മധുരമായ
കുട്ടികളെ-പുണ്യാത്മാവായി മാറണമെങ്കിൽ ഒരു ബാബയെ ഓർമ്മിക്കൂ, ഓർമ്മയിലൂടെ
മാത്രമെ കറ ഇല്ലാതായി ആത്മാവ് പാവനമായി മാറുകയുള്ളൂ.
ചോദ്യം :-
ഏതൊരു സ്മൃതി ഉണ്ടായിരിക്കുകയാണെങ്കിൽ ഒരിക്കലും ഒരു കാര്യത്തിലും സംശയിക്കാൻ
സാധിക്കില്ല?
ഉത്തരം :-
ഡ്രാമയുടെ.
ഉണ്ടായതും ഉണ്ടാക്കപ്പെട്ടിട്ടുളളതുമാണ്, ഇനി ഒന്നും ഉണ്ടാകാനില്ല....ഈ
അനാദിയായ നാടകം മുന്നോട്ടു പൊയ്കൊണ്ടേയിരിക്കുന്നു. ഇതിൽ ഒരു കാര്യത്തിലും
സംശയിക്കേണ്ട ആവശ്യമില്ല. ഇത് നമ്മുടെ 84-ാമത്തെ അന്തിമ ജന്മമാണോ അല്ലയോ എന്ന്
പല കുട്ടികളും സംശയിച്ചുപോകുന്നു. ബാബ പറയുന്നു- സംശയിക്കേണ്ട. മനുഷ്യനിൽ നിന്ന്
ദേവതയായി മാറാനുള്ള പുരുഷാർത്ഥം ചെയ്യൂ.
ഓംശാന്തി.
കുട്ടികൾക്ക് ഓംശാന്തി യുടെ അർത്ഥം അറിയാം-ഞാൻ ആത്മാവാണ്, ആത്മാവായ എന്റെ
സ്വധർമ്മം ശാന്തിയാണ്. ശാന്തസ്വരൂപമായ ആത്മാവായ എന്റെ വാസസ്ഥാനം ശാന്തിധാമമാണ്.
ഈ പാഠം പക്കാ ആക്കൂ. ഇത് ആരാണ് മനസ്സിലാക്കിത്തരുന്നത്? ശിവബാബ. ഓർമ്മിക്കേണ്ടതും
ശിവബാബയെ തന്നെയാണ്. ശിവബാബക്ക് തന്റേതായ ശരീരമില്ല. അതുകൊണ്ടാണ് ഭക്തിയിൽ
ശിവന്റെ വാഹനമായി കാളയെ കാണിക്കുന്നത്. ക്ഷേത്രത്തിലും കാളയെ കാണിക്കുന്നുണ്ട്.
ഇതിനെയാണ് പൂർണ്ണ അജ്ഞാനം എന്നു പറയുന്നത്. ബാബ കുട്ടികൾക്ക് അഥവാ
ആത്മാക്കൾക്കാണ് മനസ്സിലാക്കിത്തരുന്നത്. ഇത് ആത്മാക്കളുടെ അച്ഛനായ ശിവനാണ്.
ബാബയ്ക്ക് ധാരാളം പേരുകളുണ്ട്. എന്നാൽ ഒരുപാട് പേരുകൾ കേട്ട് മനുഷ്യർ
ആശയക്കുഴപ്പത്തിലായിരിക്കുകയാണ്. വാസ്തവത്തിൽ ബാബയുടെ പേര് ശിവനെന്നാണ്.
ശിവജയന്തിയും ഭാരതത്തിൽ തന്നെയാണ് ആഘോഷിക്കുന്നത്. നിരാകാരനായ ബാബ വന്നാണ്
പതിതരെ പാവനമാക്കി മാറ്റുന്നത്. ചിലർ ബ്രഹ്മാവിനെ ഭഗീരഥനെന്നും ചിലർ
നന്ദീഗണമെന്നും പറയുന്നു. ഞാൻ ഏത് ഭാഗ്യശാലി രഥത്തിലാണ് വരുന്നതെന്ന് ബാബ
തന്നെയാണ് പറയുന്നത്. ഞാൻ ബ്രഹ്മാവിന്റെ ശരീരത്തിലാണ് പ്രവേശിക്കുന്നത്.
ബ്രഹ്മാവിലൂടെയാണ് ഭാരതത്തെ സ്വർഗ്ഗമാക്കി മാറ്റുന്നത്. നിങ്ങൾ എല്ലാ
ഭാരതവാസികൾക്കും ലക്ഷ്മീനാരായണന്റെ രാജ്യമുണ്ടായിരുന്നു എന്ന് അറിയാമല്ലോ.
നിങ്ങൾ എല്ലാ ഭാരതവാസികളായ കുട്ടികളും ആദിസനാതന ദേവീദേവതാ
ധർമ്മത്തിലുളളവരായിരുന്നു, സ്വർഗ്ഗവാസികളായിരുന്നു. 5000 വർഷങ്ങൾക്കു മുമ്പ്
ബാബ വന്നപ്പോൾ എല്ലാവരെയും സതോപ്രധാന സ്വർഗ്ഗത്തിന്റെ അധികാരികളാക്കി
മാറ്റിയിരുന്നു. പിന്നീട് തീർച്ചയായും പുനർജന്മങ്ങൾ എടുക്കുക തന്നെ വേണം. ബാബ
എത്ര വ്യക്തമായാണ് പറഞ്ഞു തരുന്നത്. ഇപ്പോൾ 90-ാം ജയന്തി ആഘോഷിക്കുന്നു. ശിവബാബ
അവതരിച്ച് ഇപ്പോൾ 90 വർഷങ്ങളായി. അതിനോടൊപ്പം ബ്രഹ്മാവ്,വിഷ്ണു,ശങ്കരനും
അവതരിച്ചു. ത്രിമൂർത്തി ബ്രഹ്മാവിന്റെ ജയന്തി എന്ന് കാണിക്കുന്നില്ല.
കാണിക്കേണ്ടത് അത്യാവശ്യമാണ്. കാരണം ബാബ പറയുന്നു, ഞാൻ ബ്രഹ്മാവിലൂടെ വീണ്ടും
സ്ഥാപന ചെയ്യുന്നു. ബ്രാഹ്മണർ ഉണ്ടായിക്കൊണ്ടിരിക്കുന്നു. അതിനാൽ
ബ്രഹ്മാവിന്റെയും ബ്രാഹ്മണ കുലത്തിലുള്ളവരുടെയും ജന്മമുണ്ടായി. പിന്നീട് നിങ്ങൾ
തന്നെയാണ് വിഷ്ണുപുരിയുടെയും അധികാരിയായി മാറുന്നത്. ബാബയുടെ ഓർമ്മയിലൂടെ
മാത്രമെ നിങ്ങളുടെ കറ ഇല്ലാതാകൂ. ഭാരതത്തിന്റെ പ്രാചീന യോഗം പ്രസിദ്ധമാണെങ്കിലും
ആരാണ് ഇത് പഠിപ്പിച്ചതെന്ന് ആർക്കും അറിയില്ല. ബാബ സ്വയം പറയുന്നു- അല്ലയോ
കുട്ടികളേ, അച്ഛനായ എന്നെ നിങ്ങൾ ഓർമ്മിക്കൂ. സമ്പത്ത് നിങ്ങൾക്ക് ബാബയിൽ
നിന്നാണ് ലഭിക്കുന്നത്. ഞാൻ നിങ്ങളുടെ അച്ഛനാണ്. ബാബ കല്പ-കല്പം വന്ന് നിങ്ങളെ
മനുഷ്യനിൽ നിന്ന് ദേവതയാക്കി മാറ്റുന്നു. കാരണം നിങ്ങൾ ദേവീ-ദേവതകളാണ് പിന്നീട്
84 ജന്മങ്ങൾ എടുത്ത് പതിതമായി. രാവണന്റെ മതമനുസരിച്ചല്ലേ ജീവിച്ചിരുന്നത്.
ഈശ്വരീയ മതത്തിലൂടെ നിങ്ങൾ സ്വർഗ്ഗത്തിന്റെ അധികാരികളായി മാറുന്നു.
ബാബ പറയുന്നു- ഞാൻ കൽപം മുമ്പും വന്നിരുന്നു. എന്തെല്ലാമാണോ കഴിഞ്ഞുപോകുന്നത്,
അതെല്ലാം കല്പ-കല്പം ആവർത്തിച്ചുകൊണ്ടേയിരിക്കും. ബാബ വീണ്ടും ഈ ബ്രഹ്മാവിൽ
പ്രവേശിക്കും, ഈ ദാദയെ മുക്തമാക്കും. പിന്നീട് ഈ കുട്ടികളുടെയെല്ലാം പാലന
ചെയ്യിക്കും. നിങ്ങൾക്കറിയാം നമ്മൾ തന്നെയായിരുന്നു സത്യയുഗത്തിലുണ്ടായിരുന്നത്.
നമ്മൾ ഭാരതവാസികൾക്കു തന്നെ 84 ജന്മങ്ങൾ എടുക്കണം. ആദ്യമാദ്യം നിങ്ങൾ സർവ്വഗുണ
സമ്പന്നരും 16 കലാ സമ്പൂർണ്ണരുമായിരുന്നു. യഥാ രാജാ-റാണി തഥാ പ്രജാ നമ്പർവൈസാണ്.
എല്ലാവർക്കും രാജാവായി മാറാൻ സാധിക്കില്ലല്ലോ. ബാബ മനസ്സിലാക്കി
തരുന്നു-സത്യയുഗത്തിൽ നിങ്ങൾ 8 ജന്മമെടുത്തു, ത്രേതായുഗത്തിൽ 12 ജന്മം....
നമ്മളാണ് ഈ പാർട്ട് അഭിനയിച്ചതെന്ന് സ്വയം മനസ്സിലാക്കൂ. ആദ്യം സൂര്യവംശീ
രാജധാനിയിൽ പാർട്ടഭിനയിച്ചു പിന്നീട് ചന്ദ്രവംശിയിലേക്ക് വന്നു. അതിനുശേഷം
താഴേക്കിറങ്ങി വാമ മാർഗ്ഗത്തിലേക്ക് വന്നു. ഭാരതവാസികൾ തന്നെയാണ് പൂർണ്ണമായും
84 ജന്മങ്ങൾ എടുത്തത്. മറ്റൊരു ധർമ്മത്തിലുള്ളവരും ഇത്രയും ജന്മങ്ങൾ
എടുക്കുന്നില്ല. ഗുരുനാനാക്ക് വന്നുപോയി 500 വർഷങ്ങളായി. ഏകദേശം 12-14 ജന്മങ്ങൾ
എടുത്തിരിക്കും. ഇതിന്റെ കണക്കെടുക്കാൻ സാധിക്കും. ക്രിസ്ത്യാനികൾ 2000
വർഷത്തിനുളളിൽ 60 പുനർജന്മങ്ങളെടുത്തിരിക്കും. വർദ്ധനവുണ്ടായിക്കൊണ്ടിരിക്കുന്നു.
പുനർജന്മങ്ങൾ എടുത്തുകൊണ്ടേയിരിക്കുന്നു. നമ്മൾ തന്നെയാണ് 84 ജന്മങ്ങൾ
അനുഭവിച്ചത് ഇനി വീണ്ടും സതോപ്രധാനമാകണം എന്നീ കാര്യങ്ങളെല്ലാം ബുദ്ധികൊണ്ട്
ചിന്തിക്കൂ. എന്തെല്ലാം കഴിഞ്ഞുപോയിട്ടുണ്ടോ അതെല്ലാം ഡ്രാമയാണ്. ഡ്രാമയിൽ
അടങ്ങിയിട്ടുള്ളത് ആവർത്തിക്കുക തന്നെ ചെയ്യും. ബാബ നിങ്ങളെ പരിധിയില്ലാത്ത
ചരിത്രത്തിലേക്കാണ് കൊണ്ടുപോകുന്നത്. നിങ്ങളാണ് പുനർജന്മങ്ങൾ എടുത്തു വന്നത്.
ഇപ്പോൾ നിങ്ങൾ 84 ജന്മങ്ങൾ പൂർത്തിയാക്കി. ഇപ്പോൾ ബാബ വീണ്ടും സ്മൃതിയുണർത്തി
തരുകയാണ് നിങ്ങളുടെ വീട് ശാന്തിധാമമാണ്. ആത്മാവിന്റെ രൂപമെന്താണ്? ബിന്ദു.
ശാന്തിധാമത്തിൽ ബിന്ദുക്കളുടെ വൃക്ഷമാണുള്ളത്. ആ നിരാകാരി വൃക്ഷത്തിലും
ആത്മാക്കൾ ഇരിക്കുന്നത് നമ്പർവൈസായാണ്. താഴേക്ക് ഇറങ്ങി വരുന്നതും നമ്പർവൈസായാണ്.
പരമാത്മാവും ബിന്ദുവാണ്. അല്ലാതെ ഇത്രയും വലിയ ലിംഗമൊന്നുമല്ല. ബാബ
പറയുന്നു-നിങ്ങൾ എന്റെ കുട്ടികളായി മാറുന്നു എങ്കിൽ നിങ്ങളെ ഞാൻ സ്വർഗ്ഗത്തിന്റെ
അധികാരികളാക്കി മാറ്റുന്നു. ആദ്യം നിങ്ങൾ എന്റേതായി മാറണം, പിന്നീട് ഞാൻ നിങ്ങളെ
പഠിപ്പിക്കുന്നു. അപ്പോൾ പറയുന്നു-ബാബാ ഞങ്ങൾ അങ്ങയുടേതാണ്. അതിനോടൊപ്പം
പഠിക്കുകയും വേണം. എന്റെതായി മാറിയാൽ നിങ്ങളുടെ പഠിപ്പും ആരംഭിച്ചു.
ബാബ പറയുന്നു- ഇത് നിങ്ങളുടെ അന്തിമ ജന്മമാണ്. താമര പുഷ്പത്തിനു സമാനം
പവിത്രമായി മാറൂ. കുട്ടികൾ പ്രതിജ്ഞ ചെയ്യാറുണ്ട്- ബാബാ അങ്ങയിൽ നിന്ന്
സമ്പത്തെടുക്കുന്നതിനുവേണ്ടി ഞങ്ങൾ ഒരിക്കലും പതിതമായി മാറില്ല. 63 ജന്മം
പതിതമായി. ഇത് 84 ജന്മങ്ങളുടെ കഥയാണ്. ബാബ വന്ന് സഹജമാക്കി മനസ്സിലാക്കി തരുന്നു.
ലൗകീക അച്ഛൻ പറഞ്ഞു തരുന്നതുപോലെ, ഇത് പരിധിയില്ലാത്ത ബാബയാണ്. ബാബ വന്ന്
ആത്മാക്കളോട് കുട്ടികളേ-കുട്ടികളേ എന്നു പറഞ്ഞാണ് സംസാരിക്കുന്നത്. ശിവരാത്രിയും
ആഘോഷിക്കുന്നു. ഇതാണ് പകുതി കല്പത്തിലെ രാത്രിയും പകുതി കല്പത്തിലെ പകലും. ഇപ്പോൾ
രാത്രിയുടെ അന്ത്യവും പകലിന്റെ ആരംഭവുമായ സംഗമമാണ്. ഭാരതം സത്യയുഗമായിരുന്നപ്പോൾ
പകലായിരുന്നു. സത്യ-ത്രേതായുഗത്തെയാണ് ബ്രഹ്മാവിന്റെ പകലെന്ന് പറയുന്നത്. നിങ്ങൾ
ബ്രാഹ്മണരല്ലേ! നിങ്ങൾ ബ്രാഹ്മണർക്കറിയാം ഇപ്പോൾ നമ്മുടെ രാത്രിയാണ്. ഇപ്പോൾ
ഭക്തിയും തമോപ്രധാനമാണ്. ഓരോ വാതിൽ തോറും അലഞ്ഞുകൊണ്ടിരിക്കുന്നു. എല്ലാവരുടെയും
പൂജ ചെയ്തുകൊണ്ടിരിക്കുന്നു. മുക്കവലയിലും പൂജിക്കുന്നു. മനുഷ്യശരീരത്തെയും
പൂജിക്കാറുണ്ട്. സന്യാസിമാർ ശിവോഹം എന്നു പറയുന്നു. പിന്നീട് മാതാക്കൾ പോയി അവരെ
പൂജിക്കുന്നു. ബ്രഹ്മാബാബ അനുഭവിയാണ്. ബ്രഹ്മാബാബ പറയുന്നു-ഞാനും ഒരുപാട് പൂജ
ചെയ്തിട്ടുണ്ട്. എന്നാൽ ആ സമയത്ത് ജ്ഞാനം ഉണ്ടായിരുന്നില്ല. മനുഷ്യർക്ക് ഫലങ്ങൾ
അർപ്പിക്കുകയും ജലം അഭിഷേകം നടത്തുകയും ചെയ്യാറുണ്ട്. ഇതും വഞ്ചനയായില്ലേ! എന്നാൽ
ഇതെല്ലാം വീണ്ടും ആവർത്തിക്കപ്പെടും. ഭക്തരുടെ രക്ഷകനാണ് ഭഗവാൻ, കാരണം എല്ലാവരും
ദുഃഖികളല്ലേ! ബാബ മനസ്സിലാക്കി തരുന്നു-ദ്വാപരയുഗം മുതൽ നിങ്ങൾ ഗുരുക്കൻമാരെ
സ്വീകരിച്ചു വന്നു, ഭക്തിമാർഗ്ഗത്തിൽ താഴേക്ക് ഇറങ്ങി വന്നു. ഇപ്പോഴും
സാധുക്കന്മാർ പോലും സാധനകളെല്ലാം ചെയ്യുന്നു. ബാബ പറയുന്നു-ഇവരെയും ഞാനാണ്
ഉദ്ധരിക്കുന്നത്. സംഗമയുഗത്തിൽ നിങ്ങളുടെ സദ്ഗതിയുണ്ടാകുന്നു. പിന്നീട് നിങ്ങൾ
84 ജന്മങ്ങൾ എടുക്കുന്നു. ബാബയെ ജ്ഞാനസാഗരനെന്നും മനുഷ്യസൃഷ്ടിയുടെ
ബീജരൂപമെന്നുമാണ് പറയുന്നത്. സത്യവും ചൈതന്യവും ആനന്ദ സ്വരൂപവുമാണ്. ബാബ
ഒരിക്കലും നശിക്കുന്നില്ല, ബാബയിൽ ജ്ഞാനമുണ്ട്. ജ്ഞാനത്തിന്റെയും
സ്നേഹത്തിന്റെയും സാഗരനാണെങ്കിൽ തീരച്ചയായും അവരിൽ നിന്നും സമ്പത്ത് ലഭിക്കുക
തന്നെ വേണം. ഇപ്പോൾ നിങ്ങൾ കുട്ടികൾക്ക് സമ്പത്ത് ലഭിച്ചുകൊണ്ടിരിക്കുകയാണ്.
ശിവബാബയല്ലേ! ബ്രഹ്മാബാബയും അച്ഛനാണ്. ശിവബാബയാകുന്ന അച്ഛൻ ബ്രഹ്മാവിലൂടെ
നിങ്ങളെ പഠിപ്പിക്കുന്നു. അതുകൊണ്ടാണ് പ്രജാപിതാ ബ്രഹ്മാകുമാർ-കുമാരികളെന്നു
പറയുന്നത്. എത്രയധികം ബ്രഹ്മാകുമാർ-കുമാരിമാരാണുള്ളത്. പറയുന്നു-നമുക്ക് അച്ഛനിൽ
നിന്നുമാണ് സമ്പത്ത് ലഭിക്കുന്നത്. കുട്ടികൾ പറയുന്നു-ബാബ നമ്മെ നരകവാസിയിൽ
നിന്നും സ്വർഗ്ഗവാസിയാക്കി മാറ്റുന്നു. ബാബ പറയുന്നു-അല്ലയോ കുട്ടികളെ, എന്നെ
ഓർമ്മിക്കൂ എന്നാൽ നിങ്ങളുടെ ശിരസ്സിലുള്ള പാപഭാരം ഭസ്മമായിത്തീരുന്നു. പിന്നീട്
നിങ്ങൾ സതോപ്രധാനമായി മാറും. നിങ്ങൾ സത്യമായ സ്വർണ്ണം, സത്യമായ ആഭരണമായിരുന്നു.
ആത്മാവും ശരീരവും രണ്ടും സതോപ്രധാനമായിരുന്നു. ആത്മാവ് പിന്നീട് സതോ, രജോ,
തമോയിലേക്ക് വരുമ്പോൾ തമോഗുണീ ശരീരം ലഭിക്കുന്നു. ബാബ നിങ്ങൾക്ക് നിർദേശം
നൽകുന്നു-കുട്ടികളെ എന്നെ ഓർമ്മിക്കൂ. പതിത-പാവനാ വരൂ എന്ന് പറഞ്ഞ് എന്നെ
തന്നെയല്ലേ വിളിച്ചത്. ഭാരതത്തിലെ പ്രാചീന രാജയോഗം വളരെ പ്രസിദ്ധമാണ്. അതാണ്
നിങ്ങൾ കുട്ടികളെ പഠിപ്പിക്കുന്നത്. ബാബയുമായി യോഗം വെക്കൂ എന്നാൽ നിങ്ങളുടെ
കറകളെല്ലാം കത്തിയെരിയും. എത്രത്തോളം ഓർമ്മിക്കുന്നുവോ അത്രത്തോളം കറ
ഇല്ലാതായിക്കൊണ്ടിരിക്കും. ഓർമ്മ തന്നെയാണ് മുഖ്യമായ കാര്യം. ജ്ഞാനം ബാബ
നൽകി-സത്യയുഗത്തിൽ യഥാ രാജാ-റാണി തഥാ പ്രജാ എല്ലാവരും പവിത്രമായിരുന്നു, ഇപ്പോൾ
എല്ലാവരും പതിതരാണ്. ബാബ പറയുന്നു- ബ്രഹ്മാവിന്റെ അനേക ജന്മങ്ങളുടെ അന്തിമ
ജന്മത്തിലാണ് ബാബ പ്രവേശിക്കുന്നത്. ബ്രഹ്മാവിനെ ഭാഗ്യശാലി രഥമെന്നാണ് പറയുന്നത്.
ബ്രഹ്മാവ് ഈ രാജയോഗം പഠിച്ചാണ് ആദ്യത്തെ നമ്പറിലേക്ക് പോകുന്നത്. എല്ലാവരും
നമ്പർവൈസല്ലേ! മുഖ്യമായും ഒരു പേരാണുണ്ടാവുക. ബാബ കുട്ടികൾക്ക് 84 ജന്മങ്ങളുടെ
രഹസ്യം വളരെ നല്ല രീതിയിൽ മനസ്സിലാക്കി തന്നിട്ടുണ്ട്. നിങ്ങൾ ആദി സനാതന
ദേവീ-ദേവതാ ധർമ്മത്തിലുള്ളവരാണ്. അല്ലാതെ ഹിന്ദു ധർമ്മത്തിലുള്ളവരല്ല. നിങ്ങൾ
കർമ്മം കൊണ്ടും ധർമ്മം കൊണ്ടും ശ്രേഷ്ഠരായിരുന്നു. പിന്നീട് രാവണന്റെ
പ്രവേശനമുണ്ടായപ്പോൾ ധർമ്മവും കർമ്മവും ഭ്രഷ്ടമായിപ്പോയി. സ്വയത്തെ ദേവീ-ദേവത
എന്ന് പറയുന്നതിൽ ലജ്ജ തോന്നുന്നതുകൊണ്ടാണ് ഹിന്ദു എന്ന പേര് വെച്ചത്.
വാസ്തവത്തിൽ ആദി സനാതന ദേവീ-ദേവതാ ധർമ്മത്തിലുള്ളവരായിരുന്നു. നിങ്ങളാണ് 84
ജന്മങ്ങൾ എടുത്ത് പിന്നീട് പതിതമായത്. 84-ന്റെ ചക്രം ഭാരതവാസികൾക്കുവേണ്ടിയാണ്.
എല്ലാവർക്കും തിരിച്ചുപോവുക തന്നെ വേണം. ആദ്യം പോകുന്നത് നിങ്ങളാണ്. വിവാഹ
ഘോഷയാത്ര പോകാറില്ലേ! ശിവബാബയെ പ്രിയതമൻ എന്നും പറയുന്നു. നിങ്ങൾ പ്രിയതമകൾ ഈ
സമയത്ത് മോശവും തമോപ്രധാനവുമാണ്. അവരെ വീണ്ടും പുഷ്പമാക്കി തിരികെ
കൊണ്ടുപോകുന്നു. ആത്മാക്കളെയാണ് പാവനമാക്കി തിരിച്ചുകൊണ്ടുപോകുന്നത്. ബാബയെ
മുക്തിദാതാവെന്നും വഴികാട്ടിയുമെന്നാണ് പറയുന്നത്. പരിധിയില്ലാത്ത ബാബയാണ്
കൊണ്ടുപോകുന്നത്. ബാബയുടെ പേരെന്താണ്? ശിവബാബ. പേര് ലഭിക്കുന്നത് ശരീരത്തിനാണ്.
എന്നാൽ പരമാത്മാവിന്റെ പേര് തന്നെ ശിവനെന്നാണ്. ബ്രഹ്മാവിനും വിഷ്ണുവിനും
ശങ്കരനും സൂക്ഷ്മ ശരീരമുണ്ട്. ശിവബാബക്ക് ഏതൊരു ശരീരവുമില്ല. ശിവബാബ എന്ന്
തന്നെയാണ് പറയുന്നത്. കുട്ടികൾ പറയുന്നു-അല്ലയോ മാതാ-പിതാ, ഞങ്ങൾ അങ്ങയുടെ
കുട്ടിയായിരിക്കുകയാണ്. മറ്റുള്ളവർ കേവലം വിളിച്ചുകൊണ്ടിരിക്കുന്നു, കാരണം
അവർക്ക് ആരെയാണ് വിളിക്കുന്നതെന്ന് അറിയില്ല. അഥവാ എല്ലാവരും ബാബയെ അറിഞ്ഞു
കഴിഞ്ഞാൽ എന്തു സംഭവിക്കുമെന്നേ അറിയില്ല. ദൈവീക വൃക്ഷത്തിന്റെ തൈകൾ ഇപ്പോൾ
നട്ടുപിടിപ്പിക്കുന്നു. വജ്രത്തിൽ നിന്നും കക്കക്കു സമാനമായി മാറാൻ 84 ജന്മങ്ങൾ
എടുക്കുന്നു. പിന്നീട് ആദ്യം മുതൽക്ക് ആവർത്തിക്കപ്പെടും. ലോകത്തിന്റെ ചരിത്രവും
ഭൂമിശാസ്ത്രവും ആവർത്തിക്കപ്പെടും. ബാബ മനസ്സിലാക്കി തരുന്നു-നിങ്ങളാണ്
പൂർണ്ണമായും 84 ജന്മങ്ങൾ എടുത്തത്. 84 ലക്ഷമല്ല. ഇത് വളരെ വലിയ തെറ്റാണ്. 84
ലക്ഷം ജന്മങ്ങളെന്ന് മനസ്സിലാക്കിയതിനാൽ കല്പത്തിന്റെ ആയുസ്സ് ലക്ഷക്കണക്കിന്
വർഷങ്ങളാണെന്ന് പറഞ്ഞു. ഇത് തികച്ചും അസത്യമാണ്. ഭാരതം ഇപ്പോൾ അസത്യഖണ്ഡമാണ്.
സത്യഖണ്ഡത്തിൽ നിങ്ങൾ സദാ സുഖികളായിരുന്നു. ഈ സമയം നിങ്ങൾ 21 ജന്മത്തേക്കുള്ള
സമ്പത്തെടുക്കുന്നു. എല്ലാം നിങ്ങളുടെ പുരുഷാർത്ഥത്തിന്റെ ആധാരത്തിലാണ്.
രാജധാനിയിൽ എന്തു പദവി വേണമോ അതെടുത്തോളൂ. ഇതിൽ മായാജാലത്തിന്റെ
കാര്യമൊന്നുമില്ല. അതെ, മനുഷ്യനിൽ നിന്നും ദേവതയായി മാറുമെന്നത് തീർച്ചയാണ്. ഇത്
നല്ല മായാജാലമല്ലേ. നമ്മൾ ബാബയുടെ കുട്ടികളായി എന്ന് നിങ്ങൾ സെക്കന്റിലാണ്
അറിയുന്നത്. കല്പ-കല്പം ബാബ നമ്മെ സ്വർഗ്ഗത്തിന്റെ അധികാരിയാക്കി മാറ്റുന്നു.
പകുതി കല്പമായി അലഞ്ഞുകൊണ്ടിരുന്നു, എന്നാൽ ആരും തന്നെ സ്വർഗ്ഗവാസിയായിട്ടില്ല.
ബാബ വന്ന് നിങ്ങൾ കുട്ടികളെ യോഗ്യരാക്കി മാറ്റുന്നു. തീർച്ചയായും ഭാരതത്തിൽ
മഹാഭാരതയുദ്ധമുണ്ടായിരുന്നു, രാജയോഗവും പഠിപ്പിച്ചിരുന്നു. ശിവബാബ പറയുന്നു-ഞാൻ
തന്നെയാണ് വന്ന് നിങ്ങളെ പഠിപ്പിക്കുന്നത്. അല്ലാതെ ക്രിസ്തുവല്ല. ഇപ്പോൾ
നിങ്ങളുടെ അനേക ജന്മങ്ങൾക്കു ശേഷമുളള അന്തിമ ജന്മമാണ്, ഇതിൽ സംശയിക്കരുത്.
നിങ്ങൾ ഭാരതവാസികളാണ്. നിങ്ങളുടെ ധർമ്മം വളരെയധികം സുഖം നൽകുന്നതാണ്. മറ്റു
ധർമ്മത്തിലുള്ളവർക്കൊന്നും വൈകുണ്ഡത്തിലേക്ക് വരാൻ സാധിക്കില്ല. ഈ അനാദി ഡ്രാമ
മുന്നോട്ട് പൊയ്കൊണ്ടിരിക്കുന്നു. എപ്പോൾ ഉണ്ടായതാണെന്ന് പറയാൻ സാധിക്കില്ല.
ഇതിന് ഒരവസാനവുമില്ല. ലോകത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും
ആവർത്തിക്കപ്പെടുന്നു. ഈ സംഗമയുഗം ചെറിയ യുഗമാണ്. കുടുമി ബ്രാഹ്മണരുടേതാണ്. ബാബ
നിങ്ങൾ ബ്രാഹ്മണരെ ദേവതയാക്കി മാറ്റുന്നു. അതിനാൽ തീർച്ചയായും ബ്രഹ്മാവിന്റെ
കുട്ടിയായി മാറണം. നിങ്ങൾക്ക് അച്ഛനിൽ നിന്നാണ് സമ്പത്ത് ലഭിക്കുന്നത്. ഏതു വരെ
സ്വയത്തെ ബി.കെ എന്ന് മനസ്സിലാക്കുന്നില്ലയോ, അതുവരെ എങ്ങനെ സമ്പത്ത്
ലഭിക്കാനാണ്. എന്നാലും ആരെങ്കിലും അല്പമെങ്കിലും ജ്ഞാനം കേൾക്കുകയാണെങ്കിൽ
സാധാരണ പ്രജയിലേക്ക് വരും. തീർച്ചയായും വരുക തന്നെ വേണം. ശിവബാബ ബ്രഹ്മാവിലൂടെ
ബ്രാഹ്മണ, ദേവത, ക്ഷത്രിയ ധർമ്മം സ്ഥാപിക്കുന്നു. ഗീതയല്ലാതെ മറ്റൊരു
ശാസ്ത്രവുമില്ല. ഗീത, സർവ്വോത്തമ ദൈവീക ധർമ്മ ശാസ്ത്രമാണ്. ഇതിലൂടെ 3
ധർമ്മത്തിന്റെ സ്ഥാപനയുണ്ടാകുന്നു. ഇവിടുന്നാണ് ബ്രാഹ്മണനാകേണ്ടത്.
ദേവതയാകേണ്ടതും ഇവിടെ നിന്നു തന്നെയാണ്. ശരി.
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ
പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1.
ഓരോരുത്തരുടെയും നിശ്ചിത പാർട്ടിനെ മനസ്സിലാക്കി സദാ നിശ്ചിന്തമായിരിക്കണം.
ഉണ്ടായതും ഉണ്ടാക്കപ്പെട്ടതും ഉണ്ടായിക്കൊണ്ടിരിക്കുന്നതുമായ....... ഡ്രാമയിൽ
ദൃഢതയോടെയിരിക്കണം.
2. ഈ ചെറിയ സംഗമയുഗത്തിൽ
ബാബയിൽ നിന്നും പൂർണ്ണ സമ്പത്തെടുക്കണം. ഓർമ്മയുടെ ബലത്താൽ കറ കളഞ്ഞ് സ്വയത്തെ
കക്കയിൽ നിന്നും വജ്ര സമാനമാക്കി മാറ്റണം. മധുരമായ വൃക്ഷത്തിന്റെ
തൈകളായിത്തീരുവാൻ യോഗ്യരാകണം.
വരദാനം :-
ഒരു ബാബയുടെ
ഓർമ്മയിൽ സദാ മഗ്നമായിരുന്ന് ഏകരസ അവസ്ഥ ഉണ്ടാക്കുന്ന സാക്ഷീദൃഷ്ടാവായി
ഭവിക്കട്ടെ.
ഇപ്പോൾ സങ്കല്പത്തിലോ
സ്വപ്നത്തിലോ പോലും വരാത്ത പേപ്പർ വരാനിരിക്കുകയാണ്. എന്നാൽ താങ്കളുടെ
പ്രാക്ടീസ് അപ്രകാരമായിരിക്കണം എങ്ങനെയാണോ പരിധിയുള്ള നാടകം സാക്ഷിയായി
കാണുന്നത് പിന്നെയത് വേദനാജനകമോ തമാശയോ ആകട്ടെ, വ്യത്യാസമൊന്നുമുണ്ടാകില്ല.
അതേപോലെ ചിലരുടേത് രമണീയമായ പാർട്ടാകട്ടെ, സ്നേഹീ ആത്മാവിന്റെ ഗൗരവമായ
പാർട്ടാകട്ടെ...... ഓരോ പാർട്ടും സാക്ഷീദൃഷ്ടാവായി കാണൂ, ഏകരസ അവസ്ഥയിലിരിക്കൂ.
പക്ഷെ അങ്ങനെയുള്ള അവസ്ഥ അപ്പോഴേ ഉണ്ടാകൂ എപ്പോഴാണോ സദാ ഒരു ബാബയുടെ ഓർമ്മയിൽ
മഗ്നമായിരിക്കുന്നത്.
സ്ലോഗന് :-
ദൃഢനിശ്ചയത്തിലൂടെ തന്റെ ഭാഗ്യത്തെ നിശ്ചിതമാക്കൂ എങ്കിൽ സദാ
നിശ്ചിന്തമായിരിക്കാം.
അവ്യക്ത സൂചനകൾ:-
നിശ്ചയത്തിന്റെ അടിത്തറ ശക്തിശാലിയാക്കി സദാ നിർഭയരും നിശ്ചിന്തരുമായിരിക്കൂ.
കർമ്മം ചെയ്യുന്നതിന്
മുമ്പ് ഈ നിശ്ചയം ചെയ്യൂ അതായത് നാം വിജയിച്ചത് തന്നെയാണ്. അനേക കല്പം
വിജയിച്ചതാണ്. അനേക കല്പം അനേകം തവണ വിജയിയായി വിജയമാലയിൽ കോർക്കപ്പെടുന്ന
പൂജ്യരായിരുന്നുവെങ്കിൽ ഇപ്പോൾ അത് തന്നെ ആവർത്തിക്കണം. നടന്ന കർമ്മം വീണ്ടും
ആവർത്തിക്കണം, അതിനാൽ പറയാറുണ്ട് 'ഉണ്ടായതും ഉണ്ടാക്കപ്പെട്ടതുമായ'......
ഉണ്ടാക്കപ്പെട്ടതാണ് പക്ഷെ ഇപ്പോൾ വീണ്ടും ആവർത്തിച്ച് ഉണ്ടായതും
ഉണ്ടാക്കപ്പെട്ടതും എന്ന ചൊല്ലിനെ പൂർത്തീകരിക്കണം.