മധുരമായകുട്ടികളേ-
ശ്രീമതംതന്നെയാണ്നിങ്ങളെശ്രേഷ്ഠമാക്കിമാറ്റുന്നത്, അതിനാല്ശ്രീമതത്തെമറക്കരുത്,
തന്നിഷ്ടത്തെഉപേക്ഷിച്ച്ഒരേയൊരുബാബയുടെമതമനുസരിച്ച്നടക്കൂ.
ചോദ്യം :-
പുണ്യാത്മാവായി മാറുന്നതിനുള്ള യുക്തി എന്താണ്?
ഉത്തരം :-
പുണ്യാത്മാവായി മാറണമെങ്കില് സത്യമായ ഹൃദയത്തോടെ, സ്നേഹപൂര്വ്വം ഒരേയൊരു ബാബയെ
ഓര്മ്മിക്കു. 2. കര്മ്മേന്ദ്രിയങ്ങളിലൂടെ ഒരു വികര്മ്മവും ചെയ്യരുത്.
എല്ലാവര്ക്കും വഴി പറഞ്ഞുകൊടുക്കൂ. തന്റെ ഹൃദയത്തോട് ചോദിക്കണം- ഈ പുണ്യം ഞാന്
എത്ര ചെയ്യുന്നുണ്ട്? തന്റെ പരിശോധന നടത്തൂ- 100 മടങ്ങ് ശിക്ഷ ലഭിക്കത്തക്ക
വിധത്തിലുള്ള ഒരു കര്മ്മവും ഉണ്ടാകരുത്. അതിനാല് പരിശോധന നടത്തുന്നതിലൂടെ
പുണ്യാത്മാവായി മാറും.
ഓംശാന്തി.
ആത്മീയ അച്ഛന് ഇരുന്ന് കുട്ടികള്ക്ക് മനസ്സിലാക്കിത്തരുകയാണ്, ഇത് കുട്ടികള്ക്ക്
അറിയാവുന്നതാണ് അതായത് ഇപ്പോള് നമ്മള് ശിവബാബയുടെ മതം അനുസരിച്ച്
നടന്നുകൊണ്ടിരിക്കുകയാണ്. ബാബയുടേതാണ് ഉയര്ന്നതിലും ഉയര്ന്ന മതം. ഉയര്ന്നതിലും
ഉയര്ന്ന ശിവബാബ എങ്ങനെയാണ് കുട്ടികള്ക്ക് ശ്രേഷ്ഠമായി മാറുന്നതിനുള്ള ശ്രേഷ്ഠ
മതം നല്കുന്നത് എന്നത് ലോകര്ക്ക് അറിയില്ല. ഈ രാവണരാജ്യത്തില് ഒരു മനുഷ്യനാലും
മനുഷ്യര്ക്ക് ശ്രേഷ്ഠമതം നല്കാന് സാധിക്കില്ല. നിങ്ങള് ഇപ്പോള് ഈശ്വരീയ
മതമുള്ളവരായി മാറുന്നു. ഈ സമയത്ത് നിങ്ങള് കുട്ടികള്ക്ക് പതിതത്തില് നിന്നും
പാവനമായി മാറുന്നതിനായി ഈശ്വരീയ മതം ലഭിക്കുന്നു. ഇപ്പോള് നിങ്ങള്ക്ക്
മനസ്സിലായി നമ്മള് വിശ്വത്തിന്റെ അധികാരികളായിരുന്നു. അധികാരിയായിരുന്ന ഈ
ബ്രഹ്മാവിനുപോലും അറിയില്ലായിരുന്നു. വിശ്വത്തിന്റെ അധികാരി പിന്നീട്
പൂര്ണ്ണമായും പതിതമായി മാറുന്നു. ഈ കളി വളരെ നല്ലരീതിയില് ബുദ്ധികൊണ്ട്
മനസ്സിലാക്കണം. ശരിയും തെറ്റും എന്താണ് എന്നതിലാണ് ബുദ്ധിയുടെ യുദ്ധം. മുഴുവന്
ലോകത്തിലും തെറ്റാണ്. ഒരു ബാബ മാത്രമാണ് ശരി, സത്യം പറയുന്നയാള്. ബാബ നിങ്ങളെ
സത്യഖണ്ഢത്തിന്റെ അധികാരിയാക്കി മാറ്റുന്നു അതിനാല് ബാബയുടെ മതം സ്വീകരിക്കണം.
തന്റെ മതത്തിലൂടെ നടക്കുന്നതിലൂടെ ചതി പറ്റും. പക്ഷേ ബാബ ഗുപ്തമാണ്. നിരാകാരനാണ്.
വളരെ അധികം കുട്ടികള് തെറ്റ് ചെയ്യുന്നുണ്ട്- ഇത് ദാദായുടെ മതമാണ് എന്ന്
കരുതുന്നു. മായ ശ്രേഷ്ഠ മതം സ്വീകരിക്കാന് അനുവദിക്കുന്നില്ല. ശ്രീമതത്തിലൂടെ
നടക്കണമല്ലോ. ബാബാ അങ്ങ് എന്ത് പറയുന്നുവോ അത് ഞങ്ങള് തീര്ച്ചയായും അനുസരിക്കും.
പക്ഷേ ചിലര് അനുസരിക്കുന്നില്ല. നമ്പര്വൈസ് പുരുഷാര്ത്ഥം അനുസരിച്ച്
ശ്രീമതത്തിലൂടെ നടക്കുന്നു ബാക്കിയുള്ളവര് തന്നിഷ്ടപ്രകാരം നടക്കുന്നു. ബാബ
വന്നിരിക്കുന്നത് ശ്രേഷ്ഠ മതം നല്കാനാണ്. ഇങ്ങനെയുള്ള ബാബയെ ഇടക്കിടെ
മറന്നുപോകുന്നു. മായ ശ്രീമതം അനുസരിക്കാന് അനുവദിക്കുന്നില്ല. ശ്രീമതം വളരെ
സഹജമല്ലേ. നമ്മള് തമോപ്രധാനമാണ് എന്ന കാര്യം ലോകത്തിലെ ആര്ക്കും അറിയില്ല. എന്റെ
മതം വളരെ പ്രശസ്ഥമാണ്, ശ്രീമത്ഭഗവത്ഗീത. ഭഗവാന് ഇപ്പോള് പറയുന്നു ഞാന് 5000
വര്ഷങ്ങള്ക്ക് ശേഷം വരുകയാണ്, വന്ന് ഭാരതത്തിന് ശ്രീമതം നല്കി ശ്രേഷ്ഠത്തിലും
ശ്രേഷ്ഠമാക്കി മാറ്റുന്നു. ബാബ മുന്നറിയിപ്പ് നല്കുകയാണ്, കുട്ടികള്
ശ്രീമത്തിലൂടെ നടക്കുന്നില്ല. ബാബ ദിവസവും മനസ്സിലാക്കിത്തന്നുകൊണ്ടിരിക്കുന്നു-
കുട്ടികളേ, ശ്രീമതത്തിലൂടെ നടക്കാന് മറന്നുപോകരുത്. ഈ ബ്രഹ്മാവിന്റെ
കാര്യമേയില്ല. ശിവബാബ പറയുന്നതാണെന്ന് കരുതൂ. ബാബയാണ് ഇവരിലൂടെ നിര്ദേശങ്ങള്
നല്കുന്നത്. ബാബയാണ് മനസ്സിലാക്കിത്തരുന്നത്. കഴിക്കുകയോ കുടിക്കുകയോ
ചെയ്യുന്നില്ല, പറയുന്നു ഞാന് അഭോക്താവാണ്. നിങ്ങള് കുട്ടികള്ക്ക് ശ്രീമതം
നല്കുകയാണ്. നമ്പര്വണ് മതം നല്കുന്നു എന്നെ ഓര്മ്മിക്കൂ. ഒരു വികര്മ്മവും
ചെയ്യരുത്. തന്റെ ഹൃദയത്തോട് ചോദിക്കൂ എത്ര പാപം ചെയ്തിട്ടുണ്ട്? ഇത്
അറിയാവുന്നതാണ് അതായത് എല്ലാവരുടേയും പാപത്തിന്റെ കുടം നിറഞ്ഞിരിക്കുകയാണ്. ഈ
സമയത്ത് എല്ലാവരും തെറ്റായ വഴിയിലാണ്. നിങ്ങള്ക്ക് ഇപ്പോള് ബാബയിലൂടെ ശരിയായ വഴി
ലഭിച്ചു. നിങ്ങളുടെ ബുദ്ധിയില് മുഴുവന് ജ്ഞാനവും ഉണ്ട്. ഗീതയില് ഏത് ജ്ഞാനമാണോ
ഉണ്ടാകേണ്ടിയിരുന്നത് അതില്ല. അത് ബാബ നിര്മ്മിച്ചതൊന്നുമല്ല. ഇതും
ഭക്തിമാര്ഗ്ഗത്തില് ഉള്ളതാണ്. ഭഗവാന് വന്ന് ഭക്തിയുടെ ഫലം നല്കും എന്നും
പറയാറുണ്ട്. കുട്ടികള്ക്ക് മനസ്സിലാക്കിത്തന്നിട്ടുണ്ട്- ജ്ഞാനത്തിലൂടെയാണ്
സദ്ഗതി. സദ്ഗതി എല്ലാവരുടേയും ഉണ്ടാകും, ദുര്ഗ്ഗതിയും എല്ലാവര്ക്കും ഉണ്ടാകുന്നു.
ഈ ലോകം തന്നെ തമോപ്രധാനമാണ്. സതോപ്രധാനമായ ആരുമില്ല. പുനര്ജന്മം എടുത്ത് എടുത്ത്
ഇപ്പോള് അവസാനമെത്തി. ഇപ്പോള് എല്ലാവരുടേയും തലയ്ക്കുമുകളില് നില്ക്കുകയാണ് മരണം.
ഭാരതത്തിന്റെ തന്നെ കാര്യമാണ്. ഗീതയും ദേവീ ദേവതാ ധര്മ്മത്തിന്റെ ശാസ്ത്രമാണ്.
എങ്കില് പിന്നെ നിങ്ങള്ക്ക് മറ്റേതെങ്കിലും ധര്മ്മത്തിലേയ്ക്ക് പോകുന്നതുകൊണ്ട്
എന്ത് ലാഭമാണുള്ളത്. എല്ലാവരും അവരവരുടെ ഖുറാന്, ബൈബിള് മുതലായവയാണ്
പഠിക്കുന്നത്. തന്റെ ധര്മ്മത്തെ അറിയാം. ഭാരതവാസികള് മാത്രമാണ്
അന്യധര്മ്മങ്ങളിലേയ്ക്ക് പോകുന്നത്. ബാക്കി എല്ലാവരും അവരവരുടെ ധര്മ്മത്തില്
പക്കയാണ്. ഓരോ ധര്മ്മത്തിലുള്ളവരുടേയും രൂപം വേറെ വേറെയാണ്. ബാബ സ്മൃതി
ഉണര്ത്തുന്നു- കുട്ടികളേ, നിങ്ങള് നിങ്ങളുടെ ദേവീ ദേവതാ ധര്മ്മത്തെ മറന്നുപോയി.
നിങ്ങള് സ്വര്ഗ്ഗത്തിലെ ദേവതകളായിരുന്നു, ഹം സോ എന്നതിന്റെ അര്ത്ഥം ബാബ
ഭാരതവാസികളെ കേള്പ്പിച്ചിട്ടുണ്ട്. അല്ലാതെ ഞാന് ആത്മാവുതന്നെയാണ് പരമാത്മാവ്
എന്നല്ല. ഈ കാര്യങ്ങള് ഭക്തിമാര്ഗ്ഗത്തിലെ ഗുരുക്കന്മാര് പറഞ്ഞതാണ്.
ഗുരുക്കന്മാരും കോടിക്കണക്കിന് ഉണ്ടാകും. ഭാര്യയോട് ഭര്ത്താവിനെക്കുറിച്ച് പറയും
ഇവര് നിന്റെ ഗുരുവും ഈശ്വരനുമാണ്. ഭര്ത്താവുതന്നെ ഈശ്വരനാണെങ്കില് പിന്നെ അല്ലയോ
ഭഗവാനേ, അല്ലയോ രാമാ എന്ന് എന്തിനാണ് വിളിക്കുന്നത്. മനുഷ്യരുടെ ബുദ്ധി തീര്ത്തും
കല്ലായിരിക്കുന്നു. ബ്രഹ്മാവും സ്വയം പറയും ഞാനും ഇങ്ങനെയായിരുന്നു.
വൈകുണ്ഠത്തിലെ കൃഷ്ണന് എവിടെയിരിക്കുന്നു, ഗ്രാമത്തിലെ ബാലകന് എന്ന്
പറഞ്ഞതെവിടെയിരിക്കന്നു. ശ്യാമസുന്ദരന് എന്ന് പറയുന്നു. അര്ത്ഥം
മനസ്സിലാക്കുന്നുണ്ടോ. ഇപ്പോള് ബാബ നിങ്ങള്ക്ക് മനസ്സിലാക്കിത്തന്നു ആരാണോ
നമ്പര്വണ് സുന്ദരനായിരുന്നത് അവര് തന്നെയാണ് ലാസ്റ്റ് നമ്പറില് തമോപ്രധാനമായ
ശ്യാമനായി മാറുന്നത്. നിങ്ങള് മനസ്സിലാക്കുന്നുണ്ട് നമ്മള് സുന്ദരനായിരുന്നു
പിന്നീട് കറുത്തവരായി മാറി. 84ന്റെ ചക്രം കറങ്ങി ഇപ്പോള് കറുത്തതില് നിന്നും
സുന്ദരനായി മാറുന്നതിനായി ബാബ ഒരു മരുന്ന് നല്കുന്നു അതായത് എന്നെ ഓര്മ്മിക്കു.
നിങ്ങളുടെ ആത്മാവ് പതിതത്തില് നിന്നും പാവനമായി മാറും. നിങ്ങളുടെ ജന്മ
ജന്മാന്തരങ്ങളിലെ പാപം ഇല്ലാതാകും.
നിങ്ങള്ക്ക് അറിയാം എപ്പോള് രാവണന് വന്നോ അപ്പോള് മുതല് നിങ്ങള് വീണ് വീണ്
പാപാത്മാവായി മാറി. ഇത് പാപാത്മാക്കളുടെ ലോകമാണ്. ഒരാള് പോലും സുന്ദരനായില്ല.
ബാബയ്ക്കല്ലാതെ മറ്റാര്ക്കും സുന്ദരനാക്കി മാറ്റാന് സാധിക്കില്ല. നിങ്ങള്
സ്വര്ഗ്ഗവാസിയായ സുന്ദരന്മാരായി മാറാന് വന്നതാണ്. ഇപ്പോള് നരകവാസിയും
കറുത്തവരുമാണ് എന്തുകൊണ്ടെന്നാല് കാമചിതയില് ഇരുന്ന് കറുത്തുപോയി. ബാബ പറയുന്നു
കാമം മഹാശത്രുവാണ്. ഇതിനുമേല് ആര് വിജയം നേടുന്നുവോ അവരാണ് ജഗദ്ജീത്തായി
മാറുന്നത്. നമ്പര്വണ് കാമമാണ്. അവരെയാണ് പതിതം എന്ന് പറയുന്നത്. ക്രോധിയെ പതിതര്
എന്ന് പറയില്ല. വന്ന് പതിതത്തില് നിന്നും പാവനമാക്കി മാറ്റൂ എന്ന് പറഞ്ഞ്
വിളിക്കുന്നുണ്ട്. അതിനാല് ഇപ്പോള് ബാബ പറയുന്നു ഈ അന്തിമ ജന്മത്തില് പാവനമായി
മാറൂ. എങ്ങനെയാണോ രാത്രിയ്ക്ക് ശേഷം പകല് ഉണ്ടാകുന്നത്, പകലിനുശേഷം
രാത്രിയുണ്ടാകുന്നത് അതുപോലെ സംഗമയുഗത്തിനുശേഷം സത്യയുഗം വരണം. ചക്രത്തിന്
കറങ്ങണം. അല്ലാതെ ആകാശത്തിലോ പാതാളത്തിലോ ഒന്നും ലോകമില്ല. സൃഷ്ടി ഇതുതന്നെയാണ്.
സത്യയുഗം, ത്രേതായുഗം........... ഇവിടെത്തന്നെയാണ്. വൃക്ഷവും ഒന്നേയുള്ളു, വേറെ
ഉണ്ടാവുക സാധ്യമല്ല. അനേകം ലോകങ്ങളുണ്ട് എന്ന് പറയുന്നതെല്ലാം പൊങ്ങച്ചങ്ങളാണ്.
ബാബ പറയുന്നു ഇതെല്ലാം ഭക്തിമാര്ഗ്ഗത്തിലെ കാര്യങ്ങളാണ്. ഇപ്പോള് ബാബ സത്യമായ
കാര്യം കേള്പ്പിക്കുന്നു. ഇപ്പോള് തന്റെയുള്ളില് നോക്കൂ- ഞാന് ഏതുവരെ ശ്രീമതം
അനുസരിച്ച് നടന്ന് സതോപ്രധാനം അര്ത്ഥം പുണ്യാത്മാവായി മാറി? സതോപ്രധാനത്തെ
പുണ്യാത്മാവെന്നും, തമോപ്രധാനത്തെ പാപാത്മാവെന്നും പറയുന്നു. വികാരത്തിലേയ്ക്ക്
പോകുന്നത് പാപമാണ്. ബാബ പറയുന്നു ഇപ്പോള് പവിത്രമായി മാറൂ. എന്റേതായി
മാറിയെങ്കില് എന്റെ ശ്രീമതം അനുസരിച്ച് നടക്കണം. മുഖ്യമായ കാര്യമിതാണ് ഒരു പാപവും
ചെയ്യരുത്. വികാരത്തിലേയ്ക്ക് പോവുക എന്നതാണ് നമ്പര്വണ് പാപം. പിന്നെയും ഒരുപാട്
പാപങ്ങളുണ്ടാകുന്നുണ്ട്. കൊള്ളയും കളവും, വഞ്ചനയും ഒരുപാട് ചെയ്യുന്നു. പിന്നീട്
ഒരുപാടുപേരെ ഗവണ്മെന്റ് പിടികൂടുന്നുമുണ്ട്. ഇപ്പോള് ബാബ കുട്ടികളോട് പറയുന്നു
തന്റെ ഹൃദയത്തോട് ചോദിക്കൂ- ഞാന് ഒരു പാപവും ചെയ്യുന്നില്ലല്ലോ? ഇങ്ങനെ കരുതരുത്-
ഞാന് കളവ് നടത്തി അല്ലെങ്കില് കൈക്കൂലി വാങ്ങിച്ചു എങ്കില് ബാബ എല്ലാം
അറിയുന്നയാളാണ്, എല്ലാം അറിയും. ഇല്ല, എല്ലാം അറിയുന്നയാള് എന്നതിന്റെ അര്ത്ഥം
ഇതല്ല. ശരി, ആരെങ്കിലും മോഷ്ടിച്ചു, അത് ബാബ അറിഞ്ഞു പിന്നെ എന്താണ്? ആരാണോ
മോഷ്ടിച്ചത് അവരുടെ ശിക്ഷ നൂറുമടങ്ങാവുകതന്നെ ചെയ്യും. വളരെ വളരെ ശിക്ഷ
അനുഭവിക്കും. പദവിയും നഷ്ടമാകും. ബാബ മനസ്സിലാക്കിത്തരുന്നു ഇങ്ങനെയുള്ള
കാര്യങ്ങളാണ് ചെയ്യുന്നതെങ്കില് ശിക്ഷ അനുഭവിക്കേണ്ടതായി വരും. ചിലര് ഭഗവാന്റെ
കുട്ടിയായതിനുശേഷവും കളവ് നടത്തുന്നു, ശിവബാബയില് നിന്നും ഇത്രയും സമ്പത്ത്
ലഭിക്കുന്നു, എന്നിട്ടും ബാബയുടെ ഭണ്ഢാരയില് നിന്നും മോഷ്ടിക്കുന്നു, ഇത് വളരെ
വലിയ പാപമാണ്. ചിലരില് മോഷ്ടിക്കുന്ന ശീലമുണ്ടാകും, അവരെ ജയില് പുള്ളി എന്നാണ്
പറയുന്നത്. ഇത് ഈശ്വരന്റെ വീടാണ്. എല്ലാം ഈശ്വരന്റേതല്ലേ. ഈശ്വരന്റെ
വീട്ടിലേയ്ക്ക് വരുന്നത് ബാബയില് നിന്നും സമ്പത്ത് നേടാനാണ്. പക്ഷേ ചിലരുടേത്
ശീലമാകുന്നു, അവരുടെ ശിക്ഷ നൂറുമടങ്ങാകുന്നു. ശിക്ഷകളും ഒരുപാട് ലഭിക്കും
പിന്നീട് ജന്മ ജന്മാന്തരങ്ങള് മോശമായ വീട്ടില്ത്തന്നെ ജന്മം എടുക്കും, എങ്കില്
തന്റെതന്നെ നഷ്ടമുണ്ടാക്കുകയല്ലേ ചെയ്തത്. ഇങ്ങനെ ഒരുപാടുപേരുണ്ട് ഓര്മ്മയില്
ഒട്ടും ഇരിക്കുന്നില്ല, ഒന്നും കേള്ക്കുന്നില്ല. ബുദ്ധിയില് മോഷ്ടിക്കേണ്ടതിന്റെ
തന്നെ ചിന്ത നടന്നുകൊണ്ടിരിക്കും. ഇങ്ങനെ ഒരുപാടുപേര് സത്സംഗത്തിലേയ്ക്ക്
വരുന്നുണ്ട്. ചെരുപ്പ് മോഷ്ടിച്ചുകൊണ്ടുപോകും, അവരുടെ ജോലിതന്നെ ഇതാണ്. എവിടെ
സത്സംഗമുണ്ടോ അവിടെച്ചെന്ന് ചെരുപ്പ് മോഷ്ടിച്ചുകൊണ്ടുവരും. ലോകം വളരെ മോശമാണ്.
ഇത് ഈശ്വരന്റെ വീടാണ്. മോഷ്ടിക്കുന്ന ശീലം വളരെ മോശമാണ്. പറയാറുണ്ട്- കക്ക
മോഷ്ടിക്കുന്നതും ലക്ഷം മോഷ്ടിക്കുന്നതും ഒന്നാണ്. ഉള്ളില് തന്നോടുതന്നെ
ചോദിക്കണം- ഞാന് എത്രത്തോളം പുണ്യാത്മാവായി മാറി? ബാബയെ എത്ര
ഓര്മ്മിക്കുന്നുണ്ട്? എത്രത്തോളം ഞാന് സ്വദര്ശന ചക്രധാരിയായി മാറി? എത്ര സമയം
ഈശ്വരീയ സേവനത്തില് കഴിയുന്നു? എത്ര പാപം നശിക്കുന്നുണ്ട്? തന്റെ കണക്ക് ദിവസവും
നോക്കണം. എത്ര പുണ്യം ചെയ്തു, എത്ര യോഗത്തില് ഇരുന്നു? എത്ര പേര്ക്ക് വഴി
പറഞ്ഞുകൊടുത്തു? ജോലിയെല്ലാം തീര്ച്ചയായും ചെയ്യണം. നിങ്ങള് കര്മ്മയോഗികളാണ്.
കര്മ്മം തീര്ച്ചയായും ചെയ്യൂ. ബാബ ഈ ബാഡ്ജുകള് ഉണ്ടാക്കുന്നുണ്ട്. നല്ല നല്ല
ആളുകള്ക്ക് ഇത് ഉപയോഗിച്ച് പറഞ്ഞുകൊടുക്കൂ. ഈ മഹാഭാരതയുദ്ധത്തിലൂടെ തന്നെയാണ്
സ്വര്ഗ്ഗത്തിന്റെ ഗേറ്റ് തുറക്കുന്നത്. കൃഷ്ണന്റെ ചിത്രത്തില് താഴെ
എഴുതിയിരിക്കുന്നത് വളരെ ഒന്നാന്തരമാണ്. പക്ഷേ കുട്ടികള് ഇപ്പോള് അത്രയും
വിശാലബുദ്ധിയുള്ളവരായി മാറിയിട്ടില്ല. അല്പം ധനം ലഭിച്ചാല് മതി നൃത്തം
വെയ്ക്കാന് തുടങ്ങും. ചിലര്ക്ക് അധികം ധനം ലഭിച്ചാല് ഞങ്ങളെപ്പോലെ വേറെ ആരും
ഉണ്ടാകില്ല എന്നു കരുതുന്നു. ഏത് കുട്ടികള്ക്കാണോ ബാബയുടെ ചിന്തയില്ലാത്തത്
അവര്ക്ക് ബാബ നല്കുന്ന അവിനാശിയായ ഇത്രയും ജ്ഞാനരത്നങ്ങളേയും ബഹുമാനം
ഉണ്ടാകില്ല. ബാബ ഒരു കാര്യം പറയും, അവര് വേറൊരു കാര്യം ചെയ്യും.
ചിന്തയില്ലാത്തതിനാല് ഒരുപാട് പാപം ചെയ്തുകൊണ്ടിരിക്കുന്നു. ശ്രീമതത്തിലൂടെ
നടക്കുന്നില്ല. പിന്നീട് വീണുപോകുന്നു. ബാബ പറയുന്നു ഇതും ഡ്രാമയാണ്. അവരുടെ
ഭാഗ്യത്തിലില്ല. ബാബയ്ക്ക് അറിയാമല്ലോ. വളരെ അധികം പാപം ചെയ്യുന്നു, അഥവാ ബാബ
നമ്മെ പഠിപ്പിക്കുകയാണ് എന്ന നിശ്ചയമുണ്ടെങ്കില് സന്തോഷം ഉണ്ടാകും. നിങ്ങള്ക്ക്
അറിയാം നമ്മള് ഭാവിയിലെ പുതിയ ലോകത്തില് രാജകുമാരീ രാജകുമാരന്മാരായി മാറും,
എങ്കില് എത്ര സന്തോഷം ഉണ്ടാകണം. പക്ഷേ കുട്ടികള് ഇപ്പോഴും വാടിയിരിക്കുകയാണ്. ആ
അവസ്ഥ നിലനില്ക്കുന്നില്ല.
ബാബ മനസ്സിലാക്കിത്തന്നിട്ടുണ്ട്- വിനാശത്തിന് റിഹേഴ്സലും ഉണ്ടാകും.
പ്രകൃതിക്ഷോഭങ്ങള് ഉണ്ടാകും. ഭാരതത്തെ ബലഹീനമാക്കിക്കൊണ്ടിരിക്കും. ബാബ സ്വയം
പറയുന്നു- ഇതെല്ലാം സംഭവിക്കേണ്ടതുതന്നെയാണ്. ഇല്ലെങ്കില് എങ്ങനെ വിനാശമുണ്ടാകും.
മഞ്ഞ് മഴപെയ്യും പിന്നെ കൃഷിയുടെ അവസ്ഥ എന്താകും. ലക്ഷങ്ങള്
മരിച്ചുകൊണ്ടിരിക്കുന്നു, എന്തെങ്കിലും മാറ്റം ഉണ്ടാകുന്നുണ്ടോ. അതിനാല് ബാബ
മുഖ്യമായ കാര്യം മനസ്സിലാക്കിത്തരുകയാണ് അതായത് തന്റെയുള്ളില് ഇങ്ങനെ
പരിശോധിക്കൂ, ഞാന് എത്ര ബാബയെ ഓര്മ്മിക്കുന്നുണ്ട്. ബാബാ, അങ്ങ് വളരെ മധുരമാണ്,
അങ്ങയുടേത് അത്ഭുതമാണ്. അങ്ങയുടെ ആജ്ഞയാണ് എന്നെ ഓര്മ്മിക്കൂ എങ്കില് 21
ജന്മങ്ങളിലേയ്ക്ക് ഒരിയ്ക്കലും രോഗിയാവില്ല. സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി
ബാബയെ ഓര്മ്മിക്കു എങ്കില് ഞാന് ഗ്യാരന്റി നല്കുകയാണ്, സന്മുഖത്ത് ബാബ നിങ്ങളോട്
പറയുന്നു നിങ്ങള് പിന്നീട് മറ്റുള്ളവരെ കേള്പ്പിക്കുന്നു. ബാബ പറയുന്നു അച്ഛനായ
എന്നെ ഓര്മ്മിക്കു, വളരെ അധികം സ്നേഹിക്കു. നിങ്ങള്ക്ക് പതിതത്തില് നിന്നും
പാവനമായി മാറാന് എത്ര സഹജമായ വഴി പറഞ്ഞുതരുന്നു. ചിലര് പറയുന്നു ഞാന് വളരെ വലിയ
പാപാത്മാവാണ്. ശരി, ഇനി ഇങ്ങനെയുള്ള പാപങ്ങള് ചെയ്യരുത്, എന്നെ
ഓര്മ്മിച്ചുകൊണ്ടിരിക്കൂ എങ്കില് ജന്മ ജന്മാന്തരങ്ങളായി എന്തെല്ലാം പാപങ്ങളുണ്ടോ
അതെല്ലാം ഈ ഓര്മ്മയിലൂടെ ഭസ്മമാകും. ഓര്മ്മയാണ് മുഖ്യമായ കാര്യം. ഇതിനെ സഹജമായ
ഓര്മ്മ എന്നാണ് പറയുന്നത്, യോഗം എന്ന വാക്ക് മാറ്റൂ. സന്യാസിമാരുടെ ഹഠയോഗം
വ്യത്യസ്ത രീതികളിലുണ്ട്. അനേകം പ്രകാരങ്ങളില് പഠിപ്പിക്കുന്നു. ഈ ബാബയ്ക്കും
അനേകം ഗുരുക്കന്മാര് ഉണ്ടായിരുന്നല്ലോ. ഇപ്പോള് പരിധിയില്ലാത്ത അച്ഛന് പറയുന്നു-
ഇവരെയെല്ലാം ഉപേക്ഷിക്കൂ. ഇവര് എല്ലാവരുടേയും ഉദ്ധാരണം ചെയ്യേണ്ടതും ഞാന്
തന്നെയാണ്. ഇങ്ങനെ പറയാന് മറ്റാരിലും ശക്തിയില്ല. ബാബ തന്നെയാണ് പറഞ്ഞത്- ഞാന്
ഈ സന്യാസിമാരുടേയും ഉദ്ധാരണം ചെയ്യുന്നു. പിന്നെ ഇവര്ക്ക് എങ്ങനെ ഗുരുവാകാന്
സാധിക്കും. അതിനാല് പ്രധാനപ്പെട്ട ഒരു കാര്യം ബാബ മനസ്സിലാക്കിത്തരുകയാണ്- തന്റെ
ഹൃദയത്തോട് ചോദിക്കൂ, ഞാന് ഒരു പാപവും ചെയ്യുന്നില്ലല്ലോ. ആര്ക്കും ദുഃഖം
നല്കുന്നില്ലല്ലോ? ഇതില് ഒരു ബുദ്ധിമുട്ടുമില്ല. ഉള്ളില് പരിശോധിക്കണം, മുഴുവന്
ദിവസത്തിലും എത്ര പാപം ചെയ്തു? എത്ര ഓര്മ്മിച്ചു? ഓര്മ്മയിലൂടെയേ പാപം ഭസ്മമാകൂ.
പരിശ്രമിക്കണം. ഇത് വളരെ പരിശ്രമമുള്ള കാര്യമാണ്. ജ്ഞാനം നല്കുന്നത് ഒരേയൊരു
ബാബയാണ്. ബാബ തന്നെയാണ് മുക്തിയുടേയും ജീവന്മുക്തിയുടേയും വഴി പറഞ്ഞുതരുന്നത്.
ശരി.
വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ
പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ബാബ
നല്കുന്ന അവിനാശിയായ ജ്ഞാനരത്നത്തിന്റെ ഖജനാവിന് ബഹുമാനം കൊടുക്കണം. അശ്രദ്ധരായി
പാപകര്മ്മങ്ങള് ചെയ്യരുത്. അഥവാ ഭഗവാന് നമ്മെ പഠിപ്പിക്കുകയാണ് എന്ന
നിശ്ചയമുണ്ടെങ്കില് അപാരമായ സന്തോഷത്തില് ഇരിക്കണം.
2) ഈശ്വരന്റെ വീട്ടില്
മോഷണം നടത്തണം എന്ന ചിന്ത ഒരിയ്ക്കലും വരരുത്. ഈ ശീലം വളരെ മോശമാണ്. കക്ക
മോഷ്ടിക്കുന്നതും ലക്ഷം മോഷ്ടിക്കുന്നതും ഒരുപോലെ മോഷണമാണ് എന്ന് പറയാറുണ്ട്.
ഞാന് എത്രത്തോളം പുണ്യാത്മാവായി മാറി എന്ന് സ്വയം തന്റെയുള്ളില് ചോദിക്കണം.
വരദാനം :-
ദുര്ബലരും
മനസ്സ് തകര്ന്നവരും അസമര്ത്ഥരുമായ ആത്മാക്കള്ക്ക് എക്സ്ട്രാ ബലം കൊടുക്കുന്ന
ആത്മീയ ദയ ഹൃദയരായി ഭവിക്കട്ടെ.
ആരാണോ ആത്മീയ ദയഹൃദയരായ
കുട്ടികള് അവര് മഹാദാനിയായി ഒട്ടും പ്രതീക്ഷയില്ലാത്തവരിലും പ്രതീക്ഷ
ഉണര്ത്തുന്നു. ദുര്ബലരെ ബലവാനാക്കും. ദരിദ്രര്ക്കും ആശ്രയമില്ലാത്തവര്ക്കുമാണ്
ദാനം കൊടുക്കുന്നത് ആരാണോ ദുര്ബലരും, മനസ്സ് തകര്ന്നവരും അസമര്ത്ഥരായ പ്രജാ
ക്വളിറ്റിയിലെ ആത്മാക്കള് അവരെ പ്രതി ആത്മീയ ദയഹൃദയരായി മഹാദാനിയാകൂ. പരസ്പരം
ഒപ്പം ഉള്ളവരോട് അല്ല മഹാദാനിയാകേണ്ടത്. അവര് സഹയോഗികളായ കൂട്ടുകാര് ആണ്,
സഹോദരന്മാരാണ്, ഒപ്പം പുരുഷാര്ത്ഥം ചെയ്യുന്നവരാണ്, അവര്ക്ക് ദാനമല്ല സഹയോഗം
കൊടുക്കണം.
സ്ലോഗന് :-
സാദാ ഒരു
ബാബയുടെ ശ്രേഷ്ഠ കൂട്ടുകെട്ടിലിരുന്നാല് മറ്റുള്ളവരുടെ കൂട്ടുകെട്ടിന്റെ നിറം
പ്രഭാവിതമാക്കില്ല.
അവ്യക്ത സൂചന:- ആത്മീയ
റോയല്റ്റിയും പവിത്രതയുടെ വ്യക്തിത്വവും ധാരണ ചെയ്യൂ.
പവിത്രതയോടൊപ്പം മുഖത്തിലും
ചലനത്തിലും ആത്മീയതയുടെയും വ്യക്തിത്വം ധാരണ ചെയ്ത്, ഈ ഉയര്ന്ന
വ്യക്തിത്വത്തിന്റെ ആത്മീയ ലഹരിയിലിരിക്കൂ. തന്റെ ആത്മീയ വ്യക്തിത്വത്തെ
സ്മൃതിയില് വച്ച് സദാ പ്രസന്നചിത്തരായി ഇരുന്നാല് പ്രശ്നങ്ങള് എല്ലാം സമാപ്തമാകും.
താങ്കളുടെ പ്രസന്നതയുടെ ദൃഷ്ടിയിലൂടെ അശാന്തരും വിഷമിച്ചിരിക്കുന്ന ആത്മാക്കളും
പ്രസന്നരാകും.