ബാപ്ദാദയുടെ അമൂല്യ
മഹാവാക്യങ്ങൾ പിതാശ്രീ ജിയുടെ പുണ്യ സ്മൃതി ദിവസം രാവിലെ ക്ലാസ്സിൽ
കേൾപ്പിക്കുന്നതിനു വേണ്ടി.
മധുരമായ കുട്ടികളെ, ജ്ഞാനരത്നങ്ങൾ സഞ്ചിയിൽ നിറച്ച് ദാനം ചെയ്യണം,
മറ്റുള്ളവർക്ക് എത്രത്തോളം വഴി കാണിച്ച്കൊടുക്കുന്നുവോ അത്രയും കൂടുതൽ
ആശിർവ്വാദങ്ങൾ ലഭിക്കും.
ഓം ശാന്തി ശിവബാബയാണ്
നമ്മെ പഠിപ്പിക്കുന്നതെന്നു ദൃഢമായി ഓർമയിൽ വയ്ക്കണം. ശിവബാബ പതിതപാവനനാണ്,
സത്ഗതി ദാതാവുമാണ്.സത്ഗതി എന്നാൽ സ്വർഗ്ഗത്തിലെ രാജപദവി നൽകുന്നു. ബാബ എത്ര
മധുരമായതാണ്.എത്ര സ്നേഹത്തോടെയാണ് കുട്ടികളായ നമ്മളെ പഠിപ്പിക്കുന്നത്. ബാബ
ദാദായിലൂടെ നമ്മെ പഠിപ്പിക്കുന്നു. ബാബ എത്ര മധുരമായതാണ്, വളരെയധികം
സ്നേഹിക്കുന്നു. നമുക്ക് ഒരു ബുദ്ധിമുട്ടും നൽകുന്നില്ല. എന്നെ ഓർമ്മിക്കുകയും
ചക്രത്തെ ഓർമ്മിക്കുകയും ചെയ്യൂ എന്ന് മാത്രമാണ് പറയുന്നത്. ഹൃദയം ബാബയുടെ
ഓർമ്മയിൽ പൂർണ്ണമായും നിശ്ചലമാകണം.( ശീതളമായി മാറണം ) ഒരു ബാബയുടെ മാത്രം
ഓർമ്മയിൽ ഇരിക്കണം, ബാബയിൽ നിന്ന് ഇത്രയും വലിയ സമ്പത്താണ് നിങ്ങൾക്ക്
ലഭിക്കുന്നത്. നിങ്ങൾ സ്വയം പരിശോധിക്കണം നിങ്ങൾക്ക് ബാബയോടു എത്രമാത്രം
സ്നേഹമാണ് ഉള്ളത്?നമ്മുടെയുള്ളിൽ എത്രത്തോളം ദൈവീക ഗുണങ്ങൾ ഉണ്ട്, നിങ്ങൾ
കുട്ടികൾ ഇപ്പോൾ മുള്ളിൽ നിന്നും പുഷ്പമായിക്കൊണ്ടിരിക്കുന്നു.എത്രത്തോളം
യോഗത്തിലിരിക്കുന്നുവോ അത്രത്തോളം നിങ്ങൾ മുള്ളിൽ നിന്നും പുഷ്പം, സതോപ്രധാനമായി
മാറും. പുഷ്പങ്ങളായി മാറിയാൽ നിങ്ങൾക്ക് ഇവിടെ ഇരിക്കാൻ കഴിയില്ല.സ്വർഗ്ഗം
പുഷ്പങ്ങളുടെ പൂന്തോട്ടമാണ്. അനേകം മുള്ളുകളെ പുഷ്പമാക്കുന്നവരെ മാത്രമാണ്
സത്യമായ സുഗന്ധം നിറഞ്ഞ പുഷ്പം എന്ന് പറയുന്നത്. അവർ ആരെയും ഒരിക്കലും
കുത്തുകയില്ല. ക്രോധവും ഒരു വലിയ മുള്ളാണ്.അനേകം പേർക്ക് ദുഃഖം
നൽകുന്നതാണ്.ഇപ്പോൾ കുട്ടികളായ നിങ്ങൾ മുള്ളുകളുടെ ലോകത്തിൽ നിന്ന് തീരത്ത്
എത്തിക്കഴിഞ്ഞു, നിങ്ങൾ സംഗമത്തിലാണ്. തോട്ടക്കാർ പൂക്കൾ വേർതിരിച്ച് പ്രത്യേക
പാത്രത്തിൽ വയ്ക്കുന്നത് പോലെ പുഷ്പങ്ങളായ നിങ്ങളെയും ഇപ്പോൾ സംഗമയുഗമാകുന്ന
പാത്രത്തിൽ പ്രത്യകം വച്ചിരിക്കുകയാണ്. പിന്നീട് പുഷ്പങ്ങളായ നിങ്ങൾ
സ്വർഗ്ഗത്തിലേക്ക് പോകും. കലിയുഗി മുള്ളുകൾ ഭസ്മമായി തീരും. മധുരമായ
കുട്ടികൾക്ക് അറിയാം പാരലൗകീക അച്ഛനിൽ നിന്നാണ് നമ്മുക്ക് അവിനാശിയായ സമ്പത്ത്
ലഭിക്കുന്നത്.ബാപ്ദാദയോട് പൂർണ്ണമായ സ്നേഹമുള്ള സത്യസത്യമായ കുട്ടികൾ വളരെ
സന്തോഷിക്കും. ഞങ്ങൾ വിശ്വത്തിന്റെ അധികാരിയാകുന്നു.പുരുഷാർത്ഥത്തിലൂടെയാണ്
വിശ്വത്തിന്റെ അധികാരിയാകാൻ സാധിക്കുന്നത്, പറയുന്നതിലൂടെ മാത്രമല്ല.അനന്യരായ
കുട്ടികൾക്ക് എപ്പോഴും ഓർമ്മ ഉണ്ടായിരിക്കും നമ്മൾ വീണ്ടും അതെ സൂര്യവംശി
ചന്ദ്രവംശി രാജധാനി നമ്മുക്ക് വേണ്ടി സ്ഥാപിച്ചു കൊണ്ടിരിക്കുകയാണ്. ബാബ
പറയുന്നു മധുരമായ കുട്ടികളെ നിങ്ങൾ ഏത്രത്തോളം അനേകർക്ക് മംഗളം ചെയ്യുന്നുവോ
അത്രയും നിങ്ങൾക്ക് പ്രകാശം ലഭിക്കും. ജ്ഞാന രത്നങ്ങളുടെ സഞ്ചി നിറച്ച് ദാനം
ചെയ്യണം.ജ്ഞാന സാഗരൻ നിങ്ങൾക്ക് രത്നങ്ങളുടെ തളികകൾ നിറച്ച് നൽകുന്നു.ആ
രത്നങ്ങളെ ദാനം ചെയ്യുന്നവരെ എല്ലാവരും സ്നേഹിക്കുന്നു. കുട്ടികളുടെ ഉള്ളിൽ
എത്രമാത്രം സന്തോഷം ഉണ്ടാകണം. വിവേകമുള്ള കുട്ടികൾ പറയും ഞങ്ങൾ ബാബയിൽ നിന്ന്
പൂർണമായും സമ്പത്ത് നേടും. തൽക്ഷണം അത്ഭുതപ്പെടും. പ്രാണൻ നൽകുന്ന ബാബയെ
കിട്ടിയിരിക്കുകയാണ് അതിനാൽ ബാബയോട് വളരെയധികം സ്നേഹം ഉണ്ടായിരിക്കും. അത്രയും
ജ്ഞാനത്തിന്റെ വരദാനം നൽകുന്നു അതിലൂടെ നമ്മൾ എന്താണോ അതിൽ നിന്നും എന്തായി
മാറുന്നു. പാപ്പരാകുന്നതിൽ നിന്ന് സമ്പന്നരായി മാറുന്നു.ഭണ്ഡാരം അത്രത്തോളം
നിറയ്ക്കുന്നു. ബാബയെ കൂടുതൽ ഓർമിക്കുമ്പോൾ നിങ്ങൾക്ക് കൂടുതൽ സ്നേഹവും ആകർഷണവും
ഉണ്ടാകും. സൂചി ശുദ്ധമാകുമ്പോൾ അത് കാന്തത്തിലേക്ക് വലിക്കപ്പെടുന്നു. ബാബയെ
ഓർമ്മിക്കുന്നതിലൂടെ തുരുമ്പ് ഇല്ലാതാകും. ഒരു ബാബയെ അല്ലാതെ മറ്റാരെയും
ഓർമ്മിക്കരുത്.
ബാബ മനസിലാക്കിതരുന്നു
മധുരമായ കുട്ടികളെ ഇപ്പോൾ ഒരു തെറ്റും ചെയ്യരുത്. സ്വദർശന ചക്രധാരിയാകൂ. ലൈറ്റ്
ഹൗസ് ആകൂ.സ്വദർശന ചക്രധാരിയാകുന്നതിന്റെ അഭ്യാസം നന്നായി ചെയ്യുമ്പോൾ നിങ്ങൾ
ജ്ഞാനസാഗരമായി മാറും. പഠിച്ചതിന് ശേഷം വിദ്യാർഥികൾ അധ്യാപകരായി
മാറുന്നുണ്ടല്ലോ.ഇതാണ് നിങ്ങളുടെ ജോലി.എല്ലാവരെയും സ്വദർശന ചക്രധാരിയാക്കൂ,അപ്പോൾ
മാത്രമേ നിങ്ങൾ ചക്രവർത്തി രാജാവും റാണിയും ആകൂ അത് കൊണ്ടാണ് ബാബ എപ്പോഴും
കുട്ടികളോട് ചോദിക്കുന്നത് നിങ്ങൾ സ്വദർശന ചക്രധാരിയായി ആണോ ഇരിക്കുന്നത്? ബാബയും
സ്വദർശന ചക്രധാരിയാണ്, അല്ലെ? ബാബ വന്നിരിക്കുകയാണ് കുട്ടികളായ നിങ്ങളെ തിരികെ
കൊണ്ട് പോകാൻ. കുട്ടികളായ നിങ്ങൾ ഇല്ലാതെ അസ്വസ്ഥത തോന്നുന്നത്
പോലെയാണ്.സമയമാകുമ്പോൾ അസ്വസ്ഥത അനുഭവപ്പെടുന്നു. ഞാൻ ഇപ്പോൾ പോകണം.കുട്ടികൾ
ഒരുപാട് വിളിക്കുന്നു. വളരെ ദുഖിതരാണ്. സഹതാപം തോന്നുന്നു. ഇപ്പോൾ കുട്ടികളായ
നിങ്ങൾക്ക് വീട്ടിലേക്ക് പോകണം.പിന്നെ, അവിടെ നിന്ന് സ്വയം സുഖധാമത്തിലേക്കു
പോകും. അവിടെ ഞാൻ നിങ്ങളുടെ കൂടെ ഉണ്ടാകില്ല.നിങ്ങളുടെ ആത്മാവ് അതിന്റെ അവസ്ഥ
അനുസരിച്ച് പോകും.
നിങ്ങൾ എത്രമാത്രം ബാബയുടെ
ഓർമ്മയിൽ ഇരിക്കുന്നുവോ അത്രയും മറ്റുള്ളവർക്ക് മനസിലാക്കി കൊടുക്കുമ്പോൾ
പ്രഭാവം ഉണ്ടാകും. അധികം സംസാരിക്കരുത്.ആത്മാഭിമാനിയായിരുന്ന് അല്പമെങ്കിലും
വിശദീകരിച്ചാൽ അസ്ത്രം തറയ്ക്കും. ബാബ പറയുന്നു കുട്ടികളെ കഴിഞ്ഞത് കഴിഞ്ഞു പോയി.
ഇപ്പോൾ ആദ്യം സ്വയം മെച്ചപ്പെടുത്തുക. സ്വയം ഓർമ്മിക്കാതെ മറ്റുള്ളവരോട്
പറഞ്ഞുകൊണ്ടിരുന്നാൽ ഈ വഞ്ചന നടക്കില്ല. അത് ഉള്ളിൽ അസ്വസ്ഥമാക്കികൊണ്ടിരിക്കും.
ബാബയോടു പൂർണ്ണമായി സ്നേഹമില്ലെങ്കിൽ നിങ്ങൾ ശ്രീമത്ത് അനുസരിച്ച്
നടക്കുന്നില്ല.പരിധിയില്ലാത്ത ബാബയെ പോലെ മറ്റാർക്കും പഠിപ്പിക്കാൻ കഴിയില്ല.
ബാബ പറയുകയാണ് ഇപ്പോൾ ഈ പഴയ ലോകത്തെ മറക്കണം. ബുദ്ധി നിങ്ങളുടെ ശാന്തി
ധാമത്തിലേക്കും സുഖ ധാമത്തിലേക്കും കേന്ദ്രികരിക്കണം. ബാബ ഓർമ്മിച്ച് ബാബയുടെ
അടുത്തേയ്ക്ക് പോകണം. പതിത ആത്മാക്കൾക്ക് പോകാൻ കഴിയില്ല. അത് പാവന ആത്മാക്കളുടെ
വീടാണ്. ഈ ശരീരം അഞ്ച് തത്വങ്ങൾ കൊണ്ട് നിർമ്മിച്ചതാണ്. ആത്മാവ് ഈ അഞ്ച്
തത്വങ്ങളെ സമ്പത്തായി സ്വീകരിച്ചിരിക്കുന്നതിനാൽ ഈ അഞ്ച് തത്വങ്ങൾ ഇവിടെ
തന്നെയിരിക്കാൻ പ്രേരിപ്പിക്കുന്നു, അതിനാൽ ഈ ശരീരത്തിനോട് മമത്വം ഉണ്ടാകുന്നു.
ഇപ്പോൾ ഇതിനോടുള്ള മമത്വം ഇല്ലാതാക്കി നമ്മുടെ വീട്ടിലേക്ക് മടങ്ങണം. ഈ അഞ്ച്
തത്വങ്ങൾ അവിടെയില്ല. സത്യയുഗത്തിൽ ശരീരം യോഗശക്തിയിലൂടെ ഉണ്ടാകുന്നതാണ്.
സതോപ്രധാന പ്രകൃതി ആയതിനാൽ അത് വലിക്കുന്നില്ല.ദുഖമില്ല.ഇത് വളരെ സൂക്ഷ്മമായ
കാര്യങ്ങളാണ്. ഇവിടെ അഞ്ച് തത്വങ്ങളുടെ ശക്തി ആത്മാവിനെ വലിക്കുന്നു. അതിനാൽ
ശരീരം വിടാൻ ആഗ്രഹമില്ല. അല്ലെങ്കിൽ അതിൽ സന്തോഷിക്കണം. പാവനമായി വെണ്ണയിൽ
നിന്ന് മുടി എടുക്കുന്ന ലാഘവത്തോടെ ശരീരം ഉപേക്ഷിക്കും. ശരീരത്തിനോടും എല്ലാ
വസ്തുക്കളോടും പൂർണ്ണമായും മമത്വത്തെ ഇല്ലാതാക്കണം,ഇതുമായി നമ്മുക്കൊരു
ബന്ധവുമില്ല. നമ്മൾ ബാബയുടെ അടുത്തേയ്ക്ക് പോകുന്നു. നമ്മുടെ ബാഗുകളും ലഗേജുകളും
മുൻപേ തന്നെ തയ്യാറാക്കി ആ ലോകത്തേയ്ക്ക് അയച്ചതാണ്. കൂടെ പോകാൻ കഴിയില്ല.
ആത്മാക്കൾ മാത്രമാണ് പോകേണ്ടത്. ശരീരവും ഇവിടെ ഉപേക്ഷിക്കണം. ബാബ പുതിയ
ശരീരത്തിന്റെ സാക്ഷാത്കാരം നല്കിട്ടുണ്ട്. വജ്രങ്ങളുടെയും രത്നങ്ങളുടെയും
കൊട്ടാരങ്ങൾ ലഭിക്കും. അങ്ങനെയുള്ള സുഖ ധാമത്തിലേക്ക് പോകുന്നതിനായി എത്ര
പരിശ്രമിക്കണം. രാവും പകലും ധാരാളം സമ്പാദിക്കണം, അത് കൊണ്ടാണ് ബാബ പറയുന്നത്
ഉറക്കത്തെ ജയിക്കുന്ന കുട്ടികളെ എന്നെ മാത്രം ഓർമ്മിക്കൂ, വിചാരസാഗര മഥനം ചെയ്യൂ.
ഡ്രാമയുടെ രഹസ്യം ബുദ്ധിയിൽ വയ്ക്കുന്നതിലൂടെ ബുദ്ധി പൂർണ്ണമായും ശീതളമായി മാറും.
മഹാരഥികളായ കുട്ടികൾ ഒരിക്കലും ചഞ്ചലമാകില്ല. ശിവബാബയെ ഓർമ്മിക്കുകയാണെങ്കിൽ
ബാബ നിങ്ങളെ സംരക്ഷിക്കും.
ബാബ കുട്ടികളായ നിങ്ങളെ
ദുഃഖത്തിൽ നിന്ന് മോചിപ്പിച്ച് ശാന്തിയുടെ ദാനം നൽകുന്നു. നിങ്ങളും ശാന്തിയുടെ
ദാനം നൽകണം. നിങ്ങളുടെ ഈ പരിധിയില്ലാത്ത ശാന്തി അതായത് യോഗ ശക്തി മറ്റുള്ളവരെയും
പൂർണ്ണമായും ശാന്തമാകും. നിങ്ങൾ ബാബയുടെ ഓർമ്മയിൽ ഇരുന്നു നോക്കണം ഈ ആത്മാവ്
നമ്മുടെ കുലത്തിൽ പെട്ടതാണോ അല്ലയോ! ആണെങ്കിൽ പൂർണ്ണമായും ശാന്തമാകും. ഈ
കുലത്തിലേത് ആണെങ്കിൽ ഈ കാര്യങ്ങളിൽ താല്പര്യം ഉണ്ടാകും. കുട്ടികൾ ഓർമിക്കുമ്പോൾ
ബാബയും സ്നേഹിക്കുന്നു. ആത്മാക്കളെ സ്നേഹിക്കുന്നു. ധാരാളം ഭക്തി ചെയ്തവർ
മാത്രമേ കൂടുതൽ പഠിക്കുകയുള്ളൂ.ബാബയോട് എത്രമാത്രം സ്നേഹം ഉണ്ടെന്ന് അവരുടെ
മുഖങ്ങളിൽ നിന്ന് മനസിലാകും. ആത്മാവ് ബാബയെ നോക്കുന്നു. ബാബ ആത്മാക്കളായ നമ്മളെ
പഠിപ്പിക്കുകയാണ്. ഇത്രയും ചെറിയ ബിന്ദു ആത്മാവിനെ പഠിപ്പിക്കുകയാണെന്ന് ബാബയും
മനസിലാക്കുന്നു. മുന്നോട്ട് പോകവേ നിങ്ങൾ ഈ അവസ്ഥയിലെത്തും. നമ്മൾ
സഹോദരങ്ങളെയാണ് പഠിപ്പിക്കുന്നതെന്ന് നിങ്ങൾക്ക് മനസിലാകും.സഹോദരിയുടെ മുഖം
ഉണ്ടെങ്കിൽ പോലും ദൃഷ്ടി ആത്മാവിലേക്ക് പോകണം. ദൃഷ്ടി ശരീരത്തിലേക്ക് പോകരുത്.
ഇത് വളരെ സൂക്ഷമമായ കാര്യങ്ങളാണ്. വളരെ ഉയർന്ന പഠനമാണ്.തൂക്കി നോക്കിയാൽ ഈ
പഠനത്തിന്റെ വശം വളരെ ഭാരമുള്ളതായിരിക്കും. ശരി.
വളരെ കാലത്തേ വേർപാടിന്
ശേഷം തിരികെ കിട്ടിയ മധുരമധുരമായ കുട്ടികൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ
സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ പിതാവിന്റെആത്മീയകുട്ടികൾക്ക്നമസ്തേ.
അവ്യക്ത മഹാവാക്യം.
മഹാവീരന്മാരായ കുട്ടികളുടെ
സംഘടനയുടെ വിശേഷത ഏകരസവും സ്ഥിരതയുള്ളതുമായ സ്ഥിതി. 9.12.75
മഹാവീരൻ എന്നാൽ വിശേഷ
ആത്മാവെന്നാണ് അർത്ഥമാക്കുന്നത്. ഇപ്പോൾ അങ്ങനെയുള്ള മഹാവീര വിശേഷ ആത്മാക്കളുടെ
സംഘടനയുടെ വിശേഷത എല്ലാവർക്കും ഒരേ സമയം ഏകരസവും സ്ഥിരതയുള്ളതുമായ സ്ഥിതി
ഉണ്ടായിരിക്കണം എന്നതാണ്,അവർ ആഗ്രഹിക്കുന്ന അത്രയും സമയം ഏത് സ്ഥിതിയിൽ വേണമോ ആ
സ്ഥിതിയിലിരിക്കാൻ കഴിയണം,എല്ലാവരുടെയും സങ്കല്പമാകുന്ന വിരൽ സംഘടിതമായ രൂപത്തിൽ
ഒന്നായിരിക്കണം. ഈ അഭ്യാസം സംഘടനയിൽ ഇല്ലാതാകുന്നത് വരെ സിദ്ധി ഉണ്ടാകുകയില്ല.
സംഘടിതമായി ഇപ്പോൾ ഓർഡർ നൽകൂ അഞ്ച് നിമിഷത്തേക്ക് വ്യർത്ഥ സങ്കല്പങ്ങളെ
പൂർണ്ണമായും സമാപ്തമാക്കി ബീജരൂപ ശക്തിശാലിയായ സ്ഥിതിയിൽ സ്ഥിതി ചെയ്യൂ,
അങ്ങനെയുള്ള അഭ്യാസം ഉണ്ടോ? ഒരാൾ മനനം ചെയുന്ന സ്ഥിതിയിലാണോ മറ്റൊരാൾ ആത്മീയ
സംഭാഷണം ചെയ്തുകൊണ്ടിരിക്കുന്നു, മറ്റൊരാൾ അവ്യക്ത സ്ഥിതിയിലാണ് ഇത്
അങ്ങനയാകരുത്. ബീജരൂപമാകുന്നതിനാണ് നിർദ്ദേശം,നിങ്ങൾ ആത്മീയ സംഭാഷണം
ചെയ്തുകൊണ്ടിരിക്കുകയാണെങ്കിൽ നിങ്ങൾ ആജ്ഞ പാലിച്ചില്ല ,അല്ലെ! വ്യർത്ഥ
സങ്കല്പങ്ങളെ സമാപ്തമാക്കുമ്പോഴാണ് ഈ അഭ്യാസം ഉണ്ടാകുന്നത്. വ്യർത്ഥസങ്കല്പങ്ങൾ
കാരണമാണ് കുഴപ്പങ്ങൾ ഉണ്ടാകുന്നത്. ഈ വ്യർത്ഥ സങ്കൽപ്പങ്ങൾ
സമാപ്തമാക്കുന്നതിനായി, നിങ്ങളുടെ സംഘടനയെ ശാതമാക്കുന്നതിനായി ഏത് ശക്തിയാണ്
വേണ്ടത്?
ഇതിനു ആദ്യം വിശ്വാസവും,
രണ്ടാമത്തേത് ഉൾകൊള്ളുന്നതിനുള്ള ശക്തിയുമാണ് വേണ്ടത്.സംഘടനയെ ബന്ധിപ്പിക്കുന്ന
ചരടാണ് വിശ്വാസം. ആരെങ്കിലും എന്നത് ചെയ്താലും, അത്
തെറ്റാണെങ്കിലും,സഘടനയ്ക്കനുസരിച്ച് അവരുടെ സംസ്ക്കാരങ്ങൾക്കനുസരിച്ച് അവർ എന്ത്
ചെയ്താലും അതിൽ എന്തെങ്കിലും അർത്ഥമുണ്ടായിരിക്കണം. സംഘടിതമായ രീതിയിൽ സേവനം
എവിടേയാണെങ്കിലും, അവിടെ അവിടെ അവരുടെ സംസ്കാരങ്ങളെ ദയഹൃദയ ദൃഷ്ടിയോടെ കണ്ടു
കൊണ്ട് സംസ്ക്കാരത്തെ മുന്നിൽ വയ്ക്കാതെ ഇവരിൽ ഏതെങ്കിലും മംഗളം കാണും, ഇവരെ
കൂടെ ചേർത്ത് പോകുന്നതിൽ മംഗളം ഉണ്ട്. സംഘടനയിൽ അങ്ങനെയുള്ള വിശ്വാസം പരസ്പരം
ഉണ്ടാകുമ്പോഴാണ് സഫലത പ്രാപ്തമാകുന്നത്. തുടക്കം മുതൽ വ്യർത്ഥ സങ്കൽപ്പങ്ങൾ
വരരുത്.ഒരാൾ തന്റെ തെറ്റുകൾ മനസിലാക്കുന്നു, പക്ഷെ അത് പ്രചരിപ്പിക്കുന്നില്ല.
പകരം അത് ഉൾക്കൊള്ളും. മറ്റാരെങ്കിലും അത് വ്യാപിപ്പിച്ചാലും നമുക്ക് വിഷമം
തോന്നും.അതുപോലെ മറ്റുള്ളവരുടെ തെറ്റുകൾ നമ്മുടേതാണെന്നു മനസിലാക്കി അത്
വ്യാപിപ്പിക്കരുത്. വ്യർത്ഥ സങ്കൽപ്പങ്ങൾ വരരുത്. അതും ഉൾക്കൊള്ളണം. പരസ്പരം
ഇത്രയ്ക്ക് വിശ്വാസം ഉണ്ടായിരിക്കണം! സ്നേഹത്തിന്റെ ശക്തിയിലൂടെ ശരിയാക്കണം.
ലൗകീക രീതിയിലും കുടുംബ കാര്യങ്ങൾ പുറത്തു സംസാരിക്കില്ല, അത് കുടുംബത്തിന് ദോഷം
ചെയ്യും. സംഘടനയിൽ കൂടെയുള്ളവർ എന്ത് ചെയ്താലും അതിൽ തീർച്ചയായും രഹസ്യം കാണും,
അവർ എന്തെങ്കിലും തെറ്റ് ചെയ്താലും അത് പരിവർത്തനമാക്കണം. രണ്ട് പ്രകാരത്തിലെയും
വിശ്വാസം വച്ച് പരസ്പരം സമ്പർക്കത്തിലൂടെ നടക്കുമ്പോൾ സംഘടനയിൽ സഫലത ഉണ്ടാകും,
ഇതിൽ ഉൾക്കൊള്ളുന്നതിനുള്ള ശക്തി കൂടുതൽ വേണം. വ്യർത്ഥ സങ്കല്പങ്ങളെ ഉൾക്കൊള്ളണം.
ഭൂതകാലത്തിലെ സംസ്കാരങ്ങളെ വർത്തമാന സമയത്തേക്ക് കൂട്ടിക്കലർത്തരുത് അർഥം
ഭൂതകാലത്തെ വർത്തമാനമാക്കരുത്. ഭൂതകാലത്തെ വർത്തമാനവുമായി കൂട്ടികലർത്തുമ്പോൾ
സങ്കല്പങ്ങളുടെ നിര നീണ്ടതാകുന്നു,വ്യർത്ഥ സങ്കല്പങ്ങളുടെ നിര ഉള്ളിടത്തോളം
ഏകരസ സ്ഥിതി ഉണ്ടാകില്ല. മറ്റൊരാളുടെ തെറ്റിനെ നിങ്ങളുടേതാണെന്നു മനസിലാക്കുക
ഇത് സംഘടനയെ ശക്തിപ്പെടുത്തുന്നതാണ്.പരസ്പരം വിശ്വാസം ഉള്ളപ്പോഴാണ് ഇത്
സംഭവിക്കുന്നത്. പരിവർത്തനം വരുത്താനുള്ള വിശ്വാസം ആയാലും , മംഗളം ചെയ്യാനുള്ള
വിശ്വാസം ആയാലും ഇതിനു തീർച്ചയായും ഉൾക്കൊള്ളുന്നതിനുള്ള ശക്തി
ആവശ്യമാണ്.കാണുന്നതും കേൾക്കുന്നതും പൂർണ്ണമായി ഉൾക്കൊണ്ടു, ആത്മീയ ദൃഷ്ടിയും
മംഗളത്തിന്റെ ഭാവനയും ഉണ്ടാവണം. അപകാരിക്കും ഉപകാരം ചെയ്യണം എന്ന് അജ്ഞാനികളോട്
പറയുമ്പോൾ സംഘടനയിലും പരസ്പരം കരുണയുടെ ഭാവന ഉണ്ടാകണം. ഇപ്പോൾ ആത്മീയ സ്ഥിതിയുടെ
അഭ്യാസം കുറവായതിനാൽ കരുണയുടെ ഭാവന കുറവാണ്.
അത്രയും ശക്തമായ സംഘടന
ഉണ്ടെങ്കിൽ മാത്രമേ നിങ്ങൾക്ക് സിദ്ധി ഉണ്ടാക്കൂ. ഇപ്പോൾ നിങ്ങൾ സിദ്ധിയുടെ
ആഹ്വാനം ചെയ്യുന്നു പിന്നീട് സിദ്ധി നിങ്ങളെ വണങ്ങും.സത്യയുഗത്തിൽ പ്രകൃതി
ദാസിയാകുന്നത്പോലെ, സിദ്ധി നിങ്ങളുടെ മുന്നിൽ തല കുനിക്കും. സിദ്ധി നിങ്ങളെ
ആഹ്വാനം ചെയ്യും. ശ്രേഷ്ഠ ജ്ഞാനവും സ്ഥിതിയും ശക്തിശാലിയെങ്കിൽ സിദ്ധി വലിയ
കാര്യമാണോ? സദാ ഏകരസ സ്ഥിതിയിൽ സ്ഥിതി ചെയ്യുന്നവർക്ക് സിദ്ധി
പ്രാപ്തമാകാതിരിക്കുക അസാധ്യമാണ്, ഇതിനായി സംഘടനയുടെ ശക്തി ആവശ്യമാണ്. ഒരാൾ
എന്തെങ്കിലും പറഞ്ഞു മറ്റൊരാൾ അത് സ്വീകരിച്ചു.നേരിടുന്നതിനുള്ള ശക്തി ബ്രാഹ്മണ
പരിവാരത്തിന്റെ നേരെ ഉപയോഗിക്കാൻ പാടില്ല. അത് മായയ്ക്കെതിരെ
ഉപയോഗിക്കണം.പരിവാരത്തിൽ നേരിടുന്നതിനുള്ള ശക്തി ഉപയോഗിക്കുന്നത് സംഘടനയെ
ശക്തമാക്കുകയില്ല. ഏതെങ്കിലും കാര്യം നിങ്ങൾക്ക് അനുയോജ്യമല്ലെങ്കിൽ പോലും
പരസ്പരം ബഹുമാനിക്കണം. ആ സമയത്ത് ആരുടെയും സങ്കല്പവും വാക്കുകളും മുറിക്കരുത്,
അതിനാൽ ഇപ്പോൾ ഉൾകൊള്ളുന്നതിനുള്ള ശക്തി ധാരണ ചെയ്യൂ.
സംഘടിത രൂപത്തിൽ നിങ്ങൾ
ബ്രാഹ്മണരുടെ പരസ്പര സമ്പർക്കത്തിന്റെ ഭാഷ അവ്യക്ത ഭാവത്തിന്റേതാകണം. ഫരിശ്തകൾ
അഥവാ ആത്മാക്കൾ ആത്മാക്കളോട് സംസാരിക്കുന്നതു പോലെയായിരിക്കണം.മറ്റുള്ളവരിൽ
നിന്ന് കേട്ട തെറ്റുകൾ സങ്കല്പത്തിൽ പോലും സ്വീകരിക്കരുത്, മറ്റുള്ളവരെ
സ്വീകരിക്കാൻ അനുവദിക്കരുത്.അങ്ങനെയുള്ള സ്ഥിതി ഉണ്ടാകണം അപ്പോൾ സംഘടനയ്ക്കായി
ബാബയുടെ ശുഭകാമന പ്രയോഗികമാകൂ. ഇതിനായി പ്രത്യേക പുരുഷാർത്ഥവും പ്രത്യകമായി
പരസ്പരം അനുഭവങ്ങളും കൈമാറണം.പ്രത്യേകമായി സംഘടിത രൂപത്തിൽ യോഗത്തിന്റെ
പ്രോഗ്രാമുകൾ നടന്നുകൊണ്ടിരുന്നാൽ വിനാശത്തിന്റെ ജ്വാല ആളിക്കത്തും. യോഗ
അഗ്നിയിലൂടെ വിനാശത്തിന്റെ അഗ്നി ജ്വലിക്കും. ഓം ശാന്തി.
വരദാനം :-
വ്യക്തത്തിൽ
ഇരുന്നുകൊണ്ടും അവ്യക്ത ഫരിശ്ത രരൂപത്തിന്റെ സാക്ഷാത്കാരം ചെയ്യിപ്പിക്കുന്ന
വെള്ള വസ്ത്രധാരിയും വെളള ലൈറ്റ്ധാരിയുമായി ഭവിക്കട്ടെ.
വെള്ള വസ്ത്ര ധാരികൾ ആരാണ്
എവിടെ നിന്നാണ് വന്നത് എന്ന ശബ്ദം ഇപ്പോൾ നാനാഭാഗത്തും
വ്യാപിച്ചുകൊണ്ടിരിക്കുകയാണ്! അതുപോലെ ഇപ്പോൾ നാനാഭാഗത്തും ഫരിശ്ത
സ്വരൂപത്തിന്റെ സാക്ഷാത്കാരം ചെയ്യിപ്പിക്കൂ ഇതിനെ ഡബിൾ സേവനത്തിന്റെ രൂപമെന്ന്
പറയുന്നു. മേഘങ്ങൾ നാനാവശത്തും കാണപ്പെടുന്നത് പോലെ നാനാഭാഗത്തും ഫരിശ്ത രൂപം
പ്രകടമാക്കൂ, എവിടെ നോക്കിയാലും ഫരിശ്തകളെ കാണണം. ശരീരത്തിൽ നിന്ന് വേർപെട്ട്
അന്തർവാഹക ശരീരത്തിൽ ചക്രം കറങ്ങുന്നതിന്റെ അഭ്യാസി ആകുമ്പോൾ മാത്രമേ ഇത്
സംഭവിക്കൂ. മനസ്സ് ശക്തിശാലിയായിരിക്കും.
സ്ലോഗന് :-
സർവ്വ
ഗുണങ്ങളുടെയും ശക്തികളുടെയും അധികാരിയാകുന്നതിനായി ആജ്ഞാകാരിയാകൂ.
അവ്യക്ത സൂചന- ഈ അവ്യക്ത
മാസത്തിൽ ബന്ധനമുക്തമായിരുന്നു ജീവൻ മുക്തമായിരിക്കുന്നതിന്റെ അനുഭവം ചെയ്യൂ.
ബാപ്ദാദ സദാ
സ്വതന്ത്രമായിരിക്കുന്നതുപോലെ ബാബയ്ക്ക് സമാനരാകൂ. ബാപ്ദാദയ്ക്ക് ഇപ്പോൾ
കുട്ടികളെ ആശ്രിതരായി കാണുന്നത് സഹിക്കില്ല. സ്വയത്തെ സ്വതന്ത്രമാക്കാൻ
കഴിയുന്നില്ലെങ്കിൽ, സ്വയം തന്റെ കുറവുകളിൽ വീണുകൊണ്ടിരുന്നാൽ നിങ്ങൾ എങ്ങനെയാണു
വിശ്വപരിവർത്തകരാകുക! ഇപ്പോൾ ഞാൻ മാസ്റ്റർ സർവ്വ ശക്തിവനാണെന്ന സ്മൃതി
വർധിപ്പിക്കണം, ഇതിലൂടെ സഹജമായി എല്ലാ കൂടുകളിൽ നിന്നും മുക്തമായി പറക്കുന്ന
പക്ഷിയായി മാറാൻ കഴിയും.