മധുരമായ കുട്ടികളെ -
പരസ്പരം അങ്ങോട്ടുമിങ്ങോട്ടും ബാബയുടെ ഓർമ്മയിലിരിക്കാനുള്ള സൂചന നൽകി,
ജാഗരൂഗരാക്കി ഉന്നതി പ്രാപ്തമാക്കി കൊണ്ടിരിക്കൂ.
ചോദ്യം :-
ബാബക്ക് സമാനം നോളേജ്ഫുള്ളായി മാറുന്ന കുട്ടികളുടെ ജീവിതത്തിന്റെ മുഖ്യമായ ധാരണ
കേൾപ്പിക്കൂ?
ഉത്തരം :-
അവർ സദാ
പുഞ്ചിരിച്ചുകൊണ്ടിരിക്കും. ഒരിക്കലും ഒരു കാര്യത്തിലും അവർക്ക് കരച്ചിൽ വരില്ല.
എന്ത് സംഭവിക്കുകയാണെങ്കിലും ഒന്നും പുതിയതല്ല എന്ന് മനസ്സിലാക്കും.
ഇങ്ങനെയാരാണോ ഇപ്പോൾ നോളേജ്ഫുൾ അതായത് കരച്ചിൽ പ്രൂഫായി മാറുന്നത്, ഒരിക്കലും
ഒരു കാര്യത്തിലും അശാന്തരാകാത്തത്, അവർക്കു തന്നെയാണ് സ്വർഗ്ഗത്തിന്റെ
ചക്രവർത്തി പദവി ലഭിക്കുന്നത്. ആരു കരഞ്ഞോ അവർക്കു നഷ്ടമായി. കരയുന്നവർ തന്റെ
പദവി നഷ്ടപ്പെടുത്തുകയാണ്.
ഗീതം :-
അങ്ങയെ
ലഭിച്ച ഞങ്ങൾ ഈ മുഴുവൻ ലോകവും പ്രാപ്തമാക്കി......
ഓംശാന്തി.
മധുര-മധുരമായ കുട്ടികൾ പാടിയ ഗീതമാണ് കേട്ടത്. നമ്മൾ പരിധിയില്ലാത്ത ബാബയുടെ
മുന്നിലാണ് ഇരിക്കുന്നതെന്ന് കുട്ടികൾക്കറിയാം. കുട്ടികൾ ബാബയോട്
പറയുന്നു-അങ്ങയിൽ നിന്നും നേടിയ വിശ്വത്തിന്റെ ചക്രവർത്തി പദവി അതിപ്പോൾ വീണ്ടും
നേടിക്കൊണ്ടിരിക്കുകയാണ്. സത്യയുഗത്തിൽ ഇങ്ങനെ പാടുകയില്ല. ഇത് സംഗമയുഗത്തിലേ
നിങ്ങൾക്ക് പാടാനാവൂ. വീട്ടിൽ ഇരുന്നും അഥവാ ജോലി ചെയ്തുകൊണ്ടും നിങ്ങളറിയുന്നു
ഞങ്ങൾ പരിധിയില്ലാത്ത അച്ഛനിൽ നിന്നും പരിധിയില്ലാത്ത സമ്പത്ത് വീണ്ടും
നേടുകയാണെന്ന്. സെന്ററുകളിലും സൂചന ലഭിക്കുന്നു, ബാബയെ ഓർമ്മിക്കൂ നമ്മൾ
വിശ്വത്തിന്റെ അധികാരികളായി മാറുകയാണ് , ഇത് ഓർമിക്കൂ. പുതിയ ഒരു കാര്യവുമില്ല.
നമ്മൾ കല്പ-കല്പം വിശ്വത്തിന്റെ ചക്രവർത്തി പദവി നേടുന്നു. പുതിയ ആരെങ്കിലും
കേട്ടാൽ വിചാരിക്കും ബ്രഹ്മാവിനെയാണ് ശിവബാബ പറയുന്നതെന്ന്. ശിവബാബ നിരാകാരനായ
ആത്മാക്കളുടെ അച്ഛനാണ്. ആത്മാവ് നിരാകാരിയാണ് അതുപോലെ പരമാത്മാവാകുന്ന അച്ഛനും
നിരാകാരിയാണ്. ആത്മാവിനെ സാകാര ശരീരം ധരിക്കുന്നതു വരെ നിരാകാരി എന്നു പറയും.
നമ്മൾ പരിധിയില്ലാത്ത ബാബയിൽ നിന്നും ഈ ജ്ഞാനം കേൾക്കുകയാണെന്ന് കുട്ടികൾക്കറിയാം.
ആത്മീയ ടീച്ചർ പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ് പരസ്പരം മുന്നറിയിപ്പു നൽകുവാൻ
വേണ്ടി. ആദ്യം ലഭിക്കുന്നത് ഈ ആത്മീയ മുന്നറിയിപ്പാണ് . പരിധിയില്ലാത്ത അച്ഛന്റെ
ഓർമ്മയിൽ തന്നെ എല്ലാവരും ഇരിക്കുന്നു, സൂചന നൽകുന്നു-ബാബയുടെ ഓർമ്മയിലിരിക്കൂ,
മറ്റെവിടേയും ബുദ്ധി പോകരുത്. അതുകൊണ്ടാണ് പറയുന്നത്- ആത്മാഭിമാനിയായി മാറി
ബാബയെ ഓർമ്മിക്കൂ. അതാണ് പതിത-പാവനനായ ബാബ. ഇപ്പോൾ സന്മുഖത്തിരുന്ന്
പറയുന്നു-എന്നെ ഓർമ്മിക്കൂ. എത്ര സഹജമായ യുക്തിയാണ്. പക്ഷെ, മൻമനാഭവ എന്ന
വാക്കിന്റെ അർത്ഥം ആരെങ്കിലും മനസ്സിലാക്കണ്ടേ! ഓർമ്മയുടെ യാത്ര
പഠിപ്പിക്കുന്നയാൾ ഒരേ ഒരു ബാബയാണ്. നിങ്ങൾ കുട്ടികൾക്കേ അറിയൂ നമ്മൾ ആത്മീയ
യാത്രയിലാണെന്ന്. അതെല്ലാം ഭൗതികമായ യാത്രയാണ്, നാമിപ്പോൾ ഭൗതികയാത്രികരല്ല.
നമ്മളാണ് ആത്മീയ യാത്രക്കാർ. ഈ ഓർമ്മയിലൂടെ മാത്രമെ വികർമ്മങ്ങൾ
വിനാശമാവുകയുള്ളൂ. നിങ്ങൾ വികർമ്മാജീത്തായി മാറും. നിങ്ങൾക്ക് വികർമ്മാജീത്തായി
മാറാൻ മറ്റൊരു വഴിയുമില്ല. ഒന്ന് വികർമാജീത്ത് സംവത്സരം, അടുത്തത് വിക്രമ
സംവത്സരം. പിന്നെ വികർമ്മങ്ങൾ ആരംഭിക്കുന്നു. രാവണ രാജ്യം ആരംഭിച്ചു, വികാരം
ആരംഭിച്ചു. ഇപ്പോൾ നിങ്ങൾ വികർമാജീത്താകാനുള്ള പുരുഷാർത്ഥം
ചെയ്തുകൊണ്ടിരിക്കുകയാണ്. സത്യയുഗത്തിൽ വികർമ്മങ്ങളൊന്നുമില്ല, അവിടെ രാവണനില്ല.
ലോകത്താർക്കും ഇതറിയില്ല. നിങ്ങൾ ബാബയിലൂടെ എല്ലാം അറിഞ്ഞു കഴിഞ്ഞു. ബാബയെ
തന്നെയാണ് നോളേജ്ഫുള്ളെന്ന് പറയുന്നത് എങ്കിൽ കുട്ടികൾക്കു തന്നെയല്ലേ ജ്ഞാനം
നൽകുക. ഗോഡ്ഫാദറിന് പേരും വേണമല്ലോ. അല്ലാതെ നാമ-രൂപത്തിൽ നിന്നും
വേറിട്ടതൊന്നുമല്ല. പൂജിക്കുന്നുണ്ട്, ശിവനെന്നാണ് പേര്. ശിവബാബ തന്നെയാണ്
പതിത-പാവനനും ജ്ഞാനത്തിന്റെ സാഗരനും. ആത്മാവ് ഓർമിക്കുന്നത് ആ പരമപിതാ
പരമാത്മാവായ അച്ഛനെയാണ്. ആത്മാവ് അച്ഛന്റെ മഹിമ പാടുന്നു. ബാബ സുഖ-ശാന്തിയുടെ
സാഗരമാണ്. അച്ഛൻ തീർച്ഛയായും സമ്പത്താണ് കുട്ടികൾക്ക് നൽകുന്നത്. കടന്നുപോയവരുടെ
ഓർമ്മചിഹ്നമുണ്ടാക്കാറുണ്ട്. ഒരു ശിവബാബയുടെ മാത്രമാണ് മഹിമയും
പൂജയുമുണ്ടാകുന്നത്. ബാബ തീർച്ചയായും ശരീരത്തിലൂടെ കർത്തവ്യം ചെയ്യുന്നതു
കൊണ്ടാണല്ലോ മഹിമ പാടുന്നത്. ബാബ സദാ പരിശുദ്ധമാണ്. ബാബ ഒരിക്കലും പൂജാരിയായി
മാറുന്നില്ല, സദാ പൂജ്യനാണ്. ബാബ പറയുന്നു-ഞാൻ ഒരിക്കലും പൂജാരിയായി
മാറുന്നില്ല. ബാബ പൂജിക്കപ്പെടുകയാണ്. പൂജാരികൾ എന്റെ പൂജ ചെയ്യുന്നു.
സത്യയുഗത്തിൽ എന്റെ പൂജയില്ല. ഭക്തിമാർഗ്ഗത്തിൽ എന്നെ-പതിതപാവനനായ ബാബയെ
ഓർമ്മിക്കുന്നു. ആദ്യമാദ്യം ഒരു ബാബയുടെ മാത്രം അവ്യഭിചാരിയായ ഭക്തിയാണ്
ഉണ്ടാകുന്നത്. പിന്നീട് വ്യഭിചാരി ഭക്തി ഉണ്ടാകുന്നു. ബ്രഹ്മാ സരസ്വതിയേയും ആ
ശിവബാബ വിശ്വത്തിന്റെ അധികാരിയാക്കി മാറ്റുന്നു. ഭക്തിയ്ക്ക് എത്ര വിസ്താരമാണ്.
ബീജത്തിന് വിസ്താരമൊന്നുമില്ല.
ബാബ പറയുന്നു- എന്നെയും സമ്പത്തിനെയും ഓർമ്മിക്കൂ. അത്രമാത്രം. വൃക്ഷത്തിന്
വിസ്താരമുണ്ടാകുന്നതു പോലെ ഭക്തിയും വിസ്താരത്തിലാണ്. ജ്ഞാനമാണ് വിത്ത്.
നിങ്ങൾക്ക് ജ്ഞാനം ലഭിക്കുമ്പോൾ സദ്ഗതി പ്രാപിക്കുന്നു. നിങ്ങൾക്ക്
തലയുടയ്ക്കേണ്ട കാര്യമില്ല. ജ്ഞാനവും ഭക്തിയുമുണ്ടല്ലോ. സത്യ-ത്രേതായുഗത്തിൽ
ഭക്തിയാകുന്ന വൃക്ഷമില്ല. ഭക്തിയാകുന്ന വൃക്ഷം പകുതി കല്പം മുതൽ തുടങ്ങുന്നു.
ഓരോ ധർമ്മത്തിലുള്ളവർക്കും അവനവന്റെതായ ആചാര-രീതികളുണ്ട്. ഭക്തി എത്ര
വിസ്താരമാണ്. ജ്ഞാനം എല്ലാവർക്കും ഒന്നാണ്-മൻമനാഭവ അത്ര മാത്രം. അല്ലാഹുവാകുന്ന
ബാബയെ ഓർമ്മിക്കൂ. അച്ഛനെ ഓർമ്മിച്ചാൽ സമ്പത്തിന്റെ ഓർമ്മ വരുക തന്നെ ചെയ്യും.
സമ്പത്തിന് വിസ്താരമുണ്ടാകുമല്ലോ. മറ്റേതെല്ലാം പരിധിയുള്ള സ്വത്താണ്. ഇവിടെ
നിങ്ങൾക്ക് പരിധിയില്ലാത്ത സ്വത്തിനെ ഓർമിക്കണം. പരിധിയില്ലാത്ത ബാബ വന്ന്
പരിധിയില്ലാത്ത സമ്പത്ത് ഭാരതവാസികൾക്ക് നൽകുന്നു. ബാബയുടെ ജന്മവും
ഭാരതത്തിലാണെന്നാണ് പാടപ്പെട്ടിരിക്കുന്നത്. ഇത് ഈ ഡ്രാമയിൽ അനാദിയായി
അടങ്ങിയിട്ടുള്ളതാണ്. എങ്ങനെ ഭഗവാൻ ഉയർന്നതിലും വെച്ച് ഉയർന്നതാണോ അതുപോലെ
ഭാരതഖണ്ഡവും ഉയർന്നതിലും വെച്ച് ഉയർന്നതാണ്. ഭാരതത്തിൽ വന്നാണ് ബാബ മുഴുവൻ
ലോകത്തിന്റെയും സദ്ഗതി നടത്തുന്നത്. അപ്പോൾ ഏറ്റവും വലിയ തീർത്ഥസ്ഥാനമായില്ലേ.
അല്ലയോ ഗോഡ് ഫാദർ എന്നെ എന്റെ വീട്ടിലേക്ക് കൊണ്ടുപോകൂ എന്ന് പറയുന്നു.
ഭാരതത്തിനു മേൽ എല്ലാവർക്കും സ്നേഹമുണ്ട്. ബാബയും ഭാരതത്തിലാണ് വരുന്നത്. ഇപ്പോൾ
നിങ്ങൾ പരിശ്രമിക്കുകയാണ്. നിങ്ങളാണ് ഗോപീവല്ലഭന്റെ ഗോപ-ഗോപികമാർ. സത്യയുഗത്തിൽ
ഗോപ-ഗോപികമാരുടെ കാര്യമില്ല. സത്യയുഗത്തിൽ നിയമാനുസരണം രാജ്യപദവിയുണ്ടാകുന്നു.
ചരിത്രം കൃഷ്ണന്റേതല്ല, ചരിത്രം ബാബയുടേതാണ്. ബാബയുടെ ചരിത്രം എത്ര വലുതാണ്.
മുഴുവൻ സൃഷ്ടിയേയും പാവനമാക്കി മാറ്റുന്നു. എത്ര സമർഥതയാണിത്. ഈ സമയം എല്ലാ
മനുഷ്യരും അജാമിലനെ പോലെ പാപികളാണ്. മനുഷ്യർ കരുതുന്നു ഈ സാധു-സന്യാസിമാരൊക്കെ
ശ്രേഷ്ഠാചാരികളാണെന്ന് . ബാബ പറയുന്നു- ഇവരെയും എനിക്ക് ഉദ്ധരിക്കണം. നിങ്ങൾ
അഭിനേതാക്കളാണെന്ന പോലെ ബാബയും അഭിനേതാവാണ്. നിങ്ങളാണ് 84 ജന്മങ്ങളെടുത്ത്
പാർട്ട് അഭിനയിക്കുന്നത്. ബാബ രചയിതാവും, നിർദേശകനും മുഖ്യ അഭിനേതാവുമാണ്.
ചെയ്യുന്നവനും ചെയ്യിപ്പിക്കുന്നവനുമല്ലേ. എന്താണ് ചെയ്യുന്നത്? പതിതരെ
പാവനമാക്കി മാറ്റുന്നു. ബാബ പറയുന്നു - നിങ്ങൾ എന്നെ വിളിക്കുകയാണ്, വന്ന്
ഞങ്ങളെ പാവനമാക്കൂ . ബാബയും ഡ്രാമയിലെ പാർട്ടിൽ ബന്ധിക്കപ്പെട്ടിരിക്കുകയാണ്.
ഇങ്ങനെ ആർക്കും പറയാൻ സാധിക്കില്ല. ഡ്രാമ എപ്പോഴാണ് ഉണ്ടായത്? എന്തിനാണ്
ഉണ്ടാക്കിയത്? ഇത് അനാദിയായി ഉണ്ടായതും ഉണ്ടാക്കപ്പെട്ടതുമാണ്. ഈ ഡ്രാമയുടെ
ആദി-മദ്ധ്യ-അന്ത്യമൊന്നുമില്ല, സൃഷ്ടിയിൽ പ്രളയമൊന്നുമുണ്ടാകുന്നില്ല. ആത്മാവ്
അവിനാശിയാണ്, ഒരിക്കലും നശിക്കില്ല. ആത്മാവിന്റെ പാർട്ടും അവിനാശിയാണ്. ഇത്
പരിധിയില്ലാത്ത ഡ്രാമയാണ്. ബാബ നിങ്ങൾക്ക് ചുരുക്കത്തിൽ മനസ്സിലാക്കിത്തരുകയാണ്.
ഡ്രാമയുടെ പാർട്ട് എങ്ങനെയാണ് നടക്കുന്നത്. പരമാത്മാവ് മരിച്ചവരേയും
ജീവിപ്പിക്കുന്നു എന്നില്ല. ഇത് അന്ധവിശ്വാസമാണ്. ഇവിടെ മായാജാലത്തിന്റെ
കാര്യമൊന്നുമില്ല. ബാബയെ അല്ലയോ പതിത-പാവനാ വരൂ, വന്ന് നമ്മളെ പതിതത്തിൽ നിന്നും
പാവനമാക്കി മാറ്റൂ എന്ന് പറഞ്ഞാണ് വിളിക്കുന്നത്. അതിനാണ് ബാബ വരുന്നത്. ഗീത
സർവ്വശാസ്ത്രശിരോമണിയാണ്. ഭഗവാനാണ് ഗീത കേൾപ്പിച്ചത്. ശരി, സഹജ രാജയോഗം
എപ്പോഴാണ് പഠിപ്പിച്ചത്? ഇതും നിങ്ങൾക്കറിയാം. ബാബ വരുന്നത് കല്പത്തിലെ
സംഗമയുഗത്തിലാണ്. ബാബ വന്നാണ് പാവനമായ ലോകവും പുതിയ രാജധാനിയും സ്ഥാപിക്കുന്നത്.
സത്യയുഗത്തിൽ സ്ഥാപിക്കില്ലല്ലോ. സത്യയുഗം പാവനമായ ലോകമാണ്. കല്പത്തിലെ
സംഗമയുഗത്തിലാണ് കുംഭമേളയുണ്ടാകുന്നത്. സ്ഥൂലമായ കുംഭമേള 12 വർഷത്തിനുശേഷമാണ്
ഉണ്ടാകുന്നത്. സംഗമത്തിലെ കുംഭമേള 5000 വർഷത്തിനുശേഷമാണ് ഉണ്ടാകുന്നത്. ഇത്
ആത്മാക്കളുടെയും പരമാത്മാവിന്റെയും മിലനമാണ്. പരമപിതാ പരമാത്മാവ് എല്ലാ
ആത്മാക്കളേയും പാവനമാക്കി മാറ്റി തിരിച്ചുകൊണ്ടുപോകുന്നു. കല്പത്തിന്റെ ആയുസ്സ്
നീട്ടിയതുകൊണ്ടാണ് മനുഷ്യർക്ക് സംശയമുണ്ടായത്. ഇപ്പോൾ നിങ്ങളാണ്
മനസ്സിലാക്കുന്നത്. നിങ്ങളുടെ മാഗസിനുകളെല്ലാം നിങ്ങൾ കുട്ടികൾക്കു മാത്രമെ
മനസ്സിലാക്കാൻ സാധിക്കൂ, മറ്റാർക്കും മനസ്സിലാക്കാൻ സാധിക്കില്ല. ബാബ
പറയുന്നു-എന്ത് സംഭവിച്ചുവോ 5000 വർഷത്തേതു പോലെയാണ്, ഒന്നും പുതിയതല്ല. 5000
വർഷത്തിനു മുമ്പ് ഉണ്ടായതാണ് ഇപ്പോഴും ആവർത്തിക്കുന്നത്. ആർക്കെങ്കിലും
മനസ്സിലാക്കണമെങ്കിൽ വന്ന് മനസ്സിലാക്കാം. ഇങ്ങനെയുള്ള യുക്തികൾ ഉപയോഗിക്കണം.
നമ്മൾ പത്രങ്ങളിൽ എന്തെഴുതണം. ഇതും നിങ്ങൾക്ക് എഴുതാൻ കഴിയും- ഈ മഹാഭാരത യുദ്ധം
എങ്ങനെയാണ് പാവനലോകത്തിന്റെ ഗേറ്റ് തുറക്കുന്നത്, വന്ന് മനസ്സിലാക്കൂ.
സത്യയുഗത്തിന്റെ സ്ഥാപന കല്പം മുമ്പത്തെ പോലെ എങ്ങനെയുണ്ടാകുന്നു,
ദേവീ-ദേവതകളുടെ രാജധാനിയുടെ സ്ഥാപന എങ്ങനെയുണ്ടാകുന്നു. ഗോഡ് ഫാദറിൽ നിന്നും
ജന്മസിദ്ധ അവകാശം നേടണമെങ്കിൽ വന്ന് നേടൂ. ഇങ്ങനെയെല്ലാം വിചാര സാഗര മഥനം ചെയ്യൂ.
മനുഷ്യർ കഥകളെല്ലാം ഉണ്ടാക്കുന്നു അതും ഡ്രാമയിൽ അടങ്ങിയിട്ടുണ്ട്, എന്താണോ
പാർട്ട് അതഭിനയിക്കുന്നു. വ്യാസനും ഡ്രാമയുടെ പദ്ധതിയനുസരിച്ചാണ്
ശാസ്ത്രങ്ങളെല്ലാം ഉണ്ടാക്കിയത്. അങ്ങനെയുള്ള പാർട്ടാണ് ലഭിച്ചിട്ടുള്ളത്. ഇപ്പോൾ
നിങ്ങൾ ഡ്രാമയെ മനസ്സിലാക്കി കഴിഞ്ഞു. വീണ്ടും ഈ ഡ്രാമ ആവർത്തിക്കപ്പെടും. ഇപ്പോൾ
നിങ്ങൾ വന്ന് വീണ്ടും ജ്ഞാനം കേൾക്കുന്നു. നിങ്ങൾക്കറിയാം വീണ്ടും ഈ
ലക്ഷ്മീ-നാരായണന്റെ രാജ്യമുണ്ടാകും. ബാക്കി എല്ലാ ധർമ്മങ്ങളും ഇല്ലാതാകും. ഇപ്പോൾ
നിങ്ങൾ നോളേജ്ഫുള്ളായി മാറുകയാണ്. നിങ്ങളേയും ബാബയെ പോലെ തനിക്ക് സമാനം
നോളേജ്ഫുള്ളാക്കി മാറ്റുകയാണ്. പകുതി കല്പം നമ്മൾ സമാധാനമായിരിക്കും എന്ന്
നിങ്ങൾക്കറിയാം. ഒരു പ്രകാരത്തിലുള്ള അശാന്തിയുമുണ്ടായിരിക്കില്ല. സത്യയുഗത്തിൽ
ഒരു കുട്ടികളും കരയില്ല, സദാ പുഞ്ചിരിച്ചുകൊണ്ടേയിരിക്കും. ഇവിടെ നിങ്ങൾക്ക്
കരയേണ്ട ആവശ്യമില്ല. അമ്മ മരിച്ചാലും ഹൽവ കഴിക്കണമെന്നാണ് പറയുന്നത്..... കരഞ്ഞാൽ
നഷ്ടപ്പെടുത്തി. പദവിയും ഭ്രഷ്ടമാകും. നിങ്ങൾക്ക് സ്വർഗ്ഗത്തിന്റെ ചക്രവർത്തി
പദവി നൽകുന്ന പതികളുടെയും പതിയെ ലഭിച്ചു. ബാബയാകുന്ന പതി ഒരിക്കലും
മരിക്കുന്നില്ല, പിന്നെ എന്തിനാണ് കരയുന്നത്! കരച്ചിൽപ്രൂഫായി മാറുന്നവരാണ്
ചക്രവർത്തി പദവിയെടുക്കുന്നത്. ബാക്കിയെല്ലാവരും പ്രജകളിലേക്ക് പോകും. ഈ അവസ്ഥയിൽ
ഞാൻ എന്ത് പദവി നേടുമെന്ന് ആരെങ്കിലും ബാബയോട് ചോദിക്കുകയാണെങ്കിൽ ബാബ പറഞ്ഞുതരും.
അവസാനം കുട്ടികൾക്കെല്ലാം സാക്ഷാത്കാരമുണ്ടാകും. സ്കൂളിൽ എല്ലാവർക്കും അവസാനം
അറിയാൻ സാധിക്കുമല്ലോ. രുദ്രമാല എങ്ങനെയാണ് ഉണ്ടാകുന്നതെന്ന് അവസാനം നിങ്ങൾക്ക്
അറിയാൻ സാധിക്കും. അവസാനത്തെ ദിവസങ്ങളിൽ ഒരുപാട് പുരുഷാർത്ഥം ചെയ്യും. നമ്മൾ ഈ
വിഷയത്തിൽ തോറ്റുപോകുമെന്ന് മനസ്സിലാക്കുന്നു. നിങ്ങൾക്ക് അതുപോലെ മനസ്സിലാക്കാൻ
സാധിക്കും. ഞങ്ങൾക്ക് കുട്ടികളിൽ മോഹമുണ്ടെന്ന് ഒരുപാട് പേർ പറയാറുണ്ട്. അത്
ഇല്ലാതാക്കുക തന്നെ വേണം. ഒരു ബാബയിൽ മാത്രം മോഹം വെയ്ക്കണം. ബാക്കിയെല്ലാം
സൂക്ഷിപ്പുകാരായി സംരക്ഷിക്കണം. ഇതെല്ലാം ബാബയാണ് നൽകിയതെന്ന് പറയാറുണ്ടല്ലോ.
അപ്പോൾ സൂക്ഷിപ്പുകാരായി മാറി സംരക്ഷിക്കൂ. മമത്വത്തെ ഇല്ലാതാക്കൂ. ബാബ സ്വയം
വന്നാണ് പറയുന്നത്-ഇവയിൽ നിന്നെല്ലാം മമത്വം ഇല്ലാതാക്കൂ എന്ന്. മനസ്സിലാക്കൂ -ഇതെല്ലാം
ബാബയുടേതാണ്, ബാബയുടെ നിർദേശപ്രകാരം നടക്കൂ, ബാബയുടെ കാര്യത്തിൽ തന്നെ
ഉപയോഗിക്കൂ. അവിനാശിയായ ജ്ഞാന രത്നങ്ങളുടെ ദാനം ചെയ്തുകൊണ്ടിരിക്കൂ. കന്യകമാരെ
പ്രതി ബാബക്ക് ഒരുപാട് ബഹുമാനമുണ്ട്. കന്യക കർമ്മബന്ധനങ്ങളിൽ നിന്നും മുക്തമാണ്.
കുട്ടികൾക്കാണെങ്കിൽ ലൗകീക അച്ഛന്റെയും അമ്മയുടെയും സമ്പത്തിന്റെ
ലഹരിയുണ്ടായിരിക്കും. കന്യക ലൗകീക അച്ഛനിൽ നിന്നും സമ്പത്ത് പ്രാപ്തമാക്കില്ല.
എന്നാൽ ഇവിടെ ബാബക്ക് സ്ത്രീ-പുരുഷനെന്ന ഭേദ ഭാവമില്ല. ബാബ ആത്മാക്കൾക്കാണ്
മനസ്സിലാക്കിതരുന്നത്. നമ്മൾ എല്ലാ സഹോദരൻമാരും ബാബയിൽ നിന്നാണ്
സമ്പത്തെടുക്കുന്നതെന്ന് നിങ്ങൾക്കറിയാം. ആത്മാവാണ് പഠിച്ച് ബാബയിൽ നിന്നും
സമ്പത്തെടുക്കുന്നത്. എത്രത്തോളം കൂടുതൽ സമ്പത്തെടുക്കുന്നുവോ അത്രത്തോളം
ഉയർന്ന പദവി പ്രാപ്തമാക്കും. ബാബ വന്നാണ് എല്ലാ കാര്യങ്ങളും
മനസ്സിലാക്കിതരുന്നത്. ശിവബാബ നിരാകാരനാണ്, പൂജയും ചെയ്യുന്നു. സോമനാഥ
ക്ഷേത്രവുമുണ്ടാക്കിയിട്ടുണ്ട്. ശിവബാബ വന്ന് എന്താണ് ചെയ്തതെന്ന് ഇപ്പോൾ
നിങ്ങൾക്കറിയാം! എന്തുകൊണ്ടാണ് ബാബയുടെ ഓർമ്മചിഹ്നമായ ഈ
ക്ഷേത്രമുണ്ടാക്കിയിരിക്കുന്നത്? ഇതും നിങ്ങളാണ് മനസ്സിലാക്കുന്നത്. ഇങ്ങനെ
തന്നെയാണ് കല്പ-കല്പം ഉണ്ടാവുക. ഡ്രാമയിൽ അടങ്ങിയതുകൊണ്ടാണ് ആവർത്തിക്കുന്നത്.
ബാബക്ക് വരുക തന്നെ വേണം. പഴയ ലോകത്തിന്റെ വിനാശമുണ്ടാകണം. പശ്ചാത്തപിക്കേണ്ട
കാര്യമൊന്നുമില്ല. ഇത് രക്തപ്പുഴയുടെ കളിയാണ്. എല്ലാവരും ഇല്ലാതാവുക തന്നെ
ചെയ്യും. ഇല്ലെങ്കിൽ ആരെയെങ്കിലും വധിക്കുന്നയാൾക്ക് തൂക്കുശിക്ഷ ലഭിക്കും.
എന്നാൽ ഇനി ആരെ പിടിക്കുവാൻ. പ്രകൃതി ക്ഷോഭങ്ങളെല്ലാം വരുക തന്നെ വേണം.
വിനാശമുണ്ടാവുക തന്നെ വേണം. അമരലോകം, മൃത്യുലോകം എന്ന വാക്കിന്റെ അർത്ഥം പോലും
ആരും മനസ്സിലാക്കുന്നില്ല. ഇന്ന് നമ്മൾ മൃത്യുലോകത്തിലാണ്, നാളെ നമ്മൾ അമര
ലോകത്തിലായിരിക്കും, അതിനുവേണ്ടിയാണ് നമ്മൾ പഠിക്കുന്നത് എന്ന് നിങ്ങൾക്കറിയാം.
മനുഷ്യരെല്ലാം ഘോരമായ അന്ധകാരത്തിലാണ്. നിങ്ങൾ ജ്ഞാനമാകുന്ന അമൃത്
കുടിപ്പിക്കുന്നു, അത് കേട്ട് മനുഷ്യർ ശരിയാണ്, ശരിയാണ് എന്ന് പറഞ്ഞ് വീണ്ടും
ഉറങ്ങുന്നു. പരിധിയില്ലാത്ത ബാബ സമ്പത്ത് നൽകുകയാണെന്ന് കേൾക്കുന്നുണ്ട്. ഈ
മഹാഭാരത യുദ്ധത്തിലൂടെയാണ് സ്വർഗ്ഗത്തിന്റെ വാതിൽ തുറന്നത്. വളരെ
നല്ലതാണെന്നെല്ലാം എഴുതുന്നുണ്ട്, ഈ ജ്ഞാനം ആർക്കും നൽകാൻ സാധിക്കില്ല. നമ്മൾ
അംഗീകരിക്കുന്നുണ്ട്, അത്രമാത്രം. സ്വയം ഒരു ജ്ഞാനവും എടുക്കുന്നില്ല,
ഉറങ്ങിക്കിടക്കുന്നു, ഇതിനെയാണ് കുംഭകർണ്ണന്റെ നിദ്രയിൽ ഉറങ്ങുക എന്ന് പറയുന്നത്.
നിങ്ങൾക്ക് പറയാൻ കഴിയും- എഴുതി തന്നിട്ട് വീട്ടിൽ ചെന്ന് കുംഭകർണ്ണന്റെ നിദ്രയിൽ
ഉറങ്ങരുത്. കുംഭകർണ്ണന്റെ ചിത്രം മുന്നിൽ വെക്കൂ, ഈ കുംഭകർണ്ണനെ പോലെ ഉറങ്ങരുത്.
മനസ്സിലാക്കികൊടുക്കുന്നതിന് വലിയ യുക്തി വേണമല്ലോ.
ബാബ പറയുന്നു-കുട്ടികളെ, തന്റെ കടകളിലും മുഖ്യമായ ചിത്രങ്ങൾ വെക്കൂ. ആര് വന്നാലും
ചിത്രം നോക്കി മനസ്സിലാക്കികൊടുക്കൂ. സ്ഥൂല കച്ചവടവും ചെയ്യിപ്പിക്കൂ, ഒപ്പം
സൂക്ഷ്മത്തിലുള്ള കച്ചവടവും ചെയ്യിപ്പിക്കൂ. ഇതിലൂടെ നിങ്ങൾക്ക് അനേകരുടെ മംഗളം
ചെയ്യാൻ സാധിക്കും. ഇതിൽ ലജ്ജിക്കേണ്ട കാര്യമില്ല. ആരെങ്കിലും പറയും-ബി.കെ ആയോ.
പറയൂ, നിങ്ങളും പ്രജാപിതാ ബ്രഹ്മാവിന്റെ കുമാരനും കുമാരിയുമാണല്ലോ. ബാബ പുതിയ
സൃഷ്ടി രചിക്കുകയാണ്. പഴയ ലോകത്തിന് തീ പിടിക്കുക തന്നെ വേണം. നിങ്ങളും
ബ്രഹ്മാകുമാരനും കുമാരിയുമായി മാറാതെ സ്വർഗ്ഗത്തിലേക്ക് പോകാൻ സാധിക്കില്ല.
ഇങ്ങനെ കടകളിലെല്ലാം സേവനം ചെയ്യുകയാണെങ്കിൽ എത്ര പരിധിയില്ലാത്ത സേവനമായി.
പരസ്പരം നിർദേശം നൽകൂ, കട ചെറുതാണെങ്കിൽ മതിലിൽ ചിത്രം വെക്കാൻ സാധിക്കും.
ധർമ്മത്തിന്റെ സ്ഥാപന തുടങ്ങേണ്ടത് ആദ്യം വീട്ടിൽ നിന്നാണ്. ആദ്യം അവരുടെ മംഗളം
ചെയ്യണം. ബാബ പറയുന്നു- ഇപ്പോൾ ഒരു ദേഹധാരികളേയും ഓർമ്മിക്കരുത്. ആരിൽ നിന്നാണോ
സമ്പത്ത് ലഭിക്കുന്നത് ആ ശിവബാബയെ ഓർമ്മിക്കൂ. മനുഷ്യർ പാവങ്ങൾ
ആശയക്കുഴപ്പത്തിലാണ്. പറഞ്ഞുകൊടുക്കണം-ദേവലോക അധികാരം നേടണമെങ്കിൽ, നരനിൽ നിന്നും
നാരായണനായി മാറണമെങ്കിൽ വരൂ. ശരി.
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ
പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ഒരു
ബാബയോട് മാത്രം ശുദ്ധവും സത്യവുമായ മോഹം വെക്കണം. ബാബയെ തന്നെ ഓർമ്മിക്കണം.
ദേഹധാരികളോടുള്ള മമത്വത്തെ ഇല്ലാതാക്കണം. സൂക്ഷിപ്പുകാരായി സംരക്ഷിക്കണം.
2. വികർമ്മങ്ങളെ
ജയിച്ചവരായി മാറണമെന്നതിനാൽ കർമ്മേന്ദ്രിയങ്ങളിലൂടെ ഒരു വികർമ്മവും ചെയ്യരുത്.
ഇതിൽ വളരെയധികം ശ്രദ്ധിക്കണം.
വരദാനം :-
തന്റെ
ശ്രേഷ്ഠ സ്വരൂപത്തിലും ശ്രേഷ്ഠ സ്ഥിതിയിലും സ്ഥിതി ചെയ്ത് അലൗകികതയുടെ അനുഭവം
ചെയ്യിപ്പിക്കുന്ന അന്തർമുഖിയായി ഭവിക്കട്ടെ.
എങ്ങനെയാണോ നക്ഷത്രങ്ങളുടെ
കൂട്ടത്തിൽ വിശേഷ നക്ഷത്രങ്ങളുടെ തിളക്കം ദൂരത്ത് നിന്ന് തന്നെ പ്രിയപ്പെട്ടതും
വേറിട്ടതുമായി തോന്നുന്നത്, അതേപോലെ താങ്കൾ നക്ഷത്രങ്ങൾ സാധാരണ ആത്മാക്കൾക്കിടയിൽ
ഒരു വിശേഷാത്മാവായി കാണപ്പെടണം, സാധാരണരൂപത്തിലിരുന്ന് കൊണ്ട് അസാധാരണം അഥവാ
അലൗകിക സ്ഥിതിയിലാണെങ്കിൽ സംഘടനക്കുള്ളിൽ അള്ളാഹുവിന്റെ ആൾക്കാരായി കാണപ്പെടും.
ഇതിന് വേണ്ടി അന്തർമുഖിയായി പിന്നെ ബഹിർമുഖതയിലേക്ക് വരുവാനുള്ള അഭ്യാസം ചെയ്യണം.
സദാ തന്റെ ശ്രേഷ്ഠ സ്വരൂപത്തിലും ലഹരിയിലും സ്ഥിതി ചെയ്ത് നോളേജ് ഫുള്ളിനോടൊപ്പം
പവർഫുള്ളുമായി മാറി ജ്ഞാനം കൊടുക്കൂ അപ്പോൾ അനേകാത്മാക്കളെ അനുഭവിയാക്കി മാറ്റാൻ
സാധിക്കും.
സ്ലോഗന് :-
രാവണന്റെ
സമ്പത്ത് കൂടെ വെക്കുകയാണെങ്കിൽ ഹൃദയത്തിൽ ദിലാരാമൻ ഇരിക്കുകയില്ല.
അവ്യക്ത സൂചനകൾ- ഇപ്പോൾ
തന്റെ ദാതാ സ്വരൂപത്തെ പ്രത്യക്ഷമാക്കൂ.
താങ്കൾ ദാതാവിന്റെ മക്കൾ
സർവ്വർക്കും നൽകുന്ന മാസ്റ്റർ ദാതാക്കളാണ്. താങ്കൾ താങ്കളുടെ ഒരു സെക്കന്റിന്റെ
ദൃഷ്ടിയിലൂടെ, അമൂല്യമായ വാക്കുകളിലൂടെ ദാഹിക്കുന്ന ആത്മാക്കളുടെ ദാഹം
ശമിപ്പിക്കൂ. വാതിൽക്കൽ വരുന്ന ഏതൊരു വിശക്കുന്ന ആത്മാവും വെറും കൈയ്യോടെ
പോകരുത്. എങ്ങിനെയാണോ സാകാരത്തിൽ ചെയ്ത് കാണിച്ചത്, ഏതൊരു ആത്മാവും
അസന്തുഷ്ടനായി പോയിട്ടില്ല. അതിനാൽ ഏത് എങ്ങനെയുള്ള ആത്മാവാകട്ടെ സന്തുഷ്ടമായി
പോകണം.