19.03.2026           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളെ, ബാപ്ദാദ രണ്ടുപേരും നിരഹങ്കാരിയാണ്, ദേഹീ-അഭിമാനിയാണ്, അതുപോലെ ബാബയെ അനുകരിക്കൂ, എങ്കിൽ സദാ ഉന്നതി ഉണ്ടായിക്കൊണ്ടേയിരിക്കും.

ചോദ്യം :-
ഉയർന്ന പദവിയുടെ പ്രാപ്തിക്കു വേണ്ടി ഏതൊരു കാര്യത്തിൽ ശ്രദ്ധാലുവായിരിക്കേണ്ടത് അത്യാവശ്യമാണ്?

ഉത്തരം :-
ഉയർന്ന പദവി നേടണമെങ്കിൽ മനസ്സു കൊണ്ടു പോലും തന്നിലൂടെ ഒരാൾക്കും ദുഃഖം ഉണ്ടാകാതിരിക്കാൻ ശ്രദ്ധ വെയ്ക്കണം. 2. ഏതു പരിതസ്ഥിതിയിലും ക്രോധിക്കരുത്. 3. ബാബയുടേതായി മാറി ബാബയുടെ കാര്യത്തിൽ, ഈ രുദ്ര യജ്ഞത്തിൽ വിഘ്നരൂപമാകരുത്. അഥവാ വായിലൂടെ ബാബ- ബാബ എന്ന് പറയുകയും പെരുമാറ്റം ശരിയുമല്ല എങ്കിൽ ഉയർന്ന പദവി ലഭിക്കുകയില്ല.

ഓംശാന്തി.  
ബാബയിൽ നിന്നും സമ്പത്ത് നേടണം എന്നത് കുട്ടികൾക്ക് നല്ല രീതിയിൽ അറിയാം. എങ്ങനെ? ശ്രീമത പ്രകാരം. ബാബ മനസ്സിലാക്കി തന്നിട്ടുണ്ട്, ശ്രീമത് ഭഗവാനുവാചയുള്ള ഒരേഒരു ഗീതാ ശാസ്ത്രമാണ് ഉള്ളത്. ഭഗവാൻ എല്ലാവരുടെയും അച്ഛനാണ്. ശ്രീമത് ഭഗവാനുവാചാ. തീർച്ചയായും ഭഗവാൻ വന്ന് ശ്രേഷ്ഠമാക്കി മാറ്റിയിട്ടുണ്ടാകും. അതുകൊണ്ടാണ് ബാബയ്ക്ക് മഹിമയുള്ളത്. ശ്രീമത് ഭഗവത്ഗീത അർത്ഥം ശ്രീമത് ഭഗവാനുവാചാ. ഭഗവാൻ തീർച്ചയായും ഉയരങ്ങളിൽ വസിക്കുന്നവനാണ്. ശ്രീമതവും ഈയൊരു ശാസ്ത്രത്തിൽ തന്നെയാണ് കാണിച്ചിട്ടുള്ളത്. മറ്റൊരു ശാസ്ത്രത്തിലും ശ്രീമത് ഭഗവാനുവാചാ എന്നില്ല. ശ്രീമതം ആരുടെയായിരിക്കണമെന്ന് എഴുതുന്ന ആൾക്കു പോലും അറിയുന്നില്ല. അതിൽ എന്തുകൊണ്ട് തെറ്റു സംഭവിച്ചു? ഇത് ബാബ വന്നു മനസ്സിലാക്കി തരികയാണ്. രാവണരാജ്യം ആരംഭിച്ചതു മുതൽ തന്നെ രാവണന്റെ മതപ്രകാരം ജീവിക്കാൻ തുടങ്ങി. ഏറ്റവും കടുത്ത തെറ്റ് രാവണ മതത്തിലുള്ളവരാണ് ചെയ്തത്. രാവണന്റെ അടി ഏറ്റിരിക്കുകയാണ്. ബോംബുകൾ മുതലായവ ഉണ്ടാക്കാൻ ശങ്കരനാണ് പ്രേരിപ്പിക്കുന്നതെന്ന് പറയാറുണ്ട്. മനുഷ്യനെ പതിതരാക്കാൻ പ്രേരിപ്പിച്ചത് 5 വികാരങ്ങളാകുന്ന രാവണനാണ്. അപ്പോഴാണ് പതിതപാവനാ വരൂ എന്ന് പറഞ്ഞ് വിളിക്കുന്നത്. അപ്പോൾ പതിതപാവനൻ ഒരാൾ തന്നെയാണല്ലോ. ഇതിൽ നിന്നു തന്നെ മനസ്സിലാക്കാം പതിതമാക്കുന്നത് ഒരാളും പാവനമാക്കുന്നത് മറ്റൊരാളുമാണ്. രണ്ടും ഒരാളാണെന്നു പറയാൻ സാധിക്കില്ല. ഈ കാര്യങ്ങൾ നമ്പർവൈസ് പുരുഷാർത്ഥമനുസരിച്ച് നിങ്ങൾ തന്നെയാണ് മനസ്സിലാക്കുന്നത്. എല്ലാവർക്കും നിശ്ചയമുണ്ട് എന്നും മനസ്സിലാക്കരുത്. നമ്പർവൈസാണ്. എത്ര നിശ്ചയമുണ്ടോ അത്രയും സന്തോഷം വർദ്ധിച്ചുകൊണ്ടിരിക്കും. ബാബയുടെ മതമനുസരിച്ച് മുന്നേറണം. ശ്രീമതത്തിലൂടെ സ്വരാജ്യം നേടണം. മനുഷ്യനിൽ നിന്ന് ദേവതയാകുന്നതിൽ ഒട്ടും താമസിക്കരുത്. നിങ്ങൾ പുരുഷാർത്ഥം ചെയ്തുകൊണ്ടിരിക്കൂ. മമ്മാ ബാബയെ അനുകരിക്കൂ. അവർ തനിക്കു സമാനമാക്കി മാറ്റുന്നതിനുള്ള സേവനം ചെയ്തു കൊണ്ടിരിക്കുന്നതു പോലെ, നിങ്ങളും മനസ്സിലാക്കണം ഞാൻ എന്തു സേവനമാണ് ചെയ്തു കൊണ്ടിരിക്കുന്നത്? ബാബ മനസ്സിലാക്കി തന്നിട്ടുണ്ടായിരുന്നു, ശിവബാബയും ബ്രഹ്മാബാബയും രണ്ടും ഒരുമിച്ചാണ്. ഏറ്റവും സമീപത്താണെന്നു തന്നെ മനസ്സിലാക്കൂ. ബ്രഹ്മാബാബയുടെ സമ്പൂർണ്ണ സ്വരൂപം സൂക്ഷ്മ വതനത്തിൽ കാണുന്നുണ്ടെങ്കിൽ തീർച്ചയായും ഇവർ വളരെ തീവ്രഗതിയിൽ മുന്നേറുന്നുണ്ട്. ശിവബാബ നിരഹങ്കാരിയും ദേഹീ-അഭിമാനിയുമാണ് അതുപോലെ ദാദയും നിരഹങ്കാരിയാണ്. ശിവബാബയാണ് മനസ്സിലാക്കി തരുന്നത് എന്നേ ദാദ പറയൂ. മുരളി നടന്നു കൊണ്ടിരിക്കുമ്പോൾ ശിവബാബ സ്വയം പറയും, ഞാൻ ഇവരിലൂടെ കേൾപ്പിച്ചു കൊണ്ടിരിക്കുന്നു. ഈ ബ്രഹ്മാവും തീർച്ചയായും കേൾക്കുന്നുണ്ടാകും. കേൾക്കാതെയും കേൾപ്പിക്കാതെയും എങ്ങനെ ഉയർന്ന പദവി നേടും? പക്ഷേ തന്റെ ദേഹാഭിമാനത്തെ ഉപേക്ഷിച്ച് ഇങ്ങനെ പറയുന്നു-ശിവബാബ തന്നെയാണ് കേൾപ്പിച്ചു കൊണ്ടിരിക്കുന്നത്. നമ്മൾ പുരുഷാർത്ഥം ചെയ്തു കൊണ്ടിരിക്കുകയാണ്. ശിവബാബ തന്നെയാണ് മനസ്സിലാക്കി തരുന്നത്. ബ്രഹ്മാബാബയാണെങ്കിൽ പതിത അവസ്ഥ മറി കടന്നിരിക്കുന്നു. മമ്മ കുമാരിയായിരുന്നു, അതിനാൽ മമ്മയും ഉന്നതി പ്രാപ്തമാക്കി. നിങ്ങൾ കുമാരിമാരും മമ്മയെ ഫോളോ ചെയ്യൂ. ഗൃഹസ്ഥികൾക്ക് ബാബയെ ഫോളോ ചെയ്യണം. ഓരോരുത്തർക്കും മനസ്സിലാകണം ഞാൻ പതിതമാണ്. എനിക്ക് പാവനമാകണം. മുഖ്യമായ കാര്യം, ബാബ ഓർമ്മയുടെ യാത്രയാണ് പഠിപ്പിക്കുന്നത്. ഇതിൽ ദേഹാഭിമാനം ഉണ്ടായിരിക്കരുത്. ശരി, ആർക്കെങ്കിലും മുരളി കേൾക്കാൻ സാധിക്കുന്നില്ലെങ്കിൽ ഓർമ്മയുടെ യാത്രയിൽ ഇരിക്കൂ. ഓർമ്മയിൽ ഇരുന്നുകൊണ്ട് മുരളി നടത്താൻ സാധിക്കും. എന്നാൽ യാത്ര മറന്നു പോയാലും സാരമില്ല, മുരളി വായിച്ച് പിന്നീട് യാത്രയിൽ മുഴുകിയിരിക്കൂ, കാരണം ഇതാണ് ശബ്ദത്തിനുപരിയായ വാനപ്രസ്ഥ അവസ്ഥ. മുഖ്യമായ കാര്യം ദേഹീ അഭിമാനിയായിരുന്ന് ബാബയെ ഓർമ്മിച്ചു കൊണ്ടിരിക്കൂ. ചക്രത്തെ ഓർമ്മിച്ചുകൊണ്ടിരിക്കൂ. ഒരാൾക്കും ദുഃഖം നൽകരുത്. ബാബയെ ഓർമ്മിക്കണം. ഇത് മനസ്സിലാക്കി കൊടുത്തു കൊണ്ടിരിക്കൂ. ഇതാണ് യാത്ര. മനുഷ്യൻ മരിച്ചാൽ സ്വർഗ്ഗം പൂകി എന്ന് പറയുന്നു. അജ്ഞാനകാലത്തിൽ ആരും സ്വർഗ്ഗത്തെ ഓർമ്മിച്ചിരുന്നില്ല. സ്വർഗ്ഗത്തെ ഓർമ്മിക്കുക അർത്ഥം ഇവിടെ നിന്നും മരിക്കുകയാണ്. ഇതിനായി ഒരാളും ഓർമ്മിക്കില്ലല്ലോ. ഇപ്പോൾ നിങ്ങൾ കുട്ടികൾക്കറിയാം തിരിച്ചുപോകണം. ബാബ പറയുന്നു-എത്രത്തോളം നിങ്ങൾ ഓർമ്മിക്കുന്നുവോ അത്രയും സന്തോഷം വർദ്ധിച്ചുകൊണ്ടിരിക്കും. സമ്പത്ത് ഓർമ്മയിൽ വന്നുകൊണ്ടിരിക്കും. എത്രത്തോളം നിങ്ങൾ ബാബയെ ഓർമ്മിക്കുന്നുവോ അത്രയും ഹർഷിതരായിരിക്കും. ബാബയെ ഓർമ്മിക്കാതിരിക്കുമ്പോഴാണ് ആശയക്കുഴപ്പത്തിൽ വരുന്നത്, കോട്ടുവായിടാൻ തുടങ്ങുന്നു. നിങ്ങൾക്ക് ഒരുപാട് സമയം ബാബയുടെ ഓർമ്മയിലിരിക്കാൻ സാധിക്കില്ല. ബാബ പ്രിയതമന്റേയും പ്രിയതമയുടെയും ഉദാഹരണം പറയുകയാണ്, അവർ കേവലം ജോലികൾ ചെയ്തു കൊണ്ടിരിക്കുമ്പോഴും, അത് ചർക്ക കറക്കുകയാണെങ്കിൽ പോലും പ്രിയതമൻ അവരുടെ മുന്നിൽ വന്ന് നിൽക്കുന്നതു പോലെയായിരിക്കും. പ്രിയതമ പ്രിയതമനെ ഓർമ്മിക്കുന്നു, പ്രിയതമൻ പിന്നീട് പ്രിയതമയെയും ഓർമ്മിക്കുന്നു. ഇവിടെ നിങ്ങൾക്ക് കേവലം ഒരു ബാബയെ ഓർമ്മിക്കണം. ബാബയ്ക്ക് നിങ്ങളെ ഓർമ്മിക്കേണ്ടതായ ആവശ്യമില്ലല്ലോ. ബാബ എല്ലാവരുടെയും പ്രിയതമനല്ലേ. നിങ്ങൾ കുട്ടികൾ എഴുതാറുണ്ട്, ബാബാ അങ്ങ് ഞങ്ങളെ ഓർമ്മിക്കാറുണ്ടോ? സർവ്വരുടെയും പ്രിയതമനായ ബാബയ്ക്ക് നിങ്ങൾ പ്രിയതമകളെ ഓർമ്മിക്കേണ്ട ആവശ്യമെന്താണ്? ഇങ്ങനെ ഒരിക്കലും സംഭവിക്കില്ല. ബാബ പ്രിയതമനാണ്, പ്രിയതമയാകാൻ സാധിക്കില്ല. നിങ്ങൾക്കാണ് ഓർമ്മിക്കേണ്ടത്. നിങ്ങൾ ഓരോരുത്തർക്കും ഒരു പ്രിയതമന്റെ പ്രിയതമകളായി മാറണം. അഥവാ ബാബ പ്രിയതമയാണെങ്കിൽ എത്ര പേരെ ഓർമ്മിക്കണം. ഇതൊരിക്കലും സാധിക്കുകയില്ലല്ലോ. ആരെയെങ്കിലും ഓർമ്മിക്കാനായി, എന്നിൽ പാപ ഭാരമൊന്നുമില്ലല്ലോ. നിങ്ങളിലാണ് പാപഭാരം. ബാബയെ ഓർമ്മിക്കുന്നില്ലെങ്കിൽ പാപഭാരം കുറയുകയില്ല. ബാക്കി എനിക്ക് ആരെയെങ്കിലും ഓർമ്മിക്കേണ്ട ആവശ്യമെന്താണ്. ഓർമ്മിക്കേണ്ടത് നിങ്ങൾ ആത്മാക്കൾക്കാണ്. എത്രത്തോളം ഓർമ്മിക്കുന്നുവോ അത്രയും പുണ്യാത്മാവായി മാറുന്നു. പാപം മുറിഞ്ഞുപോകുന്നു. ഉയർന്ന ലക്ഷ്യമാണല്ലോ. ദേഹീഅഭിമാനിയാകുന്നതിൽ തന്നെയാണ് പരിശ്രമം. ഈ മുഴുവൻ ജ്ഞാനവും നിങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുകയാണ്. നമ്പർവൈസ് പുരുഷാർത്ഥമനുസരിച്ച് നിങ്ങൾ ത്രികാലദർശിയായി മാറുകയാണ്. മുഴുവൻ ചക്രവും ബുദ്ധിയിൽ കറക്കണം. ബാബ മനസ്സിലാക്കിത്തരികയാണ് നിങ്ങൾ ലൈറ്റ്ഹൗസല്ലേ(പ്രകാശ സ്തംഭം). ഓരോരുത്തർക്കും ശാന്തിധാമത്തിന്റെയും സുഖധാമത്തിന്റെയും വഴി പറഞ്ഞുകൊടുക്കുന്നവരാണ്. ഇവിടെ പാർട്ട് അഭിനയിക്കാൻ വന്നിരിക്കുകയാണ്. നമ്മൾ എല്ലാവരും അഭിനേതാക്കളാണ്. ഈ ചിന്തനം ബുദ്ധിയിൽ ഉണ്ടാവുകയാണെങ്കിൽ ലഹരി വർദ്ധിച്ചുകൊണ്ടിരിക്കും. ബാബ മനസ്സിലാക്കിതരികയാണ്, ആദ്യം മുതൽ അവസാനം വരെയും നിങ്ങളുടെ പാർട്ട് തന്നെയാണ്. അതിനാൽ ഇപ്പോൾ തീർച്ചയായും കർമ്മാതീത അവസ്ഥയിലേക്ക് പോകണം. പിന്നീട് സത്യയുഗത്തിലേക്ക് വരണം. തന്റെ മംഗളം ചെയ്യണം എന്ന ധ്വനി മുഴങ്ങിക്കൊണ്ടേയിരിക്കണം. കേവലം പണ്ഡിതനാവരുത്. മറ്റുള്ളവരെ പഠിപ്പിച്ചുകൊണ്ടിരുന്ന്, സ്വയം ആ അവസ്ഥയിലല്ല എങ്കിൽ അവർക്ക് പ്രഭാവമുണ്ടാകില്ല. സ്വയം പുരുഷാർത്ഥം ചെയ്യണം. ബ്രഹ്മാബാബയും പറയുന്നു ഞാനും ഓർമ്മിക്കാൻ വളരെയധികം പരിശ്രമം ചെയ്തിരുന്നു. ചിലപ്പോൾ ബുദ്ധിയുടെ യോഗം മുറിയുന്ന തരത്തിലുള്ള മായയുടെ കൊടുങ്കാറ്റുകൾ വന്നിട്ടുണ്ടായിരുന്നു. ധാരാളം കുട്ടികൾ ചാർട്ട് അയയ്ക്കുന്നുണ്ട്. ചിലപ്പോൾ അത്ഭുതപ്പെടാറുണ്ട് ഇവർ എന്നേക്കാൾ തീവ്രമായി പോകുന്നല്ലോ. ഒരു പക്ഷേ പ്രേരണ ലഭിക്കുകയാണെങ്കിൽ ചാർട്ട് എഴുതുന്നതിൽ മുഴുകും, പക്ഷേ ഇതുപോലെ അവർ തീവ്രമായി മുന്നേറുകയാണെങ്കിൽ നമ്പർവണ്ണിലേക്ക് പോകുമായിരുന്നു. എന്നാൽ ചാർട്ട് എഴുതുക മാത്രമേ ഉള്ളൂ. ബാബാ, ഞാൻ ഇത്ര പേരെ തനിക്ക് സമാനമാക്കി മാറ്റി എന്ന് എഴുതുന്നില്ല. ബാബാ എനിക്ക് ഇവരാണ് വഴി പറഞ്ഞുതന്നത് എന്ന് കേട്ടവരും എഴുതണം. എന്നാൽ ഇങ്ങനെയുളള വാർത്തകളൊന്നും വരുന്നില്ല. അപ്പോൾ ബാബ എന്തു മനസ്സിലാക്കും? വെറുതെ ചാർട്ട് അയക്കുന്നതിലൂടെ പ്രയോജനമൊന്നും ഉണ്ടാകുന്നില്ല. തനിക്ക് സമാനമാക്കി മാറ്റുക കൂടി വേണം. രൂപ്ബസന്ത് രണ്ടുമായി മാറണം. ഇല്ലെങ്കിൽ ബാബയ്ക്കു സമാനമായി മാറുകയില്ല. കൃത്യമായി രൂപ്ബസന്തായി മാറുന്നതിൽ തന്നെയാണ് പ്രയത്നം. ദേഹാഭിമാനമാണ് അടി നൽകുന്നത്. രാവണനാണ് ദേഹാഭിമാനിയാക്കി മാറ്റിയത്. ഇപ്പോൾ നിങ്ങൾ ദേഹീഅഭിമാനിയായാണ് മാറുന്നത്. പിന്നീട് അരകല്പത്തിനു ശേഷം മായാരാവണൻ ദേഹാഭിമാനിയാക്കി മാറ്റുന്നു. ദേഹീ അഭിമാനികൾ വളരെ മാധുര്യമുള്ളവരായി മാറുന്നു. ഇപ്പോൾ ആരും സമ്പൂർണ്ണരായി മാറിയിട്ടില്ല. അതിനാലാണ് ബാബ സദാ പറയുന്നത്, ഒരാളുടെയും ഹൃദയത്തെ വേദനിപ്പിക്കരുത്, ദുഃഖം നൽകരുത്. എല്ലാവർക്കും ബാബയുടെ പരിചയം നൽകൂ. സംസാരിക്കുന്നതിലും വളരെയധികം രാജകീയത ഉണ്ടായിരിക്കണം. ഈശ്വരീയ സന്താനങ്ങളുടെ വായിൽ നിന്നും സദാ രത്നങ്ങൾ വീഴണം. നിങ്ങൾ മനുഷ്യർക്ക് ജീവദാനം നൽകണം. വഴി പറഞ്ഞുകൊടുക്കണം, മനസ്സിലാക്കി കൊടുക്കണം. നിങ്ങൾ പരമാത്മാവിന്റെ സന്താനങ്ങളല്ലേ, ബാബയിൽ നിന്നും നിങ്ങൾക്ക് സ്വർഗ്ഗത്തിന്റെ രാജ്യപദവി ലഭിക്കണം. എന്നാൽ ഇപ്പോൾ രാജ്യപദവി എന്തുകൊണ്ടില്ല. സ്മൃതിയുണർത്തൂ, ബാബയിൽ നിന്നും നമുക്ക് മുമ്പും സമ്പത്ത് ലഭിച്ചിരുന്നില്ലേ. നിങ്ങൾ ഭാരതവാസികൾ ദേവതകളായിരുന്നു, നിങ്ങൾ തന്നെയാണ് 84 ജന്മങ്ങൾ എടുത്തിരുന്നത്. നമ്മൾ തന്നെയായിരുന്നു ലക്ഷ്മി-നാരായണന്റെ കുലത്തിലുണ്ടായിരുന്നത്. സ്വയത്തെ എന്തിനാണ് കുറഞ്ഞതാണെന്ന് മനസ്സിലാക്കുന്നത് ? ബാബാ, എല്ലാവരുമൊന്നും ആയിത്തീരില്ലല്ലോ എന്ന് പറയുകയാണെങ്കിൽ ബാബ മനസ്സിലാക്കും, ഈ കുട്ടി ഈ കുലത്തിലേതല്ല. ഇപ്പോൾ തന്നെ അടിപിഴയ്ക്കാൻ ആരംഭിച്ചു. നിങ്ങൾ 84 ജന്മങ്ങൾ എടുത്തു. ബാബ 21 ജന്മത്തേക്കുളള പ്രാപ്തി ശേഖരിച്ചു തന്നു, അത് മുഴുവനും അനുഭവിച്ചു, പിന്നെ നഷ്ടപ്പെടാൻ ആരംഭിച്ചു. കറ വർദ്ധിച്ച് തമോപ്രധനവും കക്കയ്ക്കു സമാനവുമായി മാറി. ഭാരതം 100 ശതമാനം പാവനമായിരുന്നു. ഇവർക്ക് ഈ സമ്പത്ത് എവിടെ നിന്നു ലഭിച്ചു.അഭിനേതാക്കൾക്കല്ലേ ഇത് പറയാൻ സാധിക്കൂ. മനുഷ്യർ തന്നെയാണ് അഭിനേതാവ്. ഈ ലക്ഷ്മി-നാരായണന്മാർക്ക് ചക്രവർത്തി പദവി എവിടെ നിന്നു ലഭിച്ചു എന്നുളളത് അവർക്ക് അറിയണമല്ലോ. എത്ര നല്ല നല്ല പോയിന്റുകളാണ്. തീർച്ചയായും മുമ്പുളള ജന്മത്തിൽ തന്നെ രാജ്യഭാഗ്യം നേടിയിട്ടുണ്ടാകും.

ബാബ തന്നെയാണ് പതിതപാവനൻ. ബാബ പറയുകയാണ്, ഞാൻ നിങ്ങൾക്ക് കർമ്മം, അകർമ്മം, വികർമ്മത്തിന്റെ ഗതിയെന്താണെന്ന് മനസ്സിലാക്കി തരുന്നു. രാവണന്റെ രാജ്യത്തിൽ മനുഷ്യന്റെ കർമ്മം വികർമ്മമായിത്തീരുന്നു. സത്യയുഗത്തിൽ നിങ്ങളുടെ കർമ്മം അകർമ്മമായിരിക്കും-അത് ദൈവീക സൃഷ്ടിയാണ്. ഞാൻ രചയിതാവ,് തീർച്ചയായും എനിക്ക് സംഗമയുഗത്തിൽ തന്നെ വരണം. ഇത് രാവണ രാജ്യമാണ്. സത്യയുഗം ഈശ്വരീയ രാജ്യമാണ്. ഈശ്വരൻ ഇപ്പോൾ സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങളെല്ലാവരും ഈശ്വരന്റെ കുട്ടികളാണ്. നിങ്ങൾക്കാണ് സമ്പത്ത് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഭാരതം ആദ്യം പവിത്രമായിരുന്നു, ഇപ്പോൾ അപവിത്രമായിരിക്കുന്നു. ഇത് പൂർവ്വ നിശ്ചിത നാടകമാണ്. ഇതിൽ ഒരു വ്യത്യാസവും ഉണ്ടാവുകയില്ല. എല്ലാ ധർമ്മത്തിനും അവരവരുടെതായ വൃക്ഷമുണ്ട്. വ്യത്യസ്തമായ വൃക്ഷമാണല്ലോ. ദേവതാ ധർമ്മത്തിൽ ഉള്ളവർ തന്നെയാണ് പിന്നീട് ദേവതാ ധർമ്മത്തിലേക്ക് വരുന്നത്. ക്രൈസ്തവധർമ്മത്തിൽ ഉള്ളവർ തന്റെ ധർമ്മത്തിൽ സന്തോഷിക്കുന്നു. മറ്റുള്ളവരെപ്പോലും തന്റെ ധർമ്മത്തിലേക്ക് ആകർഷിക്കുന്നു. ഭാരതവാസികൾ തന്റെ ധർമ്മത്തെ മറന്നതു കാരണം മറ്റു ധർമ്മമാണ് നല്ലതെന്നു മനസ്സിലാക്കി പോകുന്നു. വിദേശത്തേക്ക് ജോലിക്കുവേണ്ടി എത്ര പേരാണ് പോകുന്നത്. എന്തുകൊണ്ടെന്നാൽ അവിടെ സമ്പാദ്യം കൂടുതലാണ്. ഡ്രാമ വളരെ അത്ഭുതകരമായാണ് ഉണ്ടാക്കപ്പെട്ടിട്ടുള്ളത്. ഇത് മനസ്സിലാക്കാൻ നല്ല ബുദ്ധി ആവശ്യമാണ്. വിചാര സാഗര മഥനം ചെയ്യുകയാണെങ്കിൽ എല്ലാം മനസ്സിലാക്കാൻ സാധിക്കും. ഇത് ഉണ്ടായതും ഉണ്ടാക്കപ്പെട്ടതുമായ അനാദിയായ ഡ്രാമയാണ്. അപ്പോൾ നിങ്ങൾ കുട്ടികൾക്ക് തനിക്ക് സമാനം സദാ സുഖിയാക്കി മാറ്റണം. ഇത് നിങ്ങളുടെ ജോലിയാണ്. പതിതരെ പാവനമാക്കി മാറ്റണം. ബാബയുടെ ജോലി തന്നെയാണ് നിങ്ങളുടെയും ജോലി. നിങ്ങളുടെ മുഖം ദേവതകളെ പോലെ സന്തോഷത്താൽ സദാ ഹർഷിതമായിരിക്കണം. നിങ്ങൾക്കറിയാം നമ്മളാണ് വിശ്വത്തിന്റെ അധികാരിയായി മാറുന്നത്. നിങ്ങളാണ് സ്നേഹിയായ കുട്ടികൾ. ക്രോധത്തിനു മേൽ വളരെയധികം ശ്രദ്ധാലുവായിരിക്കണം. ബാബ വന്നിരിക്കുന്നത് കുട്ടികൾക്ക് സുഖത്തിന്റെ സമ്പത്തു നൽകുന്നതിനാണ്. എല്ലാവർക്കും സ്വർഗത്തിലേക്കുള്ള വഴി പറഞ്ഞുകൊടുക്കണം. ബാബ സുഖം നൽകി ദുഃഖത്തെ ഹരിക്കുന്ന ആളാണ്. അതിനാൽ നിങ്ങൾക്കും സുഖകർത്താവായി മാറണം. ഒരാൾക്കും ദുഃഖം നൽകരുത്. ദുഃഖം നൽകുകയാണെങ്കിൽ നിങ്ങൾക്ക് 100 മടങ്ങ് ശിക്ഷ വർദ്ധിക്കും. ഒരാൾക്കും ശിക്ഷകളിൽ നിന്നും മുക്തമാകാൻ സാധിക്കുകയില്ല. പ്രത്യേകിച്ച് നിങ്ങൾ കുട്ടികൾക്കു വേണ്ടിയാണ് ട്രിബ്യൂണൽ(ധർമ്മരാജന്റെ കോടതി) വെയ്ക്കുന്നത്. ബാബ പറയുകയാണ് നിങ്ങൾ വിഘ്നമിടുകയാണെങ്കിൽ വളരെയധികം ശിക്ഷ അനുഭവിക്കേണ്ടി വരും. കല്പ-കല്പാന്തരം നിങ്ങൾ സാക്ഷാത്കാരം ചെയ്തിരുന്നു, ഇന്നവർ ഇന്നതായി തീരും. മുമ്പ് ശിക്ഷകളുടെ സാക്ഷാത്കാരം കാണുമ്പോൾ ബാബ പുറത്തു പറയാൻ സമ്മതിക്കുമായിരുന്നില്ല. അവസാനം കൃത്യമായി മനസ്സിലാകുമല്ലോ. ഇനി മുന്നോട്ടു പോകവേ അതിശക്തമായിത്തന്നെ സാക്ഷാത്ക്കാരം ഉണ്ടാകുന്നു. വൃദ്ധി ഉണ്ടായിക്കൊണ്ടിരിക്കും. ആബു വരെയും ക്യൂ ഉണ്ടായിരിക്കും. ആ സമയം ആർക്കും ബാബയെ കാണാൻ സാധിക്കുകയില്ല. അപ്പോൾ പറയും അല്ലയോ പ്രഭു അങ്ങയുടെ ലീല... ഇതിന്റെയും മഹിമയുണ്ടല്ലോ. വിദ്വാൻ, പണ്ഡിതൻ മുതലായവർ അവസാനം വരും. അവരുടെ സിംഹാസനം ഇളകും. നിങ്ങൾ കുട്ടികൾ വളരെയധികം സന്തോഷത്തിൽ ഇരിക്കും. ശരി.

മധുരമായ കളഞ്ഞു പോയി തിരികെ കിട്ടിയ കുട്ടികൾക്ക് മാതാപിതാവായ ബാപ്ദാദയുടെ സ്നേഹസ്മരണകൾ. ഇങ്ങനെയുളള സ്നേഹസ്മരണ ഒരു പ്രാവശ്യം മാത്രമാണ് ലഭിക്കുന്നത്. എത്രത്തോളം നിങ്ങൾ ഓർമ്മിക്കുന്നുവോ അത്രയും നിങ്ങൾ സ്നേഹം നേടിക്കൊണ്ടിരിക്കും. വികർമ്മം വിനാശമാകുകയും ധാരണയുണ്ടാകുകയും ചെയ്യും. കുട്ടികൾക്ക് സന്തോഷത്തിന്റെ അതിര് വർദ്ധിക്കണം. ആരു വന്നാലും അവർക്ക് വഴി പറഞ്ഞു കൊടുക്കണം. പരിധിയില്ലാത്ത ബാബയിൽ നിന്നും പരിധിയില്ലാത്ത സമ്പത്ത് നേടണം. ചെറിയ കാര്യമാണോ? ഇങ്ങനെ പുരുഷാർത്ഥം ചെയ്യണം.

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. വാക്കിലും പെരുമാറ്റത്തിലും വളരെ രാജകീയത ഉണ്ടായിരിക്കണം. വായിൽ നിന്നും സദാ രത്നങ്ങൾ പുറത്തുവരണം. തനിക്ക് സമാനമാക്കി മാറ്റുവാനുള്ള സേവനം ചെയ്യണം. ഒരാളുടെയും ഹൃദയത്തെ വേദനിപ്പിരിക്കരുത്.

2. ക്രോധത്തിനു മേൽ വളരെ ശ്രദ്ധാലുവായിരിക്കണം. മുഖം സദാ ദേവതകളെ പോലെ ഹർഷിതമായിരിക്കണം. സ്വയത്തെ ജ്ഞാനയോഗബലത്താൽ ദേവതയാക്കി മാറ്റണം.

വരദാനം :-
ശക്തിശാലിയായ കണ്ണാടിയിലൂടെ സർവ്വർക്കും സ്വയത്തിന്റെ സാക്ഷാത്കാരം ചെയ്യിപ്പിക്കുന്ന സാക്ഷാത്കാര മൂർത്തിയായി ഭവിക്കട്ടെ.

കണ്ണാടിക്ക് മുന്നിൽ ആര് വന്നാലും അതിൽ സ്വയത്തിന്റെ പ്രതിബിംബം സ്പഷ്ടമായി കാണാം. എന്നാൽ അഥവാ കണ്ണാടി ശക്തിശാലിയല്ലെങ്കിൽ യഥാർത്ഥരൂപത്തിന് പകരം മറ്റുരൂപങ്ങൾ കാണപ്പെടും. മെലിഞ്ഞതായിരിക്കും പക്ഷെ തടിച്ചയായി കാണപ്പെടും, അതിനാൽ താങ്കൾ അങ്ങനെയുള്ള ശക്തിശാലിദർപ്പണമായി മാറൂ, അതിലൂടെ എല്ലാവർക്കും സ്വയത്തിന്റെ സാക്ഷാത്കാരം ചെയ്യാൻ കഴിയണം, അതായത് സാങ്കളുടെ സമീപത്ത് എത്തിയതും ദേഹത്തെ മറന്ന് തങ്ങളുടെ ദേഹീരൂപത്തിൽ സ്ഥിതി ചെയ്യാൻ സാധിക്കണം- യഥാർത്ഥ സേവനം ഇതാണ്, ഇതിലൂടെ ജയാരവം മുഴങ്ങും.

സ്ലോഗന് :-
ശിക്ഷണങ്ങളെ സ്വരൂപത്തിൽ കൊണ്ടുവരുന്നവർ തന്നെയാണ് ജ്ഞാനസ്വരൂപരും പ്രേമസ്വരൂപരുമായ ആത്മാവ്.

അവ്യക്ത സൂചനകൾ:- നിശ്ചയത്തിന്റെ അടിത്തറ ശക്തിശാലിയാക്കി സദാ നിർഭയരും നിശ്ചിന്തരുമായിരിക്കൂ.

ബാബയിൽ നിശ്ചയമുണ്ട് പക്ഷെ സ്വയത്തിലും നിശ്ചയബുദ്ധിയായി കാര്യങ്ങൾ ചെയ്യൂ എങ്കിൽ പിന്നെ വിജയത്തോട് വിജയം തന്നെയാണ്. വിജയത്തിന് മുന്നിൽ സമസ്യ ഒന്നുമേയല്ല. പിന്നെ അത് സമസ്യയായി തോന്നുകയില്ല, മറിച്ച് കളിയായിത്തന്നെയാണ് തോന്നുക. കളി സന്തോഷത്തോടെയായിരിക്കുമല്ലോ. ഏതെങ്കിലും കാര്യം സഹജമാകുമ്പോൾ പറയാറുണ്ട് ഇത് ഇടങ്കൈ കൊണ്ടുള്ള കളിയാണ് അതായത് സഹജമാണ്. അതുപോലെ ഇതും ബുദ്ധിയുടെ കളിയാകും. കളിയിൽ പരിഭ്രമിക്കില്ല.