മധുരമായകുട്ടികളേ -
സ്വയംസ്വയത്തെനോക്കൂഞാന്പുഷ്പമായിമാറിയോ,
ദേഹാഹങ്കാരത്തിലേക്ക്വന്ന്മുളളായിമാറുന്നില്ലല്ലോ?
ബാബവന്നിരിക്കുന്നത്നിങ്ങളെമുളളില്നിന്നുംപുഷ്പമാക്കിമാറ്റുന്നതിനാണ്.
ചോദ്യം :-
ഏതൊരു നിശ്ചയത്തിന്റെ ആധാരത്തിലാണ് ബാബയോട് ദൃഢമായ സ്നേഹമുണ്ടാവുക?
ഉത്തരം :-
ആദ്യം
സ്വയത്തെ ആത്മാവെന്നു നിശ്ചയം ചെയ്യൂ എങ്കില് ബാബയോട് സ്നേഹമുണ്ടായിരിക്കും.
ഈയൊരു ദൃഢ നിശ്ചയമുണ്ടായിരിക്കണം നിരാകാരനായ ബാബ ഈ ഭാഗ്യരഥത്തില് വിരാജിതനാണ്.
ബാബ നമ്മെ ബ്രഹ്മാവിലൂടെ പഠിപ്പിക്കുകയാണ്. എപ്പോള് ഈയൊരു നിശ്ചയം മുറിയുന്നുവോ
അപ്പോള് സ്നേഹവും കുറയുന്നു.
ഓംശാന്തി.
മുളളില് നിന്നും പുഷ്പമാക്കി മാറ്റുന്ന ഭഗവാന്റെ മഹാവാക്യങ്ങള് അഥവാ
പൂന്തോട്ടക്കാരന്റെ മഹാവാക്യം. കുട്ടികള്ക്ക് അറിയാം നമ്മളിവിടെ മുളളില് നിന്ന്
പുഷ്പമാകുന്നതിനായാണ് വന്നിരിക്കുന്നത്. നമ്മളാദ്യം മുളളായിരുന്നു എന്ന്
ഓരോരുത്തര്ക്കുമറിയാം. ഇപ്പോള് പുഷ്പമായി മാറുകയാണ്. ബാബയുടെ മഹിമ ധാരാളം
പാടുന്നുണ്ട് പതിതപാവനാ വരൂ. ബാബ തോണിക്കാരനാണ്, തോട്ടക്കാനാണ്, പാപകടേശ്വരനാണ്.
വളരെയധികം മഹിമയുണ്ടെങ്കിലും ചിത്രം എല്ലാ സ്ഥലത്തും ഒന്നു തന്നെയാണ്. ബാബയുടെ
മഹിമയാണ് ജ്ഞാനസാഗരന്, സുഖസാഗരന്....... ഇപ്പോള് നിങ്ങള്ക്കറിയാം നമ്മള് ആ
ബാബയുടെ അടുത്താണ് ഇരിക്കുന്നത്. മുളളുകള് നിറഞ്ഞ മനുഷ്യനില് നിന്നും നമ്മള്
പുഷ്പങ്ങളായ ദേവതയായി മാറാന് വന്നിരിക്കുകയാണ്. ഇതാണ് നിങ്ങളുടെ ലക്ഷ്യം.
ഇപ്പോള് ഓരോരുത്തര്ക്കും തന്റെ ഉളളിലേക്ക് നോക്കണം എന്നില് ദൈവീക ഗുണങ്ങളുണ്ടോ?
ഞാന്സര്വ്വഗുണ സമ്പന്നനാണോ? മുമ്പ് ദേവതകളുടെ മഹിമ പാടിയിരുന്നു, സ്വയത്തെ
മുളളാണെന്നു മനസ്സിലാക്കിയിരുന്നു. ഞങ്ങളില് ഗുണങ്ങളില്ല....... കാരണം
പഞ്ചവികാരങ്ങളുണ്ട്. ദേഹാഭിമാനമാണ് വളരെ കടുത്ത അസുഖം. സ്വയം ആത്മാവെന്നു
മനസ്സിലാക്കുകയാണെങ്കില് ബാബയോടൊപ്പം വളരെ സ്നേഹത്തോടെയിരിക്കുന്നു.
നിങ്ങള്ക്കറിയാം നിരാകാരനായ ബാബ ഈ രഥത്തില് വിരാജിതനായിരിക്കുകയാണ്. ഈ
നിശ്ചയമുണ്ടയിട്ടും പിന്നീട് നിശ്ചയം മുറിഞ്ഞു പോവുകയാണ്. നിങ്ങള് പറയുന്നു
നമ്മള് ശിവബാബയുടെ അടുത്തേക്കാണ് വന്നിരിക്കുന്നത്. ഭഗീരഥനായ ബ്രഹ്മാബാബയുടെ
ശരീരത്തിലുളളത് നമ്മളെല്ലാ ആത്മാക്കളുടെയും പിതാവായ ശിവബാബയാണ്.ശിവബാബയാണ് ഈ
രഥത്തില് വിരാജിതനായി രിക്കുന്നത്. ഈ നിശ്ചയം പക്കാ ആയിരിക്കണം, ഇതില് തന്നെയാണ്
മായ സംശയമുണ്ടാക്കിക്കുന്നത്. കന്യക തന്റെ പതിയോടൊപ്പം വിവാഹിതയാകുമ്പോള് ധാരാളം
സുഖം ലഭിക്കുമെന്നു വിചാരിക്കുന്നു. പക്ഷേ എന്ത് സുഖം ലഭിക്കാനാണ് പെട്ടെന്നു
തന്നെ പോയി അപവിത്രമായിത്തീരുന്നു. കുമാരിയായിരുന്നപ്പോള് മാതാപിതാക്കളെല്ലാം
പോയി മുന്നില് നമസ്കരിക്കുന്നു കാരണം പവിത്രമാണ്. അപവിത്രമായിക്കഴിഞ്ഞാല്
എല്ലാവരുടെയും മുന്നില് പോയി നമസ്കരിക്കേണ്ടതായി വരുന്നു. ഇന്ന് എല്ലാവരും
അവരുടെ മുന്നില് തലകുനിക്കുന്നു നാളെ സ്വയം തന്നെ എല്ലാവരുടെയും മുന്നില്
തലകുനിക്കാന് തുടങ്ങുന്നു.
ഇപ്പോള് നിങ്ങള് സംഗമത്തില് പുരുഷോത്തമനായി കൊണ്ടിരിക്കുകയാണ്. ഇനി നാളെ
എവിടെയായിരിക്കും? ഇന്ന് വീടിന്റെയും കുടുംബത്തിന്റെയും അവസ്ഥ എന്താണ്!
വളരെയധികം മോശമായിരിക്കുന്നു. ഇതിനെയാണ് വേശ്യാലയമെന്നു പറയുന്നത്. എല്ലാവരും
വിഷത്തിലൂടെയാണ് ജനിക്കുന്നത്. ഇന്നേയ്ക്ക് 5000 വര്ഷങ്ങള്ക്കു മുമ്പ് നമ്മള്
ശിവാലയത്തിലായിരുന്നപ്പോള് വളരെയധികം സുഖികളായിരുന്നു. ദുഖത്തിന്റെ പേരോ അടയാളമോ
ഉണ്ടായിരുന്നില്ല. ഇപ്പോള് വീണ്ടും അതുപോലെയായിത്തീര്ക്കാന് ബാബ വന്നിരിക്കുകയണ്.
മനുഷ്യര്ക്ക് ശിവാലയത്തെക്കുറച്ച് അറിയില്ല. സ്വര്ഗ്ഗത്തെയാണ് ശിവാലയമെന്ന്
പറയുന്നത്. ശിവബാബ സ്വര്ഗ്ഗത്തെ സ്ഥാപിച്ചു. എല്ലവരും പിതാവേ.... എന്ന്
വിളിക്കുന്നുണ്ട് എന്നാല് അച്ഛന് എവിടെയാണെന്ന് അവരോട് ചോദിക്കണം. അപ്പോള്
സര്വ്വവ്യാപിയാണെന്ന് പറയുന്നു. പട്ടിയിലും പൂച്ചയിലും, മത്സ്യത്തിലും
കൂര്മ്മത്തിലുമുണ്ടെന്ന് പറഞ്ഞു , എത്ര അന്തരമാണ്. ബാബ പറയുന്നു നിങ്ങള് ആദ്യം
പുരുഷോത്തമരായിരുന്നു, പിന്നീട് 84 ജന്മങ്ങള് എടുത്തുകഴിഞ്ഞ് ഇപ്പോള്
എന്തായിത്തീര്ന്നിരിക്കുന്നു. അതുകൊണ്ടാണ് എല്ലാവരും പതിപാവനാ എന്നു
വിളിക്കുന്നത്. ഇപ്പോള് ബാബ പാവനമാക്കാന് വന്നിരിക്കുകയാണ്. പറയുന്നു- ഈ
അന്തിമജന്മം വിഷം കുടിക്കുന്നത് ഉപേക്ഷിക്കൂ. എന്നിട്ടും ചിലര്
മനസ്സലാക്കുന്നില്ല. സര്വ്വാത്മാക്കളുടെയും അച്ഛന് പറയുന്നു, ഇപ്പോള് പവിത്രമായി
മാറൂ. എല്ലാവരും പിതാവേ... എന്നു പറഞ്ഞാണ് വിളിക്കുന്നത്. എല്ലാ ആത്മാക്കള്ക്കും
ആ ബാബയെ ആദ്യം ഓര്മ്മവരുന്നു പിന്നെ ഈ ബാബ. നിരാകാരത്തില് ശിവബാബ സാകാരത്തില്
ബ്രഹ്മാബാബയും. പരമാത്മാവ് ഈ പതിത ആത്മാക്കള്ക്ക് മനസ്സിലാക്കിത്തരുന്നു.
നിങ്ങളും ആദ്യം പവിത്രമായിരുന്നു. ബാബയോടൊപ്പമായിരുന്നു പിന്നീട് ഇങ്ങോട്ട്
പാര്ട്ട് അഭിനയിക്കാനായി വന്നിരിക്കുകയാണ്. ഈ ചക്രത്തെ നല്ല രീതിയില്
മനസ്സിലാക്കൂ. ഇപ്പോള് നമ്മള് സത്യയുഗീ പുതിയ ലോകത്തേക്ക് പോവുകയാണ്.
സ്വര്ഗ്ഗത്തിലേക്ക് പോകണമെന്ന ആഗ്രഹവും നിങ്ങള്ക്കുണ്ടായിരുന്നില്ലേ.
കൃഷ്ണനെപ്പോലുളള കുട്ടിയെ വേണമെന്നും നിങ്ങള് പറഞ്ഞിരുന്നില്ലേ. ഇപ്പോള് നിങ്ങളെ
അതുപോലെയാക്കാന് വേണ്ടി വന്നിരിക്കുകയാണ്. അവിടെയുളള കുട്ടികളെല്ലാവരും
കൃഷ്ണനെപ്പോലെയായിരിക്കും. സതോപ്രധാന പുഷ്പങ്ങളായിരിക്കും. ഇപ്പോള് നിങ്ങള്
കൃഷ്ണ പുരിയിലേക്ക് പോവുകയാണ്. താങ്കള് സ്വര്ഗ്ഗത്തിലെ അധികാരികളാവുകയാണ്.
അവനവനോട് ചോദിക്കണം ഞങ്ങള് പുഷ്പങ്ങളാണോ? ദേഹാങ്കാരത്തിലേക്ക് വന്ന്
മുളളായിത്തീരുന്നില്ലല്ലോ. മനുഷ്യര് സ്വയത്തെ ആത്മാവെന്നു മനസ്സിലാക്കുന്നതിനു
പകരം ദേഹമാണെന്നു മനസ്സിലാക്കുന്നു. ആത്മാവിനെ മറന്നതിലൂടെ അച്ഛനെയും മറക്കുന്നു.
ബാബയെ ബാബയിലൂടെത്തന്നെ അറിയുന്നതിലൂടെയാണ് സമ്പത്ത് ലഭിക്കുന്നത്.
പരിധിയില്ലാത്ത അച്ഛനില് നിന്നുമുളള സമ്പത്ത് എല്ലാവര്ക്കും ലഭിക്കുന്നുണ്ട്.
സമ്പത്ത് ലഭിക്കാത്ത ആരുമുണ്ടാകില്ല. ബാബ തന്നെയാണ് വന്ന് എല്ലാവരെയും
പാവനമാക്കി നിര്വ്വാണധാമത്തി ലേക്ക് കൊണ്ടുപോകുന്നത്. അവര് പറയുന്നു- ജ്യോതി
ജ്യോതിയിലേക്ക് ലയിക്കുന്നു, ബ്രഹ്മത്തിലേക്ക് ലയിക്കുന്നു. ഒരു ജ്ഞാനവുമില്ല.
നമ്മള് ആരുടെ അടുത്തേക്കാണ് വന്നിരിക്കുന്നതെന്ന് നിങ്ങള്ക്കറിയാം. ഇത്
മനുഷ്യന്റെ സത്സംഗമല്ല. ആത്മാക്കള് പരമാത്മാവുമായി വേറെയായിരുന്നു, ഇപ്പോള്
ബാബയുമായുളള സംഗം ലഭിച്ചിരിക്കുകയാണ്. സത്യംസത്യമായ ഈ സംഗം കല്പത്തില് ഒരിക്കലേ
ലഭിക്കൂ. സത്യ-ത്രേതായുഗത്തില് ഈ സത്സംഗമുണ്ടായിരുന്നില്ല. ബാക്കി
ഭക്തിമാര്ഗ്ഗത്തില് ധാരാളം സത്സംഗമുണ്ട്. വാസ്തവത്തില് സത്യം ഒരേയൊരു ബാബ
മാത്രമാണ്. ഇപ്പോള് നിങ്ങള് ആ ബാബയുടെ സംഗത്തിലിരിക്കുയാണ്. ഞങ്ങള് ഈശ്വരീയ
വിദ്യാര്ത്ഥികളാണെന്നുളള സ്മൃതിയുമുണ്ടായിരിക്കണം, ഭഗവാന് നമ്മെ പഠിപ്പിക്കുന്നു
അത് തന്നെ അഹോ സൗഭാഗ്യം.
നമ്മുടെ ബാബ ഇവിടെയുണ്ട്. ബാബ തന്നെയാണ് അച്ഛനും ടീച്ചറും ഗുരുവും. മൂന്ന്
പാര്ട്ടും ഇപ്പോള് അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. കുട്ടികളെ തന്റെതാക്കി
മാറ്റുകയാണ്. ബാബ പറയുന്നു ഓര്മ്മയിലൂടെ മാത്രമേ വികര്മ്മം നശിക്കൂ. ബാബയെ
ഓര്മ്മിക്കുന്നതിലൂടെ മാത്രമേ പാപം നശിക്കൂ, പിന്നെ നിങ്ങള്ക്ക് പ്രകാശത്തിന്റെ
കിരീടം ലഭിക്കുന്നു. ഇതും ഒരു അടയാളമാണ്. അല്ലാതെ ഇതിലൂടെ പ്രകാശം കാണപ്പെടും
എന്നല്ല, പക്ഷേ പവിത്രതയുടെ അടയാളമാണ്. ഈ ജ്ഞാനം മറ്റെവിടെയും ലഭിക്കില്ല.
ജ്ഞാനം നല്കുന്നത് ഒരേയൊരു അച്ഛനാണ്. ബാബയില് മുഴുവന് ജ്ഞാനവുമുണ്ട്. ബാബ
പറയുന്നു ഞാന് മനുഷ്യ സൃഷ്ടിയുടെ പിതാവാണ്. മനുഷ്യ സൃഷ്ടി വൃക്ഷം തലകീഴായതാണ്.
കല്പവൃക്ഷമല്ലേ. ആദ്യം ദൈവീക പുഷ്പങ്ങളുടെ വൃക്ഷമായിരുന്നു. ഇപ്പോള്
മുള്ക്കാടായിരിക്കുകയാണ് കാരണം പഞ്ചവികാരങ്ങളുണ്ട്. ആദ്യത്തേതും മുഖ്യമായതും
ദേഹാഭിമാനമാണ്. സത്യയുഗത്തില്ദേഹാഭിമാനികള് ഉണ്ടായിരുന്നില്ല. സ്വയം ഞാന്
ആത്മാവാണെന്നുളളതു മാത്രം അറിയാം ബാക്കി പരമാത്മാവാകുന്ന അച്ഛനെക്കുറിച്ച്
അറിയില്ല. ഞാന് ആത്മാവാണെന്നുളളത് മാത്രം അറിയാം ബാക്കി മറ്റൊരു ജ്ഞാനവുമില്ല.
ഇപ്പോള് ബാബ നമുക്ക് മനസ്സിലാക്കിത്തരുന്നു, നിങ്ങളുടെ ഈ ശരീരം ജന്മജന്മാന്തരം
പഴക്കമുളള പഴയ ജീര്ണ്ണിച്ചതായ വസ്ത്രമാണ്, ഇത് നിങ്ങള്ക്കിപ്പോള്
ഉപേക്ഷിക്കണം(സര്പ്പത്തെപ്പോലെ). ഇപ്പോള് ആത്മാവും ശരീരവും രണ്ടും പതിതമാണ്.
ആത്മാവ് പവിത്രമായിക്കഴിഞ്ഞാല് പിന്നെ ശരീരവും പുതിയത് ലഭിക്കുന്നു. അവസാനം
ആത്മാക്കളെല്ലാവരും മുകളിലേക്ക് ഓടിപ്പോകും. നാടകം പൂര്ത്തിയായി എന്ന ജ്ഞാനം
ഇപ്പോഴാണ് നിങ്ങള്ക്കുളളത്. ഇപ്പോള് നമുക്ക് ബാബയുടെ അടുത്തേക്ക് പോകണം,
അതുകൊണ്ട് വീടിനെ ഓര്മ്മിക്കണം. ഈ ദേഹത്തെ ഉപേക്ഷിക്കണം, ശരീരം നശിച്ചു അര്ത്ഥം
ലോകവും നശിച്ചു കഴിഞ്ഞു. പിന്നീട് നമ്മള് സത്യയുഗീ പുതിയ വീട്ടിലേക്ക് പുതിയ
സംബന്ധത്തിലേക്ക് വരുന്നു. കലിയുഗീ മനുഷ്യര് കലിയുഗത്തില് തന്നെ
പുനര്ജന്മങ്ങളെടുക്കുന്നു. പക്ഷേ നിങ്ങള്ക്ക് പുനര്ജന്മമെടുക്കേണ്ടത്
പുഷ്പങ്ങളുടെ ലോകത്തിലാണ്. ദേവതകള് പവിത്രമാണ്. നിങ്ങള്ക്കറിയാം നമ്മള്
തന്നെയായിരുന്നു പുഷ്പങ്ങള് പിന്നീട് മുളളായിരിക്കുകയാണ്. ഇനി വീണ്ടും
പുഷ്പങ്ങളുടെ ലോകത്തേക്ക് പോകണം. ഇനി മുന്നോട്ടു പോകവേ നിങ്ങള്ക്ക് ധാരാളം
സാക്ഷാത്കാരങ്ങള് ഉണ്ടാകും. ഈ സാക്ഷാത്കാരങ്ങളെല്ലാം ഒരു കളി പോലെയാണ്. മീര
സാക്ഷാത്കാരത്തില് കളിക്കുമായിരുന്നു, പക്ഷേ അവരില് ജ്ഞാനമുണ്ടായിരുന്നില്ല.
മീര വൈകുണ്ഡത്തിലേക്കും പോയില്ല. ഇവിടെത്തന്നെ എവിടെയെങ്കിലും ഉണ്ടാകും. ഈ
ബ്രാഹ്മണകുലത്തിലേതാണെങ്കില് എവിടെയെങ്കിലും ജ്ഞാനം ലഭിച്ചിട്ടുണ്ടാകും. അല്ലാതെ
സാക്ഷാത്കാരത്തില് നൃത്തം വെച്ചപ്പോള് വൈകുണ്ഡത്തിലേക്ക് പോയി എന്നല്ല. അങ്ങനെ
ധാരാളം പേര് നൃത്തം ചെയ്തിട്ടുണ്ടല്ലോ. സാക്ഷാത്കാരം കണ്ടതിനു ശേഷം പിന്നീട്
പോയി വികാരികളായവര് ധാരാളമുണ്ട്. ഇങ്ങനെ പറയാറുണ്ട് - കയറിയാല് വൈകുണ്ഡം
വരെയ്ക്ക്, താഴെക്കു വീണാല് തവിടുപൊടിയാകും.......ബാബ മുന്നറിയിപ്പ് നല്കുന്നു-
അഥവാ നിങ്ങള് ജ്ഞാനയോഗം പഠിക്കുകയാണെങ്കില് വൈകുണ്ഡത്തിലെ അധികാരിയാകാന്
സാധിക്കും. ബാബയെ ഉപേക്ഷിച്ചാല് വികാരമാകുന്ന അഴുക്കു ചാലിലേക്ക് വീണു പോകുന്നു.
ആശ്ചര്യത്തോടെ ബാബയുടേതാകുന്നു, ജ്ഞാനം കേള്ക്കുന്നു, കേള്പ്പിക്കുന്നു,
ബാബയുടേതായിത്തീരുന്നു. അയ്യോ മായ എത്ര വലിയ മുറിവാണ് ഏല്പ്പിക്കുന്നത്. ഇപ്പോള്
ബാബയുടെ ശ്രീമത്ത് പ്രകാരം നിങ്ങള് ദേവതയായിത്തീരുന്നു. അവിടെ ആത്മാവും ശരീരവും
രണ്ടും ശ്രേഷ്ഠമാണ്. ദേവതകളുടെ ജന്മം വികാരത്തിലൂടെയല്ല. അവിടെ
നിര്വികാരിലോകമാണ്. അവിടെ പഞ്ചവികാരങ്ങളുമുണ്ടാകില്ല. ശിവബാബ സ്വര്ഗ്ഗമാണ്
സ്ഥാപിച്ചത്. ഇപ്പോള് നരകമായി. ഇപ്പോള് നിങ്ങള് വീണ്ടും സ്വര്ഗ്ഗവാസിയായി
മാറുന്നതിനുവേണ്ടി വന്നിരിക്കുകയാണ്, ആരാണോ നല്ല രീതിയില് പഠിക്കുന്നത് അവരാണ്
സ്വര്ഗ്ഗത്തിലേക്ക് വരുന്നത്. നിങ്ങള് വീണ്ടും പഠിക്കുകയാണ്, കല്പ-കല്പം വീണ്ടും
പഠിച്ചുകൊണ്ടിരിക്കും. ഈ ചക്രം കറങ്ങിക്കൊണ്ടിരിക്കും. ഇത് ഉണ്ടായതും
ഉണ്ടാക്കപ്പെട്ടിട്ടുളളതുമായ നാടകമാണ്, ഇതില് നിന്നും ആരും മോചിതമാകില്ല.
എന്തെല്ലാമാണോ ഇവിടെ സംഭവിക്കുന്നത്, ഉദാഹരണത്തിന് ഒരു കൊതുക് പറന്നു അത്
കല്പത്തിനു ശേഷവും പറക്കും. ഇതെല്ലാം മനസ്സിലാക്കുന്നതില് വളരെ നല്ല ബുദ്ധി
ആവശ്യമാണ്. ഈ ഷൂട്ടിംഗ് ഉണ്ടായിക്കൊണ്ടിരിക്കും. ഇത് കര്മ്മക്ഷേത്രമാണ്.
പരംധാമത്തില് നിന്നും ഇങ്ങോട്ട് വന്നിരിക്കുന്നത് പാര്ട്ട് അഭിനയിക്കാനാണ്.
ഈ പഠിപ്പില് ചിലര് പഠിച്ച് സമര്ത്ഥരാകുന്നു, ചിലര് ഇപ്പോഴും
പഠിച്ചുകൊണ്ടിരിക്കുകയാണ്. ചിലര് പഠിച്ച് പഠിച്ച് പഴയവരെക്കാളും തീവ്രഗതിയില്
പോകുന്നു. ജ്ഞാനസാഗരന് എല്ലാവരെയും പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ബാബയുടേതായി
മാറി അര്ത്ഥം വിശ്വത്തിലെ അധികാരി പദവി നിങ്ങളുടേതാണ്. ബാക്കി നിങ്ങള് പതിത
ആത്മാക്കള്ക്ക് തീര്ച്ചയായും പാവനമാകണം. അതിനുളള ഏറ്റവും സഹജമായ വഴിയാണ്
പരിധിയില്ലാത്ത അച്ഛന്റെ ഓര്മ്മയിലിരിക്കണം എന്നാല് നിങ്ങള്ക്ക്
പാവനമായിത്തീരാന് സാധിക്കും. നിങ്ങള്ക്ക് ഈ പഴയലോകത്തോട് വൈരാഗ്യം വരണം. ബാക്കി
മുക്തിധാമമുണ്ട്, ജീവന്മുക്തിധാമവുമുണ്ട്. ഒരേയൊരു ബാബയെയല്ലാതെ മറ്റൊന്നിനെയും
ഓര്മ്മിക്കരുത്. അതിരാവിലെ എഴുന്നേറ്റ് ഓര്മ്മിക്കണം, നമ്മള് അശരീരിയായി വന്നു,
ഇനി അശരീരിയായി തിരികെപ്പോകണം. പിന്നെന്തിന് മറ്റുളള ദേഹധാരികളെ ഓര്മ്മിക്കണം.
അതിരാവിലെ അമൃതവേളയില് എഴുന്നേറ്റ് ഇങ്ങനെയെല്ലാം സ്വയത്തോട് സംസാരിക്കണം.
അതിരാവിലെയുളള സമയത്തെ അമൃതവേള എന്നാണ് പറയുക. ജ്ഞാനസാഗരനായ ബാബയുടെ അടുത്താണ്
ജ്ഞാനാമൃതമുളളത്. അപ്പോള് ജ്ഞാനസാഗരന് പറയുന്നു അതിരാവിലെയുളള സമയം വളരെ
നല്ലതാണ്. അതിരാവിലെ എഴുന്നേറ്റ് വളരെ സ്നേഹത്തോടെ ബാബയെ ഓര്മ്മിക്കണം- ബാബാ,
അങ്ങ് 5000 വര്ഷങ്ങള്ക്കു ശേഷം വീണ്ടും വന്ന് കാണുകയാണ്. ഇപ്പോള് ബാബ പറയുന്നു
എന്നെ ഓര്മ്മിക്കുകയാണെങ്കില് പാപം നശിക്കുന്നു. ശ്രീമതം പാലിക്കണം,
സതോപ്രധാനമായിത്തീരണം. ബാബയെ ഓര്മ്മിക്കുന്നതിന്റെ സ്വഭാവമുണ്ടെങ്കില്
സന്തോഷത്തോടെയിരിക്കും. ശരീരബോധം ഇല്ലാതാകുന്നു. പിന്നീട് ദേഹബോധമുണ്ടാകില്ല.
വളരെയധികം സന്തോഷമുണ്ടാകും. നിങ്ങള് പവിത്രമായിരുന്നപ്പോള് സന്തോഷമായിരുന്നു.
നിങ്ങളുടെ ബുദ്ധിയില് ഈ മുഴുവനും ജ്ഞാനം ഉണ്ടായിരിക്കണം. ആദ്യമാദ്യം വരുന്നവര്
84 ജന്മങ്ങള് എടുത്തവരായിരിക്കും. പിന്നീട് ചന്ദ്രവംശികള് കുറച്ച് കുറവ്,
ഇസ്ലാമികള് വീണ്ടും കുറവായിരിക്കും. നമ്പര്വൈസായി വൃക്ഷത്തിന്റെ വൃദ്ധി
ഉണ്ടാകുന്നു. മുഖ്യമായും ദൈവീകധര്മ്മമാണ്. പിന്നീട് അതില് നിന്നും മൂന്ന്
ധര്മ്മം പുറത്തു വരുന്നു, അതിന്റെ ശാഖോപശാഖകള് ഉണ്ടാകുന്നു. ഇപ്പോള് നിങ്ങള്ക്ക്
ഡ്രാമയെക്കുറിച്ച് അറിയാം. ഈ ഡ്രാമ പേന് പോലെ വളരെ പതുക്കെ പതുക്കെ
സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. ഓരോ സെക്കന്റും ടിക്ക്-ടിക്ക് എന്ന്
കറങ്ങിക്കൊണ്ടേയിരിക്കുന്നു. അതുകൊണ്ടാണ് സെക്കന്റില് ജീവന്മുക്തി എന്ന്
പറയുന്നത്. ആത്മാവ് തന്റെ അച്ഛനെയാണ് ഓര്മ്മിക്കുന്നത്.
ബാബാ, ഞങ്ങള് അങ്ങയുടെ മക്കളാണ്. നമ്മള് സ്വര്ഗ്ഗത്തിലുളളവരായിരിക്കണം.
പിന്നെങ്ങനെ നരകത്തില് വന്ന് അകപ്പെട്ടു. ബാബ സ്വര്ഗ്ഗത്തെ സ്ഥാപിക്കുന്ന ആളാണ്
പിന്നെങ്ങനെ ഞങ്ങള് നരകത്തിലേക്ക് അകപ്പെട്ടു. ബാബ മനസ്സിലാക്കിത്തരുന്നു
നിങ്ങള് സ്വര്ഗ്ഗത്തിലായിരുന്നു, 84 ജന്മങ്ങളെടുത്തെടുത്ത് നിങ്ങളെല്ലാം
മറന്നുപോയി. ഇപ്പോള് വീണ്ടും എന്റെ മതമനുസരിച്ച് ജീവിക്കൂ. ബാബയുടെ ഓര്മ്മയിലൂടെ
വികര്മ്മം നശിക്കുന്നു കാരണം ആത്മാവില് അത്രയും കറ പറ്റിയിരിക്കുകയാണ്.
ആത്മാവിന്റെ ആഭരണമാണ് ശരീരം. ആത്മാവ് പവിത്രമാണെങ്കില് ശരീരവും പവിത്രമായത്
ലഭിക്കുന്നു.നിങ്ങള്ക്കറിയാം നമ്മള് സ്വര്ഗ്ഗത്തിലായിരുന്നു ഇപ്പോള് വീണ്ടും
ബാബ വന്നിരിക്കുകയാണ്, അപ്പോള് ബാബയില് നന്നും സമ്പത്ത് എടുക്കണ്ടേ.
പഞ്ചവികാരങ്ങളെ ഉപേക്ഷിക്കണം. ദേഹാഭിമാനത്തെ ഉപേക്ഷിക്കണം. ജോലിയെല്ലാം
ചെയ്തുകൊണ്ടും ബാബയെ ഓര്മ്മിക്കൂ. ആത്മാവ് തന്റെ പ്രിയതമനെ അരക്കല്പമായി
ഓര്മ്മിച്ചു വന്നു. ഇപ്പോള് ആ പ്രിയതമന് വന്നിരിക്കുകയാണ്. ബാബ പറയുന്നു നിങ്ങള്
കാമ ചിതയിലിരുന്ന് കറുത്തു പോയി. ഇപ്പോള് ഞാന് സുന്ദരനാക്കി മാറ്റാന്
വന്നിരിക്കുകയാണ്. അതിനാണ് യോഗാഗ്നി. ജ്ഞാനത്തെ ചിതയെന്നു പറയില്ല. യോഗമാണ് ചിത.
ഓര്മ്മയുടെ ചിതയിലിരുന്നാല് വികര്മ്മം നശിക്കും. ജ്ഞാനം അര്ത്ഥം വിവേകമാണ്. ബാബ
നിങ്ങള്ക്ക് സൃഷ്ടിയിലെ ആദി മദ്ധ്യ അന്ത്യത്തിന്റെ ജ്ഞാനം കേള്പ്പിക്കുകയാണ്.
ഏറ്റവും ഉയര്ന്നതിലും ഉയര്ന്നത് ശിവബാബയാണ് പിന്നീട് ബ്രഹ്മാ വിഷ്ണു ശങ്കരന്.
പിന്നീട് സൂര്യവംശി-ചന്ദ്രവംശി, പിന്നീട് മറ്റു ധര്മ്മങ്ങളും. സൃഷ്ടി വൃക്ഷം
എത്ര വലുതായിരിക്കും. ഇപ്പോള് ഈ വൃക്ഷത്തിന്റെ അടിത്തറ പോലുമില്ല
അതുകൊണ്ടാണിതിനെ ആല്വൃക്ഷവുമായി താരതമ്യ പ്പെടുത്തിയിരിക്കുന്നത്.
ദേവീദേവതാധര്മ്മം അപ്രത്യക്ഷമായി. ദേവതകള് ധര്മ്മഭ്രഷ്ടരും
കര്മ്മഭ്രഷ്ടരുമായിത്തീര്ന്നു. ഇപ്പോള് നിങ്ങള് കുട്ടികള് ശ്രേഷ്ഠരാകുന്നതിനായി
ശ്രേഷ്ഠകര്മ്മങ്ങള് ചെയ്തുകൊണ്ടിരിക്കുന്നു. തന്റെ ദൃഷ്ടിയെ നിര്വ്വികാരിയാക്കി
മാറ്റുകയാണ്. നിങ്ങള്ഇപ്പോള് ഭ്രഷ്ടകര്മ്മങ്ങള് ചെയ്യരുത്. ആരിലേക്കും കുദൃഷ്ടി
പോകരുത്. സ്വയത്തെ നോക്കൂ ഞാന് ലക്ഷ്മിയെ വരിക്കാന് യോഗ്യനാണോ? ഞാന് ആത്മാവെന്നു
മനസ്സിലാക്കി ബാബയെ ഓര്മ്മിക്കുന്നുണ്ടോ? ദിവസവും കണക്കു നോക്കണം. മുഴുവന്
ദിവസവും ദേഹാഭിമാനത്തിലേക്ക് വന്ന് വികര്മ്മങ്ങളൊന്നും ചെയ്തില്ലല്ലോ?
ഇല്ലെങ്കില് നൂറുമടങ്ങ് ശിക്ഷകള് ലഭിക്കുന്നു. മായ ചാര്ട്ട് വെക്കാന്
അനുവദിക്കില്ല. 2-4 ദിവസം എഴുതി പിന്നെ ഉപേക്ഷിക്കുന്നു. ബാബയ്ക്ക്
കുട്ടികളെപ്രതി ചിന്തയുണ്ട്. കുട്ടികളോട് ദയ തോന്നുന്നു- കുട്ടികളേ എന്നെ
ഓര്മ്മിക്കൂ എന്നാലേ പാപം നശിക്കൂ. ഇതില് തന്നെയാണ് പ്രയത്നവും. സ്വയത്തെ
നഷ്ടത്തിലേക്ക് കൊണ്ടുപോകരുത്. ബാക്കി ജ്ഞാനം വളരെ എളുപ്പമാണ്. ശരി.
വളരെക്കാലത്തെ വേര്പാടിന്നുശേഷം തിരിച്ചു കിട്ടിയ മധുരമധുരമായ കുട്ടികളെ പ്രതി
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും പുലര്കാല വന്ദനവും ആത്മീയ അച്ഛന്റെ
ആത്മീയ കുട്ടികള്ക്ക് നമസ്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1.
അതിരാവിലെ അമൃതവേളയ്ക്ക് എഴുന്നേറ്റ് ബബയോട് മധുര-മധുരമായി സംസാരിക്കണം.
അശരീരിയാകാന് അഭ്യസിക്കണം. ശ്രദ്ധിക്കൂ, ബാബയുടെ ഓര്മ്മയല്ലാതെ മറ്റൊന്നിന്റെയും
ഓര്മ്മ വരരുത്.
2. തന്റെ ദൃഷ്ടിയെ വളരെ
ശുദ്ധവും പവിത്രവുമാക്കി മാറ്റണം. ദൈവീക പുഷ്പങ്ങളുടെ പൂന്തോട്ടം
തയ്യാറായിക്കൊണ്ടിരിക്കുകയാണ് അതുകൊണ്ട് സ്വയത്തെ പുഷ്പമാക്കി മാറ്റാനുളള
പൂര്ണ്ണ പുരുഷാര്ത്ഥം ചെയ്യണം. മുളളാകരുത്.
വരദാനം :-
തന്റെ
ശക്തിശാലി സ്ഥിതിയിലൂടെ മനസ്സാ സേവനത്തിന്റെ സര്ട്ടിഫിക്കറ്റ് പ്രാപ്തമാക്കുന്ന
സ്വ അഭ്യാസിയായി ഭവിക്കട്ടെ.
വിശ്വത്തിനു
പ്രകാശത്തിന്റെയും ശക്തിയുടെയും വരദാനം നല്കുന്നതിനായി അമൃതവേളയില് ഓര്മ്മയുടെ
സ്വ അഭ്യാസത്തിലൂടെ ശക്തിശാലി വായുമണ്ഡലം ഉണ്ടാക്കൂ അപ്പോള് മനസ്സാ സേവനത്തിന്റെ
സര്ട്ടിഫിക്കറ്റ് പ്രാപ്തമാകും. അന്തിമത്തില് മനസ്സിന്റെ ദൃഷ്ടിയിലൂടെ
തൃപ്തരാകുന്നത്തിന്റെയും നമ്മുടെ വൃത്തിയിലൂടെ മറ്റുള്ളവരുടെ വൃത്തിയെ
പരിവര്ത്തനമാക്കുന്ന സേവനം ചെയ്യണം. തന്റെ ശ്രേഷ്ഠ സ്മൃതിയിലൂടെ സര്വരെയും
ശക്തിശാലി ആക്കണം. പ്രകാശവും ശക്തിയും കൊടുക്കുന്നതിന്റെ അഭ്യാസം എപ്പോള്
വരുന്നുവോ അപ്പോള് നിര്വിഘ്ന വായുമണ്ഡലം ഉണ്ടാകും കോട്ട ഉറപ്പുള്ളതാകും.
സ്ലോഗന് :-
ആരാണോ
മനസ്സാ വാചാ കര്മ്മണാ മൂന്ന് സേവനവും ഒന്നിച്ച് ചെയ്യുന്നത് അവരാണ് ബുദ്ധിമാന്.
അവ്യക്ത സൂചന ആത്മീയ
റോയല്റ്റിയും പവിത്രതയുടെ വ്യക്തിത്വവും ധാരണ ചെയ്യൂ
സെക്കന്റില് മുക്തിയുടെയും
ജീവന് മുക്തിയുടെയും സമ്പത്ത് പ്രാപ്തമാക്കൂ എന്ന് ചലഞ്ച് ചെയ്യുമല്ലോ, അതിനെ
പ്രാക്ടിക്കലില് കൊണ്ട് വരുന്നതിനായി സ്വാപരിവര്ത്തനത്തിന്റെ സ്ഥിതി സെക്കന്ഡില്
ഉണ്ടാകുന്നുണ്ടോ?സ്വപരി വര്ത്തനത്തില് കൂടി മറ്റുള്ളവരുടെ പരിവര്ത്തനം ചെയ്യണം.
ബ്രഹ്മകുമാര് എന്നാല് വൃത്തി, ദൃഷ്ടി, കൃതി,വാക്ക് എല്ലാം പരിവര്ത്തനമായതിന്റെ
അനുഭവം ചെയ്യിപ്പിക്കൂ. പവിത്രയുടെ വ്യക്തിത്വവും, ആത്മീയ റോയല്റ്റിയുടെ അനുഭവും
ഒന്നിച്ച് ചെയ്യിപ്പിക്കൂ. വന്നു പരിചയപ്പെടുമ്പോള് തന്നെ ഈ
വ്യക്തിത്വത്തിലേക്ക് ആകര്ഷിതരാകണം.