തന്റെസ്വമാനത്തിന്റെഅഭിമാനത്തില്ഇരുന്ന്സമയത്തിന്റെ
മഹത്വംമനസിലാക്കിഎവര്റെഡിയാകൂ.
ഇന്ന് ബാപ്ദാദ
നാനാഭാഗത്തെയും പരമാത്മ സ്നേഹത്തിന് അര്ഹരായ സ്വമാനത്തിന്റെ സീറ്റില്
സെറ്റായിരിക്കുന്ന കുട്ടികളെയാണ് കാണുന്നത്. എല്ലാ കുട്ടികളും സീറ്റില് സെറ്റാണ്,
ചില കുട്ടികള് ഏകാഗ്രതയോടെ സെറ്റായിരിക്കുന്നു,ചില കുട്ടികള് സങ്കല്പത്തില്
കുറച്ച് അപ്സെറ്റ് ആകുന്നുണ്ട്.
ബാപ്ദാദ വര്ത്തമാന
സമയമനുസരിച്ച് ഓരോ കുട്ടിയെയും ഏകാഗ്രതയുടെ രൂപത്തില് സ്വമാനധാരി സ്വരൂപത്തില്
സദാ കാണാന് ആഗ്രഹിക്കുന്നു. എല്ലാ കുട്ടികളും ഏകാഗ്രതയുടെ സ്ഥിതിയില് സ്ഥിതി
ചെയ്യാനാണ് ആഗ്രഹിക്കുന്നത്. തന്റെ വ്യത്യസ്ത സ്വമാനങ്ങള് അറിയുകയും
ചിന്തിക്കുകയും ചെയ്യുന്നുണ്ട്,എന്നാല് ഏകാഗ്രതയില് കുറവ് ഉണ്ടാകുന്നുണ്ട്. സദാ
ഏകരസ സ്ഥിതിയിലിരിക്കുന്നത് കുറവാണ്.അനുഭവം ഉണ്ട്, ഈ സ്ഥിതി വേണമെന്ന്
ആഗ്രഹിക്കുകയും ചെയ്യുന്നുണ്ട്, പക്ഷെ ഇടയ്ക്കിടയ്ക്ക് ആയിപോകുന്നത് എന്ത്
കൊണ്ടാണ്, കാരണം! സദാ അറ്റന്ഷനില് കുറവ് വരുന്നതാണ്. സ്വമാനത്തിന്റെ ലിസ്റ്റ്
എടുത്താല് എത്ര വലുതാണ്. ഏറ്റവും ആദ്യത്തെ സ്വമാനമാണ് ഏത് ബാബയെയാണോ
ഓര്മ്മിച്ചത് ഡയറക്റ്റ് ആ ബാബയുടെ കുട്ടികളായി, നമ്പര് വണ് കുട്ടിയാണ്. ബാപ്ദാദ
കോടിയില് ചിലരായ കുട്ടികളായ നിങ്ങളെ എവിടെ നിന്നൊക്കെ തിരഞെടുത്ത്
സ്വന്തമാക്കിയതാണ്.5 ഭൂഖണ്ഡങ്ങളില് നിന്നും ബാബ നേരിട്ട് തന്റെ കുട്ടികളെ
സ്വന്തമാക്കി. എത്ര വലിയ സ്വമാനമാണ്. സൃഷ്ടി രചയിതാവിന്റെ ആദ്യത്തെ രചനകളാണ്
നിങ്ങള്. ഈ സ്വമാനം അറിയാമോ! ബാപ്ദാദ തന്നോടൊപ്പം തന്നെ കുട്ടികളായ നിങ്ങളെ
മുഴുവന് വിശ്വത്തിലെ ആത്മാക്കളുടെയും പൂര്വ്വജര് ആക്കി. വിശ്വത്തിന്റെ
പൂര്വ്വജര് ആണ്, പൂജ്യരാണ്. ബാപ്ദാദ ഓരോ കുട്ടിയെയും വിശ്വത്തിന്റെ
ആധാരമൂര്ത്തിയും,ഉദാഹരണമൂര്ത്തിയും ആക്കിയിട്ടുണ്ട്.ലഹരി ഉണ്ടോ? ഇടയ്ക്കൊക്കെ
കുറച്ച് കുറവ് ഉണ്ടാകും. ചിന്തിക്കണം മുഴുവന് കല്പത്തിലും ഏറ്റവും അമൂല്യമായവര്
ആണ്, ഇങ്ങനെ അമൂല്യമായ സിംഹാസനം മറ്റാര്ക്കും പ്രാപ്തമായിട്ടില്ല, ആ പരമാത്മ
സിംഹാസനവും, പ്രകാശത്തിന്റെ കീരിടവും, സ്മൃതിയുടെ തിലകവും നല്കി. സ്മൃതി
വരുന്നില്ലേ ഞാന് ആരാണ്! എന്റെ സ്വമാനം എന്താണ്! ലഹരി കൂടുന്നില്ലേ! മുഴുവന്
കല്പത്തിലും ഏതെല്ലാം സത്യയുഗീ സിംഹാസനങ്ങള് കിട്ടിയാലും,പരമാത്മ ഹൃദയ സിംഹാസനം
കുട്ടികളായ നിങ്ങള്ക്കാണ് പ്രാപ്തമാകുന്നത്.
ബാപ്ദാദ അവസാനത്തെ
നമ്പറിലെ കുട്ടിയെയും ഫരിശ്തയില് നിന്നും ദേവത സ്വരൂപത്തിലാണ് കാണുന്നത്.
ഇപ്പോള് ബ്രാഹ്മണന് ആണ്,ബ്രാഹ്മണനില് നിന്നും ഫരിശ്തയും, ഫരിശ്തയില് നിന്ന്
ദേവതയും ആകണം. തന്റെ സ്വമാനം അറിയാമോ?ബാപ്ദാദയ്ക്കറിയാം സ്വമാനം മറക്കുന്നത്
കാരണമാണ് ദേഹബോധവും ദേഹാഭിമാനവും വരുന്നത്. വിഷമിക്കാറുണ്ട്,ബാപ്ദാദയും
കാണുന്നുണ്ട് ദേഹാഭിമാനവവും ദേഹബോധവും വരുമ്പോള് എത്രമാത്രമാണ് വിഷമിക്കുന്നത്.
എല്ലാവരും അനുഭവികള് അല്ലെ! സ്വമാനത്തിന്റെ അഭിമാനത്തില് ഇരിക്കുന്നതും
അഭിമാനത്തിന് ഉപരി ആയി വിഷമിച്ചിരിക്കുന്നതും, രണ്ടും അറിയില്ലേ. ബാപ്ദാദ കണ്ടു
എല്ലാ കുട്ടികളും കൂടുതല് പേരും നല്ല നോളഡ്ജ് ഫുള് ആയി, ശക്തിശാലി അല്ല.ശതമാനം
വരുന്നുണ്ട്.
ബാപ്ദാദ ഓരോ കുട്ടിയെയും
തന്റെ സര്വ്വ ഖജനാവുകളുടെയും ബാലകനും അധികാരിയും ആക്കിയതാണ്, എല്ലാവര്ക്കും
സര്വ്വ ഖജനാവുകളും നല്കി, കുറവ് കൂടുതല് അല്ല നല്കിയത്, അളവറ്റ ഖജനാവാണ് ഉള്ളത്,
പരിധിയില്ലാത്ത ഖജനാവാണ്, അതിനാല് ഓരോ കുട്ടിയെയും പരിധിയില്ലാത്ത ബാലകനും
അധികാരിയും ആക്കി. പരിധിയില്ലാത്ത അച്ഛനാണ്, പരിധിയില്ലാത്ത ഖജനാവാണ്, ഇപ്പോള്
സ്വയം തന്നെ പരിശോധിക്കൂ, നിങ്ങളുടെയടുത്തും പരിധിയിലാത്തതാണോ? സദാ ഉണ്ടോ അതോ
ഇടയ്ക്കിടയ്ക്ക് എന്തെങ്കിലും മോഷണം പോകുന്നുണ്ടോ?കാണാതാവുന്നുണ്ടോ? ബാബ
അറ്റെന്ഷന് തരുന്നത് എന്ത് കൊണ്ടാണ്? വിഷമിക്കരുത്,സ്വമാനത്തിന്റെ സീറ്റില്
സെറ്റായിരിക്കൂ, അപ്സെറ്റ് ആകരുത്. 63 ജന്മങ്ങള് അപ്സെറ്റ് ആകുന്നതിന്റെ അനുഭവം
ചെയ്തില്ലേ! ഇപ്പോള് ഇനിയും വേണമെന്ന് ആഗ്രഹം ഉണ്ടോ? ക്ഷീണിച്ച്
പോയില്ലലോ?ഇപ്പോള് സ്വമാനത്തില് ഇരിക്കണം അര്ത്ഥം തന്റെ ഏറ്റവും ഉയര്ന്ന
അഭിമാനത്തില് ഇരിക്കണം.കാരണമെന്ത്? എത്ര സമയം കഴിഞ്ഞു. 70 വര്ഷം ആഘോഷിക്കുകയല്ലെ!
സ്വന്തം പരിചയം അഥവാ സ്വമാനത്തിന്റെ അറിവ്, സ്വമാനത്തില് സ്ഥിതി ചെയ്യണം.
സമയമനുസരിച്ച് ഇപ്പോള് സദാ എന്ന വാക്ക് പ്രായോഗിക ജീവിതത്തില് കൊണ്ട് വരണം,
വാക്കിന് അടിവരയിടുക അല്ല, പ്രായോഗിക ജീവിതത്തില് അടിവര ഇടണം. ഇരിക്കണം, ഇരിക്കും,
ചെയ്തുകൊണ്ടിക്കുകയാണ്, ചെയ്യും.... ഇത് പരിധിയില്ലാത്ത ബാലകനും അധികാരിയും
ആകുന്നവരുടെ വാക്കുകള് അല്ല. ഇപ്പോള് ഓരോരുത്തരുടെയും ഹൃദയത്തില് നിന്ന് ഈ
പരിധിയില്ലാത്ത ശബ്ദം ഉയരണം, നേടാനുള്ളത് നേടി കഴിഞ്ഞു. നേടിക്കൊണ്ടിരിക്കുകയാണ്...
ഇങ്ങനെ പരിധിയില്ലാത്ത ഖജനാവുകള് ഉള്ള പരിധിയില്ലാത്ത അച്ഛന്റെ കുട്ടികള്ക്ക്
പറയാന് കഴിയില്ല. നേടി കഴിഞ്ഞതാണ്, ബാപ്ദാദയെ നേടിയപ്പോള്, എന്റെ ബാബ എന്ന്
പറഞ്ഞപ്പോള്, മനസിലാക്കിയതാണ്, അറിഞ്ഞതുമാണ്, നേടി കഴിഞ്ഞു എന്ന ഈ
പരിധിയില്ലാത്ത വാക്കാണ്...ബാപ്ദാദയ്ക്കറിയാം കുട്ടികള് സ്വമാനത്തില്
ഇടയ്ക്കിടയ്ക്കിയക്ക് ആയി പോകുന്നത് കാരണം, സമയത്തിന്റെ മഹത്വത്തെ സ്മൃതിയില്
വയ്ക്കുന്നത് കുറയുന്നു. ഒന്നാണ് സ്വയത്തിന്റെ സ്വമാനം, രണ്ടാമത്തേതാണ്
സമയത്തിലിന്റെ മഹത്വം. താങ്കള് സാധാരണമല്ല, പൂര്വ്വജരാണ്, വിശ്വത്തിലെ
ആത്മാക്കളുടെ ആധാരം താങ്കള് ഓരോരുത്തരുടെയും പിന്നില് ഉണ്ട്. നിങ്ങള്
ചഞ്ചലമാകുകയാണെകില് വിശ്വത്തിലെ ആത്മാക്കളുടെ ഗതി എന്താകും. മഹാരഥികള് എന്ന
വിളിക്കുന്നവര്ക്ക് പിന്നില് മാത്രമാണ് വിശ്വത്തിലെ ആത്മാക്കളുടെ ആധാരം എന്ന്
കരുതരുത്. പുതിയവരായാലും, ഇപ്പോള് ധാരാളം പുതിയവര് വരുന്നുണ്ട്,( ആദ്യമായി
വന്നവര് കൈ ഉയര്ത്തൂ) പുതിയവര് ആണ്, ആരാണോ ഹൃദയപൂര്വ്വം എന്റെ ബാബ" എന്ന്
അംഗീകരിച്ചത്. അംഗീകരിച്ചോ? അറിയുക മാത്രം അല്ല, അംഗീകരിക്കണം എന്റെ ബാബ", അവര്
കൈ ഉയര്ത്തൂ. നീളത്തില് ഉയര്ത്തൂ. പഴയവര് ദൃഢമല്ലേ, ആരാണോ ഹൃദയ പൂര്വ്വം എന്റെ
ബാബ എന്ന് അംഗീകരിച്ചത് ബാബയും അവരെ ഇവര് എന്റെ കുട്ടിയാണ് എന്ന് അംഗീകരിച്ചു.
അവര് എല്ലാവരും ഉത്തരവാദിത്വമുള്ളവരാണ്.കാരണമെന്ത്? നിങ്ങള് എപ്പോള് മുതല്
ഞങ്ങള് ബ്രഹ്മകുമാരനും കുമാരിയുമാണെന്നു പറയുന്നോ അല്ലെങ്കില് ശിവകുമാരനും
കുമാരിയും എന്ന് പറയുന്നുവോ, അല്ലെങ്കില് രണ്ടു പേരുടേതുമാണോ?എങ്കില്
ബന്ധിതരായി.ഉത്തരവാദിത്വത്തിന്റെ കിരീടം ധരിച്ചു. വച്ചില്ലേ? പാണ്ഡവര് പറയൂ
ഉത്തരവാദിത്വത്തിന്റെ കിരീടം വച്ചില്ലേ? ഭാരം തോന്നുന്നില്ലല്ലോ? ഭാരരഹിതമല്ലേ!
പ്രകാശത്തിന്റേതാണ്. പ്രകാശം എത്രയോ ഭാരരഹിതമാണ്. സമയത്തിന്റെ മഹത്വവും
ശ്രദ്ധയില് വയ്ക്കൂ. സമയം ചോദിച്ചിട്ട് വരില്ല. ചില കുട്ടികള് ഇപ്പോഴും പറയുന്നു
ചിന്തിക്കുകയാണ് കുറച്ച് ഏകദേശം അറിയാന് കഴിയണം. 20 വര്ഷം ഉണ്ടോ, 10 വര്ഷം
ഉണ്ടാകുമോ. കുറച്ച് അറിയാന് കഴിയണം. എന്നാല് ബാപ്ദാദ പറയുകയാണ് സമയത്തിന്റെ
അന്തിമ വിനാശത്തിന്റേത് പോകട്ടെ, നിങ്ങള്ക്ക് നിങ്ങളുടെ ശരീരത്തിന്റെ
വിനാശത്തിന്റേത് അറിയാമോ?അറിയുന്നവര് ആരെങ്കിലും ഉണ്ടോ, ഞാന് ഈ ദിവസം ശരീരം
ഉപേക്ഷിക്കും. അറിയാമോ? ഇപ്പോള് ബ്രാഹ്മണര് പോകുന്നത്തിന്റെ ഭോഗ് കൂടുതലായി
വയ്ക്കാറുണ്ട്. ഉറപ്പൊന്നും ഇല്ല അതിനാല് സമയത്തിന്റെ മഹത്വം അറിയൂ. ഇത് ചെറിയ
യുഗമാണ്, സമയം കുറഞ്ഞ യുഗമാണ്,പക്ഷെ വലിയ പ്രാപ്തിയുടെ യുഗമാണ്. ഏറ്റവും വലിയ
അച്ഛന് ഈ ചെറിയ യുഗത്തിലാണ് വരുന്നത്,മറ്റ് വലിയ യുഗങ്ങളില് വരുന്നില്ല. ഈ
ചെറിയ യുഗത്തിലാണ് മുഴുവന് കല്പത്തിലെയും പ്രാപ്തിയുടെ വിത്ത് വിതയ്ക്കുന്ന സമയം.
വിശ്വ രാജ്യഭാഗ്യം പ്രാപ്തമാക്കുന്നതിന്റെയും, പൂജ്യര് ആകുന്നതിന്റെയും,മുഴുവന്
കല്പത്തിന്റെയും വിത്ത് വിതയ്ക്കുന്ന സമയം ഇതാണ്,ഡബിള് ഫലം
പ്രാപ്തമാക്കുന്നതിനുള്ള സമയമാണ്. ഭക്തിയുടെ ഫലം ഇപ്പോഴാണ് ലഭിക്കുന്നത്.ഇപ്പോള്
ചെയ്യുന്നു,ഇപ്പോള് തന്നെ പ്രത്യക്ഷ ഫലം ലഭിക്കുന്നു. ഭാവിയിലേക്കുള്ളത്
തയ്യാറാകുന്നു. മുഴുവന് കല്പത്തിലും നോക്കൂ, ഇത് പോലെ വേറൊരു യുഗം ഉണ്ടോ? ഈ
സമയത്താണ് ബാപ്ദാദ കൈ വെള്ളയില് ഏറ്റവും വലിയ സമ്മാനം തന്നത്, നിങ്ങളുടെ സമ്മാനം
ഓര്മ്മയുണ്ടോ? സ്വര്ഗ്ഗത്തിന്റെ രാജ്യഭാഗ്യം. പുതിയ ലോകത്തിലെ സൗര്ഗ്ഗത്തിന്റെ
സമ്മാനം ഓരോ കുട്ടിയുടെയും കൈ വെള്ളയില് തന്നു,ഇത്രയും വലിയ സമ്മാനം വേറെ ആരും
തരില്ല,വേറെ ഒരു സമയത്തും തരില്ല. ഇപ്പോഴാണ് നല്കുന്നത്. ഇപ്പോള് നിങ്ങള്
മാസ്റ്റര് സര്വ്വശക്തിവാന് ആകുകയാണ്, വേറെ ഒരു യുഗത്തിലും മാസ്റ്റര്
സര്വ്വശക്തിവാന്റെ പദവി ലഭിക്കുകയില്ല.സ്വന്തം സ്വമാനത്തില് ഏകാഗ്രമാകൂ,
സമയത്തിന്റെ മഹത്വം മനസിലാക്കൂ. സ്വയവും സമയവും. സ്വയത്തിന്റെ സ്വമാനമാണ്,
സമയത്തിന്റെ മഹത്വമാണ്. അലസരാകരുത്. 70 വര്ഷം പിന്നിട്ടിരിക്കുന്നു, ഇപ്പോള്
അലസരായാല് തന്റെ പ്രാപ്തി വളരെയധികം നഷ്ടമാകും.എത്രത്തോളം മുന്നോട്ടു
പോകുന്നുണ്ടോ അത്രയും ഒരു അലസത വരും, വളരെ നല്ലതാണ്, വളരെ നന്നായി മുന്നോട്ട്
പോകുന്നു,എത്തിച്ചേര്ന്നുകൊള്ളും, പിന്നില് ആകാതെ നോക്കണം, ആയിക്കൊള്ളും....ഇതും
അലസതയാണ്, രണ്ടാമത്തെതാണ് രാജകീയമായ അലസത. അലസതയുംആലസ്യവും. എപ്പോള് എന്ന വാക്ക്
ആലസ്യമാണ്, ഇപ്പോള് എന്ന വാക്ക് ഉടനെയുള്ള ദാനമാണ് മഹാ പുണ്യം.
ഇപ്പോള് ഇത് ആദ്യത്തെ
അവസരമാണ്! ബാപ്ദാദ ശ്രദ്ധ കൊണ്ടുവരികയാണ്. ഈ സീസണില് സ്വമാനത്തില് നിന്ന് താഴെ
വരരുത്, സ്വന്തം മഹത്വം മറക്കരുത്. ജാഗ്രത, മിടുക്കര്,സൂക്ഷിക്കുന്നവര്.
പ്രീയപെട്ടവര് അല്ലെ! ആരോടാണോ സ്നേഹം ഉള്ളത് അവരുടെ കുറവുകളെ ദുര്ബലതകളെ അല്പം
കണ്ടിരിക്കാന് സാധിക്കില്ല. കേള്പ്പിച്ചതല്ലേ ബാപ്ദാദയ്ക്ക് അവസാനത്തെ
കുട്ടിയോടും അതീവ സ്നേഹമാണ് ഉള്ളത്.കുട്ടിയാണല്ലോ. ഇപ്പോള് ഈ നടക്കുന്ന സീസണില്,
സീസണ് ഇന്ത്യക്കാരുടേതാണ് എങ്കിലും ഡബിള് വിദേശികളും കുറവല്ല, ബാപ്ദാദ കണ്ടു
ഡബിള് വിദേശികള് ഇല്ലാത്ത ഒരു ടേണും ഇല്ല. ഇത് അവരുടെ അത്ഭുതമാണ്.ഇപ്പോള് ഡബിള്
വിദേശികള് കൈ ഉയര്ത്തൂ. നോക്കൂ എത്ര പേരാണ്! സ്പെഷ്യല് സീസണ് കഴിഞ്ഞു, എന്നിട്ടും
എത്ര പേര് ഉണ്ട്! ആശംസകള്. എത്തിച്ചേര്ന്നതിനു വളരെ വളരെ ആശംസകള്.
കേട്ടോ ഇപ്പോള് എന്ത്
ചെയ്യണമെന്ന്? ഈ സീസണില് എന്തെല്ലാം ചെയ്യണം, ആ ഹോം വര്ക്ക് തന്നു കഴിഞ്ഞു.
സ്വയം തിരിച്ചറിയൂ, സ്വയത്തെയാണ് അറിയേണ്ടത്, മറ്റുള്ളവരെ അല്ല, യഥാര്ത്ഥ
സ്വര്ണ്ണമാകൂ, ബാപ്ദാദയ്ക്കറിയാം ആരാണോ എന്റെ ബാബ എന്ന് പറയുന്നത് അവര് കൂടെ
പോകും. പിന്നാലെ പോകുന്നവര് അല്ല. ബാപ്ദാദയുടെ കൂടെ ശ്രീമത്തിന്റെ കൈ പിടിച്ച്
കൂടെ പോകും, പിന്നീട് ബ്രഹ്മബാബയോടൊപ്പം ആദ്യം രാജ്യത്തില് വരും. ആദ്യം പുതിയ
വീട്ടില് വരുന്നതാണ് ആഹ്ലാദം. ഒരു മാസം കഴിഞ്ഞാലും ഒരു മാസം പഴയത് എന്ന് പറയും.
പുതിയ വീട്, പുതിയ ലോകം, പുതിയ രീതികള്, പുതിയ സമ്പ്രദായങ്ങള് ബ്രഹ്മബാബയോടൊപ്പം
രാജ്യത്തില് വരണം.എല്ലാവരും പറയാറുണ്ട് നമ്മുക്ക് ബ്രഹ്മബാബയോടു വളരെയധികം
സ്നേഹം ഉണ്ട്. സ്നേഹത്തിന്റെ അടയാളം എന്താണ്? കൂടെ ഇരിക്കും, കൂടെ പോകും, കൂടെ
വരും. ഇതാണ് സ്നേഹത്തിന്റെ തെളിവ്. ഇഷ്ടമായോ? കൂടെ ഇരിക്കണം, കൂടെ നടക്കണം, കൂടെ
വരണം, ഇഷ്ടമാണോ? ഇഷ്ടമാണോ? ഇഷ്ടമുള്ള വസ്തു ഏതാണോ അതിനെ ഉപേക്ഷിക്കാറുണ്ടോ? ഓരോ
കുട്ടിയോടൊപ്പവും ബാബയുടെ സ്നേഹത്തിന്റെ രീതി ഇതാണ് കൂടെ നടക്കണം, പിന്നാലെ
അല്ല. എന്തെങ്കിലും ബാക്കിയായാല് ധര്മ്മ രാജന്റെ ശിക്ഷയ്ക്കു വേണ്ടി നില്ക്കണം.
കൈയ്യില് കയ്യ് ഉണ്ടാകില്ല, പിന്നാലെ പിന്നാലെ ആകും. ഏതാണ് രസകരമായത്? കൂടെ
അല്ലെ! ദൃഢമായ പ്രതിജ്ഞ അല്ലെ കൂടെ നടക്കണം? അതോ പിറകെ പിറകെ വരണമോ? നോക്കൂ വളരെ
നന്നായി കൈയ്യ് ഉയര്ത്തുന്നുണ്ട്. കൈയ്യ് കണ്ടു ബാപ്ദാദയും സന്തോഷിക്കുകയാണ്.
ശ്രീമത്തിന്റെ കൈയ്യ് ഉയര്ത്തണം. ശിവബാബയ്ക്ക് കൈകള് ഇല്ല, ബ്രഹ്മബാബ,
ആത്മാക്കള്ക്ക് കൈകള് ഇല്ല,നിങ്ങള്ക്കും ഈ സ്ഥൂലമായ കൈകള് ഉണ്ടാകില്ല,ശ്രീമത്
ആകുന്ന കൈ പിടിച്ച് കൂടെ നടക്കണം. നടക്കില്ലേ! തലയാട്ടു. ശരി. കൈ ആട്ടുന്നുണ്ട്.
ബാപ്ദാദ ഇതാണ് ആഗ്രഹിക്കുന്നത്, ഒരു കുട്ടി പോലും പുറകില് ആയിപ്പോകരുത്,
എല്ലാവരും കൂടെ നടക്കണം. എവര് റെഡി ആയിരിക്കണം. ശരി.
ഇന്ന് ബാപ്ദാദ
നാനാഭാഗത്തുമുള്ള കുട്ടികളുടെ രജിസ്റ്റര് നോക്കിക്കൊണ്ടിരിക്കും. പ്രതിജ്ഞ
ചെയ്തു, നിറവേറ്റി അര്ത്ഥം നേട്ടം ഉണ്ടാക്കി. വാഗ്ദാനം ചെയ്യുക മാത്രമല്ല,
നേട്ടം ഉണ്ടാക്കുകയൂം വേണം. ശരി. ഇപ്പോള് എല്ലാവരും ദൃഢ സങ്കല്പം ചെയ്യുമോ! ദൃഢ
സങ്കല്പത്തിന്റെ സ്ഥിതിയില് സ്ഥിതി ചെയ്തിരിക്കൂ,ചെയ്തേ മതിയാകൂ, നടന്നേ മതിയാകൂ.
കൂടെ നടക്കണം. ഇപ്പോള് സ്വയത്തിനോട് ഈ ദൃഢ സങ്കല്പം ചെയ്യൂ.ഈ സ്ഥിതിയിലിരിക്കൂ.
ചെയ്യാം ചെയ്യാം എന്ന് അല്ല, ചെയ്തേ തീരൂ. ശരി.
എല്ലാ ഭാഗത്തെയും ഡബിള്
വിദേശി കുട്ടികള്ക്ക്, നാനാഭാഗത്തേയും സദാ ഏകാഗ്രവും സ്വമാനത്തിന്റെ സീറ്റില്
സെറ്റായിരിക്കുകയും ചെയ്യുന്ന ബാപ്ദാദയുടെ മസ്തക മണികള്ക്ക്, നാനാഭാഗത്തേയും
സമയത്തിന്റെ മഹത്വത്തെ അറിഞ്ഞു തീവ്ര പുരുഷാര്ത്ഥത്തിന്റെ തെളിവ് നല്കുന്ന സത്
പുത്രന്മാരായ കുട്ടികള്ക്ക്, നാനാഭാഗത്തേയും സദാ ഉന്മേഷത്തിന്റെയും
ഉത്സാഹത്തിന്റെയും ചിറകുകള് കൊണ്ട് പറക്കുന്ന ഡബിള് ലൈറ്റ് ഫരിശ്തകളായ
കുട്ടികള്ക്ക് ബാപ്ദാദയുടെ സ്നേഹ സ്മരണകളും നമസ്തേയും.
ദാദിമാരോട് എല്ലാവരും
സഹയോഗം കൊടുത്ത് മുന്നോട്ട് പോകുന്നു. ഇതില് ബാപ്ദാദയ്ക്ക് സന്തോഷം ഉണ്ട്.
ഓരോരുത്തരും തന്റെ വിശേഷതകളുടെ വിരല് നല്കുന്നു.( ദാദിജി യോട്) എല്ലാവര്ക്കും
ആദി രത്നങ്ങളെ കാണുമ്പോള് സന്തോഷം കിട്ടുന്നു. ആദി മുതല് സേവനത്തില് തന്റെ
അസ്ഥികള് അര്പ്പിച്ചു. കഠിനാധ്വാനത്തോടെ സേവനം ചെയ്തു, വളരെ നല്ലതാണ്. എന്ത്
സംഭവിച്ചാലും ഒരു കാര്യം നോക്കൂ, കട്ടിലില് കിടപ്പാണെങ്കിലും എവിടെയാണെങ്കിലും,
ബാബയെ മറന്നില്ല. ബാബ ഹൃദയത്തില് ലയിച്ചിരിക്കുകയാണ്.അങ്ങനെയല്ലേ. നോക്കൂ എത്ര
മനോഹരമായി പുഞ്ചിരിക്കുന്നു. ആയുസ്സ് നീണ്ടതാണ്, ധര്മ്മരാജപുരിയില് റ്റാറ്റാ
കാണിച്ചിട്ട് പോകണം, ശിക്ഷ അനുഭവിക്കേണ്ട, ധര്മ്മരാജനും തല കുനിയ്ക്കേണ്ടി
വരും.സ്വാഗതം ചെയ്യേണ്ടി വരും. റ്റാറ്റാ കൊടുക്കേണ്ടി വരും. അതുകൊണ്ടു ബാബയുടെ
ഓര്മ്മയില് ഇവിടെ കുറച്ച് കണക്ക് പൂര്ത്തിയാക്കുന്നു. വേറെ
കഷ്ടപ്പാടില്ല,രോഗങ്ങള് ഉണ്ടെങ്കിലും ദുഃഖം അംശം പോലും ഇല്ല. (പര്ദാദിയോട് )
ഇവരും വളരെ പുഞ്ചിരിക്കുന്നുണ്ട്. എല്ലാവര്ക്കും ദൃഷ്ടി കൊടുക്കൂ. ശരി.
വരദാനം :-
ബഹിര്മുഖ
കൗശലങ്ങളില് നിന്നും മുക്തമായിരിക്കുന്നവരും ബാബയ്ക്ക് പ്രീയരുമായ സത്യമായ
വ്യാപാരിയായി ഭവിക്കട്ടെ.
ലോകത്തിലെ ബഹിര്മുഖതയുടെ
കൗശലം ബാപ്ദാദയ്ക്ക് ഇഷ്ടമില്ല. നിഷ്കളങ്കരുടെ ഭഗവാന് എന്നാണ് പറയുന്നത്.
സമര്ത്ഥനായ ബാബയ്ക്ക് നിഷ്കളങ്കരായ കുട്ടികളെയാണ് ഇഷടം. പരമാത്മാവിന്റെ
ഡയറക്ടറിയില് നിഷ്കളങ്കരായ കുട്ടികളാണ് വി. ഐ.പി. ആരിലാണോ ലോകത്തിലുള്ളവരുടെ
കണ്ണുകള് പോകാതിരുന്നത് അവരാണ് ബാബയുടെ വ്യാപാരം ചെയ്ത് പരമാത്മാവിന്റെ
നയങ്ങളിലെ നക്ഷത്രങ്ങള് ആയിമാറിയത്. നിഷ്കളങ്കരായ കുട്ടികളാണ് ഹൃദയത്തില് നിന്ന്
എന്റെ ബാബ എന്ന് പറയുന്നത്, സെക്കന്റിന്റെ ഈ ഒരു വിളിയിലൂടെ അളവറ്റ ഖജനാവുകളുടെ
വ്യാപാരം ചെയ്യുന്ന സത്യമായ വ്യാപാരി ആയി മാറി.
സ്ലോഗന് :-
സര്വ്വരുടേയും സ്നേഹം പ്രാപ്തമാക്കണമെങ്കില് മുഖത്തിലൂടെ സദാ മധുരമായ വാക്കുകള്
പറയൂ.
അവ്യക്ത സൂചന- സഹജ യോഗി
ആകണമെങ്കില് പരമാത്മ സ്നേഹത്തിന്റെ അനുഭവിയാകൂ.
ആരാണോ സദാ ബാബയുടെ
ഓര്മ്മയില് ലൗലീനമായിരിക്കുന്നത് അര്ത്ഥം ലയിച്ച് ചേര്ന്നിരിക്കുന്നത്.
അങ്ങനെയുള്ള ആത്മാക്കളുടെ നയങ്ങളിലും മുഖത്തിലും ഓരോ വാക്കിലും ബാബ
നിറഞ്ഞിരിക്കുന്നത് കാരണം ശക്തി സ്വരൂപത്തിനു പകരം സര്വ്വ ശക്തിവാന് കാണപ്പെടും.
ഏതുപോലെ ആദിയിലെ സ്ഥാപനയില് ബ്രഹ്മാവിന്റെ രൂപത്തിലൂടെ സദാ ശ്രീകൃഷ്ണനെ
കാണുമായിരുന്നു, അതുപോലെ കുട്ടികളായ നിങ്ങളിലൂടെ സര്വ്വ ശക്തിവാന് ദൃശ്യമാകും.
സൂചന: - ഇന്ന് ഈ മാസത്തിലെ
മൂന്നാമത്തെ ഞായറാഴചയാണ്, എല്ലാ രാജയോഗി തപസ്വികളായ സഹോദരി സഹോദരന്മാര് വൈകു :
6.30 മുതല് 7. 30 വരെ വിശേഷമായി യോഗ അഭ്യാസത്തിന്റെ സമയത്ത് തന്റെ
പൂര്വ്വജനാണെന്ന സ്വമാനത്തില് സ്ഥിതി ചെയ്ത് കല്പ വൃക്ഷത്തിന്റെ വേരില് ഇരുന്നു
മുഴുവന് വൃക്ഷത്തിനും ശക്തിശാലി യോഗത്തിന്റെ ദാനം കൊടുത്ത കൊണ്ട് തന്റെ
വംശാവലിയുടെ ദിവ്യ പാലന ചെയ്യൂ.