18.05.2026           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളെ - നമ്മൾ ഈശ്വരീയ പരിവാരത്തിലേതാണ് എന്ന ഈ ആത്മീയ ലഹരിയിൽ ഇരിക്കൂ, നമ്മൾ നമ്മുടെ ഗുപ്തമായ ദൈവീക രാജധാനി സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്.

ചോദ്യം :-
കുട്ടികളിൽ ഏതൊരു സ്വഭാവം ഉറപ്പാക്കുകയാണെങ്കിൽ മുഴുവൻ ദിവസവും സന്തോഷത്തോടുകൂടി ഇരിക്കും?

ഉത്തരം :-
അതിരാവിലെ എഴുന്നേറ്റ് വിചാരസാഗര മഥനം ചെയ്യുന്ന സ്വഭാവമുണ്ടെങ്കിൽ മുഴുവൻ ദിവസവും അപാര സന്തോഷത്തിൽ ഇരിക്കാം. ബാബയുടെ ശ്രീമതമാണ്, കുട്ടികളെ, അമൃതവേളയിൽ എഴുന്നേറ്റ് തന്റെ അച്ഛനുമായി മധുരമധുരമായി സംസാരിക്കൂ. ചിന്തനം ചെയ്യൂ-നാം ഇപ്പോൾ ഏതു കുടുംബത്തി ലേതാണ് , എന്റെ കർത്തവ്യം എന്താണ്, ഇത് എന്റെ ഈശ്വരീയ കുടുംബമാണ്, ഞാൻ എന്റെ രാജധാനി സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്, ഇത് ബുദ്ധിയിൽ ഉണ്ടായിരിക്കുമെങ്കിൽ മുഴുവൻ ദിവസവും സന്തോഷത്തോടെയിരിക്കാം.

ഓംശാന്തി.  
കുട്ടികൾക്കറിയാം ഇത് ആത്മീയ പരിവാരമാണ്. ബാക്കിയെല്ലാം തന്നെ ഭൗതിക പരിവാരമാണ്. ഇത് ആത്മീയ പരിവാരമാണ്. ഇത് ആത്മീയ അച്ഛന്റെ പരിവാരമാണ്, ലൗകിക കുടുംബത്തിൽ അച്ഛനും അമ്മയും കുട്ടികളും ഉള്ളതെല്ലാം തന്നെ പരിധിയുള്ള പരിവാരമാണ്. നിങ്ങൾ ഇപ്പോൾ പരിധിയില്ലാത്ത പരിവാരത്തിലാണ് ഇരിക്കുന്നത്. കുട്ടികൾ പാടാറുണ്ട്, അങ്ങു തന്നെയാണ് മാതാവും പിതാവും..... അപ്പോൾ ഇതൊരു കുടുംബമായില്ലേ. രചയിതാവിന്റെ രചനകളാണ.് എല്ലാ കുട്ടികളും ബാബയുടെ രചനകൾ തന്നെയാണ്, എന്നാൽ അറിയുന്നേയില്ല. ഇപ്പോൾ നിങ്ങൾ കുട്ടികൾക്കറിയാം പരിധിയില്ലാത്ത ബാബയുടെ കുടുംബമാണിത്. ഈശ്വരീയ വിശ്വവിദ്യാലയം. വിനാശകാലെ പ്രീതബുദ്ധി വിജയന്തിയെന്ന് ഇതിനെക്കുറിച്ചുള്ള കാര്യം തന്നെയാണ് പാടിയിട്ടുള്ളത്. ഇങ്ങനെയുള്ള കുടുംബത്തെ കുറിച്ച് ഗീതയിലൊന്നും പാടിയിട്ടില്ല. നിങ്ങൾ ഈശ്വരീയ കുടുംബമാണ്. ഗുപ്തമായി ദൈവീക രാജധാനി സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. ഇതൊരാൾക്കും അറിയുകയില്ല. നിങ്ങൾക്ക് ലഹരിയുണ്ടായിരിക്കണം, ആരെല്ലാമാണോ ബാബയെ ഓർമ്മിക്കുന്നത്, അവർക്ക് ലഹരി കയറിക്കൊണ്ടിരിക്കും. ദേഹാഭിമാനത്തിൽ വരുന്നതിലൂടെ ആ ലഹരി ഇറങ്ങിപ്പോവുകയും ചെയ്യും. ഇത് ഈശ്വരീയ കുടുംബമാണ്. നമുക്ക് വീട്ടിലേക്ക് പോകണം. പിന്നീട് ദൈവീക രാജധാനിയിലേക്ക് വരണം. അവിടെയാണ് ദൈവീക കുടുംബം. മറ്റേത് ആസുരീയ കുടുംബവും ഇത് നിങ്ങളുടെ ഈശ്വരീയ കുടുംബവുമാണ്. ആത്മീയ ബാപ്ദാദയുടെ കുട്ടികൾ സഹോദരീ സഹോദരന്മാരാണ്. ഇതാണ് ആത്മീയ കുടുംബം. സത്യയുഗത്തിൽ ഈശ്വരീയ കുടുംബം എന്ന് പറയുകയില്ല. അവിടെ ദൈവീക കുടുംബമായിരിക്കും. ഈ ഈശ്വരീയ കുടുംബം വളരെ ശക്തിശാലിയാണ്. നിങ്ങൾക്കറിയാം ഇപ്പോൾ നമ്മൾ ഈശ്വരീയ കുടുംബത്തിലേതാണ്, ദൈവീക രാജ്യം സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. ഇങ്ങനെ യിങ്ങനെ സ്വയം സ്വയത്തോടു സംസാരിക്കണം, വിചാരസാഗരമഥനം ചെയ്യണം. അതിരാവിലെ എഴുന്നേറ്റ് ഓർമ്മയിൽ ഇരിക്കുകയാണെങ്കിൽ വിചാരസാഗരമഥനം ചെയ്യുന്ന സ്വഭാവം ഉണ്ടാകും. ഉത്സാഹത്തിലേക്ക് വന്നുകൊണ്ടിരിക്കും. എല്ലാ മനുഷ്യരും ഉറങ്ങുമ്പോൾ നിങ്ങൾ ഉണർന്നിരിക്കുന്നു. നിങ്ങൾ അതിരാവിലെ എഴുന്നേറ്റ് ഇങ്ങനെ ഇങ്ങനെ ചിന്തിക്കണം, പിന്നീട് നോക്കൂ നിങ്ങൾ എത്ര സന്തോഷത്തോടുകൂടി ഇരിക്കും. ശ്രീമതമെന്താണോ ലഭിച്ചിട്ടുള്ളത് നിങ്ങൾക്ക് അതു പ്രകാരം നടക്കണം. പിന്നീട് നിങ്ങൾക്ക് വളരെയധികം സന്തോഷം ഉണ്ടാകും, ഈശ്വരീയ കുടുംബത്തിന്റെ ഓർമ്മ വരും. ആസുരീയ കുടുംബത്തിൽ നിന്നും മനസ്സ് വിട്ട് പോകും. പുതിയ കെട്ടിടം പൂർണ്ണമായും തയ്യാറാകുന്നതോടെ പഴയതിനോടുള്ള ആസക്തി ഇല്ലാതാകും. ഏത് വരെ പുതിയത് തയ്യാറാക്കുന്നില്ലയോ അതുവരെ കുറച്ചു കുറച്ചു മരാമത്ത് ചെയ്തുകൊണ്ടിരിക്കും. പിന്നീട് മനസ്സ് അവിടെ നിന്നും മാറുന്നു. ഈ പഴയ ലോകവും അതുപോലെ തന്നെയാണ്.

ഇപ്പോൾ നിങ്ങൾക്കറിയാം ഇത് പഴയ വീടാണ്, നമ്മൾ പുതിയ വീട്ടിലേക്ക് പോകും. പിന്നീട് പുതിയ വസ്ത്രം ധരിക്കും. ഈ ദേഹം തന്നെ പഴയതാണ്. ഇപ്പോൾ നിങ്ങൾ ഭാവിയിലെ 21 ജന്മത്തേക്ക് രാജ്യഭാഗ്യം നേടിക്കൊണ്ടിരിക്കുകയാണ്. ഇവിടെ രാജ്യം ഭരിക്കേണ്ട. ഇവിടെ സ്ഥാപനയാണ് നടക്കുന്നത്. ഈ കാര്യങ്ങളെല്ലാം കേവലം നിങ്ങൾക്കു മാത്രമാണ് അറിയുന്നത്. ഇതും ഒരു ഗീതയാണ്. രാജയോഗമാണല്ലോ. ഇതിനെയാണ് സഹജരാജയോഗമെന്ന് പറയുന്നത്. അനേക പ്രാവശ്യം നിങ്ങൾ ഈ രാജയോഗ അഭ്യാസത്തിലൂടെ ദൈവീക രാജധാനി സ്ഥാപിച്ചിട്ടുണ്ട്. അവിടെ ഈ കാര്യങ്ങളൊന്നും ഓർമ്മയുണ്ടായിരിക്കുകയില്ല. അഥവാ ഈ കാര്യങ്ങളെല്ലാം ഓർമ്മയുണ്ടാവുകയാണെങ്കിൽ സുഖം അനുഭവിക്കാനും സാധിക്കുകയില്ല. ചിന്തയിൽ മുഴുകിക്കൊണ്ടിരിക്കും. ഈ സമയം നിങ്ങൾക്ക് ഗുപ്ത ലഹരിയാണുള്ളത്. ഉയർന്നതിലും ഉയർന്ന ബാബയുടെ കുടുംബമാണിത്. ഇതിനെയാണ് പറയുന്നത് ഈശ്വരീയ ഗുപ്ത കുടുംബമെന്ന്. ഈശ്വരീയ വിശ്വ വിദ്യാലയം, ഈശ്വരീയ യജ്ഞമെന്നും പറയും. കുടുംബമാണ്, നമുക്ക് വളരെ സ്നേഹമുള്ളവരായി മാറണം. ഭാവിയിൽ നിങ്ങൾ വളരെ സ്നേഹമുള്ളവരായി മാറും. നിങ്ങളാണ് രൂപ് ബസന്ത്. ആത്മാവ് രൂപുമാണ്, ബസന്തുമാണ്. ഇത്രയും ചെറിയ ആത്മാവാണ് അവിനാശീ പാർട്ട് അഭിനയിക്കുന്നത്. ഈ സമയം നിങ്ങൾ രൂപ്- ബസന്ത് ആവുകയാണ്. ബാബ ജ്ഞാന സാഗരനാണ്. എപ്പോഴാണോ ഈ ശരീരത്തിൽ വരുന്നത് അപ്പോൾ ജ്ഞാനം തീർച്ചയായും തരുന്നു. നിങ്ങൾക്കറിയാമല്ലോ ജ്ഞാനത്തിന്റെ മഴ പെയ്യിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഓരോരോ ജ്ഞാനരത്നങ്ങളും ലക്ഷങ്ങൾ വിലമതിക്കുന്നതാണ്. ഇപ്പോൾ നിങ്ങൾ ആത്മാക്കൾക്ക് ബാബയുടെ പരിചയം ലഭിച്ചു കഴിഞ്ഞു. ബാബയാണ് സ്മൃതി ഉണർത്തി തരുന്നത്. നിങ്ങളുടെ ബുദ്ധിയിൽ ഉണ്ട്- ഈ 84 ന്റെ ചക്രം എങ്ങനെയാണ് കറങ്ങുന്നത്. അതിനാൽ തന്നെ നിങ്ങളുടെ പേര് സ്വദർശന ചക്രധാരി എന്നാണ്. വിഷ്ണു അല്ലെങ്കിൽ ലക്ഷ്മീനാരായണൻ സ്വദർശന ചക്രധാരികൾ ആയിരുന്നില്ല, അവരിൽ ഈ ജ്ഞാനം ഉണ്ടായിരുന്നില്ല. ഇപ്പോഴാണ് ആത്മാവിന് ഈ ജ്ഞാനം ലഭിക്കുന്നത്. സൃഷ്ടിയുടെ ചക്രം എങ്ങനെയാണ് കറങ്ങുന്നത്. കേവലം ത്രിമൂർത്തി എന്നു പറയും എന്നാൽ ശിവനെ കാണിക്കുന്നില്ല. ത്രിമൂർത്തിയുടെ ചിത്രം വളരെയധികം കണ്ടിട്ടുണ്ടായിരിക്കും. അതിലെല്ലാം തന്നെ കാണിച്ചിട്ടുള്ള താടിയും മീശയുമുള്ള ബ്രഹ്മാവ് സൂക്ഷ്മവതനത്തിൽ ഉണ്ടാവുകയില്ല. ഇവിടെ കേവലം ബ്രഹ്മാവിനെ മാത്രമേ കാണിക്കുന്നുള്ളൂ. പ്രജാപിതാവ് ഇവിടെയാണല്ലോ. അതും വളരെ പഴയ മുതുമുത്തച്ഛൻ. അതിനാൽ ഇത് പ്രജാപിതാവിന്റെ പരമ്പരയാണ്. ബാബ ബ്രഹ്മാവിലൂടെയാണ് സൃഷ്ടി രചിക്കുന്നത്. അപ്പോൾ ബ്രഹ്മാവ് വലുതാണല്ലോ. വൃദ്ധനായി തന്നെയാണ് കാണിക്കുന്നത്. 84 ജന്മങ്ങളുടെ ചക്രം കറങ്ങിയതാണ്. ഇപ്പോൾ നിങ്ങൾ ഈ കാര്യങ്ങളെല്ലാം മനസ്സിലാക്കി കഴിഞ്ഞു. ഇതും നിങ്ങൾക്കറിയാം എല്ലാവരും ബാബയുടെ കുട്ടികളാണ്. ആത്മാക്കൾക്ക് ബാബയുടെ പരിചയം നൽകണം. ഇപ്പോൾ ഭാരതത്തിന്റെ വളരെ നല്ല മംഗളം നടന്നുകൊണ്ടിരിക്കുകയാണ്. എല്ലാ ആത്മാക്കളും പവിത്രമായി മുക്തിധാമത്തിലേക്ക് പോകും. നിങ്ങളും ഭാരതത്തിന്റെ സേവയിലാണ്. മുഴുവൻ ലോകത്തിന്റെയും പ്രത്യേകിച്ച് ഭാരതത്തിന്റെ. ഇപ്പോൾ നിങ്ങൾ കുറച്ചുപേരെ ഉള്ളൂ ഈ കാര്യങ്ങളെ കുറിച്ചെല്ലാം മനസ്സിലാക്കുന്നത്, പിന്നെ ചുരുക്കത്തിൽ മനസ്സിലാക്കിത്തരുന്നു, കുട്ടികളെ, മന്മനാഭവ. വേറെയും മനസ്സിലാക്കിത്തരുന്നു, എന്തെല്ലാമുണ്ടോ, ദൈവീക രാജധാനി സ്ഥാപിക്കുന്നതിൽ ഉപയോഗിക്കൂ. ബാപ്പു ഗാന്ധിജി എന്താണ് ചെയ്തിരുന്നത്. അദ്ദേഹവും രാമരാജ്യം ആഗ്രഹിച്ചിരുന്നു. എത്ര അത്ഭുതകരമായ കളിയാണിത്. ഇപ്പോൾ നിങ്ങൾ സാക്ഷിയായി കളി കണ്ടുകൊണ്ടിരിക്കുകയാണ്. നിങ്ങൾക്കു ചിരി വരും, ഏതോ കാര്യം എന്തൊക്കെയോ ആക്കിമാറ്റിയിരിക്കുന്നു.

ബാബ പറയുന്നു ഡ്രാമ അനുസരിച്ച് ലോകത്തിന്റെ ഗതി മോശമായിരിക്കുകയാണ്. പിന്നീട് ബാബ വന്ന് സദ്ഗതി ചെയ്യുന്നു. നിങ്ങൾ കുട്ടികൾക്ക് ലഹരി ഉണ്ടാകുന്നുണ്ട്. ഇത് മുഴുവൻ ലോകത്തിന്റെയും നിരാകാരനായ ബാപ്പുജിയാണ്. ഈ ബ്രഹ്മാവും ആരുടെ കുട്ടിയാണ്? ശിവബാബയുടെ. ശിവബാബ ആരുടെ കുട്ടിയാണ്? ഈ മാതാക്കൾ പറയും ശിവബാബ എന്റെ കുട്ടിയാണ്. ഇതാണ് ശിവബാബയുടെ കളി. ബാക്കി ധ്യാനം, സാക്ഷാത്ക്കാരം മുതലായവയിൽ മായ വളരെയധികം പ്രവേശിക്കും. ശിവബാബ എന്നിൽ പ്രവേശിച്ചു എന്നുവരെ പറയും, ശിവബാബ ഇങ്ങനെ പറയുന്നു. ഇതെല്ലാം ഭൂതത്തിന്റെ പ്രവേശനമാണ്. നിങ്ങൾ കുട്ടികൾക്ക് വളരെ ജാഗ്രതയോടെ ഇരിക്കണം. ഈ ഭൂതത്തിന്റെ അസുഖം അങ്ങിനെയാണ്, അത് രണ്ട് ലോകങ്ങളിൽ നിന്നും പറപ്പിച്ചുകളയുന്നു. ഞാൻ സാക്ഷാത്ക്കാരം ചെയ്യുകയാണ് എന്ന ചിന്ത പോലും നിങ്ങൾക്ക് വരരുത്. ഇതെല്ലാം ഭക്തിയിലെ സങ്കല്പങ്ങളാണ്. ജ്ഞാനമാർഗത്തെ നല്ല രീതിയിൽ മനസ്സിലാക്കണം. മായ അനേക പ്രകാരത്തിലൂടെ ചതിയിൽ വീഴ്ത്തും. സാക്ഷാത്ക്കാരം മുതലായവയിലൂടെ ഒരു പ്രയോജനവും ഇല്ല. ബാബ പറയുന്നു ഇദ്ദേഹം മുഖേന വിവാഹ നിശ്ചയം ചെയ്യിപ്പിക്കുന്നു. ബാബയുടെ നിർദേശമാണ്, നിങ്ങൾ ഒരു ദേഹധാരിയേയും ഓർമ്മിക്കരുത്. നിങ്ങൾ സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓർമ്മിക്കൂ. തന്റെ മംഗളത്തിനു വേണ്ടി ബാബയെ ഓർമ്മിക്കണം. ഇത് വളരെയധികം മനസ്സിലാക്കേണ്ട കാര്യമാണ്. ബാബയ്ക്ക് എന്തു വാർത്തകൾ വേണമെങ്കിലും എഴുതാം. പല കുട്ടികൾക്കും ഇത്രപോലും ബുദ്ധിയില്ല, പരിധിയില്ലാത്ത ബാബക്ക് കത്തിൽ തന്റെ സന്തോഷ വാർത്തകൾ കേൾപ്പിക്കണം എന്ന കാര്യം. ലൗകിക അച്ഛനു കത്ത് എഴുതിയില്ലെങ്കിൽ ഉറക്കം പോലും നഷ്ടപ്പെടും. ഇത് പരിധിയില്ലാത്ത ബാബയാണ്. ഒരു മാസമായി കത്തൊന്നും വരുന്നില്ലെങ്കിൽ മനസ്സിലാക്കും ഒരു പക്ഷെ അവരെ മായ വിഴുങ്ങിയിട്ടുണ്ടാകും, അതിനാലാണ് പാരലൗകിക അച്ഛന് കത്ത് എഴുതാത്തത്. ഇത്രയെങ്കിലും എഴുതണം ബാബാ, ഞാൻ നാരായണി ലഹരിയിൽ സദാ ഇരിക്കുന്നുണ്ട്. അങ്ങ് നൽകിയ യുക്തിയിൽ തന്നെയാണ് ഞങ്ങൾക്ക് താല്പര്യം. അപ്പോൾ ബാബ മനസ്സിലാക്കും സുഖമാണെന്ന്. കത്തൊന്നും വരുന്നില്ലെങ്കിൽ രോഗമാണെന്ന് കരുതും. ഓർമ്മയിൽ ഇരിക്കുന്നതേയില്ല. ഇല്ലെങ്കിൽ ബാബയ്ക്ക് വാർത്ത കേൾപ്പിക്കണം. ബാബാ ഞാൻ ഈ സേവനം ചെയ്തു, ഇവർക്ക് മനസ്സിലാക്കി കൊടുത്തു, അവരുടെ ബുദ്ധിയിൽ പൂർണ്ണമായും ഒന്നും ഇരിക്കുന്നില്ല. അങ്ങനെയെങ്കിൽ പിന്നെ ഈ രീതിയിൽ അവർക്കു മനസ്സിലാക്കി കൊടുക്കൂ എന്നും പറഞ്ഞു കൊടുക്കും,
ഭക്തിമാർഗ്ഗത്തിൽ പറയുന്നതെന്താണെന്ന് മനസ്സിലാക്കുന്നുപോലുമില്ല. മുഖ്യമായ കാര്യം - ബാബയെ പോലും അറിയുന്നില്ല. ബാബയെ അറിയുന്നതിലൂടെ ഭാരതം സദ്ഗതി നേടുന്നു. ബാബയെ അറിയാത്തതുകാരണമാണ് ഭാരതത്തിന് ഇത്രയും ദുർഗതിയായത്. ഇപ്പോൾ ബാബ നിങ്ങൾ കുട്ടികൾക്ക് മനസ്സിലാക്കി തരികയാണ്, ഞാൻ നിങ്ങളെ സദ്ഗതിയിലേക്ക് കൂട്ടികൊണ്ടു പോകും, ബാക്കി എല്ലാവരെയും മുക്തിയിലേക്കും കൂട്ടികൊണ്ടുപോകും. ഭാരതം ജീവൻമുക്തിയിലായിരിക്കുന്ന സമയത്ത് ബാക്കി എല്ലാവരും മുക്തിയിലായിരിക്കും. ബാബയ്ക്കല്ലാതെ മറ്റാർക്കും ഈ മാറ്റം നടത്താൻ സാധിക്കില്ല. സർവ്വരുടെയും സദ്ഗതിദാതാവ് ഒരേ ഒരു ബാബയാണ്. തീർച്ചയായും കൽപ്പ കൽപ്പം സംഗമത്തിൽ തന്നെയാണ് സർവ്വരുടെയും സദ്ഗതി ഉണ്ടാകുന്നത്.

നിങ്ങൾക്കറിയാം നമ്മൾ എല്ലാവരുടെയും ആത്മീയ അച്ഛൻ ഒരേഒരു ശിവബാബയാണ്. ആത്മാവ് തന്നെയാണ് ബാബയെ ഓർമ്മിക്കുന്നത്. ഭക്തിമാർഗത്തിൽ നിങ്ങൾക്ക് രണ്ട് അച്ഛന്മാരുണ്ട്. സത്യയുഗത്തിൽ ഒരച്ഛനാണ് ഉള്ളത്. സംഗമത്തിൽ 3 അച്ഛൻമാരാണ്. പ്രജാപിതാ ബ്രഹ്മാവും അച്ഛനാണല്ലോ. ശിവനും അച്ഛനാണല്ലോ. ശിവനാണ് സർവ്വ ആത്മാക്കളുടെയും പിതാവ്, പിതാവിൽ നിന്നു തന്നെ സമ്പത്തു നേടണം. ബാബയെ ഓർമ്മിക്കുന്നതിലൂടെ തന്നെയാണ് വികർമ്മം നശിക്കുന്നത്. ബ്രഹ്മാവിനെ ഓർമ്മിക്കുന്നതിലൂടെ വികർമ്മം വിനാശമാവുകയില്ല. അതിനാൽ ശിവബാബയെ തന്നെ ഓർമ്മിക്കണം. നമ്മൾ ബാബയുടേതായിമാറി. ഇതാണ് സത്യം സത്യമായ യഥാർത്ഥ ജ്ഞാനം. ആത്മീയ അച്ഛൻ ആത്മീയ കുട്ടികൾക്കു നൽകുന്ന ജ്ഞാനം. ബാക്കി എല്ലാവരും ദേഹ അഭിമാനികളാണ്. ദേഹ അഭിമാനി പതിത മനുഷ്യർ എന്തു കർത്തവ്യം ചെയ്താലും അവർ ചെയ്യുന്നത് പതിതം തന്നെയായിരിക്കും. ദാന-പുണ്യ കർമ്മം എന്തു തന്നെ ചെയ്താലും അതെല്ലാം തന്നെ പതിതമാക്കിമാറ്റുക തന്നെയാണ്. രാവണരാജ്യത്തിൽ ഇങ്ങനെ തന്നെയാണ് ഉണ്ടാവുക. ഇപ്പോൾ ബാബ വന്ന് ഉത്തരവ് ഇറക്കുകയാണ്. പറയുന്നു- കുട്ടികളെ, ശ്രദ്ധിച്ചിരിക്കൂ, വികാരത്തിലേക്ക് പോകരുത്. കാമത്തിനു മുകളിൽ വിജയം നേടണം. കൊടുങ്കാറ്റുകൾ മുതലായവ ധാരാളം വരും. ഇതിൽ കുടുങ്ങിപ്പോകരുത്. അജ്ഞാന കാലത്തുപോലും വരാത്ത തരത്തിലുള്ള വികൽപ്പങ്ങളെല്ലാം മായ കൊണ്ടു വരും. ഇങ്ങനെയുള്ള വികൽപ്പങ്ങളെല്ലാം വരും. പറയാറുണ്ട്- ഭക്തീമാർഗത്തിൽ വളരെ സന്തോഷം ഉണ്ടായിരുന്നു, ഇപ്പോൾ ബാബയെ ഓർമ്മിക്കാൻ ആഗ്രഹിച്ചാൽ പോലും ഓർമ്മിക്കാൻ സാധിക്കുന്നില്ല. ബിന്ദുവിനെ ഓർമ്മ വരുന്നില്ല. വലിയ വസ്തുവായിരുന്നെങ്കിൽ ഓർമ്മിക്കാമായിരുന്നു.

ബാബ പറയുന്നു നിങ്ങൾ ശിവബാബ എന്നു പറഞ്ഞ് ഓർമ്മിക്കൂ. ഈ പഴയ ലോകത്തെ മറക്കൂ. നിങ്ങൾ ശാന്തീധാമത്തിൽ ഓർമ്മിക്കൂ. കേവലം ശാന്തീധാമത്തെ മാത്രം ഓർമ്മിക്കരുത്, ബാബയുടെ ഓർമ്മയിലൂടെ മാത്രമേ വികർമ്മം വിനാശമാവുകയുള്ളൂ. ആത്മാവിന് മധുരമായ ബാബയോട് സ്നേഹമുണ്ടായിരിക്കണം. അരകൽപ്പത്തിലെ പ്രിയതമനാണ്. ആത്മാവാണ് പറയുന്നത്, ഞങ്ങൾ അരകൽപ്പം അങ്ങയെ മറന്നിരിക്കുകയായിരുന്നു. ഇവിടെ ആരെയെല്ലാമാണോ ബ്രാഹ്മണിമാർ കൂട്ടിക്കൊണ്ടു വരുന്നത്, വളരെ ശ്രദ്ധയോടു കൂടി നിശ്ചയമുള്ളവരെ തന്നെ കൂട്ടികൊണ്ടു വരണം. അഥവാ ഇവിടെ വന്നതിനു ശേഷം വീണ്ടും പതിതമായി മാറിയെങ്കിൽ ശിക്ഷ ബ്രാഹ്മണിയ്ക്കായിരിക്കും ഉണ്ടാവുക. അതിനാൽ ബ്രാഹ്മണിയുടെ മുകളിൽ വളരെയധികം ഉത്തരവാദിത്വം ഉണ്ട്. ബാബ ഈ രഥം എടുത്തിരിക്കയാണ്. എല്ലാ കാര്യങ്ങളുടെയും അനുഭവിയാണ്. ഇവിടെയാണെങ്കിൽ അഴുക്കിന്റെ ഒരു കാര്യവും ഇല്ല. പരസ്പരം ചിരി, കളി, സംസാരം ഇതിനൊന്നും ഒരു തടസ്സവും ഇല്ല. ബാക്കി അൽപമെങ്കിലും ഏതെങ്കിലും ആത്മാവിനോട് സ്നേഹം വെയ്ക്കുകയാണെങ്കിൽ അത് വർദ്ധിച്ചുകൊണ്ടിരിക്കും. അവരുടെ ഓർമ്മ വന്നുകൊണ്ടേയിക്കും. അതിനാൽ ഇതിലും ഉപരി പോകണം.

ഇപ്പോൾ നിങ്ങൾ വീട്ടിലാണോ ഇരിക്കുന്നത് അതോ സത്യയുഗത്തിലാണോ ഇരിക്കുന്നത്? (വീട്ടിൽ) ബാബ കുട്ടികളെ വീട്ടിലാണ് പഠിപ്പിക്കുന്നത്. ഇത് നിങ്ങളുടെ എല്ലാവരുടേയും വീടാണ്. പുറത്തേക്ക് പോകുമ്പോൾ ഇങ്ങനെ പറയുകയില്ല. ഇവിടെ വളരെയധികം ലഹരി ഉണ്ടായിരിക്കും. ദേഹ അഭിമാനത്തെ ഉപേക്ഷിക്കണം. ദേഹീ അഭിമാനിയായിമാറുകയാണെങ്കിൽ ജാതി- മത ഭേദമെല്ലാം ഇല്ലാതാകും. പഴയ ലോകം തമോപ്രധാനമാണ്, അതിൽ ഭേദഭാവം വീണ്ടും വർദ്ധിച്ചു വരികയാണ്. ആദ്യം ബ്രിട്ടീഷ് ഗവൺമെന്റിന്റെ സമയത്ത് ഭാഷകളുടെ ഭിന്നത ഉണ്ടായിരുന്നില്ല. ഇപ്പോൾ ദിനം പ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പിന്നീട് സത്യയുഗത്തിൽ ഒരു ഭാഷ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. ഒരു ഭേദഭാവവും ഉണ്ടാവുകയില്ല. ശരി.

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ഒരു ദേഹധാരിയുടെയും ഓർമ്മ വരരുത്, ഇതിന് വേണ്ടി ഒരാളോടു പോലും സ്നേഹം വെയ്ക്കരുത്. ഇതിൽ നിന്നും ഉപരിയായിരിക്കണം. വളരെ ശ്രദ്ധാലുവായിരിക്കണം. മായയുടെ വികൽപ്പങ്ങളിൽ ഭയക്കരുത്, വിജയിയായി മാറണം.

2. ധ്യാന സാക്ഷാത്ക്കാരത്തിൽ മായ വളരെയധികം പ്രവേശിക്കും, ഈ ഭൂതത്തിന്റെ പ്രവേശനത്തിൽ നിന്നും സ്വയത്തെ സംരക്ഷിക്കണം. ബാബയ്ക്ക് തന്റെ സത്യം സത്യമായ വാർത്ത കേൾപ്പിക്കണം.

വരദാനം :-
ഓരോ കാര്യത്തിലും സാരത്തെ ഗ്രഹിച്ച് ഓൾറൗണ്ടായി മാറുന്ന സരള പുരുഷാർത്ഥിയായി ഭവിക്കട്ടെ.

ഏത് കാര്യം കാണുകയാണെങ്കിലും കേൾക്കുകയാണെങ്കിലും അതിന്റെ സാരത്തെ മനസ്സിലാക്കൂ മാത്രമല്ല എന്ത് വാക്ക് സംസാരിക്കുന്നുവോ, എന്ത് കർമ്മം ചെയ്യുന്നുവോ അതിൽ സാരം നിറച്ചതാണെങ്കിൽ പുരുഷാർത്ഥം സരളമായി മാറും. അങ്ങനെയുള്ള സരള പുരുഷാർത്ഥി എല്ലാ കാര്യങ്ങളിലും ഓൾറൗണ്ടായിരിക്കും. അവരിൽ യാതൊരു കുറവും കാണപ്പെടുകയില്ല. ഏതൊരു കാര്യത്തിലും ധൈര്യത്തിന്റെ കുറവുണ്ടാകില്ല, മുഖത്തിലൂടെ അങ്ങനെയുള്ള വാക്കുകൾ വരികയില്ല അതായത് എനിക്ക് ഈ കാര്യം ചെയ്യാൻ സാധിക്കില്ല. അങ്ങനെയുള്ള സരള പുരുഷാർത്ഥി സ്വയവും സരളചിത്തരായിരിക്കും മറ്റുള്ളവരെ സരളചിത്തരാക്കുകയും ചെയ്യും.

സ്ലോഗന് :-
സാധനങ്ങൾ ഉപയോഗിച്ചുകൊണ്ടും അതിന്റെ പ്രഭാവത്തിൽ നിന്ന് വേറിട്ടും ബാബയുടെ പ്രിയപ്പെട്ടവരുമാകൂ.

അവ്യക്ത സൂചനകൾ- സദാ അചഞ്ചലവും ദൃഢവുമായ ഏകരസസ്ഥിതിയുടെ അനുഭവം ചെയ്യൂ.

ഏകരസസ്ഥിതി ഉണ്ടാക്കുന്നതിന് വേണ്ടി ഒന്നിനെയല്ലാതെ മറ്റൊന്നും തന്നെ കണ്ടിട്ടും കാണാതിരിക്കൂ ഈ കാണുന്ന വസ്തുക്കളൊന്നും തന്നെ സ്ഥിരമല്ല. അതിനാൽ ഏകരസവും സ്ഥിരവുമായി അപ്പോഴേ ഇരിക്കാൻ സാധിക്കൂ എപ്പോഴാണോ ഏതൊരു ദൃശ്യവും കണ്ടുകൊണ്ടും എന്ത്, എന്തുകൊണ്ട് എന്നത് ഉൽപ്പന്നമാകാത്തത്. ഇത് തന്നെയാണ് വ്യർത്ഥ സങ്കൽപ്പങ്ങളുടെ ഇളക്കങ്ങൾക്ക് കാരണം. ഈ എന്തുകൊണ്ട് എന്നതിന്റെ സമാപ്തിക്ക് ശേഷമേ സമ്പൂർണ്ണത വന്നുചേരൂ.