16.09.2025           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായകുട്ടികളേ - നിങ്ങളാണ്ആത്മീയവഴികാട്ടികള്, നിങ്ങള്എല്ലാവര്ക്കുംശാന്തിധാമംഅര്ത്ഥംഅമരപുരിയിലേക്കുള്ളവഴി
പറഞ്ഞുകൊടുക്കണം.

ചോദ്യം :-
നിങ്ങള് കുട്ടികള്ക്ക് ഏതൊരു ലഹരിയാണ് ഉള്ളത്, ആ ലഹരിയുടെ ആധാരത്തില് ഏതൊരു നിശ്ചയത്തോടെയുള്ള വാക്ക് പറയുന്നു?

ഉത്തരം :-
നിങ്ങള് കുട്ടികള്ക്ക് ഈ ലഹരിയാണ് എന്തെന്നാല് നമ്മള് ബാബയെ ഓര്മ്മിച്ച് ജന്മ-ജന്മാന്തരത്തേക്ക് വേണ്ടി പവിത്രമായി മാറുന്നു. നിങ്ങള് നിശ്ചയത്തോടെ പറയുകയാണ് എത്ര തന്നെ വിഘ്നം വന്നാലും സ്വര്ഗ്ഗത്തിന്റെ സ്ഥാപന തീര്ച്ചയായും നടക്കുക തന്നെ ചെയ്യും. പുതിയ ലോകത്തിന്റെ സ്ഥാപനയും പഴയ ലോകത്തിന്റെ വിനാശവും ഉണ്ടാവുക തന്നെ വേണം. ഇത് ഉണ്ടായതും ഉണ്ടാക്കപ്പെട്ടതുമായ നാടകമാണ്, ഇതില് സംശയത്തിന്റെ കാര്യമേയില്ല.

ഓംശാന്തി.  
ആത്മീയ കുട്ടികള്ക്ക് ആത്മീയ അച്ഛന് മനസ്സിലാക്കിത്തന്നുകൊണ്ടിരിക്കുകയാണ്. നിങ്ങള് ക്ക് നമ്മള് ആത്മാക്കളാണെന്ന് അറിയാം. ഈ സമയം നമ്മള് ആത്മീയ വഴികാട്ടികളായിരിക്കുകയാണ്. ആവുന്നുമുണ്ട്, ആക്കുന്നുമുണ്ട്. ഈ കാര്യങ്ങള് നല്ല രീതിയില് ധാരണ ചെയ്യൂ. മായയുടെ കൊടുങ്കാറ്റ് മറപ്പിക്കുന്നു. ദിവസവും രാവിലെയും വൈകുന്നേരവും ഈ ചിന്ത ഉണ്ടായിരിക്കണം - ഈ അമൂല്യ രത്നം അമൂല്യ ജീവിതത്തിന് വേണ്ടി ആത്മീയ അച്ഛനില് നിന്ന് ലഭിച്ചിരിക്കുകയാണ്. അതിനാല് ആത്മീയ അച്ഛന് മനസ്സിലാക്കിത്തരുന്നു - കുട്ടികളേ, നിങ്ങള് ഇപ്പോള് മുക്തിധാമത്തിന്റെ വഴി പറഞ്ഞുകൊടുക്കുന്നതിനുള്ള ആത്മീയ വഴികാട്ടികള് അഥവാ ഗൈഡ്സ് ആണ് - ഇതാണ് അമരപുരിയിലേക്ക് പോകുന്നതിനുള്ള സത്യം സത്യമായ അമരകഥ. അമരപുരിയില് പോകുന്നതിന് വേണ്ടി നിങ്ങള് പവിത്രമായി മാറിക്കൊണ്ടിരിക്കുകയാണ്. അപവിത്ര ഭ്രഷ്ടാചാരി ആത്മാവ് അമരപുരിയില് എങ്ങനെ പോകും? മനുഷ്യര് അമര്നാഥ് യാത്രക്ക് പോകുന്നു, സ്വര്ഗ്ഗത്തെയും അമരനാഥപുരിയെന്ന് പറയും. അമരനാഥന് ഒറ്റക്കായിരിക്കില്ല. നിങ്ങള് എല്ലാ ആത്മാക്കളും അമരപുരിയിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. ആത്മാക്കളുടെ അമരപുരി പരംധാമമാണ്, പിന്നീട് ശരീരത്തോടൊപ്പം അമരപുരിയിലേക്ക് വരുന്നു. അവിടേക്ക് ആരാണ് കൂട്ടിക്കൊണ്ടുപോകുന്നത്? പരംപിതാ പരമാത്മാവ് എല്ലാവരെയും കൂട്ടിക്കൊണ്ട് പോകുന്നു. അതിനെ അമരപുരിയെന്നും പറയാം. എന്നാല് ശരിയായ പേര് ശാന്തിധാമമെന്നാണ്. അവിടേക്കാണെങ്കില് എല്ലാവര്ക്കും പോവുക തന്നെ വേണം. നാടകത്തിന്റെ ഭാവി ആര്ക്കും മാറ്റാന് കഴിയില്ല. ഇത് നല്ല രീതിയില് ബുദ്ധിയില് ധാരണ ചെയ്യൂ. ആദ്യമാദ്യം ആത്മാവാണെന്ന് മനസ്സിലാക്കൂ.പരംപിതാ പരമാത്മാവും ആത്മാവ് തന്നെയാണ്. കേവലം പരംപിതാ പരമാത്മാവെന്ന് പറയുന്നു, പരമാത്മാവ് നമുക്ക് മനസ്സിലാക്കിത്തന്നുകൊണ്ടിരിക്കുകയാണ്. ബാബ തന്നെയാണ് ജ്ഞാനത്തിന്റെ സാഗരന്, പവിത്രതയുടെ സാഗരന്. ഇപ്പോള് കുട്ടികളെ പവിത്രമാക്കി മാറ്റുന്നതിന് വേണ്ടി ശ്രീമതം നല്കുകയാണ് എന്നെ മാത്രം ഓര്മ്മിക്കൂ എങ്കില് നിങ്ങളുടെ ജന്മ-ജന്മാന്തരങ്ങളിലെ പാപം ഇല്ലാതാകും. ഓര്മ്മയെത്തന്നെയാണ് യോഗം എന്ന് പറയുന്നത്. നിങ്ങള് കുട്ടികളാണല്ലോ. ബാബയെ ഓര്മ്മിക്കണം. ഓര്മ്മയിലൂടെ തന്നെയാണ് അക്കരെ എത്തുന്നത്. ഈ വിഷയനഗരിയില് നിന്ന് ശിവനഗരിയിലേക്ക് പോകും പിന്നീട് വിഷ്ണുപുരിയില് വരും. നമ്മള് പഠിക്കുന്നത് തന്നെ അവിടേക്ക് വേണ്ടിയാണ്, ഇവിടേക്ക് വേണ്ടിയല്ല. ഇവിടെ ആരാണോ രാജാവായി മാറുന്നത്, അവര് ധനം ദാനം ചെയ്യുന്നതിലൂടെയാണ് ആയിത്തീരുന്നത്. പാവങ്ങളെ വളരെയധികം സംരക്ഷിക്കുന്ന ചിലരുണ്ട്, ചിലര് ആശുപത്രി, ധര്മ്മശാലകള് മുതലായവ നിര്മ്മിക്കുന്നു, ചിലര് ധനം ദാനം ചെയ്യുന്നു. സിന്ധില് മൂല്ചന്ദ് ഉണ്ടായിരുന്നു, പാവങ്ങളുടെയടുത്ത് പോയി ദാനം നല്കിയിരുന്നു. പാവങ്ങളെ വളരെയധികം സംരക്ഷിച്ചിരുന്നു. അങ്ങനെ അനേകം ദാനികളുണ്ട്. അതിരാവിലെ എഴുന്നേറ്റ് അന്നത്തിന്റെ ഒരു പിടി പാവങ്ങള്ക്ക് ദാനം ചെയ്യുന്നു. ഇന്നത്തെക്കാലത്താണെങ്കില് വഞ്ചന വളരെയധികം നടക്കുന്നു. അര്ഹതപ്പെട്ടവര്ക്ക് ദാനം നല്കണം. അത് ബുദ്ധിയിലേയില്ല. പുറമെ ഭിക്ഷ യാചിക്കാന് ഇരിക്കുന്നവര്ക്ക് കൊടുക്കുക, അതൊരു ദാനമൊന്നുമല്ല. അവര്ക്കാണെങ്കില് ഇതാണ് ജോലി. പാവങ്ങള്ക്ക് ദാനം നല്കുന്നവര് നല്ല പദവി നേടുന്നു.

ഇപ്പോള് നിങ്ങള് എല്ലാവരും ആത്മീയ വഴികാട്ടികളാണ്. നിങ്ങള് പ്രദര്ശിനി അഥവാ മ്യൂസിയം തുറക്കുകയാണെങ്കില് ഇങ്ങനെയുള്ള പേര് എഴുതു, അതിലൂടെ സ്വര്ഗ്ഗത്തിലേക്കുള്ള കവാടം അഥവാ പുതിയ വിശ്വത്തിന്റെ രാജധാനിയുടെ കവാടമാണെന്ന് വ്യക്തമാകണം. പക്ഷെ മനുഷ്യര് ഒന്നും തന്നെ മനസ്സിലാക്കുന്നില്ല. ഇത് മുള്ളുകളുടെ കാടാണ്. എവിടെയാണോ ദേവതകള് വസിക്കുന്നത് ,സ്വര്ഗ്ഗം പൂക്കളുടെ പൂന്തോട്ടമാണ്. നമ്മള് ബാബയെ ഓര്മ്മിച്ച് ജന്മ-ജന്മാന്തങ്ങളിലേക്ക് വേണ്ടി പവിത്രമായി മാറുന്നുവെന്ന ലഹരി നിങ്ങള് കുട്ടികള്ക്കുണ്ടായിരിക്കണം. നിങ്ങള്ക്കറിയാം എത്ര തന്നെ വിഘ്നമുണ്ടായാലും തീര്ച്ചയായും സ്വര്ഗ്ഗത്തിന്റെ സ്ഥാപന ഉണ്ടാകും. പുതിയ ലോകത്തിന്റെ സ്ഥാപനയും പഴയ ലോകത്തിന്റെ വിനാശവും ഉണ്ടാവുക തന്നെ വേണം. ഇത് ഉണ്ടായതും ഉണ്ടാക്കപ്പെട്ടതുമായ നാടകമാണ്, ഇതില് സംശയത്തിന്റെ കാര്യം തന്നെയില്ല. അല്പം പോലും സംശയമുണ്ടാകരുത്. പതിതപാവനന് എന്നാണെങ്കില് എല്ലാവരും പറയുന്നുണ്ട്. വന്ന് ദുഃഖത്തില് നിന്ന് മോചിപ്പിക്കൂ എന്ന് ഇംഗ്ലീഷിലും പറയുന്നുണ്ട്. ദുഃഖമുണ്ടാകുന്നത് 5 വികാരത്താലാണ്. അതാണ് നിര്വികാരീ ലോകം, സുഖധാമം. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് സ്വര്ഗ്ഗത്തിലേക്ക് പോകണം. സ്വര്ഗ്ഗം മുകളിലാണെന്ന് മനുഷ്യര് മനസ്സിലാക്കുന്നു, മുക്തിധാമം മുകളിലാണെന്ന കാര്യം അവര്ക്കറിയുകയില്ല. ജീവന്മുക്തിയിലാണെങ്കില് ഇവിടേക്ക് തന്നെ വരണം. ബാബ ഇത് നിങ്ങള്ക്കാണ് മനസ്സിലാക്കിത്തരുന്നത്, ഇതിനെ നല്ല രീതിയില് ധാരണ ചെയ്ത് ജ്ഞാനത്തിന്റെ തന്നെ മഥനം ചെയ്യണം. വിദ്യാര്ത്ഥികളും വീട്ടില് ഈ ചിന്ത തന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നത് - ഈ പേപ്പര് പൂര്ത്തിയാക്കിക്കൊടുക്കണം, ഇന്ന് ഇത് ചെയ്യണം. അതിനാല് നിങ്ങള് കുട്ടികള്ക്ക് തന്റെ മംഗളം ചെയ്യുന്നതിന് വേണ്ടി ആത്മാവിനെ സതോപ്രധാനമാക്കി മാറ്റണം. പവിത്രമായി മാറി മുക്തിധാമത്തിലേക്ക് പോവുകയും പിന്നീട് ജ്ഞാനത്തിലൂടെ ദേവതയായി മാറുകയും വേണം. ആത്മാവ് പറയാറുണ്ടല്ലോ നമ്മള് മനുഷ്യനില് നിന്ന് വക്കീലായി മാറുന്നു. നമ്മള് ആത്മാവ് മനുഷ്യനില് നിന്ന് ഗവര്ണറാകുന്നു. ആത്മാവ് ആയി മാറുന്നത് ശരീരത്തോടൊപ്പമാണ്. ശരീരം ഇല്ലാതാകുമ്പോള് വീണ്ടും ആദ്യം മുതല് പഠിക്കേണ്ടി വരുന്നു. ആത്മാവ് തന്നെയാണ് വിശ്വത്തിന്റെ അധികാരിയാകുന്നതിന് പുരുഷാര്ത്ഥം ചെയ്യുന്നത്. ബാബ പറയുന്നു ഇത് നന്നായി ഓര്മ്മിക്കൂ നമ്മള് ആത്മാവാണ്, ദേവതകള്ക്ക് ഇങ്ങനെ പറയേണ്ടി വരുന്നില്ല, ഓര്മ്മിക്കേണ്ടി വരുന്നില്ല കാരണം അവരാണെങ്കില് പാവനം തന്നെയാണ്. പ്രാപ്തി അനുഭവിച്ചുകൊണ്ടിരിക്കുകയാണ്, ബാബയെ ഓര്മ്മിക്കാന് പതിതരല്ല. നിങ്ങള് ആത്മാവ് പതിതമാണ് അതുകൊണ്ട് ബാബയെ ഓര്മ്മിക്കണം. അവര്ക്കാണെങ്കില് ഓര്മ്മിക്കേണ്ടതിന്റെ ആവശ്യമില്ല. ഇത് നാടകമാണല്ലോ. ഒരു ദിവസവും പരസ്പരം ഒരു പോലെയായിരിക്കില്ല. ഈ നാടകം നടന്നുകൊണ്ടേയിരിക്കുന്നു. മുഴുവന് ദിവസത്തിലേയും പാര്ട്ട് സെക്കന്റ് ബൈ സെക്കന്റ് മാറിക്കൊണ്ടേയിരിക്കുന്നു. ഷൂട്ട് ആയിക്കൊണ്ടേയിരിക്കുന്നു. അതിനാല് ബാബ കുട്ടികള്ക്ക് മനസ്സിലാക്കിത്തരികയാണ്, ഒരു കാര്യത്തിലും നിരാശരാകരുത്. ഇത് ജ്ഞാനത്തിന്റെ കാര്യങ്ങളാണ്. തന്റെ ഉത്തരവാദിത്വം മുതലായവ ചെയ്യൂ, എന്നാല് ഭാവിയിലെ ഉയര്ന്ന പദവി നേടുന്നതിന് വേണ്ടി പൂര്ണ്ണമായ പുരുഷാര്ത്ഥവും ചെയ്യണം. ഗൃഹസ്ഥവ്യവഹാരത്തിലുമിരിക്കണം. കുമാരിമാര് ഗൃഹസ്ഥത്തിലേക്ക് പോകുന്നില്ല. ആര്ക്കാണോ കുട്ടികളുള്ളത് അവരെയാണ് ഗൃഹസ്ഥിയെന്ന് അവരെയാണ് പറയുക. ബാബയാണെങ്കില് അധര്കുമാരിമാരെയും, കുമാരിമാരെയും പഠിപ്പിക്കുന്നുണ്ട്. അധര്കുമാരിയുടെയും അര്ത്ഥം അറിയില്ല. എന്താ പകുതി ശരീരമാണോ? ഇപ്പോള് നിങ്ങള്ക്കറിയാം കന്യക പവിത്രമാണ് അധര് കന്യകയെന്ന് അവരെയാണ് പറയുന്നത് ആരാണോ അപവിത്രമായതിന് ശേഷം പവിത്രമാകുന്നത്. നിങ്ങളുടെ തന്നെയാണ് ഓര്മ്മചിഹ്നമുള്ളത്. ബാബ തന്നെയാണ് നിങ്ങള് കുട്ടികള്ക്ക് മനസ്സിലാക്കിത്തരുന്നത്. ബാബ നിങ്ങളെ പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങള്ക്കറിയാം നമ്മള് ആത്മാക്കള് മൂലവതനത്തെയും അറിയുന്നു, പിന്നീട് സൂരവംശി, ചന്ദ്രവംശി എങ്ങനെ രാജ്യം ഭരിക്കുന്നു, ക്ഷത്രിയതയുടെ അടയാളമായി എന്തിനാണ് അമ്പും വില്ലും കൊടുത്തിരിക്കുന്നത്, അതും നിങ്ങള്ക്കറിയാം. യുദ്ധം മുതലായവയുടെ കാര്യം തന്നെയില്ല. അസുരന്മാരുടെ കാര്യവുമില്ല, മോഷണമില്ല എന്ന കാര്യം വ്യക്തമാണ്. സീതയെ കൊണ്ടുപോകാനായി ഇങ്ങനെയൊരു രാവണനൊന്നുമില്ല . അതിനാല് ബാബ മനസ്സിലാക്കിത്തരുന്നു, മധുര മധുരമായ കുട്ടികളേ, നിങ്ങള് മനസ്സിലാക്കുന്നു നമ്മള് സ്വര്ഗ്ഗത്തിന്റെ, മുക്തി-ജീവന്മുക്തിയുടെ വഴികാട്ടികളാണ്. അവര് ഭൗതീക വഴികാട്ടികളാണ്. നമ്മള് ആത്മീയ വഴികാട്ടികളാണ്. അവര് കലിയുഗീ ബ്രാഹ്മണരാണ്. പുരുഷോത്തമരാകുന്നതിന് പഠിച്ചുകൊണ്ടിരിക്കുകയാണ്. നമ്മള് പുരുഷോത്തമ സംഗമയുഗത്തിലാണ്. ബാബ അനേക പ്രകാരത്തില് മനസ്സിലാക്കിത്തന്നുകൊണ്ടിരിക്കുന്നു. എന്നിട്ടും ദേഹാഭിമാനത്തില് വരുന്നതിലൂടെ മറന്നു പോകുന്നു. ഞാന് ആത്മാവാണ്, ബാബയുടെ കുട്ടിയാണ്, ആ ലഹരി ഉണ്ടാകുന്നില്ല. എത്രത്തോളം ബാബയെ ഓര്മ്മിച്ചുകൊണ്ടിരിക്കുന്നോ അത്രത്തോളം ദേഹാഭിമാനം ഇല്ലാതാകും. തന്റെ സംരക്ഷണം ചെയ്തുകൊണ്ടിരിക്കൂ. നോക്കണം, എന്റെ ദേഹാഭിമാനം ഇല്ലാതായോ? നമ്മളിപ്പോള് പോയ്ക്കൊണ്ടിരിക്കുകയാണ് പിന്നീട് നമ്മള് വിശ്വത്തിന്റെ അധികാരിയായി മാറും. നമ്മുടെ പാര്ട്ട് തന്നെ ഹീറോ-ഹീറോയിന്റെയാണ്. ഹീറോ-ഹീറോയിന് എന്ന പേര് എപ്പോഴാണോ വിജയം നേടുന്നത് അപ്പോഴാണ് ഉണ്ടാകുക. ഇപ്പോള് നിങ്ങള് വിജയം നേടുകയാണ് അതുകൊണ്ട് നിങ്ങള്ക്ക് ഹീറോ-ഹീറോയിന്റെ പേരുണ്ടാകുന്നു, ഇതിന് മുമ്പ് ഉണ്ടായിരുന്നില്ല. തോല്ക്കുന്നവരെ ഹീറോ-ഹീറോയിന് എന്ന് പറയില്ല. നിങ്ങള് കുട്ടികള്ക്കറിയാം ഇപ്പോള് നമ്മള് പോയി ഹീറോ-ഹീറോയിനാകുന്നു. നിങ്ങളുടെ പാര്ട്ട് ഉയര്ന്നതിലും ഉയര്ന്നതാണ്. കക്കയും വജ്രവും തമ്മില് വളരെയധികം വ്യത്യാസമുണ്ട്. അഥവാ ചിലര് എത്ര തന്നെ ലക്ഷാധിപതി അഥവാ കോടിപതിയാകട്ടെ എന്നാല് നിങ്ങള്ക്കറിയാം ഇതെല്ലാം വിനാശമാകും.

നിങ്ങള് ആത്മാക്കള് ധനവാനായിരിക്കുകയാണ്. ബാക്കി എല്ലാവരും പാപ്പരായിക്കൊണ്ടിരിക്കുകയാണ്. ഈ എല്ലാ കാര്യങ്ങളും ധാരണ ചെയ്യണം. നിശ്ചയത്തോടെയിരിക്കണം. ഇവിടെ ലഹരി കയറുന്നു, പുറത്ത് പോകുന്നതിലൂടെ ലഹരി ഇറങ്ങുന്നു. ഇവിടുത്തെ കാര്യം ഇവിടെയിരിക്കുന്നു. ബാബ പറയുന്നു ബുദ്ധിയിലുണ്ടായിരിക്കണം - ബാബ നമ്മെ പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്, ഈ പഠിപ്പിലൂടെയാണ് നമ്മള് മനുഷ്യനില് നിന്ന് ദേവതയായി മാറുക. ഇതില് ബുദ്ധിമുട്ടിന്റെ ഒരു കാര്യവുമില്ല. ജോലി മുതലായവയില് നിന്ന് കുറച്ച് സമയം കണ്ടെത്തി ഓര്മ്മിക്കാന് സാധിക്കുന്നു. ഇതും അവരവര്ക്ക് വേണ്ടിയുള്ള ഉത്തരവാദിത്വമല്ലേ. അവധിയെടുത്ത് പോയി ബാബയെ ഓര്മ്മിക്കൂ. ഇത് ഒരു വെറും വാക്ക് പറയലല്ല. മുഴുവന് ദിവസവും അങ്ങനെ തന്നെ നഷ്ടപ്പെടുത്തരുത്. നമ്മള് ഭാവിയിലേക്കും കുറച്ചെങ്കിലും ചിന്തിക്കണം. യുക്തികള് അനേകമുണ്ട്, എത്ര സാധിക്കുമോ സമയം കണ്ടെത്തി ബാബയെ ഓര്മ്മിക്കൂ. ശരീര നിര്വഹണാര്ത്ഥം ജോലി മുതലായവയും ചെയ്യൂ. ഞാന് നിങ്ങള്ക്ക് വിശ്വത്തിന്റെ അധികാരിയാകുന്നതിന്റെ വളരെ നല്ല ഉപദേശം നല്കുന്നു. നിങ്ങള് കുട്ടികളും എല്ലാവര്ക്കും നിര്ദ്ദേശം നല്കുന്നവരാണ്. മന്ത്രി നിര്ദ്ദേശം നല്കാന് വേണ്ടിയുള്ളതാണല്ലോ. നിങ്ങളും ഉപദേശകരാണ്. എല്ലാവര്ക്കും മുക്തി ജീവന് മുക്തി എങ്ങനെ ലഭിക്കും, ഈ ജന്മത്തില് ആ വഴി പറഞ്ഞു കൊടുക്കൂ. മനുഷ്യര് സ്ലോഗന് മുതലായവ ഉണ്ടാക്കി ചുവരില് അത് തൂക്കിയിടുന്നു. പവിത്രമാകൂ രാജയോഗിയാകൂ എന്ന് നിങ്ങള് എഴുതാറുള്ളതുപോലെ. എന്നാല് ഇത് മനസ്സിലാക്കുന്നില്ല. ഇപ്പോള് നിങ്ങള് മനസ്സിലാക്കുന്നു നമുക്ക് ബാബയില് നിന്ന് ഈ സമ്പത്ത് ലഭിച്ചുകൊണ്ടിരിക്കുകയാണ്, മുക്തിധാമത്തിന്റെയും സമ്പത്തുണ്ട്. എന്നെ നിങ്ങള് പതിത പാവനനെന്ന് പറയുന്നു അതിനാല് ഞാന് വന്ന് പാവനമാകുന്നതിനുള്ള ഉപദേശം നല്കുന്നു. നിങ്ങളും ഉപദേശകരാണ്.എപ്പോള് വരെ ബാബ ഉപദേശം നല്കുന്നില്ലയോ, ശ്രീമതം നല്കുന്നില്ലയോ അതുവരെ മുക്തിധാമത്തിലേക്ക് ആര്ക്കും തന്നെ പോകാന് സാധിക്കില്ല. ശ്രീ അര്ത്ഥം ശിവബാബയുടെ ശ്രേഷ്ഠ മതം. ആത്മാക്കള്ക്ക് ശിവബാബയുടെ ശ്രീമതം ലഭിക്കുന്നു. പാപാത്മാവ്, പുണ്യാത്മാവ് എന്നെല്ലാം പറയുന്നു. പാപ ശരീരമെന്ന് പറയുകയില്ല. ആത്മാവ് ശരീരത്തിലൂടെ പാപം ചെയ്യുന്നു അതുകൊണ്ട് പാപാത്മാവെന്ന് പറയുന്നു. ശരീരമില്ലാതെ ആത്മാവിന് പാപവും പുണ്യവും ചെയ്യാന് സാധിക്കില്ല. അതിനാല് എത്ര സാധിക്കുമോ വിചാര സാഗര മഥനം ചെയ്യൂ. സമയമാണെങ്കില് ഒരുപാടുണ്ട്. ടീച്ചര് അഥവാ പ്രൊഫസര് ആണെങ്കില് അവര്ക്കും യുക്തിയോടുകൂടി ഈ ആത്മീയ പഠിപ്പ് പഠിപ്പിക്കണം, അതിലൂടെ മംഗളമുണ്ടാകട്ടെ. ബാക്കി ഭൗതീക പഠിപ്പിലൂടെ എന്താകാനാണ്. നമ്മള് ഇത് പഠിപ്പിക്കുകയാണ്. കുറച്ച് ദിവസങ്ങളാണ് ബാക്കിയുള്ളത്, വിനാശം മുന്നില് നില്ക്കുകയാണ്. ഉള്ളില് ചിന്ത വന്നുകൊണ്ടിരിക്കും- എങ്ങനെ മനുഷ്യര്ക്ക് വഴി പറഞ്ഞു കൊടുക്കാം.

ഒരു കുട്ടിക്ക് ചോദ്യപേപ്പര് ലഭിച്ചിട്ടുണ്ടായിരുന്നു അതില് ഗീതയുടെ ഭഗവാന്റെ കാര്യം ചോദിച്ചിട്ടുണ്ടായിരുന്നു. അപ്പോള് അവള് എഴുതി, ഗീതയുടെ ഭഗവാന് ശിവനാണ്, അതിനാല് തോല്പ്പിച്ചു. മനസ്സിലാക്കിയിരുന്നു, ഞാന് ബാബയുടെ മഹിമയാണ് എഴുതിയത് - ഗീതയുടെ ഭഗവാന് ശിവനാണ്. ശിവബാബ ജ്ഞാനത്തിന്റെ സാഗരമാണ്, പ്രേമത്തിന്റെ സാഗരമാണ്. കൃഷ്ണന്റെ ആത്മാവും ജ്ഞാനം നേടിക്കൊണ്ടിരിക്കുകയാണ്. ഇത് എഴുതിയതിനാല് തോറ്റു പോയി. അച്ഛനോടും അമ്മയോടും പറഞ്ഞു - ഞാനിത് പഠിക്കുന്നില്ല. ഇപ്പോള് തന്നെ ഈ ആത്മീയ പഠിപ്പില് മുഴുകും. കുട്ടിയും വളരെ ഫസ്റ്റ് ക്ലാസാണ്. ആദ്യം തന്നെ പറഞ്ഞിരുന്നു ഞാന് ഇങ്ങനെ എഴുതും, തോറ്റും പോകും. എന്നാല് സത്യം എഴുതണമല്ലോ. മുന്നോട്ട് പോകുമ്പോള് മനസ്സിലാക്കും ഈ കുട്ടി എന്താണോ എഴുതിയിട്ടുണ്ടായിരുന്നത് അത് സത്യമാണ്. എപ്പോള് പ്രഭാവം പുറത്തു വരുന്നുവോ അപ്പോള് പ്രദര്ശിനി അഥവാ മ്യൂസിയത്തില് അവരെ വിളിപ്പിക്കുകയാണെങ്കില് മനസ്സിലാക്കാന് കഴിയും, ബുദ്ധിയില് വരും ഇത് സത്യമാണല്ലോ. അനേകാനേകം മനുഷ്യര് വരുന്നു അതിനാല് ചിന്തിക്കണം എങ്ങനെ ചെയ്യണം അതിലൂടെ മനുഷ്യര്ക്ക് പെട്ടെന്ന് മനസ്സിലാക്കാന് കഴിയണം, ഇതൊരു പുതിയ കാര്യമല്ല.ആരാണോ ഇവിടുത്തേത്, ആരെങ്കിലുമൊക്കെ തീര്ച്ചയായും മനസ്സിലാക്കും. നിങ്ങള് എല്ലാവര്ക്കും ആത്മീയ വഴി പറഞ്ഞു കൊടുക്കുകയാണ്. പാവങ്ങള് എത്ര ദുഃഖിതരാണ്, അവര് എല്ലാവരുടെയും ദുഃഖം എങ്ങനെ ദൂരീകരിക്കും. അനേകം പ്രശ്നങ്ങളാണല്ലോ. പരസ്പരം ശത്രുവായി മാറുകയാണെങ്കില് അവസാനിപ്പിക്കുന്നു. ഇപ്പോള് ബാബ കുട്ടികള്ക്ക് നല്ല രീതിയില് മനസ്സിലാക്കിത്തന്നുകൊണ്ടിരിക്കുകയാണ്. പാവം മാതാക്കളാണെങ്കില് അറിവുള്ളവരല്ല. പറയുന്നു ഞങ്ങള് വിദ്യാഭ്യാസമുള്ളവരല്ല. ബാബ പറയുകയാണ് പഠിച്ചില്ലായെങ്കില് വളരെ നല്ലതാണ്. വേദ ശാസ്ത്രങ്ങള് എന്തെല്ലാം പഠിച്ചിട്ടുണ്ടോ അതെല്ലാം ഇവിടെ മറക്കണം. ഇപ്പോള് ഞാന് എന്താണോ കേള്പ്പിക്കുന്നത്, അത് കേള്ക്കൂ. മനസ്സിലാക്കിക്കൊടുക്കണം - നിരാകാരനായ പരംപിതാ പരമാത്മാവിനല്ലാതെ മറ്റാര്ക്കും സദ്ഗതി ചെയ്യാന് സാധിക്കില്ല. മനുഷ്യരില് ജ്ഞാനം തന്നെയില്ലായെങ്കില് പിന്നെ അവര്ക്കെങ്ങനെ സദ്ഗതി ചെയ്യാന് സാധിക്കും. സദ്ഗതി ദാതാവ് ജ്ഞാനത്തിന്റെ സാഗരനായ ഒരേയൊരാളാണ്. മനുഷ്യരെ അങ്ങനെ പറയില്ല, ആരാണോ ഇവിടെയുള്ളവര് അവര് മാത്രമേ മനസ്സിലാക്കുന്നതിന് പ്രയത്നിക്കൂ. ഏതെങ്കിലും വലിയവര് വരുന്നുവെങ്കില് മൈക്കിന്റെ ജോലി ചെയ്യും. തുളസീദാസിന്റെ പാട്ടുണ്ട്, ദരിദ്രന്റെ വാക്കുകള് ആരും ചെവിക്കൊള്ളില്ല. സേവനത്തിന്റെ യുക്തികള് ബാബ ഒരുപാട് പറയുന്നുണ്ട്, കുട്ടികള്ക്ക് കാര്യത്തില് കൊണ്ടു വരണം. ശരി!

വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയകുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ജോലി മുതലായവ ചെയ്ത് ഭാവിയിലെ ഉയര്ന്ന പദവി നേടുന്നതിനുവേണ്ടി പൂര്ണ്ണമായ പുരുഷാര്ത്ഥം ചെയ്യണം. ഈ നാടകം നിമിഷം പ്രതി മാറിക്കൊണ്ടിരിക്കുകയാണ് അതുകൊണ്ട് ഒരിക്കലും ഒരു സീനും കണ്ട് നിരാശരാകരുത്.

2) ഈ ആത്മീയ പഠിപ്പ് പഠിച്ച് മറ്റുള്ളവരെയും പഠിപ്പിക്കണം, എല്ലാവരുടെയും മംഗളം ചെയ്യണം. ഉള്ളില് ഈ സന്തോഷം വന്നുകൊണ്ടിരിക്കണം നമ്മള് എങ്ങനെ എല്ലാവരെയും പാവനമാക്കുന്നതിന്റെ ഉപദേശം നല്കും, വീട്ടിലേക്കുള്ള വഴി പറഞ്ഞുകൊടുക്കും.

വരദാനം :-
സര്വ്വസംബന്ധങ്ങളിലൂടെയുമുള്ള സഹയോഗത്തിന്റെ അനുഭൂതിയിലൂടെ നിരന്തരയോഗിയും സഹയോഗിയുമായി ഭവിക്കട്ടെ.

എല്ലായ്പ്പോഴും ബാബയില്നിന്നും സര്വ്വ സംബന്ധങ്ങളുടേയും സഹയോഗം എടുക്കുക അര്ത്ഥം അനുഭവം എടുക്കുക .ഇതുതന്നെയാണ് സഹജമായ യോഗം.ബാബ ഏതുവിധേനയും സംബന്ധങ്ങളെ പൂര്ത്തീകരിക്കാന് ബന്ധിതനാണ്.മുഴുവന് കല്പത്തിലും ഇപ്പോള് മാത്രമാണ് സര്വ്വ അനുഭവങ്ങളുടേയും ഖജനാവ് പ്രാപ്തമാകുന്നത് അതിനാല് സദാ സര്വ്വസംബന്ധങ്ങളുടേയും സഹയോഗം എടുക്കുകയും നിരന്തരയോഗിയും സഹയോഗിയുമായി മാറുകയും ചെയ്യുക. എന്തെന്നാല് ആരാണോ സര്വ്വസംബന്ധങ്ങളുടേയും അനുഭൂതി അഥവാ പ്രാപ്തിയില് മഗ്നമായി ഇരിക്കുന്നത് അവര്ക്ക് പഴയലോകത്തെ അന്തരീക്ഷത്തില് നിന്നും സഹജമായി വേറിട്ടുനില്ക്കാനാകുന്നു.

സ്ലോഗന് :-
സര്വ്വശക്തികളാലും സമ്പന്നമായി ഇരിക്കുന്നതുതന്നെയാണ് ബ്രാഹ്മണസ്വരൂപത്തിന്റെ വിശേഷത.

അവ്യക്തസൂചന-ഇപ്പോള് സ്നേഹത്തിന്റെ അഗ്നിയെ ജ്വലിപ്പിച്ച് യോഗത്തെ ജ്വാലാരൂപമാക്കി മാറ്റൂ.

തപസ്യയിലൂടെ ശാന്തിയുടെ ശക്തിയുടെ കിരണങ്ങളെ നാനഭാഗത്തേക്കും വ്യാപിപ്പിക്കുന്ന അനുഭവം ഉണ്ടാക്കുക ഇതുതന്നെയാണ് തപസ്വീമൂര്ത്തിയുടെ അര്ത്ഥം. ഈ തപസ്വീ സ്വരൂപം മറ്റുള്ളവര്ക്ക് നല്കാനുള്ള സ്വരൂപമാണ്.എങ്ങിനെയാണോ സൂര്യന് വിശ്വത്തിന് പ്രകാശത്തിന്റെയും അനേകം വിനാശീപ്രാപ്തികളൂടേയും അനുഭൂതി ചെയ്യിക്കുന്നത് അതുപോലെ മഹാന് തപസ്വി ആത്മാക്കളും ജ്വാലാരൂപമായ ശക്തിശാലി ഓര്മ്മയിലൂടെ പ്രാപ്തികളുടെ കിരണങ്ങളെ അനുഭൂതി ചെയ്യിക്കുന്നു.