളുടെ കടമയാണ്.
ദയാഹൃദയരായി മാറണം. പതീതരും തമോപ്രധാനവുമായ മനുഷ്യര്ക്ക് പാവനമാകുവാനുള്ള വഴി
പറഞ്ഞ് കൊടുക്കണം. തീര്ച്ചയായും ഓരോ വസ്തുവും പുതിയതില് നിന്നും പഴയതാകും എന്ന്
നിങ്ങള്ക്കറിയാം. നരകത്തില് എല്ലാവരും പതീത ആത്മാക്കളാണ്, അതുകൊണ്ടാണ്
ഗംഗാസ്നാനം ചെയ്ത് പാവനമാകുവാന് വേണ്ടി പോകുന്നത്. നമ്മള് പതീതമാണ് അതുകൊണ്ടാണ്
പാവനമാകേണ്ടത് എന്ന് ആദ്യം മനസ്സിലാക്കണം. ബാബ ആത്മാക്കളോട് പറയുന്നു, എന്നെ
ഓര്മ്മിക്കൂ എങ്കില് നിങ്ങളുടെ പാപം നശിക്കും. ബാബ പറയുന്നു എന്നെ ഓര്മ്മിക്കൂ,
ഈ സന്ദേശം സന്യാസിമാരോടും സര്വ്വരോടും പറയണം. ഈ യോഗാഗ്നിയിലൂടെ അഥവാ ഓര്മ്മയുടെ
യാത്രയിലൂടെ നിങ്ങളിലുള്ള അഴുക്ക് ഇളകിപ്പോകും. നിങ്ങള് പവിത്രമായി
എന്റെയടുക്കല് വരും. നിങ്ങളെ എല്ലാവരേയും ഞാന് കൂടെ കൊണ്ട് പോകും. തേള്
പോകുന്നവഴിക്ക് ഏതെങ്കിലും മൃദുലമായ വസ്തുവിനെ കണ്ടാല് അത് കൊമ്പ് കൊണ്ട് കുത്തും.
കല്ലില് കുത്തിയിട്ട് എന്ത് ചെയ്യാനാണ്! അതുപോലെ നിങ്ങളും ബാബയുടെ പരിചയം
കൊടുക്കൂ. ബാബ ഇതും പറഞ്ഞ് തന്നിട്ടുണ്ട് - എവിടെയെല്ലാമാണ് എന്റെ ഭക്തരുള്ളത്,
ശിവക്ഷേത്രത്തിലും കൃഷ്ണന്റെ ക്ഷേത്രത്തിലും ലക്ഷ്മീനാരായണന്റെ
ക്ഷേത്രങ്ങളിലുമെല്ലാമുണ്ട്. ഭക്തര് എന്നെ പൂജിച്ചുകൊണ്ടിരിക്കുകയാണ്. അവരും
മക്കളല്ലേ. എന്നില് നിന്നും രാജ്യം നേടിയിരുന്നു, ഇപ്പോള് പൂജ്യരില് നിന്നും
പൂജാരിയായിത്തീര്ന്നിരിക്കുകയാണ്. ദേവതകളുടെ ഭക്തരല്ലേ. ശിവന്റെ അവ്യഭിചാരി
ഭക്തിയാണ് നമ്പര്വണ്. പിന്നെ താഴേയ്ക്കിറങ്ങി ഇറങ്ങി ഇപ്പോള് ഭൂത പൂജ
ചെയ്തുകൊണ്ടിരിക്കുന്നു. ശിവന്റെ പൂജാരിമാര്ക്ക് മനസ്സിലാക്കി കൊടുക്കുക
എളുപ്പമാണ്. എല്ലാ ആത്മാക്കളുടെയും അച്ഛന് ശിവബാബയാണ്. സ്വര്ഗ്ഗത്തിന്റെ
സമ്പത്ത് നല്കുകയാണ്. ബാബ പറയുന്നു, എന്നെ ഓര്മ്മിച്ചാല് വികര്മ്മങ്ങള്
ഇല്ലാതാകും. ഞങ്ങള് നിങ്ങള്ക്ക് ഈ സന്ദേശം നല്കുകയാണ്. ബാബ പറയുന്നു പതീത പാവനനും
ജ്ഞാനത്തിന്റെ സാഗരവും ഞാനാണ്. ജ്ഞാനവും കേള്പ്പിക്കുകയാണ്. പാവനമാകുവാന് വേണ്ടി
യോഗവും പഠിപ്പിക്കുന്നു. എന്നെ ഓര്മ്മിക്കൂ എന്ന സന്ദേശം ബ്രഹ്മാവിന്റെ
ശരീരത്തിലൂടെ തന്നുകൊണ്ടിരിക്കുന്നു. നിങ്ങളുടെ 84 ജന്മങ്ങളെ ഓര്മ്മിക്കൂ.
ക്ഷേത്രങ്ങളിലും കുംഭമേളകളിലുമൊക്കെ നിങ്ങള്ക്ക് ധാരാളം ഭക്തരെ ലഭിക്കും. പതീത
പാവനന് ഗംഗയാണോ അതോ പരമാത്മാവാണോ എന്നത് അവിടെ നിങ്ങള്ക്ക് മനസ്സിലാക്കി
കൊടുക്കുവാന് സാധിക്കും.
നമ്മള് ആരുടെ അടുക്കലേയ്ക്കാണ് പോകുന്നത് എന്ന സന്തോഷം കുട്ടികള്ക്കുണ്ടാകണം.
ബാബ എത്ര സാധാരണമാണ്. എന്ത് വലിപ്പം കാണിക്കാനാണ് ? വലിയ ആള്ക്കാരൊക്കെ
കാണിക്കുന്നത് പോലെ ശിവബാബ എന്ത് കാണിക്കാനാണ്? സന്യാസിമാരുടെ വസ്ത്രമൊന്നും
ധരിക്കുന്നില്ല. ബാബ പറയുന്നു ഞാന് സാധാരണ ശരീരമാണെടുക്കുന്നത്. നിങ്ങള് പറയൂ,
ഞാന് എന്ത് ചെയ്യണമെന്ന്? ഈ രഥത്തിനെ എന്ത് അലങ്കരിക്കാനാണ്? അവര് ഹുസൈന്റെ
കുതിരയെ കാണിക്കുന്നുണ്ട്, അതിനെ അലങ്കരിക്കുന്നു. എന്നാല് ശിവബാബയുടെ
രഥമായിട്ട് കാളയെയാണ് കാണിച്ചിരിക്കുന്നത്. കാളയുടെ മസ്തകത്തില് ഗോളത്തെപ്പോലെ
ശിവന്റെ ചിത്രം കാണിക്കുന്നുണ്ട്. ഇപ്പോള് ശിവബാബ കാളയുടെ പുറത്ത് കയറി
എവിടെനിന്നും വരാനാണ്. ക്ഷേത്രങ്ങളില് എന്തുകൊണ്ടാണ് കാളയെ കാണിച്ചിരിക്കുന്നത്?
ശങ്കരന് സവാരി ചെയ്യുന്നതായാണ് പറയുന്നത്. സൂക്ഷ്മവതനത്തില് ശങ്കരന് സവാരി
ചെയ്യുമോ ? ഇതെല്ലാം ഡ്രാമയില് അടങ്ങിയിട്ടുള്ള ഭക്തീമാര്ഗ്ഗത്തിലെ കാര്യങ്ങളാണ്.
വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുര മധുരമായ കുട്ടികളെ പ്രതി
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും പുലര്കാല വന്ദനവും. ആത്മീയ
അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) നമ്മള്
ഇനി യഥാര്ത്ഥ സമ്പാദ്യം സമ്പാദിക്കും, ശിവാലയത്തിലേയ്ക്ക് പോകാന് വേണ്ടി തന്നെ
യോഗ്യരാക്കി മാറ്റും, സത്പുത്രരായി മാറി ശ്രീമതമനുസരിച്ച് ബാബയുടെ പേര്
പ്രശസ്തമാക്കും എന്ന് അവനവനോട് പ്രതിജ്ഞ ചെയ്യണം.
2)ദയാ മനസ്കരായി മാറി
തമോപ്രധാനമായിരിക്കുന്ന മനുഷ്യരേയും സതോപ്രധാനമാക്കണം. സര്വ്വരുടേയും മംഗളം
ചെയ്യണം. മരണത്തിന് മുന്പ് സര്വ്വര്ക്കും ബാബയുടെ ഓര്മ്മ ഉണര്ത്തണം.
വരദാനം :-
ഓരോ
മനുഷ്യര്ക്കും അവരുടെ മൂന്ന് കാലങ്ങളെയും കാണിച്ചുകൊടുക്കുന്ന ദിവ്യ ദര്പ്പണമായി
ഭവിക്കട്ടെ.
കുട്ടികളായ നിങ്ങള്
ഇപ്പോള് ഓരോ മനുഷ്യ ആത്മാക്കള്ക്കും അവരുടെ മൂന്ന് കാലങ്ങളുടെയും ദര്ശനം
കൊടുക്കുന്ന ദിവ്യ ദര്പ്പണമാകണം ഞാന് എന്തായിരുന്നു, ഇപ്പോള് എന്താണ് , ഭാവിയില്
എന്താകും ഇത് ആ ദര്പ്പണത്തില്കൂടി അവര്ക്ക് സ്പഷ്ടമായി കാണാന് സാധിക്കണം. അനേക
ആത്മാക്കളുടെ അനേക ജന്മങ്ങങ്ങളായുള്ള മുക്തിയിലേക്കും സ്വര്ഗ്ഗത്തിലേക്കും
പോകുന്നതിനുള്ള ദാഹവും ആഗ്രഹവും ഇപ്പോള്
പൂര്ത്തിയാകും എന്ന് അറിയുകയും അനുഭവിക്കുകയും കാണുകയും ചെയ്യുമ്പോള് സഹജമായി
ബാബയില് നിന്ന് സമ്പത്ത് നേടാന് ആകര്ഷിതരായി എത്തിച്ചേരും.
സ്ലോഗന് :-
ഒരു ബലം ഒരു
വിശ്വാസം ഈ പാഠം സാദാ ഉറപ്പിച്ചാല് സഹജമായി ചുഴലിക്കാറ്റില് നിന്ന് രക്ഷപ്പെടാം.
അവ്യക്ത സൂചന ആത്മീയ
റോയല്റ്റിയും പവിത്രതയുടെ വ്യക്തിത്വം ധാരണ ചെയ്യൂ.
നിങ്ങള് സ്വയം പവിത്രതയുടെ
റോയല്റ്റിയില് ഇരിക്കുമ്പോള് അവകാശി ക്വാളിറ്റി ഉള്ളവര് പ്രത്യക്ഷമാകും.
പരിധിയുള്ള ഒരു ആകര്ഷണങ്ങളിലും കണ്ണുകള് ഉടക്കരുത്. അവകാശി എന്നാല് അധികാരിയാണ്.
ആരാണോ ഇവിടെ സദാ അധികാരിയുടെ സ്റ്റേജില് ഇരിക്കുന്നത്, ഒരിക്കലും മായയ്ക്ക്
അധീനരാകാത്തവര്, അധികാരിയാണെന്ന ശുഭ ലഹരിയില് ഇരിക്കുന്നത്, അങ്ങനെയുള്ള അധികാരി
സ്ഥിതി ഉള്ളവരാണ് അവിടെയും അധികാരിയാകുന്നത്.