21.06.26    Avyakt Bapdada     Malayalam Murli    15.11.2010     Om Shanti     Madhuban


സ്വപരിവർത്തനത്തിന്റെ ഗതിയെ തീവ്രമാക്കി സംസ്ക്കാര സ്വഭാവങ്ങളുടെ സമാപ്തി സമാരോഹം ആഘോഷിക്കൂ, ഓരോ സങ്കൽപം, വാക്ക്, കർമ്മത്തിൽ ബ്രഹ്മബാബയെ കോപ്പി ചെയ്യൂ.


ഇന്ന്, ബാപ്ദാദ എല്ലാവരുടെയും മസ്തകത്തിൽ മൂന്ന് ഭാഗ്യത്തിന്റെ തിളങ്ങുന്ന അടയാളങ്ങൾ കാണുന്നു. ഒന്ന് ബാബയിലൂടെയുള്ള പളനിയുടെ ഭാഗ്യം, രണ്ടാമത്തേത് ഒരു അധ്യാപകന്റെ രുപത്തിൽ പഠനത്തിന്റെ ഭാഗ്യം, മൂന്നാമത്തേത് സത്ഗുരുവിൽ നിന്നുള്ള വരദാനങ്ങളുടെ ഭാഗ്യം. മൂന്ന് ഭാഗ്യങ്ങളും തിളങ്ങുന്നത് കാണുന്നു. എല്ലാവരുടെയും നെറ്റിയിൽ മൂന്ന് ഭാഗ്യങ്ങളാലും തിളങ്ങുന്നു. അത്തരം ഭാഗ്യം മറ്റാരുടെയും നെറ്റിയിൽ തിളങ്ങുന്നതായി കാണുന്നില്ല. എന്നാൽ നിങ്ങളെല്ലാവരുടെയും നെറ്റി ഭാഗ്യത്താൽ തിളങ്ങുന്നു. നിങ്ങൾ എല്ലാവരും നിങ്ങളുടെ ഭാഗ്യം കാണുന്നുണ്ടല്ലോ! എല്ലാവർക്കും ഭാഗ്യം ലഭിച്ചിട്ടുണ്ടെന്നത് ബാപ്ദാദ കണ്ടു, എന്നാൽ എല്ലാവരുടെയും ഭാഗ്യത്തിന്റെ തിളക്കം ഒരുപോലെയല്ല. ചിലരുടെ തിളക്കം വളരെ കൂടുതലാണ്, മറ്റുള്ളവരുടെ തിളക്കം അൽപ്പം കുറവാണ് കാണപ്പെടുന്നത്. ബാപ്ദാദ എല്ലാവർക്കും ഒരുമിച്ച് ഒരേ ഭാഗ്യം നൽകിയതാണ്. ഒരേ പഠനമാണ് പഠിപ്പിക്കുന്നത്. പാലനയും വരദാനങ്ങളും ഒരുപോലെ നൽകിയിട്ടുണ്ട്. ആദി രത്നങ്ങളായാലും പിന്നീട് വന്നവരായാലും എല്ലാവർക്കും ഒരേ മുരളിയിലൂടെയാണ് പാലനയും പഠനവും ലഭിക്കുന്നത്. എല്ലാവർക്കും ഒരേ വരദാനമാണ് ലഭിക്കുന്നത്. ആദി രത്നങ്ങൾക്ക് വരെ മുരളി ഇല്ല, ഒന്നുതന്നെയാണ്. എന്നിരുന്നാലും, തിളങ്ങുന്ന ഭാഗ്യം സംഖ്യാക്രമത്തിൽ ദൃശ്യമാണ്. ബാബയുടെ സ്നേഹത്തിന്റെ പാലന എല്ലാവര്ക്കും ഒരുപോലെയാണ് ലഭിക്കുന്നത്. എല്ലാവരുടെയും മുഖത്തിലൂടെ 'എന്റെ ബാബ' എന്നാണ് വരുന്നത്, മുന്നിൽ വന്നവരായാലും പിന്നിൽ വന്നവരാണെങ്കിലും ഓരോരുത്തരും സ്വന്തം അധികാരത്തോടെയാണ് 'എന്റെ ബാബ' എന്ന് പറയുന്നത്. ആരോടെങ്കിലും ബാബയുടെ സ്നേഹം ലഭിച്ചിട്ടുണ്ടോ? എന്ന് ചോദിച്ചാൽ, അപ്പോൾ അവർ ഉടനെ എന്താണ് പറയുന്നത്? എനിക്കാണ് ഏറ്റവും കൂടുതൽ ബാബയുടെ സ്നേഹം ലഭിച്ചിട്ടുള്ളത്. ഹൃദയത്തിൽ നിന്ന് 'എന്റെ ബാബ' എന്ന് പറയുന്നവർ എന്താണ് പറയുന്നത്? എന്റെ സ്നേഹമാണ് ഏറ്റവും കൂടുതൽ. ബാബയുടെ സ്നേഹം ആദ്യം എന്നോടാണ്, കാരണം സ്നേഹം തന്നെയാണ് ബാബയുടെ പാലന. ഈ 'എന്റെ ബാബ' എന്നത് അംഗീകരിക്കുന്നതിലൂടെ നിങ്ങൾ ബാബയുടേതും ബാബ നിങ്ങളുടേതുമായിത്തീരുന്നു.

ഇന്ന് നിങ്ങളെല്ലാവരും സ്നേഹത്തിന്റെ വിമാനത്തിലാണ് വന്നിരിക്കുന്നത്. സ്നേഹം എല്ലാവരെയും ഇവിടേക്ക് ആകർഷിച്ചു കൊണ്ടുവന്നു. എല്ലാവരും സ്നേഹത്തോടെ സുഖകരമായി എത്തിചേർന്നു. ഈ പരമാത്മ സ്നേഹം ഇപ്പോൾ സംഗമയുഗത്തിൽ മാത്രമാണ് ലഭിക്കുന്നത്. ഭാവിയിൽ ദേവതാത്മാക്കളുടെ സ്നേഹം ലഭിക്കും, എന്നാൽ പരമാത്മസ്നേഹം ഈ ഒരു ജന്മത്തിലാണ് ലഭിക്കുന്നത്. അപ്പോൾ, ഇങ്ങനെ യോഗ്യരായ ആത്മാക്കളെ കണ്ടപ്പോൾ ബാപ്ദാദ എന്താണ് പറയുന്നത്? ആഹാ കുട്ടികളേ, ആഹാ! ദശലക്ഷക്കണക്കിന് ആളുകളിൽ നിങ്ങൾ മാത്രമാണ് യോഗ്യരായത്, നിങ്ങൾ മാത്രമാണ് എല്ലാ കല്പത്തിലും യോഗ്യരാകുന്നത്. നടക്കുമ്പോഴും ചുറ്റുസഞ്ചരിക്കുമ്പോഴും ഇങ്ങനെ ലഹരിയുണ്ടല്ലോ! നിങ്ങളുടെ ഹൃദയവും ഈ ഗാനം ആലപിക്കുന്നു, ആഹാ, എന്റെ ഭാഗ്യം! ഈ ഗാനം പാടിക്കൊണ്ടിരിക്കുന്നുണ്ടല്ലോ! ബാബയ്ക്കും സന്തോഷം ഉണ്ട് ഈ കുട്ടികളെല്ലാം അധികാരികളാണ്. ആരും പരമാത്മ സ്നേഹത്തിൽ സ്വയം കുറച്ച്കാണുന്നില്ല. എല്ലാവരും സ്നേഹത്തിൽ പാസ്സായവരാണ്. ബാപ്ദാദ ചോദിക്കുന്നു, ഏറ്റവും കൂടുതൽ സ്നേഹം ഉള്ളത് ആർക്കാണ്? അപ്പോൾ ആരാണെന്ന് പറയും? നമ്മുടെ സ്നേഹം കുറവല്ലെന്ന് എല്ലാവർക്കും അറിയാം.ബാബയും പറയുന്നു സ്നേഹത്തിന്റെ വിഷയത്തിൽ എല്ലാവരും പാസ്സാണ്, അതുകൊണ്ടാണ് എന്റെ ബാബ എന്ന് പറയുന്നത്. സ്നേഹം എത്രയാണെന്ന് ഓരോരുത്തർക്കും അറിയാം. അപ്പോൾ ബാപ്ദാദ കണ്ടു സ്നേഹത്തിൽ എല്ലാവരും പാസ്സാണ്. എന്നാൽ ഇപ്പോൾ, സമയത്തിനനുസരിച്ച്, സ്വപരിവർത്തനം ആവശ്യമാണ്. സ്വപരിവർത്തനം മാത്രം, പ്രത്യകം കേൾപ്പിച്ചിരുന്നതാണ്, ഈ സമയം സ്വ പരിവർത്തനത്തിൽ പ്രത്യേകമായി സംസ്കാര പരിവർത്തനം, സ്വഭാവ പരിവർത്തനം, ഇതാണ് വേണ്ടത്.

ഇപ്പോൾ സ്വ പരിവർത്തനത്തിന്റെ ഗതി വേഗത്തിൽ ആകണം. ചെയ്യുകയും ചെയ്യുന്നുണ്ട്, ശ്രദ്ധിക്കുന്നു, പക്ഷേ ഇപ്പോൾ വേഗത ആവശ്യമാണ്. ബാപ്ദാദയ്ക്ക് ഓർമ്മയുണ്ട്, മുൻപും ബാപ്ദാദയോട് പ്രതിജ്ഞ ചെയ്തിട്ടുള്ളതാണ് പുതുവർഷത്തിൽ സ്വപരിവർത്തനവും സംസ്കാര പരിവർത്തനവും ചെയ്തിരിക്കും,, എന്നാൽ ബാപ്ദാദ കണ്ടു സംസ്ക്കാരപരിവർത്തനത്തിൽ എത്ര വേഗത്തിൽ പുരുഷാർത്ഥം ആവശ്യമാണോ അതിന്റെ ഗതി ഇനിയും വേഗത്തിലാക്കണം.ഇപ്പോൾ എല്ലാവരും എന്താണ് കരുതുന്നത് സമയത്തിനനുസരിച്ച് എത്ര തീവ്ര ഗതി വേണമോ അതിനനുസരിച്ച് ഓരോരുത്തർക്കും തീവ്ര പുരുഷാർത്ഥം ഉണ്ടോ അതോ ഇനിയും ആവശ്യമാണോ? കാരണം സമയമനുസരിച്ച് സമയത്തിന്റെ പരിവർത്തനം വേഗത്തിൽ നടക്കുന്നു അപ്പോൾ, എന്ത് സങ്കപ്പിക്കുന്നുവോ അത് ഉടനെ നടക്കുമ്പോഴാണ് നിങ്ങളുടെയും തീവ്ര പരിവർത്തനം നടക്കുന്നത്. ഒരു കടലാസിൽ ഒരു ബിന്ദു ഇടുന്നത് പോലെ യാഥാർത്ഥ്യമല്ലാത്ത സങ്കൽപ്പങ്ങൾ അവസാനിക്കണം. എത്ര സമയമെടുക്കും? യാഥാർത്ഥ്യമല്ലാത്തത് എന്നാൽ ഉപയോഗശൂന്യമായ സങ്കൽപ്പങ്ങൾ ഇത്രയും വേഗത്തിൽ മാറണം. ബാപ്ദാദ ആഗ്രഹിക്കുന്ന അങ്ങനെയുളള വേഗത നിങ്ങൾക്ക് നേടാൻ കഴിയുമോ? ധൈര്യമുണ്ടോ? ഇപ്പോൾ മുതൽ ഇത്രയും വേഗത്തിൽ ബിന്ദു ഇടാൻ കഴിയുമെന്ന് കരുതുന്നവർ കൈകൾ ഉയർത്തുക, ധൈര്യശാലികളായ കുട്ടികളെ ബാബ സഹായിക്കുന്നു. ബാപ്ദാദ കുട്ടികളുടെ ദൃഢനിശ്ചയം കണ്ട് അഭിനന്ദിക്കുന്നു. ബാപ്ദാദ മുമ്പ് പറഞ്ഞിട്ടുണ്ട്, ദൃഢസങ്കല്പത്തിന്റെ സങ്കല്പങ്ങളാണ് അത് ചെയ്യണം.അപ്പോൾ, ഇന്ന് സഭയിലുള്ള എല്ലാവരും ഈ ദൃഢ സങ്കൽപം ചെയ്തിട്ടുണ്ടല്ലോ! നിങ്ങൾ കണ്ടു, ദാദിമാരും കണ്ടു, എല്ലാവരും, കൂടുതൽ പേരും കൈകൾ ഉയർത്തി. നോക്കൂ! അപ്പോൾ, നാളെ മുതൽ, സ്വഭാവ സംസ്കാരങ്ങളുടെ സമാപ്തിയുടെ ചടങ്ങ് ആഘോഷിക്കണം.ആഘോഷിക്കുമോ? കൈകൾ ഉയർത്തിയവർ കൈകൾ ഉയർത്തൂ, ചടങ്ങ് ആഘോഷിക്കണോ? ഈ ചടങ്ങ് വളരെ ആർഭാടമായി ആഘോഷിക്കണം. ധൈര്യത്തിന്റെ ലക്ഷ്യം വച്ചതു പോലെ, ധൈര്യത്തിന്റെ ലക്ഷണവും ഉണ്ടെങ്കിൽ അത് വലിയ കാര്യമല്ല. ബാബയ്ക്ക് സമാനമാകുന്നതാണ് ലക്ഷ്യമെങ്കിൽ, ലക്ഷ്യവും ലക്ഷണവും ഒരുപോലെയാക്കണം. ബ്രഹ്മാബാബയെ പിന്തുടരുക. എന്ത് ചിന്തകളും വാക്കുകളും പ്രവൃത്തികളും ചെയ്യുന്നുവോ, ആദ്യം അവയെ ബ്രഹ്മാബാബയോട് താരതമ്യം ചെയ്യുക. പകർത്തുക. ലോകത്ത് പകർത്തുന്നത് നിഷിദ്ധമാണ്, പക്ഷേ ബാപ്ദാദ പറയുകയാണ് ബ്രഹ്മാബാബയെ പകർത്തൂ. നിരാകാരനായ പിതാവിനെക്കുറിച്ച് പറയും, അദ്ദേഹത്തിന് ശരീരമില്ല, പിന്നെയെന്ത് ദേഹബോധമാണ്! എന്നാൽ ബ്രഹ്മാബാബ ദേഹധാരിയായിരുന്നു. വാസ്തവത്തിൽ, നോക്കൂ, നിങ്ങൾ സമർപ്പണമായവർ,സമർപ്പണമാകുന്നവർ കൈകൾ ഉയർത്തുക, സമർപ്പണമായവർ കൈകൾ ഉയർത്തുക. സമർപ്പിതമായപ്പോൾ ഈ സങ്കൽപം ഉണ്ടായിരുന്നോ? ബാബ ഈ ശരീരം, മനസ്സ്, ധനം എല്ലാം നിന്റെതാണ്. ഇങ്ങനെ ചെയ്തില്ലേ! ചെയ്തോ? ചെയ്തിരുന്നോ? ഇതിന് കൈകൾ ഉയർത്തുക. ഇപ്പോൾ സമർപ്പണമായി, അത് എന്റേതല്ല, ശരീരം എന്റേതല്ല, സമ്പത്തും എന്റേതല്ല. ബ്രഹ്മാബാബ തന്റെ ശരീരം സേവനത്തിനായി പിതാവിന് നൽകിയതുപോലെ, എന്റേത് ഇല്ല, ധനം എന്റേതല്ല, ബ്രഹ്മാബാബ സേവനത്തിനായി ബാബയ്ക്ക് ശരീരം നൽകി, ബ്രഹ്മബാബയ്ക്ക് അറിയാമായിരുന്നു ഈ ശരീരം എന്റേതല്ല, സേവനത്തിനായുള്ളതാണ്. നിങ്ങളുടെ ശരീരം, മനസ്സ്, ധനം മൂന്നും സമർപ്പിച്ചപ്പോൾ നിങ്ങളുടെ ശരീരം ബാബയുടെ സേവനത്തിനായി നിമിത്തമായതാണ്. ബ്രഹ്മാബാബയുടെ ശരീരം സേവനത്തിനായിരുന്നതുപോലെ. അതിനാൽ നിങ്ങളുടെ ശരീരം നിങ്ങളുടേതല്ല, സേവനത്തിനുള്ളതാണ്. അപ്പോൾ ദേഹാഭിനത്തിന്റെ അല്ലെങ്കിൽ ശരീരബോധത്തിന്റെ ഈ സംസ്കാരം ഉണ്ടാകാമോ? ഇത് ഓർമ്മയിൽ വയ്ക്കണം ഈ ശരീരം എന്റേതല്ല, സേവനത്തിനുള്ളതാണ്, ബാബ നിങ്ങൾക്ക് സേവനത്തിനായി നൽകിയിട്ടുള്ളതാണ്. അതിനാൽ ശരീരബോധം അല്ലെങ്കിൽ ദേഹാഭിമാനം,ദേഹാഭിമാനം കൂടുതൽ നഷ്ടം വരുത്തുന്നു. ശരീരബോധം അതിനെക്കാൾ ഭാരം കുറഞ്ഞതാണ്, എന്നാൽ രണ്ടും നൽകിയതാണ്, ഫോം പൂരിപ്പിക്കുമ്പോൾ എന്താണ് എഴുതുന്നത്? ടീച്ചേഴ്സ് ഫോം പൂരിപ്പിക്കുകയാണെങ്കിൽ, നിങ്ങൾ എന്താണ് പൂരിപ്പിക്കുന്നത്? എന്റെ ഈ ജീവിതം ഇപ്പോൾ സേവനത്തിനുള്ളതാണ്. ഇപ്പോൾ ബ്രാഹ്മണനായി മാറിയ എല്ലാവരും ബാബയോടു ചെയ്ത പ്രതിജ്ഞയാണ് ശരീരം, മനസ്സ്, ധനം എല്ലാം ബാബയുടേതാണ്, എന്റേതല്ല. അപ്പോൾ ദേഹബോധത്തിലും ദേഹാഭിമാനത്തിൽ നിന്നാണ് സംസ്കാരം ഉണ്ടാകുന്നത്, അതുകൊണ്ട് ഇന്ന് ഏതൊരു പ്രതിജ്ഞയാണോ ചെയ്തത് സംസ്കാരം അവസാനിപ്പിക്കുമെന്ന്, കാരണം ബാബയെ പ്രത്യക്ഷമാക്കുന്നതിൽ വിഘ്നങ്ങൾ ഉണ്ടാകുന്നു, എല്ലാവർക്കും ഈ ഉത്സാഹമുണ്ട്, ബാപ്ദാദയും കേട്ടുകൊണ്ടിരിക്കുന്നു, പറയുന്നുണ്ട് ബാബയെ പ്രത്യക്ഷമാക്കണമെന്ന്. ഇതുവരെ ബ്രഹ്മാകുമാരിമാരും ബ്രഹ്മാകുമാരന്മാരും പ്രത്യക്ഷമായിട്ടുണ്ട്, ഭഗവാനാകുന്ന അച്ഛൻ വന്നിരിക്കുന്നു, ബാബയുടെ ഈ പ്രത്യക്ഷത ഗുപ്തമാണ്. പുരുഷാർത്ഥം ചെയ്തുകൊണ്ടിരിക്കുന്നുണ്ട് എന്നാൽ ഈ പ്രത്യക്ഷതയുടെ ശബ്ദം വ്യാപിക്കണം, നമ്മുടെ അച്ഛൻ വന്നിരിക്കുന്നു, ഭഗവാനുവാചയാണ്, ബ്രഹ്മാകുമാരിമാരുടെ വാക്കുകളല്ല. ഇപ്പോൾ ഈ പ്രത്യക്ഷത സംഭവിക്കും, ഈ സ്വഭാവ സംസ്കാരത്തിന്റെ പരിവർത്തനം നടക്കുന്നതിലൂടെ നിങ്ങളുടെ ഓരോരുത്തരുടെയും മുഖത്തിലൂടെയും പെരുമാറ്റത്തിലൂടെയും പ്രത്യക്ഷത ഉണ്ടാകും. ബാബയെ പ്രത്യക്ഷമാക്കണം, ചെയ്യുന്നുണ്ട്, പക്ഷെ എല്ലാവരുടെയും കാതുകളിൽ ഈ ശബ്ദം മുഴങ്ങണം ഭഗവാൻ വന്നിരിക്കുന്നു, ബാബ വന്നിരിക്കുന്നു, സംഭവിക്കണമല്ലോ! കൈകൾ ഉയർത്തുക, സംഭവിക്കണം, അത് സംഭവിക്കണമോ? കൈകൾ വളരെ നന്നായി ഉയർത്തി. ബാപ്ദാദയ്ക്കും സന്തോഷമാണ്, എല്ലാവരുടെയും മനസ്സിൽ ലഹരിയുണ്ട്, സംഭവിക്കണം. ഇതിനായി, നാളെ മുതൽ നമ്മൾ സ്വഭാവ സംസ്കാരങ്ങൾ പരിവർത്തനമാക്കുന്നതുപോലെ, അതിനുള്ള മാർഗമാണ് ഓരോ ബ്രാഹ്മണനും, അവരുടെ ചാർട്ടിൽ ശുഭ ഭാവനയിലും ശുഭകാമനയിലും പ്രത്യേകം ശ്രദ്ധ നൽകണം. ലോകത്തിലെ ആളുകൾക്ക് ശുഭ ഭാവനയും കാമനയും എത്ര സമയം സൂക്ഷിക്കാം, എന്ന ചുമതല നൽകിയതുപോലെ, അവരോടു പറഞ്ഞു വയ്ക്കാൻ കഴിയും, നിങ്ങൾക്ക് തീർച്ചയായും വയ്ക്കാൻ കഴിയും. ഏതെങ്കിലും സമയത്ത്, ആരുടെയെങ്കിലും സ്വഭാവവും സംസ്കാരം നേരിടേണ്ടി വരുന്നത് ആ ആത്മാവിനെ പ്രതി ശുഭഭാവനയും ശുഭ കാമനയും ആ സമയത്ത് ഇല്ലാതെ വരുമ്പോഴാണ്.നിങ്ങളും അമൃതവേളയിൽ ഈ സങ്കൽപം വയ്ക്കൂ എനിക്ക് ഓരോ ആത്മാവിനെയും പ്രതി ശുഭഭാവനയും ശുഭ കാമനയും വയ്ക്കണം, അപ്പോൾ പരിവർത്തനം ചെയ്യണമെന്ന് വച്ച സങ്കൽപം പൂർത്തിയാക്കാൻ കഴിയും. കാര്യങ്ങൾ വരും; കാര്യങ്ങളുടെ ജോലിയാണ് വരുക, മായയാണല്ലോ! നിങ്ങളുടെ ജോലിയാണ് വിജയം നേടുക. അപ്പോൾ നാളെ, നിങ്ങളുടെ ഗ്രൂപ്പുകൾ രൂപീകരിച്ച്, നിമിത്തമായവർ പരസ്പരം ആത്മീയ സംഭാഷണം ചെയ്ത ഏത് സങ്കല്പമാണോ വച്ചിട്ടുള്ളത് മുന്നോട്ട് അതെങ്ങനെ പ്രായോഗികമാക്കാം അതിനെക്കുറിച്ച് ചർച്ച നടത്തുക. ബിന്ദു ഇട്ടുകൊണ്ട് പൂർത്തിയാക്കുക. കൈകൾ ഉയർത്തിയതല്ലേ! മുന്നിലിരിക്കുന്നവർ കൈകൾ ഉയർത്തി. അപ്പോൾ, നിങ്ങൾ നിമിത്തമാകണം. ഏതുപോലെ ബ്രഹ്മബാബയുടെ മുന്നിൽ ഏതെല്ലാം സംസ്കാരങ്ങൾ ഉള്ളവർ ആദ്യം വന്നു, ബ്രഹ്മാബാബ തുടക്കത്തിൽ എത്ര സംസ്കാരങ്ങളുടെ കളി കണ്ടു. എന്നാൽ ബാബയുടെ സഹയോഗത്തിലൂടെ മുന്നോട്ട് നീങ്ങുകയും മറ്റുള്ളവരെ മുന്നോട്ടു കൊണ്ടുപോകുകയും ചെയ്തു, അതിന്റെ ഫലം ഇന്ന് എത്ര പേരായി. ചഞ്ചലമാക്കുന്ന കാര്യങ്ങൾ വരുമ്പോഴും അചഞ്ചലമായിരുന്നു. അതിന്റെ ഫലമായി എത്ര സേവാകേന്ദ്രങ്ങൾ തുറന്നു, എത്ര പരിപാടികളാണ് നടക്കുന്നത്.

ഇപ്പോൾ എത്ര പരിപാടികളാണ് നടക്കുന്നത്? നടന്നില്ലേ! ഇതെല്ലാം ബ്രഹ്മാപിതാവിന്റെ ധൈര്യത്തിന്റെ ഫലമാണ്, ആദ്യം ബ്രഹ്മബാബ ഒറ്റയ്ക്കായിരുന്നു, നിങ്ങൾ പിന്നീടാണ് വന്നത്, പക്ഷേ ഒറ്റയ്ക്ക് ധൈര്യത്തോടെ മുന്നോട്ട് പോയി. ഫലത്തിലെ പ്രായോഗിക തെളിവാണ്, നിങ്ങളെല്ലാവരും കൂടെയുണ്ട്. അപ്പോൾ, ധൈര്യമുണ്ടല്ലോ! ബ്രഹ്മാബാബ മാത്രം ധൈര്യം വച്ചു, നിങ്ങൾ ധാരാളം പേര് കൂടെയുണ്ട്. ഫോളോ ഫാദർ. എല്ലാവരും സ്വയം ബ്രഹ്മാബാബയുടെ മക്കൾ, കൂടെയുള്ള കുട്ടികളാണെന്നു മനസിലാക്കുന്നുണ്ടല്ലോ. കൂടെയുണ്ട്, കൂടെ നടക്കും, ബ്രഹ്മബാബയോടൊപ്പം രാജ്യത്തിലേക്ക് പോകും. ഇപ്പോൾ സമയമായി, ബ്രഹ്മാബാബ ധൈര്യം നിലനിർത്തിയതുപോലെ, ഫലങ്ങൾ കാണുമ്പോൾ ഇത്രയും പേര് ഒരുമിച്ച് ധൈര്യത്തിന്റെ പാദങ്ങൾ വയ്ക്കുകയാണെങ്കിൽ എന്താണ് സാധ്യമല്ലാത്തത്! എല്ലാ കൽപ്പത്തിലും സംഭവിച്ചിട്ടുണ്ട്, സംഭവിക്കുക തന്നെ ചെയ്യും.

ഇപ്പോൾ എന്താണ് ആഗ്രഹിക്കുന്നതെന്ന് കേൾപ്പിച്ചു. നിങ്ങളെല്ലാവരും ഒരു കാര്യം മാത്രം ചെയ്യണം, ആ ഒരു കാര്യമാണ് സാധാരണ പുരുഷാർത്ഥത്തെ തീവ്ര പുരുഷാർത്ഥമാക്കി പരിവർത്തനം ചെയ്യുക. ചില സ്ഥലങ്ങളിൽ അശ്രദ്ധ സംഭവിക്കുന്നുണ്ടെന്നു ബാപ്ദാദ കണ്ടു, സംഭവിക്കണം, വിജയം നമ്മുടെ ജന്മസിദ്ധ അധികാരമാണ്. ജ്ഞാനമനുസരിച്ച്, അത് ഉറപ്പാണ്. പക്ഷെ, അലസതയിലും ഈ വാക്കുകളാണ് വരുന്നത് നമ്മുടെ വിജയം നിശ്ചിതമാണ്. ഒരു കാര്യവും നിലച്ചിട്ടില്ല; അത് സംഭവിക്കും. ഒന്ന് പുരുഷാർത്ഥത്തിലെ ഈ വാക്കുകൾ, മറ്റൊന്ന് അലസതയ്ക്കും ഇതേ വാക്കുകളാണ്. ഒരു കാര്യവും നിലച്ചിട്ടില്ല; അത് സംഭവിക്കേണ്ടതാണ്... അപ്പോൾ ഇത് അലസതയാണ്, ഈ സംസ്കാരങ്ങളും പരിശോധിക്കുക. അലസതയുടെ ലക്ഷണമാണ് അവരുടെ ജീവിതത്തിൽ ചെറിയ കാര്യങ്ങളിൽ പോലും ക്ഷീണം ദൃശ്യമാകും. മുഖത്ത് സന്തോഷത്തിന്റെ തിളക്കം ദൃശ്യമാകില്ല, സേവനത്തിലൂടെ പുണ്യം ഉണ്ടായിക്കൊണ്ടിരിക്കുന്നു, അപ്പോൾ മുഖത്ത് സന്തോഷം ഉണ്ടായിരിക്കണം. ഏതെങ്കിലും തരത്തിലുള്ള ക്ഷീണത്തിന് കാരണം ഏതെങ്കിലും കാര്യങ്ങളുടെ അലസതയാണ്. ചെയ്യേണ്ടിവരുമ്പോൾ, അത് സന്തോഷത്തോടെ ചെയ്യണം.നിങ്ങളുടെ മുഖം സേവനം ചെയ്യണം, നിങ്ങളുടെ പെരുമാറ്റം സേവനം ചെയ്യണം. അപ്പോൾ ഇന്ന് ഭൂരിപക്ഷത്തിന്റെയും സംസ്കാരങ്ങളുടെ സമാപ്തിയുടെ കൈകൾ കണ്ട് ബാപ്ദാദ വീണ്ടും വീണ്ടും അഭിനന്ദിക്കുകയാണ്.

ശരി ഈ ഗ്രൂപ്പിൽ ആദ്യമായി വന്നവർ എഴുന്നേറ്റു നിൽക്കൂ. എത്ര പേരുണ്ടെന്ന് നോക്കൂ? ധാരാളം പേരുണ്ട്. കൈകൾ വീശൂ. ആദ്യമായി വന്നവർക്ക് പിതാവിനെ കണ്ടതിന്റെ അഭിനന്ദനങ്ങൾ. അപ്പോൾ, പ്രത്യേക സമയമനുസരിച്ച്, നിങ്ങൾ ഇപ്പോൾ തീവ്രപുരുഷാർത്ഥം ചെയ്യേണ്ടിവരും, ബാപ്ദാദ പറയുന്നതിതാണ് ആരാണോ തീവ്രപുരുഷാർത്ഥം ചെയ്യുന്നത്, അലസമായത് അല്ല, അവർ ലാസ്റ് സോ ഫാസ്റ്റ് ആയി ഫാസ്റ്റ് സോ ഫസ്റ്റ് ആകും. അത്തരമൊരു അത്ഭുതം ചെയ്യുക. അവസരമുണ്ട്. നമ്മൾ അവസാനം വന്നവരാണെന്ന് കരുതരുത്, അല്ല വേഗത്തിൽ പോകാൻ കഴിയും. പക്ഷേ എല്ലായ്പ്പോഴും തീവ്രപുരുഷാർത്ഥം ചെയ്യണം. മാറണം. ചെയ്യാം ചെയ്യാം എന്ന് പറയരുത്, നോക്കാം, ചിന്തിക്കാം... ചെയ്യാം ചെയ്യാം എന്ന് പറയരുത്. നല്ലതാണ്, നിങ്ങളുടെ വീട്, ദാതാവിന്റെ വീട് ഇഷ്ടമായോ! അതിനാൽ എല്ലാ സഹോദരീസഹോദരന്മാരും നിങ്ങളെ സ്വാഗതം ചെയ്യുന്നു. ശരി.

ഇപ്പോൾ, എല്ലായിടത്തുമുള്ള ബ്രാഹ്മണ കുട്ടികൾ ബാപ്ദാദയുടെ സ്നേഹം നിറഞ്ഞ സ്നേഹസ്മരണകൾ സ്വീകരിക്കണം. ദൂരെയിരുന്നിട്ടും നിരവധി കുട്ടികൾ കണ്ടുകൊണ്ടിരിക്കുന്നുണ്ട്, മിലനം ആഘോഷിക്കുകയും ചെയ്യുന്നുണ്ടെന്ന് ബാപ്ദാദയ്ക്ക് അറിയാം. നാനാഭാഗത്തുമുള്ള എല്ലാ കുട്ടികളോടും ബാപ്ദാദ ഇതാണ് പറയുന്നത്, ഇപ്പോൾ ഭൂരിപക്ഷം കൈകൾ ഉയർത്തി, സംസ്കാരം സമാപ്തമായി, ഇപ്പോൾ നിങ്ങളെല്ലാവരും ഒരുമിച്ച് ഒരു സങ്കല്പമാകുന്ന കൈകൾ ഉയർത്തുന്നു, ഞങ്ങൾ എല്ലാവരും ചേർന്ന് സമാപ്തിയുടെ സമയം സമീപത്തെത്തിക്കുന്നതിനായി ഈ സങ്കൽപം എടുക്കുകയാണ്, നാനാഭാഗത്തും സമയം പൂർത്തിയാകുമ്പോൾ, ബ്രഹ്മാബാബയെയും, ശിവബാബയെയും രണ്ടുപേരെയും പ്രത്യക്ഷമാക്കും ഞങ്ങളുടെ ബാബ വന്നിരിക്കുന്നു. എല്ലാവരുടെയും മുഖത്ത് ഒരു ബാബയുടെ പ്രത്യക്ഷത ഉണ്ടാകട്ടെ. ഇപ്പോൾ, ഈ വർഷം, ഈ ദൃഢ സങ്കൽപം വയ്ക്കൂ, ബാബയെ പ്രത്യക്ഷമാക്കുകയും ചെയ്യണം. പകുതി ജോലി പൂർത്തിയായി; പിതാവ് കുട്ടികളെ ലോകത്തിന് മുന്നിൽ പ്രത്യക്ഷമാക്കി, ഇപ്പോൾ, കുട്ടികളുടെ ജോലിയാണ് ഭഗവൻ വന്നിരിക്കുന്നു ഈ ശബ്ദം ലോകത്തിലെ ഓരോ കുട്ടിയിലും എത്തണം. എല്ലാവരെയും കണ്ട്, ബാപ്ദാദ ഓരോരുത്തർക്കും ഹൃദയത്തിന്റെ സ്നേഹത്തോടെ, ഹൃദയത്തിന്റെ ഉന്മേഷവും ഉത്സാഹത്തോടും കൂടി സ്നേഹസ്മരണകൾ നൽകിക്കൊണ്ടിരിക്കുന്നു. ശരി.

കർണാടക സോണിന്റെ സേവനത്തിനുള്ള ഊഴം: സേവനത്തിനുള്ള അവസരം എടുക്കുക എന്നാൽ ബാബയുടെ അടുത്തെത്താൻ അവസരം നേടുകയാണ്.നോക്കൂ സേവനം കാരണം എത്ര പേർക്ക് വരാൻ അവസരം ലഭിക്കുന്നുണ്ട്. സേവനത്തിനുള്ള ധൈര്യം വച്ചതിനാൽ നിരവധി പേർക്ക് അവസരം ലഭിച്ചതിനാലും നിമിത്തമായ ടീച്ചേർസ് ആയ നിങ്ങൾക്ക് എല്ലാവരുടെയും ആശിർവ്വാദങ്ങൾ ലഭിക്കുന്നു. ആദ്യമായി നിരവധി പുതിയവർ വന്നതായി ബാപ്ദാദ കണ്ടു. കർണാടകയിൽ നിന്ന് ആദ്യമായി വന്നവർ കൈകൾ ഉയർത്തുക. ധാരാളം പേർ ആദ്യമായി വന്നിട്ടുണ്ട്. നല്ലതാണ്. കർണാടകയുടെ വളർച്ച നല്ലതാണ്. ഇപ്പോൾ വളർച്ച ഉണ്ടായതുപോലെ, നാനാഭാഗത്തും തീവ്ര പുരുഷാർത്ഥത്തിന്റെ വിധിയുടെയും തരംഗം വ്യാപിക്കണം. നമ്പർ നേടൂ. സംസ്കാര സമാപ്തിയുടെ നമ്പർ എടുക്കുക. എടുക്കാൻ സാധിക്കുമോ? ഒന്നാം സ്ഥാനം നേടാൻ കഴിയുമെന്ന് കരുതുന്നവർ കൈകൾ ഉയർത്തുക. നല്ലതാണ്. പരസ്പരം ഒത്തുചേർന്നു പ്രോഗ്രാം തയ്യാറാകൂ. എല്ലാവരും ഒന്നാണ്. വ്യത്യസ്ത സ്ഥലങ്ങളിലാണ്, പക്ഷേ ഒന്നാണ്. ഈ അത്ഭുതം ചെയ്ത് കാണിക്കുക. ധൈര്യമുണ്ടോ? ധൈര്യമുണ്ടോ? ബാപ്ദാദയുടെ അടുത്ത് വാർത്തകൾ വരുന്നുണ്ട്. അതിനാൽ, എല്ലാ മാസവും മധുബനിൽ, നിങ്ങളുടെ പരിവർത്തനത്തിന്റെ വാർത്തകൾ എഴുതുക. എഴുതില്ലേ? എല്ലാ മാസവും. കഴിഞ്ഞത് കഴിഞ്ഞു, ഇപ്പോൾ ഒന്നാമതെത്തി കാണിക്കണം. നല്ലതാണ്. സേവനം നല്ലതാണെന്ന് ബാപ്ദാദ കണ്ടു, ഇപ്പോൾ ഒരുമിച്ച് കാണാൻ ആഗ്രഹിക്കുന്നു. മാതൃകയാകൂ. തയ്യാറാണോ. കൈകൾ ഉയർത്തുക. ഇപ്പോൾ നോക്കണം, ഒരു മാസത്തിന്റെ ഫലം വരും. ശരി, വളെരയധികം വിശേഷ സ്നേഹസ്മരണകൾ.

വരദാനം :-
സമ്പൂർണ്ണ സമർപ്പണത്തിന്റെ വിധിയിലൂടെ സ്വന്തമാണെന്ന അധികാരം സമാപ്തമാക്കുന്ന തുല്യ പങ്കാളിയായി ഭവിക്കട്ടെ.

കൂടെയിരിക്കും, കൂടെ നടക്കും കൂടെ രാജ്യം ഭരിക്കും പങ്കാളികൾ സമാനരായിരിക്കുമ്പോഴാണ് ഈ പ്രതിജ്ഞ പൂർത്തിയാക്കാൻ കഴിയുന്നത്. സമർപ്പണതയിലൂടെയാണ് സമാനത വരുന്നത്. സർവ്വതും സമർപ്പണമാക്കി കഴിയുമ്പോൾ നിങ്ങളുടെയും മറ്റുള്ളവരുടെയും അധികാരം സമാപ്തമാകുന്നു. ആർക്കെങ്കിലും അധികാരം ഉണ്ടെങ്കിൽ സർവ്വ സമർപ്പണത്തിൽ കുറവ് ഉണ്ട് അതിനാൽ സമാനരാകാൻ കഴിയില്ല. കൂടെയിരിക്കുകയും കൂടെ പറക്കുകയും ചെയ്യുന്നതിനായി വേഗത്തിൽ സമാനരാകൂ.

സ്ലോഗന് :-
നിങ്ങളുടെ സമയവും ശ്വാസവും സങ്കല്പവും സഫലമാക്കുന്നതാണ് സഫലതയുടെ അടിസ്ഥാനം.

അവ്യക്ത സൂചന- സദാ ഹർഷിതമായിരിക്കുന്നതിനു വേണ്ടി നിങ്ങളുടെ സ്വഭാവം സരളമാക്കൂ, സഹനശീലതയുള്ളവരാകൂ.

സരള സ്വഭാവമുള്ളവരിൽ ഒതുക്കുന്നതിനുള്ള ശക്തി സ്വതവേ ഉണ്ടാകും. സരള സ്വഭാവമുള്ളവർ എല്ലാവരുടെയും സഹയോഗിയും സ്നേഹിയുമാകും എത്ര സരള സ്വഭാവമുള്ളവരാണോ അത്രയും മായ എതിർക്കുന്നത് കുറയും. സരള സ്വഭാവമുള്ളവർക്ക് വ്യർത്ഥ സങ്കൽപം വരില്ല. അവരുടെ സമയവും വ്യർത്ഥമായി പോകില്ല. അവരുടെ ബുദ്ധി വിശാലവും ദീർഘ വീക്ഷണമുള്ളതും ആയിരിക്കും, അതിനാൽ അവരുടെ മുന്നിൽ ഒരു സമസ്യകളും എതിരിടാൻ വരില്ല.

വിശേഷ സൂചന മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചയിലെ യോഗാഭ്യാസം

ഇന്ന് മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചയാണ്, എല്ലാ സഹോദരി സഹോദരന്മാരും ഒരുമിച്ച് വൈകു 6.30 മുതൽ 7.30 വരെ തന്റെ ഫരിശ്ത സ്വരൂപത്തിലൂടെ അലയുന്ന അശാന്തരായ ആത്മാക്കൾക്ക് സുഖം ശാന്തി പവിത്രതയുടെ കിരണങ്ങൾ നൽകി അവർക്ക് ആശ്രയ ദാതാവായ പരമാത്മാവാകുന്ന പിതാവിന്റെ സ്മൃതി നല്കുന്നതിന്റെ സേവനം ചെയ്യണം.