21.05.2025           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായകുട്ടികളേ - നിങ്ങള്ആത്മാക്കളുടെസ്നേഹംഒരുബാബയോടാണ്, ബാബനിങ്ങളെആത്മാക്കളോട്സ്നേഹംവെക്കാനാണ്പഠിപ്പിക്കുന്നത്, ശരീരത്തോടല്ല.

ചോദ്യം :-
ഏത് പുരുഷാര്ത്ഥത്തില് തന്നെമാണ് മായ വിഘ്നമിടുന്നത്? മായാജീത്താകുന്നതിനുള്ള യുക്തിയെന്താണ്?

ഉത്തരം :-
ബാബയെ ഓര്മ്മിച്ച് നിങ്ങളുടെ പാപങ്ങളെ ഭസ്മമാക്കുമെന്ന പുരുഷാര്ത്ഥമാണ് നിങ്ങള് ചെയ്യുന്നത്. ഉസ്താദായ ബാബ നിങ്ങള്ക്ക് മായാജീത്താകുന്നതിനുള്ള യുക്തി പറഞ്ഞു തരുന്നു. നിങ്ങള് ഉസ്താദിനെ തിരിച്ചറിഞ്ഞ് ഓര്മ്മിക്കുകയാണെങ്കില് സന്തോഷമുണ്ടായിരിക്കും, പുരുഷാര്ത്ഥവും ചെയ്തുകൊണ്ടിരിക്കും, സേവനവും നന്നായി ചെയ്യും. മായാജീത്തായി മാറുകയും ചെയ്യും.

ഗീതം :-
ഈ പാപത്തിന്റെ ലോകത്തു നിന്ന്....

ഓംശാന്തി.  
ആത്മീയ കുട്ടികള് ഗീതം കേട്ടു, അര്ത്ഥം മനസ്സിലാക്കി. ലോകത്തിലാരും തന്നെ അര്ത്ഥം മനസ്സിലാക്കുന്നില്ല. കുട്ടികള് മനസ്സിലാക്കുന്നു, നമ്മള് ആത്മാക്കളുടെ സ്നേഹം പരംപിതാ പരമാത്മാവിനോടൊപ്പമാണ്. ആത്മാവ് തന്റെ പിതാവായ പരംപിതാ പരമാത്മാവിനെ വിളിക്കുകയാണ്. സ്നേഹം ആത്മാവിനോടാണോ ശരീരത്തിനോടാണോ? സ്നേഹം ആത്മാവിനോടായിരിക്കണമെന്ന് ബാബയിപ്പോള് പഠിപ്പിക്കുകയാണ്. ശരീരം നശിക്കുന്നതാണ്. ആത്മാവിലാണ് സ്നേഹം. ബാബയിപ്പോള് മനസ്സിലാക്കി ത്തരികയാണ്, നിങ്ങളുടെ സ്നേഹം പരമാത്മാ ബാബയോടൊപ്പമായിരിക്കണം, ശരീരത്തോടല്ല. ആത്മാവ് തന്നെയാണ് തന്റെ അച്ഛനെ,പുണ്യാത്മാക്കളുടെ ലോകത്തിലേയ്ക്ക് കൂട്ടിക്കൊണ്ടു പോകൂ എന്നുപറഞ്ഞ് വിളിക്കുന്നത്. നിങ്ങള് മനസ്സിലാക്കി - നമ്മള് പാപാത്മാക്കളായിരുന്നു, ഇപ്പോള് വീണ്ടും പുണ്യാത്മാളായി മാറിക്കൊണ്ടിരിക്കുകയാണ്. ബാബ നിങ്ങളെ യുക്തിയോടുകൂടി പുണ്യാത്മാവാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്. ബാബ പറയുമ്പോഴാണ് കുട്ടികള്ക്ക് അനുഭവം ഉണ്ടാവുന്നതും, നമ്മള് ബാബയിലൂടെയും, ബാബയുടെ ഓര്മ്മയിലൂടെയും പവിത്രമായ പുണ്യാത്മാവായി മാറികൊണ്ടിരിക്കുകയാണ് എന്ന് അറിയുന്നതും. യോഗബലത്തിലൂടെ നമ്മുടെ പാപം ഭസ്മമായിക്കൊണ്ടിരിക്കുകയാണ്. ബാക്കി ഗംഗയിലൊന്നും നമ്മുടെ പാപം കഴുകിക്കളയാന് കഴിയില്ല. മനുഷ്യര് ഗംഗയില് പോയി സ്നാനം ചെയ്യുന്നു, ശരീരത്തെ മണ്ണിലടക്കുന്നു എന്നാല് അതിലൂടെ യാതൊരു പാപവും ഇല്ലാതാവില്ല. ആത്മാവിലെ പാപം യോഗബലത്തിലൂടെ മാത്രമേ ഇല്ലാതാകുകയുള്ളൂ. കറ ഇളകുന്നുണ്ട്, എന്നത് കുട്ടികള്ക്ക് മാത്രമേ അറിയാന് സാധിക്കൂ ഒപ്പം നിശ്ചയമുണ്ട് നമ്മള് ബാബയെ ഓര്മ്മിക്കുമ്പോള് നമ്മുടെ പാപം ഭസ്മമാകും. നിശ്ചയമുണ്ടെങ്കില് പിന്നീട് പുരുഷാര്ത്ഥവും ചെയ്യണമല്ലോ. ഈ പുരുഷാര്ത്ഥത്തില് തന്നെയാണ് മായ വിഘ്നമിടുന്നത്. ബലവാന്മാരോട് മായ നല്ല ശക്തിയായിത്തന്നെ യുദ്ധം ചെയ്യുന്നു. പാകപ്പെടാത്തവരോട് എന്തു യുദ്ധം ചെയ്യാനാണ്! കുട്ടികള്ക്ക് സദാ ഈ ചിന്തയുണ്ടായിരിക്കണം, നമുക്ക് മായാജീത്ത് ജഗത്ജീത്തായി മാറണം. മായാജീത്ത്, ജഗത്ജീത്തിന്റെ അര്ത്ഥം പോലും ആരും മനസ്സിലാക്കുന്നില്ല.നിങ്ങള്ക്കെങ്ങനെ മായയുടെ മേല് വിജയം നേടാന് സാധിക്കും എന്ന് ഇപ്പോള് കുട്ടികള്ക്ക് മനസ്സിലാക്കിത്തരികയാണ്. മായയും സമര്ത്ഥശാലിയാണയാണല്ലോ. നിങ്ങള് കുട്ടികള്ക്ക് ഉസ്താദിനെ ലഭിച്ചിരിക്കുകയാണ്. ആ ഉസ്താദിനെ പ്പോലും നമ്പര്വൈസായി ചിലര് വിരളമായേ അറിയുന്നുള്ളൂ. ആരാണോ അറിയുന്നത് അവര്ക്ക് സന്തോഷവുമുണ്ടായിരിക്കും. സ്വയം പുരുഷാര്ത്ഥവും ചെയ്യുന്നു. സേവനവും വളരെ നന്നായി ചെയ്യുന്നു. അമര്നാഥിലേക്ക് ഒരുപാട് പേര് പോകുന്നു. ഇപ്പോള് എല്ലാ മനുഷ്യരും പറയുന്നുണ്ട് വിശ്വത്തില് എങ്ങനെ ശാന്തിയുണ്ടാകും? ഇപ്പോള് നിങ്ങള് എല്ലാവര്ക്കും വ്യക്തമായി പറഞ്ഞു കൊടുക്കൂ, സത്യയുഗത്തില് വളരെയധികം സുഖ-ശാന്തിയുണ്ടായിന്നു. മുഴുവന് വിശ്വത്തിലും ശാന്തിയുണ്ടായിരുന്നു. ഈ ലക്ഷ്മീ നാരായണന്റെ രാജ്യമായിരുന്നു, മറ്റൊരു ധര്മ്മവുമുണ്ടായിരുന്നില്ല. ഇന്നേയ്ക്ക് 5000 വര്ഷങ്ങള്ക്കുമുമ്പ് ഇവിടെ സത്യയുഗമായിരുന്നു പിന്നീട് സൃഷ്ടിക്ക് തീര്ച്ചയായും കറങ്ങണം. ചിത്രത്തിലൂടെ നിങ്ങള് വളരെ വ്യക്തമായി പറഞ്ഞു കൊടുക്കൂ, കല്പം മുന്പും ഇങ്ങനെയുള്ള ചിത്രം ഉണ്ടാക്കിയിരുന്നു. ദിവസംതോറും അഭിവൃദ്ധിയുണ്ടാകുന്നു. ചിലയിടത്ത് കുട്ടികള് തീയതിയും, മാസവും എഴുതാന് മറന്നു പോയിരിക്കുന്നു. ലക്ഷ്മീ നാരായണന്റെ ചിത്രത്തില് തീര്ച്ചയായും തീയതിയും, മാസവും എഴുതണം. നിങ്ങള് കുട്ടികളുടെ ബുദ്ധിയിലുണ്ട് നമ്മള് സ്വര്ഗ്ഗവാസിയായിരുന്നു, ഇപ്പോള് വീണ്ടും ആയിത്തീരുകയാണ്. ആര് എത്ര പുരുഷാര്ത്ഥം ചെയ്യുന്നുവോ അത്രയും പദവി നേടുന്നു. ഇപ്പോള് ബാബയിലൂടെ നിങ്ങള് ജ്ഞാനത്തിന്റെ അതോറിറ്റിയായിരിക്കുന്നു. ഭക്തി ഇപ്പോള് അവസാനിക്കുകയാണ്. സത്യ-ത്രേതായുഗത്തില് ഭക്തിയുണ്ടായിരിക്കില്ല. പിന്നീട് പകുതി കല്പം ഭക്തിയുണ്ടാകുന്നു. ഇതും ഇപ്പോള് നിങ്ങള് കുട്ടികളുടെ ബുദ്ധിയില് വരുന്നു. പകുതി കല്പത്തിന് ശേഷം രാവണരാജ്യം ആരംഭിക്കുന്നു. നിങ്ങള് ഭാരതവാസികളില്ത്തന്നെയാണ് മുഴുവന് കളിയും. 84 ന്റെ ചക്രവും ഭാരതത്തില് തന്നെയാണ്. ഭാരതം തന്നെയാണ് അവിനാശീ ഖണ്ഡം, ഇതും മുന്പ് അറിയുമായിരുന്നില്ല. ലക്ഷ്മീ-നാരായണനെ ദേവീ-ദേവതയെന്ന് പറയുമല്ലോ. എത്ര ഉയര്ന്ന പദവിയാണ്, പഠിപ്പും വളരെ സഹജമാണ്. ഈ 84 ന്റെ ചക്രം പൂര്ത്തിയാക്കി പിന്നീട് നമ്മള് തിരിച്ച് പോകുന്നു. 84 ന്റെ ചക്രമെന്ന് പറയുന്നതിലൂടെ ബുദ്ധി മുകളിലേക്ക് പോകുന്നു. ഇപ്പോള് നിങ്ങള്ക്ക് മൂലവതനം, സൂക്ഷ്മവതനം, സ്ഥൂലവതനം എല്ലാം ഓര്മ്മയുണ്ട്. മുന്പ് അറിയുമായിരുന്നില്ല - സൂക്ഷ്മവതനം എന്താണെന്നും, അവിടെ എങ്ങിനെ ചലനത്തിലൂടെ സംസാരിക്കുന്നുവെന്നും ഇപ്പോള് നിങ്ങള്ക്ക് മനസ്സിലായി. ചലനമുള്ള സിനിമയും പുറത്തു വന്നിരുന്നു. നിങ്ങള്ക്ക് മനസ്സിലാക്കാന് സഹജമാകുന്നു. ശാന്തി, ചലനം, ശബ്ദം. നിങ്ങള് എല്ലാം മനസ്സിലാക്കുന്നു ലക്ഷ്മീ-നാരായണന്റെ രാജ്യം മുതല് ഇപ്പോള് വരെയുള്ള മുഴുവന് ചക്രവും ബുദ്ധിയിലുണ്ട്.

നിങ്ങള്ക്ക് ഗൃഹസ്ഥത്തിലിരുന്നും ഈ ചിന്തയുണ്ടായിരിക്കണം, നമുക്ക് പാവനമായി മാറണം. ബാബ മനസ്സിലാക്കിത്തരികയാണ് ഗൃഹസ്ഥ വ്യവഹാരത്തിലിരുന്നും ഈ പഴയ ലോകത്തോടുള്ള മമത്വം ഇല്ലാതാക്കൂ. കുട്ടികളെയെല്ലാം സംരക്ഷിച്ചോളൂ. എന്നാല് ബുദ്ധി ബാബയിലായിരിക്കണം. പറയാറുണ്ടല്ലോ - കൈകൊണ്ട് ജോലി ചെയ്തും ബുദ്ധി ബാബയുടെ നേരെ വെക്കൂ... കുട്ടികളെ കഴിപ്പിക്കൂ, കുടിപ്പിക്കൂ, കുളിപ്പിക്കൂ, ബുദ്ധിയില് ബാബയുടെ ഓര്മ്മയുണ്ടായിരിക്കണം എന്തുകൊണ്ടെന്നാല് ശരീരത്തിന് മേല് പാപങ്ങളുടെ ഭാരം വളെരെയധികമുണ്ടെന്നറിയാം അതുകൊണ്ട് ബുദ്ധി ബാബയില് യോജിപ്പിക്കണം. ആ പ്രിയതമനെ വളരെ-വളരെ ഓര്മ്മിക്കണം. പ്രിയതമനായ ബാബ നിങ്ങള് എല്ലാ ആത്മാക്കളോടും പറയുകയാണ്, എന്നെ ഓര്മ്മിക്കൂ.... ഈ പാര്ട്ടും ഇപ്പോള് നടന്നുകൊണ്ടിരിക്കുകയാണ് പിന്നീട് 5000 വര്ഷങ്ങള്ക്കു ശേഷം നടക്കും. ബാബ വളരെ സഹജമായ യുക്തി പറഞ്ഞു തരുന്നു. യാതൊരു ബുദ്ധിമുട്ടുമില്ല. ചിലര് പറയും ഞങ്ങള്ക്കിത് ചെയ്യാന് സാധിക്കില്ല, ഞങ്ങള്ക്ക് വളരെയധികം ബുദ്ധിമുട്ട് തോന്നുന്നു, ഓര്മ്മയുടെ യാത്ര വളരെ ബുദ്ധിമുട്ടുള്ളതാണ്. നിങ്ങള്ക്ക് അച്ഛനെ ഓര്മ്മിക്കാന് കഴിയുന്നില്ലേ! ബാബയെ ഒരിക്കലും മറക്കരുത്. ബാബയെ നല്ല രീതിയില് ഓര്മ്മിക്കണം അപ്പോള് വികര്മ്മം വിനാശമാകും നിങ്ങള് സദാ ആരോഗ്യമുള്ളവരായി മാറും. ഇല്ലായെങ്കില് ആകുകയില്ല. നിങ്ങള്ക്ക് വളരെ നല്ല മരുന്ന് ഒരു ഡോസ് ലഭിക്കുന്നു. മരുന്നും ഒരു ഡോസല്ലേ. ഞാന് ഗ്യാരണ്ടി നല്കുകയാണ്, ഈ യോഗബലത്തിലൂടെ 21 ജന്മത്തേക്ക് നിങ്ങള് ഒരിക്കലും രോഗിയാവുകയില്ല. കേവലം ബാബയെ ഓര്മ്മിക്കൂ- വളരെ സഹജമായ യുക്തിയാണ്. ഭക്തിമാര്ഗ്ഗത്തില് അറിയാതെ തന്നെ ഓര്മ്മിച്ചിരുന്നു. ഇപ്പോള് ബാബയിരുന്ന് മനസ്സിലാക്കിത്തരികയാണ്, നിങ്ങള് തിരിച്ചറിഞ്ഞു, കല്പം മുന്പും ബാബാ ഞങ്ങള് അങ്ങയുടെയടുത്ത് വന്നിരുന്നു, പുരുഷാര്ത്ഥം ചെയ്തിരുന്നു. ഉറച്ച നിശ്ചയമുണ്ടായിക്കഴിഞ്ഞു. നമ്മള് തന്നെയാണ് രാജ്യം ഭരിച്ചിരുന്നത് പിന്നീട് നമ്മള് തന്നെ നഷ്ടപ്പെടുത്തി, ഇപ്പോള് വീണ്ടും ബാബ വന്നിരിക്കുകയാണ്, ബാബയില് നിന്നും രാജ്യഭാഗ്യം നേടണം. ബാബ പറയുകയാണ്,എന്നെയും രാജ്യത്തെയും ഓര്മ്മിക്കൂ. മന്മനാ ഭവ. അന്തിമ ബുദ്ധിപോലെ തന്റെ ഗതിയുണ്ടാകും. ഇപ്പോള് നാടകം പൂര്ത്തിയാവുകയാണ്, തിരിച്ച് പോകും. ബാബ എല്ലാവരെയും കൂട്ടിക്കൊണ്ടുപോകാന് വന്നിരിക്കുകയാണ്. എങ്ങനെയാണോ വരന്, വധുവിനെ കൂട്ടിക്കൊണ്ട് പോകാന് വരുന്നത്. വധുവിന് വളരെയധികം സന്തോഷമുണ്ടാകുന്നു, നമ്മള് നമ്മുടെ ഭര്തൃഗൃഹത്തിലേക്ക് പോവുകയാണ്. നിങ്ങള് എല്ലാവരും ഒരു രാമന്റെ സീതകളാണ്. രാമന് തന്നെയാണ് നിങ്ങള് എല്ലാവരെയും രാവണന്റെ ജയിലില് നിന്ന് മോചിപ്പിച്ച് കൊണ്ടു പോകുന്നത്. ലിബറേറ്റര് ഒരാള് മാത്രമാണ്, രാവണരാജ്യത്തു നിന്നും മോചിപ്പിക്കുന്നു. പറയുന്നുമുണ്ട് - ഇത് രാവണരാജ്യമാണ്, എന്നാല് യഥാര്ത്ഥ രീതിയില് മനസ്സിലാക്കുന്നില്ല. ഇപ്പോള് കുട്ടികള്ക്ക് മനസ്സിലാക്കിത്തരികയാണ്, മറ്റുള്ളവര്ക്ക് മനസ്സിലാക്കിക്കൊടുക്കുന്നതിന് വേണ്ടി വളരെ നല്ല നല്ല പോയിന്റുകള് നല്കുന്നു. ബാബ മനസ്സിലാക്കിത്തരികയാണ് - ഇങ്ങനെ എഴുതൂ, ബാബ കല്പം മുന്പത്തേതു പോലെ വിശ്വത്തില് ശാന്തി സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. ബ്രഹ്മാവിലൂടെ സ്ഥാപന ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. വിഷ്ണുവിന്റെ രാജ്യമായിരുന്നപ്പോള് വിശ്വത്തില് ശാന്തിയുണ്ടായിരുന്നല്ലോ. വിഷ്ണു തന്നെയാണ് ലക്ഷ്മീ നാരായണനായിരുന്നത്, ഇതും ആരും മനസ്സിലാക്കുന്നില്ല. വിഷ്ണുവിനെയും, ലക്ഷ്മീ നാരായണനെയും, രാധയേയും കൃഷ്ണനെയും വേറെ വേറെയെന്ന് മനസ്സിലാക്കുന്നു. ഇപ്പോള് നിങ്ങള് മനസ്സിലാക്കി, സ്വദര്ശനചക്രധാരിയും നിങ്ങള് തന്നെയാണ്. ശിവബാബ വന്ന് സൃഷ്ടി ചക്രത്തിന്റെ ജ്ഞാനം നല്കുന്നു. ശിവബാബയിലൂടെ നമ്മളും മാസ്റ്റര് ജ്ഞാനസാഗരനായി മാറിയിരിക്കുന്നു. നിങ്ങള് ജ്ഞാനനദികളാണല്ലോ. ഇതാണെങ്കില് കുട്ടികളുടെ മാത്രം പേരാണ്.

ഭക്തിമാര്ഗ്ഗത്തില് മനുഷ്യര് എത്ര സ്നാനം ചെയ്യുന്നു, എത്ര അലയുന്നു. വളരെയധികം ദാന-പുണ്യം ചെയ്യുന്നു, സമ്പന്നരായ ആളുകളാണെങ്കില് വളരെയധികം ദാനം ചെയ്യുന്നു. സ്വര്ണ്ണം പോലും ദാനം നല്കുന്നു. നിങ്ങളും ഇപ്പോള് മനസ്സിലാക്കി - നമ്മള് എത്ര അലഞ്ഞിരുന്നു. ഇപ്പോള് നമ്മള് ഹഠയോഗികളൊന്നുമല്ല. നമ്മള് രാജയോഗികളാണ്. പവിത്ര ഗൃഹസ്ഥാശ്രമത്തിലേതായിരുന്നു, പിന്നീട് രാവണ രാജ്യത്തില് അപവിത്രരായി മാറിയിരിക്കുന്നു. ഡ്രാമയനുസരിച്ച് ബാബ വീണ്ടും ഗൃഹസ്ഥധര്മ്മം ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ് മറ്റാര്ക്കും ഉണ്ടാക്കാന് സാധിക്കില്ല. മനുഷ്യര് നിങ്ങളോട് ചോദിക്കുന്നു നിങ്ങളെല്ലാവരും പവിത്രമായിരുന്നാല് ഈ ലോകമെങ്ങനെ മുന്നോട്ട് പോകും? പറയൂ, ഇത്രയും സന്യാസിമാര് പവിത്രമായിരിക്കുന്നു എന്നിട്ടെന്താ ലോകം അവസാനിച്ചുവോ? സൃഷ്ടി ഇത്രയും വലുതായിക്കഴിഞ്ഞിരിക്കുന്നു, കഴിക്കുന്നതിന് വേണ്ടി ധാന്യം പോലുമില്ല, അപ്പോള് ഇനിയും സൃഷ്ടി വളര്ന്നാല് എന്താകും. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് മനസ്സിലായി, ബാബ നമ്മുടെ സന്മുഖത്ത് സദാ ഹാജരാണ്, എന്നാല് ബാബയെ ഈ കണ്ണുകള് കൊണ്ട് കാണാന് സാധിക്കില്ല. ബുദ്ധികൊണ്ട് അറിയുന്നു, ബാബ നമ്മള് ആത്മാക്കളെ പഠിപ്പിക്കുകയാണ്, സദാ ഹാജരാണ്.

ആരാണോ വിശ്വശാന്തിയുടെ കാര്യം പറയുന്നത്, അവരോട് നിങ്ങള് പറയൂ വിശ്വത്തില് ബാബ സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. അതിന് വേണ്ടിത്തന്നെയാണ് പഴയ ലോകത്തിന്റെ വിനാശം മുന്നില് നില്ക്കുന്നത്, 5000 വര്ഷങ്ങള്ക്കു മുമ്പും വിനാശമുണ്ടായിട്ടുണ്ട്. ഇപ്പോഴും ഈ വിനാശം മുന്നില് നില്ക്കുന്നു പിന്നീട് വിശ്വത്തില് ശാന്തിയുണ്ടാകും. ഇപ്പോള് നിങ്ങള് കുട്ടികളുടെ ബുദ്ധിയില് ഈ കാര്യങ്ങളുണ്ട്. നിങ്ങള്ക്കറിയാം സത്യയുഗത്തില് മുഴുവന് വിശ്വത്തിലും ശാന്തിയുണ്ടായിരുന്നു. ഒരു ഭാരതഖണ്ഡമല്ലാതെ മറ്റൊരു ഖണ്ഡവുമുണ്ടായിരുന്നില്ല. പിന്നീടാണ് മറ്റു ഖണ്ഡങ്ങളുണ്ടായത്. ഇപ്പോള് എത്ര ഖണ്ഡങ്ങളാണ്. ഇപ്പോള് ഈ കളിയുടെയും അവസാനമാണ്. പറയുന്നുമുണ്ട് ,തീര്ച്ചയായും ഭഗവാനുണ്ടായിരുന്നു, എന്നാല് ഭഗവാന് ആരാണ്, ഏത് രൂപത്തില് വരുന്നു. ഇതറിയുകയില്ല. കൃഷ്ണന് ഭഗവാനാവുക സാധ്യമല്ല. പ്രേരണയിലൂടെയോ അഥവാ ശക്തിയിലൂടെയോ ഒന്നും തന്നെ ചെയ്യിപ്പിക്കാന് കഴിയില്ല. ബാബയാണെങ്കില് അതിസ്നേഹിയാണ്, ബാബയില് നിന്നും സമ്പത്ത് ലഭിക്കുന്നു. ബാബയാണ് സ്വര്ഗ്ഗം സ്ഥാപിക്കുന്നതെങ്കില് പിന്നീട് പഴയ ലോകത്തിന്റെ വിനാശവും ബാബ തന്നെ ചെയ്യിപ്പിക്കും. സത്യയുഗത്തില് ഈ ലക്ഷ്മീ-നാരായണന്മാരായിരുന്നുവെന്ന് നിങ്ങള്ക്കറിയാം. ഇപ്പോള് വീണ്ടും അവരവരുടെ പുരുഷാര്ത്ഥത്തിലൂടെ ലക്ഷ്മീ-നാരായണനായി മാറിക്കൊണ്ടിരിക്കുന്നു. ലഹരിയുണ്ടായിരിക്കേണ്ടേ. ഭാരതത്തില് രാജ്യം ഭരിച്ചിരുന്നു. ശിവബാബ രാജ്യം നല്കി തിരിച്ചുപോയി, ശിവബാബ രാജ്യം ഭരിച്ച് പോയി എന്ന് പറയില്ല. അങ്ങനെയല്ല. ഭാരതത്തിന് രാജ്യം നല്കി പോയി. ലക്ഷ്മീ-നാരായണന് രാജ്യം ഭരിച്ചിരുന്നുവല്ലോ. ബാബ വീണ്ടും രാജ്യം നല്കാന് വന്നിരിക്കുകയാണ്. പറയുന്നു - മധുര-മധുരമായ കുട്ടികളേ, നിങ്ങള് എന്നെയും ചക്രത്തെയും ഓര്മ്മിക്കൂ. നിങ്ങള് തന്നെയാണ് 84 ജന്മമെടുത്തത്. കുറച്ച് പുരുഷാര്ത്ഥം ചെയ്യുകയാണെങ്കില് മനസ്സിലാക്കൂ ഇവര് കുറച്ചു ഭക്തിയേ ചെയ്തിട്ടുള്ളൂ. കുടുതല് ഭക്തി ചെയ്തവര് പുരുഷാര്ത്ഥവും കൂടുതല് ചെയ്യും. എത്ര വ്യക്തമാക്കിയാണ് മനസ്സിലാക്കിത്തരുന്നത് എന്നാല് ബുദ്ധിയില് നില്ക്കണ്ടേ. നിങ്ങളുടെ ജോലിയാണ് പുരുഷാര്ത്ഥം ചെയ്യിപ്പിക്കുക. കുറവ് ഭക്തി ചെയ്തവരാണെങ്കില് യോഗമുണ്ടാകില്ല. ശിവബാബയുടെ ഓര്മ്മ ബുദ്ധിയിലിരിക്കില്ല. പുരുഷാര്ത്ഥത്തില് ഒരിക്കലും തണുത്ത് പോകരുത്. മായയുടെ ശക്തി കണ്ട് ഹൃദയസ്തംഭനമുണ്ടാകരുത്. മായയുടെ കൊടുങ്കാറ്റ് ഒരുപാട് വരും. ഇതും കുട്ടികള്ക്ക് മനസ്സിലായി, ആത്മാവ് തന്നെയാണ് എല്ലാം ചെയ്യുന്നത്. ശരീരം ഇല്ലാതാകുന്നതാണ്. ആത്മാവ് പോയി, ശരീരം മണ്ണായിക്കഴിഞ്ഞു. അത് പിന്നീട് കാണാന് കഴിയില്ല. പിന്നീട് അതിനെ ഓര്മ്മിച്ച് കരയുന്നതുകൊണ്ട് എന്ത് നേട്ടമാണുള്ളത്. അതേ വസ്തു വീണ്ടും ലഭിക്കുമോ. ആത്മാവ് പോയി അടുത്ത ശരീരമെടുക്കും. ഇപ്പോള് നിങ്ങള് വളരെ ഉയര്ന്ന സമ്പാദ്യം ഉണ്ടാക്കുന്നു. നിങ്ങളുടേത് തന്നെയാണ് ശേഖരിക്കപ്പെടുന്നത്, ബാക്കി എല്ലാവരുടെയും ഇല്ലാതാകും.

ബാബ നിഷ്കളങ്കനായ വ്യാപാരിയാണ്, അതുകൊണ്ടാണ് നിങ്ങളുടെ ഒരു പിടി അവിലിന് പകരം 21 ജന്മത്തേക്ക് കൊട്ടാരം നല്കുന്നത്, എത്ര പലിശയാണ് നല്കുന്നത്. നിങ്ങള്ക്ക് എത്ര സാധിക്കുമോ ഭാവിയിലേക്കുവേണ്ടി സമ്പാദിക്കൂ. എന്നാല് ഇങ്ങനെയല്ല, അവസാനം വന്ന് പറയും ശേഖരിക്കൂ, അപ്പോള് ആ സമയത്ത് എടുത്തിട്ട് എന്ത് ചെയ്യാനാണ്. മൂഢനായ വ്യാപാരിയൊന്നുമല്ല. ജോലിക്ക് വരുന്നുമില്ല, ധാരാളം പലിശ കൊടുക്കേണ്ടതായും വരും. അങ്ങനെയുള്ളത് എടുക്കില്ല. നിങ്ങള്ക്ക് ഒരു പിടി അവിലിന് പകരം 21 ജന്മത്തേക്ക് കൊട്ടാരം ലഭിക്കുന്നു. എത്ര പലിശയാണ് ലഭിക്കുന്നത്. ബാബ പറയുകയാണ് ,ഞാന് നമ്പര്വണ് നിഷ്കളങ്കനാണ് . നോക്കൂ, നിങ്ങള്ക്ക് വിശ്വത്തിന്റെ ചക്രവര്ത്തി പദവിയാണ് നല്കുന്നത്, കേവലം നിങ്ങള് എന്റേതായി മാറി സേവനം ചെയ്യൂ. ഭോലാനാഥനാണ് അതുകൊണ്ടാണ് എല്ലാവരും ഓര്മ്മിക്കുന്നത്. ഇപ്പോള് നിങ്ങള് ജ്ഞാന മാര്ഗ്ഗത്തിലാണ്. ഇപ്പോള് ബാബയുടെ ശ്രീമതത്തിലൂടെ നടക്കൂ, ചക്രവര്ത്തീ പദവി നേടൂ... ബാബാ ഞങ്ങള് സൂര്യവംശത്തില് രാജ്യഭാഗ്യം നേടാന് വന്നിരിക്കുന്നുവെന്ന് പറയുന്നുമുണ്ട്.... ശരി, നിങ്ങളുടെ മുഖം മധുരമാണോ. ശരി!

വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ശ്രീമതത്തിലൂടെ നടന്ന് ചക്രവര്ത്തി പദവി നേടണം. ഒരു പിടി അവല് നല്കി 21 ജന്മത്തേക്ക് കൊട്ടാരം നേടണം. ഭാവിയിലേക്ക് വേണ്ടി സമ്പത്ത് ശേഖരിക്കണം.

2) ഗൃഹസ്ഥ വ്യവഹാരത്തില് കഴിഞ്ഞ് ഈ പഴയ ലോകത്തു നിന്നും മമത്വം ഇല്ലാതാക്കി പൂര്ണ്ണമായും പാവനമായി മാറണം. എല്ലാം ചെയ്തുകൊണ്ടും ബുദ്ധി ബാബയില് മുഴുകിയിരിക്കണം.

വരദാനം :-
മനസുകൊണ്ടുള്ള ശുഭഭാവനയിലൂടെ പരസ്പരം മുന്നോട്ടുനയിക്കുന്ന വിശ്വകല്യാണകാരികളായി ഭവിക്കട്ടെ.

ആരെങ്കിലും തെറ്റ് ചെയ്യുകയാണെങ്കില് അവരെ പരവശരെന്ന് മനസ്സിലാക്കി ദയാദൃഷ്ടിയോടെ പരിവര്ത്തനം ചെയ്യൂ,അതേക്കുറിച്ച് ചര്ച്ച ചെയ്യരുത്.ആരെങ്കിലും കല്ലില് തടഞ്ഞ് നില്ക്കുകയാണെങ്കില് അവരെ മുന്നോട്ട് നയിക്കുക എന്നത് താങ്കളുടെ കടമയാണ്.അല്ലെങ്കില് അവരെക്കൂടി കൂട്ടുകാരാക്കി മാറ്റി ഒപ്പം കൂട്ടുക.ഇതിനായി ഓരോരുത്തരുടേയും വിശേഷതകളെ കാണൂ,കുറവുകളെ വിട്ടുകളയൂ.ആര്ക്കെങ്കിലും വാക്കുകളിലൂടെ മുന്നറിയിപ്പ് നല്കാനുള്ള സമയമില്ലെങ്കില്,മനസ്സുകൊണ്ട് ശുഭഭാവനയിലൂടെ പരസ്പരം സഹയോഗികളായി മാറി സ്വയം മുന്നോട്ടുപോവുകയും,മറ്റുള്ളവരെ മുന്നോട്ടുനയിക്കുകയും ചെയ്യുക, അങ്ങിനെയുള്ള വരെയാണ് വിശ്വകല്യാണകാരി എന്ന് പറയുക
പൂര്ത്തിയാകും എന്ന് അറിയുകയും അനുഭവിക്കുകയും കാണുകയും ചെയ്യുമ്പോള് സഹജമായി ബാബയില് നിന്ന് സമ്പത്ത് നേടാന് ആകര്ഷിതരായി എത്തിച്ചേരും.

സ്ലോഗന് :-
ദൃഢസങ്കല്പമാകുന്ന ബെല്റ്റിനെ ഉറപ്പിക്കുകയാണെങ്കില് സീറ്റില് അസ്വസ്ഥരാകേണ്ടി (അപ്സെറ്റ്) വരില്ല.


അവ്യക്തസൂചന-ആത്മീയമായ അന്തസ്സിന്റേയും, പവിത്രതയുടേയും വ്യക്തിത്വത്തെ ധാരണ ചെയ്യൂ....

പവിത്രതയാകുന്ന ദീപം നാനാഭാഗത്തും തെളിയുമ്പോള് മാത്രമേ പ്രത്യക്ഷതയുടെ സൂര്യന് ഉദിക്കുകയുള്ളൂ.എങ്ങിനെയാണോ ലോകത്തുള്ളവര് ദീപവും കൊണ്ട് പ്രദക്ഷിണം വെക്കുന്നത് അതുപോലെ പവിത്രതയാകുന്ന ദീപം എല്ലായിടത്തും പ്രകാശിപ്പിക്കുക.അപ്പോള് എല്ലാവര്ക്കും ബാബയെ കാണാനും ,തിരിച്ചറിയാനുമാകും. പവിത്രതയുടെ ജ്വാല എത്ര ഉറച്ചതാകുന്നുവോ അത്രയും സഹജമായി എല്ലാവര്ക്കും ബാബയെ തിരിച്ചറിയാന് കഴിയും മാത്രമല്ല പവിത്രതയുടെ ജയാരവം മുഴങ്ങുകയും ചെയ്യും.