മധുരമായകുട്ടികളേ-
പുരുഷാര്ത്ഥംചെയ്ത്നല്ലരീതിയില്ദൈവീകഗുണങ്ങള്ധാരണചെയ്യണം, ആര്ക്കുംദുഃഖംനല്കരുത്,
നിങ്ങളില്ആസുരീയമായഒരുപ്രവൃത്തിയുംഉണ്ടാവരുത്.
ചോദ്യം :-
ഏതൊരു ആസുരീയ അവഗുണമാണ് നിങ്ങളുടെ അലങ്കാരങ്ങളെ കേടുവരുത്തുന്നത്?
ഉത്തരം :-
പരസ്പരം
അടികൂടുക-വഴക്കടിക്കുക, സെന്ററില് ബഹളമുണ്ടാക്കുക, ദുഃഖം നല്കുക- ഈ ആസുരീയ
അവഗുണങ്ങളാണ് നിങ്ങളുടെ അലങ്കാരത്തെ കേടുവരുത്തുന്നത്. ഏത് കുട്ടികളാണോ
ബാബയുടേതായി മാറിയിട്ടും ഈ ആസുരീയ അവഗുണങ്ങളെ ത്യാഗം ചെയ്യാത്തത്, തലതിരിഞ്ഞ
കാര്യങ്ങള് ചെയ്യുന്നത്, അവര്ക്ക് ഒരുപാട് നഷ്ടമുണ്ടാകും. കണക്കോട് കണക്കാണ്.
ബാബയോടൊപ്പം ധര്മ്മരാജനുമുണ്ട്.
ഗീതം :-
ഭോലാനാഥനില്
നിന്നും അത്ഭുതങ്ങള്.............
ഓംശാന്തി.
ആത്മീയ കുട്ടികള് ഈ കാര്യം മനസ്സിലാക്കിയിട്ടുണ്ടാകും അതായത് ഉയര്ന്നതിലും
ഉയര്ന്നത് ഭഗവാനാണ്. മനുഷ്യര് മഹിമ പാടുന്നു എന്നാല് നിങ്ങള് ദിവ്യദൃഷ്ടിയിലൂടെ
കാണുന്നു. നിങ്ങള് ബുദ്ധികൊണ്ടും അറിയുന്നു ഭഗവാന് നമ്മെ പഠിപ്പിക്കുകയാണ്.
ആത്മാവുതന്നെയാണ് ശരീരത്തിലിരുന്ന് പഠിക്കുന്നത്. ശരീരത്തിലൂടെ എല്ലാം
ചെയ്യുന്നത് ആത്മാവുതന്നെയാണ്. ശരീരം വിനാശിയാണ്, അതിനെ ധരിച്ച് ആത്മാവ്
പാര്ട്ട് അഭിനയിക്കുന്നു. ആത്മാവിലാണ് മുഴുവന് പാര്ട്ടും അടങ്ങിയിരിക്കുന്നത്.
84 ജന്മങ്ങളും ആത്മാവിലാണുള്ളത്. ആദ്യമാദ്യം സ്വയം ആത്മാവാണെന്ന് മനസ്സിലാക്കണം.
ബാബ സര്വ്വശക്തിവാനാണ്. ബാബയില് നിന്നും നിങ്ങള് കുട്ടികള്ക്ക് ശക്തി
ലഭിക്കുന്നു. യോഗത്തിലൂടെയാണ് കൂടുതല് ശക്തി ലഭിക്കുന്നത്, ഇതിലൂടെ നിങ്ങള്
പാവനമായി മാറുന്നു. ബാബ നിങ്ങള്ക്ക് മുഴുവന് വിശ്വത്തിലും രാജ്യം
ഭരിക്കുന്നതിനുള്ള ശക്തി നല്കുന്നു. ഇത്രയും ശക്തി നല്കുന്നു, അവര് സയന്സുകാര്
അഹങ്കാരികള് എന്തെല്ലാം ഉണ്ടാക്കുന്നുണ്ടോ അതെല്ലാം വിനാശത്തിനുള്ളതാണ്. അവരുടെ
ബുദ്ധി വിനാശത്തിനുള്ളതാണ്, നിങ്ങളുടെ ബുദ്ധി അവിനാശി പദവി
പ്രാപ്തമാക്കുന്നതിനുള്ളതാണ്. നിങ്ങള്ക്ക് വളരെ അധികം ശക്തി ലഭിക്കുന്നു ഇതിലൂടെ
നിങ്ങള് വിശ്വരാജ്യ അധികാരം പ്രാപ്തമാക്കുന്നു. അവിടെ പ്രജകള് പ്രജകളെ
ഭരിക്കുന്ന രീതിയല്ല. അവിടെ രാജാവും റാണിയും ഉണ്ടാകും. ഉയര്ന്നതിലും ഉയര്ന്നത്
ഭഗവാനാണ്. ഓര്മ്മിക്കുന്നതും അവരെയാണ്. ലക്ഷ്മീ നാരായണന്റെ ക്ഷേത്രം കേവലം
നിര്മ്മിച്ച് പൂജ ചെയ്യുന്നു. എന്നിട്ടും ഉയര്ന്നതിലും ഉയര്ന്ന ഭഗവാന് എന്നാണ്
പാടുന്നത്. ഇപ്പോള് നിങ്ങള് മനസ്സിലാക്കുന്നുണ്ട് ഈ ലക്ഷ്മീ നാരായണന്മാര്
വിശ്വത്തിന്റെ അധികാരികളായിരുന്നു. ഉയര്ന്നതിലും ഉയര്ന്ന വിശ്വരാജ്യ അധികാരം
പരിധിയില്ലാത്ത അച്ഛനില് നിന്നാണ് ലഭിക്കുന്നത്. നിങ്ങള്ക്ക് എത്ര വലിയ പദവിയാണ്
ലഭിക്കുന്നത്. എങ്കില് കുട്ടികള്ക്ക് എത്ര സന്തോഷം ഉണ്ടാകണം. ആരില് നിന്നെങ്കിലും
എന്തെങ്കിലും ലഭിക്കുകയാണെങ്കില് അവരെ ഓര്മ്മിക്കാറുണ്ടല്ലോ. കന്യകയ്ക്ക്
പതിയോട് എത്ര സ്നേഹമുണ്ടാകും, പതിയ്ക്കായി ജീവന് പോലും നല്കുന്നു. പതി മരിച്ചാല്
ഇത്രയും ബഹളം ഉണ്ടാക്കുന്നു. ഇതാണെങ്കില് പതിമാരുടേയും പതിയാണ്, നിങ്ങള്ക്ക്
ഇത്രയും ഉയര്ന്നതിലും ഉയര്ന്ന പദവി പ്രാപ്തമാക്കിത്തരാന് എത്ര അലങ്കാരം
ചെയ്യുന്നു. എങ്കില് നിങ്ങള് കുട്ടികളില് എത്ര ലഹരിയുണ്ടാകണം. ഇവിടെ നിങ്ങള്ക്ക്
ദൈവീക ഗുണങ്ങളും ധാരണ ചെയ്യണം. വളരെ അധികം പേരില് ഇപ്പോഴും ആസുരീയ
അവഗുണങ്ങളുണ്ട്, പിണങ്ങുക- വഴക്കടിക്കുക, അടികൂടുക, സെന്ററില് ബഹളമുണ്ടാക്കുക......
ബാബയ്ക്ക് അറിയാം ഒരുപാട് റിപ്പോട്ടുകള് വരുന്നുണ്ട്. കാമം മഹാശത്രുവാണെങ്കില്
ക്രോധവും കുറഞ്ഞ ശത്രുവൊന്നുമല്ല. ഇന്നയാളോട് സ്നേഹമുണ്ട്, എന്നോട്
എന്തുകൊണ്ടില്ല! ഇന്ന കാര്യം ഇവരോട് ചോദിച്ചു, എന്നോട് എന്തുകൊണ്ട് ചോദിച്ചില്ല!
ഇങ്ങനെ ഇങ്ങനെ സംസാരിക്കുന്ന സംശയബുദ്ധികള് ഒരുപാടുപേരുണ്ട്. രാജധാനി
സ്ഥാപിക്കുകയല്ലേ. ഇങ്ങനെയെങ്കില് എന്ത് പദവി നേടും. പദവിയില് വളരെ അധികം
വ്യത്യാസം ഉണ്ടാകും. നോക്കൂ ചിലര് വലിയ വലിയ കൊട്ടാരങ്ങളില് താമസിക്കുന്നു,
എന്നാല് ചിലര് എവിടെയാണ്. ഓരോരുത്തര്ക്കും തന്റെ പുരുഷാര്ത്ഥം ചെയ്യണം.
ദേഹാഭിമാനത്തില് വരുന്നതിനാല് ആസുരീയ പെരുമാറ്റം ഉണ്ടാകുന്നു. എപ്പോള് ദേഹീ
അഭിമാനിയായി നല്ലരീതിയില് ധാരണ ചെയ്യാന് തുടങ്ങുന്നുവോ അപ്പോള് ഉയര്ന്ന പദവി
നേടും. പുരുഷാര്ത്ഥം ഇങ്ങനെയുള്ളതായിരിക്കണം, ദൈവീക ഗുണങ്ങള് ധാരണ ചെയ്യണം,
ആര്ക്കും ദുഃഖം നല്കരുത്. നിങ്ങള് കുട്ടികള് ദുഃഖ ഹര്ത്താ, സുഖ കര്ത്താവായ
ബാബയുടെ കുട്ടികളാണ്. ആര്ക്കും ദുഃഖം നല്കരുത്. ആരാണോ സെന്റര് സംരക്ഷിക്കുന്നത്
അവര്ക്ക് വളരെ അധികം ഉത്തരവാദിത്വമുണ്ട്. ബാബ പറയുന്നു- കുട്ടികളേ, അഥവാ
എന്തെങ്കിലും തെറ്റ് ചെയ്യുകയാണെങ്കില് നൂറുമടങ്ങ് ശിക്ഷ ലഭിക്കും.
ദേഹാഭിമാനത്തില് വളരെ അധികം നഷ്ടം ഉണ്ടാകുന്നു എന്തുകൊണ്ടെന്നാല് നിങ്ങള്
ബ്രാഹ്മണര് നേരെയാക്കുന്നതിന് നിമിത്തമായവരാണ്. അഥവാ സ്വയം
നേരെയാവുന്നില്ലെങ്കില് പിന്നെ മറ്റുള്ളവരെ എന്ത് നേരെയാക്കാനാണ്. വളരെ അധികം
നഷ്ടമുണ്ടാകും. പാണ്ഢവ ഗവണ്മെന്റല്ലേ. ഉയര്ന്നതിലും ഉയര്ന്നത് അച്ഛനാണ് ഒപ്പം
ധര്മ്മരാജനുമുണ്ട്. ധര്മ്മരാജനിലൂടെ വളരെ വലിയ ശിക്ഷ ലഭിക്കുന്നു. ഇങ്ങനെയുള്ള
എന്തെങ്കിലും കാര്യം ചെയ്താല് വളരെ അധികം ശിക്ഷ ലഭിക്കുന്നു. കണക്കോട് കണക്കാണ്,
ബാബയോട് മുഴുവന് കണക്കും പറയണം. ഭക്തിമാര്ഗ്ഗത്തിലും കണക്കുതന്നെ കണക്കാണ്.
ഭഗവാന് നിങ്ങളോട് കണക്ക് ചോദിക്കും എന്ന് പറയാറുണ്ട്. ഇവിടെ ബാബ സ്വയം പറയുന്നു
ധര്മ്മരാജന് കണക്ക് ചോദിക്കും. പിന്നീട് ആ സമയത്ത് എന്ത് ചെയ്യാന് പറ്റും!
നിങ്ങള് ഇന്നത് ഇന്നത് ചെയ്തു എന്ന് സാക്ഷാത്ക്കാരം ലഭിക്കും. അവിടെയാണെങ്കില്
കുറച്ച് അടി കൊണ്ടാല് മതി എന്നാല് ഇവിടെ വളരെ അധികം അടി കൊള്ളണം. നിങ്ങള്
കുട്ടികള്ക്ക് സത്യയുഗത്തില് ഗര്ഭ ജയിലില് വരേണ്ടതില്ല. അവിടെ ഗര്ഭക്കൊട്ടാരമാണ്.
ഒരു പാപവും ചെയ്യുന്നില്ല. അതിനാല് ഇങ്ങനെയുള്ള രാജ്യഭാഗ്യം നേടുന്നതിന്
കുട്ടികള് വളരെ ശ്രദ്ധയോടെയിരിക്കണം. ചില കുട്ടികള് ടീച്ചറേക്കാളും
മിടുക്കരായിരിക്കും. ഭാഗ്യവും ബ്രാഹ്മണിയേക്കാളും വലുതായിരിക്കും. ഇതും ബാബ
മനസ്സിലാക്കിത്തന്നിട്ടുണ്ട്- സേവനം നന്നായി ചെയ്യുന്നില്ലെങ്കില് ജന്മ
ജന്മാന്തരങ്ങളിലേയ്ക്ക് ദാസ ദാസിയായി മാറും.
ബാബ സന്മുഖത്ത് വന്നതും കുട്ടികളോട് ചോദിക്കുന്നു- കുട്ടികളേ ദേഹീ അഭിമാനിയായാണോ
ഇരിക്കുന്നത്? ബാബയ്ക്ക് കുട്ടികളെ പ്രതിയുള്ള മഹാവാക്യമാണ്- കുട്ടികളേ,
ആത്മാഭിമാനിയായി മാറുന്നതിനുള്ള പുരുഷാര്ത്ഥം വളരെ അധികം ചെയ്യണം. നടക്കുമ്പോഴും
ചുറ്റിക്കറങ്ങുമ്പോഴും വിചാര സാഗര മഥനം ചെയ്യണം. നമുക്ക് എത്രയും പെട്ടെന്ന് ഈ
മോശമായ നരകത്തില് നിന്നും സുഖധാമത്തിലേയ്ക്ക് പോകണം എന്ന് കരുതുന്ന വളരെ അധികം
കുട്ടികളുണ്ട്. ബാബ പറയുന്നു നല്ല നല്ല മഹാരഥികളും യോഗത്തില് പൂര്ണ്ണമായും
പരാജയമാണ്. അവരേയും പുരുഷാര്ത്ഥം ചെയ്യിപ്പിക്കണം. യോഗമില്ലെങ്കില് തീര്ത്തും
വീണുപോകും. ജ്ഞാനം വളരെ സഹജമാണ്. ചരിത്രവും ഭൂമിശാസ്ത്രവും ബുദ്ധിയില് വരും.
വളരെ നല്ല നല്ല പെണ്കുട്ടികളുണ്ട് അവര് പ്രദര്ശിനി പറഞ്ഞുകൊടുക്കുന്നതില് വളരെ
സമര്ത്ഥരാണ്. പക്ഷേ യോഗവുമില്ല, ദൈവീക ഗുണങ്ങളുമില്ല. ചിലപ്പോഴൊക്കെ
ചിന്തയുണ്ടാകും, ഇപ്പോഴും എന്തെന്തെല്ലാം അവസ്ഥകളാണ് കുട്ടികളുടേത്. ലോകത്തില്
എത്ര ദുഃഖമാണ്. പെട്ടെന്ന് തന്നെ ഇത് അവസാനിക്കണം. കാത്തിരിക്കുകയാണ്,
പെട്ടെന്ന് സുഖധാമത്തിലേയ്ക്ക് പോകണം. അസ്വസ്ഥരായികൊണ്ടിരിക്കുന്നു. എങ്ങനെയാണോ
ബാബയെക്കാണാന് പിടയുന്നത്, എന്തുകൊണ്ടെന്നാല് ബാബ നമുക്ക്
സ്വര്ഗ്ഗത്തിലേയ്ക്കുള്ള വഴി പറഞ്ഞുതരുന്നു. ഇങ്ങനെയുള്ള അച്ഛനെക്കാണാന്
പിടയുന്നു. ഇങ്ങനെയുള്ള അച്ഛന്റെ മുന്നില് ചെന്നിരുന്ന് ദിവസവും മുരളി കേള്ക്കണം
എന്ന് കരുതുന്നു. ഇപ്പോള് മനസ്സിലാക്കുന്നുണ്ട് ഇവിടെ ബുദ്ധിമുട്ടിക്കുന്ന ഒരു
കാര്യവുമില്ല. പുറത്ത് താമസിക്കുകയാണെങ്കില് എല്ലാവരോടുമുള്ള കടമ നിര്വ്വഹിക്കണം.
ഇല്ലെങ്കില് പ്രശ്നമുണ്ടാകും അതിനാല് എല്ലാവര്ക്കും ധൈര്യം നല്കുന്നു. ഇതില്
വളരെ ഗുപ്തമായ പരിശ്രമമുണ്ട്. ഓര്മ്മയുടെ പരിശ്രമം ആരില് നിന്നും എത്തുന്നില്ല.
ഗുപ്തമായ ഓര്മ്മയില് ഇരുന്നാല്ബാബയുടെ നിര്ദ്ദേശം അനുസരിച്ച് നടക്കുകയും വേണം.
ദേഹാഭിമാനം കാരണം ബാബയുടെ നിര്ദ്ദേശം അനുസരിച്ച് നടക്കുന്നില്ല. പറയുന്നു
ചാര്ട്ട് വെയ്ക്കൂ എങ്കില് ഉന്നതിയുണ്ടാകും. ഇത് ആരാണ് പറഞ്ഞത്? ശിവബാബ. ടീച്ചര്
വര്ക്ക് നല്കിയാല് അത് ചെയ്തിട്ട് വരുമല്ലോ. ഇവിടെ നല്ല നല്ല കുട്ടികളേയും മായ
ചെയ്യാന് അനുവദിക്കുന്നില്ല. നല്ല നല്ല കുട്ടികളുടെ ചാര്ട്ട് ബാബയുടെ മുന്നില്
വന്നാല് ബാബ പറയും നോക്കൂ എങ്ങനെ ഓര്മ്മിക്കുന്നുവെന്ന്. മനസ്സിലാക്കുന്നു
നമ്മള് ആത്മാക്കള് പ്രിയതമകളാണ്, ഒരു പ്രിയതമന്റെ. അവിടെ ലൗകികമായ പ്രിയതമകളും
പ്രിയതമന്മാരും അനേക പ്രകാരത്തിലുണ്ട്. നിങ്ങള് വളരെ പഴയ പ്രിയതമകളാണ്. ഇപ്പോള്
നിങ്ങള്ക്ക് ദേഹീ അഭിമാനിയായി മാറണം. കുറച്ചൊക്കെ സഹിക്കുകതന്നെ വേണം.
വിഡ്ഢിയാവരുത്. ബാബ അസ്ഥികള് നല്കൂ എന്നൊന്നും പറയുന്നില്ല. ബാബ പറയുന്നു
ആരോഗ്യം നന്നായി സംരക്ഷിക്കൂ എങ്കിലേ സേവനവും നല്ലരീതിയില് ചെയ്യാന് കഴിയൂ.
അസുഖം വന്നാല് കിടന്നു പോകും. ചിലര് ഹോസ്പിറ്റലിലും മനസ്സിലാക്കിക്കൊടുക്കുന്ന
സേവനം ചെയ്യും അപ്പോള് ഡോക്ടര് മനസ്സിലാക്കും ഇവര് മാലാഖയാണല്ലോ എന്ന്. ചിത്രം
കൂടെക്കൊണ്ടുപോകും. ആരാണോ ഇങ്ങനെ ഇങ്ങനെ സേവനം ചെയ്യുന്നത് അവരെ ദയാഹൃദയര് എന്ന്
പറയും. സേവനം ചെയ്യുമ്പോള് ആരെങ്കിലുമൊക്കെ വരും. എത്രത്തോളം ഓര്മ്മയുടെ
ബലത്തില് ഇരിക്കുന്നുവോ അത്രത്തോളം ആളുകളെ നിങ്ങള് ആകര്ഷിക്കും, ഇതിലാണ് ശക്തി.
പവിത്രതയാണ് ആദ്യം. പറയാറുണ്ട് ആദ്യം പവിത്രത, ശാന്തി പിന്നെയാണ് സമൃദ്ധി.
ഓര്മ്മയുടെ ബലത്തിലൂടെ തന്നെയാണ് നിങ്ങള് പവിത്രമാകുന്നത്. പിന്നീടാണ്
ജ്ഞാനത്തിന്റെ ബലം. ഓര്മ്മയില് ബലഹീനമാകരുത്. ഓര്മ്മയില് തന്നെയാണ് വിഘ്നം
ഉണ്ടാകുന്നത്. ഓര്മ്മയില് ഇരിക്കുന്നതിലൂടെ നിങ്ങള് പവിത്രമായി മാറും മാത്രമല്ല
ദൈവീക ഗുണങ്ങളും സ്വതവേ വന്നുചേരും. ബാബയുടെ മഹിമ അറിയാമല്ലോ. ബാബ എത്ര സുഖം
നല്കുന്നു. 21 ജന്മങ്ങളിലേയ്ക്ക് നിങ്ങളെ സുഖത്തിന് യോഗ്യരാക്കി മാറ്റുന്നു.
ഒരിയ്ക്കലും ആര്ക്കും ദുഃഖം നല്കരുത്.
ചില കുട്ടികള് ഡിസര്വ്വീസ് ചെയ്ത് സ്വയം ശപിക്കപ്പെട്ടവരായി മാറുന്നു,
മറ്റുള്ളവരെ ഒരുപാട് ബുദ്ധിമുട്ടിക്കുന്നു. കുപുത്രരായി മാറുമ്പോള് സ്വയം
തന്നെത്താന് ശപിക്കപ്പെടുന്നു. ഡിസര്വ്വീസ് ചെയ്യുന്നതിലൂടെ പെട്ടുപോകുന്നു.
വളരെ അധികം കുട്ടികള് വികാരത്തിലേയ്ക്ക് വീണുപോകുന്നു ഇല്ലെങ്കില് ക്രോധം കാരണം
പഠിപ്പ് ഉപേക്ഷിച്ച് പോകുന്നു. അനേകം പ്രകാരത്തിലുള്ള കുട്ടികള് ഇവിടെ
ഇരിക്കുന്നുണ്ട്. ഇവിടെ നിന്നും റിഫ്രഷ് ആയി പോയാല് പിന്നെ തെറ്റ് ചെയ്തതില്
പശ്ചാത്താപമുണ്ടാകുന്നു. പക്ഷേ പശ്ചാത്തപിക്കുന്നതിനാല് മാപ്പ് ലഭിക്കുകയില്ല.
ബാബ പറയുന്നു സ്വയം അവനവനോട് തന്നെ ക്ഷമിക്കൂ. ഓര്മ്മയില് ഇരിക്കൂ. ബാബ ആരോടും
ക്ഷമിക്കുന്നില്ല. ഇത് പഠിപ്പാണ്. ബാബ പഠിപ്പിക്കുന്നു, കുട്ടികള് സ്വയം
തന്റെമേല് കൃപ കാണിച്ച് പഠിക്കണം. പെരുമാറ്റം വളരെ നല്ലതായിരിക്കണം. ബാബ
ബ്രാഹ്മണിയോട് പറയുന്നു രജിസ്റ്റര് കൊണ്ടുവരൂ. ഓരോരുത്തരുടേയും കാര്യം കേട്ട്
വഴി പറഞ്ഞുകൊടുക്കുന്നു. എങ്കില് ബ്രാഹ്മണി റിപ്പോര്ട്ട് നല്കി എന്നുകരുതി
കൂടുതല് ഡിസര്വ്വീസ് ചെയ്തുകൊണ്ടിരിക്കുന്നു. വളരെ പ്രയത്നമുണ്ട്. മായ വളരെ
വലിയ ശത്രുവാണ്. കുരങ്ങനില് നിന്നും ക്ഷേത്രത്തിന് യോഗ്യരായി മാറാന്
അനുവദിക്കില്ല. ഉയര്ന്ന പദവി നേടുന്നതിനു പകരം കൂടുതല് താഴേയ്ക്ക് വീഴ്ത്തുന്നു.
പിന്നീട് ഒരിയ്ക്കലും എഴുന്നേല്ക്കാന് കഴിയില്ല, മരിച്ചുപോകുന്നു. ബാബ
കുട്ടികള്ക്ക് വീണ്ടും വീണ്ടും മനസ്സിലാക്കിത്തരുന്നു ഇത് വളരെ ഉയര്ന്ന
ലക്ഷ്യമാണ്, വിശ്വത്തിന്റെ അധികാരിയായി മാറണം. വലിയ ആളുകളുടെ കുട്ടികള് വളരെ
രാജകീയമായാണ് നടക്കുക. അച്ഛന്റെ പേര് പോകരുത് എന്ന് കരുതുന്നു. നിങ്ങളുടെ അച്ഛന്
എത്ര നല്ലതാണ്, പക്ഷേ നിങ്ങള് ഇത്രയും മോശമാണ് എന്ന് പറയും. നിങ്ങള് നിങ്ങളുടെ
അച്ഛന്റെ പേര് കളയുകയാണ്! ഇവിടെയാണെങ്കില് ഓരോരുത്തരും തന്റെ പേര്
നഷ്ടപ്പെടുത്തുന്നു. വളരെ അധികം ശിക്ഷകള് അനുഭവിക്കേണ്ടതായി വരും. ബാബ വാണിംഗ്
നല്കുന്നു, വളരെ ശ്രദ്ധയോടെയിരിക്കൂ. ജയില്പ്പുള്ളി ആവരുത്.
ജയില്പുള്ളിയാകുന്നതും ഇവിടെയാണ്, സത്യയുഗത്തില് ഒരു ജയിലും ഉണ്ടാവില്ല. എന്നാലും
പഠിച്ച് ഉയര്ന്ന പദവി നേടണം. തെറ്റ് ചെയ്യരുത്. ആര്ക്കും ദുഃഖം നല്കരുത്.
ഓര്മ്മയുടെ യാത്രയില് ഇരിക്കൂ. ഓര്മ്മയെ കാര്യത്തിന് ഉപയോഗപ്പെടൂ.
പ്രദര്ശിനിയിലും മുഖ്യമായി ഈ കാര്യം പറയൂ. ബാബയുടെ ഓര്മ്മയിലൂടെയേ പവിത്രമായി
മാറൂ. എല്ലാവരും പാവനമായി മാറാന് ആഗ്രഹിക്കുന്നുണ്ട്. ഇത് പതിത ലോകമാണ്.
സര്വ്വരുടേയും സദ്ഗതി ചെയ്യാനാണ് ഒരേയൊരു ബാബ വരുന്നത്. ക്രിസ്തു, ബുദ്ധന്
മുതലായ ആര്ക്കും സദ്ഗതി ചെയ്യാന് സാധിക്കില്ല. പിന്നീട് ബ്രഹ്മാവിന്റേയും പേര്
പറയുന്നു. ദേവീ ദേവതാ ധര്മ്മത്തിന് നിമിത്തമാണെങ്കിലും ബ്രഹ്മാവിനേയും സദ്ഗതി
ദാതാവ് എന്ന് പറയാന് കഴിയില്ല. ദേവീ ദേവതാ ധര്മ്മത്തിന്റെ സ്ഥാപന ശിവബാബയാണ്
ചെയ്യുന്നത് എങ്കിലും പേര് ബ്രഹ്മാ വിഷ്ണു ശങ്കരന്....... എന്നാണ്. ത്രിമൂര്ത്തി
ബ്രഹ്മാവ് എന്ന് പറയുന്നു. ബാബ പറയുന്നു ഇവരും ഗുരുവല്ല. ഗുരു ഒരാളെയുള്ളു,
അവരിലൂടെ നിങ്ങള് ആത്മീയ ഗുരുക്കന്മാരാകുന്നു. ബാക്കിയുള്ളവര് ധര്മ്മസ്ഥാപകരാണ്.
ധര്മ്മസ്ഥാപരെ സദ്ഗതി ദാതാവ് എന്ന് എങ്ങനെ പറയാന് കഴിയും, ഇത് മനസ്സിലാക്കേണ്ട
ആഴത്തിലുള്ള കാര്യങ്ങളാണ്. മറ്റു ധര്മ്മസ്ഥാപകരെല്ലാം ധര്മ്മം സ്ഥാപിക്കുക
മാത്രമേ ചെയ്യുന്നുള്ളു, അവരുടെ പിന്നാലെ എല്ലാവരും വരുന്നു, അവര്ക്ക്
എല്ലാവരേയും തിരികെ കൊണ്ടുപോകാനൊന്നും സാധിക്കില്ല. അവര്ക്ക്
പുനര്ജന്മങ്ങളിലേയ്ക്ക് വരണം, എല്ലാവര്ക്കും വേണ്ടിയുള്ള അറിവാണിത്. സദ്ഗതി
ചെയ്യാന് ഒരു ഗുരുപോലുമില്ല. ബാബ മനസ്സിലാക്കിത്തരുന്നു ഗുരുവും പതിതപാവനനുമായി
ഒരാളേയുള്ളു, അവര് തന്നെയാണ് എല്ലാവരുടേയും സദ്ഗതി ദാതാവ്, മുക്തി ദായകന്,
പറഞ്ഞുകൊടുക്കണം ഞങ്ങളുടെ ഗുരു ഒരേയൊരാളാണ്, അവരാണ് സദ്ഗതി ദാതാവ് നമ്മെ
ശാന്തിധാമത്തിലേയ്ക്കും സുഖധാമത്തിലേയ്ക്കും കൊണ്ടുപോകുന്നത്. സത്യയുഗ
ആരംഭത്തില് വളരെ കുറച്ചുപേരേ ഉണ്ടാകൂ. അവിടെ ആരുടെ രാജ്യമായിരുന്നു എന്ന ചിത്രം
കാണിക്കുമല്ലോ. ഭാരതവാസികളേ അംഗീകരിക്കൂ, ദേവതകളുടെ പൂജാരി പെട്ടെന്ന്
മനസ്സിലാക്കും ഇവര് സ്വര്ഗ്ഗത്തിന്റെ അധികാരികളാണെന്ന്. സ്വര്ഗ്ഗത്തില് ഇവരുടെ
രാജ്യമുണ്ടായിരുന്നു. ബാക്കി ആത്മാക്കള് മുഴുവന് എവിടെയായിരുന്നു? തീര്ച്ചയായും
പറയും നിരാകാരി ലോകത്തിലായിരുന്നു. ഇതും നിങ്ങള് ഇപ്പോഴാണ് മനസ്സിലാക്കുന്നത്.
മുമ്പ് ഒന്നും അറിയില്ലായിരുന്നു. ഇപ്പോള് നിങ്ങളുടെ ബുദ്ധിയില് ചക്രം
കറങ്ങിക്കൊണ്ടിരിക്കുന്നു. 5000 വര്ഷങ്ങള്ക്ക് മുമ്പ് ഇവരുടെ രാജ്യം
ഉണ്ടായിരുന്നു. എപ്പോള് ജ്ഞാനത്തിന്റെ പ്രാലബ്ധം പൂര്ത്തിയാവുന്നുവോ അപ്പോള്
വീണ്ടും ഭക്തിമാര്ഗ്ഗം ആരംഭിക്കുന്നു പിന്നീട് പഴയ ലോകത്തോട് വൈരാഗ്യം വേണം.
ഇപ്പോള് നമ്മള് പുതിയ ലോകത്തിലേയ്ക്ക് പോകും. പഴയ ലോകത്തില് നിന്നും മനസ്സ്
മാറുന്നു. അവിടെ പതിയേയും കുട്ടികളേയും എല്ലാം ലഭിക്കും. പരിധിയില്ലാത്ത അച്ഛന്
നമ്മെ വിശ്വത്തിന്റെ അധികാരിയാക്കി മാറ്റുകയാണ്.
ആരാണോ വിശ്വത്തിന്റെ അധികാരിയാവാന് പോകുന്ന കുട്ടികള് അവരുടെ ചിന്തകള് വളരെ
ഉയര്ന്നതും പെരുമാറ്റം വളരെ രാജകീയവുമായിരിക്കും. ഭക്ഷണവും വളരെ കുറവായിരിക്കും,
അത്യാര്ത്തിയും പാടില്ല. ഓര്മ്മയില് ഇരിക്കുന്നവരുടെ ഭോജനവും വളരെ
സൂക്ഷ്മമായിരിക്കും. വളരെപ്പേരുടെ ബുദ്ധി ഭക്ഷണത്തിലേയ്ക്കാണ് പോകുന്നത്.
നിങ്ങള് കുട്ടികള്ക്ക് വിശ്വത്തിന്റെ അധികാരിയാവുന്നതിലുള്ള സന്തോഷമാണ്. സന്തോഷം
പോലൊരു ടോണിക്കില്ല എന്ന് പറയാറുണ്ട്. ഇങ്ങനെയുള്ള സന്തോഷത്തില് സദാ ഇരിക്കൂ
എങ്കില് കഴിക്കുന്നതും കുടിക്കുന്നതും കുറവാകും. ഒരുപാട് കഴിക്കുന്നതിലൂടെ ഭാരം
കൂടും പിന്നീട് കോട്ടുവാ ഇടാന് തുടങ്ങും. പിന്നെ പറയും ബാബാ ഉറക്കം വരുന്നു.
ഭോജനം സദാ ഏകരസമായിരിക്കണം. നല്ല ഭക്ഷണമാണ് അതുകൊണ്ട് കൂടുതല് കഴിക്കണം
എന്നാവരുത്. ശരി!
വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ
പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) നമ്മള്
ദുഃഖ ഹര്ത്താവും സുഖ കര്ത്താവുമായ ബാബയുടെ കുട്ടികളാണ്, നമ്മള് ആര്ക്കും ദുഃഖം
നല്കരുത്. ഡിസ്സര്വ്വീസ് ചെയ്ത് സ്വയം സ്വയത്തെ ശപിക്കരുത്.
2) തന്റെ ചിന്തകള് വളരെ
ഉയര്ന്നതും കുലീനവുമായിരിക്കണം. ദയാഹൃദയരായി മാറി സേവനത്തില് തല്പരരായിരിക്കണം.
കഴിക്കുന്നതിനും കുടിക്കുന്നതിനുമുള്ള അത്യാര്ത്തി ഉപേക്ഷിക്കണം.
വരദാനം :-
സത്യസന്ധരായി സ്വയത്തെ ബാബയുടെ മുന്നില് സ്പഷ്ടമാക്കുന്ന കയറുന്ന കലയുടെ
അനുഭവിയായി ഭവിക്കട്ടെ.
സ്വയത്തെ ആരാണോ എങ്ങനെയാണോ-
അതേപോലെ ബാബക്കുമുന്നില് പ്രത്യക്ഷപ്പെടുത്തുക- ഇത് തന്നെയാണ് ഏറ്റവും വലിയ
കയറുന്ന കലക്കുള്ള മാര്ഗ്ഗം. ബുദ്ധിയില് അനേക പ്രകാരത്തിലുള്ള ഭാരമുണ്ട് അവയെ
സമാപ്തമാക്കുന്നതിനുള്ള സഹജമായ യുക്തി ഇത് തന്നെയാണ്. സത്യസന്ധരായി സ്വയത്തെ
ബാബക്ക് മുമ്പാകെ സ്പഷ്ടമാക്കുക അര്ത്ഥം പുരുഷാര്ത്ഥത്തിനുള്ള മാര്ഗ്ഗം
സ്പഷ്ടമാക്കുക. ഒരിക്കലും അതിസാമര്ത്ഥ്യം കാണിച്ച് തന്റെ അഭിപ്രായത്തിന്റെയും
അന്യരുടെ അഭിപ്രായത്തിന്റെയും പ്ലാനുണ്ടാക്കി ബാബയുടെയും നിമിത്തമായ
ആത്മാക്കളുടെയും മുന്നില് ഏതെങ്കിലും കാര്യങ്ങള് കൊണ്ടുവരികയാണെങ്കില് അത്
സത്യസന്ധതയല്ല. സത്യസന്ധത അര്ത്ഥം ബാബ എന്താണോ എങ്ങനെയാണോ കുട്ടികളുടെ മുന്നില്
പ്രത്യക്ഷമായിരിക്കുന്നത്, അതേപോലെ കുട്ടികള് ബാബയുടെ മുന്നില് പ്രത്യക്ഷമാകണം.
സ്ലോഗന് :-
സത്യമായ
തപസ്വി അവരാണ് ആരാണോ സര്വ്വസ്വ ത്യാഗിയുടെ സ്ഥിതിയില് ഇരിക്കുന്നത്.
അവ്യക്ത സൂചനകള്-
സങ്കല്പങ്ങളുടെ ശക്തി സ്വരൂപിച്ച് ശ്രേഷ്ഠസേവനത്തിന് നിമിത്തമാകൂ.
വര്ത്തമാന സമയം ഭാവിയുടെ
ദര്പ്പണമാണ്. വര്ത്തമാന സമയത്തിന്റെ സ്ഥിതി അതായത് കണ്ണാടിയിലൂടെ തങ്ങളുടെ ഭാവി
സ്പഷ്ടമായി കാണാന് കഴിയുന്നു. ഭാവിരാജ്യാധികാരിയാകുന്നതിന് വേണ്ടി പരിശോധിക്കൂ
അതായത് വര്ത്തമാന സമയത്ത് എന്നില് ഭരണശക്തി എത്രത്തോളമുണ്ടെന്ന്? ആദ്യം വിശേഷ
കാര്യകര്ത്താക്കളായ സൂക്ഷ്മശക്തികള്- സങ്കല്പശക്തിക്ക് മേല്, ബുദ്ധിക്ക് മേല്
പൂര്ണ്ണ അധികാരിയാകുക അപ്പോള് തങ്ങളുടെ ഭാവി ഉജ്ജ്വലമാക്കാന് സാധിക്കും.