18.05.25    Avyakt Bapdada     Malayalam Murli    25.03.2005     Om Shanti     Madhuban


മാസ്റ്റര്ജ്ഞാനസൂര്യനായിഅനുഭൂതിയുടെകിരണങ്ങള്വ്യാപിപ്പിക്കൂ, വിധാതാവാകൂ,തപസ്വിആകൂ.


ഇന്ന് ബാപ്ദാദ തന്റെ ഹോളി ഹംസങ്ങളായ കുട്ടികളോടൊപ്പം ഹോളി ആഘോഷിക്കുന്നതിനായി വന്നിരിക്കുകയാണ്. കുട്ടികള് സ്നേഹത്തിന്റെ ചരടില് ബന്ധിതരായി ഹോളി ആഘോഷിക്കുവാന് എത്തിയതാണ്. മിലനം ആഘോഷിക്കുന്നതിനായി വളരെ സ്നേഹത്തോടെ എത്തി. ബാപ്ദാദ എല്ലാ കുട്ടികളുടെയും ഭാഗ്യം കാണുന്നുണ്ട് ഭാഗ്യം എത്ര വലുതാണ്, എത്ര ഹോളിയ്സ്റ് ആണോ അത്രമാത്രം ഹൈയ്സ്റ് ( ഉയര്ന്നത് ) ആണ്. മുഴുവന് കല്പത്തിലും നിങ്ങളുടെ ഭാഗ്യത്തെക്കാള് ഉയര്ന്ന ഭാഗ്യം മറ്റാര്ക്കും ഇല്ല. തന്റെ ഭാഗ്യത്തെ അറിയുന്നുണ്ടോ? വര്ത്തമാന സമയത്ത് പരമാത്മ പാലന, പരമാത്മ പഠനവും പരമാത്മ വരദാനങ്ങളാലും പാലിക്കപ്പെടുന്നു. ഭാവിയിലും വിശ്വരാജ്യ അധികാരി ആകുന്നു. ആകണം, നിശ്ചിതമാണ്, നിശ്ചയം ഉണ്ട്. പിന്നീട് പൂജ്യരാകുമ്പോഴും ശ്രേഷ്ഠ ആത്മാക്കളായ നിങ്ങളുടെ പോലെ വിധി പൂര്വ്വമുള്ള പൂജ വേറെ ആര്ക്കും തന്നെയില്ല. വര്ത്തമാനത്തിലും ഭാവിയിലും പൂജ്യ സ്വരൂപത്തില് ഏറ്റവും ഉയര്ന്നവരാണ്.താങ്കളുടെ ജഡ ചിത്രങ്ങള്ക്കും ഓരോ കര്മ്മത്തിന്റെയും പൂജ ഉണ്ട്. അനേക ധര്മ്മ പിതാക്കന്മാരും, മഹാത്മാക്കളും ഉണ്ട് എങ്കിലും വിധി പൂര്വ്വമായ പൂജ ഏറ്റവും ഉയര്ന്ന പരമാത്മ സന്താനങ്ങളായ നിങ്ങളുടേതാണ് എന്തെന്നാല് ഈ സമയത്ത് കര്മ്മത്തില് വരുമ്പോള് കര്മ്മയോഗിയായി കര്മ്മം ചെയ്യുന്നതിന്റെ വിധിയുടെ ഫലമായി പൂജയും വിധി പൂര്വ്വമാണ് നടക്കുന്നത്. ഈ സംഗമ സമയത്തെ പുരുഷാര്ഥത്തിനു പ്രാപ്തി കിട്ടുന്നതാണ്. ഉയര്ന്നതില് ഉയര്ന്ന ഭഗവാന് കുട്ടികളായ നിങ്ങള്ക്ക് ഏറ്റവും ഉയര്ന്ന ഭാഗ്യം ഉണ്ടാക്കി തരുന്നു. ഹോളി എന്നാല് പവിത്രത, ഹോളിയസ്റ് ആണ് ഒപ്പം ഹൈയ്സ്റ് (ഉയര്ന്നത്) ആണ്. ഈ ബ്രാഹ്മണ ജീവിതത്തിന്റെ അടിസ്ഥാനം പവിത്രത ആണ്.സങ്കല്പത്തില് പോലും അപവിത്രത വന്നാല് ശ്രേഷ്ഠമാ കാന് കഴിയില്ല. പവിത്രത സുഖത്തിന്റെയും ശാന്തിയുടെയും മാതാവാണ്.പവിത്രത സര്വ്വ പ്രാപ്തികളുടെയും താക്കോല് ആണ്, നിങ്ങളുടെ സ്ളോഗന് ആണ് പവിത്രമാകൂ, യോഗിയാകൂ. ഹോളിയും ഓര്മ്മചിഹ്നമാണ്, അതിലാണെങ്കിലും നോക്കൂ ആദ്യം കത്തിക്കുന്നു, പിന്നീട് ആഘോഷിക്കുന്നു. കത്തിക്കാതെ ആഘോഷിക്കില്ല. അപവിത്രത കത്തിക്കണം, യോഗ അഗ്നിയില് കൂടിയാണ് അപവിത്രത കത്തിക്കുന്നത്, അതിന്റെ ഓര്മ്മചിഹ്നമായി അവര് തീയില് കത്തിക്കുന്നു, കത്തിച്ചതിനു ശേഷം പവിത്രമാകുമ്പോള് സന്തോഷം ആഘോഷിക്കുന്നു. പവിത്രമാകുന്നതിന്റെ ഓര്മ്മചിഹ്നമായി മിലനം ആഘോഷിക്കുന്നു, നിങ്ങള് എല്ലാവരും അപവിത്രത കത്തിക്കുമ്പോള് പരമാത്മ കൂട്ട്കെട്ടിന്റെ നിറത്തില് ചുവക്കുന്നു, അപ്പോള് സര്വ്വ ആത്മാക്കളെ പ്രതിയും ശുഭ ഭാവനയുടെയും ശുഭ കാമനയുടെയും മിലനം ആഘോഷിക്കുന്നു. ഇതിന്റെ ഓര്മ്മ ചിഹ്നമായി മംഗള മിലനം നടത്തുന്നു. അതിനാല് ബാപ്ദാദ സര്വ്വ കുട്ടികളെയും ഓര്മ്മിപ്പിക്കുകയാണ് സദാ ഓരോരുത്തരില് നിന്നും ആശീര്വ്വാദങ്ങള് എടുക്കൂ ആശീര്വ്വാദം കൊടുക്കൂ. ആശീര്വ്വാദങ്ങളുടെ ശുഭ ഭവാനയിലൂടെ മംഗള മിലനം നടത്തൂ, ഒരാള് ശാപം തന്നാല് അവര് അപവിത്രതയാല് പരവശപെട്ടിരിക്കുകയാണ്,നിങ്ങള് ശാപത്തെ മനസ്സില് നിറച്ചാല് സന്തോഷമായി ഇരിക്കുമോ? സുഖം ഉണ്ടാകുമോ?അതോ വ്യര്ത്ഥ സങ്കല്പങ്ങള് കാരണം, എന്ത്, എങ്ങനെ,ആരാണ്....ഈ ദു:ഖം ആണോ അനുഭവമാകുന്നത്? ശാപം എടുക്കുമ്പോള് സ്വയം ദു:ഖത്തിന്റെയും അശാന്തിയുടെയും അനുഭവം ചെയ്യും. ബാപ്ദാദയുടെ ശ്രീമതാണ് സുഖം കൊടുക്കൂ സുഖം എടുക്കൂ, ആ ശ്രീമത് ലംഘിക്കപ്പെടും. ഇപ്പോള് എല്ലാ കുട്ടികളും സുഖം കൊടുക്കാനും എടുക്കാനും പഠിച്ചില്ലേ! പഠിച്ചോ? പ്രതിജ്ഞയും ദൃഡതതയും, ദൃഡതയോടെ പ്രതിജ്ഞ ചെയ്യൂ സുഖം കൊടുക്കുകയും എടുക്കുകയും ചെയ്യണം. ആശിര്വ്വാദം കൊടുക്കുകയും എടുക്കുകയും വേണം. പ്രതിജ്ഞ ചെയ്യുമോ? ധൈര്യം ഉണ്ടോ? ധൈര്യം ഉള്ളവര് ഇന്നുമുതല് ദൃഢസങ്കല്പം എടുക്കും ആശിര്വാദം എടുക്കും ആശീര്വ്വാദം കൊടുക്കും, അവര് കൈ ഉയര്ത്തൂ. ഉറപ്പിക്കാമോ?ഉറപ്പാണോ? ഉറപ്പില്ലാത്തവരാകരുത്. ഉറപ്പില്ലായെങ്കില്,പാകമാകാത്ത പഴങ്ങളാണ് കൂടുതലും പക്ഷികള് കൊത്തിതിന്നുന്നത്. ദൃഡതയാണ് സഫലതയുടെ താക്കോല്. താക്കോല് എല്ലാവരുടെയടുത്തും ഉണ്ടോ?ഉണ്ടോ താക്കോല്?താക്കോല് സുരക്ഷിതമാണോ, മായാ മോഷ്ടിക്കില്ലല്ലോ? മായയ്ക്കും താക്കോല് ഇഷ്ടമാണ്.സദാ ഈ സങ്കല്പം ഇമെര്ജ്ജ് ആക്കി വയ്ക്കണം. മെര്ജ്ജ് ആവരുത് ഇമെര്ജ് ആയിരിക്കണം. ഇമെര്ജ്ജ് ചെയ്യൂ

എനിക്ക് ചെയ്യണം. ആകണം. സംഭവിക്കണം, സംഭവിച്ചതാണ്. ഇതിനെയാണ് നിശ്ചയ ബുദ്ധി വിജയി എന്ന് പറയുന്നത്. വിജയത്തിന്റെ ഡ്രാമ ഉണ്ടാക്കി കഴിഞ്ഞതാണ്. വീണ്ടും ആവര്ത്തിച്ചാല് മാത്രം മതി. മുന്കൂട്ടി ഉണ്ടാക്കിയിട്ടുള്ള നാടകമാണ്. ഉണ്ടാക്കി കഴിഞ്ഞതാണ്, വീണ്ടും ചെയ്താല് മതി.പ്രയത്നം ഉണ്ടോ? ഇടയ്ക്കിടയ്ക്ക് പരിശ്രമം വേണ്ടിവരുന്നുണ്ടോ? എന്ത് കൊണ്ടാണ് പരിശ്രമം തോന്നുന്നത്?

നിങ്ങള് തന്നെയാണ് സഹജമായത് പരിശ്രമം ഉള്ളതാകുന്നത്. ചെറിയ തെറ്റ് ചെയ്യുന്നു ഏത് തെറ്റ് ആണെന്ന് അറിയാമോ?ആ സമയത്ത് ബാപ്ദാദയ്ക്ക് കുട്ടികളോട് കൂടുതല് ദയ എന്ന് പറയില്ല, സ്നേഹമാണ് തോന്നുന്നത്. സ്നേഹം തോന്നാന് കാരണമെന്ത്? പറയുന്നുണ്ട് ബാബ ഞങ്ങളുടെ കൂടെ കമ്പയിന്റ് ആണ്. കൂടെ ഉണ്ട് എന്നല്ല കമ്പയിന്റ് ആണ്.കമ്പയിന്റ് ആണോ?ഡബിള് വിദേശികള് കമ്പയിന്റ് ആണോ? പുറകിലിരിക്കുന്നവര് കമ്പയിന്റ് ആണോ? ഗാലറിയില് ഇരിക്കുന്നവര് കമ്പയിന്റ് ആണോ?

ശരി ഇന്ന് ബാപ്ദാദയ്ക്ക് വാര്ത്ത ലഭിച്ചു പാണ്ഡവ ഭവന്, ജ്ഞാന സരോവരം, ഇവിടെ ഉള്ളവര് എല്ലാം വേറെ ഹാളുകളില് ഇരുന്നാണ് കേള്ക്കുന്നത്. അവരോടും ബാപ്ദാദ ചോദിക്കുകയാണ് ബാപ്ദാദ കമ്പയിന്റ് ആണോ? കൈകള് ഉയര്ത്തുന്നുണ്ട്. സര്വ്വ ശക്തിവാനായ ബാബ കൂടെയുള്ളപ്പോള് എന്തിനാണ് ഒറ്റയ്ക്ക് ആകുന്നത്? നിങ്ങള് ദുര്ബലനായാലും ബാപ് ദാദ സര്വ്വ ശക്തിവാന് അല്ലെ! ഒറ്റയ്ക്ക് ഇരിക്കുമ്പോള് ആണ് ദുര്ബലര് ആകുന്നത്.കമ്പയിന്റ് രൂപത്തിലിയ്ക്കൂ. ശിവബാബ പരംധാമില് നിന്ന് വന്നതെന്തിന്? എന്തിനാണ് വന്നത്? കുട്ടികളുടെ സഹായോഗി ആകാനാണ് വന്നത്. ബ്രഹ്മബാബയും വ്യക്തത്തില് നിന്ന് അവ്യക്തമായത് എന്തിന്? സാകാരരൂപത്തിനേക്കാള് അവ്യക്ത രൂപത്തില് കൂടുതല് സഹയോഗം നല്കാന് കഴിയും. ബാപ്ദാദ സഹായോഗത്തിനായി ഓഫര് തരുമ്പോള് ഒറ്റയ്ക്കാകുന്നത് എന്തിന്? പരിശ്രമിക്കുന്നത് എന്തിനാണ്? 63 ജന്മങ്ങള് പരിശ്രമം ചെയ്തതല്ലേ! ആ പരിശ്രമത്തിന്റെ സംസ്ക്കാരം ഇപ്പോഴും വരുന്നുണ്ടോ? സ്നേഹത്തിലിരിക്കൂ, ലവ് ലീനമായിരിക്കൂ. സ്നേഹം പരിശ്രമത്തില് നിന്ന് മുക്തമാക്കുന്നു. പരിശ്രമം ആണോ ഇഷ്ടം? ശീലത്തിന് അടിമയാകാന്നതാണോ? സഹജ യോഗിയാണ്, കുട്ടികള്ക്കായി ബാപ്ദാദ പ്രത്യേകമായി പരംധാമില് നിന്ന് സമ്മാനം കൊണ്ട് വന്നിരിക്കുകയാണ്,

ഏതാണ് സമ്മാനം എന്നറിയാമോ? കൈ വെള്ളയില് സ്വര്ഗ്ഗം കൊണ്ട് വന്നിരിക്കുന്നു. ചിത്രവും ഉണ്ടല്ലോ. കുട്ടികള്ക്ക് രാജ്യ ഭാഗ്യമാണ് കൊണ്ട് വന്നിരിക്കുന്നത്, അതിനാല് ബാപ്ദാദയ്ക്ക് പരിശ്രമിക്കുന്നത് ഇഷ്ടമല്ല.ഓരോ കുട്ടിയും പരിശ്രമത്തില് നിന്ന് മുക്തരായി സ്നേഹത്തില് മഗ്നമായിരിക്കുന്നത് കാണാനാണ് ബാപ്ദാദയ്ക്ക് ആഗ്രഹം. ഇന്ന് പരിശ്രമത്തില് നിന്ന് മായയുടെ യുദ്ധത്തില് നിന്നും മുക്തമാകുന്നതിന്റെ ഹോളി സങ്കല്പത്തില് കത്തിയ്ക്കാമോ? കത്തിയ്ക്കുമോ? കത്തിയ്ക്കുമ്പോള് പേരും അടയാളം പോലും ഇല്ലാതാകും. കത്തിക്കുമ്പോള് ഏത് വസ്തുവായാലും അതിന്റെ പേരോ അടയാളമോ പോലും ഇല്ലാതാകും! അങ്ങനെ ഹോളി ആഘോഷിച്ചുവോ? കൈ ഉയര്ത്തുന്നല്ലോ. കൈ ഉയര്ത്തുന്നത് കണ്ട് ബാപ്ദാദ സന്തോഷിക്കുന്നു. എങ്കിലും....എങ്കിലും എന്താണ്?ബാബ പറയണമോ അതോ വേണ്ടേ? മനസ്സിന്റെ കൈയ്യാണ് ഉയര്ത്തേണ്ടത് . ഈ കൈ ഉയര്ത്താന് വളരെ എളുപ്പമാണ്. മനസ്സ് ചെയ്യണം എന്ന് ഉറപ്പിച്ചാല് സംഭവിച്ചു കഴിഞ്ഞു. ധാരാളം പുതിയവരും വന്നിട്ടുണ്ട്. ആരാണോ ആദ്യമായി മിലനത്തിന് വന്നിട്ടുള്ളത് അവര് കൈയ്യ് ഉയര്ത്തൂ. ഡബിള് വിദേശികളും വന്നിട്ടുണ്ട്. ആരെല്ലാമാണോ ഇന്ന് ആദ്യമായി വന്നവര്, ബാപ്ദാദ അവര്ക്ക് സ്വന്തം ഭാഗ്യം ഉണ്ടാക്കിയതിന് പ്രത്യേകമായി ആശംസകള് തരുന്നു, ഈ ആശംസ ഓര്മ്മയില് വയ്ക്കണം. എല്ലാവര്ക്കും ഒടുവില് നിന്നാലും വേഗത്തില് മുന്നില് വരാനുള്ള അവസരം ഇപ്പോഴും ഉണ്ട്. കാരണം ഫൈനല് റിസള്ട്ട് വന്നിട്ടില്ല. അവസാനം വരുന്നവര്ക്കും, ആദ്യം വന്നവരേക്കാള് ഇപ്പോള് വന്നിട്ടുള്ളവര് അവസാനമല്ലേ, അങ്ങനെ അവസാനമുള്ളവര്ക്കും അവസാനത്തില് നിന്ന് വേഗത്തില് പോകാം വേഗം പോയി ഫസ്റ്റ് ആകാന് കഴിയും. അവസരം ഉണ്ട്.ഒന്നാമതാകാം. അതിനാല് സദാ ഈ ലക്ഷ്യം വയ്ക്കണം ആത്മാവാകുന്ന എനിക്ക് വേഗതയിലൂടെ ഒന്നാമതാകണം. ശരി. ധാരാളം വി.ഐ.പി. കള് വന്നിട്ടുണ്ട്, ടൈറ്റില് വി.ഐ.പി യുടേതാണ്. വന്നിരിക്കുന്ന വി.ഐ.പി കള് കൈ ഉയര്ത്തൂ.(ഭാരതത്തിലെ അതിഥികള് ഏകദേശം 150 പേര് ബാപ്ദാദയുടെ മുന്നില് ഇരിക്കുന്നുണ്ട്). സ്വാഗതം. സ്വന്തം വീട്ടിലേക്ക് വന്നതിന് സ്വാഗതം. ആദരവോടെ സ്വാഗതം.പരിചയപ്പെടുത്താന് ഇപ്പോള് വി.ഐ.പി എന്ന് പറയുന്നു പക്ഷെ ഇനി വി.ഐ.പി യില് നിന്ന് വി.വി.ഐ.പി ആകണം. നോക്കൂ താങ്കളുടെ ജഡ ചിത്രങ്ങളായ ദേവതമാര് വി.വി.ഐ.പി കള് ആണ്.നിങ്ങളും പൂര്വ്വജരെ പോലെ ആകണം. ബാപ്ദാദ കുട്ടികളെ കണ്ട് സന്തോഷിക്കുന്നു. സമ്പര്ക്കത്തില് വന്നു. വന്നിട്ടുള്ള വി.ഐ.പി. കള് എഴുന്നേല്ക്കൂ. ഇരുന്നു ക്ഷീണിച്ചുപോയികാണും, എഴുന്നേറ്റു നില്ക്കൂ . ശരി.

വര്ത്തമാന സമയത്ത് ബാപ്ദാദ വിശേഷമായി രണ്ട് കാര്യങ്ങളിലേക്ക് ആവര്ത്തിച്ചു ശ്രദ്ധ കൊണ്ട് വരുന്നു ഒന്നാണ് സ്റ്റോപ്പ്, ബിന്ദു ഇടൂ, പോയിന്റ് ഇടൂ. രണ്ടാമത്തേത് സമ്പാദ്യം ശേഖരിക്കണം. രണ്ടും ആവശ്യമാണ്.മൂന്നു ഖജനാവുകള് വിശേഷമായി ശേഖരിക്കൂ ഒന്ന് തന്റെ പുരുഷാര്ത്ഥതത്തിന്റെ പ്രാപ്തി അതായത് പ്രത്യക്ഷ ഫലം, ശേഖരിക്കൂ. രണ്ടാമത്തേത് സദാ സന്തുഷ്ടമായിരിക്കണം, സന്തുഷ്ടമാക്കണം. ഇരിക്കുക മാത്രമല്ല മറ്റുള്ളവരെ സന്തുഷ്ടമാക്കണം. അതിന്റെ ഫലമായി ആശീര്വ്വാദങ്ങള് ശേഖരിക്കൂ. ഇടയ്ക്കൊക്കെ പല കുട്ടികളും ആശീര്വ്വാദങ്ങളുടെ സമ്പാദ്യം ശേഖരിക്കുന്നു, എന്നാല് മുന്നോട്ടു പോകവേ ചെറിയ കാര്യങ്ങളില് സംശയത്തില് വന്ന് ഭീരുക്കളായി ശേഖരിച്ചിട്ടുള്ള സമ്പാദ്യം നഷ്ടപ്പെടുത്തുന്നു.അതിനാല് ആശീര്വ്വാദത്തിന്റെ ഖജനാവും ശേഖരിക്കൂ.അതിന്റെ വിധിയാണ് സന്തുഷ്ടമായിരിക്കുക മറ്റുള്ളവരെ സന്തുഷ്ടമാക്കുക. മൂന്നാമത് സേവനത്തില് കൂടി സേവനത്തിന്റെ ഫലം ശേഖരിക്കുക, ഖജനാവ് ശേഖരിക്കണം. സേവനത്തില് വിശേഷമായി നിമിത്തഭാവം, നിര്മ്മാന ഭാവം, നിര്മല വാണി. പരിധിയില്ലാത്ത സേവനം. എന്റേത് അല്ല, ബാബ. ബാബ ചെയ്യിപ്പിക്കുന്നവനായി ചെയ്യുന്ന എന്നില് കൂടി ചെയ്യിപ്പിക്കുകയാണ്, ഇത് പരിധിയില്ലാത്ത സേവനമാണ്. ഈ മൂന്ന് അകൗണ്ടുകളും പരിശോധിക്കൂ മുന്നും അകൗണ്ടുകളും നിറയുന്നുണ്ടോ? എന്റേത്ഇല്ലാതാകണം. ഇച്ഛയ് മാത്രം അവിദ്യ.ഈ വര്ഷം എന്ത് ചെയ്യണം? സീസണ് തീരുകയാണ്, ഇനി 6 മാസം എന്ത് ചെയ്യണം. ഒന്ന് സമ്പാദ്യം ശേഖരിക്കണം, നന്നായി പരിശോധിക്കണം. ഒരു കോണില് പോലും എവിടെയും പരിധിയുള്ള ആഗ്രഹം ഇല്ലല്ലോ? ഞാന് എന്റേത്എന്ന ഭാവം ഇല്ലലോ? ലേവത (വാങ്ങുന്നവര്) അല്ലാലോ?വിധാതാവാകൂ, ലേവത ആകരുത്. പേര്, ബഹുമാനം, സ്ഥാനം, ഇതൊന്നും എടുക്കുന്നവരല്ല, ദാതാവാകൂ,വിധാതാവാകൂ.

ഇപ്പോള് ദു:ഖം വളരെയധികം കൂടിക്കൊണ്ടിരിക്കുകയാണ്. ഇനിയും കൂടും, അതിനാല് മാസ്റ്റര് സൂര്യനായി അനുഭൂതിയുടെ കിരണങ്ങള് വ്യാപിപ്പിക്കൂ.സൂര്യന് ഏതുപോലെ ഒരേ സമയത്ത് പല പ്രാപ്തികള് തരുന്നു, ഒരു പ്രാപ്തി അല്ല തരുന്നത്. വെളിച്ചം മാത്രമല്ല ശക്തിയും തരുന്നു. അനേക പ്രാപ്തികളാണ് തരുന്നത്.അതുപോലെ നിങ്ങള് എല്ലാവരും ഈ ആറു മാസം ജ്ഞാന സൂര്യനായി സുഖം,ശാന്തി,സന്തോഷം, സഹയോഗത്തിന്റെ കിരണങ്ങള് വ്യാപിപ്പിക്കൂ. അനുഭൂതി ചെയ്യിപ്പിക്കൂ. താങ്കളുടെ മുഖം കാണുമ്പോള് ദുഖത്തിന്റെ അലകള് മാറി പുഞ്ചിരി വരണം. താങ്കളുടെ ദൃഷ്ടിയിലൂടെ ധൈര്യം കിട്ടണം. ഈ അറ്റെന്ഷന് വേണം. വിധാതാവാകണം. തപസ്വീ ആകണം. അങ്ങനെയുള്ള തപസ്യ ചെയ്യണം തപസ്യയുടെ ജ്വാല ഏതെങ്കിലും അനുഭൂതി ചെയ്യിപ്പിക്കണം.വാക്കുകള് കേള്ക്കുക മാത്രമല്ല അനുഭൂതിയും ഉണ്ടാക്കണം.അനുഭൂതി അനശ്വരമാണ്. വാക്കുകള് കുറച്ച് സമയം നല്ലതായി തോന്നും, സദാ ഓര്മ്മയില് ഇരിക്കില്ല, അത്കൊണ്ട് അനുഭവത്തിന്റെ അതോറിറ്റി ആയി അനുഭവം ചെയ്യിപ്പിക്കൂ.ആരെല്ലാം സംബന്ധ സമ്പര്ക്കത്തില് വരുന്നുണ്ടോ അവര്ക്ക് ധൈര്യം, ഉന്മേഷവും ഉത്സാഹവും, തന്റെ സഹയോഗത്തിലൂടെയും ബാപ്ദാദയുടെ കണക്ഷനിലൂടെയും കൊടുക്കൂ. കൂടുതല് പരിശ്രമം ചെയ്യിപ്പിക്കരുത്. സ്വയം പരിശ്രമിക്കരുത് മറ്റുള്ളവരെ കൊണ്ട് പരിശ്രമിപ്പിക്കരുത്. നിമിത്തം അല്ലെ! അത്രയും ഉന്മേഷത്തിന്റെ ഉത്സാഹത്തിന്റെ വൈബ്രേഷന് ഉണ്ടാക്കൂ ഗൗരവമുള്ളവരും ഉത്സാഹിതരാകണം. സന്തോഷത്തില് മനസ്സ് നൃത്തം ചെയ്യണം. എന്ത് ചെയ്യണം എന്ന് കേട്ടുവോ? റിസള്ട്ട് നോക്കും. ഏത് സ്ഥലത്ത് എത്രപേരെ ദൃഢമാക്കി.സ്വയം ദൃഢമായി എത്രആത്മാക്കളെ ദൃഢമാക്കി? തെറ്റ് ചെയ്തില്ലലോ, കള്ളം പറഞ്ഞില്ലാലോ,വികര്മ്മങ്ങള് ഒന്നും ചെയ്തില്ലല്ലോ ഇങ്ങനെ സാധാരണയുള്ള കണക്കുകള് നോക്കുന്നില്ല പകരം എത്ര ആത്മാക്കളെ ഉന്മേഷവും ഉത്സാഹവും ഉള്ളവരാക്കി, അനുഭവം ചെയ്യിപ്പിച്ചു, ദൃഢതയുടെ താക്കോല് കൊടുത്തുവോ? ശരിയല്ലേ, തീര്ച്ചയായും ചെയ്യണം. ബാപ്ദാദയും ചെയ്യണം എന്ന് പറയില്ല! ചെയ്തേ മതിയാകൂ. താങ്കള് ചെയ്തില്ലെങ്കില് ആരാണ് ചെയ്യുക? പിന്നീട് വരുന്നവര് ചെയ്യുമോ? നിങ്ങളാണ് കല്പ കല്പങ്ങളില് ബാപ്ദാദായില് കൂടി അധികാരികള് ആയവര്, ആയിട്ടുള്ളത്, ഓരോ കല്പത്തിലും ആകും. അത്രയും ദൃഢതയുള്ള കുട്ടികളെ ബാപ്ദാദയ്ക്ക് കാണണം. ശരി അല്ലെ! കൈ ഉയര്ത്തൂ,ആകണം,മനസ്സിന്റെ കൈ ഉയര്ത്തണം. ദൃഢനിശ്ചയത്തിന്റെ കൈ ഉയര്ത്തൂ. ഇതെല്ലാം പാസ് ആയവര് ആണ്. ശരി.

നാനാഭാഗത്തെയും ഹൃദയ സിംഹാസനസ്ഥരായ കുട്ടികള്ക്ക്, ദൂരെ ഇരുന്നും പരമാത്മ സ്നേഹത്തിന്റെ അനുഭവം ചെയ്യുന്ന കുട്ടികള്ക്ക്, സദാ ഹോളി അതായത് പവിത്രതയുടെ ഫൌണ്ടേഷന് ഉറപ്പിക്കുന്ന കുട്ടികള്ക്ക്, സ്വപ്നത്തില് പോലും അപവിത്രയുടെ അംശത്തില് നിന്ന് ദൂരെയിരിക്കുന്ന മഹാവീരന്മാരായ കുട്ടികള്ക്ക്, സദാ എല്ലായ്പ്പോഴും സമ്പാദ്യം ശേഖരിക്കുന്ന സമ്പന്നരായ കുട്ടികള്ക്ക്, സദാ സന്തുഷ്ടമണിയായി സന്തുഷ്ടരായിരിക്കുകയും സന്തുഷ്ടരാക്കുകയും ചെയ്യുന്ന ബാപ്സമാനരായ കുട്ടികള്ക്ക് ബാപ്ദാദയുടെ സ്നേഹ സ്മരണകളും നമസ്തേയും.

ദാദിമാരോട് : ദാദിമാര് ഗുരുഭായിമാരാണ്, അതിനാല് കൂടെ ഇരിക്കണം. സഹോദരങ്ങള് ഒപ്പം ഇരിക്കും. ശരിയാണ്.ബാപ്ദാദ ദിവസേന സ്നേഹത്തിന്റെ മസ്സാജ് തരുന്നു. നിമിത്തമായവര് ആണല്ലോ. ഈ മസ്സാജ് മുന്നോട്ട് കൊണ്ടുപോകും. നല്ലതാണ് നിങ്ങള് എല്ലാവരുടെയും ഉദാഹരണം കാണുമ്പോള് എല്ലാവര്ക്കും ധൈര്യം കിട്ടുന്നു.നിമിത്തമായ ദാദിമാരെ പോലെ സേവനത്തില് നിമിത്തഭാവത്തോടെ മുന്നോട്ടു പോകണം. ശരി. ചെയ്യുന്നയാള് ചെയ്യിപ്പിക്കുന്നു, നിങ്ങളുടെ ഈ ദൃഢ നിശ്ചയം മുന്നോട്ടു നടത്തുന്നു. ഈ നിമിത്തഭാവം സേവനം ചെയ്യിപ്പിക്കും. ഞാന് എന്നത് ഉണ്ടോ? ഞാന് എന്ന ഭാവം കുറച്ചെങ്കിലും വരുമോ?ശരി. മുഴുവന് വിശ്വത്തിനു മുന്നില് നിമിത്തമായ ഉദാഹരണമാണ്.ബാപ്ദാദയും സദാ പ്രത്യേകിച്ച് സ്നേഹവും ആശിര്വാദവും തന്നു കൊണ്ടിരിക്കുന്നു. ധാരാളം പേര് വന്നിട്ടുണ്ട്! അവസാനത്തെ ടേണ് വേഗത്തില് തീര്ന്നു. ഓം ശാന്തി.

വരദാനം :-
നോളഡ്ജ്ഫുള് സ്ഥിതിയിലൂടെ പരിതസ്ഥിതികളെ അതിജീവിക്കുന്ന അംഗദന് സമം അചഞ്ചലരും ദൃഢതയുള്ളവരും ആയി ഭവിക്കട്ടെ.

രാവണരാജ്യത്തിന്റെ വ്യക്തികളോ സാഹചര്യങ്ങളോ സങ്കല്പത്തില് പോലും ചലനം ഉണ്ടാക്കരുത്. അങ്ങനെ അചഞ്ചലവും ദൃഢവും ആകുന്നതിന്റെ വരദാനിയാകൂ.വിഘ്നങ്ങള് വരുന്നത് വീഴ്ത്താന് അല്ല ശക്തരാക്കുവാന് ആണ്.നോളഡ്ജ്ഫുള് ആയവര് ഒരിക്കലും പേപ്പര് കണ്ട് സംശയിക്കില്ല. മായ ഏത് രൂപത്തില് വേണമെങ്കിലും വരാം നിങ്ങള് യോഗ അഗ്നി ജ്വലിപ്പിച്ചു വയ്ക്കൂ, നോളഡ്ജ്ഫുള് സ്ഥിതിയില് ഇരിക്കുകയാണെങ്കില് വിഘ്നങ്ങള് സ്വതവേ സമാപ്തമാകും, നിങ്ങള് അചഞ്ചലവും ദൃഡവുമായ സ്ഥിതിയില് സ്ഥിതി ചെയ്യും.

സ്ലോഗന് :-
ശുദ്ധ സങ്കല്പങ്ങളുടെ ഖജനാവ് ശേഖരിച്ചാല് വ്യര്ത്ഥ സങ്കല്പങ്ങളില് സമയം നഷ്ടമാകില്ല.

അവ്യക്ത സൂചന ആത്മീയ റോയല്റ്റിയും പവിത്രതയുടെ പേഴ്സണാലിറ്റിയും ധാരണ ചെയ്യൂ.

ബ്രഹ്മാബാബ പവിത്രതയുടെ പേഴ്സണാലിറ്റിയുടെ ആധാരത്തിലാണ് ആദിദേവന് ആദ്യത്തെ രാജകുമാരന് ആകുന്നത്. അതുപോലെ നിങ്ങളും ഫോളോ ഫാദര് ചെയ്ത് ഒന്നാം നമ്പര് പേഴ്സണാലിറ്റിയുടെ ലിസ്റ്റില് വരൂ കാരണം ബ്രാഹ്മണ ജന്മത്തിന്റെ സംസ്ക്കാരം പവിത്രതയാണ്. താങ്കളുടെ ശ്രേഷ്ഠതയും മഹാനതയും പവിത്രതയാണ്.