മധുരമായകുട്ടികളേ -
ഓര്മ്മയിലൂടെസതോപ്ര
ധാനമായിമാറുന്നതിനൊപ്പംപഠിപ്പിലൂടെസ
മ്പാദ്യംശേഖരിക്കുകയുംവേണം, പഠിക്കുന്നസമയത്ത്ബുദ്ധിഅവിടേയുംഇ
വിടേയുംഅലയാന്പാടില്ല.
ചോദ്യം :-
ഡബി
ഉത്തരം :-
നിങ്ങള് കുട്ടികള് മായയുടെ മേല് വിജയം നേടുന്നതിനായി നടത്തുന്ന പുരുഷാര്ത്ഥം,
നിങ്ങളുടെ ലക്ഷ്യമിതാണ് ഞങ്ങള് രാവണനില് നിന്നും രാജ്യം നേടുക തന്നെ ചെയ്യും...
ഇതും ഡ്രാമയില് രചിച്ചിരിക്കുന്ന ഒരു യുക്തിയാണ്. നിങ്ങളുടെ വിജയം നിശ്ചിതമാണ്
എന്തുകൊണ്ടെന്നാല് നിങ്ങളുടെ കൂടെ സാക്ഷാല് പരംപിതാ പരമാത്മാവുണ്ട്. നിങ്ങള്
യോഗബലത്തിലൂടെ വിജയം നേടുന്നു. മന്മനാഭവ എന്ന മഹാമന്ത്രത്തിലൂടെ നിങ്ങള്ക്ക്
രാജധാനി ലഭിക്കുന്നു. നിങ്ങള് അരകല്പം രാജ്യം ഭരിക്കും.
ഗീതം :-
മുഖം നോക്കൂ
മനുഷ്യാ....
ഓംശാന്തി.
മധുര മധുരമായ കുട്ടികള് മുന്നിലിരിക്കുമ്പോള് മനസ്സിലാക്കുന്നുണ്ട് നമ്മെ
പഠിപ്പിക്കുന്നത് ഒരു സാകാരത്തിലുള്ള ടീച്ചറല്ല, നമ്മെ പഠിപ്പിക്കുന്നത്
ജ്ഞാനസാഗരനായ ബാബയാണ്. ഇത് പക്കാ നിശ്ചയമാണ് ബാബ നമ്മുടെ അച്ഛനാണ്, എപ്പോഴാണോ
പഠിക്കുന്നത് അപ്പോള് പഠിപ്പില് ശ്രദ്ധ വെക്കും. വിദ്യാര്ത്ഥികള് സ്ക്കൂളില്
ഇരിക്കുമ്പോള് അവര്ക്ക് ടീച്ചറെയാണ് ഓര്മ്മ വരിക, അല്ലാതെ അച്ഛനെയല്ല
എന്തുകൊണ്ടെന്നാല് സ്ക്കൂളിലാണ് ഇരിക്കുന്നത്. നിങ്ങള്ക്കും അറിയാം ബാബ
ടീച്ചറുമാണ്. പേരല്ല മനസ്സിലാക്കേണ്ടത്. ശ്രദ്ധവെക്കണം- ഞാന് ആത്മാവാണ്, ബാബയില്
നിന്നും കേള്ക്കുകയാണ്. ഇത് മറ്റൊരിക്കലും സംഭവിക്കുന്നില്ല. സത്യയുഗത്തിലോ
കലിയുഗത്തിലോ സംഭവിക്കുന്നില്ല. കേവലം ഒരേയൊരു തവണ, സംഗമത്തില് മാത്രമാണ്
സംഭവിക്കുന്നത്. നിങ്ങള് സ്വയം ആത്മാവാണെന്ന് മനസ്സിലാക്കുന്നു. നമ്മുടെ അച്ഛന്
ഈ സമയത്ത് ടീച്ചറാണ് എന്തുകൊണ്ടെന്നാല് പഠിപ്പിക്കുന്നുണ്ട്, രണ്ട് ജോലിയും
ചെയ്യേണ്ടതായി വരുന്നു. ആത്മാവ് ശിവബാബയില് നിന്നാണ് പഠിക്കുന്നത്. ഇതും യോഗവും
പഠിപ്പുമാണ്. പഠിക്കുന്നത് ആത്മാവാണ്, പഠിപ്പിക്കുന്നത് പരമാത്മാവാണ്. ഇതില്
എപ്പോഴാണോ നിങ്ങള് സന്മുഖത്ത് ഇരിക്കുന്നത് അപ്പോഴാണ് കൂടുതല്
പ്രയോജനമുണ്ടാകുന്നത്. ധാരാളം കുട്ടികള് നല്ലരീതിയില് ഓര്മ്മയില് ഇരിക്കും.
കര്മ്മാതീത അവസ്ഥയില് എത്തുമ്പോള് പവിത്രതയുടെ ശക്തിയും ലഭിക്കും.
നിങ്ങള്ക്കറിയാം ശിവബാബ നമ്മെ പഠിപ്പിക്കുകയാണ്. ഇത് നിങ്ങളുടെ യോഗവുമാണ്,
സമ്പാദ്യവുമാണ്. ആത്മാവിനുതന്നെയാണ് സതോപ്രധാനമായി മാറേണ്ടത്. നിങ്ങള്
സതോപ്രധാനമായി മാറുകയും ചെയ്യൂന്നു, ധനവും നേടുന്നു. സ്വയം ആത്മാവാണ് എന്ന്
തീര്ച്ചയായും മനസ്സിലാക്കണം. ബുദ്ധി അലയാന് പാടില്ല. ഇവിടെ ഇരിക്കുമ്പോള്
ശിവബാബ പഠിപ്പിക്കാനായി ടീച്ചറുടെ രൂപത്തില് വന്നുകഴിഞ്ഞു എന്നതായിരിക്കണം
ബുദ്ധിയില് ഉണ്ടാകേണ്ടത്. ബാബ തന്നെയാണ് ജ്ഞാനസാഗരന്, നമ്മെ പഠിപ്പിക്കുകയാണ്.
ബാബയെ ഓര്മ്മിക്കണം. സ്വദര്ശന ചക്രധാരികളും നമ്മള് തന്നെയാണ്. ലൈറ്റ് ഹൗസുമാണ്.
ഒരു കണ്ണില് ശാന്തിധാമവും മറുകണ്ണില് ജീവന്മുക്തിധാമവുമാണ്. ഈ കണ്ണുകളുടെ
കാര്യമല്ല, ആത്മാവിന്റെ മൂന്നാമത്തെ നേത്രത്തെക്കുറിച്ച് പറയാറുണ്ട്. ഇപ്പോള്
ആത്മാക്കള് കേള്ക്കുകയാണ്, ശരീരം ഉപേക്ഷിക്കുമ്പോള് ആത്മാവില് ഈ സംസ്ക്കാരം
ഉണ്ടാകും. ഇപ്പോള് നിങ്ങള് ബാബയുമായി യോഗം വെക്കുന്നു. സത്യയുഗം മുതല് നിങ്ങള്
വിയോഗികളായിരുന്നു അര്ത്ഥം ബാബയുമായി യോഗം ഉണ്ടായിരുന്നില്ല. ഇപ്പോള് നിങ്ങള്
യോഗികളാവുകയാണ്, ബാബക്ക് സമാനമാവുകയാണ്. യോഗം പഠിപ്പിക്കുന്നത് ഈശ്വരനാണ്
അതിനാലാണ് ബാബയെ യോഗേശ്വരന് എന്ന് പറയുന്നത്. നിങ്ങളും യോഗേശ്വരന്റെ കുട്ടികളാണ്.
ബാബക്ക് യോഗം വെക്കേണ്ടതില്ല. ബാബ യോഗം പഠിപ്പിക്കുന്ന പരംപിതാ പരമാത്മാവാണ്.
നിങ്ങള് ഓരോരുത്തരും ഇപ്പോള് യോഗേശ്വരനും യോഗേശ്വരിയുമായി മാറുന്നു പിന്നീട്
രാജ-രാജേശ്വരിയായി മാറും. ബാബ യോഗം പഠിപ്പിക്കുന്ന ഈശ്വരനാണ്. സ്വയം
പഠിക്കുന്നില്ല, പഠിപ്പിക്കുകയാണ് ചെയ്യുന്നത്. കൃഷ്ണന്റെ ആത്മാവും അന്തിമ
ജന്മത്തില് യോഗം പഠിച്ച് വീണ്ടും കൃഷ്ണനാവുന്നു, അതിനാല് കൃഷ്ണനേയും യോഗേശ്വരന്
എന്നു പറയുന്നു എന്തുകൊണ്ടെന്നാല് കൃഷ്ണന്റെ ആത്മാവ് ഇപ്പോള്
പഠിച്ചുകൊണ്ടിരിക്കുകയാണ്. യോഗേശ്വരനില് നിന്നും യോഗം പഠിച്ച് കൃഷ്ണന്റെ പദവി
നേടുന്നു. ബാബ പിന്നീട് ഇദ്ദേഹത്തിന് ബ്രഹ്മാവ് എന്ന് പേര് നല്കുന്നു. ആദ്യം
ലൗകിക നാമമായിരുന്നു പിന്നീടാണ് മര്ജീവയായി മാറിയത്. ആത്മാവിനാണ് ബാബയുടേതായി
മാറേണ്ടത്. ബാബയുടേതായി മാറിയെങ്കില് മരിച്ചുകഴിഞ്ഞുവല്ലോ. നിങ്ങളും ബാബയിലൂടെ
യോഗം പഠിക്കുകയാണ്. ഈ സംസ്ക്കാരങ്ങളുമായാണ് നിങ്ങള് ശാന്തിധാമത്തിലേക്ക്
പോകുന്നത്. പിന്നീട് പ്രാലബ്ധത്തിന്റെ പുതിയ പാര്ട്ട് പ്രത്യക്ഷമാകും. അവിടെ ഈ
കാര്യങ്ങള് ഓര്മ്മയുണ്ടാകില്ല. ഇത് ഇപ്പോഴാണ് ബാബ മനസ്സിലാക്കിത്തരുന്നത്.
ഇപ്പോള് പാര്ട്ട് പൂര്ത്തിയാവുകയാണ്. പിന്നീട് പുതിയതായി വീണ്ടും ആരംഭിക്കും.
ബാബ പറയുന്നു എപ്പോഴാണോ എനിക്ക് പോകണം എന്ന സങ്കല്പം ഉണരുന്നത് അപ്പോഴാണ് ഞാന്
വരുന്നതും എന്റെ വാണി ആരംഭിക്കുന്നതും. അവിടെ ശാന്തിയിലാണ്. പിന്നീട്
ഡ്രാമയനുസരിച്ച് എന്റെ പാര്ട്ട് ആരംഭിക്കുന്നു. വരുന്നതിനുള്ള സങ്കല്പം ഉണരുന്നു.
പിന്നീട് ഇവിടെ വന്ന് പാര്ട്ട് അഭിനയിക്കുന്നു. നിങ്ങളുടെ ആത്മാവും നമ്പര്വൈസ്
പുരുഷാര്ത്ഥമനുസരിച്ച് കഴിഞ്ഞ കല്പത്തിലേതുപോലെ കേള്ക്കുന്നുണ്ട്. ദിനംപ്രതിദിനം
വൃദ്ധി നേടിക്കൊണ്ടിരിക്കും. ഒരു ദിവസം നിങ്ങള്ക്ക് വളരെ രാജകീയമായ ഹാളും
ലഭിക്കും, അതില് വളരെ വലിയ വലിയ ആളുകള് വരും. എല്ലാവരും ഒരുമിച്ചിരുന്ന്
കേള്ക്കും. ദിനംപ്രതി ദിനം ധനവാന്മാരും ദരിദ്രരായി മാറും, പട്ടിണിയിലാവും.
ഇത്രയും ആപത്തുകള് വരും, മിസൈലുകള് മഴയായി പെയ്യും അപ്പോള് മുഴുവന് കൃഷിയിടങ്ങളും
വെള്ളത്തില് മുങ്ങിപ്പോകും. പ്രകൃതിക്ഷോഭങ്ങള് വരികതന്നെ ചെയ്യുമല്ലോ. വിനാശം
ഉണ്ടാവുക തന്നെ ചെയ്യും, ഇതിനെയാണ് പ്രകൃതിയിലെ ആപത്തുകള് എന്നു പറയുന്നത്.
ബുദ്ധി പറയുന്നുണ്ട് തീര്ച്ചയായും വിനാശം ഉണ്ടാകണം. ആ ഭാഗത്തുനിന്ന് ബോംബുകളും
തയ്യാറാണ് പിന്നെ പ്രകൃതിക്ഷോഭങ്ങളും ഇവിടേക്കുള്ളതാണ്. ഇതില് വളരെയധികം ധൈര്യം
വേണം. അംഗദന്റേയും ഉദാഹരണമുണ്ടല്ലോ, ആര്ക്കും ഇളക്കാന് സാധിച്ചില്ല. ഈ അവസ്ഥ
പക്കയാക്കണം- ഞാന് ആത്മാവാണ്, ശരീരത്തിന്റെ അഭിമാനം മുറിഞ്ഞുകൊണ്ടിരിക്കണം.
സത്യയുഗത്തില് സ്വതവേ സമയം പൂര്ത്തിയാവുമ്പോള് സാക്ഷാത്ക്കാരമുണ്ടാകും. ഇപ്പോള്
എനിക്ക് ഈ ശരീരമു പേക്ഷിച്ച് പോയി ചെറിയ കുട്ടിയായി മാറണം. ഒരു ശരീരം
ഉപേക്ഷിച്ച് അടുത്തതില് ചെന്ന് പ്രവേശിക്കുന്നു, ശിക്ഷകളൊന്നും
അവിടെയുണ്ടാകില്ല. ദിനംപ്രതിദിനം നിങ്ങള് അടുത്തേക്ക് വന്നുകൊണ്ടിരിക്കും. ബാബ
പറയുന്നു എന്നില് എന്ത് പാര്ട്ടാണോ അടങ്ങിയിരിക്കുന്നത് അത് നടക്കും.
കുട്ടികളോട് പറഞ്ഞുകൊണ്ടിരിക്കും. പിന്നീട് ബാബയുടെ പാര്ട്ട് പൂര്ത്തിയാവുമ്പോള്
നിങ്ങളുടെ പാര്ട്ടും പൂര്ത്തിയാവും. ശേഷം നിങ്ങളുടെ സത്യയുഗത്തിന്റെ പാര്ട്ട്
ആരംഭിക്കും. ഇപ്പോള് നിങ്ങള്ക്ക് നിങ്ങളുടെ രാജ്യം നേടണം, ഈ ഡ്രാമ വളരെ
യുക്തിപൂര്വ്വമാണ് നിര്മ്മിച്ചിട്ടുള്ളത്. നിങ്ങള് മായയുടെ മേല് വിജയം നേടുന്നു,
ഇതിനും സമയമെടുക്കും. അവരാണെങ്കില് ഒരു ഭാഗത്ത് കരുതുന്നു ഞങ്ങള്
സ്വര്ഗ്ഗത്തിലാണ് ഇരിക്കുന്നത്, ഇത് സുഖധാമമായിരിക്കുന്നു, എന്നാല് മറുവശത്ത്
ഗീതയിലും ഭാരതത്തിന്റെ അവസ്ഥ കേള്പ്പിക്കുന്നു. നിങ്ങള്ക്കറിയാം ഇത് കൂടുതല്
തമോപ്രധാനമായിരിക്കുന്നു. ഡ്രാമയനുസരിച്ച് വളരെ ശക്തമായി
തമോപ്രധാനമായിക്കൊണ്ടിരിക്കും. നിങ്ങള് ഇപ്പോള് സതോപ്രധാനമാകുകയാണ്. ഇപ്പോള്
അടുത്തേക്ക് വന്നുകൊണ്ടിരിക്കുകയാണ്, അവസാനം നിങ്ങളുടെ വിജയം തന്നെയാണ്
ഉണ്ടാവുക. അയ്യോ അയ്യോ എന്ന നിലവിളിക്ക് ശേഷം ജയജയാരവം ഉണ്ടാകും. നെയ്യിന്റെ
നദികള് ഒഴുകും. അവിടെ നെയ്യൊന്നും വാങ്ങിക്കേണ്ടതായി വരില്ല. എല്ലാവരുടെ പക്കലും
സ്വന്തമായി ഒന്നാന്തരം പശുക്കളുണ്ടാകും. നിങ്ങള് എത്ര ശ്രേഷ്ഠമായി മാറുന്നു.
നിങ്ങള്ക്കറിയാം ലോകത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും വീണ്ടും ആവര്ത്തിക്കും.
ബാബ വന്ന് ലോകചരിത്രം വീണ്ടും ആവര്ത്തിക്കുന്നു അതിനാലാണ് ബാബ പറഞ്ഞത് ഇതും
എഴുതണം അതായത് ലോകത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും എങ്ങനെയാണ്
ആവര്ത്തിക്കുന്നത്- വന്ന് മനസ്സിലാക്കൂ. ആരാണോ വിവേകശാലികള് അവര് പറയും ഇപ്പോള്
ഇരുമ്പുയുഗമാണെങ്കില് തീര്ച്ചയായും സ്വര്ണ്ണിമയുഗം വീണ്ടും ആവര്ത്തിക്കും. ചിലര്
പറയും സൃഷ്ടി ചക്രം ലക്ഷക്കണക്കിന് വര്ഷങ്ങളുടേതാണ് എങ്കില് ഇപ്പോള് അത് എങ്ങനെ
ആവര്ത്തിക്കും. ഇവിടെ സൂര്യവംശി- ചന്ദ്രവംശികളുടെ ചരിത്രമില്ല. അവസാനം വരെ
എങ്ങനെയാണ് ഈ ചക്രം ആവര്ത്തിക്കുന്നത്. ഇവരുടെ രാജ്യം വീണ്ടും എപ്പോഴാണ്
ഉണ്ടാവുക എന്നത് അവര്ക്കും അറിയില്ല. രാമരാജ്യത്തെ അറിയില്ല. ഇപ്പോള് നിങ്ങളുടെ
കൂടെ ബാബയുണ്ട്. ആരുടെ ഭാഗത്ത് സാക്ഷാല് പരമപിതാ പരമാത്മാവുണ്ടോ അവര്ക്ക്
തീര്ച്ചയായും വിജയം ഉണ്ടാകും. ബാബ ഹിംസയൊന്നും ചെയ്യിക്കില്ല. ആരെയെങ്കിലും
വധിക്കുന്നത് ഹിംസയല്ലേ. ഏറ്റവും വലിയ ഹിംസ കാമകഠാര പ്രയോഗിക്കുന്നതാണ്.
ഇപ്പോള്നിങ്ങള് ഡബിള് അഹിംസകരായി മാറുകയാണ്. അവിടെയുള്ളത് അഹിംസയാണ്
പരമധര്മ്മമായ ദേവീദേവതാ ധര്മ്മം. അവിടെ വഴക്കടിക്കുകയുമില്ല, വികാരത്തിലേക്ക്
പോവുകയുമില്ല. ഇപ്പോള് നിങ്ങളുടേത് യോഗബലമാണ്, എന്നാല് ഇതിനെ
മനസ്സിലാക്കാത്തതിനാല് ശാസ്ത്രങ്ങളില് അസുരന്മാരുടേയും ദേവന്മാരുടേയും യുദ്ധം
കാണിക്കുന്നു, അഹിംസ ആര്ക്കും അറിയില്ല. ഇത് നിങ്ങള്ക്കേ അറിയൂ. നിങ്ങള്
ഗുപ്തമായ യോദ്ധാക്കളാണ്. ഗുപ്തമാണെങ്കിലും വളരെ പ്രശസ്തരാണ്. നിങ്ങളെ ആരെങ്കിലും
യോദ്ധാക്കളാണെന്ന് കരുതുമോ? നിങ്ങളിലൂടെ എല്ലാവര്ക്കും മന്മനാഭവ എന്ന സന്ദേശം
ലഭിക്കും. ഇതാണ് മഹാമന്ത്രം. മനുഷ്യര് ഈ കാര്യങ്ങള് മനസ്സിലാക്കുന്നില്ല.
സത്യ-ത്രേതായുഗങ്ങളില് ഇത് ഉണ്ടാവുകയില്ല. മന്ത്രത്തിലൂടെ നിങ്ങള് രാജധാനി നേടി
പിന്നീട് ഇതിന്റെ ആവശ്യമില്ല. നമ്മള് എങ്ങനെയാണ് ചക്രം കറങ്ങിവന്നത് എന്നത്
നിങ്ങള്ക്കറിയാം. ഇപ്പോള് വീണ്ടും ബാബ മഹാമന്ത്രം നല്കുകയാണ്. പിന്നീട് അരകല്പം
രാജ്യം ഭരിക്കും. ഇപ്പോള് നിങ്ങള് ദൈവീക ഗുണങ്ങള് ധാരണ ചെയ്യുകയും ചെയ്യിക്കുകയും
വേണം. ബാബ മാര്ഗ്ഗം നല്കുന്നു- തന്റെ ചാര്ട്ട് വെക്കുന്നതിലൂടെ വളരെയധികം രസം
തോന്നും. രജിസ്റ്ററില് ഗുഡ്, ബെറ്റര്, ബെസ്റ്റ് എന്നുണ്ടാകുമല്ലോ. സ്വയം അനുഭവം
ചെയ്യും. ചിലര് നന്നായി പഠിക്കും. ചിലര് ശ്രദ്ധ നല്കുന്നില്ലെങ്കില് തോറ്റുപോകും.
എന്നാല് ഇത് പരിധിയില്ലാത്ത പഠിപ്പാണ്. ബാബ ടീച്ചറുമാണ് ഗുരുവുമാണ്. ഒരുമിച്ചാണ്.
മര്ജീവയായി മാറൂ എന്ന് ഈ ഒരേയൊരു അച്ഛനേ പറയൂ. നിങ്ങള് സ്വയം ആത്മാവാണെന്ന്
മനസ്സിലാക്കി ബാബയെ ഓര്മ്മിക്കൂ. ബാബ പറയുന്നു ഞാന് നിങ്ങളുടെ അച്ഛനാണ്.
ബ്രഹ്മാവിലൂടെ രാജ്യം നല്കുകയാണ്. ബ്രഹ്മാവ് ഇടയിലെ ദല്ലാളാണ്, ഇവരുമായി യോഗം
വെക്കേണ്ടതില്ല. ഇപ്പോള് നിങ്ങളുടെ ബുദ്ധി യോജിച്ചിരിക്കുന്നത് തന്റെ
പതിമാരുടേയും പതിയായ പ്രിയതമന് ശിവനുമായാണ്. ഇദ്ദേഹത്തിലൂടെ ബാബ നിങ്ങളെ
തന്റേതാക്കി മാറ്റുന്നു. പറയുന്നു സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി എന്നെ
ഓര്മ്മിക്കൂ. നമ്മള് ആത്മാക്കള്ക്ക് പാര്ട്ട് പൂര്ത്തിയാക്കി ഇപ്പോള് ബാബയുടെ
അടുത്തേക്ക് വീട്ടിലേക്ക് തിരിച്ചുപോകണം. ഇപ്പോള് മുഴുവന് സൃഷ്ടിയും
തമോപ്രധാനമാണ്. 5 തത്വങ്ങളും തമോപ്രധാനമാണ്. അവിടെ എല്ലാം പുതിയതായിരിക്കും.
ഇവിടെ നോക്കൂ വജ്രമോ വൈഡൂര്യങ്ങളോ ഒന്നും തന്നെയില്ല. സത്യയുഗത്തില് പിന്നീട്
എവിടെ നിന്നാണ് വരുന്നത്? കാലിയായ ഖനികളെല്ലാം ഇപ്പോള് വീണ്ടും നിറയുകയാണ്.
ഖനികളില് നിന്ന് കുഴിച്ചെടുക്കും. ചിന്തിക്കൂ എല്ലാം പുതിയ
വസ്തുക്കളായിരിക്കുമല്ലോ. ലൈറ്റും പുതിയതായിരിക്കും, സയന്സിലൂടെ ഇവിടെ നിന്നും
പഠിക്കുകയാണ്. അവിടെ ഇതും ഉപയോഗത്തില് വരും. ഹെലികോപ്ടര് നില്ക്കുന്നുണ്ടാകും,
ബട്ടണ് അമര്ത്തിയതും അത് ചലിക്കും. ഒരു ബുദ്ധിമുട്ടുമില്ല. അവിടെ എല്ലാം
പൂര്ണ്ണമായും സുരക്ഷിതമായിരിക്കും, ഒരിക്കലും യന്ത്രങ്ങള് കേടുവരികയില്ല.
വീട്ടില് ഇരിക്കെത്തന്നെ സെക്കന്റില് സ്ക്കൂളിലേക്കോ, ചുറ്റിക്കറങ്ങാനോ പോകാന്
സാധിക്കും. പ്രജകള്ക്ക് പിന്നീട് അതിലും കുറവായിരിക്കും. നിങ്ങള്ക്കായി അവിടെ
എല്ലാസുഖങ്ങളും ഉണ്ടായിരിക്കും. അകാലമൃത്യു ഉണ്ടാവുക സാധ്യമല്ല. എങ്കില് നിങ്ങള്
കുട്ടികള് എത്ര ശ്രദ്ധ നല്കണം. മായയുടെ ശക്തിയും കൂടുതലാണ്. ഇത് മായയുടെ അന്തിമ
ദൃശ്യമാണ്. നോക്കൂ യുദ്ധത്തില് എത്രപേരാണ് മരിക്കുന്നത്. യുദ്ധം
അവസാനിക്കുന്നേയില്ല. ഇത്രയും വലിയ ലോകം എവിടെക്കിടക്കുന്നു, ഒരേയൊരു സ്വര്ഗ്ഗം
എവിടെക്കിടക്കുന്നു. അവിടെ ഗംഗ പതിത പാവനിയാണ് എന്നൊന്നും പറയില്ല. അവിടെ
ഭക്തിമാര്ഗ്ഗത്തിലെ ഒരു കാര്യവുമുണ്ടാകില്ല. നോക്കൂ ഇവിടെ ഗംഗയില് മുഴുവന്
നരകങ്ങളിലേയും മാലിന്യം വന്നടിയുന്നു. ബോംബയിലെ മുഴുവന് അഴുക്കും സാഗരത്തിലേക്ക്
ഒഴുകിയെത്തുന്നു.
ഭക്തിമാര്ഗ്ഗത്തില് നിങ്ങള് വലിയ വലിയ ക്ഷേത്രങ്ങള് നിര്മ്മിക്കുന്നു. വജ്ര
വൈഡൂര്യങ്ങളുടേത് സുഖം തന്നെയായിരിക്കില്ലേ. മുക്കാല്ഭാഗവും സുഖമാണ്, ബാക്കി
കാല്ഭാഗമേ ദുഃഖമുള്ളു. പകുതി പകുതിയാണെങ്കില് പിന്നീട് രസമുണ്ടായിരിക്കില്ല.
ഭക്തിമാര്ഗ്ഗത്തിലും നിങ്ങള് വളരെ സുഖമായാണ് കഴിഞ്ഞത്. പിന്നീട്
ക്ഷേത്രങ്ങളെല്ലാം വന്ന് കൊള്ളയടിച്ചിട്ടുപോയി. സത്യയുഗത്തില് നിങ്ങള് എത്ര
ധനികരായിരുന്നു അതുകൊണ്ട് നിങ്ങള് കുട്ടികള്ക്ക് വളരെയധികം സന്തോഷമുണ്ടാകണം.
പ്രധാനലക്ഷ്യം മുന്നില് നില്ക്കുന്നുണ്ട്. മാതാപിതാവിന്റേത് അത് നിശ്ചിതമാണ്.
സന്തോഷം പോലൊരു ടോണിക്കില്ല എന്ന് പാടാറുണ്ട്. യോഗത്തിലൂടെ ആയുസ്സ്
വര്ദ്ധിക്കുന്നു.
ഇപ്പോള് ആത്മാവിന് തന്റെ ദര്ശനമുണ്ടായി അതായത് നമ്മള് 84ന്റെ ചക്രം കറങ്ങുന്നു.
ഇത്രയും പാര്ട്ട് അഭിനയിക്കുന്നു. എല്ലാ ആത്മാക്കളും അഭിനേതാക്കളായി താഴേക്ക്
വന്നുകഴിഞ്ഞാല് ബാബ എല്ലാവരേയും കൊണ്ടുപോകും. ശിവന്റെ വിവാഹഘോഷയാത്ര എന്ന്
പറയാറില്ലേ. ഇതെല്ലാം നമ്പര്വൈസ് പുരുഷാര്ത്ഥം അനുസരിച്ച് നിങ്ങള്ക്കറിയാം.
നിങ്ങള് എത്രത്തോളം ഓര്മ്മയില് ഇരിക്കുന്നുവോ അത്രത്തോളം നിങ്ങള്ക്ക് സന്തോഷം
ഉണ്ടാകും. ദിനംപ്രതിദിനം അനുഭവം ചെയ്തുകൊണ്ടിരിക്കും, എന്തുകൊണ്ടെന്നാല്
പഠിപ്പിക്കുന്നത് ഈ ബാബയല്ലേ. ഇദ്ദേഹവും പഠിപ്പിക്കുകയാണ്. ബ്രഹ്മാവിന്
ചോദിക്കേണ്ട ആവശ്യമില്ല. ചോദിക്കുന്നത് നിങ്ങളാണ്. ഇദ്ദേഹം കേള്ക്കുകയാണ്
ചെയ്യുന്നത്. ബാബ മറുപടി നല്കുന്നു അപ്പോള് ഇദ്ദേഹവും കേള്ക്കുന്നുണ്ട്,
ഇദ്ദേഹത്തിന്റെ കര്ത്തവ്യം എത്ര അത്ഭുതകരമാണ്. ഇദ്ദേഹവും ഓര്മ്മയില്
ഇരിക്കുന്നുണ്ട്. പിന്നീട് കുട്ടികള്ക്ക് വര്ണ്ണിച്ച് തരുന്നു. ബാബ എന്നെ
കഴിപ്പിക്കുന്നു. ഞാന് ബാബക്ക് എന്റെ രഥം നല്കുന്നു, സവാരി ചെയ്യുന്നുണ്ടെങ്കില്
പിന്നെ എന്തുകൊണ്ട് കഴിപ്പിക്കില്ല. നിങ്ങള് മനുഷ്യ കുതിരകളാണ്. ശിവബാബയുടെ
രഥമാണ്- എന്ന ചിന്തയുണ്ടെങ്കില് ശിവബാബയുടെ ഓര്മ്മയുണ്ടാകും. ഓര്മ്മയിലൂടെയേ
ഗുണമുള്ളു. ഭണ്ഢാരിയില് ഭക്ഷണം പാകം ചെയ്യുകയാണെങ്കിലും കരുതൂ ഞാന് ശിവബാബയുടെ
കുട്ടികള്ക്കായി പാകം ചെയ്യുകയാണ്. സ്വയം ശിവബാബയുടെ കുട്ടിയാണ് അതിനാല് ഇങ്ങനെ
ഓര്മ്മിക്കുന്നതിലും ഗുണം തന്നെയാണുള്ളത്. ആരാണോ ഓര്മ്മയില് ഇരുന്ന് കര്മ്മാതീത
അവസ്ഥ പ്രാപ്തമാക്കുന്നത് അതുപോലെ സേവനം ചെയ്യുന്നത് അവര്ക്കാണ് ഏറ്റവും വലിയ
പദവി ലഭിക്കുക. ഈ ബാബയും വളരെയധികം സേവനം ചെയ്യുന്നില്ലേ. ഇദ്ദേഹത്തിന്റേത്
പരിധിയില്ലാത്ത സേവനമാണ് നിങ്ങള് പരിധിയുള്ള സേവനം ചെയ്യുന്നു. സേവനത്തിലൂടെയാണ്
ഇദ്ദേഹത്തിനും പദവി ലഭിക്കുന്നത്. ശിവബാബ പറയുന്നു- ഇങ്ങനെ ഇങ്ങനെ ചെയ്യൂ,
ഇദ്ദേഹത്തിനും നിര്ദേശം നല്കാറുണ്ട്. കുട്ടികള്ക്ക് തീര്ച്ചയായും കൊടുങ്കാറ്റ്
വരും, ഓര്മ്മിക്കാതെ കര്മ്മേന്ദ്രിയങ്ങളെ വശത്താക്കുക ബുദ്ധിമുട്ടാണ്.
ഓര്മ്മയിലൂടെ വേണം തോണി അക്കരെയെത്താന്, ഇത് ശിവബാബയാണോ പറയുന്നത് അതോ
ബ്രഹ്മാബാബയാണോ പറയുന്നത്, എന്നത് മനസ്സിലാക്കുന്നതും ബുദ്ധിമുട്ടാണ്. ഇതിനായി
വളരെ സൂക്ഷ്മമായ ബുദ്ധി ആവശ്യമാണ്. ശരി!
വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ
ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ഈ
സമയത്ത് പരിപൂര്ണ്ണമായും മര്ജീവയായി മാറണം. പഠിപ്പ് നല്ലരീതിയില് പഠിക്കണം,
തന്റെ ചാര്ട്ട് അഥവാ രജിസ്റ്റര് വെയ്ക്കണം. ഓര്മ്മയില് ഇരുന്ന് തന്റെ
കര്മ്മാതീത അവസ്ഥ പ്രാപ്തമാക്കണം.
2) അന്തിമ വിനാശത്തിന്റെ
ദൃശ്യങ്ങള് കാണുന്നതിന് ധൈര്യവാനായി മാറണം. ഞാന് ആത്മാവാണ്- ഈ അഭ്യാസത്തിലൂടെ
ശരീരത്തിന്റെ ബോധം ഇല്ലാതായിക്കൊണ്ടിരിക്കണം.
വരദാനം :-
ദേഹാഭിമാനത്തെ ഇല്ലാതാക്കി ക്രോധമില്ലാത്തവരായി മാറുന്ന വിനയചിത്തരായി
ഭവിക്കട്ടെ.
ഏത് കുട്ടികളാണോ
ദേഹാഭിമാനത്തെ ഇല്ലാതാക്കുന്നത് അവര്ക്ക് ഒരിക്കലും ക്രോധം വരില്ല.കാരണം ക്രോധം
വരാന് രണ്ട് കാരണങ്ങളാണ് ഉള്ളത്.ഒന്ന്- ആരെങ്കിലും നുണ പറയുമ്പോള് രണ്ട്-
ആരെങ്കിലും അപമാനിക്കുമ്പോള്.ഈ രണ്ട് കാര്യങ്ങളാണ് ക്രോധത്തിന് ജന്മം
നല്കുന്നത്.അങ്ങിനെയുള്ള പരിതസ്ഥിതിയില് വിനയചിത്തത എന്ന വരദാനത്തിലൂടെ
അപകാരിക്കും ഉപകാരം ചെയ്യണം ,മോശമായ വാക്കുകള് പറയുന്നവരെ ചേര്ത്തുനിര്ത്തണം,
നിന്ദിക്കുന്നവരെ സത്യമായ മിത്രമായി കാണണം.അതാണ് മിടുക്ക്.എപ്പോഴാണോ
അങ്ങിനെയുള്ള പരിവര്ത്തനം ഉണ്ടാക്കിക്കാണിക്കുന്നത് അപ്പോള് വിശ്വത്തിനുമുന്നില്
പ്രസിദ്ധമാകും.
സ്ലോഗന് :-
ആനന്ദത്തിന്റെ അനുഭവം ചെയ്യാനായി മായയുടെ അധീനതയെ വിട്ട് സ്വതന്ത്രമാകൂ.
അവ്യക്തസൂചന-ഇപ്പോള്
സ്നേഹത്തിന്റെ അഗ്നിയെ ജ്വലിപ്പിച്ച് യോഗത്തെ ജ്വാലാരൂപമാക്കി മാറ്റൂ.
ഇപ്പോള് ജ്വാലാമുഖിയായി
മാറി ആസുരീയസംസ്ക്കാരങ്ങളേയും അസുരീയസ്വഭാവങ്ങളേയും ഭസ്മമാക്കണം.എങ്ങിനെയാണോ
ദേവതകളുടെ ഓര്മ്മചിഹ്നങ്ങളില് അഗ്നിജ്വാലയാല് അസുരന്മാരെ സംഹരിക്കുന്നതായി
കാണിക്കുന്നത് അതുപോലെ ഭസ്മമാക്കണം.അസുരന് ഒരു വ്യക്തിയൊന്നുമല്ല,ആസുരീയ
ശക്തികളേയാണ് ഭസ്മമാക്കുന്നത്.ഇത് താങ്കളുടെ ഇപ്പോഴത്തെ ജ്വാലാസ്വരൂപസ്ഥിതിയുടെ
ഓര്മ്മച്ചിഹ്നമാണ്.ഇപ്പോള് അങ്ങിനെയുള്ള യോഗത്തിന്റെ ജ്വാലയെ പ്രജ്വലിപ്പിക്കണം,
അതിലൂടെ ഈ കലിയുഗീലോകം തന്നെ ഭസ്മമാകണം.