മധുരമായകുട്ടികളേ -
ഏതുപോലെയാണോബാബ 21 ജന്മങ്ങളിലേക്ക്വേണ്ടിസുഖത്തിന്റെസമ്പത്ത്നല്കുന്നത്അതുപോ
ലെതാങ്കള്കുട്ടികളുംബാബയുടെസഹായിയാകൂ, പ്രീത-ബുദ്ധിയാകൂ,
ഒരിക്കലുംദുഃഖംനല്കുന്നതിന്റെചിന്തപോലുംവരരുത്
ചോദ്യം :-
നിങ്ങള് രൂപ്-ബസന്തായ കുട്ടികളുടെ കര്ത്തവ്യം എന്താണ്? നിങ്ങള്ക്ക് ബാബയുടെ
ഏതെല്ലാം ശിക്ഷണങ്ങളാണ് ലഭിച്ചിട്ടുള്ളത്?
ഉത്തരം :-
നിങ്ങള്
രൂപ്-ബസന്തായ കുട്ടികളുടെ കര്ത്തവ്യമാണ് വായിലൂടെ സദാ രത്നം പൊഴിക്കുക,
നിങ്ങളുടെ വായില് നിന്ന് ഒരിക്കലും കല്ല് വരരുത്. സര്വ്വ കുട്ടികള്ക്കുമുള്ള
ബാബയുടെ ശിക്ഷണമാണ് 1. ഒരിക്കലും പരസ്പരം ശല്യപ്പെടുത്തരുത്, ദേഷ്യപ്പെടരുത്,
ഇത് ആസുരീയ മനുഷ്യരുടെ ജോലിയാണ്. 2. മനസ്സില്പ്പോലും ആര്ക്കും ദുഃഖം
നല്കുന്നതിന്റെ ചിന്ത വരരുത്. 3. നിന്ദ-സ്തുതി, മാനം-അപമാനം എല്ലാം തന്നെ
സഹിക്കണം. അഥവാ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല് ശാന്തമായിരിക്കണം. നിയമം
കയ്യിലെടുക്കരുത്.
ഗീതം :-
നീ
സ്നേഹത്തിന്റെ സാഗരമാണ്....
ഓംശാന്തി.
ജ്ഞാനവും അജ്ഞാനവും. നിങ്ങള് കുട്ടികളില് ഇപ്പോള് ജ്ഞാനമുണ്ട് - ഭക്തര് ആരുടെ
മഹിമയാണോ ചെയ്യുന്നത് അതുപോലെ നിങ്ങള് ആരാണോ ഇവിടെയിരിക്കുന്നത് ആ നിങ്ങള് ആരുടെ
മഹിമയാണ് കേള്ക്കുന്നത്? രാത്രിയുടെയും പകലിന്റെയും വ്യത്യാസമുണ്ട്.
അവരാണെങ്കില് വെറുതെയങ്ങനെ മഹിമ പാടിക്കൊണ്ടിരിക്കുന്നു. അത്രയും സ്നേഹമില്ല
എന്തുകൊണ്ടെന്നാല് തിരിച്ചറിവില്ല. നിങ്ങള്ക്ക് ബാബ തിരിച്ചറിവ് നല്കിയിട്ടുണ്ട്,
ഞാന് സ്നേഹത്തിന്റെ സാഗരനാണ് നിങ്ങളെയും സ്നേഹത്തിന്റെ
സാഗരമാക്കിക്കൊണ്ടിരിക്കുന്നു. സ്നേഹത്തിന്റെ സാഗരനായ ബാബയെ എല്ലാവര്ക്കും വളരെ
പ്രിയമാണ്. വൈകുണ്ഢത്തിലും എല്ലാവരും പരസ്പരം സ്നേഹിക്കുന്നു. അത് നിങ്ങള് ഇവിടെ
പഠിക്കുകയാണ്. ആരോടും വിരോധമുണ്ടായിരിക്കരുത്, അവരെയാണ് ബാബ ഉപ്പുവെള്ളമെന്ന്
പറയുന്നത്. ഉള്ളില് ആരോടും വെറുപ്പുണ്ടായിരിക്കരുത്. ദേഷ്യപ്പെടുന്നത് കലിയുഗീ
നരകവാസികളാണ്. അറിയാം നമ്മളെല്ലാവരും സഹോദരീ-സഹോദരന്മാരാണ്.
ശാന്തിധാമത്തിലാണെങ്കില് സഹോദര-സഹോദരങ്ങളാണ്. എപ്പോള് ഇവിടെ ഈ
കര്മ്മക്ഷേത്രത്തില് പാര്ട്ടഭിനയിക്കുന്നോ, അപ്പോള് സഹോദരീ-സഹോദരന്മാരാണ്.
ഈശ്വരീയ സന്താനങ്ങളാണ്. ഈശ്വരന്റെ മഹിമയാണ് അവിടുന്ന് ജ്ഞാനത്തിന്റെ സാഗരമാണ്,
പ്രേമത്തിന്റെ സാഗരമാണ്, അതായത് എല്ലാവര്ക്കും സുഖം നല്കുന്നു. നിങ്ങളെല്ലാവരും
ഹൃദയത്തോട് ചോദിക്കൂ - ഏതുപോലെയാണോ ബാബ ഭാവിയിലെ 21 ജന്മങ്ങളിലേക്ക് വേണ്ടി സുഖം
നല്കുന്നത് അതുപോലെ ഞാനും ആ കര്ത്തവ്യം ചെയ്യുന്നുണ്ടോ? അഥവാ ബാബയുടെ
സഹായിയാകുന്നില്ലെങ്കില്, സ്നേഹിക്കുന്നില്ലെങ്കില്, പരസ്പരം സ്നേഹമില്ലെങ്കില്,
വിപരീതബുദ്ധിയായി കഴിയുകയാണെങ്കില് നാശമുണ്ടാകുന്നു. വിപരീതബുദ്ധിയാകുക
അസുരന്മാരുടെ ജോലിയാണ്. സ്വയം ഈശ്വരീയ സമ്പ്രദായിയെന്ന് പറഞ്ഞ് പിന്നീട്
മറ്റുള്ളവര്ക്ക് ദുഃഖം നല്കുന്നവരെ അസുരന്മാരെന്ന് പറയുന്നു. നിങ്ങള് കുട്ടികള്
ആര്ക്കും ദുഃഖം നല്കരുത്. നിങ്ങള് ദുഃഖ -ഹര്ത്താ സുഖ- കര്ത്താവായ ബാബയുടെ
കുട്ടികളാണ്. അതുകൊണ്ട് നിങ്ങള്ക്ക് ദുഃഖം നല്കുന്നതിന്റെ ചിന്ത പോലും വരരുത്.
ദുഃഖം നല്കുന്നവര് ആസുരീയ സമ്പ്രദായികള് തന്നെയാണ്, അല്ലാതെ ഈശ്വരീയ
സമ്പ്രദായികളല്ല എന്തുകൊണ്ടെന്നാല് ദേഹ-അഭിമാനികളാണ്. അവര്ക്കൊരിക്കലും
ഓര്മ്മയുടെ യാത്രയില് ഇരിക്കാന് സാധിക്കില്ല. ഓര്മ്മയുടെ യാത്ര കൂടാതെ
മംഗളമുണ്ടാകുകയില്ല. സമ്പത്ത് നല്കുന്ന ബാബയെ തീര്ച്ചയായും ഓര്മ്മിക്കണം എങ്കില്
വികര്മ്മം വിനാശമാകും. അരകല്പം മറ്റുള്ളവര്ക്ക് ദുഃഖം നല്കിയാണ് വന്നത്. പരസ്പരം
വഴക്കടിച്ച് ശല്യപ്പെടുത്തിക്കൊണ്ടിരിക്കുക, അവരെ ആസുരീയത്തില്
ഉള്പ്പെടുത്തുന്നു. പുരുഷാര്ത്ഥിയായാലും ഏതുവരെ ദുഃഖം തന്നെ
നല്കിക്കൊണ്ടിരിക്കുന്നുണ്ട് എന്നറിയാനാണ് തന്റെ ചാര്ട്ട് വെക്കൂ എന്ന് ബാബ
പറയുന്നത്. ചാര്ട്ട് വെക്കുന്നതിലൂടെ അറിയാന് സാധിക്കും - എന്റെ രജിസ്റ്റര്
ശരിയാകുന്നുണ്ടോ അതോ അതേ ആസുരീയ പെരുമാറ്റം തന്നെയാണോ? ബാബ സദാ പറയുന്നു
ഒരിക്കലും ആര്ക്കും ദുഃഖം നല്കരുത്. നിന്ദ-സ്തുതി, മാനം-അപമാനം, ചൂട്-തണുപ്പ്
എല്ലാം സഹിക്കണം. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല് ശാന്തമായിരിക്കണം. അല്ലാതെ
അതിന് രണ്ട് വാക്ക് കൂടുതല് പറയുക അങ്ങിനെയാകരുത്. ആരെങ്കിലും ആര്ക്കെങ്കിലും
ദുഃഖം നല്കുകയാണെങ്കില് ബാബ മനസ്സിലാക്കിക്കൊടുക്കില്ലേ. കുട്ടികള്ക്ക്
കുട്ടികളോട് പറയാന് സാധിക്കില്ല. നിയമത്തെ കയ്യിലെടുക്കരുത്. എന്തെങ്കിലും
കാര്യമുണ്ടെങ്കില് ബാബയുടെ അടുത്ത് വരണം. ഗവണ്മെന്റില് പോലും നിയമമുണ്ട് -
ആര്ക്കും ആരേയും കൈകൊണ്ടടിക്കാന് പോലും സാധിക്കില്ല. പരാതിപ്പെടാന് സാധിക്കും.
നിയമമെടുക്കുക സര്ക്കാരിന്റെ ജോലിയാണ്. നിങ്ങളും ഗവണ്മെന്റിന്റെ അടുത്ത് പോകൂ.
നിയമം കയ്യിലെടുക്കരുത്. ഇതാണെങ്കില് നമ്മുടെ വീടാണ് അതുകൊണ്ടാണ് ബാബ പറയുന്നത്
ദിവസവും കച്ചേരിചേരൂ. ശിവബാബ ആജ്ഞ നല്കുകയാണ്-ഇതുപോലും മനസ്സിലാക്കുന്നില്ല.
ബാബ പറഞ്ഞിട്ടുണ്ട് എപ്പോഴും മനസ്സിലാക്കൂ ശിവബാബയാണ് കേള്പ്പിക്കുന്നത്.
ബ്രഹ്മാവാണ് കേള്പ്പിക്കുന്നതെന്ന് കരുതരുത്. എല്ലായ്പ്പോഴും ശിവബാബയെന്ന് തന്നെ
മനസ്സിലാക്കൂ എങ്കില് ബാബയുടെ ഓര്മ്മയുണ്ടായിരിക്കും. ഇത് നിങ്ങള്ക്ക് ജ്ഞാനം
കേള്പ്പിക്കുന്നതിന് വേണ്ടി ശിവബാബ എടുത്ത രഥമാണ്. സതോപ്രധാനമാകുന്നതിനുള്ള വഴി
ബാബ മനസ്സിലാക്കിത്തന്നു കൊണ്ടിരിക്കുന്നു. ആ ബാബ ഗുപ്തമാണ്. നിങ്ങള്
പ്രത്യക്ഷമാണ്. എന്ത് നിര്ദ്ദേശം വന്നാലും മനസ്സിലാക്കൂ ശിവബാബയുടേതാണ് എങ്കില്
നിങ്ങള് സുരക്ഷിതമായിരിക്കും. നിങ്ങള് ബാബാ- ബാബാ എന്ന് ശിവനെത്തന്നെയാണ്
പറയുന്നത്. സമ്പത്തും ശിവബാബയില് നിന്നാണ് ലഭിക്കുന്നത്. അങ്ങനെയുള്ള ബാബയോട്
എത്ര ആദരവോടും, കുലീനവുമായി ഇരിക്കണം. നിങ്ങള് ബാബയോട്
ലക്ഷ്മീ-നാരായണനാകുമെന്നല്ലേ പറയുന്നത്. എന്നിട്ട് സെക്കന്റും തേഡുമാകുന്നു,
സൂര്യവംശിയായില്ലെങ്കില് ചന്ദ്രവംശിയാകും. ഞങ്ങള് ദാസ-ദാസിയാകാം അങ്ങനെയല്ല.
പ്രജയാകുന്നത് അത്ര നല്ലതല്ല. നിങ്ങള്ക്ക് ഇവിടെത്തന്നെ ദൈവീകഗുണം ധാരണ ചെയ്യണം.
ആസുരീയ പെരുമാറ്റം ഉണ്ടായിരിക്കരുത്. നിശ്ചയമില്ലെങ്കില് പിന്നീട് ഇരുന്നിരുന്ന്
ഇങ്ങനെ പറയും, ഇദ്ദേഹത്തില് ശിവബാബ വരുന്നു - എനിക്ക് മനസ്സിലാകുന്നില്ല.
മായയുടെ കൊടുങ്കാറ്റ് വരുന്നതിലൂടെ പരസ്പരം ഇങ്ങിനെ പറയുന്നു. ആസുരീയ
സ്വഭാവമുള്ളവര് പരസ്പരം ചേര്ന്നാല് ഇങ്ങനെ പറയാന് തുടങ്ങുന്നു, ആസുരീയ
കാര്യങ്ങള് തന്നെ വായില് നിന്ന് വരുന്നു. ബാബ പറയുന്നു നിങ്ങള് ആത്മാവ്
രൂപ്-ബസന്താകുന്നു. നിങ്ങളുടെ വായിലൂടെ രത്നം മാത്രം വരണം. അഥവ കല്ല്
വരുന്നുണ്ടെങ്കില് അര്ത്ഥം ആസുരീയ ബുദ്ധിയാണ്.
ഗീതവും കുട്ടികള് കേട്ടു. കുട്ടികള് പറയുന്നു - ബാബ സ്നേഹത്തിന്റെ സാഗരം,
സുഖത്തിന്റെ സാഗരമാണ്. ശിവബാബയുടെ തന്നെ മഹിമയാണ്. ബാബ പറയുന്നു നിങ്ങള്
സ്വയത്തെ ആത്മാവെന്ന് മനസ്സിലാക്കി ബാബയെ ഓര്മ്മിക്കൂ. ഇതില് വളരെ നല്ല-നല്ല
കുട്ടികള് തോറ്റ് പോകുന്നു. ദേഹീ-അഭിമാനി സ്ഥിതിയില് ഉറക്കാന് സാധിക്കുന്നില്ല.
ദേഹീ-അഭിമാനിയാകണം അപ്പോഴേ ഇത്രയും ഉയര്ന്ന പദവി നേടൂ. പല കുട്ടികളും
വ്യര്ത്ഥമായ കാര്യങ്ങളില് വളരെ സമയം പാഴാക്കുന്നു. ജ്ഞാനത്തിന്റെ കാര്യങ്ങളേ
ബോധത്തില് വരുന്നില്ല. ഇങ്ങനെയും ചൊല്ലുണ്ട് വീട്ടിലെ ഗംഗക്ക് മഹത്വം
വെക്കാറില്ല. വീട്ടിലെ വസ്തുവിന് ഇത്രയും മഹത്വം വെക്കുന്നില്ല. കൃഷ്ണന്റെ
വിഗ്രഹം വീട്ടിലുമുണ്ട് പിന്നെന്തിനാണ് ശ്രീനാഥിലേക്കെല്ലാം ഇത്രയും
ദൂരെ-ദൂരേക്ക് പോകുന്നത്. ശിവന്റെ ക്ഷേത്രത്തിലാണെങ്കിലും കല്ലിന്റെ തന്നെ
ലിംഗങ്ങളാണ്. കല്ല് പര്വ്വതത്തില് നിന്നാണ് വരുന്നത്, അത് ഉരുണ്ടുരുണ്ട്
ലിംഗമായിത്തീരുന്നു, അതില്ത്തന്നെ ചില കല്ലുകളില് സ്വര്ണ്ണവും
അടങ്ങിയിട്ടുണ്ടായിരിക്കും. പറയാറുണ്ട് കൈലാസ പര്വ്വതം സ്വര്ണ്ണത്തിന്റേതാണ്.
സ്വര്ണ്ണം പര്വ്വതങ്ങളില് നിന്നല്ലേ ലഭിക്കുന്നത്. അതുകൊണ്ട് അല്പാല്പം
സ്വര്ണ്ണം കലര്ന്ന കല്ലും ഉണ്ട് അത് പിന്നീട് വളരെ നല്ല-നല്ല ഗോളാകൃതിയാകുന്നു,
അതാണ് പിന്നീട് വില്ക്കുന്നത്. മാര്ബിളിന്റേതും വിശേഷിച്ചും ഉണ്ടാക്കുന്നുണ്ട്.
എന്നാല് നിങ്ങളിപ്പോള് ഭക്തിമാര്ഗ്ഗത്തിലുള്ളവരോട് എന്തിനാണ് നിങ്ങള് പുറമെ
ഇത്രയും അലയുന്നത് എന്ന് പറഞ്ഞാല് അപ്പോള് കാര്യം വഷളാകും. ബാബ സ്വയം പറയുകയാണ്
നിങ്ങള് കുട്ടികള് ധാരാളം പണം പാഴാക്കിയിട്ടുണ്ട്. നിങ്ങള്
കബളിപ്പിക്കപ്പെടേണ്ടതും ഡ്രാമയില് അടങ്ങിയിട്ടുണ്ട്. ഇത് ജ്ഞാനത്തിന്റേയും
ഭക്തിയുടേയും കളി തന്നെയാണ്. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് മുഴുവന് ജ്ഞാനവും
ലഭിച്ചിരിക്കുന്നു. ജ്ഞാനമാണ് സുഖത്തിലേക്കുള്ള വഴി, ജ്ഞാനത്തിലൂടെയാണ്
സത്യയുഗത്തിന്റെ രാജപദവി ലഭിക്കുന്നത്. ഈ സമയം രാജാവും, റാണിയും അതുപോലെ പ്രജകളും
എല്ലാവരും നരകത്തിന്റെ അധികാരികളാണ്. എപ്പോള് ആരെങ്കിലും മരിക്കുന്നോ അപ്പോള്
പറയുന്നു സ്വര്ഗ്ഗവാസിയായി. ഇപ്പോള് നിങ്ങള് ഈ കാര്യങ്ങളെ
മനസ്സിലാക്കിയിരിക്കുന്നു. ഇപ്പോള് നിങ്ങള് പറയുന്നു ഞങ്ങള്
സ്വര്ഗ്ഗവാസിയാകുന്നതിന് വേണ്ടി സ്വര്ഗ്ഗത്തിന്റെ സ്ഥാപന ചെയ്യുന്ന ബാബയുടെ
അടുത്തിരിക്കുകയാണ്. ജ്ഞാനത്തിന്റെ തുള്ളി ലഭിക്കുന്നു. ജ്ഞാനം അല്പമെങ്കിലും
കേട്ടിട്ടുണ്ടെങ്കില് സ്വര്ഗ്ഗത്തില് തീര്ച്ചയായും വരും, ബാക്കിയെല്ലാം
പുരുഷാര്ത്ഥത്തിലാണ്. ഗംഗാജലത്തിന്റെ ഒരു കപ്പെങ്കിലും വായിലൊഴിക്കുന്നതിലൂടെ
പതിതത്തില് നിന്ന് പാവനമായി മാറുന്നു എന്നാണ് മനസ്സിലാക്കുന്നത്. മൊന്ത നിറച്ച്
കൊണ്ട് പോകുന്നു എന്നിട്ട് ദിവസവും ഓരോരോ തുള്ളി വെള്ളത്തില് ചേര്ത്ത്
കുളിക്കുന്നു. അപ്പോഴത് ഗംഗാ സ്നാനം പോലെയായി. വിദേശത്തേക്ക് പോലും ഗംഗാ ജലം
നിറച്ച് കൊണ്ട് പോകുന്നു. ഇതെല്ലാമാണ് ഭക്തി.
ബാബ കുട്ടികള്ക്ക് മനസ്സിലാക്കിത്തരുന്നു കുട്ടികളേ മായ വളരെ ശക്തിയോടെ
പ്രഹരിക്കുന്നു, വികര്മ്മം ചെയ്യിക്കുന്നു അതുകൊണ്ട് കച്ചേരി നടത്തൂ, സ്വയം
തന്നെ തന്റെ കോടതി കൂടുന്നത് നല്ലതാണ്. സ്വയം നിങ്ങളാണ് നിങ്ങള്ക്ക് രാജ്യതിലകം
നല്കുന്നത് അതുകൊണ്ട് തന്നെ സ്വയം പരിശോധിക്കണം. തമോപ്രധാനത്തില് നിന്ന്
സതോപ്രധാനമാകണം. ബാബ ശ്രീമതം നല്കുന്നു ഇങ്ങനെയിങ്ങനെ ചെയ്യൂ, ദൈവീകഗുണം ധാരണ
ചെയ്യൂ. ആര് ചെയ്യുന്നോ അവര് നേടും. നിങ്ങള്ക്കാണെങ്കില് സന്തോഷത്താല്
രോമാഞ്ചമുണ്ടാകണം. പരിധിയില്ലാത്ത ബാബയെ ലഭിച്ചിരിക്കുന്നു, ആ ബാബയുടെ
സേവനത്തില് സഹായിയാകണം. അന്ധരുടെ ഊന്നുവടിയാകണം. എത്രകൂടുതലാകുന്നോ, അത്രയും
തന്റെ തന്നെ മംഗളമുണ്ടാകും. ബാബയെ നിരന്തരം ഓര്മ്മിക്കണം. ഉറച്ച് ഒരിടത്തു തന്നെ
ഇരിക്കേണ്ടതില്ല. നടക്കുമ്പോഴും കറങ്ങുമ്പോഴും ഓര്മ്മിക്കണം.ട്രെയിനിലും
നിങ്ങള്ക്ക് സേവനം ചെയ്യാന് സാധിക്കും. നിങ്ങള്ക്ക് ആര്ക്കും
മനസ്സിലാക്കിക്കൊടുക്കാന് സാധിക്കും അതായത് ഉയര്ന്നതിലും ഉയര്ന്നത് ആരാണ്? അവരെ
ഓര്മ്മിക്കൂ. സമ്പത്ത് അവരില് നിന്ന് മാത്രമാണ് ലഭിക്കുക. ആത്മാവിന് ബാബയില്
നിന്ന് പരിധിയില്ലാത്ത സമ്പത്താണ് ലഭിക്കുന്നത്. ആരെങ്കിലും ദാന-പുണ്യം
ചെയ്യുന്നതിലൂടെ രാജാവിന്റെയടുത്ത് ജന്മമെടുക്കുന്നു അതും അല്പകാലത്തേക്കാണ്.
സദാ രാജാവാകാന് സാധിക്കില്ല. എന്നാല് ബാബ പറയുന്നു ഇവിടെ 21 ജന്മം ഗ്യാരണ്ടിയാണ്.
അവിടെ ഇത് അറിയില്ല അതായത് നമ്മള് പരിധിയില്ലാത്ത ബാബയില് നിന്ന്
സമ്പത്തെടുത്താണ് വന്നിരിക്കുന്നത്. ഈ ജ്ഞാനം ഈ സമയം നിങ്ങള്ക്ക് ലഭിക്കുമ്പോള്
എത്ര നല്ലരീതിയില് പുരുഷാര്ത്ഥം ചെയ്യണം. പുരുഷാര്ത്ഥം ചെയ്യുന്നില്ലെങ്കില്
തന്റെ കാലില് തന്നെ കോടാലി കൊണ്ട് വെട്ടുന്നത് പോലെയാണ്.
ചാര്ട്ടെഴുതിക്കൊണ്ടിരിക്കുകയാണെങ്കില് പേടിയുണ്ടായിരിക്കും. ചിലകുട്ടികള്
എഴുതുന്നുമുണ്ട്, ബാബ കാണുകയാണെങ്കില് എന്ത് പറയും. സ്വഭാവത്തിലും
പെരുമാറ്റത്തിലും വളരെയധികം വ്യത്യാസമുണ്ടായിരിക്കും. അതുകൊണ്ട് ബാബ പറയുന്നു
തെറ്റുകളെ ഉപേക്ഷിക്കൂ. ഇല്ലെങ്കില് വളരെയധികം പശ്ചാത്തപിക്കേണ്ടി വരും. അവസാനം
തന്റെ പുരുഷാര്ത്ഥത്തിന്റെ സാക്ഷാത്ക്കാരം തീര്ച്ചയായും ഉണ്ടാകും പിന്നീട്
വളരെയധികം കരയേണ്ടി വരും. എന്താ കല്പ-കല്പം ഈ സമ്പത്ത് ലഭിക്കുമോ. പോയി
ദാസനും-ദാസിയുമാകും. മുന്പാണെങ്കില് സൂക്ഷ്മ വതനത്തില് കൊണ്ടുപോയി
കേള്പ്പിച്ചിരുന്നു - ഇവര് ദാസിയാണ്, ഇന്നതാണ്. പിന്നീട് ബാബ ബന്ദ് ചെയ്തു.
അന്തിമത്തില് വീണ്ടും നിങ്ങള് കുട്ടികള്ക്ക് സാക്ഷാത്ക്കാരമുണ്ടാകും.
സാക്ഷാത്ക്കാരമില്ലാതെ എങ്ങനെ ശിക്ഷ ലഭിക്കും. നിയമം തന്നെയില്ല.
കുട്ടികള്ക്ക് വളരെയധികം യുക്തികളും മനസ്സിലാക്കിത്തരുന്നു നിങ്ങള് തന്റെ
പതിയോട് പറയൂ, ബാബ പറയുന്നു കുട്ടികളേ കാമം മഹാശത്രുവാണ്, ഇതിന്റെ മേല് വിജയം
നേടൂ. ഇപ്പോള് നമ്മള് സ്വര്ഗ്ഗത്തിന്റെ അധികാരിയാകണോ അതോ താങ്കള് കാരണം
അപവിത്രമായി നരകത്തിലേക്ക് പോകണോ. വളരെ സ്നേഹത്തോടും നമ്രതയോടും കൂടി
മനസ്സിലാക്കിക്കൊടുക്കൂ. എന്നെ എന്തിനാണ് നരകത്തിലേക്ക് തള്ളിയിടുന്നത്. ഇങ്ങനെ
ധാരാളം പെണ്മക്കളുണ്ട് - മനസ്സിലാക്കിക്കൊടുത്ത് മനസ്സിലാക്കിക്കൊടുത്ത് അവസാനം
പതിയെയും കൊണ്ട് വരുന്നു. പിന്നീട് പതി പറയുന്നു ഇവരെന്റെ ഗുരുവാണ്, ഇവര്
എനിക്ക് വളരെ നല്ല വഴി പറഞ്ഞ് തന്നു. ബാബയുടെ മുന്നില് കാല്ക്കല് പോയി വീഴുന്നു.
ഇടക്ക് ജയവും ഇടക്ക് പരാജയവും സംഭവിക്കുന്നു. അതുകൊണ്ട് കുട്ടികള്ക്ക് വളരെ-വളരെ
മധുരമാകണം. ആര് സേവനം ചെയ്യുന്നുവോ അവര് പ്രിയപ്പെട്ടതായിരിക്കും. ഭഗവാനായ ബാബ
വന്നിരിക്കുന്നു കുട്ടികളുടെയടുത്ത്, ബാബയുടെ ശ്രീമതത്തിലൂടെ നടക്കണം.
ശ്രീമതത്തിലൂടെ നടക്കാത്തതിനാല് കൊടുങ്കാറ്റടിക്കുന്നതിലൂടെ വീണ് പോകുന്നു.
ഇങ്ങനെയുള്ളവരുമുണ്ട് - അവരെ പിന്നെന്തിന് പറ്റും. ഈ പഠിത്തം സാധാരണമായ ഒന്നല്ല
മറ്റ് സത്സംഗങ്ങളിലെല്ലാമുള്ളത് - കര്ണ്ണരസമാണ്, അതിലൂടെ അല്പകാലത്തെ സുഖമാണ്
ലഭിക്കുന്നത്. ബാബ സുഖ-ശാന്തിയുടെ സാഗരനാണ്, നമുക്കും ബാബയില് നിന്ന് സമ്പത്ത്
ലഭിക്കണം. സേവനം ചെയ്യണം അപ്പോഴാണ് ലഭിക്കുക, അതുകൊണ്ട് ബാഡ്ജ് സദാ
ഉണ്ടായിരിക്കണം. നമുക്ക് ഇതുപോലെ സര്വ്വഗുണസമ്പന്നരാകണം. പരിശോധിക്കണം ഞാന്
ദുഃഖമൊന്നും ആര്ക്കും നല്കുന്നില്ലല്ലോ? ആസുരീയമായ പെരുമാറ്റമൊന്നും
നടത്തുന്നില്ലല്ലേ? മായ ഇങ്ങനെയുള്ള ജോലിയാണ് ചെയ്യിക്കുന്നത് കാര്യമേ പറയണ്ട.
നല്ല-നല്ല ഗൃഹസ്ഥികളും പറയുന്നു, മായ ഇന്ന വികര്മ്മം ചെയ്യിച്ചു. ചിലര് സത്യം
പറയുന്നു, ചിലര് സത്യം പറയാത്തതിലൂടെ നൂറിരട്ടി ശിക്ഷ നേടിയെടുക്കുന്നു.
പിന്നീട് ആ ശീലം വളര്ന്നുകൊണ്ടിരിക്കും. ബാബയെ കേള്പ്പിക്കുകയാണെങ്കില് ബാബ
ജാഗ്രതപ്പെടുത്തും. ബാബ പറയുന്നു പാപം ചെയ്തിട്ടുണ്ടെങ്കില് രജിസ്റ്ററില്
എഴുതുകയും ബാബയോട് പറയുകയും ചെയ്യുകയാണെങ്കില് പകുതി സമാപ്തമാകും.
കേള്പ്പിക്കാതെ, ഒളിപ്പിച്ചു വെക്കുകയാണെങ്കില് വീണ്ടും ചെയ്തുകൊണ്ടേയിരിക്കും.
ശാപം ലഭിക്കുന്നു. പറയാത്തതു കാരണം ഒരു പ്രാവശ്യത്തിന് പകരം 100 പ്രാവശ്യം
ചെയ്തുകൊണ്ടിരിക്കും. ബാബ എത്ര നല്ല നിര്ദ്ദേശമാണ് നല്കുന്നത് എന്നാല് ചിലര്ക്ക്
അല്പം പോലും പ്രഭാവമുണ്ടാകുന്നില്ല. തന്റെ ഭാഗ്യത്തെ ചവിട്ടിത്തെറിപ്പിക്കുന്നത്
പോലെയാണ്. വളരെ വളരെ നഷ്ടമുണ്ടാക്കുന്നു. അവസാനം എല്ലാവര്ക്കും സാക്ഷാത്ക്കാരം
ഉണ്ടാകും. ഇന്ന-ഇന്നതാകും, ക്ലാസില് നിന്ന് ട്രാന്സ്ഫറാകുമ്പോള് മാര്ക്ക്
വരാറില്ലേ. ട്രാന്സ്ഫറാകുന്നതിന് മുന്പ് റിസല്ട്ട് വരുന്നു. നിങ്ങളും നിങ്ങളുടെ
ക്ലാസ്സിലേക്ക് പോകുമ്പോള് മാര്ക്ക് വെളിപ്പെടും വളരെ ഉച്ചത്തില് കരയും.
പിന്നീട് എന്ത് ചെയ്യാന് സാധിക്കും? ഫലം വന്നു കഴിഞ്ഞില്ലേ. ഭാഗ്യത്തില്
എന്തുണ്ടായിരുന്നോ അത് നേടിയെടുത്തു. ബാബ എല്ലാകുട്ടികളെയും
ജാഗ്രതപ്പെടുത്തുകയാണ്. ഇപ്പോള് കര്മ്മാതീത അവസ്ഥ ഉണ്ടാകില്ല. കര്മ്മാതീത അവസ്ഥ
ഉണ്ടായാല് പിന്നീട് ശരീരം ഉപേക്ഷിക്കേണ്ടി വരും, ഇപ്പോഴും ഏതെങ്കിലുമെല്ലാം
വികര്മ്മം അവശേഷിക്കുന്നുണ്ട്, കണക്കുകളുണ്ട് അതുകൊണ്ടാണ് പൂര്ണ്ണമായ
യോഗമില്ലാത്തത്. ഞാന് കര്മാതീത അവസ്ഥയിലാണെന്ന് പറയാന് ഇപ്പോള് ആര്ക്കും
സാധിക്കില്ല. സമീപത്തേക്ക് വരുന്നതിലൂടെ പിന്നീട് വളരെയധികം ലക്ഷണങ്ങള്
കാണപ്പെടും. മുഴുവന് ആധാരവും നിങ്ങളുടെ അവസ്ഥയും അതുപോലെ വിനാശത്തിലാണ്.
നിങ്ങളുടെ പഠിത്തം പൂര്ത്തിയാകാറാകുമ്പോള് പിന്നീട് യുദ്ധം തലക്ക് മുകളില്
നില്ക്കുന്നത് കാണാന് സാധിക്കും. ശരി!
വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടുകള്ക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും സുപ്രഭാതവും. ആത്മീയഅച്ഛന്റെ
ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) മായക്ക്
വശപ്പെട്ട് ഒരു ആസുരീയ പെരുമാറ്റവും നടത്തരുത്. തന്റെ പെരുമാറ്റത്തിന്റെ
രജിസ്റ്റര് വെക്കണം. പശ്ചാത്തപിക്കേണ്ടി വരുന്ന ഒരു കര്മ്മവും ചെയ്യരുത്.
2) വളരെ-വളരെ സ്നേഹത്തോടും
നമ്രതയോടും കൂടി സേവനം ചെയ്യണം. മധുരമാകണം. വായില് നിന്ന് ആസുരീയമായ വാക്കുകള്
വരരുത്. കൂട്ടുകെട്ട് വളരെ-വളരെ സൂക്ഷിക്കണം. ശ്രീമതത്തിലൂടെ
നടന്നുകൊണ്ടേയിരിക്കണം.
വരദാനം :-
സംഘടിതരൂപത്തില് ഏകരസസ്ഥിതിയുടെ അഭ്യാസത്തിലൂടെ വിജയത്തിന്റെ പെരുമ്പറ
മുഴക്കുന്ന എവര്റെഡിയായി ഭവിക്കട്ടെ.
എപ്പോഴാണോ എല്ലാവരുടേയും
എല്ലാസങ്കല്പങ്ങളും ഒന്നുചേര്ന്ന് ഒരൊറ്റസങ്കല്പമായി മാറുന്നത് അപ്പോള്
വിശ്വത്തില് വിജയത്തിന്റെ പെരുമ്പറ മുഴങ്ങാന് തുടങ്ങും.സംഘടിതരൂപത്തില് എല്ലാവരും
ഒരു സെക്കന്റില് ഏകരസസ്ഥിതിയില് സ്ഥിതിചെയ്യുന്നതിനേയാണ് എവര്റെഡി എന്ന്
പറയുന്നത്.ഒരു സെക്കന്റില് ഏകമതം,ഏകരസസ്ഥിതി, ഒരൊറ്റ സങ്കല്പം എന്നിവയില് സ്ഥിതി
ചെയ്യുന്നതിന്റെ ഉദാഹരണവും കാണിച്ചുതന്നിട്ടുണ്ട്. വിരല് കൊണ്ട് കലിയുഗമാകുന്ന
പര്വതത്തെ ഉയര്ത്താനാകുന്നതുപോലെ സംഘടിതരൂപത്തില് ഏകരസസ്ഥിതി ഉണ്ടാക്കുന്നതിന്റെ
അഭ്യാസം ചെയ്യുകയാണെങ്കില് അപ്പോള് വിശ്വത്തില് ശക്തിസേനയുടെ പേര്
പ്രസിദ്ധമാകാന് തുടങ്ങും.
സ്ലോഗന് :-
ശ്രേഷ്ഠപുരുഷാര്ഥത്തില് ക്ഷീണിക്കുന്നതും അലസതയുടെ അടയാളമാണ്.
അവ്യക്തസൂചന-സ്വയത്തിനുവേണ്ടിയും സര്വ്വര്ക്കുവേണ്ടിയും മനസ്സുകൊണ്ട്
യോഗത്തിന്റെ ശക്തികളുടെ പ്രയോഗം ചെയ്യൂ.
താങ്കള്ക്ക് തന്റെ
ആത്മീയദൃഷ്ടിയിലൂടെ സ്വന്തം സങ്കല്പങ്ങളെ യാഥാര്ത്ഥ്യമാക്കാന് കഴിയും.തന്ത്ര
മന്ത്രങ്ങള് ചെയ്യുന്നവര്ക്ക് അല്പകാലപ്രാപ്തികള് ഉണ്ടാകുന്നു.എന്നാല്
ഓര്മ്മയുടെ വിധിയിലൂടെ സങ്കല്പങ്ങളേയും കര്മ്മങ്ങളേയും യാഥാര്ത്ഥ്യമാക്കുന്നത്
അവിനാശി സിദ്ധിയാണ്.അവര് തന്ത്രമന്ത്രങ്ങളെ ഉപയോഗിക്കുന്നു എന്നാല് താങ്കള്
ഓര്മ്മയുടെ വിധിയിലൂടെ സങ്കല്പങ്ങളേയും കര്മ്മങ്ങളേയും യാഥാര്ത്ഥ്യമാക്കുന്ന
സിദ്ധി പ്രാപ്തമാക്കുന്നു.