19.10.25    Avyakt Bapdada     Malayalam Murli    31.03.2007     Om Shanti     Madhuban


സത്പുത്രരായിസ്വന്തംമുഖത്തിലൂടെബാബയുടെമുഖംകാണിക്കണം, നിർമ്മാണത്തിനൊപ്പം (സേവനം) നിർമ്മലമായവാണിയുടെയുംനിർമ്മാന സ്ഥിതിയുടെയുംസന്തുലനംവയ്ക്കണം.


ഇന്ന് ബാപ്ദാദ നാനാഭാഗത്തെയും കുട്ടികളുടെ ഭാഗ്യത്തിന്റെ രേഖകൾ കണ്ടു സന്തോഷിക്കുകയാണ്. എല്ലാ കുട്ടികളുടെയും മസ്തകത്തിൽ പ്രകാശിക്കുന്ന ജ്യോതിയുടെ രേഖകൾ തിളങ്ങുന്നുണ്ട്.നയനങ്ങളിൽ ആത്മീയതയുടെ ഭാഗ്യരേഖ കാണപ്പെടുന്നുണ്ട്.മുഖത്തിൽ ശ്രേഷ്ഠ വാണിയുടെ ഭാഗ്യത്തിന്റെ രേഖ കാണപ്പെടുന്നുണ്ട്. ചുണ്ടുകളിൽ ആത്മീയ പുഞ്ചിരി കാണുന്നുണ്ട്.കരങ്ങളിൽ സർവ്വ പരമാത്മ ഖജനാവുകളുടെയും രേഖകൾ കാണപ്പെടുന്നുണ്ട്. ഓരോ ഓർമ്മയുടെ ചുവടിലും ദശ ലക്ഷങ്ങളുടെ രേഖയാണ് കാണുന്നത്. ഓരോരുത്തരുടെയും ഹൃദയത്തിൽ ബാബയുടെ സ്നേഹത്തിൽ ലൗലീനമായിരിക്കുന്നതിന്റെ രേഖകൾ കാണപ്പെടുന്നുണ്ട്. അങ്ങനെയുള്ള ശ്രേഷ്ഠ ഭാഗ്യം ഓരോ കുട്ടികളും അനുഭവംചെയ്യുന്നുണ്ടല്ലോ! ഈ ഭാഗ്യത്തിന്റെ രേഖകൾ ഓരോരുത്തരുടെയും ശ്രേഷ്ഠ കർമ്മത്തിന്റെ പേന ഉപയോഗിച്ച് സ്വയം ബാബ വരച്ചതാണ്. അങ്ങനെയുള്ള ശ്രേഷ്ഠ ഭാഗ്യം അവിനാശിയായതാണ്, ഈ ജന്മത്തിലേക്ക് മാത്രം ഉള്ളതല്ല അനേക ജനങ്ങളുടെ ഭാഗ്യത്തിന്റെ രേഖകൾ ആണ്.ബാബ അവിനാശിയാണ് ഭാഗ്യത്തിന്റെ രേഖകളും അവിനാശിയായതാണ്. ഈ സമയത്തെ ശ്രേഷ്ഠ കർമ്മത്തിന്റെ ആധാരത്തിലാണ് സർവ്വ രേഖകളും പ്രാപ്തമാകുന്നത്. ഈ സമയത്തെ പുരുഷാർത്ഥം അനേക ജന്മങ്ങളുടെ പ്രാപ്തി ഉണ്ടാക്കി തരുന്നതാണ്.

എല്ലാ കുട്ടികൾക്കും അനേക ജന്മത്തിന്റെ ഏതൊരു പ്രാപ്തിയാണോ കിട്ടാനുള്ളത്,അതെല്ലാം ബാപ്ദാദ ഇപ്പോൾ ഈ സമയത്ത്, ഈ ജന്മത്തിൽ പുരുഷാർത്ഥത്തിന്റെ പ്രാപ്തിയുടെ നേട്ടം കാണാനാണ് ആഗ്രഹിക്കുന്നത്. ഭാവിയിൽ മാത്രമല്ല ഇപ്പോഴും ഈ രേഖകൾ എല്ലാം അനുഭവത്തിൽ വരണം ഇപ്പോഴത്തെ ഈ ദിവ്യ സംസ്ക്കാരം നിങ്ങളുടെ പുതിയ ലോകം ഉണ്ടാക്കികൊണ്ടിരിക്കുന്നു. പരിശോധിച്ച് നോക്കൂ, പരിശോധിക്കാൻ അറിയാമോ! സ്വയം തന്നെ സ്വന്തം നിരീക്ഷകൻ ആകണം. സർവ്വ ഭാഗ്യത്തിന്റെ രേഖകളും ഇപ്പോഴും അനുഭവമാകുന്നുണ്ടോ? പ്രാപ്തി അന്തിമത്തിൽ മാത്രം കാണപ്പെടും എന്ന് കരുതുന്നില്ലല്ലോ?ഇപ്പോഴാണ് പ്രാപ്തി അതിനാൽ നേട്ടത്തിന്റെ അനുഭവം ഇപ്പോഴാണ് ചെയ്യേണ്ടത്. ഭാവിയിലെ ലോകത്തിന്റെ സംസ്കാരം ഇപ്പോൾ പ്രത്യക്ഷജീവിതത്തിൽ അനുഭവമാകണം. അപ്പോൾ എന്താണ് ചെക്ക് ചെയ്യേണ്ടത്?ഭാവിയിലെ ലോകത്തിലെ സംസ്ക്കാരങ്ങളുടെ മഹിമ ചെയ്യുന്നുണ്ട് ഭാവിയിലെ ലോകത്തിൽ ഏകരാജ്യം ആണ്. ഓർമ്മയുണ്ടോ ആ ലോകം! എത്ര പ്രാവശ്യം ആ ലോകത്തിൽ രാജ്യം ഭരിച്ചതാണ്? ഓർമ്മയുണ്ടോ അതോ ഓർമ്മിപ്പിക്കുമ്പോൾ ഓർമ്മ വന്നതാണോ? എന്താണ് ആയിരുന്നത്, അത് സ്മൃതിയിൽ ഉണ്ടോ? അതെ സംസ്ക്കാരം ഇപ്പോഴത്തെ ജീവിതത്തിൽ പ്രത്യക്ഷ രൂപത്തിൽ ഉണ്ടോ? ഇപ്പോഴും മനസ്സിലും, ബുദ്ധിയിലും,സംബന്ധ സമ്പർക്കത്തിലും ജീവിതത്തിൽ ഒരു രാജ്യം ഉണ്ടായിരുന്നോ? അതോ ഇടയ്ക്കിടയ്ക്ക് ആത്മാവിന്റെ രാജ്യത്തിനോടൊപ്പം മായയുടെ രാജ്യവും ഇല്ലല്ലോ? ഏതുപോലെ ഭാവിയിലെ പ്രാപ്തിയിൽ ഏക രാജ്യമാണ്, രണ്ട് ഇല്ലല്ലോ. ഇപ്പോഴും രണ്ട് രാജ്യം ഇല്ലല്ലോ?ഏതുപോലെ ഭവിഷ്യത്തിൽ ഏക രാജ്യത്തിൽ ഏക ധർമ്മം ആണ് ആ ധർമ്മം ഏതാണ്? സമ്പൂർണ്ണ പവിത്രതയുടെ ധാരണയുടെ ധർമ്മം. ഇപ്പോൾ പരിശോധിക്കണം പവിത്രത സമ്പൂർണ്ണമായോ? സ്വപ്നത്തിൽ പോലും അപവിത്രതയുടെ പേരും അടയാളവും ഉണ്ടാകരുത്. പവിത്രത അർത്ഥം സങ്കൽപം, വാക്ക്, കർമ്മം സംബന്ധ സമ്പർക്കത്തിൽ സമ്പൂർണ്ണ പവിത്രതയുടെ മാത്രം ധാരണ ഉണ്ടാകണം. ബ്രഹ്മചാരി ആകണം. സ്വന്തം ചെക്കിംഗ് ചെയ്യാൻ അറിയാമോ? ആർക്കൊക്കെയാണ് സ്വന്തം ചെക്കിംഗ് ചെയ്യാൻ അറിയാവുന്നത് അവർ കൈ ഉയർത്തൂ. ചെയ്യുന്നുണ്ടോ, ചെയ്യുന്നുണ്ടോ? ടീച്ചേഴ്സിന് അറിയുമോ? ഡബിൾ വിദേശികൾക്ക് അറിയുമോ?എന്തുകൊണ്ട്? ഇപ്പോഴത്തെ പവിത്രത കാരണം നമ്മുടെ ജഡ ചിത്രങ്ങളോടും പവിത്രതയാണ് യാചിക്കുന്നത്.പവിത്രതയുടെ അർത്ഥമാണ് ഏക ധർമ്മം, ഇപ്പോൾ സ്ഥാപിക്കുന്നതാണ് ഭാവിയിലേക്കും വരുന്നത്. അങ്ങനെയുള്ള ഭാവിയുടെ മഹിമ എന്താണ്?ഏക രാജ്യം ഏക ധർമ്മം, ഒപ്പം അഖണ്ഡ സുഖം, അഖണ്ഡ ശാന്തി, അഖണ്ഡമായ സമ്പത്ത്.ഇപ്പോഴുള്ള നിങ്ങളുടെ സ്വരാജ്യത്തിന്റെ ജീവിതത്തിൽ, അത് വിശ്വ രാജ്യമാണ്,ഈ സമയത്ത് സ്വരാജ്യമാണ്, ചെക്ക് ചെയ്യൂ അവിനാശിയായ സുഖം, പരമാത്മ സുഖം അവിനാശിയായി അനുഭവം ഉണ്ടാകുന്നുണ്ടോ? ഏതെങ്കിലും സാധനത്തിന്റെയോ സാൽവേഷന്റെയോ ആധാരത്തിൽ അല്ലാലോ സുഖത്തിന്റെ അനുഭവം ഉണ്ടാകുന്നത്? ഒരിക്കലും ഒരു കാരണത്തിന്റെയും ദുഖത്തിന്റെ അലകൾ അനുഭവത്തിൽ വരരുത്.ഏതെങ്കിലും പേര്,പദവി, പ്രശസ്തിയുടെ ആധാരത്തിലല്ലോ സുഖം അനുഭവം ചെയ്യുന്നത്?എന്ത് കൊണ്ട്?നീ പേര്, പദവി, പ്രശസ്തി, സാധനങ്ങൾ, സാൽവേഷൻ ഇവയെല്ലാം വിനാശിയായതാണ്, അല്പകാലത്തിന്റേതാണ്.വിനാശിയായതിന്റെ ആധാരത്തിൽ കൂടി അവിനാശിയായ സുഖം കിട്ടുകയില്ല.ചെക്ക് ചെയ്തു കൊണ്ടിരിക്കൂ. ഇപ്പോഴും കേട്ട് കൊണ്ടിരിക്കൂ, സ്വയത്തിൽ പരിശോധിച്ച് കൊണ്ടിരിക്കൂ. എങ്കിൽ ഇപ്പോഴത്തെ പ്രാപ്തിയും ഭാവിയിലെ പ്രാപ്തിയും തമ്മിൽ എത്ര അന്തരമാണ് ഉള്ളതെന്ന് മനസ്സിലാകും!നിങ്ങൾ എല്ലാവരും ജനിച്ചപ്പോൾ തന്നെ ബാപ്ദാദയോട് പ്രതിജ്ഞ ചെയ്തു, പ്രതിജ്ഞ ഓർമ്മയുണ്ടോ അതോ മറന്നുപോയോ? ഇതായിരുന്നു പ്രതിജ്ഞ നമ്മൾ എല്ലാവരും ബാബയുടെ കൂട്ടകാരായി വിശ്വ കല്യാണകാരിയായി സുഖവും ശാന്തിയും നിറഞ്ഞ പുതിയ ലോകം നിർമ്മിക്കാൻ പോകുന്നവരാണ്.ഓർമ്മയുണ്ടോ?സ്വന്തം പ്രതിജ്ഞ ഓർമ്മയുണ്ടോ?ഓർമ്മയുണ്ടെങ്കിൽ കൈയ്യ് ഉയർത്തൂ. പക്കാ പ്രതിജ്ഞയാണോ കുറച്ച് പിഴവ് ഉണ്ടാകുന്നുണ്ടോ?പരമാത്മ സംസ്ക്കാരത്തിന്റെ ആധാരത്തിൽ ഇപ്പോൾ പുതിയ ലോകം ഉണ്ടാക്കാൻ പോകുന്നവരാണ്. ഇപ്പോൾ പുരുഷാർത്ഥം ചെയ്യുക മാത്രമല്ല, പുരുഷാർത്ഥത്തിന്റെ പ്രാപ്തിയുടെയും അനുഭവവും ചെയ്യണം. സുഖത്തിനൊപ്പം ശാന്തിയും പരിശോധിക്കണം അശാന്തിയുള്ള സാഹചര്യത്തിലും, അശാന്തമായ വായുമണ്ഡലത്തിലും ശാന്തിയുടെ സാഗരത്തിന്റെ കുട്ടികളായ നിങ്ങൾക്ക് സദാ കമല പുഷ്പത്തിനു സമാനം അശാന്തിയെയും ശാന്തിയുടെ വായുമണ്ഡലമാക്കി പരിവർത്തമാക്കാൻ കഴിയുമോ?ശാന്തമായ വായുമണ്ഡലമാണ്,അതിൽ സ്വയം ശാന്തിയുടെ അനുഭവം ചെയ്യുന്നത് വലിയ കാര്യമല്ല. എന്നാൽ നിങ്ങളുടെ പ്രതിജ്ഞ അശാന്തിയേയും ശാന്തിയിലേക്ക് പരിവർത്തനം ചെയ്യുന്നവർ എന്നതാണ്. ചെക്ക് ചെയ്യൂ, ചെയ്യുന്നില്ലേ? പരിവർത്തകർ ആണ്, പരവശർ അല്ലല്ലോ?പരിവർത്തകർ ഒരിക്കലും പർവശർ ആകില്ല. ഇതുപോലെയാണ് സമ്പത്ത്, സ്വരാജ്യ അധികാരികളുടെ അഖണ്ഡമായ സമ്പത്ത്, ഏതാണ്? ജ്ഞാനവും ഗുണങ്ങളും ശക്തികളുമാണ് സ്വരാജ്യ അധികാരികളുടെ സമ്പത്ത്.ചെക്ക് ചെയ്യൂ ജ്ഞാനത്തിന്റെ മുഴുവൻ വിസ്താരത്തിന്റെ സാരം സ്പഷ്ടമായി മനസ്സിലാക്കിയിട്ടുണ്ടോ?പ്രസംഗിച്ചു,കോഴ്സ് ചെയ്യിപ്പിച്ചു, ജ്ഞാനത്തിന്റെ അർത്ഥം ഇതല്ല, ജ്ഞാനത്തിന്റെ അർത്ഥമാണ് തിരിച്ചറിവ്. ഓരോ സങ്കല്പവും, ഓരോ കർമ്മവും, വാക്കും, ജ്ഞാനം അർത്ഥം ത്രിരിച്ചറിവ് ഉള്ളവർ,നോളഡ്ജ് ഫുൾ ആയിട്ടാണോ ചെയ്യുന്നത്?സർവ്വ ഗുണങ്ങളും പ്രാക്ടിക്കൽ ജീവിതത്തിൽ ഇമെർജ്ജ് ആയിട്ടിരിക്കുന്നുണ്ടോ?സർവ്വതും ഉണ്ടോ അതോ യഥാ ശക്തി ആണോ? ഇപ്രകാരമാണ് സർവ്വശക്തികളും നിങ്ങളുടെ ടൈറ്റിൽ ആണ് മാസ്റ്റർ സർവ്വ ശക്തിവാൻ, ശക്തിവാൻ അല്ല. സർവ്വ ശക്തികളും സമ്പന്നമാണോ? അടുത്ത കാര്യമാണ് സമയത്തിനു സർവ്വ ശക്തികളും കാര്യത്തിൽ വരുന്നുണ്ടോ?സമയത്ത് ഹാജരാകുമോ അതോ സമയം കഴിഞ്ഞു പോയിട്ടാണോ ഓർമ്മയിൽ വരുന്നത്? പരിശോധിക്കണം മൂന്ന് കാര്യങ്ങളും,ഏക രാജ്യം, ഏക ധർമ്മം, അവിനാശിയായ സുഖവും,ശാന്തിയും സമ്പത്തും പുതിയ ലോകത്തിലാണ്, ഈ കാര്യങ്ങൾ ഇപ്പോൾ സ്വരാജ്യത്തിന്റെ സമയത്തിന്റെ അനുഭവമാണ്, അതുണ്ടാകുകയില്ല. ഇപ്പോൾ ഈ എല്ലാ കാര്യങ്ങളുടെയും അനുഭവം ചെയ്യാൻ കഴിയുമോ. ഇപ്പോൾ മുതൽ ഈ സംസ്ക്കാരം ഇമെർജ്ജ് ആകും,അപ്പോൾ അനേക ജന്മങ്ങൾ പ്രാപ്തിയുടെ രൂപത്തിൽ കൂടെ വരും. ധാരണ ചെയ്തുകൊണ്ടിരിക്കുകയാണ്, ആയിക്കൊള്ളും, അന്തിമത്തിൽ ആയിതത്തീരും,അങ്ങനെ അല്ലല്ലോ കരുതുന്നത്!

ബാപ്ദാദ ആദ്യമേ തന്നെ സൂചന നൽകിയതാണ് ഇപ്പോഴത്തെ വളരെ കാലത്തിന്റെ അഭ്യാസമാണ് വളരെ കാലത്തേക്കുള്ള പ്രാപ്തിയുടെ ആധാരം. അന്തിമത്തിൽ ആകും എന്ന് ചിന്തിക്കരുത്, ആകും എന്നല്ല ആകുക തന്നെ വേണം. എന്ത് കൊണ്ട്?ഏതൊരു സ്വരാജ്യത്തിന്റെ അധികാരമാണ് ഉള്ളത് ഇപ്പോൾ അതിന്റെ വളരെ കാലത്തിന്റെ അഭ്യാസം വേണം.ഒരു ജന്മത്തിൽ അധികാരി ആകാൻ കഴിയില്ല അധീനരായി മാറുകയാണെങ്കിൽ അനേകം ജന്മങ്ങളിൽ എങ്ങനെ ആകും! അതിനാൽ ബാപ്ദാദ നാനാഭാഗത്തെയും കുട്ടികൾക്ക് ആവർത്തിച്ച് സൂചന നൽകുകയാണ് ഇപ്പോൾ സമയത്തിന്റെ വേഗത തീവ്രഗതിയിലാണ് അതിനാൽ എല്ലാ കുട്ടികളും ഇപ്പോൾ പുരുഷാർത്ഥികൾ മാത്രമല്ല തീവ്ര പുരുഷാർത്ഥിയാകണം, ഇപ്പോൾ വളരെ കാലത്തേയ്ക്ക് പുരുഷാർത്ഥത്തിന്റെ പ്രാപ്തിയുടെ അനുഭവം ചെയ്യണം. ബാപ്ദാദ മുൻപും തീവ്ര പുരുഷാർത്ഥിയുടെ ലക്ഷണങ്ങൾ കേൾപ്പിച്ചിട്ടുള്ളതാണ്. തീവ്ര പുരുഷാർത്ഥി സദാ മാസ്റ്റർ ദാതാവായിരിക്കും. ലേവത (എടുക്കുന്നവർ) ആകില്ല ദേവത (കൊടുക്കുന്നവർ). ഇവർ ചെയ്താൽ ഞാനും പുരുഷാർത്ഥം ചെയ്യും,ഇവർ മാറിയാൽ ഞാനും മാറും, ഇവർ മാറട്ടെ, ഇവർ ചെയ്യട്ടെ,ഇത് ദാതാവിന്റെ ലക്ഷണമല്ല. ആരെങ്കിലും ചെയ്താലും ഇല്ലെങ്കിലും, ഞാൻ ബാപ്ദാദയ്ക്ക് സമാനം ചെയ്യും,ബ്രഹ്മബാബയ്ക്ക് സമാനം, സകാരത്തിലും കണ്ടതാണ് കുട്ടികൾ ചെയ്താൽ ഞാനും ചെയ്യും എന്ന് ഒരിക്കലും പറഞ്ഞില്ല, ഞാൻ ചെയ്തിട്ട് കുട്ടികളെ കൊണ്ട് ചെയ്യിപ്പിക്കും. അടുത്ത ലക്ഷണമാണ് തീവ്ര പുരുഷാർത്ഥത്തിന്റെത്. സദാ നിർമ്മാനം, കാര്യങ്ങൾ ചെയ്യുമ്പോഴും നിർമ്മാനം, നിർമ്മാനവും നിർമ്മാണവും രണ്ടിന്റെയും ബാലൻസ് വേണം. എന്ത് കൊണ്ട്? നിർമ്മാനമായി കാര്യങ്ങൾ ചെയ്യുമ്പോൾ സർവ്വരുടെയും ഹൃദയത്തിന്റെ സ്നേഹവും ആശീർവ്വാദവും കിട്ടുന്നുണ്ട്. ബാപ്ദാദ കണ്ടു നിർമ്മാണം അതായത് സേവനത്തിന്റെ മേഖലയിൽ ഇപ്പോൾ എല്ലാ കുട്ടികളും ഉന്മേഷവും ഉത്സാഹത്തോടെ പുതിയ പുതിയ പ്ലാനുകൾ തയ്യാറാക്കി കൊണ്ടിരിക്കുന്നു. നാനാഭാഗത്തെയും കുട്ടികൾക്ക് ഇതിന്റെ ആശംസകൾ നൽകുകയാണ്.

ബാപ്ദാദയുടെയടുത്ത് നിർമ്മാണത്തിന്റെ, സേവനത്തിന്റെ വളരെ നല്ല നല്ല പ്ലാനുകൾ വരുന്നുണ്ട്. ബാപ് ദാദയും കണ്ടു നിർമ്മാണത്തിന്റെ കാര്യങ്ങൾ വളരെ നല്ലതാണ്.എന്നാൽ എത്രത്തോളം സേവനത്തിന്റെ കാര്യത്തിൽ ഉന്മേഷവും ഉത്സാഹവും ഉണ്ടോ അത്രയും നിർമ്മാന സ്ഥിതിയുടെ ബാലൻസും ഉണ്ടെങ്കിൽ നിർമ്മാണം അർത്ഥം സേവനത്തിന്റെ കാര്യത്തിൽ സഫലത കൂടുതൽ പ്രത്യക്ഷ രൂപത്തിൽ ഉണ്ടാകും. ബാപ് ദാദ മുൻപും കേൾപ്പിച്ചതാണ് നിർ മ്മാന സ്വഭാവം, നിർമ്മാന വാക്ക്,നിർമ്മാന സ്ഥിതിയിൽ സംബന്ധ സമ്പർക്കത്തിൽ വരുക,ദേവതകളുടെ മഹിമ പാടുന്നു, എന്നാൽ അത് ബ്രാഹ്മണരുടെ മഹിമയാണ്, ദേവതകളെ കുറിച്ച് പറയാറുണ്ട് അവരുടെ മുഖത്തിലൂടെ വരുന്ന വാക്കുകൾ വജ്രങ്ങളും മുത്തുകളുമാണ്, അമൂല്യമായതാണ്, നിർമ്മലമായ വാക്ക്, നിർമ്മല സ്വഭാവമാണ്.ഇപ്പോൾ ബാപ്ദാദ നോക്കുകയാണ്, റിസൾട്ട് കേൾപ്പിക്കട്ടെ, കാരണം ഇത് സീസണിലെ അവസാനത്തെ ടേൺ ആണ്.ബാപ്ദാദ കണ്ടു നിർമ്മല വാണി, നിർമ്മാന സ്ഥിതി അതിൽ ഇനിയും അറ്റെൻഷൻ വേണം.

ബാപ്ദാദ മുൻപും പറഞ്ഞതാണ് മൂന്നു ഖജനാവുകളുടെ സമ്പാദ്യം ശേഖരിക്കൂ. റിസൾട്ടിൽ എന്താണ് കണ്ടത്? മൂന്നു സമ്പാദ്യങ്ങൾ ഏതൊക്കെയാണ്? അത് ഓർമ്മകാണുമല്ലോ!എങ്കിലും റിവൈസ് ചെയ്യിപ്പിക്കുകയാണ് ഒന്നാണ് തന്റെ പുരുഷാർത്ഥത്തിലൂടെ

ശേഖരണത്തിന്റെ സമ്പാദ്യം വർദ്ധിപ്പിക്കുക. അടുത്താണ് സ്വയവും സന്തുഷ്ടരായിരിക്കുക,മറ്റുള്ളവരെയും സന്തുഷ്ടരാക്കുക, വ്യത്യസ്ത സംസ്കാരങ്ങളെ മനസ്സിലാക്കിയിട്ടും സന്തുഷ്ടമായിരിക്കണം, സന്തുഷ്ടമാക്കണം, ഇതിലൂടെ ആശീർവ്വാദങ്ങളുടെ ഖജനാവ് ശേഖരിക്കപ്പെടും. ഏതെങ്കിലും കാരണത്താൽ സന്തുഷ്ടമാക്കുന്നതിൽ കുറവ് വന്നാൽ പുണ്യത്തിന്റെ സമ്പാദ്യത്തിൽ ശേഖരണം ഉണ്ടാകില്ല. സന്തുഷ്ടത പുണ്യത്തിന്റെ താക്കോൽ ആണ്, സന്തുഷ്ടമായിരിക്കുന്നതും, സന്തുഷ്ടമാക്കുന്നതും ഏതാണെങ്കിലും.മൂന്നാമത്തേതാണ് സേവനത്തിൽ സദാ നിസ്വാർത്ഥത,ഞാൻ എന്ന ഭാവം ഇല്ല. ഞാനാണ് ചെയ്തത് ഇത് എന്റേത് ആകണം. എവിടെയാണോ ഈ ഞാൻ, എന്റേത് എന്നത് സേവനത്തിൽ വരുന്നത് അവിടെ പുണ്യത്തിന്റെ സമ്പാദ്യം ഉണ്ടാകില്ല. എന്റേത് എന്നതിന്റെ അനുഭാവിയാണ്, റോയൽ രൂപത്തിലുള്ള എന്റേത് ധാരാളം ഉണ്ട്. സാധാരണ എന്റേത് എന്നതിനേക്കാൾ നീണ്ടതാണ് റോയൽ രൂപത്തിലുള്ള എന്റെതിന്റെ ലിസ്റ്റ്. എവിടെയാണോ ഞാൻ എന്റെതിന്റെ സ്വാർത്ഥത വരുന്നത്, നിസ്വാർത്ഥത ഇല്ലാത്തത് അവിടെ പുണ്യത്തിന്റെ സമ്പാദ്യം കുറയുന്നു. എന്റെതിന്റെ ലിസ്റ്റ് പിന്നീട് എപ്പോഴെങ്കിലും കേൾപ്പിക്കാം, വളരെ വലുതാണ്, വളരെ സൂക്ഷമമാണ്. സ്വന്തം പുരുഷാർത്ഥത്തിലൂടെ എല്ലാവരും യഥാ ശക്തി അവരവരുടെ സമ്പാദ്യം ശേഖരിച്ച് കൊണ്ടിരിക്കുകയാണെന്ന് ബാപ്ദാദ കണ്ടു, ആശിർവ്വാദങ്ങളുടെ ഖജനാവ്, പുണ്യത്തിന്റെ ഖജനാവ് ഇതെല്ലാം ഇനിയും നിറയണം, അതിനാൽ മൂന്നു ഖജനാവുകളും ശേഖരിക്കുന്നതിൽ ശ്രദ്ധിക്കണം. വ്യത്യസ്തങ്ങളായ സംസ്ക്കാരം ഇപ്പോഴും കാണപ്പെടും, എല്ലാവരുടെയും സംസ്ക്കാരം ഇപ്പോൾ സമ്പന്നമായിട്ടില്ല, എന്നാൽ മറ്റുള്ളവരുടെ ദുർബല സംസ്കാരങ്ങളുടെ പ്രഭാവം നമ്മുടെ മേൽ വരരുത്. ഞാൻ മാസ്റ്റർ സർവ്വ ശക്തിവാൻ ആണ്,ദുർബല സംസ്ക്കാരം ശക്തിശാലി അല്ല, മാസ്റ്റർ സർവ്വ ശക്തിവനായ എന്റെ മേൽ ദുർബ സംസ്കാരങ്ങളുടെ പ്രഭാവം ഉണ്ടാകരുത്. സുരക്ഷയ്ക്കുള്ള സാധനമാണ് ബാപ്ദാദയുടെ ഛത്രഛായയിൽ ഇരിക്കുന്നത്. ബാപ്ദാദയോടൊപ്പം കാമ്പയിന്റ് ആയിരിക്കണം. ഛത്രഛായയാണ് ശ്രീമത്. ഇന്ന് ബാപ്ദാദ സൂചന നൽകുന്നു,സ്വയത്തിനെ പ്രതി ഓരോരുത്തരും സങ്കൽപം, വാക്ക്, സംബന്ധ സമ്പർക്കത്തിൽ,കർമ്മത്തിൽ,നവീനത കൊണ്ടുവരുന്നതിനുള്ള പ്ലാൻ ഉണ്ടാക്കണം. ബാപ്ദാദ ആദ്യം റിസൾട്ട് നോക്കും എന്ത് നവീനതയാണ് കൊണ്ട് വന്നത്? പഴയ സംസ്കാരങ്ങൾ ദൃഢ സങ്കല്പത്തിലൂടെ പരിവർത്തനം ചെയ്തോ? ഈ റിസൾട്ട് ആദ്യം നോക്കും.അങ്ങനെ ചെയ്യാം എന്ന് ആലോചിക്കുന്നുണ്ടോ?ചെയ്യുമോ? ചെയ്യും എന്ന് പറയുന്നവർ കൈയ്യ് ഉയർത്തൂ, ചെയ്യും? ശരി.ചെയ്യുമോ അതോ മറ്റുള്ളവരെ നോക്കുകയാണോ?എന്ത് ചെയ്യും? മറ്റുള്ളവരെ നോക്കരുത്, ബാപ്ദാദയെ നോക്കണം, നിങ്ങളുടെ വലിയ ദാദിയെ നോക്കണം. എത്ര വേറിട്ടതും പ്രീയപ്പെട്ടതുമായ സ്ഥിതിയാണ്. ബാപ്ദാദ പറയുന്നു ഞാൻ എന്നതും പരിധിയുള്ള എന്റെ എന്നഭാവത്തിൽ നിന്നും വേറിട്ടിരിക്കുന്നത് ആർക്കെങ്കിലുംകാണണമെങ്കിൽ ബാപ്ദാദയുടെ ഹൃദയ സിംഹാസനത്തിലിരിക്കുന്ന ദാദിയെ നോക്കൂ.മുഴുവൻ ജീവിതത്തിലും പരിധിയുള്ള എന്റേത് എന്ന ഭാവം, പരിധിയുള്ള ഞാൻ എന്ന ഭാവം ഇതിൽ നിന്നെല്ലാം വേറിട്ടിരുന്നു, അതിന്റെ റിസൾട്ട് ആണ് എത്ര രോഗങ്ങൾ ഉണ്ടായിരുന്നിട്ടും,ദുഖത്തിന്റെയും വേദനകളുടെയും അനുഭവത്തിൽ നിന്നും വേറിട്ടിരിക്കുന്നു. ഒരു വാക്കാണ് പക്കാ ആയുള്ളത്. ആരെങ്കിലും വേദന എന്തെങ്കിലും ഉണ്ടോ ദാദി, എങ്ങനെയുണ്ട് എന്ന് ചോദിച്ചാൽ, എന്ത് ഉത്തരമാണ് കിട്ടുന്നത്? ഒന്നുമില്ല,നിസ്വാർത്ഥവും വലിയ ഹൃദയവും ഉള്ള, എല്ലാവരെയും ഉൾക്കൊള്ളുന്ന,സർവർക്കും പ്രീയപ്പെട്ട ഇവരുടെ പ്രാക്ടിക്കൽ അടയാളം കാണുന്നുണ്ടോ. ബ്രഹ്മ ബാബയുടെ കാര്യം പറയുമ്പോൾ, പറയും അദ്ദേഹത്തിൽ ബാബ ഉണ്ടായിരുന്നല്ലോ,പക്ഷെ ദാദി നിങ്ങളോടൊപ്പം പ്രഭുപാലനയിൽ ഇരുന്നതാണ്, പഠിക്കുന്നുണ്ടായിരുന്നു,സേവനത്തിൽ കൂട്ടുകാർ ആയിരുന്നു,ഒരാൾക്ക് നിസ്വാർത്ഥ സ്ഥിതിയിൽ ആകാൻ കഴിയും എങ്കിൽ നിങ്ങൾക്ക് എല്ലാവർക്കും ആകാൻ കഴിയില്ലേ? ആകാൻ കഴിയില്ലേ! ബാപ്ദാദയ്ക്ക് നിശ്ചയം ഉണ്ട് ആകാൻ പോകുന്നവർ നിങ്ങളാണ്.എത്ര പ്രാവശ്യം ആയതാണ്? ഓർമ്മ ഉണ്ടോ? അനേക കല്പങ്ങളിൽ ബാപ് സമാൻ ആയതാണ്, ഇപ്പോഴും നിങ്ങളാണ് ആകാൻ പോകുന്നത്. ഈ ഉന്മേഷത്തോടെ,ഉത്സാഹത്തോടെ പറന്നുകൊണ്ടിരിക്കൂ. ബാബയ്ക്ക് നിങ്ങളിൽ നിശ്ചയം ഉണ്ട്, നിങ്ങളും സ്വയം സദാ നിശ്ചയ ബുദ്ധിയുള്ളവരായി, ആയിതീർന്നേ മതിയാകൂ, അങ്ങനെ നിശ്ചയ ബുദ്ധിയുള്ളവരായി പറന്നുകൊണ്ടിരിക്കൂ. ബാബയുടെ സ്നേഹം ഉണ്ടെങ്കിൽ സ്നേഹത്തിൽ നൂറ് ശതമാനത്തിലും കൂടുതൽ,എന്നാണ് പറയുന്നത്. ഇത് ശരിയാണോ? ഇരിക്കുന്നവർ എല്ലാവരും ആരൊക്കെയാണോ അവരവരുടെ സ്ഥാനങ്ങളിൽ ഇരുന്നു കേൾക്കുന്നത്, അവരെല്ലാവരും സ്നേഹത്തിന്റെ വിഷയത്തിൽ സ്വയം നൂറ് ശതമാനം ആണ് എന്ന് കരുതുന്നുണ്ടോ? അവർ കൈ ഉയർത്തൂ. നൂറ് ശതമാനം ആണോ?(എല്ലാവരും ഉയർത്തി)ശരി. പിറകിലുള്ളവർ ഉയത്തിൽ കൈ ഉയർത്തൂ, കൈയ്യാട്ടൂ.( ഇന്ന് 22ആയിരത്തിൽ അധികം സഹോദരി സഹോദരന്മാർ എത്തിച്ചേർന്നിട്ടുണ്ട്) ഇതിൽ എല്ലാവരും കൈയ്യ് ഉയർത്തി. സ്നേഹത്തിന്റെ അടയാളമാണ് സമാനമാകുക. ആരോടാണോ സ്നേഹം ഉള്ളത് അവരെപ്പോലെ സംസാരിക്കുക, അവരെ പോലെ നടക്കുക, അവരെ പോലെ സംബന്ധ സമ്പർക്കം നിറവേറ്റുക,ഇതാണ് സ്നേഹത്തിന്റെ അടയാളം.

ഇന്ന് ബാപ്ദാദ ഇപ്പോൾ കാണാൻ ആഗ്രഹിക്കുന്നു ഒരു സെക്കന്റിൽ സ്വരാജ്യത്തിന്റെ സീറ്റിൽ നിയന്ത്രണ ശക്തിയും, റൂളിങ് പവ്വറിന്റെയും സംസ്ക്കാരം,ഇമെർജ് രൂപത്തിൽ സെക്കന്റിൽ ഇരിക്കാൻ കഴിയുമോ!സെക്കന്റിൽ രണ്ടു മൂന്നു മിനിറ്റ് സ്വരാജ്യ അധികാരിയുടെ സീറ്റിൽ സെറ്റായിരിക്കൂ.ശരി.(ഡ്രിൽ)

നാനാഭാഗത്തുമുള്ള കുട്ടികളുടെ സ്നേഹസ്മരണകളുടെ കത്തുകൾ, ഒപ്പം സയൻസിന്റെ ഏതെല്ലാം സാധനങ്ങൾ ഉണ്ടോ,അതിലൂയെല്ലാം,ബാപ് ദാദയുടെ അടുത്ത് എത്തിച്ചേർന്നു കഴിഞ്ഞു. തന്റെ ഹൃദയത്തിന്റെ വാർത്തകളും, ധാരാളം കുട്ടികൾ എഴുതുകയും ആത്മീയ സംഭാഷണത്തിൽ കേൾപ്പിക്കുകയും ചെയ്യുന്നുണ്ട്. ബാപ്ദാദ ആ കുട്ടികളെല്ലാവർക്കും മറുപടി കൊടുക്കുന്നു, സദാ സത്യമായ ഹൃദയത്തിൽ സാഹേബ് തൃപ്തനാണ്. ആ ആത്മാക്കളെ പ്രതി ബാപ് ദാദയുടെ വിശേഷമായ ഹൃദയത്തിന്റെ ആശിർവ്വാദങ്ങളും ഹൃദയത്തിന്റെ വാത്സല്യവും ഉണ്ട്. നാനാഭാഗത്തുമുള്ള ഏതെല്ലാം വാർത്തകൾ നൽകിയോ, വളരെ നല്ല ഉന്മേഷവും ഉത്സാഹത്തോടെയും പ്ലാനുകൾ ആരെല്ലാം ഉണ്ടാക്കിയോ,അതിന്റെ എല്ലാം ആശംസകൾ ബാപ്ദാദ നൽകിക്കൊണ്ടിരിക്കുന്നു, വരദാനങ്ങളും നൽകുന്നു,മുന്നോട്ട് പോയ്കൊണ്ടിരിക്കൂ, മുന്നോട്ട് പോയ്കൊണ്ടിരിക്കൂ.

നാനാഭാഗത്തേയും ബാപ് ദാദയുടെ കോടിയിൽ ചിലർ,അതിലും ചിലരായ ഭാഗ്യവാന്മാരായ കുട്ടികൾക്ക് ബാപ്ദാദയുടെ വിശേഷ സ്നേഹസ്മരണകൾ, ബാപ്ദാദ സർവ കുട്ടികളുടെയും ധൈര്യത്തിനും,ഉന്മേഷവും ഉത്സാഹത്തിനും ആശംസകൾ നൽകുന്നു. മുന്നോട്ട് തീവ്ര പുരുഷാർത്ഥിയാകുന്നതിന്റെ, ബാലൻസിനു കോടാനു കോടി മടങ്ങ് ആശിർവ്വാദങ്ങളും നൽകുകയാണ്. സർവ്വരുടേയും ഭാഗ്യത്തിന്റെ നക്ഷത്രം സദാ തിളങ്ങിക്കൊണ്ടിരിക്കണം, മറ്റുള്ളവരുടെ ഭാഗ്യം ഉണ്ടാക്കികൊണ്ടിരിക്കണം, ഇതിന്റെയും ആശംസകൾ നൽകുകയാണ്. നാനാഭാഗത്തുമുള്ള കുട്ടികൾ അവരവരുടെ സ്ഥാനങ്ങളിൽ ഇരുന്നു കേട്ട് കൊണ്ടിരിക്കുകയാണ്, കാണുകയും ചെയ്യുന്നുണ്ട്,ബാപ്ദാദയും നാനാഭാഗത്തെയും ദൂരെയിരിക്കുന്ന എല്ലാ കുട്ടികളെയും കണ്ട് സന്തോഷിക്കുകയാണ്. കണ്ട് കൊണ്ടിരിക്കൂ, സദാ മധുബന്റെ ശോഭ വർധിപ്പിച്ചുകൊണ്ടിരിക്കൂ. സർവ്വ കുട്ടികൾക്കും ഹൃദയത്തിന്റെ ആശീർവ്വാദങ്ങളോടൊപ്പം നമസ്തേ.

വരദാനം :-
അറ്റെൻഷൻ ആകുന്ന നെയ്യിലൂടെ ആത്മീയ സ്വരൂപത്തിന്റെ നക്ഷത്രങ്ങളുടെ തിളക്കം വർധിപ്പിക്കുന്ന ആകർഷണ മൂർത്തിയായി ഭവിക്കട്ടെ.

ബാബയിലൂടെ ജ്ഞാനത്തിലൂടെ ആത്മീയ സ്വരൂപത്തിന്റെ നക്ഷത്രം തിളക്കമുള്ളതായി, ഒരിക്കലും അണഞ്ഞു പോകില്ല, തിളക്കത്തിന്റെ ശതമാനം കുറയുകയും,കൂടുകയും ചെയ്യും.ദിവസവും അമൃതവേളയിൽ അറ്റെൻഷൻ ആകുന്ന നെയ്യ് ഒഴിച്ചുകൊണ്ടിരിക്കുമ്പോൾ ഈ നക്ഷത്രം സദാ തിളങ്ങികൊണ്ട് എല്ലാവരെയും ആകർഷിക്കും. ഏതുപോലെ ദീപത്തിൽ നെയ്യ് ഒഴിച്ചാൽ അത് ഏകരസമായി കത്തും.അതുപോലെ സമ്പൂർണ്ണ അറ്റെൻഷൻ കൊടുക്കുക എന്നാൽ അർത്ഥം ബാബയുടെ സർവ്വ ഗുണങ്ങളെയും ശക്തികളെയും സ്വയത്തിൽ ധാരണ ചെയ്യുക എന്നാണ്. ഈ അറ്റെൻഷനിലൂടെ ആകർഷണമൂർത്തിയായി മാറും.

സ്ലോഗന് :-
പരിധിയില്ലാത്ത വൈരാഗ്യ വൃത്തിയിലൂടെ സാധനയുടെ ബീജം പ്രത്യക്ഷമാക്കൂ.

അവ്യക്ത സൂചന- സ്വയവും സർവ്വരെയും പ്രതി മനസ്സിലൂടെ യോഗത്തിന്റെ ശക്തികളുടെ പ്രയോഗം ചെയ്യൂ.

യോഗത്തിന്റെ ശക്തി സമ്പാദിക്കുന്നതിനായി കർമ്മത്തിന്റെയും യോഗത്തിന്റെയും ബാലൻസ് ഇനിയും വർധിപ്പിക്കൂ. കർമ്മം ചെയ്യുമ്പോഴും യോഗത്തിന്റെ ശക്തിശാലിയായ സ്റ്റേജ് ഉണ്ടാകണം ഇതിന്റെ അഭ്യാസം വർധിപ്പിക്കണം. ഏതുപോലെ സേവനത്തിനായി കണ്ട്പിടുത്തങ്ങൾ ചെയ്യുന്നുണ്ട്,അതുപോലെ ഈ വിശേഷ അനുഭവങ്ങളുടെ അഭ്യാസത്തിനായി സമയം കണ്ടെത്തൂ നവീനത കൊണ്ട് വന്നു സർവ്വരുടേയും മുന്നിൽ ഉദാഹരണമാകൂ.

സൂചന- ഇന്ന് മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച്ചയാണ്, എല്ലാ രാജയോഗികളും തപസ്വികളുമായ സഹോദരി സഹോദരന്മാർ 6.30 മുതൽ 7.30 വരെ വിശേഷ യോഗാഭ്യാസത്തിന്റെ സമയം മാസ്റ്റർ സർവ്വ ശക്തിവാന്റെ ശക്തിശാലി സ്വരൂപത്തിൽ സ്ഥിതി ചെയ്ത് പ്രകൃതി സഹിതം സർവ്വ ആത്മാക്കൾക്കും പവിത്രതയുടെ കിരണങ്ങൾ കൊടുക്കൂ, സതോപ്രധാനമാക്കുന്നതിന്റെ സേവനം ചെയ്യൂ.