17.04.2026           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ - പാവനമായി മാറുകയാണെങ്കിൽ ആത്മീയസേവനത്തിനു യോഗ്യരായിമാറും. ദേഹി അഭിമാനി കുട്ടികൾ ആത്മീയ യാത്രയിൽ കഴിയും, മറ്റുള്ളവരെയും ഈ യാത്ര ചെയ്യിക്കും.

ചോദ്യം :-
സംഗമയുഗത്തിൽ നിങ്ങൾ കുട്ടികൾ ഏതൊരു സമ്പാദ്യമാണോ ചെയ്യുന്നത്, അതു തന്നെയാണ് സത്യമായ സമ്പാദ്യം - എങ്ങനെ?

ഉത്തരം :-
ഇപ്പോഴുള്ള സമ്പാദ്യമെന്താണോ അത് 21 ജന്മം വരെയ്ക്കും നിലനിൽക്കുന്നു. ഇതിനൊരിക്കലും നാശം സംഭവിക്കുകയില്ല. ജ്ഞാനം കേൾക്കുക, കേൾപ്പിക്കുക, ഓർമ്മിക്കുക, ഓർമ്മിപ്പിക്കുക, ഇതാണ് സത്യം സത്യമായ സമ്പാദ്യം. ഇത് സത്യം സത്യമായ ബാബ മാത്രമാണ് നിങ്ങളെ പഠിപ്പിക്കുന്നത്. ഇങ്ങനെയുള്ള സമ്പാദ്യം മുഴുവൻ കൽപ്പത്തിലും മറ്റാർക്കും ചെയ്യാൻ സാധിക്കുകയില്ല. മറ്റൊരു സമ്പാദ്യവും കൂടെ വരികയില്ല.

ഗീതം :-
നമുക്ക് ആ വഴികളിലൂടെ നടക്കണം....

ഓംശാന്തി.  
ഭക്തിമാർഗ്ഗത്തിലാണെങ്കിൽ കുട്ടികൾ വളരെയധികം കഷ്ടങ്ങൾ അനുഭവിച്ചിട്ടുണ്ട്. ഭക്തിമാർഗ്ഗത്തിലും വളരെയധികം പേർ ഭാവനയോടുകൂടി യാത്ര ചെയ്യാൻ പോകാറുണ്ട്. രാമായണം മുതലായവ കേൾക്കുന്നുണ്ട്. ഇങ്ങനെ പ്രേമത്തോടുകൂടിയിരുന്ന് കഥകളെല്ലാം കേൾക്കുമായിരുന്നു. ഒപ്പം കഥകേട്ട് കരയുകയും ചെയ്തിട്ടുണ്ടായിരുന്നു. നമ്മുടെ ഭഗവാന്റെ സീതാദേവിയെ രാവണൻ കട്ടുകൊണ്ടുപോയി. പിന്നീട് കേൾക്കുന്ന സമയത്തിരുന്ന് കരയുകയും ചെയ്യുന്നു. ഇതെല്ലാം തന്നെ കെട്ടു കഥകളാണ്. ഇതിലൂടെ പ്രയോജനമൊന്നും ഉണ്ടാകുന്നില്ല. അല്ലയോ പതിതപാവനാ വരൂ എന്നു പറഞ്ഞ് വിളിക്കാറുണ്ട്. വന്ന് ഞങ്ങൾ ദു:ഖീ ആത്മാക്കളെ സുഖികളാക്കിമാറ്റൂ.... എന്നാൽ ആത്മാവാണ് ദു:ഖിയാണെന്ന് മനസ്സിലാക്കുന്നില്ല. എന്തുകൊണ്ടെന്നാൽ അവർ ആത്മാക്കളെ നിർലേപമെന്നാണ് പറയുന്നത്. ആത്മാവ് സുഖ ദുഃഖത്തിൽ നിന്നും വേറിട്ടതാണെന്ന് ചിന്തിക്കുന്നു. ഇത് എന്തുകൊണ്ടാണ് പറയുന്നത്. എന്തുകൊണ്ടെന്നാൽ അവർ മനസ്സിലാക്കുന്നതിതാണ് പരമാത്മാവ് സുഖ ദു:ഖത്തിൽ നിന്നും വേറിട്ടതാണ്. കുട്ടികൾ പിന്നെ എങ്ങനെയാണ് സുഖ ദു:ഖത്തിലേക്ക് വരുന്നത്. ഈ എല്ലാകാര്യങ്ങളും ഇപ്പോൾ നിങ്ങൾ കുട്ടികളെ മനസ്സിലാക്കി. ഈ ജ്ഞാനമാർഗ്ഗത്തിലും ചിലപ്പോൾ ഗ്രഹപ്പിഴകളെല്ലാം ഉണ്ടാകും. ഇടയ്ക്ക് എന്തെങ്കിലുമൊക്കെ സംഭവിക്കും. ചിലപ്പോൾ സന്തോഷം നിറഞ്ഞ മുഖമായിരിക്കും. ചിലപ്പോൾ വാടിത്തളർന്ന മുഖമായിരിക്കും. മായയുടെ യുദ്ധം കാരണമാണ് ഇങ്ങനെയുണ്ടാകുന്നത്. മായയോട് തന്നെ വിജയം നേടണം. എപ്പോൾ മോഹാലസ്യപ്പെടുന്നുവോ അപ്പോൾ സഞ്ജീവനി മരുന്ന് നൽകുന്നു- മന്മനാഭവ. ഭക്തീമാർഗ്ഗത്തിലും അന്ധവിശ്വാസം ധാരാളമാണ്. ദേവതകളുടെ മൂർത്തിയെ എത്ര നന്നായി അലങ്കരിക്കുന്നു, എത്ര നല്ല ആഭരണങ്ങൾ അണിയിക്കുന്നു. ഈ ആഭരണങ്ങളെല്ലാം ധനികരുടെ സമ്പാദ്യമാണ്. ധനികരുടെ സമ്പത്ത് പിന്നീട് പൂജാരിയുടെയും സൂക്ഷിപ്പുകാരുടെയു മായിമാറുന്നു. ഇപ്പോൾ ഒന്നും തന്നെയില്ല. ചൈതന്യരൂപത്തിലും അണിയുന്നുണ്ട്, ജഢരൂപത്തിലും അണിയുന്നു. ഇപ്പോൾ ആഭരണമില്ല, പൂർണ്ണമായും സാധാരണമായി മാറി. ബാബ പറയുന്നു, ഞാൻ സാധാരണ ശരീരത്തിലേക്കാണ് വരുന്നത്. ഏതെങ്കിലും രാജപദവിയുടെ പ്രൗഢിയൊന്നുമില്ല, എന്നാൽ ചില സന്യാസിമാർക്ക് പോലും വളരെ പ്രൗഢിയുണ്ടാകാറുണ്ട്. ഇപ്പോൾ നിങ്ങൾ മനസ്സിലാക്കിക്കഴിഞ്ഞു സത്യയുഗത്തിൽ നമ്മൾ ആത്മാക്കൾ എങ്ങനെയാണ് പവിത്രമായി കഴിഞ്ഞിരുന്നത്. നമ്മുടെ ശരീരവും പവിത്രമായിരുന്നു. ശരീരത്തെയും വളരെ നന്നായി അലങ്കരിച്ചിരുന്നു. വളരെ ഭംഗിയുള്ളവർക്ക് അണിഞ്ഞൊരുങ്ങാനുള്ള ലഹരിയുണ്ടായിരിക്കും. നിങ്ങളും അതിമനോഹരമായിരുന്നു. അപ്പോൾ വളരെ നല്ല നല്ല ആഭരണങ്ങൾ അണിഞ്ഞിരുന്നു. വജ്രത്തിന്റെ വലിയ മാല അണിഞ്ഞിരുന്നു. ഇവിടെയുള്ള ഓരോ വസ്തുക്കളും കറുത്തതാണ്. നോക്കൂ ഇവിടെ പശുക്കൾ പോലും കറുത്തുപോയിരിക്കുന്നു. ബാബ ശ്രീനാഥക്ഷേത്രത്തിൽ പോയിരുന്നപ്പോൾ അവിടെ നല്ല നല്ല പശുക്കൾ ഉണ്ടായിരുന്നു. കൃഷ്ണന്റെ പശുവിനെ വളരെ നന്നായിക്കാണിക്കുന്നുണ്ട്. ഇവിടെ നോക്കൂ ചിലതെല്ലാം എങ്ങനെയാണ് ഇരിക്കുന്നത്. എന്തുകൊണ്ടെന്നാൽ കലിയുഗമാണ്. ഇങ്ങനെയുള്ള പശുക്കൾ അവിടെ ഉണ്ടാകുകയില്ല. നിങ്ങൾ കുട്ടികളാണ് വിശ്വത്തിന്റെ അധികാരികളായി മാറുന്നത്. നിങ്ങളുടെ അലങ്കാരങ്ങളെല്ലാം അവിടെ വളരെ സുന്ദരമായിരിക്കും. ചിന്തിച്ചു നോക്കൂ, തീർച്ചയായും പശുക്കളെല്ലാം ഉണ്ടായിരിക്കണം. അവിടെയുള്ള പശുക്കളുടെ ചാണകം പോലും എങ്ങനെയുള്ളതായിരിക്കും. എത്രയധികം ശക്തി ഉണ്ടായിരിക്കും.. മണ്ണിൽ വളമാകും. വളമായി വളരെയധികം ധാന്യം ഉൽപ്പാദിപ്പിക്കപ്പെടും. അവിടെയുള്ള എല്ലാ വസ്തുക്കളും വളരെ ശക്തി നിറഞ്ഞതായിരിക്കും. ഇവിടെയുള്ള ഒരു വസ്തുവിലും ശക്തിയില്ല. ഓരോ വസ്തുക്കളും പൂർണ്ണമായും ശക്തിഹീനമായിപ്പോയി. പെൺകുട്ടികൾ സൂക്ഷ്മവതനത്തിൽ പോകാറുണ്ടായിരുന്നു. എത്ര നല്ല നല്ല വലിയ പഴങ്ങളാണ് കഴിച്ചിരുന്നത്. പഴച്ചാറുകളെല്ലാം കുടിച്ചിരുന്നു. ഇതെല്ലാം സാക്ഷാത്ക്കാരം ചെയ്യിച്ചിരുന്നു. തോട്ടക്കാരൻ അവിടെ എങ്ങനെയെല്ലാമാണ് പഴങ്ങൾ മുറിച്ചു തന്നിട്ടുണ്ടായിരുന്നത്, സൂക്ഷ്മവതനത്തിൽ പഴങ്ങൾ മുതലായവയൊന്നും ഉണ്ടാകുന്നില്ല. ഇത് സാക്ഷാത്ക്കാരം കിട്ടുന്നതാണ്. വൈകുണ്ഠം വീണ്ടും ഇവിടെയാണ് ഉണ്ടാവുക. വൈകുണ്ഠം മുകളിലാണെന്ന് മനുഷ്യർ മനസ്സിലാക്കുന്നു. വൈകുണ്ഠം സൂക്ഷ്മവതനത്തിൽ ഉണ്ടാവുകയില്ല, മൂലവതനത്തിലും ഉണ്ടാവുകയില്ല. ഇവിടെ തന്നെയാണ് ഉണ്ടാകുന്നത്. ഇവിടെ പെൺകുട്ടികൾ എന്തെല്ലാമാണോ സാക്ഷാത്ക്കാരം ചെയ്തിട്ടുള്ളത് അതെല്ലാം ഈ കണ്ണുകൾകൊണ്ട് വീണ്ടും കാണും. പദവി എങ്ങനെയുള്ളതാണോ വസ്തുക്കളും അതുപോലെ തന്നെയുണ്ടായിരിക്കും. രാജാക്കന്മാരുടെ കൊട്ടാരം നോക്കൂ, എത്ര നല്ലതാണ്. ജയ്പൂരിലും വളരെ നല്ല നല്ല കൊട്ടാരങ്ങളെല്ലാം ഉണ്ടാക്കിയിട്ടുണ്ട്. കേവലം കൊട്ടാരം കാണുന്നതിന് മനുഷ്യർ പോകുന്നുണ്ട്. അവിടെ ടിക്കറ്റും വെയ്ക്കാറുണ്ട്. പ്രത്യേകിച്ച് കൊട്ടാരം കാണുന്നതിനാണ് ടിക്കറ്റ് വെയ്ക്കുന്നത്. അവിടെയുള്ളവർ മറ്റൊരു കൊട്ടാരത്തിലാണ് താമസിക്കുന്നത് അതും ഇപ്പോഴത്തെ കലിയുഗത്തിൽ. ഇത് പതിതലോകമാണ് ഒരാളും ഒരൽപ്പം പോലും സ്വയത്തെ പതിതമാണെന്ന് മനസ്സിലാക്കുന്നില്ല. നമ്മൾ പതിതമായിരുന്നു എന്ന് നിങ്ങൾ ഇപ്പോൾ മനസ്സിലാക്കുന്നുണ്ട്. നമ്മൾ പതിതരായിരുന്നു ഒന്നിനും കൊള്ളാത്തവരായിരുന്നു, വീണ്ടും നാം വെളുത്തവരായി മാറും. സത്യയുഗം ഒന്നാം തരം തന്നെയായിരുന്നു. ഇവിടെയും അമേരിക്കയിലും മറ്റും ഒന്നാംതരം കൊട്ടാരങ്ങളെല്ലാം ഉണ്ട്. എന്നാൽ സത്യയുഗത്തെ താരതമ്യം ചെയ്യുമ്പോൾ ഇതൊന്നും ഒന്നും തന്നെയല്ല. എന്തുകൊണ്ടെന്നാൽ ഇതെല്ലാം അൽപ്പകാലസുഖം നൽകുന്നവയാണ്. അവിടെ ഒന്നാംതരം കൊട്ടാരങ്ങൾ ഉണ്ടായിരിക്കും. ഒന്നാം തരം പശുക്കളും ഉണ്ടായിരിക്കും. ഇവിടെയും ഗോപാലന്മാരുണ്ട്. കൃഷ്ണനെയും ഗോപാലൻ എന്നല്ലേ പറയാറുള്ളത്. ഇവിടെയും പശുക്കളെ സംരക്ഷിക്കുന്നവർ ഞങ്ങൾ ഗോപാലകരാണ്, ശ്രീകൃഷ്ണന്റെ വംശാവലിയാണ് എന്നാണ് പറയാറുള്ളത്. വാസ്തവത്തിൽ കൃഷ്ണന്റെ വംശാവലി എന്നു പറയുകയില്ല. കൃഷ്ണന്റെ രാജധാനിയിലേത് എന്നു പറയാം. ധനവാൻമാരുടെ പക്കൽ പശുക്കൾ ഉണ്ടെങ്കിൽ അവയെ സംരക്ഷിക്കുന്നതിനുവേണ്ടി ഗോപാലകരും ഉണ്ടാകും. ഗോപാലൻ എന്ന പേര് സത്യയുഗത്തിലേതാണ്. ഇന്നലത്തെ കാര്യമാണ്. ഇന്നലെ നമ്മൾ ആദിസനാതന ദേവീദേവതാധർമ്മത്തിലേതായിരുന്നു. പിന്നീട് പതിതമായി മാറി. അപ്പോൾ സ്വയത്തെ ഹിന്ദു എന്ന് പറയാൻ ആരംഭിച്ചു. അതിനാൽ നിങ്ങൾ ആദി സനാതന ദേവീ-ദേവതാ ധർമ്മത്തിലെയാണോ അതോ ഹിന്ദു ധർമ്മത്തിലെയാണോ എന്ന് ചോദിക്കൂ? ഇന്നത്തെ കാലത്ത് എല്ലാവരും ഹിന്ദു എന്നാണ് എഴുതാറുള്ളത്. ഹിന്ദു ധർമ്മം ആരാണ് സ്ഥാപിച്ചത്? ദേവീ-ദേവതാ ധർമ്മം ആരാണ് സ്ഥാപിച്ചത്. ഇതാർക്കും അറിയുകയില്ല. ബാബ ഈ ചോദ്യം ചോദിക്കുകയാണ് പറയൂ-ആദി സനാതന ദേവീ- ദേവതാ ധർമ്മം ആരാണ് സ്ഥാപിച്ചത്. ശിവബാബ ബ്രഹ്മാവിലൂടെ ചെയ്തുകൊണ്ടിരിക്കുകയാണ്. രാമന്റെ അഥവാ ശിവബാബയുടെ ശ്രീമതത്തിലൂടെ ദേവീ-ദേവതാ ധർമ്മം സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. പിന്നീട് രാവണരാജ്യം ആരംഭിച്ചു, വികാരങ്ങളിലേക്ക് പോയി. ഭക്തിമാർഗ്ഗം ആരംഭിച്ചപ്പോഴാണ് ഹിന്ദു എന്ന് പറയാൻ തുടങ്ങിയത്. ഇപ്പോൾ സ്വയത്തെ ഒരാൾക്കും ദേവത എന്ന് പറയാൻ സാധിക്കില്ല. രാവണനാണ് വികാരിയാക്കി മാറ്റിയത്. ബാബ വന്ന് നിർവ്വികാരിയാക്കി മാറ്റുന്നു. നിങ്ങൾ ഈശ്വരീയ മതത്തിലൂടെ ദേവതയായി മാറുന്നു. ബാബ വന്നാണ് നിങ്ങൾ ബ്രാഹ്മണരെ ദേവതയാക്കി മാറ്റുന്നത്. ഏണിപ്പടി എങ്ങനെയാണ് ഇറങ്ങുന്നത് എന്ന് നിങ്ങൾ കുട്ടികളുടെ ബുദ്ധിയിൽ സംഖ്യാക്രമമനുസരിച്ചാണ് ഇരിക്കുന്നത്. നിങ്ങൾക്കറിയാം മറ്റെല്ലാ മനുഷ്യരും ആസുരീയ മതപ്രകാരം നടന്നുകൊണ്ടിരിക്കുന്നവരാണ്. നിങ്ങൾ ഈശ്വരീയ മതപ്രകാരം നടക്കുന്നവരാണ്. രാവണന്റെ മതത്തിലൂടെ ഏണിപ്പടി ഇറങ്ങി വന്നു. 84 ജന്മങ്ങൾക്കു ശേഷം പിന്നീട് ആദ്യ നമ്പറിൽ ജന്മമുണ്ടാകും. ഈശ്വരീയ ബുദ്ധിയിലൂടെ നിങ്ങൾ മുഴുവൻ സൃഷ്ടിയുടെയും ആദി മദ്ധ്യ അന്ത്യത്തെ അറിഞ്ഞു കഴിഞ്ഞു. നിങ്ങളുടെ ഈ ജീവിതം വളരെ അമൂല്യമാണ്. ഇത് വളരെ സമർത്ഥമായതാണ്. ഇപ്പോഴാണ് ബാബ വന്ന് നമ്മളെ ഇത്രയും പാവനമാക്കി മാറ്റുന്നത്. ഈ ആത്മീയ സേവനത്തിന് യോഗ്യരാക്കി മാറ്റുന്നത്. ലോകത്തിലുള്ളവർ ഭൗതീക സാമൂഹിക സേവകരാണ്. അവർ ദേഹാഭിമാനത്തിൽ ഇരിക്കുന്നു. നിങ്ങൾ ദേഹീയഭിമാനികളാണ്. ആത്മാക്കളെ ആത്മീയ യാത്രയിൽ കൂട്ടിക്കൊണ്ടുപോവുകയാണ്. ബാബ മനസ്സിലാക്കി തരുകയാണ് നിങ്ങൾ സതോപ്രധാനമായിരുന്നു. ഇപ്പോൾ തമോപ്രധാനമായി മാറി. സതോപ്രധാനത്തെ പാവനമെന്നും തമോപ്രധാനത്തെ പതിതമെന്നും പറയുന്നു. ആത്മാവിൽ തന്നെയാണ് കറ പിടിച്ചിരിക്കുന്നത്. ആത്മാവിനു തന്നെ സതോപ്രധാനമായി മാറണം. എത്രത്തോളം ഓർമ്മയിൽ ഇരിക്കുന്നുവോ അത്രത്തോളം പവിത്രമായി മാറും. ഇല്ലെങ്കിൽ പവിത്രത കുറഞ്ഞു പോകും. പാപാത്തിന്റെ ഭാരം തലയിൽ വരും. ആത്മാക്കൾ എല്ലാം പവിത്രമായി മാറും. പിന്നീട് ഓരോരുത്തരുടെയും പാർട്ട് വ്യത്യസ്ഥമായി മാറും. എല്ലാവർക്കും ഓരേപോലെ പാർട്ടുണ്ടാവുക അത് സാധ്യമല്ല. ഏറ്റവും ഉയർന്നത് ബാബയുടെ പാർട്ടാണ്. പിന്നീട് ബ്രഹ്മാവിനും സരസ്വതിക്കും എത്ര പാർട്ടാണ് ഉള്ളത്. ആരാണോ സ്ഥാപന ചെയ്യുന്നത് അവർ തന്നെയാണ് പാലനയും ചെയ്യുന്നത്. വലിയ പാർട്ട് ബാബയുടേതാണ്. ആദ്യം ശിവബാബ പിന്നീട് ബ്രഹ്മാവും സരസ്വതിയും. ഇവർ പുനർജന്മത്തിലേക്ക് വരുന്നു. ശങ്കരൻ കേവലം സൂക്ഷ്മരൂപത്തെ ധാരണ ചെയ്യുന്നു. ശങ്കരൻ ഏതെങ്കിലും ശരീരത്തെ വായ്പയെടുക്കുക അങ്ങനെയല്ല. കൃഷ്ണന് തന്റേതായ ശരീരമുണ്ട്. ഇവിടെ കേവലം ശിവബാബയാണ് ശരീരത്തെ ലോണെടുക്കുന്നത്. പതിത ശരീരം പതിത ലോകത്തിൽ വന്ന് സേവനം ചെയ്യുന്നു. മുക്തി ജീവൻമുക്തിയിലേക്ക് കൊണ്ടുപോകുന്നതിനുവേണ്ടി വന്നിരിക്കുകയാണ്. ആദ്യം മുക്തിയിലേക്ക് പോകണം. നോളേജ്ഫുൾ ഒരേ ഒരു പതിത പാവനനാണ്. ബാബയെ തന്നെയാണ് ശിവബാബ എന്ന് പറയുന്നത്. ശങ്കരനെ ബാബ എന്ന പറയുന്നത് ശോഭനീയമല്ല. ശിവബാബ എന്ന അക്ഷരം വളരെ മധുരമാണ്. ശിവന് എരിക്കിൻ പൂവ് മുതലായ എന്തെല്ലാമാണ് അർപ്പിക്കുന്നത്. ചിലർ പാലും അഭിഷേകം ചെയ്യാറുണ്ട്.

ബാബ കുട്ടികൾക്ക് അനേക പ്രകാരത്തിൽ മനസ്സിലാക്കി തരുന്നുണ്ട്. മുഴുവൻ ആധാരവും യോഗത്തിലാണ്. ഇത് ബാബ കുട്ടികൾക്കു വേണ്ടി മനസ്സിലാക്കി തരികയാണ്. യോഗത്തിലൂടെ മാത്രമേ വികർമ്മം വിനാശമാവുകയുള്ളൂ. യോഗം ചെയ്യുന്നവർക്ക് ജ്ഞാത്തിന്റെ ധാരണയും നന്നായി ഉണ്ടായിരിക്കും. തന്നിൽ ധാരണ നടന്നുകൊണ്ടിരിക്കും, എന്തുകൊണ്ടെന്നാൽ പിന്നീട് കേൾപ്പിക്കേണ്ടതായുമുണ്ട്. ഇത് ഒരു പുതിയ കാര്യമാണ്. ഭഗവാൻ ആരെയാണോ നേരിട്ട് കേൾപ്പിച്ചത് അവർ തന്നെയാണ് കേൾക്കുന്നത്. പിന്നീട് ഈ ജ്ഞാനം ഉണ്ടായിരിക്കുകയില്ല. ഇപ്പോൾ എന്താണോ ബാബ നിങ്ങളെ കേൾപ്പിക്കുന്നത് അതാണ് നിങ്ങൾ കേൾക്കുന്നത്. ധാരണയുണ്ടകുന്നു പിന്നീട് പ്രാലബ്ധത്തിന്റെ പാർട്ട് അഭിനയിക്കണം. ഇപ്പോഴാണ് ജ്ഞാനം കേൾക്കുകയും കേൾപ്പിക്കുകയും ചെയ്യുന്നത്. സത്യയുഗത്തിൽ ഈ പാർട്ട് ഉണ്ടായിരിക്കുകയില്ല. അവിടെ പ്രാപ്തിയുടെ പാർട്ടാണ്. മനുഷ്യർ വക്കീലാകാൻ പഠിക്കുന്നു, പിന്നീട് വക്കീലായി സമ്പാദിക്കുന്നു. ഇത് എത്ര വലിയ സമ്പാദ്യമാണെന്ന് ലോകത്തിലുള്ളവർക്ക് അറിയുന്നില്ല. നിങ്ങൾക്കറിയാം സത്യമായ ബാബ നമുക്ക് സത്യമായ സമ്പാദ്യം ചെയ്യിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന് ഒരിക്കലും നാശം സംഭവിക്കുകയില്ല. ഇപ്പോൾ നിങ്ങൾ സത്യത്തിന്റെ സമ്പാദ്യം ചെയ്തുകൊണ്ടിരിക്കൂ. അത് പിന്നീട് 21 ജന്മം കൂടെയുണ്ടാകും. ലോകത്തിലെ സമ്പാദ്യം കൂടെ വരുകയില്ല. ഇത് കൂടെ വരുന്നതാണെങ്കിൽ ഇങ്ങനെയുള്ള സമ്പാദ്യത്തെ കൂടെ കൊണ്ടുപോകണമല്ലോ. ഈ കാര്യങ്ങൾ നിങ്ങളിലല്ലാതെ വേറെ ഒരാളുടെ ബുദ്ധിയിലും ഇരിക്കുകയില്ല. നിങ്ങളിൽ നിന്നും ഇടക്കിടെ ചില തെറ്റുകളെല്ലാം സംഭവിക്കാറുണ്ട്. ബാബയേയും സമ്പത്തിനെയും മറക്കരുത്. കാര്യം ഒന്നു തന്നെ , ബാബയെ ഓർമ്മിക്കൂ. ഏത് ബാബയിൽ നിന്നാണോ 21 ജന്മത്തേക്കുള്ള സമ്പത്ത് ലഭിക്കുന്നത്, 21 ജന്മം നിരോഗിയായ ശരീരവും ലഭിക്കും. വൃദ്ധരാകുന്നതുവരെ അകാലമൃത്യു ഉണ്ടാവുകയില്ല. കുട്ടികൾക്ക് എത്ര സന്തോഷമുണ്ടാ യിരിക്കണം. ബാബയുടെ ഓർമ്മയാണ് മുഖ്യമായത്. ഇതിൽ തന്നെയാണ് മായ വിഘ്നമുണ്ടാക്കുന്നത്. കൊടുങ്കാറ്റ് കൊണ്ടുവരുന്നു. അനേക പ്രകാരത്തിലുള്ള കൊടുങ്കാറ്റ് കൊണ്ടു വരുന്നു. നിങ്ങൾ പറയും ബാബയെ ഓർമ്മിക്കാൻ . എന്നാൽ ഓർമ്മിക്കാൻ സാധിക്കില്ല. ഓർമ്മയിൽ തന്നെയാണ് ധാരാളം പേർ തോറ്റുപോകുന്നത്. ധാരാളം പേരിൽ യോഗത്തിന്റെ കുറവുണ്ട്. എത്രത്തോളം സാധിക്കുന്നുവോ യോഗത്തിൽ ഉറച്ചിരിക്കണം. ബാക്കി ബീജത്തിന്റെയും വൃക്ഷത്തിന്റെയും ജ്ഞാനം വലിയ കാര്യമൊന്നുമല്ല. ബാബ പറയുന്നു-എന്നെ ഓർമ്മിക്കൂ. എന്നെ ഓർമ്മിക്കുന്നതിലൂടെയും അറിയുന്നതിലൂടെയും എല്ലാം അറിയാൻ സാധിക്കും. ഓർമ്മയിൽ തന്നെയാണ് എല്ലാം അടങ്ങിയിട്ടുള്ളത്. മധുരമായ ബാബ, ശിവബാബയെ ഓർമ്മിക്കണം. ഉയർന്നതിലും ഉയർന്നതാണ് ഭഗവാൻ ,ശ്രേഷ്ഠരിലും ശ്രേഷ്ഠം ഭഗവാനാണ്. 21 ജന്മത്തേക്കു വേണ്ടി ഉയർന്നതിലും ഉയർന്ന സമ്പത്ത് നൽകുന്നു. സദാ സുഖിയും അമരനുമാക്കി മാറ്റുന്നു. നിങ്ങൾ അമരപുരിയുടെ അധികാരിയായാണ് മാറുന്നത്. അതിനാൽ ഇങ്ങനെയുള്ള ബാബയെ വളരെ നന്നായി ഓർമ്മിക്കണം. ഓർമ്മിക്കുന്നില്ലെങ്കിൽ ബാക്കിയെല്ലാം ഓർമ്മവരും.ശരി.

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ഈ ഈശ്വരീയ ജീവിതം വളരെ-വളരെ അമൂല്യമാണ്. ഈ ജീവിതത്തിൽ ആത്മാവിനെയും ശരീരത്തെയും രണ്ടിനേയും പാവനമാക്കി മാറ്റണം. ആത്മീയ യാത്രയിൽ കഴിഞ്ഞ് മറ്റുള്ളവരെയും ഈ യാത്ര പഠിപ്പിക്കണം.

2) എത്രത്തോളം സാധിക്കുന്നുവോ സത്യമായ സമ്പാദ്യത്തിൽ മുഴുകിയിരിക്കണം. നിരോഗിയായി മാറുന്നതിനുവേണ്ടി ഓർമ്മയിൽ ഉറച്ചിരിക്കണം.

വരദാനം :-
ശരീരത്തെ ഈശ്വരീയ സേവനത്തിന് വേണ്ടി സൂക്ഷിക്കാനേൽപ്പിച്ച മുതലാണെന്ന് മനസ്സിലാക്കി കാര്യങ്ങളിലുപയോഗിക്കുന്ന നഷ്ടോമോഹയായി ഭവിക്കട്ടെ.

ഏതെങ്കിലും സൂക്ഷിക്കാനേൽപ്പിച്ച സാധനമാണെങ്കിൽ അതിന്മേൽ തന്റേതെന്ന ഭാവം ഉണ്ടാകില്ല, മമത്വവും ഉണ്ടാകില്ല. അതേപോലെ ഈ ശരീരവും ഈശ്വരീയ സേവനത്തിന് വേണ്ടി സൂക്ഷിക്കാനേൽപ്പിച്ച മുതലാണ്. ഈ മുതൽ ആത്മീയ പിതാവ് തന്നതാണെന്നതിനാൽ തീർച്ചയായും ആത്മീയ പിതാവിനെയും ഓർമ്മ വരും. സൂക്ഷിക്കാനേൽപ്പിച്ചതെന്ന് മനസ്സിലാക്കുന്നതിലൂടെ ആത്മീയത വരും, തന്റേതെന്ന മമത്വഭാവം ഉണ്ടാകില്ല. നിരന്തരയോഗി, നഷ്ടോമോഹയാകാനുള്ള സഹജമായ ഉപായം ഇത് തന്നെയാണ്. അതിനാൽ ഇപ്പോൾ ആത്മീയതയുടെ സ്ഥിതിയെ പ്രത്യക്ഷമാക്കൂ.

സ്ലോഗന് :-
വാനപ്രസ്ഥസ്ഥിതിയിലേക്ക് പോകണമെങ്കിൽ ദൃഷ്ടി-വൃത്തിയിൽ പോലും പവിത്രതക്ക് അടിവരയിടൂ.

അവ്യക്ത സൂചന:- മഹാനാകുന്നതിന് വേണ്ടി മധുരതയുടെയും വിനയത്തിന്റെയും ഗുണം ധാരണ ചെയ്യൂ.

താങ്കളുടെ ഓരോ വാക്കും മഹാനായിരിക്കണം. ഓരോ മനസാ സങ്കൽപവും ഓരോ ആത്മാവിനെ പ്രതിയും മധുരതയുള്ളതാകണം. ഓരോരുത്തരെയും ഉയർത്തുവാനുള്ള സ്വഭാവം, മധുരതയുടെ സ്വഭാവം, വിനയത്തിന്റെ സ്വഭാവമായിരിക്കണം. എന്റെ സ്വഭാവം അങ്ങിനെയാണ്, ഇത് ഒരിക്കലും പറയരുത്. എന്റെ എന്നത് എവിടെ നിന്ന് വന്നു! എന്റേത് വേഗത്തിൽ പറയുന്ന സ്വഭാവമാണ്, എനിക്ക് ആവേശത്തിൽ വരുന്ന സ്വഭാവമാണ്. സ്വഭാവത്തിന് വശപ്പെടുക ഇത് തന്നെയാണ് മായ. ഇപ്പോൾ മായാജീത്താകൂ. അഭിമാനത്തിന്റെയോ നിരാശപ്പെടുന്നതിന്റെയോ, ഈർഷ്യയുടെയോ ആവേശത്തിൽ വരുന്നതിന്റെയോ സ്വഭാവം പരിവർത്തനപ്പെടുത്തുക.