21.08.2026           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളെ, ബാബ അതിമധുരമായ സാക്കറിനാണ്, അതിനാൽ മറ്റെല്ലാ കാര്യങ്ങളെയും ഉപേക്ഷിച്ച് ബാബയെ ഓർമ്മിക്കുകയാണെങ്കിൽ മധുരമായ സാക്കറിനായി മാറും.

ചോദ്യം :-
നിങ്ങൾ ബാബയിൽ നിന്നും ശ്രീമതമെടുത്ത് തന്റെ ഉള്ളിൽ ഏതൊരു സംസ്കാരമാണ് നിറയ്ക്കുന്നത്?

ഉത്തരം :-
ഭാവിയിൽ മന്ത്രിയില്ലാതെ മുഴുവൻ വിശ്വത്തിലും രാജ്യം ഭരിക്കാൻ. ഭാവിയിലെ രാജധാനിയെ നയിക്കുന്നതിനു വേണ്ടിയാണ് നിങ്ങൾ ഇവിടെ വന്നിരിക്കുന്നത്. ബാബ നിങ്ങൾക്ക് നൽകുന്ന ശ്രീമത്തിലൂടെ പകുതി കല്പത്തിലേക്കു വേണ്ടി ആരിൽ നിന്നും ശ്രീമതമെടുക്കേണ്ട ആവശ്യമില്ല. ബുദ്ധി ദുർബലമായവർക്കാണ് നിർദ്ദേശം സ്വീകരിക്കേണ്ടി വരുന്നത്.

ഗീതം :-
അങ്ങ് തന്നെയാണ് മാതാവും പിതാവും....

ഓംശാന്തി.  
മധുര-മധുരമായ ആത്മീയ കുട്ടികൾ ഗീതം കേട്ടു. മധുര-മധുരമായ ആത്മീയ കുട്ടികളെ എന്ന് ആരാണ് പറഞ്ഞത്? ആത്മീയ അച്ഛനു മാത്രമെ പറയാൻ സാധിക്കുകയുള്ളൂ. മധുര-മധുരമായ ആത്മീയ കുട്ടികൾ ഇപ്പോൾ സന്മുഖത്തിരിക്കുകയാണ്, ബാബ വളരെ സ്നേഹത്തോടെ മനസ്സിലാക്കി തരുകയാണ്. എല്ലാവർക്കും സുഖ-ശാന്തി നൽകുന്നതിനും അഥവാ എല്ലാവരെയും ദുഃഖത്തിൽ നിന്നും മുക്തമാക്കുന്നതിനും ഒരു ബാബയല്ലാതെ ലോകത്തിൽ ആരുമില്ല. അതുകൊണ്ടാണ് ദുഃഖത്തിൽ അച്ഛനെ ഓർമ്മിക്കുന്നത്. നിങ്ങൾ കുട്ടികൾ സന്മുഖത്തിരിക്കുകയാണ്. ബാബ നമ്മളെ സുഖധാമത്തിലേക്ക് വേണ്ടി യോഗ്യരാക്കി മാറ്റുകയാണ് എന്നറിയാം. സദാ സുഖധാമത്തിന്റെ അധികാരിയായി മാറുന്ന കുട്ടികൾ ബാബയുടെ സന്മുഖത്തേക്ക് വന്നിരിക്കുകയാണ്. സന്മുഖത്ത് കേൾക്കുന്നതിലും ദൂരെ നിന്നു കേൾക്കുന്നതിലും ഒരുപാട് വ്യത്യാസമുണ്ടെന്ന് അറിയാം. മധുബനിൽ സന്മുഖത്തേക്ക് വരുന്നു. മധുബൻ പ്രസിദ്ധമാണ്. മനുഷ്യർ മധുബനിൽ വൃന്ദാവനത്തിൽ കൃഷ്ണന്റെ ചിത്രം കാണിച്ചിരിക്കുന്നു. എന്നാൽ കൃഷ്ണനൊന്നും ഇവിടെയില്ല. ഇവിടെ നിരാകാരനായ ബാബയാണ് നിങ്ങളുമായി കൂടിക്കാഴ്ച നടത്തുന്നത്. നിങ്ങൾക്ക് സ്വയം ഓരോ നിമിഷവും ആത്മാവാണെന്ന് നിശ്ചയിക്കണം. ഞാൻ ആത്മാവ് ബാബയിൽ നിന്നും സമ്പത്തെടുക്കുകയാണ്. മുഴുവൻ കല്പത്തിലും ഒരേ ഒരു സമയത്താണ് സമ്പത്ത് പ്രാപ്തമാക്കാനുള്ള സമയം വരുന്നത്. മുഴുവൻ കല്പത്തിലും വെച്ച് മംഗളകരമായ സമയമാണ്. അതുകൊണ്ടാണ് സംഗമയുഗത്തിന് പുരുഷോത്തമം എന്ന പേരിട്ടിരിക്കുന്നത്. ഈ സംഗമയുഗത്തിലാണ് എല്ലാ മനുഷ്യരും ഉത്തമമായി മാറുന്നത്. ഇപ്പോൾ തമോപ്രധാനമായ എല്ലാ മനുഷ്യാത്മാക്കൾക്കും സതോപ്രധാനമായി മാറണം. സതോപ്രധാന സമയത്ത് മനുഷ്യർ ഉത്തമരാണ്. തമോപ്രധാനമാകുമ്പോൾ മനുഷ്യരും ഒരു കലകളുമില്ലാത്തവരായി മാറുന്നു. അതിനാൽ ബാബ ആത്മാക്കൾക്ക് സന്മുഖത്ത് മനസ്സിലാക്കി തരുകയാണ്. മുഴുവൻ പാർട്ടും ആത്മാവിന്റേതാണ്, അല്ലാതെ ശരീരത്തിന്റെയല്ല. ആത്മാവും ശരീരവും രണ്ടും കൂടിചേരുമ്പോഴാണ് പാർട്ടഭിനയിക്കുന്നത്. വാസ്തവത്തിൽ നമ്മൾ ആത്മാക്കൾ നിരാകാരി ലോകത്തിൽ അഥവാ ശാന്തിധാമത്തിൽ വസിക്കുന്നവരാണ് എന്ന് നിങ്ങളുടെ ബുദ്ധിയിൽ വന്നു കഴിഞ്ഞു. ഇത് ആർക്കും അറിയില്ല. സ്വയം മനസ്സിലാക്കുന്നുമില്ല, മനസ്സിലാക്കി കൊടുക്കാനും സാധിക്കുന്നില്ല. വാസ്തവത്തിൽ ആത്മാക്കളെല്ലാം പരംധാമത്തിലാണ് വസിക്കുന്നതെന്ന് നിങ്ങൾക്കറിയാം. നിങ്ങളുടെ ബുദ്ധിയുടെ പൂട്ട് ഇപ്പോൾ തുറന്നു കഴിഞ്ഞു. പരംധാമം നിരാകാരി ലോകമാണ്. ഇത് സാകാരി ലോകമാണ്. ഈ ലോകത്തിൽ നമ്മൾ എല്ലാ അഭിനേതാക്കളും പാർട്ട്ധാരികളാണ്. ആദ്യമാദ്യം സൃഷ്ടിയിൽ നമ്മളാണ് പാർട്ടഭിനയിക്കാൻ വരുന്നത്. പിന്നെ സംഖ്യാക്രമമനുസരിച്ചാണ് വന്നു കൊണ്ടിരിക്കുന്നത്. എല്ലാ അഭിനേതാക്കളും ഒന്നിച്ചു വരുന്നില്ല. വ്യത്യസ്ത പ്രകാരത്തിലുള്ള അഭിനേതാക്കളാണ് വന്നു കൊണ്ടിരിക്കുന്നത്. നാടകം പൂർത്തിയാകുമ്പോഴാണ് എല്ലാവരും ഒത്തു കൂടുന്നത്. ആത്മാവ് വാസ്തവത്തിൽ ശാന്തിധാമത്തിലാണ് വസിക്കുന്നത്, ഈ സൃഷ്ടിയിലേക്ക് വരുന്നത് പാർട്ടഭിനയിക്കാനാണ് എന്ന തിരിച്ചറിവ് നിങ്ങൾക്ക് ലഭിച്ചു കഴിഞ്ഞു. ബാബ എല്ലാ സമയത്തും പാർട്ടഭിനയിക്കാൻ വരുന്നില്ല. നമ്മളാണ് പാർട്ടഭിനയിച്ച് തമോപ്രധാനമായി മാറുന്നത്. നിങ്ങൾ കുട്ടികൾക്ക് ഇപ്പോൾ സന്മുഖത്ത് കേൾക്കുമ്പോൾ ആനന്ദമുണ്ടാകുന്നു. സന്മുഖത്ത് കേൾക്കുന്നതിന്റെ ലഹരി മുരളി വായിക്കുമ്പോൾ ലഭിക്കില്ല. ഇവിടെ നിങ്ങൾ സന്മുഖത്തല്ലേ. ആദ്യം സത്യയുഗീ ദേവീ-ദേവത ധർമ്മത്തിലുള്ളവരാണ് വരുന്നത്. ഭാരതം ദേവീ-ദേവതകളുടെ സ്ഥാനമായിരുന്നു എന്നറിയാം. ഇപ്പോൾ ഇല്ല. ചിത്രങ്ങളുണ്ടെങ്കിൽ തീർച്ചയായും ദേവീ-ദേവതകളുണ്ടായിരുന്നു. ആദ്യമാദ്യം നമ്മൾ ദേവീ-ദേവതകളായിരുന്നു, അവനവന്റെ പാർട്ടിനെ ഓർമ്മിക്കുമോ അതോ മറക്കുമോ? ബാബ പറയുന്നു-നിങ്ങളാണ് ഈ പാർട്ടഭിനയിച്ചത്, ഇത് ഡ്രാമയാണ്. പുതിയ ലോകമാണ് പിന്നീട് പഴയതാകുന്നത്. ആദ്യമാദ്യം പരംധാമത്തിൽ നിന്നും വരുന്ന ആത്മാക്കളാണ് സ്വർണ്ണിമ ലോകത്തിലേക്ക് വരുന്നത്. ഈ കാര്യങ്ങളെല്ലാം നിങ്ങളുടെ ബുദ്ധിയിലാണ് ഉള്ളത്. സത്യയുഗത്തിന്റെ തുടക്കത്തിൽ നിങ്ങളാണ് പാർട്ടഭിനയിക്കാൻ വന്നത്. നിങ്ങൾ വിശ്വത്തിന്റെ മഹാറാണിയും മഹാരാജാവുമായിരുന്നു. നിങ്ങളുടെ രാജധാനിയുണ്ടായിരുന്നു. ഇപ്പോൾ രാജധാനിയില്ല. നിങ്ങൾ ഇപ്പോൾ രാജ്യം ഭരിക്കാനായി പഠിച്ചു കൊണ്ടിരിക്കുകയാണ്. സത്യയുഗത്തിൽ മന്ത്രിമാരില്ല. അവിടെ അഭിപ്രായം പറയുന്നവരുടെ ആവശ്യമില്ല. ദേവീ-ദേവതകൾ ശ്രീമതത്തിലൂടെ ശ്രേഷ്ഠത്തിലും വെച്ച് ശ്രേഷ്ഠമായി മാറിക്കഴിഞ്ഞാൽ പിന്നെ അവർക്ക് മറ്റാരുടെയും അഭിപ്രായത്തിന്റെ ആവശ്യമില്ല. അഥവാ ആരിൽ നിന്നെങ്കിലും നിർദേശം എടുക്കുകയാണെങ്കിൽ ഇവരുടെ ബുദ്ധി ദുർബലമാണെന്ന് മനസ്സിലാക്കാം. ഇപ്പോൾ ലഭിക്കുന്ന ശ്രീമതം സത്യയുഗത്തിലും നില നിൽക്കുന്നു. ഇപ്പോൾ നിങ്ങളുടെ ആത്മാവ് ഫ്രഷാവുകയാണ്. നിങ്ങൾ കുട്ടികൾക്ക് ഇപ്പോൾ ദേഹീയഭിമാനിയായി മാറണം. നിങ്ങൾ ശാന്തിധാമത്തിൽ നിന്നും ഈ സാകാര ലോകത്തിലേക്ക് വന്നപ്പോഴാണ് ശബ്ദത്തിലേക്ക് വന്നത്. ശബ്ദത്തിലേക്ക് വരാതെ കർമ്മം ചെയ്യാൻ സാധിക്കില്ല. ഇത് വളരെ മനസ്സിലാക്കേണ്ട കാര്യമാണ്. ബാബയിൽ മുഴുവൻ ജ്ഞാനമുള്ളത് പോലെ നിങ്ങളിലും മുഴുവൻ ജ്ഞാനവുമുണ്ട്. ആത്മാവാണ് പറയുന്നത്-സംസ്ക്കാരം അനുസരിച്ചാണ് ഒരു ശരീരം ഉപേക്ഷിച്ച് അടുത്ത ശരീരമെടുക്കുന്നത്. ദിനം പ്രതിദിനം ആത്മാവിന്റെ പവിത്രതയുടെ ശതമാനം കുറഞ്ഞു കൊണ്ടിരിക്കുകയാണ്. പതിതം എന്ന വാക്ക് ദ്വാപരയുഗം മുതലാണ് പ്രാബല്യത്തിൽ വന്നത്, എന്നാലും അല്പം വ്യത്യാസമൊക്കെയുണ്ടായിരിക്കും. നിങ്ങൾ പുതിയ കെട്ടിടമുണ്ടാക്കിയാൽ ഒരു മാസത്തിനു ശേഷം തീർച്ചയായും വ്യത്യാസം വരും. ബാബയാണ് നമുക്ക് സമ്പത്ത് നൽകുന്നതെന്ന് മനസ്സിലാക്കുന്നു. ബാബ പറയുന്നു-ഞാൻ വന്നിരിക്കുകയാണ് നിങ്ങൾ കുട്ടികൾക്ക് സമ്പത്ത് നൽകാൻ. പുരുഷാർത്ഥത്തിനനുസരിച്ച് പദവിയും ലഭിക്കും. ബാബയുടെ അടുത്ത് ഒരു വ്യത്യാസവുമില്ല. ആത്മാക്കളെയാണ് പഠിപ്പിക്കുന്നതെന്ന് ബാബക്കറിയാം. ഓരോ ആത്മാവും അവനവനു വേണ്ടിയാണ് പുരുഷാർത്ഥം ചെയ്യുന്നത്. ഇവിടെ സ്ത്രീ-പുരുഷനെന്ന ദൃഷ്ടിയില്ല. നിങ്ങൾ എല്ലാ കുട്ടികളും പരിധിയില്ലാത്ത ബാബയിൽ നിന്നും സമ്പത്തെടുക്കുന്നു. എല്ലാ സഹോദരാത്മാക്കളെയും ബാബ പഠിപ്പിച്ച് സമ്പത്ത് നൽകുന്നു. ബാബയാണ് ആത്മീയ കുട്ടികളോട് സംസാരിക്കുന്നത്- അല്ലയോ ഓമനയായ മധുരമായ കളഞ്ഞു പോയി തിരികെ കിട്ടിയ കുട്ടികളെ, നിങ്ങൾ ഒരുപാട് സമയം പാർട്ടഭിനയിച്ച്-അഭിനയിച്ച്, ഇപ്പോൾ വീണ്ടും സമ്പത്തെടുക്കുന്നതിനു വേണ്ടി കണ്ടു മുട്ടിയിരിക്കുകയാണ്. ഇതും ഡ്രാമയിൽ അടങ്ങിയിട്ടുണ്ട്. തുടക്കം മുതൽ തന്നെ പാർട്ട് അടങ്ങിയിട്ടുണ്ട്. അഭിനേതാക്കളായ നിങ്ങൾ പാർട്ട് അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. അവിനാശിയായ ആത്മാവിൽ അവിനാശിയായ പാർട്ടടങ്ങിയിട്ടുണ്ട്. ശരീരം മാറിക്കൊണ്ടേയിരിക്കും. ആത്മാവാണ് പവിത്രവും അപവിത്രവുമായി മാറുന്നത്. സത്യയുഗത്തിൽ പാവനമായ ആത്മാക്കളാണ്. ഈ ലോകം പതിതമാണ്. ഇപ്പോൾ സുഖധാമത്തിന്റെ സ്ഥാപനയുണ്ടാകുന്നു. ബാക്കിയുള്ള എല്ലാ ആത്മാക്കളും മുക്തിധാമത്തിലേക്ക് പോകും. ഇപ്പോൾ ഈ പരിധിയില്ലാത്ത നാടകം പൂർത്തിയായി കഴിഞ്ഞു. എല്ലാ ആത്മാക്കളും കൊതുകിൻ കൂട്ടം പോലെ തിരിച്ചു പോകും. ഈ പതിതമായ ലോകത്തിൽ ഏതെങ്കിലും ആത്മാവ് വന്നാൽ അവരുടെ മൂല്യമെന്തായിരിക്കും? ആദ്യമാദ്യം പുതിയ ലോകത്തിൽ വരുന്നവർക്കാണ് മൂല്യമുള്ളത്. പുതിയ ലോകമുണ്ടായിരുന്നത് പഴയതാകുന്നു. പുതിയ ലോകത്തിൽ ദേവതകളായിരുന്നു. അവിടെ ദുഃഖത്തിന്റെ പേരു പോലും ഉണ്ടായിരുന്നില്ല. ഈ ലോകത്തിൽ അളവറ്റ ദുഃഖമുണ്ട്. ബാബ വന്നാണ് ദുഃഖത്തിന്റെ പഴയ ലോകത്തിൽ നിന്നും നിങ്ങളെ മുക്തമാക്കുന്നത്. ഈ പഴയ ലോകം തീർച്ചയായും പരിവർത്തനപ്പെടണം. പകലിനു ശേഷം രാത്രിയും, രാത്രിക്കു ശേഷം പകലും. നമ്മൾ സത്യയുഗത്തിന്റെ അധികാരികളായി മാറുമെന്ന് മനസ്സിലാക്കുന്നുണ്ടെങ്കിൽ പിന്നെ എന്തുകൊണ്ട് ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓർമ്മിച്ചുകൂടാ! എന്തെങ്കിലും പരിശ്രമിക്കണം. രാജ്യപദവി പ്രാപ്തമാക്കുക സഹജമൊന്നുമല്ലല്ലോ. ബാബയെ ഓർമ്മിക്കണം. ഇടക്കിടക്ക് നിങ്ങളെ മറപ്പിക്കുന്നത് മായയുടെ അത്ഭുതമാണ്. ഇതിനു വേണ്ടി വഴി കണ്ടെത്തണം. ബാബയുടെതായി മാറുന്നതിലൂടെയൊന്നും ഓർമ്മ നിലനിൽക്കില്ല. പിന്നെ എന്ത് പുരുഷാർത്ഥം ചെയ്യും! ഇല്ല, ജീവിച്ചിരിക്കുന്നതു വരെ പുരുഷാർത്ഥം ചെയ്യുകയും വേണം. ജ്ഞാനമാകുന്ന അമൃത് കുടിക്കുകയും വേണം. ഇത് നമ്മുടെ അന്തിമജന്മമാണ് എന്നും മനസ്സിലാക്കുന്നുണ്ട്. ശരീരബോധം ഉപേക്ഷിച്ച് ദേഹീയഭിമാനിയായി മാറണം. ഗൃഹസ്ഥത്തിൽ കഴിഞ്ഞു കൊണ്ടും തീർച്ചയായും പുരുഷാർത്ഥം ചെയ്യണം. സ്വയത്തെ ആത്മാവാണെന്ന് നിശ്ചയിച്ച് ബാബയെ ഓർമ്മിക്കണം. അങ്ങ് തന്നെയാണ് മാതാവും, പിതാവും....ഇതെല്ലാം ഭക്തിമാർഗ്ഗത്തിലെ മഹിമയാണ്. നിങ്ങൾക്ക് ഒരു അല്ലാഹുവിനെ മാത്രം ഓർമ്മിക്കണം. ബാബ മാത്രമാണ് മധുരമായ സാക്കറിൻ, നിങ്ങളും എല്ലാ കാര്യങ്ങളും ഉപേക്ഷിച്ച് മധുരമായ സാക്കറിനായി മാറൂ. ഇപ്പോൾ നിങ്ങളുടെ ആത്മാവ് തമോപ്രധാനമായി മാറി, സതോപ്രധാനമാക്കി മാറ്റുന്നതിനു വേണ്ടി ഓർമ്മയുടെ യാത്രയിൽ കഴിയൂ. ബാബയിൽ നിന്നും സുഖത്തിന്റെ സമ്പത്തെടുക്കാൻ എല്ലാവരോടും പറയൂ. സത്യയുഗത്തിലാണ് സുഖമുള്ളത്. സുഖധാമം സ്ഥാപിക്കുന്നത് ബാബയാണ്. ബാബയെ ഓർമ്മിക്കാൻ വളരെ സഹജമാണ്. എന്നാൽ മായയുടെ എതിർപ്പ് ഒരുപാടുണ്ട്. അതുകൊണ്ട് ബാബയെ ഓർമ്മിക്കാൻ ശ്രമിച്ചാൽ അഴുക്ക് ഇല്ലാതാകും. സെക്കന്റിൽ ജീവൻമുക്തിയെന്നാണ് പാടപ്പെട്ടിട്ടുളളത്.

ഈ നാടകത്തിൽ ഓരോരുത്തർക്കും അവനവന്റെ പാർട്ട് ആവർത്തിക്കുക തന്നെ വേണം. ഈ ഡ്രാമയിൽ ഏറ്റവും കൂടുതൽ പാർട്ടും നമ്മുടേതാണ്. കൂടുതൽ സുഖവും നമുക്കാണ് ലഭിക്കുന്നത്. ബാബ പറയുന്നു-നിങ്ങളുടെ ദേവീ-ദേവത ധർമ്മം വളരെ സുഖം നൽകുന്നതാണ്. ബാക്കിയെല്ലാവരും കണക്കുകളെല്ലാം ഇല്ലാതാക്കി ശാന്തിധാമത്തിലേക്ക് തിരിച്ച് പോകും. കൂടുതൽ വിസ്താരത്തിലേക്ക് നമുക്ക് പോകേണ്ട ആവശ്യമെന്താണ്! ബാബ വരുന്നത് എല്ലാവരേയും തിരിച്ച് കൊണ്ടു പോകാനാണ്. കൊതുകിൻ കൂട്ടങ്ങളെ പോലെ എല്ലാവരേയും തിരിച്ചു കൊണ്ടു പോകും. ശരീരം ഇല്ലാതാകും. പിന്നെ അവിനാശിയായ ആത്മാവ് തന്റെ കണക്കുകളെല്ലാം ഇല്ലാതാക്കി തിരിച്ച് വീട്ടിലേക്ക് പോകും. ആത്മാവിനെ തീയിലിട്ടാൽ പവിത്രമാവില്ല. ആത്മാവിന് യോഗമാകുന്ന അഗ്നിയിലൂടെ തന്നെ പവിത്രമാകണം. ബാബയുടെ ഓർമ്മ യോഗാഗ്നിയാണ്. സീത അഗ്നിപരീക്ഷ നടത്തി എന്നെല്ലാം മനുഷ്യർ നാടകങ്ങളെല്ലാം ഉണ്ടാക്കി. അഗ്നിയിലൂടെ ഒരാളല്ലല്ലോ കടന്നു പോകേണ്ടത്. ബാബ മനസ്സിലാക്കി തരുന്നു-നിങ്ങൾ എല്ലാ സീതമാരും ഈ സമയം പതിതവും, രാവണ രാജ്യത്തിലുമാണ്. ഇപ്പോൾ ഒരു ബാബയുടെ ഓർമ്മയിലൂടെ നിങ്ങൾക്ക് പാവനമായി മാറണം. രാമൻ ഒന്നാണ്. അഗ്നി എന്ന വാക്ക് കേൾക്കുന്നതിലൂടെ അഗ്നിയിലൂടെ കടന്നു പോയി എന്ന് മനസ്സിലാക്കുന്നു. യോഗാഗ്നി എവിടെ കിടക്കുന്നു, സ്ഥൂലമായ അഗ്നി എവിടെ കിടക്കുന്നു. ആത്മാവ് പരമാത്മാവുമായി യോഗം വെയ്ക്കുന്നതിലൂടെ പതിതത്തിൽ നിന്നും പാവനമായി മാറും. രാത്രിയും പകലും തമ്മിലുള്ള വ്യത്യാസമാണ്. ആത്മാക്കളെല്ലാം സീതകളാണ്. രാവണന്റെ ജയിലിൽ ശോക വാടികയിലാണ്. ഈ ലോകത്തിലെ സുഖം കാകവിഷ്ടസമാനമാണ്. സ്വർഗ്ഗത്തിൽ അളവറ്റ സുഖമുണ്ട്. അതിനാൽ കുട്ടികൾക്ക് ജ്ഞാന രത്നങ്ങളാൽ തന്റെ ബുദ്ധിയാകുന്ന സഞ്ചിയെ നിറയ്ക്കണം. ഒരു പ്രകാരത്തിലുമുള്ള സംശയവും വരരുത്. ദേഹാഭിമാനത്തിൽ വരുന്നതിലൂടെ അനേക പ്രകാരത്തിലുള്ള ചോദ്യങ്ങളെല്ലാം വരുന്നു. പിന്നെ ബാബ നൽകുന്ന ജോലി ചെയ്യുന്നില്ല. മുഖ്യമായ കാര്യം പതിതത്തിൽ നിന്നും പാവനമായി മാറുക എന്നതാണ്. മറ്റൊരു സങ്കല്പം ഉന്നയിക്കേണ്ട ആവശ്യവുമില്ല. കലിയുഗം പതിതമായ ലോകമാണ്. സത്യയുഗം പാവനമായ ലോകമാണ്. മുഖ്യമായ കാര്യം പാവനമായി മാറുകയാണ്. ആരാണ് പാവനമാക്കി മാറ്റുന്നതെന്നൊന്നും അറിയില്ല. നിങ്ങൾ പതിതരാണെന്ന് പറയുകയാണെങ്കിൽ കോപിക്കുന്നു. സ്വയത്തെ ആരും വികാരിയാണെന്ന് മനസ്സിലാക്കുന്നില്ല. എല്ലാവരും ഗൃഹസ്ഥികളായിരുന്നു എന്ന് പറയുന്നു-രാമനും-സീതയും, ലക്ഷ്മീ-നാരായണന് പോലും കുട്ടികളുണ്ടായിരുന്നല്ലോ. സത്യയുഗത്തിലും കുട്ടികൾ ജനിക്കുന്നുണ്ട്. സത്യയുഗത്തെ നിർവ്വികാരിയായ ലോകമെന്നാണ് പറയുന്നതെന്ന് മറന്നു പോയിരിക്കുന്നു. സത്യയുഗം ശിവാലയമാണ്.

ബാബ നിങ്ങൾ കുട്ടികൾക്ക് എത്ര യുക്തികളാണ് പറഞ്ഞു തന്നു കൊണ്ടിരിക്കുന്നത്. ബാബ എല്ലാവർക്കും സദ്ഗതി നൽകുന്ന അച്ഛനും ടീച്ചറും സത്ഗുരുവുമാണ്. ലോകത്തിൽ ഒരു ഗുരു മരിച്ചു എങ്കിൽ മക്കൾക്ക് സിംഹാസനം നൽകും. ഗുരുവിന് എങ്ങനെ സത്ഗതിയിലേക്ക് കൊണ്ടു പോകാൻ സാധിക്കും. സർവ്വരുടെയും സത്ഗതി ദാതാവ് ഒരു ബാബയാണ്. രാവണ രാജ്യത്തിൽ എല്ലാവരുടെയും ദുർഗതിയാണ്, രാമരാജ്യത്തിൽ എല്ലാവരുടെയും സത്ഗതിയാണ്. ബാബ എല്ലാവരേയും പാവനമാക്കി മാറ്റി തിരിച്ചു കൊണ്ടു പോകുന്നു. പിന്നെ പെട്ടെന്ന് ആരും പതിതരായി മാറുന്നില്ല, സംഖ്യാക്രമമനുസരിച്ചാണ് താഴേക്കിറങ്ങി വരുന്നത്. സതോപ്രധാനത്തിൽ നിന്നും സതോ, രജോ, തമോ....നിങ്ങളുടെ ബുദ്ധിയിൽ 84 ജന്മങ്ങളുടെ ചക്രമുണ്ട്. നിങ്ങൾ ഇപ്പോൾ പ്രകാശ സ്തംഭമാണ്. ജ്ഞാനത്തിലൂടെ ചക്രം എങ്ങനെയാണ് കറങ്ങുന്നതെന്ന് അറിഞ്ഞു കഴിഞ്ഞു. നിങ്ങൾ കുട്ടികൾക്കിപ്പോൾ മറ്റുള്ളവർക്കും വഴി പറഞ്ഞു കൊടുക്കണം. നിങ്ങളെല്ലാവരും സേനകളാണ്. നിങ്ങൾ വഴി പറഞ്ഞു കൊടുക്കുന്ന പൈലറ്റാണ്. ഇപ്പോൾ ശാന്തിധാമത്തേയും സുഖധാമത്തേയും ഓർമ്മിക്കൂ എന്ന് എല്ലാവരോടും പറയൂ. കലിയുഗമാകുന്ന ദുഃഖധാമത്തെ മറക്കൂ. ഞങ്ങൾ നിങ്ങൾക്ക് വളരെ നല്ല വഴിയാണ് പറഞ്ഞു തരുന്നത്-പതിത-പാവനൻ ഒരു ബാബയാണ്. ബാബയെ ഓർമ്മിക്കുന്നതിലൂടെ നിങ്ങൾ പാവനമായി മാറും. നിങ്ങളുടെ ആത്മാവിലുള്ള കറയെല്ലാം ഇല്ലാതായിക്കൊണ്ടിരിക്കും. ഭഗവാന്റെ വാക്കുകളാണ്-മൻമനാഭവ. ശിവഭഗവാനുവാച- വിനാശകാലെ വിപരീത ബുദ്ധി നശിക്കും, വിനാശകാലെ പരംപിതാ പരമാത്മാവിനോടൊപ്പം ബുദ്ധി വെയ്ക്കുന്ന പ്രീത ബുദ്ധിയായവർ വിജയിക്കും. പ്രീതബുദ്ധിക്കനുസരിച്ച് ഉയർന്ന പദവി പ്രാപ്തമാകും. ദേഹാഭിമാനത്തിൽ വരുന്നതിലൂടെ ഉയർന്ന പദവി പ്രാപ്തമാക്കാൻ സാധിക്കില്ല. ശരി.

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1.ജ്ഞാന രത്നങ്ങളാൽ തന്റെ സഞ്ചി നിറക്കണം. ഒരു പ്രകാരത്തിലുമുള്ള സംശയവും ഉന്നയിക്കരുത്. എത്രത്തോളം സാധിക്കുന്നുവോ ബാബയെ ഓർമ്മിക്കാനുള്ള പുരുഷാർത്ഥം ചെയ്ത് പാവനമായി മാറണം. ബാക്കി പ്രശ്നങ്ങളിലേക്കൊന്നും പോകരുത്.

2. ഒരു ബാബയോട് സത്യമായ പ്രീതി വെച്ച് ബാബക്ക് സമാനം മധുരമായ സാക്രീനായി മാറണം.

വരദാനം :-
സദാ ജ്ഞാനസൂര്യന്റെ സന്മുഖത്തിരിക്കുന്ന അന്തർമുഖീ, സ്വമാനധാരിയായി ഭവിക്കട്ടെ.

സൂര്യനെ നോക്കുമ്പോൾ സൂര്യന്റെ കിരണങ്ങൾ തീർച്ചയായും ലഭിക്കും, അതേപോലെ ഏത് കുട്ടികളാണോ ജ്ഞാനസൂര്യനായ ബാബയുടെ സന്മുഖത്ത് സദാ ഇരിക്കുന്നത് അവർ ജ്ഞാനസൂര്യന്റെ കിരണങ്ങൾ സ്വയത്തിൽ അനുഭവം ചെയ്യുന്നു. അവരുടെ മുഖത്ത് അന്തർമുഖതയുടെ തിളക്കവും സംഗമയുഗത്തിലെയും ഭാവിയിലെ സർവ്വ സ്വമാനങ്ങളുടെയും നിശ്ചയം കാണപ്പെടുന്നു. ഇതിന് വേണ്ടി സദാ സ്മൃതിയുണ്ടായിരിക്കണം അതായത് ഇത് അന്തിമ നിമിഷമാണ്. ഏത് നിമിഷവും ഈ ശരീരത്തിന്റെ വിനാശം സംഭവിക്കാം. അതിനാൽ സദാ പ്രീതബുദ്ധിയായി ജ്ഞാനസൂര്യന്റെ സന്മുഖത്തിരുന്ന് അന്തർമുഖതയുടെയും സ്വമാനത്തിന്റെയും അനുഭൂതിയിലിരിക്കണം.

സ്ലോഗന് :-
സദാ പരക്കുന്ന കലയിൽ പറക്കുന്നത് തന്നെയാണ് പ്രശ്നങ്ങളുടെ പർവ്വതത്തെ മറികടക്കുന്നത്.

അവ്യക്ത സൂചന- അപവിത്രതയുടെ ബീജത്തെപ്പോലും സമാപ്തമാക്കി സമ്പൂർണ്ണ പവിത്രമാകൂ.

പവിത്രത തന്നെയാണ് മഹാനത, ഇത് തന്നെയാണ് യോഗീ ജീവിതത്തിന്റെ ആധാരം. അല്പമെങ്കിലും അംശമാത്രം സങ്കൽപത്തിലെങ്കിലും ഏതെങ്കിലും അപവിത്രതയുണ്ടെങ്കിൽ എവിടെ അപവിത്രതയുടെ അംശമുണ്ടോ അവിടെ പവിത്രമായ ബാബയുടെ ഓർമ്മ എന്താണോ എങ്ങനെയാണോ അതേപോലെ വരിക സാദ്ധ്യമല്ല. അതിനാൽ മനസ്സ് കൊണ്ട് പോലും അപവിത്രതയുടെ അംശത്തെ സമാപ്തമാക്കി സമ്പൂർണ്ണ പവിത്രമാകൂ. സദാ ഈ സ്മൃതിയുണ്ടായിരിക്കണം, ഞാൻ പൂജ്യാത്മാവ് ഈ ശരീരമാകുന്ന ക്ഷേത്രത്തിൽ ഇരിക്കുകയാണ്.