മധുരമായ കുട്ടികളെ,
ശ്രീമതത്തിലൂടെ മംഗളകാരിയാകണം. എല്ലാവർക്കും
ചോദ്യം :-
ഏതെങ്കിലും പ്രകാരത്തിലുള്ള തെറ്റുകൾ സംഭവിക്കാനുള്ള മുഖ്യകാരണം എന്താണ്?
ഉത്തരം :-
ദേഹ-അഭിമാനം.
ദേഹ-അഭിമാനം കാരണം തന്നെയാണ് കുട്ടികളിൽ നിന്നും തെറ്റുകൾ ഉണ്ടാകുന്നത്. അവർക്ക്
സേവനവും ചെയ്യാൻ സാധിക്കില്ല. അവരിൽ നിന്നും എല്ലാവരും വെറുക്കുന്ന രീതിയിലുള്ള
കർമ്മമാണുണ്ടാവുക. ബാബ പറയുന്നു -കുട്ടികളെ, ആത്മ- അഭിമാനിയായിമാറൂ. ഒരു
അകർത്തവ്യവും ചെയ്യരുത്. പാൽക്കടലായിമാറി സേവനത്തിന്റെ നല്ല നല്ല പ്ലാനുകൾ
ഉണ്ടാക്കൂ. മുരളി കേട്ട് ധാരണ ചെയ്യൂ. ഇതിൽ അശ്രദ്ധരാകരുത്.
ഗീതം :-
ആകാശ
സിംഹാസനം ഉപേക്ഷിച്ചു വന്നാലും......
ഓംശാന്തി.
ആത്മീയ കുട്ടികൾക്കുവേണ്ടി ആത്മീയ അച്ഛന്റെ ശ്രീമതം. ഇപ്പോൾ നമ്മൾ എല്ലാ
സെന്ററിലുള്ള കുട്ടികളുമായി സംസാരിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ ത്രിമൂർത്തി,
ഗോളം, വൃക്ഷം, ഏണിപ്പടി, ലക്ഷ്മീ-നാരായണന്റെ ചിത്രം, കൃഷ്ണന്റെ ചിത്രം-
മുഖ്യമായും 6 ചിത്രങ്ങളാണ് ഉള്ളത്. ഇത് പൂർണ്ണമായ ചിത്രപ്രദർശിനിയാണ്, ഇതിൽ
എല്ലാ സാരവും വരുന്നുണ്ട്. എങ്ങനെയാണോ നാടകത്തിനു വേണ്ടി ബാനറുകൾ
തയ്യാറാക്കാറുള്ളത് അതു മഴപെയ്താലും കേടുവരുകയില്ല, അതുപോലെ മുഖ്യ ചിത്രങ്ങൾ
ഉണ്ടാക്കണം. കുട്ടികൾക്ക് ആത്മീയസേവനം വർദ്ധിപ്പിക്കുന്നതിനുവേണ്ടി, ഭാരതവാസി
മനുഷ്യരുടെ മംഗളം ചെയ്യുന്നതിനുവേണ്ടി, ശ്രീമതം ലഭിച്ചിട്ടുണ്ട്. പാടാറുണ്ട്,
മംഗളകാരിയായ ബാബയുണ്ടെങ്കിൽ തീർച്ചയായും ആരെങ്കിലും അമംഗളത്തിനും ഉണ്ടാകും. ഇതു
കാരണം തന്നെ ബാബയ്ക്ക് വീണ്ടും മംഗളം ചെയ്യേണ്ടതുണ്ട്. ആത്മീയ കുട്ടികൾ,
ആരുടെയാണോ മംഗളം നടന്നുകൊണ്ടിരിക്കുന്നത് അവർക്ക് ഈ കാര്യങ്ങളെ കുറിച്ച്
മനസ്സിലാക്കാൻ സാധിക്കും. എങ്ങനെയാണോ ആദ്യം നമ്മൾ, പിന്നീട് മറ്റുള്ളവരുടെയും
മംഗളം ചെയ്യണം. എങ്ങനെ മംഗളം ചെയ്യണം എന്ന ചിന്ത ബാബയ്ക്കും നടന്നുകൊണ്ടിരിക്കണം.
യുക്തികൾ പറഞ്ഞു തന്നുകൊണ്ടിരിക്കുകയാണ്. 6ഃ9 സൈസ് ഷീറ്റിൽ ഈ ചിത്രം ഉണ്ടാക്കണം.
ഡൽഹി പോലുള്ള പട്ടണങ്ങളിൽ വളരെയധികം ആൾക്കാർ വരാറുണ്ട്. അവിടെയാണ് ഗവൺമെന്റ്
അസംബ്ലിയും ഉണ്ടാവാറുള്ളത്. സെക്രട്ടറിയേറ്റിലേക്ക് ധാരാളം പേർ വരാറുണ്ട്, അവിടെ
ഈ ചിത്രങ്ങൾ വെയ്ക്കണം. അനേകരുടെ മംഗളാർത്ഥം ബാബ നിർദ്ദേശങ്ങൾ നൽകുന്നു. ഇങ്ങനെ
ടിൻഷീറ്റുകളിലും ധാരാളം ചിത്രങ്ങൾ ഉണ്ടാക്കാൻ സാധിക്കും. ദേഹി അഭിമാനിയായിമാറി
സേവനത്തിൽ മുഴുകണം. ബാബ നിർദ്ദേശം നൽകുകയാണ്, ഈ ചിത്രങ്ങൾ ഹിന്ദിയിലും
ഇംഗ്ലീഷിലും ഉണ്ടാക്കണം. ഈ 6 ചിത്രങ്ങൾ മുഖ്യമായ സ്ഥാനത്തു തന്നെ വെയ്ക്കണം.
അഥവാ മുഖ്യമായ സ്ഥാനത്തു തന്നെയാണ് വെയ്ക്കുന്നതെങ്കിൽ നിങ്ങളുടെ അടുത്ത് 100
കണക്കിന് ആളുകൾ മനസ്സിലാക്കാൻ വരും. പക്ഷേ കുട്ടികളിൽ ദേഹഅഭിമാനം
ഉണ്ടാകുന്നതുകാരണം വളരെയധികം തെറ്റുകൾ ഉണ്ടാകുന്നുണ്ട്. ഞാൻ പക്കാ
ദേഹിഅഭിമാനിയാണെന്ന് ഒരിക്കലും കരുതരുത്. തെറ്റുകൾ ധാരാളം ഉണ്ടാകുന്നുണ്ട്.
സത്യം പറയുന്നതെയില്ല. ബാബ മനസ്സിലാക്കിത്തരുന്നു, ഇവരിൽ ദേഹാഭിമാനം ഉണ്ടെന്ന
വെറുപ്പിന്റെ ദൃഷ്ടി വരുന്ന തരത്തിലുള്ള ഒരു കർത്തവ്യവും ചെയ്യരുത്. നിങ്ങൾ സദാ
യുദ്ധമൈതാനത്തിലാണ്. ചില സ്ഥലങ്ങളിൽ 10-20 വർഷം വരെ യുദ്ധം നടന്നുകൊണ്ടിരിക്കും.
മായയുമായി നിങ്ങളുടെ യുദ്ധം അവസാനം വരെ നടക്കണം. പക്ഷെ ഗുപ്തമാണ്. ഇതൊരാൾക്കും
അറിയുകയില്ല. ഗീതയിൽ മഹാഭാരതയുദ്ധം കാണിക്കുന്നുണ്ട്, എന്നാൽ അത് സ്ഥൂലമായാണ്
കാണിക്കുന്നത്. എന്നാൽ ഇത് ആത്മീയമാണ്. പാണ്ഡവരുടെ ആത്മീയ യുദ്ധമാണ്. പരംപിതാ
പരമാത്മാവുമായി വിപരീത ബുദ്ധിയുള്ളവരാണ് ഭൗതീക യോദ്ധാക്കൾ. നിങ്ങൾ ബ്രാഹ്മണ കുല
ഭൂഷണരുടേത് പ്രീത ബുദ്ധിയാണ്. നിങ്ങൾ മറ്റെല്ലാ സംഗവും വിട്ട് ബാബയുടെ സംഗവുമായി
ചേരണം. വളരെ പ്രാവശ്യം ദേഹാഭിമാനത്തിൽ വന്നതുകാരണം മറന്നുപോകുന്നു. പിന്നീട്
അവരുടെ പദവി തന്നെ ഭ്രഷ്ടമാകുന്നു. പിന്നീട് അവസാനം വളരെയധികം
പശ്ചാത്തപിക്കേണ്ടിവരും. ഒന്നും ചെയ്യാൻ സാധിക്കുകയില്ല. ഇത് കൽപ-കൽപത്തെ
കളിയാണ്. ഈ സമയം എന്തെങ്കിലും അകർത്തവ്യം ചെയ്യുകയാണെങ്കിൽ കൽപ
കൽപാന്തരത്തിലേക്ക് പദവി ഭ്രഷ്ടമാക്കുന്നു. വളരെയധികം നഷ്ടമുണ്ടാക്കുന്നു.
ബാബ പറയുന്നു- ആദ്യം നിങ്ങൾ 100 ശതമാനം നഷ്ടത്തിലായിരുന്നു. പിന്നീടിപ്പോൾ 100
ശതമാനം ലാഭത്തിലേക്ക് വന്നിരിക്കുകയാണ്. അതിനാൽ ശ്രീമതമനുസരിച്ച് നടക്കണം. ഓരോ
കുട്ടികൾക്കും മംഗളകാരിയായി മാറണം. എല്ലാവർക്കും സുഖത്തിലേക്കുള്ള വഴി പറഞ്ഞു
കൊടുക്കണം. സ്വർഗത്തിലാണ് സുഖം. നരകത്തിലാണ് ദു:ഖം. എന്തുകൊണ്ട്? ഇത്
വികാരീലോകമാണ്. അത് നിർവികാരീലോകമായിരുന്നു. ഇപ്പോൾ
വികാരീലോകമായിമാറിയിരിക്കുകയാണ്. പിന്നീട് ബാബ നിർവികാരിയാക്കി മാറ്റുന്നു. ഈ
കാര്യങ്ങളെ കുറിച്ച് ലോകത്തിലുള്ള ആർക്കും അറിയുകയില്ല. മുഖ്യമായ ഈ ചിത്രങ്ങൾ
സ്ഥിരമായ സ്ഥലത്ത് വെയ്ക്കണം. ആദ്യ നമ്പറിൽ ഡൽഹിയാണ് മുഖ്യം. സെക്കന്റിൽ ബോംബെയും.
പിന്നെ കൊൽക്കത്ത. ആർക്കെങ്കിലും ഓർഡർ നൽകുകയാണെങ്കിൽ അവരത് ഷീറ്റിൽ ഉണ്ടാക്കും.
ചുറ്റിക്കറങ്ങുന്നതിനുവേണ്ടി ധാരാളം പേർ പോകാറുണ്ട്. കുട്ടികൾ സേവനം വളരെ
നന്നായി ചെയ്തുകൊണ്ടിരിക്കുകയാണ്. ഇനിയും കുറച്ചെന്തെങ്കിലും കർത്തവ്യം
ചെയ്തുകാണിക്കണം. ഈ ചിത്രങ്ങൾ ഉണ്ടാക്കുന്നതിൽ യാതൊരു ബുദ്ധിമുട്ടും ഇല്ല.
കുറച്ചു അനുഭവ സമ്പത്തുണ്ടാവണം എന്നേ ഉള്ളൂ. വളരെ നല്ല ചിത്രങ്ങളാണെങ്കിൽ
പലർക്കും ദൂരെ നിന്നു തന്നെ പഠിക്കാൻ സാധിക്കും. ഗോളവും വലുതാക്കി ഉണ്ടാക്കാൻ
സാധിക്കും. സുരക്ഷിതത്ത്വത്തോടുകൂടി വെയ്ക്കണം, ആരും വന്ന് കേടു വരുത്തരുത്.
യജ്ഞത്തിൽ അന്യന്മാരുടെ വിഘ്നം ഉണ്ടാകും. എന്തുകൊണ്ടെന്നാൽ ഇതൊരു പുതിയ
കാര്യമാണ്. ഈ കട തുറന്നിരിക്കുകയാണ്. അവസാനം എല്ലാവർക്കും മനസ്സിലാക്കാൻ
സാധിക്കും നമ്മൾ താഴെയ്ക്ക് ഇറങ്ങിവരുകയാണ്. തീർച്ചയായും കുറവുകളുണ്ട്. ബാബ
തന്നെയാണ് മംഗളകാരി. അവർക്ക് പറയാൻ സാധിക്കും ഭാരതത്തിന്റെ മംഗളം എപ്പോൾ എങ്ങനെ
ഉണ്ടാകുമെന്ന്. ഭാരതത്തെ ആരാണ് തമോപ്രധാനമാക്കി മാറ്റിയത്, ആരാണ്
സതോപ്രധാനമാക്കി മാറ്റിയത്, ഈ ചക്രം എങ്ങനെയാണ് കറങ്ങിക്കൊണ്ടിരിക്കുന്നതെന്ന്
ഒരാൾക്കും അറിയുകയില്ല. സംഗമയുഗത്തെക്കുറിച്ചും അറിയുകയില്ല.
മനസ്സിലാക്കുന്നുണ്ട്, ഭഗവാൻ യുഗ-യുഗങ്ങളിൽ വരുന്നുണ്ട്. പലരും പറയാറുണ്ട് ഭഗവാൻ
നാമരൂപങ്ങളിൽ നിന്നും വേറിട്ട ആളാണ്. ഭാരതം പ്രാചീനസ്വർഗ്ഗമായിരുന്നു. ഇതും
പറയാറുണ്ട്, ക്രിസ്തുവിനു 3000 വർഷങ്ങൾക്കു മുമ്പ് ദേവതകളുടെ രാജ്യമായിരുന്നു.
പിന്നീട് കൽപത്തിന്റെ ആയുസ്സ് വലുതാക്കി കാണിച്ചു. കുട്ടികൾക്ക്
ദേഹീ-അഭിമാനിയായി മാറണം. ദേഹീ-അഭിമാനിയായി മാറാൻ വളരെയധികം പരിശ്രമിക്കണം.
അരക്കൽപം സത്യയുഗത്തിലും ത്രേതായുഗത്തിലും നിങ്ങൾ ദേഹീ അഭിമാനികളായിരുന്നു പക്ഷെ
പരമാത്മാ അഭിമാനികൾ ആയിരുന്നില്ല. ഇവിടെ നിങ്ങൾ വീണ്ടും ദേഹ അഭിമാനികളായിപ്പോയി.
വീണ്ടും ദേഹി അഭിമാനിയായി മാറണം. യാത്ര എന്ന വാക്കുണ്ട് പക്ഷേ അതിന്റെ അർത്ഥം
മനസ്സിലാക്കുന്നില്ല. മന്മനാഭവയുടെ അർത്ഥം ആത്മീയയാത്ര എന്നാണ്. അല്ലയോ
ആത്മാക്കളെ അച്ഛനായ എന്നെ ഓർമ്മിക്കൂ. കൃഷ്ണന് ഇങ്ങനെ പറയാൻ സാധിക്കില്ല. കൃഷ്ണൻ
എങ്ങനെ ഗീതയുടെ ഭഗവാനായി മാറാൻ സാധിക്കും. കൃഷ്ണന് ഒരു പ്രകാരത്തിലുള്ള കളങ്കവും
ഉണ്ടാവുകയില്ല. ഇതും ബാബ മനസ്സിലാക്കി തന്നിട്ടുണ്ട്. എപ്പോഴാണോ ഏണിപ്പടി ഇറങ്ങി
വരുന്നത് , അരക്കൽപം കാമചിതയിലിരുന്ന് കറുത്തു പോയിരിക്കുകയാണ്. ഇപ്പോൾ ഇത്
കലിയുഗമാണ്. ഇവിടത്തെ സമ്പ്രദായം കറുപ്പ് തന്നെയാണ്. പക്ഷെ എല്ലാവർക്കും എങ്ങനെ
കറുത്തരൂപമുണ്ടാക്കും. എന്തെല്ലാം ചിത്രങ്ങളാണോ ഉണ്ടാക്കിയിട്ടുള്ളത്, അതെല്ലാം
വിവേകശൂന്യമാണ്. അതിനെ തന്നെ കറുപ്പ്, പിന്നീട് വെളുപ്പ് എന്നു പറയുക..... ഇത്
എങ്ങനെ ശരിയാകും. ഇവരെ തന്നെയാണ് അന്ധവിശ്വാസത്തോടുകൂടി പാവപൂജ ചെയ്യുന്നവർ
എന്നു പറയുന്നത്. പാവകളുടെ പേരും രൂപവും കർത്തവ്യവും ഒന്നും തന്നെ അറിയുന്നില്ല.
അതിനാലാണ് ബാബ പറയുന്നത് മുഖ്യമായും പ്രദർശിനിയിലെ ചിത്രങ്ങൾ വെയ്ക്കൂ.
കമ്മിറ്റി വെച്ച് പ്രദർശിനിയ്ക്കു പുറകെ പ്രദർശിനി നടത്തികൊണ്ടേ പോകൂ.
ബന്ധനമുക്തമായവർ ധാരാളം പേരുണ്ടല്ലോ. കന്യകമാരെല്ലാം ബന്ധനമുക്തരാണ്.
വാനപ്രസ്ഥികളും ബന്ധനമുക്തരാണ്. അതിനാൽ കുട്ടികൾക്ക് ബാബയുടെ നിർദ്ദേശത്തെ
കാര്യത്തിലേക്ക് കൊണ്ടുവരണം. ഇത് ഗുപ്ത പാണ്ഡവരാണ്. ഒരാൾക്കും തിരിച്ചറിയാൻ
സാധിക്കുന്നില്ല. ബാബയും ഗുപ്തമാണ്, ജ്ഞാനവും ഗുപ്തമാണ്. അവിടെ മനുഷ്യൻ മനുഷ്യനു
ജ്ഞാനം നൽകുന്നു. ഇവിടെ പരമാത്മാവായ ബാബ ആത്മാക്കൾക്ക് ജ്ഞാനം നൽകുന്നു. എന്നാൽ
അവർ ആത്മാവാണ് ജ്ഞാനം മനസ്സിലാക്കുന്നതെന്ന് അറിയുന്നില്ല. എന്തുകൊണ്ടെന്നാൽ അവർ
ആത്മാവിനെ നിർലേപം എന്നാണ് പറയുന്നത്. വാസ്തവത്തിൽ ആത്മാവുതന്നെയാണ് എല്ലാം
ചെയ്യുന്നത്. കർമ്മങ്ങൾക്കനുസരിച്ച് പുനർ ജന്മം എടുക്കുന്നതും ആത്മാവാണ്. എല്ലാ
പോയിന്റും ബുദ്ധിയിൽ ഇരുത്തണം. എല്ലാ സെന്ററിലും ദേഹീ-അഭിമാനികൾ നമ്പർവാറാണ്.അവർ
നല്ല രീതിയിൽ മനസ്സിലാക്കുകയും മനസ്സിലാക്കി കൊടുക്കുകയും ചെയ്യുന്നു.
ദേഹ-അഭിമാനികൾ ഒന്നും തന്നെ മനസ്സിലാക്കുകയുമില്ല. മനസ്സിലാക്കി
കൊടുക്കുകയുമില്ല. എനിക്ക് ഒന്നും മനസ്സിലായിട്ടില്ല. ഇതും ദേഹ-അഭിമാനം
തന്നെയാണ്. അല്ലയോ നിങ്ങൾ എല്ലാവരും ആത്മാക്കളാണല്ലോ. ബാബ ആത്മാക്കൾക്കിരുന്നാണ്
മനസ്സിലാക്കി തരുന്നത്. ബുദ്ധി തന്നെയാണ് തുറക്കേണ്ടത്. ഭാഗ്യത്തിലില്ല എങ്കിൽ
തുറക്കുക തന്നെയില്ല. ബാബയാണെങ്കിൽ ഭാഗ്യമുണർത്തി തരുകയാണ്. എന്നാൽ ഭാഗ്യത്തിൽ
ഇല്ലെങ്കിൽ പുരുഷാർത്ഥം ചെയ്യുകയില്ല. അള്ളാഹുവിനെയും സമ്പത്തിനെയും
മനസ്സിലാക്കുക എന്നത് വളരെ സഹജമാണ്. പരിധിയില്ലാത്ത ബാബയിൽ നിന്നാണ് സമ്പത്ത്
ലഭിക്കുന്നത്. നിങ്ങൾ ഭാരതവാസികൾ എല്ലാവരും ദേവീ-ദേവതകളാണ്. പ്രജകളും ഇങ്ങനെ
തന്നെയായിരുന്നു. ഈ സമയം പതിതമായിരിക്കുകയാണ്. എത്രയാണ് മനസ്സിലാക്കി തരുന്നത്.
സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓർമ്മിക്കൂ ബാബ പറയുകയാണ് ഞാനാണ്
നിങ്ങളെ ദേവതയാക്കി മാറ്റുന്നത്. അപ്പോൾ നിങ്ങൾ എന്തായിമാറിയിരിക്കുകയാണ്. ഇത്
ഘോരനരകമാണ്. വിഷയ വൈതരണി നദിയിൽ മനുഷ്യനും മൃഗങ്ങളും പക്ഷികളും എല്ലാം
ഒരുപോലെയായി തീർന്നിരിക്കുകയാണ്. ഇവിടെയാണെങ്കിൽ മനുഷ്യരാണ് ഒന്നുകൂടി
അധ:പതിച്ചിരിക്കുന്നത്. മനുഷ്യരിൽ ക്രോധം തന്നെ എത്രയാണ്. ലക്ഷങ്ങളെയാണ്
കൊല്ലുന്നത്. ഭാരതത്തെ ആരാണോ വേശ്യാലയമാക്കി മാറ്റിയത്, ഇതിനെ ശിവാലയമാക്കുന്നത്
ശിവബാബ തന്നെയാണ്. ബാബ എത്ര നല്ല രീതിയിലാണ് മനസ്സിലാക്കി തരുന്നത്. ഇങ്ങനെ
ഇങ്ങനെ ചെയ്യൂ എന്ന് മനസ്സിലാക്കി തരികയാണ്. ചിത്രങ്ങൾ ഉണ്ടാക്കൂ. പിന്നീട്
ആരാണോ വലിയവർ അവർക്കും മനസ്സിലാക്കി കൊടുക്കൂ. ഈ പ്രാചീനയോഗം പ്രാചീനജ്ഞാനം
എല്ലാവർക്കും കേൾപ്പിക്കണം. ഹാൾ എടുത്ത് പ്രദർശിനി വെയ്ക്കണം. അവരിൽ നിന്നും
പൈസയൊന്നും വാങ്ങേണ്ടതില്ല. പിന്നീടവർ നല്ലതാണെന്ന് മനസ്സിലാക്കുകയാണെങ്കിൽ
വാടക ചോദിച്ചോളൂ. ചിത്രങ്ങൾ അങ്ങു കാണൂ, ചിത്രങ്ങൾ കാണുകയാണെങ്കിൽ പെട്ടെന്ന്
പൈസ തിരിച്ചു തരും. കേവലം യുക്തിയോടുകൂടി മനസ്സിലാക്കി കൊടുക്കണം. നിങ്ങൾക്ക്
അഥോറിറ്റി തന്നെയുണ്ടല്ലോ. ആഗ്രഹിക്കുകയാണെങ്കിൽ എല്ലാം ചെയ്യാൻ സാധിക്കും. അവർ
ഒരൽപ്പം പോലും മനസ്സിലാക്കുന്നില്ല. വിനാശകാലെ വിപരീത ബുദ്ധി വിനാശം തന്നെ
പ്രാപ്തമാക്കും. പാണ്ഡവർ തന്നെയാണ് ഭാവിയിൽ പദവി നേടുന്നത്. പിന്നീട് രാജ്യവും
ഭാവിയിൽ നേടുന്നതായിരിക്കും. ഇപ്പോൾ ഒരൽപ്പം പോലും ഇല്ല. ഈ കെട്ടിടങ്ങളെല്ലാം
തന്നെ തകർന്നുപോകും. ഇപ്പോൾ ബാബ മനസ്സിലാക്കി തരികയാണ്, നിങ്ങൾക്ക് പ്രദർശിനിയും
ചെയ്യണം. വളരെ നല്ല രീതിയിൽ കാർഡിൽ ക്ഷണപത്രിക നൽകണം. നിങ്ങൾ ആദ്യം
മുതിർന്നവർക്ക് മനസ്സിലാക്കി കൊടുക്കൂ. അപ്പോൾ സഹായം ലഭിക്കും. ബാക്കി
ഉറങ്ങിക്കൊണ്ടിരിക്കരുത്. പല കുട്ടികളും ദേഹാഭിമാനത്തിൽ ഉറങ്ങുകയാണ്.
കമ്മിറ്റിയെല്ലാം തയ്യാറാക്കി പാൽക്കടലായിരുന്ന് പ്ലാനുകൾ തയ്യാറാക്കണം. ബാക്കി
മുരളി പഠിക്കുന്നേയില്ലെങ്കിൽ എങ്ങനെ ധാരണയുണ്ടാകും. ഇങ്ങനെ
ചിന്തയില്ലാത്തവരായിരിക്കുന്നവർ ധാരാളം പേരുണ്ട്.
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ
പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ദേഹി
അഭിമാനിയായി മാറി സേവനത്തിനുള്ള ഭിന്ന ഭിന്ന യുക്തികൾ കണ്ടെത്തണം. പരസ്പരം
പാൽക്കടലായിരുന്ന് സേവനം ചെയ്യണം. എങ്ങനെയാണോ ബാബ മംഗളകാരി അതുപോലെ
മംഗളകാരിയായിമാറണം.
2.പ്രീതബുദ്ധിയായിമാറി
മറ്റെല്ലാ സംഗത്തെയും വിട്ട് ഒരു സംഗവുമായി ചേരണം. കൽപ്പ കൽപ്പത്തേക്ക്
നഷ്ടമുണ്ടാക്കുന്ന ഒരു അകർമ്മവും ചെയ്യരുത്.
വരദാനം :-
പരിധിയില്ലാത്ത വൈരാഗ്യവൃത്തിയിലൂടെ നഷ്ടോമോഹ സ്മൃതി സ്വരൂപരായി മാറുന്ന
അചഞ്ചലരും ദൃഢതയുള്ളവരുമായി ഭവിക്കട്ടെ.
ആര് സദാ പരിധിയില്ലാത്ത
വൃത്തിയിലിരിക്കുന്നുവോ അവർ ഒരിക്കലും ഏതൊരു ദൃശ്യത്തെയും കണ്ട് പരിഭ്രമിക്കുകയോ
ചഞ്ചലപ്പെടുകയോ ചെയ്യില്ല, സദാ അചഞ്ചലരും ദൃഢതയുള്ളവരുമായിരിക്കുന്നു,
എന്തുകൊണ്ടെന്നാൽ പരിധിയില്ലാത്ത വൈരാഗ്യവൃത്തിയിലൂടെ നഷ്ടോമോഹ സ്മൃതിസ്വരൂപരായി
മാറുന്നു. അഥവാ അൽപ്പമെന്തെങ്കിലും കണ്ട് അംശമാത്രമെങ്കിലും ചഞ്ചലതയുണ്ടാകുകയോ
മോഹം ഉണ്ടാവുകയോ ആണെങ്കിൽ അംഗദന് സമാനം അചഞ്ചലരും ദൃഢതയുള്ളവരുമാണെന്ന് പറയില്ല.
പരിധിയില്ലാത്ത വൈരാഗ്യവൃത്തിയിൽ ഗംഭീരതയോടൊപ്പം രമണീയതയും അടങ്ങിയിട്ടുണ്ട്.
സ്ലോഗന് :-
രാജ്യാധികാരി ആകുന്നതിനോടൊപ്പം പരിധിയില്ലാത്ത വൈരാഗിയായി ഇരിക്കുക, ഇത്
തന്നെയാണ് രാജർഷിയുടെ അടയാളം.
മാതേശ്വരിജിയുടെ അമൂല്യ
മഹാവാക്യങ്ങൾ
ആത്മാവ് ഒരിക്കലും പരമാത്മാവിന്റെ അംശമാകില്ല
പലരും ഇങ്ങനെ
മനസ്സിലാക്കുന്നുണ്ട്, നമ്മൾ ആത്മാക്കൾ പരമാത്മാവിന്റെ അംശമാണ്, അംശമെന്ന്
പറയുന്നത് കഷണത്തെയാണ്, ഒരു ഭാഗത്ത് പറയുന്നു പരമാത്മാവ് അനാദിയും അവിനാശിയുമാണ്,
അപ്പോൾ അവിനാശിയായ പരമാത്മാവിനെ എങ്ങനെയാണ് കഷണമാക്കി മാറ്റുന്നത്. പരമാത്മാവിനെ
എങ്ങനെ മുറിക്കാൻ പറ്റും, ആത്മാവ് അമരനും അവിനാശിയുമാണെങ്കിൽ ആത്മാവിന്റെ
സൃഷ്ടികർത്താവും അമരനാകുമല്ലോ. അമരനായ പരമാത്മാവിനെ കണകണങ്ങളിലേക്ക് കൊണ്ടു
വന്നു അർത്ഥം പരമാത്മാവിനേയും വിനാശിയാക്കി എന്നതാണ്. പക്ഷെ നമുക്കറിയാം ആത്മാവ്
പരമാത്മാ സന്താനമാണ്. അപ്പോൾ നമ്മൾ ബാബയുടെ വംശത്തിലേതാണ് അതായത് ബാബയുടെ
കുട്ടികളാണ്, പിന്നെ എങ്ങനെയാണ് അംശമായി മാറുന്നത്. അതിനാൽ പരമാത്മാവിന്റെ
മഹാവാക്യമുണ്ട് - കുട്ടികളേ, ഞാൻ സ്വയം അവിനാശിയാണ്, തെളിഞ്ഞിരിക്കുന്ന
ജ്യോതിയാണ്, ഞാൻ ദീപമാണ്, ഞാൻ ഒരിക്കലും അണയുകയില്ല, പക്ഷെ മനുഷ്യാത്മാക്കളുടെ
ദീപം തെളിയുന്നുമുണ്ട് , അണയുന്നുമുണ്ട്. അവരെയെല്ലാം ഉണർത്തുന്നത് ഞാനാണ്,
പ്രകാശവും ശക്തിയും നൽകുന്നത് ഞാനാണ്, ബാക്കി ഇത് ശരിയാണ് ആത്മാവാകുന്ന
പ്രകാശത്തിലും പരമാത്മാവാകുന്ന പ്രകാശത്തിലും വ്യത്യാസമുണ്ട്. ഏതുപോലെയെന്നാൽ
കൂടുതൽ ശക്തിയുള്ള ബൾബുമുണ്ട്, ചിലതിന് ശക്തി കുറവുമായിരിക്കും, അതുപോലെ ചില
ആത്മാക്കൾ ശക്തി കൂടിയവരുമാണ്, ചിലർ ശക്തിയില്ലാത്തവരുമാണ്, എന്നാൽ
പരമാത്മാവിന്റെ ശക്തി ആരിൽ നിന്നും കുറവോ കൂടുതലോ അല്ല, അതുകൊണ്ടാണ്
പരമാത്മാവെന്ന് പറയുന്നത്. സർവ്വാത്മാക്കളിലും വെച്ച് ശക്തി കൂടുതലായതു കൊണ്ടാണ്
പരമാത്മാവിനെ സർവ്വശക്തിവാനെന്നു പറയുന്നത്. സൃഷ്ടിയുടെ അന്തിമത്തിൽ വരുന്നു,
അഥവാ ആരെങ്കിലും മനസ്സിലാക്കുകയാണ് പരമാത്മാവ് ഇടയിലാണ് വരുന്നത് അതായത്
യുഗയുഗങ്ങളിൽ വരുന്നുവെന്ന് മനസ്സിലാക്കുകയാണെങ്കിൽ പിന്നെ സർവ്വരിൽ നിന്നും
എങ്ങനെ ശ്രേഷ്ഠമാകും. അഥവാ പരമാത്മാവ് യുഗയുഗങ്ങളിൽ വരുന്നുണ്ടെങ്കിൽ തന്റെ
ശക്തിയെ വീണ്ടും വീണ്ടും ഉപയോഗിക്കുകയാണോ ചെയ്യുന്നത്, സർവ്വശക്തിവാന്റെ ശക്തി
ഇത്രയേയുള്ളോ, ഇടയിൽ വന്ന് തന്റെ ശക്തിയിലൂടെ സർവ്വർക്കും ശക്തിയും സദ്ഗതിയും
നൽകിയെങ്കിൽ ആ ശക്തി നിലനിൽക്കണമല്ലോ. പിന്നെ ദുർഗതിയിലേക്ക് എങ്ങനെയാണ്
വരുന്നത്. ഇതിലൂടെ അറിയാം യുഗയുഗങ്ങളിൽ പരമാത്മാവ് വരുന്നില്ല. കല്പത്തിന്റെ
അന്തിമ സമയത്ത്, ഒരേ ഒരു പ്രാവശ്യം തന്റെ ശക്തിയിലൂടെ സർവ്വർക്കും സദ്ഗതി നൽകും.
ഇത്രയും ഉയർന്ന സേവനം ചെയ്തതു കൊണ്ടാണ് ഓർമ്മചിഹ്നമായി വലിയ
ശിവലിംഗമുണ്ടാക്കിയിരിക്കുന്നത്, ഇത്രയും പൂജിക്കുന്നത്, അപ്പോൾ തീർച്ചയായും
സത്യമാണ്, ചൈതന്യമാണ്, ആനന്ദ സ്വരൂപമാണ്. ഓം ശാന്തി
അവ്യക്ത സൂചനകൾ-
നിശ്ചയത്തിന്റെ അടിത്തറ ശക്തിശാലിയാക്കി സദാ നിർഭയരും നിശ്ചിന്തരുമായിരിക്കൂ.
വ്യർത്ഥ സങ്കൽപമോ
സംശയത്തിന്റെ മാർജിനോ ഉണ്ടെങ്കിലും സമർത്ഥസങ്കൽപം നടക്കണം അതായത് ബാബ സദാ
രക്ഷകനാണ്, മംഗളകാരിയാണ്. ഈ നിശ്ചയത്തിന്റെ വിജയം അവശ്യം ഉണ്ടാകും. അതിനാൽ
ചോദ്യചിഹ്നത്തിന്റെ വളഞ്ഞ വഴി സ്വീകരിക്കാതെ സദാ മംഗളത്തിന്റെ ബിന്ദുവിടൂ.
ഫുൾസ്റ്റോപ്പ്. ഈ വിധിയിലൂടെ ഓരോ കാര്യവും സഹജമാകും സിദ്ധിയും പ്രാപ്തമാകും.