മധുരമായ കുട്ടികളേ -
യോഗബലത്തിലൂടെ വികാരങ്ങളാകുന്ന രാവണന് മേൽ വിജയം പ്രാപ്തമാക്കി സത്യം-സത്യമായ
ദസറ ആഘോഷിക്കൂ.
ചോദ്യം :-
രാമായണത്തിനും മഹാഭാരതത്തിനും തമ്മിൽ പരസ്പരമുള്ള ബന്ധം എന്താണ്? ദസറ
തെളിയിക്കുന്നത് ഏതൊരു കാര്യത്തെയാണ്?
ഉത്തരം :-
ദസറ അർത്ഥം
രാവണൻ ഇല്ലാതാകുകയും സീതമാർക്ക് മോചനം ലഭിക്കുകയും ചെയ്യുക. എന്നാൽ ദസറ
ആഘോഷിക്കുന്നതിലൂടെ രാവണനിൽ നിന്ന് മോചനം ലഭിക്കുന്നില്ല. എപ്പോഴാണോ
മഹാഭാരതയുദ്ധമുണ്ടാകുന്നത് അപ്പോഴാണ് എല്ലാ സീതമാർക്കും മോചനം ലഭിക്കുന്നത്.
മഹാഭാരത യുദ്ധത്തിലൂടെയാണ് രാവണൻ ഇല്ലാതാകുന്നത് അതുകൊണ്ട് രാമായണത്തിനും
മഹാഭാരതത്തിനും ഗീതക്കും പരസ്പരം വളരെ ആഴമേറിയ സംബന്ധമുണ്ട്.
ഗീതം :-
സഭയിൽ
ജ്വലിച്ചുയർന്ന ദീപം....
ഓംശാന്തി.
ബാബ ആജ്ഞാപിക്കുന്നു, നിങ്ങളാണ് ബ്രാഹ്മണ സമ്പ്രദായികൾ, നിങ്ങളെ ഇപ്പോൾ ദൈവീക
സമ്പ്രദായികളെന്ന് പറയില്ല. നിങ്ങളിപ്പോൾ ബ്രാഹ്മണ സമ്പ്രദായികളാണ്, പിന്നീട്
ദൈവീക സമ്പ്രദായികളാകുന്നവരാണ്. ഈ രാമായണത്തിൽ ഉള്ളപോലെ ഇന്ന് (ദസറ) ഇവരുടെ
രാമായണം പൂർത്തിയാകുകയാണ്, പക്ഷെ പൂർത്തിയാകുന്നില്ല. അഥവാ രാവണൻ
മരിക്കുന്നുണ്ടെങ്കിൽ കഥ പൂർത്തിയാകണം, എന്നാൽ പൂർത്തിയാകുന്നില്ല. മോചനം
ലഭിക്കുന്നത് മഹാഭാരതത്തിലൂടെയാണ്. ഇതും ഇപ്പോൾ മനസ്സിലാക്കേണ്ട കാര്യങ്ങളാണ്.
രാമായണം എന്താണ്? മഹാഭാരതം എന്താണ്? ലോകം ഈ കാര്യങ്ങളെ അറിയുന്നില്ല. രാമായണവും
മഹാഭാരതവും രണ്ടിനും പരസ്പരം സംബന്ധമുണ്ട്. മഹാഭാരത യുദ്ധത്തിലൂടെയാണ് രാവണ
രാജ്യം ഇല്ലാതാകുന്നത്. പിന്നീട് ഈ ദസറയൊന്നും തന്നെ ആഘോഷിക്കില്ല. ഗീത അഥവാ
മഹാഭാരതം രാവണ രാജ്യത്തെ ഇല്ലാതാക്കുന്നതാണ്. ഇപ്പോൾ സമയമായിരിക്കയാണ്,
തയ്യാറെടുപ്പും നടന്നുകൊണ്ടിരിക്കുകയാണ് - അവർ ഹിംസകരാണ്, നിങ്ങൾ അഹിംസകരാണ്.
ഗീത നിങ്ങളുടേതാണ്, നിങ്ങൾ ഗീതാ ജ്ഞാനമാണ് കേൾക്കുന്നത്. അതിലൂടെ എന്താണ്
സംഭവിക്കാനുള്ളത്? രാവണ രാജ്യത്തിന്റെ സമാപ്തി സംഭവിക്കും. അവർ രാവണനെ
കൊല്ലുന്നുണ്ട് എന്നാൽ രാമരാജ്യം ഉണ്ടാകുന്നില്ല. ഇപ്പോൾ രാമായണവും
മഹാഭാരതവുമല്ലേ. മഹാഭാരതം രാവണനെ ഇല്ലാതാക്കുന്ന തിനുള്ളതാണ്. ഇത് വളരെ
രഹസ്യങ്ങളായ മനസ്സിലാക്കേണ്ട കാര്യങ്ങളാണ് ഇതിൽ വിശാല ബുദ്ധി ആവശ്യമാണ്. ബാബ
മനസ്സിലാക്കി തരുന്നു മഹാഭാരത യുദ്ധത്തിലൂടെ രാവണരാജ്യം ഇല്ലാതാകുന്നു. വെറുതെ
രാവണനെ കൊല്ലുന്നതിലൂടെ രാവണരാജ്യം ഇല്ലാതാകുന്നു എന്നല്ല. അതിന് സംഗമം വേണം.
ഇപ്പോൾ സംഗമമാണ്. ഇപ്പോൾ നിങ്ങൾ രാവണനെ ജയിക്കുന്നതിന്
തയ്യാറെടുത്തുകൊണ്ടിരിക്കുന്നു. ഇതിൽ ജ്ഞാനത്തിന്റെ അസ്ത്ര-ശസ്ത്രങ്ങൾ ആവശ്യമാണ്.
അല്ലാതെ അവർ കാണിക്കുന്ന രാമ-രാവണ യുദ്ധമല്ല. ഈ എല്ലാ ശാസ്ത്രങ്ങളും ഭക്തി
മാർഗ്ഗത്തിന്റേതാണ്. ഇപ്പോൾ നിങ്ങൾ യോഗബലത്തിലൂടെ രാവണന് മേൽ വിജയം നേടുന്നു.
ഇത് ഗുപ്തമായ കാര്യമാണ്. 5 വികാരങ്ങളാകുന്ന രാവണന് മേൽ നിങ്ങളുടെ
വിജയമുണ്ടാകുന്നു. ഏതിലൂടെ? ഗീതയിലൂടെ. ബാബ നിങ്ങളെ ഗീത കേൾപ്പിച്ചു
കൊണ്ടിരിക്കുന്നു. ഭാഗവതം ഇല്ലാത്തതാണ്. ഭാഗവതത്തിൽ കൃഷ്ണന്റെ ലീലകളാണ്
കാണിക്കുന്നത്. വാസ്തവത്തിൽ കൃഷ്ണന്റെ ലീലകളൊന്നും തന്നെയില്ല. നിങ്ങൾക്കറിയാം
എപ്പോഴാണോ വിനാശമുണ്ടാകുന്നത്, അപ്പോൾ മഹാഭാരത യുദ്ധം ഉണ്ടാകും, അതിലൂടെ തന്നെ
രാവണരാജ്യം സമാപ്തമാകും. ഏണിപ്പടിയിലും കാണിച്ചിട്ടുണ്ട് എപ്പോഴാണോ രാവണ രാജ്യം
ആരംഭിച്ചത് അപ്പോൾ മുതൽ ഭക്തിമാർഗ്ഗവും ആരംഭിച്ചു. ഇതും നിങ്ങൾക്കറിയാം, ഗീതയുടെ
സംബന്ധം മഹാഭാരത യുദ്ധവുമായാണ്. നിങ്ങൾ ഗീത കേട്ട് രാജ്യം നേടുന്നു,
ശുദ്ധീകരണത്തിനായി യുദ്ധവും നടക്കും. ബാക്കി ഭാഗവതത്തിലുള്ള ലീലകളെല്ലാം തന്നെ
തെറ്റാണ്. ശിവപുരാണത്തിലും ഒന്നും തന്നെയില്ല. അല്ലായെങ്കിൽ ഗീതയുടെ പേര്
ശിവപുരാണമെന്നായിരിക്കണം. ശിവബാബയിരുന്ന് ജ്ഞാനം നൽകുന്നു - ഏറ്റവും ഉയർന്നത്
ഗീതയാണ്. ഗീത മറ്റെല്ലാ ശാസ്ത്രങ്ങളെക്കാളും ചെറുതാണ് മറ്റെല്ലാ പുസ്തകങ്ങളും
വളരെ വലുതായാണ് ഉണ്ടാക്കിയിട്ടുള്ളത്. മനുഷ്യരുടെ ജീവിത കഥയും വളരെ വലുതായാണ്
ഉണ്ടാക്കിയിട്ടുള്ളത്. നെഹറു ശരീരം ഉപേക്ഷിച്ചു, ആ നെഹറുവിന്റെ എത്ര വലിയ
പതിപ്പുകളാണ് ഉണ്ടാക്കുന്നത്. അങ്ങനെയെങ്കിൽ ശിവബാബയുടെ ഈ ഗീതയുടെ പതിപ്പുകൾ
എത്ര വലുതായിരിക്കണം. എന്നാൽ ഗീത എത്ര ചെറുതാണ് എന്തുകൊണ്ടെന്നാൽ ബാബ
കേൾപ്പിക്കുന്നത് ഒരേഒരു കാര്യമാണ് എന്നെ ഓർമ്മിക്കൂ എങ്കിൽ വികർമ്മം നശിക്കും
ഒപ്പം ചക്രത്തെയും മനസ്സിലാക്കൂ. ഇത്രമാത്രമേയുള്ളൂ അതുകൊണ്ടാണ് ഗീത
ചെറുതായിരിക്കുന്നത്. അത് ഉരുവിടാനുള്ള ജ്ഞാനമാണ്. നിങ്ങൾക്കറിയാം ഗീതയുടെ
ലോക്കറ്റുണ്ടാക്കുന്നതിനെക്കുറിച്ച്. അതിൽ ചെറിയ അക്ഷരങ്ങളായിരിക്കും. ഇപ്പോൾ
ബാബയും നിങ്ങളുടെ കഴുത്തിൽ ലോക്കറ്റണിയിക്കുന്നു - ത്രിമൂർത്തിയുടെയും,
രാജപദവിയുടെയും. ബാബ പറയുന്നു ഗീത രണ്ടക്ഷരത്തിന്റേതാണ് - ബാബയും സമ്പത്തും.
മൻമനാഭവ ഇതാണ് ഗുപ്ത മന്ത്രത്തിന്റെ ലോക്കറ്റ്. എന്നെ ഓർമ്മിക്കൂ എങ്കിൽ
വികർമ്മം നശിക്കും. നിങ്ങളുടെ കർത്തവ്യമാണ് യോഗബലത്തിലൂടെ വിജയം നേടുക പിന്നീട്
നിങ്ങൾക്ക് വേണ്ടി ശുദ്ധീകരണവും നടക്കണം. ബാബ മനസ്സിലാക്കി തരുന്നു നിങ്ങളുടെ
യോഗബലത്തിലൂടെ തന്നെ രാവണ രാജ്യത്തിന്റെ വിനാശമുണ്ടാകണം. രാവണരാജ്യം എപ്പോഴാണ്
ആരംഭിച്ചത്, ഇതുപോലും അറിയുന്നില്ല. ഈ ജ്ഞാനം വളരെ സഹജമാണ്. ബാബയാണ്
ജ്ഞാനത്തിന്റെ സാഗരൻ. ജ്ഞാനം കേൾപ്പിക്കാൻ തന്നെയാണ് വരുന്നത്. നിങ്ങൾ എല്ലാ
മുരളികളുടെയും പതിപ്പുകൾ ശേഖരിക്കുകയാണെങ്കിൽ വളരെയധികമുണ്ടായിരിക്കും. കാരണം
ബാബ വിസ്തരിച്ച് മനസ്സിലാക്കി തരുന്നു. രത്നചുരുക്കമായി പറയുന്നു - ബാബയെ
ഓർമ്മിക്കൂ. അത്രമാത്രം. ബാക്കി സമയമെടുക്കുന്നത് ഏതിലാണ്? നിങ്ങളുടെ ശിരസ്സിൽ
വളരെയധികം പാപങ്ങളുടെ ഭാരമുണ്ട്. ഇത് ഓർമ്മയിലൂടെ തന്നെ ഇറക്കണം, ഇതിൽ
പരിശ്രമമുണ്ട്. അടിക്കടി നിങ്ങൾ മറക്കുന്നു. നിങ്ങൾ ബാബയെ
ഓർമ്മിച്ചുകൊണ്ടേയിരിക്കുക യാണെങ്കിൽ വിഘ്നമുണ്ടാകുകയില്ല.
ദേഹ-അഭിമാനിയാകുന്നതിലൂടെയാണ് വിഘ്നമുണ്ടാകുന്നത്. അവസാനം ദേഹീ-അഭിമാനിയാകുന്നു.
പിന്നീട് അരകൽപം ഒരുവിഘ്നവും ഉണ്ടാകുന്നില്ല. ഇത് മനസ്സിലാക്കേണ്ട എത്ര
ഗുപ്തമായ കാര്യങ്ങളാണ്. ആരംഭം മുതൽ എത്രയാണ് കേൾപ്പിച്ച് വരുന്നത്, എന്നിട്ട്
പറയുന്നു കേവലം ബാബയെ ഓർമ്മിക്കൂ. അത് മതി. വൃക്ഷത്തിനാണ് വിസ്താരമുള്ളത്.
വിത്ത് ചെറുതിലും ചെറുതാണ്. അതിൽ നിന്ന് എത്ര വലിയ വൃക്ഷമാണ് വരുന്നത്.
ഇന്ന് ദസറയല്ലേ. ഇപ്പോൾ ബാബ മനസ്സിലാക്കി തരുന്നു - രാമായണത്തിന് മഹാഭാരതവുമായി
എന്ത് സംബന്ധമാണുള്ളത്. രാമായണം ഭക്തി മാർഗ്ഗത്തിന്റേതാണ്. അരകൽപമായി നടന്ന്
വരുന്നു. അർത്ഥം ഇപ്പോൾ രാവണ രാജ്യം നടന്നുകൊണ്ടിരിക്കുന്നു. പിന്നീട് മഹാഭാരതം
വരുമ്പോൾ രാവണ രാജ്യം അവസാനിച്ച് രാമരാജ്യം ആരംഭിക്കും. രാമായണവും മഹാഭാരതവും
തമ്മിൽ എന്ത് വ്യത്യാസമാണുള്ളത്? രാമരാജ്യത്തിന്റെ സ്ഥാപനയും രാവണരാജ്യത്തിന്റെ
വിനാശവും സംഭവിക്കണം. ഗീത കേട്ട് നിങ്ങൾ വിശ്വത്തിന്റെ അധികാരിയാകാൻ
യോഗ്യരാകുന്നു. ഗീതയും മഹാഭാരതവും ഈ സമയത്തേക്കുള്ളതാണ്. രാവണരാജ്യം
സമാപിക്കുന്നതിനുള്ളതാണ്. ഇതല്ലാതെ അവരെന്ത് യുദ്ധമാണോ കാണിച്ചിട്ടുള്ളത് അത്
തെറ്റാണ്. യുദ്ധം 5 വികാരങ്ങൾക്കുമേൽ വിജയിക്കുന്നതിനുള്ളതാണ്. നിങ്ങളെ ബാബ
ഗീതയുടെ രണ്ടക്ഷരങ്ങൾ കേൾപ്പിക്കുന്നു മൻമനാഭവ-മദ്ധ്യാജിഭവ. ഗീതയുടെ ആരംഭത്തിലും
അവസാനത്തിലും ഈ രണ്ടക്ഷരങ്ങൾ വരുന്നുണ്ട്. കുട്ടികൾ മനസ്സിലാക്കുന്നുണ്ട് -
ശരിക്കും ഗീതയുടെ പരമ്പര നടന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ ആരോടെങ്കിലും
പറയുകയാണെങ്കിൽ ചോദിക്കും കൃഷ്ണനെവിടെ? ബാബയുടെ ജ്ഞാനവും ഭക്തി മാർഗ്ഗത്തിലെ
ശാസ്ത്രങ്ങളും തമ്മിൽ എത്ര വ്യത്യാസമാണുള്ളത്. ഈ മഹാഭാരതമെന്താണ്? ഈ
രാമായണമെന്താണ്? ഇതാരും തന്നെ അറിയുന്നില്ല. മഹാഭാരത യുദ്ധത്തിന് ശേഷം തന്നെയാണ്
സ്വർഗ്ഗത്തിന്റെ കവാടം തുറക്കുന്നത്. എന്നാൽ മനുഷ്യർ ഇത് മനസ്സിലാക്കില്ല.
അതുകൊണ്ട് നിങ്ങൾ ബാബയുടെ തന്നെ പരിചയം നൽകൂ. ബാബ പറയുന്നു എന്നെ മാത്രം
ഓർമ്മിക്കൂ. ബാബ ഇത് മുഴുവൻ ലോകത്തോടുമാണ് പറയുന്നത്. ഒരു ഗീതയെ തന്നെയാണ്
ഖണ്ഢിച്ചിരിക്കുന്നത്. ഗീതക്ക് എല്ലാ ഭാഷകളിലും പ്രചാരമുണ്ട്. നിങ്ങളുടെ
രാജ്യത്തിൽ ഒരൊറ്റ ഭാഷയേ ഉണ്ടായിരിക്കൂ. അവിടെ ഒരു ശാസ്ത്രവും പുസ്തവും
ഉണ്ടായിരിക്കില്ല. അവിടെ ഭക്തി മാർഗ്ഗത്തിന്റെ ഒരു കാര്യവും ഉണ്ടായിരിക്കില്ല.
ഭാരതത്തിന്റെ സംബന്ധം രാമായണവും, ഗീതയും, മഹാഭാരതവുമായാണ്. ഭഗവാൻ കുട്ടികളെ ഗീത
കേൾപ്പിക്കുന്നു, അതിലൂടെ നിങ്ങൾ സ്വർഗ്ഗത്തിന്റെ അധികാരികളാകുന്നു. മഹാഭാരത
യുദ്ധം തീർച്ചയായും നടക്കണം, അതിലൂടെ പതിത ലോകം ഇല്ലാതാകും. ഗീതയിലൂടെ നിങ്ങൾ
പാവനമാകുന്നു. പതിത-പാവനനായ ഭഗവാൻ വരുന്നത് തന്നെ അന്തിമത്തിലാണ്. പറയുന്നു കാമം
മഹാശത്രുവാണ്, ഇതിന് മേൽ വിജയം നേടണം. കാമ വികാരത്തിൽ ഒരിക്കലും പരാജയപ്പെടരുത്,
ഇതിലൂടെ വളരെ നഷ്ടമുണ്ടാകുന്നു. വികാരങ്ങൾക്ക് പിറകെ വലിയ-വലിയ പ്രസിദ്ധരായ,
മന്ത്രിമാർ തുടങ്ങിയവർ പോലും തന്റെ പേര് മോശമാക്കുന്നു. കാമത്തിന് പിറകെ പോയി
വളരെ മോശമാകുന്നു. അതുകൊണ്ട് ബാബ മനസ്സിലാക്കി തരുന്നു - ബാബയുടെ അടുത്ത്
തീർത്തും യുവാക്കളായ ധാരാളം കുട്ടികൾ വരുന്നുണ്ട്. ബ്രഹ്മചര്യത്തിൽ കഴിയുന്ന
ഇതുപോലെയുള്ള ധാരാളം പേരുണ്ട്. ജീവിതം മുഴുവൻ വിവാഹമേ കഴിക്കുന്നില്ല.
സ്ത്രീകളുമുണ്ട്. കന്യാസ്ത്രീകൾ ഒരിക്കലും വികാരത്തിലേക്ക് പോകാറില്ല. എന്നാൽ
അതിൽ വലിയ പ്രാപ്തിയൊന്നുമില്ല. ഇവിടെയാണെങ്കിൽ പവിത്രമായി
ജന്മ-ജന്മാന്തരത്തേക്ക് സ്വർഗ്ഗത്തിന്റെ അധികാരിയാകുന്നതിന്റെ കാര്യമണ്.
ജന്മ-ജന്മാന്തരത്തെ പാപങ്ങളുടെ ഭാരം തലയിലുണ്ട്. അതെപ്പോൾ മുറിയുന്നോ അപ്പോൾ
സ്വർഗ്ഗത്തിലേക്ക് പോകും. ഇവിടെ മനുഷ്യർ പാപം ചെയ്തുകൊണ്ടേയിരിക്കുന്നു. ഒരു
ജന്മം ആരെങ്കിലും സന്യാസിയാകുന്നു, എങ്കിലും ജന്മം വികാരത്തിലൂടെയാണ്
ഉണ്ടാകുന്നത്. രാവണ രാജ്യത്തിൽ വികാരമില്ലാതെ ജന്മമുണ്ടാകില്ല. ചോദിക്കാറുണ്ട,്
അവിടെ എങ്ങനെയാണ് ജന്മമുണ്ടാകുക? യോഗബലമെന്ന് എന്തിനെയാണ് പറയുന്നത്? ഇത്
ചോദിക്കേണ്ട ആവശ്യമേയില്ല. ആ ലോകം തന്നെ സമ്പൂർണ്ണ നിർവ്വികാരീ ലോകമാണ്. രാവണ
രാജ്യം തന്നെയില്ല അപ്പോൾ ആ ചോദ്യമേ ഉദിക്കുന്നില്ല. എല്ലാം
സാക്ഷാത്ക്കാരമണ്ടാകും. എപ്പോൾ വൃദ്ധരാകുന്നുവോ അപ്പോൾ സാക്ഷാത്ക്കാരമുണ്ടാകും
ഞാൻ പോയി കുട്ടിയാകും. അമ്മയുടെ ഗർഭത്തിലേക്ക് പോകും. ഇന്ന വീട്ടിലേക്ക്
പോകുമെന്നറിയില്ല. കേവലം ചെറിയ കുട്ടിയാകുമെന്ന് മാത്രം അറിയും, മയിലിന്റെ
ഉദാഹരണവുമില്ലേ. കണ്ണുകളിലെ അശ്രുവിലൂടെ ഗർഭമുണ്ടാകുന്നു. പപ്പായയുടെ
വൃക്ഷത്തിലും ഒരു ആൺ വൃക്ഷവും ഒരു പെൺ വൃക്ഷവുമുണ്ടായിരിക്കും. രണ്ടും പരസ്പരം
സമീപത്തായിരിക്കും അങ്ങനെ ഫലമുണ്ടാകുന്നു. ഇതും അദ്ഭുതമാണ്. ജഡവസ്തുക്കളിൽ പോലും
ഇങ്ങനെയുണ്ടെങ്കിൽ ചൈതന്യത്തിൽ സത്യയുഗത്തിൽ എന്തുകൊണ്ട് സാധ്യമല്ല. ഇതെല്ലാം
വിശദമായി മുന്നോട്ട് പോകവെ മനസ്സിലാകും. മുഖ്യമായ കാര്യമാണ് നിങ്ങൾ ബാബയെ
ഓർമ്മിച്ച് തമോപ്രധാനത്തിൽ നിന്ന് സതോപ്രധാനമായി സമ്പത്തെടുക്കൂ. പിന്നീട് അവിടെ
എന്ത് സമ്പ്രദായമുണ്ടോ അത് അവിടെ കാണാം. നിങ്ങൾ യോഗബലത്തിലൂടെ വിശ്വത്തിന്റെ
അധികാരികളാകുന്നു, എങ്കിൽ എന്തുകൊണ്ട് കുട്ടികൾക്ക് ജന്മം നൽകികൂടാ. ഇത്തരം
ചോദ്യങ്ങൾ ധാരാളം പേർ ചോദിക്കാറുണ്ട് പിന്നീട് ഏതെങ്കിലും കാര്യത്തിൽ പൂർണ്ണമായ
ഉത്തരം ലഭിച്ചില്ലെങ്കിൽ വീഴുന്നു. ചെറിയ കാര്യത്തിൽ പോലും സംശയം വരുന്നു.
ശാസ്ത്രങ്ങളിൽ ഇത്തരം ഒരുകാര്യവും ഇല്ല. ശാസ്ത്രം ഭക്തി മാർഗ്ഗത്തിന്റേതാണ്.
പരംപിതാ പരമാത്മാവ് വന്ന് ബ്രാഹ്മണ ധർമ്മം, സൂര്യവംശീ, ചന്ദ്രവംശീ ധർമ്മത്തിന്റെ
സ്ഥാപന ചെയ്യുന്നു. ബ്രാഹ്മണർ സംഗമയുഗത്തിലാണ്. ബാബയ്ക്ക് സംഗമയുഗത്തിലാണ്
വരേണ്ടത്. വിളിക്കുന്നുമുണ്ട് അല്ലയോ പതിത-പാവനാ വരൂ. മറു വശത്തുള്ളവർ പറയുന്നു
അല്ലയോ മുക്തിദാതാവേ, ദുഃഖത്തിൽ നിന്ന് മോചിപ്പിക്കൂ. ആരാണ് ദുഃഖം നൽകുന്നത്?
ഇതുപോലും അവർക്കറിയില്ല. നിങ്ങൾക്കറിയാം രാവണരാജ്യം അവസാനിക്കുകയാണ്. നിങ്ങളെ
ബാബ രാജയോഗം പഠിപ്പിക്കുകയാണ്. എപ്പോൾ പഠിത്തം പൂർത്തിയാകുന്നോ അപ്പോൾ
വിനാശമുണ്ടാകുന്നു, അതിന്റെ പേരാണ് മഹാഭാരതമെന്ന് വെച്ചിരിക്കുന്നത്.
മഹാഭാരതത്തിൽ രാവണരാജ്യം ഇല്ലാതാകുന്നു. ദസറയിൽ ഒരു രാവണനെ ഇല്ലാതാക്കുന്നു. അത്
പരിധിയുള്ള കാര്യങ്ങളാണ്. ഇത് പരിധിയില്ലാത്ത കാര്യങ്ങളാണ്. ഈ മുഴുവൻ ലോകവും
ഇല്ലാതാകും. അതുകൊണ്ട് ഇത്രയും ചെറിയ-ചെറിയ കുമാരിമാർ എത്ര വലിയ ജ്ഞാനമാണ്
എടുത്തുകൊണ്ടിരിക്കുന്നത്. ആ ഭൗതീക അറിവ് എണ്ണ പോലെയാണ്, ഇതാണ് സത്യമായ നെയ്യ്.
രാത്രിയും പകലിന്റെയും വ്യത്യാസമായില്ലേ. രാവണ രാജ്യത്തിൽ നിങ്ങൾക്ക് എണ്ണ
കഴിക്കേണ്ടി വരുന്നു. മുൻപെല്ലാം ശുദ്ധമായ നെയ്യ് വളരെ സുലഭമായി ലഭിച്ചിരുന്നു,
പിന്നീട് ദുർലഭമായപ്പോൾ എണ്ണ കഴിക്കേണ്ടി വന്നു. മുൻപ് ഈ ഗ്യാസോ, വൈദ്യുതിയോ
ഒന്നും തന്നെ ഇല്ലായിരുന്നു. കുറഞ്ഞ വർഷത്തിനുള്ളിൽ എത്ര വ്യത്യാസങ്ങളാണുണ്ടായത്.
ഇപ്പോൾ നിങ്ങൾക്കറിയാം എല്ലാം ഇല്ലാതാകാനുള്ളതാണ്. ശിവബാബ നമ്മളെ
ലക്ഷ്മീ-നാരായണനെ പോലെയാക്കുന്നതിന് വേണ്ടി പഠിപ്പിച്ചുകൊണ്ടിരിക്കുന്നു. ഈ ലഹരി
ഈ ബാബയ്ക്ക് (ബ്രഹ്മാ ബാബയ്ക്ക്) ധാരാളമുണ്ട്. കുട്ടികളെ മായ മറപ്പിക്കുന്നു.
പറയുന്നുണ്ട് ഞങ്ങൾ ബാബയിൽ നിന്ന് സമ്പത്തെടുക്കാനാണ് വന്നിരിക്കുന്നത,് എങ്കിൽ
ആ ലഹരി എന്തുകൊണ്ട് ഉയരുന്നില്ല! മധുരമായ വീടും, മധുരമായ രാജധാനിയും മറന്ന്
പോകുന്നു. ബാബക്കറിയാം ആരെല്ലാമാണോ അസ്ഥികളർപ്പിച്ച് സേവനം ചെയ്യുന്നത് അവരാണ്
മഹാ-രാജകുമാരനാകുന്നത്. നിങ്ങൾക്കെന്തുകൊണ്ട് ഈ ലഹരി ഉണ്ടാകുന്നില്ല?
എന്തുകൊണ്ടെന്നാൽ ഓർമ്മയിലിരിക്കുന്നില്ല. സേവനത്തിൽ പൂർണ്ണമായും തത്പരരായി
കഴിയുന്നില്ല. ഇടക്ക് സേവനത്തിൽ കുതിച്ചു ചാടുന്നു, ഇടക്ക് തണുത്ത് പോകുന്നു.
ഇത് ഓരോരുത്തരും അവനവനോട് ചോദിക്കൂ- ഇങ്ങനെ സംഭവിക്കുന്നില്ലേ. പലപ്പോഴും
തെറ്റുകളും ഉണ്ടാകുന്നു - അതുകൊണ്ടാണ് ബാബ മനസ്സിലാക്കി തരുന്നത്. നാവ് വളരെ
മധുരമുള്ളതായിരിക്കണം, എല്ലാവരേയും സന്തോഷിപ്പിക്കണം. ആർക്കും ആവേശം വരരുത്.
ബാബ എത്ര സ്നേഹത്തിന്റെ സാഗരനാണ്. ഇപ്പോൾ ഗോവധമെല്ലാം ഇല്ലാതാക്കുന്നതിന്
എത്രയാണ് പരിശ്രമിക്കുന്നത്. ബാബ പറയുന്നു ഏറ്റവും വലിയ വധം കാമത്തിന്റെ
കഠാരകൊണ്ടുള്ളതാണ്. ആദ്യം ഇത് നിർത്തൂ. ബാക്കി മറ്റുള്ളതൊന്നും എത്ര തന്നെ
പരിശ്രമിച്ചാലും നിൽക്കില്ല. കാമത്തിന്റെ കഠാര രണ്ടുപേരും പ്രയോഗിക്കരുത്.
മനുഷ്യരുടെ കാര്യം എവിടെക്കിടക്കുന്നു, ബാബയുടെ കാര്യം എവിടെക്കിടക്കുന്നു. ആര്
കാമ വികാരത്തെ ജയിക്കുന്നോ അവർ പവിത്ര ലോകത്തിന്റെ അധികാരിയാകും. ശരി.
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികൾക്ക് മാതാവും
പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ
കുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1)
ബാബയ്ക്ക് സമാനം സ്നേഹത്തിന്റെ സാഗരമാകണം. ഒരിക്കലും ആവേശത്തിലേക്ക് വരരുത്.
തന്റെ നാവ് വളരെ മധുരമുള്ളതാക്കി വെയ്ക്കണം. എല്ലാവരെയും സന്തുഷ്ടരാക്കണം.
2)അസ്ഥികളർപ്പിച്ച് സേവനം
ചെയ്യണം. ഇപ്പോൾ ഈ പഴയ ശരീരം ഉപേക്ഷിച്ച് പോയി രാജകുമാരനും- രാജകുമാരിയുമാകും ഈ
ലഹരിയിൽ കഴിയണം.
വരദാനം :-
ദേഹീ
അഭിമാനി സ്ഥിതിയിൽ സ്ഥിതി ചെയ്ത് സദാ വിശേഷ പാർട്ട് അഭിനയിക്കുന്ന
സന്തുഷ്ടമണിയായി ഭവിക്കട്ടെ.
വിശേഷ പാർട്ട്ധാരി
കുട്ടികളുടെ ഓരോ കർമ്മവും വിശേഷപ്പെട്ടതായിരിക്കും, ഏതൊരു കർമ്മവും
സാധാരണമായിരിക്കില്ല. സാധാരണാത്മാവ് ഏതൊരു കർമ്മവും ദേഹാഭിമാനിയായിട്ടാണ്
ചെയ്യുക, എന്നാൽ വിശേഷാത്മാവ് ദേഹി-അഭിമാനിയായിട്ടായിരിക്കും ചെയ്യുക. ആരാണോ
ദേഹീ-അഭിമാനി സ്ഥിതിയിൽ സ്ഥിതി ചെയ്ത് കർമ്മം ചെയ്യുന്നത് അവർ സ്വയവും
സന്തുഷ്ടമായിരിക്കും മറ്റുള്ളവരെയും സന്തുഷ്ടരാക്കും. അതിനാൽ അവർക്ക്
സന്തുഷ്ടമണി വരദാനം സ്വതവേ പ്രാപ്തമാകുന്നു.
സ്ലോഗന് :-
പ്രയോഗീ
ആത്മാവായി യോഗത്തിന്റെ പ്രയോഗത്തിലൂടെ സർവ്വ ഖജനാവുകളെയും
വർദ്ധിപ്പിച്ചുകൊണ്ടുപോകൂ.
അവ്യക്ത സൂചന-
പരോപകാരത്തിന്റെ ഭാവനയിലൂടെ സമ്പന്നരായി അപകാരികൾക്കും ഉപകാരിയാകൂ.
മംഗളകാരി ഭാവന അഥവാ വൃത്തി
വെച്ച് ഏതൊരാത്മാവിന്റെയും പാലന ചെയ്യൂ എങ്കിൽ എങ്ങനെയുള്ള അപകാരി ആത്മാവിനും
തന്റെ പാലനയിലൂടെ ഉപകാരിയാകാൻ കഴിയും. എങ്ങനെയുള്ള പതീതാത്മാവിനും പതീതരെ
പാവനമാക്കുന്നതിന്റെ ഭാവനയിലൂടെ പാവനമാകാൻ കഴിയുന്നു. എങ്ങനെയാണോ മാതാവ് തന്റെ
മക്കളുടെ ബലഹീനതകളും കുറവുകളും നോക്കാത്തത് അവരെ നേരെയാക്കാൻ തന്നെയാണ്
ശ്രമിക്കുക, അതേപോലെ ഈ പാലന ചെയ്യുന്നതിന്റെ കർത്തവ്യം ഈ രൂപത്തിൽ സ്ഥിതി
ചെയ്യുന്നതിലൂടെ യഥാർത്ഥത്തിൽ നടത്താൻ കഴിയും.