18.06.2026           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ-അതീന്ദ്രിയ സുഖത്തിലിരിക്കുന്നതിനുവേണ്ടി സദാ ഞാൻ ആരുടെ കുട്ടിയാണ് എന്ന സ്മൃതിയിലിരിക്കൂ. അഥവാ ബാബയെ മറക്കുകയാണെങ്കിൽ സുഖം അപ്രത്യക്ഷമാകും.

ചോദ്യം :-
ബാബയെ ലഭിച്ചതിന്റെ സ്ഥായിയായ സന്തോഷം ഏത് കുട്ടികൾക്കാണ് ഉണ്ടാകുന്നത്?

ഉത്തരം :-
ഏതു കുട്ടികളാണോ ഒരേയൊരു ബാബയുമായി സർവ്വ സംബന്ധവും യോജിപ്പിച്ചിട്ടുളളത്. ഒരു ബാബയുടെ മാത്രം ഓർമ്മയിലിരിക്കാനുളള പരിശ്രമം ചെയ്യുന്നവർ. ഏതൊരു ദേഹധാരിയേയും ഓർമ്മിക്കാത്തവർ അവർക്കാണ് സ്ഥിരമായ സന്തോഷമുണ്ടാകുന്നത്. അഥവാ ദേഹധാരിയുടെ ഓർമ്മയുണ്ടെങ്കിൽ ഒരുപാട് കരയേണ്ടതായി വരും. വിശ്വത്തിന്റെ അധികാരിയായി മാറുന്നവർ ഒരിക്കലും കരയില്ല.

ഗീതം :-
കുട്ടിക്കാലത്തെ ദിവസങ്ങൾ മറന്നുപോകരുത്......

ഓംശാന്തി.  
ബാബ പറയുന്നു-മധുരമായ കുട്ടികളേ, നമ്മൾ പരിധിയില്ലാത്ത ബാബയുടെ കുട്ടികളാണ്. ഇത് മറക്കരുത്. ഇത് മറന്നാൽ സ്വയത്തെ കരയിക്കുന്നതിനു സമാനമാണ്, ബുദ്ധി അഴുക്ക് ലോകത്തിലേക്ക് പോകും. ബാബയുടെ ഓർമ്മയിലൂടെ അതീന്ദ്രിയസുഖത്തിന്റെ അനുഭവമുണ്ടാകുന്നു. ബാബയെ മറന്നുപോകുന്നതിലൂടെ ഈ സുഖം അപ്രത്യക്ഷമാകും. നമ്മൾ ബാബയുടെ കുട്ടികളാണെന്ന് എപ്പോഴും ഓർമ്മയുണ്ടായിരിക്കണം. ഇല്ലായെന്നുണ്ടെങ്കിൽ സ്വയം കരയേണ്ടതായി വരും. എല്ലാവരും ഭഗവാന്റെ കുട്ടികളാണ്. എല്ലാവരും പറയുന്നു-അല്ലയോ ബാബാ, അല്ലയോ പരമപിതാ പരമാത്മാവേ രക്ഷിക്കൂ. എന്നാൽ ബാബയിൽ നിന്നും എപ്പോഴാണ് രക്ഷ ലഭിക്കുന്നതെന്ന് ആർക്കും അറിയില്ല. ബാബയിൽ നിന്നും നമുക്ക് മുക്തി-ജീവൻമുക്തി എപ്പോഴാണ് ലഭിക്കുന്നതെന്ന് ഒരു സാധു-സന്യാസിമാർക്കും അറിയില്ല. കാരണം ഭഗവാനെത്തന്നെ ഓരോ കണ-കണങ്ങളിലുമുണ്ടെന്ന് പറഞ്ഞിരിക്കുന്നു. ഇപ്പോൾ നിങ്ങൾ കുട്ടികൾ പരിധിയില്ലാത്ത ബാബയെ അറിഞ്ഞ് കഴിഞ്ഞു. ഏറ്റവും പ്രിയപ്പെട്ട ബാബയാണ്. ബാബയേക്കാളും സ്നേഹി മറ്റാരും തന്നെയില്ല. അങ്ങനെയൊരു അച്ഛനെ അറിയാതിരിക്കുന്നത് വളരെ വലിയ തെറ്റാണ്. ശിവജയന്തി എന്തുകൊണ്ടാണ് ആഘോഷിക്കുന്നത്, ശിവൻ ആരാണ്? ഇതൊന്നും ആർക്കും അറിയില്ല. ബാബ പറയുന്നു-നിങ്ങൾ എത്ര വിവേകശൂന്യരായി മാറിയിരിക്കുന്നു. മായാരാവണൻ നിങ്ങളെ എന്താക്കി മാറ്റിയിരിക്കുന്നു! ഇപ്പോൾ നിങ്ങൾ കുട്ടികൾക്കറിയാം ഇത് നമ്മുടെ ജന്മഭൂമിയാണ്. ബാബ ഓരോ 5000 വർഷത്തിനു ശേഷമാണ് വരുന്നത്. മനുഷ്യർ പറയുന്നു 40000 വർഷങ്ങൾക്കു ശേഷം എപ്പോഴാണോ ഈ കലിയുഗം പൂർത്തിയാകുന്നത്, അപ്പോൾ ഭഗവാൻ വരും. ത്രിമൂർത്തികളുടെ ചിത്രവും കാണിക്കുന്നുണ്ട്. ത്രിമൂർത്തി മാർഗ്ഗം എന്ന പേരും വെച്ചിട്ടുണ്ട് എന്നാൽ മൂന്ന് മൂർത്തികളായ ബ്രഹ്മാവ്, വിഷ്ണു, ശങ്കരനെക്കുറിച്ച് ആർക്കുമറിയില്ല. ബ്രഹ്മാവ് എന്തു ചെയ്തു പോയി? വിഷ്ണുവിന്റേയും ശങ്കരന്റേയും കർത്തവ്യമെന്താണ്, എവിടെ വസിക്കുന്നു, ഒന്നും അറിയില്ല. തികച്ചും ഘോരമായ അന്ധകാരത്തിലാണ്. ബാബയാണ് രചയിതാവ്. ബാബയുടെ രചന എത്ര വലുതാണ്. പരിധിയില്ലാത്ത നാടകമാണ്. ഈ നാടകത്തിൽ പരിധിയില്ലാത്ത മനുഷ്യരാണ് വസിക്കുന്നത്. ഇന്നുമുതൽ 5000 വർഷങ്ങൾക്കു മുമ്പ് ഭാരതം സത്യയുഗമായിരുന്നപ്പോൾ, ഈ ലക്ഷ്മീ-നാരായണൻ ഭരിച്ചിരുന്ന രാജ്യത്തിൽ മറ്റൊരു രാജ്യവുമുണ്ടായിരുന്നില്ല. ശ്രീലക്ഷ്മിയെ ഭഗവതിയെന്നും ശ്രീ നാരായണനെ ഭഗവാനെന്നുമാണ് പറയുന്നത്. രാമ-സീതയെ പോലും, ഭഗവാൻ രാമനെന്നും ഭഗവതി സീതയെന്നുമാണ് പറയുന്നത്. ഇപ്പോൾ ഭഗവാൻ നാരായണനും ഭഗവതി ലക്ഷ്മിയും എവിടുന്ന് വന്നിട്ടാണ് രാജ്യം ഭരിച്ച് പോയത്. എന്നാൽ അവരുടെ ജീവിതകഥയെക്കുറിച്ച് ആർക്കും അറിയില്ല. വെറുതെ പാടിക്കൊണ്ടിരിക്കുന്നു-അല്ലയോ ഭഗവാനേ, ദുഃഖത്തെ ഹരിച്ച് സുഖം നൽകുന്നവനേ. എന്നാൽ എങ്ങനെയാണ് ദുഃഖത്തെ ഹരിച്ച് സുഖം നൽകുന്നതെന്ന് ആർക്കും അറിയില്ല. ഏതൊരു സുഖമാണ് എല്ലാവർക്കും നൽകിയത്? പിന്നെ എപ്പോഴാണ് എല്ലാവരുടേയും ദുഃഖത്തെ ഹരിച്ചത്? ഒന്നും അറിയില്ല.

നിങ്ങൾ കുട്ടികൾ ഇവിടെ ഭഗവതി ലക്ഷ്മിയും ഭഗവാൻ നാരായണനുമായി മാറുന്നതിനുവേണ്ടി രാജയോഗം പഠിക്കുകയാണ്. പിന്നീട് ഭഗവതി സീതയും ഭഗവാൻ രാമനുമായി മാറണം എന്നുളളതും അറിയാം. 8 ജന്മം സത്യയുഗത്തിൽ പൂർത്തിയാക്കി പിന്നീട് രാമന്റേയും സീതയുടേയും രാജ്യത്തിലേക്ക് വരണം. നിങ്ങൾ ഇവിടെ 21 ജന്മത്തേക്കുവേണ്ടി പരിധിയില്ലാത്ത രാജധാനി സ്ഥാപിക്കുകയാണ്. നിങ്ങൾ ഭഗവതിയും ഭഗവാനും സ്വർഗ്ഗത്തിലെ അധികാരികളായി മാറുകയാണ്. സ്വർഗ്ഗം ആകാശത്തൊന്നുമല്ല. ഇതും ആർക്കും അറിയില്ല. തികച്ചും തുച്ഛ ബുദ്ധിയാണ്. ഇന്നയാൾ സ്വർഗ്ഗത്തിലേക്ക് പോയി എന്ന് പറയുന്നു. എന്നാൽ ഒന്നും മനസ്സിലാക്കുന്നില്ല. ശരി, ക്രിസ്ത്യാനികളും ബുദ്ധരുമെല്ലാം സ്വർഗ്ഗത്തിലേക്ക് പോകുമോ? അവരെല്ലാം പിന്നീട് വന്നാണ് അവനവന്റെ ധർമ്മം സ്ഥാപിക്കുന്നത്. അപ്പോൾ അവർക്ക് എങ്ങനെ സ്വർഗ്ഗത്തിലേക്ക് വരാൻ സാധിക്കും? സ്വർഗ്ഗമെന്ന് എന്തിനെയാണ് പറയുന്നതെന്നും അവർക്ക് അറിയില്ല. സന്യാസിമാർ പറയുന്നു, ജ്യോതി ജ്യോതിയിൽ ലയിച്ചു. മറ്റുചിലർ പറയും നിർവ്വാണധാമത്തിലേക്ക് പോയി. നിർവ്വാണത്തിലും ലോകമുണ്ടല്ലോ. അത് വസിക്കുന്ന സ്ഥാനമാണ്. ജ്യോതി ജ്യോതിയിൽ പോയി ലയിക്കുന്നതിന്റെ കാര്യമില്ല. ജ്യോതിയിൽ ലയിച്ചാൽ പിന്നെ ആത്മാവ് തന്നെ നശിച്ചുപോകും. കളി തന്നെ സമാപ്തമാകും. ഈ ഡ്രാമയിൽ നിന്നും ഒരാത്മാവിനും മുക്തമാകാൻ സാധിക്കില്ല. ആർക്കും മോക്ഷം ലഭിക്കില്ല. ഗീതത്തിന്റെ അർത്ഥം പോലും ആർക്കും മനസ്സിലാക്കാൻ സാധിക്കില്ല. ജീവന്മുക്തിയുടെ അർത്ഥവും മനസ്സിലാക്കുന്നില്ല. ആത്മാവിന്റെയും പരമാത്മാവിന്റെയും അർത്ഥവും മനസ്സിലാക്കുന്നില്ല. ബാബ പറയുന്നു- നിങ്ങളുടെ മുഖം മനുഷ്യന്റേതാണ്. ദേവതകൾക്കും അങ്ങനെയായിരുന്നു. സത്യയുഗത്തിന്റെ തുടക്കത്തിൽ ദേവതകളായിരുന്നു. അവരുടെ രാജ്യം 2500 വർഷം വരെയുണ്ടായിരുന്നു. ബാക്കി 2500 വർഷത്തിലാണ് മറ്റെല്ലാ ധർമ്മത്തിലുള്ളവരും വരുന്നത്. 5000 വർഷത്തിനു പകരം കൽപ വൃക്ഷത്തിന്റെ ആയുസ്സ് ലക്ഷക്കണക്കിന് വർഷമാണെന്ന് മനുഷ്യർ പറയുന്നു. പക്ഷേ അവർ നിങ്ങളുടെ കാര്യം മനസ്സിലാക്കാൻ പോലും വരില്ല. ശരിയാണ്, കൽപം മുമ്പും വന്ന് മനസ്സിലാക്കിയവർ മാത്രമേ വരികയുള്ളൂ. ആദ്യം മനസ്സിലാക്കിക്കൊടുക്കണം, ആരാണോ വീടുപേക്ഷിച്ച് കാട്ടിൽ പോയി വസിക്കുന്നത് അവരുടേത് പരിധിയുള്ള സന്യാസമാണ്. ഏറ്റവുമാദ്യം അവർ സതോപ്രധാനമായിരുന്നു. പിന്നീട് ഇപ്പോൾ തമോപ്രധാനമായി മാറിയപ്പോൾ കാട്ടിൽ നിന്ന് തിരിച്ചു വന്ന് വലിയ-വലിയ കൊട്ടാരങ്ങളെല്ലാമുണ്ടാക്കി. ഈ സന്യാസിമാർപോലും പവിത്രതയുടെ ആധാരത്തിൽ ഭാരതത്തെ തീർച്ചയായും നിലനിർത്തുന്നുണ്ട്. ഭാരതത്തിന്റെ സേവനം ചെയ്തിട്ടുണ്ട്. ഈ സന്യാസധർമ്മം ഇല്ലായിരുന്നുവെങ്കിൽ ഭാരതം തികച്ചും വികാരങ്ങളിൽ കത്തിയെരിഞ്ഞിട്ടുണ്ടാകും. പതീതമായി മാറിയിരിക്കും. എന്നാൽ ഇതും ഡ്രാമയിൽ അടങ്ങിയിട്ടുളളതാണ്. മുമ്പുണ്ടായിരുന്ന സന്യാസിമാരിലുള്ള പവിത്രതയുടെ ശക്തിയാണ് ഭാരതത്തെ നിലനിർത്തിപ്പോന്നത്. ദേവതകളുടെ രാജ്യമുണ്ടായിരുന്നപ്പോൾ ഭാരതം എത്ര ധനവാനായിരുന്നു. അവർക്ക് വലിയവലിയ വജ്രങ്ങളുടേയും വൈഡൂര്യങ്ങളുടേയും കൊട്ടാരങ്ങളുണ്ടായിരുന്നു. അതെല്ലാം എവിടെ പ്പോയി? എല്ലാം താഴേക്ക് പോയി. ലങ്കയും ദ്വാരകയുമെല്ലാം സമുദ്രത്തിന് താഴേക്ക് പോയി എന്നാണ് പറയുന്നത്. ഇപ്പോൾ ഇതൊന്നും ഇല്ലല്ലോ. സ്വർണ്ണക്കൊട്ടാരങ്ങളെല്ലാം ഉണ്ടായിരുന്നല്ലോ. ക്ഷേത്രത്തിലെല്ലാം വജ്രങ്ങളും വൈഡൂര്യങ്ങളും പതിക്കാമെങ്കിൽ സത്യയുഗത്തിൽ ഇല്ലാതിരിക്കില്ലല്ലോ! നിങ്ങൾ കുട്ടികൾക്ക് എത്ര സന്തോഷമുണ്ടായിരിക്കണം. ബാബ വീണ്ടും വന്നിരിക്കുകയാണ്. പറയുന്നു- ബാബയെ ഓർമ്മിക്കൂ. വികർമ്മങ്ങളെല്ലാം വിനാശമാകുന്നത് ബാബയുടെ ഓർമ്മയിലൂടെ മാത്രമല്ലേ. എന്നാൽ ഒരേയൊരു ബാബയെ മറക്കുമ്പോഴാണ് മറ്റ് ദേഹധാരികളുടെയെല്ലാം ഓർമ്മ വരുന്നത്. ദേഹധാരിയുടെ ഓർമ്മയിലൂടെ ഒരു ലാഭവുമില്ല. ബാബ പറയുന്നു-എന്നെ മാത്രം ഓർമ്മിക്കൂ. ഒരു ദേഹധാരിയേയും ഓർമ്മിക്കരുത്. അമ്മ മരിച്ചാലും ഹൽവ കഴിക്കണം....ഒരു ബാബയുടെ ഓർമ്മയിലൂടെ മാത്രമാണ് സമ്പാദ്യമുള്ളത്. നമ്മൾ ശിവബാബയുടെ കുട്ടികളാണ്. ബാബയിൽ നിന്നാണ് സമ്പത്ത് എടുക്കേണ്ടത്. ഈ സമയം ബാബയെ ഓർമ്മിച്ചില്ലായെന്നുണ്ടെങ്കിൽ പിന്നീട് ഒരുപാട് പശ്ചാത്തപിക്കേണ്ടതായി വരും. കരയേണ്ടിവരും. വിശ്വത്തിന്റെ അധികാരിയാകാൻ പോകുന്നവർക്ക് കരയേണ്ട ആവശ്യമെന്താണ്. നിങ്ങൾ ബാബയെ മറക്കുന്നതുകൊണ്ടാണ് മായയുടെ അടിയേൽക്കുന്നത്. അതുകൊണ്ട് ബാബ വീണ്ടും വീണ്ടും മനസ്സിലാക്കിതരുന്നു-ബാബയേയും സമ്പത്തിനേയും ഓർമ്മിക്കൂ. അമരനാഥനായ ബാബ അമരപുരിയിൽ ഒരു പാർവ്വതിക്കു മാത്രമായിരിക്കില്ലല്ലോ അമരകഥ കേൾപ്പിച്ചിട്ടുണ്ടാവുക. തീർച്ചയായും ഒരുപാട് പേരുണ്ടായിരിക്കും. എല്ലാ മനുഷ്യർക്കും ബാബ മനസ്സിലാക്കിത്തരുന്നു, ഇപ്പോൾ പതീതമാകരുത്. ഈ അന്തിമജന്മം പവിത്രമാകൂ. സ്വർഗ്ഗത്തിൽ വികാരങ്ങളൊന്നുമില്ല. അഥവാ അവിടേയും വികാരമുണ്ടായിരുന്നെങ്കിൽ പിന്നെ സ്വർഗ്ഗവും നരകവും തമ്മിലുള്ള വ്യത്യാസമെന്താണ്? ദേവീദേവതകളുടെ മഹിമ പാടാറുണ്ട്-സർവ്വഗുണസമ്പന്നർ 16 കലാ സമ്പൂർണ്ണർ.... ഭഗവാൻ വന്ന് നമ്മെ ഭഗവാൻ ഭഗവതിയാക്കി മാറ്റുന്നു. ഭഗവാനല്ലാതെ മറ്റാർക്കും ഇങ്ങനെയാക്കാൻ സാധിക്കില്ല. ഭഗവാൻ ഒന്നാണ്. ഭഗവാന്റെയും ഭഗവതിയുടെയും രാജധാനി എന്ന മഹിമയുണ്ട്. അവിടെ രാജാവും റാണിയും പ്രജകളുമെല്ലാം ഉണ്ടായിരിക്കും. എന്നാൽ ഭഗവാൻ ഭഗവതിയെന്നൊന്നും പറയാൻ സാധിക്കില്ല. അതുകൊണ്ടാണ് ആദി സനാതന ദേവീ-ദേവത ധർമ്മമെന്ന് പറയുന്നത്. ഇതാർക്കും അറിയില്ല. ബ്രഹ്മാവിന്റെ ആത്മാവിനും ബാബയാണ് മനസ്സിലാക്കികൊടുക്കുന്നത്. രണ്ടാത്മാക്കളാണല്ലോ-ഒന്ന് ബാബയുടെയും മറ്റൊന്ന് ദാദയുടെയും. ബ്രഹ്മാവിന്റെ ആത്മാവ് 84 ജന്മം എടുക്കുന്നു. ശിവബാബയുടെ ആത്മാവ് പുനർജന്മരഹിതനാണ്. ബാബ ഒരിക്കലും പുനർജന്മം എടുക്കുന്നില്ല. ഒരു തവണ വന്ന് മുഴുവൻ വിശ്വത്തേയും പവിത്രമാക്കി മാറ്റുന്നതിനുവേണ്ടി രാജയോഗം പഠിപ്പിക്കുന്നു. ബാബ നിങ്ങൾക്ക് മനസ്സിലാക്കിത്തരുന്നു-ഞാൻ ഈ ബ്രഹ്മാവിൽ പ്രവേശിച്ചിരിക്കുകയാണ്. ഈ ബ്രഹ്മാവ് 84 ജന്മം അനുഭവിച്ചതാണ്. ഇപ്പോൾ ബ്രഹ്മാവിന്റെ ഒരുപാട് ജന്മങ്ങളുടെ അന്തിമജന്മമാണ്. നിരാകാരനായ ബാബ എങ്ങനെ വന്ന് കുട്ടികൾക്ക് രാജയോഗം പഠിപ്പിക്കും? പ്രേരണയിലൂടെ ഒന്നും സാധിക്കില്ല. കൃഷ്ണ ഭഗവാനുവാചയായിരിക്കില്ല. കൃഷ്ണന് എങ്ങനെ വരാൻ സാധിക്കും? കൃഷ്ണൻ സത്യയുഗത്തിലെ രാജകുമാരനാണ്. 16 കലാ സമ്പൂർണ്ണനാണ്.... പിന്നീട് ത്രേതായുഗത്തിൽ 14 കലാ സമ്പൂർണ്ണവും. അതിനുശേഷം എന്തുകൊണ്ടാണ് ദ്വാപരയുഗത്തിലേക്ക് കൃഷ്ണനെ കാണിച്ചിരിക്കുന്നത്? കൃഷ്ണൻ ആദ്യം വരണം. ബാബ മനസ്സിലാക്കിത്തരുന്നു- ആദ്യം ബാബയെ ഓർമ്മിക്കൂ. ഇല്ലായെന്നുണ്ടെങ്കിൽ തീർച്ചയായും മായയുടെ അടിയേൽക്കും. തൊട്ടാവാടിയുടെ ചെടിയുണ്ട്. കൈതൊട്ടാൽ വാടിപ്പോകും. നിങ്ങളുടെ അവസ്ഥയും ഇങ്ങനെ തന്നെയാണ്- ബാബയെ ഓർമ്മിച്ചില്ലെങ്കിൽ നിങ്ങളും ഇല്ലാതാകുന്നു. ഗീതം കേട്ടു-കുട്ടിക്കാലത്തെ ദിവസങ്ങൾ മറന്നുപോകരുത്. ബാബയെ മറന്നാൽ ചിലപ്പോൾ എവിടെയെങ്കിലും മുറിവേൽക്കും. ബാബ പറയുന്നു-നിങ്ങൾ എന്റെ കുട്ടികളല്ലേ. ഈ ശരീരം വിഷത്തിൽ നിന്നുണ്ടായതാണ്. ലൗകീക അച്ഛനും അമ്മയുമുണ്ട്. ശിവബാബ പാരലൗകീക അച്ഛനാണ്. ബ്രഹ്മാബാബ അലൗകീക അച്ഛനാണ്. ബ്രഹ്മാവ് പരിധിയുള്ളതായിരുന്നു. പിന്നീട് പരിധിയില്ലാത്തതായി. നോക്കൂ, ബ്രഹ്മാവിന്റെ ലൗകികസന്താനമായ നിർമ്മൽശാന്ത എന്ന കുട്ടിയാണ് ഈ ഇരിക്കുന്നത്. ഇവർ ലൗകികവും, അലൗകികവും, പാരലൗകികവുമാണ്. ശിവബാബക്ക് തന്റേതായ സഹോദരീ-സഹോദരന്മാരില്ലല്ലോ. ലൗകീകമോ, അലൗകീകമോ, പാരലൗകീകമോ ഇല്ല. എത്ര വ്യത്യാസമാണ്. ഒരു ബാബയുടേതായി മാറുക എന്നത് ചിറ്റമ്മയുടെ വീട്ടിൽ പോകുന്നതുപോലെ അത്ര എളുപ്പമുള്ള കാര്യമല്ല. അങ്ങനെയുള്ള ബാബയുമായി ബന്ധം യോജിപ്പിക്കാൻ സമയമെടുക്കും. ശിവബാബയുടെ ഓർമ്മയിൽ ഇരിക്കുക എന്നത് വളരെ പരിശ്രമമുള്ള കാര്യമാണ്. പലരും 50 വർഷമായി ഇവിടെയിരിക്കുന്നുണ്ടെങ്കിലും മുഴുവൻ ദിവസവും ശിവബാബയെ ഓർമ്മിക്കാൻ സാധിക്കുന്നില്ല. അങ്ങനെയുള്ളവരുമുണ്ട്. മറ്റെല്ലാവരേയും മറന്ന് ഒരു ബാബയെ മാത്രം ഓർമ്മിക്കാൻ വളരെയധികം പരിശ്രമമുണ്ട്. ചിലർ ഒരു ശതമാനം ഓർമ്മിക്കുന്നു, ചിലർ 2 ശതമാനം, മറ്റുചിലർ 1/2 ശതമാനം പോലും ബുദ്ധിമുട്ടിയാണ് ഓർമ്മിക്കുന്നത്. ഇത് വളരെ ഉയർന്ന ലക്ഷ്യമാണ്. അതിനാൽ ബാബ മനസ്സിലാക്കി ത്തരുന്നു-കുട്ടിക്കാലത്തെ മറക്കരുത്. ബാബയിൽ നിന്നാണ് സ്വർഗ്ഗത്തിന്റെ സമ്പത്ത് ലഭിക്കുന്നത്. നിങ്ങൾക്കറിയാം നമ്മൾ ജീവിച്ചിരിക്കെ മരിച്ച് പുതിയ ലോകത്തിലേക്ക് പോകുന്നതിനുവേണ്ടി ബാബയുടേതായി മാറിയിരിക്കുന്നു. അതിനാൽ നിങ്ങൾക്ക് സ്ഥിരമായ സന്തോഷമുണ്ടായിരിക്കണം. ആഹാ! നമ്മൾ ഡബിൾ കിരീടധാരിയായി മാറും. സത്യയുഗത്തിൽ ഈ ദേവതകളെ 16 കലാ സമ്പൂർണ്ണരെന്നും പിന്നീട് 14 കലാ സമ്പൂർണ്ണരെന്നും എന്തുകൊണ്ടാണ് പറയുന്നത്? ഒന്നും അറിയില്ല. ഈ ഭക്തിമാർഗ്ഗത്തിലെ ശാസ്ത്രങ്ങളെല്ലാം വീണ്ടും ഉണ്ടാകും. ഈ ഹഠയോഗവും തീർത്ഥ യാത്രകളെല്ലാം വീണ്ടും ഉണ്ടായിരിക്കും. എന്നാൽ ഇതിൽ നിന്നെല്ലാം എന്താണ് ലഭിക്കുക? സ്വർഗ്ഗത്തിലേക്ക് പോകുമോ? ഇല്ല, മനുഷ്യർ ഒരുപാട് തന്ത്രവിദ്യകൾ ഉപയോഗിച്ചാണ് കർമ്മങ്ങൾ ചെയ്യുന്നത്. തന്ത്ര-മന്ത്രങ്ങൾ ചെയ്യുന്നവർ ഒരുപാട് പേരുണ്ട്. ആയിരക്കണക്കിന് മനുഷ്യർ അവരുടെ പിന്നാലെ പോയിക്കൊണ്ടേയിരിക്കുന്നു. ഇതിലൂടെ അവർ വാച്ചുകളും അതുപോലത്തെ ഒരുപാട് സാധനങ്ങളെല്ലാം ഉണ്ടാക്കുന്നു. ഇതെല്ലാം താൽക്കാലികമാണെന്ന് ആരും മനസ്സിലാക്കുന്നില്ലല്ലോ. ഇതിൽ ഒരുപാട് പരിശ്രമിക്കേണ്ടതായി വരുന്നു. ഈ തന്ത്രങ്ങളെക്കുറിച്ച് പഠിക്കാനുള്ള പുസ്തകവുമുണ്ട്. ലക്ഷക്കണക്കിന് മനുഷ്യർ അവരുടെ കൂടെയുണ്ട്. നിങ്ങൾ കുട്ടികൾക്കറിയാം ബാബയിൽ നിന്നും നമുക്ക് സ്വർഗ്ഗത്തിന്റെ സമ്പത്ത് ലഭിക്കുന്നു. ഈ കണ്ണുകളാൽ എന്തെല്ലാം കാണുന്നുണ്ടോ അതൊന്നും ഉണ്ടായിരിക്കില്ല. ബാബ മനസ്സിലാക്കിത്തരുന്നു-നിങ്ങൾ അശരീരിയായാണ് വന്നത് പിന്നീട് ശരീരസഹിതം പാർട്ട് അഭിനയിച്ചു. അഥവാ 84 ലക്ഷത്തിന്റെ കണക്ക് പറയുകയാണെങ്കിൽ 12 മാസമെടുക്കും. ഇത് സംഭവ്യമേയല്ല. 84 ജന്മങ്ങളുടെ കണക്ക് പറയുക തികച്ചും സഹജമാണ്. നിങ്ങൾ 84 ജന്മങ്ങളുടെ ചക്രം കറങ്ങിക്കൊണ്ടിരിക്കുന്നു. സൂര്യവംശികളുണ്ടെങ്കിൽ ചന്ദ്രവംശികളില്ല. സൂര്യവംശികളുടെ കുലം പൂർത്തിയായാൽ പിന്നെ ചന്ദ്രവംശികളുടെ കുലം വരും..

ഇപ്പോൾ നിങ്ങൾക്കറിയാം-നമ്മൾ ബ്രാഹ്മണ കുലത്തിലുള്ളവരാണ്. പിന്നീട് ദേവതാവംശത്തിൽ പെട്ടവരായി മാറണം. അതുകൊണ്ടാണ് നമ്മൾ പഠിപ്പ് പഠിക്കുന്നത്. അതിനുശേഷം ഏണിപ്പടി താഴേക്ക് ഇറങ്ങിയിറങ്ങി വൈശ്യരും ശൂദ്രവംശികളുമായി മാറും. ഇപ്പോൾ നമുക്ക് 84 ജന്മങ്ങളുടെ സ്മൃതി വന്നിരിക്കുകയാണ്. ഈ ചക്രത്തേയും ഓർമ്മിക്കണം. ബാബയെ ഓർമ്മിക്കുന്നതിലൂടെ സദാ ആരോഗ്യമുള്ളവരും സമ്പന്നരുമായി മാറും. പാപങ്ങൾ ഇല്ലാതാകും. ചക്രത്തെ അറിയുന്നതിലൂടെ ചക്രവർത്തി രാജാവായി മാറും. നിങ്ങൾക്കറിയാം ഈ പഴയ ലോകം ശ്മശാനമായി മാറണം. ഒന്നും അവശേഷിക്കില്ല. ഇല്ലാതാകും. രാമനും പോയി, രാവണനും പോയി.....സത്യയുഗത്തിൽ രാമന്റെ പരിവാരം എത്ര ചെറുതായിരിക്കും. ഇപ്പോൾ രാവണന്റെ പരിവാരം എത്ര വലുതാണ്. കുട്ടികൾക്കറിയാം ഇപ്പോൾ രാജധാനി സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ കാര്യത്തിലും പുരുഷാർത്ഥമാണ് ആദ്യം. ബാബ പുരുഷാർത്ഥം ചെയ്യിപ്പിക്കുന്നു-കുട്ടികളേ എന്നെ ഓർമ്മിക്കൂ... ഏതൊരു അച്ഛനിൽ നിന്നാണോ സ്വർഗ്ഗത്തിന്റെ ചക്രവർത്തി പദവി ലഭിക്കുന്നത്, ആ ബാബയെ ഓർമ്മിക്കില്ലേ? നിങ്ങൾ സ്വർഗ്ഗത്തിലെ അധികാരികളായിരുന്നു എന്ന് ബാബ സ്മൃതി ഉണർത്തിത്തരുന്നു. ഇപ്പോൾ വീണ്ടും പുരുഷാർത്ഥം ചെയ്ത് സ്വർഗ്ഗത്തിന്റെ അധികാരികളായി മാറൂ. ശരി.

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ഒരിക്കലും ഒരു കാര്യത്തിലും തൊട്ടാവാടിയാകരുത്. ഈശ്വരീയ കുട്ടിക്കാലത്തെ മറന്ന് വാടിപ്പോകരുത്. ഈ കണ്ണുകളാൽ എന്തെല്ലാം കാണുന്നുണ്ടോ അവയെല്ലാം കണ്ടുകൊണ്ടും കാണാതിരിക്കൂ.

2) ഒരു ബാബയുടെ ഓർമ്മയിൽ മാത്രമേ സമ്പാദ്യമുള്ളൂ. അതിനാൽ ദേഹധാരികളെ ഓർമ്മിച്ച് കരയരുത്. ബാബയേയും സമ്പത്തിനേയും ഓർമ്മിച്ച് വിശ്വത്തിന്റെ ചക്രവർത്തി പദവി നേടണം.

വരദാനം :-
ശ്രേഷ്ഠമായ മതത്തിന്റെ ആധാരത്തിൽ മായാവി സംഗദോഷത്തിൽനിന്നും വേറിട്ടുനിൽക്കുന്ന ശക്തിസ്വരൂപരായി ഭവിക്കട്ടെ.

ബന്ധുക്കൾ മനസ്സിലാക്കുന്നില്ല, കൂട്ടുകെട്ട് നല്ലതല്ല അതിനാൽ ശക്തിശാലിയാകാൻ കഴിയുന്നില്ല എന്നൊക്കെ കുട്ടികൾ പരാതി പറയാറുണ്ട്. ബാബയുടെ ശ്രേഷ്ഠമായ നിർദ്ദേശങ്ങളുടെ ആധാരത്തിൽ ജ്ഞാനസ്വരൂപത്തിന്റെയും ശക്തിസ്വരൂപത്തിന്റേയും വരദാനികളായി മാറി തന്റെ സ്ഥിതിയെ ഉറച്ചതാക്കി മാറ്റൂ. സാക്ഷിയായി ഓരോരുത്തരുടേയും പാർട്ടിനെ നോക്കൂ. തന്റെ സതോഗുണി പാർട്ടിൽ സ്ഥിതിചെയ്യുക. സദാ ബാബയുടെ കൂട്ടുകെട്ടിൽ ഇരിക്കുകയാണെങ്കിൽ തമോഗുണി ആത്മാക്കളുടെ കൂട്ടുകെട്ടിന്റെ പ്രഭാവത്തിൽ വരുകയില്ല.

സ്ലോഗന് :-
ആരാണോ കർമ്മമാകുന്ന കൽപവൃക്ഷത്തിന്റെ ചില്ലയിലിരുന്ന് കർമ്മം ചെയ്യുമ്പോഴും ഉപരാമസ്ഥിതിയിലിരിക്കുന്നവർ അവരാണ് കർമ്മയോഗികൾ.

അവ്യക്തസൂചന-സദാ ഹർഷിതമായി ഇരിക്കുന്നതിനായി തന്റെ സ്വഭാവത്തെ സരളമാക്കി മാറ്റൂ, സഹനശീലരായി മാറൂ..

ചിലർ ചില പ്രത്യേക സ്വഭാവങ്ങൾക്ക് വശപ്പെട്ടിട്ടുണ്ടാകും. പറയും, എനിക്ക് ആഗ്രഹമില്ല പക്ഷേ ഇതെന്റെ ശീലമായിപ്പോയി. ഇഷ്ടമില്ലെങ്കിലും അവർ അതുതന്നെ ചെയ്യുന്നു. എന്നാൽ താങ്കൾ കുട്ടികളുടെ സ്വഭാവം ഇത്രയധികം സരളമാകണം അത് കണ്ട് എല്ലാവർക്കും ഇവർ സഹജയോഗിയും സ്വതവേ യോഗിയുമാണെന്ന അനുഭവം ഉണ്ടാകണം. എന്തുചെയ്യും, എങ്ങിനെ യോഗം ചെയ്യും... ഈ പറച്ചിലുകളെയൊക്കെ സമാപ്തമാക്കണം. സദാ സഹജയോഗി അർത്ഥം യോഗി. ഈയൊരുകാര്യത്തെ തന്റെ സ്വാഭാവിക സംസ്ക്കാരമാക്കി മാറ്റുന്നതിലൂടെ എല്ലാ വിഷയങ്ങളിലും പെർഫെക്ട് ആയി മാറാനാകും.