18.09.2025           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായകുട്ടികളേ - എപ്പോള്നി
ങ്ങള്പൂക്കളായിമാറുന്നുവോഅ
പ്പോള്ഈഭാരതംമുള്ക്കാടില്നി
ന്നുംസമ്പൂര്ണ്ണമായുംപൂന്തോട്ട
മായിമാറും, നിങ്ങളെപൂക്കളാക്കിമാറ്റു
വാന്ബാബവന്നിരിക്കുകയാണ്.

ചോദ്യം :-
ക്ഷേത്രത്തിന് യോഗ്യരായി മാറുന്നതിനായി ഏതെല്ലാം കാര്യങ്ങളിലാണ് വിശേഷമായും ശ്രദ്ധ നല്കേണ്ടത്?

ഉത്തരം :-
ക്ഷേത്രത്തിന് യോഗ്യരായി മാറണമെങ്കില് പെരുമാറ്റത്തില് വിശേഷ ശ്രദ്ധ നല്കൂ- പെരുമാറ്റം വളരെ മധുരവും രാജകീയവുമായിരിക്കണം. ഇത്രയും മധുരമായിരിക്കണം മറ്റുള്ളവര്ക്ക് അതിന്റെ അനുഭവം ചെയ്യാന് സാധിക്കണം. അനേകര്ക്ക് ബാബയുടെ പരിചയം നല്കൂ. തന്റെ മംഗളം ചെയ്യുന്നതിനായി നല്ലരീതിയില് പുരുഷാര്ത്ഥം ചെയ്ത് സേവനത്തില് മുഴുകൂ.

ഗീതം :-
ലോകം ഇളകി മറിഞ്ഞാലും ഞങ്ങള് വ്യതിചലിക്കില്ല....

ഓംശാന്തി.  
ആത്മീയ കുട്ടികള്ക്ക് അറിയാം ബാബ ബ്രഹ്മാവിലൂടെ മനസ്സിലാക്കിത്തരികയാണ്. ബ്രഹ്മാവിന്റെ രഥത്തിലൂടെ തന്നെയാണ് മനസ്സിലാക്കിത്തന്നുകൊണ്ടിരിക്കുന്നത്. നമ്മള് ഈ പ്രതിജ്ഞ ചെയ്യുന്നു അതായത് നമ്മള് ശ്രീമതത്തിലൂടെ ഈ ഭാരതഭുമിയെ പതിതത്തില് നിന്നും പാവനമാക്കി മാറ്റും. പ്രധാനമായും ഭാരതവും ഒപ്പം മുഴുവന് ലോകവും, എല്ലാവര്ക്കും നമ്മള് പതിതത്തില് നിന്നും പാവനമായി മാറുന്നതിനുള്ള വഴി പറഞ്ഞുകൊടുക്കുന്നു. ഇത്രയും കാര്യങ്ങള് എല്ലാവരും തന്റെ ബുദ്ധിയില് വെക്കണം. ബാബ പറയുന്നു ഡ്രാമ അനുസരിച്ച് എപ്പോള് നിങ്ങള് പുഷ്പമായി മാറുന്നുവോ, പിന്നെ എപ്പോള് സമയം ആവുന്നുവോ അപ്പോള് ഇവിടം സമ്പൂര്ണ്ണമായും പൂന്തോട്ടമായി മാറും. ഉദ്യാനനാഥനെന്ന് നിരാകാരനെയാണ് പറയുന്നത്, ഉദ്യാനപാലകനെന്നും നിരാകാരനെയാണ് പറയുന്നത് അല്ലാതെ സാകാരനെയല്ല. ഉദ്യാനപാലകന് ആത്മാവാണ് അല്ലാതെ ശരീരമല്ല. ഉദ്യാനനാഥനും ആത്മാവാണ്. ബാബ മനസ്സിലാക്കിത്തരുന്നത് തീര്ച്ചയായും ശരീരത്തിലൂടെയാകില്ലേ. ശരീരത്തോടൊപ്പമാണ് ബാബയെ പൂന്തോട്ടക്കാരന്, സൂക്ഷിപ്പുകാരന് എന്നെല്ലാം പറയുന്നത്, ബാബ ഈ വിശ്വത്തെ പൂക്കളുടെ തോട്ടമാക്കി മാറ്റുന്നു. പൂന്തോട്ടമുണ്ടായിരുന്നു അവിടെ ദേവതകളാണ് വസിച്ചിരുന്നത്. അവിടെ ഒരു ദുഃഖവും ഉണ്ടായിരുന്നില്ല. ഇവിടെ ഈ മുള്ളുകളുടെ കാട്ടില് ദുഃഖമാണുള്ളത്, രാവണ രാജ്യമാണ്, മുള്ളുകളുടെ കാടാണ്. പെട്ടെന്ന് ആരും പൂവായി മാറില്ല. ദേവതകളുടെ മുന്നില് ചെന്ന് പാടുന്നുമുണ്ട്, ഞങ്ങള് ജന്മ ജന്മാന്തരങ്ങളിലെ പാപിയാണ്, അജാമിലനാണ്. ഇപ്പോള് വന്ന് ഞങ്ങളെ പുണ്യാത്മാവാക്കി മാറ്റൂ എന്നാണ് പ്രാര്ത്ഥിക്കുന്നത്. ഇപ്പോള് നമ്മള് പാപാത്മാക്കളാണ് എന്ന് മനസ്സിലാക്കുന്നുണ്ട്. ഒരു സമയത്ത് പുണ്യാത്മാവായിരുന്നു. ഇപ്പോള് ഈ ലോകത്തില് പുണ്യാത്മാക്കളുടെ ചിത്രം മാത്രമേയുള്ളു. രാജധാനിയിലെ തലവന്മാരുടെ ചിത്രമുണ്ട്, അവരെ ഇങ്ങനെയാക്കി മാറ്റിയത് നിരാകാരനായ ശിവനാണ്. ആ ചിത്രവുമുണ്ട്, അത്രയേയുള്ളു. മറ്റാരുടേയും ചിത്രമില്ല. ഇതിലും ശിവന്റെ ലിംഗം വളരെ വലുതായി ഉണ്ടാക്കുന്നു. ആത്മാവ് നക്ഷത്രസമാനമാണ് എന്ന് പറയുന്നുമുണ്ട്, എങ്കില് തീര്ച്ചയായും അച്ഛനും അതുപോലെത്തന്നെയായിരിക്കില്ലേ. എന്നാല് പിതാവിനെ പൂര്ണ്ണമായും തിരിച്ചറിഞ്ഞിട്ടില്ല. ഈ ലക്ഷ്മീ നാരായണന്മാരുടെ രാജ്യം മുഴുവന് വിശ്വത്തിലും ഉണ്ടായിരുന്നു. ഇവരെക്കുറിച്ച് ഗ്ലാനിയായി എവിടെയും ഒന്നും എഴുതിയിട്ടില്ല. എന്നാല് കൃഷ്ണനെ ഇടക്ക് ദ്വാപരത്തിലും ചിലപ്പോള് വേറെ എവിടെയെങ്കിലും കൊണ്ടുപോകും. ലക്ഷ്മീ നാരായണനെക്കുറിച്ച് എല്ലാവരും പറയും ഇവര് സ്വര്ഗ്ഗത്തിലെ അധികാരികളായിരുന്നു. ഇതാണ് നിങ്ങളുടെ പ്രധാന ലക്ഷ്യം. രാധയും കൃഷ്ണനും ആരാണ്- പാവം മനുഷ്യര് തീര്ത്തും കുഴപ്പത്തിലാണ്, ഒന്നും മനസ്സിലാക്കുന്നില്ല. ബാബയിലൂടെ ആരാണോ മനസ്സിലാക്കുന്നത്, അവര് മനസ്സിലാക്കിക്കൊടുക്കുന്നതിനും യോഗ്യരായി മാറും. ഇല്ലെങ്കില് യോഗ്യരാകാന് സാധിക്കില്ല. എത്ര തന്നെ മനസ്സിലാക്കിക്കൊടുത്താലും ശരി ദൈവീകഗുണങ്ങള് ധാരണ ചെയ്യാന് സാധിക്കില്ല. പക്ഷേ ഡ്രാമ അനുസരിച്ച് ഇങ്ങനെ സംഭവിക്കുകതന്നെ വേണം. നിങ്ങള് കുട്ടികള് ഇപ്പോള് മനസ്സിലാക്കുന്നുണ്ട് നമ്മള് എല്ലാ കുട്ടികളും ബാബയുടെ ശ്രീമതമനുസരിച്ച് തന്റെ ശരീരം മനസ്സ് ധനം എന്നിവ ഉപയോഗിച്ച് ഭാരതത്തിന്റെ ആത്മീയ സേവനം ചെയ്യുകയാണ്. പ്രദര്ശിനിയിലും മ്യൂസിയത്തിലും ചോദിക്കുന്നു നിങ്ങള് ഭാരതത്തിന്റെ എന്ത് സേവനമാണ് ചെയ്യുന്നത്? നിങ്ങള്ക്കറിയാം നമ്മള് ഭാരതത്തിന്റെ വളരെ നല്ല സേവനം ചെയ്യുകയാണ്, മുള്ക്കാടില് നിന്നും പൂന്തോട്ടമാക്കി മാറ്റുന്നു. സത്യയുഗം പൂന്തോട്ടമാണ്. ഇത് മുള്ക്കാടാണ്. പരസ്പരം ദുഃഖം നല്കിക്കൊണ്ടിരിക്കുന്നു. ഇത് നിങ്ങള്ക്ക് വളരെ നല്ലരീതിയില് മനസ്സിലാക്കിക്കൊടുക്കാന് സാധിക്കും. ലക്ഷ്മീ നാരായണന്റെ ചിത്രവും വളരെ നല്ലത് ഉണ്ടാക്കണം. ക്ഷേത്രങ്ങളില് വളരെ ഭംഗിയുള്ള ചിത്രങ്ങളാണ് നിര്മ്മിക്കുന്നത്. ചിലയിടത്ത് കറുത്തതായും ചിലയിടത്ത് വെളുത്തതായും ഉണ്ടാക്കുന്നു, അതിന്റെ രഹസ്യം എന്താണെന്ന് മനസ്സിലാക്കുന്നില്ല. നിങ്ങള് കുട്ടികള്ക്ക് ഇപ്പോള് ഈ മുഴുവന് ജ്ഞാനവും ഉണ്ട്. ബാബ പറയുന്നു ഞാന് വന്ന് എല്ലാവരേയും ക്ഷേത്രത്തിന് യോഗ്യരാക്കി മാറ്റുന്നു, എന്നാല് എല്ലാവരും ക്ഷേത്രത്തില് ഇരിക്കാന് യോഗ്യരായി മാറുന്നില്ല. പ്രജകളെ ക്ഷേത്രത്തിന് യോഗ്യര് എന്ന് പറയില്ലല്ലോ. ആരാണോ പുരുഷാര്ത്ഥം ചെയ്ത് വളരെയധികം സേവനം ചെയ്യുന്നത് അവര്ക്കേ പ്രജകളുണ്ടാകൂ.

നിങ്ങള് കുട്ടികള്ക്ക് ആത്മീയ സാമൂഹിക സേവനവും ചെയ്യണം, ഈ സേവനത്തില് തന്റെ ജീവിതത്തെ സഫലമാക്കണം. പെരുമാറ്റവും വളരെ മധുരവും മനോഹരവുമായിരിക്കണം, മറ്റുള്ളവര്ക്കും മധുരമായി മനസ്സിലാക്കിക്കൊടുക്കാന് സാധിക്കണം. സ്വയം തന്നെ മുള്ളാണെങ്കില് എങ്ങനെ ആരെയെങ്കിലും പുഷ്പമാക്കാന് സാധിക്കും, അവരില് അമ്പ് പൂര്ണ്ണമായും തറക്കുകയില്ല. ബാബയെ ഓര്മ്മിക്കുന്നില്ലായെങ്കില് എങ്ങനെ അമ്പ് ലക്ഷ്യത്തിലെത്തും. തന്റെ മംഗളത്തിനായി നല്ല രീതിയില് പുരുഷാര്ത്ഥം ചെയ്ത് സേവനത്തില് മുഴുകണം. ബാബയും സേവനത്തിലല്ലേ. നിങ്ങള് കുട്ടികളും രാവും പകലും സേവനത്തില് മുഴുകൂ.

രണ്ടാമത്തെ കാര്യം മനസ്സിലാക്കിത്തരികയാണ്, ശിവജയന്തി സമയത്ത് ഒരുപാട് ടെലഗ്രാമുകള് അയക്കാറുണ്ട്, അതിലും ഇങ്ങനെയുള്ള കാര്യങ്ങള് എഴുതണം അത് ആരെക്കാണിച്ചാലും അവര്ക്ക് മനസ്സിലാകണം. മുന്നോട്ട് പോകാന് എന്ത് ചെയ്യണം, അതിനുള്ള പുരുഷാര്ത്ഥമാണ് ചെയ്യേണ്ടത്. ഒരുപാടുപേര്ക്ക് ബാബയുടെ പരിചയം ലഭിക്കുന്ന തരത്തില് എന്തെല്ലാം സേവനം ചെയ്യാം എന്നതില് സെമിനാറുകളും നടത്തണം. ടെലഗ്രാമുകള് ഒരുപാടുണ്ട്, അതുകൊണ്ട് ഒരുപാട് പ്രയോജനമുണ്ട്. ശിവബാബ കെയര് ഓഫ് ബ്രഹ്മാവ് എന്ന് അഡ്രസ്സ് വെക്കുന്നു. പ്രജാപിതാ ബ്രഹ്മാവുമുണ്ട്, ഒരു ആത്മീയ പിതാവുമുണ്ട് ഒരു ഭൗതീക പിതാവുമുണ്ട്. അവരിലൂടെ ഭൗതീക രചനയുണ്ടാകുന്നു. ബാബ മനുഷ്യസൃഷ്ടിയുടെ രചയിതാവാണ്. എങ്ങനെയാണ് രചന രചിക്കുന്നത്, ഇത് ലോകത്തിലെ ആര്ക്കും അറിയില്ല. ബാബ ബ്രഹ്മാവിലൂടെ ഇപ്പോള് പുതിയ രചന രചിക്കുകയാണ്. ബ്രാഹ്മണര് ഉന്നതരാണ്. ആദ്യമാദ്യം ബ്രാഹ്മണര് തീര്ച്ചയായും വേണം. വിരാടരൂപത്തിലെ കുടുമയാണ് ഇവര്. ബ്രാഹ്മണന്, ദേവത, ക്ഷത്രിയന്, വൈശ്യന്, ശൂദ്രന്. ആദ്യം ശൂദ്രനാവുക സാധ്യമല്ല. ബാബ ബ്രഹ്മാവിലൂടെ ബ്രാഹ്മണരെ രചിക്കുന്നു. ശൂദ്രനെ എങ്ങനെ, ആരിലൂടെ രചിക്കും?

നിങ്ങള് കുട്ടികള്ക്ക് അറിയാം എങ്ങനെയാണ് പുതിയ രചന രചിക്കുന്നത്, ഇത് ബാബയുടെ ദത്തെടുക്കലാണ്. കല്പ കല്പം ബാബ വന്ന് ശൂദ്രനില് നിന്നും ബ്രാഹ്മണനായും പിന്നീട് ബ്രാഹ്മണനില് നിന്നും ദേവതയാക്കിയും മാറ്റുന്നു. ബ്രാഹ്മണരുടെ സേവനം വളരെ ശ്രേഷ്ഠമാണ്. ലോകത്തിലുള്ള ബ്രാഹ്മണര് സ്വയം പവിത്രമല്ലെങ്കില് പിന്നെങ്ങനെ മറ്റുള്ളവരെ പവിത്രമാക്കി മാറ്റും. ഒരു ബ്രാഹ്മണനും സന്യാസിക്ക് രാഖി അണിയിക്കില്ല. അവര് പറയും ഞങ്ങള് പവിത്രം തന്നെയാണ്. നിങ്ങള് നിങ്ങളുടെ മുഖം നോക്കൂ. നിങ്ങള് കുട്ടികള്ക്കും ആരെക്കൊണ്ടും രാഖി കെട്ടിക്കാന് സാധിക്കില്ല. ലോകത്തിലാണെങ്കില് എല്ലാവരും പരസ്പരം രാഖി അണിയിക്കുന്നു. സഹോദരി സഹോദരനെ അണിയിക്കുന്നു, ഈ ആചാരം ഇപ്പോഴാണ് ഉണ്ടായത്. ഇപ്പോള് നിങ്ങള് ശൂദ്രനില് നിന്നും ബ്രാഹ്മണനായി മാറുന്നതിനായി പുരുഷാര്ത്ഥം ചെയ്യുന്നു. മനസ്സിലാക്കിക്കൊടുക്കേണ്ടിവരുന്നു. പതി-പത്നി രണ്ടുപേരും പവിത്രതയുടെ പ്രതിജ്ഞ ചെയ്യുന്നു, ഞങ്ങള് എങ്ങനെയാണ് ബാബയുടെ ശ്രീമതം അനുസരിച്ച് പവിത്രമായി ഇരിക്കുന്നത് എന്ന് രണ്ടുപേര്ക്കും പറയാന് സാധിക്കും. അന്തിമം വരെ ഈ കാമവികാരത്തെ ജയിച്ചാല് പവിത്ര ലോകത്തിന്റെ അധികാരിയായി മാറും. പവിത്രമായ ലോകം എന്ന് സത്യയുഗത്തെയാണ് പറയുന്നത്, അതിന്റെ സ്ഥാപനയാണ് ഇപ്പോള് നടക്കുന്നത്. നിങ്ങള് എല്ലാവരും പവിത്രമാണ്. വികാരത്തിലേക്ക് വീഴുന്നവര്ക്ക് രാഖി അണിയിച്ചുകൊടുക്കാന് നിങ്ങള്ക്ക് സാധിക്കും. പ്രതിജ്ഞ ചെയ്ത് പിന്നീട് വികാരത്തിലേക്ക് പോവുകയാണെങ്കില് പറയും നിങ്ങള് രാഖി അണിയിക്കാന് വന്നതല്ലേ പിന്നീട് എന്തുണ്ടായി? പറയും മായയോട് തോല്വി സമ്മതിച്ചു, ഇത് യുദ്ധത്തിന്റെ മൈതാനമാണ്. വികാരം വളരെ വലിയ ശത്രുവാണ്. ഇതിനുമേല് വിജയം നേടുന്നതിലൂടെയേ ജഗത്ജീത്ത് അര്ത്ഥം രാജാ- റാണിയായി മാറൂ, പ്രജകളെ ജഗത്ജീത്ത് എന്ന് പറയില്ല. പരിശ്രമിക്കുന്നത് രാജാവും റാണിയുമല്ലേ. ഞങ്ങള് ലക്ഷ്മീ നാരായണനായി മാറും എന്നല്ലേ പറയാറ്. അവര് പിന്നീട് രാമനും സീതയായും മാറും. ലക്ഷ്മീ നാരായണനു ശേഷം അവരുടെ സിംഹാസനത്തില് അവരുടെ മക്കളായിരിക്കും ഇരിക്കുക. ആ ലക്ഷ്മീ നാരായണന്മാര് പിന്നീട് അടുത്ത ജന്മത്തില് താഴേക്ക് വരും. ഭിന്നഭിന്ന നാമ രൂപത്തില് കുട്ടികള്ക്ക് സിംഹാസനം പ്രാപ്തമാകുമ്പോള് അവര് ഉയര്ന്ന നമ്പറില് എണ്ണപ്പെടും. പുനര്ജന്മം എടുക്കുക തന്നെ വേണമല്ലോ. അതിനാല് കുട്ടികള്ക്ക് ഇപ്പോള് ഇത്രയും ഉയര്ന്നതായി മാറണം എങ്കില് സേവനത്തില് മുഴുകണം. പവിത്രമാവേണ്ടതും വളരെ അത്യാവശ്യമാണ്. ബാബ പറയുന്നു ഞാന് പവിത്രമായ ലോകമാണ് നിര്മ്മിക്കുന്നത്. നന്നായി പുരുഷാര്ത്ഥം ചെയ്യുന്നത് കുറച്ചുപേരാണ്, എന്നാല് പവിത്രമായി മാറുന്നത് മുഴുവന് ലോകവുമാണ്. നിങ്ങള്ക്കായി സ്വര്ഗ്ഗത്തിന്റെ സ്ഥാപന ചെയ്യുന്നു. ഇത് ഡ്രാമയനുസരിച്ച് സംഭവിക്കുകതന്നെ വേണം, ഈ കളി മുന്കൂട്ടി നിശ്ചയിച്ചിട്ടുള്ളതാണ്. നിങ്ങള് പവിത്രമായി മാറിയാല് പിന്നെ വിനാശം ആരംഭിക്കും. സത്യയുഗത്തിന്റെ സ്ഥാപനയുണ്ടാകും. ഡ്രാമയെ നിങ്ങള്ക്ക് മനസ്സിലാക്കാന് സാധിക്കും. സത്യയുഗത്തില് ദേവതകളുടെ രാജ്യമാണ് ഉണ്ടായിരുന്നത്. ഇപ്പോഴില്ല, വീണ്ടും ഉണ്ടാകണം.

നിങ്ങള് ആത്മീയ മിലിട്ടറിയാണ്. നിങ്ങള് 5 വികാരങ്ങള്ക്കുമേല് വിജയം നേടുന്നതിലൂടെ ജഗത്ജീത്തായി മാറുന്നു. ജന്മ ജന്മാന്തരങ്ങളിലെ പാപം നശിക്കുന്നതിനായി ബാബ യുക്തികള് പറഞ്ഞുതരുന്നു. ബാബ ഒരേയൊരു തവണയാണ് വന്ന് യുക്തികള് പറഞ്ഞുതരുന്നത്. ഏതുവരെ രാജധാനി സ്ഥാപിതമാകുന്നില്ലയോ അതുവരെ വിനാശം സംഭവിക്കുകയില്ല. നിങ്ങള് വളരെ ഗുപ്തമായ പടയാളികളാണ്. സത്യയുഗം കലിയുഗത്തിന് ശേഷമാണ് വരേണ്ടത്. പിന്നീട് സത്യയുഗത്തില് ഒരിക്കലും യുദ്ധം ഉണ്ടാവുകയില്ല. നിങ്ങള് കുട്ടികള്ക്ക് അറിയാം സര്വ്വാത്മാക്കളും എന്തെല്ലാം പാര്ട്ട് അഭിനയിക്കുന്നുവോ അതെല്ലാം അടങ്ങിയിട്ടുള്ളതുതന്നെയാണ്. എങ്ങനെയാണോ പാവക്കൂത്ത്, അതുപോലെ കളിച്ചുകൊണ്ടിരിക്കുന്നു. ഇതും ഡ്രാമയാണ്, ഓരോരുത്തര്ക്കും ഇതില് പാര്ട്ടുണ്ട്. പാര്ട്ട് അഭിനയിച്ചഭിനയിച്ച് നിങ്ങള് തമോപ്രധാനമായി മാറി. വീണ്ടും ബാബ മുകളിലേക്ക് കൊണ്ടുപോകുന്നു. വാസ്തവത്തില് മീനുകള് ആ ചൂണ്ടയില് കുടുങ്ങുന്നു, ഈ ചൂണ്ടയില് മനുഷ്യരെയാണ് കോര്ക്കേണ്ടത്. അങ്ങനെ താഴേക്ക് ഇറങ്ങുന്നകല പിന്നീട് കയറുന്ന കലയാവുന്നു. നിങ്ങളും ഇതുപോലെ കയറുന്നു പിന്നീട് ഇറങ്ങി വന്ന് ഇറങ്ങി വന്ന് താഴെയെത്തുന്നു.മുകളില് ചെന്ന് പിന്നീട് താഴേക്കിറങ്ങാന് 5000 വര്മെടുക്കുന്നു. ഈ 84 ന്റെ ചക്രം നിങ്ങളുടെ ബുദ്ധിയിലുണ്ട്. ഇറങ്ങുന്ന കലയുടേയും കയറുന്ന കലയുടേയും രഹസ്യം ബാബ തന്നെയാണ് മനസ്സിലാക്കിത്തന്നത്. നിങ്ങളും നമ്പര്വൈസായാണ് അറിയുന്നത് പിന്നീട് പുരുഷാര്ത്ഥം ചെയ്യുന്നു, ആരാണോ ബാബയെ ഓര്മ്മിക്കുന്നത് അവര് വേഗം മുകളിലേക്ക് പോകും. ഇത് പ്രവൃത്തി മാര്ഗ്ഗമാണ്. ഓട്ടമത്സരത്തില് ജോഡികളെ ഓടിക്കുമ്പോള് ഓരോ കാലുവീതം കെട്ടിയിട്ടാണല്ലോ ഓടിക്കുന്നത്. ഇതും നിങ്ങളുടെ ഓട്ടമത്സരമാണ്. ആര്ക്കെങ്കിലും പ്രാക്ടീസ് കുറവാണെങ്കില് വീണുപോകും, ഇതിലും അതുപോലെയാണ് സംഭവിക്കുന്നത്. ഒരാള് മുന്നോട്ട് പോകുമ്പോള് അടുത്തയാള് തടസ്സമാകും, ചിലപ്പോള് രണ്ടുപേരും വീണുപോകും. ബാബ അത്ഭുതപ്പെടുന്നു- വൃദ്ധരെയും കാമത്തിന്റെ അഗ്നി ബാധിക്കുമ്പോള് വീണുപോകുന്നു. അവരാണ് വീഴ്ത്തിയത് എന്നാണോ. വീഴുന്നതും വീഴാതിരിക്കുന്നതും തന്റെ കയ്യിലാണ്. ആരെങ്കിലും തള്ളിവിട്ടാല്, ഞാന് എന്തിന് വീഴണം? എന്തുതന്നെ സംഭവിച്ചാലും ഞാന് വീഴുകയില്ല. വീണാല് അന്നം മുട്ടും, ശക്തമായ ചാട്ടയടി കൊള്ളേണ്ടതായി വരും. പിന്നീട് പശ്ചാത്തപിക്കുന്നു, എല്ലാ എല്ലുകളും നുറുങ്ങുന്നു. വളരെയധികം പരിക്ക് പറ്റുന്നു. ബാബ ഭിന്ന ഭിന്ന പ്രകാരങ്ങളില് മനസ്സിലാക്കിത്തന്നുകൊണ്ടിരിക്കുന്നു.

ഇതും മനസ്സിലാക്കിത്തന്നിട്ടുണ്ട് ശിവജയന്തിയില് എല്ലാവര്ക്കും മനസ്സിലാകുന്ന തരത്തിലുള്ള ടെലഗ്രാമുകള് വരണം. വിചാരസാഗരമഥനം ചെയ്യുന്നതിനായി ബാബ സമയം നല്കുന്നു. ആര് കണ്ടാലും അത്ഭുതപ്പെടണം. എത്ര കത്തുകളാണ് വരുന്നത്, എല്ലാവരും ബാപ്ദാദാ എന്ന് എഴുതുന്നു. നിങ്ങള്ക്ക് മനസ്സിലാക്കിക്കൊടുക്കാന് സാധിക്കും ശിവബാബയെ അച്ഛനെന്നും ബ്രഹ്മാവിനെ ജേഷ്ഠനെന്നും വിളിക്കുന്നു. ഒരാളെ എപ്പോഴെങ്കിലും ബാപ്ദാദാ എന്ന് വിളിക്കുമോ? ഇത് അത്ഭുതകരമായ കാര്യമാണ്, ഇതില് സത്യം സത്യമായ ജ്ഞാനമുണ്ട്. എന്നാല് ഓര്മ്മയില് ഇരിക്കണം അപ്പോഴേ ആര്ക്കെങ്കിലും അമ്പ് ഏല്ക്കുകയുള്ളു. അടിക്കടി ദേഹാഭിമാനത്തിലേക്ക് വരുന്നു. ബാബ പറയുന്നു ആത്മാഭിമാനിയായി മാറൂ. ആത്മാവുതന്നെയാണ് ശരീരം ധാരണ ചെയ്ത് പാര്ട്ട് അഭിനയിക്കുന്നത്. ആരെങ്കിലും മരിക്കുകയാണെങ്കിലും വിഷമിക്കേണ്ടതില്ല. ആത്മാവില് എന്ത് പാര്ട്ടാണോ അടങ്ങിയിരിക്കുന്നത് അതിനെയാണ് നമ്മള് സാക്ഷിയായി കാണുന്നത്. അതിന് ഒരു ശരീരം ഉപേക്ഷിച്ച് അടുത്തത് എടുത്ത് പാര്ട്ട് അഭിനയിക്കണം. ഇതില് നമുക്കെന്തുചെയ്യാന് കഴിയും? ഈ ജ്ഞാനവും നിങ്ങളുടെ ബുദ്ധിയിലുണ്ട്. അതും നമ്പര്വൈസാണ്. ചിലരുടെ ബുദ്ധിയിലാണെങ്കില് ഇരിക്കുന്നതേയില്ല. അതിനാല് ആര്ക്കും മനസ്സിലാക്കിക്കൊടുക്കാനും സാധിക്കില്ല. ആത്മാവ് തീര്ത്തും ചൂടുള്ള തവയായിരിക്കുന്നു, തമോപ്രധാനവും പതീതവുമാണ്. അതില് ജ്ഞാനാമൃതം പകരുമ്പോള് അത് നിലനില്ക്കുന്നില്ല. ആരാണോ വളരെ അധികം ഭക്തി ചെയ്തിട്ടുള്ളത്, അവര്ക്കേ മനസ്സിലാകൂ, പെട്ടെന്ന് ധാരണയുണ്ടാകും. കണക്കുതന്നെ അത്ഭുതമാണ്- ആദ്യ നമ്പറില് പാവനമായവര് തന്നെയാണ് പിന്നീട് പതിതമായി മാറുന്നത്. ഇതുപോലും എത്ര വലിയ മനസ്സിലാക്കേണ്ട കാര്യമാണ്. ആരുടെ ഭാഗ്യത്തിലില്ലയോ അവര് പഠിപ്പ് ഉപേക്ഷിക്കുന്നു. അഥവാ ചെറുപ്പം മുതലേ ജ്ഞാനത്തില് മുഴുകുകയാണെങ്കില് വളരെ നല്ല ധാരണയുണ്ടാകും. മനസ്സിലാക്കാം ഇവര് വളരെയധികം ഭക്തി ചെയ്തിട്ടുണ്ട്, വളരെ സമര്ത്ഥനാവും, എന്തുകൊണ്ടെന്നാല് ശരീരം വലുതാകുന്നതനുസരിച്ച് വിവേകവും വര്ദ്ധിക്കും. ഭൗതികം, ആത്മീയം രണ്ടിലും ശ്രദ്ധ നല്കുന്നതിനാല് പിന്നീട് ലോകത്തിന്റെ ആ പ്രഭാവം ഇല്ലാതാകുന്നു. ഇത് ഈശ്വരീയ പഠിപ്പാണ്. വ്യത്യാസമുണ്ടാകുമല്ലോ. എന്നാല് ആ ലഹരിയും വരേണ്ടതുണ്ടല്ലോ. ശരി!

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ആത്മീയ മിലിറ്ററിയായി മാറി 5 വികാരങ്ങളുടെമേല് വിജയം നേടണം, പവിത്രമായി തീര്ച്ചയായും മാറണം. ശ്രീമതം അനുസരിച്ച് ഭാരതത്തെ പാവനമാക്കി മാറ്റുന്നതിനുള്ള സേവനം ചെയ്യണം.

2) ഈ പരിധിയില്ലാത്ത ഡ്രാമയില് എല്ലാ പാര്ട്ടും ആത്മാഭിമാനിയായി അഭിനയിക്കണം, ഒരിക്കലും ദേഹാഭിമാനത്തിലേക്ക് വരരുത്. സാക്ഷിയായി ഓരോ അഭിനേതാവിന്റേയും പാര്ട്ടിനെ കാണണം.

വരദാനം :-
സദാ സന്തോഷത്തിന്റെയും ആനന്ദത്തിന്റേയും സ്ഥിതിയില് ഇരിക്കുന്ന കമ്പൈന്ഡ് സ്വരൂപത്തിന്റെ അനുഭവിയായി ഭവിക്കട്ടെ.

ബാപ്ദാദ സദാ കുട്ടികളോട് പറയുന്നുണ്ട് കുട്ടികളേ എപ്പോഴും ബാബയുടെ കൈ പിടിച്ച് നടക്കൂ ഒറ്റക്ക് നടക്കരുത്.ഒറ്റക്ക് നടക്കുമ്പോള്ചിലപ്പോള് ബോറടിക്കും,പലരും ശ്രദ്ധിക്കും.ബാബയോടൊപ്പം കമ്പൈന്ഡ് ആയി ഇരിക്കുന്ന സ്വരൂപത്തിന്റെ അനുഭവം ചെയ്തുകൊണ്ടിരിക്കുകയാണെങ്കില് മായയുടെ കണ്ണില് പെടില്ല.മാത്രമല്ല കൂട്ടുണ്ട് എന്ന അനുഭവം ഉള്ളതുകാരണം അതിയായ സന്തോഷവും ഉണ്ടാകും.എപ്പോഴും ആനന്ദത്തിലിരിക്കും. ചതി, ദുഃഖം എന്നിവ നല്കുന്ന സംബന്ധങ്ങളില് കുടുങ്ങുന്നതില് നിന്നും രക്ഷ നേടാനുമാകും.

സ്ലോഗന് :-
യോഗത്തിന്റെ രൂപത്തിലുള്ള കവചം ധരിക്കുകയാണെങ്കില് മായയുടെ രൂപത്തില് വരുന്ന ശത്രുക്കളുടെ ആക്രമണമുണ്ടാകില്ല.

അവ്യക്തസൂചന-ഇപ്പോള് സ്നേഹത്തിന്റെ ശക്തിയെ ജ്വലിപ്പിച്ച് യോഗത്തെ ജ്വാലാരൂപമാക്കി മാറ്റൂ.

എങ്ങിനെയാണോ ദുഃഖിതരായ ആത്മാക്കളുടെ മനസ്സില്നിന്നും ഇനി വിനാശം ഉണ്ടാകട്ടെ എന്ന ശബ്ദം വരാന് തുടങ്ങിയത് അതുപോലെതന്നെ താങ്കള് വിശ്വമംഗളകാരി ആത്മാക്കളുടെ മനസ്സിലും ഇനി എത്രയും വേഗം എല്ലാവരുടേയും മംഗളം ഉണ്ടാകണം അപ്പോഴേ സമാപ്തി ഉണ്ടാവുകയുള്ളൂ എന്ന സങ്കല്പം ഉണ്ടാകണം.വിനാശകാരികള്ക്ക് മംഗളകാരി ആത്മാക്കളുടെ സങ്കല്പത്തിന്റെ സൂചന ലഭിക്കണം അതിനാല് തന്റെ എവര്റെഡി ആകുന്നതിനുള്ള പവര്ഫുള് സങ്കല്പത്തിലൂടെയും ജ്വാലാരൂപയോഗത്തിലൂടെയും വിനാശത്തിന്റെ ജ്വാലയെ തീവ്രമാക്കണം.