മധുരമായ കുട്ടികളെ
യോഗാഗ്നിയിലൂടെ പാപങ്ങളെ ഭസ്മമാക്കി സമ്പൂർണ്ണ സതോപ്രധാനമാകണം, യാതൊരു
പാപകർമ്മവും ചെയ്യരുത്.
ചോദ്യം :-
സത്യയുഗത്തിൽ ഉയർന്ന പദവി എന്തിന്റെ ആധാരത്തിലാണ് ലഭിക്കുന്നത്? ഇവിടുത്തെ ഏതൊരു
നിയമം എല്ലാവരെയും കേൾപ്പിക്കണം?
ഉത്തരം :-
പവിത്രതയുടെ
ആധാരത്തിലാണ് സത്യയുഗത്തിൽ ഉയർന്ന പദവി ലഭിക്കുന്നത്? ആരാണോ പവിത്രതയുടെ കുറഞ്ഞ
ധാരണ ചെയ്യുന്നത് അവർ സത്യയുഗത്തിൽ വൈകി വരുന്നു, പദവിയും കുറഞ്ഞത് നേടുന്നു.
ഇവിടെ എപ്പോൾ ആര് വരികയാണെങ്കിലും അവർക്ക് നിയമം കേൾപ്പിക്കൂ ദാനം നൽകിയാൽ
ഗ്രഹപ്പിഴ ഇല്ലാതാകും. 5 വികാരങ്ങളുടെ ദാനം നൽകൂ എങ്കിൽ നിങ്ങൾ 16 കലാ
സമ്പൂർണ്ണരായി മാറും. നിങ്ങൾ കുട്ടികളും തങ്ങളുടെ ഹൃദയത്തോട് ചോദിക്കൂ എന്നിൽ
ഒരു വികാരവും ഇല്ലല്ലോ?
ഓംശാന്തി.
ആത്മീയ അച്ഛൻ ആത്മീയ കുട്ടികൾക്ക് മനസ്സിലാക്കി തരികയാണ് ഇപ്പോൾ സ്വർഗ്ഗത്തിന്റെ
സ്ഥാപന നടന്നുകൊണ്ടിരിക്കുകയാണെന്ന് മനുഷ്യർക്ക് എങ്ങനെ മനസ്സിലാക്കി കൊടുക്കണം.
5000 വർഷങ്ങൾക്ക് മുമ്പും ഭാരതത്തിൽ സ്വർഗ്ഗമായിരുന്നു. ലക്ഷ്മീ നാരായണന്റെ
രാജ്യമായിരുന്നു. ചിന്തിക്കണം, ആ സമയം എത്ര മനുഷ്യരുണ്ടായിരുന്നു. സത്യയുഗ ആദിയിൽ
കൂടിയാൽ 9- 10 ലക്ഷം ഉണ്ടാകും. തുടക്കത്തിൽ വൃക്ഷം ചെറുതായിരിക്കും.
കലിയുഗത്തിന്റെ അവസാനമായ ഈ സമയം എത്ര വലിയ വൃക്ഷമായി മാറിയിരിക്കുന്നു, ഇപ്പോൾ
ഇതിന്റെ വിനാശവും തീർച്ചയായും ഉണ്ടാവണം. കുട്ടികൾ മനസ്സിലാക്കുന്നു ഇത് അതേ
മഹാഭാരത യുദ്ധമാണ്. ഈ സമയത്ത് തന്നെയാണ് ഗീതയുടെ ഭഗവാൻ രാജയോഗം പഠിപ്പിച്ചതും
ദേവീ ദേവതാ ധർമ്മത്തിന്റെ സ്ഥാപന ചെയ്തതും. സംഗമത്തിൽ തന്നെയാണ് അനേക
ധർമ്മങ്ങളുടെ വിനാശം, ഒരു ധർമ്മത്തിന്റെ സ്ഥാപന നടന്നിട്ടുണ്ടായിരുന്നത്.
കുട്ടികൾക്ക് ഇതും അറിയാം ഇന്നേയ്ക്ക് 5000 വർഷങ്ങൾക്ക് മുമ്പ് ഭാരതം
സ്വർഗ്ഗമായിരുന്നു വേറെ ഒരു ധർമ്മവും ഉണ്ടായിരുന്നില്ല. ഇങ്ങനെ പുതിയ
ലോകത്തിന്റെ സ്ഥാപന ചെയ്യാൻ ബാബ സംഗമത്തിൽ വരുന്നു. ഇപ്പോൾ ആ സ്ഥാപന
നടന്നുകൊണ്ടിരിക്കുകയാണ്. പഴയ ലോകം വിനാശമാകും. സത്യയുഗത്തിൽ ഒരേയൊരു
ഭാരതഖണ്ഡമായിരുന്നു വേറെ ഒരു ഖണ്ഡവുമുണ്ടായിരുന്നില്ല. ഇപ്പോഴാണെങ്കിൽ എത്ര
ഖണ്ഡമാണ്. ഭാരതഖണ്ഡവുമുണ്ട് പക്ഷെ ഇവിടെ ആദി സനാതന ദേവീ ദേവതാ ധർമ്മമില്ല. അത്
പ്രായേണ ലോപിച്ചു പോയിക്കഴിഞ്ഞു. ഇപ്പോൾ വീണ്ടും പരംപിതാ പരമാത്മാവ്
ബ്രഹ്മാവിലൂടെ സ്ഥാപന ചെയ്തുകൊണ്ടിരിക്കുകയാണ്. ബാക്കി എല്ലാ ധർമ്മവും
വിനാശമാകുന്നു. ഇതാണെങ്കിൽ ഓർമ്മ വെയ്ക്കണം സത്യത്രേതായുഗത്തിൽ വേറെ ഒരു ധർമ്മവും
രാജ്യവുമുണ്ടായിരുന്നില്ല ബാക്കി എല്ലാ ധർമ്മവും ഇപ്പോഴാണ് വന്നിരിക്കുന്നത്.
എത്ര ദു:ഖവും അശാന്തിയും മാറാ രോഗവുമാണ്. മഹാവിനാശകാരി മഹാഭാരത യുദ്ധവും അത്
തന്നെയാണ്. ഒരു ഭാഗത്ത് യൂറോപ്പ് വാസികളായ യാദവരുമുണ്ട്. 5000 വർഷങ്ങൾക്ക്
മുമ്പും ഇവർ മിസൈലുകൾ കണ്ടുപിടിച്ചിട്ടുണ്ടായിരുന്നു. കൗരവ
പാണ്ഡവരുമുണ്ടായിരുന്നു. പാണ്ഡവരുടെ ഭാഗത്ത് സ്വയം പരംപിതാ പരമാത്മാവായിരുന്നു
സഹായത്തിന്. എല്ലാവരോടും ഇതാണ് പറഞ്ഞത് ഗൃഹസ്ഥ വ്യവഹാരത്തിലിരുന്നും എന്നെ
ഓർമ്മിക്കുന്നതിലൂടെ നിങ്ങളുടെ പാപങ്ങൾ വർധിക്കുകയുമില്ല കഴിഞ്ഞ കാലത്തെ
വികർമ്മങ്ങൾ വിനാശമാവുകയും ചെയ്യും.
ഇപ്പോൾ ബാബ മനസ്സിലാക്കിത്തരികയാണ്, നിങ്ങൾ തന്നെയാണ് സത്യയുഗത്തിൽ
സതോപ്രധാനമായിരുന്ന ഭാരത വാസികൾ, ഈ സമയം 84 ജന്മങ്ങളെടുത്തെടുത്ത് ഇപ്പോൾ
നിങ്ങളുടെ ആത്മാവ് തമോപ്രധാനമായി മാറിയിരിക്കുകയാണ്. ഇനി എങ്ങനെ സതോപ്രധാനമായി
മാറും. എപ്പോൾ പതിത പാവനനായ എന്നെ അച്ഛനെ ഓർമ്മിക്കുന്നുവോ അപ്പോൾ സതോപ്രധാനമായി
മാറുന്നു. ഈ യോഗാഗ്നിയിലൂടെ തന്നെയേ പാപം ഭസ്മമാവുകയും ആത്മാവ് സതോപ്രധാനമായി
മാറുകയും ചെയ്യൂ. പിന്നീട് സ്വർഗ്ഗത്തിൽ 21 ജന്മത്തേയ്ക്ക് സമ്പത്ത് നേടും.
ബാക്കി ഈ പഴയ ലോകത്തിന്റെ വിനാശമാണെങ്കിൽ ഉണ്ടാവുക തന്നെ വേണം. ഭാരതം
സത്യയുഗത്തിൽ ശ്രേഷ്ഠാചാരി ആയിരുന്നു സൃഷ്ടിയുടെ തുടക്കത്തിൽ വളരെ കുറച്ച്
മനുഷ്യരേ ഉണ്ടായിരുന്നുള്ളൂ. ഭാരതം സ്വർഗ്ഗമായിരുന്നു, മറ്റൊരു
ഖണ്ഡവുമുണ്ടായിരുന്നില്ല. ഇപ്പോൾ മറ്റ് ധർമ്മങ്ങൾ വർദ്ധിച്ച് വർദ്ധിച്ച് വൃക്ഷം
ഇത്രയും വലുതായിരിക്കുകയാണ്, തമോപ്രധാന ജീർണ്ണാവസ്ഥയായിരിക്കുകയാണ്. ഇപ്പോൾ ഈ
തമോപ്രധാന വൃക്ഷത്തിന്റെ വിനാശവും പുതിയ ദേവീ ദേവതാ ധർമ്മത്തിന്റെ വൃക്ഷത്തിന്റെ
സ്ഥാപനയും തീർച്ചയായും ഉണ്ടാവണം. സംഗമത്തിൽ തന്നെയാണുണ്ടാവുക. ഇപ്പോൾ നിങ്ങൾ
സംഗമത്തിലാണ്. ആദി സനാതന ദേവീ ദേവതാ ധർമ്മത്തിന്റെ തൈ
നട്ടുകൊണ്ടിരിക്കുകയാണിപ്പോൾ. പതിത മനുഷ്യരെ ബാബ പാവനമാക്കി
മാറ്റികൊണ്ടിരിക്കുകയാണ്, അവർ വീണ്ടും ദേവതയായി മാറും. ആരാണോ ആദ്യ
നമ്പറിലായിരുന്നത് 84 ജന്മങ്ങളെടുത്തത്, അവർ തന്നെ വീണ്ടും ആദ്യ നമ്പറിൽ വരും.
ഏറ്റവും ആദ്യമാദ്യം ദേവീ ദേവതകളുടെ പാർട്ടായിരുന്നു. അവർ തന്നെയാണ് ആദ്യം
വേർപിരിഞ്ഞവർ. പിന്നീട് അവരുടെ തന്നെ പാർട്ടുണ്ടാവണമല്ലോ. സത്യയുഗത്തിൽ സർവ്വ
ഗുണ സമ്പന്നം തന്നെയാണ്.... ഇപ്പോൾ വികാരീ ലോകമാണ്, രാത്രിയുടെയും പകലിന്റെയും
വ്യത്യാസമുണ്ട്. ഇപ്പോൾ വികാരീ ലോകത്തെ നിർവികാരീ ലോകമാക്കി ആര് മാറ്റും.
വിളിക്കുന്നുമുണ്ട് പാവനമാക്കി മാറ്റുന്നവനേ വരൂ എന്ന്. ഇപ്പോൾ വന്നിരിക്കുകയാണ്.
ബാബ പറയുകയാണ് ഞാൻ നിങ്ങളെ നിർവികാരിയാക്കി മാറ്റി കൊണ്ടിരിക്കുകയാണ്. ഈ വികാരീ
ലോകത്തിന്റെ വിനാശത്തിന് വേണ്ടി യുദ്ധമുണ്ടാവണം. ഇപ്പോൾ അവർ പറയുകയാണ് ഒരു മതം
എങ്ങനെയുണ്ടാകും, എന്തുകൊണ്ടെന്നാൽ ഇപ്പോൾ അനേക മതമാണല്ലോ. ഇത്രയും അനേക
മതമതാന്തരങ്ങൾക്കുള്ളിൽ ഒരു മതത്തിന്റെ സ്ഥാപന ആര് ചെയ്യും. ബാബ മനസ്സിലാക്കി
തരുകയാണ് ഇപ്പോൾ ഒരു മതത്തിന്റെ സ്ഥാപന നടന്നുകൊണ്ടിരിക്കുകയാണ്. ബാക്കിയെല്ലാം
വിനാശമാകും. പാവനമായിരുന്ന ആദി സനാതന ദേവീ ദേവതാ ധർമ്മത്തിലുള്ളവർ, അവർ തന്നെ
വീണ്ടും 84 ജന്മം അനുഭവിച്ച് ഇപ്പോൾ പതിതമായിരിക്കുകയാണ്. വീണ്ടും ബാബ വന്ന്
ഭാരതവാസികൾക്ക് സ്വർഗ്ഗത്തിന്റെ സമ്പത്ത് നൽകികൊണ്ടിരിക്കുകയാണ് അർത്ഥം അസുരനിൽ
നിന്ന് ദേവതയാക്കികൊണ്ടിരിക്കുകയാണ്. നിങ്ങൾക്ക് ആർക്ക് വേണമെങ്കിലും
മനസ്സിലാക്കി കൊടുക്കാൻ സാധിക്കും ബാബ പറയുകയാണ് എന്നെ ഓർമ്മിക്കൂ എങ്കിൽ നിങ്ങൾ
പതിതത്തിൽ നിന്ന് പാവനമായി മാറും. ഇപ്പോൾ നിങ്ങൾ ജ്ഞാന ചിതയിലിരിക്കൂ.
ചിതയിലിരിക്കുന്നതിലൂടെ നിങ്ങൾ പാവനമായി മാറും. പിന്നീട് ദ്വാപരം മുതൽ രാവണ
രാജ്യമായത് കാരണം കാമചിതയിലിരുന്നിരുന്ന് ഭ്രഷ്ടാചാരിയായ ലോകമായിരിക്കുന്നു.
ഇന്നേക്ക് അയ്യായിരം വർഷം മുമ്പ് ദേവീ ദേവതകളുണ്ടായിരുന്നു. കുറച്ചു
പേരായിരുന്നു. ഇപ്പോൾ എത്ര ആസുരീയമായി. മറ്റ് ധർമ്മങ്ങളും കൂടിച്ചേർന്ന് വൃക്ഷം
വലുതായിരിക്കുന്നു. ബാബ മനസ്സിലാക്കി തരുന്നു വൃക്ഷം ജീർണ്ണിച്ചിരിക്കുകയാണ്.
ഇപ്പോൾ വീണ്ടും എനിക്ക് ഒരു മതത്തിന്റെ രാജ്യം സ്ഥാപിക്കണം. ഭാരതവാസികൾ
പറയുന്നുമുണ്ട് ഒരു ധർമ്മത്തിൽ ഒരു അഭിപ്രായമായിരിക്കും. ഇത് ഭാരതവാസി മറന്നു
പോയിരിക്കുകയാണ് സത്യയുഗത്തിൽ ഒരേയൊരു ധർമ്മം മാത്രമായിരുന്നു. ഇവിടെയാണെങ്കിലോ
അനേക ധർമ്മങ്ങളാണ്. ഇപ്പോൾ ബാബ വന്ന് വീണ്ടും ഒരു ധർമ്മം
സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങൾ കുട്ടികൾ രാജയോഗം പഠിച്ചുകൊണ്ടിരിക്കുകയാണ്.
തീർച്ചയായും ഭഗവാൻ തന്നെയാണ് രാജയോഗം പഠിപ്പിക്കുക. ഇതാർക്കും അറിയുകയില്ല.
പ്രദർശിനിയുടെ ഉദ്ഘാടനം ചെയ്യാൻ ആര് വരുന്നുവോ അപ്പോൾ അവർക്കും മനസ്സിലാക്കി
കൊടുക്കണം നിങ്ങൾ എന്തിന്റെ ഉദ്ഘാടനമാണ് ചെയ്യുന്നത്. ബാബ ഈ ഭാരതത്തെ
സ്വർഗ്ഗമാക്കികൊണ്ടിരിക്കുകയാണ്. ബാക്കി എല്ലാ നരകവാസികളും വിനാശമാകും.
വിനാശത്തിന് മുമ്പ് ആർക്ക് ബാബയിൽ നിന്ന് സമ്പത്തെടുക്കണമോ വന്ന് മനസ്സിലാക്കൂ.
ഈ ബി.കെ യുടെ ആശ്രമങ്ങൾ നിർദ്ദിഷ്ടസമയത്തേക്കുള്ള ക്ലാസാണ്, ഇവിടെ 7 ദിവസം
പതിവായി ക്ലാസ് കേൾക്കണം അതിലൂടെ 5 വികാരങ്ങൾ ഇല്ലാതെയാകണം. ദേവതകളിൽ ഈ 5
വികാരങ്ങളുണ്ടായിരിക്കുകയില്ല. ഇപ്പോൾ ഇവിടെ 5 വികാരങ്ങളെ ദാനം നൽകണം, അപ്പോൾ
ഗ്രഹപിഴ ഇല്ലാതാകും. ദാനം നൽകിയാൽ ഗ്രഹപിഴ മാറും. പിന്നീട് നിങ്ങൾ 16 കലാ
സമ്പൂർണ്ണരായി മാറും. ഭാരതം സത്യയുഗത്തിൽ 16 കലാ സമ്പൂർണ്ണമായിരുന്നു,
ഇപ്പോഴാണെങ്കിൽ ഒരു കലയുമില്ല. എല്ലാവരും പാപ്പരായിരിക്കുകയാണ്.
ആരെങ്കിലും സെന്റർ തുറക്കുവാൻ വന്നാൽ, പറയൂ, ഇവിടുത്തെ നിയമമാണ്, ബാബ പറയുന്നത്
5 വികാരങ്ങളുടെ ദാനം നൽകൂ എങ്കിൽ ഗ്രഹപിഴ മാറും. നിങ്ങൾ 16 കലാ സമ്പൂർണ്ണരായ
ദേവതയായി മാറും. പവിത്രതയ്ക്കനുസരിച്ച് പദവി നേടും. ബാക്കി അഥവാ ഏതെങ്കിലുമൊക്കെ
കല കുറവാണെങ്കിൽ ജന്മവും വൈകിയാവും എടുക്കുക. വികാരങ്ങളുടെ ദാനം നൽകുന്നത്
നല്ലതാണല്ലോ. ചന്ദ്ര ഗ്രഹണം ഉണ്ടാകുമ്പോൾ മുമ്പ് ബ്രാഹ്മണർ ദാനം
സ്വീകരിച്ചിരുന്നു. ഇപ്പോഴാണെങ്കിൽ ബ്രാഹ്മണർ വലിയ ആളുകളായി. ദരിദ്രരായ
പാവങ്ങളാണ് ഭിക്ഷ യാചിച്ചുകൊണ്ടിക്കുന്നത്, പഴയ വസ്ത്രം മുതലായവയും എടുക്കുന്നു.
വാസ്തവത്തിൽ ബ്രാഹ്മണർ പഴയ വസ്ത്രം എടുക്കുന്നില്ല, അവർക്ക് പുതിയത് നൽകുകയാണ്.
അതിനാൽ നിങ്ങളിപ്പോൾ മനസ്സിലാക്കി കൊടുക്കുകയാണ് ഭാരതം 16 കലാ
സമ്പൂർണ്ണമായിരുന്നു. ഇപ്പോൾ കലിയുഗമായിരിക്കുകയാണ്. 5 വികാരങ്ങളുടെ ഗ്രഹണം
ബാധിച്ചിരിക്കുകയാണ്. ഇപ്പോൾ നിങ്ങൾ ആരാണോ 5 വികാരങ്ങളെ ദാനം നൽകി ഈ അന്തിമ
ജന്മം പവിത്രമായിരിക്കുന്നത്, പുതിയ ലോകത്തിന്റെ അധികാരിയായി മാറും. സ്വർഗ്ഗത്തിൽ
വളരെ കുറച്ച് പേരെയുള്ളൂ. പിന്നീട് വൃദ്ധി പ്രാപിക്കുകയാണ്. ഇപ്പോഴാണെങ്കിൽ
വിനാശം മുന്നിൽ നിൽക്കുകയാണ്. ബാബ പറയുകയാണ് 5 വികാരങ്ങളെ ദാനം ചെയ്യുകയാണെങ്കിൽ
ഗ്രഹണം ഇല്ലാതാകും. ഇപ്പോൾ നിങ്ങൾക്ക് ശ്രേഷ്ഠാചാരിയായി സ്വർഗ്ഗത്തിന്റെ
സൂര്യവംശീ രാജ്യം നേടണം, അതിനാൽ മോശ കർമങ്ങളെ ഉപേക്ഷിക്കേണ്ടി വരും. 5
വികാരങ്ങളുടെ ദാനം നൽകൂ. തന്റെ ഹൃദയത്തോട് ചോദിക്കൂ ഞാൻ സർവ്വ ഗുണ സമ്പന്നം,
സമ്പൂർണ്ണ നിർവികാരി ആയോ? നാരദന്റെ ഉദാഹരണമുണ്ടല്ലോ. ഒരു വികാരമെങ്കിലും
ഉണ്ടെങ്കിൽ ലക്ഷ്മിയെ എങ്ങനെ വരിക്കാൻ സാധിക്കും. പരിശ്രമിച്ചുകൊണ്ടേയിരിക്കൂ,
അഴുക്കിനെ കത്തിച്ചുകൊണ്ടേയിരിക്കൂ. സ്വർണ്ണം ഉരുക്കുമ്പോൾ, ഉരുക്കി ഉരുക്കി
അഥവാ തീ അണഞ്ഞ് പോയാൽ അഴുക്ക് ഇളകി പോകില്ല, അതിനാൽ പൂർണ്ണമായും അഗ്നിയിൽ
ഉരുക്കുന്നു. പിന്നീട് അഴുക്ക് പോയതായി കാണുമ്പോൾ അച്ചിലേക്ക് ഇടുന്നു. ഇപ്പോൾ
സ്വയം ബാബ പറയുകയാണ് ഒരു വികാരത്തിലും പോകരുത്. തീവ്ര വേഗത്തിൽ പുരുഷാർത്ഥം
ചെയ്യൂ. ആദ്യം പവിത്രതയുടെ പ്രതിജ്ഞ ചെയ്യൂ. ബാബാ അങ്ങ് പാവനമാക്കാൻ
വന്നിരിക്കുകയാണ്, ഞങ്ങൾ ഒരിക്കലും വികാരത്തിലേയ്ക്ക് പോവുകയില്ല. ദേഹീ
അഭിമാനിയാകണം. ബാബ നമ്മൾ ആത്മാക്കൾക്ക് മനസ്സിലാക്കി തരുകയാണ്. ബാബ സുപ്രീം
ആത്മാവാണ്. നിങ്ങൾക്കറിയാം നമ്മൾ പതിതരാണ്. ആത്മാവിൽ തന്നെയാണ്
സംസ്ക്കാരമിരിക്കുന്നത്. ഞാൻ നിങ്ങളുടെ അച്ഛൻ നിങ്ങൾ ആത്മാക്കളോട്
സംസാരിക്കുകയാണ്.ആർക്കും ഇങ്ങനെ പറയാൻ സാധിക്കില്ല ഞാൻ നിങ്ങളുടെ അച്ഛൻ
പരമാത്മാവാണ് എന്ന്. ഞാൻ പാവനമാക്കുന്നതിന് വന്നിരിക്കുകയാണ്. നിങ്ങൾ ആദ്യമാദ്യം
സതോപ്രധാനമായിരുന്നു പിന്നീട് സതോ, രജോ, തമോയിൽ വന്നു. തമോപ്രധാന
മായിരിക്കുകയാണ്. ഈ സമയം 5 തത്വങ്ങളും തമോപ്രധാനമാണ് അതിനാൽ ദു:ഖം നൽകുകയാണ്.
ഓരോ വസ്തുവും ദു:ഖം നൽകുന്നു. ഇതേ തത്വം എപ്പോൾ സതോപ്രധാനമാകുന്നുവോ അപ്പോൾ സുഖം
നൽകുന്നു. അതിന്റെ പേര് തന്നെ ഇതാണ്-സുഖധാമം. ഇത് ദു:ഖധാമമാണ്. സുഖധാമം
പരിധിയില്ലാത്ത ബാബയുടെ സമ്പത്താണ്. ദു:ഖധാമം രാവണന്റെ സമ്പത്താണ്, ഇപ്പോൾ എത്ര
ശ്രീമതത്തിലൂടെ നടക്കുന്നുവോ, അത്രയും ഉയർന്നതായി മാറും. പിന്നീട് പ്രസിദ്ധമായി
മാറും കല്പകല്പം ഇവർ ഇതേ പുരുഷാർത്ഥം ചെയ്യുന്നവരാണ്. ഇത് കല്പ-കല്പത്തിന്റെ
കളിയാണ്. ആരാണോ കൂടുതൽ പുരുഷാർത്ഥം ചെയ്തു കൊണ്ടിരിക്കുന്നത് അവർ തങ്ങളുടെ
രാജ്യഭാഗ്യം എടുത്തുകൊണ്ടിരിക്കുകയാണ്. ശരിക്ക് പുരുഷാർത്ഥം ചെയ്തില്ലായെങ്കിൽ
മൂന്നാം തരത്തിലേയ്ക്ക് പോകും. പ്രജയിൽ പോലും എന്താവും എന്ന് പറയാൻ പറ്റില്ല.
ലൗകിക അച്ഛനും പറയാറുണ്ട് നീ എന്റെ പേര് ചീത്തയാക്കി, ഇറങ്ങിപോകൂ വീട്ടിൽ നിന്ന്.
പരിധിയില്ലാത്ത ബാബയും പറയുകയാണ് നിങ്ങൾക്ക് മായയുടെ അടി ഇങ്ങനെ ഏൽക്കും
സൂര്യവംശീ, ചന്ദ്രവംശിയിൽ വരികയേയില്ല. സ്വയം അവനവനെ ചാട്ടവാറ് കൊണ്ടടിക്കും.
ബാബയാണെങ്കിൽ പറയുകയാണ് അവകാശിയാകൂ. രാജ തിലകം നേടാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ
എന്നെ ഓർമ്മിക്കൂ മറ്റുള്ളവർക്കും ഓർമ്മയുണർത്തിക്കൂ എങ്കിൽ നിങ്ങൾ രാജാവാകും.
യഥാക്രമമായിരിക്കുമല്ലോ. ചില വക്കീൽമാർ ഓരോ കേസിന് ലക്ഷക്കണക്കിന് രൂപ
സമ്പാദിക്കുന്നുണ്ട് എന്നാൽ ചിലർക്കാണെങ്കിൽ നോക്കൂ ധരിക്കാൻ കോട്ട് പോലും
ഉണ്ടായിരിക്കില്ല. പുരുഷാർത്ഥ ത്തിലാണല്ലോ ആധാരം. നിങ്ങളും പുരുഷാർത്ഥം
ചെയ്യുകയാണെങ്കിൽ ഉയർന്ന പദവി നേടും. മനുഷ്യനിൽ നിന്ന് ദേവതയായി മാറണം.
അധികാരിയാകണമെങ്കിൽ ആകൂ, പ്രജയാകണമെങ്കിൽ ആകൂ. പ്രജയിലും വേലക്കാരനും മറ്റും ആകും.
വിദ്യാർത്ഥിയുടെ പെരുമാറ്റത്തിലൂടെ ടീച്ചർക്ക് മനസ്സിലാക്കാൻ പറ്റുന്നു. അത്ഭുതം
ഇതാണ് ആദ്യം വന്നവരേക്കാൾ പുറകേ വന്നവർ തീവ്രമായി പോകുന്നത്. എന്തുകൊണ്ടെന്നാൽ
ഇപ്പോൾ ദിനന്തോറും മികച്ച പോയിൻറുകൾ ലഭിച്ചു കൊണ്ടിരിക്കുകയാണ്. തൈ നട്ടുകൊണ്ടേ
പോവുകയാണ്. ആദ്യം വന്നവരാണെങ്കിൽ പലരും ഓടിപോയി. പുതിയവർ ഉണ്ടാവുകയാണ്. പുതിയ
പുതിയ പോയിൻറുകൾ ലഭിക്കുകയാണ്. വളരെ യുക്തിയോടെ മനസ്സിലാക്കി തരുകയാണ്. ബാബ
പറയുകയാണ് വളരെ ഗുഹ്യ-ഗുഹ്യമായ രമണീയ കാര്യങ്ങൾ കേൾപ്പിക്കുകയാണ്, അതിലൂടെ
നിങ്ങൾ ഉടൻ നിശ്ചയ ബുദ്ധിയായി മാറൂ. എന്റെ പാർട്ട് ഉള്ളതു വരേയ്ക്കും, നിങ്ങളെ
പഠിപ്പിച്ചുകൊണ്ടിരിക്കും. ഇതും ഡ്രാമയിലുള്ളതാണ്. എപ്പോൾ കർമ്മാതീത അവസ്ഥ
നേടുന്നുവോ അപ്പോൾ പഠിപ്പ് പൂർത്തിയാവും. കുട്ടികളും മനസ്സിലാക്കും. അവസാനം
പരീക്ഷയുടെ ഫലം അറിയുമല്ലോ. ഈ പഠിപ്പിലെ ഒന്നാമത്തെ വിഷയമാണ് പവിത്രതയുടെ. ഏതു
വരെ ബാബയുടെ ഓർമ്മയിരിക്കുന്നില്ലയോ, ബാബയുടെ സേവനം ചെയ്യുന്നില്ലയോ, അതുവരെ
വിശ്രമിക്കരുത്. നിങ്ങളുടെ യുദ്ധം തന്നെ മായയുമായാണ്. രാവണനെ കേവലം
കത്തിക്കുന്നുണ്ട് പക്ഷെ ഇതാരാണെന്ന് അറിയുന്നില്ല. ദസരയെല്ലാം ഒരുപാട്
ആഘോഷിക്കുന്നു. ഇപ്പോൾ നിങ്ങൾക്ക് അത്ഭുതം തോന്നുകയാണ് രാമഭഗവാന്റെ സീതാഭഗവതിയെ
തട്ടിക്കൊണ്ടു പോയി. പിന്നീട് കുരങ്ങന്മാരുടെ സേനയുണ്ടാക്കി. ഇങ്ങനെ
എപ്പോഴെങ്കിലും സംഭവിക്കുമോ? ഒന്നും തന്നെ മനസ്സിലാക്കുന്നില്ല. അതിനാൽ എപ്പോൾ
പ്രദർശിനിയിൽ വന്നാലും ആദ്യമാദ്യം പറയണം ഭാരതത്തിൽ ഈ ലക്ഷ്മീ നാരായണന്റെ
രാജ്യമായിരുന്നു. അപ്പോൾ എത്ര മനുഷ്യരുണ്ടായിരുന്നിരിക്കും. 5000 വർഷത്തിന്റെ
കാര്യമാണ്. ഇപ്പോൾ കലിയുഗമാണ്, അതേ മഹാവിനാശിയായ മഹാഭാരത യുദ്ധവുമുണ്ട്, ബാബ
വന്ന് രാജയോഗം പഠിപ്പിക്കുകയാണ്. വിനാശവും ഉണ്ടാകും. ഇവിടെ ഒരു ധർമ്മം ഒരു
അഭിപ്രായം അഥവാ ശാന്തി എങ്ങനെ ഉണ്ടാവാൻ സാധിക്കും. ഏകാഭിപ്രായമുണ്ടാകുന്നതിന്
വേണ്ടി എത്ര തല പുണ്ണാക്കുന്നുവോ അത്രയും തന്നെ യുദ്ധമുണ്ടാക്കുന്നു. ബാബ
പറയുകയാണ് ഇപ്പോൾ ഞാൻ പരസ്പരം യുദ്ധം ചെയ്യുന്ന എല്ലാവരുടെയും ഇടയ്ക്ക്
നിങ്ങൾക്ക് വെണ്ണ നൽകുകയാണ്. ബാബ മനസ്സിലാക്കി തരുകയാണ് ആര് ചെയ്യുന്നോ അവർ നേടും.
ചില ചില കുട്ടികൾക്ക് അച്ഛനേക്കാളും ഉയർന്നതാകാൻ സാധിക്കുന്നു. നിങ്ങൾ
എന്നെക്കാളും സമ്പന്നമായി വിശ്വത്തിന്റെ അധികാരിയായി മാറും ഞാൻ ആകുന്നില്ല. ഞാൻ
നിങ്ങൾ കുട്ടികളുടെ നിഷ്കാമ സേവനം ചെയ്യുന്നു ഞാൻ ദാതാവാണ്. ഇങ്ങനെയാരും
മനസ്സിലാക്കരുത് ഞാൻ ശിവബാബയ്ക്ക് 5 രൂപ കൊടുക്കുകയാണ്. എന്നാൽ ശിവബാബയിൽ നിന്ന്
5 കോടി സ്വർഗ്ഗത്തിലെടുക്കുന്നു. അപ്പോൾ ഇത് കൊടുക്കലാണോ. അഥവാ
മനസ്സിലാക്കുകയാണ് ഞാൻ കൊടുക്കുന്നു, ഇത് ശിവബാബയോടുള്ള വലിയ അപമാനമാണ്
ചെയ്യുന്നത്. ബാബ നിങ്ങളെ എത്ര ഉയർന്നതാക്കുന്നു. നിങ്ങൾ 5 രൂപ ശിവബാബയുടെ
ഖജനാവിൽ ഇടുന്നു. ബാബ നിങ്ങൾക്ക് 5 കോടി നൽകുന്നു. കക്കയിൽ നിന്ന് വജ്ര
സമാനമാക്കി മാറ്റുന്നു. ഇങ്ങനെ ഒരിക്കലും സംശയം ഉണ്ടാവരുത് ഞാൻ ശിവബാബയ്ക്ക്
കൊടുത്തു. ബാബ എത്ര ഭോലാനാഥനാണ്. ഒരിക്കലും ഈ ചിന്ത വരരുത് ഞങ്ങൾ ബാബയ്ക്ക്
കൊടുക്കുകയാണ്. ഇല്ല, ശിവബാബയിൽ നിന്ന് 21 ജന്മത്തേയ്ക്ക് സമ്പത്തെടുക്കുകയാണ്.
ശുദ്ധസങ്കല്പത്തോടെയല്ല നൽകിയതെങ്കിൽ എങ്ങനെ സ്വീകരിക്കും. എല്ലാ കാര്യങ്ങളുടെയും
ബോധം ബുദ്ധിയിൽ വെയ്ക്കണം. ഈശ്വാരാർത്ഥം ദാനം ചെയ്യുന്നു, ഈശ്വരൻ എന്താ
ഭിക്ഷക്കാരനായിട്ടാണോ? അല്ല, മനസ്സിലാക്കുകയാണ് നമുക്ക് അടുത്ത ജന്മത്തിൽ
ലഭിക്കും. ബാബയിപ്പോൾ നിങ്ങൾക്ക് കർമ്മം, അകർമ്മം, വികർമ്മത്തിന്റെ ഗതിയിരുന്ന്
മനസ്സിലാക്കി തരുകയാണ്. ഇവിടെ എന്ത് കർമ്മം ചെയ്താലും വികർമ്മം തന്നെയേ ആവൂ
എന്തുകൊണ്ടെന്നാൽ രാവണ രാജ്യമാണ്. സത്യയുഗത്തിൽ കർമ്മം അകർമ്മമായി മാറുന്നു.
ഞാൻ ഇപ്പോൾ നിങ്ങളെ ആ ലോകത്തിലേയ്ക്ക് ട്രാൻസ്ഫർ ചെയ്യുകയാണ്, അവിടെ നിങ്ങളിൽ
നിന്ന് വികർമ്മമേ ഉണ്ടാവുകയില്ല. ഒരുപാട് കുട്ടികളുണ്ടാവും പിന്നെ നിങ്ങളുടെ
പൈസ കൊണ്ട് വന്നിട്ട് എന്ത് ചെയ്യും. ഞാൻ വിവരമില്ലാത്ത ആഭരണവ്യാപാരിയല്ല,
ഉപയോഗമില്ലാതെ എടുത്താൽ അത് പിന്നെ നിറച്ച് നൽകേണ്ടി വരും. ഞാൻ പക്കയായ സ്വർണ്ണ
വ്യാപാരിയാണ്. പറയും ആവശ്യമില്ല. ശരി
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ
പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. തീവ്ര
വേഗത്തിൽ പുരുഷാർത്ഥം ചെയ്ത് വികാരങ്ങളുടെ കറയെ യോഗത്തിന്റെ അഗ്നിയിൽ ഉരുക്കി
കളയണം. പവിത്രതയുടെ പൂർണ്ണമായ പ്രതിജ്ഞ ചെയ്യണം.
2. കർമ്മം, അകർമ്മം,
വികർമ്മത്തിന്റെ ഗതിയെ ബുദ്ധിയിൽ വെച്ച് തന്റേതെല്ലാം പുതിയ ലോകത്തിലേയ്ക്ക്
വേണ്ടി ട്രാൻസ്ഫർ ചെയ്യണം.
വരദാനം :-
ശ്രീമതത്തിന്റെ ആധാരത്തിൽ സന്തോഷത്തിന്റെയും ശക്തിയുടെയും സഫലതയുടെയും അനുഭവം
ചെയ്യുന്ന സർവ്വപ്രാപ്തി സമ്പന്നരായി ഭവിക്കട്ടെ.
സ്വയത്തെ ട്രസ്റ്റിയെന്ന്
മനസ്സിലാക്കി നടക്കുന്ന, ശ്രീമതത്തിൽ അല്പം പോലും തന്നിഷ്ടമോ അന്യന്റെ
അഭിപ്രായമോ കലർത്താത്ത കുട്ടികൾക്ക് നിരന്തരമായ സന്തോഷത്തിന്റെയും ശക്തിയുടെയും
സഫലതയുടെയും അനുഭവമുണ്ടാകുന്നു. പുരുഷാർത്ഥം അഥവാ പ്രയത്നം കുറവാണെങ്കിലും
പ്രാപ്തി കൂടുതലുണ്ടാകം, അപ്പോൾ പറയാം യഥാർത്ഥ ശ്രീമതമനുസരിച്ച് നടക്കുന്നവർ.
പക്ഷെ മായ ഈശ്വരീയ മതത്തിൽ തന്നിഷ്ടമോ അന്യന്റെ അഭിപ്രായമോ റോയൽ രൂപത്തിൽ
കലർത്തിക്കളയുന്നു, അതിനാൽ സർവ്വപ്രാപ്തികളുടെയും അനുഭവമുണ്ടാകുന്നില്ല. ഇതിന്
വേണ്ടി തിരിച്ചറിവിന്റെയും നിർണ്ണയം ചെയ്യുന്നതിന്റെ യും ശക്തി ധാരണ ചെയ്യൂ
എങ്കിൽ ചതിക്കപ്പെടുകയില്ല.
സ്ലോഗന് :-
ബാലകനും
ഒപ്പം അധികാരിയും അവരാണ് ആരാണോ തപസ്യയുടെ ബലത്തിലൂടെ ഭാഗ്യവിധാതാവായ ബാബയെ
തന്റേതാക്കി മാറ്റുന്നത്.
അവ്യക്ത സൂചന-
പരോപകാരത്തിന്റെ ഭാവനയിലൂടെ സമ്പന്നരായി അപകാരിക്കും ഉപകാരം ചെയ്യൂ.
സന്തുഷ്ടരെ
സന്തുഷ്ടരാക്കുക, സ്നേഹിക്ക് സ്നേഹം കൊടുക്കുക, സഹയോഗികളോടൊപ്പം സഹയോഗിയാകുക-
ഇത് മഹാവീരതയൊന്നുമല്ല. എന്നാൽ ആര് എത്ര തന്നെ അസഹയോഗി ആയാലും തന്റെ
സഹയോഗത്തിന്റെ ശക്തിയിലൂടെ അസഹയോഗിയെ സഹയോഗിയാക്കി മാറ്റുക ഇതിനെയാണ് മഹാവീരത
എന്ന് പറയുന്നത്. ബലഹീനരെ ബലഹീനരെന്ന് കരുതി ഉപേക്ഷിക്കരുത്. മറിച്ച് അവർക്ക്
ബലം നൽകി ബലവാനാക്കൂ, ബലഹീനരെ ഹൈജമ്പ് ചെയ്യാൻ യോഗ്യരാക്കൂ അപ്പോൾ പറയാം മഹാവീരൻ
അഥവാ സർവ്വർക്കും ഉപകാരം ചെയ്യുന്നവർ.