മധുരമായകുട്ടികളേ -
ആരാണോസര്വ്വരുടെയുംസദ്ഗതിചെയ്യുന്നജീവന്മുക്തിദാതാവ്,
അവര്നിങ്ങളുടെഅച്ഛനായിരിക്കുകയാണ്, നിങ്ങള്ആഅച്ഛന്റെസന്താനങ്ങളാണ്,
അപ്പോള്എത്രലഹരിയുണ്ടായിരിക്കണം.
ചോദ്യം :-
എങ്ങനെയുളള കുട്ടികളുടെ ബുദ്ധിയിലാണ് ബാബയുടെ ഓര്മ്മ നിരന്തരമായി
നിലനില്ക്കാത്തത്?
ഉത്തരം :-
ആര്ക്കാണോ
പൂര്ണ്ണമായ നിശ്ചയമില്ലാത്തത് അവരുടെ ബുദ്ധിയില് ഓര്മ്മ നിലനില്ക്കില്ല. നമ്മെ
ആരാണ് പഠിപ്പിക്കുന്നത്, ഇതറിയുന്നില്ലെങ്കില് പിന്നെ ആരെ ഓര്മ്മിക്കാനാണ്.
ആരാണോ യഥാര്ത്ഥ രീതിയില് തിരിച്ചറിഞ്ഞ് ഓര്മ്മിക്കുന്നത് അവരുടെ വികര്മ്മമാണ്
നശിക്കുന്നത്. ബാബ തന്നെ സ്വയം വന്ന് തന്റെയും തന്റെ വീടിന്റെയും യഥാര്ത്ഥ
പരിചയം നല്കുന്നു.
ഓംശാന്തി.
ഇപ്പോള് ഓംശാന്തിയുടെ അര്ത്ഥം കുട്ടികള്ക്ക് എപ്പോഴും ഓര്മ്മയുണ്ടാകുമല്ലോ.
നമ്മള് ആത്മാക്കളാണ്, നിര്വ്വാണധാമം അഥവാ മൂലവതനമാണ് നമ്മുടെ വീട്. ബാക്കി
ഭക്തിമാര്ഗ്ഗത്തില് മനുഷ്യര് എന്തെല്ലാം പുരുഷാര്ത്ഥമാണോ ചെയ്യുന്നത്,
അതിലൂടെയൊന്നും അവര്ക്ക് എങ്ങോട്ട് പോകണമെന്ന് അറിയുന്നില്ല. ഏതില് നിന്നാണ്
സുഖം ലഭിക്കുന്നത്, ഏതിലൂടെയാണ് ദുഖം ലഭിക്കുന്നത് ഒന്നിനെക്കുറിച്ചും
അറിയുന്നില്ല. യജ്ഞം, തപം, ദാന-പുണ്യ കര്മ്മങ്ങള് ചെയ്ത് ഏണിപ്പടികള് താഴേക്ക്
ഇറങ്ങി വന്നു. ഇപ്പോള് നിങ്ങള്ക്ക് ജ്ഞാനം ലഭിച്ചു അതിനാല് ഭക്തി അവസാനിക്കുന്നു.
മണി മുഴക്കങ്ങളുടെ അന്തരീക്ഷം ഇപ്പോള് അവസാനിച്ചു. പുതിയ ലോകവും പഴയ ലോകവും
തമ്മില് വളരെയധികം വ്യത്യാസമുണ്ട്. പുതിയലോകം പാവന ലോകമാണ്. നിങ്ങള് കുട്ടികളുടെ
ബുദ്ധിയില് ഇപ്പോള് സുഖധാമമാണ്. സുഖധാമത്തെ സ്വര്ഗ്ഗമെന്നും ദുഖധാമത്തെ
നരകമെന്നും പറയുന്നു. മനുഷ്യര് ശാന്തിയാണ് ആഗ്രഹിക്കുന്നത് പക്ഷേ ആര്ക്കും
അവിടേക്ക് പോകാന് സാധിക്കില്ല. ബാബ പറയുന്നു, ഞാന് എപ്പോള് വരെ ഭാരതത്തിലേക്ക്
വരുന്നില്ലയോ എന്നെക്കൂടാതെ നിങ്ങള് കുട്ടികള്ക്ക് തിരികെ പോകാന് സാധിക്കില്ല.
ഭാരതത്തില് തന്നെയാണ് ശിവജയന്തിയുടെ മഹിമയുളളത്. നിരാകാരനായ ബാബ തീര്ച്ചയായും
സാകാരത്തിലേക്ക് വന്നിരിക്കുമല്ലോ. ശരീരത്തെക്കൂടാതെ ആത്മാവിന് എന്തെങ്കിലും
ചെയ്യാന് സാധിക്കുമോ? ആത്മാവ് ശരീരമില്ലാതെ അലഞ്ഞുകൊണ്ടിരിക്കുന്നു. മറ്റൊരു
ശരീരത്തിലേക്കു പ്രവേശിക്കുന്നു. ചിലര് നല്ല കുട്ടികളാണ്, ചിലര് ചഞ്ചലതയുളളവരാണ്,
ചിലര് ദോശക്കല്ല് പോലെയാണ്. ആത്മാവിന് തീര്ച്ചയായും ശരീരം ആവശ്യമാണ്.
അതേപോലെത്തന്നെ പരമപിതാവായ പരമാത്മാവിനും ശരീരമില്ലെങ്കില് ഭാരതത്തിലേക്ക് വന്ന്
എന്തുചെയ്യാനാണ് ! ഭാരതം തന്നെയാണ് അവിനാശി ഖണ്ഡം. സത്യയുഗത്തില് ഒരേയൊരു
ഭാരതഖണ്ഡം മാത്രമേ ഉണ്ടായിരുന്നുളളൂ. മറ്റെല്ലാ ഖണ്ഡങ്ങളും വിനാശമാകുന്നു.
ആദിസനാതന ദേവിദേവതാധര്മ്മവും ഭാരതത്തില്ത്തന്നെയാണ്. പക്ഷേ മനുഷ്യര് ആദിസനാതന
ഹിന്ദുധര്മ്മമെന്നു പറയുന്നു. വാസ്തവത്തില് ആരംഭകാലഘട്ടത്തില് ആരെയും തന്നെ
ഹിന്ദു എന്ന് പറഞ്ഞിരുന്നില്ല, ദേവിദേവതകളായിരുന്നു. യൂറോപ്പില് വസിക്കുന്നവര്
അവരവരെ ക്രിസ്ത്യാനികളെന്നു പറയുന്നു, ഒരിക്കലും യൂറോപ്പ്യന്
ധര്മ്മത്തിലുളളവരെന്നു പറയില്ലല്ലോ. പക്ഷേ ഹിന്ദുസ്ഥാനില് വസിക്കുന്നവര്
സ്വയത്തെ ഹിന്ദുധര്മ്മത്തിലുളളവര് എന്നു പറഞ്ഞു. ശ്രേഷ്ഠമായ
ദേവതാധര്മ്മത്തിലുളളവരാണ് 84 ജന്മങ്ങളെടുത്ത് ധര്മ്മ ഭ്രഷ്ടരായിത്തീര്ന്നത്.
ദേവതാധര്മ്മത്തിലുളളവര് മാത്രമേ ഇങ്ങോട്ട് വരൂ. അഥവാ നിശ്ചയമില്ലെങ്കില് ഈ
ധര്മ്മത്തിലുളളവരല്ലെന്ന് മനസ്സിലാക്കിക്കോളൂ. ഇവിടെ ഇരിക്കുന്നുണ്ടെങ്കില് പോലും
അവര്ക്ക് ഒന്നും മനസ്സിലാവുകയില്ല. അവര് ചിലപ്പോള് പ്രജയിലും താഴ്ന്ന
പദവിയുളളവരായിരിക്കും. എല്ലാവരും സുഖ-ശാന്തിയാണ് ആഗ്രഹിക്കുന്നത്, പക്ഷേ അത്
സത്യയുഗത്തിലാണ് ലഭിക്കുക. എല്ലാവര്ക്കും സുഖധാമത്തിലേക്ക് പോകാന് സാധിക്കില്ല.
എല്ലാ ധര്മ്മത്തിലുളളവരും അവരവരുടെ സമയങ്ങളിലാണ് വരുന്നത്. അനേക ധര്മ്മങ്ങളുണ്ട്,
വൃക്ഷവും അതിന്റെ വൃദ്ധി പ്രാപിച്ചു വരുന്നു. മുഖ്യമായ തായ്ത്തടിയാണ്
ദേവിദേവതാധര്മ്മം. പിന്നീട് മൂന്ന് ശാഖകള്. ഈ ശാഖകള് അതായത് മൂന്ന് ധര്മ്മങ്ങള്
ഒരിക്കലും സ്വര്ഗ്ഗത്തില് ഉണ്ടായിരിക്കില്ലല്ലോ. ദ്വാപരയുഗം മുതല് പുതിയ
ധര്മ്മങ്ങളുണ്ടാകുന്നു, ഇതിനെയാണ് വൈവിധ്യമാര്ന്ന മനുഷ്യസൃഷ്ടിയാകുന്ന
വൃക്ഷമെന്നു പറയുന്നത്. വിരാടരൂപം വേറെയാണ്, ഇത് മനുഷ്യ സൃഷ്ടിയാകുന്ന വൃക്ഷമാണ്.
എത്രയെത്ര തരത്തിലുളള മനുഷ്യരുണ്ട്. എത്ര ധര്മ്മങ്ങളുണ്ടെന്നുളളത്
നിങ്ങള്ക്കറിയാം. സത്യയുഗത്തിന്റെ ആദിയില് പുതിയ ലോകമായിരുന്നപ്പോള് ഒരു ധര്മ്മം
മാത്രമേ ഉണ്ടായിരുന്നുളളൂ. പ്രാചീനകാലഘട്ടത്തില് ഭാരതം സ്വര്ഗ്ഗമായിരുന്നു എന്ന്
വിദേശിയര്ക്കും അറിയാം. വളരെയധികം ധനമുണ്ടായിരുന്നു അതുകൊണ്ടാണ് ഭാരതത്തിന് വളരെ
വലിയ അംഗീകാരം ലഭിക്കുന്നത്. ഏതെങ്കിലും ധനവാന് പിന്നീട് ദരിദ്രനാവുകയാണെങ്കില്
അവരോട് ദയ തോന്നാറുണ്ട്. അതുപോലെ ഭാരതത്തിന്റെ അവസ്ഥ
എന്തായിത്തീര്ന്നിരിക്കുകയാണ്! പക്ഷേ ഇതും ഡ്രാമയിലുളള പാര്ട്ടാണ്. ഏറ്റവും
കൂടുതല് ദയാമനസ്സുളളത് ഈശ്വരനാണ് എന്ന് പറയാറുണ്ട്, അതുകൊണ്ടാണ് ഈശ്വരന്
ഭാരതത്തില് തന്നെ വരുന്നതും. ദരിദ്രരുടെ മേല് ദയ കാണിക്കാന് ധനവാനല്ലേ സാധിക്കൂ.
ബാബ പരിധിയില്ലാത്ത ധനവാനാണ്, നമ്മെ ഉയര്ന്നതിലും ഉയര്ന്നതാക്കി മാറ്റുന്നു.
നിങ്ങള് ആരുടെ കുട്ടികളായി മാറാന് പോകുന്നു എന്ന ലഹരി നിങ്ങളില് വേണം. പരമപിതാ
പരമാത്മാ ശിവന്റെ സന്താനമാണ് നമ്മള്. ബാബയെത്തന്നെയാണ് ജീവന്മുക്തി ദാതാവെന്നും,
സദ്ഗതി ദാതാവെന്നും പറയുന്നത്. സത്യയുഗത്തിലാണ് ആദ്യമാദ്യം ജീവന്മുക്ത
സ്ഥിതിയുണ്ടാകുന്നത്. ഇവിടെ ജീവിത ബന്ധനമാണ്. ബാബാ, ഞങ്ങളെ ബന്ധനത്തില് നിന്നും
മുക്തമാക്കൂ എന്ന് പറഞ്ഞ് ഭക്തിമാര്ഗ്ഗത്തില് വിളിക്കാറുണ്ട്. ഇപ്പോള്
നിങ്ങള്ക്കിങ്ങനെ വിളിക്കാന് സാധിക്കില്ല.
നിങ്ങള്ക്കറിയാം ജ്ഞാനസാഗരനായ ബാബയാണ് നമുക്ക് സൃഷ്ടിയുടെ
ആദി-മദ്ധ്യ-അന്ത്യത്തിന്റെ രഹസ്യം മനസ്സിലാക്കിത്തരുന്നത്. നോളേജ്ഫുളളാണ്.
ബ്രഹ്മാബാബ സ്വയം പറയുന്നുണ്ട്, ഞാന് ഭഗവാനൊന്നുമല്ല. നിങ്ങള്ക്ക് ദേഹത്തില്
നിന്നും വേറിട്ട് ദേഹിഅഭിമാനിയായിത്തീരണം. തന്റെ ശരീരത്തെ ഉള്പ്പെടെ മുഴുവന്
ലോകത്തെയും മറക്കണം. ബ്രഹ്മാവ് ഭഗവാനല്ല. ഇവരെ ഒരുമിച്ച് ബാപ്ദാദ എന്നു പറയുന്നു.
ബാബ ഉയര്ന്നതിലും ഉയര്ന്നതാണ്. ഇത് പതിതമായ പഴയശരീരമാണ്. മഹിമ ഒന്നിന്റെ
മാത്രമാണ്. ബാബയുമായി യോഗം വെച്ചാല് മാത്രമേ പാവനമാകൂ. ഇല്ലെങ്കില് ഒരിക്കലും
പാവനമാകാന് സാധിക്കില്ല. അവസാനസമയത്ത് കര്മ്മക്കണക്കുകളെ ഇല്ലാതാക്കി ശിക്ഷകള്
അനുഭവിച്ച് തിരികെ പോകേണ്ടതായി വരും. ഭക്തിമാര്ഗ്ഗത്തില് ഹംസോ സോഹം എന്ന
മന്ത്രംകേട്ടു വന്നു. ആത്മാ സൊ പരമാത്മാവ് എന്ന തെറ്റായ ഈ മന്ത്രം പരമാത്മാവില്
നിന്നും പിന്തിരിപ്പിക്കുന്നതാണ്. ബാബ പറയുന്നു - കുട്ടികളേ, പരമാത്മാവ്
തന്നെയാണ് ആത്മാവ് എന്ന് പറയുന്നത് തീര്ത്തും തെറ്റാണ്. ഇപ്പോള് നിങ്ങള്
കുട്ടികള് വര്ണ്ണങ്ങളുടെ രഹസ്യത്തെക്കുറിച്ച് മനസ്സിലാക്കി. നമ്മള് ബ്രാഹ്മണര്
തന്നെയാണ് ദേവതകളാകുന്നതിനുളള പുരുഷാര്ത്ഥം ചെയ്യുന്നത്. പിന്നീട് നമ്മള്
ദേവതകള് ക്ഷത്രിയ വര്ണ്ണത്തിലേക്ക് വരുന്നു. നമ്മള് എങ്ങനെ 84
ജന്മങ്ങളെടുക്കുന്നു എന്ന് മറ്റാര്ക്കും തന്നെ അറിയില്ല. ഏതു കുലത്തിലേക്ക് വരും?
നിങ്ങള്ക്കറിയാം നമ്മളിപ്പോള് ബ്രാഹ്മണരാണ്, ശിവബാബയെ ബ്രാഹ്മണനെന്നു പറയില്ല.
നിങ്ങള് തന്നെയാണ് ഈ വര്ണ്ണങ്ങളിലേക്ക് വരുന്നവര്. ഇപ്പോള് നിങ്ങള് ബ്രാഹ്മണ
ധര്മ്മത്തിലേക്ക് ദത്തെടുക്കപ്പെട്ടിരിക്കുകയാണ്. ശിവബാബയിലൂടെ പ്രജാപിതാ
ബ്രഹ്മാവിന്റെ സന്താനമായി മാറിയിരിക്കുകയാണ്. നിരാകാരി ആത്മാക്കള്
യഥാര്ത്ഥത്തില് ഈശ്വരീയ കുലത്തിലേതാണല്ലോ. നിരാകാരി ലോകത്തില് വസിക്കുന്നവരാണ്.
പിന്നീടാണ് സാകാരലോകത്തിലേക്ക് വരുന്നത്. പാര്ട്ട് അഭിനയിക്കാനായി വരേണ്ടതായി
വരുന്നു. അവിടെ നിന്നും വന്നതിനുശേഷം പിന്നീട് നമ്മള് ദേവതാകുലത്തില് 8
ജന്മങ്ങളെടുത്തു. പിന്നീട് ക്ഷത്രിയ കുലത്തിലേക്കും വൈശ്യകുലത്തിലേക്കും
പോകുന്നു. നിങ്ങള് ഇത്ര ജന്മങ്ങള് ദൈവീക കുലത്തിലേക്ക് വന്നു, പിന്നീട് ഇത്ര
ജന്മങ്ങള് ക്ഷത്രിയ കുലത്തിലേക്ക് വന്നു. 84 ജന്മങ്ങളുടെ ചക്രമാണിത്.
നിങ്ങള്ക്കല്ലാതെ ഈ ജ്ഞാനം മറ്റാര്ക്കും ലഭിക്കില്ല. ആരാണോ ഈ ധര്മ്മത്തിലുളളവര്
അവര്ക്കേ ഇങ്ങോട്ട് വരാന് സാധിക്കൂ. രാജധാനി സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. ചിലര്
രാജാ-റാണി ചിലര് പ്രജകളായിത്തീരുന്നു. സൂര്യവംശി ലക്ഷ്മി-നാരായണന് ഫസ്റ്റ്,
സെക്കന്റ്........ എട്ട് സിംഹാസനങ്ങളുണ്ടായിരിക്കും. പിന്നീട് ക്ഷത്രിയ
ധര്മ്മത്തിലും ഒന്ന്, രണ്ട്.....എന്നിങ്ങനെയുണ്ടാകുന്നു. ഈ കാര്യങ്ങളെല്ലാം ബാബ
മനസ്സിലാക്കി ത്തരുകയാണ്. ജ്ഞാനസാഗരന് വരുമ്പോള് ഭക്തി അവസാനിക്കുന്നു. രാത്രി
അവസാനിച്ച് പകല് ആരംഭിക്കുകയാണല്ലോ. അവിടെ യാതൊരു പ്രകാരത്തിലുമുളള
ബുദ്ധിമുട്ടുകളുമുണ്ടാകില്ല. വിശ്രമം തന്നെ വിശ്രമമാണ്, മറ്റൊരു
പ്രശ്നങ്ങളുമില്ല. ഇതും ഡ്രാമയില് അടങ്ങിയിട്ടുളളതാണ്. ഭക്തിമാര്ഗ്ഗത്തിന്റെ
സമയത്തു തന്നെയാണ് ബാബയും വരുന്നത്. എല്ലാവര്ക്കും തീര്ച്ചയായും തിരികെ പോകണം
പിന്നീട് നമ്പര്വൈസായി താഴേക്ക് വരുന്നു. ക്രിസ്തു വരുമ്പോള് അതിനു പിന്നാലെ
അവരുടെ ധര്മ്മത്തിലുളളവരും വരുന്നു. ഇപ്പോള് നോക്കൂ ക്രിസ്ത്യാനികള് എത്രയാണ്.
ക്രിസ്ത്യന് ധര്മ്മത്തിന്റെ ബീജമാണ് ക്രൈസ്റ്റ്. ഈ ദേവതാധര്മ്മത്തിന്റെ ബീജമാണ്
പരമപിതാ പരമാത്മാ ശിവന്. നിങ്ങളെ ആരാണ് ബ്രാഹ്മണ ധര്മ്മത്തിലേക്ക് കൊണ്ടുവന്നത്?
ബാബ ദത്തെടുത്തതിനു ശേഷമാണ് അതില് നിന്നും ചെറിയ ബ്രാഹ്മണധര്മ്മമുണ്ടായത്.
ബ്രാഹ്മണരുടെ കുടുമ പ്രസിദ്ധമാണ്. കുടുമിയാണ് ബ്രാഹ്മണരുടെ അടയാളം പിന്നീട്
അതില് നിന്നും താഴേക്ക് പോകുന്തോറും ശരീരം വലുതായി വരുന്നു. മംഗളകാരിയായ ബാബയാണ്
വന്ന് ഭാരതത്തിന്റെ മംഗളം ചെയ്യുന്നത്. ഏറ്റവുമധികം മംഗളം ചെയ്യുന്നത് നിങ്ങള്
കുട്ടികളുടേതു തന്നെയാണ്. നിങ്ങള് എന്തില് നിന്നും എന്തായി മാറുന്നു! നിങ്ങള്
അമരലോകത്തിന്റെ അധികാരിയായാണ് മാറുന്നത്. ഇപ്പോള് തന്നെയാണ് നിങ്ങള്
കാമവികാരത്തിനുമേല് വിജയം പ്രാപിക്കുന്നത്. അവിടെ ദുര്മരണങ്ങളുണ്ടാകുന്നില്ല.
മരണത്തിന്റെ കാര്യമേയില്ല. ബാക്കി വസ്ത്രം(ശരീരം) മാറ്റുല്ലോ. സര്പ്പം തന്റെ
പഴയതോല് മാറ്റി പുതിയതെടുക്കുന്നത് പോലെ. സത്യയുഗത്തെ അളളാഹുവിന്റെ പൂന്തോട്ടം
എന്നാണ് പറയുന്നത്. അവിടെ മോശമായ വാക്കുകളൊന്നും ആരും പറയില്ല. ഇവിടെ കുസംഗമാണ്.
മായയുടെ സംഗമാണ് അതുകൊണ്ടാണ് ഇതിന്റെ പേര് തന്നെ ഭയാനക നരകം എന്നായത്.
താമസിക്കുന്ന വീട് പഴയതായാല് മുന്സിപ്പാലിറ്റി ആദ്യം തന്നെ താമസം
ഒഴിപ്പിക്കാറുണ്ട്. ബാബയും പറയുന്നു ലോകം പഴയതാകുമ്പോഴാണ് ഞാന് വരുന്നത്.
ജ്ഞാനത്തിലൂടെയാണ് സദ്ഗതിയുണ്ടാകുന്നത്. രാജയോഗം പഠിപ്പിക്കുന്നു. ഭക്തിയില്
ഒന്നും തന്നെയില്ല. ദാന-പുണ്യകര്മ്മങ്ങള് ചെയ്യുമ്പോള് അല്പകാലത്തെ സുഖം
ലഭിക്കുന്നു. ഇത് കാകവിഷ്ട സമാനമായ സുഖമാണ്(അല്പകാലത്തെ) എന്ന് പറഞ്ഞ്
രാജാക്കന്മാര്ക്കുപോലും സന്യാസിമാര് വൈരാഗ്യം ഉണ്ടാക്കാറുണ്ട്. ഇപ്പോള് നിങ്ങള്
കുട്ടികള്ക്ക് പരിധിയില്ലാത്ത വൈരാഗ്യമാണ് പഠിപ്പിക്കുന്നത്. ഇത് പഴയ ലോകം
തന്നെയാണ്, ഇപ്പോള് നിങ്ങള് സുഖധാമത്തെ ഓര്മ്മിക്കണം. പിന്നീട് ശാന്തിധാമം വഴി
ഇങ്ങോട്ട് വരണം. ദില്വാഡാ ക്ഷേത്രം നിങ്ങളുടെ ഇപ്പോഴത്തെ ഓര്മ്മചിഹ്നമാണ്. താഴെ
തപസ്യ മുകളില് സ്വര്ഗ്ഗമാണ്. ഇല്ലെങ്കില് സ്വര്ഗ്ഗം എവിടെ കാണിക്കാനാണ്.
മനുഷ്യര് മരിക്കുമ്പോള് , സ്വര്ഗ്ഗം പൂകി എന്ന് പറയുന്നു. എല്ലാവരും സ്വര്ഗ്ഗം
മുകളിലാണെന്നാണ് മനസ്സിലാക്കുന്നത്, പക്ഷേ മുകളില് സ്വര്ഗ്ഗമില്ലല്ലോ. ഭാരതം
തന്നെയാണ് സ്വര്ഗ്ഗവും നരകവുമായിത്തീരുന്നത്. ദില്വാഡാ ക്ഷേത്രം പൂര്ണ്ണമായും
നിങ്ങളുടെ ഓര്മ്മചിഹ്നമാണ്. ഈ ക്ഷേത്രങ്ങളെല്ലാം പിന്നീടാണ് ഉണ്ടായത്.
സ്വര്ഗ്ഗത്തില് ഭക്തിയുണ്ടാകില്ല. അവിടെ സുഖം തന്നെ സുഖമാണ്. ബാബ വന്ന് എല്ലാ
രഹസ്യങ്ങളും മനസ്സിലാക്കിത്തരുന്നു. മറ്റെല്ലാ ആത്മാക്കളുടെയും പേരിന് മാറ്റം
വരുന്നുണ്ട് പക്ഷേ ശിവന്റെ പേര് ഒരിക്കലും മാറില്ല. ബാബക്ക് തന്റേതായ ശരീരമില്ല.
പക്ഷേ ശരീരമില്ലാതെ എങ്ങനെ പഠിപ്പിക്കാന് സാധിക്കും. പ്രേരണയുടെ കാര്യം തന്നെ
വരുന്നില്ല. പ്രേരണ അര്ത്ഥം സങ്കല്പ്പം. അല്ലാതെ മുകളില് നിന്നും പ്രേരണ നല്കി
ആരെങ്കിലും എത്തിച്ചേരുകയൊന്നുമില്ല. ഇതില് പ്രേരണയുടെ കാര്യമൊന്നുമില്ല. ഏതു
കുട്ടികള്ക്കാണോ ബാബയുടെ പൂര്ണ്ണ തിരിച്ചറിവില്ലാത്തത്, പൂര്ണ്ണ
നിശ്ചയമില്ലാത്തത്, അവരുടെ ബുദ്ധിയില് ഓര്മ്മയും നിലനില്ക്കില്ല. നമ്മെ ആരാണ്
പഠിപ്പിക്കുന്നതെന്ന് അറിയുന്നില്ലെങ്കില് പിന്നെ ആരെ ഓര്മ്മിക്കാനാണ്? ബാബയുടെ
ഓര്മ്മയിലൂടെ മാത്രമെ വികര്മ്മം നശിക്കൂ. ജന്മജന്മാന്തരം ലിംഗത്തെ മാത്രം
ഓര്മ്മിച്ചിരുന്നപ്പോള് ഇതു തന്നെയാണ് പരമാത്മാവെന്ന് മനസ്സിലാക്കി, അവരുടെ
ചിഹ്നം ഇതാണ്, അവര് നിരാകാരനാണ്, സാകാരിയല്ലെന്ന് അറിയാം. ബാബ പറയുന്നു എനിക്കും
പ്രകൃതിയുടെ ആധാരമെടുക്കേണ്ടി വരുന്നു. ഇല്ലെങ്കില് നിങ്ങള് എങ്ങനെ സൃഷ്ടി
ചക്രത്തിന്റെ രഹസ്യം മനസ്സിലാക്കും. ഇതാണ് ആത്മീയ ജ്ഞാനം. ആത്മാക്കള്ക്ക്
മാത്രമേ ഈ ജ്ഞാനം ലഭിക്കൂ. ഈ ജ്ഞാനം ഒരു ബാബക്കു മാത്രമേ നല്കാന് സാധിക്കൂ.
പുനര്ജന്മങ്ങള് എടുക്കുക തന്നെ വേണം. എല്ലാ അഭിനേതാക്കള്ക്കും പാര്ട്ട്
ലഭിച്ചിട്ടുണ്ട്. ഒരാള്ക്കും നിര്വ്വാണധാമത്തിലേക്ക് ഇപ്പോള് പോകാന്
സാധിക്കില്ല. മോക്ഷം പ്രാപിക്കില്ല. ആരാണോ നമ്പര്വണ് വിശ്വത്തിന്റെ
അധികാരിയാകുന്നത് അവരാണ് 84 ജന്മങ്ങളെടുക്കുക. ചക്രം തീര്ച്ചയായും കറങ്ങണം.
മനുഷ്യര് മോക്ഷം ലഭിക്കും എന്നു മനസ്സിലാക്കുന്നു, എത്ര മത-മതാന്തരങ്ങളാണ്.
വൃദ്ധി പ്രാപിച്ചുകൊണ്ടിരിക്കുന്നു. തിരികെ ആരും പോകില്ല. ബാബ തന്നെയാണ് 84
ജന്മങ്ങളുടെ കഥ കേള്പ്പിക്കുന്നത്. നിങ്ങള് കുട്ടികള് പഠിച്ച് പിന്നീട്
പഠിപ്പിക്കണം. ഈ ആത്മീയജ്ഞാനം നിങ്ങള്ക്കല്ലാതെ മറ്റാര്ക്കും കേള്പ്പിക്കാന്
സാധിക്കില്ല. ശൂദ്രന്മാര്ക്കോ ദേവതകള്ക്കോ നല്കാന് സാധിക്കില്ല. സത്യയുഗത്തില്
ജ്ഞാനം ലഭിക്കാനായി അവിടെ ദുര്ഗ്ഗതിയില്ലല്ലോ. സദ്ഗതിക്കു വേണ്ടിയാണ് ഈ ജ്ഞാനം.
സദ്ഗതിദാതാവും മുക്തേശ്വരനും വഴികാട്ടിയും ഒരാള് മാത്രമാണ്. ഓര്മ്മയുടെ
യാത്രയിലൂടെയല്ലാതെ ആര്ക്കും പാവനമാകാന് സാധിക്കില്ല. തീര്ച്ചയായും ശിക്ഷകള്
അനുഭവിക്കേണ്ടതായി വരും. പദവി ഭ്രഷ്ടമാവുകയും ചെയ്യും. എല്ലാവരുടെയും
കര്മ്മക്കണക്കുകള് തീരണമല്ലോ. നിങ്ങള്ക്ക് നിങ്ങളുടെ കാര്യങ്ങളാണ് ബാബ
മനസ്സിലാക്കിത്തരുന്നത്, മറ്റുളള ധര്മ്മത്തിലുളളവരുടെ അറിഞ്ഞിട്ടെന്തുകാര്യം.
ഭാരതവാസികള്ക്കു തന്നെയാണ് ഈ ജ്ഞാനം ലഭിക്കുന്നത്. ബാബയും ഭാരതത്തില് തന്നെ
വന്നിട്ടാണ് മൂന്ന് ധര്മ്മങ്ങള് സ്ഥാപിക്കുന്നത്. ഇപ്പോള് നിങ്ങളെ
ശൂദ്രധര്മ്മത്തില് നിന്നും ഉന്നത കുലത്തിലേക്ക് കൊണ്ടുപോകുന്നു. അത് നീചവും
പതിതവുമായ കുലമാണ്. ഇപ്പോള് പാവനമാക്കുന്നതിനായി നിങ്ങള് ബ്രാഹ്മണര്
നിമിത്തമാകുന്നു. ഇതിനെയാണ് രുദ്രജ്ഞാനയജ്ഞമെന്നു പറയുന്നത്. രുദ്രനായ
ശിവബാബയാണ് യജ്ഞം രചിക്കുന്നത്. ഈ പരിധിയില്ലാത്ത യജ്ഞത്തില് മുഴുവന് പഴയ ലോകവും
ആഹുതിചെയ്യപ്പെടുന്നുണ്ട്. പിന്നീട് പുതിയ ലോകം സ്ഥാപിക്കപ്പെടും. പഴയലോകം
നശിക്കുകയും ചെയ്യുന്നു. നിങ്ങള് പുതിയ ലോകത്തിനു വേണ്ടിയാണ് ഈ ജ്ഞാനം തന്നെ
നേടുന്നത്. ദേവതകളുടെ നിഴല് പഴയ ലോകത്തില് പതിയുകയില്ല. നിങ്ങള്
കുട്ടികള്ക്കറിയാം കല്പം മുമ്പ് ആര് വന്നോ അവരേ വന്ന് ജ്ഞാനം എടുക്കൂ.
നമ്പര്വൈസ് പുരുഷാര്ത്ഥമനുസരിച്ച് പഠിപ്പ് പഠിക്കുന്നു. മനുഷ്യര്
ഇവിടെത്തന്നെയാണ് ശാന്തി ആഗ്രഹിക്കുന്നത്. പക്ഷേ ആത്മാക്കള് ശാന്തിധാമത്തില്
വസിക്കുന്നവരാണ്. ബാക്കി ഇവിടെ എങ്ങനെ ശാന്തി ഉണ്ടാകാനാണ്. ഈ സമയത്താണെങ്കില്
ഓരോ വീടും അശാന്തമാണ്. രാവണരാജ്യമല്ലേ. സത്യയുഗത്തില് തീര്ത്തും ശാന്തിയുടെ
രാജ്യമാണ്. ഒരു ധര്മ്മവും ഒരു ഭാഷയുമായിരിക്കും. ശരി.
വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും പുലര്കാല വന്ദനവും. ആത്മീയ
പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ഈ
പഴയലോകത്തില് നിന്നും പരിധിയില്ലാത്ത വൈരാഗിയായി തന്റെ ദേഹത്തെപ്പോലും മറന്ന്
ശാന്തിധാമത്തെയും സുഖധാമത്തെയും ഓര്മ്മിക്കണം. നിശ്ചയബുദ്ധിയായി ഓര്മ്മയുടെ
യാത്രയിലിരിക്കണം.
2. ഹംസോ, സോഹം എന്ന
മന്ത്രത്തെ യഥാര്ത്ഥ രീതിയില് മനസ്സിലാക്കി ഇപ്പോള് ബ്രാഹ്മണനില് നിന്നും
ദേവതയാകാനുളള പുരുഷാര്ത്ഥം ചെയ്യൂ. എല്ലാവര്ക്കും ഈ മന്ത്രത്തിന്റെ യഥാര്ത്ഥ
അര്ത്ഥത്തെക്കുറിച്ച് മനസ്സിലാക്കിക്കൊടുക്കണം.
വരദാനം :-
അന്തര്മുഖതയുടെ അഭ്യാസത്തിലൂടെ അലൗകീകഭാഷയെ മനസ്സിലാക്കുന്ന സദാ സമ്പന്നരായി
ഭവിക്കട്ടെ.
താങ്കള് കുട്ടികള്
എത്രത്തോളം അന്തര്മുഖതയാകുന്ന സ്വീറ്റ് സൈലന്സിന്റെ സ്വരൂപത്തില്
സ്ഥിതിചെയ്യുന്നുവോ അത്രത്തോളം കണ്ണുകളുടെ ഭാഷയേയും, ഭാവനയുടെ ഭാഷയേയും പിന്നെ
സങ്കല്പങ്ങളുടെ ഭാഷയേയും സഹജമായി മനസ്സിലാക്കാന് കഴിയും.ഈ മൂന്ന്
പ്രകാരത്തിലുള്ള ഭാഷകളും ആത്മീയ യോഗി ജീവിതത്തിന്റെ ഭാഷകളാണ്.ഈ അലൗകീക ഭാഷകള്
വളരെ ശക്തിശാലികളാണ്. വേണ്ടസമയത്ത് ഈ മൂന്ന് ഭാഷകളിലൂടെയും സഹജമായി സഫലത
ലഭിക്കും.അതിനാലിപ്പോള് ഈ ആത്മീയ ഭാഷയുടെ അഭ്യാസികളായി മാറൂ.
സ്ലോഗന് :-
ബാബക്ക്
താങ്കളെ കണ്പീലികളില് ഇരുത്തി കൊണ്ടുപോകാനാകണം,താങ്കള് അത്രക്ക് ഭാരരഹിതരായി
മാറൂ.
അവ്യക്തസൂചന-സങ്കല്പശക്തിയെ ശേഖരിച്ച് ശ്രേഷ്ഠസേവനങ്ങള്ക്ക് നിമിത്തമായി മാറൂ.
താങ്കളുടെ
ശ്രേഷ്ഠസങ്കല്പങ്ങളുടെ ഏകാഗ്രതയാണ് വര്ത്തമാനസമയത്ത് വിശ്വമംഗളം ചെയ്യാനുള്ള
സഹജമായ മാര്ഗ്ഗം.ഇതിലൂടെ സര്വ്വാത്മാക്കളുടേയും അലഞ്ഞുതിരിയുന്ന ബുദ്ധിയെ
ഏകാഗ്രമാക്കാന് കഴിയും.വിശ്വത്തിലെ സര്വ്വാത്മാക്കള്ക്കും അലയുന്ന ബുദ്ധി
ഏകാഗ്രമാകണം,മനസ്സിന്റെ ചഞ്ചലത ഏകാഗ്രമാകണം എന്ന ആഗ്രഹമാണ് ഉള്ളത്. ഇതിനായി
ഏകാഗ്രത അഥവാ ഒരു ബാബ രണ്ടാമതൊരാളില്ല എന്ന സ്മൃതിയിലൂടെ ഏകരസസ്ഥിതിയില്
സ്ഥിതിചെയ്യാനുള്ള വിശേഷ അഭ്യാസം ചെയ്യൂ.