മധുരമായകുട്ടികളേ -
ബാബവഴികാട്ടിയാണ്എന്നതുപോലെവഴികാട്ടിയായിമാറിഎ
ല്ലാവര്ക്കുംവീട്ടിലേക്കുളളവഴിപറഞ്ഞുകൊടുക്കണം, അന്ധന്മാരുടെഊന്നുവടിയായിമാറണം.
ചോദ്യം :-
നിങ്ങള് കുട്ടികള്ക്കുമാത്രം അറിയാവുന്ന, ഈ ഉണ്ടായതും
ഉണ്ടാക്കപ്പെട്ടിട്ടുളളതുമായ അനാദി ഡ്രാമയുടെ രഹസ്യം ഏതാണ് ?
ഉത്തരം :-
ഇത്
ഉണ്ടായതും ഉണ്ടാക്കപ്പെട്ടിട്ടുളളതുമായ അനാദി നാടകമാണ്, ഇതില് ഏതൊരു
അഭിനേതാവിനെയും കൂട്ടിച്ചേര്ക്കാന് സാധിക്കില്ല, ആരെയും കുറയ്ക്കാനും
കഴിയുകയില്ല. ഇടയില് ആര്ക്കും മോക്ഷം ലഭിക്കില്ല. ഞങ്ങള്ക്ക് ഈ വരവുപോക്കിന്റെ
ചക്രത്തില് നിന്നും മുക്തമാകണമെന്ന് ആര്ക്കും പറയാന് സാധിക്കില്ല. ബാബ പറയുന്നു,
കുറച്ച് സമയത്തേക്ക് മാത്രം ഇതില് നിന്നും മുക്തമാകാം. പക്ഷേ പാര്ട്ടില് നിന്നും
ഒരിക്കലും ആര്ക്കും മുക്തമാകാന് സാധിക്കില്ല. ഡ്രാമയുടെ ഈ രഹസ്യത്തെക്കുറിച്ച്
നിങ്ങള് കുട്ടികള്ക്ക് മാത്രമേ അറിയൂ.
ഓംശാന്തി.
ഭോലാനാഥനെന്ന് ആരെയാണ് പറയുന്നതെന്ന് മധുരമധുരമായ കുട്ടികള്ക്കറിയാം. നിങ്ങള്
സംഗമയുഗികളായ കുട്ടികള്ക്ക് മാത്രമേ ഇതറിയൂ, കലിയുഗീ മനുഷ്യര്ക്ക് ലേശം പോലും
അറിയില്ല. ജ്ഞാനസാഗരന് ഒരേയൊരു ബാബയാണ്. ബാബ തന്നെയാണ് സൃഷ്ടിയുടെ ആദി മദ്ധ്യ
അന്ത്യത്തിന്റെ ജ്ഞാനത്തെക്കുറിച്ച് മനസ്സിലാക്കിത്തരുന്നത്. തന്റെ പരിചയം
നല്കുന്നു. ഇപ്പോഴാണ് നിങ്ങള് കുട്ടികള്ക്കും മനസ്സിലാകുന്നത്, മുമ്പ്
നിങ്ങള്ക്കും ഇതറിയുമായിരുന്നില്ല. ബാബ പറയുന്നു, ഞാന് തന്നെയാണ് വന്ന് ഭാരതത്തെ
സ്വര്ഗ്ഗമാക്കി മാറ്റുന്നത്. പരിധിയില്ലാത്ത സമ്പത്ത് നല്കുന്നത്. നിങ്ങള്
ഇപ്പോള് എടുത്തുകൊണ്ടിരിക്കുന്നു. പരിധിയില്ലാത്ത അച്ഛനില് നിന്നും
പരിധിയില്ലാത്ത സുഖത്തിന്റെ സമ്പത്താണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇത് ഉണ്ടായതും
ഉണ്ടാക്കപ്പെട്ടിട്ടുളളതുമായ നാടകമാണ്. ഇതില് ഒരു അഭിനേതാവിനും കൂടാനോ കുറയാനോ
സാധിക്കില്ല. എല്ലാവര്ക്കും തന്റേതായ പാര്ട്ട് ലഭിച്ചിട്ടുണ്ട്. ആര്ക്കും മോക്ഷം
ലഭിക്കില്ല. ആര് ഏതെല്ലാം ധര്മ്മത്തിലുളളവരാണോ അവര് ആ ധര്മ്മത്തിലേക്കു തന്നെ
പോകുന്നു. ബുദ്ധമതത്തിലുളളവരും ക്രിസ്ത്യാനികളും ആഗ്രഹിക്കുകയാണെങ്കില് പോലും
അവര്ക്ക് സ്വര്ഗ്ഗത്തിലേക്ക് വരാന് സാധിക്കില്ല. അവരുടെ ധര്മ്മസ്ഥാപകര് വന്നാലെ
അവര്ക്ക് പാര്ട്ടുളളൂ. ഇതെല്ലാം തന്നെ നിങ്ങള് കുട്ടികളുടെ ബുദ്ധിയിലുണ്ട്.
മുഴുവന് ലോകത്തിലുളള മനുഷ്യരും ഈ സമയം നാസ്തികരാണ്. അര്ത്ഥം പരിധിയില്ലാത്ത
അച്ഛനെ അറിയാത്തവരാണ്. മനുഷ്യര്ക്കല്ലേ അറിയേണ്ടത്. ഇത് മനുഷ്യരുടെ നാടകശാലയാണ്.
ഓരോരോ ആത്മാക്കളും നിര്വ്വാണധാമത്തില് നിന്നും പാര്ട്ട് അഭിനയിക്കാനായി വരുന്നു.
പിന്നീട് നിര്വ്വാണധാമത്തിലേക്ക് പോകാനുളള പുരുഷാര്ത്ഥവും ചെയ്യുന്നു. ബുദ്ധന്
നിര്വ്വാണം പൂകി എന്നെല്ലാം പറയുന്നുണ്ട്. ബുദ്ധന്റെ ശരീരമല്ലല്ലോ ആത്മാവാണ്
പോയത്. പക്ഷേ ബാബ മനസ്സിലാക്കിത്തരുന്നു ആരും തന്നെ പോകുന്നില്ല. ആര്ക്കും
നാടകത്തില് നിന്നും മുക്തമാകാന് സാധിക്കില്ല. ആരും മോക്ഷം പ്രാപിക്കില്ല. ഇത്
ഉണ്ടായതും ഉണ്ടാക്കപ്പെട്ടിട്ടുളളതുമായ നാടകമാണ്. ചില മനുഷ്യര് മോക്ഷം
ലഭിക്കുമെന്നു വിചാരിക്കുന്നതുകൊണ്ടാണ് അതിനുളള പുരുഷാര്ത്ഥം
ചെയ്തുകൊണ്ടിരിക്കുന്നത്. ജൈനധര്മ്മത്തിലുളളവര് ഇതിനുളള പുരുഷാര്ത്ഥം
ചെയ്തുകൊണ്ടി രിക്കുന്നുണ്ട്, അവര്ക്ക് അവരുടെതായ രീതിയും സമ്പ്രദായവുമാണ്, അവര്
അവരുടെ ഗുരുവിനെ മാനിക്കുന്നുമുണ്ട്. അല്ലാതെ ആര്ക്കും തന്നെ മോക്ഷം
ലഭിക്കുന്നില്ല. നമ്മള് ഡ്രാമയിലുളള പാര്ട്ട്ധാരികളാണെന്ന് നമുക്കറിയാം. നമ്മള്
എപ്പോള് വന്നു ഇനി എങ്ങനെ തിരികെ പോകും എന്ന് ആര്ക്കും തന്നെ അറിയില്ല.
മൃഗങ്ങള്ക്ക് ഇതിനെക്കുറിച്ചൊന്നും അറിയില്ലല്ലോ. ഞങ്ങള് അഭിനേതാക്കളാണെന്നുളളത്
മനുഷ്യര്ക്കു മാത്രമല്ലേ അറിയൂ. ഇവിടെ കര്മ്മക്ഷേത്രമാണ്, അവിടെ
നിര്വ്വാണധാമത്തിലാണ് ആത്മാക്കള് വസിക്കുന്നത്. അതിനെ കര്മ്മക്ഷേത്രം എന്ന്
ഒരിക്കലും പറയില്ല. അത് നിരാകാരി ലോകമാണ്. അവിടെ നാടകമില്ല, അഭിനയവുമില്ല.
നിരാകാരീ ലോകത്തു നിന്നും സാകാരീ ലോകത്തിലേക്ക് പാര്ട്ട് അഭിനയിക്കാനായി
വരികയാണ്, ഇത് ആവര്ത്തിച്ചുകൊണ്ടിരിക്കും. ഒരിക്കലും പ്രളയം സംഭവിക്കുന്നില്ല.
ശാസ്ത്രത്തില് കാണിക്കുന്നുണ്ട് - മഹാഭാരത യുദ്ധത്തില് യാദവരും കൗരവരും
മരണപ്പെട്ടു, ബാക്കി പഞ്ചപാണ്ഢവര് അവശേഷിച്ചു, അവരും പര്വ്വതത്തില് ഉരുകി
മരിക്കുന്നതായി കാണിക്കുന്നുണ്ട്. ബാക്കി ആരും തന്നെ അവശേഷിക്കുന്നില്ല. ഇതിലൂടെ
മനസ്സിലാക്കുന്നു പ്രളയം സംഭവിച്ചു എന്ന് . ഈ കഥകളെല്ലാം ഉണ്ടാക്കിയതാണ്,
പിന്നീട് കാണിക്കുന്നു സമുദ്രത്തിലൂടെ ആലിലയില് കൃഷ്ണന് കാലിലെ തള്ളവിരല്
കുടിച്ചുവന്നു. പക്ഷെ ഇതിലൂടെ എങ്ങനെ ലോകത്തിന്റെ സ്ഥാപന ഉണ്ടാകും? എന്തെല്ലാം
കേള്ക്കുന്നുവോ അതിനെയെല്ലാം മനുഷ്യര് സത്യം സത്യം എന്നു പറഞ്ഞു വന്നു. ഇപ്പോള്
നിങ്ങള് കുട്ടികള്ക്ക് അറിയാം ശാസ്ത്രങ്ങളിലും എന്തെല്ലാമാണ്
എഴുതിവെച്ചിട്ടുള്ളത്, അതെല്ലാം ഭക്തീമാര്ഗ്ഗത്തിലെ ശാസ്ത്രങ്ങളാണ്. ഭക്തര്ക്ക്
ഫലം നല്കുന്നത് ഒരേയൊരു ഭഗവാനായ അച്ഛനാണ്. ചിലര് മുക്തിയിലേക്കും ചിലര് ജീവന്
മുക്തിയിലേക്കും പോകുന്നു. ഓരോരോ പാര്ട്ട്ധാരി ആത്മാവിന്റേയും പാര്ട്ട്
എപ്പോഴാണോ വരുന്നത് അപ്പോഴേ അവര് മുകളില് നിന്നും താഴേക്ക്വരൂ. ഈ ഡ്രാമയുടെ
രഹസ്യം നിങ്ങള് കുട്ടികള്ക്കല്ലാതെ മറ്റാര്ക്കും അറിയില്ല. ഞങ്ങള്ക്ക്
രചയിതാവിനെക്കുറിച്ചും രചനയെക്കുറിച്ചും അറിയില്ല എന്നു പറയുന്നുണ്ട്. ഡ്രാമയിലെ
അഭിനേതാക്കളായിട്ടും ഡ്രാമയുടെ ആദിമധ്യാന്ത്യത്തിന്റെ കാലയളവിനെക്കുറിച്ച്
അറിയുന്നില്ല എങ്കില് വിവേകഹീനര് എന്നല്ലേ പറയൂ. മനസ്സിലാക്കിക്കൊടുത്തിട്ടും
അവര് മനസ്സിലാക്കുന്നില്ല. 84 ലക്ഷം ജന്മങ്ങള് എന്ന് മനസ്സിലാക്കിയതിലൂടെ
കാലയളവും ലക്ഷക്കണക്കിന് വര്ഷങ്ങള് നല്കി.
ഇപ്പോള് നിങ്ങള് മനസ്സിലാക്കുന്നു ബാബാ, ഞങ്ങള് അങ്ങയില് നിന്നും കല്പ്പകല്പ്പം
വന്ന് സ്വര്ഗ്ഗത്തിന്റെ ചക്രവര്ത്തീപദവി എടുക്കുന്നു. 5000 വര്ഷങ്ങള്ക്കു മുമ്പും
അങ്ങുമായി മിലനം ചെയ്തിരുന്നു, പരിധിയില്ലാത്ത സമ്പത്ത് നേടുന്നതിനായി.
യഥാരാജാറാണി തഥാ പ്രജാ എല്ലാവരും വിശ്വത്തിന്റെ അധികാരികളായിരുന്നു. പ്രജകളും
പറഞ്ഞിരുന്നു ഞങ്ങള് വിശ്വത്തിന്റെ അധികാരികളാണ്. നിങ്ങളും എപ്പോഴാണോ
വിശ്വത്തിന്റെ അധികാരികളായിരുന്നത്, ആ സമയത്ത് ചന്ദ്രവംശീരാജ്യം
ഉണ്ടായിരുന്നില്ല. നിങ്ങള് കുട്ടികള്ക്ക് ഡ്രാമയിലെ മുഴുവന്
ആദിമധ്യാന്ത്യത്തെക്കുറിച്ചും അറിയാം. മനുഷ്യര് ഭക്തിമാര്ഗ്ഗത്തില് ഒന്നും
അറിയാതെത്തന്നെ ധാരാളം പൂജ ചെയ്തിരുന്നു. ആരുടെയാണോ ഭക്തി ചെയ്തിരുന്നത് അവരുടെ
ചരിത്രത്തെക്കുറിച്ച് അറിയണമല്ലോ. നിങ്ങള് കുട്ടികള്ക്ക് ഇപ്പോള് ബാബയിലൂടെ
എല്ലാവരുടെയും ജീവചരിത്രത്തെക്കുറിച്ച് അറിയാം. നിങ്ങള് ബാബയുടേതായി
മാറിയിരിക്കുകയാണ്. ബാബയുടെ ചരിത്രത്തെക്കുറിച്ചും അറിയാം. ബാബയാണ് പതിതപാവനന്,
മുക്തേശ്വരന്, വഴികാട്ടി. നിങ്ങളെ പാണ്ഢവര് എന്നു പറയുന്നു. നിങ്ങള്
എല്ലാവരുടേയും ഗൈഡ് ആയി മാറുന്നു. അന്ധരുടെ ഊന്നുവടിയായി മാറുന്നു എല്ലാവര്ക്കും
വഴി പറഞ്ഞുകൊടുക്കുന്നതിനുവേണ്ടി. ഏതുപോലെയാണോ ബാബ വഴികാട്ടി അതുപോലെ
കുട്ടികള്ക്കും വഴികാട്ടികളായി മാറണം. എല്ലാവര്ക്കും വഴിപറഞ്ഞു കൊടുക്കണം.
നിങ്ങള് ആത്മാക്കളാണ് ബാബ പരമാത്മാവാണ്, ബാബയില് നിന്നും പരിധിയില്ലാത്ത
സമ്പത്ത് ലഭിക്കുന്നു. ഭാരതം പണ്ട് പരിധിയില്ലാത്ത രാജ്യമായിരുന്നു, ഇപ്പോഴില്ല.
നിങ്ങള് കുട്ടികള്ക്കറിയാം നമ്മള് പരിധിയില്ലാത്ത അച്ഛനില്നിന്നും
പരിധിയില്ലാത്ത സുഖത്തിന്റെ സമ്പത്ത് എടുക്കുകയാണ്. അതായത് മനുഷ്യനില് നിന്നും
ദേവതയാവുകയാണ്. നമ്മള് തന്നെയായിരുന്നു ദേവതകള് പിന്നീട് 84 ജന്മങ്ങള് എടുത്ത്
ശൂദ്രനായി മാറി. ബാബ വന്ന് ശൂദ്രനില് നിന്നും ബ്രാഹ്മണ നാക്കുന്നു. യജ്ഞത്തില്
ബ്രാഹ്മണര് തീര്ച്ചയായും വേണം. ഇത് ജ്ഞാനയജ്ഞമാണ്, ഭാരതത്തില് ധാരാളം യജ്ഞങ്ങള്
രചിക്കുന്നുണ്ട്. അതിലും പ്രത്യേകിച്ച് ആര്യസമാജത്തിലുള്ളവര് വളരെയധികം യജ്ഞം
രചിക്കുന്നു. പക്ഷെ ഇത് രുദ്രജ്ഞാനയജ്ഞമാണ് ഇതില് മുഴുവന് പഴയ ലോകവും സ്വാഹാ
ആവണം. ഇപ്പോള് ബുദ്ധി പ്രയോഗിക്കൂ. കലിയുഗത്തിലിപ്പോള് ധാരാളം മനുഷ്യരുണ്ട് ഈ
മുഴുവന് പഴയ ലോകവും നശിക്കും. ഏതൊരു വസ്തുവും ഉപയോഗത്തില് വരികയില്ല.
സത്യയുഗത്തില് എല്ലാം പുതിയതായിരിക്കും. ഇവിടെ എത്ര അഴുക്കാണ്. മനുഷ്യര് എത്ര
മോശമായ രീതിയിലാണ് ജീവിക്കുന്നത്. ധനവാന്മാര് വലിയ നല്ല കൊട്ടാരങ്ങളില്
വസിക്കുന്നു. പാവപ്പെട്ടവര് അഴുക്കുള്ള സ്ഥലത്ത് കുടിലുകളില് ജീവിക്കുന്നു.
ഇപ്പോള് ഈ കുടിലുകളെല്ലാം നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അവര്ക്ക് വേറെ സ്ഥലം
നല്കി ആ സ്ഥലത്തെ വില്ക്കുന്നു. അവര് മാറിപ്പോകുന്നില്ലെങ്കില് ബലം പ്രയോഗിച്ച്
മാറ്റുന്നു. ദരിദ്രര് ദുഖികളാണ്, ആരാണോ സുഖികളായി ജീവിക്കുന്നവര് അവര്ക്ക്
സ്ഥിരമായ സുഖവുമില്ല. അഥവാ സുഖമുണ്ടെങ്കില് കാഗവിഷ്ഠസമാന സുഖം എന്ന് എന്തിനാണ്
പറയുന്നത്.
ശിവഭഗവാനുവാച, നമ്മള് ഈ മാതാക്കളിലൂടെ സ്വര്ഗ്ഗത്തിന്റെ വാതില് തുറക്കുകയാണ്.
മാതാക്കള്ക്കാണ് കലശം നല്കിയിരിക്കുന്നത്. അവര് പിന്നീട് എല്ലാവരെയും ജ്ഞാനാമൃതം
കുടിപ്പിക്കുന്നു. പക്ഷെ നിങ്ങളുടേത് പ്രവൃത്തി മാര്ഗ്ഗമാണ്. നിങ്ങള് സത്യം
സത്യമായ ബ്രാഹ്മണരാണ്, നിങ്ങളാണ് എല്ലാവരെയും ജ്ഞാനചിതയില് ഇരുത്തുന്നത്.
ഇപ്പോള് നിങ്ങള് ദൈവീക സമ്പ്രദായ ത്തിലുള്ളവരായി മാറുന്നു. ആസുരീയ സമ്പ്രദായം
അര്ത്ഥം രാവണ രാജ്യമാണ്. ഗാന്ധിജിയും രാമരാജ്യം വേണമെന്ന് പറഞ്ഞിരുന്നു.
പതിതപാവനാ എന്നു വിളിക്കുന്നുണ്ട് പക്ഷെ ആരും അവനവനെ പതിതരെന്ന്
മനസ്സിലാക്കുന്നില്ല. ബാബ നിങ്ങള് കുട്ടികളെ ഉണര്ത്തുന്നു, നിങ്ങള് ഘോര
അന്ധകാരത്തില് നിന്നും പ്രകാശത്തിലേക്ക് വന്നിരിക്കുകയാണ്. മനുഷ്യര്
മനസ്സിലാക്കുന്നു ഗംഗാസ്നാനത്തിലൂടെയാണ് പാവനമാകുന്നത്. ഗംഗാ നദിയില്
ഹരിദ്വാറിലുള്ള മുഴുവന് അഴുക്കും ഉണ്ട്. ചില സ്ഥലത്ത് ഈ അഴുക്ക് മുഴുവനും
കൃഷിയിടങ്ങളില് പോകുന്നു. സത്യയുഗത്തില് ഇങ്ങനെയുള്ള കാര്യങ്ങളൊന്നും
ഉണ്ടാകില്ല. അവിടെ ധാരാളം ധാന്യങ്ങള് ഉണ്ടാകും. പൈസ ചിലവഴിക്കേണ്ട ആവശ്യം
വരുന്നില്ല. ബാബ അനുഭവിയല്ലേ. ആദ്യം ധാന്യങ്ങള്ക്കെല്ലാം എത്ര
വിലക്കുറവായിരുന്നു. സത്യയുഗത്തില് വളരെ കുറച്ചു മനുഷ്യരെ ഉണ്ടായിരുന്നുള്ളൂ.
ഓരോ വസ്തുവിനും വിലക്കുറവാണ്. അപ്പോള് ബാബ പറയുന്നു- മധുരമായ കുട്ടികളെ ഇപ്പോള്
നിങ്ങള്ക്ക് പതിതത്തില് നിന്നും പാവനമാകണം. യുക്തി വളരെ സഹജമായാണ് പറഞ്ഞു
തരുന്നത്, സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓര്മ്മിക്കൂ. ആത്മാവില്
കറ പറ്റിയതോടെ മുക്കുപണ്ടമായിപ്പോയി. പവിഴ ബുദ്ധികളായിരുന്നവര് ഇപ്പോള് കല്ലു
ബുദ്ധികളായി മാറി. നിങ്ങള് കുട്ടികള് ഇപ്പോള് ബാബയുടെ അടുത്തേക്ക് കല്ലുനാഥനില്
നിന്നും പവിഴനാഥനായി മാറാന് വന്നിരിക്കുകയാണ്. പരിധിയില്ലാത്ത അച്ഛന് നിങ്ങളെ
വിശ്വത്തിന്റെ അധികാരിയാക്കി മാറ്റുകയാണ് അതും സ്വര്ണ്ണിമയുഗത്തിലെ വിശത്തിന്റെ.
ഇത് കലിയുഗീ വിശ്വമാണ്. ബാബ കുട്ടികളെ പവിഴപുരിയിലെ അധികാരിയാക്കി മാറ്റുകയാണ്.
നിങ്ങള്ക്കറിയാം ഇവിടെയുള്ള കൊട്ടാരങ്ങളും മാളികകളൊന്നും ഉപയോഗത്തിലേക്ക്
വരികയില്ല. എല്ലാം നശിച്ചു പോകും. ഇവിടെ എന്താണ് എടുത്തുവച്ചിരിക്കുന്നത്.
അമേരിക്കയില് എത്ര സ്വര്ണ്ണമാണുള്ളത്. ഇവിടെ മാതാക്കളിലുള്ള കുറച്ചു
സ്വര്ണ്ണത്തെപ്പോലും അവര് എടുത്തുകൊണ്ടിരിക്കുന്നു. കാരണം അവര്ക്ക് കടമായി
സ്വര്ണ്ണം നല്കണം. നിങ്ങള്ക്ക് അവിടെ(സത്യയുഗം) സ്വര്ണ്ണം തന്നെ സ്വര്ണ്ണമാണ്.
ഇവിടെയുളള കക്കകള് അവിടെ സ്വര്ണ്ണമായിരിക്കും. ഇതിനെയാണ് കലിയുഗം എന്ന്
പറയുന്നത്. ഭാരതം തന്നെയാണ് അവിനാശീ ഖണ്ഢം. ഒരിക്കലും നശിക്കുന്നില്ല. ഭാരതം
തന്നെയാണ് ഏറ്റവും ഉയര്ന്നതിലും ഉയര്ന്നത്. നിങ്ങള് മാതാക്കള് മുഴുവന്
വിശ്വത്തെയും ഉദ്ധരിക്കുന്നു. നിങ്ങള്ക്കു വേണ്ടി തീര്ച്ചയായും പുതിയ ലോകം
ആവശ്യമാണ്. അതിനുവേണ്ടി പഴയ ലോകം നശിക്കണം. എത്രത്തോളം മനസ്സിലാക്കേണ്ട
കാര്യങ്ങളാണ്. ശരീര നിര്വഹണാര്ത്ഥം ജോലിയും ചെയ്യണം. ഒന്നും
ഉപേക്ഷിക്കേണ്ടതായില്ല. ബാബ പറയുന്നു എല്ലാം ചെയ്തു കൊണ്ടും എന്നെ ഓര്മ്മിക്കൂ.
ഭക്തി മാര്ഗ്ഗത്തില് നിങ്ങള് പ്രിയതമനായ എന്നെ ഓര്മ്മിച്ചുവന്നു, വരൂ വന്ന്
ഞങ്ങളെ തമോപ്രധാനത്തില് നിന്നും സതോപ്രധാനമാക്കൂ. ബാബയെ വഴിയാത്രികന് എന്നും
പറയുന്നു. നിങ്ങള് എല്ലാവരും വഴിയാത്രക്കാരാണ് നിങ്ങള് എല്ലാവരുടേയും വീട്
ശാന്തീധാമമാണ്, അവിടെയാണ് സര്വ്വ ആത്മാക്കളും വസിക്കുന്നത്.
നിങ്ങള് മറ്റുള്ള ആത്മാക്കളെ ജ്ഞാന ചിതയില് ഇരുത്തുന്നു. എല്ലാ
കര്മ്മക്കണക്കുകളേയും ഇല്ലാതാക്കി അവസാനം തിരികെ പോകണം. പിന്നീട് ആദ്യം മുതല്
പാര്ട്ട് അഭിനയിക്കാന് ഇറങ്ങി വരുന്നു, എത്രത്തോളം ഒര്മ്മയില് ഇരിക്കുന്നുവോ
എത്രത്തോളം പവിത്രമാകുന്നുവോ ഉയര്ന്ന പദവി നേടുന്നു. മാതാക്കള്ക്കും ധാരാളം
അവസരമുണ്ട്. പുരുഷന്മാരുടെ ബുദ്ധി ജോലി മുതലായവയില് കറങ്ങിക്കൊണ്ടിരിക്കുന്നു.
അതുകൊണ്ടാണ് ബാബ കലശം മാതാക്കള്ക്ക് നല്കിയത്. ഇവിടെ പത്നിയോട് പറയുന്നു പതിയാണ്
നിങ്ങളുടെ ഈശ്വരനും ഗുരുവും സര്വ്വതും, നിങ്ങള് അവരുടെ ദാസിയാണ്. ഇപ്പോള് ബാബ
വീണ്ടും മാതാക്കളെ എത്ര ഉയര്ന്നതാക്കിയാണ് മാറ്റുന്നത്. നിങ്ങള് നാരികള്
തന്നെയാണ് ഭാരതത്തെ ഉദ്ധരിക്കുന്നത്. ചിലര് ബാബയോട് ചോദിക്കുന്നു- ഈ വരവ്
പോക്കിന്റെ ചക്രത്തില് നിന്നും മുക്തമാവാന് സാധിക്കുമോ? ബാബ പറയുന്നു- യസ്,
കുറച്ചു സമയത്തേക്കു വേണ്ടി. നിങ്ങള് കുട്ടികള്ക്ക് ഓള്റൗണ്ടറായി ആദ്യം മുതല്
അന്തിമം വരെ പാര്ട്ട് അഭിനയിക്കണം. മറ്റുള്ളവരെല്ലാവരും മുക്തിധാമത്തില്
വസിക്കുന്നു. അവര്ക്കുള്ള പാര്ട്ട് കുറച്ചേ ഉള്ളൂ. അവര് സ്വര്ഗ്ഗത്തിലേക്ക്
വരുന്നവരല്ല. ഈ വരവ് പോക്കിന്റെ ചക്രത്തില് നിന്നും മുക്തമാകുന്നത് അവരാണ് ആരാണോ
അവസാനം വന്ന് പെട്ടെന്ന് പോകുന്നവര്. അവര്ക്ക് ജ്ഞാനം കേള്ക്കാന് സാധിക്കില്ല.
ആരാണോ ആദ്യം മുതല് അന്തിമം വരെ പാര്ട്ട് അഭിനയിക്കുന്നത് അവരേ ജ്ഞാനം കേള്ക്കൂ.
ചിലര് പറയാറുണ്ട് ഞങ്ങള്ക്ക് അവിടെത്തന്നെ ഇരിക്കാനാണ് ഇഷ്ടമെന്ന്, അങ്ങനെ
ഒരിക്കലും ഉണ്ടാകില്ല. അവസാനം വരണമെന്നുള്ള അവരുടെ പാര്ട്ട് ഡ്രാമയില്
അടങ്ങിയിട്ടുള്ളതാണ്. ബാക്കി മുഴുവന് സമയവും ശാന്തീധാമത്തില് വസിക്കുന്നു. ഇത്
പരിധിയില്ലാത്ത ഡ്രാമയാണ്. ശരി.
വളരെക്കാലത്തെ വേര്പാടിനു ശേഷം തിരികെക്കിട്ടിയ മധുരമധുരമായ കുട്ടികളെപ്രതി
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും പുലര്കാല വന്ദനവും. ആത്മീയ
അച്ഛന്റെ ആത്മീയകുട്ടികള്ക്ക് നമസ്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. സത്യം
സത്യമായ ബ്രാഹ്മണനായി മാറി എല്ലാവരേയും ജ്ഞാനാമൃതം കുടിപ്പിക്കണം. ജ്ഞാനചിതയില്
ഇരുത്തണം.
2. ശരീര നിര്വഹണാര്ത്ഥം
ജോലികളെല്ലാം ചെയ്തുകൊണ്ടും പതിതത്തില് നിന്നും പാവനമാകുന്നതിനു വേണ്ടി ബാബയുടെ
ഓര്മ്മയില് ഇരിക്കണം. എല്ലാവര്ക്കും ബാബയുടെ ഓര്മ്മ ഉണര്ത്തണം.
വരദാനം :-
വിശേഷതകളുടെ
ദാനത്തിലൂടെ മഹാനായി മാറുന്ന മഹാദാനി ഭവ.
ജ്ഞാനദാനം എല്ലാവരും
ചെയ്യും പക്ഷേ താങ്കള് വിശേഷ ആത്മാക്കളുടെ തന്റെ വിശേഷതകളെ ദാനം ചെയ്യണം ആരൊക്കെ
തന്റെ പക്കല് വരുന്നുവോ അവര്ക്ക് ബാബയുടെ സ്നേഹം അനുഭവപ്പെടണം താങ്കളുടെ
മുഖത്തിലൂടെ ബാബയുടെ ചിത്രവും ചലനവും ബാബയുടെ ചരിത്രവും കാണപ്പെടണം താങ്കളുടെ
വിശേഷതകള് കണ്ടുകൊണ്ട് അവര്ക്ക് വിശേഷ ആത്മാവായി മാറുവാനുള്ള പ്രേരണ ലഭിക്കണം
അങ്ങനെയുള്ള മഹാദാനിയായി മാറു എങ്കില് ആദി മുതല് അന്ത്യം വരെ പൂജ്യരും പൂജാരി
ആയും മഹാനത കാണപ്പെടും.
സ്ലോഗന് :-
സദാ ആത്മ
അഭിമാനികളായി ഇരിക്കുന്നവര് തന്നെയാണ് ഏറ്റവും വലിയ ജ്ഞാനി
അവ്യക്ത സൂചന: സഹജയോഗിയായി
മാറുന്നതിനു വേണ്ടി പരമാത്മ സ്നേഹത്തിന്റെ അനുഭവിയായി മാറു.
ആരാണോ സദാ ബാബയുടെ
ഓര്മ്മയില് ലൗലീനമായി ഇരുന്നുകൊണ്ട് ഞാന് എന്ന ഭാവത്തെ ത്യാഗം ചെയ്യുന്നത്
അവരിലൂടെ മാത്രമേ ബാബയെ പ്രത്യക്ഷപ്പെടുത്തുവാന് സാധിക്കുകയുള്ളൂ നിങ്ങള്
കുട്ടികള് ജ്ഞാനത്തിന്റെ ആധാരത്തില് ബാബയെ ഓര്മിച്ചുകൊണ്ട് ലൗലീന സ്ഥിതിയില്
സ്ഥിതി ചെയ്യുന്നു എപ്പോള് സ്നേഹത്തില് അലിഞ്ഞുചേരുന്നുവോ അര്ത്ഥം ഇവിടെ
സ്നേഹത്തില് മഗ്നമായിക്കൊണ്ടിരിക്കുന്നു അപ്പോള് ബാബയ്ക്ക് സമാനമായി മാറുന്നു.