21.08.2025           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായകുട്ടികളേ- നിങ്ങള്ആസുരീയമതത്തിലൂടെനടന്നതിനാല്വഴിയാധാരമായി, ഇപ്പോള്ഈശ്വരീയമതത്തിലൂടെനടക്കൂഎങ്കില്സുഖധാ
മത്തിലേക്ക്പോകാം.

ചോദ്യം :-
കുട്ടികള്ക്ക് അച്ഛനില് ഏതൊരു പ്രതീക്ഷയാണ് വെക്കാവുന്നത്, ഏതൊന്ന് വെക്കരുത്?

ഉത്തരം :-
ബാബയില് ഈ പ്രതീക്ഷ വെക്കണം അതായത് നമ്മള് ബാബയിലൂടെ പവിത്രമായി മാറി തന്റെ വീട്ടിലേക്കും രാജധാനിയിലേക്കും പോകും. ബാബ പറയുന്നു- കുട്ടികളേ, എന്നില് ഈ പ്രതീക്ഷ വെക്കരുത് അതായത് ഇന്നയാള്ക്ക് അസുഖമാണ്, അവരെ ആശീര്വ്വദിക്കൂ. ഇവിടെ കൃപയുടേയോ ആശീര്വ്വാദത്തിന്റേയോ കാര്യമില്ല. ഞാന് വന്നിരിക്കുന്നത് നിങ്ങള് കുട്ടികളെ പതിതത്തില് നിന്നും പാവനമാക്കി മാറ്റാനാണ്. ഞാനിപ്പോള് നിങ്ങളെ ഇങ്ങനെയുള്ള കര്മ്മമാണ് പഠിപ്പിക്കുന്നത് അതിനാല് നിങ്ങളില് നിന്നും ഒരു വികര്മ്മവും ഉണ്ടാവില്ല.

ഗീതം :-
ഇന്നല്ലെങ്കില് നാളെ ഈ കാര്മേഘം മാറും..............

ഓംശാന്തി.  
ആത്മീയ കുട്ടികള് ഗീതം കേട്ടുവോ. കുട്ടികള്ക്ക് അറിയാം ഇപ്പോള് വീട്ടിലേക്ക് പോകണം. ബാബ വന്നിരിക്കുന്നത് കൂടെക്കൊണ്ടുപോകാനാണ്. എപ്പോള് ആത്മാഭിമാനിയാകുന്നുവോ അപ്പോഴേ ഇത് ഓര്മ്മയുണ്ടാകൂ. ദേഹാഭിമാനത്തിലാണെങ്കില് ഓര്മ്മയും ഉണ്ടാകില്ല. കുട്ടികള്ക്ക് അറിയാം ബാബ സഞ്ചാരിയായി വന്നിരിക്കുകയാണ്. നിങ്ങളും സഞ്ചാരിയായാണ് വന്നത്. ഇപ്പോള് തന്റെ വീടിനെ മറന്നു. പിന്നീട് ബാബയാണ് വീടിന്റെ ഓര്മ്മ ഉണര്ത്തിയത് മാത്രമല്ല ദിവസവും മനസ്സിലാക്കിത്തരുകയും ചെയ്യുന്നു. സതോപ്രധാനമായി മാറാതെ പോകാന് കഴിയില്ല. കുട്ടികള്മനസ്സിലാക്കുന്നുണ്ട് ബാബ പറയുന്നത് ശരിയാണ്. ബാബ കുട്ടികള്ക്ക് ശ്രീമതം നല്കുന്നു ആരാണോ സല്പുത്രന്മാര് അവര് അത് അനുസരിച്ച് നടക്കുന്നു. ഈ സമയത്ത് നല്ല വഴി കാണിച്ചുതരാന് ഒരു അച്ഛനാലും സാധിക്കില്ല അതിനാലാണ് വഴിയാധാരമായത്. ശ്രീമതം നല്കുന്നത് ഒരേയൊരു അച്ഛനാണ്. ചില കുട്ടികള് ആ മതം അനുസരിച്ച് നടക്കുന്നുമില്ല. അത്ഭുതമാണ്. ലൗകിക പിതാവിന്റെ മതം അനുസരിച്ച് നടക്കുന്നു. എന്നാല് അത് ആസുരീയ മതമാണ്. ഇതും ഡ്രാമയാണ്. പക്ഷേ കുട്ടികള്ക്ക് മനസ്സിലാക്കിത്തരുന്നു നിങ്ങള് ആസുരീയ മതം അനുസരിച്ച് നടന്ന് ഈ ഗതിയിലായി. ഇപ്പോള് ഈശ്വരീയ മതത്തിലൂടെ നടക്കുന്നതിലൂടെ നിങ്ങള് സുഖധാമത്തിലെത്തും. അതാണ് പരിധിയില്ലാത്ത സമ്പത്ത്. ദിവസവും മനസ്സിലാക്കിത്തരുന്നു. എങ്കില് കുട്ടികള് എത്ര ഹര്ഷിതമായിരിക്കണം. എല്ലാവര്ക്കും ഇവിടെത്തന്നെ ഇരിക്കാന് സാധിക്കില്ല. വീട്ടില് ഇരുന്നുകൊണ്ടും ഓര്മ്മിക്കണം. ഇപ്പോള് പാര്ട്ട് പൂര്ത്തിയാവുകയാണ്, ഇപ്പോള് തിരിച്ച് വീട്ടിലേക്ക് പോകണം. മനുഷ്യര് എത്രത്തോളം മറവിയിലാണ്. ഇവര് ഇവരുടെ വീടും രാജധാനിയുമൊക്കെ മറന്നു എന്ന് പറയാറുണ്ടല്ലോ. ഇപ്പോള് ബാബ പറയുന്നു വീടിനേയും ഓര്മ്മിക്കു. തന്റെ രാജധാനിയേയും ഓര്മ്മിക്കു. ഇപ്പോള് പാര്ട്ട് പൂര്ത്തിയാവുകയാണ്, തിരിച്ച് വീട്ടിലേക്ക് പോകണം. എന്താ നിങ്ങള് മറന്നുപോയോ?

നിങ്ങള് കുട്ടികള്ക്ക് പറയാന് കഴിയും- ബാബാ ഡ്രാമ അനുസരിച്ച് ഞങ്ങളുടെ പാര്ട്ടുതന്നെ ഇങ്ങനെയുള്ളതാണ്, ഞങ്ങള് വീടിനെ മറന്ന് പൂര്ണ്ണമായും അലഞ്ഞുതിരിയുകയാണ്. ഭാരതവാസികള് മാത്രമാണ് തന്റെ ശ്രേഷ്ഠമായ ധര്മ്മത്തേയും, കര്മ്മത്തേയും മറന്ന് ദൈവീക ധര്മ്മത്തില്നിന്നും ദൈവീക കര്മ്മത്തില് നിന്നും ഭ്രഷ്ടരായിത്തീര്ന്നിരിക്കുന്നത്. ഇപ്പോള് ബാബ മുന്നറിയിപ്പ് നല്കിയിരിക്കുന്നു, നിങ്ങളുടെ കര്മ്മങ്ങള് ധര്മ്മങ്ങള് ഇതായിരുന്നു. അവിടെ എന്ത് കര്മ്മം ചെയ്യുന്നുവോ അത് അകര്മ്മമാകുമായിരുന്നു. കര്മ്മം, അകര്മ്മം, വികര്മ്മം എന്നിവയുടെ ഗതി ബാബ തന്നെയാണ് നിങ്ങള്ക്ക് മനസ്സിലാക്കിത്തന്നത്. സത്യയുഗത്തില് കര്മ്മം അകര്മ്മമായിരിക്കും. രാവണ രാജ്യത്തില് കര്മ്മം വികര്മ്മമാകുന്നു. ഇപ്പോള് ബാബ വന്നിരിക്കുന്നു, ധര്മ്മത്തേയും കര്മ്മത്തേയും ശ്രേഷ്ഠമാക്കി മാറ്റാന്. അതിനാല്ഇപ്പോള് ശ്രീമതം അനുസരിച്ച് ശ്രേഷ്ഠ കര്മ്മം ചെയ്യണം. ഭ്രഷ്ടമായ ഒരു കര്മ്മവും ചെയ്ത് ആര്ക്കും ദുഃഖം നല്കരുത്. ഇത് ഈശ്വരീയ സന്താനങ്ങളുടെ ജോലിയല്ല. എന്ത് നിര്ദ്ദേശമാണോ ലഭിക്കുന്നത് അത് അനുസരിച്ച് നടക്കണം, ദൈവീക ഗുണങ്ങള് ധാരണ ചെയ്യണം. ഭോജനവും ശുദ്ധമായത് കഴിക്കണം, അഥവാ നിവൃത്തിയില്ലാതെ വന്നാല് ബാബയോട് വഴി ചോദിക്കൂ. ബാബക്കറിയാം ജോലി കാര്യങ്ങളില് ചിലപ്പോള് അല്പം കഴിക്കേണ്ടതായും വരും. നിങ്ങള് യോഗബലത്തിലൂടെ പുതിയ രാജധാനി സ്ഥാപിക്കുന്നു, പതിത ലോകത്തെ പാവനമാക്കി മാറ്റുന്നു എങ്കില് ഭോജനം ശുദ്ധമായി ഉണ്ടാക്കുന്നത് വലിയ കാര്യമാണോ. ജോലി ചെയ്യുക തന്നെ വേണം. ബാബയുടേതായി മാറി അതിനാല് എല്ലാം ഉപേക്ഷിച്ച് ഇവിടെ വന്ന് ഇരിക്കാം എന്നല്ല. ധാരാളം കുട്ടികളുണ്ട്, എല്ലാവര്ക്കും ഇവിടെ ഇരിക്കാന് കഴിയില്ല. എല്ലാവര്ക്കും ഗ്രഹസ്ഥ വ്യവഹാരത്തില് തന്നെ ഇരിക്കണം. ഇത് മനസ്സിലാക്കണം- ഞാന് ആത്മാവാണ്, ബാബ വന്നിരിക്കുന്നു, നമ്മെ പാവനമാക്കി മാറ്റി നമ്മുടെ വീട്ടിലേക്ക് കൊണ്ടുപോകും പിന്നീട് രാജധാനിയിലേക്ക് വരും. ഇത് വിദേശമാണ് രാവണന്റെ മോശമായ രാജധാനിയാണ്. നിങ്ങള് ഡ്രാമാപ്ലാന് അനുസരിച്ച് തീര്ത്തും പതിതമായിരിക്കുന്നു. ബാബ പറയുന്നു ഇപ്പോള് ഞാന് നിങ്ങളെ ഉണര്ത്താന് വന്നതാണ് അതിനാല് ശ്രീമതത്തിലൂടെ നടക്കൂ. എത്രത്തോളം നടക്കുന്നുവോ അത്രയും ശ്രേഷ്ഠമായി മാറും.

ഇപ്പോള് നിങ്ങള് മനസ്സിലാക്കുന്നുണ്ട് നമ്മള് നമ്മെ സ്വര്ഗ്ഗത്തിന്റെ അധികാരിയാക്കുന്ന ബാബയെ മറന്നുപോയി. ഇപ്പോള് ബാബ നേരെയാക്കാന് വന്നിരിക്കുകയാണ് അതിനാല് നല്ല രീതിയില് നേരെയാവണം. സന്തോഷം ഉണ്ടാവണം. പരിധിയില്ലാത്ത അച്ഛനെ ലഭിച്ചു, എങ്ങനെയാണോ നിങ്ങള് ആത്മാക്കള് പരസ്പരം സംസാരിക്കുന്നത് അതുപോലെയാണ് ബാബ സംസാരിക്കുന്നത്. ബാബയും ആത്മാവു തന്നെയാണ്. പരമാത്മാവാണ്, അവര്ക്കും പാര്ട്ടുണ്ട്. നിങ്ങള് ആത്മാക്കള് പാര്ട്ട്ധാരികളാണ്. ഉയര്ന്നതിലും ഉയര്ന്ന പാര്ട്ട് മുതല് താഴ്ന്നതിലും താഴെയുള്ള പാര്ട്ട് വരെയുണ്ട്. ഭക്തിമാര്ഗ്ഗത്തില് ഈശ്വരനാണ് എല്ലാം ചെയ്യുന്നത് എന്ന് പാടുന്നു. ബാബ പറയുന്നു അസുഖം സുഖപ്പെടുത്തുന്നതൊന്നുമല്ല എന്റെ പാര്ട്ട്. എന്റെ പാര്ട്ട് നിങ്ങള്ക്ക് എങ്ങനെ പാവനമാകാം എന്ന വഴി പറഞ്ഞുതരലാണ്. പവിത്രമായി മാറിയാലേ നിങ്ങള്ക്ക് വീട്ടിലേക്ക് പോകുവാന് കഴിയൂ. രാജധാനിയിലേക്കും പോകാന് പറ്റൂ. ബാക്കി ഒരു പ്രതീക്ഷയും വെക്കരുത്. ഇന്നയാള് രോഗിയാണ്, ആശീര്വ്വാദം ലഭിക്കണം. ഇല്ല, ആശീര്വ്വാദം, കൃപ മുതലായ ഒരു കാര്യവും എന്റെ പക്കലില്ല. അതിനാല് സാധു സന്യാസിമാരുടെ അടുത്തേക്ക് പൊയ്ക്കോളൂ. നിങ്ങള് എന്നെ വിളിക്കുന്നതുതന്നെ അല്ലയോ പതിതപാവനാ വരൂ, വന്ന് ഞങ്ങളെ പാവനമാക്കൂ. പാവനമായ ലോകത്തിലേക്ക് കൊണ്ടുപോകൂ എന്ന് പറഞ്ഞാണ്. അതിനാല് ബാബ ചോദിക്കുന്നു ഞാന് നിങ്ങളെ വിഷയസാഗരത്തില് നിന്ന് രക്ഷിച്ച് കൊണ്ടുപോകുന്നു, എന്നിട്ടും നിങ്ങള് എങ്ങനെയാണ് വിഷയസാഗരത്തില് കുടുങ്ങിപ്പോകുന്നത്? ഭക്തിമാര്ഗ്ഗത്തില് നിങ്ങളുടെ സ്ഥിതി ഇതാണ്. ജ്ഞാനവും ഭക്തിയും നിങ്ങള്ക്കുവേണ്ടിയുള്ളതാണ്. സന്യാസിമാരും പറയാറുണ്ട് ജ്ഞാനം, ഭക്തി പിന്നെ വൈരാഗ്യം എന്ന്. പക്ഷേ അതിന്റെ അര്ത്ഥം അവര് മനസ്സിലാക്കുന്നില്ല. ഇപ്പോള് നിങ്ങളുടെ ബുദ്ധിയില് ജ്ഞാനമുണ്ട്, ഭക്തിക്കുശേഷമാണ് വൈരാഗ്യം. അതിനാല് പരിധിയില്ലാത്ത വൈരാഗ്യം പഠിപ്പിക്കാന് ആളു വേണം. ബാബ മനസ്സിലാക്കിത്തന്നിട്ടുണ്ട് ഇത് ശ്മശാനമാണ്, ഇതിനുശേഷം പരിസ്ഥാനായി മാറണം. അവിടെ ഓരോ കര്മ്മവും അകര്മ്മമായിരിക്കും. ഇപ്പോള് ബാബ നിങ്ങളെ ഇങ്ങനെയുള്ള കര്മ്മമാണ് പഠിപ്പിക്കുന്നത് പിന്നീട് നിങ്ങളില് നിന്നും ഒരു വികര്മ്മവും ഉണ്ടാകില്ല. ആര്ക്കും ദുഃഖം നല്കരുത്. പതിതരുടെ അന്നം കഴിക്കരുത്. വികാരത്തിലേക്ക് പോകരുത്. അബലകള്ക്കുമേല് അതിക്രമങ്ങള് നടക്കുന്നതും ഈ കാര്യത്തിലാണ്. മായയുടെ വിഘ്നം എങ്ങനെയാണ് ഉണ്ടാകുന്നത് എന്ന് കാണുന്നുണ്ടല്ലോ. ഇതെല്ലാം ഗുപ്തമാണ്. ദേവന്മാരും അസുരന്മാരും തമ്മില് യുദ്ധമുണ്ടായി എന്നു പറയുന്നു. പിന്നീട് പറയുന്നു- പാണ്ഢവരും കൗരവരും തമ്മില് യുദ്ധം നടന്നു. ഇപ്പോള് യുദ്ധം ഒന്നേയുള്ളു. ബാബ മനസ്സിലാക്കിത്തരുന്നു ഞാന് നിങ്ങളെ രാജയോഗം പഠിപ്പിക്കുകയാണ് ഭാവിയിലെ 21 ജന്മങ്ങളിലേക്കായി. ഇത് മൃത്യുലോകമാണ്. മനുഷ്യര് സത്യനാരായണന്റെ കഥ കേട്ടാണ് വന്നത്, പ്രയോജനം ഒന്നുമില്ല. ഇപ്പോള് നിങ്ങള് സത്യമായ ഗീത കേള്ക്കുകയാണ്. രാമായണവും നിങ്ങള് സത്യമായതാണ് കേള്പ്പിക്കുന്നത്. ഒരു രാമ സീതയുടെ കാര്യമല്ല. ഈ സമയത്ത് മുഴുവന് ലോകവും ലങ്കയാണ്. നാലുപാടും വെള്ളമാണല്ലോ. ഇത് പരിധിയില്ലാത്ത ലങ്കയാണ്, ഇതില് രാവണന്റെ രാജ്യമാണ്. ഒരു ബാബയാണ് വരന്. ബാക്കി എല്ലാവരും വധുവാണ്. നിങ്ങളെ ഇപ്പോള് ബാബ രാവണരാജ്യത്തില് നിന്നും രക്ഷിക്കുകയാണ്. ഇത് ശോകവാടികയാണ്. സത്യയുഗത്തെയാണ് അശോകവാടിക എന്നു പറയുന്നത്. അവിടെ ഒരു ശോകവും ഉണ്ടാകില്ല. ഈ സമയത്ത് ശോകം തന്നെ ശോകമാണ്. ശോകമില്ലാത്തവരായി ഒരാള് പോലുമില്ല. അശോക് ഹോട്ടല് എന്നെല്ലാം പേരൊക്കെ വെയ്ക്കും. ബാബ പറയുന്നു, ഈ സമയത്ത് മുഴുവന് ലോകവും പരിധിയില്ലാത്ത ഹോട്ടല് ആണെന്ന് കരുതൂ. ശോകത്തിന്റെ ഹോട്ടലാണ്. മനുഷ്യര് കഴിക്കുന്നതും കുടിക്കുന്നതും മൃഗത്തിന് സമാനമാണ്. നോക്കൂ നിങ്ങളെ ബാബ എവിടെയാണ് എത്തിക്കുന്നത്. സത്യം സത്യമായ അശോക വാടിക സത്യയുഗത്തിലാണ്. പരിധിയുള്ളതും പരിധിയില്ലാത്തതും തമ്മിലുള്ള വ്യത്യാസം ബാബ തന്നെയാണ് മനസ്സിലാക്കിത്തരുന്നത്. നിങ്ങള് കുട്ടികള് വളരെ സന്തോഷത്തോടെയിരിക്കണം. അറിയാം ബാബ നമ്മെ പഠിപ്പിക്കുന്നു. നമ്മുടേതും അതേ ജോലിയാണ്- എല്ലാവര്ക്കും വഴി പറഞ്ഞുകൊടുക്കുക, അന്ധരുടെ ഊന്നുവടിയായി മാറുക. ചിത്രവും നിങ്ങളുടെ പക്കലുണ്ട്. എങ്ങനെയാണോ സ്ക്കൂളില് ഇത് വിദേശമാണ് എന്ന് ചിത്രം കാണിച്ച് മനസ്സിലാക്കിത്തരുന്നത്. അതുപോലെ നിങ്ങള് മനസ്സിലാക്കിക്കൊടുക്കുന്നത് നിങ്ങള് ആത്മാവാണ്, ശരീരമല്ല എന്നതാണ്. ആത്മാക്കള് സഹോദരങ്ങളാണ്. എത്ര സഹജമായ കാര്യമാണ് കേള്പ്പിക്കുന്നത്. പറയുന്നുമുണ്ട് നമ്മള് എല്ലാവരും സഹോദരങ്ങളാണെന്ന്. ബാബ പറയുന്നു നിങ്ങള് എല്ലാ ആത്മാക്കളും പരസ്പരം സഹോദരങ്ങളല്ലേ. ഗോഡ് ഫാദര് എന്നല്ലേ പറയുന്നത്. അതിനാല് ഒരിക്കലും പരസ്പരം വഴക്കിടുകയോ അടികൂടുകയോ ചെയ്യരുത്. ശരീരധാരിയാവുമ്പോള് പിന്നീട് സഹോദരീ സഹോദരന്മാരാകുന്നു. നമ്മള് ശിവബാബയുടെ കുട്ടികള് എല്ലാവരും സഹോദരങ്ങളാണ്. പ്രജാപിതാ ബ്രഹ്മാവിന്റെ കുട്ടികള് സഹോദരീ സഹോദരങ്ങളാണ്, നമുക്ക് സമ്പത്ത് മുത്തച്ഛനില് നിന്നാണ് നേടേണ്ടത് അതിനാല് മുത്തച്ഛനെത്തന്നെയാണ് ഓര്മ്മിക്കുന്നത്. ഈ കുട്ടിയേയും(ബ്രഹ്മാവ്) ഞാന് എന്റേതാക്കി മാറ്റി അര്ത്ഥം ഇദ്ദേഹത്തില് പ്രവേശിച്ചു. ഈ മുഴുവന് കാര്യങ്ങളും നിങ്ങള് ഇപ്പോഴാണ് മനസ്സിലാക്കുന്നത്. ബാബ പറയുന്നു- കുട്ടികളേ, ഇപ്പോള് പുതിയ പവിത്രമായ പ്രവൃത്തി മാര്ഗ്ഗം സ്ഥാപിക്കുകയാണ്. നിങ്ങള് മുഴുവന് ബി. കെ കളും ശിവബാബയുടെ മതം അനുസരിച്ച് നടക്കുന്നു. ബ്രഹ്മാവും ബാബയുടെ മതത്തിലൂടെയാണ് നടക്കുന്നത്. ബാബ പറയുന്നു സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓര്മ്മിക്കു ബാക്കി എല്ലാ ബന്ധത്തില് നിന്നും ഭാരരഹിതമായി മാറൂ. 8 മണിക്കൂര് ഓര്മ്മിക്കണം ബാക്കിയുള്ള 16 മണിക്കൂറില് വിശ്രമം ജോലി മുതലായ എന്തെല്ലാം ചെയ്യണമോ അതെല്ലാം ചെയ്യൂ. ഞാന് അച്ഛന്റെ കുട്ടിയാണ്, ഇത് മറക്കരുത്. ഇവിടെ വന്ന് ഹോസ്റ്റലില് താമസിക്കണം എന്നല്ല. ഗൃഹസ്ഥവ്യവഹാരത്തില് കുട്ടികളോടൊപ്പം തന്നെ ഇരിക്കണം. ബാബയുടെ അടുത്തേക്ക് വരുന്നത് റിഫ്രഷ് ആവാനാണ്. മഥുരയിലേക്കും വൃന്ദാവനത്തിലേക്കും പോകുന്നത് മധുബനിന്റെ സാക്ഷാത്ക്കാരം കാണാനാണ്. ചെറിയ മോഡലിന്റെ രൂപത്തില് നിര്മ്മിച്ചിരിക്കുകയാണ്. ഇപ്പോള് ഈ പരിധിയില്ലാത്ത കാര്യം മനസ്സിലാക്കണം. ശിവബാബ ബ്രഹ്മാവിലൂടെ പുതിയ സൃഷ്ടി രചിക്കുകയാണ്. നമ്മള് പ്രജാപിതാ ബ്രഹ്മാവിന്റെ സന്താനങ്ങള് ബി.കെ കളാണ്. വികാരത്തിന്റെ കാര്യം ഉണ്ടാവില്ല. സന്യാസിമാരുടെ ശിഷ്യരായി മാറുന്നു, അഥവാ അവര് സന്യാസവേഷം ധരിച്ചാല് അവരുടെ പേര് മാറ്റും. ഇവിടെയും നിങ്ങള് ബാബയുടേതായി മാറിയപ്പോള് ബാബ പേരുവെച്ചില്ലേ. എത്ര ഭഠ്ടിയില് ഇരുന്നു. ഈ ഭട്ഠിയെക്കുറിച്ച് ആര്ക്കും അറിയില്ല. ശാസ്ത്രങ്ങളില് എന്തെല്ലാം കാര്യങ്ങളാണ് എഴുതിയിരിക്കുന്നത്, വീണ്ടും ഇങ്ങനെ തന്നെ സംഭവിക്കും. ഇപ്പോള് നിങ്ങളുടെ ബുദ്ധിയില് സൃഷ്ടിയുടെ ചക്രം കറങ്ങുന്നു. ബാബയും സ്വദര്ശനചക്രധാരിയല്ലേ. സൃഷ്ടിയുടെ ആദി മദ്ധ്യ അന്ത്യത്തെ അറിയണം. ബാബക്കാണെങ്കില് ശരീരവുമില്ല. നിങ്ങള്ക്ക് സ്ഥൂലശരീരമുണ്ട്. ബാബ പരമാത്മാവാണ്. ആത്മാവു തന്നെയാണ് സ്വദര്ശന ചക്രധാരി. ഇപ്പോള് ആത്മാവിന് അലങ്കാരം എങ്ങനെ നല്കും? മനസ്സിലാക്കേണ്ട കാര്യമല്ലേ. ഇത് എത്ര സൂക്ഷ്മമായ കാര്യങ്ങളാണ്. ബാബ പറയുന്നു വാസ്തവത്തില് ഞാന് സ്വദര്ശനചക്രധാരിയാണ്. നിങ്ങള്ക്കറിയാം- ആത്മാവില് മുഴുവന് സൃഷ്ടി ചക്രത്തിന്റേയും ജ്ഞാനം ഉണ്ടാകും. ബാബയും പരമധാമത്തില് വസിക്കുന്നു, നമ്മളും അവിടെ വസിക്കുന്നവരാണ്. ബാബ വന്ന് തന്റെ പരിചയം നല്കുന്നു- കുട്ടികളേ ഞാനും സ്വദര്ശനചക്രധാരിയാണ്. ഞാന് പതിത പാവനന് നിങ്ങളുടെ പക്കലേക്ക് വന്നിരിക്കുന്നു. വന്ന് പതിതത്തില് നിന്നും പാവനമാക്കൂ, മുക്തി നല്കൂ എന്ന് പറഞ്ഞാണ് എന്നെ വിളിക്കുന്നതുതന്നെ. അവര്ക്ക് ശരീരമില്ല. ബാബ അജന്മാവാണ്. ജന്മം എടുക്കുന്നുണ്ട് പക്ഷേ ദിവ്യമായതാണ്. ശിവജയന്തി അഥവാ ശിവരാത്രി ആഘോഷിക്കുന്നുണ്ട്. ബാബ പറയുന്നു ഞാന് വരുന്നത് രാത്രി പൂര്ത്തിയാവുമ്പോഴാണ്, പകലാക്കി മാറ്റാനായി വരുന്നു. പകലില് 21 ജന്മങ്ങള് പിന്നീട് രാത്രിയില് 63 ജന്മങ്ങള്, ആത്മാവാണ് ഭിന്ന ഭിന്ന ജന്മങ്ങള് എടുക്കുന്നത്. ഇപ്പോള് പകലില് നിന്നും രാത്രിയിലേക്ക് വന്നിരിക്കുന്നു ഇനി വീണ്ടും പകലിലേക്ക് പോകണം. നിങ്ങളെയും സ്വദര്ശനചക്രധാരിയാക്കി മാറ്റിയിട്ടുണ്ട്. ഈ സമയത്ത് എന്റെ പാര്ട്ടാണ്. നിങ്ങളേയും സ്വദര്ശന ചക്രധാരിയാക്കി മാറ്റുന്നു. നിങ്ങള് പിന്നീട് മറ്റുള്ളവരെ ആക്കിമാറ്റൂ. 84 ജന്മങ്ങള് എങ്ങനെ എടുത്തു, ആ 84 ജന്മങ്ങളുടെ ചക്രം മനസ്സിലാക്കിത്തന്നു. മുമ്പ് നിങ്ങളില് ഈ ജ്ഞാനം ഉണ്ടായിരുന്നോ? തീര്ത്തും ഇല്ല. അജ്ഞാനമായിരുന്നു. ബാബ പ്രധാനകാര്യം മനസ്സിലാക്കിത്തരുന്നു ബാബയാണ് സ്വദര്ശന ചക്രധാരി, ബാബയെ ജ്ഞാനസാഗരന് എന്നാണ് പറയുന്നത്. ബാബ സത്യമാണ്, ചൈതന്യമാണ്. നിങ്ങള് കുട്ടികള്ക്ക് സമ്പത്ത് നല്കുകയാണ്. ബാബ കുട്ടികള്ക്ക് മനസ്സിലാക്കിത്തരുന്നു, പരസ്പരം വഴക്കടിക്കരുത്. ഉപ്പുവെള്ളമാകരുത്. സദാ ഹര്ഷിതമായിരിക്കണം ഒപ്പം എല്ലാവര്ക്കും ബാബയുടെ പരിചയം നല്കണം. എല്ലാവരും ബാബയെ മറന്നിരിക്കുകയാണ്. ഇപ്പോള് ബാബ പറയുന്നു എന്നെ മാത്രം ഓര്മ്മിക്കൂ. നിരാകാരനായ ഭഗവാന്റെ വാക്കുകളാണ്- നിരാകാരീ ആത്മാക്കളെ പ്രതി. സത്യത്തില് നിങ്ങള് നിരാകാരമാണ് പിന്നീടാണ് സാകാരിയാവുന്നത്. ആകാരമില്ലാതെ ആത്മാവിന് ഒന്നും ചെയ്യാന് സാധിക്കില്ല. ആത്മാവ് ശരീരത്തില് നിന്നും ഇറങ്ങിക്കഴിഞ്ഞാല് പിന്നെ ഒന്നും ചെയ്യാന് സാധിക്കില്ല. ആത്മാവ് പെട്ടെന്ന് ചെന്ന് അടുത്ത ശരീരം എടുത്ത് തന്റെ പാര്ട്ട് അഭിനയിക്കും. ഈ കാര്യങ്ങള് നല്ലവണ്ണം മനസ്സിലാക്കൂ, ഉള്ളില് അയവിറക്കിക്കൊണ്ടിരിക്കൂ. നമ്മള് ആത്മാക്കള് ബാബയില് നിന്നും സമ്പത്ത് എടുക്കുകയാണ്. സമ്പത്ത് ലഭിക്കുന്നത് സദ്ഗുരുവില് നിന്നാണ്. തീര്ച്ചയായും ബാബ തന്നെയായിരിക്കണം ഭാരതത്തിന് സമ്പത്ത് നല്കിയത്. എപ്പോള് സമ്പത്ത് നല്കി പിന്നീട് എന്ത് സംഭവിച്ചു? ഇതൊന്നും മനുഷ്യര്ക്ക് അറിയില്ല. ഇപ്പോള് ബാബ എല്ലാം പറയുന്നു. നിങ്ങള് കുട്ടികളെയാണ് സ്വദര്ശന ചക്രധാരിയാക്കി മാറ്റിയിരിക്കുന്നത്, പിന്നീട് നിങ്ങള് 84 ജന്മങ്ങള് അനുഭവിച്ചു. ഇപ്പോള് വീണ്ടും ഞാന് വന്നിരിക്കുകയാണ്, എത്ര സഹജമായാണ് മനസ്സിലാക്കിത്തരുന്നത്. ബാബയെ ഓര്മ്മിക്കൂ എന്നിട്ട് മധുരമായി മാറൂ. പ്രധാനലക്ഷ്യം മുന്നിലുണ്ട്. ബാബ വക്കീലന്മാരുടെയും വക്കീലാണ്, എല്ലാ വഴക്കുകളില് നിന്നും രക്ഷിക്കുന്നു. നിങ്ങള് കുട്ടികള്ക്ക് ആന്തരികമായ സന്തോഷം വളരെയധികം ഉണ്ടാകണം. നമ്മള് ബാബയുടെ കുട്ടികളായി മാറിയിരിക്കുന്നു. ബാബ സമ്പത്ത് നല്കാനായി നമ്മെ ദത്തെടുക്കുകയും ചെയ്തു. ഇവിടെ നിങ്ങള് വരുന്നതുതന്നെ സമ്പത്ത് നേടാനാണ്. ബാബ പറയുന്നു, കുട്ടികളേയും മക്കളേയും സംരക്ഷിച്ചുകൊണ്ടും ബുദ്ധി ബാബയിലും രാജധാനിയിലുമായിരിക്കണം. പഠിപ്പ് എത്ര സഹജമാണ്. വിശ്വത്തിന്റെ അധികാരിയാക്കി മാറ്റുന്ന അച്ഛനെ നിങ്ങള് മറന്നുപോകുന്നു. ആദ്യം സ്വയം ആത്മാവാണെന്ന് തീര്ച്ചയായും മനസ്സിലാക്കണം. ഈ ജ്ഞാനം ബാബ സംഗമത്തില് തന്നെയാണ് നല്കുന്നത് എന്തുകൊണ്ടെന്നാല് സംഗമത്തില് തന്നെയാണ് നിങ്ങള്ക്ക് പതിതത്തില് നിന്നും പാവനമായി മാറേണ്ടത്.

ശരി, മധുര മധുരമായ ആത്മീയ ബ്രഹ്മാ മുഖവംശാവലി ബ്രാഹ്മണ കുലഭൂഷണര്, ഇത് ദേവതകളേക്കാള് ഉയര്ന്ന കുലമാണ്. നിങ്ങള് ഭാരതത്തിന്റെ വളരെ ശ്രേഷ്ഠമായ സേവനം ചെയ്യുന്നു. ഇപ്പോള് വീണ്ടും നിങ്ങള് പൂജ്യരായി മാറും. ഇപ്പോള് പൂജാരിയെ പൂജ്യനാക്കി, കക്കയെ വജ്രസമാനമാക്കി മാറ്റുകയാണ്. ഇങ്ങനെയുള്ള ആത്മീയ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1). ശ്രീമതം അനുസരിച്ച് ഇപ്പോള് ചെയ്യുന്ന ഓരോ കര്മ്മവും ശ്രേഷ്ഠമായിരിക്കണം, ആര്ക്കും ദുഃഖം നല്കരുത്, ദൈവീക ഗുണങ്ങള് ധാരണ ചെയ്യണം. ബാബയുടെ നിര്ദ്ദേശം അനുസരിച്ച് തന്നെ നടക്കണം.

2). സദാ ഹര്ഷിതമായിരിക്കുന്നതിനായി സ്വദര്ശന ചക്രധാരിയായി മാറണം, ഒരിക്കലും ഉപ്പുവെള്ളമാകരുത്. എല്ലാവര്ക്കും ബാബയുടെ പരിചയം നല്കണം. വളരെ വളരെ മധുരമായി മാറണം.

വരദാനം :-
ആദരവ് യാചിക്കുന്നതിനുപകരം എല്ലാവര്ക്കും ആദരവ് നല്കുന്ന സദാ നിഷ്കാമയോഗിയായി ഭവിക്കട്ടെ.

താങ്കള്ക്ക് മറ്റുള്ളവര് ബഹുമാനം നല്കിയാലും ഇല്ലെങ്കിലും താങ്കള് അവരെ മധുരമായ സഹോദരന് മധുരമായ സഹോദരി എന്നുകരുതി സദാ സ്വമാനത്തില് ഇരിക്കുക.സ്നേഹി ദൃഷ്ടിയിലൂടെയും സ്നേഹത്തിന്റെ മനോവൃത്തിയിലൂടെയും ആത്മീയമായ ആദരവ് നല്കിക്കൊണ്ടിരിക്കൂ.അവര് ബഹുമാനം നല്കിയാല് ഞാനും അവരെ ബഹുമാനിക്കാം എന്നതും റോയലായ യാചനയാണ്.ഇതില് നിന്നും നിഷ്കാമയോഗിയായി മാറൂ.ആത്മീയസ്നേഹത്തിന്റെ മഴയാല് ശത്രുവിനെപ്പോലും മിത്രമാക്കി മാറ്റൂ.നിങ്ങളെ ആരെങ്കിലും കല്ലെറിഞ്ഞാല്പോലും നിങ്ങള് അവര്ക്ക് രത്നം നല്കണം കാരണം നിങ്ങള് രത്നാകരനായ ബാബയുടെ കുട്ടികളാണ്.

സ്ലോഗന് :-
വിശ്വത്തിന്റെ നവനിര്മാണം ചെയ്യുന്നതിനായി- നിമിത്തവും വിനയവും ഈ രണ്ട് വാക്കുകള് ഓര്മ്മവെക്കൂ.

അവ്യക്തസൂചന-സഹജയോഗിയായി മാറണമെങ്കില് പരമാത്മാ സ്നേഹത്തിന്റെ അനുഭവികളായി മാറൂ..

സേവനങ്ങളില് സഫലതയുടെ മുഖ്യ ആധാരം ത്യാഗവും തപസ്യയുമാണ്. ത്യാഗി-തപസ്വി എന്നാല് ബാബയുടെ ഓര്മ്മയില് ലവ്ലീനമായി പ്രേമത്തിന്റെ സാഗരത്തില് അലിഞ്ഞ് ജ്ഞാനം,ആനന്ദം,സുഖം,ശാന്തി എന്നിവയുടെ സാഗരത്തില് അലിഞ്ഞ് ജീവിക്കുന്നവരെയാണ് തപസ്വികള് എന്ന് പറയുക.ഇങ്ങിനെയുള്ള ത്യാഗി-തപസ്വികളാണ് സത്യമായ സേവാധാരികള്.