സംഗമത്തിലെ ബാങ്കിൽ
സൈലെൻസിന്റെ ശക്തിയും ശ്രേഷ്ഠ കർമ്മവും ശേഖരിക്കൂ, ശിവമന്ത്രത്തിലൂടെ ഞാൻ എന്ന
ഭാവം പരിവർത്തനമാക്കൂ.
ഇന്ന് ബാപ്ദാദ
നാനാഭാഗത്തേയും കുട്ടികളുടെ സ്നേഹം കാണുകയാണ്. താങ്കൾ എല്ലാവരും സ്നേഹത്തിന്റെ
വിമാനത്തിലാണ് ഇവിടെ എത്തിച്ചേർന്നിരിക്കുന്നത്. ഈ സ്നേഹത്തിന്റെ വിമാനം വളരെ
സഹജമായി സ്നേഹിയുടെ അടുത്തേക്ക് എത്തിക്കും. ബാപ്ദാദ കാണുന്നുണ്ട് ഇന്ന്
വിശേഷമായി എല്ലാ ലവ് ലീനരായ ആത്മാക്കൾ പരമാത്മ സ്നേഹത്തിന്റെ ഊഞ്ഞാലിൽ
ആടിക്കൊണ്ടിരിക്കുന്നു. ബാപ്ദാദയും നാനാഭാഗത്തുമുള്ള കുട്ടികളുടെ സ്നേഹത്തിൽ
ലയിച്ചിരിക്കുകയാണ്. ഈ പരമാത്മ സ്നേഹം ബാബയ്ക്ക് സമാനം സഹജമായി അശരീരി
ആക്കുന്നതാണ്. വ്യക്ത ഭാവത്തിന് ഉപരിയായി അവ്യക്ത സ്ഥിതിയിൽ അവ്യക്ത സ്വരൂപത്തിൽ
സ്ഥിതി ചെയ്യിപ്പിക്കുന്നതാണ്. ബാപ്ദാദയും ഓരോ കുട്ടിയേയും സമാന സ്ഥിതിയിൽ കണ്ടു
സന്തോഷിക്കുകയാണ്.
ഇന്നത്തെ ദിവസം എല്ലാ
കുട്ടികളും ശിവരാത്രി,ശിവജയന്തി ബാബയുടെയും തന്റെയും ജന്മദിനം ആഘോഷിക്കാൻ
വന്നിരിക്കുകയാണ്. ബാബയും ദാദയും രണ്ടുപേരും അവരവരുടെ വതനത്തിൽ നിന്ന്
കുട്ടികളായ നിങ്ങളുടെ ജന്മദിനം ആഘോഷിക്കാൻ വന്നിരിക്കുകയാണ്. മുഴുവൻ കല്പത്തിലും
ഈ ജന്മദിവസം ബാബയുടെയും താങ്കളുടെയും വേറിട്ടതും വളരെ പ്രീയപ്പെട്ടതുമാണ്.
ഭക്തരും ഈ ഉത്സവം വളരെ ഭാവനയോടെയും സ്നേഹത്തോടെയും ആഘോഷിക്കുന്നു. ഈ ദിവ്യ
ജന്മത്തിൽ ഏതൊരു ശ്രേഷ്ഠ അലൗകീക കർമ്മമാണോ ചെയ്തിട്ടുള്ളത്, ഇപ്പോഴും
ചെയ്യുന്നുണ്ട്. ഭക്തരുടെ അതിശയമാണ് അവർ ഓർമ്മചിഹ്നത്തിന്റെ രൂപത്തിൽ
അല്പകാലത്തേയ്ക്ക് അല്പസമയത്തേയ്ക്കാണെങ്കിലും ആഘോഷിക്കുന്നത്.ഓർമ്മചിഹ്നം
ആഘോഷിക്കുന്നവരെയും ഓർമ്മ ചിഹ്നം ഉണ്ടാക്കുന്നവരെയും നോക്കൂ എത്ര അതിശയമാണ്. അവർ
കോപ്പി ചെയ്യുന്നതിൽ സമർത്ഥരാണ് താങ്കളുടെ തന്നെ ഭക്തർ ആണല്ലോ. താങ്കളുടെ
ശ്രേഷ്ഠതയുടെ ഫലം ഓർമ്മ ചിഹ്നം ഉണ്ടാക്കുന്നവർക്ക് വരദാന രൂപത്തിൽ
കിട്ടിയിട്ടുണ്ട്. താങ്കൾ ഒരു ജന്മത്തിലേക്ക് ഒരു തവണ വ്രതം എടുക്കുന്നു,
സമ്പൂർണ്ണ പവിത്രതയുടേത്. കോപ്പി ചെയ്തിട്ടുണ്ട് ഒരു ദിവസത്തേയ്ക്ക് പവിത്രതയുടെ
വ്രതം എടുക്കുന്നു. താങ്കളുടേത് മുഴുവൻ ജന്മത്തിന്റെ ഭക്ഷണത്തിന്റെ വ്രതം ആണ്
അവർ ഒരു ദിവസത്തെ വ്രതം എടുക്കുന്നു. ബാപ്ദാദ ഇന്ന് അമൃതവേളയിൽ
നോക്കുകയായിരുന്നു നിങ്ങളുടെ ഭക്തരും നിസാരമല്ല. അവരുടെയും വിശേഷത
നല്ലതായിരുന്നു. നിങ്ങൾക്ക് എല്ലാവർക്കും മുഴുവൻ ജന്മത്തിലേക്കും പക്കാ വ്രതമാണ്
ഭക്ഷണത്തിന്റെ ആയാലും, മനസ്സിന്റെ സങ്കലപ്പത്തിന്റെ പവിത്രതയുടേത്,വാക്കിന്റെ,
കർമ്മത്തിന്റെ സംബന്ധ സമ്പർക്കത്തിൽ വരുമ്പോൾ കർമ്മത്തിന്റെ മുഴുവൻ ജന്മത്തിന്റെ
പക്കാ വ്രതം എടുത്തിട്ടുണ്ടോ? എടുത്തോ അതോ കുറച്ച് കുറച്ചാണോ എടുത്തത്? പവിത്രത
ബ്രാഹ്മണ ജീവിതത്തിന്റെ ആധാരമാണ്. പൂജ്യരാകുന്നതിന്റെ ആധാരമാണ്. ശ്രേഷ്ഠ
പ്രാപ്തിയുടെ ആധാരമാണ്. ഏതൊക്കെ ഭാഗ്യവാൻ ആത്മാക്കൾ ആണോ ഇവിടെ എത്തിയിട്ടുള്ളത്
അവർ പരിശോധിക്കൂ നാല് പ്രകാരത്തിലെയും പവിത്രമാകുന്നതിന്റെ ജന്മത്തിന്റെ ഉത്സവം,
ബ്രഹ്മചര്യത്തിന്റെ പവിത്രത മാത്രമല്ല, മനസ്സ് വാക്ക് കർമ്മം സംബന്ധ
സമ്പർക്കത്തിൽ ഉള്ള പവിത്രത.ഇതിന്റെ പക്കാ വ്രതം എടുത്തിട്ടുണ്ടോ?
എടുത്തിട്ടുണ്ടോ? എടുത്തിട്ടുണ്ടോ? ആരാണോ പക്കാ എടുത്തിട്ടുള്ളത്, കുറച്ച് പക്കാ
അല്ലാത്തത് അല്ല,അവർ കൈ ഉയർത്തൂ.പക്കയാണോ?എത്രമാത്രം പക്കയാണ്? ആരെങ്കിലും
കുലുക്കിയാൽ കുലുങ്ങുമോ? കുലുങ്ങുമോ? കുലുങ്ങുകയില്ല?ഇടയ്ക്കിടയ്ക്ക് മായ
വരുന്നുണ്ടോ, അതോ ഇല്ലയോ, മായയ്ക്ക് വിട നൽകിയില്ലേ? അതോ ഇടയ്ക്കിയടയ്ക്ക് അവധി
കൊടുത്തിട്ടുണ്ടോ, വന്നുപോകുന്നു! പരിശോധിക്കൂ പക്കാ വ്രതമാണോ എടുത്തത്? സദാ
കാലത്തേക്കുള്ള വ്രതം എടുത്തോ? അതോ ഇടയ്ക്കിടയ്ക്ക് ഉള്ള വ്രതം ആണോ? ഇടയ്ക്ക്
കുറവ്, ഇടയ്ക്ക് കൂടുതൽ, ചിലപ്പോൾ പക്കാ ചിലപ്പോൾ പക്കാ അല്ലാത്തത് അങ്ങനെ
അല്ലല്ലോ! കാരണം ബാപ്ദാദയോട് സ്നേഹത്തിന്റെ കാര്യത്തിൽ എല്ലാവരും നൂറ്
ശതമാനത്തിലും കൂടുതൽ സമ്മതിക്കുന്നുണ്ട്. ബാപ്ദാദ ചോദിക്കുകയാണ് ബാബയോട് എത്ര
സ്നേഹം ഉണ്ട്? എല്ലാവരും വളരെ ഉന്മേഷത്തോടെയും ഉത്സാഹത്തോടെയുമാണ് കൈ
ഉയർത്തുന്നത്. സ്നേഹത്തിൽ ശതമാനം കുറച്ച് പേരുടേതാണ് ഉള്ളത്, കൂടുതൽ പേർക്കും
സ്നേഹം ഉണ്ട്.ഏതുപോലെ സ്നേഹത്തിൽ പാസ് ആണോ, ബാപ്ദാദ സമ്മതിക്കുന്നു കൂടുതൽ പേരും
സ്നേഹത്തിൽ പാസ് ആണ്, എന്നാൽ പവിത്രതയുടെ വ്രതത്തിൽ നാല് രൂപത്തിലും മനസ്സാ വാചാ
കർമ്മണാ, സംബന്ധ സമ്പർക്കത്തിൽ നാലു രൂപത്തിലും സമ്പൂർണ്ണ പവിത്രതയുടെ വ്രതം
പാലിക്കുന്നതിൽ ശതമാനം വരുന്നുണ്ട്. ഇപ്പോൾ ബാപ്ദാദ എന്താണ് ആഗ്രഹിക്കുന്നത്?
ബാപ്ദാദ ഇതാണ് ആഗ്രഹിക്കുന്നത് സമാനമാകുന്നതിന്റെ ഏതൊരു പ്രതിജ്ഞയാണോ
ചെയ്തിട്ടുള്ളത്, ഓരോ കുട്ടിയുടെയും മുഖത്തിലൂടെ ബാബയുടെ മൂർത്തി കാണപ്പെടണം.
ഓരോ വാക്കും ബാബയ്ക്ക് സമാനമായ വാക്കുകൾ ആയിരിക്കണം, ബാപ്ദാദയുടെ വാക്കുകൾ
വരദാനമായി മാറും. താങ്കൾ എല്ലാവരും ഇത് പരിശോധിക്കണം,ഞങ്ങളുടെ മുഖത്തിലൂടെ
ബാബയുടെ രൂപം കാണുന്നുണ്ടോ? ബാബയുടെ രൂപം എന്താണ്?സമ്പന്നം. ഓരോ കാര്യത്തിലും
സമ്പന്നം.അതുപോലെ ബാബയുടെ ഓരോ കുട്ടിയുടെയും നയനങ്ങൾ, ഓരോ കുട്ടിയുടെയും മുഖം
ബാബയ്ക്ക് സമാനമായോ? സദാ പുഞ്ചിരിക്കുന്ന മുഖം ആണോ? അതോ ചിലപ്പോൾ ചിന്തയുടേത്,
ചിലപ്പോൾ വ്യർത്ഥ സങ്കല്പങ്ങളുടെ നിഴൽ ഉള്ളത്, ചിലപ്പോൾ ഉദാസീനമായിരിക്കുന്നത്,
ചിലപ്പോൾ വളരെ പരിശ്രമത്തിന്റേത്, അങ്ങനെയുള്ള മുഖം അല്ലല്ലോ? സദാ റോസാ പുഷ്പം,
ചിലപ്പോൾ റോസാ പുഷ്പം പോലെ വിടർന്ന മുഖവും ചിലപ്പോൾ മറ്റെന്തെങ്കിലും ആയി
മാറരുത്, കാരണം ബാപ്ദാദ ഈ ജന്മം എടുക്കുമ്പോൾ തന്നെ പറഞ്ഞിട്ടുള്ളതാണ് ഈ
ശ്രേഷ്ഠ ജീവിതത്തിൽ മായ നിങ്ങളെ നേരിടും.മായയുടെ ജോലിയാണ് വരുക, സദാ പവിത്രതയുടെ
വ്രതം എടുക്കുന്ന ആത്മാക്കളായ നിങ്ങളുടെ ജോലിയാണ് മായയെ ദൂരെ നിന്ന് തന്നെ
ഓടിക്കുക.
ബാപ്ദാദ കണ്ടു പല
കുട്ടികളും മായയെ ദൂരെ നിന്ന് ഓടിക്കുന്നില്ല, മായ വരുന്നുണ്ട്, വരാൻ
അനുവദിക്കുന്നു, അർത്ഥമാണ് മായയുടെ പ്രഭാവത്തിൽ വരുന്നു. ദൂരെ നിന്ന്
ഓടിച്ചില്ലെങ്കിൽ മായയ്ക്കും ശീലമായി മാറും, കാരണം മായ മനസ്സിലാക്കും ഇവിടെ
എന്നെ ഇരിക്കാൻ അനുവദിക്കും, ഇരിക്കാൻ അനുവദിക്കുന്നതിന്റെ അടയാളമാണ് മായ
വരുന്നത്,മായ ആണ് എന്ന് ചിന്തിക്കുന്നുണ്ട്, എങ്കിലും എന്താണ്
ചിന്തിക്കുന്നത്?ഇപ്പോൾ സമ്പൂർണ്ണമായില്ലല്ലോ, ആരും സമ്പൂർണമായിട്ടില്ല. ഇപ്പോൾ
ആയികൊണ്ടിരിക്കുകയാണ്, ആയി മാറും, ആകും ആകും എന്ന് പറയുമ്പോൾ ഇരിക്കുന്നത്
മായയുടെ സ്വഭാവമാകുന്നു. ഇന്ന് ജന്മദിനം ആഘോഷിക്കുകയാണ്, ബാബയും ആശിർവ്വാദങ്ങൾ
ആശംസകൾ തന്നുകൊണ്ടിരിക്കുന്നു, ബാബ ഓരോ കുട്ടിയേയും അവസാനത്തെ നമ്പറിൽ ഉള്ള
കുട്ടിയേയും ഏത് രൂപത്തിൽ കാണാനാണ് ആഗ്രഹിക്കുന്നത്? അവസാനത്തെ നമ്പറും
ബാബയ്ക്ക് പ്രീയപ്പെട്ടതാണ്! ബാബ അവസാനത്തെ നമ്പറിൽ ഉള്ള കുട്ടിയെയും സദാ റോസാ
പുഷ്പമായി കാണാനാണ് ആഗ്രഹിക്കുന്നത്, വിടർന്നിരിക്കുന്നത്. വാടിയത് അല്ല.
വടിപോകുന്നതിന്റെ കാരണമാണ് കുറച്ച് അലസത. ആയിക്കൊള്ളും,ചെയ്തു കൊള്ളും,
എത്തിക്കൊള്ളും.... ഈ ഭാഷ താഴേക്ക് വീഴ്ത്തുന്നതാണ്. പരിശോധിക്കൂ എത്ര സമയം
കഴിഞ്ഞു പോയി, ഇപ്പോൾ സമയത്തിന്റെ സമീപതയുടെയും, പെട്ടെന്ന് നടക്കുന്നതിന്റെയും
സൂചന ബാപ്ദാദ നൽകിയതാണ്, തന്നുകൊണ്ടിരിക്കുകയാണ് എന്നല്ല, നൽകി
കഴിഞ്ഞതാണ്.അങ്ങനെയുള്ള സമയത്തിനു വേണ്ടി എവർറെഡിയും അലർട്ടും ആയിരിക്കേണ്ടത്
ആവശ്യമാണ്. അലേർട്ട് ആയിരിക്കുന്നതിനായി പരിശോധിക്കൂ നമ്മുടെ മനസ്സും ബുദ്ധിയും
സദാ ക്ലീനും ക്ലീയറും ആണോ? ക്ലീൻ ആയിരിക്കണം, ക്ലിയർ ആകണം. ഇതിനായി സമയത്തിനു
മേൽ വിജയം പ്രാപ്തമാക്കുന്നതിനായി മനസ്സിലും, ബുദ്ധിയിലും ക്യാച്ചിങ്ങ് പവറും
ടച്ചിങ് പവറും രണ്ടും ആവശ്യമാണ്. അങ്ങനെയുള്ള സാഹചര്യങ്ങൾ വരാൻ പോകുന്നു മനസ്സും
ബുദ്ധിയും ക്ലീൻനും ക്ലീയറും ആയിരിക്കണം ബാബയുടെ സൂചനകൾ, നിർദ്ദേശങ്ങൾ,
ശ്രീമത്ത് ഏതാണോ ലഭിക്കുന്നത്,അത് ക്യാച്ച് ചെയ്യാൻ കഴിയണം. ടച്ച് ആകും ഇത്
ചെയ്യേണ്ടതാണ്, ഇത് ചെയ്യാൻ പാടില്ല.അതിനാൽ ബാപ്ദാദ മുൻപും കേൾപ്പിച്ചതാണ്,
വർത്തമാന സമയത്ത് സൈലെൻസിന്റെ ശക്തി എത്ര സാധിക്കുമോ അത്രയും തന്റെയടുത്ത്
ശേഖരിക്കും. എപ്പോൾ ആഗ്രഹിക്കുന്നുവോ, എങ്ങനെ ആഗ്രഹിക്കുന്നുവോ മനസ്സിനെയും
ബുദ്ധിയെയും നിയന്ത്രിക്കാൻ സാധിക്കണം.സ്വപ്നത്തിൽ പോലും വ്യർത്ഥ സങ്കൽപ്പങ്ങൾ
സ്പർശിക്കരുത്. അങ്ങനെയുള്ള മനസ്സിന്റെ നിയന്ത്രണം വേണം അതുകൊണ്ടാണ് ചൊല്ലുള്ളത്
മനസ്സിനെ ജയിക്കുന്നവർ ജഗത്തിനെ ജയിക്കും. ഏതുപോലെയാണോ സ്ഥൂലമായ
കർമ്മേന്ദ്രിയങ്ങൾ കൈകൾ എവിടെ ആഗ്രഹിക്കുന്നുവോ എപ്പോൾ വരെ ആഗ്രഹിക്കുന്നുവോ
അപ്പോൾ ഓർഡർ അനുസരിച്ച് ചലിപ്പിക്കാൻ കഴിയും.അതുപോലെ മനസ്സിന്റെയും ബുദ്ധിയുടെയും
നിയന്ത്രണ ശക്തി നിരന്തരം ആത്മാവിൽ ഇമെർജ്ജ് ആയിരിക്കണം. യോഗത്തിന്റെ സമയം
അനുഭവം ഉണ്ടാകുന്നുണ്ട് കർമ്മത്തിന്റെ സമയത്ത്, വ്യവഹാരത്തിന്റെ സമയത്ത്
സംബന്ധത്തിന്റെ സമയത്ത് അനുഭവം കുറയുന്നു,അങ്ങനെയാകരുത്.പെട്ടെന്നാണ് പേപ്പർ
വരുന്നത് കാരണം ഫൈനൽ റിസൾട്ടിന് മുൻപ് ഇടയ്ക്കിടയ്ക്ക് പേപ്പർ നൽകാറുണ്ട്.
ജന്മദിനത്തിൽ പ്രത്യേകമായി
എന്ത് ചെയ്യും? സൈലെൻസിന്റെ ശക്തി എത്രമാത്രം ശേഖരിക്കുമോ, ഒരു സെക്കന്റിൽ
മധുരമായ നിശ്ശബ്ദതയുടെ അനുഭൂതിയിലേക്ക് ലയിച്ച് ചേരൂ,സയൻസും സൈലെൻസും, സയൻസും
അതിയിലേക്ക് പോയ്കൊണ്ടിരിക്കുകയാണ്. സയൻസിന് മേൽ സൈലെൻസിന്റെ ശക്തിയുടെ വിജയം
പരിവർത്തനം ചെയ്യും.സൈലെൻസിന്റെ ശക്തിയിലൂടെ ദൂരെ ഇരിക്കുന്ന ഏതെങ്കിലും
ആത്മാവിന് സഹയോഗം നൽകാൻ കഴിയും, സകാശ് നൽകാൻ കഴിയും. അലഞ്ഞുതിരിയുന്ന മനസ്സിനെ
ശാന്തമാക്കാൻ കഴിയും. ബ്രഹ്മബാബയെ കണ്ടിട്ടുണ്ട് ഏതെങ്കിലും അനന്യരായ കുട്ടികൾ
കുറച്ച് കുഴപ്പത്തിലോ ശാരീരിക കർമ്മ കണക്കിൽ ഇരികുകയാണെങ്കിൽ അതിരാവിലെ
എഴുന്നേറ്റ് കുട്ടിയ്ക്ക് സൈലെൻസിന്റെ ശക്തിയുടെ സകാശ് നൽകും, കുട്ടികളും അത്
അനുഭവം ചെയ്തിരുന്നു. അന്തിമത്തിൽ ഈ സൈലെൻസിന്റെ സേവനത്തിന്റെ സഹയോഗം നൽകേണ്ടി
വരും.സാഹചര്യം അനുസരിച്ച് ഇത് വളരെ ശ്രദ്ധിക്കണം,സൈലെൻസിന്റെ ശക്തി അല്ലെങ്കിൽ
തന്റെ ശ്രേഷ്ഠ കർമ്മത്തിന്റെ ശക്തി ശേഖരിക്കുവാനുള്ള ബാങ്ക് ഇപ്പോൾ മാത്രമാണ്
തുറക്കുന്നത്, വേറെ ഒരു ജന്മത്തിലും സമ്പാദ്യത്തിന്റെ ബാങ്ക് ഉണ്ടാകില്ല. ഇപ്പോൾ
സമ്പാദിച്ചില്ലെങ്കിൽ പിന്നെ ബാങ്ക് പോലും ഉണ്ടാകില്ല, എവിടെ ശേഖരിക്കും! അതിനാൽ
ശേഖരണത്തിന്റെ ശക്തി എത്രമാത്രം ശേഖരിക്കണമോ അത്രയും ചെയ്യാൻ സാധിക്കും.
ലോകത്തിലുള്ളവർ പറയാറുണ്ട് എന്ത് ചെയ്യണമെങ്കിലും ഇപ്പോൾ
ചെയ്യൂ.ചിന്തിക്കാനുള്ളത് ചിന്തിക്കൂ.ഇപ്പോൾ എന്ത് ചിന്തിച്ചാലും ആ ചിന്ത,
ചിന്ത കാണും, സമയത്തിന്റെ പരിധി സമീപത്ത് വരുമ്പോൾ ചിന്ത പശ്ചാത്താപത്തിന്റെ
രൂപത്തിലേക്ക് മാറും അതിനാൽ ബാപ്ദാദ മുൻപേ തന്നെ സൂചന നൽകുകയാണ്. സൈലെൻസിന്റെ
ശക്തി, എന്ത് സംഭവിച്ചാലും ഒരു സെക്കന്റിൽ സൈലെൻസിലേക്ക് ലയിച്ച് ചേരൂ.
പുരുഷാർത്ഥം ചെയ്തുകൊണ്ടിരിക്കുകയാണ് എന്നാവരുത്! സമ്പാദിക്കുന്നതിന്റെ
പുരുഷാർത്ഥം ഇപ്പോഴാണ് ചെയ്യാൻ കഴിയുന്നത്.
ബാപ്ദാദയ്ക്ക് കുട്ടികളോട്
സ്നേഹം ഉണ്ട്, ബാപ്ദാദ ഓരോ കുട്ടിയേയും കൂടെ കൊണ്ട് പോകാനാണ് ആഗ്രഹിക്കുന്നത്.
ഏതൊരു പ്രതിജ്ഞയാണോ കൂടെ ഇരിക്കും,കൂടെ നടക്കും.... ഈ പ്രതിജ്ഞ നിറവേറ്റാനായി
സമാനമായി കൂടെ നടക്കും. കേൾപ്പിച്ചതല്ലേ ഡബിൾ വിദേശികൾക്ക് കൈയ്യിൽ കൈ കോർത്തത്
നടക്കുന്നത് ഇഷ്ടമാണ്, ശ്രീമത്താകുന്ന കയ്യിൽ കൈ കൊടുക്കണം, ബാബയുടെ ശ്രീമത്ത്
തന്നെയാണ് നിങ്ങളുടെ വഴി ഇതിനെയാണ് കൈയ്യിൽ കൈയ്യ് എന്ന് പറയുന്നത്. എങ്കിൽ ശരി
ഇന്ന് ജന്മദിനത്തിന്റെ ഉത്സവം ആഘോഷിക്കാൻ വന്നിരിക്കുകയല്ലേ!ബാപ്ദാദയ്ക്കും
സന്തോഷമാണ് എന്റെ കുട്ടികൾ, ബാബയ്ക്ക് അഭിമാനമാണ് എന്റെ കുട്ടികൾ സദാ ലഹരിയിൽ
ഇരുന്ന് ഉത്സവം ആഘോഷിച്ചുകൊണ്ടിരിക്കുകയാണ്. ദിവസവും ഉത്സവം ആഘോഷിക്കാറുണ്ടോ അതോ
വിശേഷ ദിവസങ്ങളിൽ ആണോ? സംഗമയുഗം തന്നെ ഉത്സവമാണ്. യുഗം ഉത്സവത്തിന്റേതാണ്. വേറെ
ഒരു യുഗവും സംഗമയുഗം പോലെ അല്ല. എല്ലാവർക്കും ഉന്മേഷവും ഉത്സാഹവുമില്ലേ നമ്മൾ
സമാനരാകുക തന്നെ വേണം. ഉണ്ടോ?ആകുക തന്നെ വേണം,അതോ നോക്കട്ടെ, ആകും, ചെയ്യും,
അങ്ങനെയല്ലല്ലോ? ആരാണോ കരുതുന്നത് ആകുക തന്നെ വേണം അവർ കൈ ഉയർത്തൂ. ആകുക തന്നെ
വേണം, ത്യാഗം ചെയ്യണം,തപസ്യ ചെയ്യണം.എന്ത് ത്യാഗം ചെയ്യേണ്ടി വരും
തയ്യാറാണോ?ഏറ്റവും വലിയ ത്യാഗം ഏതാണ്?ത്യാഗം ചെയ്യുന്നതിൽ ഏറ്റവും വലിയ ഒരു
വാക്കാണ് വിഘ്നമുണ്ടാക്കുന്നത്. ത്യാഗം, തപസ്യ വൈരാഗ്യം, പരിധിയില്ലാത്ത
വൈരാഗ്യം, ഇതിൽ ഒരു വാക്കാണ് വിഘ്നമുണ്ടാകുന്നത്. അറിയാമോ ആ വാക്ക് ഏതാണ്?ഞാൻ,
ദേഹബോധത്തിന്റെ ഞാൻ. അത് കൊണ്ടാണ് ബാപ്ദാദ പറഞ്ഞത് ഏതുപോലെ ഇപ്പോൾ എന്റെ എന്ന്
പറയുമ്പോൾ ആദ്യം എന്താണ് ഓർമ്മയിൽ വരുന്നത്? എന്റെ ബാബ. എന്റെ ബാബ
വരുന്നുണ്ടല്ലോ! എന്റേത് വേറെ എന്തൊക്കെ ചെയ്താലും എന്റേത് എന്ന് പറയുന്നത്
സ്വഭാവമായി കഴിഞ്ഞല്ലോ, ആദ്യമേ ബാബയാണ് വരുന്നത്.അതുപോലെ ഞാൻ എന്ന് പറയുമ്പോൾ
എന്റേത് മറക്കുകയില്ല, എപ്പോഴെങ്കിലും ആരെയെങ്കിലും എന്റേത് എന്ന് പറയുമ്പോൾ
ബാബ എന്ന വാക്ക് വരുന്നുണ്ട്, അതുപോലെ ഞാൻ എന്ന് പറയുമ്പോൾ ആദ്യം ആത്മാവ്
ഓർമ്മയിൽ വരണം. ഞാൻ ആരാണ്? ആത്മാവ്. ആത്മാവാകുന്ന ഞാൻ ഇത്
ചെയ്തുകൊണ്ടിരിക്കുന്നു. ഞാനും എന്റേതും, പരിധിയുള്ളത് മാറി പരിധിയില്ലാത്തത്
ആകണം.സാധിക്കുമോ?സാധിക്കുമോ? തലയാട്ടു. സ്വഭാവമാക്കൂ.ഞാൻ എന്ന് പറയുമ്പോൾ ഉടനെ
വരണം ആത്മാവ്. ഞാൻ എന്ന ഭാവം വരുമ്പോൾ ഒരു വാക്ക് ഓർമ്മ വേണം
ചെയ്യിപ്പിക്കുന്നത് ആരാണ്? ബാബ ചെയ്യിപ്പിക്കുന്നവനായി ചെയ്യിപ്പിച്ച്
കൊണ്ടിരിക്കുകയാണ്. പ്രവർത്തികൾ ചെയ്യുന്ന സമയത്ത് ചെയ്യിപ്പിക്കുന്നവൻ എന്ന
വാക്ക് ഓർമ്മയുണ്ടായിരിക്കണം. ഞാൻ എന്ന ഭാവം വരില്ല. എന്റെ ചിന്തകൾ, എന്റെ
ഡ്യൂട്ടി, ഡ്യൂട്ടിയുടെയും വളരെ ലഹരി ഉണ്ടാകുന്നുണ്ട്. എന്റെ ഡ്യൂട്ടി... പക്ഷെ
നല്കുന്നവനായ ദാതാവ് ആരാണ്! ഈ ഡ്യൂട്ടികൾ പ്രഭുവിന്റെ ദാനമാണ്.പ്രഭുവിന്റെ
ദാനത്തെ ഞാൻ എന്ന് കരുതുക, ചിന്തിക്കൂ നല്ലതാണോ?
ബാപ്ദാദ ഒരു സ്ഥാനത്ത്
നിന്ന് ഇപ്പോൾ റിസൾട്ട് ആഗ്രഹിക്കുകയാണ്. ഈ ഒരു മാസം ഇതുപോലെ നാച്വറൽ നേച്ചർ
ആക്കൂ, നാച്വറൽ നേച്ചർ പെട്ടെന്ന് മാറുകയില്ല. നേച്വറൽ നേച്ചർ ആക്കൂ,
പറഞ്ഞിരുന്നതാണല്ലോ- സദാ താങ്കളുടെ മുഖത്തിലൂടെ ബാബയുടെ ഗുണം കാണപ്പെടണം,
ചലനത്തിൽ കൂടി ബാബയുടെ ശ്രീമത്ത് കാണപ്പെടണം.സദാ പുഞ്ചിരിക്കുന്ന മുഖം ആകണം. സദാ
സന്തുഷ്ടമായിരിക്കുകയും സന്തുഷ്ടയാക്കുന്നതിന്റെയും പ്രവൃത്തി ചെയ്യണം.ഓരോ
കർമ്മത്തിലും കർമ്മത്തിന്റെയും യോഗത്തിന്റെയും ബാലൻസ് വേണം. പല കുട്ടികളും
ബാപ്ദാദയ്ക്ക് വളരെ നല്ല കാര്യങ്ങൾ കേൾപ്പിച്ച് കൊടുക്കുന്നുണ്ട്, എന്താണ്
പറയുന്നത് എന്ന് പറയട്ടെ? എന്റെ സ്വഭാവമാണ്,വേറെ ഒന്നുമില്ല, എന്റെ സ്വഭാവം
ഇതാണ്. ഇപ്പോൾ ബാപ്ദാദ എന്ത് പറയും?എന്റെ സ്വഭാവമാണ്? എന്റെ സംസാരം അങ്ങനെയാണ്,
ചിലർ ഇങ്ങനെ പറയുന്നു, ദേഷ്യപ്പെട്ടില്ലല്ലോ, എന്റെ ശബ്ദം കുറച്ച് കൂടുതൽ ആണ്,
കുറച്ച് ഉച്ചത്തിലാണ്, ദേഷ്യപ്പെട്ടതല്ല,ഉച്ചത്തിലുള്ള സംസാരമാണ്. നോക്കൂ,എത്ര
മധുരമധുരമായ കാര്യങ്ങൾ ആണ്. ഏതാണോ എന്റെ സ്വഭാവം എന്ന് നിങ്ങൾ പറയുന്നത് ഈ
പറയുന്നത് പോലും തെറ്റാണ്. എന്റെ സ്വഭാവം ഇത് രാവണന്റെ സ്വഭാവമാണോ,അതോ താങ്കളുടെ
സ്വഭാവമാണോ?താങ്കളുടെ നേച്ചർ അനാദി കാലത്തും,ആദി കാലത്തും, പൂജ്യ കാലത്തിൽ
ഉള്ളതുമാണോ യഥാർത്ഥ നേച്ചർ. രാവണന്റെ വസ്തുവിനെ എന്റേത് എന്റേത് എന്ന്
പറയുകയാണല്ലോ അതിനാൽ പോകുന്നില്ല. അന്യ വസ്തുവിനെ സ്വന്തമാക്കി
വച്ചിരിക്കുകയല്ലേ, അന്യരുടെ ഏതെങ്കിലും വസ്തു തന്റെയടുത്ത് സൂക്ഷിച്ച്
വയ്ക്കുകയാണെങ്കിൽ, ഒളിപ്പിച്ച് വയ്ക്കുകയാണെങ്കിൽ നല്ലതായി കണക്കാകുമോ?
രാവണന്റെ സ്വഭാവത്തെ, അന്യരുടെ സ്വഭാവം അതിനെ എന്റേത് എന്ന് പറയുന്നത്
എന്തിനാണ്?വളരെ അഭിമാനത്തോടെ പറയുന്നു എന്റെ ദോഷമല്ല, എന്റെ സ്വഭാവമാണ്.
ബാപ്ദാദയെയും സന്തോഷിപ്പിക്കാൻ പരിശ്രമിക്കുന്നുണ്ട്.ഇപ്പോൾ ഇതിന്റെ സമാപ്തി
സമരോഹം ചെയ്യണം! ചെയ്യുമോ?ചെയ്യുമോ? നോക്കൂ ഹൃദയത്തിൽ നിന്ന് പറയൂ, മനസ്സ്
കൊണ്ട് ചെയ്യണം, എവിടെയാണോ മനസ്സ് ഉള്ളത് അവിടെ എല്ലാം സാധ്യമാകും. മനസ്സ്
കൊണ്ട് അംഗീകരിക്കൂ ഇത് എന്റെ സ്വഭാവം അല്ല.ഇത് അന്യരുടെ വസ്തുവാണ്, അത്
വയ്ക്കരുത്. താങ്കൾ മർജ്ജീവ ആയില്ലേ. താങ്കളുടെ ബ്രാഹ്മണ നേച്ചർ ആണോ അതോ പഴയ
നേച്ചർ ആണോ? മനസ്സിലായോ ബാപ്ദാദ എന്താണ് ആഗ്രഹിക്കുന്നതെന്ന്? മനസ്സിനെ
രസിപ്പിക്കുന്നതിനു ആഘോഷിക്കൂ,നൃത്തം ചെയ്യൂ, കളിക്കൂ എന്നാൽ... എന്നാൽ എന്താണ്?
സർവ്വതും ചെയ്തിട്ടും സമാനമാകണം സമാനമാകാതെ കൂടെ പോകുന്നത് എങ്ങനെ! കസ്റ്റമസിൽ,
ധർമ്മരാജപുരിയിൽ നിൽക്കേണ്ടി വരും, കൂടെ പോകാൻ കഴിയില്ല. ദാദിമാർ പറയൂ, ഒരു
മാസത്തെ റിസൾട്ട് നോക്കട്ടെ! നോക്കട്ടെ? പറയൂ, നോക്കട്ടെ? ഒരു മാസം ശ്രദ്ധ
കൊടുക്കുമോ? ഒരു മാസം ശ്രദ്ധ കൊടുക്കുകയാണെങ്കിൽ സ്വാഭാവമായി മാറും. മാസത്തിൽ
ഒരു ദിവസം പോലും കളയരുത്.നല്ലതാണ്, ദാദിമാർ ചുമതല എടുക്കുന്നുണ്ട്.എല്ലാവരും
ഒന്നിച്ച് ചേർന്ന് പരസ്പരം ശുഭഭാവനയുടെയും ശുഭകാമനയുടെയും കൈ വിടർത്തൂ. ഏതുപോലെ
ആരെങ്കിലും വീഴുകയാണെങ്കിൽ അവരെ കൈ കൊണ്ട് സ്നേഹത്തോടെ എഴുന്നേൽപ്പിക്കുന്നു,
എങ്കിൽ ശുഭഭാവനയുടെയും ശുഭകാമനയുടെയും കൈ, പരസ്പരം സഹയോഗം നൽകി മുന്നോട്ട്
കൊണ്ട്പോയ്കൊണ്ടിരിക്കൂ. അല്ലെ? നിങ്ങൾ പരിശോധിയ്ക്കുന്നത് മാത്രം കുറയുന്നു,
ചെയ്തതിനു ശേഷം പരിശോധിക്കുന്നു,കഴിഞ്ഞില്ലേ!ആദ്യം ചിന്തിക്കൂ, പിന്നീട്
ചെയ്യൂ.ആദ്യമേ ചെയ്യൂ പിന്നീട് ചിന്തിക്കരുത്. ചെയ്തേ പറ്റൂ.
ശരി. ഇപ്പോൾ ബാപ്ദാദ ഏത്
ഡ്രിൽ ചെയ്യിപ്പിക്കാനാണ് ആഗ്രഹിക്കുന്നത്? ഒരു സെക്കന്റിൽ ശാന്തിയുടെ ശക്തി
സ്വരൂപമായി മാറൂ. ഏകാഗ്രമായ ബുദ്ധിയും, ഏകാഗ്രമായ മനസ്സും.മുഴുവൻ ദിവസത്തിലും
ഇടയ്ക്ക് ഇടയ്ക്ക് ഒരു സെക്കന്റ് എടുത്ത് അഭ്യാസം ചെയ്യൂ. സൈലെൻസിന്റെ സങ്കൽപം
ചെയ്തു സ്വരൂപമായി. ഇതിനായി സമയം ആവശ്യമില്ല. ഒരു സെക്കന്റിന്റെ അഭ്യാസം ചെയ്യൂ,
സൈലെൻസ്. ശരി.
നാനാഭാഗത്തുമുള്ള ജന്മ
ഉത്സവം ആഘോഷിക്കുന്ന മഹാൻ ആത്മാക്കൾക്ക് സദാ ഉത്സാഹത്തിലിരിക്കുകയും
സംഗമയുഗത്തിലെ ഉത്സവം ആഘോഷിക്കുകയും ചെയ്യുന്ന, അങ്ങനെയുള്ള സർവ്വ
ഉന്മേഷത്തിന്റെയും ഉത്സാഹത്തിന്റെയും ചിറകുകളാൽ പറക്കുന്ന കുട്ടികൾക്ക്, സദാ
മഹാവീരന്മാരായ കുട്ടികൾക്ക്, സദാ സമാനരാകുന്നതിന്റെ ഉത്സാഹത്തെ സാകാര രൂപത്തിൽ
കൊണ്ട് വരുന്ന ഫോളോ ഫാദർ ചെയ്യുന്ന കുട്ടികൾക്ക്, സദാ പരസ്പരം സ്നേഹിയും
സഹയോഗിയുമായി ധൈര്യം ഉണ്ടാക്കുന്ന ബാബയുടെ സഹായത്തിന്റെ വരദാനം നേടിത്തരുന്ന
വരദാനികളായ കുട്ടികൾക്ക്, മഹാദാനികളായ കുട്ടികൾക്ക് ബാപ്ദാദയുടെ സ്നേഹസ്മരണകളും
കോടി കോടി കോടി കോടിമടങ്ങു ആശംസകൾ,ആശംസകൾ.
വരദാനം :-
സദാ
ഏകാന്തതയിലും സ്മരണയിലും മുഴുകി ഇരിക്കുന്ന പരിധിയില്ലാത്ത വാനപ്രസ്ഥിയായി
ഭവിക്കട്ടെ
വർത്തമാന സമയമനുസരിച്ച്
താങ്കൾ എല്ലാവരും വാനപ്രസ്ഥ അവസ്ഥയുടെ സമീപത്താണ്. വാനപ്രസ്ഥികൾ ഒരിക്കലും
പാവകളുടെ കളി കളിക്കില്ല. അവർ സദാ ഏകാന്തതയിലും സമരണയിലും ആയിരിക്കും. താങ്കൾ
എല്ലാവരും പരിധിയില്ലാത്ത വാനപ്രസ്ഥികൾ സദാ ഒന്നിന്റെ അന്ത്യത്തിൽ അർത്ഥം
നിരന്തരം ഏകാന്തതയിലിരിക്കൂ, ഒപ്പം ഒന്നിന്റെ സ്മരണ ചെയ്തുകൊണ്ട് സ്മൃതി
സ്വരൂപമാകൂ.എല്ലാ കുട്ടികളെയും പ്രതി ബാപ്ദാദ ഈ ശുഭ ആശയാണ് വയ്ക്കുന്നത് ഇപ്പോൾ
ബാബയും കുട്ടികളും സമാനരാകണം. സദാ ഓർമ്മയിൽ മുഴുകിയിരിക്കണം. സമാനമാകുന്നതാണ്
ലയിച്ച് ചേരുന്നത് ഇതാണ് വാനപ്രസ്ഥ സ്ഥിതിയുടെ അടയാളം.
സ്ലോഗന് :-
താങ്കൾ
ധൈര്യത്തിന്റെ ഒരു ചുവട് വയ്ക്കുമ്പോൾ ബാബ സഹായത്തിന്റെ ആയിരം ചുവട് വയ്ക്കും.
അവ്യക്ത സൂചന- ഇപ്പോൾ
സമ്പന്നവും കർമ്മാതീതവും ആകുന്നതിന്റെ ധ്വനി മുഴക്കൂ.
എല്ലാവരുടെയും മുഖത്തിൽ
നിന്ന് ബാബയ്ക്കായി ഒരു ശബ്ദമാണ് വരുന്നത് എന്റെ ബാബ അതുപോലെ താങ്കളും ഓരോ
ശ്രേഷ്ഠ ആത്മാവിനെ പ്രതിയും ഈ ശുഭ ഭാവന വേണം, അനുഭവം ഉണ്ടാകണം. ഓരോരുത്തരിലും
നിന്ന് എന്റേതാണെന്ന അനുഭവം ഉണ്ടാകണം. ഓരോരുത്തരും മനസിലാക്കണം ഇവർ എന്റെ
ശുഭചിന്തകരും, സഹയോഗികളും സേവനത്തിലെ കൂട്ടകാരും ആണ്.ഇതിനെയാണ് പറയുന്നത്
ബാപ്സമാൻ, കർമ്മാതീത സ്ഥിതിയുടെ സിംഹാസനസ്ഥർ.
സൂചന:- ഇന്ന് മാസത്തിലെ
മൂന്നാമത്തെ ഞായറാഴ്ചയാണ്, എല്ലാ രാജയോഗി തപസ്വി സഹോദരി സഹോദരന്മാർ സന്ധ്യ
സമയത്ത് 6.30 മുതൽ 7.30 വരെ പ്രത്യേകമായി യോഗ അഭ്യാസ സമയത്ത് തന്റെ ലൈറ്റ്
മൈറ്റ് സ്വരൂപത്തിൽ സ്ഥിതി ചെയ്യണം, ഭ്രുകുടിയുടെ മധ്യത്തിൽ ബാപ്ദാദയുടെ ആഹ്വാനം
ചെയ്തു കൊണ്ട്, കമ്പയിന്റ് സ്വരൂപത്തിന്റെ അനുഭവം ചെയ്യണം നാനാഭാഗത്തും
ലൈറ്റിന്റെയും മൈറ്റിന്റെയും കിരണങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ സേവനം ചെയ്യണം.