മധുരമായകുട്ടികളേ-
നിങ്ങളുടെപ്രധാനലക്ഷ്യംആത്ഭുതകരവുംവര്ണ്ണശബളവുമായലോകത്തിന്റെ (സ്വര്ഗ്ഗം)
അധികാരിയാവുകഎന്നതാണ്, അതിനാല്സദാഈസന്തോഷത്തില്ഹര്ഷിതരായിരിക്കൂ, വാടിപ്പോകരുത്.
ചോദ്യം :-
ഭാഗ്യശാലികളായ കുട്ടികളില് ഏതൊരു ഉത്സാഹമാണ് എപ്പോഴും ഉണ്ടായിരിക്കുക?
ഉത്തരം :-
പരിധിയില്ലാത്ത അച്ഛന് നമ്മെ പുതിയ ലോകത്തിന്റെ രാജകുമാരിയും രാജകുമാരനുമാക്കി
മാറ്റാനായി പഠിപ്പിക്കുകയാണ്. നിങ്ങള്ക്ക് ഈ ഉത്സാഹത്തോടെ എല്ലാവര്ക്കും
മനസ്സിലാക്കിക്കൊടുക്കാന് സാധിക്കും അതായത് ഈ യുദ്ധത്തില് സ്വര്ഗ്ഗവും
അടങ്ങിയിട്ടുണ്ട്. ഈ യുദ്ധത്തിനുശേഷം സ്വര്ഗ്ഗത്തിന്റെ വാതില് തുറക്കും- ഈ
സന്തോഷത്തില് ഇരിക്കണം പിന്നെ വളരെ സന്തോഷത്തോടുകൂടി മറ്റുള്ളവര്ക്ക്
മനസ്സിലാക്കിക്കൊടുക്കണം.
ഗീതം :-
ലോകം
വര്ണ്ണശബളമാണ് ബാബാ...............
ഓംശാന്തി.
ലോകം വിവിധ വര്ണ്ണങ്ങള് നിറഞ്ഞതാണ്, ഇത് ആരാണ് ബാബയോട് പറഞ്ഞത്? ഇപ്പോള് ഇതിന്റെ
അര്ത്ഥം മറ്റാര്ക്കും മനസ്സിലാക്കാന് സാധിക്കില്ല. ബാബ
മനസ്സിലാക്കിത്തന്നിട്ടുണ്ട് ഈ കളി വര്ണ്ണങ്ങള് നിറഞ്ഞതാണ്. സിനിമയിലെല്ലാം വളരെ
അധികം നിറങ്ങളിലുള്ള സീനുകളും സീനറികളും ഉണ്ടാകുമല്ലോ. ഇപ്പോള് ഈ പഴയ ലോകത്തെ
ആരും അറിയുന്നില്ല. നിങ്ങളിലും നമ്പര്വൈസ് ആയാണ് സൃഷ്ടിയുടെ ആദി മദ്ധ്യ
അന്ത്യത്തിന്റെ അറിവുള്ളത്. നിങ്ങള്ക്ക് അറിയാം സ്വര്ഗ്ഗം എത്ര വര്ണ്ണശബളമാണ്,
സുന്ദരമാണ്. അതിനെ ആരും അറിയുന്നില്ല. ആരുടേയും ബുദ്ധിയില്ഇല്ല, അത്
അത്ഭുതകരമായ വര്ണ്ണശബളമായ ലോകമാണ്. ലോകത്തിലെ അതിശയങ്ങള് എന്ന് പാടാറുണ്ട്- ഇത്
നിങ്ങള്ക്ക് മാത്രമേ അറിയൂ. നിങ്ങള് തന്നെയാണ് ലോകാത്ഭുതത്തിനായി തന്റെ
ഭാഗ്യത്തിന്റെ ആധാരത്തില് പുരുഷാര്ത്ഥം ചെയ്യുന്നത്. പ്രധാനലക്ഷ്യം ഉണ്ടല്ലോ.
അതാണ് ലോകാത്ഭുതം, വളരെ വര്ണ്ണശബളമായ ലോകമാണ്, അവിടെ വജ്രങ്ങളും വൈഡൂര്യങ്ങളും
പതിച്ച കൊട്ടാരങ്ങളുണ്ടാകും. നിങ്ങള് ഒരു സെക്കന്റില് അത്ഭുതകരമായ വൈകുണ്ഠത്തില്
എത്തിച്ചേരുന്നു. കളിക്കുന്നു, രാസലീല നടത്തുന്നു. തീര്ച്ചയായും അതിശയകരമായ
ലോകമല്ലേ. ഇവിടെ മായയുടെ രാജ്യമാണ്. ഇതും എത്ര അത്ഭുതകരമാണ്. മനുഷ്യര് എന്ത്
എന്തെല്ലാം ചെയ്തുകൊണ്ടിരിക്കുന്നു. ലോകത്തിലെ ആര്ക്കും നമ്മള് നാടകം
കളിച്ചുകൊണ്ടിരിക്കുകയാണ് എന്നത് അറിയില്ല. നാടകമാണെന്ന് മനസ്സിലാക്കിയാല്
നാടകത്തിന്റെ ആദി മദ്ധ്യ അന്ത്യത്തിന്റെ ജ്ഞാനം അറിയണം. നിങ്ങള് കുട്ടികള്ക്ക്
അറിയാം ബാബയും എത്ര സാധാരണമാണ്. മായ തീര്ത്തും മറപ്പിക്കും. മൂക്കിന് പിടിച്ചു,
ഇത് മറപ്പിച്ചു. ഇപ്പോഴിപ്പോള് ഓര്മ്മയിലായിരിക്കും, വളരെ ഹര്ഷിതമായിരിക്കും.
ആഹാ! നമ്മള് ലോകാത്ഭുതമായ സ്വര്ഗ്ഗത്തിന്റെ അധികാരിയായി മാറുകയാണ്, പിന്നീട്
മറന്നുപോകുമ്പോള് വാടിത്തളരുന്നു. കാട്ടുജാതിക്കാര് പോലും ഇത്രയും
ബോധമില്ലാത്തവരായിരിക്കില്ല അത്രയും ബോധക്ഷയം സംഭവിക്കുന്നു. നമ്മള്
സ്വര്ഗ്ഗത്തിലേയ്ക്ക് പോവുകയാണ് എന്നത് അല്പം പോലും മനസ്സിലാക്കുന്നില്ല. നമ്മെ
പരിധിയില്ലാത്ത അച്ഛന് പഠിപ്പിക്കുകയാണ്. തീര്ത്തും ജഡമായി മാറുന്നു. ആ സന്തോഷവും
ലഹരിയും ഉണ്ടാകില്ല. ഇപ്പോള് ലോകാത്ഭുതത്തിന്റെ സ്ഥാപനയുണ്ടാവുകയാണ്.
ലോകാത്ഭുതത്തിന്റെ രാജകുമാരന് ശ്രീകൃഷ്ണനാണ്. ഇതും നിങ്ങള്ക്ക് അറിയാം. കൃഷ്ണ
ജന്മാഷ്ടമിയിലും ആരാണോ സമര്ത്ഥര് അവര് മനസ്സിലാക്കിക്കൊടുക്കും. ശ്രീകൃഷ്ണന്
അത്ഭുതകരമായ ലോകത്തിന്റെ രാജകുമാരനായിരുന്നു. ആ സത്യയുഗം പിന്നീട് എവിടെപ്പോയി!
സത്യയുഗം മുതല് ഏണിപ്പടി എങ്ങിനെയിറങ്ങി. സത്യയുഗത്തില് നിന്നും എങ്ങനെ
കലിയുഗമായി? താഴെയിറങ്ങുന്ന കല എങ്ങനെയുണ്ടായി? നിങ്ങള് കുട്ടികളുടെ ബുദ്ധിയിലേ
വരൂ. ആ സന്തോഷത്തോടെ മനസ്സിലാക്കിക്കൊടുക്കണം. ശ്രീകൃഷ്ണന് വരുകയാണ്. കൃഷ്ണന്റെ
രാജ്യം വീണ്ടും സ്ഥാപിതമാവുകയാണ്. ഇത് കേട്ട് ഭാരതവാസികളും വളരെ സന്തുഷ്ടരാവണം.
പക്ഷേ ആരാണോ ഭാഗ്യശാലികള് അവര്ക്കേ ഈ ഉത്സാഹമുണ്ടാകൂ. ലോകത്തിലെ മനുഷ്യര്
രത്നത്തെപ്പോലും കല്ലെന്നു കരുതി എറിഞ്ഞു കളയുന്നു. ഇത് അവിനാശിയായ
ജ്ഞാനരത്നമല്ലേ. ഈ ജ്ഞാനരത്നങ്ങളുടെ സാഗരന് അച്ഛനാണ്. ഈ രത്നങ്ങള്ക്ക് വളരെ
അധികം മൂല്യമുണ്ട്. ഈ ജ്ഞാനരത്നങ്ങള് ധാരണ ചെയ്യണം. ഇപ്പോള് ജ്ഞാനസാഗരനില്
നിന്നും നേരിട്ട് കേള്ക്കുകയാണ് അതിനാല് മറ്റൊന്നും കേള്ക്കേണ്ട ആവശ്യമില്ല.
സത്യയുഗത്തില് ഇത് ഉണ്ടാവില്ല. അവിടെ എല്. എല്. ബിയോ സര്ജനോ ആവേണ്ട ആവശ്യമില്ല.
അവിടെ ഈ ജ്ഞാനമേയില്ല. അവിടെ നിങ്ങള് പ്രാലബ്ധം അനുഭവിക്കുകയാണ്. അതിനാല്
ജന്മാഷ്ടമിയില് കുട്ടികള് വളരെ നന്നായി മനസ്സിലാക്കിക്കൊടുക്കണം. അനേകം തവണ
മുരളിയിലും പഠിച്ചിട്ടുണ്ട്. കുട്ടികള് വിചാര സാഗര മഥനം ചെയ്യണം, അപ്പോഴെ
പോയിന്റസ് ലഭിക്കുകയുള്ളു. പ്രഭാഷണം ചെയ്യണമെങ്കില് അതിരാവിലെ എഴുന്നേറ്റ്
ഇരുന്ന് എഴുതണം, പിന്നീട് പഠിക്കണം. മറന്നുപോയ പോയിന്റസ് പിന്നീട്
കൂട്ടിച്ചേര്ക്കണം. ഇതിലൂടെ നല്ല ധാരണയുണ്ടാകും എങ്കിലും എഴുതിയതു പ്രകാരം എല്ലാം
പറയാന് കഴിയില്ല. എന്തെങ്കിലുമൊക്കെ പോയിന്റസ് അപ്പോള് മറന്നുപോകും. അതിനാല്
മനസ്സിലാക്കി കൊടുക്കണം, കൃഷ്ണന് ആരാണ്, അവര് അത്ഭുതകരമായ ലോകത്തിന്റെ
അധികാരിയാണ്. ഭാരതം തന്നെയായിരുന്നു സ്വര്ഗ്ഗം. ആ സ്വര്ഗ്ഗത്തിന്റെ അധികാരി
ശ്രീകൃഷ്ണനായിരുന്നു. ഞങ്ങള് നിങ്ങളെ സന്ദേശം കേള്പ്പിക്കുകയാണ് അതായത്
ശ്രീകൃഷ്ണന് വരുകയാണ്. രാജയോഗം ഭഗവാനാണ് പഠിപ്പിച്ചത്. ഇപ്പോഴും
പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പവിത്രതയ്ക്കായും പുരുഷാര്ത്ഥം ചെയ്യിക്കുകയാണ്
ഇരട്ടക്കിരീടധാരി ദേവതയാക്കി മാറ്റുന്നതിനായി. ഇതെല്ലാം കുട്ടികളുടെ സ്മൃതിയില്
ഉണ്ടായിരിക്കണം. ആര്ക്കാണോ അഭ്യാസമുള്ളത് അവര്ക്ക് നല്ലരീതിയില്
മനസ്സിലാക്കിക്കൊടുക്കാന് സാധിക്കും. കൃഷ്ണന്റെ ചിത്രത്തിലും എഴുത്ത്
ഒന്നാന്തരമാണ്. ഈ യുദ്ധത്തിനുശേഷം സ്വര്ഗ്ഗത്തിലേയ്ക്കുള്ള വാതില് തുറക്കും. ഈ
യുദ്ധത്തില് സ്വര്ഗ്ഗം അടങ്ങിയിട്ടുണ്ട്. കുട്ടികള് വളരെ സന്തോഷത്തില് ഇരിക്കണം,
ജന്മാഷ്ടമിയില് ആളുകള് പുതിയ വസ്ത്രങ്ങള് ധരിക്കുന്നു. എന്നാല് നിങ്ങള്
കുട്ടികള്ക്ക് അറിയാം ഇവിടെ ഈ പഴയ ശരീരം ഉപേക്ഷിച്ച് പുതിയ സ്വര്ണ്ണിമ ശരീരം
നേടും. സ്വര്ണ്ണിമ ശരീരം എന്ന് പറയാറില്ലേ അര്ത്ഥം സ്വര്ണ്ണത്തിന്റെ ശരീരം.
ആത്മാവും പവിത്രം, ശരീരവും പവിത്രം. ഇപ്പോള് സ്വര്ണ്ണമല്ല. നമ്പര്വൈസ് ആയി
ആവുകയാണ്. ഓര്മ്മയുടെ യാത്രയിലൂടെയാണ് സ്വര്ണ്ണമാകുന്നത്. ബാബയ്ക്ക് അറിയാം
ഓര്മ്മിക്കുന്നതിനുള്ള വിവേകം പോലുമില്ലാത്ത ഒരുപാട് കുട്ടികളുണ്ട്. എപ്പോള്
ഓര്മ്മിക്കുന്നതിനുള്ള പരിശ്രമം ചെയ്യുന്നുവോ അപ്പോഴേ ശബ്ദത്തിന്
മൂര്ച്ചയുണ്ടാകൂ. ഇപ്പോള് ആ ശക്തിയില്ല. യോഗമേയില്ല. ലക്ഷ്മീ നാരായണനായി
മാറുന്നതിനുള്ള അടയാളങ്ങളും വേണമല്ലോ. പഠിപ്പ് വേണം. കൃഷ്ണ ജന്മാഷ്ടമിയില്
മനസ്സിലാക്കിക്കൊടുക്കുന്നത് വളരെ സഹജമാണ്. കൃഷ്ണനെ ശ്യാമസുന്ദരന് എന്ന്
പറയാറുണ്ട്. കൃഷ്ണനേയും നാരായണനേയും രാമനേയും, എല്ലാവരേയും കറുത്തതായി
ഉണ്ടാക്കിയിരിക്കുന്നു. ബാബ സ്വയം പറയുന്നു ആദ്യം ജ്ഞാനചിതയില് ഇരുന്ന്
സ്വര്ഗ്ഗത്തിന്റെ അധികാരിയായി മാറിയ എന്റെ മക്കള് എവിടെപ്പോയി. കാമചിതയില്
ഇരുന്ന് നമ്പര്വൈസ് ആയി താഴേയ്ക്ക് വീണു വന്നു. സൃഷ്ടിയും സതോപ്രധാനം, സതോ, രജോ,
തമോ ആയിമാറുന്നു. അതിനാല് മനുഷ്യരുടെ അവസ്ഥയും ഇതുപോലെയായി മാറുന്നു. കാമചിതയില്
ഇരുന്ന് എല്ലാവരും കറുത്തു അര്ത്ഥം ശ്യാമനായി മാറിയിരിക്കുന്നു. ഇപ്പോള് ഞാന്
വന്നിരിക്കുകയാണ് സുന്ദരനാക്കി മാറ്റാന്. ആത്മാവിനെ സുന്ദരനാക്കി മാറ്റുന്നു.
ബാബ ഓരോരുത്തരുടേയും പെരുമാറ്റത്തിലൂടെ മനസ്സിലാക്കും- മനസാ, വാചാ, കര്മ്മണാ
എങ്ങനെ നടക്കുന്നുവെന്ന്. കര്മ്മം എങ്ങനെ ചെയ്യുന്നു എന്നതില് നിന്നും അറിയാന്
കഴിയും. കുട്ടികളുടെ പെരുമാറ്റം വളരെ ഒന്നാന്തരമായിരിക്കണം. മുഖത്തില് നിന്നും
സദാ രത്നങ്ങള് വരണം. കൃഷ്ണ ജയന്തി മനസ്സിലാക്കിക്കൊടുക്കുന്നതിന് വളരെ ശരിയായ
സമയമാണ്. ശ്യാമനും സുന്ദരനും എന്നതായിരിക്കണം വിഷയം. കൃഷ്ണനേയും നാരായണനേയും
അതുപോലെ രാധയേയും എന്തുകൊണ്ടാണ് കറുത്തതായി കാണിച്ചിരിക്കുന്നത്? ശിവലിംഗമായും
കറുത്ത കല്ലാണ് വെയ്ക്കുന്നത്. എന്താ അവര് കറുത്തതാണോ. ശിവബാബ ആരാണ്, പിന്നീട്
എന്തുകൊണ്ടാ നിര്മ്മിക്കുന്നത്. ഈ കാര്യങ്ങള് നിങ്ങള് കുട്ടികള്ക്കേ അറിയൂ.
കറുത്തതായി എന്തുകൊണ്ടാണ് നിര്മ്മിക്കുന്നത്- ഇതിനെക്കുറിച്ച് നിങ്ങള്ക്ക്
മനസ്സിലാക്കിക്കൊടുക്കാന് സാധിക്കും. കുട്ടികള് എന്ത് സേവനമാണ് ചെയ്യുന്നത്
എന്നത് ഇപ്പോള് കാണാന് കഴിയും. ബാബ പറയുന്നു- ഈ ജ്ഞാനം എല്ലാ
ധര്മ്മത്തിലുള്ളവര്ക്കും വേണ്ടിയുള്ളതാണ്. അവരോടും പറയണം ബാബ പറയുന്നു എന്നെ
ഓര്മ്മിച്ചാല് നിങ്ങളുടെ ജന്മ ജന്മാന്തരങ്ങളിലെ പാപങ്ങള് ഇല്ലാതാകും. പവിത്രമായി
മാറണം. ആര്ക്കുവേണമെങ്കിലും രാഖി അണിയിക്കാന് നിങ്ങള്ക്ക് സാധിക്കും.
യൂറോപ്പിയന്സിനും അണിയിക്കാം. ആരാണെങ്കിലും അവരോട് പറയണം- ഭഗവാന്റെ
വാക്കുകളാണിത്, തീര്ച്ചയായും ഏതെങ്കിലും ശരീരത്തിലൂടെയല്ലേ പറയുക. പറയുന്നു
എന്നെ മാത്രം ഓര്മ്മിക്കൂ. ദേഹത്തിന്റെ മുഴുവന് ധര്മ്മങ്ങളേയും ഉപേക്ഷിച്ച്
സ്വയം ആത്മാവാണെന്ന് മനസ്സിലാക്കൂ. ബാബ എത്ര മനസ്സിലാക്കിത്തരുന്നു എന്നിട്ടും
മനസ്സിലാക്കുന്നില്ലെങ്കില് ബാബ കരുതും ഇവരുടെ ഭാഗ്യത്തിലില്ല. ശിവബാബ
പഠിപ്പിക്കുകയാണ് എന്ന് മനസ്സിലാക്കിയിട്ടുണ്ടാകും. രഥമില്ലാതെ പഠിപ്പിക്കാന്
സാധിക്കില്ല, സൂചന നല്കാനേ കഴിയൂ. ചില കുട്ടികള്ക്ക്
മനസ്സിലാക്കിക്കൊടുക്കുന്നതില് വളരെ നല്ല പ്രാക്ടീസുണ്ട്. ബാബയും മമ്മയും വളരെ
ഉയര്ന്ന പദവി നേടാന് പോകുന്നവരാണ് എന്ന് കരുതുന്നു. മമ്മയും സേവനം
ചെയ്തിട്ടുണ്ടായിരുന്നല്ലോ. ഈ കാര്യങ്ങളും മനസ്സിലാക്കിക്കൊടുക്കണം. മായയ്ക്കും
അനേക പ്രകാരത്തിലുള്ള രൂപങ്ങളുണ്ട്. ഒരുപാടുപേര് പറയാറുണ്ട് എന്നില് മമ്മ
വരുന്നുണ്ട്, എന്നില് ശിവബാബ വരുന്നുണ്ട് എന്ന് പക്ഷേ പുതിയ പുതിയ പോയിന്റസ്
മുഖ്യമായ ശരീരത്തിലൂടെയേ കേള്പ്പിക്കൂ അല്ലാതെ മറ്റു ശരീരങ്ങളിലൂടെ
കേള്പ്പിക്കില്ല. ഇത് അസാധ്യമാണ്. ഇങ്ങനെ കുട്ടികള് തന്റെ തന്നെ പോയിന്റസ്
ഒരുപാട് കേള്പ്പിക്കുന്നുണ്ട്. മാഗസീനില് എത്ര കാര്യങ്ങള് വരുന്നു. മമ്മയും
ബാബയും അവരുടെ ശരീരത്തില് വരുന്നുണ്ട്, അവരാണ് എഴുതിപ്പിക്കുന്നത്
എന്നൊന്നുമല്ല. ബാബ ഇവിടെ നേരിട്ട് വരുന്നു, അതിനാലാണ് ഇവിടേയ്ക്ക് കേള്ക്കാനായി
വരുന്നത്. അഥവാ മമ്മയും ബാബയും ആരിലെങ്കിലും വരുന്നുണ്ടെങ്കില് അവിടെ ഇരുന്ന്
അവരില് നിന്നും പഠിച്ചാല് പോരേ. ഇല്ല, ഇവിടേയ്ക്ക് വരാന് എല്ലാവര്ക്കും ആകര്ഷണം
ഉണ്ടാകും. ദൂരത്ത് വസിക്കുന്നവര്ക്കാണ് കൂടുതല് ആകര്ഷണം ഉണ്ടാവുക. അതിനാല്
കുട്ടികള്ക്ക് ജന്മാഷ്ടമിയില് വളരെ അധികം സേവനം ചെയ്യാന് സാധിക്കും. കൃഷ്ണന്റെ
ജന്മം എപ്പോഴാണ് ഉണ്ടായത്, അതും ആര്ക്കും അറിയില്ല. നിങ്ങളുടെ സഞ്ചി ഇപ്പോള്
നിറയുകയാണ് അതിനാല് സന്തോഷമായിരിക്കണം. പക്ഷേ ബാബ കാണുന്നുണ്ട് ചിലരില് സന്തോഷം
തീരെയില്ല. ശ്രീമത്തിലൂടെ നടക്കുകയില്ല എന്ന് ശപഥം ചെയ്തതുപോലെയാണ്.
സേവനയുക്തരായ കുട്ടികള്ക്ക് സേവനത്തില് വളരെ അധികം താല്പര്യം വേണം. ബാബയുടെ
സേവനം ചെയ്തില്ല, ആര്ക്കും വഴി പറഞ്ഞുകൊടുത്തില്ല അതിനാല് നമ്മള്
അന്ധരായിത്തന്നെ ഇരിക്കുന്നു എന്ന് മനസ്സിലാക്കും. ഇത് മനസ്സിലാക്കേണ്ട
കാര്യമല്ലേ. ബാഡ്ജിലും ശ്രീകൃഷ്ണന്റെ ചിത്രമുണ്ട്, ഇത് ഉപയോഗിച്ചും നിങ്ങള്ക്ക്
മനസ്സിലാക്കിക്കൊടുക്കാം. ആരോട് വേണമെങ്കിലും ചോദിച്ചോളൂ, ഇവരെ എന്തിനാണ്
കറുത്തതായി കാണിച്ചിരിക്കുന്നത്, പറയാന് സാധിക്കില്ല. രാമന്റെ പത്നിയെ
തട്ടികൊണ്ടുപോയി എന്ന് ശാസ്ത്രത്തില് കാണിച്ചിരിക്കുന്നു. പക്ഷേ ഇങ്ങനെ ഒന്നും
സംഭവിക്കുന്നില്ല. നിങ്ങള് ഭാരതവാസികള് തന്നെയാണ് സ്വര്ഗ്ഗത്തില് വസിച്ചിരുന്നത്,
ഇപ്പോള് ശ്മശാനത്തിലാണ് വസിക്കുന്നത് വീണ്ടും ജ്ഞാനചിതയില് ഇരുന്ന് ദൈവീക
ഗുണങ്ങള് ധാരണ ചെയ്ത് പരിസ്ഥാനികളായി മാറുന്നു. സേവനം കുട്ടികള് ചെയ്യുക തന്നെ
വേണം. എല്ലാവര്ക്കും സന്ദേശം നല്കണം. ഇതിന് വളരെ അധികം വിവേകം ആവശ്യമാണ്. ഇത്രയും
ലഹരി വേണം - ഭഗവാന് നമ്മെ പഠിപ്പിക്കുകയാണ്. ഭഗവാന്റെ കൂടെയാണ് ഇരിക്കുന്നത്.
ഭഗവാന്റെ കുട്ടികളാണ് ഒപ്പം പഠിക്കുന്നുമുണ്ട്. ബോര്ഡിങ്ങില് ആണെങ്കില് പിന്നെ
പുറത്തു നിന്നുള്ള കൂട്ടുകെട്ട് ഉണ്ടാകില്ല. ഇവിടെയും സ്ക്കൂളുണ്ടല്ലോ.
ക്രിസ്ത്യന്സില് പിന്നെയും അച്ചടക്കം ഉണ്ടാകും എന്നാല് ഇപ്പോള് തീര്ത്തും
അച്ചടക്കം ഇല്ലാത്തവരും പതിതവും തമോപ്രധാനവുമാണ്. ദേവതകള്ക്കു മുന്നില് ചെന്ന്
തല കുമ്പിടുന്നു. അവര്ക്ക് എത്ര മഹിമയാണ്. സത്യയുഗത്തില് എല്ലാവരുടേയും സ്വഭാവം
ദൈവീകമായിരുന്നു, ഇപ്പോഴാണെങ്കില് ആസുരീയ സ്വഭാവമാണ്. ഇങ്ങനെ ഇങ്ങനെ നിങ്ങള്
പ്രഭാഷണം ചെയ്യൂ എങ്കില് കേട്ട് വളരെ അധികം സന്തോഷിക്കും. മുഖം ചെറുത് കാര്യം
വലുത്- ഇത് കൃഷ്ണനെക്കുറിച്ചാണ് പറയാറുള്ളത്. ഇത്രയും വലുതായി മാറുന്നതിനായി
ഇപ്പോള് നിങ്ങള് എത്ര വലിയ കാര്യങ്ങളാണ് കേള്പ്പിക്കുന്നത്, നിങ്ങള് ആര്ക്ക്
വേണമെങ്കിലും രാഖി അണിയിച്ചോളൂ. ബാബയുടെ ഈ സന്ദേശം എല്ലാവര്ക്കും നല്കണം. ഈ
യുദ്ധം സ്വര്ഗ്ഗവാതില് തുറക്കുന്നതിനായാണ്. ഇപ്പോള് പതിതത്തില് നിന്നും പാവനമായി
മാറണം. ബാബയെ ഓര്മ്മിക്കണം. ദേഹധാരിയെ ഓര്മ്മിക്കരുത്. സര്വ്വരുടേയും സദ്ഗതി
ചെയ്യുന്നത് ഒരേയൊരു ബാബയാണ്. ഇത് ഇരുമ്പു യുഗമാണ്. നിങ്ങള് കുട്ടികളുടെ
ബുദ്ധിയിലും നമ്പര്വൈസ് പുരുഷാര്ത്ഥം അനുസരിച്ചാണ് ധാരണയുണ്ടാകുന്നത്,
സ്ക്കൂളിലും സ്കോളര്ഷിപ്പ് നേടുന്നതിന് വളരെ അധികം പരിശ്രമിക്കുന്നു. ഇവിടെയും
എത്ര വലിയ സ്കോളര്ഷിപ്പാണ്. സേവനം ഒരുപാടുണ്ട്. മാതാക്കള്ക്കും ഒരുപാട് സേവനം
ചെയ്യാന് സാധിക്കും, ചിത്രങ്ങളും എടുക്കൂ. കൃഷ്ണന്റേയും നാരായണന്റേയും
രാമചന്ദ്രന്റേയും കറുത്ത ചിത്രങ്ങള് എടുക്കൂ, ശിവബാബയുടേതും കറുത്തതാണ്......
പിന്നീട് ഇരുന്ന് മനസ്സിലാക്കിക്കൊടുക്കൂ. ദേവതകളെ എന്തുകൊണ്ടാണ്
കറുപ്പിച്ചിരിക്കുന്നത്? ശ്യാമ സുന്ദരന്. ശ്രീനാഥിലേയ്ക്ക് പോയാല് തീര്ത്തും
കറുത്ത ചിത്രങ്ങളാണ്. അതിനാല് ഇങ്ങനെ ഇങ്ങനെയുള്ള ചിത്രങ്ങള് ശേഖരിക്കണം.
നിങ്ങളുടെ പക്കലുള്ളതും കാണിക്കണം. ശ്യാമ സുന്ദരന്റെ അര്ത്ഥം
മനസ്സിലാക്കിക്കൊടുത്തുകൊണ്ട് പറയൂ നിങ്ങള് ഇപ്പോള് രാഖി അണിയൂ, കാമചിതയില്
നിന്നും എഴുന്നേറ്റ് ജ്ഞാനചിതയില് ഇരുന്നാല് വെളുത്തതായി മാറും. ഇവിടെയും
നിങ്ങള്ക്ക് സേവനം ചെയ്യാന് സാധിക്കും. പ്രഭാഷണം വളരെ നല്ലരീതിയില് ചെയ്യാന്
സാധിക്കും എന്തുകൊണ്ടാണ് ഇവരെ കറുപ്പിച്ചിരിക്കുന്നത്! ശിവലിംഗത്തേയും
എന്തുകൊണ്ടാണ് കറുപ്പിച്ചത്! സുന്ദരനെന്നും ശ്യാമനെന്നും എന്തുകൊണ്ടാണ്
പറയുന്നത്, ഞങ്ങള് മനസ്സിലാക്കിത്തരാം. ഇതില് ആരും പിണങ്ങില്ല. സേവനം വളരെ
സഹജമാണ്. ബാബ മനസ്സിലാക്കിത്തന്നുകൊണ്ടിരിക്കുന്നു- കുട്ടികളേ, നല്ല ഗുണങ്ങള്
ധാരണ ചെയ്യൂ, കുലത്തിന്റെ പേരിനെ പ്രശസ്തമാക്കൂ. നിങ്ങള്ക്ക് അറിയാം ഇപ്പോള്
നമ്മള് ഉയര്ന്നതിലും ഉയര്ന്ന ബ്രാഹ്മണ കുലത്തിലേതാണ്. പിന്നെ രക്ഷാബന്ധനത്തിന്റെ
അര്ത്ഥം ആര്ക്കു വേണമെങ്കിലും മനസ്സിലാക്കിക്കൊടുക്കാന് നിങ്ങള്ക്ക് സാധിക്കും.
വേശ്യകള്ക്കും മനസ്സിലാക്കിക്കൊടുത്ത് രാഖി അണിയിക്കാന് സാധിക്കും. ചിത്രവും
കൂടെയുണ്ടാവണം. ബാബ പറയുന്നു എന്നെ മാത്രം ഓര്മ്മിക്കൂ- ഈ ആജ്ഞ
അനുസരിക്കുന്നതിലൂടെ നിങ്ങള് വജ്രസമാനമായി മാറും. വളരെ അധികം യുക്തികളുണ്ട്. ആരും
പിണങ്ങില്ല. ഒരു മനുഷ്യനാലും ആര്ക്കും സദ്ഗതി നല്കാന് കഴിയില്ല അത് ഒരാള്ക്ക്
മാത്രമേ കഴിയൂ. രക്ഷാബന്ധനത്തിന്റെ ദിവസം ആകണമെന്നില്ല നിങ്ങള്ക്ക് എപ്പോള്
വേണമെങ്കിലും രാഖി അണിയിക്കാം. ഇവിടെ അര്ത്ഥം മനസ്സിലാക്കി കൊടുക്കുകയാണ്
വേണ്ടത്. എപ്പോള് വേണമെങ്കിലും രാഖി അണിയിക്കാവുന്നതാണ്. പള്ളിയില് ചെന്ന്
അവര്ക്ക് മനസ്സിലാക്കി കൊടുക്കാനും നിങ്ങള്ക്ക് സാധിക്കും. ഞങ്ങള് രക്ഷ
അണിയിക്കാനായി വന്നതാണ്. ഈ കാര്യങ്ങള് മനസ്സിലാക്കാന് നിങ്ങള്ക്കും അവകാശമുണ്ട്.
ബാബ പറയുന്നു എന്നെ ഓര്മ്മിക്കൂ എങ്കില് പാപം ഇല്ലാതാകും, പാവനമായി മാറി
പാവനമായ ലോകത്തിന്റെ അധികാരിയായി മാറും. ഇപ്പോള് പതിത ലോകമല്ലേ. സ്വര്ണ്ണിമയുഗം
തീര്ച്ചയായും ഉണ്ടായിരുന്നു, ഇപ്പോള് ഇരുമ്പു യുഗമാണ്. നിങ്ങള്ക്ക് സ്വര്ണ്ണിമ
യുഗത്തിലേയ്ക്കും ഭഗവാന്റെ അടുത്തേയ്ക്കും പോകണ്ടേ? ഇങ്ങനെ കേള്പ്പിച്ചാല്
പെട്ടെന്ന് വന്ന് കാലില് വീഴും. ശരി.
വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ
പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് മനസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1).
ജ്ഞാനരത്നങ്ങളുടെ സാഗരനില് നിന്നും ലഭിക്കുന്ന അവിനാശിയായ ജ്ഞാനരത്നങ്ങള്ക്ക്
മുല്യം നല്കണം. വിചാര സാഗര മഥനം ചെയ്ത് ജ്ഞാനരത്നങ്ങള് സ്വയത്തില് ധാരണ ചെയ്യണം.
മുഖത്തില് നിന്നും സദാ രത്നങ്ങള് വരണം.
2). ഓര്മ്മയുടെ യാത്രയില്
ഇരുന്ന് വാക്കുകളില് മൂര്ച്ച വരുത്തണം. ഓര്മ്മയിലൂടെയാണ് ആത്മാവ് സ്വര്ണ്ണമായി
മാറുന്നത് അതിനാല് ഓര്മ്മിക്കുന്നതിനുള്ള വിവേകം ഉണ്ടാകണം.
വരദാനം :-
സൂക്ഷ്മ
സ്വരൂപത്തിലുള്ള ഞാനെന്ന ഭാവത്തിനെ പോലും ത്യാഗം ചെയ്യുന്ന സദാ നിര്ഭയ,
ചിന്തയില്ലാത്ത ചക്രവര്ത്തിയായി ഭവിക്കട്ടെ.
ഇന്നത്തെ കാലത്ത് ധനവും
ഉണ്ട് അതോടൊപ്പം ഭയവും ഉണ്ട് എത്ര ധനം ഉണ്ടോ അത്രത്തോളം ഭയവും ഉണ്ടായിരിക്കും
ഭയത്തോടെയാണ് കഴിക്കുകയും ഉറങ്ങുകയും ചെയ്യുന്നത് എവിടെ എന്റേത് എന്ന ഭാവം ഉണ്ടോ
അവിടെ ഭയവും തീര്ച്ചയായും ഉണ്ടായിരിക്കും സ്വര്ണ്ണ മാന് പോലും
എന്റേതാണെങ്കില്അവിടെ ഭയം തീര്ച്ചയായും ഉണ്ടായിരിക്കും പക്ഷേ എന്റേത്
എന്നുള്ളിടത്ത് എന്റെ ഒരേ ഒരു ശിവബാബ എന്ന് വിചാരിക്കുകയാണെങ്കില്
നിര്ഭയരായിരിക്കും അപ്പോള് സൂക്ഷ്മ രൂപത്തിലുള്ള എന്റെ -എന്റെ എന്നുള്ളത് പോലും
ചെക്ക് ചെയ്ത് അതിനെ ത്യാഗം ചെയ്യൂ എങ്കില് നിര്ഭയരും ചിന്തയില്ലാത്ത
ചക്രവര്ത്തി ആയിരിക്കുവാനുള്ള വരദാനം ലഭിക്കും.
സ്ലോഗന് :-
മറ്റുള്ളവരുടെ വിചാരങ്ങള്ക്ക് ആദരവ് നല്കു, എങ്കില് താങ്കള്ക്ക് ആദരവ് സ്വതവേ
പ്രാപ്തമാകും
അവ്യക്ത സൂചന: സഹജയോഗിയായി
മാറുന്നതിനു വേണ്ടി പരമാത്മ സ്നേഹത്തിന്റെ അനുഭവിയായി മാറു.
ഒരു ഭാഗത്ത്
പരിധിയില്ലാത്ത വൈരാഗ്യവും മറു ഭാഗത്ത് ബാബയ്ക്ക് സമാനം ബാബയുടെ സ്നേഹത്തില്
അലിഞ്ഞിരിക്കു ഒരു സെക്കന്ഡ് പോലും അല്ലെങ്കില് ഒരു സങ്കല്പം പോലും ഈ ലൗ ലീന
അവസ്ഥയില് നിന്നും താഴേക്ക് പോകരുത് ഇങ്ങനെയുള്ള ലൗലീനമായ കുട്ടികളുടെ സംഘടന
ബാബയെ പ്രത്യക്ഷമാക്കുന്നു. നിങ്ങള് നിമിത്തമായ ആത്മാക്കള് പവിത്രത പ്രേമം
അതോടൊപ്പം തന്റെ പ്രാപ്തികളാലും എല്ലാവര്ക്കും ശ്രേഷ്ഠ പാലന നല്കു, യോഗ്യമാക്കൂ
അര്ത്ഥം യോഗിയാക്കൂ.