മധുരമായ കുട്ടികളേ -
നിങ്ങളുടെ പക്കൽ അവിനാശി ജ്ഞാന രത്നങ്ങളുടെ അളവറ്റ ഖജനാക്കളുണ്ട്, നിങ്ങൾ അതിനെ
ദാനം ചെയ്യൂ, നിങ്ങളുടെ വാതിൽക്കൽ നിന്ന് ആരും വെറുംകൈയ്യോടെ മടങ്ങിപ്പോകരുത്.
ചോദ്യം :-
സർവ്വ സംബന്ധങ്ങളുടേയും സാക്ക്രീനായ ബാബ തന്റെ കുട്ടികൾക്ക് ഏതൊരു ശ്രീമതമാണ്
നൽകുന്നത്?
ഉത്തരം :-
മധുരമായ
കുട്ടികളേ, തന്റെ ബുദ്ധിയോഗം എല്ലാ വശത്തു നിന്നും അകറ്റി എന്നെ മാത്രം
ഓർമ്മിച്ചുകൊണ്ടിരിക്കൂ. ലോകത്തിലുളള ഒരു വസ്തുവും, മിത്ര സംബന്ധികളൊന്നും തന്നെ
ഓർമ്മ വരരുത്. കാരണം ഈ സമയം എല്ലാവരും ദുഃഖം നൽകുന്നവരാണ്. വിശ്വത്തിന്റെ
അധികാരിയായി മാറണമെങ്കിൽ തീർച്ചയായും 63 ജന്മങ്ങളുടെ കർമ്മക്കണക്കുകളെയെല്ലാം
ഇല്ലാതാക്കാനുള്ള പരിശ്രമം ചെയ്യണം. എല്ലാം മറന്ന് അശരീരിയാകൂ...അപ്പോൾ
കണക്കുകളെല്ലാം ഇല്ലാതാകും. ബാബ എല്ലാ സംബന്ധങ്ങളുടേയും സാക്ക്രീനാണ്.
ഓംശാന്തി.
ബാപ്ദാദ കുട്ടികളോട് ചോദിക്കുന്നു, ആരുടെ ഓർമ്മയിലാണ് ഇരിക്കുന്നത്? (ശിവബാബയുടെ)
ഉച്ചത്തിൽ പറയണം-ശിവബാബയുടെ ഓർമ്മയിലാണ് ഇരിക്കുന്നത്. നിങ്ങൾ കുട്ടികളുടെ അഥവാ
ആത്മാക്കളുടെ സംബന്ധം ശിവബാബയോടൊപ്പമാണ്. നിങ്ങൾ ബ്രഹ്മാബാബയിലൂടെ
ശിവബാബയുടേതായി മാറുന്നു. കാരണം ഈ ബ്രഹ്മാവിലൂടെ തന്നെയാണ് ശിവബാബ നിങ്ങളുമായി
മിലനം ചെയ്യുന്നത്. ബ്രഹ്മാവിനെ ഇടക്കുള്ള ദല്ലാൾ (മദ്ധ്യസ്ഥൻ) എന്നും പറയുന്നു.
നിങ്ങൾക്ക് ദല്ലാളുമായി ഒരു ബന്ധവുമില്ല. ബ്രഹ്മാവ് ഇടയിലെ മദ്ധ്യസ്ഥൻ മാത്രമാണ്.
കൊടുക്കൽ-വാങ്ങലിന്റെ കണക്കുകളെല്ലാം ബാബയുമായിട്ടായിരിക്കണം. ബ്രഹ്മാവുമായല്ല.
ബ്രഹ്മാവിന്റേയും കൊടുക്കൽ-വാങ്ങൽ ശിവബാബയുമായിട്ടാണ്. ബ്രഹ്മാബാബയും ശിവബാബയോട്
പറയുന്നു-ബാബാ എന്റേതെല്ലാം അങ്ങയുടേതാണ്. നിങ്ങൾക്ക് ഒരു നിശ്ചയമുള്ളത് ഞാൻ
ആത്മാവാണെന്നാണ് മറ്റൊരു നിശ്ചയമുള്ളത് നമ്മൾ ആത്മാക്കൾ പരമപിതാ പരമാത്മാവിൽ
നിന്ന് സമ്പത്ത് എടുത്തുകൊണ്ടിരിക്കുകയാണ്. മനസാ-വാചാ-കർമ്മണയിലൂടെയും
ശരീരം-മനസ്സ്-ധനത്തിലൂടെയും നമ്മൾ ശിവബാബയുടെ സഹയോഗികളായി മാറുന്നു. ഇതെല്ലാം
ശിവബാബക്ക് അർപ്പിച്ചിരിക്കുകയാണ്. പിന്നീട് ശിവബാബ നിർദേശം
നൽകുന്നു-ഇങ്ങനെയെല്ലാം ചെയ്യൂ. ഇതിനെയാണ് ശ്രീമതമെന്ന് പറയുന്നത്. ബാബ സ്വയം
പറയുന്നു-ഞാൻ ഈ പഴയ ശരീരത്തിലാണ് പ്രവേശിക്കുന്നത്. ബ്രഹ്മാവ് പോലും പതീതത്തിൽ
നിന്ന് പാവനമാകുകയാണ്. ഇതാരാണ് പറഞ്ഞത്? ശിവബാബ. ബ്രഹ്മാവും പാവനമായി
മാറിക്കൊണ്ടിരിക്കുകയാണ്. ബ്രഹ്മാവുമായും ശിവബാബക്ക് കണക്കുകളുണ്ട്. ബ്രഹ്മാവിന്
ആരുമായിട്ടും കണക്കും കാര്യങ്ങളുമില്ല. നിങ്ങൾ കത്തെഴുതാറുണ്ട്-ശിവബാബ കെയർ ഓഫ്
ബ്രഹ്മാബാബ എന്ന്. എന്നാൽ മായ നിരന്തരം ഓർമ്മിക്കാൻ അനുവദിക്കില്ല. ബുദ്ധിയോഗം
ഇടക്കിടക്ക് വേർപെടുത്തുന്നു. അഥവാ ഈ പുരുഷാർത്ഥം പക്കാ ആക്കുകയാണെങ്കിൽ
മറ്റെല്ലാം മറന്നുപോകും. ശരീരം പോലും മറന്നുപോകും. ഈ ശരീരമുണ്ടെങ്കിലും
ആത്മാവിന് മറ്റെല്ലാ വസ്തുക്കളോടും വെറുപ്പുണ്ടായിരിക്കും. ഈ അവസ്ഥ
വർദ്ധിപ്പിക്കാനുള്ള അഭ്യാസം ചെയ്യണം. അവസാനം നമുക്ക് നമ്മുടെ ശരീരം പോലും
ഓർമ്മവരരുത്. ബാബ പറയുന്നു - സ്വയത്തെ അശരീരി ആത്മാവാണെന്ന് മനസ്സിലാക്കി
അച്ഛനായ എന്നെ ഓർമ്മിക്കൂ. ബാബ സദാ അശരീരിയാണ്. നിങ്ങളും അശരീരിയായിരുന്നു.
പിന്നീട് നിങ്ങൾ പാർട്ട് അഭിനയിച്ചു. ഇപ്പോൾ നിങ്ങൾക്ക് വീണ്ടും
പാർട്ടഭിനയിക്കണം. ഇത് പരിശ്രമാണ്. വിശ്വത്തിന്റെ അധികാരിയായി മാറുക എന്നത്
ചെറിയ കാര്യമാണോ! മനുഷ്യന് മാത്രമാണ് വിശ്വത്തിന്റെ അധികാരിയായി മാറാൻ
സാധിക്കുന്നത്. ഈ ദേവതകളും മനുഷ്യരാണ് എന്നാൽ അവരെ ദൈവീകഗുണങ്ങളുള്ള
ദേവതകളെന്നാണ് പറയുന്നത്. ലക്ഷ്മീ-നാരായണൻ വിശ്വത്തിന്റെ അധികാരികളായിരുന്നു.
അവർക്കും അവരുടെ കുട്ടികളുണ്ടായിരിക്കും. അവരുടെ കുട്ടികൾ മാത്രമെ അവരെ അമ്മയും
അച്ഛനുമായി അംഗീകരിക്കുകയുള്ളൂ. എന്നാൽ ഇന്നത്തെ കാലത്ത് മനുഷ്യർ
അന്ധവിശ്വാസത്താൽ ഈ ലക്ഷ്മീ-നാരായണനെ അങ്ങ് തന്നെയാണ് മാതാവും പിതാവുമെന്ന്.......
പറയുന്നു. വാസ്തവത്തിൽ ഈ മഹിമ ശിവബാബയുടേതാണ്. ദേവതകളുടെ മഹിമ പാടുന്നത്, അങ്ങ്
സർവ്വഗുണസമ്പന്നൻ എന്നെല്ലാമാണ്.... പക്ഷേ അവരെ എന്തുകൊണ്ടാണ് പൂജിക്കുന്നതെന്ന്
ആർക്കുമറിയില്ല. ഇപ്പോൾ ഇങ്ങനെയുള്ള മഹിമയൊന്നും -അങ്ങ് തന്നെയാണ് മാതാവും
പിതാവെന്ന് നിങ്ങൾ പാടില്ല. ശരിയാണ്,നിങ്ങൾക്കറിയാം ശിവബാബ നിരാകാരനായ പരമപിതാ
പരമാത്മാവാണ്. പരമാത്മാവിൽ നിന്ന് തന്നെയാണ് അളവറ്റ സുഖം ലഭിക്കുന്നത്.
പിന്നെയുള്ള സംബന്ധികളിൽ നിന്നെല്ലാം ദുഃഖമാണ് ലഭിക്കുന്നത്. ബാബയാകുന്ന
സാക്റീനിൽ നിന്നാണ് സർവ്വസംബന്ധത്തിന്റേയും രസം ലഭിക്കുന്നത്. അതുകൊണ്ടാണ് ബാബ
പറയുന്നത്- അച്ഛൻ,അമ്മാവൻ. ചെറിയച്ഛൻ......അങ്ങിനെ എല്ലാവരിൽ നിന്നും
ബുദ്ധിയോഗത്തെ അകറ്റി ബാബയെ മാത്രം ഓർമ്മിക്കൂ. നിങ്ങൾ പാടുന്നുമുണ്ട്-ദുഃഖത്തെ
ഹരിച്ച് സുഖം നൽകുന്നവനേ. സർവ്വരുടേയും സദ്ഗതി ദാതാവ് ഒന്ന് മാത്രമാണ്.
നമ്മുടെയെല്ലാം അച്ഛനാണ്. ലൗകീക അച്ഛനിൽ നിന്നുപോലും ദുഃഖം ലഭിക്കുന്നു. പിന്നെ
ടീച്ചർ ആർക്കും ദുഃഖം കൊടുക്കുന്നില്ല. ടീച്ചറിൽ നിന്നും പഠിക്കുന്നതിലൂടെ
നിങ്ങൾ ശരീര നിർവാഹണത്തിനുവേണ്ടി എല്ലാം ചെയ്യുന്നു. പലവിദ്യകളും
പഠിപ്പിക്കുന്നവരുമുണ്ട്. അവരെല്ലാം അൽപകാലത്തേക്കു വേണ്ടിയാണ് പഠിപ്പിക്കുന്നത്.
ഭക്തിയിലും പാടുന്നത് ഒരു രാമന്റെ അഥവാ പരമപിതാ പരമാത്മാവിന്റെ മഹിമയാണ്.
ബാബയെത്തന്നെയാണ് ഓർമ്മിക്കുന്നത്. വാസ്തവത്തിൽ ഭക്തിയും ഒന്നിന്റെ മാത്രമാണ്
ചെയ്യേണ്ടത്. ബാബ മാത്രമാണ് നിങ്ങളെ പൂജ്യരാക്കി മാറ്റുന്നത്. നിങ്ങൾ ആദ്യമാദ്യം
ശിവബാബയെയാണ് പൂജിച്ചിരുന്നത്. അതിനെ സതോപ്രധാന ഭക്തിയെന്നാണ് പറയുന്നത്.
പിന്നീട് ആത്മാവും സതോപ്രധാനത്തിൽ നിന്നും സതോ രജോ തമോ ആയി മാറുന്നു. നമ്മൾ
പൂജാരികളായി മാറുന്നു എന്ന് നിങ്ങൾ മനസ്സിലാക്കുന്നു. നിങ്ങൾ ആദ്യം ഒരേയൊരു
ശിവനെയാണ് പൂജിക്കുന്നത്, പിന്നീടാണ് കലകളെല്ലാം കുറയുന്നത്. ഭക്തിയും
സതോപ്രധാനത്തിൽ നിന്നും സതോ രജോ തമോ ആയി മാറുന്നു. മുഴുവൻ ഡ്രാമയും നിങ്ങളെ
ആധാരമാക്കിയിട്ടാണ് ഉണ്ടാക്കിയിട്ടുള്ളത്. 84 ജന്മം പൂർണ്ണമായും എടുക്കുന്നവരാണ്
സ്വയം പൂജ്യരും പൂജാരിയുമായി മാറുന്നത്. അവരുടെയാണ് കഥ. അവർക്ക് തന്നെയാണ് ബാബ
പറഞ്ഞു കൊടുക്കുന്നത്-നിങ്ങൾ എങ്ങനെയാണ് 84 ജന്മങ്ങൾ എടുത്തത്. സൃഷ്ടി
ചക്രത്തിലുളള കണക്ക് അവരുടേതാണ്. ആദ്യമാദ്യം പൂജ്യരായ ദേവീ-ദേവതകൾ തന്നെയാണ്
പൂജാരിയായും മാറുന്നത്. ബാബ പറയുന്നു-ഞാൻ കൽപ-കൽപം വന്ന് നിങ്ങളെ പഠിപ്പിച്ച്
ദേവീ-ദേവതാ ധർമ്മത്തിന്റെ സ്ഥാപന ചെയ്യുന്നു. രാജയോഗം പഠിപ്പിക്കുന്നു. ഗീതയിൽ
തെറ്റായാണ് കൃഷ്ണ ഭഗവാനുവാച എന്നെഴുതിയിട്ടുള്ളത്. ഭഗവാൻ ഒന്നു മാത്രമാണ്.
തൂണിലും തുരുമ്പിലും ഓരോ കണത്തിലും പരമാത്മാവുണ്ടെന്ന് മനുഷ്യർ പറയുന്നു. എന്നാൽ
അങ്ങനെയുണ്ടാകില്ല. ഭഗവാന്റെ മഹിമ അപരം അപാരമാണ്. പറയുന്നു-അല്ലയോ ബാബാ അങ്ങയുടെ
ഗതിയും മതവും വേറിട്ടതാണ് അർത്ഥം അങ്ങയുടെ ശ്രീമതം വളരെ വേറിട്ടതാണ്. ബാബയെ
പറയുന്നതു തന്നെ ഗതി- സദ്ഗതി ദാതാവെന്നും പരമപിതാ പരമാത്മാവെന്നുമാണ്. അപ്പോൾ
ബുദ്ധി മുകളിലേക്കാണ് പോകുന്നത്. ദുഃഖത്തിന്റെ സമയത്ത് ബാബയെത്തന്നെയാണ്
ഓർമ്മിക്കുന്നത്. അഥവാ ബുദ്ധിയിൽ രാമനും സീതയുമാണെങ്കിൽ മുഴുവൻ രാമായണവും
ബുദ്ധിയിലേക്ക് വരും. നിങ്ങൾ വിളിക്കുന്നതു തന്നെ ഒരു ബാബയെയാണ്. ഒരു
ബാബയോടല്ലാതെ സാകാരത്തിലെ മനുഷ്യരുമായോ ആകാരത്തിലുളള ദേവതയോടോ ബുദ്ധിയോഗം
വെക്കരുത്. പതീതപാവനൻ ഒരു ബാബയാണ്. ഏതൊരു സത്സംഗത്തിൽ പോയാലും ഇത് തന്നെയാണ്
പാടുന്നത്, പതീതപാവന സീതാറാം... അർത്ഥം ഒന്നും അറിയില്ല. ഇതെല്ലാം
ഭക്തിമാർഗ്ഗത്തിലെ മഹിമയാണ്. എല്ലാവരും രാവണന്റെ ജയിലിലാണ്. ഭക്തിമാർഗ്ഗത്തിൽ
ഒരുപാട് അലയുന്നു. ഇവിടെ അലയുന്നതിന്റെ കാര്യമില്ല. ബാബ
മനസ്സിലാക്കിത്തരുന്നു-കുട്ടികൾ എല്ലാ പോയിന്റുകളും നല്ല രീതിയിൽ ധാരണ ചെയ്യണം.
പഠിപ്പ് കൃത്യമായി പഠിക്കണം. അഥവാ എന്തെങ്കിലും കാരണത്താൽ രാവിലെ വരാൻ
സാധിച്ചില്ലെങ്കിൽ ഉച്ചസമയത്ത് വരണം. ആരേയും ബുദ്ധിമുട്ടിക്കരുത്. മുഴുവൻ
ദിവസവുമുണ്ട്. ഏതെങ്കിലും സമയത്ത് പോയി പഠിക്കണം. ഈ കുട്ടികൾ രാവിലെ മുതൽ
വൈകുന്നേരം വരെ സേവനത്തിനുണ്ട്. മുഴുവൻ ദിവസവും സേവനത്തിന്റെ സ്റ്റേഷൻ
തുറന്നിരിക്കുകയാണ്. ആര് വരുകയാണെങ്കിലും അവർക്ക് വഴി പറഞ്ഞുകൊടുക്കണം.
ആദ്യമാദ്യം പറഞ്ഞു കൊടുക്കൂ, ചിന്തിച്ചു നോക്കണം നിങ്ങൾക്ക് രണ്ടച്ഛന്മാരുണ്ട്.
ദുഃഖത്തിൽ പാരലൗകീക അച്ഛനെ ഓർമ്മിക്കാറില്ലേ. ഇപ്പോൾ ശിവബാബ പറയുന്നു- എന്നെ
മാത്രം ഓർമ്മിക്കൂ. മരണം മുന്നിൽ നിൽക്കുകയാണ്. ഇത് കൽപം മുമ്പത്തെ അതേ മഹാഭാരത
യുദ്ധമാണ്. വലിയ കോടിപതികളും ലക്ഷപതികളുമെല്ലാം വലിയ-വലിയ കെട്ടിടങ്ങൾ
ഉണ്ടാക്കുന്നു. എന്നാൽ അതൊന്നും അവശേഷിക്കില്ല, എല്ലാം തകർന്നുപോകും. മനുഷ്യർ
കലിയുഗത്തിന്റെ ആയുസ്സ് ലക്ഷക്കണക്കിന് വർഷങ്ങളുണ്ടെന്നാണ്
മനസ്സിലാക്കിയിരിക്കുന്നത്. ഇതിനെയാണ് ഘോര അന്ധകാരമെന്ന് പറയുന്നത്. ചിലരുടെ
അടുത്ത് പൈസയുണ്ടെങ്കിൽ കെട്ടിടമുണ്ടാക്കട്ടെ എന്ന് ചോദിക്കുന്നു. ബാബ
പറയുന്നു-പൈസയുണ്ടെങ്കിൽ ഉണ്ടാക്കിക്കോളൂ. പിന്നീട് ഗീത പാഠശാലക്കുള്ള സൗകര്യവും
ഒരുക്കൂ. നിങ്ങളുടെ വാതിൽക്കൽ ആര് വന്നാലും അവരെ തികച്ചും വിശ്വത്തിന്റെ
അധികാരിയാക്കി മാറ്റുന്ന തരത്തിലുള്ള ഭിക്ഷ നൽകൂ. നിങ്ങളുടെ അടുത്ത് അളവറ്റ
ജ്ഞാനമാകുന്ന ധനമുണ്ട്. ഇത്രയും ധനം ആരുടെ പക്കലുമില്ല. ഒരുപാട് ജ്ഞാന രത്നങ്ങൾ
ബുദ്ധിയിൽ നിറഞ്ഞിരിക്കുന്നവരാണ് ഏറ്റവും ധനവാൻ. ആര് വന്നാലും നിങ്ങൾ അവരുടെ
സഞ്ചി നിറക്കൂ. നിങ്ങളുടെ അടുത്ത് അത്രക്കും ഖജനാവുണ്ട്. ഈ ബോർഡ് വെക്കൂ-വരൂ
നിങ്ങൾക്ക് സദാ സുഖം നിറഞ്ഞ സ്വർഗ്ഗത്തിന്റെ സമ്പത്ത് പ്രാപ്തമാക്കാനുള്ള വഴി
ഞങ്ങൾ പറഞ്ഞു തരാം. എന്നാൽ കുട്ടികളിൽ ഈ ലഹരിയില്ല. ഇവിടെയിരിക്കുമ്പോൾ
ലഹരിയുണ്ട്. പിന്നീട് പുറത്തേക്ക് പോയിക്കഴിഞ്ഞാൽ മറന്നുപോകുന്നു.
താൽപര്യമുണ്ടായിരിക്കണം. ആര് വന്നാലും അവർക്ക് വഴി പറഞ്ഞുകൊടുത്ത്, അവരുടെ തോണി
അക്കരെയെത്തിക്കണം. നിങ്ങളുടെ കയ്യിൽ വളരെ ഉയർന്ന ധനമുണ്ട്. ഭിക്ഷക്കാർ വന്നാലും
ലക്ഷാധിപതികൾ വന്നാലും നിങ്ങൾ അവർക്കും ഒരുപാട് രത്നങ്ങൾ നൽകണം. ബാബ ഇവിടെ ലഹരി
വർദ്ധിപ്പിക്കുന്നു പിന്നീട് സോഡാവെള്ളം പോലെയായി മാറുന്നു. അവിനാശിയായ ജ്ഞാന
രത്നങ്ങളാൽ ബാബ നിങ്ങളുടെ സഞ്ചി നിറക്കുകയാണ്. എന്നാൽ സംഖ്യാക്രമമനുസരിച്ചാണ്.
ഭാഗ്യത്തിലുണ്ടെങ്കിൽ പൂർണ്ണമായ രീതിയിൽ ധാരണ ചെയ്യും. ബാബ പറയുന്നു-നിരന്തരം
ഓർമ്മയിലിരിക്കാൻ ശ്രമിക്കൂ. സെന്ററിൽ ചെന്ന് ഒരു സ്ഥലത്ത് തന്നെ ഇരിക്കണം
എന്നല്ല. നടക്കുമ്പോഴും കറങ്ങുമ്പോഴും എത്ര സമയം ലഭിച്ചാലും ബാബയെ
ഓർമ്മിച്ചുകൊണ്ടേയിരിക്കണം. കൈ കൊണ്ട് കർമ്മം ചെയ്തും ഹൃദയം അർത്ഥം ബുദ്ധിയുടെ
ഓർമ്മ ബാബയോടൊപ്പമായിരിക്കണം. ബാബയുടെ ഓർമ്മയിലൂടെ നിങ്ങളുടെ വളരെയധികം
മംഗളമുണ്ടാകും. 21 ജന്മത്തേക്കു വേണ്ടി നിങ്ങൾ ധനവാനായി മാറുന്നു.
പരിധിയില്ലാത്ത ബാബ പരിധിയില്ലാത്ത സമ്പത്ത് നൽകുന്നു. ഭാരതം സ്വർഗ്ഗമായിരുന്നു.
ഇപ്പോൾ നരകമാണ്.
ഇപ്പോൾ ബാബ പറയുന്നു- എന്നെ ഓർമ്മിക്കൂ എങ്കിൽ നിങ്ങൾ ആത്മാക്കൾ സതോപ്രധാനമാകും.
ബാബയെ ഓർമ്മിക്കുകയാണെങ്കിൽ ലഹരിയുണ്ടായിരിക്കും. നമ്മളെപ്പോലെ ധനവാന്മാർ ഈ
സൃഷ്ടിയിൽ മറ്റാരുമില്ല. ബാബയുടെ ഓർമ്മ തന്നെ ഇല്ലായെന്നുണ്ടെങ്കിൽ ധനം
എവിടുന്ന് ലഭിക്കാനാണ്! സ്വർഗ്ഗത്തിൽ നിങ്ങൾ കുട്ടികൾക്ക് അളവറ്റ സുഖം
ലഭിക്കുന്നു. ശാസ്ത്രങ്ങളിൽ എത്ര കെട്ടുകഥകളാണ് എഴുതിയിട്ടുള്ളത്. പാടാറുണ്ട്-
രാമൻ തന്നെ രാജാവ് രാമൻ തന്നെ പ്രജ... ഇത് ധാർമ്മികതയുടെ ബലമാണ്. പിന്നീട്
പറയുന്നു- രാമന്റെ സീതയെ അപഹരിച്ചു, വാനരന്മാരുടെ സേനയെ ആശ്രയിച്ചു.....ആദ്യം
സ്വയം പഠിച്ചിരുന്നുവെങ്കിലും ഒന്നും മനസ്സിലാക്കിയിരുന്നില്ല. ഇപ്പോൾ വളരെ
നല്ല രീതിയിൽ മനസ്സിലാക്കുന്നു. എത്ര അത്ഭുതകരമായ കാര്യങ്ങളാണ് എഴുതിയിട്ടുള്ളത്.
ബാബ പറയുന്നു- എനിക്ക് പ്രകൃതിയുടെ ആധാരമെടുക്കേണ്ടി വരുന്നു. ത്രിമൂർത്തികളിലും
ബ്രഹ്മാവിനേയും വിഷ്ണുവിനേയും ശങ്കരനേയും കാണിക്കുന്നുണ്ട്. എന്നാൽ വിഷ്ണു
ആരാണെന്നോ എവിടെ വസിക്കുന്നു എന്നുപോലും മനസ്സിലാക്കുന്നില്ല. വിഷ്ണുവിന്റെ
ക്ഷേത്രത്തെ നര-നാരായണന്റെ ക്ഷേത്രമെന്നാണ് പറയുന്നത്. എന്നാൽ അർത്ഥം ഒന്നും
മനസ്സിലാക്കുന്നില്ല. സത്യയുഗത്തിൽ രാജ്യം ഭരിക്കുന്ന വിഷ്ണുവിന്റെ രണ്ട്
രൂപങ്ങളാണ് ലക്ഷ്മീ-നാരായണൻ. ഇപ്പോൾ നിങ്ങൾ മനുഷ്യനിൽ നിന്നും ദേവതയായി
മാറുകയാണ്. ഇവർ ബ്രഹ്മാകുമാരനും ബ്രഹ്മാകുമാരിയുമാണെന്ന് ആര് വന്നാലും പറയൂ.
അതിനാൽ പ്രജാപിതാ ബ്രഹ്മാവ് എല്ലാവരുടേയും അച്ഛനായി. ഒരുപാട് പ്രജകളുണ്ട്. പേര്
കേട്ടിട്ടുണ്ടല്ലോ. ഭഗവാൻ ബ്രഹ്മാവിലൂടെ ബ്രാഹ്മണരെ രചിച്ചു. ബാബ തീർച്ചയായും
കുട്ടികൾക്ക് സമ്പത്ത് നൽകിയിട്ടുണ്ടാകുമല്ലോ. നിങ്ങൾ കുട്ടികളെ വിശ്വത്തിന്റെ
അധികാരിയാക്കി മാറ്റുന്നു. നിങ്ങൾ ശിവബാബയിൽ നിന്നും സമ്പത്ത് പ്രാപ്തമാക്കുന്നു.
ഒന്ന് ലൗകീക അച്ഛൻ മറ്റൊന്ന് പാരലൗകീക അച്ഛൻ. ഇപ്പോൾ നിങ്ങൾക്ക് അലൗകീക അച്ഛനെ
ലഭിച്ചു കഴിഞ്ഞു. ബ്രഹ്മാബാബ വജ്രവ്യാപാരിയായിരുന്നു. ബ്രഹ്മാബാബക്ക് ഒന്നും
അറിയില്ല. ബ്രഹ്മാബാബയുടെ ഒരുപാട് ജന്മങ്ങളുടെ അന്തിമ ജന്മത്തിന്റേയും അവസാനമാണ്
ബാബ പ്രവേശിക്കുന്നത്. വാനപ്രസ്ഥിയാകാനുള്ള ആചാരവും ഭാരതത്തിലാണ് ഉള്ളത്. 60
വയസ്സിനുശേഷം ഗുരുവിന്റെ അടുത്തേക്ക് പോകുന്നു. ബാബ ബ്രഹ്മാവിൽ പ്രവേശിച്ച്
പറയുന്നു-ഇപ്പോൾ നിങ്ങൾക്ക് വീട്ടിലേക്ക് പോകണം. മുക്തി എല്ലാവരും
ആഗ്രഹിക്കുന്നുണ്ട് എന്നാൽ മുക്തിയെ ആർക്കും അറിയില്ല. ആർക്കും ബ്രഹ്മത്തിൽ പോയി
ലയിക്കാനും സാധിക്കില്ല. ഈ സൃഷ്ടിചക്രം കറങ്ങിക്കൊണ്ടേയിരിക്കുന്നു. എല്ലാവർക്കും
പാർട്ട് അഭിനയിക്കുക തന്നെ വേണം. പറയുന്നു- ലോകത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും
ആവർത്തിക്കുന്നു. ഈ അനാദിയായ ഡ്രാമ ഉണ്ടാക്കപ്പെട്ടിരിക്കുകയാണ്. 84 ജന്മങ്ങളുടെ
പാർട്ട് നിങ്ങൾ അഭിനയിക്കുക തന്നെ വേണം. ഇവിടെ ജ്ഞാനത്തിന്റെ നൃത്തമാണ്
ഉണ്ടാകുന്നത്. മനുഷ്യർ ശങ്കരൻ ഉടുക്ക് കൊട്ടുന്നതായി കാണിക്കാറുണ്ട്.
സൂക്ഷ്മവതനത്തിലുള്ള ശങ്കരൻ വന്ന് എങ്ങനെ ഉടുക്ക് കൊട്ടാനാണ്.
ബാബ മനസ്സിലാക്കിത്തരുന്നു-നിങ്ങൾ കുരങ്ങനു സമാനമായിരുന്നു. അതിനാൽ നിങ്ങൾ
കുരങ്ങന്മാരുടെ സേനയുടെ സഹയോഗമെടുത്തൂ. നിങ്ങളുടെ മുന്നിൽ ബാബ ജ്ഞാനത്തിന്റെ
ഉടുക്ക് കൊട്ടുകയാണ്. നിങ്ങൾക്ക് ജ്ഞാനം നൽകുന്നു. ഇപ്പോൾ നിങ്ങളുടെ മുഖവും
സ്വഭാവവും രണ്ടിലും മാറ്റം കൊണ്ടുവരികയാണ്. കാമചിതയിൽ ഇരുന്ന് നിങ്ങൾ
തമോപ്രധാനമായിരിക്കുന്നു. ബാബ വീണ്ടും നിങ്ങളെ ജ്ഞാനചിതയിൽ ഇരുത്തി മുഖത്തേയും
സ്വഭാവത്തേയും രണ്ടിനേയും പരിവർത്തനപ്പെടുത്തി തമോപ്രധാനത്തിൽ നിന്നും
സുന്ദരമാക്കുകയാണ്. ഇവിടെ ബാബ എത്ര ലഹരിയാണ് വർദ്ധിപ്പിക്കുന്നത്. ലഹരി
എന്തുകൊണ്ടാണ് പിന്നീട് അപ്രത്യക്ഷമാകുന്നത്. ശരി.
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികൾക്ക് മാതാവും
പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ
കുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ബാബ
നൽകിയിട്ടുള്ള അളവറ്റ ജ്ഞാനധനത്തെ ധാരണ ചെയ്ത് സ്വയം ധനവാനായി മാറുകയും. ഒപ്പം
എല്ലാവർക്കും ദാനം ചെയ്യുകയും ചെയ്യണം. ആരെല്ലാം വരുന്നുവോ അവരുടെ സഞ്ചി
നിറക്കണം.
2) ബാബയുടെ ഓർമ്മയിലൂടെ
തന്നെയാണ് മംഗളമുണ്ടാകുന്നത്. അതിനാൽ എത്രത്തോളം സാധിക്കുന്നുവോ നടക്കുമ്പോഴും
കറങ്ങുമ്പോഴും ബാബയുടെ ഓർമ്മയിൽ കഴിയണം. സർവ്വസംബന്ധങ്ങളുടെയും രസം ഒരു ബാബയിൽ
നിന്നു തന്നെ എടുക്കണം.
വരദാനം :-
സദാ
ബിസിയായി ഇരിക്കുന്നതിനുള്ള വിധികളിലൂടെ വ്യർത്ഥസങ്കൽപങ്ങളുടെ കംപ്ളൈന്റുകളെ
സമാപ്തമാക്കുന്ന സമ്പൂർണ്ണ കർമ്മാതീതരായി ഭവിക്കട്ടെ.
സമ്പൂർണ്ണകർമ്മാതീതരായി
മാറുന്നതിന് തടസ്സങ്ങളുണ്ടാക്കുന്നത് വ്യർത്ഥസങ്കൽപങ്ങളുടെ കൊടുങ്കാറ്റുകൾ
തന്നെയാണ്.. ഈ വ്യർത്ഥസങ്കൽപങ്ങളുടെ പരാതികളെ സമാപ്തമാക്കാനായി മനസ്സിനെ
എല്ലാസമയത്തും ബിസിയാക്കി വെക്കണം സമയത്തെ ബുക്ക് ചെയ്ത് നന്നായി
ഉപയോഗിക്കാനുള്ള മാർഗ്ഗങ്ങൾ പഠിച്ചുവെക്കൂ. മുഴുവൻ ദിവസത്തിലും മനസ്സിനെ
എവിടെയൊക്കെ ബിസിയാക്കി വെക്കണം എന്നതിന് പ്രോഗ്രാമുകളുണ്ടാക്കൂ. ദിവസവും തന്റെ
മനസ്സിനെ 4 കാര്യങ്ങളിൽ ബിസിയാക്കി വെക്കൂ. 1)മിലനം(ആത്മീയസേവനം)
2)വർണ്ണനം(സേവനം), 3)മഗ്നം, 4)ലഗൻ(സ്നേഹത്തിൽ മുഴുകുക) ഇതിലൂടെ സമയം സഫലമാകും
ഒപ്പം വ്യർത്ഥങ്ങളുടെ കംപ്ളൈന്റുകൾ സമാപ്തമാകുകയും ചെയ്യും.
സ്ലോഗന് :-
സഫലതയെ
പരമാത്മാവിൽനിന്നും ലഭിച്ച ജൻമസിദ്ധാധികാരമെന്ന് മനസ്സിലാക്കുന്നവർക്ക്
തന്നെയാണ് സദാ പ്രസന്നചിത്തരായി ഇരിക്കാൻ കഴിയുക.
അവ്യക്തസൂചന- സദാ
ഹർഷിതമായി ഇരിക്കുന്നതിനായി തന്റെ സ്വഭാവത്തെ സരളമാക്കിമാറ്റൂ, സഹനശീലരായി മാറൂ..
സ്വഭാവത്തിൽ സരളത
കൊണ്ടുവരുന്നതിനായി ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. തന്റെ സ്തിതി പ്രശംസയുടെ
ആധാരത്തിൽ നിൽക്കുന്നതാകരുത്. പലകുട്ടികളും സേവനത്തിന്റെ ഫലം ലഭിക്കണമെന്ന
ആഗ്രഹം കുറച്ചധികമായി വെക്കുന്നുണ്ട് അതുകൊണ്ടുതന്നെ എപ്പോഴെങ്കിലും പ്രശംസ
ലഭിച്ചില്ലെങ്കിൽ സ്ഥിതി ഇളകാൻ തുടങ്ങുന്നു നിന്ദ ലഭിക്കുമ്പോൾ ആകെ അനാഥരെപ്പോലെ
നിൽക്കുന്നു, തന്റെ അവസ്ഥയെ ഉപേക്ഷിച്ച്, ധനവാനായ ബാബയേയും മറന്നുപോകുന്നു.
അതിനാൽ സ്വന്തം സ്ഥിതി പ്രശംസയുടെ ആധാരത്തിൽ ഇളകാതിരിക്കാൻ ശ്രദ്ധിക്കണം.