മധുരമായകുട്ടികളെ -
ബാബവന്നിരിക്കുകയാണ്നിങ്ങള്കുട്ടികള്ക്ക്അവിനാശിസമ്പത്ത്
നേടിത്തരുന്നതിനായി, ഇപ്പോള്നിങ്ങള്ജ്ഞാനരത്നങ്ങള്സമ്പാദിക്കുവാന്എത്രആഗ്ര
ഹിക്കുന്നുവോഅത്ചെയ്യാന്സാധിക്കും.
ചോദ്യം :-
ആസൂരീയ സംസ്ക്കാരങ്ങളെ മാറ്റി ദൈവീക സംസ്ക്കാരം ഉണ്ടാക്കുന്നതിന് വേണ്ടി ഏതൊരു
വിശേഷ പുരുഷാര്ത്ഥമാണ് വേണ്ടത്?
ഉത്തരം :-
സംസ്ക്കാരങ്ങളെ പരിവര്ത്തനപ്പെടുത്തുന്നതിന് എത്ര സാധിക്കുമോ ദേഹീ
അഭിമാനിയായിരിക്കുന്നതിനുള്ള അഭ്യാസം ചെയ്യൂ. ദേഹാഭിമാനത്തില് വരുന്നതുകൊണ്ട്
തന്നെയാണ് ആസൂരീയ സംസ്ക്കാരമുണ്ടാകുന്നത്. ആസൂരീയ സംസ്ക്കാരങ്ങളെ മാറ്റി ദൈവീക
സംസ്ക്കാരമുള്ളവരാക്കി മാറ്റുന്നതിന് വേണ്ടിയാണ് ബാബ വന്നിരിക്കുന്നത്,
പുരുഷാര്ത്ഥം ചെയ്യൂ ആദ്യം ഞാന് ദേഹീ ആത്മാവാണ്, പിന്നീടാണ് ഈ ശരീരം.
ഗീതം :-
നിങ്ങള്
രാത്രി ഉറങ്ങി നഷ്ടപ്പെടുത്തി............
ഓംശാന്തി.
ഈ ഗീതം കുട്ടികള് അനേകം തവണ കേട്ടതാണ്. ആത്മീയ കുട്ടികള്ക്ക് വേണ്ടി ആത്മീയ
അച്ഛന് ജാഗ്രത നല്കികൊണ്ടിരിക്കുകയാണ്, അതായത് ഈ സമയം
നഷ്ടപ്പെടുത്തുവാനുള്ളതല്ല. അത്യധികം വരുമാനം ഉണ്ടാക്കേണ്ട സമയമാണിത്. വരുമാനം
ഉണ്ടാക്കി തരുന്നതിന് വേണ്ടി തന്നെയാണ് ബാബ വന്നിരിക്കുന്നത്. വരുമാനവും
അളവറ്റതാണ്, ആര്ക്ക് എത്ര സമ്പത്ത് നേടണമോ നേടാന് സാധിക്കുന്നു. ഇത് അവിനാശീ
ജ്ഞാന രത്നങ്ങളാല് സഞ്ചി നിറയ്ക്കാനുള്ള സമ്പാദ്യമാണ്. ഇത് ഭാവിയിലേയ്ക്ക്
വേണ്ടിയുള്ളതാണ്. അത് ഭക്തിയാണ്, ഇത് ജ്ഞാനമാണ്. രാവണരാജ്യം തുടങ്ങുമ്പോഴാണ്
ഭക്തിയാരംഭിക്കുന്നതെന്നും മനുഷ്യര്ക്കറിയില്ല. പിന്നീട് ബാബ വന്ന്
രാമരാജ്യത്തിന്റെ സ്ഥാപന ചെയ്യുമ്പോള് ജ്ഞാനം ആരംഭിക്കുന്നു. ജ്ഞാനം പുതിയ
ലോകത്തേയ്ക്ക് വേണ്ടിയുള്ളതാണ്, ഭക്തി പഴയ ലോകത്തേയ്ക്ക് വേണ്ടിയും. ബാബയിപ്പോള്
പറയുകയാണ് ആദ്യം സ്വയത്തെ ദേഹീ(ആത്മാവ്) ആണെന്ന് മനസ്സിലാക്കണം. നിങ്ങള്
കുട്ടികളുടെ ബുദ്ധിയിലുണ്ട് - നമ്മളാദ്യം ആത്മാവാണ്, പിന്നീടാണ് ശരീരം. പക്ഷെ
ഡ്രാമാ പ്ലാനനുസരിച്ച് മനുഷ്യരെല്ലാം മോശമായിരിക്കുന്നു അതിനാല് ആദ്യം നമ്മള്
ദേഹമാണെന്നും പിന്നീടാണ് ദേഹിയെന്നും തല തിരിഞ്ഞ് മനസ്സിലാക്കിയിരിക്കുകയാണ്.
ബാബ പറയുകയാണ് ഇത് വിനാശിയാണ്. ഇതിനെ നിങ്ങള് സ്വീകരിക്കുകയും ഉപേക്ഷിക്കുകയും
ചെയ്യുന്നു. ആത്മാവിലാണ് സംസ്ക്കാരമുള്ളത്. ദേഹാഭിമാനത്തില് വന്നതുകൊണ്ട്
സംസ്ക്കാരം ആസൂരീയമായി മാറുന്നു. പിന്നീട് ആസൂരീയ സംസ്ക്കാരത്തെ ദൈവീക
സംസ്ക്കാരമാക്കി മാറ്റുന്നതിന് വേണ്ടി ബാബയ്ക്ക് വരേണ്ടി വരുന്നു. രചയിതാവായ ഒരു
ബാബയുടെത് തന്നെയാണ് ഈ മുഴുവന് രചനയും. ബാബയെ എല്ലാവരും ഫാദര്(അച്ഛന്) എന്ന്
പറയുന്നു. ലൗകിക അച്ഛനെയും ഫാദറെന്ന് പറയുന്നത് പോലെ. അച്ഛനും അമ്മയും ഈ
രണ്ടക്ഷരവും വളരെ മാധുര്യമുള്ളതാണ്. രചയിതാവെന്ന് അച്ഛനെ തന്നെയാണ് പറയുക.
അച്ഛന് ആദ്യം അമ്മയെ ദത്തെടുക്കുന്നു പിന്നീട് രചന രചിക്കുന്നു. പരിധിയില്ലാത്ത
ബാബയും പറയുകയാണ് ഞാന് ഇദ്ദേഹത്തില് പ്രവേശിക്കുന്നു, ഇദ്ദേഹത്തിന്റെ പേര്
പ്രസിദ്ധമാണ്. ഭാഗ്യരഥമെന്നും പറയാറുണ്ട്. മനുഷ്യന്റെ തന്നെയാണ് ചിത്രം
കാണിക്കുന്നത്. ഏതെങ്കിലും കാളയുടെയൊന്നുമല്ല. ഭാഗ്യരഥം മനുഷ്യന്റെ ശരീരമാണ്.
ബാബ തന്നെയാണ് വന്ന് കുട്ടികള്ക്ക് തന്റെ പരിചയം നല്കുന്നത്. നിങ്ങള് സദാ പറയൂ
ഞങ്ങള് ബാപ്ദാദയുടെയടുത്ത് പോവുകയാണ്. കേവലം ബാബയെന്ന് പറയുമ്പോള് അത്
നിരാകാരനായിപ്പോകും. നിരാകാരനായ ബാബയുടെയടുത്ത് ശരീരമുപേക്ഷിക്കുമ്പോഴാണ് പോകാന്
കഴിയുക, അങ്ങനെയൊന്നും ഒരാള്ക്കും പോകാന് സാധിക്കില്ല. ഈ ജ്ഞാനം ബാബ തന്നെയാണ്
നല്കുന്നത്. ബാബയുടെയടുത്ത് മാത്രമാണ് ഈ ജ്ഞാനമുള്ളത്. അവിനാശീ ജ്ഞാന
തര്നങ്ങളുടെ ഖജനാവാണ്. ബാബ ജ്ഞാന രത്നങ്ങളുടെ സാഗരമാണ്. ജലത്തിന്റെ കാര്യമല്ല.
ജ്ഞാന രത്നങ്ങളുടെ ഭണ്ഡാരയാണ്. അതില് ജ്ഞാനമുണ്ട്. ജലത്തെ ജ്ഞാനമെന്ന് പറയില്ല.
എങ്ങനെയാണോ മനുഷ്യരില് വക്കീലിന്റെയും ഡോക്ടറുടെയും ജ്ഞാനമുള്ളത്, ഇതും
ജ്ഞാനമാണ്. ഈ ജ്ഞാനത്തെ തന്നെയാണ് ഋഷി-മുനി മുതലായവര് രചയിതാവിന്റെയോ രചനയുടെയോ
ആദി-മധ്യ-അന്ത്യത്തിന്റെ ജ്ഞാനം ഞങ്ങള്ക്കറിയുകയില്ലെന്ന് പറഞ്ഞിരുന്നത്.
അതാണെങ്കില് ഒരു രചയിതാവിന് മാത്രമേ അറിയൂ. വൃക്ഷത്തിന്റെ ബീജരൂപവും ബാബ
തന്നെയാണ്. സൃഷ്ടിയുടെ ആദി-മധ്യ-അന്ത്യത്തിന്റെ ജ്ഞാനം ബാബയിലാണ്. ബാബ എപ്പോള്
വന്നോ അപ്പോള് കേള്പ്പിക്കുന്നു. നിങ്ങള്ക്കിപ്പോള് ഈ ജ്ഞാനം ലഭിച്ചിരിക്കുകയാണ്
അതിനാല് ഈ ജ്ഞാനത്തിലൂടെ നിങ്ങള് ദേവതയായി മാറുന്നു. ജ്ഞാനം നേടിയ ശേഷം പ്രാപ്തി
നേടുന്നു. പിന്നീടവിടെ ഈ ജ്ഞാനത്തിന്റെ ആവശ്യമുണ്ടായിരിക്കുകയില്ല. ദേവതകളില് ഈ
ജ്ഞാനമില്ലാത്തതുകൊണ്ട് അവര് അജ്ഞാനിയാണെന്നല്ല. അല്ല, അവര് ഈ ജ്ഞാനത്തിലൂടെ
പദവി പ്രാപ്തമാക്കുകയാണ്. ബാബാ, വരൂ എന്ന് ബാബയെ വിളിക്കുകയും ചെയ്യുന്നു,
ഞങ്ങള് എങ്ങനെ പതിതത്തില് നിന്നും പാവനമായി മാറും, അതിന് വേണ്ടി വഴി അഥവാ ജ്ഞാനം
പറഞ്ഞു തരൂ എന്തുകൊണ്ടെന്നാല് വഴി അറിയുകയില്ല. നമ്മള് ആത്മാക്കള്
ശാന്തിധാമത്തില് നിന്നും വന്നിരിക്കുകയാണെന്ന് നിങ്ങള്ക്കിപ്പോളറിയാം. അവിടെ
ആത്മാക്കള് ശാന്തമായിരിക്കുന്നു. ഇവിടെ പാര്ട്ടഭിനയിക്കാന് വന്നിരിക്കുകയാണ്.
ഇത് പഴയ ലോകമാണ്, അപ്പോള് തീര്ച്ചയായും പുതിയ ലോകമുണ്ടായിരിന്നു.
അതെപ്പോഴായിരുന്നു, ആരാണ് രാജ്യം ഭരിച്ചിരുന്നത് - ഇതാര്ക്കും അറിയില്ല.
നിങ്ങളിപ്പോള് ബാബയിലൂടെ അറിഞ്ഞു. ബാബ തന്നെയാണ് ജ്ഞാനത്തിന്റെ സാഗരന്, സദ്ഗതി
ദാതാവ്. ബാബയെ തന്നെയാണ് വിളിക്കുന്നത് ബാബാ വന്ന് ഞങ്ങളുടെ ദുഖത്തെ ഇല്ലാതാക്കൂ,
സുഖ-ശാന്തി നല്കൂ. ആത്മാവിനറിയാം പക്ഷെ തമോപ്രധാനമായിരിക്കുന്നതുകൊണ്ട് വീണ്ടും
ബാബ വന്ന് പരിചയം നല്കികൊണ്ടിരിക്കുന്നു. മനുഷ്യര് ആത്മാവിനെയോ, പരമാത്മാവിനെയോ
അറിയുന്നില്ല. ആത്മാവിന് പരമാത്മാ-അഭിമാനിയായി മാറാനുള്ള ജ്ഞാനമേയില്ല. മുമ്പ്
നിങ്ങള്ക്കും അറിയുമായിരുന്നില്ല. ഇപ്പോള് ജ്ഞാനം ലഭിച്ചതുകൊണ്ട് മനസ്സിലായി
രൂപം മനുഷ്യന്റെയും സ്വഭാവം കുരങ്ങന്റെയുമായിരുന്നുവെന്ന്.
ബാബയിപ്പോള് ജ്ഞാനം നല്കിയതിനാല് നമ്മളും നോളേജ്ഫുള് ആയി മാറിയിരിക്കുന്നു.
രചയിതാവിന്റെയും രചനയുടെയും ജ്ഞാനം ലഭിച്ചിരിക്കുന്നു. നിങ്ങള്ക്കറിയാം ഭഗവാന്
നമ്മേ പഠിപ്പിക്കുകയാണ്, അതിനാല് വളരെയധികം ലഹരിയുണ്ടായിരിക്കണം. ബാബ
ജ്ഞാനത്തിന്റെ സാഗരമാണ്, ബാബയില്പരിധിയില്ലാത്ത ജ്ഞാനമുണ്ട്. നിങ്ങള്
ആരുടെയടുത്തേയ്ക്ക് വേണമെങ്കിലും പോകൂ - സൃഷ്ടിയുടെ ആദി-മധ്യ-അന്ത്യത്തിന്റെ
മാത്രമല്ല നമ്മള് ആത്മാവ് എന്തു വസ്തുവാണ്, അതു പോലും അറിയുകയില്ല. ബാബയെ
ഓര്മ്മിക്കുകയും ചെയ്യുന്നുണ്ട്, ദുഖത്തെ ഇല്ലാതാക്കി സുഖം നല്കുന്നവനെന്ന്,
എന്നിട്ട് ഈശ്വരന് സര്വ്വവ്യാപിയാണെന്ന് പറയുകയും ചെയ്യുന്നു. ബാബ പറയുകയാണ്
ഡ്രാമയനുസരിച്ച് അവരിലും ഒരു ദോഷവുമില്ല. മായ തികച്ചും തുച്ഛബുദ്ധിയാക്കി
മാറ്റിയിരിക്കുന്നു. കീടങ്ങള് പിന്നെ അഴുക്കില് തന്നെയാണ് സുഖം കണ്ടെത്തുന്നത്.
ബാബ അഴുക്കില് നിന്ന് പുറത്തുകൊണ്ടുവരുന്നതിന് വന്നിരിക്കുകയാണ്. മനുഷ്യര്
ചെളിക്കുഴിയില് അകപ്പെട്ടിരിക്കുകയാണ്. ജ്ഞാനത്തെ അറിയുന്നേയില്ലായെങ്കില് എന്തു
ചെയ്യും. ചെളിയില് കുടുങ്ങി പോയിരിക്കുകയാണ് പിന്നെ അതില് നിന്നും പുറത്തു
കൊണ്ടുവരുക എന്നത് വളരെ ബുദ്ധിമുട്ടായി മാറുന്നു. പകുതി മുക്കാല് ഭാഗത്തോളും
പുറത്തുകൊണ്ടു വന്ന് കൈ ഉപേക്ഷിച്ചാല് പിന്നെ വീണ്ടും വീണുപോകുന്നു. ചില
കുട്ടികള് മറ്റുള്ളവര്ക്ക് ജ്ഞാനം കൊടുത്ത് കൊടുത്ത് സ്വയം മായയുടെ അടി
വാങ്ങുന്നു എന്തുകൊണ്ടെന്നാല് ബാബയുടെ നിര്ദ്ദേശത്തിന് വിരുദ്ധമായി കാര്യങ്ങള്
ചെയ്യുന്നു. മറ്റുള്ളവരെ പുറത്തു കടത്താന് പരിശ്രമിക്കുന്നു സ്വയം വീഴുകയും
ചെയ്യുന്നു പിന്നെ അവരെ പുറത്തുകൊണ്ടു വരുന്നതിന് വളരെയധികം പരിശ്രമിക്കേണ്ടി
വരുന്നു കാരണം മായയോട് തോറ്റു പോയിരിക്കുകയാണ്. അവരെ അവരുടെ പാപം തന്നെ
മുറിവേല്പ്പിക്കുന്നു. മായയുടെ യുദ്ധമല്ലേ. ഇപ്പോള്നിങ്ങള് യുദ്ധമൈതാനത്തിലാണ്.
അവര് ബാഹുബലം കൊണ്ട് യുദ്ധം ചെയ്യുന്ന ഹിംസക സേനകളാണ്. നിങ്ങള് അഹിംസകരാണ്.
നിങ്ങള് അഹിംസയിലൂടെ രാജ്യം നേടുന്നു. രണ്ടു പ്രകാരത്തിലുള്ള ഹിംസയുണ്ടല്ലോ.
ഒന്നാമത്തേത് കാമം, രണ്ടാമത്തെ ഹിംസയാണ് ആരെയെങ്കിലും അടിക്കുകയോ കൊല്ലുകയോ
ചെയ്യുക. നിങ്ങളിപ്പോള് ഡബിള് അഹിംസകരായി മാറിയിരിക്കുകയാണ്. ഈ ജ്ഞാനബലത്തിന്റെ
യുദ്ധം ആര്ക്കുമറിയുകയില്ല. അഹിംസയെന്ന് എന്തിനെയാണ് പറയുന്നത് ഇതാര്ക്കും
അറിയുകയില്ല. ഭക്തി മാര്ഗ്ഗത്തിലെ സാമഗ്രികള് എത്രയധികമാണ്. പാടുന്നുമുണ്ട്
പതിത പാവനാ വരൂ പക്ഷെ ഞാനെങ്ങനെയാണ് വന്ന് പാവനമാക്കി മാറ്റുന്നത് - ഇതാര്ക്കും
അറിയില്ല. ഗീതയിലും മനുഷ്യനെ ഭഗവാനെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു.
ശാസ്ത്രമുണ്ടാക്കിയിരിക്കുന്നത് മനുഷ്യര് തന്നെയാണ്. മനുഷ്യര് തന്നെയാണ്
പഠിക്കുന്നത്. ദേവതകള്ക്ക് ശാസ്ത്രം പഠിക്കേണ്ടതിന്റെ ആവശ്യമില്ല. അവിടെ ഒരു
ശാസ്ത്രവും ഉണ്ടായിരിക്കുകയില്ല. ജ്ഞാനം, ഭക്തി, പിന്നെ വൈരാഗ്യം. ഏതിനോടുള്ള
വൈരാഗ്യം? ഭക്തിയോട്, പഴയ ലോകത്തോടുള്ള വൈരാഗ്യം. പഴയ ശരീരത്തോടുള്ള വൈരാഗ്യം.
ബാബ പറയുകയാണ് ഈ കണ്ണുകള് കൊണ്ട് എന്തെല്ലാം കാണുന്നുണ്ടോ അതൊന്നും
ഉണ്ടായിരിക്കില്ല. ഈ മുഴുവന് മോശമായ ലോകത്തോടും വൈരാഗ്യം. ബാക്കി പുതിയ
ലോകത്തിന്റെ സാക്ഷാത്ക്കാരം നിങ്ങള് ദിവ്യ ദൃഷ്ടിയിലൂടെ ചെയ്യുന്നു. നിങ്ങള്
പഠിക്കുന്നത് തന്നെ പുതിയ ലോകത്തേയ്ക്ക് വേണ്ടിയാണ്. ഈ പഠിപ്പൊരിക്കലും ഈ
ജന്മത്തേയ്ക്ക് വേണ്ടി മാത്രമല്ല. ബാക്കി എന്തെല്ലാം പഠിപ്പുണ്ടോ, ആ സമയത്ത് ആ
ജന്മത്തേക്ക് വേണ്ടിയുള്ളതാണ്. ഇപ്പോഴാണെങ്കില് സംഗമമാണ് അതുകൊണ്ട് ഇപ്പോള്
നിങ്ങള് എന്താണോ പഠിക്കുന്നത് അതിന്റെ പ്രാപ്തി നിങ്ങള്ക്ക് പുതിയ ലോകത്തില്
ലഭിക്കുന്നു. പരിധിയില്ലാത്ത ബാബയില് നിന്ന് നിങ്ങള്ക്ക് എത്ര വലിയ പ്രാപ്തിയാണ്
ലഭിക്കുന്നത്. പരിധിയില്ലാത്ത ബാബയില് നിന്ന് പരിധിയില്ലാത്ത സുഖത്തിന്റെ
പ്രാപ്തിയുണ്ടാകുന്നു. അതിനാല് കുട്ടികള്ക്ക് പൂര്ണ്ണമായ പുരുഷാര്ത്ഥം ചെയ്ത്
ശ്രീമതത്തിലൂടെ നടക്കണം. ബാബ ശ്രേഷ്ഠത്തിലും ശ്രേഷ്ഠമാണ്. ബാബയിലൂടെ നിങ്ങള്
ശ്രേഷ്ഠരായി മാറുന്നു. ബാബയാണെങ്കില്സദാ ശ്രേഷ്ഠം തന്നെയാണ്. നിങ്ങളെ
ശ്രേഷ്ഠരാക്കി മാറ്റുന്നു. 84 ജന്മങ്ങളെടുത്തെടുത്ത് പിന്നീട് നിങ്ങള്
ഭ്രഷ്ടരായി മാറുകയാണ്. ബാബ പറയുന്നു ഞാനാണെങ്കില് ജനന-മരണത്തില് വരുന്നില്ല.
ആരെയാണോ നിങ്ങള് കുട്ടികള് തിരിച്ചറിഞ്ഞത് ആ ഭാഗ്യശാലീ രഥത്തില് ഞാനിപ്പോള്
പ്രവേശിക്കുന്നു. ഇപ്പോള് നിങ്ങളുടെ ചെറിയ വൃക്ഷമാണ്. വൃക്ഷത്തിന് കൊടുങ്കാറ്റും
ബാധിക്കുമല്ലോ. ഇലകള് പൊഴിഞ്ഞു വീഴുന്നു. അനേകം പൂക്കള് വരുന്നു പിന്നീട്
കൊടുങ്കാറ്റ് വരുന്നതുകൊണ്ട് വീണു പോകുന്നു. ചിലര് നല്ല രീതിയില് ഫലം
ഉണ്ടാക്കുന്നു പിന്നീട് മായയുടെ കൊടുങ്കാറ്റില് വീണു പോകുന്നു. മായയുടെ
കൊടുങ്കാറ്റ് വളരെ തീക്ഷ്ണമാണ്. അവിടെ ബാഹുബലം, ഇവിടെ യോഗബലം അഥവാ ഓര്മ്മയുടെ
ബലം. ഓര്മ്മ എന്ന അക്ഷരം നിങ്ങള് ഉറപ്പിക്കൂ. അവര് യോഗം-യോഗം എന്ന വാക്ക്
പറഞ്ഞുകൊണ്ടിരിക്കുന്നു. നിങ്ങളുടെത് ഓര്മ്മയാണ്. നടക്കുമ്പോഴും കറങ്ങുമ്പോഴും
ബാബയെ ഓര്മ്മിക്കുക, ഇതിനെ യോഗമെന്ന് പറയില്ല. യോഗമെന്ന അക്ഷരം സന്യാസിമാരിലാണ്
പ്രസിദ്ധം. അനേകപ്രകാരത്തിലുള്ള യോഗം പഠിപ്പിക്കുന്നു. ബാബയെത്ര സഹജമായാണ്
പറയുന്നത്- എഴുന്നേല്ക്കുമ്പോഴും-ഇരിക്കുമ്പോഴും, നടക്കുമ്പോഴും-കറങ്ങുമ്പോഴും
ബാബയെ ഓര്മ്മിക്കൂ. നിങ്ങള് പകുതി കല്പത്തിലെ പ്രിയതമകളാണ്. എന്നെ
ഓര്മ്മിച്ചുകൊണ്ടേ വന്നു. ഞാനിപ്പോള് വന്നിരിക്കുന്നു. ആത്മാവിനെയാരും
അറിയുന്നില്ല അതുകൊണ്ട് ബാബ വന്ന് യഥാര്ത്ഥ തിരിച്ചറിവ് ചെയ്യിക്കുന്നു. ഇതും
മനസ്സിലാക്കേണ്ട വളരെ വലിയ കാര്യമാണ്. ആത്മാവ് അതി സൂക്ഷ്മവും അവിനാശിയുമാണ്.
ആത്മാവ് വിനാശമാകുന്നതുമല്ല, ആത്മാവിന്റെ പാര്ട്ട് വിനാശമാകാനും കഴിയില്ല. ഈ
കാര്യങ്ങള് ഉയര്ന്ന ബുദ്ധിയുള്ളവര് ബുദ്ധിമുട്ടി മനസ്സിലാക്കുന്നു.
ശാസ്ത്രങ്ങളിലും ഈ കാര്യങ്ങളില്ല.
നിങ്ങള് കുട്ടികള്ക്ക് ബാബയെ ഓര്മ്മിക്കുന്നതിന് വളരെയധികം പരിശ്രമിക്കേണ്ടി
വരുന്നു. ജ്ഞാനം വളരെ സഹജമാണ്. ബാക്കി വിനാശ കാലത്ത് പ്രീത ബുദ്ധിയും വിപരീത
ബുദ്ധിയും ഇത് ഓര്മ്മിക്കുന്നതിന് വേണ്ടി പറയപ്പെടുന്നതാണ്. ഓര്മ്മ
നല്ലതാണെങ്കില് പ്രീത ബുദ്ധിയെന്ന് പറയപ്പെടുന്നു. പ്രീതിയും
അവ്യഭിചാരിയായിരിക്കണം. സ്വയം ചോദിക്കണം - നമ്മള് ബാബയെ എത്രത്തോളം
ഓര്മ്മിക്കുന്നുണ്ട്? ഇതും മനസ്സിലായി ബാബയോട് പ്രീതി വെച്ച് വെച്ച് എപ്പോള്
കര്മ്മാതീത അവസ്ഥയുണ്ടാകുന്നുവോ അപ്പോള് ഈ ശരീരം ഉപേക്ഷിക്കും യുദ്ധവും
ആരംഭിക്കും. ബാബയോട് എത്രത്തോളം പ്രീതിയുണ്ടാകന്നുവോ അത്രയും തമോപ്രധാനത്തില്
നിന്നും സതോപ്രധാനമായി മാറും. പരീക്ഷ ഒരേ സമയത്തു തന്നെയുണ്ടാകുമല്ലോ. എപ്പോള്
പൂര്ണ്ണമായ സമയം വരുന്നുവോ, എല്ലാവരുടെതും പ്രീതബുദ്ധിയായി മാറുന്നുവോ, ആ സമയം
പിന്നെ വിനാശമുണ്ടാകുന്നു. അതു വരെ വഴക്ക് മുതലായവ ഉണ്ടായികൊണ്ടിരിക്കുന്നു.
വിദേശത്തുള്ളവരും മനസ്സിലാക്കുന്നു മരണമിപ്പോള് മുന്നിലാണ്, ഏതോ പ്രേരകനുണ്ട്,
അദ്ദേഹം ഞങ്ങളിലൂടെ ബോംബുകളെല്ലാം ഉണ്ടാക്കിക്കുകയാണ്. പക്ഷെ എന്തു ചെയ്യാന്
കഴിയും. ഡ്രാമയിലുള്ളതാണല്ലോ. തന്റെ തന്നെ ശാസ്ത്രത്തിന്റെ ബലത്തിലൂടെ തന്റെ
കുലത്തിന്റെ മരണം കൊണ്ടുവരുന്നു. കുട്ടികള് പറയുന്നു പാവനലോകത്തിലേയ്ക്ക് കൊണ്ടു
പോകൂ, അപ്പോള് ശരീരത്തെ ഒരിക്കലും കൊണ്ടു പോകില്ല. ബാബ കാലന്റെയും കാലനാണല്ലോ.
ഈ കാര്യങ്ങള് ആരും അറിയുന്നില്ല. പാടാറുണ്ട് മാനിന് പ്രാണ വേദന വേട്ടക്കാരന്
വിളയാട്ടം. അവര് പറയും വിനാശം ഇല്ലാതാകട്ടെ, ശാന്തിയുണ്ടാകട്ടെ. വിനാശമുണ്ടാകാതെ
സുഖ-ശാന്തി എങ്ങനെ സ്ഥാപിതമാകും. അതുകൊണ്ട് ചക്രത്തത്തിന് മേല് തീര്ച്ചയായും
മനസ്സിലാക്കി കൊടുക്കൂ. ഇപ്പോള് സ്വര്ഗ്ഗത്തിന്റെ കവാടം തുറക്കുകയാണ്. ബാബ
പറഞ്ഞിരുന്നു ഇതിനെക്കുറിച്ചും ഒരു പുസ്തം അടിച്ചിറക്കൂ - ഗേറ്റ് വേ റ്റൂ
ശാന്തിധാമം-സുഖധാമം(ശാന്തിധാമത്തിലേയ്ക്കും സുഖധാമത്തിലേയ്ക്കുമുള്ള കവാടം).
ഇതിന്റെ അര്ത്ഥവും മനസ്സിലാക്കുന്നില്ല. വളരെ സഹജമാണ്, പക്ഷെ കോടിയില് ചിലര്
വളരെ ബുദ്ധിമുട്ടി മനസ്സിലാക്കുന്നു. നിങ്ങള്ക്ക് പ്രദര്ശിനി മുതലായവയിലൊന്നും
ഒരിക്കലും നിരാശയുണ്ടാവരുത്. പ്രജയെ ഉണ്ടാക്കണമല്ലോ. ലക്ഷ്യം വളരെ വലുതാണ്,
പരിശ്രമം ഉണ്ടാവുന്നു. പരിശ്രമം ഓര്മ്മയുടെയാണ്. അതില് തോല്വി ഒരുപാട്
ഉണ്ടാകുന്നു. ഓര്മ്മയും അവ്യഭിചാരിയായിരിക്കണം. മായ ഇടയ്ക്കിടയ്ക്ക്
മറവിപ്പിക്കുന്നു. പരിശ്രമമില്ലാതെ ഒരിക്കലും വിശ്വത്തിന്റെ അധികാരിയായി മാറാന്
സാധിക്കില്ല. പൂര്ണ്ണമായ പുരുഷാര്ത്ഥം ചെയ്യണം- നമ്മള് സുഖധാമത്തിന്റെ
അധികാരികളായിരുന്നു. അനേകം തവണ ചക്രം കറങ്ങി വന്നു. ഇപ്പോള് ബാബയെ ഓര്മ്മിക്കണം.
മായ ഒരുപാട് വിഘ്നമിടുന്നു. ബാബയുടെയടുത്ത് സേവനത്തിന്റെ വാര്ത്തയും വരുന്നുണ്ട്.
ഇന്ന് വിദ്വല് സദസ്സിന് മനസ്സിലാക്കി കൊടുത്തൂ, ഇന്ന് ഇത് ചെയ്തു.......
ഡ്രാമയനുസരിച്ച് മാതാക്കളുടെ പേര് പ്രസിദ്ധമാകുക തന്നെ വേണം. നിങ്ങള് കുട്ടികള്
ഈ ചിന്ത വെയ്ക്കണം, മാതാക്കളെ മുന്നോട്ട് കൊണ്ടുവരണം. ഇതാണ് ചൈതന്യ ദില്വാഡ
ക്ഷേത്രം. നിങ്ങള് ചൈതന്യമുള്ളവരായി മാറും പിന്നീട് നിങ്ങള് രാജ്യം ഭരിക്കും.
ഭക്തിമാര്ഗ്ഗത്തിലെ ക്ഷേത്രങ്ങളൊന്നും അവശേഷിക്കില്ല. ശരി!
വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുര മധുരമായ കുട്ടികളെ പ്രതി
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും പുലര്കാല വന്ദനവും. ആത്മീയ
അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ഒരു
ബാബയോട് അവ്യഭിചാരി പ്രീതി വെച്ച് വെച്ച് കര്മ്മാതീത അവസ്ഥ പ്രാപ്തമാക്കണം. ഈ
പഴയ ദേഹത്തോടും പഴയ ലോകത്തോടും പരിധിയില്ലാത്ത വൈരാഗ്യമുണ്ടാവണം.
2) ഒരു കര്ത്തവ്യവും
ബാബയുടെ നിര്ദ്ദേശത്തിന് വിരുദ്ധമായി ചെയ്യരുത്. യുദ്ധമൈതാനത്തില് ഒരിക്കലും
തോല്വിയടയരുത്. ഡബിള് അഹിംസകരായി മാറണം.
വരദാനം :-
ശുഭഭാവനയിലൂടെ സേവനം ചെയ്യുന്ന ബാബയ്ക്ക് സമാനം അപകാരിയ്ക്കും ഉപകാരിയായി
ഭവിക്കട്ടെ.
ബാബാ അപകാരിയ്ക്കും ഉപകാരം
ചെയ്യുന്നതുപോലെ നിങ്ങളുടെ മുന്നില് വരുന്നത് എങ്ങനെയുള്ള ആത്മാവായാലും തന്റെ
ദയാ വൃത്തിയിലൂടെ ശുഭഭാവനയിലൂടെ അവരെ പരിവര്ത്തനമാക്കൂ ഇതാണ് സത്യമായ സേവനം.
സയന്സില് ഉള്ളവര് മണലില് കൃഷി ചെയ്യുന്നതുപോലെ സൈലെന്സിന്റെ ശക്തിയിലൂടെ
ദയാഹൃദയരായി അപകാരിയ്ക്കും ഉപകാരം ചെയ്ത്ഭൂമിയെ പരിവര്ത്തനമാക്കൂ. എങ്ങനെയുള്ള
ആത്മാവായാലും സ്വപരിവര്ത്തനത്തിലൂടെ ശുഭ ഭാവനയിലൂടെ പരിവര്ത്തനപ്പെടും, കാരണം
ശുഭഭാവന തീര്ച്ചയായും സഫലത പ്രാപ്തമാക്കിത്തരും.
സ്ലോഗന് :-
ജ്ഞാനത്തിന്റെ സ്മരണ ചെയ്യുന്നതാണ് സദാ ഹര്ഷിതമായിരിക്കു ന്നതിന് ആധാരം.
അവ്യക്ത സൂചന:- ആത്മീയ
റോയല്റ്റിയും പവിത്രതയുടെ വ്യക്തിത്വവും ധാരണ ചെയ്യൂ.
മുഴുവന് കല്പത്തില് വേറെ
ആര്ക്കും ബ്രഹ്മണരായ നിങ്ങളുടേത് പോലെയുള്ള വ്യക്തിത്വം ഇല്ല, കാരണം ഏറ്റവും
ഉയര്ന്ന പരമാത്മാവ് സ്വയം ഉണ്ടാക്കിയതാണ് നിങ്ങളുടെ വ്യക്തിത്വം.ഏറ്റവും
ഉയര്ന്ന വ്യക്തിത്വമാണ് നിങ്ങളുടേത് സ്വപ്നത്തിലും സങ്കല്പത്തിലും പോലും
സമ്പൂര്ണ്ണ പവിത്രത. പവിത്രതയോടൊപ്പം മുഖത്തും ചലനത്തിലും ആത്മീയതയുടെ
വ്യക്തിത്വം ഉണ്ട് തന്റെ ഈ വ്യക്തിത്വത്തില് സദാ സ്ഥിതി ചെയ്യുമ്പോള് സേവനം
സ്വതവേ നടക്കും.