17.01.2026           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളെ - ഈ ഭാരതം സ്വർഗ്ഗമായിരുന്നപ്പോൾ നിങ്ങൾ നല്ല പ്രകാശത്തിലായിരുന്നു, ഇപ്പോൾ അന്ധകാരമാണ്, വീണ്ടും പ്രകാശത്തിലേക്ക് വരൂ.

ചോദ്യം :-
ബാബ തന്റെ കുട്ടികൾക്ക് ഏതൊരു കഥ കേൾപ്പിക്കാനാണ് വന്നിരിക്കുന്നത്?

ഉത്തരം :-
ബാബ പറയുന്നു- മധുരമായ കുട്ടികളെ-ഞാൻ നിങ്ങളെ 84 ജന്മങ്ങളുടെ കഥ കേൾപ്പിക്കുകയാണ്. നിങ്ങൾ ആദ്യത്തെ ജന്മത്തിലായിരുന്നപ്പോൾ ഒരേ ഒരു ദൈവീക ധർമ്മം മാത്രമെ ഉണ്ടായിരുന്നുള്ളൂ. പിന്നീട് നിങ്ങൾ തന്നെയാണ് രണ്ടു യുഗങ്ങൾക്കു ശേഷം വലിയ-വലിയ ക്ഷേത്രങ്ങൾ ഉണ്ടാക്കിയത്. ഭക്തി തുടങ്ങിയത്. ഇത് നിങ്ങളുടെ അവസാനത്തേയും അവസാന ജന്മമാണ്. നിങ്ങളാണ് വിളിച്ചത്- ദുഃഖത്തെ ഹരിച്ച് സുഖം നൽകുന്ന ബാബ വരൂ എന്ന്.... ഇപ്പോൾ ഞാൻ വന്നിരിക്കുകയാണ്.

ഗീതം :-
ഇന്ന് അന്ധകാരത്തിലാണ് മനുഷ്യൻ..............

ഓംശാന്തി.  
നിങ്ങൾ കുട്ടികൾക്കറിയാം ഇപ്പോൾ ഇത് കലിയുഗീ ലോകമാണെന്ന്, എല്ലാവരും അന്ധകാരത്തിലാണ്. ഭാരതം സ്വർഗ്ഗമായിരുന്നപ്പോൾ പ്രകാശത്തിലായിരുന്നു. സ്വയത്തെ ഹിന്ദു എന്ന് പറയുന്ന ഈ ഭാരതവാസികൾ വാസ്തവത്തിൽ ദേവീ-ദേവതകളായിരുന്നു. ഭാരതത്തിൽ സ്വർഗ്ഗവാസികളായിരുന്നപ്പോൾ മറ്റൊരു ധർമ്മവുമുണ്ടായിരുന്നില്ല. ഒരേ ഒരു ധർമ്മം മാത്രമെ ഉണ്ടായിരുന്നുള്ളൂ. സ്വർഗ്ഗം, വൈകുണ്ഠം, ബഹിശ്ത്, ഹെവൻ- ഇതെല്ലാം ഈ ഭാരതത്തിന്റെ പേരായിരുന്നു. ഭാരതം പുരാതനവും പവിത്രവും ധനവാനുമായിരുന്നു. ഇപ്പോൾ കലിയുഗമായതിനാൽ ഭാരതം ദരിദ്രമായിക്കഴിഞ്ഞു. നിങ്ങൾക്കറിയാം നമ്മൾ അന്ധകാരത്തിലാണെന്ന്. സ്വർഗ്ഗത്തിലായിരുന്നപ്പോൾ പ്രകാശമുണ്ടായിരുന്നു. സ്വർഗ്ഗത്തിലെ രാജ-രാജേശ്വരനും രാജ-രാജേശ്വരിയും ശ്രീ ലക്ഷ്മീ-നാരായണനുമായിരുന്നു. അതിനെ സുഖധാമമെന്നാണ് പറയുന്നത്. ബാബയിൽ നിന്ന് തന്നെയാണ് നിങ്ങൾക്ക് സ്വർഗ്ഗത്തിലെ സമ്പത്തെടുക്കേണ്ടത്, അതിനെയാണ് ജീവൻമുക്തിയെന്നു പറയുന്നത്. ഇപ്പോൾ എല്ലാവരും ജീവൻബന്ധനത്തിലാണ്. പ്രത്യേകിച്ച് ഭാരതവും മുഴുവൻ ലോകവും രാവണന്റെ ജയിലിലാണ്, ശോകവാടികയിലാണ്. രാവണൻ ലങ്കയിലാണ്, രാമൻ ഭാരതത്തിലായിരുന്നു, രാവണൻ വന്ന് സീതയെ മോഷ്ടിച്ചു, അങ്ങനെയല്ല. ഇതെല്ലാം അർത്ഥമില്ലാത്ത കഥകളാണ്. ഗീതയാണ് മുഖ്യം, സർവ്വശാസ്ത്രമയീ ശിരോമണീ എന്ന ശ്രീമതം അർത്ഥം ഭഗവാൻ വന്ന് ഭാരതത്തിൽ പാടിയിട്ടുള്ളത്. മനുഷ്യർക്ക് ആരുടെയും സദ്ഗതി ചെയ്യാൻ സാധിക്കില്ല. സത്യയുഗത്തിൽ ജീവൻമുക്തരായ ദേവീ-ദേവതകളായിരുന്നു. അവർ ഈ സമ്പത്ത് കലിയുഗത്തിലെ അവസാനമാണ് പ്രാപ്തമാക്കിയത്. ഭാരതവാസികൾക്ക് ഇതറിയില്ല, ഒരു ശാസ്ത്രങ്ങളിലുമില്ല. ശാസ്ത്രങ്ങളിൽ ഉള്ളത് ഭക്തിമാർഗ്ഗത്തിലെ ജ്ഞാനമാണ്. സദ്ഗതി മാർഗ്ഗത്തിന്റെ ജ്ഞാനം മനുഷ്യരിൽ അല്പം പോലും ഇല്ല. എല്ലാവരും ഭക്തി പഠിപ്പിക്കുന്നവരാണ്. പറയും-ശാസ്ത്രം പഠിക്കൂ, ദാന-പുണ്യം ചെയ്യു എന്നെല്ലാം. ഈ ഭക്തി ദ്വാപരയുഗം മുതലാണ് ആരംഭിച്ചത്. സത്യയുഗത്തിലും ത്രേതായുഗത്തിലും ജ്ഞാനത്തിന്റെ പ്രാലബ്ധമാണ്. അവിടെയും ഈ ജ്ഞാനമുണ്ടാകില്ല. സംഗമയുഗത്തിൽ ഭാരതത്തിന് ബാബയിൽ നിന്ന് ലഭിച്ച സമ്പത്താണ് ഇപ്പോൾ നിങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഭാരതവാസികൾ തികച്ചും പരിധിയില്ലാത്ത നരകവാസികളും ദുഃഖികളുമായി മാറുമ്പോഴാണ് വിളിക്കുന്നത്-അല്ലയോ പതിത-പാവന ദുഃഖത്തെ ഹരിച്ച് സുഖം നൽകുന്ന ബാബാ എന്ന്. ആരുടെ? എല്ലാവരുടെയും. എന്തുകൊണ്ടെന്നാൽ പ്രത്യേകിച്ചും ഭാരതത്തിലും മുഴുവൻ ലോകത്തിലും എല്ലാവരിലും 5 വികാരങ്ങളുണ്ട്. ബാബയാണ് പതിത-പാവനൻ. ബാബ പറയുന്നു-ഞാൻ കല്പ-കല്പം, കല്പത്തിലെ സംഗമയുഗത്തിലാണ് വരുന്നത്. എല്ലാവരുടെയും സദ്ഗതി ദാതാവായി മാറുന്നു. അഹല്യകളുടെയും വേശ്യകളുടെയും മറ്റു ഗുരുക്കൻമാരുടെയും ഉദ്ധാരണം എനിക്കു തന്നെയാണ് ചെയ്യേണ്ടിവരുന്നത്. എന്തുകൊണ്ടെന്നാൽ ഇത് പതിതമായ ലോകം തന്നെയാണ്. പാവനമായ ലോകമെന്ന് സത്യയുഗത്തെയാണ് പറയുന്നത്. ഭാരതത്തിൽ ഈ ലക്ഷ്മീ-നാരായണന്റെ രാജ്യമുണ്ടായിരുന്നു. ഇവർ സ്വർഗ്ഗത്തിലെ അധികാരികളായിരുന്നെന്ന് ഭാരതവാസികൾക്ക് അറിയില്ല. പതിതമായ രാജ്യമെന്നാൽ അസത്യമായ രാജ്യം, പാവനമായ രാജ്യമെന്നാൽ സത്യമായ രാജ്യം. ഭാരതം പാവനമായ രാജ്യമായിരുന്നു, അവിനാശി രാജ്യമായ ഈ ഭാരതം ഒരിക്കലും വിനാശമാകുന്നില്ല. ഇവരുടെ രാജ്യമുണ്ടായിരുന്നപ്പോൾ (ലക്ഷ്മീ-നാരായണന്റെ) മറ്റൊരു രാജ്യവുമുണ്ടായിരുന്നില്ല. മറ്റെല്ലാ രാജ്യങ്ങളും പിന്നീടാണ് വരുന്നത്. മനുഷ്യർ കല്പത്തിനെ ലക്ഷക്കണക്കിന് വർഷങ്ങളാണെന്ന് എഴുതിവെച്ചിരിക്കുന്നു. ബാബ പറയുന്നു, കല്പത്തിന്റെ ആയുസ്സ് അയ്യായിരം വർഷത്തിന്റേതാണ്. പിന്നീട് മറ്റുള്ളവർ പറയുന്നു,മനുഷ്യർ 84 ലക്ഷം ജന്മങ്ങൾ എടുക്കുന്നു എന്ന്. മനുഷ്യനെ പട്ടിയും പൂച്ചയും കഴുതയും എല്ലാമാക്കി മാറ്റിയിരിക്കുന്നു. എന്നാൽ പട്ടിയുടെയും പൂച്ചയുടെയും ജന്മം വേറെയാണ്, 84 ലക്ഷം എന്നത് വ്യത്യസ്തമാണ്. മനുഷ്യരുടേത് ഒരേ വെറൈറ്റിയാണ്. മനുഷ്യർക്ക് തന്നെയാണ് 84 ജന്മമുള്ളത്. ബാബ പറയുന്നു ഭാരതവാസികൾ ഡ്രാമയുടെ പ്ലാനനുസരിച്ച് തന്റെ ധർമ്മത്തെ മറന്നിരിക്കുകയാണ്. കലിയുഗാവസാനം തികച്ചും പതിതമായി മാറിയിരിക്കുകയാണ്. പിന്നീട് ബാബ സംഗമയുഗത്തിൽ വന്ന് പാവനമാക്കി മാറ്റുന്നു. ഇതിനെ പറയുന്നത് ദുഃഖധാമം എന്നാണ്. പിന്നീട് ഭാരതം സുഖധാമമായിരിക്കും. ബാബ പറയുന്നു- അല്ലയോ കുട്ടികളെ, നിങ്ങൾ ഭാരതവാസികൾ സ്വർഗ്ഗവാസികളായിരുന്നു. പിന്നീട് നിങ്ങൾ 84 ജന്മങ്ങളുടെ ഏണിപ്പടി ഇറങ്ങുന്നു. സതോ അവസ്ഥയിൽ നിന്ന് രജോ, തമോയിലേക്ക് തീർച്ചയായും വരണം. നിങ്ങൾ ദേവതകളെപ്പോലെ സദാ ധനവാനും, സദാ സന്തോഷമുള്ളവരും, സദാ ആരോഗ്യമുള്ളവരും, സദാ സമ്പന്നരുമായി മറ്റാരുമുണ്ടാകുന്നില്ല. ഭാരതം എത്ര ധനവാനായിരുന്നു. വജ്രങ്ങളും വൈഢൂര്യങ്ങളും കല്ലുകൾക്കു സമാനമായിരുന്നു. രണ്ടു യുഗങ്ങൾക്കു ശേഷം ഭക്തിമാർഗ്ഗത്തിൽ ഇത്രയും വലിയ-വലിയ ക്ഷേത്രങ്ങൾ ഉണ്ടാക്കുന്നു. അതും എത്ര പ്രസിദ്ധമായ ക്ഷേത്രങ്ങളാണ് ഉണ്ടാക്കുന്നത്. സോമനാഥ ക്ഷേത്രം വലുതിലും വലുതായിരുന്നു. ഒരു ക്ഷേത്രം മാത്രമായിരിക്കില്ലല്ലോ! ഒരുപാട് രാജാക്കൻമാരുടെയും ക്ഷേത്രങ്ങളുണ്ടായിരുന്നു. എത്രയാണ് കൊള്ളയടിച്ചു കൊണ്ട് പോയത്. ബാബ നിങ്ങൾ കുട്ടികൾക്ക് സ്മൃതിയുണർത്തി തരുന്നു. നിങ്ങളെ എത്ര ധനവാനായി മാറ്റിയിരുന്നു. നിങ്ങൾ മഹാരാജാവിനെയും മഹാറാണിയെയും പോലെ സർവ്വഗുണ സമ്പന്നരും 16 കലാ സമ്പൂർണ്ണരുമായിരുന്നു. മഹാരാജാവിനെയും മഹാറാണിയെയും ഭഗവാൻ-ഭഗവതിയെന്നും പറയാം. എന്നാൽ ബാബ മനസ്സിലാക്കി തന്നു- ഭഗവാൻ ഒന്നാണ്, അച്ഛനാണ്. ഈശ്വരൻ അഥവാ പ്രഭു എന്നു പറയുന്നതിലൂടെ എല്ലാ ആത്മാക്കളുടെയും പിതാവാണെന്ന് ഓർമ്മ വരുകയില്ല. ബാബ ഇരുന്ന് കഥ കേൾപ്പിക്കുന്നു. ഇപ്പോൾ നിങ്ങളുടെ ഒരുപാട് ജന്മങ്ങളുടെയും അവസാനത്തെ ജന്മമാണ്. ഒരാളുടെ കാര്യമല്ല, ഒരു യുദ്ധത്തിന്റെ മൈതാനവുമില്ല. ഭാരതവാസികളുടെ രാജ്യമുണ്ടായിരുന്നത് അവർ മറന്നുപോയിരിക്കുന്നു. സത്യയുഗത്തിന്റെ ആയുസ്സ് വളരെയധികം നീട്ടി കാണിച്ചതു കാരണം അതിൽ നിന്നും ഒരുപാട് ദൂരേക്ക് പോയി. ബാബ വന്ന് മനസ്സിലാക്കി തരുന്നു-മനുഷ്യനെ ഭഗവാൻ എന്നു പറയാൻ സാധിക്കില്ല. മനുഷ്യർക്ക് ആരുടെയും സദ്ഗതി ചെയ്യാൻ സാധിക്കില്ല. പഴഞ്ചൊല്ലുമുണ്ടല്ലോ-സർവ്വരുടെയും സദ്ഗതി ദാതാവെന്നും, പതിതരെ പാവനമാക്കി മാറ്റുന്ന കർത്തവ്യം ചെയ്യുന്നത് ഒരു ബാബയാണെന്ന്. സത്യമായ രാജ്യത്തിന്റെ സ്ഥാപന ചെയ്യുന്നത് സത്യമായ ഒരേ ഒരു ബാബയാണ്. പൂജയും ചെയ്യുന്നുണ്ട് എന്നാൽ നിങ്ങൾ ആരുടെ പൂജയാണോ ഭക്തിമാർഗ്ഗത്തിൽ ചെയ്തുവന്നത്, ആരുടെയും ജീവചരിത്രത്തെ അറിയില്ല. അതിനാൽ ബാബ മനസ്സിലാക്കി തരുന്നു, നിങ്ങൾ ശിവജയന്തി ആഘോഷിക്കാറില്ലേ! ബാബ, സ്വർഗ്ഗസ്ഥനായ പിതാവ്, പരിധിയില്ലാത്ത സുഖദാതാവും പുതിയ ലോകത്തിന്റെ രചയിതാവുമാണ്. സത്യയുഗത്തിൽ ഒരുപാട് സുഖമുണ്ടായിരുന്നു. സത്യയുഗത്തെ ആര്,എങ്ങനെ സ്ഥാപിച്ചു? ഇത് ബാബ ഇരുന്ന് മനസ്സിലാക്കി തരുന്നു. നരകവാസികളെ വന്ന് സ്വർഗ്ഗവാസികളാക്കി മാറ്റുക അഥവാ ഭ്രഷ്ടാചാരികളെ വന്ന് ശ്രേഷ്ഠാചാരികളാക്കി മാറ്റുക എന്നത് ബാബയുടെ മാത്രം കർത്തവ്യമാണ്. ബാബ പറയുന്നു-ഞാൻ നിങ്ങളെ പാവനമാക്കി മാറ്റുന്നു. നിങ്ങൾ സ്വർഗ്ഗത്തിലെ അധികാരികളായി മാറുന്നു. നിങ്ങളെ ആരാണ് പതിതമാക്കി മാറ്റുന്നത്? ഈ രാവണൻ. മനുഷ്യർ പറയും, ദുഃഖം ഈശ്വരനാണ് നൽകുന്നതെന്ന്. ബാബ പറയുന്നു- ഞാൻ എല്ലാവർക്കും ഇത്രയും സുഖം നൽകുന്നു, പിന്നീട് പകുതി കല്പത്തിലേക്ക് നിങ്ങൾ ബാബയെ ഓർമ്മിക്കുകയില്ല. പിന്നീട് രാവണരാജ്യമാവുമ്പോൾ എല്ലാവരുടെയും പൂജ ചെയ്യാൻ ആരംഭിക്കുന്നു. ഇത് നിങ്ങളുടെ അന്തിമത്തിലും അന്തിമ ജന്മമാണ്. പറയാറുണ്ട് ബാബാ, ഞങ്ങൾ എത്ര ജന്മങ്ങളാണ് എടുത്തിട്ടുള്ളത്? ബാബ പറയുന്നു, മധുര-മധുരമായ ഭാരതവാസികളെ, അല്ലയോ ആത്മാക്കളേ, ഇപ്പോൾ നിങ്ങൾക്ക് പരിധിയില്ലാത്ത സമ്പത്ത് നൽകുന്നു. കുട്ടികളെ, നിങ്ങളാണ് 84 ജന്മങ്ങൾ എടുത്തിട്ടുള്ളത്. ഇപ്പോൾ നിങ്ങൾ 21 ജന്മത്തേക്കു വേണ്ടി ബാബയിൽ നിന്ന് സമ്പത്തെടുക്കാൻ വന്നിരിക്കുകയാണ്. എല്ലാവരും ഒരുമിച്ചൊന്നും വരില്ല. നിങ്ങൾ തന്നെയാണ് സത്യയുഗത്തിലെ സൂര്യവംശി പദവി വീണ്ടും പ്രാപ്തമാക്കുന്നത.് അർത്ഥം സത്യം സത്യമായ ബാബയിൽ നിന്നും ജ്ഞാനം കേൾക്കുന്നതിലൂടെ നരനിൽ നിന്നും സത്യമായ നാരായണനായി മാറുന്നു. ഇത് ജ്ഞാനമാണ്. മറ്റേത് ഭക്തിയാണ്. ശാസ്ത്രങ്ങൾ എല്ലാം ഭക്തിമാർഗ്ഗത്തിലേക്കു വേണ്ടിയാണ്. അതൊന്നും ജ്ഞാനമാർഗ്ഗത്തിലേക്കുള്ളതല്ല. ഇതാണ് ആത്മീയ ജ്ഞാനം. പരമമായ ആത്മാവ് ഇരുന്ന് ജ്ഞാനം നൽകുന്നു. കുട്ടികൾക്ക് ദേഹീ-അഭിമാനിയായി മാറണം. സ്വയത്തെ ആത്മാവാണെന്ന് നിശ്ചയിച്ച് എന്നെ ഓർമ്മിക്കൂ. ബാബ മനസ്സിലാക്കി തരുന്നു- ആത്മാവിൽ തന്നെയാണ് നല്ലതും മോശവുമായ സംസ്കാരങ്ങളുണ്ടാകുന്നത്. അതിനനുസരിച്ചാണ് മനുഷ്യർക്ക് നല്ലതും മോശവുമായ ജന്മം ലഭിക്കുന്നത്. ബാബ മനസ്സിലാക്കി തരുന്നു, പാവനമായിരുന്ന ഈ ബ്രഹ്മാവ് അന്തിമ ജന്മത്തിൽ പതിതമാണ്. നിങ്ങളും അങ്ങിനെത്തന്നെ. അച്ഛനാകുന്ന എനിക്ക് ഈ പഴയ പതിതമായ രാവണന്റെ ലോകത്തേക്ക് വരേണ്ടി വരുന്നു. ആദ്യത്തെ നമ്പറിലേക്ക് വരേണ്ട ശരീരത്തിൽ തന്നെയാണ് വരുന്നത്. സൂര്യവംശികൾ തന്നെയാണ് പൂർണ്ണമായും 84 ജന്മങ്ങൾ എടുക്കുന്നത്. ഇതാണ് ബ്രഹ്മാവും ബ്രഹ്മാമുഖവംശികളായ ബ്രാഹ്മണരും. ബാബ ദിവസവും മനസ്സിലാക്കി തരുന്നുണ്ട്. കല്ലുബുദ്ധിയെ പവിഴബുദ്ധികളാക്കി മാറ്റുക എന്നത് ചിറ്റമ്മയുടെ വീട്ടിൽ പോകുന്ന പോലെ അത്ര എളുപ്പമുള്ള കാര്യമല്ല. അല്ലയോ ആത്മാക്കളേ, ഇപ്പോൾ ദേഹീ-അഭിമാനികളായി മാറൂ. അല്ലയോ ആത്മാക്കളേ, ഒരു ബാബയെ മാത്രം ഓർമ്മിക്കൂ ഒപ്പം രാജ്യഭാഗ്യത്തെയും ഓർമ്മിക്കൂ. ദേഹത്തിന്റെ സംബന്ധങ്ങളെ ഉപേക്ഷിക്കൂ. എല്ലാവർക്കും മരിക്കണം. എല്ലാവരുടെയും വാനപ്രസ്ഥ അവസ്ഥയാണ്. എല്ലാവരുടെയും സദ്ഗുരു ദാതാവ് ഒരു ബാബയല്ലാതെ മറ്റാരുമാകാൻ സാധിക്കില്ല. ബാബ പറയുന്നു-അല്ലയോ ഭാരതവാസികളായ കുട്ടികളേ, നിങ്ങളാണ് ആദ്യമാദ്യം എന്നിൽ നിന്ന് വേർപിരിഞ്ഞത്. മഹിമയും പാടാറുണ്ട്- ആത്മാക്കളും-പരമാത്മാവും ഒരുപാട് കാലം വേർപിരിഞ്ഞിരുന്നു എന്ന്........ആദ്യമാദ്യം നിങ്ങൾ ഭാരതവാസികളായ ദേവീ-ദേവതാ ധർമ്മത്തിലുള്ളവരാണ് വന്നത്. മുഴുവൻ ചക്രം എങ്ങനെയാണ് കറങ്ങുന്നത് എന്ന് ബാബ ഇരുന്ന് മനസ്സിലാക്കി തരുന്നു. ധാരണ ചെയ്യിപ്പിക്കാൻ സാധിക്കാത്തവർക്കു പോലും ഇത് വളരെ സഹജമാണ്. ആത്മാക്കളാണ് ധാരണ ചെയ്യുന്നത്. പുണ്യാത്മാവും പാപാത്മാവുമായി മാറാറുണ്ടല്ലോ! നിങ്ങളുടെ ഇത് 84-ാമത്തെ അവസാനത്തെ ജന്മമാണ്. നിങ്ങൾ എല്ലാവരും വാനപ്രസ്ഥ അവസ്ഥയിലാണ്. വാനപ്രസ്ഥ അവസ്ഥയിലുള്ളവർ മന്ത്രം സ്വീകരിക്കുന്നതിനുവേണ്ടി ഗുരുക്കൻമാരുടെയടുത്ത് പോകാറുണ്ട്. നിങ്ങൾക്കാണെങ്കിൽ ഇപ്പോൾ ഒരു ദേഹധാരികളായ ഗുരുക്കൻമാരുടെ അടുത്തേക്കും പോകേണ്ട ആവശ്യമില്ല. ഞാനാണ് നിങ്ങൾ എല്ലാവരുടെയും അച്ഛനും, ടീച്ചറും, ഗുരുവും. എന്നെ പറയാറുമുണ്ട്-അല്ലയോ പതിത പാവന ശിവബാബ എന്ന്. ഇപ്പോഴാണ് സ്മൃതിയുണർന്നത്. എല്ലാ ആത്മാക്കളുടെയും അച്ഛൻ, ആത്മാവ് സത്യമാണ്, ചൈതന്യമാണ്. എന്തുകൊണ്ടെന്നാൽ അമരനാണ്. എല്ലാ ആത്മാക്കളിലും പാർട്ട് അടങ്ങിയിട്ടുണ്ട്. ബാബ സത്യവും ചൈതന്യവുമാണ്. ബാബ മനുഷ്യ സൃഷ്ടിയുടെ ബീജരൂപമായതു കാരണം പറയുന്നു-ഞാൻ മുഴുവൻ വൃക്ഷത്തിന്റെയും ആദി-മദ്ധ്യ-അന്ത്യത്തെ അറിയുന്നു. അതുകൊണ്ട് എന്നെ നോളേജ്ഫുൾ എന്നു പറയുന്നു. നിങ്ങൾക്കും മുഴുവൻ ജ്ഞാനവുമുണ്ട്. വിത്തിൽ നിന്ന് എങ്ങനെയാണ് വൃക്ഷമുണ്ടാകുന്നത്. വൃക്ഷം വലുതാകാൻ സമയമെടുക്കുമല്ലോ! ബാബ പറയുന്നു-ഞാൻ ബീജരൂപമാണ്, അവസാനം മുഴുവൻ വൃക്ഷവും ജീർണ്ണിച്ച അവസ്ഥയിലേക്കെത്തുന്നു. ഇപ്പോൾ നോക്കൂ, ദേവീ-ദേവത ധർമ്മത്തിന്റെ അടിത്തറയില്ല. പ്രായേണ ലോപിച്ചിരിക്കുകയാണ്. ദേവതാ ധർമ്മം ലോപിച്ചുപോകുമ്പോഴാണ് ബാബക്ക് വരേണ്ടി വരുന്നത്- ഒരു ധർമ്മത്തിന്റെ സ്ഥാപന ചെയ്ത് മറ്റെല്ലാ ധർമ്മത്തിന്റെയും വിനാശം ചെയ്യിപ്പിക്കുന്നു. പ്രജാപിതാ ബ്രഹ്മാവിലൂടെ ബാബ ആദി സനാതന ദേവി-ദേവതാ ധർമ്മത്തിന്റെ സ്ഥാപന ചെയ്യിപ്പിക്കുകയാണ്. ഇതും ഡ്രാമയിൽ അടങ്ങിയിട്ടുള്ളതാണ്. ഈ ഡ്രാമയുടെ അവസാനമുണ്ടാകുന്നില്ല. ബാബ വരുന്നത് അവസാനമാണ്. സൃഷ്ടിയുടെ ആദി-മദ്ധ്യ-അന്ത്യത്തിന്റെ ജ്ഞാനം കേൾപ്പിക്കണമെങ്കിൽ തീർച്ചയായും സംഗമത്തിൽ വരണം. നിങ്ങളുടേത് ഒരു അച്ഛനാണ്. ആത്മാക്കളെല്ലാവരും സഹോദരൻമാരാണ്, മൂലവതനത്തിൽ വസിക്കുന്നവരാണ്. ഒരു അച്ഛനെയാണ് എല്ലാവരും ഓർമ്മിക്കുന്നത്. ദുഃഖത്തിൽ എല്ലാവരും സ്മരിക്കും.....രാവണ രാജ്യത്തിൽ ദുഃഖമാണല്ലോ! ഈ ലോകത്തിൽ സ്മരിക്കുന്നു. അതിനാൽ എല്ലാവരുടെയും സദ്ഗതി ദാതാവാകുന്ന ബാബ ഒന്നാണ്. ബാബയ്ക്ക് തന്നെയാണ് മഹിമയുള്ളത്. ബാബ വന്നില്ലെങ്കിൽ ഭാരതത്തെ ആരാണ് സ്വർഗ്ഗമാക്കി മാറ്റുക! ഇസ്ലാമികൾ മുതലായവരെല്ലാവരും ഈ സമയം തമോപ്രധാനമാണ്. എല്ലാവർക്കും തീർച്ചയായും പുനർജന്മം എടുക്കുക തന്നെ വേണം. ഇപ്പോൾ പുനർജന്മം ലഭിക്കുന്നത് നരകത്തിലാണ്. സ്വർഗ്ഗത്തിലേക്കു പോകുന്നു എന്നല്ല. ഹിന്ദുക്കൾ സ്വർഗ്ഗവാസികളായി എന്നു പറയാറുണ്ടല്ലോ. അപ്പോൾ തീർച്ചയായും നരകത്തിലായിരുന്നല്ലോ! ഇപ്പോൾ സ്വർഗ്ഗത്തിലേക്കു പോയി എന്നു തന്നെയിരിക്കട്ടെ, സ്വർഗ്ഗവാസികളായെങ്കിൽ പിന്നെ എന്തിനാണ് നിങ്ങൾ നരകത്തിലെ ആസുരീയമായ വൈഭവങ്ങൾ അവരെ കഴിപ്പിക്കുന്നത്! ബംഗാളിൽ മൽസ്യങ്ങളെ വരെ കഴിപ്പിക്കുന്നു. നോക്കൂ, അവർക്ക് ഇതെല്ലാം കഴിക്കുന്നതിന്റെ ആവശ്യം തന്നെ എന്താണ്! പറയാറുണ്ട്, ഇന്നയാൾ നിർവ്വാണധാമത്തിലേക്കു പോയി എന്ന്. ബാബ പറയുന്നു ഇതെല്ലാം അന്ധവിശ്വാസമാണ്. തിരിച്ച് ആർക്കും പോകാൻ സാധിക്കില്ല. ആദ്യ നമ്പറിൽ ഉള്ളവർക്കു തന്നെയാണ് 84 ജന്മം എടുക്കേണ്ടി വരുന്നത്.

ബാബ മനസ്സിലാക്കി തരുന്നു, ഇതിൽ ഒരു ബുദ്ധിമുട്ടുമില്ല. ഭക്തിമാർഗ്ഗത്തിൽ എത്ര ബുദ്ധിമുട്ടാണ് . രാമ-രാമ എന്ന് ജപിക്കുമ്പോൾ തന്നെ രോമാഞ്ചമുണ്ടാകുന്നു. അതെല്ലാം ഭക്തിമാർഗ്ഗമാണ്. നിങ്ങൾക്കറിയാം ഈ സൂര്യനും ചന്ദ്രനും വെളിച്ചം നൽകുന്നതാണെന്ന്. ഇവരൊന്നും ദേവതകളൊന്നുമല്ലല്ലോ! വാസ്തവത്തിൽ ജ്ഞാന സൂര്യനും, ജ്ഞാന ചന്ദ്രനും, ജ്ഞാന നക്ഷത്രങ്ങളുമാണ്. അവരുടെ മഹിമയാണ് ഉള്ളത്. മനുഷ്യർ പിന്നീട് സൂര്യ ദേവതായ നമ: എന്നു പറയുന്നു. സൂര്യനെ ദേവതയാണെന്നു മനസ്സിലാക്കി വെള്ളം നൽകുന്നു. അതിനാൽ ബാബ മനസ്സിലാക്കി തരുന്നു, ഇതെല്ലാം ഭക്തിമാർഗ്ഗമാണ്. ഇത് വീണ്ടും ആവർത്തിക്കും. ആദ്യം ഉണ്ടാകുന്നത് ഒരു ശിവബാബയുടെ അവ്യഭിചാരിയായ ഭക്തിയാണ്. പിന്നീട് ദേവതകളുടെ, അതിനുശേഷം ഇറങ്ങിയിറങ്ങി ഇപ്പോൾ നോക്കൂ, മൂന്നും കൂടിയ വഴിയിൽ പോലും മൺവിളക്കു കത്തിച്ച്, എണ്ണയെല്ലാം ഒഴിച്ച് അവരുടെയും പൂജ ചെയ്യുന്നു. തത്ത്വങ്ങളുടെ പൂജ ചെയ്യുന്നു. മനുഷ്യരുടെയും ചിത്രങ്ങളുണ്ടാക്കി പൂജ ചെയ്യുന്നു. ഇപ്പോൾ ഇതിൽ നിന്ന് ഒരു പ്രാപ്തിയുമുണ്ടാകുന്നില്ല, ഈ കാര്യങ്ങൾ നിങ്ങൾ കുട്ടികൾക്കേ അറിയൂ. ശരി.

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ആത്മാവിൽ നിന്ന് മോശമായ സംസ്കാരങ്ങളെ കളയുന്നതിനുവേണ്ടി ദേഹീ അഭിമാനിയായിരിക്കാനുള്ള അഭ്യാസം ചെയ്യണം. ഇത് അവസാന 84-ാമത്തെ ജന്മമാണ്, വാനപ്രസ്ഥ അവസ്ഥയാണ്. അതിനാൽ പുണ്യാത്മാവായി മാറാനുള്ള പരിശ്രമം ചെയ്യണം.

2. ദേഹത്തിന്റെ എല്ലാ സംബന്ധങ്ങളെയും ഉപേക്ഷിച്ച് ഒരു ബാബയേയും രാജ്യഭാഗ്യത്തെയും ഓർമ്മിക്കണം, വിത്തിന്റെയും വൃക്ഷത്തിന്റെയും ജ്ഞാനത്തെ സ്മരിച്ച് സദാ ഹർഷിതമായിരിക്കണം.

വരദാനം :-
ഉപരാമവും എവർറെഡിയുമായി ബുദ്ധിയിലൂടെ അശരീരിസ്ഥിതിയുടെ അഭ്യാസം ചെയ്യുന്ന സകല കലയിലും സമ്പന്നമായി ഭവിക്കട്ടെ.

സർക്കസിൽ കലകൾ കാണിക്കുന്ന കലാകാരുടെ ഓരോ കർമവും കലയായി മാറുന്നു. ആ കലാകാർ ശരീരത്തിന്റെ ഏതൊരു അവയവത്തെയും എങ്ങനെ വേണമോ എവിടെ വേണമോ എത്ര സമയം വേണമോ മോൾഡ് ചെയ്യാൻ സാധിക്കും, ഇതാണ് കല. താങ്കൾ കുട്ടികൾക്ക് ബുദ്ധിയെ എപ്പോൾ വേണമോ എത്ര സമയം എവിടെ സ്ഥിതി ചെയ്യിക്കണമോ അവിടെ സ്ഥിതി ചെയ്യിച്ചോളൂ- ഇതാണ് ഏറ്റവും വലിയ കല. ഈ ഒരു കലയിലൂടെ 16 കലാസമ്പന്നമായി മാറും. ഇതിനായി ഇങ്ങനെ ഉപരാമവും എവർറെഡിയുമാകൂ. ആജ്ഞയനുസരിച്ച് ഒരു സെക്കന്റിൽ അശരീരിയായി മാറൂ. യുദ്ധം ചെയ്ത് സമയം പോകാതിരിക്കട്ടെ.

സ്ലോഗന് :-
സരളതയുടെയും സഹനശീലതയുടെയും ഗുണം ധാരണ ചെയ്യുന്നവർ തന്നെയാണ് സത്യമായ സ്നേഹിയും സഹയോഗിയും.

അവ്യക്തസൂചനകൾ -ഈ അവ്യക്തമാസത്തിൽ ബന്ധനമുക്തമായിരുന്ന് ജീവന്മുക്തസ്ഥിതിയുടെ അനുഭവം ചെയ്യൂ

ആരാണോ പരമാത്മജ്ഞാനി കുട്ടികൾ അവർക്ക് ജ്ഞാനത്തിന്റെ ഫലമായി മുക്തിയുടെയും ജീവന്മുക്തിയുടെയും സമ്പത്ത് സംഗമത്തിൽ തന്നെ പ്രാപ്തമാകുന്നു. ജ്ഞാനം അർത്ഥം വിവേകം. വിവേകി ഓരോ കർമം ചെയ്തുകൊണ്ടും സദാ സ്വയത്തെ ബന്ധനമുക്തം, സർവ ആകർഷണങ്ങളിൽ നിന്നും മുക്തമാക്കി വെക്കുന്നതിനുള്ള വിവേകം വെക്കുന്നു. അവരുടെ ഓരോ സങ്കൽപവും, വാക്കും, കർമവും ,സംബന്ധ, സമ്പർക്കത്തിലും മുക്തി, ജീവന്മുക്തിയുടെ സ്ഥിതി ഉണ്ടായിരിക്കും. അവരെ വേറിട്ട സ്നേഹി എന്നു പറയുന്നു.