ശിവന്റെ ജന്മ ദിനത്തിൽ
ക്രോധമാകുന്ന എരിക്കിൻ പൂവ് ബാപ്ദാദയ്ക്ക് അർപ്പിച്ച് ദർപ്പണമാകൂ, പവിത്ര
പ്രവൃത്തിയുടെ പ്രത്യക്ഷ തെളിവിലൂടെ പ്രത്യക്ഷത സമീപത്ത് കൊണ്ട് വരൂ.
ഇന്ന്, മുന്നിൽ
ഇരിക്കുന്ന എല്ലാ കുട്ടികൾക്കും, ദേശത്തിലെയും വിദേശത്തിലെയും നാനാഭാഗത്തുമുള്ള
കുട്ടികൾക്ക്, വളരെ സന്തോഷത്തോടെ ബാബയുടെയും, സ്വന്തം ജന്മദിനത്തിന്റെയും
അഭിനന്ദനങ്ങളും ആശംസകളും നൽകുന്നു. നിങ്ങൾ മുന്നിൽ ഇരിക്കുന്നു,
ദൂരെയിരിക്കുന്ന എല്ലാ കുട്ടികളും, ശാസ്ത്രത്തിന്റെ മാർഗ്ഗങ്ങളിലൂടെ,
സന്തോഷത്തോടെ ഹൃദയത്തിൽ നിന്നുള്ള ആശംസകൾ നൽകുന്നു.ഇവിടെ വന്നിരിക്കുന്ന
നിങ്ങളെല്ലാവരും ബാബയുടെ ജന്മദിനം ആഘോഷിക്കാൻ വന്നതാണ്, അതോ നിങ്ങളുടേത്
ആഘോഷിക്കാൻ വന്നതാണോ? കാരണം ഈ ശിവജയന്തി വിചിത്രമായ ജന്മദിനമാണ്. എന്തുകൊണ്ട്
വിചിത്രമാണ്? അച്ഛന്റെയും കുട്ടികളുടെയും ജന്മദിനം ഒരുമിച്ചാണ്. മുഴുവൻ
കല്പത്തിലും അത്തരമൊരു ജന്മദിനമില്ല. മുഴുവൻ കല്പത്തിലും ചുറ്റിക്കറങ്ങി നോക്കൂ.
വിചിത്രമായ ജന്മദിനമാണ്. അപ്പോൾ, ബാപ്ദാദ എല്ലാ കുട്ടികളോടും ചോദിക്കുന്നു
നിങ്ങളെല്ലാവരും ബാബയ്ക്ക് ആശംസകൾ നൽകാൻ വന്നതാണോ അതോ ബാബയിൽ നിന്ന് ആശംസകൾ
സ്വീകരിക്കാൻ വന്നതാണോ? ബാപ്ദാദ ഒറ്റയ്ക്ക് ഒന്നും ചെയ്യുന്നില്ല കാരണം,
ജന്മമെടുത്ത ഉടനെ യജ്ഞം സൃഷ്ടിക്കുന്നു. അപ്പോൾ, യജ്ഞത്തിൽ ബ്രാഹ്മണരെ ആവശ്യമാണ്,
അതിനാൽ നിങ്ങളും ബാബയോടൊപ്പം ജനിച്ചു. ഇതിന്റെ ഓർമ്മയ്ക്കായി, ഭക്തിയിൽ
ശിവരാത്രി ആഘോഷിക്കുമ്പോൾ, ഒപ്പം സാളഗ്രാമങ്ങളെയും ആരാധിക്കുന്നു. നിരവധി
സാളഗ്രാമങ്ങളെ ആരാധിക്കുന്നു. അപ്പോൾ ഈ ജന്മദിനം ഒരു അത്ഭുതകരമായ ജന്മദിനമാണ്,
അതുകൊണ്ടാണ് ഈ ജന്മദിനത്തെ ഒരു വജ്രതുല്യമായ ജന്മദിനമെന്ന് വിളിക്കുന്നത്. അപ്പോൾ
ബാപ്ദാദ എല്ലാ കൂട്ടുകാരായ കുട്ടികൾക്കും കോടിക്കണക്കിന് കൈകളുടെ ഹാരത്തിനൊപ്പം
കോടിക്കണക്കിന് ആശംസകൾ നൽകുന്നു. ബാബയും കുട്ടികളും തമ്മിലുള്ള ഹൃദയത്തിൽ
നിന്നുള്ള അതിരറ്റ സ്നേഹത്തിന്റെ അടയാളമാണിത്. ബാപ്ദാദ കുട്ടികളോട് വാഗ്ദാനം
ചെയ്തതാണ് കൂടെ ഉണ്ടാകും, കൂടെ പോകും. അപ്പോൾ പറയൂ, കുട്ടികൾക്കും ബാബയോട്
പ്രതിജ്ഞ ചെയ്തില്ലേ! സംഗമയുഗത്തിൽ ഒരുമിച്ചാണ്, ഒരുമിച്ചിരിക്കണം, വിശ്വ സേവനം
ഒരുമിച്ചു ചെയ്യണം,ഒരുമിച്ച് പറക്കണം.അപ്പോൾ പറയൂ, നിങ്ങൾക്കും ഒരു
പ്രതിജ്ഞയല്ലേ? നിങ്ങൾ ഒരുമിച്ചിരിക്കും, ഒരുമിച്ചു പോകും, ബ്രഹ്മാബാബയോടൊപ്പം
വിശ്വം ഭരിക്കും. പ്രതിജ്ഞയാണോ? ദൃഢമായ പ്രതിജ്ഞയാണോ? ഇതാണ് ഈ ശിവജയന്തിയുടെ
പ്രത്യേകത.
അമൃതവേള മുതൽ വിവിധ
സ്ഥലങ്ങളിൽ നിന്നുള്ള കുട്ടികൾ വളരെ സന്തോഷത്തോടെ അഭിനന്ദനങ്ങളും ആശംസകളും
അയയ്ക്കുന്നത് ബാപ്ദാദ കണ്ടു. നിങ്ങൾ ഇപ്പോൾ നേരിട്ട് അഭിനന്ദനങ്ങൾ നൽകുകയും
സ്വീകരിക്കുകയും ചെയ്യുന്നു. കൊടുക്കലും സ്വീകരിക്കലും പരസ്പരം
ബന്ധപ്പെട്ടിരിക്കുന്നു. നേരിട്ട് ജന്മദിനം ആഘോഷിക്കുന്ന ഭഗവാന്റെ കുട്ടികൾ
എത്ര ഭാഗ്യശാലികളാണ്. എല്ലാവരുടെയും മുഖങ്ങൾ സന്തോഷത്താൽ തിളങ്ങുന്നു,
സന്തോഷത്തിൽ പറന്നുകൊണ്ടിരിക്കുന്നത് കാണാം. ഒരു വശത്ത്, ബാപ്ദാദ കുട്ടികളുടെ
ഭാഗ്യം കണ്ടുകൊണ്ടിരിക്കുന്നു, മറുവശത്ത്, ഭക്തരുടെതും കാണുന്നു. അവർ ഇപ്പോഴും
'വരൂ' എന്ന് വിളിക്കുന്നു, നിങ്ങൾ കൂടെ ആഘോഷിക്കുന്നു. ഭക്തരുടെ അനുഭവങ്ങളും
നിസാരമല്ലെന്ന് ബാപ്ദാദ കണ്ടു. പ്രായോഗികമായി ചെയ്തുകൊണ്ടിരിക്കുന്നത്,അതിന്റെ
ഓർമ്മചിഹ്നരൂപത്തിൽ എത്ര നന്നായി വിധി പൂർവ്വമാണ് ഉണ്ടാക്കിയിരിക്കുന്നത്.
നിങ്ങൾ വ്രതം എടുത്തു, അവരും അതിന്റെ ഓർമ്മചിഹ്നം ഉണ്ടാക്കി. അവർ ഒരു ദിവസമോ
കുറച്ച് സമയമോ വ്രതം എടുക്കുന്നു, പക്ഷേ നിങ്ങൾ ഏത് വ്രതമാണ് വച്ചിട്ടുള്ളത്?
എല്ലാവരും വ്രതം എടുക്കുമെന്ന് ബാബയുടെ മുന്നിൽ പ്രതിജ്ഞ ചെയ്തിട്ടുണ്ട്, അല്ലേ?
നിങ്ങൾ സന്തോഷപൂർവ്വം ബാബയോട് പ്രതിജ്ഞ എടുത്തതാണ്, ബാബാ, ബ്രാഹ്മണ
ജന്മത്തിനുവേണ്ടി ഈ ജന്മം മുഴുവൻ ഞങ്ങൾ വ്രതം ധാരണ ചെയ്യും, വ്രതം ധാരണ
ചെയ്തിട്ടുണ്ടല്ലോ! ഏതാണ്? പവിത്രതയുടേതാണ്. നിങ്ങൾ ഒരു ജന്മത്തേയ്ക്കുള്ള വ്രതം
എടുത്തിട്ടുണ്ട്, എന്നാൽ ഒരു ജന്മത്തിലെ പവിത്രതയുടെ വ്രതം 21 ജന്മങ്ങൾ
നീണ്ടുനിൽക്കും. അവർ കുറച്ച് സമയത്തേക്ക് ഭക്ഷണത്തിന്റെ വ്രതം എടുക്കുകയും
ഉണർന്നിരിക്കുകയും ചെയ്യുന്നു. എന്നാൽ ഇപ്പോൾ നിങ്ങളുടെ ഒരു ജന്മത്തിലെ
ഉണർവ്വിലൂടെ, എല്ലാവരും ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് വന്നു, ഈ ഉണർവ് 21
ജന്മങ്ങളിലേക്ക് നീണ്ടുനിൽക്കും. ഇപ്പോൾ നിങ്ങളുടെ ഉണർവ്വിലൂടെ മുഴുവൻ ലോകം ഒരു
തിളങ്ങുന്ന പ്രകാശമായി, ദുഃഖത്തിന്റെയോ അശാന്തിയുടെയോ ഇരുട്ട് ഉണ്ടാകില്ല. എങ്കിൽ
പറയൂ, നിങ്ങൾ ലോകത്തെ മുഴുവൻ ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് കൊണ്ടുവന്നു. ഈ
പരിധിയില്ലാത്ത വ്രതം ഇഷ്ടമാണോ? പ്രയത്നമായി തോന്നുന്നില്ലേ? അത് എളുപ്പമാണോ
ബുദ്ധിമുട്ടാണോ? അത് എളുപ്പമാണെന്ന് തോന്നുന്നുണ്ടോ! എളുപ്പമെന്ന് തോന്നുന്നവർ
കൈകൾ ഉയർത്തൂ.ചിലപ്പോൾ ബുദ്ധിമുട്ടായി തോന്നുന്നുണ്ടോ? ചിലപ്പോൾ തോന്നുണ്ടോ?
ഇല്ല. കാരണം പവിത്രത നമ്മുടെ ജന്മസിദ്ധ അവകാശമാണെന്ന് നിങ്ങൾക്കറിയാം, അതിനാൽ,
പവിത്രത ബ്രഹ്മചര്യത്തിൽ മാത്രമല്ല, മനസ്സ്വാക്ക് കർമ്മം സംബന്ധ സമ്പർക്കത്തിലും
പവിത്രതയുണ്ടാകണം. പവിത്രതയുടെ സംസ്കാരം സഹജമായി ധാരണ ചെയ്യുന്നവരാണ്. നിങ്ങൾ
പവിത്രതയുടെ സങ്കൽപം എടുത്തു, എന്നാൽ ഇപ്പോൾ സമയത്തിനനുസരിച്ച് ബാപ്ദാദ
നിങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയാണ്. നിങ്ങൾ ധൈര്യപൂർവ്വം പവിത്രതയുടെ വ്രതം
നിങ്ങളുടെ സ്വധർമ്മമാണെന്നു മനസിലാക്കി ധാരണ ചെയ്തത് പോലെ, രണ്ടാമത്തെ ഭൂതമാണ്
ക്രോധം, ഇന്ന്, ബാപ്ദാദ ഇത് ചോദിക്കുകയാണ് പ്രതിജ്ഞയെടുത്ത് ഒരു മഹാ
ഭൂതത്തിനോടുള്ള നിങ്ങളുടെ മനോഭാവം മാറ്റി, രണ്ടാമത്തെ ഭൂതം ക്രോധമാണ്.
ക്രോധത്തിന്റെ ഭൂതത്തിനെ ജയിക്കാൻ സങ്കൽപം എടുത്തിട്ടുണ്ടോ അതോ മറ്റ് വികാരങ്ങൾ
ഉള്ളതിനാൽ ഒഴിവാക്കിയോ? കാരണം ക്രോധം എല്ലാവരുടെയും സമ്പർക്കത്തിൽ വരുന്നു,
ജന്മദിനം ആഘോഷിക്കുമ്പോൾ, പരസ്പരം സമ്മാനം നൽകുന്നു, ഇന്ന്, ബാപ്ദാദ ഇതാണ്
ആഗ്രഹിക്കുന്നത്, ധൈര്യവും ബാബയുടെ സഹായവും ഉള്ളതിനാൽ ഒന്നാം സ്ഥാനത്തുള്ളതിൽ
ഭൂരിപക്ഷംപേരും വിജയം നേടി യതുപോലെ, ക്രോധത്തിനെ ജയിക്കാൻ കഴിയുമോ? കാരണം എല്ലാ
ഭൂതവും ബുദ്ധിമുട്ടിക്കും, ക്രോധത്തിന്റെ ഭൂതം മറ്റുള്ളവരുമായി സമ്പർക്കത്തിൽ
വരുന്നു. അത് സമ്പർക്കത്തിലേക്ക് വരുന്നു. നിങ്ങളുടെ മനസ്സിൽ ക്രോധം വരൂമ്പോൾ,
ക്രോധം നിസ്സഹായരാക്കുന്നു. അതിനാൽ, ബാബയുടെ ജന്മദിനം ആഘോഷിക്കാൻ
വന്നിരിക്കുകയാണ്, അതിനാൽ ഇന്ന്, ഭാരതത്തിലും, വിദേശത്തുനിന്നും ഉള്ള എല്ലാ
കുട്ടികളിൽ നിന്നും ക്രോധത്തിന്റെ സമ്മാനം സ്വീകരിക്കാൻ ബാപ്ദാദ ആഗ്രഹിക്കുന്നു.
സാധ്യമാണോ? സാധ്യമാണോ? ഇന്നത്തെ ദിവസം ബാബയ്ക്ക് സമ്മാനം നൽകാൻ കഴിയുമെന്ന്
ചിന്തിക്കുന്നവർ ആരൊക്കെയാണ്, മനസ്സിലോ, സ്വപ്നത്തിലോ പോലും ഇല്ല,അങ്ങനെയുള്ള
സങ്കൽപം വച്ച് നിങ്ങൾക്ക് ധൈര്യത്തോടെ മുന്നോട്ട് പോകാനുള്ള ശക്തിയുണ്ടോ? ഉണ്ടോ?
ബാബയുടെ മുന്നിൽ ധൈര്യത്തോടെ സങ്കൽപം വയ്ക്കാൻ കഴിയുമോ?ചെയ്യുകയും പിതാവിൽ
നിന്ന് സമ്മാനം സ്വീകരിക്കുകയും ചെയ്യുമോ? സമ്മാനം സ്വകീകരിക്കുകയും കൊടുക്കുകയും
ചെയ്യൂ. അവർ ക്രോധത്തിനെ കീഴടക്കിയാൽ, മറ്റുള്ളവരുടെ മേൽ ( മറ്റ് വികാരങ്ങളുടെ
മേൽ ) വിജയം പ്രാപ്തമാക്കുന്നതിനുള്ള ധൈര്യം വരും. അപ്പോൾ, ഈ സമ്മാനം നൽകി ബാബയിൽ
നിന്ന് സമ്മാനം സ്വീകരിക്കുമെന്ന് ആരാണ് കരുതുന്നത്? അവർ കൈകൾ ഉയർത്തൂ. ശരി,
പതാക വീശുകയാണ്. കുമാരിമാരും! കണ്ടോ.
കുട്ടികളുടെ ധൈര്യം
ബാപ്ദാദയ്ക്ക് ഇഷ്ടമാണ്. നിങ്ങൾ ദൃശ്യം കാണുകയാണല്ലേ! ഫോട്ടോ എടുക്കുക,
എന്നിട്ട് കൈകൾ ഉയർത്തൂ. അതെ, എല്ലാവരുടെയും ഫോട്ടോ എടുക്കണം. എല്ലാ ദിവസവും
അമൃതവേളയിൽ കൂടിക്കാഴ്ച നടത്തുമ്പോൾ ആ സമയത്ത് പ്രത്യേകമായി സഹജ അനുഭവി
ആത്മാക്കളായി മാറുന്നതിന്, ബാപ്ദാദ ഈ ധൈര്യത്തിന് നിങ്ങളെ അഭിനന്ദിക്കും. കാരണം
നിങ്ങൾ എല്ലാവരും അവരവരുടെ സ്ഥലങ്ങളിൽ താമസിക്കുന്നു, ഒരുമിച്ച് താമസിക്കുന്നു,
കുടുംബത്തിലെ കാര്യങ്ങളും ചെയ്യുന്നു, വീടുകൾ ഉപേക്ഷിച്ച് പോകുന്നില്ല, പക്ഷേ
പവിത്രമായ കുടുംബ ജീവിതം ജീവിക്കുകയാണ്, അപ്പോൾ എന്ത് സംഭവിക്കും? ആത്മാക്കളുടെ
ഒരു ക്യൂ ഉണ്ടാകണം എന്ന നിങ്ങളുടെ ശുഭഭാവന, ആ ക്യൂ നിങ്ങൾക്ക് ദൃശ്യമാകും, കാരണം
കോപം പ്രത്യക്ഷത്തിൽ ദൃശ്യമാണ്. പ്രായോഗികമായി കാണുമ്പോൾ, ഇവർ പവിത്രത പറയുക
മാത്രമല്ല, പവിത്രമായി ജീവിച്ചു കാണിച്ചുതരുകയും ചെയ്യുന്നു, പ്രത്യക്ഷത
വേണമെങ്കിൽ, പ്രത്യക്ഷ തെളിവാണ്, ഇതിലൂടെ എല്ലാവരും സ്വതവേ ആകർഷിക്കപ്പെട്ട് വരും.
പക്ഷെ കേൾപ്പിക്കട്ടെ? കൂടുതൽ കേൾപ്പിക്കട്ടെ? ക്രാധം വരുന്നതിനുള്ള കാരണം
ഭൂരിപക്ഷത്തിലും കണ്ടതാണ്, ചിലപ്പോഴൊക്കെ അസൂയയും, കൂടെ എന്തെങ്കിലും കണ്ടിട്ട്
വ്യർത്ഥ ചിന്തകളുടെ വിത്തും ക്രോധത്തെ കൊണ്ട് വരുന്നു. കാരണം വ്യർത്ഥമായ
ചിന്തകൾ വിത്താണ്, ക്രോധവും ഈ വിത്തിൽ നിന്നാണ് ഉണ്ടാകുന്നത്, ഒരു വാക്ക്
ഇതിന്റെ കാരണമായിത്തീരുന്നു, ആ ഒരു വാക്കിന്റെ വിത്ത് ഇല്ലാതാക്കിയാൽ എളുപ്പമാകും.
ആ ഒരു വാക്കാണ് 'എന്തുകൊണ്ട്'. ഇത് എന്തുകൊണ്ടാണ്? എന്തുകൊണ്ട് ഇത് സംഭവിച്ചു?
എന്തുകൊണ്ട് ഇത് ചെയ്തു? എന്തിനാണ് ഇത് ചെയ്യുന്നത്? 'എന്തുകൊണ്ട്' എന്ന
വാക്കിന്റെ ഒരു വലിയ 'ക്യൂ' ഉണ്ട്. നോക്കൂ, നിങ്ങൾ ഇംഗ്ലീഷിൽ 'ക്യൂ' എന്ന അക്ഷരം
എഴുതിയാൽ, എഴുതാൻ വളരെ ബുദ്ധിമുട്ടാണ്. നിങ്ങൾ 'എ ' എന്ന് എഴുതാൻ, വളരെ
എളുപ്പമാണ്. അതിനാൽ, ഇന്ന് ബാപ്ദാദ ഈ എന്ത്കൊണ്ട് എന്ന വാക്കിന്റെ ക്യൂ
ഇല്ലാതാക്കാൻ ആഗ്രഹിക്കുന്നു. അതിനാൽ, നിങ്ങളുടെ എല്ലാവരുടെയും ആഗ്രഹമാണ് എത്രയും
വേഗം ബാബയുടെ പ്രത്യക്ഷതയുണ്ടാകണം, എല്ലാവരുടെയും ഹൃദയത്തിൽ ബാബയുടെ
സ്നേഹത്തിന്റെ പതാക പറക്കണം, ഹൃദയം പാട്ടുകൾ പാടണം, നമ്മുടെ ബാബ വന്നിരിക്കുന്നു.
മധുരമുള്ള ബാബ വന്നിരിക്കുന്നു. ഇതാണ് നിങ്ങൾ ആഗ്രഹിക്കുന്നത് അല്ലേ?
എല്ലാവരുടെയും ഹൃദയത്തിൽ പ്രത്യക്ഷതയുടെ പതാക വേഗത്തിൽ പറക്കണം. അപ്പോൾ ഇതിനായി
എന്ത്, എന്ത്കൊണ്ട്, എങ്ങനെ സംഭവിക്കും,
എന്ന ഭാഷ
അവസാനിപ്പിച്ച്,പറയേണ്ടിവന്നാൽ അത്ഭുതം എന്ന് പറയണം. എന്ത്, എന്ത്കൊണ്ട് എന്ന്
പറയരുത്. ബാപ്ദാദ കുട്ടികളുടെ ബോർഡിംഗ് തുറന്നപ്പോൾ,
പാകിസ്ഥാനിലായിരുന്നപ്പോഴത്തെ കാര്യമാണ്, തുടക്കത്തിൽ ജഗതംബ കുട്ടികളോട് ഇതാണ്
പറഞ്ഞിരുന്നത്, എന്ത്, എന്ത്കൊണ്ട് എന്ന വാക്ക് പറയരുത്. ആരാണ് എന്ത്,
എന്ത്കൊണ്ട് എന്ന് അധികം പറയുന്നത്? അത് നല്ലതാണോ? ഇപ്പോൾ എന്ത്, എന്ത്കൊണ്ട്
എന്ന വാക്കിന്റെ ക്യൂ ഉണ്ടാക്കരുത്. അതെ, ശരി, വളരെ നല്ലത്, നമ്മൾ ഒരുമിച്ച്
ചെയ്യും, പറക്കും, അത്തരം വാക്കുകൾ പറയൂ. ഭാഷയിൽ പരിവർത്തനം ഉണ്ടാകുമോ? എന്ത്,
എന്ത്കൊണ്ട് എന്നല്ല, നിങ്ങൾ ഈ ക്യൂ ഉപേക്ഷിച്ചാൽ, വേറെ ക്യൂ ഉണ്ടാകും.
നോക്കൂ, ശിവന് എരിക്കിൻ
പൂക്കളാണ് അർപ്പിക്കുന്നത്. അപ്പോൾ ഇന്ന് ശിവരാത്രി ആഘോഷിക്കുകയാണ്, ശിവന്റെ
ജന്മദിനം ആഘോഷിക്കുകയാണ്, എല്ലാവരും ഈ ക്രോധമാകുന്ന എരിക്കിൻ പുഷ്പം അർപ്പിച്ചാൽ
നിങ്ങൾ ദർപ്പണമായി മാറും. ഇഷ്ടമാണോ? ഇഷ്ടമാണോ? ശരി. ഇനി ഹോളിക്ക് ബാപ്ദാദ വരും,
അപ്പോൾ ഫലം നോക്കും. ക്ഷീണിക്കരുത്. ഇതുവരെ ആയിട്ടില്ല, നിശ്ചയ ബുദ്ധിയുള്ളവരായി
ചെയ്യൂ, ചെയ്തേ തീരൂ.കൈ ഉയർത്തി, കൈ ഉയർത്തുക എന്നതിനർത്ഥം, അത് ബാബയ്ക്ക് നൽകി
എന്നാണ്. നൽകിയില്ലേ? വീണ്ടും കൈകൾ ഉയർത്തുക. ദാദിമാർ കാണുന്നു, കാണുന്നുണ്ടോ?
നിങ്ങളുടെ കൈകൾ കൊട്ടുക. ഒരിക്കലും ധൈര്യം കൈവിടരുത്.അൽപ്പം എങ്കിലും
കുറവുണ്ടായാൽ, ഭാവിയിലേക്ക് ധൈര്യം വച്ചിട്ട്, ഉപേക്ഷിക്കരുത്. മുന്നോട്ട്
പോയ്കൊണ്ടിരിക്കണം. ബാപ്ദാദ കമ്പയിന്റാണ്, കൂടെയുണ്ടെന്ന് പറയാറില്ലേ,
കമ്പയിന്റാണ്. അങ്ങനെയുള്ള സമയത്ത് എന്ത് സംഭവിച്ചാലും ബാപ്ദാദ കമ്പയിന്റായുണ്ട്,
ബാബയുടെ മുന്നിൽ കൊണ്ട് വന്നു അർപ്പിക്കൂ. എല്ലാ കുട്ടികളും ഒന്നാം നമ്പർ
ആകണമെന്ന് ബാപ്ദാദ ആഗ്രഹിക്കുന്നു; കൊടുത്ത് കഴിഞ്ഞ വസ്തു സൂക്ഷിക്കാൻ
ഏൽപ്പിച്ച വസ്തുവായി മാറിയിരിക്കുന്നു. കൈ ഉയർത്തുക എന്നതിനർത്ഥം കൊടുത്തത്
നിങ്ങളുടേതല്ല. സൂക്ഷിക്കാൻ ഏൽപ്പിച്ച വസ്തുവാണ്. അതിനാൽ, അത് സങ്കല്പത്തിൽ
വന്നാലും, അത് സൂക്ഷിക്കാൻ ഏല്പിച്ചതിൽ വഞ്ചനയാണെന്ന് മനസ്സിലാക്കുക; അത്
മോശമായി കണക്കാക്കപ്പെടുന്നു. നൽകിയ വസ്തു ഒരിക്കലും തിരികെ എടുക്കില്ല, കാരണം
അത് എന്റേതല്ല.
അപ്പോൾ ഇന്ന്, ബാപ്ദാദ
എല്ലായിടത്തും സ്ക്രീനുകളിലൂടെ കണ്ടുകൊണ്ടിരിക്കുന്നവരെ കണ്ടു, അവിടെ
ഇരിക്കുന്ന എല്ലാവരും സന്തോഷത്തോടെ കാണുകയും, സങ്കൽപം എടുക്കുകയും ചെയ്യുന്നു.
അപ്പോൾ, മധുബൻ അല്ലെങ്കിൽ എല്ലാ കേന്ദ്രങ്ങളും എന്തായിത്തീരും? എല്ലാ
കേന്ദ്രങ്ങളും നിർവിഘ്ന ഭവഃ യുടെ വരദാനിയായി മാറും? ഇഷ്ടമായോ? ഇഷ്ടമാണോ?
കാരണം,ഇപ്പോൾ പെട്ടെന്ന് ദുഃഖവും അസ്വസ്ഥതയും കാരണം സാഹചര്യങ്ങൾ അങ്ങനെയായി മാറും,,
നിങ്ങൾ എല്ലാവർക്കും ആത്മാക്കളോട് കരുണ തോന്നും കാരണം നിങ്ങൾ പൂർവ്വികരാണ്,
നിങ്ങൾ പൂജ്യരാണ്, പൂർവ്വികരാണ്. അതിനാൽ, പൂർവ്വികർക്ക് ഒരു ആത്മാവിന്റെയും
ദുഃഖമോ അസ്വസ്ഥതയോ കാണാൻ കഴിയില്ല. ആരോടാണോ സ്നേഹവും കരുണയും ഉള്ളത് അവരുടെ
ദുഃഖം കാണാൻ കഴിയില്ല. അതിനാൽ,ബാബ മനസ്സിലാക്കുന്നു സമയം നിങ്ങളെ
പരിവർത്തനപ്പെടുത്തുന്നതിനു മുൻപ്, നിങ്ങളുടെ പുരുഷാർത്ഥത്തിന്റെ പ്രാപ്തിയുടെ
ഫലം ഇപ്പോൾ മുതൽ തന്നെ അനുഭവിക്കണം, കാരണം സമയമല്ല നിങ്ങളെ പഠിപ്പിക്കുന്നത്,
സമയം നിങ്ങളുടെ അധ്യാപകനല്ല. അതിനാൽ, ബച്പദാദയുടെ ആഗ്രഹമാണ് ഹോളിക്ക് എല്ലാവരും
അവരുടെ ഫലങ്ങൾ എഴുതണം, ദീർഘമായി എഴുതരുത്,അത്രയും വായിക്കാൻ പോലും സമയമില്ല.
എന്നാൽ ബാപ്ദാദ നിങ്ങളോട് മുമ്പ് പറഞ്ഞിട്ടുണ്ട് വരദാനങ്ങളുടെ കാർഡ്
ലഭിക്കുന്നത് പോലെ, അത് വളരെ ചെറുതാണ്, അതിൽ 'ഓക്കെ' എന്ന് എഴുതുക. 'ഓക്കെ'
എന്ന വാക്ക് എഴുതുക. പുരുഷാർത്ഥത്തിനിടയിൽ നിങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ,
ഓക്കെ എന്നതിന് ഇടയിൽ രേഖ വരയ്ക്കുക. അത് എളുപ്പമാണ്, അല്ലേ! അധികം പേപ്പർ
പാഴാക്കരുത്. കൂടുതൽ തവണ സംഭവിച്ചാൽ, ഒരു തവണ, രണ്ടുതവണ, മൂന്ന് തവണ രേഖ
വരച്ചുകൊണ്ടിരിക്കണം, ഹോളിക്ക് മുമ്പ് മധുബനിലേക്ക് അയയ്ക്കുക. അപ്പോൾ ഫലങ്ങൾ
ബാപ്ദാദയുടെ അടുത്തെത്തും, ഇതിൽ ആരാണ് ഒന്നാം സ്ഥാനത്ത്? അപ്പോൾ ബാപ്ദാദ
ദശലക്ഷക്കണക്കിന് മടങ്ങ് ഹൃദയത്തിൽ നിന്ന് സ്നേഹത്തിന്റെ സമ്മാനം നിങ്ങൾക്ക്
നൽകും. ശരി.
ഡബിൾ വിദേശികൾ, അല്ലേ!
കൈകൾ ഉയർത്തുക. സ്ഥാനം ലഭിക്കും, അല്ലേ? വിദേശികളോ?ഭാരതത്തിലുള്ളവർക്കോ ആരാണ്
നമ്പർ നേടുന്നതെന്നു നമുക്ക് നോക്കാം. ശരി. ബാപ്ദാദ എല്ലാവരെയും
സ്ഥാനാർത്ഥികളായി കാണുന്നില്ല, പക്ഷേ ബാബയുടെ പ്രതീക്ഷകൾ നിറവേറ്റുന്ന
പ്രതീക്ഷയുടെ വിളക്കുകളായി കാണാൻ ആഗ്രഹിക്കുന്നു. ശരി.മധുബൻ എന്തു ചെയ്യും?
മധുബനിലുള്ളവർ കൈകൾ ഉയർത്തുക. താഴെയും മുകളിലും ഉള്ള എല്ലാ മധുബൻകാരും. മുകളിൽ
നിന്നുള്ളവർ നന്നായി കൈകൾ ഉയർത്തി കൈ വീശുക. ശരി. മധുബൻ തീർച്ചയായും നമ്പർ
ലഭിക്കണം. അത് കിട്ടണം, അല്ലേ? അത് കിട്ടണം? കാരണം എല്ലാവരും വളരെ വേഗത്തിൽ
മധുബനെ പകർത്തുന്നു. ശരി.
നാനാഭാഗത്തും
കമ്പയിന്റായിരിക്കുന്നവർ കാണുകയും കേൾക്കുകയും ചെയ്യുന്നു, എന്നാൽ
കേൾക്കാത്തവരെല്ലാം തീർച്ചയായും മുരളിയിലൂടെ കേൾക്കും.
അപ്പോൾ, നാനാഭാഗത്തെയും
ബാബയുടെ സ്നേഹികളും സഹയോഗികളുമായ മധുര മധുരമായ കുട്ടികൾക്ക് ബാപ്ദാദ
ദശലക്ഷക്കണക്കിന് അഭിനന്ദനങ്ങളും ആശംസകളും നൽകുന്നു, കൂടാതെ എത്രയും വേഗം
പ്രത്യക്ഷതയുടെ പതാക ഉയർത്താനുള്ള സങ്കല്പവും നൽകുന്നു. കൃത്യസമയത്ത് ചെയ്യരുത്,
സമയത്തെ ഗുരുവാക്കരുത്. ബാബ അച്ഛനും, ഗുരുവും, സദ്ഗുരുവും ആയിരിക്കുമ്പോൾ,
നിങ്ങളുടെ ജഗത് അംബ ചെയ്തതുപോലെ, രണ്ട് വാക്കുകളിൽ നമ്പർ നേടി. ബാബയുടെ വാക്കുകൾ,
ജഗദംബ ചെയ്തു കാണിച്ചു ഈ രീതിയിൽ തീവ്രപുരുഷാർത്ഥം ചെയ്ത് നമ്പർ നേടി. നിങ്ങളും
ഇത് സമ്മതിക്കുകയല്ലേ? അപ്പോൾ, ജഗത് അംബയെ പിന്തുടരുക. ശരി. എല്ലാവരും
സ്നേഹസ്മരണകളും, ഹൃദയത്തിൽ നിന്നുള്ള ആശിർവ്വാദങ്ങളും സ്വീകരിച്ചാലും. അതേ സമയം,
ബാബ കുട്ടികളെ യജമാനനായി കണ്ടു,നമസ്തേ പറയുന്നു.
ബാപ്ദാദ എല്ലാ സോണുകളോടും
പറയുന്നു അവകാശികളെയും മൈക്കും തയ്യാറാക്കൂ, പ്രഭാവശാലികളായ മൈക്കുകളുടെ
അനുഭവങ്ങൾ കേൾക്കുമ്പോൾ നമുക്കും അതുപോലെ ആകണം എന്ന പ്രേരണ ഉണ്ടാകുന്നു, ആരെയും
തൃപ്തിപ്പെടുത്താൻ കഴിയും. എല്ലാ സോണുകളും ലിസ്റ്റുകൾ അയയ്ക്കണം. ഇന്ന് ഡൽഹിയിൽ
നിന്നുള്ളവർ അവരുടെ ലിസ്റ്റുകൾ അയച്ചതായി ബാപ്ദാദ കണ്ടു. ബാപ്ദാദ
അഭിനന്ദിക്കുന്നു. എല്ലാ സോണുകളും അയയ്ക്കുമ്പോൾ, എത്ര അവകാശികൾ
തയ്യാറായിട്ടുണ്ടെന്ന് റിസൾട്ട് നിങ്ങളോട് പറയും. പരിശോധിക്കും, ലിസ്റ്റ്
വന്നതുപോലെ സ്വീകരിക്കില്ല.രഹസ്യമായി പരിശോധിക്കും. ശരി. തുടക്കത്തിലും
അഭിനന്ദനങ്ങളും ആശംസകളും ലഭിച്ചു. ഇപ്പോഴും, ബാപ്ദാദ ഓരോ കുട്ടിയുടെയും പേര്
തന്റെ ഹൃദയത്തിൽ എടുത്ത് ദശലക്ഷക്കണക്കിന് അഭിനന്ദനങ്ങൾ നൽകുന്നു.
സൂക്ഷ്മലോകത്തിൽ എല്ലാ കുട്ടികളുടെയും ചിത്രം ബാബയുടെ പക്കലുണ്ട്. അതിനാൽ,
ബാപ്ദാദ കുട്ടികളുടെ ജന്മദിനം ആഘോഷിച്ചു, കുട്ടികൾ ബാബയുടെ ജന്മദിനം ആഘോഷിച്ചു,
രണ്ടുപേർക്കും അഭിനന്ദനങ്ങൾ. ശരി.
വരദാനം :-
എല്ലാവർക്കും ബഹുമാനം നൽകികൊണ്ട് തന്റെ റെക്കോർഡ് ശരിയാക്കി വയ്ക്കുന്ന
സർവ്വരുടേയും സ്നേഹിയായി ഭവിക്കട്ടെ.
ആര് എത്രത്തോളം സർവർക്കും
ബഹുമാനം നല്കുന്നുവോ അത്രയും സ്വന്തം റിക്കോർഡ് ശരിയാക്കി വയ്ക്കാൻ കഴിയും.
മറ്റുള്ളവർക്ക് ബഹുമാനം നൽകി സ്വന്തം റെക്കോർഡ് ഉണ്ടാക്കണം. യജ്ഞത്തിന്റെ
സഹായിയാകുന്നത് സഹായം നേടുന്നതാണ്, ബഹുമാനം കൊടുക്കുന്നതിലൂടെയാണ് ബഹുമാനം
കിട്ടുന്നത്. ഒരു പ്രാവശ്യം കൊടുക്കുന്നതിലൂടെ അനേകപ്രാവശ്യം എടുക്കുന്നതിന്റെ
അധികാരിയാകുന്നു. ചെറിയവർക്ക് സ്നേഹവും മുതിർന്നവർക്ക് ബഹുമാനവും നൽകണമെന്ന്
പറയാറുണ്ട്. ആരാണോ എല്ലാവരെയും മുതിർന്നവരായി കണ്ട് ബഹുമാനം നൽകുന്നത് അവർ
സർവ്വരുടേയും സ്നേഹികളാകുന്നു. ഇതിനായി ഓരോ കാര്യത്തിലും ആദ്യം താങ്കൾ
എന്നതിന്റെ പാഠം ഉറപ്പിക്കൂ.
സ്ലോഗന് :-
ബാപ്ദാദയ്ക്ക് ലഭിച്ച ശിക്ഷണങ്ങൾ സമയത്തിനു ഓർമ്മ വരുന്നത് തന്നെയാണ് തീവ്ര
പുരുഷാർത്ഥം.
അവ്യക്ത സൂചന- സദാ
അചഞ്ചലവും,ദൃഢവും ഏകരസവുമായ സ്ഥിതിയുടെ അനുഭവം ചെയ്യൂ.
ആൾറൗണ്ട് സേവനം
ചെയ്യുന്നവർ പ്രത്യേകമായി ഈ കാര്യത്തിൽ ശ്രദ്ധിക്കണം, ഏങ്ങനെയുള്ള സാഹചര്യമായാലും
നിങ്ങളുടെ സ്ഥിതി ഏകരസമായിരിക്കണം. ശ്രീമത്തിൽ എപ്പോഴാണോ മൻമത്തും
ദേഹാഭിമാനത്തിന്റെ അഭിപ്രായവും, ശൂദ്ര അവസ്ഥയുടെ അഭിപ്രായങ്ങളും കൂടിക്കലരുന്നത്
അപ്പോൾ സ്ഥിതി ഏകരസമായിരിക്കില്ല. മനസ്സ് വ്യത്യസ്ത രസങ്ങളിലേക്ക് പോകുമ്പോൾ
സ്ഥിതിയും വ്യത്യസ്തമാകുന്നു. ഒരേ താത്പര്യത്തിൽ ഇരിക്കുമ്പോൾ സ്ഥിതിയും
ഏകരസമാകും.
പ്രത്യേക നിർദ്ദേശം-
മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചയിലെ യോഗാഭ്യാസം.
ഇന്ന് മാസത്തിലെ
മൂന്നാമത്തെ ഞായറാഴ്ചയാണ്, എല്ലാ സഹോദരി സഹോദരന്മാരും ഒത്തുചേർന്ന് വൈകു6.30
മുതൽ 7.30 വരെ നിങ്ങളുടെ പൂർവികരും പൂജ്യ സ്വരൂപത്തിന്റെയും സ്വമാനത്തിലൂടെ
മുഴുവൻ കല്പ വൃക്ഷത്തിനും ശുഭവനയുടെയും ശുഭ കാമനയുടെയും ശക്തിശാലി കിരണങ്ങൾ
കൊടുക്കുന്നതിന്റെ സേവനം ചെയ്യണം.