മധുരമായകുട്ടികളേ-
ശ്രീമതത്തിലൂടെനടന്ന്എല്ലാവര്ക്കുംമുക്തി-ജീവന്മുക്തിനേടുന്നതിനുള്ളവഴിപറഞ്ഞുകൊടുക്കൂ,
മുഴുവന്ദിവസവുംഈജോലിചെയ്തുകൊണ്ടിരിക്കൂ
ചോദ്യം :-
ബാബ, നാം വളരെ മനസ്സിലാക്കേണ്ടതായ ഏതെല്ലാം സൂക്ഷ്മ കാര്യങ്ങളാണ് കേള്പ്പിച്ചി
ഉത്തരം :-
സത്യയുഗം
അമരലോകമാണ്, അവിടെ ആത്മാവ് ഒരു വസ്ത്രം ഉപേക്ഷിച്ച് അടുത്തതെടുക്കുന്നു എന്നാല്
മരണത്തിന്റെ പേരില്ല, അതുകൊണ്ട് അതിനെ മൃത്യുലോകമെന്ന് പറയില്ല. 2. ശിവബാബയുടേത്
പരിധിയില്ലാത്ത രചനയാണ്, ബ്രഹ്മാവിന്റെ രചന കേവലം ഈ സമയത്തെ നിങ്ങള് ബ്രാഹ്മണര്
മാത്രമാണ്. ത്രിമൂര്ത്തി ശിവനെന്ന് പറയും, ത്രിമൂര്ത്തീ ബ്രഹ്മാവെന്ന് പറയില്ല.
ഈ എല്ലാ സൂക്ഷ്മ കാര്യങ്ങളും ബാബ കേള്പ്പിച്ച് തന്നിട്ടുണ്ട്.
ഇങ്ങനെയിങ്ങനെയുള്ള കാര്യങ്ങളില് ചിന്തനം ചെയ്ത് ബുദ്ധിക്ക് വേണ്ടി സ്വയം തന്നെ
ഭക്ഷണം തയ്യാറാക്കണം.
ഓംശാന്തി.
ത്രിമൂര്ത്തീ ശിവ ഭഗവാനുവാച. അവര് ത്രിമൂര്ത്തീ ബ്രഹ്മാവെന്ന് പറയുന്നു. ബാബ
പറയുന്നു-ത്രിമൂര്ത്തീ ശിവ ഭഗവാനുവാച. ത്രിമൂര്ത്തീ ബ്രഹ്മാ ഭഗവാനുവാചയെന്ന്
പറയില്ല. നിങ്ങള്ക്ക് ത്രിമൂര്ത്തി ശിവ ഭഗവാനുവാചയെന്ന് പറയാന് സാധിക്കും.
അവരാണെങ്കില് ശിവ-ശങ്കരനെന്ന് പറഞ്ഞ് ഒന്നാക്കുന്നു. ഇത് വളരെ വ്യക്തമായ
കാര്യമാണ്. ത്രിമൂര്ത്തി ബ്രഹ്മാവിന് പകരം ത്രിമൂര്ത്തി ശിവ ഭഗവാനുവാച. മനുഷ്യര്
പറയുന്നു-ശങ്കരന് കണ്ണു തുറക്കുമ്പോള് വിനാശമുണ്ടാകുന്നു. ഇതെല്ലാം ബുദ്ധി
കൊണ്ട് മനസ്സിലാക്കുകയാണ് വേണ്ടത്. മുഖ്യ പാര്ട്ട് മൂന്നുപേരുടേത് തന്നെയാണ്.
ബ്രഹ്മാവിന്റേതും വിഷ്ണുവിന്റേതും 84 ജന്മങ്ങളുടെ വലിയ പാര്ട്ടാണ്.
വിഷ്ണുവിന്റേയും പ്രജാപിതാബ്രഹ്മാവിന്റേയും അര്ത്ഥവും മനസ്സിലാക്കിയിട്ടുണ്ട്,
ഈ മൂന്നു പേരുടെ പാര്ട്ടാണുള്ളത്. ബ്രഹ്മാവിന്റെ പേര് പാടിയിട്ടുണ്ട് ആദിദേവന്,
ആദം. പ്രജാപിതാവിന്റെ ക്ഷേത്രവുമുണ്ട്. ഇതാണ് വിഷ്ണുവിന്റെ അഥവാ കൃഷ്ണന്റെ
അവസാന 84-ാമത്തെ ജന്മം, അവരുടെ പേരാണ് ബ്രഹ്മാവ്. ബ്രഹ്മാവിനെയും വിഷ്ണുവിനെയും
തെളിയിക്കുക തന്നെ വേണം. ഇപ്പോള് ബ്രഹ്മാവിനെ ദത്തെടുത്തതെന്ന് പറയും. ഇത് രണ്ടും
ശിവന്റെ കുട്ടികളാണ്. വാസ്തവത്തില് കുട്ടി ഒന്നാണുള്ളത്. കണക്കാക്കുകയാണെങ്കില്
ബ്രഹ്മാവാണ് ശിവന്റെ കുട്ടി. ബാബയും ദാദയും. വിഷ്ണുവിന്റെ പേരേ വരുന്നില്ല.
പ്രജാപിതാ ബ്രഹ്മാവിലൂടെ ശിവബാബ സ്ഥാപന ചെയ്തുകൊണ്ടിരിക്കുയാണ്. വിഷ്ണുവിലൂടെ
സ്ഥാപന ചെയ്യിക്കുന്നില്ല. ശിവന്റെയും കുട്ടികളാണ്, ബ്രഹ്മാവിന്റെയും
കുട്ടികളാണ്. വിഷ്ണുവിന്റെ കുട്ടികളെന്ന് പറയാന് സാധിക്കില്ല. ലക്ഷ്മീ-നാരായണനും
വളരെ കുട്ടികളുണ്ടാകാന് സാധിക്കില്ല. ഇതാണ് ബുദ്ധിക്കുള്ള ഭക്ഷണം. സ്വയം തന്നെ
ഭക്ഷണമുണ്ടാക്കണം. ഏറ്റവും കൂടുതല് പാര്ട്ട് വിഷ്ണുവിനെന്ന് പറയും. 84
ജന്മങ്ങളുടെ വിരാട രൂപവും വിഷ്ണുവിന്റേതാണ് കാണിക്കുന്നത്, ബ്രഹ്മാവിന്റേതല്ല.
വിരാട രൂപവും വിഷ്ണുവിന്റേത് തന്നെയാണ് ഉണ്ടാക്കുന്നത് എന്തുകൊണ്ടെന്നാല് ആദ്യം
ധരിക്കുന്നത് ബ്രഹ്മാവിന്റെ പേരാണ്. ബ്രഹ്മാവിന്റേത് വളരെ ചെറിയ പാര്ട്ടാണ്
അതുകൊണ്ടാണ് വിരാട രൂപം വിഷ്ണുവിന്റേതായി കാണിക്കുന്നത്. ചതുര്ഭുജവും
വിഷ്ണുവിന്റേതാണ് ഉണ്ടാക്കുന്നത്. വാസ്തവത്തില് ഈ അലങ്കാരം അത് നിങ്ങളുടേതാണ്.
ഇതും വളരെ മനസ്സിലാക്കേണ്ട കാര്യങ്ങളാണ്. ഒരു മനുഷ്യനും മനസ്സിലാക്കിത്തരാന്
സാധിക്കില്ല. ബാബ പുതിയ-പുതിയ രീതിയില് മനസ്സിലാക്കിത്തന്നുകൊണ്ടിരിക്കുന്നു.
ബാബ ചോദിക്കുകയാണ് ത്രിമൂര്ത്തീ ശിവഭഗവാനുവാചയെന്നത് ശരിയല്ലേ. ബ്രഹ്മാവും,
വിഷ്ണുവും ശിവനും. ഇതില് പ്രജാപിതാ ബ്രഹ്മാവ് മാത്രമാണ് സന്താനം. വിഷ്ണുവിനെ
സന്താനമെന്ന് പറയില്ല. രചനയെന്ന് പറയും എന്നാല് രചിച്ചത് ബ്രഹ്മാവിനെയല്ലേ. ആ
ബ്രഹ്മാവ് പിന്നീട് പല-പല രൂപങ്ങളെടുക്കുന്നു. മുഖ്യ പാര്ട്ട് ബ്രഹ്മാവിന്റേതാണ്.
ബ്രഹ്മാവിന്റെ പാര്ട്ടും ഈ സമയത്തേത് വളരെ ചെറുതാണ്. വിഷ്ണുവിന്റെ രാജ്യം എത്ര
സമയമാണ്! മുഴുവന് വിശ്വത്തിന്റെയും ബീജരൂപനാണ് ശിവബാബ. ബാബയുടെ രചനയെ
സാലിഗ്രാമമെന്ന് പറയും. ബ്രഹ്മാവിന്റെ രചനയെ ബ്രാഹ്മണ ബ്രാഹ്മണികളെന്ന് പറയും.
ഇപ്പോള് എത്രത്തോളം ശിവന്റെ രചനയുണ്ടോ അത്രത്തോളം ബ്രഹ്മാവിനില്ല. ശിവന്റെ രചന
വളരെയധികമുണ്ട്. എല്ലാ ആത്മാക്കളും ബാബയുടെ മക്കളാണ്. ബ്രഹ്മാവിന്റെ രചനയായി
കേവലം നിങ്ങള് ബ്രാഹ്മണര് മാത്രമാണ് മാറുന്നത്. പരിധിയിലേക്ക് വന്നില്ലേ.
ശിവബാബയുടേത് പരിധിയില്ലാത്ത രചനയാണ് - സര്വ്വ ആത്മാക്കളും. പരിധിയില്ലാത്ത
ആത്മാക്കളുടെ മംഗളം ചെയ്യുകയാണ്. ബ്രഹ്മാവിലൂടെ സ്വര്ഗ്ഗത്തിന്റെ സ്ഥാപന
ചെയ്യുന്നു. നിങ്ങള് ബ്രാഹ്മണര് തന്നെ പോയി സ്വര്ഗ്ഗവാസിയാകും. മറ്റാരെയും
സ്വര്ഗ്ഗവാസിയെന്ന് പറയില്ല, നിര്വ്വാണവാസി അഥവാ ശാന്തിധാംവാസി അത് എല്ലാവരുമാണ്.
ഏറ്റവും ഉയര്ന്ന സേവനം അത് ശിവബാബയുടേതാണ്. എല്ലാ ആത്മാക്കളെയും കൊണ്ടുപോകുന്നു.
എല്ലാവരുടെയും പാര്ട്ട് വ്യത്യസ്തമാണ്. ശിവബാബയും പറയുന്നു എന്റെ പാര്ട്ടും
വ്യത്യസ്തമാണ്. എല്ലാവരുടെയും കര്മ്മക്കണക്കുകള് അവസാനിപ്പിച്ച് നിങ്ങളെ
പതിതത്തില് നിന്ന് പാവനമാക്കി കൊണ്ടു പോകുന്നു. നിങ്ങള് ഇവിടെ പാവനമാകുന്നതിന്
വേണ്ടി പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. മറ്റുള്ള എല്ലാവരും കണക്കെടുപ്പിന്റെ സമയം
കര്മ്മക്കണക്ക് സമാപ്തമാക്കി പോകും. പിന്നീട് മുക്തിധാമത്തില് പോയിരിക്കും.
സൃഷ്ടിയുടെ ചക്രത്തിന് കറങ്ങണം.
നിങ്ങള് കുട്ടികള് ബ്രഹ്മാവിലൂടെ ബ്രാഹ്മണരായി പിന്നീട് ദേവതയാകുന്നു. നിങ്ങള്
ബ്രാഹ്മണര് ശ്രീമതത്തിലൂടെ സേവനം ചെയ്യുന്നു. കേവലം മനുഷ്യര്ക്ക് വഴി പറഞ്ഞു
കൊടുക്കുന്നു- മുക്തിയും ജീവന്മുക്തിയും നേടണമെങ്കില് ഇങ്ങനെ നേടാന് സാധിക്കും.
രണ്ട് ചാവിയും കയ്യിലുണ്ട്. ആരെല്ലാം മുക്തിയിലേക്ക്, ആരെല്ലാം ജീവന്
മുക്തിയിലേക്ക് പോകും ഇതും അറിയാം. മുഴുവന് ദിവസവും നിങ്ങളുടെ ജോലി ഇതാണ്.
ആരെങ്കിലും ധാന്യം മുതലായവയുടെ വ്യാപാരമാണ് ചെയ്യുന്നതെങ്കില് മുഴുവന് ദിവസവും
ബുദ്ധിയില് അതുതന്നെയായിരിക്കും. നിങ്ങളുടെ ജോലിയാണ് രചനയുടെ ആദി-
മദ്ധ്യ-അന്ത്യത്തെ അറിയുക എന്നിട്ട് ഏതൊരാള്ക്കും
മുക്തി-ജീവന്മുക്തിയിലേക്കുള്ള വഴി പറഞ്ഞുകൊടുക്കുക. ആര് ഈ ധര്മ്മത്തിലുള്ളവരാണോ
അവര് പുറത്ത് വരും. മാറി വരാന് സാധിക്കാത്തവരായി ധാരാളം ധര്മ്മത്തിലുള്ളവരുണ്ട്.
ഏതുപോലെയാണോ ആംഗ്ലോ ക്രിസ്ത്യാനികള് കറുത്തവരായിരിക്കുന്നത്. രൂപം മാറുന്നില്ല.
കേവലം മതം മാത്രം മാറും. രൂപം മാറും അങ്ങനെയല്ല. കേവലം ധര്മ്മം അംഗീകരിക്കുന്നു.
ചിലര് ബുദ്ധധര്മ്മം അംഗീകരിക്കുന്നു എന്തുകൊണ്ടെന്നാല് ദേവീ-ദേവതാ ധര്മ്മം
പ്രായഃലോപമല്ലേ. ഞാന് ദേവീ-ദേവതാ ധര്മ്മത്തിലേതാണെന്ന് പറയുന്ന ഒരാള് പോലുമില്ല.
ദേവതകളുടെ ചിത്രം ഉപയോഗത്തില് വരുന്നു, ആത്മാവ് അവിനാശിയാണ്, അതൊരിക്കലും
മരിക്കുന്നില്ല. ഒന്നുപേക്ഷിച്ച് അടുത്തതെടുത്ത് വീണ്ടും പാര്ട്ടഭിനയിക്കുന്നു.
ഇതിനെ മൃത്യുലോകമെന്ന് പറയുന്നു. അതാണ് അമരലോകം. കേവലം വസ്ത്രം മാറ്റുന്നു. ഈ
കാര്യങ്ങള്വളരെ സൂക്ഷ്മമായി മനസ്സിലാക്കാനുള്ളതാണ്. കൂമ്പാരമല്ല. ഏതുപോലെയാണോ
വിവാഹത്തിന് ചിലര്ക്ക് പേരിനുള്ള ധനവും, ചിലര്ക്ക് കെട്ടുകണക്കിനും നല്കുന്നത്.
ചിലര് എല്ലാം കാണിച്ചാണ് കൊടുക്കാറുള്ളത്, ചിലര് പെട്ടിയില് അടച്ച് മാത്രമാണ്
നല്കാറുള്ളത്. ഏതേതെല്ലാം തരത്തിലാണുള്ളത്. നിങ്ങള്ക്ക് സമ്പത്ത് ലഭിക്കുന്നത്
കെട്ടുകണക്കിനാണ്, കാരണം നിങ്ങളല്ലാവരും വധുക്കളാണ്. ബാബയാണ് വരന്. നിങ്ങള്
കുട്ടികളെ അലങ്കരിച്ച് വിശ്വത്തിന്റെ ചക്രവര്ത്തീപദവി സമ്പത്തായി തരുന്നു.
വിശ്വത്തിന്റെ അധികാരിയാക്കുന്നു.
മുഖ്യമായ കാര്യം ഓര്മ്മയുടേതാണ്. ജ്ഞാനം വളരെ സഹജമാണ്. കേവലം അള്ളാഹുവിനെ
ഓര്മ്മിക്കണം. എന്നാല് ചിന്തിക്കുമ്പോള് ഓര്മ്മ തന്നെയാണ് പെട്ടെന്ന്
ഇല്ലാതാകുന്നത്. പലരും പറയാറുണ്ട് ബാബാ മറന്നു പോകുന്നു. നിങ്ങള് ആര്ക്ക്
മനസ്സിലാക്കിക്കൊടുക്കുകയാണെങ്കിലും ഓര്മ്മയെന്ന അക്ഷരം പറയൂ. യോഗമെന്ന അക്ഷരം
തെറ്റാണ്. ടീച്ചര്ക്ക് വിദ്യാര്ത്ഥിയുടെ ഓര്മ്മയുണ്ടായിരിക്കും. പരമാത്മാവാണ്
അച്ഛന്. നിങ്ങള് ആത്മാവ് സുപ്രീമല്ല. നിങ്ങള് പതീതരാണ്. ഇപ്പോള് ബാബയെ
ഓര്മ്മിക്കൂ. ടീച്ചറെ, അച്ഛനെ, ഗുരുവിനെ ഓര്മ്മിക്കാറുണ്ട്. ഗുരുക്കന്മാര്
ഇരുന്ന് ശാസ്ത്രം കേള്പ്പിക്കും, മന്ത്രം നല്കും. ബാബക്ക് ഒരു മന്ത്രം
മാത്രമാണുള്ളത്- മന്മനാഭവ. പിന്നീട് എന്താകും? മദ്ധ്യാജി ഭവ. നിങ്ങള്
വിഷ്ണുപുരിയിലേക്ക് പോകും. നിങ്ങള് എല്ലാവരും രാജാവും റാണിയുമാകില്ല.
രാജാവും-റാണിയും പിന്നീട് പ്രജകളുമുണ്ടായിരിക്കും. അതുകൊണ്ട് മുഖ്യമായുള്ളത്
ത്രിമൂര്ത്തിയാണ്. ശിവബാബക്ക് ശേഷം ബ്രഹ്മാവ് അവര് പിന്നീട് മനുഷ്യസൃഷ്ടി അഥവാ
ബ്രാഹ്മണരെ രചിക്കുന്നു . പിന്നീട് ബ്രാഹ്മണരെ ഇരുന്ന് പഠിപ്പിക്കുന്നു. ഇത്
പുതിയ കാര്യമല്ലേ. നിങ്ങള് ബ്രാഹ്മണരും ബ്രാഹ്മണികളും സഹോദരിയും സഹോദരനുമാണ്.
വൃദ്ധരും പറയും ഞങ്ങള് സഹോദരീ-സഹോ ദരന്മാരാണ്. ഇത് ഉള്ളില് മനസ്സിലാക്കണം. ആരോടും
വെറുതെ ഇങ്ങനെ പറയരുത്. ഭഗവാന് പ്രജാപിതാ ബ്രഹ്മാവിലൂടെ സൃഷ്ടി രചിച്ചെങ്കില്
സഹോദരിയും സഹോദരനുമായില്ലേ. എപ്പോള് ഒരു പ്രജാപിതാ ബ്രഹ്മാവിന്റെ മക്കളാണോ, ഇത്
മനസ്സിലാക്കേണ്ട കാര്യങ്ങളാണ്. നിങ്ങള് കുട്ടികള്ക്ക് വളരെ
സന്തോഷമുണ്ടായിരിക്കണം- നമ്മളെ പഠിപ്പിക്കുന്നത് ആരാണ്? ശിവബാബ. ത്രിമൂര്ത്തീ
ശിവന്. ബ്രഹ്മാവിന്റേതും വളരെ കുറച്ച് സമയത്തെ പാര്ട്ടാണ്. വിഷ്ണുവിന്റെ
സത്യയുഗീ രാജധാനിയില് 8 ജന്മം പാര്ട്ട് നടക്കുന്നു. ബ്രഹ്മാവിന്റേത് ഒരൊറ്റ
ജന്മത്തെ പാര്ട്ടാണ്. വിഷ്ണുവിന്റെ പാര്ട്ടാണ് വലിയതെന്ന് പറയും. ത്രിമൂര്ത്തീ
ശിവനാണ് മുഖ്യം. പിന്നീട് വരുന്നത് ബ്രഹ്മാവിന്റെ പാര്ട്ടാണ് അദ്ദേഹം നിങ്ങള്
കുട്ടികളെ വിഷ്ണുപുരിയുടെ അധികാരിയാക്കുന്നു. ബ്രഹ്മാവില് നിന്ന് ബ്രാഹ്മണന്
പിന്നെ ദേവതയാകുന്നു. അപ്പോള് ഇത് അലൗകീക അച്ഛനായി. ഈ അച്ഛന്
കുറച്ചുസമയമാണുള്ളത് അവരെയാണ് ഇപ്പോള് മാനിക്കുന്നത്. ആദിദേവന്, ആദമും ബീബിയും.
ഇവരില്ലാതെ എങ്ങനെ സൃഷ്ടി രചിക്കും. ആദിദേവനും ആദിദേവിയുമില്ലേ. ബ്രഹ്മാവിന്റെ
പാര്ട്ടും കേവലം സംഗമയുഗത്തിലാണുള്ളത്. ദേവതകളുടെ പാര്ട്ട് പിന്നീട് വളരെ സമയം
നടക്കും. ദേവതകള് കേവലം സത്യയുഗത്തിലാണ് പറയുക. ത്രേതായില് ക്ഷത്രിയരെന്നാണ്
പറയുക. ഇങ്ങിനെ വളരെ രഹസ്യങ്ങളായ ജ്ഞാന ബിന്ദുക്കളാണ് ലഭിക്കുന്നത്. എല്ലാം ഒരേ
സമയം വര്ണ്ണിക്കാന് കഴിയില്ല. മനുഷ്യര് ത്രിമൂര്ത്തീ ബ്രഹ്മാവെന്ന് പറയുന്നു.
ശിവനെ മാറ്റിക്കളഞ്ഞു. നമ്മള് പിന്നെ ത്രിമൂര്ത്തീ ശിവനെന്ന് പറയുന്നു. ഈ
ചിത്രങ്ങള് മുതലായവയെല്ലാം ഭക്തി മാര്ഗ്ഗത്തിലേതാണ്. പ്രജകളെ രചിക്കുന്നത്
ബ്രഹ്മാവിലൂടെയാണ് പിന്നീട് നിങ്ങള് ദേവതയാകുന്നു. വിനാശ സമയത്ത് പ്രകൃതി
ക്ഷോഭങ്ങളും വരുന്നു. വിനാശം ഉണ്ടാകുക തന്നെ വേണം, കലിയുഗത്തിന് ശേഷം വീണ്ടും
സത്യയുഗമുണ്ടാകും. ഈ എല്ലാ ശരീരങ്ങളുടെയും വിനാശം സംഭവിക്കുക തന്നെ വേണം. എല്ലാം
യഥാര്ത്ഥത്തില് സംഭവിക്കേണ്ടേ. കേവലം കണ്ണ് തുറക്കുന്നതിലൂടെ നടക്കില്ല. എപ്പോള്
സ്വര്ഗ്ഗം അപ്രത്യക്ഷമാകുന്നോ അപ്പോഴും ഭൂകമ്പം മുതലായവ ഉണ്ടാകുന്നുണ്ട്.
എങ്കില് എന്താ അപ്പോഴും ശങ്കരന് കണ്ണിങ്ങനെ തുറക്കുന്നുണ്ടോ. പാടുന്നില്ലേ
ദ്വാരക അഥവാ ലങ്ക വെള്ളത്തിനടിയിലേക്ക് പോയെന്ന്.
ഇപ്പോള് ബാബ മനസ്സിലാക്കിത്തരുന്നു - ഞാന് വന്നിരിക്കുന്നു കല്ലുബുദ്ധികളെ
പവിഴബുദ്ധിയാക്കുന്നതിന്. മനുഷ്യര് വിളിക്കുന്നു- അല്ലയോ പതീതപാവനാ വരൂ, വന്ന്
പാവന ലോകമുണ്ടാക്കൂ. എന്നാല് ഇത് മനസ്സിലാക്കുന്നില്ല അതായത് ഇപ്പോള് കലിയുഗമാണ്
ഇതിന് ശേഷം സത്യയുഗം വരും. നിങ്ങള് കുട്ടികള്ക്ക് സന്തോഷത്താല് നൃത്തം ചെയ്യണം.
വക്കീല്ഭാഗം തുടങ്ങിയ പരീക്ഷകള് പാസ്സാകുകയാണെങ്കില് ഉള്ളില് ചിന്തിക്കാറില്ലേ-
ഞാന് പണം സമ്പാദിക്കും, പിന്നീട് വീടുണ്ടാക്കും, അത്ചെയ്യും. അങ്ങനെയെങ്കില്
നിങ്ങളിപ്പോള് സത്യമായ സമ്പാദ്യം ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. സ്വര്ഗ്ഗത്തില്
നിങ്ങള്ക്ക് എല്ലാം തന്നെ പുതിയ സാധനങ്ങളായിരിക്കും ലഭിക്കുക. ചിന്തിക്കൂ
സോമനാഥന്റെ ക്ഷേത്രം എന്തായിരുന്നു. ഒരു ക്ഷേത്രമല്ലല്ലോ ഉണ്ടായിരിക്കുക. ആ
ക്ഷേത്രത്തിന് 2500 വര്ഷമായി. ഉണ്ടാക്കുന്നതില് സമയമെടുത്തിട്ടുണ്ടായിരിക്കും.
പൂജ ചെയ്തിരിക്കും അതിന് ശേഷമാണ് പിന്നീട് അത് കൊള്ളയടിച്ച് കൊണ്ടുപോയത്.
പെട്ടെന്ന് തന്നെ വന്നിരിക്കില്ലല്ലോ. ധാരാളം ക്ഷേത്രങ്ങള് ഉണ്ടായിരിക്കും.
പൂജിക്കാന് വേണ്ടിയാണ് ക്ഷേത്രങ്ങള് ഉണ്ടാക്കിയത്. ഇപ്പോള് നിങ്ങള്ക്കറിയാം
നമ്മള് ഓര്മ്മിച്ചോര്മ്മിച്ച് ഗോള്ഡന് ഏജിലേക്ക് പോകും. ആത്മാവ് പവിത്രമാകും.
പരിശ്രമം ചെയ്യണം പരിശ്രമിക്കാതെ കാര്യം നടക്കില്ല. പാടിയിട്ടുമുണ്ട് -സെക്കന്റില്
ജീവന്മുക്തി. എന്നാല് അങ്ങനെ ലഭിക്കുകയൊന്നുമില്ല, ഇത്
മനസ്സിലാക്കിത്തരികയാണ്-കുട്ടികള് ആവുകയാണെങ്കില് തീര്ച്ചയായും ലഭിക്കും.
നിങ്ങളിപ്പോള് മുക്തിധാമത്തിലേക്ക് പോകുന്നതിനുവേണ്ടി
പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ് . ബാബയുടെ ഓര്മ്മയില് ഇരിക്കേണ്ടതായുണ്ട്.
ദിനം-പ്രതിദിനം ബാബ നിങ്ങള് കുട്ടികളെ ബുദ്ധി ശുദ്ധിയാക്കുന്നു. ബാബ പറയുന്നു
നിങ്ങളെ വളരെ-വളരെ രഹസ്യമായ കാര്യങ്ങളാണ് കേള്പ്പിക്കുന്നത്. മുന്പ് ഈ കാര്യം
കേള്പ്പിച്ചിരുന്നില്ല അതായത് ആത്മാവ് ബിന്ദുവാണ്, പരമാത്മാവ് ബിന്ദുവാണ് എന്ന്.
പറയും ആദ്യം എന്തുകൊണ്ട് ഇത് പറഞ്ഞില്ല. ഡ്രാമയില് ഇല്ലായിരുന്നു. ആദ്യം തന്നെ
നിങ്ങളെ ഇത് കേള്പ്പിക്കുകയാണെങ്കില് നിങ്ങള്ക്ക് മനസ്സിലാക്കാന് സാധിക്കില്ല.
പതുക്കെ-പതുക്കെ മനസ്സിലാക്കിത്തന്നുകൊണ്ടിരിക്കുന്നു. ഇതാണ് രാവണ രാജ്യം. രാവണ
രാജ്യത്തില് എല്ലാവരും ദേഹാഭിമാനികളാകുന്നു. സത്യയുഗത്തിലുള്ളത്
ആത്മ-അഭിമാനികളാണ്. സ്വയത്തെ ആത്മാവെന്നറിയും. എന്റെ ശരീരം വലുതായിരിക്കുന്നു,
ഇപ്പോള് ഇതുപേക്ഷിച്ച് വീണ്ടും ചെറുതെടുക്കണം. ആത്മാവിന്റെ ശരീരം ആദ്യം
ചെറുതായിരിക്കും പിന്നീട് വലുതാകുന്നു. ഇവിടെയാണെങ്കില് ചിലരുടെ ആയുസ്സ്
എത്രയാണ്, ചിലരുടേത് എത്രയാണ്. ചിലരുടെ അകാല മൃത്യു സംഭവിക്കുന്നു. ചിലരുടെ
ആയുസ്സ് 125 വര്ഷമായിരിക്കും. അതുകൊണ്ട് ബാബ മനസ്സിലാക്കിത്തരികയാണ് നിങ്ങള്ക്ക്
ബാബയില് നിന്ന് സമ്പത്തെടുക്കുന്നതിന്റെ വളരെ സന്തോഷമുണ്ടായിരിക്കണം.
ഗന്ധര്വ്വവിവാഹം കഴിച്ചെങ്കില് അത് സന്തോഷത്തിനുള്ള കാര്യമൊന്നുമല്ല, അത്
ദുര്ബലതയാണ്. കുമാരി അഥവാ പവിത്രമായി കഴിയാന് ആഗ്രഹിക്കുന്നുവെങ്കില് ആര്ക്കും
അടിക്കാന് സാധിക്കില്ല. ജ്ഞാനം കുറവാണെങ്കില് പേടിക്കുന്നു. ചെറിയ
കുമാരിയെപ്പോലും അഥവാ ആരെങ്കിലും അടിച്ച്, രക്തമെല്ലാം വന്നാല് പോലീസില്
പരാതിപ്പെടുകയാമെങ്കില് അതിന്റെയും ശിക്ഷ ലഭിക്കും. മൃഗത്തെപോലും അഥവാ ആരെങ്കിലും
അടിക്കുകയാണെങ്കില് അവരില് കേസ് വരുന്നു, ശിക്ഷ ലഭിക്കുന്നു. നിങ്ങള്
കുട്ടികളെയും അടിക്കാന് സാധിക്കില്ല. കുമാരനെയും അടിക്കാന് സാധിക്കില്ല.
അവര്ക്ക് സ്വയം സമ്പാദിക്കാന് സാധിക്കും. ശരീര നിര്വ്വാഹം ചെയ്യാന് സാധിക്കും.
വയറിന് കൂടുതല് ആവശ്യമില്ല- ഒരു മനുഷ്യന്റെ വയറിന് 4-5 രൂപ, ഒരുമനുഷ്യന്റെ
വയറിന് 400-500 രൂപ. പണം ധാരാളമുണ്ടെങ്കില് ധൂര്ത്തടിക്കുന്നു. പാവപ്പെട്ടവന്
പണം തന്നെ ഇല്ലാത്തതുകൊണ്ട് ധൂര്ത്തും ഇല്ല. അവര് ഉണങ്ങിയ ചപ്പാത്തിയില്
സന്തോഷിക്കുന്നു. കുട്ടികള് ഭക്ഷണം മുതലായവയുടെ കൂടുതല് കോലാഹലങ്ങളിലേക്ക്
പോകരുത്. ഭക്ഷണത്തിന്റെ ആസക്തി ഉണ്ടായിരിക്കരുത്.
നിങ്ങള്ക്കറിയാം അവിടെ നമ്മള്ക്ക് എന്താണ് ലഭിക്കാതായുള്ളത്! പരിധിയില്ലാത്ത
ചക്രവര്ത്തീ പദം, പരിധിയില്ലാത്ത സുഖം ലഭിക്കുന്നു. അവിടെ രോഗങ്ങളൊന്നും
ഉണ്ടായിരിക്കില്ല. ആരോഗ്യവും, സമ്പത്തും, സന്തോഷവും എല്ലാം ഉണ്ടായിരിക്കും.
വാര്ദ്ധക്യവും അവിടെ വളരെ നല്ലതായിരിക്കും. സന്തോഷ മുണ്ടായിരിക്കും. ഒരു
പ്രകാരത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടായിരിക്കില്ല. പ്രജയും ഇങ്ങനെയായിരിക്കും.
എന്നാല് ഇങ്ങനെയുമല്ല-ശരി, പ്രജയെങ്കില് പ്രജ. പിന്നീട് ഇവിടുത്തെ
ആദിവാസിയെപ്പോലെയായിരിക്കും. സൂര്യവംശീ ലക്ഷ്മീ-നാരായണനാകണമെങ്കില് പിന്നെ
അത്രയും പുരുഷാര്ത്ഥവും ചെയ്യണം. ശരി.
വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും പുലര്കാല വന്ദനവും. ആത്മീയ
പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) നമ്മള്
ബ്രഹ്മാവിന്റെ പുതിയ രചന പരസ്പരം സഹോദരീ-സഹോദരന്മാരാണ്, ഇത് ഉള്ളില്
മനസ്സിലാക്കണം ആരോടും പറയേണ്ട ആവശ്യമില്ല. സദാ ഈ സന്തോഷത്തില് കഴിയണം നമ്മളെ
ശിവബാബയാണ് പഠിപ്പിക്കുന്നത്.
2) ഭക്ഷണ പാനീയത്തിന്റെ
കോലാഹലത്തിലേക്ക് കൂടുതല് പോകരുത്. അത്യാഗ്രഹം ഉപേക്ഷിച്ച് പരിധിയില്ലാത്ത
ചക്രവര്ത്തീ പദത്തിന്റെ സുഖങ്ങളെ ഓര്മ്മിക്കണം.
വരദാനം :-
അനേകപ്രകാരത്തിലുള്ള പ്രവൃത്തികളില് നിന്നും വേറിട്ടുനില്ക്കുന്ന
നഷ്ടോമോഹസ്മൃതിസ്വരൂപമായി ഭവിക്കട്ടെ.
സ്വന്തം
ജോലി,ദൈവീകപരിവാരത്തിന്റെ കാര്യങ്ങള്,സേവനങ്ങള്,പരിധിയില്ലാത്ത പ്രാപ്തിയുടെ
കാര്യങ്ങള് ഇവയില് എല്ലാത്തില്നിന്നുംനഷ്ടോമോഹയാകാന് അഥവാ വേറിട്ടുനില്ക്കാനായി
ബാപ്ദാദയുടെ സ്നേഹത്തെ മുന്നില്വെച്ച് സ്മൃതിസ്വരൂപമായി മാറൂ.സ്മൃതിസ്വരൂപമായി
മാറുമ്പോള് സ്വതവേ നഷ്ടോമോഹയായിത്തീരും.പ്രവൃത്തികളില് നിന്നും
വേറിട്ടുനില്ക്കുക എന്നാല് ഞാനെന്നഭാവത്തെ സമാപ്തമാക്കി
നഷ്ടോമോഹയാകുക.ഇങ്ങിനെയുള്ള നഷ്ടോമോഹയായിമാറുന്ന കുട്ടികള് വളരെക്കാലത്തെ
പുരുഷാര്ത്ഥത്താല് വളരെക്കാലത്തെ പ്രാലബ്ധത്തിന്റെ പ്രാപ്തിയുടെ അധികാരികളായി
മാറുന്നു.
സ്ലോഗന് :-
താമരപുഷ്പത്തിനുസമാനം വേറിട്ടുനില്ക്കുകയാണെങ്കില് ബാബയുടെ സ്നേഹം
ലഭിച്ചുകൊണ്ടേയിരിക്കും.
അവ്യക്തസൂചന-സഹജയോഗിയായി
മാറണമെങ്കില് പരമാത്മാസ്നേഹത്തിന്റെ അനുഭവിയായി മാറൂ.
ആരാണോ നമ്പര്വണ്
ഈയാംപാറ്റകള് അവര് സ്വയം ദേഹാഭിമാനത്തിനേയോ ,രാത്രിയുടേയോ പകലിനേയോ,വിശപ്പിനേയോ
ദാഹത്തിനേയോ,തന്റെ സുഖസൗകര്യങ്ങളേയോ,വിശ്രമത്തിനേയോ അങ്ങിനെ ഒരുകാര്യത്തിനേയും
ആശ്രയിക്കില്ല.അവര് എല്ലാ പ്രകാരത്തിലുമുള്ള ദേഹത്തിന്റെ സ്മൃതിയില്നിന്നും
അകന്ന് അഥവാ നിരന്തരം ദീപത്തിനോടുള്ള സ്നേഹത്തില് ലവ്ലീനമായി
ഇരിക്കും.എങ്ങിനെയാണോ ദീപം ജ്യോതിസ്വരൂപവും,ലൈറ്റ്മൈറ്റ് സ്വരൂപത്തിലുമുള്ളത്
അതുപോലെ ദീപത്തിനുമുന്നില് സ്വയം ലൈറ്റ് മൈറ്റ് സ്വരൂപമായി മാറുന്നു.