മധുരമായ കുട്ടികളെ- ബാബ
വന്നിരിക്കുകയാണ് നിങ്ങളെ ഈ പാപത്തിന്റെ ലോകത്തിൽ നിന്നും ശാന്തിയുടെ
ലോകത്തിലേക്ക് കൊണ്ടുപോകുന്നതിനുവേണ്ടി, ബാബയിലൂടെ നിങ്ങൾക്ക്
സുഖ-ശാന്തിയാകുന്ന രണ്ട് സമ്മാനങ്ങളാണ് ലഭിക്കുന്നത്.
ചോദ്യം :-
മുഴുവൻ ലോകത്തിലും വെച്ച് സത്യം-സത്യമായ കന്യാസ്ത്രീകൾ നിങ്ങളാണ്, സത്യമായ
കന്യാസ്ത്രീകളെന്ന് ആരെയാണ് പറയുന്നത്?
ഉത്തരം :-
ആരുടെ
ബുദ്ധിയിലാണോ ഒരു ബാബയുടെ മാത്രം ഓർമ്മയുള്ളത്, അർത്ഥം ഒന്നല്ലാതെ മറ്റൊന്നില്ല,
അവരാണ് സത്യമായ കന്യാസ്ത്രീകൾ. ക്രിസ്തുധർമത്തിലുള്ളവർ സ്വയത്തെ
കന്യാസ്ത്രീയെന്നൊക്കെ പറയുന്നുണ്ടെങ്കിലും അവരുടെ ബുദ്ധിയിൽ ഒരു ക്രിസ്തുവിന്റെ
ഓർമ്മ മാത്രമല്ല, ക്രിസ്തുവിനെയും ദൈവപുത്രനെന്നാണ് പറയുന്നത്. അപ്പോൾ അവരുടെ
ബുദ്ധിയിൽ രണ്ടുപേരാണ്, നിങ്ങളുടെ ബുദ്ധിയിൽ ഒരച്ഛനാണ് ഉള്ളത്. അതിനാൽ നിങ്ങളാണ്
സത്യ-സത്യമായ കന്യാസ്ത്രീകൾ. നിങ്ങൾക്കുള്ള ബാബയുടെ ആജ്ഞയാണ് പവിത്രമായി കഴിയണം.
ഗീതം :-
ഈ
പാപത്തിന്റെ ലോകത്തിൽ നിന്നും.....
ഓംശാന്തി.
മധുര-മധുരമായ ആത്മീയ കുട്ടികൾ ഗീതം കേട്ടു. ആരാണ് കേട്ടത്? ആത്മാക്കളാണ് കേട്ടത്.
ആത്മാവിനെ പരമാത്മാവെന്ന് പറയാൻ സാധിക്കില്ല. മനുഷ്യനെയും ഭഗവാൻ എന്ന് പറയാൻ
സാധിക്കില്ല. ശരി, ഇപ്പോൾ നിങ്ങൾ ബ്രാഹ്മണരാണ്. നിങ്ങളെ ഇപ്പോൾ ദേവത എന്ന് പറയാൻ
സാധിക്കില്ല. ബ്രഹ്മാവിനെയും ദേവത എന്ന് പറയാൻ സാധിക്കില്ല. ബ്രഹ്മാ ദേവതായേ നമ:
എന്നും വിഷ്ണു ദേവതായേ നമ: എന്നും പറയുന്നുണ്ടെങ്കിലും, ബ്രഹ്മാവും വിഷ്ണുവും
തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്. വിഷ്ണുവിനെ ദേവത എന്ന് പറയാം. എന്നാൽ
ബ്രഹ്മാവിനെ ദേവത എന്നു പറയാൻ സാധിക്കില്ല കാരണം ബ്രഹ്മാവ് ബ്രാഹ്മണരുടെ
അച്ഛനാണ്. ബ്രാഹ്മണരേയും ഭഗവാനെന്നു പറയാൻ സാധിക്കില്ല. ഈ കാര്യങ്ങളൊന്നും
മനുഷ്യന് മറ്റൊരു മനുഷ്യന് കേൾപ്പിക്കാൻ സാധിക്കില്ല. ഭഗവാനാണ്
മനസ്സിലാക്കിതരുന്നത്. മനുഷ്യർ അന്ധവിശ്വാസത്തോടെ തോന്നുന്നതെല്ലാം പറയുന്നു.
ഇപ്പോൾ നിങ്ങൾ കുട്ടികൾ മനസ്സിലാക്കുന്നു- ആത്മീയ അച്ഛനാണ് നമ്മൾ കുട്ടികളെ
പഠിപ്പിക്കുന്നത്. സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കണം. ഞാൻ ആത്മാവാണ് ഈ
ശരീരമെടുക്കുന്നത്. ഞാൻ ആത്മാവാണ് 84 ജന്മങ്ങൾ എടുത്തത്. കർമ്മം
ചെയ്യുന്നതിനനുസരിച്ചാണ് ശരീരം ലഭിക്കുന്നത്. ആത്മാവ് ശരീരത്തിൽ നിന്നും
വേറിടുമ്പോൾ പിന്നെ ശരീരത്തിനോട് സ്നേഹം തോന്നില്ല. ആത്മാവിനോടാണ്
സ്നേഹമുണ്ടാകുന്നത്. ആത്മാവ് ശരീരത്തിലുള്ളപ്പോഴാണ് ആത്മാവിന്
സ്നേഹമുണ്ടാകുന്നത്. മനുഷ്യർ പിതൃക്കളെ വിളിക്കാറുണ്ട്, ശരീരം ഇല്ലാതായാലും
അവരുടെ ആത്മാവിനെ ഓർമ്മിക്കുന്നു, അതിനാൽ ബ്രാഹ്മണനിലേക്ക് വിളിപ്പിക്കുന്നു.
ഇന്ന ആത്മാവ് വരൂ, വന്ന് ഈ ഭോജനം കഴിക്കൂ എന്നെല്ലാം പറയുന്നു. അർത്ഥം ആത്മാവിൽ
മോഹമുണ്ട്. പക്ഷെ, ആദ്യം ശരീരത്തിൽ മോഹമുണ്ടായിരുന്ന സമയത്ത് ശരീരത്തിന്റെ
ഓർമ്മ വരുമായിരുന്നു. നമ്മൾ ആത്മാവിനെയാണ് വിളിക്കുന്നതെന്ന്
മനസ്സിലാക്കുന്നില്ല. ആത്മാവാണ് എല്ലാം ചെയ്യുന്നത്. ആത്മാവിലാണ് നല്ലതും
മോശവുമായ സംസ്കാരമുള്ളത്. ആദ്യം ദേഹാഭിമാനമാണ് ഉണ്ടാകുന്നത്. പിന്നീടാണ്
മറ്റെല്ലാ വികാരങ്ങളും വരുന്നത്. എല്ലാം ചേർത്താണ് വികാരി എന്ന് പറയുന്നത്. ഈ
വികാരങ്ങളൊന്നും ഇല്ലാത്തവരെയാണ് നിർവ്വികാരിയെന്ന് പറയുന്നത്. ഭാരതത്തിൽ
ദേവീ-ദേവതാ ധർമ്മമുണ്ടായിരുന്നപ്പോൾ, അവരിൽ ദൈവീക ഗുണമുണ്ടായിരുന്നു എന്ന്
മനസ്സിലാക്കുന്നുണ്ട്. ലക്ഷ്മി-നാരായണന്റെത് ദേവീ-ദേവതാ ധർമ്മമാണ്. ക്രിസ്തു
ധർമ്മത്തിൽ പുരുഷനും, സ്ത്രീകളുമെല്ലാം ക്രിസ്ത്യാനികളാണ്. ഇവിടെ ദേവീ-ദേവത
എന്ന് പറയുന്നു. രാജാവും റാണിയും പ്രജകളുമെല്ലാം ദേവീ-ദേവത ധർമ്മത്തിലുള്ളവരാണ്
. ദേവീ-ദേവതാ ധർമ്മം വളരെ ഉയർന്ന സുഖം നൽകുന്ന ധർമ്മമാണ്. കുട്ടികൾ ഗീതവും
കേട്ടുവല്ലോ, ആത്മാവ് പറയുന്നു- സുഖ-ശാന്തിയുള്ള സ്ഥലത്തേക്ക് നമ്മളെ കൊണ്ടു
പോകൂ എന്ന്. സുഖ-ശാന്തിയുള്ള സ്ഥലം ശാന്തിധാമവും സുഖധാമവുമാണ്. ഈ ലോകത്തിൽ വളരെ
അശാന്തിയാണ്. സത്യയുഗത്തിൽ അസ്വസ്ഥതയില്ല. ബാബക്കല്ലാതെ മറ്റാർക്കും ശാന്തിയുടെ
ലോകത്തിലേക്ക് കൊണ്ടുപോകാൻ സാധിക്കില്ല എന്ന് ആത്മാവിനറിയാം. ബാബ പറയുന്നു-
മുക്തിയും ജീവൻമുക്തിയുമാകുന്ന രണ്ട് സമ്മാനങ്ങൾ ബാബ കല്പ-കല്പം വന്ന് നൽകുന്നു.
എന്നാൽ നിങ്ങൾ മറന്നുപോവുകയാണ്. ഡ്രാമയിൽ മറക്കുക തന്നെ വേണം. എല്ലാവരും
മറന്നാലല്ലേ ബാബക്ക് വരാൻ സാധിക്കൂ. ഇപ്പോൾ നിങ്ങൾ ബ്രാഹ്മണരായി
മാറിയിരിക്കുകയാണ്, നിങ്ങളാണ് 84 ജന്മങ്ങളെടുത്തത് എന്ന് നിങ്ങൾക്ക്
നിശ്ചയമുണ്ട്. മുഴുവൻ ജ്ഞാനമെടുക്കാത്തവർ ആദ്യം തന്നെ പുതിയ ലോകത്തിലേക്ക്
വരില്ല. ത്രേതായുഗത്തിലും ത്രേതായുഗത്തിന്റെ അവസാനവും മാത്രമെ വരികയുള്ളൂ.
എല്ലാത്തിന്റെയും ആധാരം പുരുഷാർത്ഥത്തിലാണ്. സത്യയുഗത്തിൽ ലക്ഷ്മീ-നാരായണന്റെ
രാജ്യമുണ്ടായിരുന്നപ്പോൾ സുഖമുണ്ടായിരുന്നു. ശരി. അവർ കഴിഞ്ഞ ജന്മത്തിൽ
ആരായിരുന്നു എന്ന് ആർക്കും അറിയില്ല. കഴിഞ്ഞ ജന്മത്തിൽ അവർ ബ്രാഹ്മണരായിരുന്നു.
അതിനു മുമ്പ് ശൂദ്രരായിരുന്നു. വർണങ്ങളെ നിങ്ങൾക്ക് വളരെ നല്ല രീതിയിൽ
മനസ്സിലാക്കാൻ സാധിക്കും.
നിങ്ങൾ 21 ജന്മത്തേക്കു വേണ്ടി ശാന്തി നേടുമെന്ന് ഇപ്പോൾ മനസ്സിലാക്കുന്നു. ബാബ
നമുക്ക് അതിനുള്ള വഴി പറഞ്ഞുതരുകയാണ്. നമ്മൾ ഇപ്പോൾ പതിതമായതുകൊണ്ടാണ് അസ്വസ്ഥരും,
ദുഃഖിയുമായത്. എവിടെ സമാധാനമുണ്ടോ അവിടെ സുഖ-ശാന്തിയുണ്ടെന്ന് പറയുന്നു. ഇപ്പോൾ
നിങ്ങൾ കുട്ടികളുടെ ബുദ്ധിയിൽ ആദി-മദ്ധ്യ-അന്ത്യത്തിന്റെ ജ്ഞാനമുണ്ട്.
സത്യയുഗത്തിൽ ഭാരതം എത്ര സുഖിയായിരുന്നു എന്ന് മനസ്സിലാക്കുന്നു. ദുഃഖത്തിന്റെയോ
അശാന്തിയുടെയോ പേരോ അടയാളമോ പോലും ഉണ്ടായിരുന്നില്ല. ഇപ്പോൾ നിങ്ങൾ
സ്വർഗ്ഗത്തിലേക്ക് പോകുന്നതിനുവേണ്ടി പുരുഷാർത്ഥം ചെയ്യുകയാണ്. ഇപ്പോൾ നിങ്ങൾ
ഈശ്വരീയ സമ്പ്രദായത്തിലുള്ളവരായി മാറിയിരിക്കുകയാണ്. മനുഷ്യർ ആസുരീയ
സമ്പ്രദായത്തിലുള്ളവരാണ്. പാപാത്മാവാണെന്ന് പറയുന്നുണ്ടല്ലോ. ആത്മാക്കൾ
ഒരുപാടുണ്ട്, എന്നാൽ പരമാത്മാവ് ഒന്നേ ഉള്ളൂ. എല്ലാ ആത്മാക്കളും സഹോദരൻമാരാണ്.
എല്ലാവരും പരമാത്മാവാകാൻ സാധിക്കില്ല. ഇത്രയും ചെറിയ കാര്യം പോലും മനുഷ്യരുടെ
ബുദ്ധിയിലില്ല. ഈ മുഴുവൻ ലോകവും ഒരു വലിയ പരിധിയില്ലാത്ത ദ്വീപാണ് എന്ന് ബാബ
മനസ്സിലാക്കിതന്നിട്ടുണ്ട്. ലോകത്തിൽ ചെറിയ-ചെറിയ ദ്വീപുകളായിരിക്കും. ഈ
പരിധിയില്ലാത്ത ദ്വീപ് രാവണന്റെ രാജ്യമാണ്. ഈ കാര്യങ്ങളെയൊന്നും മനുഷ്യർ
മനസ്സിലാക്കുന്നില്ല. മനുഷ്യർ കഥകൾ മാത്രമാണ് കേൾപ്പിച്ചുകൊണ്ടിരിക്കുന്നത്.
കഥകളെ ജ്ഞാനമെന്ന് പറയാൻ സാധിക്കില്ല. കഥകളിലൂടെയൊന്നും ആർക്കും സത്ഗതി
പ്രാപ്തമാക്കാൻ സാധിക്കില്ല. ജ്ഞാനത്തിലൂടെയാണ് സത്ഗതി ലഭിക്കുന്നത്. ജ്ഞാനം
നൽകുന്നത് ഒരു ബാബയാണ്. മറ്റാരുമല്ല. ഭക്തരെ രക്ഷിക്കുന്നത് ഭഗവാനാണ്.
മനുഷ്യർക്ക്, മറ്റു മനുഷ്യരെ രക്ഷിക്കാൻ സാധിക്കില്ല. ശിവബാബ എല്ലാ കുട്ടികൾക്കും
സമ്പത്ത് നൽകുന്നു. ശിവബാബ അച്ഛനുമാണ്, ശിക്ഷകനുമാണ്, സത്ഗുരുവുമാണ്. ബാബ
വക്കീലാണ് കാരണം ഒരു കൂട്ടം ശിക്ഷകളിൽ നിന്നും മുക്തമാക്കുന്നു. സത്യയുഗത്തിൽ
ആരും ജയിലിലേക്ക് പോകില്ല. ബാബ എല്ലാവരേയും ജയിലിൽ നിന്നും മോചിപ്പിക്കുകയാണ്.
കുട്ടികളുടെ സർവ്വശ്രേഷ്ഠമായ എല്ലാ മനോകാമനകളും പൂർത്തിയാവുകയാണ്. രാവണനിലൂടെ
അശുദ്ധമായ എല്ലാ കാമനകളും പൂർത്തിയാകുന്നു. ബാബയിലൂടെ ശുദ്ധമായ എല്ലാ കാമനകളും
പൂർത്തിയാകുന്നു. ശുദ്ധമായ കാമനകളെല്ലാം പൂർത്തിയാകുന്നതിലൂടെ നിങ്ങൾ സദാ
സുഖികളാക്കി മാറുന്നു. പതിതവും വികാരിയുമായി മാറുക എന്നത് അശുദ്ധമായ കാമനയാണ്.
പാവനമായി ജീവിക്കുന്നവരെ ബ്രഹ്മചാരിയെന്നാണ് പറയുന്നത്. നിങ്ങൾക്കും പവിത്രമായി
കഴിയണം. പവിത്രമായി കഴിഞ്ഞ് പവിത്രമായ ലോകത്തിന്റെ അധികാരിയായി മാറണം. ഒരു
ബാബയാണ് നിങ്ങളെ പതിതത്തിൽ നിന്നും പവാനമാക്കി മാറ്റുന്നത്.
സാധു-സന്യാസിമാരെല്ലാം വികാരത്തിലൂടെയാണ് ജന്മമെടുക്കുന്നത്. ദേവതകളെക്കുറിച്ച്
ഇങ്ങനെ പറയില്ല. സത്യയുഗത്തിൽ വികാരങ്ങളില്ല . സത്യയുഗം പാവനമായ ലോകമാണ്.
ലക്ഷ്മീ-നാരായണൻ സമ്പൂർണ്ണ നിർവ്വികാരികളായിരുന്നു, ഭാരതം പവിത്രവുമായിരുന്നു.
ഇത് ഇപ്പോഴാണ് നിങ്ങൾ മനസ്സിലാക്കുന്നത്. സത്യയുഗത്തിൽ പവിത്രതയും, ശാന്തിയും
സമ്പത്തുമുണ്ടായിരുന്നു. എല്ലാവരും സുഖികളായിരുന്നു. രാവണ രാജ്യം മുതൽക്കാണ്
താഴേക്ക് വീഴാൻ ആരംഭിച്ചത്. ഇപ്പോൾ ഒരു പ്രയോജനവുമില്ലാത്തവരായി മാറി. നിങ്ങൾ
തികച്ചും കക്കക്കു സമാനമായി മാറിയിരിക്കുന്നു, ഇപ്പോൾ ബാബയിലൂടെ വീണ്ടും
വജ്രതുല്യമായി മാറുകയാണ്. ഭാരതം സത്യയുഗമായിരുന്നപ്പോൾ വജ്രത്തിനു
സമാനമായിരുന്നു. ഇപ്പോൾ കക്കയ്ക്കു സമാനം പോലുമല്ല. തന്റെ ധർമ്മത്തെക്കുറിച്ചു
തന്നെ അറിയാത്തതു കാരണമാണ് പാപങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നത്. സത്യയുഗത്തിൽ
പാപത്തിന്റെ പേരു പോലുമില്ല. നിങ്ങൾ ദേവീ-ദേവതാ ധർമ്മത്തിലുള്ളവർ പ്രസിദ്ധമാണ്.
ദേവതകളുടെ ചിത്രം ഒരുപാടുണ്ട്. മറ്റെല്ലാ ധർമ്മത്തിലും ഒരു ചിത്രം മാത്രമെയുള്ളൂ.
ക്രിസ്ത്യാനികളിലും ക്രിസ്തുവിന്റെ ഒരു ചിത്രം മാത്രമെയുണ്ടായിരിക്കുകയുളളൂ.
ബൗദ്ധികളുടെ അടുത്തും ഒരു ബുദ്ധന്റെ ചിത്രം മാത്രം. ക്രിസ്ത്യാനികൾ ക്രിസ്തുവിനെ
മാത്രമാണ് ഓർമ്മിക്കുന്നത്. അവരെയാണ് കന്യാസ്ത്രീകളെന്ന് പറയുന്നത്.
കന്യാസ്ത്രീകൾക്ക് ഒരു ക്രിസ്തു അല്ലാതെ മറ്റാരുമില്ല. അതുകൊണ്ടാണ്
പറയുന്നത്-ക്രിസ്തുവല്ലാതെ മറ്റാരുമില്ല, ബ്രഹ്മചാരികളായിട്ടാണ് കഴിയുന്നത്.
നിങ്ങളും കന്യാസ്ത്രീകളാണ്. നിങ്ങളും ഗൃഹസ്ഥത്തിൽ കഴിഞ്ഞും കന്യാസ്ത്രീകളായി
മാറുന്നു. ഒരു ബാബയെ മാത്രമാണ് ഓർമ്മിക്കുന്നത്. ഒന്നല്ലാതെ മറ്റൊന്നില്ല, ഒരു
ശിവബാബയല്ലാതെ മറ്റാരുമില്ല. ക്രിസ്ത്യാനികളുടെ ബുദ്ധിയിൽ ചിലപ്പോൾ രണ്ടു
പേരുണ്ടായിരിക്കും. ക്രിസ്തു, ദൈവപുത്രനായിരുന്നു എന്ന് മനസ്സിലാക്കുന്നു. എന്നാൽ
ക്രിസ്ത്യാനികൾക്ക് ഈശ്വരന്റെ ജ്ഞാനമില്ല. നിങ്ങൾ കുട്ടികൾക്കാണ് ജ്ഞാനമുള്ളത്.
മുഴുവൻ ലോകത്തിൽ ആർക്കും പരമാത്മാവിനെക്കറിച്ചുള്ള ജ്ഞാനമില്ല. പരമാത്മാവ്
എവിടെയാണ് വസിക്കുന്നത്, എപ്പോഴാണ് വരുന്നത്, പരമാത്മാവിന്റെ പാർട്ട് എന്താണ്
എന്നൊന്നും ആർക്കും അറിയില്ല. ഭഗവാനെ എല്ലാം അറിയുന്നവനെന്നാണ് പറയുന്നത്. ഭഗവാൻ
നമ്മുടെ ഹൃദയത്തിലെ കാര്യങ്ങളെ അറിയുന്നു എന്ന് മനസ്സിലാക്കുന്നു. ബാബ പറയുന്നു-
എനിക്കറിയില്ല, ഓരോരുത്തരുടെയും ഹൃദയത്തെ വായിച്ചറിയേണ്ട ആവശ്യമെന്താണ്! ബാബ
വന്നിരിക്കുന്നത് പതിതരെ പാവനമാക്കി മാറ്റാനാണ്. അഥവാ പവിത്രമായി
കഴിയുന്നില്ലെങ്കിൽ, അസത്യം പറയുകയാണെങ്കിൽ തന്റെ നഷ്ടമാണ് ഉണ്ടാക്കുന്നത്.
ദേവതകളുടെ സഭയിൽ അസുരൻമാർ ഇരിക്കുമായിരുന്നു എന്ന് പറയാറുണ്ട്. സഭയിൽ
ജ്ഞാനമാകുന്ന അമൃത് വിളമ്പുമ്പോൾ, ആരെങ്കിലും വികാരത്തിൽ പോയി പിന്നീട് സഭയിൽ
വന്നിരിക്കുകയാണെങ്കിൽ, അവർ അസുരനല്ലേ. സ്വയം തന്റെ പദവിയെ ഭ്രഷ്ടമാക്കുന്നു.
ഓരോരുത്തർക്കും അവനവന്റെ പുരുഷാർത്ഥം ചെയ്യണം. ഇല്ലെങ്കിൽ നിങ്ങളുടെ സത്യനാശമാണ്
ഉണ്ടാക്കുന്നത്. ഒളിഞ്ഞ് വന്നിരിക്കുന്നവർ ഒരുപാട് പേരുണ്ട്. നമ്മൾ
വികാരത്തിലേക്കൊന്നും പോകുന്നില്ലല്ലോ എന്ന് പറയുന്നു, എന്നാൽ അവർ
വികാരത്തിലേക്ക് പോകുന്നുണ്ട്. ഇത് സ്വയത്തെ ചതിക്കുകയാണ്. സ്വയത്തിന്റെ
സത്യനാശമാണ് ചെയ്യുന്നത്. പരമപിതാ പരമാത്മാവിന്റെ വലം കൈയ്യായ ധർമ്മരാജന്റെ
മുന്നിൽ അസത്യം പറയുകയാണെങ്കിൽ സ്വയം ശിക്ഷക്ക് വിധേയമാവുകയാണ്. ഇങ്ങനെ ഒരുപാട്
പേർ സെന്ററുകളിൽ കഴിയുന്നവരുണ്ട്. ബ്രഹ്മാബാബ ആദ്യമായി ഡൽഹിയിൽ പോയപ്പോൾ അവിടെ
ദിവസവും വികാരത്തിൽ പോകുന്ന ഒരാൾ വരാറുണ്ടായിരുന്നു. അപ്പോൾ ചോദിച്ചു-പവിത്രമായി
കഴിയുന്നില്ലെങ്കിൽ പിന്നെ എന്തിനാണ് വരുന്നത്? അപ്പോൾ അദ്ദേഹം പറയും- ഇവിടെ
വരാതെ എങ്ങനെയാണ് നിർവ്വികാരിയായി മാറുന്നത്! പവിത്രത ഇഷ്ടമാണെങ്കിലും,
പവിത്രമായി കഴിയാൻ സാധിക്കുന്നില്ല. അവസാനമെങ്കിലും ഞാൻ നന്നാകും. വരാതിരുന്നാൽ
ജീവിതം നരകമായി പോകും. മറ്റൊരു വഴിയുമില്ലാത്തതുകൊണ്ടാണ് ഇവിടെ വരേണ്ടി വരുന്നത്.
ബാബ മനസ്സിലാക്കിത്തരുന്നു- നിങ്ങൾ അന്തരീക്ഷത്തെ മോശമാക്കുന്നു, ഏതു വരെ
വന്നുകൊണ്ടിരിക്കും! പാവനമായി മാറുന്നവർക്ക് പതിതരെ കാണുമ്പോൾ വെറുപ്പാണ്
ഉണ്ടാകുന്നത്. അവർ പറയുന്നു- ബാബാ, പതിതരുടെ കൈയ്യിൽ നിന്നും വാങ്ങികഴിക്കാൻ
തോന്നുന്നില്ല. കഴിക്കുന്നതിന്റെ കാര്യത്തിൽ പ്രശ്നമുണ്ടാകുമ്പോൾ ബാബ അതിനുള്ള
യുക്തിയും പറഞ്ഞു തന്നിട്ടുണ്ട്. ജോലി തന്നെ ഉപേക്ഷിക്കുക എന്നല്ല. യുക്തിയോടു
കൂടി മുന്നോട്ട് പോകണം. ആർക്കെങ്കിലും മനസ്സിലാക്കിക്കൊടുമ്പോൾ അവർ
പിണങ്ങുന്നു-എങ്ങനെ പവിത്രമായി കഴിയും, ഇത് ഒരിക്കലും കേട്ടിട്ടില്ലല്ലോ!
സന്യാസിമാർക്കു പോലും പറ്റില്ല. അവർ വീടെല്ലാം ഉപേക്ഷിക്കുമ്പോഴാണ് പവിത്രമായി
കഴിയാൻ സാധിക്കുന്നത്. എന്നാൽ ഇവിടെ പതിത- പാവനനായ പരമപിതാ പരമാത്മാവാണ്
പഠിപ്പിക്കുന്നതെന്ന് ആർക്കും അറിയില്ല. അംഗീകരിക്കുന്നില്ല, അത്കൊണ്ടാണ് വിരോധം
കാണിക്കുന്നത്. പറയും ശിവബാബ ബ്രഹ്മാവിന്റെ ശരീരത്തിൽ വരുന്നത് ഏതെങ്കിലും
ശാസ്ത്രത്തിൽ കാണിച്ച് തരൂ! ബാബ സാധാരണ വൃദ്ധ ശരീരത്തിലാണ് വരുന്നതെന്ന് ഗീതയിൽ
പോലും എഴുതിയിട്ടുണ്ട്. ഈ ബ്രഹ്മാവിന് തന്റെ ജന്മങ്ങളെക്കുറിച്ച് അറിയില്ല.
ഗീതയിൽ ഇങ്ങനെയെല്ലാം എഴുതിയിട്ടുണ്ടെങ്കിൽ, പരമാത്മാവ് എങ്ങനെ മനുഷ്യ ശരീരത്തിൽ
വരുന്നു എന്ന് നിങ്ങൾക്കെങ്ങനെ ചോദിക്കാൻ സാധിക്കും! പതിതമായ ശരീരത്തിൽ
വന്നിട്ടല്ലേ വഴി പറഞ്ഞു തരുകയുള്ളൂ! ബാബ മുമ്പും വന്നപ്പോൾ പറഞ്ഞിരുന്നു-എന്നെ
മാത്രം ഓർമ്മിക്കൂ. ബാബയാണ് പരമധാമത്തിൽ വസിക്കുന്നത്. ബാബ പറയുന്നു- എന്നെ
ഓർമ്മിക്കൂ. എന്നെ ഓർമ്മിക്കൂ എന്ന് പറയാൻ മൂലവതനത്തിൽ കൃഷ്ണന്റെ ശരീരമില്ല. ഒരു
പരമപിതാ പരമാത്മാവാണ് സാധാരണ ശരീരത്തിൽ പ്രവേശിച്ച് നിങ്ങൾ കുട്ടികളോട്
പറയുന്നത്-എന്നെ ഓർമ്മിക്കുകയാണെങ്കിൽ ഈ യോഗാഗ്നിയിലൂടെ നിങ്ങളുടെ പാപങ്ങൾ
ഇല്ലാതാകും. അതുകൊണ്ടാണ് ബാബയെ പതിത-പാവനൻ എന്ന് പറയുന്നത്. പതിത-പാവനൻ
തീർച്ചയായും ആത്മാക്കളുടെയായിരിക്കും. കാരണം ആത്മാവാണ് പതിതമായി മാറുന്നത്.
ബാബ പറയുന്നു- നിങ്ങൾ പവിത്രമായ ആത്മാവ് 16 കലകളാൽ സമ്പൂർണ്ണമായിരുന്നു. ഇപ്പോൾ
കലകളൊന്നുമില്ലാതെ തികച്ചും പതിതമായി മാറി. ബാബ കല്പ-കല്പം വന്ന് നിങ്ങൾക്ക്
മനസ്സിലാക്കിതരുന്നു. കാമമാകുന്ന ചിതയിൽ ഇരുന്ന് പതിതമായി പോയ നിങ്ങളെ ജ്ഞാന
ചിതയിലിരുത്തി പവിത്രമാക്കി മാറ്റുന്നു. ഭാരതത്തിൽ പവിത്രമായ പ്രവൃത്തി
മാർഗ്ഗമായിരുന്നു. ഇപ്പോൾ അപവിത്രമായ പ്രവൃത്തി മാർഗ്ഗമാണ്. ആർക്കും
സമാധാനമില്ല. ബാബ പറയുന്നു-ഇപ്പോൾ രണ്ടുപേരും(യൂഗിൾ) ജ്ഞാന ചിതയിലിരിക്കൂ. ഓരോ
ആത്മാവിനും തന്റെ കർമ്മത്തിനനുസരിച്ചാണ് ശരീരം ലഭിക്കുന്നത്. ഈ ജന്മത്തിലെ
പതി-പത്നിമാരാണ് അടുത്ത ജന്മത്തിലും കണ്ടുമുട്ടുന്നത് എന്നല്ല. ഇത്രയും
മൽസരിക്കാൻ സാധിക്കില്ല. ഇവിടെ പഠിപ്പിന്റെ കാര്യമാണ്. അജ്ഞാനകാലത്തിലാണെങ്കിൽ
പരസ്പരം വളരെ സ്നേഹമുണ്ടെങ്കിൽ അവരുടെ എല്ലാ മനോകാമനകളും പൂർത്തിയാകും. അത്
പതിതമായ പ്രവൃത്തി മാർഗ്ഗമാണ്. പതി മരിച്ചാൽ പത്നിയും ചിതയിൽ ഇരിക്കുന്നു.
അടുത്ത ജന്മത്തിലും അവർ പരസ്പരം ഒരുമിക്കാൻ വേണ്ടി. എന്നാൽ അടുത്ത ജന്മത്തിൽ
അവർക്ക് തിരിച്ചറിയാനേ സാധിക്കില്ല. നിങ്ങളും ബാബയോടൊപ്പം ജ്ഞാനമാകുന്ന
ചിതയിലിരിക്കുന്നു. നമ്മൾ ഈ അഴുക്കുള്ള ശരീരം ഉപേക്ഷിച്ച് തിരിച്ച് പോകും.
ഇതെല്ലാം നിങ്ങൾ ഇപ്പോഴാണ് അറിയുന്നത്. എന്നാൽ അവർക്ക് കഴിഞ്ഞ ജന്മത്തിൽ പരസ്പരം
സഹയോഗികളായിരുന്നു എന്ന് അറിയില്ല. നിങ്ങൾക്കും പിന്നീട് സത്യയുഗത്തിൽ ഈ
ജ്ഞാനമുണ്ടായിരിക്കുകയില്ല. ഇപ്പോൾ നിങ്ങളുടെ ബുദ്ധിയിൽ ലക്ഷ്യമുണ്ട്. മമ്മയും
ബാബയും ലക്ഷ്മീ-നാരായണനായി മാറും. വിഷ്ണു ദേവതയാണ്. പ്രജാപിതാ ബ്രഹ്മാവിനെ ദേവത
എന്ന് പറയാൻ സാധിക്കില്ല. ബ്രഹ്മാവാണ് ദേവതയായി മാറുന്നത്. ബ്രഹ്മാവിൽ നിന്നും
വിഷ്ണുവും, വിഷ്ണുവിൽ നിന്നും ബ്രഹ്മാവായി മാറുന്നത് എങ്ങനെയാണ് എന്ന് ഇപ്പോൾ
നിങ്ങൾ മനസ്സിലാക്കി. സ്വർഗ്ഗത്തിൽ മാത്രമാണ് സമാധാനം ഉളളത് എന്ന് നിങ്ങൾക്കറിയാം.
ആരെങ്കിലും മരിച്ചാൽ സ്വർഗ്ഗത്തിലേക്ക് പോയി അഥവാ സമാധാനത്തിന്റെ ലോകത്തിലേക്ക്
പോയി എന്ന് പറയുന്നു. സമാധാനമില്ലാത്ത ലോകത്തിൽ പതിതമായ മനുഷ്യരാണ് കഴിയുന്നത്.
ബാബ വീണ്ടും പറയുന്നു-സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കി അച്ഛനെ ഓർമ്മിക്കൂ
എന്നാൽ വികർമ്മങ്ങൾ വിനാശമാകും. ബാക്കിയെല്ലാം വിസ്തരിച്ച് മനസ്സിലാക്കേണ്ട
കാര്യമാണ്. ബാബ നോളേജ്ഫുള്ളാണ് നിങ്ങളെയും നോളേജ്ഫുള്ളാക്കി മാറ്റുന്നു. ബാബയുടെ
ഓർമ്മയിലൂടെ നിങ്ങൾ സതോപ്രധാനമായി മാറും, ഇതാണ് ആത്മാക്കളുടെ മൽസരം. കൂടുതൽ
ഓർമ്മിക്കുന്നവർ പെട്ടെന്ന് സതോപ്രധാനമായി മാറും. ഇതാണ് ഓർമ്മയുടെയും
പഠിപ്പിന്റെയും മൽസരം. സ്കൂളിലും മൽസരമുണ്ടാകാറില്ലേ. ഒരുപാട് കുട്ടികളിൽ നിന്നും
നമ്പർവണ്ണായി മാറുന്ന കുട്ടിക്ക് സ്കോളർഷിപ്പ് ലഭിക്കുന്നു. ഒരേഒരു പഠിപ്പ് ,
ലക്ഷങ്ങളുടെയും കോടികളുടെയും ആത്മാക്കൾക്ക് വേണ്ടിയാണ്, എങ്കിൽ അത്രയും
സ്കൂളുകളും ഉണ്ടായിരിക്കുമല്ലോ. ഇപ്പോൾ നിങ്ങൾ ഈ പഠിപ്പ് പഠിക്കണം. എല്ലാവർക്കും
വഴി പറഞ്ഞുകൊടുക്കൂ, അന്ധരുടെ ഊന്നുവടിയാകൂ. ഓരോ വീടുകളിലും സന്ദേശം എത്തിക്കണം.
ശരി.
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ
പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ഇപ്പോൾ
അശുദ്ധമായ കാമനകളെ ത്യാഗം ചെയ്ത് ശുദ്ധമായ കാമനകൾ വെയ്ക്കണം. ഏറ്റവും നല്ല
കാമനയാണ്-പവിത്രമായി മാറി പവിത്രമായ ലോകത്തിന്റെ അധികാരിയായി മാറുക...ഒരു
തെറ്റിനെയും ഒളിപ്പിച്ച് വെച്ച് സ്വയത്തെ ചതിക്കരുത്. ധർമ്മരാജനാകുന്ന അച്ഛനോട്
എപ്പോഴും സത്യസന്ധരായിരിക്കണം.
2. ജ്ഞാന ചിതയിലിരുന്ന് ഈ
പഠിപ്പിൽ മത്സരിച്ച് ഭാവിയിലെ പുതിയ ലോകത്തിൽ ഉയർന്ന പദവി പ്രാപ്തമാക്കണം.
യോഗാഗ്നിയിലൂടെ വികർമ്മങ്ങളുടെ കണക്കിനെ ഭസ്മമാക്കണം.
വരദാനം :-
ബുദ്ധിയുടെ
പ്രീതി ഒരു പ്രിയതമനിൽ വെച്ച് സദാ സന്മുഖത്തിന്റെ അനുഭവം ചെയ്യുന്ന വിജയീ
രത്നമായി ഭവിക്കട്ടെ.
പ്രീതബുദ്ധി അർത്ഥം
ബുദ്ധിയുടെ ലഹരി ഒരു പ്രിയതമനോടൊപ്പം വെച്ചിരിക്കണം. ആർക്കാണോ ഒരു പ്രിയതമനിൽ
പ്രീതിയുള്ളത് അവർക്ക് മറ്റ് ഏതൊരു വ്യക്തിയോടോ വൈഭവങ്ങളോടോ പ്രീതി വെക്കുവാൻ
സാധിക്കില്ല. അവർ സദാ ബാപ്ദാദയെ തന്റെ സന്മുഖത്ത് അനുഭവം ചെയ്യും. അവർക്ക്
മനസ്സിൽ പോലും ശ്രീമത്തിന് വിപരീതമായി വ്യർത്ഥ സങ്കൽപമോ വികൽപമോ വരികയില്ല.
അവരുടെ മുഖത്തിലൂടെയും മനസ്സിലൂടെയും ഈ ശബ്ദം തന്നെ പുറപ്പെടും- അങ്ങയോടൊത്തേ
കഴിക്കൂ, അങ്ങയോടൊപ്പമേ ഇരിക്കൂ.... അങ്ങയോടൊപ്പമേ സർവ്വ സംബന്ധങ്ങളും നിറവേറ്റൂ...
അങ്ങനെയുള്ള സദാ പ്രീതബുദ്ധിയായിരിക്കുന്നവർ തന്നെയാണ് വിജയീരത്നമായി മാറുന്നത്.
സ്ലോഗന് :-
വേണം-വേണം
എന്ന സങ്കൽപം വരുന്നതും റോയൽ രൂപത്തിലുള്ള യാചനയാണ്.
അവ്യക്ത സൂചന-
അപവിത്രതയുടെ ബീജത്തെപ്പോലും സമാപ്തമാക്കി സമ്പൂർണ്ണ പവിത്രമാകൂ.
സംഗമയുഗത്തിൽ ബാപ്ദാദ
എല്ലാ കുട്ടികൾക്കും ആദ്യത്തെ വ്രതം നൽകിയിട്ടുണ്ട്- 'സമ്പൂർണ്ണ പവിത്രരായി
ഭവിക്കട്ടെ'. ഈ പവിത്രതയുടെ വ്രതം കേവലം ബ്രഹ്മചര്യത്തിന്റെ വ്രതമല്ല മറിച്ച്
ബ്രഹ്മാബാബക്ക് സമാനം ഓരോ വാക്കിലും പവിത്രതയുടെ വൈബ്രേഷൻ നിറഞ്ഞതായിരിക്കണം.
ഓരോ സങ്കൽപത്തിലും പവിത്രതയുടെ മഹത്വം ഉണ്ടായിരിക്കണം. ഓരോ കർമ്മത്തിലും
കർമ്മയോഗീ ജീവിതത്തിന്റെ അനുഭവം ഉണ്ടായിരിക്കണം- ഇതിനെയാണ് പറയുന്നത് ബ്രഹ്മചാരി
ഒപ്പം ബ്രഹ്മാചാരി.