17.07.2026           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളെ- ഈ ഭാരതഭൂമി നിരാകാരനായ ബാബയുടെ ജന്മഭൂമിയാണ്, നിങ്ങളെ രാജയോഗം പഠിപ്പിച്ച് രാജപദവി നൽകുന്നതിന്, നിങ്ങളുടെ സേവനം ചെയ്യുന്നതിന് ഇവിടെ തന്നെയാണ് ബാബ വരുന്നത്,

ചോദ്യം :-
ശിവബാബ തന്റെ ഒരോ കുട്ടികളെ കൊണ്ടും ഏതൊരു പ്രതിജ്ഞയാണ് ചെയ്യിപ്പിക്കുന്നത്?

ഉത്തരം :-
മധുരമായ കുട്ടികളെ- പ്രതിജ്ഞ ചെയ്യൂ ബാബാ, ഞാൻ ഒരു വികർമ്മവും ചെയ്യുകയില്ല. 5 വികാരങ്ങളെ ഞങ്ങൾ ദാനം ചെയ്യുന്നു . ഉള്ളിൽ പേടി ഉണ്ടായിരിക്കണം- അഥവാ നമ്മൾ ദാനം നൽകി പിന്നീട് തിരിച്ചെടുക്കുകയാണെങ്കിൽ വളരെയധികം പാപം ഉണ്ടാകും, ഇതിന് കടുത്ത ശിക്ഷ അനുഭവിക്കേണ്ടിവരും. ഹരിശ്ചന്ദ്രന്റെ കഥയും ഇതിന്റെ ആധാരത്തിലാണ് ഉണ്ടാക്കിയിട്ടുള്ളത്.

ഓംശാന്തി.  
ഇത് കുട്ടികളുടെ ഈശ്വരീയ വിദ്യാർത്ഥി ജീവിതമാണ്. കുട്ടികൾക്കറിയാം നമ്മൾ ബാബയുടെ അടുത്ത് വന്നിരിക്കുകയാണ്. ബാബ തന്നെയാണ് കൽപ്പ കൽപ്പം വന്ന് ഭാരതവാസി കുട്ടികൾക്ക് രാജ്യപദവി നൽകുന്നത്. ഭാരതത്തിൽ തന്നെയാണല്ലോ വരുന്നത്. ഇത് ഭാരതഭൂമിയാണ്. തന്റെ നാടിനോട് വളരെ സ്നേഹവും ആദരവും ഉണ്ടാകുന്നു. എപ്രകാരമാണോ വിദേശത്തെ ഒരു ഉന്നതൻ ഇവിടെ മരിച്ചാൽ അവരെ വിദേശത്തേക്ക് കൊണ്ടുപോകുന്നത് അഥവാ ഇവിടുത്തെ ഒരു വലിയ മനുഷ്യൻ വിദേശത്തു മരിച്ചാൽ അവരെ ഇവിടേക്ക് കൊണ്ടുവരുന്നത്. തന്റെ നാടിന് ബഹുമാനം നൽകുന്നു. ഭഗവാന്റെ ജന്മഭൂമി എന്നാണ് ഭാരതത്തെ പറയുന്നത്. ഇതും അറിയാം ആരെയാണോ അള്ളാഹു അഥവാ പരമാത്മാവ് എന്നു പറയുന്നത് അവരുടെ മുന്നിലാണ് നിങ്ങൾ ഇരിക്കുന്നത്. പേര് തീർച്ചയായും ഉണ്ടായിരിക്കണമല്ലോ. അള്ളാഹു എന്നു പറയുന്നു, എന്നിട്ടും ലിംഗത്തിന്റെ പൂജ ചെയ്യുന്നുണ്ടല്ലോ. ഈശ്വരൻ അഥവാ ഖുദാ എന്നു പറയുകയാണെങ്കിൽ തീർച്ചയായും അവരുടെ അടയാളം വേണമല്ലോ. ലിംഗത്തെ എല്ലാ നാട്ടിലും പൂജിക്കുന്നുണ്ട്. ചിത്രങ്ങളിലും ഇന്നത്തെ കാലത്ത് ദേവതകളുടെ മുന്നിൽ പരംപിതാ പരമാത്മാവിന്റെ ലിംഗത്തിന്റെ ചിത്രം കാണിക്കുന്നു. ബാബ ഏറ്റവും ഉയർന്നതാണ്. ബാബയ്ക്ക് തന്റെതായ ശരീരം ഇല്ല. അതിനാലാണ് നിരാകാരൻ എന്നു പറയുന്നത്. സാകാരമല്ല. ഇപ്പോൾ നിങ്ങൾ കുട്ടികൾക്കറിയാം നമ്മൾ ബാബയുടെ മുന്നിൽ കൽപ്പ കൽപ്പം പഠിക്കാൻ വേണ്ടി ഹാജരാവുന്നുണ്ട്. ഭഗവാനുച്ചരിച്ചതാണ്, അപ്പോൾ തീർച്ചയായും രാജയോഗം പഠിപ്പിക്കുമല്ലോ. വിദ്യാർത്ഥികൾക്ക് രാജയോഗം പഠിപ്പിച്ചിട്ടുണ്ടായിരുന്നു, അവർ രാജാറാണിയായി മാറിയിട്ടുണ്ടായിരുന്നു. യുദ്ധം മുതലായവയുടെ കാര്യം തന്നെയില്ല. ഈ ലക്ഷ്മീ നാരയണൻ മുതലായവർ യുദ്ധത്തിലൂടെ രാജ്യ പദവി നേടിയിട്ടില്ല. തികച്ചും ഇല്ല. ഇവർ സത്യയുഗത്തിൽ എങ്ങനെയാണ് രാജ പദവി നേടിയതെന്ന് ലോകത്തിലുള്ളവർക്ക് അറിയുകയില്ല. ഇപ്പോൾ നിങ്ങൾ കുട്ടികൾ മനസ്സിലാക്കുന്നുണ്ട് നമ്മൾ ബാബയിൽ നിന്നും രാജ്യം നേടിക്കൊണ്ടിരിക്കുകയാണ്. നമ്മൾ ബാബയുടെ സന്മുഖത്താണ് ഇരിക്കുന്നത്. അത് ബാബയാണ് കൃഷ്ണനല്ല. കൃഷ്ണൻ കൊച്ചുകുട്ടിയാണ്, രചനയാണ്. ഇപ്പോൾ വീണ്ടും കൃഷ്ണൻ തന്റെ പദവി നേടിക്കൊണ്ടിരിക്കുകയാണ്. പിന്നീട് ഭാവിയിൽ കൃഷ്ണൻ എന്നു പറയും. ഇതെല്ലാം പഠിപ്പിന്റെ കാര്യമാണ്.

നിങ്ങൾക്കറിയാമല്ലോ ബാബ നമ്മളെ രാജയോഗമാണ് പഠിപ്പിക്കുന്നത്. എങ്ങനെയാണോ മനുഷ്യൻ മനുഷ്യനെ വക്കീലാക്കിയും എൻജിനീയറാക്കിയും മാറ്റുന്നത്. അത് മനുഷ്യനാണല്ലോ. നിങ്ങൾ മനസ്സിലാക്കുന്നുണ്ട് നമ്മളും മനുഷ്യരാണ് പക്ഷെ നമ്മൾ പതിതമാണ്. ഇപ്പോൾ ബാബ പാവനമാക്കി മാറ്റുന്നു ഒപ്പം സമ്പത്തും നൽകുന്നു. പാവനലോകം, അതുതന്നെയാണ് പുതിയ ലോകം. രാജപദവി പുതിയ ലോകത്തിൽ തന്നെയാണ്. ഇപ്പോൾ നമ്മൾ ബാബയുടെ സന്മുഖത്തിരിക്കുകയാണ്. എപ്രകാരമാണോ ലൗകിക അച്ഛൻ വളരെ സ്നേഹത്തോടു കൂടി തന്റെ കുട്ടിക്കിരുന്ന് മനസ്സിലാക്കി കൊടുക്കുന്നത്, ഇതും പാരലൗകിക വിചിത്രനായ അച്ഛനാണ്. ഇവർക്കു വേണ്ടി തന്നെയാണ് നിങ്ങൾ പാടിക്കൊണ്ടിരുന്നത്, അങ്ങു തന്നെയാണ് മാതാവും പിതാവും........ ഈ സമയം നിങ്ങൾ കുട്ടികൾക്കറിയാം ബാബ, ഭക്തിമാർഗത്തിൽ നമ്മൾ പാടിക്കൊണ്ടിരിക്കുന്ന തന്റെ പാർട്ട് അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങൾ പറയുന്നുണ്ട് നമ്മൾ ശിവബാബയുടെ അടുത്തേക്കാണ് വന്നിരിക്കുന്നത്. കത്തും എഴുതാറുണ്ട്- ശിവബാബ കെയർ ഓഫ് ബ്രഹ്മാബാബ. ആർക്കെങ്കിലും നിങ്ങൾ പോസ്റ്റ് കാണിക്കുകയാണെങ്കിൽ അവർ അത്ഭുതപ്പെടും -ശിവബാബ കെയർ ഓഫ് ബ്രഹ്മാബാബ. ഇതൊരിക്കലും കേട്ടിട്ടുപോലും ഇല്ലല്ലോ. ശിവബാബ ബ്രഹ്മാവിൽ പ്രവേശിച്ച് വിഷ്ണുപുരിയുടെ സ്ഥാപന ചെയ്തുകൊണ്ടിരിക്കുകയാണ്, അടുത്ത് നിൽക്കുകയാണ്. മുകളിലാണ് ശിവബാബ. ശിവബാബയാണ് ബ്രഹ്മാവിലൂടെ സ്ഥാപന ചെയ്തിട്ടുണ്ടായിരുന്നത്. ഇപ്പോൾ വീണ്ടും ചെയ്തുകൊണ്ടിരിക്കുകയാണ്. ഇത് പ്രവൃത്തി മാർഗമാണ്. രാജവിദ്യയിലും വക്കീലാണ് പഠിപ്പിക്കുന്നത്, അതിലും സ്ത്രീയും പുരുഷനും രണ്ടുപേരും പഠിക്കുന്നുണ്ട്. സ്ത്രീകളും ജഡ്ജും വക്കീലും ഡോക്ടറുമായി മാറുന്നുണ്ടല്ലോ. ഇതും പ്രവൃത്തിമാർഗമാണ്. സന്യാസിമാരുടേത് നിവൃത്തിമാർഗമാണ്, അത് വേറെയാണ്. ഇതും ബാബ മനസ്സിലാക്കി തന്നിട്ടുണ്ട് - അഥവാ ശങ്കരാചാര്യർ ഇല്ലായിരുന്നെങ്കിൽ പവിത്രതയുടെ ഒരംശം പോലും ഉണ്ടാവുമായിരുന്നില്ല. ഭാരതം പൂർണ്ണമായും കത്തിമരിക്കുമായിരുന്നു. ഭാരതത്തിന് താങ്ങായി ഇതും അടങ്ങിയിട്ടുള്ളതാണ്. ഭാരതം വളരെ പവിത്രമായിരുന്നു, പിന്നീട് അപവിത്രമായിമാറി. ഇപ്പോൾ ഭാരതം എത്ര കളങ്കപ്പെട്ടിരിക്കുകയാണ്. പറയാറുണ്ട് സ്വർണ്ണത്തിന്റെ ലങ്ക സമുദ്രത്തിനടിയിൽ പോയി. ഇപ്പോൾ സ്വർണ്ണത്തിന്റെ ലങ്കയൊന്നും തന്നെയില്ല. ഈ കഥകളെല്ലാം ഇരുന്ന് തയ്യാറാക്കിയതാണ്, ഇതിലൂടെ ഒരു പ്രയോജനവും ഉണ്ടാകുന്നില്ല.

നിങ്ങൾ കുട്ടികൾക്ക് അറിയാമല്ലോ ശരിക്കും ബാബ നമ്മളെ തികച്ചും സഹജമായ ഓർമ്മയുടെ ബലത്തിലൂടെ എത്ര ഉയർന്നവരാക്കിയാണ് മാറ്റുന്നത്. ബാബ വാക്ക് തരികയാണ്, നിരന്തരം ഓർമ്മിക്കാനുള്ള പരിശ്രമം ചെയ്യുകയാണെങ്കിൽ വികർമ്മം വിനാശമാകും. ഭക്തിമാർഗത്തിലും ഓർമ്മിക്കാനുള്ള പുരുഷാർത്ഥം ചെയ്തിട്ടുണ്ടല്ലോ. എന്തുകൊണ്ടാണ് ഓർമ്മിക്കുന്നത്? അതായത് നമുക്ക് സാക്ഷാത്ക്കാരം കിട്ടണം. എനിക്ക് കൃഷ്ണപുരിയിൽ ചക്രവർത്തിയായിമാറണം, നരനിൽ നിന്നും നാരായണനായി മാറണം ഇങ്ങനെ ആരും ഓർമ്മിക്കുകയില്ല. എനിക്ക് മനുഷ്യനിൽ നിന്നും ദേവതയായി മാറണമെന്ന് ആഗ്രഹം നിങ്ങൾക്കും ഉണ്ടായിരുന്നില്ല. കേവലം പാടാറുണ്ട് മനുഷ്യനിൽ നിന്നും ദേവതയാക്കിമാറ്റൂ. ....നിങ്ങൾ കാണുന്നുണ്ടല്ലോ തീർച്ചയായും കലിയുഗത്തിനു ശേഷം സത്യയുഗം വരും. കലിയുഗത്തിൽ ഇത്രയധികം മനുഷ്യരുണ്ട്. സത്യയുഗത്തിൽ ഒരു ധർമ്മമായിരിക്കും. ഇപ്പോൾ നിങ്ങൾക്ക് ആത്മാവിന്റെയും പരമാത്മാവിന്റെയും ജ്ഞാനം ലഭിച്ചു. ആത്മാവിന്റെ ജ്ഞാനമറിയുന്നവർ ലോകത്തിൽ ഒരു മനുഷ്യരും ഇല്ല. ആത്മാവിൽ എങ്ങനെയാണ് 84 ജന്മങ്ങളുടെ പാർട്ട് അടങ്ങിയിട്ടുള്ളത്. ഇതാർക്കും അറിയുകയില്ല. ഈ വാക്ക് ഒരാളിൽ നിന്നും കേട്ടിട്ടുമില്ല. ബാബയാണ് ജ്ഞാനസാഗരൻ, പതിതപാവനൻ, നിരാകാരൻ. നിങ്ങൾക്കറിയാമല്ലോ നമ്മൾ ഇപ്പോൾ പാപാത്മാവിൽ നിന്നും പുണ്യാത്മാവായി മാറുകയാണ്. സത്യയുഗത്തിൽ എല്ലാവരും പുണ്യാത്മാക്കളാണ്. ഇവിടെ പാപാത്മാക്കളാണ്. അല്ലാതെ ഇങ്ങനെയല്ല, വളരെയധികം ദാനപുണ്യകർമ്മങ്ങൾ ചെയ്യുന്നവരെയാണ് പുണ്യാത്മാവെന്ന് പറയുന്നത്. അങ്ങനെയല്ല. സത്യയുഗത്തിലാണ് പുണ്യാത്മാക്കൾ ഉണ്ടാകുന്നത്. ഇവിടെയുള്ളത് പാപാത്മാക്കളാണ്. ഇവിടെ ആരെല്ലാമാണോ ദാന പുണ്യകർമ്മങ്ങൾ ചെയ്യുന്നത് അവരെയാണ് പുണ്യാത്മാക്കൾ എന്നു പറയുന്നത്. അവിടെ നിങ്ങൾക്ക് ദാനപുണ്യകർമ്മം ചെയ്യേണ്ടതിന്റെ ആവശ്യകത തന്നെയില്ല. അവിടെ ദരിദ്രരായി ആരും തന്നെ ഉണ്ടായിരിക്കുകയില്ല. അവിടെ നിങ്ങൾ സദാ പുണ്യാത്മാക്കളായി തന്നെയാണ് ഇരിക്കുന്നത്. നിങ്ങൾ ശരീരം, മനസ്സ്, ധനം എല്ലാ ഈശ്വരാർത്ഥം നൽകുകയാണ്. ഇതിനെയാണ് ബലിയർപ്പണമാവുക എന്നു പറയുന്നത്. ബാബ പറയുകയാണ് ആദ്യം ഞാനാണോ ബലിയർപ്പണമാകുന്നത് അതോ നിങ്ങളാണോ ബലിയർപ്പണമാകുന്നത്? ബാബ പറയുന്നു ആദ്യം നിങ്ങളാണ് ബലിയർപ്പണമാകുന്നത്, അപ്പോൾ പിന്നീട് 21 ജന്മത്തേക്ക് വേണ്ടി പ്രതിഫലം ലഭിക്കും. ഈ കാര്യങ്ങൾ ഇപ്പോൾ നിങ്ങൾ നല്ല രീതിയിൽ മനസ്സിലാക്കി, നേരിട്ട് കേൾക്കുകയാണ്. വീട്ടിൽ ഇരിക്കുമ്പോഴും അവിടേയ്ക്ക് മുരളി വരുന്നു, ദൂരെ നിന്നു തന്നെ കേൾക്കാൻ സാധിക്കും. ഇപ്പോൾ നിങ്ങൾ ബാബയുടെ സന്മുഖത്താണ് ഇരിക്കുന്നത്. ബാബ പറയുന്നു- കുട്ടികളെ ഞാൻ നിങ്ങളുടെ അച്ഛനുമാണ്. ഇവിടെ അന്ധവിശ്വാസത്തിന്റെ ഒരു കാര്യവുമില്ല. അച്ഛനുമാണ്, ടീച്ചറുമാണ്. ബാബയുടെതായി മാറുന്നതിലൂടെ ബാബ പഠിപ്പ് നൽകുന്നു, നിങ്ങളുടെ ബുദ്ധിയിൽ ഇപ്പോൾ മുഴുവൻ ജ്ഞാനവുമുണ്ട്. 84 ന്റെ ചക്രത്തെ നിങ്ങൾക്ക് മനസ്സിലാക്കി തന്നിട്ടുണ്ട്. ആരാണോ 84 ജന്മമെടുക്കാത്തത് അവർ ഇത് മനസ്സിലാക്കുകയില്ല. നിങ്ങൾ മനസ്സിലാക്കുന്നുണ്ട്, തീർച്ചയായും നമ്മൾ 84 ന്റെ ചക്രം പൂർത്തിയാക്കി ഇപ്പോൾ തിരിച്ച് വീട്ടിലേക്ക് പോവുകയാണ് ബാബ പറയുകയാണ്- നിങ്ങൾ ആത്മാക്കൾ അശരീരിയായാണ് വന്നത് പിന്നീട് അശരീരിയായി തിരിച്ച് വീട്ടിലേക്ക് പോകണം. നിങ്ങൾ പവിത്രാത്മാക്കളായാണ് പോകുന്നത്. പവിത്രമായി മാറുന്നതിനു വേണ്ടിയാണ് നിങ്ങൾ പുരുഷാർത്ഥം ചെയ്യുന്നത്. യോഗബലം അർത്ഥം ഓർമ്മയിയുടെ ബലത്തിലൂടെ നിങ്ങൾ പവിത്രമായി മാറുന്നു. യോഗം എന്ന അക്ഷരം ശാസ്ത്രത്തിലുള്ളതാണ്. ശരിയാണ് യോഗം എന്ന അക്ഷരം ഓർമ്മ എന്നതുതന്നെയാണ്. സ്ത്രീയ്ക്ക് പതിയുടെ അഥവാ പുരുഷന് പത്നിയുടെ ഓർമ്മ വരാറുണ്ട്. യോഗം എന്നതിന്റെ അർത്ഥം തന്നെ ഓർമ്മ എന്നാണ്. ബാബയും പറയുന്നു എന്നെ ഓർമ്മിക്കൂ. മറ്റുള്ള സംഗത്തിൽ നിന്നും ബുദ്ധിയുടെ യോഗം മാറ്റി അച്ഛനായ എന്നോടൊപ്പം ബുദ്ധീയോഗം വെയ്ക്കൂ. ഓർമ്മിക്കൂ. എത്രത്തോളം ഓർമ്മിക്കുന്നുവോ അത്രത്തോളം നിങ്ങളുടെ വികർമ്മം വിനാശമാകും. ഭാരതത്തിനു തന്നെയാണ് കൽപ്പ കൽപ്പം സമ്പത്ത് ലഭിക്കുന്നത്. ശിവജയന്തിയും പ്രസിദ്ധമാണ്. എപ്രകാരമാണോ ബുദ്ധന്റെയും ക്രൈസ്റ്റിന്റെയും ജയന്തി, അതുപോലെ തന്നെയാണ് നിരാകാരനായ ശിവബാബയുടെ ജയന്തി. ബാബ ഉയർന്നതിലും ഉയർന്നവനാണ്. കൃഷ്ണ ജയന്തിയും പ്രസിദ്ധമാണ്. പക്ഷെ കൃഷ്ണൻ വന്ന് എന്താണ് ചെയ്തത്, അതാർക്കും തന്നെ അറിയുകയില്ല. കൃഷ്ണൻ സത്യയുഗത്തിലെ രാജകുമാരനായിരുന്നു. സത്യയുഗത്തിലെ കൃഷ്ണനായിമാറാൻ ആരാണ് കൃഷ്ണനെ അങ്ങനെയുള്ള കർമ്മം പഠിപ്പിച്ചിട്ടുണ്ടായിരിക്കുക. കൊച്ചുകുട്ടി പവിത്രം തന്നെയായിരിക്കും. അവിടെ വികാരത്തിന്റെ കാര്യം തന്നെ ഉണ്ടായിരിക്കുകയില്ല. കുട്ടികൾ ശുദ്ധമായിരിക്കും. ഭഗവാൻ ഒരേ ഒരു നിരാകാരനാണ്. ഗോഡ് ഒന്നുമാത്രമാണ്. ബാക്കിയെല്ലാം രചനകളാണ്. രചനയ്ക്കൊരിക്കലും രചനയിൽ നിന്നും സമ്പത്ത് ലഭിക്കുകയില്ല. സമ്പത്ത് ബാബയിൽ നിന്നുമാണ് ലഭിക്കുന്നത്. സഹോദരന് സഹോദരനിൽ നിന്നും സമ്പത്ത് ലഭിക്കുകയില്ല. നിങ്ങളെല്ലാവരും സഹോദര-സഹോദരങ്ങളാണ്. സാഹോദര്യം എന്നാണല്ലോ പറയാറുള്ളത്. അച്ഛൻ ഒന്ന് മാത്രാണ് . സമ്പത്ത് അച്ഛനിൽ നിന്നുമാണ് ലഭിക്കുന്നത്. സർവ്വ സഹോരങ്ങൾക്കും സദ്ഗതി ദാതാവ് ഒരു ബാബയാണ്. എല്ലാ ആത്മാക്കൾക്കും അച്ഛനിൽ നിന്നുമാണ് സമ്പത്ത് ലഭിക്കുന്നത്. ബാബ പറയുന്നു, ഞാൻ ആത്മാക്കളെയാണ് വന്ന് പഠിപ്പിക്കുന്നത് , ആത്മാക്കൾക്ക് സദ്ഗതി നൽകുന്നു. ബാബ ഇരുന്ന് രാജയോഗമാണ് പഠിപ്പിക്കുന്നത്. ഈ പഠിപ്പിന്റെ പദവി ഇവിടെ നിങ്ങൾക്ക് ലഭിക്കുകയില്ല. അവർ വക്കീലായിമാറുന്നത് ഈ ജന്മത്തിലാണ്, പിന്നീട് അടുത്ത ജന്മമെടുത്ത് വീണ്ടും പഠിക്കുന്നു.

നിങ്ങൾക്കറിയാമല്ലോ ഈ പഠിപ്പിലൂടെ നമ്മൾ 21 ജന്മത്തിന്റെ പ്രാപ്തി അനുഭവിക്കുന്നു. അവിടെ സത്യയുഗത്തിൽ ഡോക്ടർ മുതലായവർ ഉണ്ടായിരിക്കുകയില്ല. അവിടെ രോഗം തന്നെ ഉണ്ടാകുന്നില്ല. അവിടെ നിങ്ങൾ ഗർഭക്കൊട്ടാരത്തിലാണ് ഇരിക്കുന്നത്, ഇവിടെ ഗർഭജയിലിലാണ് ഇരിക്കുന്നത്, ഇവിടെയാണ് വളരെയധികം ശിക്ഷകൾ ലഭിക്കുന്നത്. അപ്പോഴാണ് വിളിക്കുന്നത്, ഈ ജയിലിൽ നിന്നും പുറത്തുകൊണ്ടുവരൂ, ഞങ്ങൾ ഇനി ഒരു തെറ്റും ചെയ്യുകയില്ല. ധർമ്മരാജനോട് പ്രതിജ്ഞ ചെയ്യുന്നു. ഇവിടെ നിങ്ങൾക്ക് ശിവബാബയുമായി പ്രതിജ്ഞ ചെയ്യണം. ബാബാ ഞങ്ങൾ ഒരിക്കലും വികർമ്മങ്ങൾ ചെയ്യുകയില്ല. 5 വികാരങ്ങൾ ഞങ്ങൾ അങ്ങേയ്ക്ക് നൽകും. ഇതും ബാബയ്ക്കറിയാം വികാരങ്ങൾ അത്ര പെട്ടെന്ന് ഉപേക്ഷിക്കുകയില്ല. ഉള്ളിൽ പേടി ഉണ്ടായിരിക്കണം നമ്മൾ വികാരങ്ങളെ ദാനം നൽകി പിന്നീട് തിരിച്ചെടുക്കുകയാണെങ്കിൽ വലിയ പാപമായിത്തീരും. എപ്രകാരമാണോ രാജാ ഹരിശ്ചന്ദ്രന്റെ ഉദാഹരണം. ബാബയ്ക്കറിയാം 5 വികാരങ്ങൾ പെട്ടെന്ന് ഉപേക്ഷിക്കുകയില്ല എന്ന കാര്യം. സമയമെടുക്കുക തന്നെ ചെയ്യും. നിങ്ങളുടെ കർമ്മാതീത അവസ്ഥയുണ്ടാകുമ്പോൾ യുദ്ധം ഉണ്ടാകും. 5 വികാരങ്ങളാണ് വലിയ ശത്രു. അതിലും മുഖ്യമായിട്ടുള്ളത് ദേഹഅഭിമാനമാണ്. അതിനെ ദാനം നൽകുക എന്നത് എത്ര പ്രയാസകരമാണ്. ഇടയ്ക്കിടയ്ക്ക് ബാബ പറയുന്നു- സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കി അച്ഛനായ എന്നെ ഓർമ്മിക്കൂ. പക്ഷെ അങ്ങനെ ഉണ്ടാകുന്നേയില്ല. ദേഹ അഭിമാനിയായി മാറുന്നതിലൂടെ പിന്നീട് കാമത്തിന്റെ മുറിവേൽക്കുന്നു. ദേഹഅഭിമാനം ഏറ്റവും കടുത്തതാണ്. ദേഹി അഭിമാനിയായി മാറാനാണ് പരിശ്രമം. മുഖ്യമായും ദേഹഅഭിമാനം ഉണ്ടാകുന്നതിലൂടെ തന്നെയാണ് പാപമുണ്ടാകുന്നത്. 5 വികാരങ്ങളെ ദാനം നൽകണം, ഇതിൽ സമയമെടുക്കും. പ്രിയതമൻ ഇല്ലാതെ പ്രിയതമകൾക്ക് പോകാൻ സാധിക്കുകയില്ല. ആദ്യം പ്രിയതമനുപോകണം പിന്നീട് പ്രിയതമകൾക്ക് പോകണം. ഏതുവരെ കർമ്മാതീത അവസ്ഥ ഉണ്ടാകുന്നില്ലയോ അതുവരെയും പുരുഷാർത്ഥം ചെയ്യണം. ദേഹഅഭിമാനം ഉണ്ടാകുന്നതിലൂടെയാണ് പിന്നീട് തെറ്റുകൾ സംഭവിക്കുന്നത്. പറയുന്നു ബാബാ ദേഹഅഭിമാനത്തിൽ വന്ന് വികാരത്തിൽ വീണുപോയി. കൊടുങ്കാറ്റുകൾ വളരെയധികം വരും. വികാരങ്ങളുടെ സങ്കൽപ്പം വരും ,പക്ഷെ കർമ്മേന്ദ്രിയങ്ങൾകൊണ്ട് ഒരു പാപവും ചെയ്യരുത്. മായയെ ജയിക്കുന്നതിനുവേണ്ടി എത്രയധികം പരിശ്രമം ചെയ്യണം. ബാബ പറയുന്നു അഥവാ വിവാഹം കഴിഞ്ഞിട്ടുണ്ടെങ്കിലും പവിത്രമായിരുന്നു കാണിക്കൂ, അപ്പോൾ സന്യാസിമാരും ശ്രദ്ധിക്കും. നിങ്ങളുടെ വരുമാനം നോക്കൂ എത്ര വലുതാണ്. പവിത്രമായിരുന്ന് കാണിക്കുകയാണെങ്കിൽ വളരെ ഉയർന്ന പദവി നേടും. നിങ്ങളുടെ മുന്നിൽ എല്ലാവരും സമർപ്പണമാകും. ബാബയും മഹിമ പാടും. കേവലം പവിത്രമായിരിക്കൂ ഒപ്പം യോഗവും വേണം. യോഗത്തിൽ തന്നെയാണ് ഇടയ്ക്കിടയ്ക്ക് വിഘ്നങ്ങൾ ഉണ്ടാകുന്നത്. ദേഹഅഭിമാനം വരുന്നു. പവിത്രമായിരിക്കുകയാണെങ്കിൽ വളരെ നല്ലത്. പവിത്രതയിലൂടെ തന്നെയാണ് പവിത്രലോകത്തിന്റെ അധികാരിയായിത്തീരുക. പക്ഷെ മായ വീണ്ടും മുറിവേൽപ്പിക്കും. ബാബ മനസ്സിലാക്കി തരികയാണ് ഇതെല്ലാം ഉണ്ടാകും. ധൈര്യം കാണിക്കുന്നുണ്ട്. പക്ഷെ ഒപ്പമൊപ്പം നിരന്തരം ഓർമ്മയിൽ ഇരിക്കണം .അപ്പോൾ വികർമ്മം വിനാശമാകും. ആരാണോ സമർത്ഥശാലി അവരെയാണ് മായ വളരെയധികം ബുദ്ധിമുട്ടിക്കുന്നത്. ഓർമ്മയിൽ ഇരിക്കാനും പ്രയാസമാണ്. ആരാണോ ഓർമ്മയിൽ ഇരിക്കുന്നത് അവരോട് അനുഭവം ചോദിക്കണം. എന്താണ് മനസ്സിലാക്കിയത്, എങ്ങനെയിരിക്കുന്നു. ഓർമ്മയിൽ ഇരിക്കുന്നതിലൂടെ വികർമ്മം വിനാശമാകും. ഈ കാര്യം പൂർണ്ണമായും വേറിട്ടതും പുതിയതുമാണ്. ഇവിടെയിരിക്കുമ്പോൾ ലഹരി വർദ്ധിച്ചുകൊണ്ടിരിക്കും. ഇതും മനസ്സിലാക്കുന്നുണ്ട് ഭഗവാൻ ഓരേഒരു നിരാകാരനാണ്. അല്ലാതെ കൃഷ്ണനല്ല. വാസ്തവത്തിൽ കൃഷ്ണനെക്കുറിച്ച് ശാസ്ത്രങ്ങളിൽ പല കാര്യങ്ങളും എഴുതിയിട്ടുണ്ട്. ഉരലിൽ കെട്ടിയിട്ടു. ഇങ്ങനെയിങ്ങനെയല്ലാം ചെയ്തു. അങ്ങനെ ഒരു കാര്യമേയില്ല. ഇതും കൃഷ്ണനെ ഗ്ലാനി ചെയ്യുകയാണ്, അപമാനിക്കുകയാണ്. കൃഷ്ണനിൽ ഒരു പ്രകാരത്തിലുള്ള അവഗുണവും ഇല്ലായിരുന്നു. ചഞ്ചലത ഇതും ഒരു അവഗുണമാണ്. കൃഷ്ണൻ പൂർണ്ണമായും മര്യാദാ പുരുഷോത്തമൻ തന്നെയാണ്. കൃഷ്ണന്റെ മഹിമ പാടാറുണ്ട്- സർവ്വഗുണ സമ്പന്നൻ,...... ഇങ്ങനെയും പാടാറുണ്ട് ഗുരു ബ്രഹ്മ, ഗുരു വിഷ്ണു,.... പറയൂ ഞങ്ങൾക്ക് ഗുരുവേയില്ല. ഞങ്ങൾ ഇവരെ ഗുരുവായും ഈശ്വരനായും അംഗീകരിക്കുകയില്ല. പതിതപാവനൻ ഒരു നിരാകാരനാണല്ലോ. സാകാര ഗുരുവിനൊരിക്കലും പതിതപാവനനാകാൻ സാധിക്കുകയില്ല. ഈ സമയം നിങ്ങൾക്ക് പരംപിതാപരമാത്മാവിന്റെ മുഴുവൻ ജീവിതകഥയും അറിയാം. 5000 വർഷത്തിൽ ശിവബാബയ്ക്ക് എന്തു പാർട്ടാണ് അഭിനയിക്കേണ്ടത്- ഇത് നിങ്ങൾക്ക് ബാബയിലൂടെ മനസ്സിലാക്കാൻ സാധിച്ചു. ജ്ഞാനസാഗരൻ ബാബയാണല്ലോ. സുഖം, ശാന്തി, ആനന്ദ സാഗരൻ.... ഈ മഹിമ ബാബയുടേതാണ്. ബാബയുടെ അടുത്ത് ഖജനാക്കളുണ്ടെങ്കിൽ അത് തീർച്ചയായും കുട്ടികൾക്ക് നൽകും. ശരി.

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. കർമ്മാതീത അവസ്ഥ പ്രാപ്തമാക്കുന്നതിനുവേണ്ടി ഈ കർമ്മേന്ദ്രിയങ്ങളിലൂടെ ഒരു വികർമ്മവും ചെയ്യരുത്. പവിത്രമായിരിക്കുന്നതിനോടൊപ്പമൊപ്പം ഓർമ്മയിലും ശക്തിശാലിയായിരിക്കണം.

2. സദാ പുണ്യാത്മാവായിമാറുന്നതിനു വേണ്ടി ശരീരം, മനസ്സ്, ധനത്തിലൂടെ ബാബയിൽ ബലിയർപ്പണമാകണം. ഒരു പ്രാവശ്യം ബലിയർപ്പണമാകുന്നതിലൂടെ 21 ജന്മത്തേക്ക് പുണ്യാത്മാവായി മാറും.

വരദാനം :-
സഹജയോഗത്തെ സ്വഭാവവും സ്വാഭാവികവുമാക്കി മാറ്റുന്ന ഓരോ വിഷയത്തിലും സമ്പൂർണ്ണരായി ഭവിക്കട്ടെ.

എങ്ങനെയാണോ ബാബയുടെ കുട്ടികൾ- ഇതിൽ ശതമാനത്തിന്റെ കണക്കില്ല, അതേപോലെ നിരന്തര സഹജയോഗി അഥവാ യോഗിയാകുന്നതിന്റെ സ്ഥിതിയിൽ ഇപ്പോൾ ശതമാനം ഇല്ലാതാകണം. സ്വാഭാവികവും സ്വഭാവവുമായിപ്പോകണം. ഏതുപോലെയാണോ ആർക്കെങ്കിലും വിശേഷ സ്വഭാവമുണ്ടെങ്കിൽ ആ സ്വഭാവത്തിന് വശപ്പെട്ട് ആഗ്രഹമില്ലെങ്കിലും തുടരുന്നത്, അതേപോലെ ഇതും സ്വഭാവമാകണം. എന്ത് ചെയ്യും, എങ്ങനെ യോഗം നടക്കും- ഈ കാര്യങ്ങൾ സമാപ്തമാകണം എങ്കിൽ ഓരോ വിഷയത്തിലും സമ്പൂർണ്ണത നേടാൻ കഴിയും. സമ്പൂർണ്ണത( പെർഫക്റ്റ്) എന്നാൽ പ്രഭാവവും( ഇഫക്റ്റ്) ന്യൂനതയും(ഡിഫക്റ്റ്) ഇല്ലാത്തത്.

സ്ലോഗന് :-
സഹിക്കുകയാണെങ്കിൽ സന്തോഷത്തോടെ സഹിക്കൂ നിർബ്ബന്ധത്തിന് വഴങ്ങിയല്ല.

അവ്യക്ത സൂചന- ജ്വാലാസ്വരൂപ സ്ഥിതിയിലിരുന്ന് ശക്തിശാലി ഓർമ്മയുടെ അനുഭവം ചെയ്യൂ.

ശക്തിശാലി യോഗം അർത്ഥം ലഹരിയുടെ അഗ്നി, ജ്വാലാരൂപ ഓർമ്മ തന്നെയാണ് ഭ്രഷ്ടാചാരത്തിന്റെ, അത്യാചാരത്തിന്റെ അഗ്നിയെ സമാപ്തമാക്കുന്നതും സർവ്വാത്മാക്കൾക്കും സഹയോഗം നൽകുന്നതും. ഇതിലൂടെത്തന്നെയാണ് പരിധിയില്ലാത്ത വൈരാഗ്യവൃത്തി പ്രജ്വലിതമാകുന്നതും. ഓർമ്മയുടെ അഗ്നി ഒരു വശത്ത് ആ അഗ്നിയെ ശമിപ്പിക്കുന്നു, മറുവശത്ത് ആത്മാക്കൾക്ക് പരമാത്മാ സന്ദേശത്തിന്റെ ശീതള സ്വരൂപത്തിന്റെ അനുഭൂതി ചെയ്യിപ്പിക്കും. ഇതിലൂടെ തന്നെയേ ആത്മാക്കളെ പാപങ്ങളുടെ അഗ്നിയിൽ നിന്ന് മുക്തമാക്കാൻ കഴിയൂ.