16.07.2026           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളെ-ഇത് പുരുഷോത്തമരായി മാറാനുള്ള സംഗമയുഗമാണ്, ഇപ്പോൾ ഒരു പാപ കർമ്മവും ചെയ്യരുത്.

ചോദ്യം :-
സംഗമയുഗത്തിൽ നിങ്ങൾ കുട്ടികൾ ചെയ്യുന്ന ഏറ്റവും വലിയ പുണ്യം ഏതാണ് ്?

ഉത്തരം :-
സ്വയത്തെ ബാബയെ ഏൽപ്പിക്കുക അർത്ഥം സമ്പൂർണ്ണ സമർപ്പണം ചെയ്യുക, ഇതാണ് ഏറ്റവും വലിയ പുണ്യം. ഇപ്പോൾ നിങ്ങൾ എല്ലാ മമത്വത്തേയും ഇല്ലാതാക്കുന്നു. കുട്ടി-മക്കളേയും, വീടും-കുടുംബവുമെല്ലാം മറക്കുകയാണ്, ഇത് തന്നെയാണ് നിങ്ങളുടെ വ്രതം. നിങ്ങൾ മരിക്കുന്നതോടെ ഈ ലോകവും മരിക്കും. ഇപ്പോൾ നിങ്ങൾ വികാരി സംബന്ധങ്ങളിൽ നിന്നും മുക്തമാവുകയാണ്.

ഗീതം :-
എന്തുകൊണ്ട് ഈയാംപാറ്റകൾ ബലിയാകുന്നില്ല....

ഓംശാന്തി.  
ഭക്തിമാർഗ്ഗത്തിൽ ഇങ്ങനെയെല്ലാം ബാബയുടെ മഹിമയാണ് പാടുന്നത്. ഇത് ഈയാംപാറ്റകളെ ക്കുറിച്ച് പ്രകാശത്തിനോടുള്ള മഹിമയാണ്. ബാബ വന്നിട്ടുണ്ടെങ്കിൽ എന്തുകൊണ്ട് ജീവിച്ചിരിക്കെ ബാബയുടേതായി മാറിക്കൂടാ! ദത്തെടുത്തവരെക്കുറിച്ചാണ് ജീവിച്ചിരിക്കെ എന്ന് പറയുന്നത്. മുമ്പ് നിങ്ങൾ ആസുരീയ പരിവാരത്തിലുള്ളവരായിരുന്നു, എന്നാൽ ഇപ്പോൾ ഈശ്വരീയ പരിവാരത്തിലുള്ളവരായി മാറി. ജീവിച്ചിരിക്കെ ഈശ്വരൻ വന്ന് നിങ്ങളെ ദത്തെടുത്തിരിക്കുകയാണ്, ഇതിനെ ശരണാഗതി എന്ന് പറയുന്നു. അങ്ങയെ ശരണം പ്രാപിച്ചു... എന്ന് പാടാറുണ്ടല്ലോ..എപ്പോഴാണോ ബാബ വന്ന് തന്റെ ശക്തി കാണിക്കുന്നത്, അത്ഭുതം കാണിക്കുന്നത്, അപ്പോഴാണ് ശരണം പ്രാപിക്കുന്നത്. ബാബ തന്നെയാണ് സർവ്വശക്തിവാൻ. ബാബയിൽ ആകർഷണവുമുണ്ടല്ലോ. എല്ലാത്തിൽ നിന്നും മുക്തമാക്കുന്നു. ബാബയുടെ മക്കളായി മാറുന്നവർക്ക് ആസുരീയ സമ്പ്രദായത്തിൽ നിന്നും ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. അവർ പറയുന്നു- ബാബാ, എപ്പോഴാണ് ഈ ബന്ധത്തിൽ നിന്ന് മോചനം കിട്ടുന്നത്. ഇവിടെ പഴയ സംബന്ധങ്ങളെല്ലാം മറക്കണം. ആത്മാവ് ദേഹത്തിൽ നിന്നും വേറിടുമ്പോൾ ബന്ധനങ്ങളെല്ലാം ഇല്ലാതാകുന്നു. ഈ സമയം നിങ്ങൾക്കറിയാം എല്ലാവർക്കും മരണമുണ്ട്, മാത്രമല്ല ഈ ലോകത്തിലെ ബന്ധനങ്ങളെല്ലാം വികാരിയാണ്. കുട്ടികൾ ഇപ്പോൾ നിർവ്വികാരിയായ ബന്ധമാണ് ആഗ്രഹിക്കുന്നത്. നിർവ്വികാരി സംബന്ധമായിരുന്ന നമ്മുടേത് ഇപ്പോൾ വികാരി സംബന്ധമായി മാറി. വീണ്ടും നിർവ്വികാരി സംബന്ധമായി മാറും. ഈ കാര്യങ്ങൾ ആരുടെയും ബുദ്ധിയിൽ ഉണ്ടാവില്ല. നമ്മൾ ആസുരീയ ബന്ധനത്തിൽ നിന്നും മുക്തമാകാനുള്ള പുരുഷാർത്ഥമാണ് ചെയ്യുന്നതെന്ന് കുട്ടികൾക്കറിയാം. ഒരു ബാബയോടാണ് യോഗം വെയ്ക്കുന്നത്. ഒരു വശത്ത് രാവണനും, മറുവശത്ത് രാമനും. ഈ കാര്യങ്ങളൊന്നും ലോകത്തിലുള്ളവർക്ക് അറിയില്ല. രാമരാജ്യം വേണമെന്ന് പറയുന്നു. എന്നാൽ മുഴുവൻ ലോകവും രാവണ രാജ്യത്തിലാണെന്ന് ആർക്കും അറിയില്ല. രാമരാജ്യത്തിൽ പവിത്രതയും, സുഖവും, ശാന്തിയുമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഇല്ല. പക്ഷെ, പറയുന്നവരൊന്നും അനുഭവം ചെയ്യുന്നില്ല. ആത്മാക്കളെല്ലാം സീതമാരാണെന്ന് പറയാറുണ്ട്. ഒരു സീതയുടെ കാര്യമല്ല. ഒരു അർജുനന്റെയും, ഒരു ദ്രൗപദിയുടെയും കാര്യമല്ല. ഇതെല്ലാം അനേകരുടെ കാര്യമാണ്. എന്നാൽ ഒരാളുടെ ഉദാഹരണമാണ് നൽകുന്നത്. നിങ്ങളെല്ലാവരും അർജുനന് സമാനമാണ് എന്ന് പറയാറുണ്ട്. ഈ ഭാഗ്യശാലി രഥമാണ് അർജുനൻ എന്ന് നിങ്ങൾ പറയും. ബാബ പറയുന്നു- ഞാൻ സാധാരണ വൃദ്ധ ശരീരമാകുന്ന ഈ രഥമാണ് സ്വീകരിക്കുന്നത്. മനുഷ്യർ ചിത്രങ്ങളിൽ കുതിരവണ്ടിയെല്ലാം കാണിച്ചിരിക്കുന്നു. ഇതിനെയാണ് അജ്ഞത എന്ന് പറയുന്നത്. ഈ ശാസ്ത്രങ്ങളെല്ലാം ഭക്തിമാർഗ്ഗത്തിലെയാണ് എന്ന് കുട്ടികൾ പറയുന്നു. ഈ കാര്യങ്ങൾ 7 ദിവസത്തെ കോഴ്സ് കേൾക്കാതെ ആർക്കും മനസ്സിലാക്കാൻ സാധിക്കില്ല. ഭക്തി വേറെയാണ്. ജ്ഞാനം, ഭക്തി, വൈരാഗ്യമെന്നാണ് പറയുന്നത്. സന്യാസിമാരുടെത് സത്യമായ വൈരാഗ്യമല്ല. അവർ ആദ്യം കാട്ടിൽ താമസിച്ചതിനു ശേഷം പട്ടണങ്ങളിൽ വന്ന് വസിച്ച് വലിയ-വലിയ കെട്ടിടങ്ങളെല്ലാം ഉണ്ടാക്കുന്നു. നമ്മൾ വീടെല്ലാം ഉപേക്ഷിച്ചു എന്ന് മാത്രം പറയുന്നു. എന്നാൽ നിങ്ങൾക്ക് മുഴുവൻ പഴയ ലോകത്തിനോടുള്ള വൈരാഗ്യമാണ്. ഇതാണ് യഥാർത്ഥമായ കാര്യം. മറ്റേതെല്ലാം പരിധിയുള്ള കാര്യമാണ്. അതുകൊണ്ട് അവരെ ഹഠയോഗികളെന്നും, പരിധിയുള്ള വൈരാഗ്യമുള്ള വരെന്നും പറയുന്നു.

ഈ പഴയ ലോകം ഇപ്പോൾ ഇല്ലാതാകണമെന്ന് നിങ്ങൾ കുട്ടികൾക്കറിയാം. അതിനാൽ തീർച്ചയായും ഈ ലോകത്തോട് വൈരാഗ്യം വരണം. ബുദ്ധിയും പറയുന്നു, പുതിയ കെട്ടിടമുണ്ടാക്കുമ്പോൾ, പഴയതിനെ പൊളിച്ചുകളയണം. ഇപ്പോൾ അതിനുള്ള തയ്യാറെടുപ്പ് നടന്നുകൊണ്ടിരിക്കുകയാണ് എന്ന് നിങ്ങൾക്കറിയാം. കലിയുഗത്തിനു ശേഷം തീർച്ചയായും സത്യയുഗം വരും. ഇപ്പോൾ ഇത് പുരുഷോത്തമ സംഗമയുഗമാണ്. പുരുഷോത്തമമാസവും ഉണ്ട്. നിങ്ങളുടേത് പുരുഷോത്തമ യുഗമാണ്. പുരുഷോത്തമ മാസത്തിൽ ദാന-പുണ്യങ്ങളെല്ലാം ചെയ്യുന്നു. നിങ്ങൾ ഈ പുരുഷോത്തമ സംഗമയുഗത്തിൽ എല്ലാം സ്വാഹാ ചെയ്യുന്നു. ഈ മുഴുവൻ ലോകവും സ്വാഹായാകണമെന്നറിയാം. അതിനാൽ ഈ മുഴുവൻ ലോകവും സ്വാഹായാകുന്നതിനു മുമ്പ് എന്തുകൊണ്ട് സ്വയത്തെ തന്നെ സ്വാഹാ ചെയ്തുകൂടാ! അതിനുള്ള പുണ്യം നിങ്ങൾക്ക് എത്രയാണ് ലഭിക്കുന്നത്! ലോകത്തിൽ പരിധിയുള്ള പുരുഷോത്തമ മാസമാണ്. എന്നാൽ ഇത് പരിധിയില്ലാത്ത കാര്യമാണ്. പുരുഷോത്തമ മാസത്തിൽ ഒരുപാട് കഥകളെല്ലാം കേൾക്കുന്നു, വ്രതവും നിയമവുമെല്ലാം വെയ്ക്കുന്നു. നിങ്ങളുടേത് വളരെ വലിയ വ്രതമാണ്. നിങ്ങൾക്ക് കുട്ടികളും, വീടും-കുടുംബവുമെല്ലാമുണ്ടെങ്കിൽ പോലും ഹൃദയത്തിൽ നിന്നും മമത്വമില്ലാതെയായി. നിങ്ങൾ മരിച്ചാൽ ഈ ലോകവും മരിച്ചു. ഇതെല്ലാം ഇല്ലാതാകുമെന്ന് നിങ്ങൾക്കറിയാം. നമ്മൾ ബാബയുടേതായി മാറിയിരിക്കുന്നത് പുരുഷോത്തമരായി മാറുന്നതിനാണ്. എല്ലാ പുരുഷൻമാരിലും വെച്ച് അതായത് മനുഷ്യരിൽ ഉത്തമമായ പുരുഷൻ ലക്ഷ്മീ-നാരായണനാണ് മുന്നിൽ നിൽക്കുന്നത്. ലക്ഷ്മീ-നാരായണനേക്കാൾ ഉത്തമരായി ഒരു മനുഷ്യരുമില്ല. ലക്ഷ്മീ-നാരായണൻ വിശ്വത്തിന്റെ അധികാരികളായിരുന്നു. നിങ്ങളും ലക്ഷ്മീ-നാരായണനെ പോലെ പുരുഷോത്തമരായി മാറാനാണ് വന്നിരിക്കുന്നത്. എല്ലാ മനുഷ്യരും സത്ഗതി പ്രാപിക്കുന്നു. മനുഷ്യരുടെ ആത്മാവ് പുരുഷോത്തമമായി മാറുമ്പോൾ പിന്നെ അവർ വസിക്കുന്ന സ്ഥാനവും ഉത്തമമായിരിക്കണം. പ്രസിഡന്റ് ഉയർന്ന പദവിയിലായതുകൊണ്ടാണ് അവർക്ക് താമസിക്കാൻ രാഷ്ട്രപതി ഭവനം ലഭിച്ചിരിക്കുന്നത്. എത്ര വലിയ കൊട്ടാരവും, പൂന്തോട്ടവുമാണ്. ഇത് ഈ ലോകത്തിന്റെ കാര്യമാണ്. രാമരാജ്യത്തെക്കുറിച്ച് നിങ്ങൾക്കാണ് അറിയുന്നത്. നിങ്ങൾ സത്യയുഗീ പുരുഷോത്തമരായി മാറിയാൽ പിന്നെ ഈ കലിയുഗീ പുരുഷോത്തമരുണ്ടാവില്ല. നിങ്ങൾ സത്യയുഗീ പുരുഷോത്തമരായി മാറാനാണ് പ്രയത്നിക്കുന്നത്. നമ്മുടെ കൊട്ടാരങ്ങളൊക്കെ എങ്ങനെ ഉണ്ടാക്കിയതായിരിക്കും എന്ന് നിങ്ങൾക്കറിയാം. നാളെ വരുന്ന രാമരാജ്യത്തിൽ നിങ്ങളാണ് പുരുഷോത്തമരായി മാറുന്നത്. നമ്മൾ രാവണ രാജ്യത്തിനു പകരം രാമരാജ്യം സ്ഥാപിക്കുമെന്ന് നിങ്ങൾ വെല്ലുവിളിക്കുന്നു. വെല്ലുവിളിച്ചു എങ്കിൽ മറ്റുള്ളവരെക്കൂടി ഭാവി 21 ജന്മത്തേക്കു വേണ്ടി പുരുഷോത്തമരാക്കി മാറ്റണം. ദേവതകളുടെ മഹിമയാണ്-സർവ്വഗുണ സമ്പന്നനെന്നും.....അഹിംസ പരമമായ ദേവീ-ദേവത ധർമ്മം എന്നതും. നിങ്ങൾക്കല്ലാതെ മറ്റൊരു മനുഷ്യർക്കും അറിയില്ല. നിങ്ങൾ അടുത്ത ജന്മത്തിൽ പുരുഷോത്തമരായി മാറും. അപ്പോൾ ഈ രാവണരാജ്യത്തിൽ ആരുമുണ്ടായിരിക്കില്ല. ഇപ്പോൾ നിങ്ങൾക്ക് മുഴുവൻ ജ്ഞാനവുമുണ്ട്. ഇപ്പോൾ ഈ രാവണ രാജ്യം ഇല്ലാതാകണം.

ഇന്നത്തെ കാലത്ത് സമയത്തേയും വിശ്വസിക്കാൻ സാധിക്കില്ല. അകാല മരണമെല്ലാം ഉണ്ടായിക്കൊണ്ടിരിക്കുന്നു. അഥവാ ആരോടെങ്കിലും ശത്രുതയുണ്ടെങ്കിൽ വധിക്കുകയും ചെയ്യുന്നു. നിങ്ങളെ ആർക്കും വധിക്കാൻ സാധിക്കില്ല. നിങ്ങൾ അവിനാശിയായ പുരുഷോത്തമരാണ്. മറ്റെല്ലാവരും രാവണരാജ്യത്തിൽ വിനാശി പുരുഷോത്തമരാണ്. മനുഷ്യർക്കൊന്നും നിങ്ങളുടെ ദൈവീക രാജ്യത്തെക്കുറിച്ചറിയില്ല. നമ്മൾ നമ്മുടെ ദൈവീക സ്വരാജ്യം ശ്രീമതമനുസരിച്ച് സ്ഥാപിക്കുകയാണ് എന്ന് നിങ്ങൾക്കറിയാം. നല്ല കർത്തവ്യം ചെയതു പോയവരുടെയാണ് പൂജയുണ്ടാകുന്നത്. ഇത് നിങ്ങൾക്കറിയാം. ജഗദംബക്ക് എത്ര പൂജയാണുള്ളത് എന്ന് നോക്കൂ. ജഗദംബ ജ്ഞാന-ജ്ഞാനേശ്വരിയാണ്. നിങ്ങൾ ജഗദംബയുടെ കുട്ടികൾ ജ്ഞാന-ജ്ഞാനേശ്വരിയും രാജരാജേശ്വരിയുമാണ്. രണ്ടുപേരിലും ഉത്തമം ആരാണ്? ജ്ഞാന-ജഞാനേശ്വരിയുടെ അടുത്ത് ചെന്ന് ഒരുപാട് പ്രകാരത്തിലുള്ള മനോകാമനകളെല്ലാം കേൾപ്പിക്കുന്നു. ഒരുപാട് സാധനങ്ങൾ ആവശ്യപ്പെടുന്നു. ജഗദംബയുടെ ക്ഷേത്രവും, ലക്ഷ്മീ-നാരായണന്റെ ക്ഷേത്രവും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്. ജഗദംബയുടെ ക്ഷേത്രം വളരെ ചെറുതാണ്. ചെറിയ സ്ഥലത്തുള്ള തിരക്ക് മനുഷ്യർക്കിഷ്ടമാണ്. ശ്രീനാഥ ക്ഷേത്രത്തിലും ഒരുപാട് തിരക്കുണ്ട്, തുണികൊണ്ടുള്ള വടം കെട്ടിയിട്ടിട്ടാണ് തിരക്കിനെ മാറ്റിനിർത്തുന്നത്. കൽക്കത്തയിൽ കാളിയുടെ ക്ഷേത്രം എത്ര ചെറുതാണ്. ക്ഷേത്രത്തിന്റെ അകത്ത് ഒരുപാട് എണ്ണയും വെള്ളവുമുണ്ട്. ഉള്ളിലേക്ക് വളരെ ശ്രദ്ധിച്ച് പോകണം. ഒരുപാട് തിരക്കാണ്. ലക്ഷ്മീ-നാരായണന്റെ ക്ഷേത്രം വളരെ വലുതായിരിക്കും. ജഗദംബയുടെ ക്ഷേത്രം എന്തുകൊണ്ടാണ് ചെറുത്? ദരിദ്രമല്ലേ. അതിനാൽ ക്ഷേത്രവും ദരിദ്രമായിട്ടാണ്. എന്നാൽ ലക്ഷ്മീ-നാരായണന്റെ ക്ഷേത്രം ധനവാന്റെയാണ്, അതുകൊണ്ട് ക്ഷേത്രത്തിൽ ഒരിക്കലും മേളയൊന്നുമുണ്ടാകാറില്ല. ജഗദംബയുടെ ക്ഷേത്രത്തിൽ ഒരുപാട് മേളയുണ്ടാകാറുണ്ട്. വിദേശത്തു നിന്നും ഒരുപാട് മനുഷ്യർ വരുന്നു. മഹാലക്ഷ്മിയുടെ ക്ഷേത്രവുമുണ്ട്. നിങ്ങൾക്ക് മാത്രമെ അറിയുകയുള്ളൂ, മഹാലക്ഷ്മിയുടെ ക്ഷേത്രത്തിൽ ലക്ഷ്മിയും നാരായണനുമുണ്ടെന്ന്. മഹാലക്ഷ്മിയോട് ധനം മാത്രമാണ് യാചിക്കുന്നത്. കാരണം അവർ സ്വയം ധനവാനായി മാറിയല്ലോ. ഇവിടെ അവിനാശിയായ ജ്ഞാന ധനമാണ്. ധനത്തിനുവേണ്ടിയാണ് ലക്ഷ്മിയുടെ അടുത്തേക്ക് പോകുന്നത്. പിന്നെ ഒരുപാട് ആശകളെല്ലാം വെച്ചാണ് ജഗദംബയുടെ അടുത്തേക്ക് പോകുന്നത്. നിങ്ങൾ ജഗദംബയുടെ കുട്ടികളാണ്. എല്ലാവരുടെയും മനോകാമനകൾ 21 ജന്മത്തേക്കു വേണ്ടി പൂർത്തിയാക്കുന്നു. ഒരേഒരു മഹാമന്ത്രത്തിലൂടെയാണ് എല്ലാ മനോകാമനകളും 21 ജന്മത്തേക്ക് വേണ്ടി പൂർത്തീകരിക്കപ്പെടുന്നത്. മറ്റുള്ളവർ നൽകുന്ന മന്ത്രത്തിലൊന്നും ഒരർത്ഥവുമില്ല. നിങ്ങൾ പതിതമായതുകൊണ്ടാണ് ബാബ നിങ്ങൾക്ക് മന്ത്രം നൽകുന്നത്. ബാബയെ ഓർമ്മിക്കുമ്പോൾ മാത്രമെ പാവനമായി മാറുകയുള്ളൂ. ആത്മാക്കളോട് ഇതെല്ലാം ബാബക്കല്ലാതെ മറ്റാർക്കും പറയാൻ സാധിക്കില്ല. ഈ സഹജമായ രാജയോഗം ഒരു ബാബയാണ് പഠിപ്പിക്കുന്നതെന്ന് ഇതിലൂടെ തെളിയിക്കപ്പെടുകയാണ്. ബാബയാണ് മന്ത്രവും നൽകുന്നത്. 5000 വർഷങ്ങൾക്കു മുമ്പും മന്ത്രം നൽകിയിരുന്നു. ഈ സ്മൃതി വന്നുകഴിഞ്ഞു. നിങ്ങൾ ഇപ്പോൾ ബാബയുടെ സന്മുഖത്തിരിക്കുകയാണ്. ക്രിസ്തു വന്നു പോയതിനു ശേഷം ക്രിസ്തുവിന്റെ ബൈബിൾ വായിച്ചുകൊണ്ടിരിക്കുന്നു. ക്രിസ്തു എന്താണ് ചെയ്തിട്ടുപോയത്? ധർമ്മത്തിന്റെ സ്ഥാപനയാണ് ചെയ്തത്. ശിവബാബ എന്താണ് ചെയ്തിട്ടു പോയതെന്നും, കൃഷ്ണൻ എന്താണ് ചെയ്തിട്ടു പോയതെന്നും നിങ്ങൾക്കറിയാം. സത്യയുഗത്തിന്റെ രാജകുമാരനായിരുന്ന കൃഷ്ണനാണ് നാരായണനായി മാറിയത്. പിന്നീട് പുനർജന്മങ്ങൾ എടുത്തു വന്നു. ശിവബാബ എന്തെങ്കിലും ചെയ്തതു കൊണ്ടാണ് ബാബയുടെ പൂജയെല്ലാം ഉണ്ടാകുന്നത്. രാജയോഗം പഠിപ്പിച്ച്, ഭാരതത്തെ സ്വർഗ്ഗമാക്കി മാറ്റിയിട്ടാണ് ബാബ പോയത് എന്ന് നിങ്ങൾ മനസ്സിലാക്കുന്നു. എന്നാൽ സ്വർഗ്ഗത്തിന്റെ ആദ്യത്തെ അധികാരിയായി മാറിയത് ശ്രീകൃഷ്ണനാണ്, അല്ലാതെ ശിവബാബയല്ല. നിങ്ങൾ മനസ്സിലാക്കിക്കഴിഞ്ഞു, തീർച്ചയായും കൃഷ്ണന്റെ ആത്മാവിനെയായിരിക്കും പഠിപ്പിച്ചിട്ടുണ്ടായിരിക്കുക. നിങ്ങൾ കൃഷ്ണന്റെ വംശാവലികളാണ് ഇവിടെ ഇരിക്കുന്നത്. രാജാവിനെയും റാണിയേയും മാതാ-പിതാവെന്നും, അന്നദാതാവെന്നും പറയുന്നു. രാജസ്ഥാനിലും രാജാവിനെ അന്ന ദാതാവെന്നാണ് പറയുന്നത്. രാജാക്കൻമാർക്ക് എത്ര അംഗീകാരമാണ് ഉള്ളത്. മുമ്പെല്ലാം പരാതികൾ രാജാക്കൻമാരുടെ അടുത്താണ് വന്നിരുന്നത്. സഭ വിളിച്ചു കൂട്ടുമായിരുന്നു. തെറ്റെന്തെങ്കിലും ചെയ്താൽ ഒരുപാട് പശ്ചാത്തപിക്കുമായിരുന്നു. ഇന്നത്തെ കാലത്ത് ജയിൽപുള്ളികളായി ഒരുപാട് പേരുണ്ട്. ഇടക്കിടക്ക് ജയിലിലേക്ക് പോയിക്കൊണ്ടേയിരിക്കുന്നു. നിങ്ങൾ കുട്ടികൾക്കിപ്പോൾ ഗർഭജയിലിലേക്ക് പോകേണ്ട ആവശ്യമില്ല. നിങ്ങൾക്ക് ഗർഭകൊട്ടാരത്തിലേക്കാണ് പോകേണ്ടത്. അതിനാൽ ബാബയെ ഓർമ്മിച്ചാൽ വികർമ്മം വിനാശമാകും. പിന്നീട് ഒരിക്കലും ഗർഭജയിലിലേക്ക് പോകില്ല. സത്യയുഗത്തിൽ പാപങ്ങളൊന്നും ഉണ്ടാകുന്നില്ല. എല്ലാവരും ഗർഭകൊട്ടാരത്തിലായിരിക്കും, പക്ഷെ കുറഞ്ഞ പുരുഷാർത്ഥം കാരണം കുറഞ്ഞ പദവിയാണ് ലഭിക്കുക. ഉയർന്ന പദവിയിലുള്ളവർക്ക് ഒരുപാട് സുഖവുമുണ്ടായിരിക്കും. ഇവിടെയാണെങ്കിൽ 5 വർഷത്തേക്കു വേണ്ടി മാത്രമാണ് ഗവർണറെയും, പ്രസിഡന്റിനെയുമെല്ലാം നിയോഗിക്കുന്നത്. ഭാരതമാണ് ദൈവീക രാജസ്ഥാനായി മാറുന്നത് എന്ന് നിങ്ങൾക്ക് മനസ്സിലാക്കികൊടുക്കാൻ സാധിക്കും. ഇപ്പോൾ രാജസ്ഥാനുമില്ല, രാജാവും-റാണിമാരുമില്ല. മുമ്പ് ആരെങ്കിലും ഗവൺമെന്റിന് പൈസ കൊടുക്കുമ്പോൾ അവർക്ക് രാജാവിന്റെയും റാണിയുടെയും ടൈറ്റിൽ ലഭിച്ചിരുന്നു. നിങ്ങളുടെ ഇവിടെ പഠിപ്പാണ്. രാജാവും റാണിയൊന്നും പഠിപ്പിലൂടെയല്ല ആയി മാറുന്നത്. ഈ പഠിപ്പിലൂടെ നിങ്ങളുടെ ലക്ഷ്യമാണ്-നിങ്ങൾ വിശ്വത്തിലെ മഹാരാജാവും മഹാറാണിയുമായി മാറുന്നു. രാജാവും-റാണിയുമല്ല. രാജാവിന്റെയും റാണിയുടെയും ടൈറ്റിൽ ത്രേതായുഗത്തിലാണ് ആരംഭിക്കുന്നത്.

ഇപ്പോൾ നിങ്ങൾ ജ്ഞാന-ജ്ഞാനേശ്വരിയായി മാറുന്നു. പിന്നീട് നിങ്ങൾ രാജ-രാജേശ്വരിയായി മാറും. ആരാണ് ആക്കി മാറ്റുന്നത്? ഈശ്വരൻ. എങ്ങനെ? രാജയോഗത്തിലൂടെയും ജ്ഞാനത്തിലൂടെയും. രാജ്യപദവിക്കു വേണ്ടി ബാബയെ ഓർമ്മിക്കണം. ബാബ നിങ്ങളെ സ്വർഗ്ഗത്തിന്റെ അധികാരിയാക്കി മാറ്റുന്നു എന്ന കാര്യം സഹജമല്ലേ. സ്വർഗ്ഗം സ്ഥാപിക്കുന്നത് ഈശ്വരനാകുന്ന പിതാവാണ്. സ്വർഗ്ഗത്തിൽ പോയി സ്വർഗ്ഗത്തിന്റെ സ്ഥാപന ചെയ്യില്ല. ദേവീ-ദേവതകൾക്ക് സംഗമയുഗത്തിലാണ് പദവി ലഭിക്കുന്നത്. അതുകൊണ്ടാണ് സംഗമയുഗത്തെ അതിമനോഹരമായ മംഗളകാരിയായ സംഗമയുഗമെന്ന് പറയുന്നത്. ബാബ സ്വർഗ്ഗത്തിന്റെ അധികാരിയായി മാറുന്ന കുട്ടികളുടെ മംഗളം എത്രയാണ് ചെയ്യുന്നത്. പരമപിതാ പരമാത്മാവ് പുതിയ ലോകം രചിക്കുന്നു എന്ന് പറയുന്നു. എന്നാൽ പുതിയ ലോകത്തിൽ രാജ്യം ഭരിക്കുന്നത് ആരാണെന്ന് അറിയില്ല. രാമരാജ്യമെന്ന് എന്തിനെയാണ് പറയുന്നതെന്ന് നിങ്ങൾക്കറിയാം. മനുഷ്യർ രാമരാജ്യത്തിന് ലക്ഷക്കണക്കിന് വർഷങ്ങളാണ് കാണിച്ചിരിക്കുന്നത്. കലിയുഗത്തിന് 40,000 വർഷങ്ങളുണ്ടെന്ന് പറയുന്നു. ബാബ പറയുന്നു- ഞാൻ സംഗമയുഗത്തിൽ വന്ന് ബ്രഹ്മാവിലൂടെ വിഷ്ണുപുരിയുടെ സ്ഥാപന ചെയ്യുന്നു. ഇതാണ് സത്യ-നാരായണന്റെ കഥ. മനുഷ്യർ പഠിക്കുന്ന ശാസ്ത്രങ്ങളുടെ കഥയിൽ നിന്നൊന്നും ചക്രവർത്തി പദവി ലഭിക്കില്ല. ക്രിസ്ത്യാനികൾ ബൈബിൾ വായിക്കുന്നതിലൂടെ അവർക്ക് എന്താണ് ലഭിക്കുന്നത്. മനുഷ്യരുടെ സംഖ്യ വർദ്ധിച്ചുകൊണ്ടിരിക്കുന്നു. വൃക്ഷം തീർച്ചയായും പഴയതാവുക തന്നെ ചെയ്യും. വൃദ്ധി പ്രാപിച്ച് പഴയതാവുകയും ചെയ്യും. സത്യയുഗത്തിൽ നിങ്ങൾ ലക്ഷ്മീ-നാരായണൻമാർ സർവ്വ ഗുണ സമ്പന്നരായി മാറുന്നു. പിന്നീട് കലകൾ കുറഞ്ഞുകൊണ്ടേയിരിക്കുന്നു. സ്ഥാപനയുണ്ടാകുമ്പോഴാണ് പുതിയ വൃക്ഷമെന്ന് പറയുന്നത്. പുതിയ കെട്ടിടമുണ്ടാക്കിയാൽ പുതിയതെന്നാണ് പറയുക. നിങ്ങളും സത്യയുഗത്തിൽ വരുമ്പോൾ പുതിയ രാജധാനിയായിരിക്കും. പിന്നീട് കലകൾ കുറഞ്ഞുകൊണ്ടേയിരിക്കുന്നു. ഇവിടെയാണ് സ്ഥാപനയുണ്ടാകുന്നത്. ഈ അത്ഭുതകരമായ കാര്യങ്ങൾ ആരുടെയും ബുദ്ധിയിൽ ഇല്ല. അതിനാൽ ബാബ മനസ്സിലാക്കി തന്നു-എല്ലാ ആത്മാക്കൾക്കും പുരുഷോത്തമരായി മാറാനുള്ള യുഗമാണ് സംഗമയുഗം. ജീവൻമുക്തിയെയാണ് പുരുഷോത്തമമെന്ന് പറയുന്നത്. ജീവിത ബന്ധനത്തെ പുരുഷോത്തമമെന്ന് പറയാൻ സാധിക്കില്ല. ഈ സമയം എല്ലാവരും ജീവിതബന്ധനത്തിലാണ്. ബാബ വന്നാണ് എല്ലാവരേയും ജീവന്മുക്തമാക്കുന്നത്. പകുതി കല്പത്തിലേക്ക് നിങ്ങൾ ജീവൻമുക്തരായിരിക്കും. പിന്നീട് ജീവിതബന്ധനത്തിലായിരിക്കും. ഇത് നിങ്ങളാണ് മനസ്സിലാക്കുന്നത്. നിങ്ങളുടെ വ്രത നിയമമെന്താണ്? ബാബ വന്നാണ് വ്രതം പറഞ്ഞു തരുന്നത്, അല്ലാതെ കഴിക്കുന്നതിന്റെയും കുടിക്കുന്നതിന്റെയും കാര്യമല്ല. എല്ലാം ചെയ്തുകൊണ്ടും ഒരു ബാബയുടെ ഓർമ്മയിലിരുന്ന് പവിത്രമായി മാറൂ. പുരുഷോത്തമമാസത്തിൽ ഒരുപാട് പേർ പവിത്രമായി കഴിയാറുണ്ട്. വാസ്തവത്തിൽ ഈ പുരുഷോത്തമ യുഗത്തിന് അംഗീകാരമുണ്ട്. അതിനാൽ നിങ്ങൾക്ക് എത്ര സന്തോഷവും ലഹരിയും ഉണ്ടായിരിക്കണം. ഇപ്പോൾ നിങ്ങളിൽ നിന്നും ഒരു പാപ കർമ്മവും ഉണ്ടാകാൻ പാടില്ല. കാരണം നിങ്ങൾ പുരുഷോത്തമരായി മാറുകയാണ്. ശരി.

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ഈ പുരുഷോത്തമ യുഗത്തിൽ ജീവന്മുക്തമായി മാറുന്നതിനുവേണ്ടി പുണ്യ കർമ്മങ്ങൾ ചെയ്യണം. തീർച്ചയായും പവിത്രമായി മാറണം. ഗൃഹസ്ഥത്തിലാണെങ്കിലും മനസ്സ് കൊണ്ട് മമത്വം ഇല്ലാതാക്കണം.

2.ശ്രീമതത്തനുസരിച്ച് തന്റെ ശരീരം-മനസ്സ്-ധനത്തിലൂടെ ദൈവീക രാജ്യം സ്ഥാപിക്കണം. പുരുഷോത്തമരാക്കി മാറ്റാനുള്ള സേവനം ചെയ്യണം.

വരദാനം :-
സഹയോഗത്തിലൂടെ സ്വയത്തെ സഹജയോഗിയാക്കി മാറ്റുന്ന നിരന്തര യോഗിയായി ഭവിക്കട്ടെ.

സംഗമയുഗത്തിൽ ബാബയുടെ സഹയോഗിയാകുക- ഇത് തന്നെയാണ് സഹജയോഗിയാകുന്നതിനുള്ള വിധി. ആരുടെയാണോ ഓരോ സങ്കൽപവും വാക്കും കർമ്മവും ബാബയുടെ അഥവാ സ്വയത്തിന്റെ രാജ്യത്തിന്റെ സ്ഥാപനയുടെ കർത്തവ്യത്തിൽ സഹയോഗിയാകുന്നത് അവരെ ജ്ഞാനി, യോഗീതൂ ആത്മാ, നിരന്തര സത്യമായ സേവാധാരിയെന്ന് പറയുന്നത്. മനസാ അല്ലെങ്കിൽ ശരീരം മുഖേന, ശരീരത്തിലൂടെയല്ലെങ്കിൽ ധനത്തിലൂടെ, ധനം കൊണ്ടുമല്ലെങ്കിൽ ഏതിൽ സഹയോഗിയാകാമോ അതിൽ സഹയോഗിയാകൂ എങ്കിൽ ഇതും യോഗമാണ്. എപ്പോൾ ബാബയുടേത് തന്നെയായോ, എങ്കിൽ ബാബയും താങ്കളും-മൂന്നാമതാരുമേയില്ല- ഇതിലൂടെ നിരന്തരയോഗിയായി മാറും.

സ്ലോഗന് :-
സംഗമത്തിൽ സഹിക്കുക അർത്ഥം മരിക്കുക തന്നെയാണ് സ്വർഗ്ഗരാജ്യം പ്രാപ്തമാക്കുക.

അവ്യക്ത സൂചന- ജ്വാലാസ്വരൂപ സ്ഥിതിയിലിരുന്ന് ശക്തിശാലി ഓർമ്മയുടെ അനുഭവം ചെയ്യൂ.

സമയപ്രമാണം മനസ്സിന്റെ, സംബന്ധ-സമ്പർക്കത്തിന്റെ എന്ത് തന്നെ കർമ്മക്കണക്കുകൾ അവശേഷിച്ചിട്ടുണ്ടോ അവയെ ജ്വാലാസ്വരൂപ ഓർമ്മയിലൂടെ ഭസ്മമാക്കൂ. ലഹരിയുണ്ട,് ഇക്കാര്യത്തിൽ ബാപ്ദാദയും പാസ്സാക്കുന്നു, പക്ഷെ ഇപ്പോൾ ലഹരിയെ അഗ്നിരൂപത്തിൽ കൊണ്ടുവരൂ. വിശ്വത്തിൽ നാനാ വശത്തും ഭ്രഷ്ടാചാരത്തിന്റെയും അത്യാചാരത്തിന്റെയും അഗ്നി ജ്വലിച്ചുകൊണ്ടിരിക്കുകയാണ്, അത് താങ്കൾ കുട്ടികളുടെ യോഗാഗ്നിയിലൂടെ, ജ്വാലാസ്വരൂപ ഓർമ്മയിലൂടെ സമാപ്തമാകും.