മധുരമായകുട്ടികളേ -
തന്റെസ്വധര്മ്മത്തെമറക്കുകതന്നെയാണ്ഏറ്റവുംവലിയമറവി,
ഇപ്പോള്നിങ്ങള്ക്ക്മറവിയില്ലാത്തവരായിമാറണം,
തന്റെവീടിനെയുംരാജ്യത്തെയുംഓര്മ്മിക്കണം.
ചോദ്യം :-
താങ്കള് കുട്ടികളുടെ ഏതൊരു അവസ്ഥയാണ് സമയത്തിന്റെ സമീപതയുടെ അടയാളം?
ഉത്തരം :-
താങ്കള്
കുട്ടികള് എപ്പോഴാണോ ഓര്മ്മയുടെ യാത്രയില് സദാ മുഴുകിയിരിക്കുന്നത്, ബുദ്ധിയുടെ
അലച്ചില് അവസാനിക്കുന്നത്, വാക്കുകളില് ഓര്മ്മയുടെ ബലം വരുന്നത്, അളവറ്റ
സന്തോഷത്തിലിരിക്കുന്നത്, ഇടക്കിടക്ക് തന്റെ സത്യയുഗീ ലോകത്തിന്റെ കാഴ്ചകള്
മുന്നില് വന്നുകൊണ്ടേയിരിക്കുന്നത് അപ്പോള് മനസ്സിലാക്കൂ സമയം സമീപത്താണ്,
വിനാശത്തിന് സമയമെടുക്കുന്നില്ല, ഇതിന് വേണ്ടി ഓര്മ്മയുടെ ചാര്ട്ട്
വര്ദ്ധിപ്പിക്കണം.
ഗീതം :-
അങ്ങയെ
ലഭിച്ചപ്പോള് ഞങ്ങള്ക്ക് മുഴുവന് ലോകത്തെയും ലഭിച്ചു........
ഓംശാന്തി.
ആത്മീയ കുട്ടികള് ഈ ഗീതത്തിന്റെ അര്ത്ഥം മനസ്സിലാക്കുന്നുണ്ടായിരിക്കും. ഇപ്പോള്
പരിധിയില്ലാത്ത അച്ഛനെ പ്രാപ്തമാക്കിക്കഴിഞ്ഞു. പരിധിയില്ലാത്ത ബാബയില് നിന്ന്
സ്വര്ഗ്ഗത്തിന്റെ സമ്പത്ത് ലഭിക്കുന്നു, ആ സമ്പത്തിനെ ആര്ക്കും തട്ടിയെടുക്കാന്
സാധിക്കില്ല. എപ്പോഴാണോ രാവണ രാജ്യം തുടങ്ങുന്നത് അപ്പോള് സമ്പത്തിന്റെ ലഹരി
പോകുന്നു, ഇതും ഡ്രാമയാണ്. കുട്ടികള്ക്ക് സൃഷ്ടിയാകുന്ന നാടകത്തിന്റെയും
ജ്ഞാനമുണ്ട്. ഈ ചക്രം എങ്ങനെയാണ് കറങ്ങുന്നത്, ഇതിനെ നാടകമെന്നും പറയാം,
ഡ്രാമയെന്നും പറയാം. കുട്ടികള് മനസ്സിലാക്കുന്നു വാസ്തവത്തില് ബാബ വന്ന്
സൃഷ്ടിയുടെചക്രത്തെക്കുറിച്ച് മനസ്സിലാക്കിത്തരുന്നു. ആരാണോ ബ്രാഹ്മണ
കുലത്തിലുള്ളത്, അവര്ക്ക് തന്നെയാണ് മനസ്സിലാക്കി കൊടുക്കുന്നത്. കുട്ടികളേ
നിങ്ങള്ക്ക് തന്റെ ജന്മങ്ങളെക്കുറിച്ച് അറിയില്ല, ഞാന് നിങ്ങള്ക്ക്
മനസ്സിലാക്കിത്തരികയാണ്. ആദ്യം നിങ്ങള് കേട്ടിരുന്നു, 84 ലക്ഷം ജന്മങ്ങള്
എടുത്തതിന് ശേഷം പിന്നീട് ഒരു മനുഷ്യജന്മം ലഭിക്കുന്നു. അങ്ങനെയല്ല. ഇപ്പോള്
നിങ്ങള് എല്ലാ ആത്മാക്കളും നമ്പര്വൈസായാണ് വരുന്നതും പോകുന്നതും. ബുദ്ധിയില്
വന്നു കഴിഞ്ഞു ആദ്യം നമ്മള് ആദിസനാതന ദേവീ ദേവതാ ധര്മ്മത്തിലെ പൂജ്യരായിരുന്നു,
പിന്നീട് നമ്മള് തന്നെയാണ് പൂജാരിയായി മാറിയത്. നിങ്ങളുടേത് തന്നെയാണ് ഈ എല്ലാ
രൂപങ്ങളും. ഒരുപാട് മതങ്ങളും അഭിപ്രായങ്ങളുമുണ്ടല്ലോ. നിങ്ങളിപ്പോള്
ശ്രീമതത്തിലൂടെ നടക്കുന്നു. നിങ്ങള് മനസ്സിലാക്കുന്നു നമ്മള് വിദ്യാര്ത്ഥികള്
ആദ്യം ഒന്നും അറിയാത്തവരായിരുന്നു. പിന്നീട് പഠിച്ച് ഉയര്ന്ന പരീക്ഷ
പാസായികൊണ്ടേയിരിക്കുന്നു. ആ വിദ്യാര്ത്ഥികള്ക്കും തുടക്കത്തില് ഒന്നും
അറിയുന്നില്ല, പിന്നീട് പരീക്ഷ പാസായി പാസായി മനസ്സിലാക്കുന്നു ഇപ്പോള് നമ്മള്
വക്കീല് ഭാഗം പാസായിരിക്കുകയാണ്. നിങ്ങള്ക്കുമിപ്പോള് അറിയാം - നമ്മള് പഠിച്ച്
മനുഷ്യനില് നിന്ന് ദേവതയായി മാറുകയാണ്. അതും വിശ്വത്തിലെ അധികാരികള്.
അവിടെയാണെങ്കില് ഒരു ധര്മ്മമാണ്, ഒരു രാജ്യം. അവിടെ നിങ്ങള്ക്ക്
പവിത്രത-ശാന്തി-സുഖം-സമ്പത്ത് എല്ലാമുണ്ട്. ഗീതത്തിലും കേട്ടില്ലേ. ഈ ഗീതം
നിങ്ങളല്ല ഉണ്ടാക്കിയത്. അനായാസമായി ഡ്രാമയനുസരിച്ച് ഈ സമയത്തേക്ക് വേണ്ടി ഇത്
ഉണ്ടാക്കിയിരിക്കുകയാണ്. മനുഷ്യരാല് ഉണ്ടാക്കിയ ഗീതങ്ങളുടെ അര്ത്ഥം ബാബയിരുന്ന്
മനസ്സിലാക്കിത്തരുന്നു. ഇപ്പോള് ഇവിടെ ശാന്തിയിലിരുന്ന് ബാബയില് നിന്നും, ഏതാണോ
ആര്ക്കും തട്ടിയെടുക്കാന് സാധിക്കാത്തത് ആ സമ്പത്ത് എടുത്തുകൊണ്ടിരിക്കുകയാണ്.
പകുതി കല്പം സുഖത്തിന്റെ സമ്പത്ത് ഉണ്ടായിരിക്കും. ബാബ മനസ്സിലാക്കിത്തരുന്നു
മധുര മധുരമായ കുട്ടികളേ, പകുതി കല്പത്തേക്കാളും കൂടുതല് സുഖം നിങ്ങള്
അനുഭവിക്കുന്നു. പിന്നീട് രാവണ രാജ്യം ആരംഭിക്കുന്നു. ക്ഷേത്രങ്ങളും അങ്ങനെയാണ്.
ചിത്രങ്ങള് കാണിക്കുന്നുണ്ട്, ദേവതകള് വാമ മാര്ഗ്ഗത്തിലേക്ക് എങ്ങനെയാണ്
പോകുന്നത്. വസ്ത്രം അത് തന്നെയാണ്. വസ്ത്രം പിന്നീട് മാറുന്നു. ഓരോ രാജാവിനും
അവനവന്റെ വസ്ത്രം, കിരീടം മുതലായവ എല്ലാം വേറെ വേറെയായിരിക്കും.
ഇപ്പോള് കുട്ടികള്ക്കറിയാം നമ്മള് ബ്രഹ്മാവിലൂടെ ശിവബാബയില് നിന്നും സമ്പത്ത്
എടുക്കുകയാണ് ബാബയാണെങ്കില് കുട്ടികളേ, കുട്ടികളേ എന്ന് തന്നെയാണ് പറയുന്നത്.
കുട്ടികളേ, നിങ്ങള് തന്റെ ജന്മത്തേക്കുറിച്ച് അറിയുന്നില്ല. കേള്ക്കുന്നത്
ആത്മാവല്ലേ. നമ്മള് ആത്മാവാണ്, ശരീരമല്ല. വേറെ ഏതെല്ലാം മനുഷ്യരുണ്ടോ അവര്ക്ക്
തന്റെ ശരീരത്തിന്റെ പേരിന്റെ ലഹരിയാണ്. എന്തുകൊണ്ടെന്നാല് ദേഹാഭിമാനികളാണ്.
നമ്മള് ആത്മാവാണ് എന്നത് അറിയുന്നേയില്ല. അവരാണെങ്കില് ആത്മാവ് തന്നെയാണ്
പരമാത്മാ, പരമാത്മാവ് തന്നെയാണ് ആത്മാവെന്ന് പറയുന്നു. ഇപ്പോള് നിങ്ങള്ക്ക് ബാബ
മനസ്സിലാക്കി ത്തന്നു നിങ്ങള് ആത്മാവാണ്. വിശ്വത്തിന്റെ അധികാരിയും ദേവീ
ദേവതകളുമായി മാറുകയാണ്. ഈ ജ്ഞാനം ഇപ്പോഴുണ്ട്, നമ്മള് തന്നെയാണ് ദേവതകളായി
പിന്നീട് ക്ഷത്രിയ കുലത്തിലേക്ക് വരുന്നത്. 84 ജന്മങ്ങളുടെ കണക്കും വേണമല്ലോ.
എല്ലാവരുമൊന്നും 84 ജന്മങ്ങള് എടുക്കുന്നില്ല. എല്ലാവരും ഒരുമിച്ച് വരുന്നില്ല.
നിങ്ങള്ക്കറിയാം ഏത് ധര്മ്മം എങ്ങനെയാണ് വന്നുകൊണ്ടിരിക്കുന്നത്. ചരിത്രം പഴയതും
പിന്നീട് പുതിയതുമായികൊണ്ടിരിക്കുന്നു. ഇപ്പോള് ഇത് പതിതമായ ലോകം തന്നെയാണ്.
പിന്നീട് മറ്റെല്ലാ ധര്മ്മങ്ങളും വരുന്നു, ഇവിടെ കര്മ്മക്ഷേത്രത്തില് ഈ ഒരേയൊരു
നാടകമാണ് നടക്കുന്നത്. ഈ സംഗമത്തില് ബാബ വന്ന് ബ്രാഹ്മണ സമ്പ്രദായം
സ്ഥാപിക്കുന്നു. വിരാട രൂപത്തിന്റെ ചിത്രമുണ്ടാക്കുന്നു, എന്നാല് അതില് ഈ
തെറ്റുണ്ട്. ബാബ വന്ന് എല്ലാ കാര്യങ്ങളും മനസ്സിലാക്കിത്തന്ന്
മറവിയില്ലാത്തവരായി മാറ്റുന്നു. ബാബയാണെങ്കില് ഒരിക്കലും ശരീരത്തില് വരുന്നില്ല,
തെറ്റും ചെയ്യുന്നില്ല. ബാബയാണെങ്കില് കുറച്ച് സമയത്തേക്ക് വേണ്ടി നിങ്ങള്
കുട്ടികള്ക്ക് സുഖധാമത്തിന്റെ ഒപ്പം തന്റെ വീട്ടിലേക്കുള്ള വഴി പറഞ്ഞു
തരുന്നതിന് വേണ്ടിയാണ് ഇവരുടെ രഥത്തില് വരുന്നത്. വഴി മാത്രമല്ല പറഞ്ഞു തരുന്നത്
ഒപ്പം ജീവിതവും സുഖകരമാക്കുന്നു. കല്പ കല്പം നിങ്ങള് വീട്ടിലേക്ക് പോകുന്നു
പിന്നീട് സുഖത്തിന്റെ പാര്ട്ടും അഭിനയിക്കുന്നു. കുട്ടികള് മറന്നു പോയിക്കുകയാണ്
- നമ്മള് ആത്മാക്കളുടെ സ്വധര്മ്മം തന്നെ ശാന്തിയാണ്. ഈ ദുഖത്തിന്റെ ലോകത്തില്
ശാന്തിയെങ്ങനെയാണുണ്ടാവുക - എല്ലാ കാര്യങ്ങളും നിങ്ങള് മനസ്സിലാക്കി കഴിഞ്ഞു.
നിങ്ങള് എല്ലാവര്ക്കും മനസ്സിലാക്കിക്കൊടുക്കുന്നുമുണ്ട്. പതുക്കെപ്പതുക്കെ
എല്ലാവരും വരും, വിദേശത്തുള്ളവര്ക്കും അറിയാന് കഴിയും - ഈ സൃഷ്ടി ചക്രം
എങ്ങനെയാണ് കറങ്ങുന്നത്, ഇതിന്റെ ആയുസ്സ് എത്രയാണ്. വിദേശികളും
നിങ്ങളുടെയടുത്തേക്ക് വരും അല്ലെങ്കില് കുട്ടികള് അവിടെപ്പോയി സൃഷ്ടി
ചക്രത്തിന്റെ രഹസ്യം മനസ്സിലാക്കിക്കൊടുക്കും. അവര് മനസ്സിലാക്കുന്നു, ക്രിസ്തു
ദൈവത്തിന്റെ അടുത്ത് ചെന്നെത്തിയെന്ന്. ക്രിസ്തുവിനെ ദൈവപുത്രന് എന്ന്
മനസ്സിലാക്കുന്നു. ചിലര് പിന്നെ ഇത് മനസ്സിലാക്കുന്നു, ക്രിസ്തു പുനര്ജന്മം
എടുത്തെടുത്ത് ഇപ്പോള് യാചകനായി മാറിയിരിക്കുന്നു. നിങ്ങളും യാചകരല്ലേ. യാചകന്
അര്ത്ഥം തമോപ്രധാനം. മനസ്സിലാക്കുന്നു ക്രിസ്തുവും ഇവിടെയാണ്, പിന്നീട് എപ്പോള്
വരും, ഇതറിയുകയില്ല. നിങ്ങള്ക്ക് മനസ്സിലാക്കിക്കൊടുക്കാന് സാധിക്കും -
നിങ്ങളുടെ ധര്മ്മ സ്ഥാപകന് പിന്നീട് തന്റെ സമയത്ത് ധര്മ്മം സ്ഥാപിക്കുന്നതിന്
വേണ്ടി വരും. ക്രിസ്തുവിനെ ഗുരുവെന്ന് പറയാന് സാധിക്കില്ല. അദ്ദേഹം ധര്മ്മം
സ്ഥാപിക്കാനാണ് വരുന്നത്. സദ്ഗതി ദാതാവ് കേവലം ഒന്നു മാത്രമാണ്, അവര് ഏതെല്ലാം
ധര്മ്മം സ്ഥാപിക്കാനാണോ വരുന്നത് അവരെല്ലാവരും പുനര്ജന്മം എടുത്തെടുത്ത് ഇപ്പോള്
തമോപ്രധാനമായി മാറിയിരിക്കുന്നു. അവസാനം മുഴുവന് വൃക്ഷവും
ജീര്ണ്ണാവസ്ഥയിലെത്തിയിരിക്കുകയാണ്. ഇപ്പോള് നിങ്ങള്ക്കറിയാം - മുഴുവന് വൃക്ഷവും
നില്ക്കുകയാണ്, ബാക്കി ദേവീ ദേവതാ ധര്മ്മത്തിന്റെ അടിത്തറയാണ് ഇല്ലാത്തത്. (ആല്വൃക്ഷത്തിന്റെ
ഉദാഹരണം) ഈ കാര്യങ്ങള് ബാബ തന്നെയാണ് കുട്ടികള്ക്ക് മനസ്സിലാക്കിത്തരുന്നത്.
നിങ്ങള് കുട്ടികള്ക്കാണെങ്കില് വളരെ സന്തോഷമുണ്ടായിരിക്കും. നിങ്ങള്ക്ക്
മനസ്സിലായിക്കഴിഞ്ഞു പിന്നീട് ഇപ്പോള് ആയിത്തീരുന്നു. ഇവിടെ നിങ്ങള് വരുന്നത്
തന്നെ സത്യനാരായണന്റെ കഥ കേള്ക്കാനാണ്, ഏതിലൂടെയാണോ നരനില് നിന്നും നാരായണനായി
മാറുന്നത്. നാരായണനായി മാറിയാല് പിന്നെ തീര്ച്ചയായും ലക്ഷ്മിയും ഉണ്ടായിരിക്കും.
ലക്ഷ്മീ നാരായണനുണ്ടെങ്കില് തീര്ച്ചയായും അവരുടെ രാജധാനിയുമുണ്ടായിരിക്കും.
ഒറ്റക്ക് ലക്ഷ്മീ നാരായണനായി മാറില്ല. ലക്ഷ്മിയായി മാറുന്നതിന്റെ വേറെ
കഥയൊന്നുമില്ല. നാരായണനോടൊപ്പം ലക്ഷ്മിയുമായി മാറുന്നു. ലക്ഷ്മിയും ചിലപ്പോള്
നാരായണനായി മാറുന്നു. നാരായണനും പിന്നീട് ചിലപ്പോള് ലക്ഷ്മിയായി മാറും. ചില ചില
ഗീതങ്ങള് വളരെ നല്ലതാണ്. മായയുടെ കൊടുങ്കാറ്റ് വരുമ്പോള് ഗീതം കേള്ക്കുന്നതിലൂടെ
സന്തോഷമുണ്ടാകും. ഏതുപോലെയാണോ നീന്തല് പഠിക്കണമെങ്കില് ആദ്യം ബുദ്ധിമുട്ടുകള്
വരും പിന്നീട് പഠിക്കും. ഇവിടെയാണെങ്കില്പോലും മായയുടെ വിഘ്നങ്ങള് ഒരുപാടുണ്ട്.
നീന്തുന്നവര് ഒരുപാടുണ്ടായിരിക്കും. അവരുടെയും മത്സരമുണ്ടാകുന്നുണ്ട്. അതുപോലെ
അക്കരെ പോകുന്നതിനായി നിങ്ങളുടെയും മത്സരമുണ്ടാകുന്നുണ്ട്. ആത്മാവാണെന്ന്
മനസ്സിലാക്കി എന്നെ ഓര്മ്മിക്കണം. ഓര്മ്മിക്കുന്നില്ലായെന്നുണ്ടെങ്കില്
വിഘ്നങ്ങള് വരുന്നു. ബാബ പറയുന്നു ഓര്മ്മയുടെ യാത്രയിലൂടെ തന്നെ തോണി അക്കരെ
എത്തുന്നു. നിങ്ങള് അക്കരെ എത്തും. നീന്തല്ക്കാര് ചിലര് വളരെ
ശക്തിശാലികളായിരിക്കും, ചിലര് കുറവും. ഇവിടെയും ഇങ്ങനെയാണ്. ബാബയുടെയടുത്ത്
ചാര്ട്ടയക്കുന്നുണ്ട്. ബാബ പരിശോധിക്കും. ഓര്മ്മയുടെ ചാര്ട്ടിനെ ഇവര് ശരിയായ
രീതിയിലാണോ മനസ്സിലാക്കുന്നത് അതോ തെറ്റായാണോ മനസ്സിലാക്കുന്നത്. ചിലര്
കാണിക്കുന്നുണ്ട് - ഞങ്ങള് മുഴുവന് ദിവസം 5 മണിക്കൂര് ഓര്മ്മയിലിരുന്നു. ഞാന്
വിശ്വസിക്കുന്നില്ല, തീര്ച്ചയായും തെറ്റ് പറ്റിയിട്ടുണ്ട്. ചിലര്
മനസ്സിലാക്കുന്നു. നമ്മള് എത്ര സമയം ഇവിടെ പഠിക്കുന്നു അത്രയും സമയമാണെങ്കില്
ചാര്ട്ട് ശരിയായിരിക്കും. എന്നാല് അല്ല. ഒരുപാട് പേരുണ്ട് ഇവിടെ ഇരിക്കുമ്പോഴും
കേട്ടുകൊണ്ടും ബുദ്ധി പുറമേ എവിടെയെല്ലാം പോകുന്നു. പൂര്ണ്ണമായി
കേള്ക്കുന്നുമില്ല. ഭക്തിമാര്ഗ്ഗത്തില് ഇങ്ങനെയെല്ലാം സംഭവിക്കുന്നു. സന്യാസികള്
കഥ കേള്പ്പിക്കാറുണ്ട്. പിന്നീട് ഇടക്കിടക്ക് ചോദിക്കും ഞാനെന്താണ്
കേള്പ്പിച്ചത്? കാണുന്നുണ്ട് ഇവര് ദോശക്കല്ലില് വെള്ളമൊഴിച്ച
പോലെയാണിരിക്കുന്നത്. പിന്നീട് ചോദിക്കുമ്പോള് പറയാന് സാധിക്കില്ല. ബുദ്ധി
എവിടേക്കെങ്കിലും പോകുന്നു. ഒരക്ഷരം പോലും കേള്ക്കുന്നില്ല. ഇവിടെയും ഇങ്ങനെയാണ്.
ബാബ കണ്ടുകൊണ്ടേയിരിക്കുന്നു - മനസ്സിലാക്കാന് സാധിക്കും ഇവരുടെ ബുദ്ധി എവിടെയോ
പുറമേ അലഞ്ഞു കൊണ്ടിരിക്കുന്നുണ്ട്. അവിടെയും ഇവിടെയും നോക്കികൊണ്ടേയിരിക്കുന്നു.
അങ്ങനെയും ചില പുതിയവര് വരുന്നു. ബാബ മനസ്സിലാക്കുന്നു പൂര്ണ്ണമായും
മനസ്സിലാക്കിയിട്ടില്ല. അതിനാല് ബാബ പറയുന്നു പുതിയവരെ പെട്ടെന്ന് ഇവിടെ
ക്ലാസ്സില് വരാനുള്ള അനുവാദം കൊടുക്കാതിരിക്കൂ. ഇല്ലെങ്കില് അന്തരീക്ഷത്തെ
മോശമാക്കുന്നു. മുന്നോട്ട് പോകുമ്പോള് നിങ്ങള് കാണും ആരാണോ നല്ല നല്ല കുട്ടികള്
അവര് ഇവിടെ ഇരിക്കുമ്പോള് തന്നെ വൈകുണ്ഠത്തിലേക്ക് പോകും. വളരെ സന്തോഷം
ഉണ്ടായിക്കൊണ്ടേയിരിക്കും. ഇടക്കിടക്ക് പൊയ്ക്കൊണ്ടേയിരിക്കും - ഇപ്പോള് സമയം
തൊട്ടടുത്താണ്. നമ്പര്വൈസ് പുരുഷാര്ത്ഥമനുസരിച്ച് നിങ്ങളുടെ അവസ്ഥ അങ്ങനെയാകും.
ഇടക്കിടക്ക് സ്വര്ഗ്ഗത്തില് തന്റെ കൊട്ടാരം കണ്ടുകൊണ്ടേയിരിക്കും. ഏതെല്ലാം
പറയണമോ ചെയ്യണമോ അതിന്റെ സാക്ഷാത്ക്കാരം ഉണ്ടായിക്കൊണ്ടേയിരിക്കും. സമയം
കാണുന്നുണ്ടല്ലോ. എങ്ങനെയാണ് തയ്യാറുടുപ്പുകള് നടന്നുകൊണ്ടിക്കുന്നത്. ബാബ
പറയുകയാണ് നിങ്ങള്നോക്കൂ എങ്ങനെയാണ് ഒരു സെക്കെന്റില് മുഴുവന് ലോകത്തിലെ
മനുഷ്യരും മണ്ണിനോട് ചേരുന്നത്. ബോംബിട്ടു എല്ലാം അവസാനിച്ചു.
നിങ്ങള് കുട്ടികള്ക്കറിയാം ഇപ്പോള് നമുടെ രാജധാനി സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്.
ഇപ്പോഴാണെങ്കില് ഓര്മ്മയുടെ യാത്രയില് മുഴുകിയിരിക്കണം. ആ ശക്തി നിറയ്ക്കണം,
അതിലൂടെ ആര്ക്കെങ്കിലും ദൃഷ്ടിയിലൂടെ അമ്പ് തറയ്ക്കണം. അവസാനം ഭീഷ്മ പിതാമഹന്
മുതലായവര്ക്ക് നിങ്ങള് തന്നെയാണ് ജ്ഞാനത്തിന്റെ അമ്പ് തൊടുത്തു വിട്ടത്.
പെട്ടെന്ന് മനസ്സിലാവും, ഇത് സത്യമാണെന്ന് പറയും. ജ്ഞാനത്തിന്റെ സാഗരനും
പതീതപാവനനും നിരാകാരനുമായ ഭഗവാന് കൃഷ്ണനാകാന് സാധിക്കില്ല. കൃഷ്ണന്റെ ജന്മം
കാണിക്കുന്നുണ്ട്. കൃഷ്ണന്റെ അതേ രൂപം പിന്നീടൊരിക്കലും ലഭിക്കില്ല. പിന്നീട്
സത്യയുഗത്തില് അതേ രൂപം ലഭിക്കും. ഓരോ ജന്മത്തിലും ഓരോരുത്തരുടെയും രൂപം
വ്യത്യസ്തമായിരിക്കും. ഈ ഡ്രാമയുടെ ഭാഗം ഇങ്ങനെയുണ്ടാക്കിയിട്ടുള്ളതാണ്.
അവിടെയാണെങ്കില് പ്രകൃതിദത്തമായ സുന്ദരമായ രൂപമായിരിക്കും. ഇപ്പോഴാണെങ്കില്
ദിവസം തോറും ശരീരവും തമോപ്രധാനമായി മാറിക്കൊണ്ടിരിക്കുന്നു. ആദ്യമാദ്യം
സതോപ്രധാനം. പിന്നീട് സതോ, രജോ, തമോ ആയി മാറുന്നു. ഇവിടെ നോക്കൂ
എങ്ങനെയെങ്ങനെയാണ് കുട്ടികള് ജന്മമെടുക്കുന്നത്. ചിലരുടെയാണെങ്കില് കാലുകള്
ചലിക്കില്ല. ചിലര് അംഗവൈകല്യമുള്ളവരായിരിക്കും, എന്തെല്ലാം സംഭവിക്കുന്നു.
സത്യയുഗത്തില് ഇങ്ങനെയൊന്നും ഉണ്ടായിരിക്കില്ല. അവിടെ ദേവതകള്ക്ക് താടി മുതലായവ
ഉണ്ടായിരിക്കില്ല. ക്ലീന് ഷേവായിരിക്കും. കണ്ണുകളിലൂടെയും മുഖത്തിലൂടെയും
അറിയാന് സാധിക്കും ഇവര് പുരുഷനാണ് ഇവര് സ്ത്രീയാണ്. മുന്നോട്ട് പോകുമ്പോള്
നിങ്ങള്ക്ക് ഒരുപാട് സാക്ഷാത്ക്കാരങ്ങള് ഉണ്ടായികൊണ്ടിരിക്കും. നിങ്ങള്
കുട്ടികള്ക്ക് എത്ര സന്തോഷമുണ്ടായിരിക്കണം ബാബ കല്പ കല്പം വന്ന് രാജയോഗം
പഠിപ്പിച്ച് മനുഷ്യനില് നിന്ന് ദേവതയാക്കി മാറ്റുന്നു. ഇതും നിങ്ങള്
കുട്ടികള്ക്കറിയാം വേറെ ഏതെല്ലാം ധര്മ്മത്തിലുള്ളവരുണ്ടോ എല്ലാവരും അവനവന്റെ
സെക്ഷനിലേക്ക് പോകും. ആത്മാക്കളുടെ വൃക്ഷം കാണിക്കുന്നുണ്ടല്ലോ. ചിത്രങ്ങളില്
ഒരുപാട് തിരുത്തി മാറ്റിക്കൊണ്ടേയിരിക്കും. ബാബ സൂക്ഷ്മവതനത്തെക്കുറിച്ച്
മനസ്സിലാക്കിത്തരുമ്പോള്, സംശയബുദ്ധിയുള്ളവര് പറയും, ഇതെന്താണ്! മുമ്പ് ഇങ്ങനെ
പറയുമായിരുന്നു, ഇപ്പോള് ഇങ്ങനെ പറയുന്നു. ലക്ഷ്മീ നാരായണന്റെ രണ്ട് രൂപത്തേയും
ചേര്ത്ത് വിഷ്ണുവെന്ന് പറയുന്നു. ബാക്കി നാലു കൈകളുള്ള മനുഷ്യരൊന്നും
ഉണ്ടായിരിക്കുകയില്ലല്ലോ. രാവണന്റെ 10 തല കാണിക്കുന്നുണ്ട്. ഇങ്ങനെയൊരു
മനുഷ്യനുമില്ല. ഓരോ വര്ഷവും ഇരുന്ന് കത്തിക്കുന്നു, പാവകളി പോലെ.
മനുഷ്യര് പറയുന്നു - ശാസ്ത്രങ്ങളില്ലാതെ നമുക്ക് ജീവിക്കാന് സാധിക്കില്ല.
ശാസ്ത്രങ്ങള് നമ്മുടെ പ്രാണനാണ്. ഗീതക്ക് നോക്കൂ എത്ര അംഗീകാരമാണ്.
ഇവിടെയാണെങ്കില് നോക്കൂ നിങ്ങളുടെയടുത്ത് മുരളികളുടെ വളരെയധികം
കൂമ്പാരമുണ്ടാകുന്നു. നിങ്ങള് വെച്ചിട്ടെന്ത് ചെയ്യും. ദിനംതോറും നിങ്ങള് പുതിയ
പുതിയ പോയിന്റുകള് കേട്ടുകൊണ്ടിരിക്കുന്നു. അതേ പോയിന്റുകള് നോട്ട് ചെയ്യുന്നത്
നല്ലതാണ്. പ്രഭാഷണം ചെയ്യുന്ന സമയം റിഹേഴ്സല് ചെയ്യും ഈ വക പോയിന്റുകള്
മനസ്സിലാക്കി കൊടുക്കാം. ടോപ്പിക്കുകളുടെ ലിസ്റ്റുണ്ടായിരിക്കും. ഇന്ന് ഈ
ടോപ്പിക്കില് മനസ്സിലാക്കിക്കൊടുക്കാം. രാവണനാരാണ്, രാമനാരാണ്? സത്യമെന്താണ്,
അത് ഞങ്ങള് നിങ്ങള്ക്ക് പറഞ്ഞു തരികയാണ്. ഈ സമയം രാവണരാജ്യം മുഴുവന്
ലോകത്തിലുമുണ്ട്. 5 വികാരങ്ങളാണെങ്കില് എല്ലാവരിലുമുണ്ട്. ബാബ വന്ന് വീണ്ടും
രാമ രാജ്യത്തിന്റെ സ്ഥാപന ചെയ്യുകയാണ്. ഇത് ജയത്തിന്റെയും തോല്വിയുടെയും കളിയാണ്.
തോല്വി എങ്ങനെയാണ് സംഭവിക്കുന്നത്! 5 വികാരങ്ങളാകുന്ന രാവണനിലൂടെ. മുമ്പ്
പവിത്രമായ ഗൃഹസ്ഥാശ്രമമായിരിന്നു, അതിപ്പോള് പതീതമായി മാറിക്കഴിഞ്ഞു. ലക്ഷ്മീ
നാരായണന് തന്നെയാണ് പിന്നീട് ബ്രഹ്മാവും സരസ്വതിയുമാകുന്നത്. ബാബയും പറയുന്നു
ഞാന് ഇവരുടെ ഒരുപാട് ജന്മങ്ങളുടെ അവസാനമാണ് പ്രവേശിക്കുന്നത്. നിങ്ങള് പറയും
ഞങ്ങളും ഒരുപാട് ജന്മങ്ങളുടെ അവസാനമാണ് ബാബയില് നിന്ന് ജ്ഞാനം എടുക്കുന്നത്.
ഇതെല്ലാം മനസ്സിലാക്കേണ്ട കാര്യങ്ങളാണ്. ചിലരുടേത് തുച്ഛ ബുദ്ധിയാണെങ്കില്
മനസ്സിലാക്കുന്നേയില്ല. ഇതാണെങ്കില് രാജധാനി സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്.
ഒരുപാട് പേര് വന്നു പിന്നീട് പോയി, അവര് പിന്നീട് വരും. പ്രജയില് കാലണക്ക്
തുല്യമായ പദവി പ്രാപ്തമാക്കും. അതും വേണമല്ലോ. ശരി!
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. സദാ ഈ
ലഹരിയിലിരിക്കണം നമ്മള് ഇപ്പോള് ഈ പഠിപ്പ് പൂര്ത്തിയാക്കി മനുഷ്യനില് നിന്ന്
ദേവതയും വിശ്വത്തിന്റെ അധികാരിയുമായി മാറും. നമുടെ രാജ്യത്തില് പവിത്ര - സുഖം -
ശാന്തി എല്ലാം ഉണ്ടായിരിക്കും. അതിനെ ആര്ക്കും തട്ടിയെടുക്കാന് സാധിക്കില്ല.
2. ഇക്കരെ നിന്ന് അക്കരെ
പോകുന്നതിന് വേണ്ടി ഓര്മ്മയുടെ യാത്രയില് നല്ല നീന്തല്ക്കാരനായി മാറണം. മായയുടെ
അടി ഏല്ക്കരുത്. സ്വയത്തെ പരിശോധിക്കണം, ഓര്മ്മയുടെ ചാര്ട്ടിനെ യഥാര്ത്ഥമാണെന്ന്
മനസ്സിലാക്കി എഴുതണം.
വരദാനം :-
പുരുഷാര്ത്ഥത്തിന്റെയും പ്രാലബ്ധത്തിന്റെയും കണക്കുകളെ അറിഞ്ഞ് തീവ്രഗതിയില്
മുന്നേറുന്ന നോളജ്ഫുള് ആയി ഭവിക്കട്ടെ.
പുരുഷാര്ത്ഥത്തിലൂടെ
നീണ്ടകാലത്തേക്കുള്ള പ്രാലബ്ധം ഉണ്ടാക്കാനുള്ള സമയം ഇതാണ്.അതിനാല് നോളജ്ഫുള് ആയി
തീവ്രഗതിയില് മുന്നോട്ടുപോകൂ.ഇക്കാര്യത്തില് ഇന്നല്ലെങ്കില് മാറ്റം വരും എന്ന്
ചിന്തിച്ചിരിക്കരുത്.അങ്ങിനെ ചിന്തിക്കുന്നതിനെയാണ് അശ്രദ്ധ എന്ന്
പറയുന്നത്.ബാപ്ദാദ ഇതുവരേക്കും സ്നേഹസാഗരനായി മാറി സര്വ്വസംബന്ധങ്ങളുടേയും
സ്നേഹത്താല് കുട്ടികളുടെ അശ്രദ്ധയും സാധാരണപുരുഷാര്ത്ഥത്തെയും കണ്ടിട്ടും
കേട്ടിട്ടും എക്സ്ട്രാ സഹായം നല്കിയും എക്സ്ട്രാ മാര്ക്കുകള് നല്കിയും
മുന്നോട്ടുകൊണ്ടുപോകുന്നുണ്ട്.അതിനാല് ജ്ഞാനയുക്തരായി മാറി ധൈര്യത്തിന്റേയും
സഹായത്തിന്റേയും വിശേഷവരദാനത്തിന്റെ ലാഭം എടുക്കൂ.
സ്ലോഗന് :-
പ്രകൃതിയുടെ
ദാസരാകുന്നവരാണ് ഉദാസരാകുന്നത്.അതിനാല് പ്രകൃതിജീത് ആയി മാറൂ.
അവ്യക്തസൂചന-സഹജയോഗിയായി
മാറണമെങ്കില് പരമാത്മാസ്നേഹത്തിന്റെ അനുഭവിയായി മാറൂ..
എങ്ങിനെയാണോ സാഗരത്തില്
മുങ്ങുമ്പോള് സാഗരമല്ലാതെ മറ്റൊന്നും കാണാന് കഴിയാത്തത് അതുപോലെ ബാബ അഥവാ
സര്വ്വഗുണങ്ങളുടേയും സാഗരത്തില് അലിഞ്ഞുചേരുക.ഇതിനെയാണ് ലവ്ലീനസ്ഥിതി എന്ന്
പറയുന്നത് .ബാബയിലല്ല,ബാബയുടെ ഓര്മ്മയിലും ബാബയോടുള്ള സ്നേഹത്തിലുമാണ്
അലിഞ്ഞുചേരേണ്ടത്.