18.11.2025           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളെ- നിങ്ങൾ തന്നെയാണ് സത്യമായ അലൗകീക മായാജാലക്കാർ, നിങ്ങൾക്ക് മനുഷ്യരെ ദേവതയാക്കി മാറ്റുന്നതിനുള്ള മായാജാലം കാണിക്കണം.

ചോദ്യം :-
നല്ല പുരുഷാർത്ഥിയായ വിദ്യാർത്ഥിയുടെ ലക്ഷണം എന്തായിരിക്കും?

ഉത്തരം :-
അവർ പദവിയോടുകൂടി പാസാകുന്നതിനുള്ള, അതായത് വിജയമാലയിൽ വരുന്നതിനുള്ള ലക്ഷ്യം വെക്കും. അവരുടെ ബുദ്ധിയിൽ ഒരു ബാബയുടെ മാത്രം ഓർമ്മയായിരിക്കും. ദേഹസഹിതം ദേഹത്തിന്റെ എല്ലാ സംബന്ധങ്ങളിൽ നിന്നും ബുദ്ധിയോഗത്തെ വേർപ്പെടുത്തി ഒന്നിനോട് പ്രീതി വെക്കും. അങ്ങനെയുള്ള പുരുഷാർത്ഥികൾ തന്നെയാണ് മാലയിലെ മുത്തായി മാറുന്നത്.

ഓംശാന്തി.  
ആത്മീയ കുട്ടികൾക്ക് വേണ്ടി ആത്മീയ അച്ഛൻ മനസ്സിലാക്കി തരികയാണ്. ഇപ്പോൾ നിങ്ങൾ ആത്മീയ കുട്ടികൾ മായാജാലക്കാരും- മായാജാലക്കാരികളുമായി മാറിയിരിക്കുകയാണ് അതുകൊണ്ടാണ് ബാബയെയും മായാജാലക്കാരനെന്ന് പറയുന്നത്. മനുഷ്യനെ ദേവതയാക്കി മാറ്റുന്ന ഒരു മായാജാലക്കാരനുമുണ്ടായിരിക്കുകയില്ല. ഇത് മായാജാലമല്ലെ. എത്ര വലിയ സമ്പാദ്യം സമ്പാദിക്കാനുള്ള വഴിയാണ് നിങ്ങൾ പറഞ്ഞു കൊടുക്കുന്നത്. സ്കൂളിലും ടീച്ചറും സമ്പാദിക്കാനാണ് പഠിപ്പിക്കുന്നത്. പഠിപ്പ് സമ്പാദ്യമല്ലെ. ഭക്തിമാർഗ്ഗത്തിലെ കഥകളും, ശാസ്ത്രങ്ങളും കേൾക്കുക, അതിനെ പഠിപ്പെന്ന് പറയില്ല. അതിലൊരു നേട്ടവുമില്ല കേവലം പണം ചിലവാകുന്നു. ബാബയും മനസ്സിലാക്കി തരുന്നു- ഭക്തിമാർഗ്ഗത്തിൽ ചിത്രങ്ങൾ ഉണ്ടാക്കുന്നു, ക്ഷേത്രങ്ങൾ മുതലായവയെല്ലാം ഉണ്ടാക്കുന്നു, ഭക്തി ചെയ്ത്- ചെയ്ത് നിങ്ങൾ എത്ര പൈസ ചിലവാക്കിക്കഴിഞ്ഞു. ടീച്ചറാണെങ്കിൽ സമ്പാദിക്കാനാണ് പഠിപ്പിക്കുന്നത്. ഉപജീവനം നടന്നുപോകുന്നു. നിങ്ങൾ കുട്ടികളുടെ പഠിപ്പ് എത്ര ഉയർന്നതാണ്. എല്ലാവർക്കും പഠിക്കുകയും വേണം. നിങ്ങൾ കുട്ടികൾ മനുഷ്യനിൽ നിന്ന് ദേവതയാക്കി മാറ്റുന്നവരാണ്. ആ പഠിപ്പിലൂടെയാണെങ്കിൽ വക്കീൽ മുതലായവയാണ് ആയി മാറുന്നത്, അതും ഒരു ജന്മത്തേക്കു വേണ്ടി. എത്ര രാത്രിയും പകലും പോലെയുള്ള വ്യത്യാസമാണ,് അതുകൊണ്ട് നിങ്ങൾ ആത്മാക്കൾക്ക് ശുദ്ധമായ ലഹരി വേണം. ഇതാണ് ഗുപ്തമായ ലഹരി. പരിധിയില്ലാത്ത ബാബയുടെ കാര്യം തന്നെ അൽഭുതകരമാണ്. എങ്ങനെയുള്ള ആത്മീയ മായാജാലമാണ്. ആത്മാവിന് ഓർമ്മിച്ചോർമ്മിച്ച് സതോപ്രധാനമായി മാറണം. ഏതുപോലെയാണോ സന്യാസിമാർ പറയാറുണ്ടല്ലോ - നിങ്ങൾ പോത്താണെന്ന് കരുതൂ എന്ന്....അങ്ങനെ സങ്കല്പിച്ച് ഇരുട്ടുമുറിയിൽ ഇരുന്നു. പറയും ഞാൻ പോത്താണ്, മുറിയിൽ നിന്ന് എങ്ങനെയാണ് പുറത്തിറങ്ങുന്നത്? ഇപ്പോൾ ബാബ പറയുന്നു നിങ്ങൾ പവിത്രമായ ആത്മാവായിരുന്നു, ഇപ്പോൾ അപവിത്രമായി മാറിയിരിക്കുകയാണ് പിന്നെ ബാബയെ ഓർമ്മിച്ചോർമ്മിച്ച് നിങ്ങൾ പവിത്രമായി മാറും. ഈ ജ്ഞാനം കേട്ട് നരനിൽ നിന്ന് നാരായണനും അഥവാ മനുഷ്യനിൽ നിന്ന് ദേവതയായി മാറുന്നു. ദേവതകളുടെയും രാജ്യമുണ്ടല്ലോ. നിങ്ങൾ കുട്ടികൾ ഇപ്പോൾ ശ്രീമത്തിലൂടെ ഭാരതത്തിൽ ദൈവീക രാജ്യം സ്ഥാപിക്കുകയാണ്. ബാബ പറയുന്നു- ഇപ്പോൾ ഞാൻ നിങ്ങൾക്ക് ഏതൊരു ശ്രീമത്താണോ നൽകുന്നത് ഇതാണോ ശരി അതോ ശാസ്ത്രങ്ങളുടെ മതമാണോ ശരി? വിലയിരുത്തൂ. ഗീതയാണ് - സർവ്വശാസ്ത്രമയീ ശിരോമണി ശ്രീമത് ഭഗവദ്ഗീത. ഇതാണ് പ്രത്യേകിച്ചും എഴുതപ്പെട്ടിട്ടുള്ളത്. ഇപ്പോൾ ഭഗവാൻ എന്നത് ആരെയാണ് പറയേണ്ടത്? തീർച്ചയായും എല്ലാവരും പറയും-നിരാകാരനായ ശിവൻ. നമ്മൾ ശിവന്റെ കുട്ടികളാകുന്ന ആത്മാക്കൾ സഹോദരൻമാരാണ്. ശിവൻ ഓരേ ഒരു അച്ഛനാണ്. ബാബ പറയുന്നു നിങ്ങൾ എല്ലാവരും പ്രിയതമകളാണ് - പ്രിയതമനാകുന്ന എന്നെ ഓർമ്മിക്കുന്നു എന്തുകൊണ്ടെന്നാൽ ഞാൻ തന്നെയാണ് രാജയോഗം പഠിപ്പിച്ചത്, ഏതിലൂടെയാണോ നിങ്ങൾ പ്രത്യക്ഷത്തിൽ നരനിൽ നിന്ന് നാരായണനായി മാറുന്നത്. അവർ പറയും നമ്മളാണെങ്കിൽ സത്യനാരായണന്റെ കഥയാണ് കേൾക്കുന്നത്. ഇതിലൂടെ നമ്മൾ നരനിൽ നിന്ന് നാരായണനായി മാറുമെന്നു മനസ്സിലാക്കുന്നില്ല. ബാബ നിങ്ങൾ കുട്ടികൾക്ക് ജ്ഞാനത്തിന്റെ മൂന്നാമത്തെ നേത്രം നൽകുന്നു, അതിലൂടെ ആത്മാവിന് മനസ്സിലാകുന്നു. ശരീരമില്ലാതെ ആത്മാവിന് സംസാരിക്കാൻ സാധിക്കില്ല. ആത്മാക്കൾ വസിക്കുന്ന സ്ഥാനത്തെ നിർവ്വാണധാമമെന്നാണ് പറയുന്നത്. നിങ്ങൾ കുട്ടികൾക്കിപ്പോൾ സുഖധാമത്തേയും ശാന്തിധാമത്തെയും ഓർമ്മിക്കണം. ഈ ദു:ഖധാമത്തെ ബുദ്ധികൊണ്ട് മറക്കണം. ആത്മാവിന് ഇപ്പോൾ തെറ്റെന്താണ്, ശരിയെന്താണെന്ന് എന്ന വിവേകം ലഭിച്ചിരിക്കുകയാണ്. കർമ്മം, അകർമ്മം, വികർമ്മത്തിന്റെയും രഹസ്യം മനസ്സിലാക്കി തന്നു. ബാബ കുട്ടികൾക്കു തന്നെയാണ് മനസ്സിലാക്കി തരുന്നത് പിന്നീട് കുട്ടികൾ തന്നെയാണ് അറിയുന്നത്. മറ്റു മനുഷ്യരാണെങ്കിൽ ബാബയെ തന്നെ അറിയുന്നില്ല. ബാബ പറയുന്നു ഇതും ഡ്രാമ ഉണ്ടാക്കപ്പെ ട്ടിരിക്കുകയാണ്. രാവണ രാജ്യത്തിൽ എല്ലാവരുടെ കർമ്മങ്ങളും വികർമ്മങ്ങളായിരിക്കും. സത്യയുഗത്തിൽ കർമ്മം അകർമ്മമായിരിക്കും. ആരെങ്കിലും ചോദിക്കുകയാണ്, അവിടെ കുട്ടികൾ ഒന്നും ഉണ്ടായിരിക്കുകയില്ലെ? പറയൂ, അതിനെ പറയുന്നതു തന്നെ നിർവ്വികാരി ലോകമെന്നാണ്, അപ്പോൾ അവിടെ ഈ 5 വികാരങ്ങളെല്ലാം എവിടെ നിന്നു വരുന്നു. ഇത് വളരെ നിസ്സാര കാര്യമാണ്. ഇത് ബാബയിരുന്ന് മനസ്സിലാക്കി തരുകയാണ്, ആരാണോ ശരിയായി മനസ്സിലാക്കുന്നത് അവർ പെട്ടെന്നു തന്നെ എഴുന്നേറ്റു നിൽക്കും. ആരെങ്കിലും മനസ്സിലാക്കുന്നില്ലായെങ്കിലും, അവർ മുന്നോട്ടു പോകുമ്പോൾ മനസ്സിലാക്കും. പ്രകാശത്തിൽ പാറ്റകൾ വരുന്നു, പോയതിനുശേഷം പിന്നീട് വീണ്ടും വരുന്നു. ഇതും പ്രകാശമാണ്, എല്ലാം കത്തിയെരിഞ്ഞ് ഇല്ലാതാകണം. ഇതും മനസ്സിലാക്കി തരുന്നുണ്ട് - ഇത് സാധാരണ പ്രകാശമല്ല. ആ പ്രകാശം സാധാരണമാണ്. പ്രകാശത്തിൽ പാറ്റകൾ ഒരുപാട് കത്തിയെരിയുന്നു. ദീപാവലി ദിവസം എത്ര ചെറിയ- ചെറിയ കൊതുകുകളാണ് പുറത്തുവരുന്നത് പിന്നീട് നശിക്കുന്നു. ജനിക്കുക പിന്നീട് മരിക്കുക. ബാബയും മനസ്സിലാക്കി തരുന്നു- അവസാനം വന്ന് ജന്മമെടുത്ത് പിന്നീട് മരിക്കുന്നു. അവരാണെങ്കിൽ കൊതുകുകളെപ്പോലെയായി മാറി. ബാബ സമ്പത്തു തരാൻ വന്നിരിക്കുകയാണ് അപ്പോൾ പുരുഷാർത്ഥം ചെയ്ത് പദവിയോടു കൂടി പാസാകണം. നല്ല വിദ്യാർത്ഥികൾ നന്നായി പുരുഷാർത്ഥം ചെയ്യുന്നു. ഈ മാലയും പദവിയോടു കൂടി പാസായവരുടേതാണ്. എത്രത്തോളം സാധിക്കുന്നുവോ പുരുഷാർത്ഥം ചെയ്തുകൊണ്ടെയിരിക്കൂ. വിനാശകാലെ വിപരീത ബുദ്ധിയെന്നു പറയാറുണ്ട്. ഇതിലും നിങ്ങൾക്ക് മനസ്സിലാക്കികൊടുക്കാൻ സാധിക്കും. നമുക്ക് ബാബയോട് പ്രീതബുദ്ധിയാണുള്ളത്. ഒരു ബാബയെ അല്ലാതെ നമ്മൾ മറ്റാരെയും ഓർമ്മിക്കുന്നില്ല. ബാബ പറയുന്നു, ദേഹ സഹിതം ദേഹത്തിന്റെ എല്ലാ സംബന്ധങ്ങളെയും ഉപേക്ഷിച്ച് എന്നെ മാത്രം ഓർമ്മിക്കൂ. ഭക്തിമാർഗ്ഗത്തിൽ ഒരുപാട് ഓർമ്മിച്ചു വന്നു- അല്ലയോ ദു:ഖത്തെ ഹരിച്ച് സുഖം നൽകുന്നവനേ......... അപ്പോൾ തീർച്ചയായും ബാബ സുഖം നൽകുന്നവനാണല്ലോ. സ്വർഗ്ഗത്തെ പറയുന്നതു തന്നെ സുഖധാമെന്നാണ്. ബാബ മനസ്സിലാക്കി തരുന്നു, ഞാൻ വന്നിരിക്കുന്നതു തന്നെ പാവനമാക്കി മാറ്റാനാണ്. ഏത് കുട്ടികളാണോ കാമമാകുന്ന ചിതയിലിരുന്ന് ഭസ്മമായി പോയിരിക്കുന്നത്, അവർക്കാണ് വന്ന് ജ്ഞാനത്തിന്റെ മഴ പെയ്യിക്കുന്നത്. നിങ്ങൾ കുട്ടികളെ യോഗം പഠിപ്പിക്കുകയാണ് - ബാബയെ ഓർമ്മിക്കൂ എന്നാൽ വികർമ്മങ്ങൾ വിനാശമാകും, പിന്നീട് നിങ്ങൾ സ്വർഗ്ഗത്തിന്റെ അധികാരികളായി മാറും. നിങ്ങളും മായാജാലക്കാരാണല്ലോ. കുട്ടികൾക്ക് ലഹരിയുണ്ടായിരിക്കണം. ഇത് നമ്മുടെ സത്യം- സത്യമായ മായാജാലമാണ്. ചിലർ വളരെ സമർത്ഥശാലികളായ മായാജാലക്കാർ ഉണ്ടായിരിക്കും. എന്തെല്ലാം വസ്തുക്കളാണ് കണ്ടെത്തുന്നത്. ഇത് അലൗകീകമായ മായാജാലമാണ് അർത്ഥം ഒരാൾക്കല്ലാതെ മറ്റാർക്കും പഠിപ്പിക്കാൻ സാധിക്കില്ല. നിങ്ങൾക്കറിയാം നമ്മൾ മനുഷ്യനിൽ നിന്ന് ദേവതയായി മാറുകയാണ്. ഈ ശിക്ഷണം പുതിയ ലോകത്തിലേക്കു വേണ്ടി തന്നെയുള്ളതാണ്. അതിനെ സത്യയുഗം, പുതിയ ലോകമെന്ന് പറയുന്നു. ഇപ്പോൾ നിങ്ങൾ സംഗമയുഗത്തിലാണ്. ഈ പുരുഷോത്തമ സംഗമയുഗത്തെക്കുറിച്ചാർക്കും അറിയില്ല. നിങ്ങൾ എത്ര ഉത്തമ പുരുഷൻമാരായി മാറുകയാണ്. ബാബ ആത്മാക്കൾക്കു തന്നെയാണ് മനസ്സിലാക്കി തരുന്നത്. ക്ലാസിലും എപ്പോഴാണോ നിങ്ങൾ ബ്രാഹ്മണിമാർ ഇരിക്കുന്നത് അപ്പോഴും നിങ്ങളുടെ ജോലിയാണ് ആദ്യമാദ്യം മുന്നറിയിപ്പ് കൊടുക്കുക. സഹോദരീ- സഹോദരൻമാരെ, സ്വയത്തെ ആത്മാവാണെന്നു മനസ്സിലാക്കി ഇരിക്കൂ. ഞാൻ ആത്മാവ് ഈ കർമ്മേന്ദ്രിയങ്ങളിലൂടെയാണ് കേൾക്കുന്നത്. 84 ജന്മങ്ങളുടെ രഹസ്യവും ബാബ നമുക്ക് മനസ്സിലാക്കി തന്നു. ഏത് മനുഷ്യരാണ് 84 ജന്മങ്ങളെടുക്കുന്നത്? എല്ലാവരൊന്നും എടുക്കില്ലല്ലോ. ഇതിനെക്കുറിച്ചും ആരുടെയും ചിന്ത പോകുന്നില്ല. എന്തു കേട്ടുവോ അത് സത്യമാണെന്നു പറയും. ഹനുമാൻ വായുവിൽ നിന്നാണ് ഉണ്ടായത്- ഇത് സത്യമാണ് എന്നൊക്കെ. പിന്നീട് മറ്റുള്ളവർക്കും ഇങ്ങനെ- ഇങ്ങനെയുള്ള കാര്യങ്ങൾ കേൾപ്പിച്ചുകൊണ്ടേയിരിക്കും പിന്നീട് സത്യം- സത്യം എന്നു പറഞ്ഞുകൊണ്ടിരിക്കും.

ഇപ്പോൾ നിങ്ങൾ കുട്ടികൾക്ക് തെറ്റിനെയും ശരിയെയും മനസ്സിലാക്കാനുള്ള ജ്ഞാനത്തിന്റെ നേത്രം ലഭിച്ചിരിക്കുകയാണ് അതിനാൽ ശരിയായ കർമ്മം തന്നെ ചെയ്യണം. നിങ്ങൾ മനസ്സിലാക്കി കൊടുക്കുന്നുമുണ്ട് നമ്മൾ പരിധിയില്ലാത്ത ബാബയിൽ നിന്ന് ഈ സമ്പത്തെടുക്കുകയാണ്. നിങ്ങൾ എല്ലാവരും പുരുഷാർത്ഥം ചെയ്യൂ. ആ അച്ഛൻ എല്ലാ ആത്മാക്കളുടെയും പിതാവാണ്. നിങ്ങൾ ആത്മാക്കളോട് ബാബ പറയുകയാണ് ഇപ്പോൾ എന്നെ ഓർമ്മിക്കൂ. സ്വയത്തെ ആത്മാവാണെന്നു മനസ്സിലാക്കൂ. ആത്മാവിൽ തന്നെയാണ് സംസ്കാരമുള്ളത്. സംസ്കാരം കൊണ്ടുപോകുന്നു, ചിലർ ചെറുപ്പത്തിലെ തന്നെ പേര് സമ്പാദിക്കുന്നു അപ്പോൾ മനസ്സിലാക്കാം ഇവർ കഴിഞ്ഞ ജന്മത്തിൽ അങ്ങനെയുള്ള ഏതോ കർമ്മം ചെയ്തിട്ടുണ്ട് എന്ന്, ആരെങ്കിലും കോളേജ് മുതലായവ ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ അപ്പോൾ അടുത്ത ജന്മത്തിൽ നന്നായി പഠിക്കുന്നു. കർമ്മത്തിന്റെ കണക്കുകളാണല്ലോ. സത്യയുഗത്തിൽ വികർമ്മത്തിന്റെ കാര്യം തന്നെയുണ്ടായിരിക്കുകയില്ല. കർമ്മം തീർച്ചയായും ചെയ്യും. രാജ്യം ഭരിക്കും, കഴിക്കും, എന്നാൽ തലതിരിഞ്ഞ കർമ്മം ചെയ്യില്ല. അതിനെ പറയുന്നതു തന്നെ രാമരാജ്യമെന്നാണ്. ഇതാണ് രാവണരാജ്യം. ഇപ്പോൾ നിങ്ങൾ ശ്രീമത്തിലൂടെ രാമരാജ്യം സ്ഥാപിക്കുകയാണ്. അതാണ് പുതിയ ലോകം. പഴയ ലേകത്തിൽ ദേവതകളുടെ നിഴൽ പതിക്കുകയില്ല. ലക്ഷ്മിയുടെ ജഡചിത്രമെടുത്ത് വെക്കൂ എന്നാൽ നിഴൽ പതിക്കും, ചൈതന്യത്തിന്റെത് പതിക്കില്ല. നിങ്ങൾ കുട്ടികൾക്കറിയാം എല്ലാവർക്കും പുനർജന്മം എടുക്കുക തന്നെ വേണം. കിണറ്റിൽ നിന്ന് വെള്ളമെടുക്കുന്നതും ഒരു വിധിയിലൂടെയാണല്ലോ, കറങ്ങിക്കൊണ്ടെയിരിക്കുന്നു. ഇവിടെയും നിങ്ങളുടെ ചക്രം അതുപോലെ കറങ്ങിക്കൊണ്ടെയിരിക്കുന്നു. ഇതിൽ തന്നെയാണ് ഉദാഹരണങ്ങൾ നൽകി മനസ്സിലാക്കി തരുന്നത്. പവിത്രത ഏറ്റവും നല്ലതാണ്. കുമാരി പവിത്രമായതു കാരണമാണ് എല്ലാവരും അവരുടെ കാൽക്കൽ വീഴുന്നത്. നിങ്ങളാണ് പ്രജാപിതാ ബ്രഹ്മാകുമാർ- കുമാരിമാർ. കൂടുതലും കുമാരിമാരുടേതാണ് അതുകൊണ്ടാണ് കുമാരിയിലൂടെ അമ്പ് എയ്തു എന്ന മഹിമയുള്ളത്. ഇതാണ് ജ്ഞാനമാകുന്ന അമ്പ്. നിങ്ങൾ സ്നേഹത്തോടു കൂടി മനസ്സിലാക്കി കൊടുക്കുന്നു. ബാബയാകുന്ന സത്ഗുരു ഒന്നു തന്നെയാണ്. ബാബ എല്ലാവരുടെയും സദ്ഗതി ദാതാവാണ്. ഭഗവാന്റെ വാക്കുകളാണ്- മൻമനാഭവ. ഇതും മന്ത്രമാണല്ലോ, ഇതിൽ തന്നെയാണ് പരിശ്രമമുള്ളത്. സ്വയത്തെ ആത്മാവാണെന്നു മനസ്സിലാക്കി ബാബയെ ഓർമ്മിക്കൂ. ഇതാണ് ഗുപ്തമായ പരിശ്രമം. ആത്മാവു തന്നെയാണ് തമോപ്രധാനമായി മാറിയത് പിന്നീട് സതോപ്രധാനമായി മാറണം. ബാബ മനസ്സിലാക്കി തന്നു- ആത്മാക്കളും പരമാത്മാവും ഒരുപാടു കാലം വേറിട്ടിരുന്നു.....ആരാണോ ആദ്യമാദ്യം വേർപിരിഞ്ഞത്, ആദ്യം ലഭിക്കുന്നതും അവരെ തന്നെയാണ്. അതുകൊണ്ടാണ് ബാബ പറയുന്നത് കളഞ്ഞുപോയി തിരികെ കിട്ടിയ അരുമ സന്താനങ്ങളെ എന്ന്. ബാബക്കറിയാം എപ്പോൾ മുതലാണ് ഭക്തി ആരംഭിച്ചത് എന്ന്. പകുതി-പകുതിയാണ്. പകുതി കല്പം ജ്ഞാനം, പകുതി കല്പം ഭക്തി. 24 മണിക്കൂറടങ്ങിയ രാത്രിയും പകലിലും 12 മണിക്കൂർ എ. എം( രാവിലെയും), 12 മണിക്കൂർ പി. എം ( ഉച്ചക്കുശേഷവുമാണ്). കല്പവും പകുതി-പകുതിയാണ്. ബ്രഹ്മാവിന്റെ പകലും, ബ്രഹ്മാവിന്റെ രാത്രിയും പിന്നീടെന്തിനാണ് കല്പത്തിന്റെ ആയുസ്സ് ഇത്രയും നീട്ടിവലിച്ചെഴുതിയത്? ഇപ്പോൾ നിങ്ങൾക്ക് തെറ്റും ശരിയും പറഞ്ഞു തരാൻ സാധിക്കും. ശാസ്ത്രങ്ങളെല്ലാം ഭക്തിമാർഗ്ഗത്തിന്റേതാണ്. പിന്നീട് ഭഗവാൻ വന്ന് ഭക്തിയുടെ ഫലം നൽകുന്നു. ഭക്തരുടെ രക്ഷകനാണെന്നല്ലെ പറയുന്നത്. മുന്നോട്ട് പോകുമ്പോൾ നിങ്ങൾ സന്യാസിമാർക്കെല്ലാം വളരെ സ്നേഹത്തോടു കൂടി മനസ്സിലാക്കി കൊടുക്കും. നിങ്ങളുടെ ഫോറം അവർ പൂരിപ്പിക്കുകയില്ല. അമ്മയുടെയും അച്ഛന്റെയും പേര് എഴുതുകയില്ല. ചിലരൊക്കെ പറഞ്ഞു തരും. ബാബ ചെന്ന് ചോദിക്കുമായിരുന്നു- എന്തുകൊണ്ടാണ് സന്യാസം സ്വീകരിച്ചത്, കാരണം പറയൂ? വികാരങ്ങളുടെ സന്യാസം ചെയ്യുന്നു, അതേപോലെ വീടിനെയും സന്യസിക്കുന്നു. ഇപ്പോൾ നിങ്ങൾ മുഴുവൻ പഴയ ലോകത്തെയും സന്യസിക്കുന്നു. പുതിയ ലോകത്തിന്റെ സാക്ഷാത്കാരം നിങ്ങൾക്ക് ചെയ്തുകാണിച്ചുതന്നു. അതാണ് നിർവ്വികാരിലോകം. സ്വർഗ്ഗസ്ഥനായ പിതാവ് സ്വർഗ്ഗം സ്ഥാപിക്കുന്നവനാണ്. പൂക്കളുടെ പൂന്തോട്ടമുണ്ടാക്കുന്നവൻ. മുള്ളുകളെ പുഷ്പങ്ങളാക്കി മാറ്റുന്നു. കാമ വികാരം- നമ്പർവൺ മുള്ളാണ്. കാമത്തെ വാളെന്നും ക്രോധത്തെ ഭൂതമെന്നുമാണ് പറയാറുള്ളത്. ദേവി- ദേവതകൾ ഡബിൾ അഹിംസകരായിരുന്നു. നിർവ്വികാരികളായ ദേവതകളുടെ മുന്നിൽ വികാരികളായ എല്ലാ മനുഷ്യരും തല കുനിക്കുന്നു. ഇപ്പോൾ നിങ്ങൾക്കറിയാം- നമ്മൾ ഇവിടെ പഠിക്കാനാണ് വന്നിരിക്കുന്നത്. പിന്നീട് മറ്റു സത്സംഗങ്ങളിൾ മുതലായവയിലേക്കു പോവുക എന്നുള്ളത് സാധാരണ കാര്യമാണ്. ഈശ്വരനെ സർവ്വവ്യാപി എന്നു പറയുന്നു. അച്ഛൻ എപ്പോഴെങ്കിലും സർവ്വവ്യാപിയാകുമോ? ബാബയിൽ നിന്ന് നിങ്ങൾ കുട്ടികൾക്ക് സമ്പത്ത് ലഭിക്കുന്നു. ബാബ വന്ന് പഴയ ലോകത്തെ പുതിയ ലോകമാകുന്ന സ്വർഗ്ഗമാക്കി മാറ്റുന്നു. ചിലരാണെങ്കിൽ നരകത്തെ നരകമെന്നു പോലും മനസ്സിലാക്കുന്നില്ല. ധനവാൻമാരായ മനുഷ്യർ മനസ്സിലാക്കുന്നു പിന്നീട് സ്വർഗ്ഗത്തിൽ എന്താണുള്ളത്. നമ്മളുടെ അടുത്ത് ധനം, വിമാനം, കൊട്ടാരങ്ങൾ മുതലായവ എല്ലാം ഉണ്ട്, നമുക്ക് ഇതു തന്നെയാണ് സ്വർഗ്ഗം. നരകം അവർക്കാണ് ആരാണോ അഴുക്കിൽ ജീവിക്കുന്നത് അതുകൊണ്ട് തന്നെ ഭാരതം എത്ര പാവപ്പെട്ടതും ദരിദ്രവുമാണ് പിന്നീട് വീണ്ടും ചരിത്രവും- ഭൂമിശാസ്ത്രവും ആവർത്തിക്കപ്പെടണം. നിങ്ങൾക്ക് ലഹരിയുണ്ടായിരിക്കണം- ബാബ നമ്മളെ വീണ്ടും ഇരട്ട കിരീടധാരികളാക്കി മാറ്റുകയാണ്. കഴിഞ്ഞതിനെയും-വരാൻപോകുന്നതിനെയും- ഭാവിയെയും അറിഞ്ഞിരിക്കുന്നു. സത്യ- ത്രേതായുഗത്തിന്റെ കഥ ബാബ പറഞ്ഞു തന്നുകഴിഞ്ഞു പിന്നീട് ഇടയിൽ വെച്ച് നമ്മൾ താഴേക്കു വീഴുന്നു. വാമമാർഗ്ഗമാണ് വികാരിമാർഗ്ഗം. ഇപ്പോൾ വീണ്ടും ബാബ വന്നിരിക്കുകയാണ്. നിങ്ങൾ സ്വയത്തെ സ്വദർശന ചക്രധാരികളെന്നു മനസ്സിലാക്കുന്നു. ചക്രം കറക്കുന്നുന്നതിലൂടെ കഴുത്ത് മുറിയുന്നു, അങ്ങനെയല്ല. കൃഷ്ണന്റെ കൈയ്യിൽ ചക്രം കാണിക്കാറുണ്ട് അസുരൻമാരെ കൊന്നുകൊണ്ടെയിരിക്കുകയാണെന്ന്. അങ്ങനെയുണ്ടാവുക സധ്യമല്ല. നിങ്ങൾ മനസ്സിലാക്കുന്നു നമ്മൾ ബ്രാഹ്മണർ സ്വദർശന ചക്രധാരികളാണ്. നമുക്ക് സൃഷ്ടിയുടെ ആദി- മദ്ധ്യ- അന്ത്യത്തിന്റെ ജ്ഞാനമുണ്ട്. അവിടെ ദേവതകൾക്കാണെങ്കിൽ ഈ ജ്ഞാനമുണ്ടായിരിക്കുകയില്ല. അവിടെയാണെങ്കിൽ സദ്ഗതിയാണ് അതുകൊണ്ടാണ് അതിനെ പകൽ എന്നു പറയുന്നത്. രാത്രിയിൽ തന്നെയാണ് ബുദ്ധിമുട്ടുണ്ടാകുന്നത്. ഭക്തിയിൽ ദർശനത്തിനുവേണ്ടി എത്ര ഹഠയോഗങ്ങൾ മുതലായവയാണ് ചെയ്യുന്നത്. രാത്രിയും പകലും ഭക്തി ചെയ്യുന്നവർ തന്റെ പ്രാണൻ കളയാൻ തയ്യാറാകുന്നു അപ്പോഴാണ് അവർക്ക് സാക്ഷാത്കാരം ഉണ്ടാകുന്നത്. ഡ്രാമയനുസരിച്ച് അല്പകാലത്തേക്ക് ആഗ്രഹം പൂർത്തിയാകുന്നു. ബാക്കി ഈശ്വരൻ ഒന്നും തന്നെ ചെയ്യുന്നില്ല. പകുതി കല്പം ഭക്തിയുടെ പാർട്ടാണ് നടക്കുന്നത്. ശരി.

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ഈ ആത്മീയ ലഹരി തന്നെയുണ്ടാകണം ബാബ നമ്മളെ ഇരട്ട കിരീടധാരികളാക്കി മാറ്റുകയാണ്. നമ്മളാണ് സ്വദർശന ചക്രധാരി ബ്രാഹ്മണർ. വർത്തമാനം, ഭൂതം, ഭാവിയുടെ ജ്ഞാനത്തെ ബുദ്ധിയിൽ വെച്ച് മുന്നോട്ടു പോകണം.

2. പദവിയോടു കൂടി പാസാകുന്നതിനുവേണ്ടി ബാബയോട് സത്യ-സത്യമായ പ്രീതി വെക്കണം. ബാബയെ ഓർമ്മിക്കുന്നതിനുള്ള ഗുപ്തമായ പരിശ്രമം ചെയ്യണം.

വരദാനം :-
തന്റെ ഡബിൾലൈറ്റ് സ്വരൂപത്തിന്റെ സ്മൃതിയിലൂടെ വരാനിരിക്കുന്ന വിഘ്നങ്ങളെ തരണം ചെയ്യുന്ന തീവ്രപുരുഷാർഥിയായി ഭവിക്കട്ടെ.

വരാനിരിക്കുന്ന വിഘ്നങ്ങളിൽ ക്ഷീണിക്കുന്നതിനും നിരാശരാകുന്നതിനും പകരം സെക്കന്റിൽ സ്വയത്തിന്റെ ആത്മീയ ജ്യോതിസ്വരൂപത്തിന്റെയും നിമിത്ത ഭാവത്തിന്റെയും ഡബിൾലൈറ്റ് സ്വരൂപത്തിലൂടെ സെക്കന്റിൽ ഹൈജംപ് നൽകൂ. വിഘ്നമാകുന്ന കല്ലിനെ പൊട്ടിക്കുന്നതിൽ സമയം കളയാതിരിക്കൂ. ചാടി സെക്കന്റിൽ മറികടക്കൂ. ചെറിയ വിസ്മൃതി കാരണം സഹജമാർഗത്തെ പ്രയാസമാക്കാതിരിക്കൂ. തന്റെ ജീവിതത്തിന്റെ ഭാവി ശ്രേഷ്ഠ ലക്ഷ്യത്തെ സ്പഷ്ടമായി കണ്ടുകൊണ്ട് തീവ്രപുരുഷാർഥിയാകൂ. ഏതു ദൃഷ്ടിയോടെയാണോ ബാപ്ദാദയും വിശ്വവും താങ്കളെ നോക്കുന്നത് അതേ ശ്രേഷ്ഠസ്വരൂപത്തിൽ സദാ സ്ഥിതി ചെയ്യൂ.

സ്ലോഗന് :-
സദാ സന്തുഷ്ടമായിരിക്കുക സന്തോഷം വിതരണം ചെയ്യുക- ഇതാണ് ഏറ്റവും വലിയ അന്തസ്.

അവ്യക്തസൂചനകൾ: അശരീരി അഥവാ വിദേഹി സ്ഥിതിയുടെ അഭ്യാസം വർധിപ്പിക്കൂ

ഇപ്പോൾ സംഘടിതരൂപത്തിൽ ഒരേയൊരു ശുദ്ധസങ്കൽപം അതായത് ഏകരസസ്ഥിതി ഉണ്ടാക്കുവാനുള്ള അഭ്യാസം ചെയ്യൂ. അപ്പോഴേ വിശ്വത്തിൽ ശക്തിസേനയുടെ പേര് പ്രസിദ്ധമാകൂ. എപ്പോൾ വേണമോ ശരീരത്തിന്റ ആധാരമെടുക്കൂ എപ്പോൾ വേണമോ ശരീരത്തിന്റെ ആധാരം വിട്ട് തന്റെ അശരീരി സ്വരൂപത്തിൽ സ്ഥിതി ചെയ്യൂ. എങ്ങനെ ശരീരം ധാരണ ചെയ്തുവോ അങ്ങനെ തന്നെ ശരീരത്തിൽ നിന്നും വേറിടുക, ഈ അനുഭവമാണ് അന്തിമപരീക്ഷയിൽ ഫസ്റ്റ് നമ്പർ നേടിത്തരുന്ന ആധാരം.