മധുരമായ കുട്ടികളേ,
ശിവബാബ നിങ്ങൾ നൽകുന്ന പുഷ്പങ്ങളൊന്നും സ്വീകരിക്കില്ല എന്തുകൊണ്ടെന്നാൽ ബാബ
പൂജ്യനുമാകുന്നില്ല, പൂജാരിയുമാകുന്നില്ല, നിങ്ങൾക്കും സംഗമത്തിൽ പുഷ്പമാലയൊന്നും
അണിയേണ്ട ആവശ്യമില്ല.
ചോദ്യം :-
ആരാണ് ഭാവിയിലെ രാജ്യസിംഹാസനത്തിന്റെ അധികാരിയാകുന്നത്?
ഉത്തരം :-
ആരാണോ ഇപ്പോൾ
മാതാ -പിതാവിന്റെ ഹൃദയ സിംഹാസനത്തെ ജയിക്കുന്നവർ, അവരാണ് ഭാവിയിലെ
സിംഹാസനധാരിയാകുന്നത്. കുട്ടികൾ മാതാ-പിതാവിനേക്കാളും മുകളിൽ വിജയം
പ്രാപ്തമാക്കുന്നു എന്നത് അത്ഭുതം തന്നെയാണ്. പരിശ്രമം ചെയ്ത്
മാതാ-പിതാവിനെക്കാളും മുന്നോട്ട് പോകുന്നുണ്ട്.
ഗീതം :-
ആകാശ
സിംഹാസനം ഉപേക്ഷിച്ച് വരൂ..................
ഓംശാന്തി.
മധുര മധുരമായ ഓമനകളായ കുട്ടികൾ ഗീതം കേട്ടോ. ഈ ഗീതത്തിലൂടെ സർവ്വവ്യാപിയുടെ
ജ്ഞാനം തന്നെ ശൂന്യമാവുകയാണ്. എല്ലാവരും ബാബയെ ഓർമ്മിക്കുന്നുണ്ട്, ഇപ്പോൾ ഭാരതം
വളരെ ദു:ഖിയാണ്. ഡ്രാമയനുസരിച്ച് ഈ ഗീതങ്ങളെല്ലാം ഉണ്ടാക്കപ്പെട്ടിരിക്കുകയാണ്.
ലോകർക്ക് ഇത് അറിയില്ല. പതീതരെ പാവനമാക്കുന്നതിനും അഥവാ ദു:ഖികളെ ദു:ഖത്തിൽ
നിന്നും മോചിപ്പിച്ച് സുഖം നൽകുന്നതിനും വേണ്ടിയാണ് ബാബ വന്നിരിക്കുന്നത്.
കുട്ടികൾ അറിഞ്ഞു കഴിഞ്ഞു- അതേ അച്ഛൻ തന്നെയാണ് വന്നിരിക്കുന്നത്. കുട്ടികൾക്ക്
തിരിച്ചറിവ് ലഭിച്ച് കഴിഞ്ഞു. ബാബയിരുന്ന് സ്വയം പറയുകയാണ് - ഞാൻ സാധാരണ
ശരീരത്തിലേക്ക് പ്രവേശിച്ച് മുഴുവൻ സൃഷ്ടിയുടേയും ആദി- മദ്ധ്യ- അന്ത്യത്തിന്റെ
രഹസ്യം കേൾപ്പിക്കുകയാണ്. സൃഷ്ടി ഒന്നു തന്നെയാണ് ഉള്ളത്, കേവലം പുതിയതും
പഴയതുമാകുന്നു. ഏതുപോലെയാണോ കുട്ടിയായിരിക്കുമ്പോൾ ശരീരം പുതിയതായിരിക്കും
പിന്നെ പഴയതാകുന്നു. പുതിയ ശരീരം, പഴയ ശരീരം ഇങ്ങനെ രണ്ട് ശരീരങ്ങളെക്കുറിച്ച്
പറയാറില്ലല്ലോ. ശരീരം ഒന്നു തന്നെയാണ് ഉള്ളത്, കേവലം പുതിയതിൽ നിന്നും
പഴയതാകുന്നുണ്ട്. അതുപോലെ ലോകവും ഒന്നു തന്നെയാണ് ഉള്ളത്. പുതിയതിൽ നിന്നും
ഇപ്പോൾ പഴയതായി. എപ്പോഴാണ് പുതിയതായിരുന്നത്? ഇത് വീണ്ടും വേറെയാർക്കും പറഞ്ഞു
തരാൻ സാധിക്കില്ല. ബാബ വന്ന് മനസ്സിലാക്കിത്തരികയാണ്, കുട്ടികളേ എപ്പോഴാണോ
പുതിയ ലോകം ഉണ്ടായിരുന്നത് അപ്പോൾ ഭാരതവും പുതിയതായിരുന്നു. സത്യയുഗം എന്നാണ്
പറഞ്ഞിരുന്നത്. അതേ ഭാരതമാണ് പിന്നെ പഴയതായത്. ഇതിനെ പഴയ ലോകം എന്നാണ്
പറയാറുള്ളത്. പുതിയ ലോകത്തിൽ നിന്നും പഴയതായി പിന്നീട് ഇതിന് തീർച്ചയായും
പുതിയതാകണം. പുതിയ ലോകത്തിന്റെ സാക്ഷാത്കാരം കുട്ടികൾക്ക് കിട്ടിയിട്ടുണ്ട്. ശരി,
ആരാണ് ആ പുതിയ ലോകത്തിന്റെ അധികാരികൾ? തീർച്ചയായും ഈ ലക്ഷ്മീ-നാരായണനായിരിക്കും.
ആദിസനാതനദേവി ദേവതകളായിരുന്നു ആ ലോകത്തിന്റെ അധികാരികൾ. ഇത് ബാബയാണ്
കുട്ടികൾക്ക് മനസ്സിലാക്കി ത്തരുന്നത്. ബാബ പറയുകയാണ് - ഇപ്പോൾ നിരന്തരമായും ഇത്
തന്നെ ഓർമ്മിക്കൂ. ബാബ പരംധാമത്തിൽ നിന്നും നമ്മെ പഠിപ്പിക്കാനാണ്
വന്നിരിക്കുന്നത്. രാജയോഗം അഭ്യസിപ്പിക്കുന്നതിനാണ് വന്നിരിക്കുന്നത്. മഹിമ
മുഴുവനും ബാബയുടേതാണ്, ബ്രഹ്മാബാബയുടേതല്ല. ഈ സമയത്ത് എല്ലാവരും
തുച്ഛബുദ്ധികളായി, അതിനാലാണ് ഞാൻ വന്നിരിക്കുന്നത് അതുകൊണ്ടാണല്ലോ ഗീതവും
ഉണ്ടാക്കിയിരിക്കുന്നത്. സർവ്വവ്യാപിയുടെ ജ്ഞാനം ഇല്ലാതാകും. ഓരോരുത്തരുടേയും
പാർട്ട് അവരവരുടേതാണ്. ബാബ വീണ്ടും വീണ്ടും പറയുകയാണ്- ദേഹാഭിമാനത്തെ
ഉപേക്ഷിച്ച് നിങ്ങൾ ആത്മാഭിമാനിയായി മാറണം അതോടൊപ്പം ഈ അവയവങ്ങളിലൂടെ പഠിപ്പ്
പഠിച്ചോളൂ. കേവലം നടക്കുമ്പോഴും കറങ്ങുമ്പോഴും നിങ്ങൾ ബ്രഹ്മാബാബയെയായിരിക്കും
കാണുന്നത് എന്നാൽ ശിവബാബയെ വേണം ഓർമ്മിക്കാൻ. ശിവബാബ തന്നെയാണ് എല്ലാം
ചെയ്യുന്നത് എന്ന് തന്നെ മനസ്സിലാക്കിക്കൊള്ളൂ, ബ്രഹ്മാവല്ല. കേവലം
ഇദ്ദേഹത്തിന്റെ രൂപം ഈ കണ്ണുകളിലൂടെ കാണുന്നുണ്ട് എന്നാൽ ബുദ്ധി ശിവബാബയുടെ
അടുത്തേക്ക് പോകണം. ശിവബാബയില്ലെങ്കിൽ ഈ ആത്മാവിനെക്കൊണ്ടോ ഈ ശരീരത്തെക്കൊണ്ടോ
ഒരു ഉപയോഗവും ഉണ്ടാകില്ല. എപ്പോഴും മനസ്സിലാക്കണം ഈ ശരീരത്തിൽ ശിവബാബയുണ്ട്. ഈ
ശരീരത്തിലൂടെ ശിവബാബയാണ് പഠിപ്പിക്കുന്നത്. ഇദ്ദേഹം നിങ്ങളുടെ
അധ്യാപകനൊന്നുമല്ല. പരമമായ അധ്യാപകൻ ശിവബാബയാണ്. ഓർമ്മിക്കേണ്ടതും ശിവബാബയെയാണ്.
ഒരിക്കലും ശരീരത്തെ ഓർമ്മിക്കരുത്. ബുദ്ധിയോഗത്തെ ബാബയിൽ ചേർക്കണം. കുട്ടികൾ
ഓർമ്മിക്കുന്നുണ്ട്, വീണ്ടും വരൂ.. ബാബാ വന്ന് ഞങ്ങളെ ജ്ഞാനവും യോഗവും
പഠിപ്പിക്കൂ.., പരംപിതാ പരമാത്മാവിനല്ലാതെ വേറെയാർക്കും രാജയോഗം അഭ്യസിപ്പിക്കാൻ
സാധിക്കില്ല. കുട്ടികളുടെ ബുദ്ധിയിലുണ്ട് ശിവബാബ തന്നെയാണ് നമുക്ക് ഗീതാ ജ്ഞാനം
കേൾപ്പിക്കുന്നത് പിന്നീട് ഈ ജ്ഞാനം പ്രായലോപമാകും. അവിടെ ഇതിന്റെ ആവശ്യമില്ല.
രാജധാനിയുടെ സ്ഥാപനയും നടന്നു കഴിഞ്ഞ് സദ്ഗതി ഉണ്ടാകുന്നു. ദുർഗതിയിൽ നിന്നും
സദ്ഗതി പ്രാപ്തമാക്കുന്നതിന് വേണ്ടിയാണ് ജ്ഞാനം നൽകുന്നത്. ബാക്കിയെല്ലാം
ഭക്തിമാർഗ്ഗത്തിലെ കാര്യങ്ങളാണ്. മനുഷ്യർ ജപിക്കാറുണ്ട്, തപസ്സ് ചെയ്യാറുണ്ട്,
ദാന-പുണ്യം ചെയ്യാറുണ്ട്, ഇതെല്ലാം ഭക്തിമാർഗ്ഗത്തിലെ കാര്യങ്ങളാണ്,
ഇതിലൂടെയൊന്നും ആർക്കും എന്നെ പ്രാപ്തമാകുന്നതല്ല. ആത്മാവിന്റെ ചിറക്
മുറിഞ്ഞിരിക്കുകയാണ്. കല്ലുബുദ്ധികളായി മാറി. കല്ലിൽ നിന്നും വീണ്ടും പവിഴമാക്കാൻ
ഞാൻ വരണം. ബാബ പറയുകയാണ് - ഇപ്പോഴാണെങ്കിൽ എത്ര മനുഷ്യരാണ്. കടുകിനു സമാനം ലോകം
മനുഷ്യരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇപ്പോൾ എല്ലാം ഇല്ലാതാകും. സത്യയുഗത്തിൽ
ഇത്രയും കൂടുതൽ മനുഷ്യർ ഉണ്ടാകില്ല. പുതിയ ലോകത്തിൽ വൈഭവങ്ങൾ കൂടുതലും കുറച്ച്
മനുഷ്യരുമാണ് ഉണ്ടാവുക. ഇവിടെയാണെങ്കിൽ ഇത്രയധികം മനുഷ്യരാണ് അവർക്കെല്ലാം
കഴിക്കാൻ പോലും കിട്ടുന്നില്ല. ഈ പഴയ മണ്ണ് വീണ്ടും പുതിയതാകും. അവിടെ എല്ലാം
പുതിയതായിരിക്കും. പേര് തന്നെ എത്ര മധുരമാണ് - സ്വർഗ്ഗം, വൈകുണ്ഠം, ദേവതകളുടെ
പുതിയ ലോകം. പഴയത് പൊളിച്ച് പുതിയതിൽ ഇരിക്കാൻ ഇഷ്ടമല്ലേ. ഇപ്പോൾ പുതിയ ലോകം,
സ്വർഗ്ഗത്തിലേക്ക് പോകുന്ന കാര്യമാണ് . ഇതിൽ പഴയ ശരീരത്തിന് ഒരു വിലയുമില്ല.
ശിവബാബക്ക് ശരീരമൊന്നുമില്ല.
കുട്ടികൾ ചോദിക്കുകയാണ് - ബാബക്ക് മാല അണിഞ്ഞു കൊടുക്കട്ടേ എന്ന്. പക്ഷെ
ബ്രഹ്മാബാബക്ക് മാല അണിഞ്ഞു കൊടുത്താൽ നിങ്ങളുടെ ബുദ്ധിയോഗം ബ്രഹ്മാബാബയിലേക്ക്
പോകും. ശിവബാബ പറയുകയാണ് - മാലയുടെ ആവശ്യമൊന്നുമില്ല. നിങ്ങളാണ് പൂജ്യരായി
മാറുന്നത്. പൂജാരിയാകുന്നതും നിങ്ങളാണ്. നിങ്ങൾ തന്നെയാണ് പൂജ്യരും പൂജാരിയും.
അതുകൊണ്ടാണല്ലോ തന്റെ തന്നെ ചിത്രത്തിന്റെ പൂജ ചെയ്യുന്നത്. ബാബ പറയുകയാണ് ഞാൻ
പൂജ്യനുമാകുന്നില്ല, പുഷ്പങ്ങളുടെ ആവശ്യവുമില്ല. ഞാൻ എന്തിനാണ് ഇതെല്ലാം
അണിയുന്നത് അതിനാൽ പുഷ്പങ്ങളുടെ മാലയൊന്നും വാങ്ങുന്നില്ല. നിങ്ങളാണ്
പൂജ്യരാകുന്നത് പിന്നീട് എത്ര വേണോ അത്രയും പൂമാലകൾ അണിഞ്ഞോളൂ. ഞാൻ നിങ്ങൾ
കുട്ടികളുടെ ഏറ്റവും പ്രിയപ്പെട്ടതും ആജ്ഞാകാരിയുമായ അച്ഛനാണ്, അദ്ധ്യാപകനാണ്,
സേവകനുമാണ്. വലിയ വലിയ റോയൽ വ്യക്തികൾ ഒപ്പിടുമ്പോൾ അതിന് താഴെ ...മെന്റൊ, കർസൻ
(ബ്രിട്ടീഷ് വൈസ്രോയിമാർ) എന്നെല്ലാം എഴുതാറുണ്ട്, ഒരിക്കലും സ്വയം പ്രഭുവാണ്
എന്നൊന്നും എഴുതാറില്ല. ഇവിടെയാണെങ്കിൽ ശ്രീ ലക്ഷ്മി- നാരായണൻ, ശ്രീ എന്ന്
കൂട്ടിച്ചേർത്ത് എഴുതാറുണ്ട്. ഇപ്പോൾ ബാബയിരുന്ന് മനസ്സിലാക്കി ത്തരികയാണ് ഇപ്പോൾ
ഈ ശരീരത്തെ ഓർമ്മിക്കരുത്. സ്വയത്തെ ആത്മാവാണെന്ന് നിശ്ചയം ചെയ്യൂ അതോടൊപ്പം
ബാബയെ ഓർമ്മിക്കൂ. ഈ പഴയ ലോകത്തിൽ ആത്മാവും ശരീരവും രണ്ടും പതീതമാണ്. 9 കാരറ്റ്
സ്വർണ്ണമാണെങ്കിൽ ആഭരണവും 9 കാരറ്റിന്റേതായിരിക്കും. സ്വർണ്ണത്തിൽ തന്നെയാണ്
ക്ലാവ് പിടിച്ചിരിക്കുന്നത്. ആത്മാവ് നിർലേപമാണ് എന്ന് ഒരിക്കലും കരുതരുത്. ഈ
ജ്ഞാനം ഇപ്പോൾ നിങ്ങൾക്കുണ്ട്. നിങ്ങൾ അരകൽപത്തേക്ക് 21 ജന്മങ്ങളിലേക്കുള്ള
പ്രാലബ്ധമാണ് നേടുന്നത് അതിനാൽ എത്ര പുരുഷാർത്ഥമാണ് ചെയ്യേണ്ടത്. പക്ഷെ കുട്ടികൾ
ഇടക്കിടക്ക് മറന്നു പോകുന്നു. ബ്രഹ്മാബാബയിലൂടെ ശിവബാബയാണ് നമുക്ക് പഠിപ്പ്
നൽകുന്നത്. ബ്രഹ്മാവിന്റെ ആത്മാവും ശിവബാബയെയാണ് ഓർമ്മിക്കുന്നത്. ബ്രഹ്മാ -വിഷ്ണു-
ശങ്കരൻ സൂക്ഷ്മവതനവാസികളാണ്. ആദ്യം ബാബ സൂക്ഷ്മമായ സൃഷ്ടിയുടെ രചനയാണ്
ചെയ്യുന്നത്, ഉയർന്നതിലും ഉയർന്ന ലോകമാണ് നിർവ്വാണധാമം. ആത്മാക്കളുടെ
നിർവ്വാണധാമമാണ് ഏറ്റവും ഉയർന്നത്. ഒരു ഭഗവാനെത്തന്നെയാണ് എല്ലാ ഭക്തരും
ഓർമ്മിക്കുന്നത്. പക്ഷെ തമോപ്രധാനമായതു കാരണം ബാബയെ മറന്ന്, കല്ലിനേയും
തൂണിനേയുമെല്ലാം പൂജിക്കുകയാണ്. നമുക്കറിയാം എന്തെല്ലാം നടക്കുന്നുവോ ഡ്രാമയിൽ
ഷൂട്ട് ആയിക്കൊണ്ടിരിക്കുകയാണ്. ഡ്രാമയിൽ ഒരു തവണ ഷൂട്ട് ചെയ്യാറുണ്ട്. അഥവാ ഒരു
പക്ഷി ഇടയിൽ പറന്നു പോയാൽ അത് തന്നെ ആവർത്തിക്കും. പട്ടം പറത്തുന്നതാണ് ഷൂട്ട്
ചെയ്തതെങ്കിൽ അത് തന്നെ ആവർത്തിക്കപ്പെടും. ഈ ഡ്രാമയും ഓരോ സെക്കന്റിലും
ആവർത്തിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഷൂട്ടിങ്ങ് നടന്നു കൊണ്ടിരിക്കുകയാണ്. ഇത്
ഉണ്ടായതും ഉണ്ടാക്കപ്പെട്ടതുമായ ഡ്രാമയാണ്. അഭിനേതാക്കളായ നിങ്ങൾ ഈ ഡ്രാമയെ
സാക്ഷിയായി കാണുകയാണ്. ഓരോ സെക്കന്റും ഡ്രാമ യനുസരിച്ച് മുന്നോട്ട് പോകുന്നുണ്ട്.
ഇല ഇളകുന്നു, ഡ്രാമയിൽ കടന്ന് പോകും. അതല്ലാതെ ഭഗവാന്റെ ആജ്ഞയിലൂടെയാണ് ഇല
ഇളകുന്നത് എന്നൊന്നുമല്ല. അല്ല, ഇതെല്ലാം ഡ്രാമയിൽ അടങ്ങിയതാണ്. ഇതിനെ നല്ല
രീതിയിൽ മനസ്സിലാക്കേണ്ട ആവശ്യമുണ്ട്. ബാബ വന്നിട്ടാണ് രാജയോഗം
അഭ്യസിപ്പിക്കുന്നത് അതോടൊപ്പം ഡ്രാമയുടെ ജ്ഞാനവും നൽകുന്നുണ്ട്. വളരെ നല്ല
ചിത്രങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. സംഗമയുഗത്തിലാണ് ക്ലോക്കിന്റെ സൂചി
നിൽക്കുന്നത്. കലിയുഗത്തിന്റെ അവസാനത്തിന്റേയും സത്യയുഗത്തിന്റെ ആരംഭത്തിന്റേയും
സംഗമമാണ് ഇത്. ഇപ്പോൾ പഴയ ലോകത്തിൽ അനേകം ധർമ്മങ്ങളുണ്ട്. പുതിയ ലോകത്തിൽ
ഇതൊന്നും ഉണ്ടാകില്ല. നിങ്ങൾ കുട്ടികൾ എപ്പോഴും മനസ്സിലാക്കണം - നമ്മെ ബാബയാണ്
പഠിപ്പിക്കുന്നത്, നമ്മൾ ഈശ്വരീയ വിദ്യാർത്ഥികളാണ്. ഭഗവാനുവാചാ - ഞാൻ നിങ്ങളെ
രാജാക്കൻമാരുടേയും രാജാവാക്കി മാറ്റും. രാജാക്കൻമാർ പോലും ലക്ഷ്മീ- നാരായണനെ
പൂജിക്കാറുണ്ട്. അവരെപ്പോലും പൂജ്യരാക്കി മാറ്റുന്നത് ഞാനാണ്. ആരാണോ
പൂജ്യരായിരുന്നത് അവർ ഇപ്പോൾ പൂജാരികളായി മാറി. നിങ്ങൾ കുട്ടികൾ മനസ്സിലാക്കി
നമ്മൾ പൂജ്യരായിരുന്നു പിന്നീട് നമ്മൾ തന്നെയാണ് പൂജാരികളായി മാറിയത്. ബാബ
ഇതൊന്നുമായി മാറില്ല,ബാബ പറയുന്നു ഞാൻ പൂജാരിയുമാകുന്നില്ല, പൂജ്യനുമാകുന്നില്ല
അതിനാൽ ഞാൻ മാല അണിയുന്നുമില്ല എന്നെ അണിയിക്കേണ്ട ആവശ്യവുമില്ല. പിന്നെ ഞാൻ
എന്തിനാണ് പുഷ്പങ്ങളെ സ്വീകരിക്കുന്നത്. നിങ്ങളും സ്വീകരിക്കരുത്.
നിയമമനുസരിച്ച് ദേവതകൾക്കാണ് അവകാശമുള്ളത്. അവരുടെ ആത്മാവും ശരീരവും
പവിത്രമായിരുന്നു. അവർക്കാണ് പുഷ്പങ്ങളിൽ അവകാശമുള്ളത്. സ്വർഗ്ഗത്തിലാണെങ്കിൽ
സുഗന്ധമുള്ള പുഷ്പങ്ങളാണ് ഉണ്ടാവുക. സുഗന്ധത്തിനുവേണ്ടിയാണല്ലോ പുഷ്പങ്ങളുടെ
ആവശ്യമുള്ളത്. അണിയുന്നതിനാണ് പൂമാലകൾ ഉപയോഗിക്കാറുള്ളത്. ബാബ പറയുന്നു- ഇപ്പോൾ
നിങ്ങൾ കുട്ടികൾ വിഷ്ണുവിന്റെ കഴുത്തിലെ മാലയാവുകയാണ്. നമ്പർ അനുസരിച്ച്
നിങ്ങൾക്ക് സിംഹാസനത്തിൽ ഇരിക്കണം. ആര് കൽപം മുമ്പ് എത്രത്തോളം പുരുഷാർത്ഥം
ചെയ്തിട്ടുണ്ടോ അവർ ഇപ്പോഴും ചെയ്യുന്നുണ്ട് അതോടൊപ്പം ഇപ്പോഴും ചെയ്യുകയാണ്.
നമ്പർവാറാണല്ലോ. ബുദ്ധി പറയുന്നുണ്ട് ഏത് കുട്ടിയാണ് കൂടുതൽ സേവനം ചെയ്യുന്നത്
എന്നത്. ഏതുപോലെയാണോ കടയിൽ ചിലർ മുതലാളിയാകും, ചിലർ പാർട്ട്ണറാകും, മാനേജരാകും.
താഴെയുള്ളവർക്കും പ്രമോഷൻ കിട്ടും. ഇവിടെയും അങ്ങനെയാണ്. നിങ്ങൾ കുട്ടികൾക്കും
മാതാ -പിതാവിനെ ജയിക്കണം. നിങ്ങൾക്ക് അത്ഭുതം തോന്നുന്നുണ്ടാകും - മാതാ-
പിതാവിനേക്കാൾ എങ്ങനെ നമുക്ക് മുന്നോട്ട് പോകാൻ കഴിയും. ബാബ കുട്ടികളെക്കൊണ്ട്
പരിശ്രമം ചെയ്യിപ്പിച്ച് യോഗ്യരാക്കുകയാണ്. സിംഹാസനധാരിയാകുന്നതിന് പരിശ്രമം
ചെയ്യിപ്പിക്കുകയാണ് അതുകൊണ്ടാണ് പറയുന്നത്, ഇപ്പോൾ എന്റെ ഹൃദയസിംഹാസനത്തെ
ജയിക്കുന്നതിലൂടെ ഭാവിയിലെ സിംഹാസനധാരിയാകാം. നരനിൽ നിന്നും
നാരായണനാകുന്നതിനുള്ള പുരുഷാർത്ഥം ചെയ്യൂ. മുഖ്യമായും ഒരു ലക്ഷ്യമാണ് ഉള്ളത്,
പിന്നെ രാജധാനിയുടെ സ്ഥാപന നടക്കും. അപ്പോൾ വിവിധ പദവികളും ഉണ്ടാകും. നിങ്ങൾക്ക്
മായയെ ജയിക്കുന്നതിനുള്ള പൂർണ്ണമായ പുരുഷാർത്ഥം ചെയ്യണം. കുട്ടികളെ സ്നേഹം
കൊടുത്ത് വളർത്തൂ, പക്ഷെ സൂക്ഷിപ്പുകാരനായി ജീവിക്കൂ. ഭക്തിമാർഗ്ഗത്തിൽ
പറയാറുണ്ടല്ലോ- ഇതെല്ലാം അങ്ങ് നൽകിയതാണല്ലോ. അങ്ങയുടെ സമ്പത്തിനെ അങ്ങ് തന്നെ
തിരിച്ചെടുത്തു. ശരി, പിന്നെ കരയേണ്ട കാര്യമില്ലല്ലോ, പക്ഷെ ഇത് കരച്ചിലിന്റെ
ലോകമാണ്. മനുഷ്യർ ധാരാളം കഥകൾ കേൾപ്പിക്കാറുണ്ട്, മോഹജീത്ത് രാജാവിന്റെ കഥയും
കേൾപ്പിക്കാറുണ്ട്. പിന്നെ ദു:ഖത്തിന്റെ അനുഭവമൊന്നും ഉണ്ടാകില്ല. ഒരു ശരീരം
വിട്ട് അടുത്തത് എടുക്കും. അവിടെ രോഗങ്ങൾ ഒരിക്കലും ഉണ്ടാകില്ല. എപ്പോഴും
ആരോഗ്യമുള്ളവരും, നിരോഗിയായ ശരീരവുമുണ്ടാകും, 21 ജന്മങ്ങളിലേക്ക് കുട്ടികൾക്ക്
എല്ലാത്തിന്റേയും സാക്ഷാത്കാരം കിട്ടും. അവിടുത്തെ രീതി, ആചാരങ്ങൾ എന്തായിരിക്കും,
വസ്ത്രധാരണം എന്തായിരിക്കും, സ്വയംവരം എങ്ങനെയായിരിക്കും - എല്ലാം കുട്ടികൾ
സാക്ഷാത്കാരം കണ്ടിട്ടുണ്ട്. ആ പാർട്ടെല്ലാം കഴിഞ്ഞു പോയി. ആ സമയത്ത് ഇത്രയും
ജ്ഞാനം ഉണ്ടായിരുന്നില്ല. ഇപ്പോൾ ദിനംപ്രതിദിനം നിങ്ങൾ കുട്ടികളിൽ കൂടുതൽ ശക്തി
വരുന്നുണ്ട്. ഇതെല്ലാം ഡ്രാമയിൽ അടങ്ങിയതാണ്. അത്ഭുതമല്ലേ. പരംപിതാ
പരമാത്മാവിന്റെയും എത്ര ഉയർന്ന പാർട്ടാണ് സ്വയം ഇരുന്ന് മനസ്സിലാക്കി തരുകയാണ്
- ഭക്തിമാർഗ്ഗത്തിന്റെ സമയത്തും മുകളിലിരുന്നുകൊണ്ട് ഞാൻ എന്തെല്ലാം
ചെയ്തിരുന്നു. താഴേക്കാണെങ്കിൽ കൽപത്തിൽ ഒരു തവണയാണ് വരുന്നത്. നിരാകാരന്റെ
പൂജാരികളും ധാരാളമുണ്ട് പക്ഷെ നിരാകാരനായ ബാബ വന്ന് എങ്ങനെയാണ് പഠിപ്പിക്കുന്നത്,
ഈ കാര്യത്തെ മാത്രം ഒളിപ്പിച്ചു വെച്ചു. ഗീതയിലും കൃഷ്ണന്റെ പേര് എഴുതി
വെച്ചതിലൂടെ നിരാകാരനോടുള്ള പ്രീതി തന്നെ ഇല്ലാതായി. ഇത് പരമാത്മാവ് സ്വയം
തന്നെവന്നാണ് സഹജയോഗം പഠിപ്പിച്ച് ലോകത്തെ പരിവർത്തനപ്പെടുത്തുന്നത് . ലോകത്തിനും
പരിവർത്തനം സംഭവിക്കുന്നുണ്ടല്ലോ. യുഗങ്ങൾ കറങ്ങിക്കൊണ്ടിരിക്കുന്നുണ്ട്. ഈ
ഡ്രാമയുടെ ചക്രത്തെ ഇപ്പോൾ നിങ്ങൾ മനസ്സിലാക്കിക്കഴിഞ്ഞു. മനുഷ്യർക്ക് ഒന്നും
അറിയില്ല. സത്യയുഗത്തിലെ ദേവി- ദേവതകളേയും അറിയില്ല. കേവലം ദേവി- ദേവതകളുടെ
അടയാളങ്ങളാണ് വെച്ചിരിക്കുന്നത്, അപ്പോൾ ബാബ മനസ്സിലാക്കിത്തരികയാണ്, എപ്പോഴും
ഇങ്ങനെ മനസ്സിലാക്കൂ, ഞങ്ങൾ ശിവബാബയുടേതാണ്. ശിവബാബ നമ്മളെ പഠിപ്പിക്കുകയാണ്.
ശിവബാബ, ഈ ബ്രഹ്മാവിലൂടെ എപ്പോഴും പഠിപ്പിക്കുകയാണ്. ശിവബാബയുടെ ഓർമ്മയിലിരുന്നാൽ
വളരെ ആനന്ദവും ഉണ്ടാകും. ഇങ്ങനെയുള്ള ഗോഡ് ഫാദർ ആരാണ്? ബാബ അച്ഛനാണ്,
അദ്ധ്യാപകനാണ്, സദ്ഗുരുവാണ്. ചില അച്ഛൻമാർ തന്റെ കുട്ടികളെ പഠിപ്പിക്കാറുണ്ട്
അപ്പോൾ പറയാറുണ്ട് എന്റെ അച്ഛൻ തന്നെയാണ് എന്റെ അദ്ധ്യാപകനും, പക്ഷെ അച്ഛൻ
തന്നെയാണ് ഗുരു എന്ന് പറയാറില്ല. നമുക്ക് അദ്ധ്യാപകരാകാം, അച്ഛനെ ഒരിക്കലും
ഗുരുവാണെന്ന് പറയില്ല. ഇദ്ദേഹത്തിന്റെ (ബ്രഹ്മാബാബ) അച്ഛൻ അദ്ധ്യാപകനുമായിരുന്നു,
പഠിപ്പിക്കുമായിരുന്നു. അത് പരിധിയുള്ള അച്ഛനും, അദ്ധ്യാപകനുമാണ്. ഇതാണ്
പരിധിയില്ലാത്ത അച്ഛനും, അദ്ധ്യാപകനും. നിങ്ങൾ സ്വയത്തെ ഈശ്വരീയ
വിദ്ധ്യാർത്ഥിയാണെന്ന് മനസ്സിലാക്കൂ എങ്കിൽ അഹോ സൗഭാഗ്യമാണ്. ഗോഡ് ഫാദറാണ്
പഠിപ്പിക്കുന്നത്, ഇത് എത്ര സ്പഷ്ടമാണ്, എത്ര മധുരമായ അച്ഛനാണ്. മധുരമായ
വസ്തുവിനെ എപ്പോഴും ഓർമ്മിക്കുമല്ലോ. ഏതുപോലെയാണോ പ്രിയതമന്റേയും പ്രിയതമയുടേയും
സ്നേഹമുള്ളത്, അവർക്ക് വികാരത്തിനുള്ള സ്നേഹമല്ല, കേവലം പരസ്പരം
നോക്കിക്കൊണ്ടിരിക്കും. നിങ്ങളുടേത് ആത്മാക്കൾക്ക് പരമാത്മാവിനോടുള്ള യോഗം ആണ്.
ആത്മാവ് പറയുകയാണ് ബാബ ജ്ഞാനസാഗരമാണ്, സ്നേഹസാഗരമാണ്. ഈ പതീത ലോകത്തിൽ, ഈ പതീത
ശരീരത്തിലേക്ക് വന്ന് നമ്മെ എത്ര ഉയർന്നതാക്കി മാറ്റുന്നു. മനുഷ്യരെ ദേവതയാക്കി
മാറ്റി ഒരു യുദ്ധവും ചെയ്യാതെ.,, എന്ന പാട്ടുമുണ്ട്. സെക്കന്റിൽ
വൈകുണ്ഠത്തിലേക്ക് പോകുന്നുണ്ട്. സെക്കന്റിൽ മനുഷ്യനെ ദേവതയാക്കുന്നുണ്ട്, ഇതാണ്
ലക്ഷ്യം. അതിനു വേണ്ടി പഠിക്കണം. ഗുരുനാനാക്കും പറഞ്ഞിട്ടുണ്ട് - അഴുക്കും കറയും
പിടിച്ച വസ്ത്രത്തെ കഴുകി വൃത്തിയാക്കി......ലക്ഷ്യമാകുന്ന സോപ്പ് നൽകിയല്ലോ.
ബാബ പറയുകയാണ് ഞാൻ എത്ര നല്ല അലക്കുകാരനാണ്. നിങ്ങളുടെ വസ്ത്രം, നിങ്ങൾ
ആത്മാക്കളെ, നിങ്ങളുടെ ശരീരത്തെ എത്ര വൃത്തിയുള്ളതാക്കുന്നു. ദാദായെ നിങ്ങൾ
ഒരിക്കലും ഓർമ്മിക്കേണ്ട, ഈ മുഴുവൻ കാര്യവും ശിവബാബയുടേതാണ്, ബാബയെത്തന്നെ
ഓർമ്മിക്കൂ. ബ്രഹ്മാവിനേക്കാൾ മധുരം ശിവബാബയാണ്. ആത്മാക്കളോട് പറയാറുണ്ട് -
നിങ്ങൾക്ക് കണ്ണുകളിലൂടെ ബ്രഹ്മാവിന്റെ ശരീരത്തെ കാണാം, എന്നാൽ ശിവബാബയെ
ഓർമ്മിക്കൂ. ശിവബാബ ഇദ്ദേഹത്തിലൂടെ കക്കയിൽ നിന്നും വജ്രസമാനമാക്കി മാറ്റുകയാണ്.
ശരി.
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും പുലർകാല വന്ദനവും. ആത്മീയ
പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ബാബയുടെ
ഹൃദയമാകുന്ന സിംഹാസനത്തെ ജയിക്കുന്നതിനുള്ള പുരുഷാർത്ഥം ചെയ്യണം. കുടുംബത്തിൽ
സൂക്ഷിപ്പുകാരനായി ജീവിച്ച് എല്ലാവരേയും സ്നേഹത്തോടെ കൊണ്ടു പോകണം.
മോഹജീത്തായി മാറണം.
2. യോഗബലത്തിലൂടെ
ആത്മാവിനെ സ്വച്ഛമാക്കി മാറ്റണം. ഈ കണ്ണുകളിലൂടെ എല്ലാം കണ്ടു കൊണ്ടും ഒരു ബാബയെ
ഓർമ്മിക്കൂ. ഇവിടെ പൂമാലയൊന്നും സ്വീകരിക്കാതെ സ്വയം സുഗന്ധമുള്ള പുഷ്പമായി
മാറണം.
വരദാനം :-
പ്രാലബ്ധത്തിന്റെ ഇച്ഛയെപ്പോലും ത്യാഗം ചെയ്ത് വളരെ നല്ല പുരുഷാർത്ഥം ചെയ്യുന്ന
ശ്രേഷ്ഠ പുരുഷാർത്ഥിയായി ഭവിക്കട്ടെ.
പുരുഷാർഥത്തിലൂടെ
ലഭിക്കുന്ന പ്രാലബ്ധത്തെ അനുഭവിക്കാനുള്ള ആഗ്രഹം പോലും വെക്കാത്തവരെയാണ്
ശ്രേഷ്ഠപുരുഷാർത്ഥികൾ എന്ന് പറയുന്നത.് എവിടെ ഇച്ഛകളുണ്ടോ അവിടെ സ്വച്ഛത
ഇല്ലാതാകുന്നു മാത്രമല്ല ചിന്തകളുള്ളവരായി മാറുകയും ചെയ്യുന്നു. ആരാണോ
ഇവിടെത്തന്നെ പ്രാലബ്ധം അനുഭവിക്കണം എന്ന ആഗ്രഹം വെക്കുന്നത് അവരുടെ
ഭാവിയിലേക്കുള്ള സമ്പാദ്യത്തിലും കുറവ് വരുന്നു. അതിനാൽ ഇച്ഛ എന്നവാക്കിനുപകരം
നല്ലത് എന്ന വാക്ക ഓർമ്മ വെക്കൂ. ശ്രേഷ്ഠപുരുഷാർത്ഥികൾ സദാ യാതൊരു കുറവും
ഇല്ലാത്തവരായി മാറാനുള്ള പുരുഷാർത്ഥമാണ് ചെയ്യുക. അവർ ഒരുകാര്യത്തിലും
പരാജയപ്പെടില്ല.
സ്ലോഗന് :-
വസ്തുക്കളെ
കമലപുഷ്പസമാനമായി ഇരുന്നുകൊണ്ട് ഉപയോഗിക്കൂ കാരണം അവ താങ്കളുടെ കർമ്മയോഗത്തിന്റെ
ഫലങ്ങളാണ്.
അവ്യക്തസൂചന- സദാ
ഹർഷിതമായി ഇരിക്കുന്നതിനായി തന്റെ സ്വഭാവത്തെ സരളമാക്കി മാറ്റൂ, സഹനശീലരായി മാറൂ..
സർവ്വസ്വത്യാഗികളായ
കുട്ടികളിൽ മുഖ്യമായും സരളതയുടേയും സഹനശീലതയുടേയും ഗുണം ഉണ്ടായിരിക്കും.
അങ്ങിനെയുള്ള കുട്ടികൾ സ്വയം ഹർഷിതമായി ഇരുന്നുകൊണ്ട് സർവ്വരേയും
ആകർഷിച്ചുകൊണ്ടിരിക്കും. മാത്രമല്ല അവർ പരസ്പരം സ്നേഹികളായി മാറുകയും ചെയ്യുന്നു.
സരളതയില്ലാത്തിടത്ത് സ്നേഹമുണ്ടാവില്ല. ബ്രഹ്മാബാബ എത്രത്തോളം
നോളേജ്ഫുള്ളായിരുന്നുവോ അത്രത്തോളം സരളവുമായിരുന്നു. ബാബ വൃദ്ധർക്കൊപ്പം
വൃദ്ധനായും,കുട്ടികൾക്കൊപ്പം കുട്ടിയായും മാറുമായിരുന്നു.