മധുരമായകുട്ടികളേ -
ബാബവന്നിരിക്കുകയാണ്, നിങ്ങളെവളരെതാൽപര്യത്തോടെപഠിപ്പിക്കുന്നതിന്,
താൽപര്യത്തോടെനിങ്ങളുംപഠിക്കൂ-സ്വയംഭഗവാനാണ്നമ്മെപഠിപ്പിക്കുന്നതെന്നലഹരിയുണ്ടാവണം.
ചോദ്യം :-
നിങ്ങൾ ബ്രഹ്മാകുമാർ-കുമാരിമാരുടെ ഉദ്ദേശ്യവും ശുദ്ധഭാവനയും എന്താണ്?
ഉത്തരം :-
നിങ്ങളുടെ
ഉദ്ദേശ്യമാണ് - കൽപത്തിൽ 5000 വർഷം മുൻപെന്ന പോലെ വീണ്ടും ശ്രീമതത്തിലൂടെ
വിശ്വത്തിൽ സുഖത്തിന്റെയും ശാന്തിയുടെയും രാജ്യം സ്ഥാപിക്കുക. നിങ്ങളുടെ ശുദ്ധ
ഭാവനയാണ് ശ്രീമതത്തിലൂടെ നമ്മൾ മുഴുവൻ വിശ്വത്തിന്റെ സദ്ഗതി ചെയ്യും. നിങ്ങൾ
ലഹരിയോടെ പറയുന്നു നമ്മൾ എല്ലാവർക്കും സദ്ഗതി നൽകുന്നവരാണ്. നിങ്ങൾക്ക് ബാബയിൽ
നിന്ന് ശാന്തിയുടെ ഉപഹാരം ലഭിക്കുന്നു. നരകവാസിയിൽ നിന്ന് സ്വർഗ്ഗവാസിയാകുന്നത്
തന്നെയാണ് പ്രൈസ് നേടൽ.
ഓംശാന്തി.
വിദ്യാർത്ഥികൾ എപ്പോൾ പഠിക്കുകയാണെങ്കിലും സന്തോഷത്തോടുകൂടി പഠിക്കുന്നു.
ടീച്ചറും വളരെ സന്തോഷത്തോടെ, താൽപര്യത്തോടെ പഠിപ്പിക്കുന്നു. ആത്മീയ
കുട്ടികൾക്കിത് അറിയാം പരിധിയില്ലാത്ത ബാബ ടീച്ചറുമാണ്, നമ്മെ വളരെ
താൽപര്യത്തോടെ പഠിപ്പിക്കുന്നു. ആ പഠിപ്പിലാണെങ്കിൽ അച്ഛൻ വേറെയാണ്,
പഠിപ്പിക്കുന്ന ടീച്ചർ വേറെയാണ്. ചിലരുടെ അച്ഛൻ തന്നെ ടീച്ചറായിരിക്കും അവർ
പഠിപ്പിക്കുകയാണെങ്കിൽ വളരെ താൽപര്യത്തോടെ പഠിപ്പിക്കുന്നു എന്തുകൊണ്ടെന്നാൽ
രക്തബന്ധമുണ്ടാവുമല്ലോ. തന്റേതാണെന്ന് കരുതി വളരെ താൽപര്യത്തോടെ പഠിപ്പിക്കുന്നു.
ഈ ബാബ നിങ്ങളെ വളരെ താൽപര്യത്തോടെ പഠിപ്പിക്കുകയാണെങ്കിൽ കുട്ടികളും വളരെ
താൽപര്യത്തോടെ പഠിക്കണം. ബാബ നേരിട്ട് പഠിപ്പിക്കുന്നു, ഈ ഒരു തവണയാണ് വന്ന്
പഠിപ്പിക്കുന്നത്. കുട്ടികൾക്ക് വളരെയധികം താൽപര്യമുണ്ടായിരിക്കണം. ഭഗവാനായ ബാബ
നമ്മെ പഠിപ്പിക്കുകയാണ് അതുപോലെ ഓരോ കാര്യവും നല്ല രീതിയിൽ
മനസ്സിലാക്കിത്തന്നുകൊണ്ടിരിക്കുന്നു. ചില കുട്ടികൾക്ക് പഠിക്കുമ്പോൾ ചിന്ത
വരുന്നു ഇതെന്താണ്. ഡ്രാമയിൽ ഈ പോക്കുവരവിന്റെ ചക്രമുണ്ട്. പക്ഷെ ഈ നാടകം
രചിച്ചതെന്തിനാണ്? ഇതിലൂടെ എന്ത് നേട്ടമാണ്? കേവലം ഇങ്ങനെ ചക്രം
കറങ്ങികൊണ്ടിരിക്കും, ഇതിൽ നിന്ന് രക്ഷപ്പെടുമെങ്കിൽ നന്നായിരുന്നു. എപ്പോൾ
നോക്കിയാലും ഈ 84 ന്റെ ചക്രം കറങ്ങിക്കൊണ്ടു തന്നെയിരിക്കുന്നു, അതിനാൽ
ഇങ്ങനെയുള്ള ചിന്ത വരുന്നു. ഈ പോക്കുവരവിന്റെ ചക്രത്തിൽ നിന്ന് രക്ഷപ്പെടാൻ
സാധിക്കാത്ത വിധത്തിൽ എന്തിനാണ് ഭഗവാൻ ഇങ്ങനെയൊരു കളി രചിച്ചത്, ഇതിൽ നിന്നും
മോക്ഷം ലഭിക്കുകയില്ലേ. ഇങ്ങനെയിങ്ങനെ പല കുട്ടികൾക്കും ചിന്തയുണ്ടാവുന്നു. ഈ
പോക്കുവരവിൽ നിന്ന്, സുഖ- ദുഃഖത്തിൽ നിന്ന് രക്ഷപ്പെടണം. ബാബ പറയുന്നു,
ഇതൊരിക്കലും സംഭവ്യമല്ല. മോക്ഷം നേടുന്നതിന് വേണ്ടി പരിശ്രമിക്കുന്നത് തന്നെ
വെറുതെയാണ്. ബാബ മനസ്സിലാക്കിത്തന്നിട്ടുണ്ട് ഒരു ആത്മാവിന് പോലും പാർട്ടിൽ
നിന്ന് രക്ഷപ്പെടാൻ സാധിക്കില്ല. ആത്മാവിൽ അവിനാശീ പാർട്ട് അടങ്ങിയിരിക്കുന്നു.
അത് അനാദി അവിനാശിയാണ്, തികച്ചും കൃത്യമായ അഭിനേതാക്കളാണ്. ഒരാൾ പോലും കൂടുതലും
കുറവുമാകാൻ സാധിക്കില്ല. നിങ്ങൾ കുട്ടികൾക്ക് മുഴുവൻ ജ്ഞാനവുമുണ്ട്. ഈ ഡ്രാമയുടെ
പാർട്ടിൽ നിന്ന് ആർക്കും രക്ഷപ്പെടാൻ സാധിക്കില്ല. ആർക്കും മോക്ഷം നേടാനും
സാധിക്കില്ല. എല്ലാ ധർമ്മത്തിലുള്ളവർക്കും യഥാക്രമം വരുക തന്നെ വേണം. ബാബ
മനസ്സിലാക്കിത്തരുന്നു ഇത് ഉണ്ടായതും ഉണ്ടാക്കപ്പെട്ടതുമായ അവിനാശിയായ നാടകമാണ്.
നിങ്ങളും പറയുന്നുണ്ട് ബാബാ എങ്ങനെയാണ് ഞങ്ങൾ 84 ന്റെ ചക്രം കറങ്ങുന്നതെന്ന്
ഇപ്പോൾ അറിഞ്ഞു കഴിഞ്ഞു. ഇതും മനസ്സിലായി ആദ്യമാദ്യം ആരാണോ വരുന്നത്, അവർ 84
ജന്മങ്ങളെടുക്കും. പുറകെ വരുന്നവർക്ക് തീർച്ചയായും കുറച്ച് ജന്മങ്ങളായിരിക്കും.
ഇവിടെയാണെങ്കിലോ പുരുഷാർത്ഥം ചെയ്യണം. പഴയ ലോകത്തിൽ നിന്ന് തീർച്ചയായും പുതിയ
ലോകം രചിക്കണം. ബാബ ഓരോ കാര്യവും ഇടക്കിടക്ക്
മനസ്സിലാക്കിത്തന്നുകൊണ്ടിരിക്കുന്നു കാരണം പുതിയ പുതിയ കുട്ടികൾ
വന്നുകൊണ്ടിരിക്കുകയാണ്. അവർക്ക് മുമ്പത്തെ കാര്യം ആര് പഠിപ്പിക്കും. അതിനാൽ
ബാബ ഏറ്റവും പുതിയവർക്കായി വീണ്ടും പഴയ പോയിന്റുകൾ ആവർത്തിക്കുന്നു.
നിങ്ങളുടെ ബുദ്ധിയിൽ മുഴുവൻ ജ്ഞാനവുമുണ്ട്. തുടക്കം മുതൽ നമ്മൾ എങ്ങനെയാണ്
പാർട്ടഭിനയിക്കുന്നതെന്ന് അറിയാം. നിങ്ങൾ യഥാർത്ഥ രീതിയിൽ അറിയുന്നു, എങ്ങനെയാണ്
യഥാക്രമം വരുന്നത്, എത്ര ജന്മങ്ങളെടുക്കുന്നു. ഈ സമയം തന്നെയാണ് ബാബ വന്ന്
ജ്ഞാനത്തിന്റെ കാര്യങ്ങൾ കേൾപ്പിക്കുന്നത്. സത്യയുഗത്തിൽ തന്നെയാണ് പ്രാപ്തി.
ഇത് ഈ സമയം നിങ്ങൾക്ക് തന്നെയാണ് മനസ്സിലാക്കി ത്തരുന്നത്. ഗീതയിലും ആരംഭത്തിലും
അവസാനത്തിലും ഈ കാര്യം വരുന്നുണ്ട് - മന്മനാ ഭവ. പദവി നേടുന്നതിന് വേണ്ടി
പഠിപ്പിക്കുന്നു. നിങ്ങൾ രാജാവാകുന്നതിന് വേണ്ടി ഇപ്പോൾ പുരുഷാർത്ഥം ചെയ്യുകയാണ്.
മറ്റു ധർമ്മത്തിലുള്ളവർക്കും മനസ്സിലാക്കിക്കൊടുക്കുന്നു- അവർ യഥാക്രമത്തിൽ
വരുന്നു, ധർമ്മസ്ഥാപകരുടെ പിന്നാലെ ബാക്കി എല്ലാവർക്കും വരേണ്ടി വരുന്നു.
അവർക്ക് രാജപദവിയുടെ കാര്യമില്ല. ഒരേയൊരു ഗീതാ ശാസ്ത്രത്തിന് മാത്രമാണ് വളരെ
മഹിമയുള്ളത്. ഭാരതത്തിൽത്തന്നെയാണ് ബാബ വന്ന് കേൾപ്പിക്കുന്നതും എല്ലാവരുടെയും
സദ്ഗതി ചെയ്യുന്നതും. ആ ധർമ്മസ്ഥാപകർ ആരാണോ വരുന്നത്, അവർ മരിച്ചശേഷം വലിയ വലിയ
തീർത്ഥസ്ഥാനങ്ങൾ പണിയുന്നു. വാസ്തവത്തിൽ എല്ലാവരുടെയും തീർത്ഥസ്ഥാനം
പരിധിയില്ലാത്ത ബാബ വരുന്ന ഈ ഭാരതം തന്നെയാണ്. ബാബ ഭാരതത്തിൽ ത്തന്നെയാണ് വന്ന്
എല്ലാവരുടെയും സദ്ഗതി ചെയ്യുന്നത്. ബാബ പറയുന്നു എന്നെ ലിബറേറ്റർ, ഗൈഡ്
എന്നെല്ലാം പറയാറുണ്ടല്ലോ. ഞാൻ നിങ്ങളെ ഈ പഴയ ലോകം, ദു:ഖത്തിന്റെ ലോകത്തിൽ
നിന്ന് മോചിപ്പിച്ച് ശാന്തിധാമം, സുഖധാമത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു.
കുട്ടികൾക്കറിയാം ബാബ നമ്മെ ശാന്തിധാമം, സുഖധാമത്തിലേക്ക് കൊണ്ടു പോകും. ബാക്കി
എല്ലാവരും ശാന്തിധാമത്തിൽ പോകും. ബാബ വന്ന് ദുഖത്തിൽ നിന്ന് മോചിപ്പിക്കുന്നു.
ബാബക്ക് ജനന- മരണമില്ല. ബാബ വരും പിന്നീട് തിരിച്ച് പോകും. ബാബ മരിച്ചു പോയി
എന്ന് ഒരിക്കലും പറയില്ല. ശിവാനന്ദനെക്കുറിച്ച് പറയും ശരീരം ഉപേക്ഷിച്ചു,
പിന്നീട് ക്രിയാകർമ്മം ചെയ്യുന്നു. ഈ ബാബ പോയിക്കഴിഞ്ഞാൽ പിന്നെ ഇവരുടെ
ക്രിയാകർമ്മം, ചടങ്ങ് മുതലായവയൊന്നും തന്നെ ചെയ്യുന്നില്ല. ബാബയുടെ വരവ് തന്നെ
അറിയാൻ പറ്റില്ല. ക്രിയാകർമ്മം മുതലായവയുടെ കാര്യം തന്നെയില്ല. ബാക്കി എല്ലാ
മനുഷ്യരുടെയും ക്രിയാകർമ്മം ചെയ്യുന്നു. ബാബയുടെ ക്രിയാകർമ്മം നടത്താറില്ല,
ബാബക്ക് ശരീരം തന്നെയില്ല. സത്യയുഗത്തിൽ ഈ ജ്ഞാനം, ഭക്തിയുടെ
കാര്യങ്ങളുണ്ടായിരിക്കില്ല. ഇത് ഇപ്പോഴാണ് നടക്കുന്നത് ബാക്കി എല്ലാവരും ഭക്തി
തന്നെയാണ് പഠിപ്പിക്കുന്നത്. പകുതി കൽപം ഭക്തിയാണ് പിന്നീട് പകുതി കൽപത്തിന്
ശേഷം ബാബ വന്ന് ജ്ഞാനത്തിന്റെ സമ്പത്ത് നൽകുന്നു. ജ്ഞാനമൊന്നും അവിടെ കൂടെ
വരുന്നില്ല. അവിടെ ബാബയെ ഓർമ്മിക്കുന്നതിന്റെ ആവശ്യം തന്നെ വരുന്നില്ല.
മുക്തിയിലാണ്. അവിടെ ഓർമ്മിക്കേണ്ടതിന്റെ ആവശ്യമുണ്ടോ? ദുഃഖത്തിന്റെ പരാതി അവിടെ
ഉണ്ടാകുന്നേയില്ല. ഭക്തിയും ആദ്യം അവ്യഭിചാരിയും പിന്നീട് വ്യഭിചാരിയുമാകുന്നു.
ഈ സമയമാണെങ്കിൽ അതി വ്യഭിചാരി ഭക്തിയാണ്, ഇതിനെ കടുത്ത നരകമെന്ന് പറയുന്നു.
തികച്ചും തീക്ഷ്ണത്തിലും തീക്ഷ്ണമായ നരകമാണ് പിന്നീട് ബാബ വന്ന് തീക്ഷ്ണമായ
സ്വർഗ്ഗമുണ്ടാക്കുന്നു. ഈ സമയം 100 ശതമാനം ദുഖമാണ്, പിന്നീട് 100 ശതമാനം സുഖ-
ശാന്തിയുണ്ടാകും. ആത്മാവ് പോയി തന്റെ വീട്ടിൽ വിശ്രമിക്കും.
മനസ്സിലാക്കിക്കൊടുക്കാൻ വളരെ എളുപ്പമാണ്. ബാബ പറയുന്നു ഞാൻ വരുന്നത് തന്നെ
പുതിയ ലോകത്തിന്റെ സ്ഥാപന ചെയ്ത് പഴയ ലോകത്തിന്റെ വിനാശം നടത്തേണ്ടിവരുമ്പോഴാണ്.
ഇത്രയും കാര്യങ്ങൾ കേവലം ഒരാൾ മാത്രമല്ല ചെയ്യുക. അനേകം സഹായികൾ വേണം. ഈ സമയം
നിങ്ങൾ ബാബയുടെ സഹായി കുട്ടികളാണ്. മുഴുവൻ ഭാരതത്തിന്റെയും സത്യമായ സേവനം
ചെയ്യുകയാണ്. സത്യമായ ബാബ സത്യമായ സേവനം പഠിപ്പിക്കുന്നു. തന്റെയും,
ഭാരതത്തിന്റെയും വിശ്വത്തിന്റെയും മംഗളം ചെയ്യുകയാണ്. ബാബ എത്ര
താൽപര്യത്തോടെയാണ് സർവ്വരുടെയും സദ്ഗതി ചെയ്യുന്നത്. ഇപ്പോഴും തീർച്ചയായും
സർവ്വരുടെയും സദ്ഗതിയുണ്ടാകണം. ഇതാണ് ശുദ്ധ അഹങ്കാരം, ശുദ്ധമായ ഭാവന.
നിങ്ങൾ സത്യം സത്യമായ സേവനം ചെയ്യുകയാണ് - അതും ആത്മാവ് ശരീരത്തിലൂടെ ഗുപ്തമായി
ചെയ്യുകയാണ്. നിങ്ങളോട് അനേകം പേർ ചോദിക്കുന്നുണ്ട് - ബി.കെ.യുടെ
ഉദ്ദേശ്യമെന്താണ്? പറയൂ ബി.കെ.യുടെ ഉദ്ദേശ്യമാണ് സത്യയുഗീ സുഖ-ശാന്തിയുടെ
സ്വരാജ്യസ്ഥാപന ചെയ്യൽ. നമ്മൾ ഓരോ 5000 വർഷങ്ങൾക്കു ശേഷവും ശ്രീമതത്തിലൂടെ
വിശ്വത്തിൽ ശാന്തി സ്ഥാപിച്ച് വിശ്വ ശാന്തിയുടെ പ്രൈസ് നേടുന്നു. എങ്ങിനെയാണോ
രാജാവും റാണിയും അതേപോലെ പ്രജയും സമ്മാനം നേടുന്നു. നരകവാസിയിൽ നിന്ന്
സ്വർഗ്ഗവാസിയാവുക എന്നത് എന്താ ചെറിയ സമ്മാനമാണോ! അവർ പീസ് പ്രൈസ് നേടി
സന്തോഷിച്ചുകൊണ്ടിരിക്കുന്നു, ഒന്നും തന്നെ ലഭിക്കുന്നില്ല. സത്യം സത്യമായ
സമ്മാനം, വിശ്വത്തിലെ ചക്രവർത്തിയുടെ, ഇപ്പോൾ ബാബയിൽ നിന്ന്
എടുത്തുകൊണ്ടിരിക്കുകയാണ്. പറയാറുണ്ടല്ലോ ഭാരതം നമ്മുടെ ഉന്നത ദേശമാണ്. എത്ര
മഹിമയാണ് ചെയ്യുന്നത്. എല്ലാവരും മനസ്സിലാക്കുന്നു നമ്മൾ ഭാരതത്തിന്റെ
അധികാരിയാണ്, പക്ഷെ എവിടെയാണ് അധികാരി. ഇപ്പോൾ നിങ്ങൾ ബാബയുടെ ശ്രീമതത്തിലൂടെ
രാജ്യത്തിന്റെ സ്ഥാപന ചെയ്യുകയാണ്. ആയുധത്തിന്റെയൊന്നും കാര്യമേയില്ല. ദൈവീക
ഗുണം ധാരണ ചെയ്യുന്നു അതുകൊണ്ട് നിങ്ങളുടെ തന്നെയാണ് മഹിമയും പൂജയും. അംബയെ
നോക്കൂ എത്ര പൂജയാണുണ്ടാവുന്നത്. പക്ഷെ അംബ ആരാണ്, ബ്രാഹ്മണനാണോ ദേവതയാണോ.....
ഇതും അറിയുകയില്ല. അംബ, കാളി, ദുർഗ്ഗ, സരസ്വതി എന്നിങ്ങനെ അനേകം പേരുകളുണ്ട്.
ഇവിടെയും താഴെ അംബയുടെ ചെറിയൊരു ക്ഷേത്രമുണ്ട്. അംബക്ക് അനേകം കൈകൾ
നൽകിയിരിക്കുന്നു. അങ്ങനെയൊന്നും തന്നെയില്ല. ഇതിനെയാണ് പറയുന്നത് അന്ധവിശ്വാസം.
ക്രിസ്തു, ബുദ്ധൻ മുതലായവർ വന്നു, അവരെല്ലാം അവരവരുടെ ധർമ്മത്തിന്റെ സ്ഥാപന
ചെയ്തു, മാസവും തിയതിയും എല്ലാ പറയുന്നുണ്ട്. അവിടെ അന്ധവിശ്വാസത്തിന്റെയൊന്നും
കാര്യമില്ല. ഇവിടെ ഭാരതവാസികൾക്ക് ഒന്നും തന്നെയറിയില്ല - നമ്മുടെ ധർമ്മം എപ്പോൾ
ആര് സ്ഥാപിച്ചു? അതുകൊണ്ട് അന്ധവിശ്വാസമെന്ന് പറയുന്നു. ഇപ്പോൾ നിങ്ങൾ
പൂജാരിയാണ് പിന്നീട് പൂജ്യരാകുന്നു. നിങ്ങളുടെ ആത്മാവ് പൂജ്യനീയമാകുമ്പോൾ ശരീരവും
പൂജ്യനീയമാകുന്നു. നിങ്ങളുടെ ആത്മാവിനും പൂജയുണ്ടാവുന്നു പിന്നീട്
ദേവതയാകുമ്പോഴും പൂജയുണ്ടാവുന്നു. ബാബയാണെങ്കിൽ നിരാകാരനാണ്. ബാബ സദാ പൂജ്യനാണ്.
ബാബ ഒരിക്കലും പൂജാരിയാവുന്നില്ല. നിങ്ങൾ കുട്ടികളെത്തന്നെയാണ്, താങ്കൾ
തന്നെയാണ് പൂജ്യരും താങ്കൾ തന്നെയാണ് പൂജാരിയും എന്ന് പറയുന്നത്. ബാബയാണെങ്കിൽ
സദാ പൂജ്യനാണ്, ഇവിടെ വന്ന് ബാബ സത്യമായ സേവനം ചെയ്യുന്നു. എല്ലാവർക്കും സദ്ഗതി
നൽകുന്നു. ബാബ പറയുകയാണ് - ഇപ്പോൾ സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി എന്നെ
മാത്രം ഓർമ്മിക്കൂ. വേറെ ഒരു ദേഹധാരിയേയും ഓർമ്മിക്കരുത്. ഇവിടെയാണെങ്കിലോ വലിയ
വലിയ ലക്ഷാധിപതിയും കോടിപതിയും പോയി അള്ളാഹു.. അള്ളാഹുവെന്ന് പറയുന്നു. എത്ര
അന്ധവിശ്വാസമാണ്. ബാബ നിങ്ങൾക്ക് ഹം സോയുടെ അർത്ഥവും മനസ്സിലാക്കി തന്നിട്ടുണ്ട്.
അവരാണെങ്കിൽ പറയുകയാണ് ശിവോഹം, ആത്മാവ് തന്നെയാണ് പരമാത്മാവ്. ഇപ്പോൾ ബാബ തെറ്റ്
തിരുത്തി പറഞ്ഞു തന്നു. ഇപ്പോൾ തീരുമാനിക്കൂ, ഭക്തിമാർഗ്ഗത്തിൽ ശരിയായതാണോ
കേട്ടത്, അതോ നമ്മൾ പറയുന്നതാണോ ശരി? ഹം സോയുടെ അർത്ഥം വളരെ വിസ്താരമുള്ളതാണ്.
നമ്മൾ തന്നെയാണ് ബ്രാഹ്മണർ, ദേവത, ക്ഷത്രിയർ. ഇപ്പോൾ ഹം സോയുടെ അർത്ഥം ഏതാണ് ശരി?
ഞാൻ ആത്മാവ് ചക്രത്തിൽ അങ്ങനെ വരുന്നു. വിരാട രൂപത്തിന്റെ ചിത്രവുമുണ്ട്, ഇതിൽ
ബ്രാഹ്മണർക്കും ബാബക്കും കുടുമ കാണിക്കുന്നില്ല. ദേവതകൾ എവിടെ നിന്ന് വന്നു?
ജന്മം എവിടെ നിന്നുമുണ്ടായി? കലിയുഗത്തിലാണെങ്കിൽ ശൂദ്ര വർണ്ണമാണ്. സത്യയുഗത്തിൽ
പെട്ടെന്നെങ്ങനെ ദേവതാ വർണ്ണമുണ്ടായി? ഒന്നും മനസ്സിലാക്കുന്നില്ല.
ഭക്തിമാർഗ്ഗത്തിൽ എത്രയാണ് മനുഷ്യർ കുടുങ്ങിക്കൊണ്ടിരിക്കുന്നത്. ചിലർ ഗ്രന്ഥം
പഠിച്ചു, ചിന്ത വന്നു, ക്ഷേത്രമുണ്ടാക്കി... മതി പിന്നെ ഇരുന്ന് ഗ്രന്ഥം
കേൾപ്പിക്കും. അനേകം പേർ വരുന്നു, അനേകം ഫോളോവേഴ്സ് ഉണ്ടാകുന്നു. ഫലം ഒന്നും
തന്നെയുണ്ടാവുന്നില്ല. അനേകം കടകൾ തുറക്കുന്നു. ഇപ്പോൾ ഈ എല്ലാ കടകളും ഇല്ലാതാകും.
ഈ കച്ചവടം മുഴുവൻ ഭക്തിമാർഗ്ഗത്തിലാണ്, ഇതിലൂടെ ഒരുപാട് ധനം സമ്പാദിക്കുന്നു.
സന്യാസിമാർ പറയുന്നു ഞങ്ങൾ ബ്രഹ്മയോഗി, തത്വയോഗികളാണ്. അതേപോലെ ഭാരതവാസികൾ
വാസ്തവത്തിൽ ദേവീ ദേവതാ ധർമ്മത്തിലേതാണ് പക്ഷെ ഹിന്ദു ധർമ്മമെന്ന്
വിളിക്കപ്പെട്ടു. അതുപോലെ ബ്രഹ്മം എന്നത് ആത്മാക്കൾ വസിക്കുന്ന തത്വമാണ്, അവർ
പിന്നീട് ബ്രഹ്മജ്ഞാനി, തത്വജ്ഞാനിയെന്ന് പേര് വെച്ചിരിക്കുന്നു. അല്ലായെങ്കിൽ
ബ്രഹ്മതത്വമാണല്ലോ വസിക്കാനുള്ള സ്ഥാനം. അതിനാൽ ബാബ മനസ്സിലാക്കിത്തരികയാണ്
എത്ര വലിയ തെറ്റാണ് ചെയ്തിരിക്കുന്നത്. ഇതെല്ലാം ഭ്രമമാണ്. ഞാൻ വന്ന് എല്ലാ
ഭ്രമവും ദൂരീകരിക്കുന്നു. ഭക്തിമാർഗ്ഗത്തിൽ പറയുന്നുമുണ്ട് അല്ലയോ പ്രഭൂ
അങ്ങയുടെ ഗതിയും വഴിയും വേറിട്ടതാണ്. ഗതിയൊന്നും ആർക്കും ചെയ്യാൻ സാധിക്കില്ല.
നിർദ്ദേശങ്ങളാണെങ്കിൽ അനേകാനേകം ലഭിക്കുന്നു. ഇവിടത്തെ മതം എത്ര അത്ഭുതമാണ്
ചെയ്യുന്നത്. മുഴുവൻ വിശ്വത്തെയും മാറ്റുന്നു.
ഇപ്പോൾ നിങ്ങൾ കുട്ടികളുടെ ബുദ്ധിയിലുണ്ട്, ഇത്രയും ധർമ്മങ്ങൾ എങ്ങനെ വരുന്നു!
പിന്നീട് ആത്മാക്കൾ എങ്ങനെയാണ് അവരവരുടെ സെക്ഷനിൽ പോയിരിക്കുന്നത്. ഇതെല്ലാം
ഡ്രാമയിലടങ്ങിയിട്ടുള്ളതാണ്. ഇതും കുട്ടികൾക്കറിയാം - ദിവ്യദൃഷ്ടി ദാതാവ്
ഒരേയൊരു ബാബ മാത്രമാണ്. ബാബയോട് പറയുകയാണ് - ഈ ദിവ്യദൃഷ്ടിയുടെ താക്കോൽ
ഞങ്ങൾക്ക് നൽകുകയാണെങ്കിൽ ഞങ്ങൾ ആർക്കെങ്കിലും സാക്ഷാത്ക്കാരം ചെയ്യിക്കാം.
പറയുകയാണ് - ഇല്ല, ഈ താക്കോൽ ആർക്കും ലഭിക്കുക സാധ്യമല്ല. അതിന് പകരം നിങ്ങൾക്ക്
പിന്നീട് വിശ്വത്തിന്റെ ചക്രവർത്തി പദവി നൽകാം. ഞാൻ എടുക്കുന്നില്ല. എന്റെ
പാർട്ട് സാക്ഷാത്ക്കാരം ചെയ്യിക്കുന്നതിന്റേതാണ്.
സാക്ഷാത്ക്കാരമുണ്ടാകുന്നതിലൂടെ വളരെ സന്തോഷിക്കുന്നു. ഒന്നും തന്നെ
ലഭിക്കുന്നുമില്ല. സാക്ഷാത്ക്കാരത്തിലൂടെ ആരെങ്കിലും നിരോഗിയായി മാറുകയോ
അല്ലെങ്കിൽ ധനം ലഭിക്കുകയോ ചെയ്യുന്നില്ല. മീരക്ക് സാക്ഷാത്ക്കാരമുണ്ടായി പക്ഷെ
മുക്തി ലഭിച്ചില്ല. മനുഷ്യർ മനസ്സിലാക്കുന്നു അവർ വസിക്കുന്നത് തന്നെ
വൈകുണ്ഠത്തിലാണ്. പക്ഷെ വൈകുണ്ഠം കൃഷ്ണപുരി എവിടെയാണ്. ഇതെല്ലാം
സാക്ഷാത്ക്കാരമാണ്. ബാബയിരുന്ന് എല്ലാ കാര്യങ്ങളും മനസ്സിലാക്കിത്തരുന്നു.
ബ്രഹ്മാബാബക്കും ആദ്യമാദ്യം വിഷ്ണുവിന്റെ സാക്ഷാത്ക്കാരമുണ്ടായി അപ്പോൾ
വളരെയധികം സന്തോഷമുണ്ടായി. അദ്ദേഹവും അപ്പോൾ കാണുകയാണ് ഞാൻ മഹാരാജാവാകുന്നു.
വിനാശവും കണ്ടു പിന്നീട് രാജ്യഭാഗ്യവും കണ്ടു അപ്പോൾ നിശ്ചയമുണ്ടായി ഓഹോ! ഞാൻ
വിശ്വത്തിന്റെ അധികാരിയായി മാറുന്നു. ബാബയുടെ പ്രവേശനം ഉണ്ടായി. അത്രമാത്രം.
ബാബാ ഇതെല്ലാം അങ്ങ് എടുത്തോളൂ, എനിക്കാണെങ്കിൽ വിശ്വത്തിന്റെ ചക്രവർത്തി
പദവിയാണാവശ്യം. നിങ്ങളും ഈ കച്ചവടത്തിനാണല്ലോ വന്നത്. ആരാണോ ജ്ഞാനമെടുക്കുന്നത്
പിന്നീട് അവരുടെ ഭക്തി ഇല്ലാതാകുന്നു. ശരി!
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ
പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ദൈവീക
ഗുണങ്ങൾ ധാരണ ചെയ്ത് ശ്രീമതത്തിലൂടെ ഭാരതത്തിന്റെ സത്യമായ സേവനം ചെയ്യണം.
തന്റെയും ഭാരതത്തിന്റെയും മുഴുവൻ വിശ്വത്തിന്റെയും മംഗളം വളരെ വളരെ
താൽപര്യത്തോടെ ചെയ്യണം.
2. ഡ്രാമയുടെ അനാദി
അവിനാശീ പാർട്ടിനെ യഥാർത്ഥമായി മനസ്സിലാക്കി, ഒരിക്കലും സമയം നഷ്ടപ്പെടുത്തുന്ന
പുരുഷാർത്ഥം ചെയ്യരുത്. വ്യർത്ഥമായ ചിന്തകൾ പോലും ഉണ്ടാവരുത്.
വരദാനം :-
ദീപരാജനായ
ബാബയിൽ നിന്നും സദാ പ്രകാശത്തിന്റെ ആശംസകൾ നേടിക്കൊണ്ടിരിക്കുന്ന അമരൻമാരായി
ഭവിക്കട്ടെ.
ഭക്തർ താങ്കൾ
ചൈതന്യദീപങ്ങളുടെ ഓർമ്മച്ചിഹ്നമായി ചൈതന്യമില്ലാത്ത ദീപങ്ങളെ ദീപമാലയായി
തെളിയിക്കുന്നു.താങ്കൾ ഉണർന്നിരിക്കുന്ന ചൈതന്യദീപങ്ങൾ ബാലകരായി മാറി ദീപങ്ങളുടെ
യജമാനനുമായി മംഗളകരമായ കൂടിക്കാഴ്ച നടത്തിക്കൊണ്ടിരിക്കുന്നു.ബാപ്ദാദ താങ്കൾ
കുട്ടികളുടെ നെറ്റിയിൽ തിളങ്ങുന്ന ദീപത്തെയാണ് കാണുന്നത്.താങ്കൾ
അവിനാശിയും,അമരൻമാരുമായ ജ്യോതിസ്വരൂപരായ കുട്ടികൾ ദീപരാജനായ ബാബയിൽനിന്നും
ആശംസകൾ സ്വീകരിച്ചുകൊണ്ട് സദാ അമരൻമാരായി ഭവിക്കട്ടെ (അമർഭവ)എന്ന വരദാനം
പ്രാപ്തമാക്കുന്നു.ദീപരാജനായ ബാബയുടേയും ദീപറാണിമാരുടേയും ഓർമ്മച്ചിഹ്നമാണ്
ദീപാവലി.
സ്ലോഗന് :-
ഞാനും ബാബയും
കമ്പൈൻഡ് ആയി ഇരിക്കുകയാണെങ്കിൽ മൂന്നാമതൊരുകാര്യത്തിനും അതിനെ
വേർപിരിക്കാനാവില്ല.
അവ്യക്തസൂചന-സ്വയത്തിനുവേണ്ടിയും സർവർക്കുവേണ്ടിയും മനസ്സുകൊണ്ട് യോഗത്തിന്റെ
ശക്തികളുടെ പ്രയോഗം ചെയ്യൂ
വർത്തമാനസമയത്ത്
സർവാത്മാക്കളും പ്രത്യക്ഷഫലം അഥവാ പ്രാക്ടിക്കൽ പ്രൂഫ് കാണാനാണ്
ആഗ്രഹിക്കുന്നത്.അതിനാൽ ശരീരം മനസ്സ് കർമ്മം സംബന്ധസമ്പർക്കങ്ങൾ എന്നിവയിൽ
സൈലൻസിന്റെ ശക്തിയുടെ പ്രയോഗം ചെയ്ത് നോക്കൂ ശാന്തിയുടെ ശക്തിയിലൂടെ താങ്കളുടെ
സങ്കൽപങ്ങൾക്ക് വയർലസിനേക്കാൾ സ്പീഡിൽ ഏതൊരു ആത്മാവിലേക്കും എത്തിച്ചേരാനാകും.ഈ
ശക്തിക്കാവശ്യമായ വിശേഷയന്ത്രമാണ് ശുഭസങ്കൽപം. ശുഭസങ്കൽപങ്ങളാകുന്ന
യന്ത്രത്തിലൂടെ എന്ത് ആഗ്രഹിക്കുന്നുവോ അത് യാഥാർത്ഥ്യമാകുന്നത് കാണാൻ കഴിയും.