മധുരമായകുട്ടികളെ -
സദാസന്തോഷത്തിലിരിക്കൂ, നമ്മെആരാണ്പഠിപ്പിക്കുന്നത്, അതിനാല്ഇതുംമന്മനാഭവയാണ്,
നിങ്ങള്ക്ക്സന്തോഷമുണ്ട്ഇന്നലെനമ്മള്കല്ലുബുദ്ധികളായിരുന്നു,
ഇന്ന്പവിഴബുദ്ധിയുള്ളവരായിമാറിയിരിക്കുകയാണ്.
ചോദ്യം :-
ഭാഗ്യം തുറക്കുന്നതിന്റെ ആധാരമെന്താണ്?
ഉത്തരം :-
നിശ്ചയം.
അഥവാ ഭാഗ്യം തുറക്കാന് വൈകുകയാണെങ്കില് ലക്ഷ്യത്തിലെത്താന് വൈകും.
നിശ്ചയബുദ്ധിയുള്ളവര് നല്ല രീതിയില് പഠിച്ച് കുതിച്ചുകൊണ്ടേയിരിക്കും. ഏതെങ്കിലും
കാര്യത്തില് സംശയമുണ്ടെങ്കില് പുറകിലായിപ്പോകും. ആരാണോ നിശ്ചയബുദ്ധിയുള്ളവരായി
മാറി തന്റെ ബുദ്ധിയെ ബാബയിലേക്ക് ഓടിച്ചുകൊണ്ടേയിരിക്കുന്നത് അവര് സതോപ്രധാനമായി
മാറും.
ഓംശാന്തി.
വിദ്യാര്ത്ഥികള് സ്ക്കൂളില് പഠിക്കുമ്പോള് നമ്മള് പഠിച്ച് എന്തായി മാറാനുള്ളതാണ്
എന്ന് അവര്ക്ക് അറിയാന് കഴിയും. മധുര-മധുരമായ ആത്മീയ കുട്ടികളുടെ ബുദ്ധിയില്
വരണം, നമ്മള് സത്യയുഗത്തില് പവിഴപുരിയുടെ അധികാരിയായി മാറും. ഈ ദേഹത്തിന്റെ
സംബന്ധം മുതലായവയെല്ലാം ഉപേക്ഷിക്കണം. ഇപ്പോള് നമുക്ക് പവിഴപുരിയുടെ അധികാരിയായ
പവിഴനാഥനായി മാറണം, മുഴുവന് ദിവസവും ഈ സന്തോഷമുണ്ടായിരിക്കണം.
മനസ്സിലാക്കുന്നുണ്ട് - പവിഴ പുരിയെന്ന് ഏതിനെയാണ് പറയാറ്? അവിടെ കെട്ടിടം
മുതലായവയെല്ലാം സ്വര്ണ്ണം-വെള്ളിയുടേതായിരിക്കും. ഇവിടെയാണെങ്കില് കല്ലുകളുടെയും
ഇഷ്ടികകളുടെയും കെട്ടിടങ്ങളാണ്. ഇപ്പോള് നിങ്ങള് വീണ്ടും കല്ലു ബുദ്ധിയില്
നിന്ന് പവിഴ ബുദ്ധികളായി മാറുന്നു. കല്ലു ബുദ്ധികളെ പവിഴ ബുദ്ധിയാക്കി മാറുന്നത്
പവിഴനാഥനായ ബാബ വരുമ്പോഴാണല്ലോ! നിങ്ങള് ഇവിടെ ഇരിക്കുകയാണ്, അറിയാം നമ്മുടെ
വിദ്യാലയം ഉയര്ന്നതിലും ഉയര്ന്നതാണ്. ഇതിലും വലിയ വിദ്യാലയം
ഉണ്ടായിരിക്കുകയില്ല. ഈ വിദ്യാലയത്തില് നിങ്ങള് പദമാപദം ഭാഗ്യശാലിയും
വിശ്വത്തിന്റെ അധികാരിയുമായി മാറുന്നു, അതിനാല് നിങ്ങള് കുട്ടികള്ക്ക് എത്ര
സന്തോഷമുണ്ടായിരിക്കണം. ഈ കല്ലുപുരിയില് നിന്ന് പവിഴപുരിയിലേക്ക് പോകാനുള്ളതാണ്
ഈ പുരുഷോത്തമ സംഗമയുഗം. ഇന്നലെ കല്ലുബുദ്ധികളായിരുന്നു, ഇന്ന് പവിഴ ബുദ്ധികളായി
മാറിക്കൊണ്ടിരിക്കുകയാണ്. ഈ കാര്യം സദാ ബുദ്ധിയില് ഉണ്ടായിരിക്കുകയാണെങ്കില്
മന്മനാഭവ തന്നെയാണ്. സ്ക്കൂളില് ടീച്ചര് വരുന്നത് പഠിപ്പിക്കാനാണ്.
വിദ്യാര്ത്ഥിക്ക് മനസ്സിലുണ്ടായിരിക്കും ഇപ്പോള് ടീച്ചര് വന്നു കഴിഞ്ഞു. നിങ്ങള്
കുട്ടികളും മനസ്സിലാക്കുന്നു- നമ്മുടെ ടീച്ചറാണെങ്കില് സ്വയം ഭഗവാനാണ്. ഭഗവാന്
നമ്മെ സ്വര്ഗ്ഗത്തിന്റെ അധികാരിയാക്കി മാറ്റുന്നു. അതിനാല് തീര്ച്ചയായും
സംഗമത്തിലേ വരുകയുള്ളൂ. ഇപ്പോള് നിങ്ങള്ക്കറിയാം, മനുഷ്യര്
വിളിച്ചുകൊണ്ടേയിരിക്കുന്നുണ്ട് ഒപ്പം ആ ഭഗവാനിവിടെ വന്നു കഴിഞ്ഞു. കല്പം മുന്പും
ഇങ്ങനെയുണ്ടായിരുന്നു അതുകൊണ്ടാണ് എഴുതിയിട്ടുള്ളത് വിനാശകാലേ വിപരീത ബുദ്ധി,
എന്തുകൊണ്ടെന്നാല് അവരാണ് കല്ലു ബുദ്ധി. നിങ്ങളുടേത് വിനാശകാലത്ത് പ്രീത
ബുദ്ധിയാണ്. നിങ്ങള് പവിഴബുദ്ധികളായി മാറിക്കൊണ്ടിരിക്കുകയാണ്. അതിനാല് മനുഷ്യര്
പെട്ടെന്ന് മനസ്സിലാക്കുന്നതിനായി ഇങ്ങിനെ ഏതെങ്കിലും യുക്തി കണ്ടുപിടിക്കണം.
ഇവിടെയും ഒരുപാട് പേരെ കൊണ്ടു വരുന്നുണ്ട് , പറയാറുമുണ്ട് ശിവബാബ ബ്രഹ്മാവിന്റെ
ശരീരത്തില് വന്ന് എങ്ങനെയായിരിക്കും പഠിപ്പിക്കുന്നുണ്ടായിരിക്കുക!
എങ്ങനെയായയിരിക്കും വരുന്നുണ്ടാവുക! ഒന്നും മനസ്സിലാക്കുന്നില്ല. ഇത്രയും പേര്
സെന്ററുകളില് വരുന്നുണ്ട് നിശ്ചയബുദ്ധിയുള്ളവരല്ലേ. എല്ലാവരും പറയുന്നുണ്ട്
ശിവഭഗവാനുവാച, ശിവന് തന്നെയാണ് എല്ലാവരുടെയും അച്ഛന്. കൃഷ്ണനെ എല്ലാവരുടെയും
അച്ഛനെന്ന് പറയില്ലല്ലോ. ഇതില് സംശയിക്കേണ്ട കാര്യമില്ല. പക്ഷെ ഭാഗ്യം വൈകിയാണ്
തുറക്കുന്നെതെങ്കില് പിന്നെ മുടന്തിപ്പോകും. കുറച്ചു പഠിക്കുന്നവരെ - ഇവര്
മുടന്തരാണെന്ന് പറയാറുണ്ട്. സംശയബുദ്ധിയുള്ളവര് പുറകിലായിപ്പോകും.
നിശ്ചയബുദ്ധിയുള്ളവരും നല്ല രീതിയില് പഠിക്കുന്നവരും മുന്നോട്ട്
കുതിച്ചുകൊണ്ടേയിരിക്കും. എത്ര എളുപ്പത്തിലാണ് മനസ്സിലാക്കിത്തരുന്നത്. ഏതു
പോലെയാണോ കുട്ടികള് ഓടി ലക്ഷ്യത്തിലേക്കെത്തി പിന്നീട് തിരിച്ച് വരുന്നത് ബാബയും
പറയുന്നു ബുദ്ധിയെ പെട്ടെന്ന് തന്നെ ശിവബാബയുടെയടുത്തേക്ക്
ഓടിച്ചെത്തുകയാണെങ്കില് സതോപ്രധാനമായി മാറും. ഇവിടെ മനസ്സിലാക്കുന്നതും നല്ല
രീതിയിലാണ്. അമ്പ് കൊള്ളുന്നുണ്ട്. എന്നാലും പുറത്ത് പോകുന്നതിലൂടെ
ഇല്ലാതാകുന്നു. ബാബ ജ്ഞാനത്തിന്റെ ഇന്ജക്ഷന് വെക്കുന്നു. അപ്പോളതിന്റെ ലഹരി
വര്ദ്ധിക്കണമല്ലോ. എന്നാല് വര്ദ്ധിക്കുന്നതേയില്ല. ഇവിടെ ജ്ഞാനമാകുന്ന അമൃത്
കുടിക്കുന്നുണ്ടെങ്കില് അതിന്റെ പ്രഭാവമുണ്ടാകുന്നു. പുറത്തുപോകുന്നതിലൂടെ
തന്നെയാണ് മറന്നു പോകുന്നത്. കുട്ടികള്ക്കറിയാം - ജ്ഞാന സാഗരനും പതിതപാവനനുമായ
സദ്ഗതി ദാതാ, മുക്തി ദാതാവും ഒരേയൊരു ബാബയാണെന്ന്. ബാബ തന്നെയാണ് ഓരോ
കാര്യത്തിന്റെയും സമ്പത്ത് നല്കുന്നത്. പറയുകയാണ് കുട്ടികളേ, നിങ്ങളും
പൂര്ണ്ണമായും സാഗരമായി മാറൂ. എത്രത്തോളം എന്നില് ജ്ഞാനമുണ്ടോ എത്രത്തോളം അത്രയും
നിങ്ങളും ധാരണ ചെയ്യൂ.
ശിവബാബക്ക് ദേഹത്തിന്റെ ലഹരിയില്ല. ബാബ പറയുന്നു കുട്ടികളേ, ഞാനാണെങ്കില് സദാ
ശാന്തമായാണിരിക്കുന്നത്. നിങ്ങള്ക്കും എപ്പോഴാണോ ദേഹമില്ലാതിരുന്നത് അപ്പോള്
ലഹരിയുണ്ടായിരുന്നില്ല. ശിവബാബ ഒരിക്കലും പറയുന്നില്ല ഇത് എന്റെ വസ്തുവാണ്. ഈ
ശരീരം ലോണെടുത്തതാണ്, ലോണെടുത്ത വസ്തു ഒരിക്കലും തന്റേതാവുകയില്ല. ഞാന് ഇതില്
പ്രവേശിച്ചിരിക്കുകയാണ്, കുറച്ച് സമയത്തേക്ക് സേവാര്ത്ഥം. ഇപ്പോള് നിങ്ങള്
കുട്ടികള്ക്ക് തിരിച്ച് വീട്ടിലേക്ക് പോകണം,ഭഗവാനെ കാണുന്നതിനുവേണ്ടി ഓര്മ്മയുടെ
യാത്രയില് ഓടണം . ഇത്രയും യജ്ഞം-തപം മുതലായവ ചെയ്തുകൊണ്ടിരിക്കുന്നു, അത് എങ്ങനെ
ലഭിക്കുമെന്ന് മനസ്സിലാക്കുന്നില്ല. മനസ്സിലാക്കുന്നു ഏതെങ്കിലുമൊക്കെ രൂപത്തില്
ഭഗവാന് വരും. ബാബ മനസ്സിലാക്കിത്തരുന്നത് വളരെ സഹജമാണ്, പ്രദര്ശിനിയിലും നിങ്ങള്
മനസ്സിലാക്കിക്കൊടുക്കൂ. സത്യ-ത്രേതായുഗത്തിന്റെ ആയുസ്സും എഴുതി വെച്ചിട്ടുണ്ട്.
അതില് 2500 വര്ഷം വരെ വളരെ കൃത്യമാണ്. സൂര്യവംശികള്ക്കു ശേഷം ചന്ദ്രവംശികള്.
പിന്നീട് കാണിക്കൂ രാവണന്റെ രാജ്യം തുടങ്ങി. പിന്നീട് ഭാരതം പതീതമാകാനും തുടങ്ങി.
ദ്വാപര-കലിയുഗത്തില് രാവണ രാജ്യം തുടങ്ങി, തിയതിയും മാസവുമുണ്ട്. ഇടയില്
സംഗമയുഗത്തെ വെക്കൂ. രഥിയും തീര്ച്ചയായും വേണമല്ലോ. ഈ രഥത്തില് പ്രവേശിച്ച് ബാബ
രാജയോഗം പഠിപ്പിക്കുന്നു, അതിലൂടെ ഈ ലക്ഷ്മീ നാരായണനായി മാറുന്നു. ആര്ക്കും
മനസ്സിലാക്കിക്കൊടുക്കുക വളരെ സഹജമാണ്. ലക്ഷ്മീ നാരായണന്റെ രാജ്യം എത്ര
സമയമാണുണ്ടാവുന്നത്. ബാക്കി എല്ലാ കുലവും പരിധിയുള്ളതാണ്, ഇതാണ്
പരിധിയില്ലാത്തത്. ഈ പരിധിയില്ലാത്ത ചരിത്രവും ഭൂമിശാസ്ത്രവും അറിയണമല്ലോ.
ഇപ്പോള് സംഗമയുഗമാണ്. ഇപ്പോള് ദൈവീക രാജ്യം സ്ഥാപിക്കുകയാണ്. ഈ കല്ലുപുരിയുടേയും
പഴയ ലോകത്തിന്റെയും വിനാശമാണ്. വിനാശം ഉണ്ടാകുന്നില്ലായെങ്കില് പുതിയ ലോകം
എങ്ങനെയുണ്ടാകും. ഇപ്പോള് പറയുന്നു ന്യൂഡല്ഹി. ഇപ്പോള് നിങ്ങള് കുട്ടികള്ക്കറിയാം
പുതിയ ലോകത്തില് പുതിയ ഡല്ഹിയാണുണ്ടാവുക. പാടാറുമുണ്ട് യമുനയുടെ തീരത്ത്
കൊട്ടാരമുണ്ടാകും. എപ്പോഴാണോ ഈ ലക്ഷ്മീ നാരായണന്റെ രാജ്യമുള്ളത് അപ്പോള് പറയും
പുതിയ ഡല്ഹി, പവിഴപുരി. പുതിയ രാജ്യം എങ്കില് സത്യയുഗത്തില് ലക്ഷ്മീ നാരായണന്റെ
തന്നെയാണുണ്ടാവുന്നത്. ഡ്രാമ എങ്ങനെയാണ് തുടങ്ങുന്നത് എന്നതുപോലും മനുഷ്യര്
മറന്നുപോയി. ആരെല്ലാമാണ് മുഖ്യ അഭിനേതാക്കള്, അതറിയണമല്ലോ. അഭിനേതാക്കള്
ഒരുപാടുണ്ട് അതിനാല് മുഖ്യ അഭിനേതാക്കളെ നിങ്ങള്ക്കറിയാം. നിങ്ങളും മുഖ്യമായ
അഭിനേതാക്കളായി മാറികൊണ്ടിരിക്കുകയല്ലേ. ഏറ്റവും മുഖ്യമായ പാര്ട്ട് നിങ്ങളാണ്
അഭിനയിച്ചുകൊണ്ടിരിക്കുന്നത്. നിങ്ങള് ആത്മീയ സാമൂഹിക സേവകരാണ്. ബാക്കി എല്ലാ
സാമൂഹിക സേവകരും ശരീരത്തിന്റെയാണ്. നിങ്ങള് ആത്മാക്കള്ക്ക്
മനസ്സിലാക്കിക്കൊടുക്കുന്നു, പഠിക്കുന്നത് ആത്മാവാണ്. മനുഷ്യര് മനസ്സിലാക്കുന്നു
ശരീരമാണ് പഠിക്കുന്നത്. ആത്മാവ് ഈ കര്മ്മേന്ദ്രിയങ്ങളിലൂടെയാണ് പഠിക്കുന്നത്
എന്നത് ആര്ക്കും അറിയില്ല. നമ്മള് ആത്മാവാണ് വക്കീല് മുതലായവരായി മാറുന്നത്.
ബാബ നമ്മെ പഠിപ്പിക്കുന്നു ,സംസ്ക്കാരവും ആത്മാവിലാണുള്ളത്. സംസ്ക്കാരം കൊണ്ടു
പോകും പിന്നീട് വന്ന് പുതിയ ലോകത്തില് രാജ്യം ഭരിക്കും. ഏതുപോലെ സത്യയുഗത്തില്
രാജധാനിയുണ്ടായിരുന്നുവോ അതേ പോലെ തന്നെ തുടങ്ങും. ഇതൊന്നും ചോദിക്കേണ്ട
ആവശ്യമില്ല. മുഖ്യമായ കാര്യം- ദേഹാഭിമാനത്തില് ഒരിക്കലും വരരുത്. സ്വയത്തെ
ആത്മാവാണെന്ന് മനസ്സിലാക്കൂ. ഒരു വികര്മ്മവും ചെയ്യരുത്. ഓര്മ്മയിലിരിക്കൂ,
ഇല്ലെങ്കില് വികര്മ്മത്തിന്റെ ഭാരം 100 ഇരട്ടിയാവും. അവസ്ഥ തീര്ത്തും മുറിഞ്ഞു
പോകുന്നു. അതിലും മുഖ്യമായ വികാരമാണ് കാമം. പലരും പറയുകയാണ് കുട്ടികള്
ഉപദ്രവിക്കുമ്പോള് അടിക്കേണ്ടി വരുകയാണ്. ഇപ്പോള് ഇതൊന്നും ചോദിക്കേണ്ട
ആവശ്യമില്ല. ഇതിനെ ചെറിയ കാലണക്കുള്ള പാപം എന്ന് പറയും. നിങ്ങളുടെ
തലയിലാണെങ്കില് ജന്മ ജന്മാന്തരങ്ങളുടെ പാപമുണ്ട്, ആദ്യം അതിനെയൊന്ന് ഭസ്മമാക്കൂ.
ബാബ പാവനമായി മാറാനുള്ള വളരെ സഹജമായ വഴി പറഞ്ഞു തരുകയാണ്. നിങ്ങള് ഒരു ബാബയുടെ
ഓര്മ്മയിലൂടെ പാവനമായി മാറൂ. ഭഗവാന്റെ വാക്കുകളാണ്- കുട്ടികളെ പ്രതി, നിങ്ങള്
ആത്മാക്കളോടാണ് സംസാരിക്കുന്നത്, വേറെ ഒരു മനുഷ്യര്ക്കും ഇങ്ങനെ മനസ്സിലാക്കാന്
സാധിക്കില്ല. അവര് സ്വയത്തെ ശരീരം എന്ന് തന്നെയാണ് മനസ്സിലാക്കുന്നത്. ബാബ
പറയുന്നു ഞാന് ആത്മാക്കള്ക്കാണ് മനസ്സിലാക്കിത്തരുന്നത്. പാടാറുമുണ്ട്,
ആത്മാക്കളുടെയും പരമാത്മാവിന്റെയും മിലനം ഉണ്ടാകും ഇതില് ശബ്ദത്തിന്റെയൊന്നും
കാര്യമില്ല. ഇത് പഠിപ്പാണ്. ദൂരെ ദൂരെനിന്ന് ബാബയുടെയടുത്തേക്ക് വരുന്നു.ആരാണോ
നിശ്ചയബുദ്ധികള് അവര്ക്ക് മുന്നോട്ട് പോകവേ വളരെ ശക്തമായി ആകര്ഷണം ഉണ്ടാകും .
ഇപ്പോള് ഇത്രയും ആകര്ഷണം ആര്ക്കും ഉണ്ടാകുന്നില്ല. എന്തുകൊണ്ടെന്നാല്
ഓര്മ്മിക്കുന്നില്ല. യാത്രയില് നിന്ന് എപ്പോഴാണ് മടങ്ങുന്നത്, വീടിന്റെ
അടുത്തേക്ക് എത്തുന്നത് അപ്പോള് വീട് ഓര്മ്മ വരും, കുട്ടികള് ഓര്മ്മ വരും.
വീടെത്തിക്കഴിയുമ്പോള്ത്തന്നെ സന്തോഷത്തോടുകൂടി വന്ന് കാണും. സന്തോഷം
വര്ദ്ധിച്ചുകൊണ്ടേയിരിക്കും. ആദ്യമാദ്യം ഭാര്യയെ ഓര്മ്മ വരും പിന്നീട്
കുട്ടികളെയും മക്കളെയും മറ്റും ഓര്മ്മ വരും. നിങ്ങള്ക്ക് ഓര്മ്മ വരും നമ്മള്
വീട്ടിലേക്ക് പോകുന്നു അവിടെ അച്ഛനും മക്കളും മാത്രമേ ഉണ്ടായിരിക്കൂ. അവിടെ
ഇരട്ടി സന്തോഷമുണ്ടായിരിക്കും. ശാന്തിധാമമാകുന്ന വീട്ടിലേക്ക് പോകും. പിന്നീട്
വരും രാജധാനിയിലേക്ക്. ഓര്മ്മിക്കുക തന്നെ വേണം, ബാബ പറയുന്നു മന്മനാ ഭവ.
സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കി ബാബയേയും സമ്പത്തിനെയും ഓര്മ്മിക്കൂ. ബാബ
നിങ്ങള് കുട്ടികളെ പവിത്രമാക്കി മാറ്റി, കണ്ണുകളിലിരുത്തി കൂടെ കൊണ്ടു പോകുന്നു.
അല്പം പോലും ബുദ്ധിമുട്ടില്ല. കൊതുകളുടെ കൂട്ടത്തെപ്പോലെ, നിങ്ങള് ആത്മാക്കളും
അങ്ങനെ ബാബയോടൊപ്പം പോകും. പാവനമാകുന്നതിന് വേണ്ടി നിങ്ങള് ബാബയെ
ഓര്മ്മിക്കുന്നു, വീടിനെയല്ല.
ബാബയുടെ ദൃഷ്ടി ആദ്യമാദ്യം പാവപ്പെട്ട കുട്ടികളിലേക്കാണ് പോകുന്നത്. ബാബ
പാവങ്ങളുടെ നാഥനാണല്ലോ. നിങ്ങളും ഗ്രാമത്തില് സേവനം ചെയ്യാന് പോകുന്നു. ബാബ
പറയുന്നു ഞാനും നിങ്ങളുടെ ഗ്രാമത്തെ വന്ന് പവിഴപുരിയാക്കി മാറ്റുന്നു.
ഇപ്പോഴാണെങ്കില് ഇത് നരകവും പഴയ ലോകവുമാണ്. ഇതിനെ തീര്ച്ചയായും ഇല്ലാതാക്കണം.
പുതിയ ലോകത്തില് പുതിയ ഡല്ഹി, അത് സത്യയുഗത്തില് ത്തന്നെയാണ് ഉണ്ടാവുക. അവിടെ
രാജ്യവും നിങ്ങളുടെതായിരിക്കും. നിങ്ങള്ക്ക് ലഹരി വര്ദ്ധിക്കുന്നു നമ്മള് വീണ്ടും
തന്റെ രാജധാനി സ്ഥാപിക്കും, ഏതുപോലെയാണോ കല്പം മുന്പ് ചെയ്തിരുന്നത്. ഇങ്ങനെ
ഒരിക്കലും പറയുകയില്ല, നമ്മള് ഇങ്ങനെയിങ്ങനെ കെട്ടിടം ഉണ്ടാക്കും. ഇല്ല, നിങ്ങള്
അവിടെ പോയി സ്വതവേ തന്നെ അതെല്ലാം ഉണ്ടാക്കാന് തുടങ്ങും. എന്തുകൊണ്ടെന്നാല്
ആത്മാവില് ആ പാര്ട്ടടങ്ങിയിട്ടുണ്ട്. ഇവിടെ വെറും പഠിക്കുന്നതിന്റെ പാര്ട്ടാണ്.
അവിടെ നിങ്ങളുടെ ബുദ്ധിയില് സ്വതവേ വരും, ഇങ്ങനെയിങ്ങനെ നമ്മള്
കൊട്ടാരമുണ്ടാക്കും ഏതുപോലെയാണോ കല്പം മുമ്പും ഉണ്ടാക്കിയിരുന്നത്,
അതുണ്ടാക്കാന് തുടങ്ങും. ആത്മാവിലും ആദ്യം മുതലേ അടങ്ങിയിട്ടുണ്ട്. ഏതു
കെട്ടിടങ്ങളിലാണോ നിങ്ങള് കല്പ കല്പം കഴിഞ്ഞിരുന്നത് അതേ കൊട്ടാരമുണ്ടാക്കും. ഈ
കാര്യങ്ങള് പുതിയവര്ക്കാര്ക്കും മനസ്സിലാക്കാന് സാധിക്കില്ല. നിങ്ങള്
മനസ്സിലാക്കുന്നു നമ്മള് വന്ന്, പുതിയ പുതിയ പോയിന്റുകള് കേട്ട് റിഫ്രഷ് ആയി
തിരിച്ച് പോകുന്നു. പുതിയ പുതിയ പോയിന്റുകള് വരുന്നു, അതും
ഡ്രാമയിലടങ്ങിയിട്ടുണ്ട്.
ബാബ പറയുന്നു കുട്ടികളേ, ഞാനീ കാളയാകുന്ന രഥത്തില് സദാ സവാരി ചെയ്യുന്നു, ഇതില്
എനിക്ക് ഒരു സുഖവും ലഭിക്കുന്നില്ല. ഞാനാണെങ്കില് നിങ്ങള് കുട്ടികളെ
പഠിപ്പിക്കാനാണ് വരുന്നത്. കാളയില് സവാരി ചെയ്ത് ഇരിക്കുക തന്നെയാണ് എന്നല്ല.
രാത്രിയും പകലും കാളയില് സവാരി ചെയ്യുമോ? ബാബയുടേതാണെങ്കില് സെക്കന്റിലുള്ള വരവും
പോക്കുമാണ്. സദാ ഇരിക്കാനുള്ള നിയമമില്ല. ബാബ എത്ര ദൂരെ നിന്നാണ്
പഠിപ്പിക്കുന്നതിന് വേണ്ടി വരുന്നത്, ബാബയുടെ വീട് അത് തന്നെയല്ലേ. മുഴുവന്
ദിവസവും ശരീരത്തില്ത്തന്നെ ഇരിക്കില്ലല്ലോ, ബാബക്ക് സുഖം തന്നെ തോന്നില്ല. തത്ത
കൂട്ടില് കുടുങ്ങികിടക്കുന്നത് പോലെയാണ്.നിങ്ങള്ക്ക് മനസ്സിലാക്കിത്തരുന്നതിന്
ഞാന് ഈ ശരീരം ലോണായി എടുക്കുകയാണ്. നിങ്ങള് പറയും ജ്ഞാനസാഗരനായ ബാബ ഞങ്ങളെ
പഠിപ്പിക്കുന്നതിന് വേണ്ടി വരികയാണ്. സന്തോഷം കൊണ്ട് രോമാഞ്ചം കൊള്ളണം. ആ
സന്തോഷം പിന്നീട് കുറയാനൊന്നും പാടില്ലല്ലോ. ഈ ഉടമസ്ഥന് സ്ഥിരമായി ഇരിക്കുകയാണ്.
ഒരു കാളയില് രണ്ടു പേരുടെ സവാരി സദാ ഉണ്ടായിരിക്കുമോ? ശിവബാബ വസിക്കുന്നത് തന്റെ
ധാമത്തിലാണ്. ഇവിടെ വരുന്നു, വരാന് വൈകുന്നില്ല. റോക്കറ്റ് നോക്കൂ എത്ര
ശക്തിശാലിയാണ്. ശബ്ദത്തേക്കാളും ശക്തിശാലിയാണ്. ആത്മാവും വളരെ ചെറിയൊരു
റോക്കറ്റാണ്. ആത്മാവ് ഓടുന്നതെങ്ങനെയാണ്, ഇവിടെ നിന്ന് പെട്ടെന്ന് ലണ്ടനിലേക്ക്
പോകുന്നു. ഒരു സെക്കന്റില് ജീവന് മുക്തി എന്ന് പാടാറുണ്ട്. ബാബയും സ്വയം
റോക്കറ്റാണ്. പറയുകയാണ് ഞാന് നിങ്ങളെ പഠിപ്പിക്കാനാണ് വരുന്നത്. പിന്നീട്
പോകുന്നത് എന്റെ വീട്ടിലേക്കാണ്. ഈ സമയം വളരെ ബിസിയാണ്. ദിവ്യ ദൃഷ്ടി ദാതാവാണ്,
അതിനാല് ഭക്തരെ സന്തുഷ്ടമാക്കേണ്ടി വരുന്നു. നിങ്ങളെ പഠിപ്പിക്കുന്നു.
ഭക്തര്ക്ക് സാക്ഷാത്ക്കാരമുണ്ടാകണം എന്ന ആഗ്രഹമുണ്ടായിരിക്കും അല്ലെങ്കില്
എന്തെങ്കിലുമൊക്കെ ഭിക്ഷയുടെ രൂപത്തില് യാചിക്കുന്നു. ഏറ്റവും കൂടുതല് ഭിക്ഷ
ജഗദംബയോടാണ് യാചിക്കുന്നത്. നിങ്ങള് ജഗദംബയല്ലേ. നിങ്ങള് വിശ്വത്തിന്റെ
ചക്രവര്ത്തിയുടെ ഭിക്ഷ നല്കുകയാണ്. പാവപ്പെട്ടവര്ക്ക് ഭിക്ഷ ലഭിക്കുന്നുണ്ടല്ലോ.
നമ്മളും പാവപ്പെട്ടവരാണ് അതിനാല് ശിവബാബയും സ്വര്ഗ്ഗത്തിന്റെ ചക്രവര്ത്തി പദവി
ഭിക്ഷയായി നല്കുന്നു. ഭിക്ഷ വേറൊന്നുമല്ല, ഇത്രയേ പറയുന്നുള്ളൂ ബാബയെ
ഓര്മ്മിക്കൂ എന്നാല് വികര്മ്മം വിനാശമാകും, ശാന്തിധാമത്തിലേക്ക് പോകും. ഞാന്
ഉറപ്പു നല്കുകയാണ് എന്നെ ഓര്മ്മിക്കുകയാണെങ്കില് നിങ്ങളുടെ ആയുസ്സ് പോലും
വര്ദ്ധിക്കും. സത്യയുഗത്തില് മരണത്തിന്റെ പേരുപോലുമുണ്ടാകില്ല. അത് അമരലോകമാണ്,
അവിടെ മൃത്യുവിന്റെ പേരു പോലും ഉണ്ടായിരിക്കില്ല. ഒരു ശരീരം ഉപേക്ഷിച്ച്
മറ്റൊന്ന് എടുക്കുന്നു, ഇതിനെ മരണമെന്ന് പറയുമോ! അത് അമരപുരിയാണ്.
സാക്ഷാത്ക്കാരമുണ്ടാകുന്നു എനിക്ക് കുട്ടിയായി മാറണം. സന്തോഷത്തിന്റെ കാര്യമാണ്.
ബ്രഹ്മാബാബക്ക് ആഗ്രഹം തോന്നുന്നു ഇപ്പോള് പോയി കുട്ടിയായി മാറും. അറിയാം വായില്
സ്വര്ണ്ണക്കരണ്ടിയായിരിക്കും. ഒരേയൊരു അരുമയായ ബാബയുടെ കുട്ടിയാണ്. ബാബ
ദത്തെടുത്തിരിക്കുകയാണ്. ഞാന് അരുമയായ കുട്ടിയാണ്, അതിനാല് ബാബ എത്ര
സ്നേഹിക്കുന്നു. പെട്ടെന്ന് പ്രവേശിക്കുന്നു. ഇതും കളി തന്നെയല്ലേ. കളിയില്
എപ്പോഴും സന്തോഷമാണുണ്ടായിരിക്കുക. ഇതും അറിയാം തീര്ച്ചയായും വളരെ വളരെ
ഭാഗ്യശാലിയായ രഥമായിരിക്കും. ജ്ഞാനത്തിന്റെ സാഗരന് എന്ന് മഹിമയുള്ളത് പോലെ,
ഇതില് പ്രവേശിച്ച് നിങ്ങള്ക്ക് ജ്ഞാനം നല്കുന്നു. നിങ്ങള് കുട്ടികള്ക്ക് വേണ്ടി
ഈ സന്തോഷം തന്നെയാണ് -ഭഗവാന് വന്ന് പഠിപ്പിക്കുന്നു. ഭഗവാന് സ്വര്ഗ്ഗത്തിന്റെ
സ്ഥാപന ചെയ്യുന്നു. നമ്മള് അവരുടെ കുട്ടികളാണ്. അതിനാല് പിന്നെ നമ്മള്
എന്തുകൊണ്ട് നരകത്തിലിരിക്കണം! ഇത് ആരുടെയും ബുദ്ധിയില് വരുന്നില്ല.
നിങ്ങള്ഭാഗ്യശാലികളാണ് വിശ്വത്തിന്റെ അധികാരിയായി മാറുന്നതിന് വേണ്ടി
പഠിക്കുകയാണ്. ഇങ്ങനെയുള്ള പഠിപ്പില് എത്ര ശ്രദ്ധ കൊടുക്കണം. ശരി!
വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും പുലര്കാല വന്ദനവും. ആത്മീയ
അച്ഛന്റെ ആത്മീയകുട്ടികള്ക്ക് നമസ്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ഈ ഡബിള്
സന്തോഷത്തില്ത്തന്നെയിരിക്കണം ഇപ്പോള് യാത്ര പൂര്ത്തിയായി, ആദ്യം നമ്മള് നമ്മുടെ
വീടായ ശാന്തിധാമത്തിലേക്ക് പോകും. പിന്നീട് തന്റെ രാജധാനിയിലേക്ക് വരും.
2. ശിരസ്സിലുള്ള ജന്മ
ജന്മാന്തരങ്ങളിലെ പാപങ്ങളുടെ ഭാരത്തെ ഭസ്മമാക്കണം. ദേഹാഭിമാനത്തില് വന്ന് ഒരു
വികര്മ്മവും ചെയ്യരുത്.
വരദാനം :-
ശ്രേഷ്ഠസങ്കല്പങ്ങളുടെ സഹയോഗത്തിലൂടെ സര്വ്വരിലും ശക്തി നിറക്കുന്ന ശക്തിശാലി
ആത്മാവായി ഭവിക്കട്ടെ.
സദാ ശക്തിശാലിയായി
ഭവിക്കട്ടെ എന്ന വരദാനത്തെ പ്രാപ്തമാക്കിക്കൊണ്ട് ശ്രേഷ്ഠ സങ്കല്പങ്ങളിലൂടെ
എല്ലാ ആത്മാക്കളിലും ശക്തി നിറക്കുന്ന സേവനം ചെയ്തുകൊണ്ടിരിക്കൂ. എങ്ങിനെയാണോ
സൂര്യന്റെ ശക്തികളെ ശേഖരിച്ച് പലകാര്യങ്ങള്ക്കും ഉപയോഗിക്കുന്നത് അതുപോലെ
ശ്രേഷ്ഠസങ്കല്പങ്ങളുടെ ശക്തി വളരെയധികം ശേഖരിക്കണം.അതിലൂടെ മറ്റുള്ളവരുടെ
സങ്കല്പങ്ങളിലും ബലം നിറക്കണം.ഈ സങ്കല്പങ്ങള് ഇന്ജക്ഷനെപ്പോലെയാണ്
പ്രവര്ത്തിക്കുക.ഇതിലൂടെ ആന്തരിക മനോഭാവത്തില് ശക്തി വരാന്
തുടങ്ങും.അതിനാലിപ്പോള് ശ്രേഷ്ഠഭാവനയിലൂടേയും ശ്രേഷ്ഠസങ്കല്പത്തിലൂടേയും
പരിവര്ത്തനം കൊണ്ടുവരണം. ഇപ്പോള് ഇങ്ങിനെയുള്ള സേവനങ്ങളുടെ ആവശ്യമാണ് ഉള്ളത്.
സ്ലോഗന് :-
മാസ്റ്റര്
ദുഃഖഹര്ത്താവായി മാറി ദുഃഖത്തെപ്പോലും സുഖത്തിലേക്ക് പരിവര്ത്തനം ചെയ്യുക
എന്നതാണ് താങ്കളുടെ ശ്രേഷ്ഠ കര്ത്തവ്യം.
അവ്യക്തസൂചന-സങ്കല്പശക്തിയെ ശേഖരിച്ച് ശ്രേഷ്ഠസേവനങ്ങള്ക്ക് നിമിത്തമാകൂ.
പലപ്പോഴും കുട്ടികള്
കളിക്കുന്നതായി കാണാറുണ്ട്.വ്യര്ത്ഥ സങ്കല്പങ്ങള് വലിയഫോഴ്സില് വരുമ്പോള് അവയെ
നിയന്ത്രിക്കാന് കഴിയാത്തതിനാല് ആ സമയത്ത് എന്തുചെയ്യാം,പറ്റിപ്പോയി,അവ വന്നു
അത്ചെയ്തു എന്നൊക്ക പറയുന്നു.പക്ഷേ വ്യര്ത്ഥത്തെ നി.ന്ത്രിക്കാന് കണ്ട്രോളിങ്
പവറാണ് വേണ്ടത്.എങ്ങിനെയാണോ ഒരു സമര്ത്ഥ സങ്കല്പത്തിന്റെ ഫലം കോടിമടങ്ങായി
ലഭിക്കുന്നത് അതുപോലെതന്നെ ഒരുവ്യര്ത്ഥ സങ്കല്പത്തിന്റെ കര്മ്മക്കണക്കായി
ഉദാസീനരാവുക,നിരാശ അനുഭവപ്പെടുക,സന്തോഷമില്ലാതാവുക എന്നിവ വളരെ മടങ്ങുകളായി
കര്മ്മക്കണക്കിന്റെ രൂപത്തില് അനുഭവം ചെയ്യേണ്ടിവരും.