17.03.2026           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളെ, നിങ്ങൾ സത്യം സത്യമായ ബാബയിൽ നിന്നും സത്യമായ കഥ കേട്ട് നരനിൽ നിന്നും നാരായണനായി മാറുകയാണ്. നിങ്ങൾക്ക് 21 ജന്മത്തേക്ക് പരിധിയില്ലാത്ത ബാബയിൽ നിന്നും സമ്പത്ത് ലഭിക്കുന്നു.

ചോദ്യം :-
ബാബയുടെ ഏതു ആജ്ഞ പാലിക്കുന്ന കുട്ടികളാണ് പവിഴബുദ്ധികളായി മാറുന്നത്?

ഉത്തരം :-
ബാബയുടെ ആജ്ഞയാണ് ദേഹത്തിന്റെ എല്ലാ സംബന്ധങ്ങളെയും മറന്ന് ബാബയെയും രാജ്യപദവിയേയും ഓർമ്മിക്കൂ. ഇത് സദ്ഗതിക്കുള്ള സദ്ഗുരുവിന്റെ ശ്രീമതമാണ്. ആരാണോ ഈ ശ്രീമതത്തെ പാലിക്കുന്നത്, അർത്ഥം ദേഹീഅഭിമാനിയായിമാറുന്നത്, അവരാണ് പവിഴബുദ്ധിയായി മാറു ന്നത്.

ഗീതം :-
ഇന്നത്തെ മനുഷ്യർ ഇരുട്ടിലാണ്........

ഓംശാന്തി.  
ഇത് കലിയുഗീലോകമാണ്. എല്ലാവരും ഇരുട്ടിലാണ്, ഇതേ ഭാരതം വെളിച്ചത്തിലായിരുന്നു. അപ്പോൾ ഭാരതം സ്വർഗമായിരുന്നു. ഭാരതവാസികൾ ആരെല്ലാമാണോ സ്വയത്തെ ഹിന്ദു എന്നു പറയുന്നത്, വാസ്തവത്തിൽ അവരെല്ലാം ദേവീദേവതകൾ ആയിരുന്നു. ഭാരതവാസികൾ സ്വർഗവാസികൾ ആയിരുന്നു. ഒരു ധർമ്മം മാത്രമേ ഉണ്ടായിരുന്നുള്ളൂ, മറ്റൊരു ധർമ്മവും ഉണ്ടായിരുന്നില്ല. സ്വർഗം, വൈകുണ്ഠം, ബഹിശ്ത്, ഹെവൻ എല്ലാം ഭാരതത്തിന്റെ പേരുകൾ തന്നെയാണ്. ഭാരതം പ്രാചീനവും പവിത്രവും വളരെ വളരെ ധനവാനുമായിരുന്നു. ഇപ്പോഴാണെങ്കിൽ ഭാരതം ദരിദ്രമായിമാറി, എന്തുകൊണ്ടെന്നാൽ ഇപ്പോൾ കലിയുഗമാണ്. അവിടെ സത്യയുഗമായിരുന്നു. നിങ്ങൾ എല്ലാവരും ഭാരതവാസികളാണ്. നിങ്ങൾക്കറിയാമല്ലോ ഭാരതം ഇരുട്ടിലാണ്. എപ്പോൾ സ്വർഗമായിരുന്നോ അപ്പോൾ വെളിച്ചത്തിലായിരുന്നു. സ്വർഗത്തിലെ രാജരാജേശ്വരൻ -രാജരാജേശ്വരി ലക്ഷ്മീനാരായണനായിരുന്നു. അതിനെയാണ് സുഖധാമമെന്നു പറയുന്നത്. പുതിയവർ വരുമ്പോൾ ബാബ വീണ്ടും മനസ്സിലാക്കിത്തരും. ബാബയിൽ നിന്നു തന്നെ നിങ്ങൾക്കു സ്വർഗത്തിന്റെ സമ്പത്തു നേടണം. ഇതിനെയാണ് ജീവൻമുക്തി എന്നു പറയുന്നത്. ഇപ്പോൾ എല്ലാവരും ജീവൻ ബന്ധനത്തിലാണ്. മുഴുവൻ ലോകവും പ്രത്യേകിച്ച് ഭാരതം രാവണന്റെ ജയിൽ, ശോകവാടികയിലാണ്. രാവണൻ ലങ്കയിലായിരുന്നു, രാമൻ ഭാരതത്തിലുമായിരുന്നു, രാവണൻ വന്ന് സീതയെ മോഷ്ടിച്ചു, ഇങ്ങനെയൊന്നുമല്ല. ഇതെല്ലാം കെട്ടുകഥകളാണ്. മുഖ്യമായത് ഗീതയാണ്. സർവ്വശാസ്ത്രങ്ങളിലും ശിരോമണിയായ ശ്രീമതം അർത്ഥം ഭഗവാൻ കേൾപ്പിച്ച ഗീത. മനുഷ്യന് ഒരാളുടെയും സദ്ഗതി ചെയ്യാൻ സാധിക്കുകയില്ല. സത്യയുഗത്തിൽ ജീവൻമുക്ത ദേവീ- ദേവതകളായിരുന്നു. അവർ ഈ സമ്പത്ത് കലിയുഗത്തിന്റെ അന്തിമസമയത്ത് നേടിയിട്ടുണ്ടായിരുന്നു. ഭാരതത്തിന് ഇത് അറിയുമായിരുന്നില്ല. ശാസ്ത്രത്തിലും ഉണ്ടായിരുന്നില്ല. ശാസ്ത്രങ്ങളെല്ലാം ഭക്തിമാർഗത്തിലേക്കുവേണ്ടിയുള്ളതാണ്. അതെല്ലാം തന്നെ ഭക്തി മാർഗത്തിലെ ജ്ഞാനങ്ങളാണ്. സദ്ഗതിക്കുവേണ്ടിയുള്ള ജ്ഞാനം മനുഷ്യരിൽ ഉണ്ടാവുകയില്ല. ബാബ പറയുന്നു മനുഷ്യന് മനുഷ്യന്റെ ഗുരുവാകാൻ സാധിക്കുകയില്ല. ഗുരുവിന് ഒരിക്കലും സദ്ഗതി നൽകാനും സാധിക്കുകയില്ല. ഭക്തി ചെയ്യൂ, ദാനപുണ്യകർമങ്ങൾ ചെയ്യൂ എന്ന് ആ ഗുരുക്കന്മാർ പറയും. ഭക്തി ദ്വാപരയുഗം മുതലാണ് നടന്നുവന്നിരുന്നത്. സത്യ-ത്രേതായുഗത്തിൽ ജ്ഞാനത്തിന്റെ പ്രാലബ്ധമാണ്. അവിടെ ഈ ജ്ഞാനം നടന്നുകൊണ്ടിരിക്കും എന്നല്ല. ഈ സമ്പത്ത് ഭാരതത്തിന്റേതായിരുന്നു. ബാബയിൽ നിന്നും സംഗമത്തിൽ തന്നെയാണ് ഇത് ലഭിച്ചിട്ടുണ്ടായിരുന്നത്. അത് വീണ്ടും നിങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുകയാണ്. ഭാരതവാസി, നരകവാസി, മഹാദുഃഖിയായി മാറുമ്പോഴാണ് വിളിക്കുന്നത്, അല്ലയോ പതീത പാവനാ ദുഃഖത്തെ ഹരിച്ച് സുഖം നൽകുന്നവനേ, ആരുടെ? സർവ്വരുടെയും, എന്തുകൊണ്ടെന്നാൽ മുഴുവൻ ലോകവും പ്രത്യേകിച്ച് ഭാരതത്തിൽ 5 വികാരങ്ങൾ തന്നെയാണുള്ളത്. ബാബ തന്നെയാണ് പതീതപാവനൻ. ബാബ പറയുന്നു, ഞാൻ കല്പകല്പം, കൽപത്തിലെ സംഗമയുഗത്തിലാണ് വരുന്നത്. സർവ്വരുടെയും സദ്ഗതി ദാതാവായി മാറുന്നത്. അബലകളും അഹല്യകളും ഗണികകളും ഗുരുക്കന്മാരെയുമെല്ലാം എനിക്ക് ഉദ്ധരിക്കണം. എന്തുകൊണ്ടെന്നാൽ ഇതുതന്നെയാണ് പതീതലോകം. പാവനലോകമെന്ന് സത്യയുഗത്തെ തന്നെയാണ് പറയുന്നത്. ഭാരതത്തിൽ ഈ ലക്ഷ്മീ നാരായണന്റെ രാജ്യമായിരുന്നു. ഇവർ സ്വർഗത്തിന്റെ അധികാരികളായിരുന്നു എന്ന് ഭാരതവാസികൾക്ക് അറിയില്ല. പതീത ഖണ്ഡം അർത്ഥം അസത്യ ഖണ്ഡം. പാവനഖണ്ഡം അർത്ഥം സത്യഖണ്ഡം. ഭാരതം പാവനഖണ്ഡമായിരുന്നു. ഈ ലക്ഷ്മീ - നാരായണൻ സൂര്യവംശീകുലത്തിലുള്ളവരായിരുന്നു. ഈ ഭാരതം അവിനാശീ ഖണ്ഡമാണ്. ഇത് ഒരിക്കലും വിനാശമാവുകയില്ല. ഇവരുടെ രാജ്യമായിരുന്നപ്പോൾ മറ്റൊരു ഖണ്ഡവുമുണ്ടായിരുന്നില്ല. അതെല്ലാം ശേഷം വരുന്നതാണ്. കല്പത്തിന്റെ ആയുസ്സ് ലക്ഷക്കണക്കിനു വർഷം എന്ന് എഴുതിവെച്ചതാണ്, ശാസ്ത്രങ്ങളിൽ സംഭവിച്ച ഏറ്റവും വലിയ തെറ്റ്. ബാബ പറയുന്നു, കല്പം ലക്ഷക്കണക്കിനു വർഷമൊന്നുമില്ല. സത്യയുഗവും ലക്ഷക്കണക്കിനു വർഷത്തിന്റേതല്ല. കല്പത്തിന്റെ ആയുസ്സ് 5000 വർഷമാണ്. ഇതും മനുഷ്യർ പറയുന്നു 84 ലക്ഷം ജന്മമെടുക്കുമെന്ന്. മനുഷ്യനെ നായയിലും പൂച്ചയിലുമൊക്കെയാക്കി മാറ്റി. പക്ഷേ അവയുടെ ജന്മം വേറെയാണ്. 84 ലക്ഷം തരമാണ്. ഇതിൽ മനുഷ്യന്റേത് ഒരു തരമാണ്, മനുഷ്യനു തന്നെയാണ് 84 ജന്മമുള്ളത്.

ബാബ പറയുന്നു, കുട്ടികളെ, നിങ്ങൾ ആദി-സനാതന ദേവീ-ദേവതാ ധർമ്മത്തിലേതായിരുന്നു. ഭാരതവാസികൾ ഡ്രാമ പ്ലാൻ അനുസരിച്ച് തന്റെ ധർമ്മത്തെ മറന്നിരിക്കുകയാണ്. കലിയുഗ അന്ത്യത്തിൽ പൂർണ്ണമായും പതീതമായി മാറിക്കഴിഞ്ഞു. പിന്നീട് ബാബ സംഗമത്തിൽ പാവനമാക്കി മാറ്റാൻ വരുന്നു. ഇതിനെയാണ് ദുഃഖധാമമെന്ന് പറയുന്നത്. പിന്നീട് പാർട്ടിൽ സുഖധാമമാകും. ബാബ പറയുന്നു, കുട്ടികളെ നിങ്ങൾ ഭാരതവാസികൾ തന്നെയാണ് സ്വർഗവാസി. പിന്നീട് നിങ്ങൾ 84 ജന്മങ്ങളുടെ ഏണിപ്പടി ഇറങ്ങിവന്നു. സതോയിൽ നിന്നും രജോ, രജോയിൽ നിന്നും തമോയിലേക്ക് തീർച്ചയായും വരണം. നിങ്ങൾ ദേവതകളേക്കാൾ ധനവാനോ, ആരോഗ്യമുള്ളവരോ, സന്തോഷമുള്ളവരോ ആയി മറ്റാരും തന്നെ ഉണ്ടാവുകയില്ല. ഭാരതം എത്ര ധനവാനായിരുന്നു. വജ്രങ്ങളും വൈഢൂര്യങ്ങളും വലിയ വലിയ കല്ലുകളെ പോലെയായിരുന്നു, എത്രയോ കഷണങ്ങളായിപ്പോയി. ബാബ നിങ്ങൾ കുട്ടികൾക്ക് സ്മൃതി ഉണർത്തി തരികയാണ്, നിങ്ങളെ എത്ര ധനവാനാക്കി മാറ്റിയിട്ടുണ്ടായിരുന്നു. നിങ്ങൾ സർവ്വഗുണസമ്പന്നൻ, 16 കലാ സമ്പൂർണ്ണരായിരുന്നു. യഥാ രാജാ - റാണീ. .... ഇവരെ ഭഗവാൻ ഭഗവതി എന്നും പറയാം. പക്ഷേ ബാബ മനസ്സിലാക്കിത്തന്നിട്ടുണ്ട് ഭഗവാൻ ഒന്നാണ്, അത് അച്ഛനാണ്. കേവലം ഈശ്വരൻ അല്ലെങ്കിൽ പ്രഭു എന്നു പറയുന്നതിലൂടെയും ഓർമ്മ വരുകയില്ല, ബാബ എല്ലാ ആത്മാക്കളുടെയും അച്ഛനാണ് എന്ന്. ഇത് പരിധിയില്ലാത്ത അച്ഛനാണ്. ബാബ മനസ്സിലാക്കി തരുകയാണ്, ഭാരതവാസികളെ നിങ്ങൾ ജയന്തിയെല്ലാം ആഘോഷിക്കുന്നു, പക്ഷേ യഥാർത്ഥത്തിൽ ബാബ എപ്പോഴാണ് വന്നിരുന്നത്, ഇതാർക്കും അറിയുക തന്നെ ഇല്ലായിരുന്നു. കലിയുഗീ കല്ലുബുദ്ധികൾ തന്നെയാണ്. പവിഴനാഥനായിരുന്നു, ഈ സമയം കല്ലുനാഥനാണ്. നാഥൻ എന്നും പറയാൻ സാധിക്കില്ല, കാരണം രാജാ - റാണിയല്ലല്ലോ. ആദ്യം ഇവിടെ ദൈവീകരാജ്യമായിരുന്നു, പിന്നീട് ആസുരീയ രാജ്യമായി മാറി. ഇത് കളിയാണ്. അത് പരിധിയുള്ള ഡ്രാമയാണ്. ഇത് പരിധിയില്ലാത്ത ഡ്രാമയാണ്. ലോകത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും ആദ്യം മുതൽ അവസാനം വരെ നിങ്ങൾക്ക് അറിയാം, മറ്റാർക്കും അറിയുകയില്ല. ഭാരതത്തിൽ എപ്പോൾ ദേവീ - ദേവതകൾ ഉണ്ടായിരുന്നപ്പോൾ മുഴുവൻ സൃഷ്ടിയുടെയും അധികാരിയായിരുന്നു , അത് ഭാരതത്തിൽ തന്നെയായിരുന്നു. ബാബ ഭാരതവാസികൾക്ക് സ്മൃതിയുണർത്തിത്തരികയാണ്. സത്യയുഗത്തിൽ ആദി സനാതന ദേവീ-ദേവത, അവരുടേത് ശ്രേഷ്ഠധർമ്മം അവിടെ ശ്രേഷ്ഠകർമ്മമായിരുന്നു, പിന്നീട് 84 ജന്മങ്ങളിലൂടെ ഇറങ്ങേണ്ടി വന്നു. ഇവിടെ ബാബയിരുന്ന് കഥ കേൾപ്പിക്കുകയാണ് ഇത് നിങ്ങളുടെ വളരെ ജന്മങ്ങളുടെ അന്തിമജന്മമാണ്. ഒരാളുടെ കാര്യം മാത്രമല്ല, യുദ്ധമൈതാനം ഒന്നും തന്നെയില്ല. ലക്ഷ്മീ - നാരായണന്റെ രാജ്യമായിരുന്നു എന്ന് ഭാരതവാസികൾ മറന്നുപോയി. സത്യയുഗത്തിന്റെ ആയുസ്സ് വലുതാക്കിയതിലൂടെ വളരെ ദൂരേക്ക് കൊണ്ടുപോയി.

ബാബ മനസ്സിലാക്കി തരികയാണ്, മനുഷ്യനെ ഭഗവാനെന്ന് പറയാൻ സാധിക്കില്ല. മനുഷ്യന് മനുഷ്യന്റെ സദ്ഗതി ചെയ്യാൻ സാധിക്കില്ല. പറയാറുണ്ട് സർവ്വരുടെയും സദ്ഗതി ദാതാവ്, പതീതരെ പാവനമാക്കി മാറ്റുന്ന കർത്തവ്യവും ഒരാളുടേതാണ്. ഇത് അസത്യഖണ്ഡമാണ്. സത്യമായ ബാബ സത്യഖണ്ഡത്തെ സ്ഥാപിക്കുന്ന ആളാണ്. ഭക്തർ പൂജ ചെയ്യുന്നുണ്ട്, പക്ഷേ ഭക്തീമാർഗത്തിൽ ആരുടെ പൂജയാണോ ചെയ്യുന്നത്, ഒരാളുടെ പോലും ജീവചരിത്രം അറിയുന്നില്ല. ശിവജയന്തിയെല്ലാം ആഘോഷിക്കുന്നുണ്ട്. ബാബ പുതിയ ലോകത്തിന്റെ രചയിതാവാണ്. സ്വർഗസ്ഥനായ പിതാവാണ്. പരിധിയില്ലാത്ത സുഖം നൽകുന്നവനാണ്. സത്യയുഗത്തിൽ സുഖമായിരുന്നു. അത് ആര് എങ്ങനെയാണ് സ്ഥാപനചെയ്യുന്നത്? നരകവാസികളെ സ്വർഗവാസിയാക്കിമാറ്റിയിരിക്കുകയാണ്. ഭ്രഷ്ടാചാരികളെ, ശ്രേഷ്ഠാചാരി ദേവതകളാക്കി മാറ്റുകയാണ്. ഇത് ബാബയുടെ തന്നെ ജോലിയാണ്, നിങ്ങൾ കുട്ടികളെ പാവനമാക്കി മാറ്റുന്നു. നിങ്ങൾ സ്വർഗത്തിലെ അധികാരിയായാണ് മറുന്നത്. പിന്നെ ആരാണ് നിങ്ങളെ പതീതമാക്കി മാറ്റിയത്? ഈ രാവണൻ. മനുഷ്യർ പറയുന്നു- സുഖവും ദുഃഖവും ഈശ്വരനാണ് നൽകുന്നത്. ബാബ പറയുന്നു ഞാനാണ് എല്ലാവർക്കും സുഖം നൽകുന്നത്. അരകല്പം പിന്നീട് നിങ്ങൾ ബാബയെ ഓർമ്മിക്കുകയില്ല. പിന്നീട് എപ്പോഴാണോ രാവണരാജ്യമാകുന്നത് അപ്പോൾ എല്ലാവരുടെയും പൂജ ചെയ്യാൻ ആരംഭിക്കുന്നു. ഇത് നിങ്ങളുടെ അന്തിമ ജന്മമാണ്. ബാബാ ഞങ്ങൾ എത്ര ജന്മമെടുത്തു എന്ന് ചോദിക്കാറുണ്ട്. ബാബ പറയുന്നു, കുട്ടികളെ നിങ്ങൾ പൂർണ്ണമായും 84 ജന്മങ്ങൾ എടുക്കുന്നു. നിങ്ങൾ 21 ജന്മത്തേക്കു വേണ്ടി പരിധിയില്ലാത്ത ബാബയിൽ നിന്നും സമ്പത്തെടുക്കാൻ വന്നിരിക്കുകയാണ്. അതായത് സത്യം സത്യമായ ബാബയിൽ നിന്നും സത്യകഥ നരനിൽ നിന്നും നാരായണനായി മാറാനുള്ള ജ്ഞാനം കേൾക്കുകയാണ്. ഇത് ജ്ഞാനമാണ്. അത് ഭക്തിയാണ്. ഈ ആത്മീയജ്ഞാനം ആത്മീയബാബയാണ് വന്നു നൽകുന്നത്. കുട്ടികൾക്ക് ദേഹീഅഭിമാനിയായി മാറണം. സ്വയത്തെ ആത്മാവാണെന്ന നിശ്ചയം ചെയ്ത് എന്നെ മാത്രം ഓർമ്മിക്കൂ. ശിവബാബ എല്ലാ ആത്മാക്കളുടെയും അച്ഛനാണ്. ആത്മാക്കളെല്ലാവരും ശരീരത്തിലേക്ക് പാർട്ടഭിനയിക്കാൻ വന്നിരിക്കുകയാണ്. ഇതിനെയാണ് കർമ്മക്ഷേത്രം എന്നു പറയുന്നത്. ഇത് വളരെ വലിയ കളിയാണ്. ആത്മാവിലാണ് നല്ലതും മോശവുമായ സംസ്കാരം അടങ്ങിയിട്ടുള്ളത്. ഇതനുസരിച്ചു തന്നെയാണ് നല്ലതും മോശവുമായ ജന്മം ആത്മാവിന് ലഭിക്കുന്നത്. ആരാണോ പാവനമായിരുന്നത് അവർ തന്നെയാണ് പതീതമായി മാറിയത്, തതത്വം. അച്ഛനായ എനിക്ക് ഈ രാവണന്റെ പരദേശത്തേക്ക്, പതീതശരീരത്തിലേക്ക് വരുക തന്നെ വേണം. ആരാണോ ആദ്യ നമ്പറിലേക്കു പോകുന്നത് അവരിൽ തന്നെ വരണം. സൂര്യവംശികളാണ് പൂർണ്ണമായും 84 ജന്മങ്ങൾ എടുക്കുന്നത്. ഇത് ബ്രഹ്മാവും ബ്രാഹ്മണരുമാണ്. ദിവസവും ബാബ മനസ്സിലാക്കിത്തരുന്നുണ്ട്, എന്നാൽ കല്ലു ബുദ്ധിയിൽ നിന്നും പവിഴബുദ്ധിയാക്കി മാറ്റുക എന്നത് ചിറ്റമ്മയുടെ വീടുപോലെയല്ല. ഹേയ്, ആത്മാക്കളേ ഇപ്പോൾ ദേഹീ അഭിമാനിയായി മാറൂ. ഹേ ആത്മാക്കളേ ഒരു ബാബയെ മാത്രം ഓർമ്മിക്കൂ. രാജ്യപദവിയെ ഓർമ്മിക്കൂ. ദേഹത്തിന്റെ സംബന്ധങ്ങളെ ഉപേക്ഷിക്കുകയാണെങ്കിൽ പവിഴബുദ്ധിയായി മാറും. എല്ലാവർക്കും മരിക്കണം. ഇപ്പോൾ എല്ലാവരുടെയും വാനപ്രസ്ഥ അവസ്ഥയാണ്. ഒരു സദ്ഗുരുവിനല്ലാതെ മറ്റാർക്കും സർവ്വരുടെയും സദ്ഗതി ദാതാവായി മാറാൻ സാധിക്കില്ല. ബാബ പറയുന്നു, അല്ലയോ ഭാരതവാസി കുട്ടികളെ, നിങ്ങൾ ആദ്യം പവിഴബുദ്ധികളായിരുന്നു. പാടാറുണ്ട്, ആത്മാവും പരമാത്മാവും വളരെക്കാലം വേറിട്ടിരുന്നു.... ആദ്യമാദ്യം നിങ്ങൾ ഭാരതവാസി ദേവീ ദേവതാ ധർമ്മത്തിലുള്ളവരായിരുന്നു ആദ്യം വന്നത്. മറ്റു ധർമ്മത്തിലുള്ളവർ പിന്നാലെ വന്നവരായതുകൊണ്ട് അവർക്ക് ജന്മവും കുറവാണ്. മുഴുവൻ സൃഷ്ടിവൃക്ഷവും എങ്ങനെയാണ് കറങ്ങുന്നത്. ഇത് ബാബയിരുന്നാണ് മനസ്സിലാക്കി തരുന്നത്. ആർക്കാണോ ധാരണ ചെയ്യാൻ സാധിക്കുന്നത്, അവർക്ക് വളരെ സഹജമാണ്. ആത്മാവാണ് ധാരണ ചെയ്യുന്നത്. പുണ്യാത്മാവും പാപാത്മാവുമായി മാറുന്നത് ആത്മാവു തന്നെയാണ്. നിങ്ങളുടേത് 84-ാമത്തെ ജന്മമാണ്. നിങ്ങൾ വാനപ്രസ്ഥ അവസ്ഥയിലാണ്. വാനപ്രസ്ഥ അവസ്ഥയിലുള്ളവർ മന്ത്രം സ്വീകരിക്കുന്നതിനുവേണ്ടി ഗുരുവിന്റെ അടുത്തു പോകും നിങ്ങൾക്ക് പുറത്തുള്ള മനുഷ്യഗുരുവിന്റെ ആവശ്യമില്ല. നിങ്ങളെല്ലാവരുടെയും അച്ഛൻ, ടീച്ചർ, സദ്ഗുരു ഒരു ബാബയാണ്. എന്നെ പറയുന്നത് തന്നെ അല്ലയോ പതീതപാവനാ ശിവബാബ എന്നാണ്. ഇപ്പോൾ ഓർമ്മ വന്നു എല്ലാ ആത്മാക്കളുടെയും പിതാവ് ഒരു ബാബയാണ്. ആത്മാവ് സത്യമാണ്, ചൈതന്യമാണ്. എന്തുകൊണ്ടെന്നാൽ അമരനാണ്. എല്ലാ ആത്മാക്കളിലും പാർട്ട് നിറഞ്ഞിട്ടുണ്ട്. ബാബയും സത്യവും ചൈതന്യവുമാണ്. ബാബ മനുഷ്യ സൃഷ്ടിയുടെ ബീജരൂപമായതുകാരണം പറയാറുണ്ട്, എനിക്ക് മുഴുവൻ വൃക്ഷത്തിന്റേയും ആദി-മദ്ധ്യ അന്ത്യത്തെക്കുറിച്ച് അറിയാം. അതിനാലാണ് എന്നെ ജ്ഞാനസാഗരൻ എന്നു പറയുന്നത്. ബീജത്തിൽ നിന്നും എങ്ങനെ വൃക്ഷമുണ്ടാകുന്നു എന്നതിന്റെ മുഴുവൻ ജ്ഞാനവും നിങ്ങളിൽ ഉണ്ട്. വൃക്ഷം വലുതാകാൻ സമയമെടുക്കും. ബാബ പറയുന്നു, ഞാൻ ബീജരൂപമാണ്. അവസാനം മുഴുവൻ ജീർണ്ണിച്ച അവസ്ഥയിൽ എത്തും. ഇപ്പോൾ നോക്കൂ ദേവീ ദേവതാ ധർമ്മത്തിന്റെ അടിത്തറ തന്നെയില്ല. പ്രായലോപപ്പെട്ടു. എപ്പോഴാണോ ദേവീ ദേവതാ ധർമ്മം ഗുപ്തമാകുന്നത് അപ്പോൾ എനിക്ക് വരേണ്ടി വരുന്നു. ഒരു ധർമ്മത്തിന്റെ സ്ഥാപന ചെയ്ത് ബാക്കി എല്ലാറ്റിന്റേയും വിനാശം ചെയ്യിപ്പിക്കുന്നു. പ്രജാപിതാ ബ്രഹ്മാവിലൂടെ ബാബ സ്ഥാപന ചെയ്യിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ആദി - സനാതന ദേവീ- ദേവതാ ധർമ്മത്തിന്റെ. നിങ്ങൾ ഭ്രഷ്ടാചാരിയിൽ നിന്നും ശ്രേഷ്ഠാചാരീ ദേവതയാകാൻ വന്നിരിക്കയാണ്. ഈ ഡ്രാമ ഉണ്ടാക്കപ്പെട്ടതാണ്. ഇത് ഒരിക്കലും അവസാനിക്കുകയില്ല. ബാബയും വരുന്നു. ആത്മാക്കളെല്ലാവരും സഹോദരങ്ങളാണ്, മൂലവതനത്തിൽ വന്നിരിക്കുന്നവരാണ്. എല്ലാവരും ഈ ഒരു ബാബയെയാണ് ഓർമ്മിക്കുന്നത്. ബാബയുടെ മഹിമയാണുള്ളത്. ബാബ വന്നില്ലെങ്കിൽ ആര് പാവനമാക്കി മാറ്റും. ക്രിസ്ത്യൻസ്, ഇസ്ലാം മുതലായവർ ആരെല്ലാമാണോ, ഈ സമയം എല്ലാവരും തമോപ്രധാനമാണ്. എല്ലാവർക്കും തീർച്ചയായും പുനർജന്മം എടുക്കണം. ഇപ്പോൾ പുനർജന്മം നരകത്തിലാണ്, സുഖത്തിലേക്ക് പോകുന്നൂ എന്നല്ല. എങ്ങനെയാണോ ഹിന്ദു ധർമത്തിലുളളവർ പറയുന്നു, സ്വർഗവാസിയായെങ്കിൽ തീർച്ചയായും നരകവാസിയായിരുന്നല്ലോ. ഇപ്പോൾ സ്വർഗത്തിൽപ്പോയാൽ നിങ്ങളുടെ വായിൽ റോസാപുഷ്പമാണ്. സ്വർഗവാസിയായി മാറി പിന്നീട് നരകത്തിലെ ആസുരീയ വൈഭവങ്ങൾ എന്തിന് കഴിപ്പിക്കണം. പിതൃക്കളെ കഴിപ്പിക്കാറുണ്ടല്ലോ. ബംഗാളിൽ മത്സ്യം, മുട്ട മുതലായവ കഴിപ്പിക്കുന്നു. നിങ്ങൾക്ക് ഇതെല്ലാം കഴിക്കേണ്ടതിന്റെ ആവശ്യകത എന്താണ്. തിരിച്ചാർക്കും പോകാൻ സാധിക്കില്ല. ആദ്യ നമ്പറിൽ വരുന്നവർക്ക് 84 ജന്മങ്ങൾ എടുക്കണം. ഈ ജ്ഞാനത്തിൽ ഒരു ബുദ്ധിമുട്ടിന്റെയും ആവശ്യമില്ല. ഭക്തീമാർഗത്തിൽ എത്ര പരിശ്രമമാണ്. രാമ-രാമ എന്നു ജപിച്ച് രോമാഞ്ചമുണ്ടാകുന്നു. ഇതെല്ലാം ഭക്തിമാർഗമാണ്. ഈ സൂര്യനും ചന്ദ്രനുമെല്ലാം വെളിച്ചം നൽകുന്നവയാണ്, ഇവയൊന്നും തന്നെ ദേവതകളല്ല. വാസ്തവത്തിൽ ജ്ഞാനസൂര്യൻ, ജ്ഞാനചന്ദ്രൻ, ജ്ഞാനനക്ഷത്രങ്ങളെല്ലാം ഇവിടെയുള്ള മഹിമയാണ്.

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ഈ അന്തിമ 84-ാം ജന്മത്തിൽ ഒരു പാപകർമ്മവും ചെയ്യരുത്. പുണ്യാത്മാവായി മാറാനുള്ള പൂർണ്ണ പുരുഷാർത്ഥം ചെയ്യണം. സമ്പൂർണ്ണ പാവനമായി മാറണം.

2. തന്റെ ബുദ്ധിയെ പവിഴമാക്കി മാറ്റുന്നതിനുവേണ്ടി ദേഹസംബന്ധങ്ങളെയെല്ലാം മറന്ന് ദേഹീ അഭിമാനിയായി മാറാനുള്ള അഭ്യാസം ചെയ്യണം.

വരദാനം :-
പഴയ സംസ്കാരങ്ങളുടെ വിഘ്നങ്ങളിൽ നിന്ന് മുക്തി നേടുന്ന സദാ ശക്തിസമ്പന്നമായി ഭവിക്കട്ടെ.

ഏതൊരു തരത്തിലുള്ള വിഘനങ്ങളിൽ നിന്നും ദുർബലതകളിൽ നിന്നും അഥവാ പഴയ സംസ്കാരങ്ങളിൽ നിന്നും മുക്തി ആഗ്രഹിക്കുന്നുവെങ്കിൽ ശക്തി ധാരണ ചെയ്യൂ അതായത് അലങ്കാരിരൂപമായിരിക്കൂ. ആരാണോ അലങ്കാരങ്ങളാൽ സദാ അലംകൃതമായിരിക്കുന്നത് അവർ ഭാവിയിൽ വിഷ്ണുവംശിയാകുന്നു. എന്നാൽ ഇപ്പോൾ വൈഷ്ണവനാകുന്നു. അവരെ യാതൊരു തമോഗുണീസങ്കൽപമോ സംസ്കാരമോ സ്പർശിക്കുകയില്ല. അവർ പഴയ ലോകം അഥവാ ലോകത്തെ ഏതൊരു വസ്തു, വ്യക്തികളിൽ നിന്നും സഹജമായി തന്നെ ദൂരെയിരിക്കുന്നു, അവരെ കാരണത്താലോ അകാരണമായോ ആർക്കും സ്പർശിക്കാൻ കഴിയില്ല.

സ്ലോഗന് :-
ഓരോ സമയത്തും ഓരോ കർമത്തിലും സന്തുലനം വെക്കുക തന്നെയാണ് സർവരുടെയും അനുഗ്രഹം നേടാനുള്ള മാർഗം

അവ്യക്തസൂചനകൾ- നിശ്ചയത്തിന്റെ അടിത്തറയെ ശക്തമാക്കി സദാ നിർഭയവും നിശ്ചിന്തരുമായിരിക്കൂ

പരസ്പരം രണ്ടു മിത്രങ്ങളുണ്ടാകുമ്പോൾ അവർക്കിടയിൽ അഥവാ ആരെങ്കിലും അവരുടെ നിന്ദ ചെയ്യുവാൻ വരികയാണെങ്കിൽ അവർ ആ ഭാവം മാറ്റുന്നു. എവിടെയാണോ നിശ്ചയമുണ്ടാകുന്നത് അവിടെ വാക്കിന്റെ ഭാവം മാറി സാധാരണ കാര്യമായി മാറുന്നു. അപ്പോൾ ഓരോരുത്തരുടെയും വിശേഷതയെ നോക്കൂ അപ്പോൾ അനേകരായിട്ടും ഒന്നിനെ കാണപ്പെടും. ഏകമത സംഘടനയായി മാറും. ആരെങ്കിലും ആരുടെയെങ്കിലും ഗ്ലാനിയുടെ കാര്യങ്ങൾ കേൾപ്പിക്കുമ്പോൾ അവർക്ക് തലയാട്ടുന്നതിന് പകരം കേൾപ്പിക്കുന്നവരുടെ രൂപം പരിവർത്തനപ്പെടുത്തി കൊടുക്കൂ.