22.03.26    Avyakt Bapdada     Malayalam Murli    07.04.2009     Om Shanti     Madhuban


കാരണം എന്ന വക്കിൽ നിന്ന് മുക്തമായിരുന്ന്, പെരുമാറ്റത്തിലൂടെയും മുഖത്തിലൂടെയും മുക്തി നൽകുന്ന മുക്തി ദാതാവാകൂ, സേവനത്തിന്റെ ഉന്മേഷവും ഉത്സാഹത്തോടും ഒപ്പം സദാ പരിധിയില്ലാത്ത വൈരാഗ്യ വൃത്തിയിലിരിക്കൂ.


ഇന്ന് ബാപ്ദാദ നാനാഭാഗത്തുമുള്ള ഡബിൾ യജമാനനായ ഓരോ കുട്ടിയേയും കാണുകയാണ്. ഒന്ന് ബാബയുടെ സർവ്വ ഖജനാവുകളുടെയും അധികാരിയാണ്, രണ്ടാമതായി സ്വരാജ്യത്തിന്റെ അധികാരികളാണ്. രണ്ടിന്റെയും അധികാരം ഓരോ കുട്ടികൾക്കും ബാബയിലൂടെ കിട്ടിയിട്ടുള്ളതാണ്. ബാലകനും യജമാനനുമാണ്. എന്റെ ബാബ എന്ന് പറയുമ്പോൾ ബാബയും എന്റെ കുട്ടി എന്ന് വിളിക്കുന്നു, അതിനാൽ ബാലകനും യജമാനനും രണ്ടിന്റെയും അനുഭവം ഉണ്ട്.

ഇന്ന് ധാരാളം കുട്ടികൾ വന്നിട്ടുണ്ട്, ഇത് ഈ വർഷത്തിന്റെ അവസാനത്തെ ഊഴമാണ്. ഇന്ന് ബാപ്ദാദ ഓരോരുത്തരുടെയും പുരുഷാർത്ഥം പരിശോധിച്ചു. അപ്പോൾ എന്താണ് കണ്ടതെന്ന് പറയൂ. ഓരോരുത്തരും സ്വയത്തോട് ചോദിക്കണം എന്റെ പുരുഷാർത്ഥം എന്താണ്? എല്ലാ കുട്ടികളെയും കണ്ടപ്പോൾ ബാപ്ദാദ സന്തോഷിച്ചു, പക്ഷെ ബാബയ്ക്ക് ഒരു പ്രതീക്ഷയുണ്ട്. അതെന്താണെന്നു പറയട്ടെ! ബാബയുടെ ആഗ്രഹം നിറവേറ്റുമല്ലോ! ഒരു ആഗ്രഹം മാത്രമേയുള്ളു, പറയട്ടെ! വളരെ നല്ലത്. ചെറിയ ആഗ്രഹമാണ്, അതാണ് ഇന്ന് മുതൽ ഒരു വാക്ക് മാറ്റൂ, ആവർത്തിച്ചു താഴേക്ക് ഇറക്കുന്ന ആ വാക്ക് ഏതാണ്? കാരണം. ഈ കാരണം എന്ന വാക്കിനെ പരിവർത്തനമാക്കി നിവാരണം എന്ന വാക്ക് സദാ ധാരണ ചെയ്യൂ, ഇപ്പോൾ നിങ്ങളുടെ സേവനം ഏതാണ്? എല്ലാവരുടെയും പ്രശ്നങ്ങളുടെ കാരണം പരിഹരിച്ച്, നിവാരണം ചെയ്ത് നിർവ്വാണധാമത്തിലേക്ക് പോകണം,കാരണം നിങ്ങൾ എല്ലാവരും മുക്തിദാതാവാണ്. മറ്റുള്ളവർക്കും മുക്തി കൊടുക്കുന്നവരാകുമ്പോൾ സ്വയം കാരണത്തിന് നിവാരണം ഉണ്ടാക്കണം അപ്പോൾ മറ്റുള്ളവർക്ക് മുക്തി കൊടുക്കാൻ കഴിയും, നിർവ്വാണത്തിലേക്ക് അയയ്ക്കാൻ കഴിയൂ. അപ്പോൾ ഈ ഒരു വാക്കിന്റെ വ്യത്യാസം കൊണ്ട് വരാൻ ബുദ്ധിമുട്ടാണോ അതോ സഹജമാണോ?ചിന്തിക്കൂ.

ഇപ്പോൾ വന്നിരിക്കുന്നവരും, അതാത് സ്ഥലങ്ങളിൽ നിന്ന് കാണുകയും കേൾക്കുകയും ചെയ്യുന്നവരുമായിട്ടുള്ള എല്ലാവരിൽ നിന്നും ബാബ ഒരു വാക്കിന്റെ പരിവർത്തനമാണ് ആഗ്രഹിക്കുന്നത്, കാരണം താഴെയിറക്കുന്നത് കാരണം ആണ്. പകുതി കല്പം കാരണത്തിലായിരുന്നു, ഇപ്പോൾ അത് പരിഹരിക്കാനുള്ള സമയമാണ്. നിവാരണവും നിർവ്വാണവും, മുക്തി. ഇന്ന് ബാബയ്ക്ക് ഇത് നൽകാനുള്ള ധൈര്യം ഉണ്ടോ? അവസാനത്തെ അവസരമാണല്ലോ, എല്ലാവരും ഉന്മേഷത്തോടെ ഉത്സാഹത്തോടെ വന്നിരിക്കുകയാണ്,ബാപ്ദാദ എല്ലാവർക്കും ആശംസകൾ നൽകുകയാണ്. ഉറങ്ങുന്നതിലും ഭക്ഷണം കഴിക്കുന്നതിനും ബുദ്ധിമുട്ടുകൾ ഉണ്ട്,എങ്കിലും എല്ലാവരും സ്നേഹത്തോടെയിരിക്കുന്നു, സ്നേഹത്തിന്റെ വിമാനമാണ് നിങ്ങളെയെല്ലാം മധുബനിലേക്ക് കൊണ്ട് വന്നത്. എല്ലാവരുടെയും സ്നേഹം കണ്ടു ബാപ്ദാദ ഓരോരുത്തർക്കും ഹൃദയത്തിൽ നിന്ന് ദശലക്ഷക്കണക്കിനു ഹൃദയത്തിന്റെ സ്നേഹം നൽകുന്നു. സ്നേഹത്തിൽ നിങ്ങൾ എന്താണ് ചെയ്യുന്നത്? ആരോടാണോ സ്നേഹമുള്ളത് അവർക്ക് സ്നേഹത്തോടെ സമ്മാനം നൽകുന്നു.ഇന്ന് ബാപ്ദാദ ഈ കാരണം എന്ന വാക്ക് സമ്മാനമായി എടുക്കാൻ ആഗ്രഹിക്കുന്നു. ബാപ്ദാദയുടെ ഈ ആഗ്രഹം പൂർത്തിയാക്കണം! അല്ലെ,പിന്നെ കൈ ഉയർത്തൂ, ഇവിടെ ഉപേക്ഷിച്ചിട്ട് പോകണം. ഈ ഗേറ്റിൽ നിന്ന് പുറത്ത് കടക്കുമ്പോൾ കാരണം എന്ന വാക്ക് ഇല്ലാതാക്കണം. അബദ്ധത്തിൽ വന്നാലും ബാബയ്ക്ക് നൽകിയ വസ്തു സൂക്ഷിപ്പ്മുതലാണ്. സൂക്ഷിക്കാൻ ഏൽപ്പിച്ചത് എന്താണ് ചെയ്യുന്നത്,അത് തിരികെ എടുക്കുമോ?എല്ലാവരും ദൃഢ സങ്കൽപം എടുത്തോ?എടുത്തോ? വീണ്ടും കൈ ഉയർത്തുക. പുറകിലുള്ളവർ കൈ ഉയർത്തുക.( ഇന്ന് ശാന്തിവനത്തിൽ ഏകദേശം 28-29 ആയിരം സഹോദരി സഹോദരന്മാർ അകത്തും പുറത്തും ഇരുന്നു മുരളി കേൾക്കുന്നു, എല്ലാവരും കൈകൾ വീശുന്നു) നല്ലത്, വളരെ നല്ലത്.കാരണം ഇപ്പോൾ സമയമനുസരിച്ച് നിങ്ങളുടെയടുത്ത് ക്യു നിൽക്കും. എന്തിനാണ് ക്യു നിൽക്കുന്നത്?ഹേ മുക്തി ദാതാവേ മുക്തി നൽകൂ. അപ്പോൾ മുക്തി നൽകുന്ന മുക്തി ദാതാക്കളായ നിങ്ങൾ ഇപ്പോൾ ഈ ഒരു വാക്കിൽ നിന്ന് മുക്തമാകൂ അപ്പോൾ മുക്തി നൽകാൻ കഴിയും. ഈ വർഷത്തെ ഗൃഹപാഠം മുക്തരാകുകയും മുക്തി കൊടുക്കുകയും ചെയ്യുന്നതാകണം എന്നാണ് ബാപ്ദാദ ആഗ്രഹിക്കുന്നത്.കാരണം പ്രശ്നങ്ങൾ ദിനം പ്രതി വർദ്ധിക്കുന്നു. അതിനാൽ പ്രശ്നങ്ങൾ പരിഹാരമായി മാറണം. പ്രശ്നങ്ങൾ പരിഹരിക്കാൻ പരിശ്രമവും സമയവും ചിലവഴിക്കുന്നില്ല. നിങ്ങളുടെ ഭക്തരുടെയും കാലത്തിന്റെയും വിളി കേൾക്കാൻ കഴിയുന്നില്ലേ! ഇപ്പോൾ സമയമനുസരിച്ച് എന്ത് മാറ്റങ്ങളാണ് ആവശ്യമായി വരുന്നത്? ഇപ്പോൾ എല്ലാവരും അനുഭവി മൂർത്തികളായി ഏതെങ്കിലുമൊക്കെ അനുഭവങ്ങൾ ചെയ്യേണ്ടത് ആവശ്യമാണ്.മുക്തിദാതാവിന്റെ മക്കളായ നിങ്ങളാണ് മുക്തി നൽകുന്നതെന്ന് നിങ്ങളുടെ മുഖത്തിലും പെരുമാറ്റത്തിലും വ്യക്തമായി കാണണമെന്ന് ബാബ ആഗ്രഹിക്കുന്നു. നിങ്ങളുടെ മസ്തകത്തിൽ തിളങ്ങുന്ന നക്ഷത്രത്തിന്റെ അനുഭവം ഉണ്ടാകണം. സംസാരത്തിലൂടെ മാത്രമല്ല,മുഖത്തിലൂടെ അനുഭവം ഉണ്ടാകണം,കാരണം അനുഭവം കൂടുതൽ അടുപ്പിക്കുന്നു.അതിനാൽ നിങ്ങളുടെ മുഖത്തിലൂടെയും പെരുമാറ്റത്തിലൂടെയും ഈ അനുഭവം കാണിക്കുക. സയൻസിന്റെ ഉപകരണങ്ങൾ അനുഭവം നൽകുന്നു ഏതുപോലെ ഇപ്പോൾ വേനൽ കാലത്ത് ചൂടിന്റെയും തണുപ്പിന്റെയും അനുഭവം ചെയ്യുന്നു.ശാസ്ത്ര ഉപകരണങ്ങൾ അനുഭവം നൽകുമ്പോൾ സൈലെൻസിന്റെ ശക്തിയ്ക്കും, ശക്തിയുടെ അനുഭവം ചെയ്യിപ്പിക്കാൻ കഴിയില്ലേ! അനുഭവത്തിന്റെ സ്ഥിതിയിൽ സ്ഥിതി ചെയ്ത് കണ്ണുകളിലും മസ്തകതിയും കൂടി ഏതെങ്കിലുമൊക്കെ ശക്തിയുടെ അനുഭവം ചെയ്യിപ്പിക്കൂ ബാപ്ദാദ എല്ലാ കുട്ടികളിൽ നിന്നും ഇതാണ് ആഗ്രഹിക്കുന്നത്. കേട്ട കാര്യങ്ങൾ കേൾക്കുമ്പോൾ നല്ലതായി തോന്നും,പക്ഷെ ഏതെങ്കിലും സമസ്യകൾ വരുമ്പോൾ മറന്നുപോകുകയും ചെയ്യുന്നു. പക്ഷെ അനുഭവം ജീവിതകാലം മുഴുവൻ മറക്കാനാവാത്തതായി തടരും.

ബാപ്ദാദ ഒരു കാരണം കണ്ടു.ഒരു ഫലം കണ്ടിട്ട് വളരെയധികം അഭിനന്ദങ്ങൾ നൽകി.ഏത് ഫലം? ഇന്നുവരെ സേവനത്തിനുള്ള ഉന്മേഷവും ഉത്സാഹവും നല്ലതാണ്. അതിനാൽ ബാപ്ദാദ നിങ്ങളെ അഭിന്ദിക്കുന്നു, നിങ്ങളുടെ സേവനം വർദ്ധിപ്പിക്കുന്നു,നല്ല പദ്ധതികൾ തയ്യാറാക്കുന്നു, ഫലം കഴിവിനനുസരിച്ചു കിട്ടുന്നുണ്ട്,പക്ഷെ ഒരു കാര്യം അനുഭവം ചെയ്യിപ്പിക്കുന്നതിനായി സ്വയം തന്നിൽ ശ്രദ്ധ കൊടുക്കണം. ഏതുപോലെ നിങ്ങളുടെ സേവനങ്ങൾ പ്രസിദ്ധമാകുന്നുണ്ട്. സാന്തോഷിക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ താത്പര്യം വർദ്ധിക്കുകയും ചെയ്യുന്നു. ഇപ്പോൾ അനുഭവം ചെയ്യിപ്പിക്കാനുള്ള വിധി എന്താണ്? അതാണ് ഉന്മേഷത്തോടെയും, ഉത്സാഹത്തോടെയും, എത്രഉത്സാഹമുണ്ടോ അത്രയും ഇപ്പോൾ പരിധിയില്ലാത്ത വൈരാഗ്യ വൃത്തിയും വേണം. പുരുഷാർത്ഥത്തിലേതെങ്കിലും പ്രശ്നങ്ങൾ വരുന്നുണ്ടെങ്കിൽ അതിനുള്ള കാരണം പരിധിയില്ലാത്ത വൈരാഗ്യവൃത്തിയുടെ അഭാവമാണ്.ഇപ്പോൾ പരിധിയില്ലാത്ത വൈരാഗ്യ വൃത്തി വേണം.പരിധിയില്ലാത്ത വൈരാഗ്യം എന്നെന്നേക്കും നിലനിൽക്കും.അത് സമയമാകുമ്പോഴാണ് സംഭവിക്കുന്നതെങ്കിൽ സമയം ഒന്നാമനാകുന്നു.നിങ്ങൾ രണ്ടാമനായി മാറുന്നു.സമയം നിങ്ങൾക്ക് വൈരാഗ്യം ഉണ്ടാക്കുന്നു. പരിധിയില്ലാത്ത വൈരാഗ്യം ശാശ്വതമാണ്. ഒരു വശത്ത് ഉന്മേഷവും, ഉത്സാഹവും,സന്തോഷവും,ഉണ്ട് മറുവശത്ത് പരിധിയില്ലാത്ത വൈരാഗ്യം ഉണ്ട്. പരിധിയില്ലാത്ത വൈരാഗ്യം സദാ നിലനിൽക്കാത്തതിനുള്ള കാരണം എന്താണ്? ദേഹാഭിമാനമാണ് കാരണമെന്നു ബാപ്ദാദ കണ്ടു. ദേഹം എന്ന പദം എല്ലായിടത്തും വരുന്നുണ്ട്. ദേഹത്തിന്റെ സംബന്ധങ്ങൾ,ദേഹത്തിന്റെ പദാർത്ഥങ്ങൾ, ദേഹത്തിന്റെ സംസ്കാരങ്ങൾ, എല്ലാത്തിലും ദേഹം എന്ന വാക്ക് വരുന്നുണ്ട്, ഏത് കാര്യത്തിലാണ് പ്രത്യേകമായി ദേഹാഭിമാനം വരുന്നത്, അത് ദേഹി അഭിമാനിയിൽ നിന്നും ദേഹാഭിമാനത്തിലേക്ക് കൊണ്ട് വരുന്നു,മുഖ്യകാരണം പഴയ സംസ്ക്കാരങ്ങളാണ് എന്ന് ബാപ്ദാദ ഇതുവരെയും പരിശോധിച്ചിട്ടുണ്ട്. സംസ്ക്കാരം ഇല്ലാതാക്കിയതാണ്, പക്ഷെ സംസ്കാരങ്ങൾ സ്വഭാവത്തിന്റെ രുപത്തിൽ ഇപ്പോഴും പ്രവർത്തിക്കുന്നു.ശരീരബോധത്തിന്റെ സ്വഭാവം സ്വാഭികമായി മാറിയതുപോലെ, ആത്മബോധത്തിന്റെ സ്വഭാവം സ്വാഭാവികമായിട്ടില്ല.ഞങ്ങൾ സമാപ്തമാക്കി എന്ന് പറയുന്നുണ്ട്, പക്ഷെ ബീജത്തെ പൂർണ്ണമായും നശിപ്പിച്ചിട്ടില്ല. അതുകാരണം സമയം വരുമ്പോൾ ശരീരബോധത്തിന്റെ സംസ്കാരങ്ങൾ വീണ്ടും ഉയർന്നുവരുന്നു. ഇപ്പോൾ ശക്തമായ ആത്മാഭിമാനിയുടെ ശക്തിയിലൂടെ ഈ ദേഹബോധത്തിന്റെ സ്വഭാവം വംശസഹിതം നശിപ്പിക്കേണ്ടത് ഇപ്പോൾ ആവശ്യമാണ്, കാരണം കുട്ടികൾ പറയുന്നു ആഗ്രഹിക്കുന്നില്ല പക്ഷെ ചിലപ്പോൾ പുറത്ത് വരുന്നു. എന്ത്കൊണ്ടാണ് പുറത്ത് വരുന്നത്? അംശം ഉണ്ടെങ്കിലും അത് വംശമായി പുറത്ത് വരുന്നു. ഇപ്പോൾ ശക്തി സ്വരുപമാകേണ്ടത് ആവശ്യമാണ്, പഴയ ദേഹബോധത്തിന്റെ സംസ്ക്കാരം അംശം പോലും ഏതെങ്കിലും അവശേഷിക്കുന്നുണ്ടോ എന്ന് സ്വയം പരിശോധിക്കുന്നതാണ് അടിസ്ഥാനമായി വേണ്ടത്.അത് പരിധിയില്ലാത്ത വൈരാഗ്യ വൃത്തിയിലൂടെ അവസാനിക്കും. സേവനത്തെ കുറിച്ച് കാണുകയും കേൾക്കുകയും ചെയ്ത് ബാപ്ദാദയ്ക്ക് സന്തോഷമായി. ഇപ്പോൾ ബാബയുടെ ആഗ്രഹമിതാണ് സേവനത്തിന്റെ തിളക്കവും,ക്ഷണിക ദർശനം ആളുകൾക്ക് കാണാൻ കഴിയുന്നു സേവനത്തിന്റെ അനുഭവം ഉണ്ടാകുന്നുണ്ട്, അതുപോലെ പരിധിയില്ലാത്ത വൈരാഗ്യ വൃത്തിയുടെ പ്രഭാവം ഉണ്ടാകണം. ഇപ്പോൾ സേവനത്തിലൂടെ നിങ്ങളുടെ സ്തുതി വർദ്ധിക്കുകയും, പ്രകൃതി നിങ്ങളുടെ ദാസി ആയി മാറുകയും ചെയ്യും.അനുഭവം ഉണ്ടാകും, ഉപകരണങ്ങൾ വർദ്ധിക്കും പക്ഷെ പരിധിയില്ലാത്ത വൈരാഗ്യ വൃത്തിയിലൂടെ സാധനങ്ങളും സാധനയുടെയും സന്തുലിതാവസ്ഥ ഉണ്ടാകും.ലോകത്തിൽ ജീവിക്കുന്നവർക്ക് നിങ്ങൾ മാതൃക നൽകുന്നു, എല്ലാം ചെയ്തുകൊണ്ട് താമരപ്പൂവ് പോലെ കർമ്മയോഗിയായി ഇരിക്കൂ. അതുപോലെ നിങ്ങൾക്കെല്ലാം സേവനം ചെയ്യുമ്പോൾ ഉപകരണങ്ങൾ ലഭിക്കുമ്പോൾ, സാധനയുടെയും, സാധനങ്ങളുടെയും സന്തുലനം വേണം. ഇപ്പോൾ അധികമായി സേവനത്തോടൊപ്പം പരിധിയില്ലാത്ത വൈരാഗ്യ വൃത്തി ആവശ്യമാണ്. ചുറ്റിനടക്കുമ്പോൾ വിശേഷ ആത്മാക്കളാണെന്ന അനുഭവം ചെയ്യണം.യോഗം ചെയ്യുന്ന സമയത്ത് മാത്രമല്ല,പ്രഭാഷണങ്ങൾ ചെയ്യുന്ന സമയത്ത് മാത്രമല്ല, നടക്കുമ്പോഴും ചുറ്റിസഞ്ചരിക്കുമ്പോഴും നിങ്ങളുടെ മസ്തകത്തിലൂടെ ശാന്തി, ശക്തി, സന്തോഷത്തിന്റെ അനുഭവം ഉണ്ടാകണം. ഇപ്പോൾ സമയത്തിനനുസരിച്ച് സമയം മാറിക്കൊണ്ടിരിക്കും.

ബാപ് ദാദ ഇടയ്ക്കിടയ്ക്ക് സൂചനകൾ നൽകിയിട്ടുണ്ട്. ഇന്ന് ബാപ്ദാദ പ്രത്യേകിച്ച് പരിധിയില്ലാത്ത വൈരാഗ്യത്തിലേക്കു ശ്രദ്ധ കൊണ്ട്പോകുന്നു,അതിനായി ഇപ്പോൾ നിങ്ങളെതന്നെ പരിശോധിച്ച് ആത്മാഭിമാനിയാകുന്നതിൽ വിഘ്നമാകുന്നത് ദേഹാഭിമാനമാണ്, ദേഹാഭിമാനത്തിന്റെ അനുഭവങ്ങൾ അനേക പ്രകാരത്തിലുള്ളതാണ്, ഇതിനെ പരിവർത്തനമാക്കൂ. രണ്ടാമതായി നിങ്ങളുടെ വളരെ സമയത്തിന്റെതു സ്വയം ചിന്തിക്കൂ. വളരെ കാലത്തെ അഭ്യാസം വേണം.വളരെ കാലത്തെ പുരുഷാർത്ഥത്തിനു വളരെ കാലത്തെ പ്രാപ്തി.ഇപ്പോൾ വളരെ കാലത്തിൽ ശ്രദ്ധിക്കുന്നത് കുറഞ്ഞാൽ അന്തിമ സമയത്ത് വളരെ കാലത്തേയ്ക്ക് ശേഖരിക്കാൻ കഴിയില്ല. വളരെ വൈകി എന്ന ബോർഡ് സ്ഥാപിക്കും, അതിനാൽ ബാപ്ദാദ ഇന്ന് അടുത്ത വർഷത്തേയ്ക്ക് ഗൃഹപാഠം നൽകുന്നു. എല്ലാ പ്രശ്നങ്ങൾക്കും കാരണം ഈ ദേഹാഭിമാനമാണ്, കുട്ടികൾ രസികരാണ്, ബാബയെ ആശ്വസിപ്പിക്കുകയും ചെയ്യുന്നു, സമയാകുമ്പോൾ ഞങ്ങൾ ശരിയായിക്കൊള്ളും, ബാപ്ദാദ ചോദിക്കുന്നു സമയമാണോ നിങ്ങളുടെ ഗുരു? സമയാകുമ്പോൾ ശരിയാകുമെങ്കിൽ നിങ്ങളുടെ ഗുരു ആരാണ്?നിങ്ങളുടെ സൃഷ്ടിയായ സമയം നിങ്ങളുടെ ഗുരുവാകുന്നു, ഇത് നല്ലതാണോ? അതിനാൽ നിങ്ങൾ സമയത്തെ സമീപത്തേക്ക് കൊണ്ട് വരണം.നിങ്ങൾ സമയത്തെ സമീപത്ത് കൊണ്ട് വരുന്നവരാണ്. സമയത്തെ നോക്കിയിരിക്കുന്നവരല്ല. സമയത്തെ ഗുരുവാക്കരുത്. സ്വയം പരിശോധിക്കുക, വീണ്ടും വീണ്ടും പരിശോധിക്കുക, പരിവർത്തനം ചെയ്യുക,ബാപ്ദാദ ഇന്ന് ആവർത്തിച്ച് ഈ സൂചനയാണ് നൽകുന്നത്.ദീർഘകാലത്തെ പരിവർത്തനം ദീർഘകാല പ്രാപ്തിയുടെ അധികാരി ആക്കുന്നു. ഇപ്പോൾ അലസമായ പുരുഷാർത്ഥി കുട്ടി ആയിരുന്നാലും,അവസാന നമ്പറിലുള്ള കുട്ടിയോടും ബാപ്ദാദയ്ക്ക് സ്നേഹം ഉണ്ട്. സ്നേഹം ഉള്ളതുകൊണ്ടാണ് ബാബയുടേതായത്, ബാബയെ മനസിലാക്കി,എന്റെ ബാബ എന്ന് പറയുന്നുണ്ട് അതിനാൽ സമയം വരട്ടെ എന്ന് പറഞ്ഞു വിട്ട്കളയരുത്. സമയം വരില്ല, നമ്മൾ സമ്പൂർണ്ണതയുടെ സമയം സമീപത്ത് കൊണ്ട് വരണം. ബാപ്ദാദയുടെ വിശ്വപരിവർത്തനത്തിന്റെ കാര്യത്തിൽ നിങ്ങൾ കൂട്ട്കാരാണ്. ബാബയ്ക്ക് ഒറ്റയ്ക്ക് കാര്യങ്ങൾ ചെയ്യാൻ കഴിയില്ല, കുട്ടികൾ കൂടെ വേണം. ബാബ പറയുന്നു കുട്ടികൾ ആദ്യം, കുട്ടികൾ മുന്നിൽ ഉണ്ടാകണം. ഇപ്പോൾ അടുത്ത വർഷത്തിൽ വരണമെങ്കിൽ ഗൃഹപാഠം പൂർത്തിയാക്കണം!ചെയ്യുമോ? അതെ കൈകൾ ഉയർത്തുക.ശരി. പിന്നിലുള്ളവരും കൈകൾ ഉയർത്തുന്നു.

ഇന്ന് സംഘ്യ കൂടുതലാണ്,അതിനാൽ എല്ലാവരും എവിടെയാണ് ഉറങ്ങുന്നത്, എങ്ങനെ വരിയിൽ നിന്ന് ഭക്ഷണം കഴിക്കുന്നുണ്ടെന്നും ചുറ്റിക്കറങ്ങി നോക്കിയിട്ട് വരാൻ ബാപ്ദാദ കുട്ടിയ്ക്ക് സൂചന നൽകി. നീണ്ട വരികൾ.പക്ഷെ എല്ലാവരുടെയും മുഖത്ത് സന്തോഷമാണ് മധുബനിൽ ആണല്ലോ.പക്ഷെ ഈ സന്തോഷം മധുബനിൽ തന്നെ ഉപേക്ഷിച്ചിട്ട് പോകരുത്, കൂടെ കൊണ്ട് പോകണം. നിങ്ങളെല്ലാവരുടെയും ഉറങ്ങുന്നതിന്റെയും, ഭക്ഷണം കഴിക്കാനുള്ള ക്യു വിന്റേയും ദൃശ്യം ബാപ്ദാദ സൂക്ഷമവതനത്തിൽ ഇരുന്ന് കണ്ടു. പുതപ്പുകളുടെയും മെത്തകളുടെയും മഴ പെയ്യണമെന്നു ബാപ്ദാദയ്ക്ക് സങ്കല്പം ഉണ്ടായി. എന്നാൽ ഇത് സന്തോഷത്തിന്റെ മേളയാണ് നല്ലവണ്ണം ബാപ്ദാദ കണ്ടു, എവിടെ കിട്ടിയാലും, എങ്ങനെ കിട്ടിയാലും കൂടുതൽ കുട്ടികളും നന്നായി വിജയിച്ചു. കൈകൊട്ടുക. പക്ഷെ ഈ ഗൃഹപാഠം മറക്കരുത്, അതിനായി കൈയ്യടിക്കാറില്ല. ബാപ്ദാദ, പ്രത്യേകിച്ച് ബ്രഹ്മാബാബ എപ്പോഴും കുട്ടികളെ മധുബന്റെ അലങ്കാരം എന്ന് വിളിക്കുന്നു. അപ്പോൾ നിങ്ങളെല്ലാവരും മധുബനിലേക്ക് വന്നിരിക്കുന്നു,ബാപ്ദാദയും സാകാര രൂപത്തിൽ ഇത്രയും കുടുംബങ്ങളെ കണ്ടു സന്തോഷിക്കുന്നു.സഹിക്കേണ്ടി വന്നു, പക്ഷെ ഈ സഹനം സദാ കാലത്തേയ്ക്ക് സഹനശക്തി വർധിപ്പിക്കും. എല്ലാവർക്കും സന്തോഷമുണ്ടോ! ബുദ്ധിമുട്ട് ഇല്ലല്ലോ? നോക്കൂ ഇത്രയും കുടുംബങ്ങൾക്ക് വെള്ളം ലഭ്യമായിരുന്നു. എല്ലാവരും വെള്ളം ഉപയോഗിച്ചില്ലേ!കുറച്ച് കുറവ് ഉണ്ടെങ്കിൽ ശ്രദ്ധിക്കേണ്ടതുണ്ട്. പക്ഷെ ഇന്നത്തെ കാലത്ത് ഗ്രാമങ്ങളിൽ നിങ്ങൾക്ക് കുടിവെള്ളം പോലും ലഭിക്കുന്നില്ല, പക്ഷെ ഇവിടെ നിങ്ങൾക്ക് വസ്ത്രങ്ങൾ അലക്കാനും വെള്ളം ലഭിച്ചു. ഇത്രയും വലിയ കുടുംബത്തെ കാണുമ്പോൾ സന്തോഷം തോന്നുന്നു. മുഴുവൻ കല്പത്തിലും ആർക്കും ഇത്രയും വലിയ കുടുംബം ഇല്ലെന്നു ബാപ്ദാദ അഭിമാനിക്കുന്നു.ശരി.

ഇന്ന് ബാപ്ദാദ ടീച്ചെഴ്സിനെ ഒരു പ്രത്യേക സേവനം ഓർമ്മിപ്പിക്കുകയാണ്, ആ ഗൃഹപാഠം ചെയ്യണം. ടീച്ചേഴ്സിന്റെ ഗൃഹപാഠമാണ് സദാ ടീച്ചേർസ് ബാപ്ദാദയുടെ സത്യമായ കൂട്ട്കാരായി, അടുത്ത കൂട്ടുകാരായി തങ്ങളിലൂടെ ബാബയെ പ്രത്യക്ഷമാക്കുന്നവർ, ആരെങ്കിലും നിങ്ങളെ കണ്ടാൽ ഇവരെ അങ്ങനെയാക്കിയ ആൾ ആരാണ്! ഇവരുടെ അച്ഛൻ, ടീച്ചർ, സത്ഗുരു ആരാണ്!നിങ്ങളെ കാണരുത് ബാബയെ കാണണം. ഈ സ്വമാനത്തിൽ കിട്ടുന്ന 6 7 മാസം ഈ ഗൃഹപാഠം ചെയ്യണം. പിന്നീട് ബാപ്ദാദ ചോദിക്കും ഓരോരുത്തരും എത്ര ശതമാനം ചെയ്തു? കൂടുതൽ വിവരങ്ങൾ ചോദിക്കില്ല, ഈ ഗൃഹപാഠം എത്ര ശതമാനം ചെയ്തു?നിങ്ങൾ ദൃശ്യമാകരുത്, ബാബ ദൃശ്യമാകണം. ഇതിൽ എല്ലാ ധാരണയും ഉൾപ്പെടുന്നു. മധുബനിൽ ഉള്ളവർക്കും ബാപ്ദാദ സ്നേഹസ്മരണകൾ നൽകികൊണ്ടിരിക്കുന്നു.നാനാഭാഗത്തുമുള്ളവർ മധുബനിൽ ഉള്ളവരെ കുറിച്ച് മധുബനിലെ ഓരോ രത്നങ്ങളും വിശേഷമായി ബാബയെ പ്രത്യക്ഷമാക്കാൻ നിമിത്തമാണെന്നു മനസിലാക്കണം. മുഴുവൻ സമയവും മധുബനിൽ ഉള്ളവർ മനസാ സേവനം,കർമ്മണാ സേവനം,സർവരെയും ബാബയ്ക്ക് സമാനമാകുന്നതിന്റെ ഉദാഹരണമാകുന്നത് കാണിക്കണം. മധുബനിൽ ഉള്ളവർ ഈ ഫലം നൽകണം, ബാബയ്ക്ക് തുല്യമാകുന്നതിന്റെ രുപരേഖ സ്വയം തന്നിൽ കാണിക്കുമോ?എല്ലാവരും പറയട്ടെ ആഹാ ബാബയുടെ കുട്ടികളെ ആഹാ! നിങ്ങൾ എല്ലാവരും എന്ത് ചെയ്യും? താങ്കൾ എല്ലാവരും സ്വയം ഒന്നാം നമ്പറിൽ വരുന്നതിന്റെ ഉദാഹരണം കാണിക്കണം, സംഘ്യാക്രമത്തിൽ അല്ല. സംഘ്യാക്രമത്തിൽ വരുന്നതിൽ സന്തോഷമില്ല,ആകുന്നെങ്കിൽ ഒന്നാം നമ്പർ ആകണം. നമ്പർവാർ ആകുന്നതിൽ എന്ത് വലിയ കാര്യമാണുള്ളത്! എല്ലാവരും വിജയിയും ഒന്നാമതും ആയി ഈ ഫലം കേൾപ്പിക്കണം.ശരി.

എല്ലായിടത്തുമുള്ള ബാപ്ദാദയുടെ ഹൃദയ സിംഹാസനസ്ഥരും, ഭ്രുകുടിയിലെ സിഹാസനസ്ഥരും, ഭാവിയിലെ രാജ്യ സിംഹാസനത്തിലും ഇരിക്കുന്ന വളരെ കാലത്തെ വേർപാടിന് ശേഷം തിരികെ കിട്ടിയ, കോടിക്കണക്കിനുമടങ്ങ് ഭാഗ്യശാലികളായ കുട്ടികൾക്ക് സദാ തന്റെ കണ്ണുകളിലൂടെ ആത്മീയതയുടെ അനുഭവം ചെയ്യിപ്പിക്കുന്ന, മുഖത്തിലൂടെ സന്തോഷവും ഭാഗ്യവും, മനസ്സിൽ സന്തോഷത്താൽ നൃത്തം ചെയ്യുന്നവർ,ആര് മുന്നിൽ വന്നാലും, ഇവരുടേത് പോലെയുള്ള സന്തോഷം വേറെവിടെയും ഇല്ല, പാഠം പഠിച്ചിട്ട് പോകണം. അങ്ങനെ ബാബയുടെ ഓരോ കുട്ടിയും, സ്വയം തന്നിലൂടെ ബാബയെ, മുഖത്തിലൂടെ ബാബയുടെ പരിചയം നൽകുന്നു, കണ്ണുകളിലൂടെയും മുഖത്തിലൂടെയും ബാബയുടെ സാക്ഷാത്കാരം ചെയ്യിപ്പിക്കുന്ന, അങ്ങനെയുള്ള നാനാഭാഗത്തെയും കുട്ടികൾക്ക്,ആരൊക്കെയാണോ കത്തുകളും, ഇമെയിലുകളും അയച്ചത് എല്ലാവരുടേതും ബാപ്ദാദയുടെയടുത്ത് എത്തിച്ചേർന്നു. നിങ്ങൾ സങ്കൽപ്പിച്ച നിമിഷത്തിൽ ബാബയുടെയടുത്ത് എത്തിക്കഴിഞ്ഞു, അതിനാൽ വളരെയധികം ആശംസകൾ. ദേശവിദേശങ്ങളിലുള്ള എല്ലാ കുട്ടികൾക്കും ബാബ ഹൃദയത്തിലെ സ്നേഹത്തോടെ മറുപടി നൽകുന്നു. നാനാഭാത്തെയും കുട്ടികൾക്ക് ബാബ കോടിമടങ്ങ് ഹൃദയത്തിൽ നിന്നുള്ള വാത്സല്യവും,സ്നേഹവും നൽകുന്നു, എല്ലാവർക്കും നമസ്തേ പറയുന്നു.

വരദാനം :-
കർമ്മം ചെയ്യുമ്പോഴും കർമ്മത്തിന്റെ ബന്ധനത്തിൽ നിന്ന് മുക്തരായിരിക്കുന്ന സഹജയോഗിയും സ്വതയോഗിയുമായി ഭവിക്കട്ടെ.

മഹാവീരന്മാരായ കുട്ടികളെ സാകാരലോകത്തിലെ ഒരു ആകർഷണങ്ങൾക്കും ആകർഷിക്കാൻ കഴിയില്ല. അവർക്ക് സ്വയം തന്നെ ഒരു സെക്കന്റിൽ വേറിട്ടവരും ബാബയുടെ പ്രീയപെട്ടവരുമാക്കാൻ കഴിയുന്നു. നിർദേശങ്ങൾ കിട്ടിയ ഉടനെ ശരീരത്തിൽ നിന്നും ഉപരി അശരീരിയും, ആത്മാഭിമാനിയും, ബന്ധനമുക്തരും, യോഗയുക്ത സ്ഥിതിയുടെ അനുഭവം ചെയ്യുന്നവരാണ് സഹജയോഗി, സ്വതയോഗി, സദാ യോഗി,കർമ്മയോഗി, ശ്രേഷ്ഠ യോഗി ആകുന്നത്. അവർക്കു ആഗ്രഹിക്കുന്നത്രയും സമയം,തന്റെ സങ്കല്പങ്ങളും ശ്വാസവും പ്രാണേശ്വരനായ ബാബയിൽ സ്ഥിതി ചെയ്യിപ്പിക്കാൻ കഴിയും.

സ്ലോഗന് :-
ഏകരസ സ്ഥിതിയുടെ ശ്രേഷ്ഠ ആസനത്തിൽ വിരാജിക്കുന്നതാണ് തപസ്വി ആത്മാവിന്റെ അടയാളം.

അവ്യക്ത സൂചന- നിശ്ചയത്തിന്റെ അടിത്തറ ശക്തമാക്കി സദാ നിർഭയരും നിശ്ചിന്തരുമായിരിക്കൂ.

ഈ നിശ്ചയവും, സ്മൃതിയും ശക്തിയും വയ്ക്കൂ, അനേകതവണ ബാബയുടേതായി, മയാജിത്ത് ആയി,എങ്കിൽ ഇപ്പോൾ ആകുന്നതിനു എന്താണ് ബുദ്ധിമുട്ട്! ഈ സ്മൃതി സ്പഷ്ടമല്ലേ ശ്രേഷ്ഠ ആത്മാവാകുന്ന ഞാൻ വിജയിയാകുന്നതിന്റെ പാർട്ട് അനേകംതവണ അഭിനയിച്ചതാണ്? സ്മൃതി സ്പഷ്ടമായില്ലെങ്കിൽ ബാബയുടെ മുന്നിൽ സ്വയം തന്നെ സ്പഷ്ടമാക്കിയില്ല എന്ന് വ്യക്തമാണ്.