മധുരമായ കുട്ടികളേ- ഇപ്പോൾ
വീട്ടിലേക്ക് പോകണം അതിനാൽ ആത്മാ- അഭിമാനിയായി മാറൂ, ഒരു ബാബയെ ഓർമ്മിക്കൂ,
എങ്കിൽ അന്തിമ മനം എങ്ങനെയോ അതുപോലെ ഗതിയുണ്ടാകും.
ചോദ്യം :-
വിചിത്രനായ ബാബ നിങ്ങൾക്ക് ഏതൊരു വിചിത്രമായ രഹസ്യമാണ് മനസ്സിലാക്കിത്തന്നത്?
ഉത്തരം :-
ബാബ
പറയുന്നു കുട്ടികളേ, ഈ അനാദിയും അവിനാശിയുമായ ഡ്രാമ ഉണ്ടാക്കപ്പെട്ടതാണ്. ഇതിൽ
ഓരോരുത്തരുടേയും പാർട്ട് അടങ്ങിയിട്ടുണ്ട്. എന്തുതന്നെ സംഭവിച്ചാലും ഒന്നും
പുതിയതല്ല. ബാബ പറയുന്നു കുട്ടികളേ, ഇതിൽ എനിക്കൊരു മഹത്വവുമില്ല. ഞാനും
ഡ്രാമയുടെ ബന്ധനത്തിൽ ബന്ധനസ്ഥനാണ്. ഈ അത്ഭുതകരമായ രഹസ്യം കേൾപ്പിച്ച് ബാബ തന്റെ
മഹത്വത്തെ കുറച്ചിരിക്കുകയാണ്.
ഗീതം :-
അവസാനം ആ
ദിവസവും ഇന്ന് വന്നെത്തി............
ഓംശാന്തി.
മധുരമധുരമായ കുട്ടികൾ ഈ ഗീതം പാടിക്കൊണ്ടിരിക്കുകയാണ്. കുട്ടികൾ
മനസ്സിലാക്കുന്നുണ്ട് കൽപത്തിനുശേഷം ബാബ നമ്മളെ ധനവാനും ആരോഗ്യമുള്ളവരും
സമ്പന്നരുമാക്കുന്നതിനായി പവിത്രത, സുഖം, ശാന്തിയുടെ സമ്പത്ത് നൽകാൻ
വന്നിരിക്കുകയാണ്. ബ്രാഹ്മണരും ആശീർവാദം നൽകാറുണ്ടല്ലോ, ആയുഷ്മാൻ ഭവ, പുത്രവാൻ
ഭവ, ധനവാൻ ഭവ എന്നെല്ലാം. നിങ്ങൾ കുട്ടികൾക്ക് സമ്പത്ത്
ലഭിച്ചുകൊണ്ടിരിക്കുകയാണ്. ആശീർവാദത്തിന്റെ കാര്യമൊന്നും തന്നെയില്ല. കുട്ടികൾ
പഠിച്ചുകൊണ്ടിരിക്കുകയാണ്. കുട്ടികൾക്കറിയാം 5000 വർഷങ്ങൾക്കു മുമ്പും ബാബ
നമ്മളെ മനുഷ്യനിൽ നിന്നും ദേവത, നരനിൽ നിന്നും നാരായണനാക്കി മാറ്റാനുള്ള പഠിപ്പ്
പഠിപ്പിച്ചിട്ടുണ്ടായിരുന്നു. ഏതു കുട്ടികളാണോ പഠിച്ചുകൊണ്ടിരിക്കുന്നത്
അവർക്കറിയാം നമ്മൾ എന്താണ് പഠിച്ചുകൊണ്ടിരിക്കുന്നത് എന്ന്. അതിലും നമ്പർവൈസ്
പുരുഷാർത്ഥമനുസരിച്ചാണ് അറിയുന്നത്. ഇങ്ങനെ പറയും, ഞങ്ങൾ കുട്ടികൾക്കറിയാം ഈ
രാജധാനി സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്, ആദിസനാതന ദേവീദേവതാ ധർമ്മത്തിന്റെ രാജധാനി
സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. ആദ്യം ശൂദ്രനായിരുന്നു പിന്നീട് ബ്രാഹ്മണനായിമാറി
ഇനി ദേവതയായിമാറണം. ഇപ്പോൾ നമ്മൾ ശൂദ്രവർണ്ണത്തിലേതാണെന്ന് ലോകത്തിലുള്ള ആർക്കും
അറിയുകയില്ല. ഇത് സത്യമായ കാര്യമാണെന്ന് നിങ്ങൾ കുട്ടികൾക്ക് അറിയാം. ബാബ സത്യം
പറഞ്ഞുതന്ന് സത്യഖണ്ഡത്തിന്റെ സ്ഥാപന നടത്തിക്കൊണ്ടിരിക്കുകയാണ്. സത്യയുഗത്തിൽ
അസത്യവും പാപവും ഒന്നും തന്നെ ഉണ്ടായിരിക്കുകയില്ല. കലിയുഗത്തിൽ തന്നെയാണ് അജാമിൽ,
പാപാത്മാക്കൾ ഉള്ളത്. ഈ സമയം തികച്ചും മഹാനരകം തന്നെയാണ്. ദിനം പ്രതി മഹാനരകം
തന്നെയാണ് കാണപ്പെടുക. മനുഷ്യർ അങ്ങനെയുള്ള കർമ്മങ്ങൾ ചെയ്തുകൊണ്ടിരിക്കും
അതിലൂടെ മനസ്സിലാകും ലോകം തികച്ചും തമോപ്രധാനമായി മാറിക്കൊണ്ടിരിക്കുകയാണ്.
ഇതിൽത്തന്നെ കാമം മഹാശത്രുവാണ്. പലർക്കും പ്രയാസപ്പെട്ടാണ് ശുദ്ധവും
പവിത്രവുമായിരിക്കാൻ സാധിക്കുന്നത്. മുൻപേ സന്യാസിമാർ പറയുമായിരുന്നു,
ഇങ്ങനെയുള്ള കലിയുഗമാണുണ്ടാവുക, 12-13 വയസ്സായ പെൺകുട്ടികൾ കുട്ടികൾക്ക് ജന്മം
നൽകും. ഇപ്പോൾ അതേ സമയമാണ്. കുമാർ-കുമാരിമാർ മോശമായ പ്രവർത്തി
ചെയ്തുകൊണ്ടിരിക്കുകയാണ്. എപ്പോൾ പൂർണ്ണമായും തമോപ്രധാനമായി മാറുന്നുവോ അപ്പോൾ
ബാബ പറയുന്നു ഞാൻ വരും, എനിക്കും ഡ്രാമയിൽ പാർട്ട് അടങ്ങിയിട്ടുണ്ട്. ഞാനും
ഡ്രാമയുടെ ബന്ധനത്തിൽ ബന്ധിതനാണ്. നിങ്ങൾ കുട്ടികൾക്ക് ഇത് പുതിയ
കാര്യമൊന്നുമല്ല. ബാബ ഇങ്ങനെത്തന്നെയാണ് മനസ്സിലാക്കിത്തരുക. ചക്രം കറങ്ങി,
നാടകം പൂർത്തിയായിക്കഴിഞ്ഞു. ഇപ്പോൾ ബാബയെ ഓർമ്മിക്കുകയാണെങ്കിൽ നിങ്ങൾ
സതോപ്രധാനമായി മാറി സതോപ്രധാന ലോകത്തിന്റെ അധികാരിയായി മാറും. എത്ര സാധാരണമായാണ്
മനസ്സിലാക്കിത്തരുന്നത്. ബാബ തന്റെ പാർട്ടിനുപോലും ഇത്രയും മഹത്വം
കൊടുക്കുന്നില്ല. ഇത് എന്റെ പാർട്ടാണ്, പുതിയ കാര്യമൊന്നുമല്ല. ഓരോ 5000
വർഷത്തിനുശേഷവും എനിക്ക് വരുകതന്നെ വേണം. ഡ്രാമയിൽ ഞാൻ ബന്ധനസ്ഥനാണ്. ബാബ വന്ന്
നിങ്ങൾക്ക് സഹജമായ ഓർമ്മയുടെ യാത്ര പറഞ്ഞു തരുകയാണ്. അന്തിമ മനം പോലെ ഗതി......
ഇത് ഈ സമയത്തെക്കുറിച്ച് തന്നെയാണ് പറയുന്നത്. ഇത് അവസാന സമയമാണല്ലോ. ബാബ യുക്തി
പറഞ്ഞു തരികയാണ്, എന്നെ മാത്രം ഓർമ്മിക്കുകയാണെങ്കിൽ സതോപ്രധാനമായി മാറും.
കുട്ടികളും മനസ്സിലാക്കുന്നുണ്ട് നമ്മൾ പുതിയ ലോകത്തിന്റെ അധികാരിയായിമാറും.
ബാബ ഇടക്കിടക്ക് മനസ്സിലാക്കിത്തരുന്നുണ്ട്, ഒന്നും പുതിയതല്ല. ഒരു ജിന്നിന്റെ
കഥ കേൾപ്പിക്കാറുണ്ടല്ലോ - ജിന്ന് പറഞ്ഞു എനിക്ക് ജോലിതരൂ, അപ്പോൾ പറഞ്ഞു
ഏണിപ്പടി കയറി ഇറങ്ങിക്കോളൂ, ബാബയും പറയുന്നതിതാണ്, ഇത് കയറുന്നതിന്റെയും
ഇറങ്ങുന്നതിന്റെയും കളിയാണ്. പതീതത്തിൽ നിന്നു പാവനവും പാവനത്തിൽ നിന്നും
പതീതവുമായിമാറണം. ഇതൊരു പരിശ്രമത്തിന്റെ കാര്യമൊന്നുമല്ല. ഇത് വളരെ സഹജമാണ്,
പക്ഷെ യുദ്ധം ആരുമായാണ്. ഇത് മനസ്സിലാകാത്തതുകാരണം ശാസ്ത്രത്തിലും യുദ്ധത്തിന്റെ
കാര്യം എഴുതിയിട്ടുണ്ട്. വാസ്തവത്തിൽ മായാരാവണനു മുകളിൽ വിജയം നേടാനുള്ള വളരെ
വലിയ യുദ്ധമാണ്. കുട്ടികൾ കാണുന്നുണ്ട്, നമ്മൾ ഇടക്കിടക്ക് ബാബയെ ഓർമ്മിക്കുന്നു
പിന്നീട് മറന്നു പോകുന്നു. മായ ദീപത്തെ അണക്കുകയാണ് . ഇതിനെക്കുറിച്ച്
ഗുൽബകാവലിയുടെയും ഒരു കഥയുണ്ട്. കുട്ടികൾ ജയിക്കുന്നു, വളരെ നന്നായി നടക്കുന്നു,
പിന്നെ മായ വന്ന് ദീപം കെടുത്തുന്നു. മായയുടെ കൊടുങ്കാറ്റ് വളരെയധികം
വരുന്നുണ്ടെന്ന് കുട്ടികളും പറയുന്നുണ്ട്, അനേക പ്രകാരത്തിലുള്ള കൊടുങ്കാറ്റുകൾ
കുട്ടികളുടെ അടുത്തേക്ക് വരുന്നുണ്ട്. ചിലപ്പോൾ 8-10 വർഷമായ നല്ല നല്ല
വൃക്ഷങ്ങളെപ്പോലും വീഴ്ത്തുന്ന ഇങ്ങനെയുള്ള ശക്തമായ കൊടുങ്കാറ്റുകൾ വരുന്നു.
കുട്ടികൾക്കറിയാം, വർണ്ണിക്കുകയും ചെയ്യാറുണ്ട്. മാലയിലെ നല്ല നല്ല
മുത്തുകളായിരുന്നു. ഇന്ന് അവരില്ല. ആനയെ മുതല വിഴുങ്ങി ഇതും ഉദാഹരണമാണ്. ഇതാണ്
മായയുടെ കൊടുങ്കാറ്റ്.
ബാബ പറയുന്നു, ഈ 5 വികാരങ്ങളിൽ നിന്നും സ്വയത്തെ സംരക്ഷിക്കൂ. ഓർമ്മയിൽ
ഇരിക്കുകയാണെങ്കിൽ ശക്തിശാലിയായിരിക്കും. ദേഹി അഭിമാനിയായിമാറൂ. ബാബയുടെ ഈ
പഠിപ്പ് ഒരു പ്രാവശ്യമേ ലഭിക്കൂ. നിങ്ങൾ ആത്മാഭിമാനിയായി മാറൂ, ഇങ്ങനെ ഒരിക്കലും
ഒരാളും പറയുകയില്ല. സത്യയുഗത്തിലും ഇങ്ങനെ പറയുകയില്ല. നാമം, രൂപം, ദേശം, കാലം
എല്ലാം ഓർമ്മയുണ്ടായിരി ക്കുകതന്നെ ചെയ്യും. ഈ സമയം നിങ്ങൾക്ക്
മനസ്സിലാക്കിത്തരികയാണ് - ഇപ്പോൾ തിരിച്ച് വീട്ടിലേക്ക് പോകണം. നിങ്ങൾ ആദ്യം
സതോപ്രധാനമായിരുന്നു. സതോ, രജോ, തമോയിൽ നിങ്ങൾ പൂർണ്ണമായും 84 ജന്മങ്ങൾ എടുത്തു.
ഇതിൽ നമ്പർവൺ ഈ ബ്രഹ്മാവാണ്. മറ്റുള്ളവർക്ക് 83 ജന്മവുമാകാം, എന്നാൽ ബ്രഹ്മാവിന്
പൂർണ്ണമായും 84 ജന്മമാണ്. ഇദ്ദേഹം ആദ്യമാദ്യം ശ്രീ നാരായണനായിരുന്നു. ഇദ്ദേഹത്തെ
ക്കുറിച്ച് പറയുമ്പോൾ എല്ലാവർക്കും മനസ്സിലാക്കാൻ സാധിക്കും വളരെ ജന്മങ്ങളുടെ
അന്തിമത്തിൽ ജ്ഞാനമെടുത്ത് ഇദ്ദേഹം വീണ്ടും നാരായണനായി മാറുന്നു. വൃക്ഷത്തിലും
കാണിക്കുന്നുണ്ടല്ലോ- ഇവിടെയുള്ള ശ്രീ നാരായണൻ പിന്നീട് അവസാനം ബ്രഹ്മാവായി
നിൽക്കുന്നു. താഴെ രാജയോഗം പഠിച്ചുകൊണ്ടിരിക്കുന്നു. പ്രജാപിതാവിനെ ഒരിക്കലും
പരമപിതാവെന്ന് പറയാൻ സാധിക്കുകയില്ല. പരമപിതാവെന്ന് ഒരാളെ മാത്രമേ പറയുകയുള്ളൂ.
പ്രജാപിതാവെന്ന് ഇദ്ദേഹത്തെയാണ് പറയുന്നത്. ബ്രഹ്മാവ് ദേഹധാരിയും, ബാബ വിദേഹിയും
വിചിത്രനുമാണ്. ലൗകീക അച്ഛനെ പിതാവെന്നും ബ്രഹ്മാബാബയെ പ്രജാപിതാവെന്നും പറയും.
പരമപിതാവ് പരംധാമത്തിലാണ് ഇരിക്കുന്നത്. പ്രജാപിതാ ബ്രഹ്മാവ് പരംധാമത്തിൽ
ഇരിക്കുകയില്ല. സാകാരി ലോകത്തിൽ വന്നിരിക്കുകയാണ്. സൂക്ഷ്മവതനത്തിൽ പോലുമല്ല.
പ്രജകൾ സ്ഥൂലവതനത്തിലാണ്. പ്രജാപിതാവിനെ ഭഗവാനെന്നും പറയാൻ സാധിക്കില്ല. ഭഗവാന്
ശരീരത്തിന്റെ പേരില്ല. മനുഷ്യർ ശരീരത്തിനാണ് പേരുവെക്കുന്നത്. ഭഗവാൻ ഇതിൽ നിന്നും
വേറിട്ട വനാണ്. ആത്മാക്കൾ അവിടെ സ്ഥൂല നാമത്തിൽ നിന്നും രൂപത്തിൽ നിന്നും
വേറിട്ടാണ് ഇരിക്കുന്നത്. പക്ഷെ ആത്മാക്കൾ തന്നെയാണല്ലോ. സന്യാസിമാർക്കൊന്നും
ഇതറിയുകയില്ല. അവർ കേവലം വീട് ഉപേക്ഷിക്കുകയാണ് ചെയ്യുന്നത്. ബാക്കി ലോകത്തിലെ
വികാരങ്ങളുടെ അനുഭവികൾ തന്നെയാണല്ലോ. കൊച്ചു കുട്ടികൾക്ക് ഇതൊന്നും
അറിയുകതന്നെയില്ല, അതുകൊണ്ടാണ് അവരെ മഹാത്മാവാണെന്നു പറയുന്നത്. 5 വികാരങ്ങൾ
എന്താണെന്ന് അവർക്കറിയില്ല. കൊച്ചു കുട്ടികളെ പവിത്രം എന്നാണ് പറയുന്നത്. ഈ
സമയത്ത് ഒരാൾപോലും പവിത്രമായിട്ടില്ല. ചെറുതിൽ നിന്നും വലുതായിക്കഴിഞ്ഞാൽ പിന്നെ
പതീതം എന്നു പറയുമല്ലോ. ബാബ മനസ്സിലാക്കിത്തരികയാണ് ഈ ഡ്രാമയിൽ എല്ലാവർക്കും
വ്യത്യസ്തമായ പാർട്ടാണ് അടങ്ങിയിട്ടുള്ളത്. ഈ ചക്രത്തിൽ എത്ര ശരീരമാണ്
എടുക്കുന്നത്, എത്ര കർമ്മമാണ് ചെയ്യുന്നത്, ഇതെല്ലാം വീണ്ടും ആവർത്തിക്കുകതന്നെ
ചെയ്യും. ആദ്യമാദ്യം ആത്മാവിനെ തിരിച്ചറിയണം. ഇത്രയും ചെറിയ ആത്മാവിൽ 84
ജന്മങ്ങളുടെ അവിനാശി പാർട്ട് അടങ്ങിയിട്ടുണ്ട്. ഇതാണ് വളരെ അത്ഭുതകരമായ കാര്യം.
ആത്മാവും അവിനാശിയാണ്. ഡ്രാമയും അവിനാശിയാണ്. ഉണ്ടായതും ഉണ്ടാക്കപ്പെട്ടതുമാണ്.
എപ്പോൾ മുതൽ ആരംഭിച്ചു ഇത് പറയുകയില്ല. ഇത് സ്വാഭാവികമാണെന്നു പറയും. ആത്മാവ്
എങ്ങനെയാണ്, ഈ ഡ്രാമ എങ്ങനെയാണ് ഉണ്ടാക്കിയിരിക്കുന്നത്, ഇതിൽ ആർക്കും ഒന്നും
ചെയ്യാൻ സാധിക്കുകയില്ല. എങ്ങനെയാണോ സമുദ്രത്തിന്റെയും ആകാശത്തിന്റെയും അവസാനം
അളക്കാൻ സാധിക്കാത്തത്. ഇത് അവിനാശി നാടകമാണ്. എത്ര അത്ഭുതമാണ്. ഒരിക്കലും
ആർക്കും പറഞ്ഞുതരാൻ സാധിക്കുകയില്ല. ഈ എല്ലാ ആത്മാക്കളും അവരവരുടെ പാർട്ട്
അഭിനയിച്ചാണ് വരുന്നത്. നാടകം എപ്പോൾ ഉണ്ടാക്കി ഈ ഒരു ചോദ്യം ചോദിക്കാൻ
സാധിക്കില്ല. സുഖത്തിന്റെയും ദുഃഖത്തിന്റെയും ലോകം ഉണ്ടാക്കാൻ ഭഗവാന് എന്തു
സംഭവിച്ചു എന്നു പലരും ചോദിക്കാറുണ്ട്. ഇതെല്ലാം അനാദിയായിട്ടുള്ളതാണ്.
പ്രളയമൊന്നും ഉണ്ടായിട്ടില്ല. ഉണ്ടായതും ഉണ്ടാക്കപ്പെട്ടതുമാണ്,
എന്തുകൊണ്ടുണ്ടായി എന്നു ചോദിക്കാൻ സാധിക്കില്ല. വിവേകശാലിയായി മാറുമ്പോഴേ ബാബ
നിങ്ങൾക്ക് ആത്മാവിന്റെ ജ്ഞാനവും കേൾപ്പിക്കൂ. അപ്പോൾ നിങ്ങൾ ദിനംപ്രതി ഉന്നതി
നേടിക്കൊണ്ടിരിക്കും. ആദ്യമാദ്യം ബാബ വളരെ കുറച്ചേ
കേൾപ്പിച്ചിട്ടുണ്ടായിരുന്നുള്ളൂ. അത്ഭുതകരമായ കാര്യങ്ങളായിരുന്നു, എങ്കിലും
ആകർഷണമുണ്ടായിരുന്നു. ബാബയായിരുന്നു വലിച്ചത്. ഭഠ്ടിയിലും ആകർഷണം ഉണ്ടായിരുന്നു.
ഇതിനെയാണ് പിന്നീട് കൃഷ്ണനെ കംസപുരിയിൽ നിന്നും പുറത്തുകൊണ്ടുവന്നു എന്ന്
ശാസ്ത്രങ്ങളിൽ പറഞ്ഞിട്ടുള്ളത്. കംസൻ മുതലായവരൊന്നും അവിടെ ഉണ്ടായിരിക്കുകയില്ല
എന്നു നിങ്ങൾക്കറിയാം. ഗീത, ഭാഗവതം, മഹാഭാരതം എന്നിവ തമ്മിൽ ബന്ധമുണ്ട്, എന്നാൽ
അങ്ങനെയൊന്നുമില്ല. ദസറ മുതലായവ പരമ്പരയായി നടന്നുവരുന്നതാണെന്നാണ്
മനസ്സിലാക്കുന്നത്. രാവണൻ എന്ത് വസ്തുവാണെന്നുപോലും ആരും മനസ്സിലാക്കുന്നില്ല.
ആരെല്ലാമാണോ ദേവീ-ദേവതയായിരുന്നത്, അവർ താഴേക്കിറങ്ങിയിറങ്ങി പതീതമായി
മാറിക്കഴിഞ്ഞു. ഈ എല്ലാ കാര്യങ്ങളും ബാബയിരുന്നാണ് മനസ്സിലാക്കി ത്തരുന്നത്.
സൃഷ്ടി ചക്രത്തിന്റെ ആദിമധ്യ അന്ത്യത്തിന്റെ രഹസ്യത്തെ മറ്റാർക്കും അറിയുകയില്ല.
നിങ്ങൾ അറിയുന്നതിലൂടെ ചക്രവർത്തി രാജാവായി മാറുന്നു. ത്രിമൂർത്തിയിൽ
എഴുതിയിട്ടുണ്ട് - ഇത് നിങ്ങളുടെ ഈശ്വരീയ ജന്മസിദ്ധ അധികാരമാണ്. ബ്രഹ്മാവിലൂടെ
സ്ഥാപന, ശങ്കരനിലൂടെ വിനാശം, വിഷ്ണുവിലൂടെ പാലന..... വിനാശം തീർച്ചയായും
ഉണ്ടാവുക തന്നെ വേണം. പുതിയ ലോകത്തിൽ വളരെകുറച്ചുപേരേ ഉണ്ടാവൂ. ഇപ്പോഴാണെങ്കിൽ
അനേക ധർമ്മങ്ങളാണ്. ഒരു ആദിസനാതന ദേവീ-ദേവതാ ധർമ്മം ഇല്ലെന്നാണ്
മനസ്സിലാക്കുന്നത്. തീർച്ചയായും ആ ഒരു ധർമ്മം വേണം. മഹാഭാരതവും ഗീതയുമായി
സംബന്ധമുള്ളതാണ്. ഈ ചക്രം കറങ്ങിക്കൊണ്ടിരിക്കുകയാണ്. ഒരു സെക്കന്റുപോലും
നിൽക്കാൻ സാധിക്കുകയില്ല. ഇത് പുതിയ കാര്യമൊന്നുമല്ല, അനേകപ്രാവശ്യം
രാജപദവിനേടിയിട്ടുണ്ട് ആരുടെ വയറാണോ നിറഞ്ഞിരിക്കുന്നത് അവർ
ഗാംഭീര്യത്തോടുകൂടിയിരിക്കും. അവർ ഉള്ളുകൊണ്ടുമനസ്സിലാക്കും ഞങ്ങൾ എത്ര
പ്രാവശ്യം രാജപദവിനേടിയിട്ടുണ്ടായിരുന്നു, ഇന്നലത്തെ കാര്യമാണ്. ഇന്നലെ ദേവതകൾ
തന്നെയായിരുന്നു പിന്നീട് ചക്രം കറങ്ങി ഇന്നിപ്പോൾ പതീതമായിമാറി, വീണ്ടും നമ്മൾ
യോഗബലത്തിലൂടെ വിശ്വത്തിന്റെ ചക്രവർത്തി പദവി നേടും. ബാബ പറയുന്നു കൽപ-കൽപം
നിങ്ങൾ തന്നെയാണ് രാജപദവി നേടിയത്. ഒരൽപ്പം പോലും വ്യത്യാസം ഉണ്ടാവുകയില്ല.
രാജപദവിയിൽ ചിലർ ഉയർന്നവരും ചിലർ താഴ്ന്നവരുമായിരിക്കും. ഇങ്ങനെയാവുന്നതും
പുരുഷാർത്ഥമനുസരിച്ചാണ്.
നിങ്ങൾക്കറിയാം ആദ്യം നമ്മൾ കുരങ്ങനെക്കാളും മോശമായിരുന്നു. ഇപ്പോൾ ബാബ
ക്ഷേത്രത്തിലിരിക്കാൻ യോഗ്യതയുള്ളവരാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്. ആരാണോ
നല്ല നല്ല കുട്ടികൾ അവരുടെ ആത്മാവ് തിരിച്ചറിയുന്നുണ്ട്, ആദ്യം നമ്മൾ ഒന്നിനും
കൊള്ളാത്തവരായിരുന്നു. ഇപ്പോൾ നമ്മൾ മൂല്യമുള്ളവരായി മാറിക്കൊണ്ടിരിക്കുകയാണ്.
കൽപ- കൽപം ബാബ നമ്മളെ ഒന്നുമില്ലാത്തവരിൽ നിന്നും ധനവാനാക്കി മാറ്റുകയാണ്, കൽപം
മുമ്പുള്ളവർ തന്നെയാണ് ഈ കാര്യങ്ങളെ നല്ല രീതിയിൽ മനസ്സിലാക്കുന്നത്. നിങ്ങളും
പ്രദർശിനി മുതലായവ ചെയ്യാറുണ്ട്, ഒന്നും പുതിയതല്ല. ഇതിലൂടെതന്നെയാണ് നിങ്ങൾ
അമരപുരിയുടെ സ്ഥാപന ചെയ്തുകൊണ്ടിരിക്കുന്നത്. ഭക്തിമാർഗ്ഗത്തിലും ദേവികളുടെ
എത്ര ക്ഷേത്രങ്ങളാണുള്ളത്. ഇതെല്ലാം പൂജാരികളുടെ സാമഗ്രികളാണ്. പൂജ്യരുടെ
സാമഗ്രികൾ ഒന്നും തന്നെയില്ല. ബാബ പറയുന്നു ദിനം പ്രതിദിനം നിങ്ങൾക്ക് രഹസ്യമായ
പോയിന്റുകളാണ് മനസ്സിലാക്കിത്തരുന്നത്. ആദ്യത്തെ അനേക പോയിന്റുകൾ നിങ്ങളുടെ
അടുത്തുണ്ട്. അതിപ്പോൾ എന്തുചെയ്യും, അത് അങ്ങനെ തന്നെ ഇരിക്കുന്നുണ്ട്.
വർത്തമാനസമയത്ത് ബാബ പുതിയ പുതിയ പോയിന്റുകൾ
മനസ്സിലാക്കിത്തന്നുകൊണ്ടിരിക്കുന്നുണ്ട്. അവസാനത്തെ റിസൽട്ട് തന്നെയാണ്
ഉപകരിക്കുന്നത്. ബാബ പറയുന്നു കൽപം മുമ്പും നിങ്ങളെ ഇങ്ങനെ തന്നെയാണ്
കേൾപ്പിച്ചിരുന്നത്. നമ്പർവൈസായി പഠിച്ചുകൊണ്ടിരിക്കുകയാണ്. ചില വിഷയങ്ങളിൽ
ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നുണ്ട്. വ്യാപാരങ്ങളിലും ഗ്രഹപ്പിഴ ഉണ്ടാകാറുണ്ടല്ലോ,
ഇതിൽ നിരാശരാകേണ്ടതില്ല. വീണ്ടും എഴുന്നേറ്റ് പുരുഷാർത്ഥം ചെയ്യണം. കൂടുതൽ
പതീതമായി മാറിയവരാണ് നിലവിളിച്ചുകൊണ്ടിരിക്കുന്നത്. ഇവിടേയും ചിലർ വികാരങ്ങളിൽ
വീണു പോകുന്നുണ്ട്, എന്നിട്ടും ബാബ പറയുന്നു നല്ല രീതിയിൽ പുരുഷാർത്ഥം ചെയ്ത്
ഉയർന്ന പദവിനേടൂ. വീണ്ടും കയറാൻ ആരംഭിക്കണം. ബാബ പറയുന്നു വീണിട്ടുണ്ടെങ്കിൽ
വീണ്ടും എഴുന്നേൽക്കൂ. ഇങ്ങനെ വീണുപോയി കയറാൻ പരിശ്രമിക്കുന്നവർ ധാരാളം പേരുണ്ട്.
ബാബ ഒരിക്കലും അനുവദിക്കാതിരിക്കുകയില്ല. ഇങ്ങനെയും ധാരാളം പേർ വരും എന്നു
ബാബക്കറിയാം. ബാബ പുരുഷാർത്ഥം ചെയ്യൂ എന്നു പറയും. പിന്നീട് കുറച്ചെന്തെങ്കിലും
സഹായിയായെങ്കിലും മാറാമല്ലോ. ഡ്രാമാപ്ലാനനുസരിച്ച് എന്നു പറയാം. ബാബ പറയും നല്ല
കുട്ടിയാണ്, ഇപ്പോൾ തൃപ്തിയായി, വളരെ കഷ്ടം അനുഭവിച്ചു, ഇപ്പോൾ വീണ്ടും
പുരുഷാർത്ഥം ചെയ്യൂ. പരിധിയില്ലാത്ത ബാബ ഇങ്ങനെയാണല്ലോ പറയുക. ബാബയുടെ
അടുത്തേക്ക് എത്രപേരാണ് കാണാൻ വരുന്നത്. പറയുന്നതിതാണ്, പരിധിയില്ലാത്ത അച്ഛൻ
പറയുന്നത് അംഗീകരിക്കുകയില്ല, പവിത്രമായിരിക്കുകയില്ല. ആത്മാവാണെന്നു
മനസ്സിലാക്കി ആത്മാവിനോടു സംസാരിക്കുകയാണെങ്കിൽ അമ്പ് തറക്കും. മനസ്സിലാക്കൂ,
സ്ത്രീക്കാണ് അമ്പ് തറച്ചതെങ്കിൽ അവർ പറയും ഞാൻ പ്രതിജ്ഞ ചെയ്യും. എന്നാൽ
പുരുഷന് തറക്കുന്നില്ല. പിന്നീട് മുന്നോട്ടുപോകവേ അവരെയും ഉയർത്താനുള്ള പരിശ്രമം
ചെയ്യും. ധാരാളം പേർ ഇങ്ങനെയും വരുന്നുണ്ട്, അവരുടെ ഭാര്യമാരാണ് അവരെ
ജ്ഞാനത്തിലേക്ക് കൊണ്ടുവരുന്നത്. ഭാര്യയാണ് തന്റെ ഗുരു എന്ന് അവർ പറയും. ഇവരാണ്
നിങ്ങളുടെ ഗുരുവും ഈശ്വരനുമെന്ന് ബ്രാഹ്മണർ കൈ പിടിച്ചുകൊടുക്കുന്ന സമയത്ത്
പറയാറുണ്ട്. ഇവിടെ ബാബ പറയുന്നു നിങ്ങളുടേത് എല്ലാം ഒരു ബാബ തന്നെയാണ്.
എനിക്കൊരു ബാബ മാത്രം, രണ്ടാമതാരുമില്ല. എല്ലാവരും ഓർമ്മിക്കുന്നതും
ബാബയെത്തന്നെയാണ്. ഈ ഒന്നുമായിത്തന്നെ യോഗം വെക്കണം. ഈ ദേഹം പോലും എന്റെയല്ല.
ശരി.
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും പുലർകാലവന്ദനവും. ആത്മീയ
പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1.
എന്തെങ്കിലും ഗ്രഹപ്പിഴ വരുകയാണെങ്കിൽ മനോനൈരാശ്യമുള്ളവരായി മാറരുത്. വീണ്ടും
പുരുഷാർത്ഥം ചെയ്ത് ബാബയുടെ ഓർമ്മയിൽ ഇരുന്ന് ഉയർന്ന പദവി നേടണം.
2. തന്റെ സ്ഥിതി ഇത്രയും
ഉറപ്പുള്ളതാക്കിമാറ്റണം ഒരു മായയുടെ കൊടുങ്കാറ്റിനും യുദ്ധം ചെയ്യാൻ സാധിക്കരുത്.
വികാരങ്ങളിൽ നിന്നും സ്വയത്തെ സംരക്ഷിച്ചുകൊണ്ടിരിക്കണം.
വരദാനം :-
സർവ്വശക്തികളുടേയും പ്രകാശത്തിലൂടെ ആത്മാക്കൾക്ക് വഴികാണിച്ചു കൊടുക്കുന്ന
ചൈതന്യ ലൈറ്റ്ഹൗസ് ആയി ഭവിക്കട്ടെ.
ഞാൻ വിശ്വമംഗളസേവനത്തിനായി
പരംധാമത്തിൽനിന്നും അവതരിച്ച ആത്മാവാണ് എന്ന സ്മൃതി സദാ ഉണ്ടായിരിക്കുകയാണെങ്കിൽ
പിന്നെ ഏത് സങ്കൽപം എടുക്കുകയാണെങ്കിലും എന്ത് സംസാരിക്കുകയാണെങ്കിലും അതിൽ
വിശ്വമംഗളം അടങ്ങിയിട്ടുണ്ടാകും. മാത്രമല്ല ഇതേ സ്മൃതി ലൈറ്റ് ഹൗസിന്റെ ജോലി
ചെയ്യുകയും ചെയ്യുന്നു. എങ്ങിനെയാണോ ലൈറ്റ്ഹൗസിൽനിന്നും അനേകം നിറങ്ങളിലുള്ള
പ്രകാശം വരുന്നത് അതുപോലെ താങ്കൾ ചൈതന്യ ലൈറ്റ്ഹൗസിലൂടെ സർവ്വശക്തികളുടേയും
ലൈറ്റ് ആത്മാക്കൾക്ക് ഓരോ ചുവടിലും വഴികാണിക്കുന്നു.
സ്ലോഗന് :-
സ്നേഹത്തിനും
സഹയോഗത്തിനുമൊപ്പം ശക്തിരൂപമായി മാറുകയാണെങ്കിൽ രാജധാനിയിൽ ഉയർന്ന പദവി ലഭിക്കും.
അവ്യക്തസൂചന- ഇപ്പോൾ
സമ്പന്നവും കർമ്മാതീതവുമായി മാറാനുള്ള ദൃഢസങ്കൽപം എടുക്കൂ.
എങ്ങിനെയാണോ കർമ്മങ്ങൾ
ചെയ്യുന്നത് സ്വാഭാവികമായത് അതുപോലെ കർമ്മാതീതമാകുന്നതും സ്വാഭാവികമായി
മാറണം.കർമ്മം ചെയ്യുമ്പോൾ ബാബയുടെ ഓർമ്മ ഉണ്ടായിരിക്കണം.ആരാണോ സദാ കർമ്മയോഗി
സ്ഥിതിയിൽ ഇരിക്കുന്നത് അവർക്ക് സഹജമായി കർമ്മാതീതമാകാൻ കഴിയുന്നു.എപ്പോൾ
വേണമെങ്കിലും കർമ്മത്തിലേക്ക് വരുകയും എപ്പോൾ വേണമെങ്കിലും കർമ്മത്തിൽനിന്നും
വേറിടുകയും ചെയ്യണം.ഈ പ്രാക്ടീസ് കർമ്മം ചെയ്യുന്നതിനിടയിൽ ഇടക്കിടെ
ചെയ്തുകൊണ്ടിരിക്കൂ.