മധുരമായ കുട്ടികളേ -
ആത്മാഭിമാനിയായി ഇരിക്കൂ, ഉളളിൽ ഉരച്ചുകൊണ്ടിരിക്കണം -ഞാൻ ആത്മാവാണ്......ദേഹിഅഭിമാനിയായി
മാറൂ, സത്യമായ ചാർട്ട് വെക്കൂ എങ്കിൽ വിവേകശാലിയായി മാറും, വളരെ പ്രയോജനം
ലഭിക്കും.
ചോദ്യം :-
പരിധിയില്ലാത്ത നാടകത്തെക്കുറിച്ച് അറിയുന്ന കുട്ടികൾക്ക് ഏതൊരു നിയമം നല്ല
രീതിയിൽ മനസ്സിലാക്കാൻ സാധിക്കുന്നു?
ഉത്തരം :-
ഇത് അവിനാശി
നാടകമാണ്, ഇതിൽ ഓരോ പാർട്ട്ധാരികൾക്കും പാർട്ട് അഭിനയിക്കാനായി അവരവരുടെ സമയത്ത്
വരേണ്ടി വരുന്നു. ഞങ്ങൾക്ക് ശാന്തിധാമത്തിൽത്തന്നെ ഇരുന്നാൽ മതി എന്ന് ആരെങ്കിലും
പറയുകയാണെങ്കിൽ അത് നിയമമല്ല. അവരെ പാർട്ട്ധാരി എന്ന് പറയുകയേയില്ല.
പരിധിയില്ലാത്ത അച്ഛന് മാത്രമേ ഇതുപോലുളള പരിധിയില്ലാത്ത കാര്യങ്ങൾ കേൾപ്പിച്ചു
തരാൻ സാധിക്കൂ.
ഓംശാന്തി.
സ്വയം ആത്മാവെന്നു മനസ്സിലാക്കി ഇരിക്കൂ. ദേഹാഭിമാനത്തെ ഉപേക്ഷിച്ച് ഇരിക്കൂ.
പരിധിയില്ലാത്ത അച്ഛൻ കുട്ടികൾക്ക് മനസ്സിലാക്കിത്തരികയാണ്. സാധാരണ
വിവേകമില്ലാത്തവർക്കാണ് മനസ്സിലാക്കിക്കൊടുക്കുക. ബാബ സത്യമാണ് പറയുന്നതെന്ന്
നിങ്ങൾ ആത്മാക്കൾക്ക് മനസ്സിലാകുന്നുണ്ടാവും. തീർച്ചയായും നമ്മൾ
വിവേകഹീനരായിരുന്നു. ആത്മാവായ ഞാൻ അവിനാശിയാണ്, ശരീരം വിനാശിയുമാണ്. ഞാൻ
ആത്മാഭിമാനത്തെ ഉപേക്ഷിച്ച് ദേഹാഭിമാനത്തിൽ അകപ്പെട്ടിരിക്കുകയാണ്. അപ്പോൾ
തീർച്ചയായും വിവേകഹീനരല്ലേ. ബാബ പറയുന്നു എല്ലാ കുട്ടികളും ദേഹാഭിമാനത്തിലേക്ക്
വന്ന് വിവേകഹീനരാണ്. പിന്നീട് നിങ്ങൾ ബാബയിലൂടെ ദേഹിഅഭിമാനിയായി മാറുമ്പോൾ
തികച്ചും വിവേകശാലികളാകുന്നു. ചിലർ വിവേകശാലികളായി അതിനുളള പുരുഷാർത്ഥവും
ചെയ്യുന്നു. വിവേകഹീനരാകുന്നതിൽ അരക്കൽപം എടുക്കുന്നു. ഈ അന്തിമജന്മത്തിൽ
വിവേകശാലിയായിത്തീരണം. അരക്കൽപമായി വിവേകഹീനരാണ് ഇപ്പോൾ 100 ശതമാനം
വിവേകഹീനരായിരിക്കുകയാണ്. ഡ്രാമ അനുസരിച്ച് നിങ്ങൾ ദേഹാഭിമാനത്തിലേക്ക് വന്ന്
വീണു പോകുന്നു. ഇപ്പോൾ നിങ്ങൾക്ക് വിവേകം ലഭിച്ചിരിക്കുകയാണ് അതുകൊണ്ട് വീണ്ടും
വളരെയധികം പുരുഷാർത്ഥം ചെയ്യണം, കാരണം കുട്ടികൾക്ക് ദൈവീകഗുണങ്ങൾ ധാരണ ചെയ്യണം.
കുട്ടികൾക്കറിയാം നമ്മൾ സർവ്വഗുണസമ്പന്നരും 16 കലാ സമ്പൂർണ്ണരുമായിരുന്നു. ഇപ്പോൾ
ഈ സമയം നിർഗ്ഗുണ മായിരിക്കുന്നു. യാതൊരു ഗുണവുമില്ല. നിങ്ങൾ കുട്ടികളും
നമ്പർവൈസ് പുരുഷാർത്ഥമനുസരിച്ചാണ് ഈ കളിയെ മനസ്സിലാക്കുന്നത്. എത്ര വർഷങ്ങളായി
മനസ്സിലാക്കിത്തന്നുകൊണ്ടിരിക്കുന്നു. എന്നിട്ടും പുതിയവരാണ് വളരെ നല്ല
വിവേകശാലികളാകുന്നത്, മറ്റുളളവരെയും അതുപോലെയാക്കാനുളള പുരുഷാർത്ഥവും
ചെയ്യുന്നത്. ഒട്ടും തന്നെ മനസ്സിലാക്കാത്തതായ ചില കുട്ടികളുമുണ്ട്. തീർത്തും
വിവേകഹീനരായിരിക്കുന്നു. ബാബ വിവേകശാലികളാക്കി മാറ്റാനാണ് വന്നിരിക്കുന്നത്.
കുട്ടികൾക്കറിയാം നമ്മൾ മായ കാരണമാണ് വിവേകഹീനരായത്. നമ്മൾ പൂജ്യരായിരുന്നപ്പോൾ
വിവേകശാലിയായിരുന്നു, ഇപ്പോൾ പൂജാരിയായപ്പോൾ തീർത്തും വിവേകഹീനരായി മാറി.
ആദിസനാതനാ ദേവി-ദേവതാധർമ്മം തികച്ചും ഇല്ലാതായി. ലോകത്തിലാർക്കും തന്നെ ഈ
ധർമ്മത്തെക്കുറിച്ച് അറിയില്ല. ഈ ലക്ഷ്മി-നാരായണന്മാർ എത്ര വിവേകശാലികളായിരുന്നു,
രാജ്യം ഭരിച്ചിരുന്നു. ബാബ പറയുന്നു തത ത്വം, നിങ്ങളും ഈ രീതിയിൽ മനസ്സിലാക്കൂ.
ഇതെല്ലാം വളരെയധികം മനസ്സിലാക്കേണ്ടതായ കാര്യങ്ങളാണ്. ഇതൊന്നും ബാബക്കല്ലാതെ
മറ്റാർക്കും തന്നെ മനസ്സിലാക്കിത്തരാനും സാധിക്കില്ല. ഇപ്പോൾ നിങ്ങൾ
തിരിച്ചറിയുന്നുണ്ടാവും ബാബ തന്നെയാണ് ഏറ്റവും ഉയർന്ന ബുദ്ധിമാൻ. ബാബ
ജ്ഞാനസാഗരനുമാണ്. സർവ്വരുടെയും സദ്ഗതി ദാതാവാണ്. പതിതപാവനനാണ്. ഇതെല്ലാം ഒരാളുടെ
മാത്രം മഹിമയാണ്. ഇത്രയും ഉയർന്ന ബാബ വന്ന് കുട്ടികളേ-കുട്ടികളേ എന്ന് വിളിച്ച്
എത്ര നല്ല രീതിയിലാണ് മനസ്സിലാക്കിത്തരുന്നത്. കുട്ടികൾ ഇപ്പോൾ പാവനമായി മാറണം.
അതിനു വേണ്ടി ബാബ ഒരേയൊരു മരുന്നാണ് നൽകുന്നത്, പറയുന്നു- യോഗത്തിലൂടെ നിങ്ങൾ
21 ജന്മത്തേക്ക് നിരോഗിയായിത്തീരുന്നു. നിങ്ങളുടെ എല്ലാ ദുഃഖങ്ങളും രോഗങ്ങളും
സമാപ്തമാകുന്നു. നിങ്ങൾ മുക്തിധാമത്തിലേക്ക് പോകുന്നു. അവിനാശി സർജന്റെ പക്കൽ ഈ
ഒരേയൊരു മരുന്നേയുളളൂ. ആത്മാവിന് ഈ ഒരേയൊരു ഇഞ്ചക്ഷൻ മാത്രമാണ് വെക്കുന്നത്. ഒരു
മനുഷ്യനു തന്നെ എഞ്ചിനിയറും വക്കീലും എല്ലാമായിത്തീരാൻ സാധിക്കില്ലല്ലോ. ഓരോ
മനുഷ്യനും അവരവരുടേതായ തൊഴിലുണ്ടാകും. പതീതത്തിൽ നിന്നും പാവനമാക്കൂ എന്ന്
പറഞ്ഞ് ബാബയെ വിളിക്കുന്നുമുണ്ട് കാരണം പതീത അവസ്ഥയിലാണ് ദു:ഖമുളളത്.
ശാന്തിധാമത്തെയല്ല സ്വർഗ്ഗത്തെയാണ് പാവനലോകമെന്നു പറയുന്നത്. മനുഷ്യർ ശാന്തിയും
സുഖവുമാണ് ആഗ്രഹിക്കുന്നത്. സത്യം സത്യമായ ശാന്തി, ശാന്തിധാമത്തിലാണുളളത് കാരണം
അവിടെ ശരീരമില്ല. വളരെയധികം പേർക്ക് ശാന്തിയിൽ തന്നെ ഇരിക്കണമെന്ന് ആഗ്രഹമുണ്ട്
പക്ഷേ അങ്ങനെയുളള നിയമമില്ല. അവർ അപ്പോൾ പാർട്ട്ധാരിയായില്ലല്ലോ. കുട്ടികൾക്ക്
നാടകത്തെക്കുറിച്ചും മനസ്സിലാക്കിത്തന്നിട്ടുണ്ട്. എപ്പോഴാണോ അഭിനേതാക്കൾക്ക്
പാർട്ട് അഭിനയിക്കേണ്ടത് അപ്പോൾ വേദിയിൽ വന്ന് പാർട്ട് അഭിനയിക്കുന്നു.
പരിധിയില്ലാത്ത അച്ഛനു മാത്രമേ ഇങ്ങനെയുളള പരിധിയില്ലാത്ത കാര്യങ്ങൾ
മനസ്സിലാക്കിത്തരാൻ സാധിക്കൂ. ബാബയെത്തന്നെയാണ് ജ്ഞാനസാഗരനെന്നും പറയുന്നത്.
സർവ്വരുടെയും സദ്ഗതി ദാതാവും പതീ ത പാവനനുമാണ്. തത്വത്തിന്(ബ്രഹ്മ തത്വം)
ഒരിക്കലും സർവ്വരെയും പാവനമാക്കാൻ സാധിക്കില്ല. ജലവും ഒരു തത്വമല്ലേ അതിനെങ്ങനെ
സദ്ഗതി ചെയ്യാൻ സാധിക്കും. ആത്മാവ് തന്നെയാണ് പാർട്ട് അഭിനയിക്കുന്നത്.
ഹഠയോഗത്തിന്റെ പാർട്ടും ആത്മാവ് തന്നെയാണ് അഭിനയിക്കുന്നത്. വിവേകശാലികളായവർക്ക്
മാത്രമേ ഈ കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കൂ. ബാബയും ധാരാളം
മനസ്സിലാക്കിത്തന്നിട്ടുണ്ട്, എങ്ങനെ പൂജ്യനിൽ നിന്നും പൂജാരിയായി മാറുമെന്ന്
മനുഷ്യർ മനസ്സിലാക്കുന്ന വിധത്തിൽ ഏതെങ്കിലും യുക്തികൾ രചിക്കൂ. പുതിയ ലോകത്തിൽ
പൂജ്യരാണ്, പഴയ ലോകത്തിൽ പൂജാരികളും. പാവനമായവരെ പൂജ്യരെന്നും പതിതമായവരെ പൂജാരി
എന്നും വിളിക്കുന്നു. ഇവിടെ എല്ലാവരും പതിതമാണ് കാരണം എല്ലാവരും
വികാരത്തിലൂടെയാണ് ജന്മമെടുക്കുന്നത്. സത്യയുഗത്തിൽ എല്ലാവരും ശ്രേഷ്ഠരാണ്.
സമ്പൂർണ്ണ ശ്രേഷ്ഠാചാരികൾ എന്ന മഹിമയുമുണ്ട്. ഇപ്പോൾ നിങ്ങൾ കുട്ടികൾക്കും
അതുപോലെയായിത്തീരണം. തീർച്ചയായും പ്രയത്നമുണ്ട്. മുഖ്യമായ കാര്യം തന്നെ
ഓർമ്മയുടേതാണ്. ഓർമ്മയിലിരിക്കാൻ വളരെയധികം ബുദ്ധിമുട്ടാണെന്ന് എല്ലാവരും
പറയുന്നുണ്ട് ഞങ്ങൾ എത്രത്തോളം ആഗ്രഹിക്കുന്നുവോ അത്രയും ഓർമ്മയിലിരിക്കുവാൻ
സാധിക്കുന്നില്ല. സത്യതയോടെ ചാർട്ട് എഴുതുകയാണെങ്കിൽ വളരെയധികം പ്രയോജനമാണ്.
ബാബ കുട്ടികൾക്ക് മന്മനാഭവ എന്ന ജ്ഞാനമാണ് നൽകുന്നത്. നിങ്ങൾ ഇത് അർത്ഥസഹിതമാണ്
പറയുന്നത്. നിങ്ങൾക്ക് ബാബ ഓരോ കാര്യങ്ങളും യഥാർത്ഥ രീതിയിൽ അർത്ഥസഹിതമാണ്
മനസ്സിലാക്കിത്തരുന്നത്. ബാബയോട് കുട്ടികൾ പലപ്രകാരത്തിലുളള ചോദ്യങ്ങൾ
ചോദിക്കുന്നു. പക്ഷേ കുട്ടികളുടെ മനപ്രീതിക്കായി ബാബ എന്തെങ്കിലും പറയുന്നു.
പക്ഷേ ബാബ പറയുന്നു എന്റെ ജോലി തന്നെ പതീതരെ പാവനമാക്കുക എന്നതാണ്. എന്നെ നിങ്ങൾ
വിളിച്ചതും അതിനു വേണ്ടിയാണല്ലോ. നിങ്ങൾക്കറിയാം നമ്മൾ ആത്മാക്കൾ ശരീരസഹിതം
പാവനമായിരുന്നു. ഇപ്പോൾ അതേ ആത്മാവു തന്നെ ശരീരസഹിതം പതീതമായിരിക്കുന്നു. 84
ജന്മങ്ങളുടെ കണക്കല്ലേ. നിങ്ങൾക്കറിയാം ഇപ്പോൾ ഈ ലോകം മുൾക്കാടായി മാറി. ഈ
ലക്ഷ്മി-നാരായണന്മാർ പുഷ്പങ്ങളല്ലേ. അവരുടെ മുന്നിൽ ചെന്ന് മുളളുകളായവർ പറയുന്നു,
അങ്ങ് സർവ്വഗുണസമ്പന്നമാണ്.... ഞാൻ പാപിയാണ്, നീചനാണ്. ഏറ്റവും വലിയ മുളള്
കാമവികാരത്തിന്റേതാണ്. ബാബ പറയുന്നു ഇതിനുമേൽ വിജയിച്ച് ജഗദ്ജീത്തായി മാറൂ.
ഭഗവാന് ഏതെങ്കിലും രൂപത്തിൽ വരുകതന്നെ വേണമെന്ന് മനുഷ്യർ മനസ്സിലാക്കുന്നു.
ഭാഗീരഥത്തിൽ പ്രവേശിച്ച് വരണം. പഴയ ലോകത്തെ പുതിയതാക്കാനാണ് ഭഗവാന് വരേണ്ടി
വരുന്നത്. പുതിയലോകത്തെ സതോപ്രധാനമെന്നും പഴയ ലോകത്തെ തമോപ്രധാന മെന്നുമാണ്
പറയുന്നത്. ഇപ്പോൾ പഴയ ലോകമാണെങ്കിൽ തീർച്ചയായും ഭഗവാന് വരേണ്ടതായുണ്ട്.
ബാബയെത്തന്നെയാണ് രചയിതാവെന്നു പറയുന്നത്. എത്ര സഹജമായാണ് നിങ്ങൾ കുട്ടികൾക്ക്
മനസ്സിലാക്കിത്തരുന്നത്. അപ്പോൾ നിങ്ങൾക്കെത്ര സന്തോഷമുണ്ടായിരിക്കണം. ബാക്കി
ആർക്കെല്ലാ മാണോ തന്റെ കർമ്മഭോഗത്തിന്റെ(അസുഖങ്ങൾ) കണക്കുകളുളളത് അത് തീർച്ചയായും
അനുഭവിച്ചേ മതിയാകൂ. ഈ കാര്യത്തിൽ ബാബയുടെ ആശീർവ്വാദങ്ങൾ ഒന്നുമുണ്ടാകില്ല.
നമ്മൾ വിളിക്കുന്നതു തന്നെ- ബാബാ, വന്ന് സമ്പത്ത് നൽകൂ എന്നാണ്. ബാബയിൽ നിന്നും
എന്ത് സമ്പത്താണ് നേടാൻ ആഗ്രഹിക്കുന്നത്? മുക്തി-ജീവന്മുക്തിയുടെ.
മുക്തി-ജീവന്മുക്തി ദാതാവ് ഒരേയൊരു ജ്ഞാനസാഗരനായ ബാബയാണ്. അതുകൊണ്ടാണ് അവരെ
ജ്ഞാനദാതാവ് എന്നു പറയുന്നത്. ഭഗവാൻ വന്ന് ജ്ഞാനം നൽകിയിരുന്നു പക്ഷേ എപ്പോൾ
നൽകി, എങ്ങനെ നൽകി, എന്നൊന്നും അറിയില്ല. ഈ കാര്യത്തിൽത്തന്നെയാണ് മുഴുവൻ സംശയവും
ഉളളത്. ആർക്ക് ജ്ഞാനം നൽകി എന്നുളളതും അറിയില്ല. ഇപ്പോൾ ഈ ബ്രഹ്മാവിന് അറിയാം-
നമ്മൾ തന്നെയായിരുന്നു നാരായണൻ പിന്നീട് 84 ജന്മങ്ങൾ എടുത്തതാണ്. ബ്രഹ്മാവാണ്
നമ്പർവൺ. ബ്രഹ്മാബാബ പറയാറുണ്ട് എന്റെ കണ്ണുകൾ തുറന്നുപോയി. ഞങ്ങളുടെ കണ്ണുകൾ
തുറന്നു എന്ന് നിങ്ങളും പറയണം. മൂന്നാമത്തെ നേത്രം തുറക്കുമല്ലോ. നിങ്ങൾ പറയണം
നമുക്ക് ബാബയുടെയും സൃഷ്ടി ചക്രത്തിന്റെയും മുഴുവൻ ജ്ഞാനവും ലഭിച്ചു കഴിഞ്ഞു.
ഞാൻ എന്താണ്, എങ്ങനെയാണ് എന്നുളളത് മനസ്സിലായി, എന്റെ കണ്ണുകൾ തുറക്കപ്പെട്ടു.
എത്ര അത്ഭുതമാണ്. ഞാൻ ആത്മാവ് എന്നതാണ് പ്രധാനം, എന്നിട്ടും നമ്മൾ സ്വയത്തെ
ദേഹമാണെന്നു മനസ്സിലാക്കി ജീവിച്ചു. ഞാൻ ഒരു ശരീരമുപേക്ഷിച്ച് മറ്റൊന്ന് എടുത്തു
എന്ന് പറയുന്നത് ആത്മാവാണ്. എന്നിട്ടും നമ്മൾ ആത്മാവാണെന്നത് മറന്ന്
ദേഹാഭിമാനിയായിത്തീർന്നു. അതുകൊണ്ടാണ് നിങ്ങൾക്ക് ആദ്യം തന്നെ ഈയൊരു തിരിച്ചറിവ്
നൽകുന്നത് സ്വയത്തെ ആത്മാവെന്നു മനസ്സിലാക്കൂ. ഉളളിൽ ഇത് ഉരച്ചു കൊണ്ടിരിക്കൂ,
ഞാൻ ആത്മാവാണ്, ആത്മാവാണ്.....ആത്മാവെന്നു മനസ്സിലാക്കാത്തതുകൊണ്ടാണ് ബാബയെ
മറക്കുന്നത്. ഞങ്ങൾ ഇടക്കിടെ ദേഹാഭിമാനത്തിലേക്കാണ് വരുന്നതെന്ന്
അനുഭവമാകുന്നുണ്ടല്ലോ. പ്രയത്നിക്കേണ്ടതുണ്ട്. ഇവിടെ ഇരിക്കുമ്പോഴും
ആത്മാഭിമാനിയായിരിക്കണം. ബാബ പറയുന്നു ഞാൻ നിങ്ങൾ കുട്ടികൾക്ക് രാജ്യപദവി
നൽകാനാണ് വന്നിരിക്കുന്നത്. അരക്കൽപം നിങ്ങൾ എന്നെ ഓർമ്മിച്ചു വന്നു. ഏതെങ്കിലും
കാര്യം മുന്നിലേക്ക് വരികയാണെങ്കിൽ അല്ലയോ രാമാ.... എന്ന് വിളിക്കുന്നു. പക്ഷേ
ഈശ്വരൻ അഥവാ രാമൻ ആരാണെന്നുളളത് ആർക്കും തന്നെ അറിയില്ല. നിങ്ങൾ തെളിയിച്ച്
പറഞ്ഞുകൊടുക്കണം, ബാബ പതീതപാവനനും, സർവ്വരുടെയും സദ്ഗതിദാതാവും, ജ്ഞാനസാഗരനുമായ
ത്രിമൂർത്തി ശിവ പരമാത്മാവാണ്. ബ്രഹ്മാ- വിഷ്ണു- ശങ്കരൻ മൂന്നുപേരുടെയും ജന്മം
ഒരുമിച്ചാണ്. കേവലം ശിവജയന്തി എന്നു പറയരുത്. ത്രിമൂർത്തി ശിവജയന്തിയാണ്.
എപ്പോഴാണോ ശിവന്റെ ജയന്തിയുണ്ടാകുന്നത് അപ്പോൾ തന്നെയാണ് ബ്രഹ്മാവിന്റെയും
ജയന്തിയുണ്ടാവുക. ശിവന്റെ ജയന്തി ആഘോഷിക്കുന്നുണ്ട്, പക്ഷേ ബ്രഹ്മാവ് വന്ന്
എന്ത് ചെയ്തു? ലൗകിക പിതാവ്, പാരലൗകിക പിതാവ്, പിന്നെ ബ്രഹ്മാവ് അലൗകിക പിതാവാണ്.
ഇവർ പ്രജാപിതാ ബ്രഹ്മാവാണ്. ബാബ പറയുന്നു പുതിയ ലോകത്തിനായി പുതിയ ജ്ഞാനം
നിങ്ങൾക്ക് ഇപ്പോഴാണ് ലഭിക്കുന്നത് പിന്നീട് ആ ജ്ഞാനം ഇല്ലാതാകുന്നു. ആർക്കാണോ
രചയിതാവായ ബാബയുടെയും രചനയുടെയും ജ്ഞാനമില്ലാത്തത് അവർ അജ്ഞാനികളാണ്. അജ്ഞാന
നിദ്രയിൽ ഉറങ്ങിക്കിടക്കുകയാണ്. ജ്ഞാനത്തെ പകലെന്നും ഭക്തിയെ രാത്രിയെന്നും
പറയുന്നു. ശിവരാത്രിയുടെ അർത്ഥം പോലും മനസ്സിലാക്കുന്നില്ല അതുകൊണ്ടാണ് അന്നേ
ദിവസം അവധി പോലും പ്രഖ്യാപിക്കാത്തത്.
ഇപ്പോൾ നിങ്ങൾക്കറിയാം ബാബ വരുന്നതു തന്നെ എല്ലാവരുടെയും ജ്യോതി തെളിയിക്കാനാണ്.
നിങ്ങൾ സാധാരണ ദീപങ്ങൾ തെളിയിക്കുമ്പോൾ ഇവരുടേത് എന്തോ വിശേഷ ദിനമാണെന്ന്
മറ്റുളളവർ വിചാരിക്കും. ഇപ്പോൾ നിങ്ങൾ അർത്ഥസഹിതം തെളിയിക്കുന്നു. മറ്റുളള
മനുഷ്യർക്ക് ഇതിന്റെ അർത്ഥത്തെക്കുറിച്ചൊന്നും മനസ്സിലാവില്ല. നിങ്ങളുടെ
പ്രഭാഷണത്തിലൂടെയും ആർക്കും പൂർണ്ണമായി മനസ്സിലാക്കാൻ സാധിക്കില്ല. ഇപ്പോൾ
മുഴുവൻ വിശ്വത്തിലും രാവണരാജ്യമാണ്, മനുഷ്യരും എത്ര ദു:ഖികളാണ്.
മന്ത്ര-തന്ത്രവിദ്യകൾ ചെയ്യുന്നവരും വളരെ ബുദ്ധിമുട്ടിക്കുന്നുണ്ട്. പത്രങ്ങളിലും
ദുരാത്മാക്കളെക്കുറിച്ച് പറയാറുണ്ട്. അത് വളരെയധികം ദുഃഖം നൽകാറുണ്ട്. ബാബ
പറയുന്നു ഈ കാര്യങ്ങളുമായി നിങ്ങൾക്ക് യാതൊരു സംബന്ധവുമില്ല. ബാബ നേരായ
കാര്യമാണ് പറയുന്നത്, കുട്ടികളേ എന്നെ ഓർമ്മിക്കൂ എന്നാൽ പാവനമായി മാറും.
നിങ്ങളുടെ എല്ലാ ദു:ഖവും ഇല്ലാതാകും. ശരി.
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെ കിട്ടിയ മധുരമധുരമായ കുട്ടികൾക്ക് മാതാവും
പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും പുലർകാല വന്ദനവും. ആത്മീയഅച്ഛന്റെ ആത്മീയ
കുട്ടികൾക്ക് നമസ്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. യഥാർത്ഥ
രീതിയിൽ ബാബയെ ഓർമ്മിക്കാനും ആത്മാഭിമാനിയാകാനുമുളള അഭ്യാസം ചെയ്യണം. തന്റെ
ചാർട്ട് സത്യതയോടെ വെക്കണം, ഇതിലൂടെത്തന്നെയാണ് വളരെയധികം പ്രാപ്തി.
2. ഏറ്റവും അധികം ദുഃഖം
നൽകുന്ന മുളളാണ് കാമവികാരം, ഇതിനുമേൽ യോഗബലത്തിലൂടെ വിജയം പ്രാപ്തമാക്കി
പതീതത്തിൽ നിന്നും പാവനമായിത്തീരണം. ബാക്കി മറ്റേതൊരു കാര്യവുമായും ഒരു സംബന്ധവും
താങ്കൾക്കില്ല.
വരദാനം :-
പ്രാക്ടിക്കൽ ജീവിതത്തിലൂടെ പരമാത്മാജ്ഞാനത്തിന്റെ പ്രൂഫ് അഥവാ തെളിവ്
നൽകിക്കൊണ്ട് ധർമ്മയുദ്ധത്തിൽ വിജയിക്കുന്നവരായി ഭവിക്കട്ടെ.
ഇനി ധർമ്മയുദ്ധത്തെ
നേരിടണം ഈ ധർമ്മയുദ്ധത്തിൽ വിജയിയാകാനുള്ള മാർഗ്ഗം താങ്കളുടെ പ്രാക്ടിക്കൽ
ജീവിതമാണ് എന്തെന്നാൽ പരമാത്മാജ്ഞാനത്തിന്റെ തെളിവ് പ്രാക്ടിക്കൽ
ജീവിതമാണ്.താങ്കളിൽ സവിശേഷമായ ജ്ഞാനവും ഗുണവും പ്രാക്ടിക്കൽ ആയി കാണപ്പെടണം
കാരണം പരസ്പരം ചർച്ച ചെയ്യുന്നതിലൂടെ താങ്കളുടെ സവിശേഷതയെ കാണിച്ചു
കൊടുക്കാനാവില്ല എന്നാൽ പ്രായോഗികമായി അവയെ ധാരണ ചെയ്യുന്നതിലൂടെ ഒരു
സെക്കന്റിൽത്തന്നെ ആരെയും ശാന്തമാക്കാൻ കഴിയും.
സ്ലോഗന് :-
ആത്മാവിനെ
ഉജ്വലമാക്കി മാറ്റുന്നതിനായി പരമാത്മാസ്മൃതിയിലൂടെ മനസിന്റെ ആശയക്കുഴപ്പങ്ങളെ
സമാപ്തമാക്കൂ.
അവ്യക്ത
സൂചന-സ്വയത്തിനുവേണ്ടിയും സർവർക്കുവേണ്ടിയും മനസ്സുകൊണ്ട് യോഗത്തിന്റെ
ശക്തികളുടെ പ്രയോഗം ചെയ്യൂ..
പ്രാക്ടീസുകളുടെ
പരീക്ഷണശാലയിൽ ഇരുന്നുകൊണ്ട് യോഗത്തിന്റെ പ്രയോഗം ചെയ്യുകയാണെങ്കിൽ ബാബയുടെ
സഹായവും മായയുടെ അനേകം വിഘ്നങ്ങളിൽനിന്നുള്ള സുരക്ഷയും അനുഭവം ചെയ്യാം.ഇപ്പോൾ
ജ്ഞാനസാഗരത്തിന്റെയും ഗുണസാഗരത്തിന്റെയും ശക്തിസാഗരത്തിന്റെയും മുകളിലത്തെ
അലകളിൽനിന്നുകൊണ്ട് അൽപകാലത്തെ ഉൻമേഷമാണ് അനുഭവം ചെയ്യുന്നത് എന്നാൽ ഇനി
സാഗരത്തിന്റെ ആഴങ്ങളിലേക്ക് പോവുകയാണെങ്കിൽ അനേകപ്രകാരത്തിലുള്ള വിചിത്രമായ
അനുഭവങ്ങളുടെ രത്നങ്ങളെ പ്രാപ്തമാക്കാൻ കഴിയും.
മാതേശ്വരിജിയുടെ അമൂല്യ
മഹാവാക്യങ്ങൾ
ഈ ഈശ്വരീയ ജ്ഞാനം സർവ്വ
മനുഷ്യാത്മാക്കൾക്കും വേണ്ടിയാണ് : ആദ്യമാദ്യം നമ്മൾ മുഖ്യമായ ഒരു പോയന്റ്
അവശ്യം ബുദ്ധിയിൽ വെക്കണം. ഈ മനുഷ്യസൃഷ്ടി വൃക്ഷത്തിന്റെ ബീജരൂപം
പരമാത്മാവാണെന്നതിനാൽ ആ പരമാത്മാവിലൂടെ ലഭിച്ചുകൊണ്ടിരിക്കുന്ന ജ്ഞാനം സർവ്വ
മനുഷ്യർക്കും അത്യാവശ്യമാണ്. എല്ലാ ധർമ്മത്തിലുള്ളവർക്കും ഈ ജ്ഞാനം
സ്വീകരിക്കാനുള്ള അധികാരമുണ്ട്. ഓരോരുത്തരുടെയും ധർമ്മത്തിന്റെ ജ്ഞാനം
അവരവരുടേതായിരിക്കാം, ഓരോരുത്തരുടെയും ശാസ്ത്രം അവരവരുടേതായിരിക്കാം,
ഓരോരുത്തരുടെയും മതം അവരവരുടേതായിരിക്കാം, ഓരോരുത്തരുടെയും സംസ്കാരം
അവരവരുടേതായിരിക്കാം, പക്ഷെ ഈ ജ്ഞാനം എല്ലാവർക്കുമുള്ളതാണ്. അഥവാ ഈ ജ്ഞാനത്തെ
അവർക്ക് സ്വീകരിക്കാൻ കഴിയുന്നില്ലെങ്കിലും നമ്മുടെ കുലത്തിൽ വരുന്നില്ലെങ്കിലും,
എല്ലാവരുടെയും പിതാവായതിനാൽ ആ പിതാവുമായി യോഗം വെക്കുന്നതിലൂടെ തീർച്ചയായും
പവിത്രമാവുകയെങ്കിലും ചെയ്യും. ഈ പവിത്രതയിലൂടെ തങ്ങളുടെത്തന്നെ വിഭാഗത്തിൽ
തീർച്ചയായും പദവി പ്രാപ്തമാക്കും, എന്തുകൊണ്ടെന്നാൽ യോഗത്തിനെ എല്ലാ മനുഷ്യരും
അംഗീകരിക്കുന്നുണ്ട്, പലരും പറയുന്നുണ്ട്, ശിക്ഷകളൊന്നും അനുഭവിക്കാതെ മുക്തി
ലഭിക്കുന്നതിനുള്ള ശക്തി ഈ യോഗത്തിലൂടെ ലഭിക്കാൻ സാധിക്കുമെങ്കിൽ ഞങ്ങൾക്കും
മുക്തി വേണം.
അജപാജപം അർത്ഥം
നിരന്തരമായ ഈശ്വരീയ ഓർമ്മ : ഇങ്ങനെ ഒരു
ചൊല്ലുണ്ടല്ലോ, ശ്വാസശ്വാസം അജപാജപം ജപിച്ചുകൊണ്ടിരിക്കൂ, അതിന്റെ യഥാർത്ഥ
അർത്ഥമെന്താണ്? അജപാജപം എന്ന് നാം പറയുമ്പോൾ അതിന്റെ യഥാർത്ഥ അർത്ഥം ഇതാണ്, ഓരോ
ശ്വാസത്തിലും ബുദ്ധിയോഗം തന്റെ പരമപിതാ പരമാത്മാവിനോടൊപ്പം നിരന്തരം വെക്കുകയും
ഈ ഈശ്വരീയ ഓർമ്മ ഓരോ ശ്വാസത്തിലും സ്ഥിരമായി ഉണ്ടായിക്കൊണ്ടിരിക്കുകയും ചെയ്യുക,
ആ നിരന്തര ഓർമ്മയെ അജപാജപം എന്ന് പറയുന്നു. അല്ലാതെ വായിലൂടെ ജപിക്കുക അതായത്
രാമ-രാമ എന്ന് പറയുക, ഉള്ളിൽ ഏതെങ്കിലും മന്ത്രം ഉച്ചരിക്കുക, ഇത് നിരന്തരം
നടത്താൻ സാദ്ധ്യമല്ല. അവർ മനസ്സിലാക്കുന്നത് നമ്മൾ വായിലൂടെ മന്ത്രം
ഉച്ചരിക്കുന്നില്ല എന്നാണ്, പക്ഷെ മനസ്സിൽ വേണം ഉച്ചരിക്കാൻ, ഇതാണ് അജപാജപം.
പക്ഷെ ഇത് സഹജമായ ചിന്തിക്കേണ്ട കാര്യമാണ്, നമ്മുടെ ശബ്ദം തന്നെ അജപാജപമാണ്,
അതിനെ ജപിക്കേണ്ട ആവശ്യം പോലുമില്ല. ഉള്ളിലിരുന്ന് ഏതെങ്കിലും മൂർത്തിയെ
ധ്യാനിക്കേണ്ടതില്ല, എന്തെങ്കിലും സ്മരിക്കേണ്ടതില്ല എന്തുകൊണ്ടെന്നാൽ അതും
കഴിക്കുകയും കുടിക്കുകയും ചെയ്യുകയും ഒന്നിച്ച് നടക്കുകയില്ല. പക്ഷെ നാം
ചെയ്യുന്ന ഈശ്വരീയ ഓർമ്മ, നിരന്തരമായി നടത്താൻ സാധിക്കും, എന്തുകൊണ്ടെന്നാൽ ഇത്
വളരെ സഹജമാണ്. ഉദാഹരണത്തിന് കുട്ടികൾ തങ്ങളുടെ അച്ഛനെ ഓർമ്മിക്കുകയാണ്, ആ
സമയത്ത് അച്ഛന്റെ ഫോട്ടോ അടുത്ത് വെക്കേണ്ടതില്ല, മറിച്ച് മനസാ-വാചാ-കർമ്മണാ
അച്ഛന്റെ എല്ലാ ജോലിയും കർത്തവ്യങ്ങളും ഗുണങ്ങളും സഹിതം ഓർമ്മ വരും, അത് ഓർമ്മ
വരുന്നതോടെ കുട്ടികളുടെയും ആ കർമ്മം നടക്കും, അപ്പോഴേ മക്കൾക്ക് അച്ഛനെ
പ്രത്യക്ഷപ്പെടുത്താൻ സാധിക്കൂ. അതേപോലെ തന്നിൽ നിന്ന് മറ്റുള്ളവരുടെയും ഓർമ്മ
മനസ്സിന്റെ ഉള്ളിൽ നിന്ന് കളഞ്ഞ് ആ ഒരേയൊരു യഥാർത്ഥമായ പാരലൗകിക പരമപിതാ
പരമാത്മാവിന്റെ ഓർമ്മയിൽ ഇരിക്കുകയും വേണം. ഇതിൽ ഇരിക്കുമ്പോഴും
എഴുന്നേൽക്കുമ്പോഴും കഴിക്കുമ്പോഴും കുടിക്കുമ്പോഴും നിരന്തരം ഓർമ്മിക്കാൻ
സാധിക്കും. ആ ഓർമ്മയിലൂടെത്തന്നെയാണ് കർമ്മാതീതമാവുക. അപ്പോൾ ഈ സ്വാഭാവിക
ഓർമ്മയെത്തന്നെയാണ് അജപാജപം എന്ന് പറയുന്നത്. ശരി, ഓം ശാന്തി.