മധുരമായകുട്ടികളേ -
ഈകണ്ണുകള്കൊണ്ട്എന്തെല്ലാംകാണുന്നുണ്ടോ
അതെല്ലാംപഴയലോകത്തിന്റെസാമഗ്രികളാണ്, ഇത്സമാപ്തമാകുന്നതാണ്,
അതുകൊണ്ട്ഈദുഃഖധാമത്തെബുദ്ധികൊണ്ട്മറക്കൂ...
ചോദ്യം :-
മനുഷ്യര് ബാബയുടെ മേല് ഏതൊരു ദോഷമാണ് ആരോപിക്കുന്നത് എന്നാല് അത് ആരുടെയും
ദോഷമല്ല?
ഉത്തരം :-
ഇത്രയും
വലിയ വിനാശമാണോ സംഭവിക്കുന്നത്,അത് ഭഗവാന് ചെയ്യിപ്പിക്കുന്നതെന്നാണ് മനുഷ്യര്
മനസ്സിലാക്കുന്നത്, ദുഃഖം നല്കുന്നതും ഭഗവാനാണ്, സുഖവും ഭഗവാനാണ് നല്കുന്നത്.
ഇത് വളരെ വലിയ ദോഷം ആരോപിക്കലാണ്. ബാബ പറയുന്നു - കുട്ടികളേ, ഞാന് സദാ
സുഖദാതാവാണ്, എനിക്കാര്ക്കും ദുഃഖം നല്കാന് സാധിക്കില്ല. അഥവാ ഞാന് വിനാശം
ചെയ്യിപ്പിക്കുകയാണെങ്കില് മുഴുവന് പാപവും എന്റെ മേല് വരും. ഇതെല്ലാം
ഡ്രാമയനുസരിച്ച് സംഭവിക്കുന്നതാണ്, ഞാന് ചെയ്യിപ്പിക്കുന്നില്ല.
ഗീതം :-
രാത്രിയിലെ
യാത്രക്കാരാ....
ഓംശാന്തി.
കുട്ടികള്ക്ക് പഠിപ്പിക്കുന്നതിന് വേണ്ടിയുള്ള ഗീതങ്ങളും വളരെ നല്ലതാണ്.
ഗീതത്തിന്റെ അര്ത്ഥം പറഞ്ഞുകൊണ്ട് വാണി തുറക്കും. നമ്മളെല്ലാവരും പകലിന്റെ
യാത്രയിലാണ്, രാത്രിയുടെ യാത്ര പൂര്ത്തിയാവുകയാണെന്ന് കുട്ടികളുടെ
ബുദ്ധിയിലുണ്ട്. രാത്രിയിലെ യാത്ര ഭക്തിമാര്ഗ്ഗത്തിലാണ്. ഈ യാത്ര ഒരു തവണ
മാത്രമാണ് ചെയ്യുക. നിങ്ങള്ക്കറിയാം ,ഓര്മ്മയുടെ യാത്രയിലൂടെ നമ്മള്
തമോപ്രധാനത്തില് നിന്നും സതോപ്രധാനമായി മാറി പിന്നീട് സതോപ്രധാന സത്യയുഗത്തിലെ
അധികാരിയായി മാറുന്നു. സതോപ്രധാനമാകുന്നതിലൂടെ സത്യയുഗത്തിലെ അധികാരിയും,
തമോപ്രധാനമാകുന്നതിലൂടെ കലിയുഗത്തിലെ അധികാരിയുമായി മാറുന്നു. അതിനെ
സ്വര്ഗ്ഗമെന്ന് പറയുന്നു, ഇതിനെ നരകമെന്ന് പറയുന്നു. ഇപ്പോള് നിങ്ങള് കുട്ടികള്
ബാബയെ ഓര്മ്മിക്കുകയാണ്. ബാബയില് നിന്ന് സുഖം മാത്രമാണ് ലഭിക്കുന്നത്. ആര്ക്കാണോ
ഒന്നും സംസാരിക്കാന് സാധിക്കാത്തത് അവര് കേവലം ഇത് ഓര്മ്മ വെയ്ക്കൂ- നമ്മള്
ആത്മാക്കളുടെ വീടാണ് ശാന്തിധാമം, സുഖധാമത്തിലാണ് സ്വര്ഗ്ഗത്തിന്റെ
ചക്രവര്ത്തീപദവി ,ബാക്കി ഇതെല്ലാം ഇപ്പോള് ദുഃഖധാമം, രാവണ രാജ്യമാണ്.
ബാബയിപ്പോള് പറയുകയാണ് ഈ ദുഃഖധാമത്തെ മറക്കൂ. ഇവിടെ കഴിഞ്ഞുകൊണ്ടും ഇത്
ബുദ്ധിയിലുണ്ടായിരിക്കണം ഈ കണ്ണുകള് കൊണ്ട് എന്തെല്ലാം കാണുന്നുണ്ടോ അതെല്ലാം
രാവണ രാജ്യത്തിലേതാണ്. ഈ ശരീരത്തെ കാണുന്നു, ഇതെല്ലാം പഴയ ലോകത്തിലെ
സാമഗ്രികളാണ്. ഈ മുഴുവന് സാമഗ്രികളും ഈ യജ്ഞത്തില് സ്വാഹാ ആവണം. ആ പതീത
ബ്രാഹ്മണര് യജ്ഞം രചിക്കുമ്പോള് അതില് എള്ളും പൂവുമെല്ലാം സ്വാഹാ ചെയ്യുന്നു.
ഇവിടെഎല്ലാം വിനാശമാകണം. ഉയര്ന്നതിലും ഉയര്ന്നത് ബാബയാണ്, പിന്നീട് ബ്രഹ്മാവും,
വിഷ്ണുവും. ശങ്കരന് ഇത്രയും പാര്ട്ടില്ല. വിനാശമുണ്ടാവുക തന്നെ വേണം. ബാബ വിനാശം
അദ്ദേഹത്തിലൂടെ ചെയ്യിപ്പിക്കുകയാണ് അതിലൂടെ ആരിലും ഒരു പാപവും വരുന്നില്ല. അഥവാ
ഭഗവാന് വിനാശം ചെയ്യിപ്പിക്കുന്നുവെന്ന് പറയുകയാണെങ്കില് ഭഗവാനു മേല് ദോഷം വന്നു
ചേരും അതുകൊണ്ട് ഇതെല്ലാം ഡ്രാമയില് അടങ്ങിയിട്ടുള്ളതാണ്. ഇത് പരിധിയില്ലാത്ത
നാടകമാണ്, ഇതിനെ ആരും അറിയുന്നില്ല. രചയിതാവിനെയും രചനയേയും ആരും അറിയുന്നില്ല.
അറിയാത്തതുകാരണം ദരിദ്രരായി മാറിയിരിക്കുന്നു. നാഥനായി ആരുമില്ല. ചിലരുടെ
വീട്ടില് അച്ഛനില്ലാതെ പരസ്പരം വഴക്കിടുമ്പോള് പറയുന്നു നിങ്ങളുടെ വീട്ടിലെന്താ
നാഥനില്ലേ! ഇപ്പോഴാണെങ്കില് കോടിക്കണക്കിന് മനുഷ്യരുണ്ട്, അവര്ക്ക് ഒരു
നാഥനുമില്ല. ഒരേ വീട്ടില് ത്തന്നെ കുട്ടികള് അച്ഛനോടും, ഭര്ത്താവ് ഭാര്യയോടും
വഴക്കിട്ടുകൊണ്ടിരിക്കുന്നു. ദുഃഖധാമത്തില് അശാന്തിയാണ്. ഭഗവാനായ ബാബ ദുഃഖം
രചിക്കുന്നുവെന്ന് പറയാന് സാധിക്കില്ല. സുഖവും, ദുഃഖവും ഭഗവാന് തന്നെയാണ്
നല്കുന്നതെന്നാണ് മനുഷ്യര് മനസ്സിലാക്കുന്നത്. എന്നാല് ബാബക്ക് ഒരിക്കലും ദുഃഖം
നല്കാന് സാധിക്കില്ല. ബാബ ,താന് സുഖദാതാവാണെന്നാണ് പറയുന്നത്.പിന്നെയെങ്ങിനെ
ദുഃഖം നല്കും! ബാബ പറയുകയാണ,് ഞാന് നിങ്ങളെ വളരെ സുഖിയാക്കി മാറ്റുന്നു. ഒന്ന്
സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കൂ. ആത്മാവ് അവിനാശിയാണ്, ശരീരം വിനാശിയും.
നമ്മള് ആത്മാക്കള് വസിക്കുന്ന സ്ഥലം പരംധാമമാണ്, അതിനെ ശാന്തിധാമമെന്നും
പറയുന്നു. ഈ വാക്ക് ശരിയാണ്. സ്വര്ഗ്ഗത്തെ പരംധാമമെന്ന് പറയുകയില്ല. പരം അര്ത്ഥം
ഉയര്ന്നതിലും ഉയര്ന്നത്. സ്വര്ഗ്ഗമാണെങ്കില് ഇവിടെ തന്നെ ഉള്ളതാണ്. ഉയര്ന്നതിലും
ഉയര്ന്നത് മൂലവതനമാണ്, അവിടെ നമ്മള് ആത്മാക്കള് വസിക്കുന്നു. സുഖ- ദുഖത്തിന്റെ
പാര്ട്ട് നിങ്ങള് ഇവിടെയാണ് അഭിനയിക്കുന്നത്. ഇവിടെ ഇന്നയാള്
സ്വര്ഗ്ഗത്തിലേയ്ക്ക് പോയി എന്ന് പറയാറുണ്ട്. ഇത് തികച്ചും തെറ്റാണ്. സ്വര്ഗ്ഗം
ഇവിടെയില്ല. ഇപ്പോള് കലിയുഗമാണ്. ഈ സമയം നിങ്ങളെല്ലാവരും സംഗമയുഗികളാണ്,
ബാക്കിയെല്ലാവരും കലിയുഗികളും. ഒരു വീട്ടില് തന്നെ അച്ഛന് കലിയുഗിയാണെങ്കില്
കുട്ടി സംഗമയുഗിയാണ്. ഭാര്യ സംഗമയുഗി, ഭര്ത്താവ് കലിയുഗി... എത്രയാണ് വ്യത്യാസം.
സ്ത്രീ ജ്ഞാനം എടുക്കുന്നു, പുരുഷന് എടുക്കുന്നില്ല അതിനാല് പരസ്പരം സഹയോഗം
കൊടുക്കുന്നില്ല. വീട്ടില്പ്രശ്നമുണ്ടാകുന്നു. സ്ത്രീ പുഷ്പമായി മാറുന്നു,
പുരുഷന് മുള്ളുകളുടെയും മുള്ളായി ജീവിക്കുന്നു. ഒരു വീട്ടില് തന്നെ കുട്ടികള്
ഞങ്ങള് സംഗമയുഗീ പുരുഷോത്തമ പവിത്ര ദേവതയായി മാറികൊണ്ടിരിക്കുകയാണെന്ന്
മനസ്സിലാക്കുന്നു, എന്നാല് അച്ഛന് പറയുന്നു, വിവാഹം കഴിച്ച് നരകവാസിയായി മാറൂ.
ഇപ്പോള് ആത്മീയ അച്ഛന് പറയുകയാണ് - കുട്ടികളേ, പവിത്രമാകൂ. ഇപ്പോഴത്തെ പവിത്രത
21 ജന്മം ഉണ്ടായിരിക്കും. ഈ രാവണ രാജ്യം അവസാനിക്കാന് പോകുന്നതാണ്. ആരോടാണോ
ശത്രുതയുണ്ടാകുന്നത് അപ്പോള് അവരുടെ കോലം കത്തിക്കാറുണ്ടല്ലോ.രാവണനെ
കത്തിക്കുന്നത് അങ്ങിനെയല്ലേ, അപ്പോള് ശത്രുവിനോട് എത്ര വെറുപ്പുണ്ടായിരിക്കണം.
എന്നാല് രാവണന് ആരാണെന്ന് ആര്ക്കും അറിയില്ല ? വളരെയധികം ചിലവ് ചെയ്യുന്നു.
മനുഷ്യരെ കത്തിക്കാന് ഇത്രയും പൈസ ചിലവാക്കുന്നില്ല. സ്വര്ഗ്ഗത്തില്
ഇങ്ങനെയുള്ള ഒരു കാര്യവും ഉണ്ടായിരിക്കുകയില്ല. അവിടെയാണെങ്കില് കറന്റില് വെച്ചു,
അതോടെ തീര്ന്നു. ഇവരുടെ ചാരം പ്രയോജനത്തില് വരുമെന്ന ഒരു ചിന്തയും
അവിടെയുണ്ടായിരിക്കില്ല. അവിടുത്തെ രീതി തന്നെ ഇങ്ങനെയുള്ളതാണ് അതിലൂടെ പ്രശ്നമോ,
ബുദ്ധിമുട്ടോ നല്കുന്ന കാര്യം തന്നെ ഉണ്ടാവുന്നില്ല. ഇത്രയും സുഖമായിരിക്കു.
അതിനാല് ബാബയിപ്പോള് മനസ്സിലാക്കിത്തരികയാണ് - എന്നെ മാത്രം
ഓര്മ്മിക്കുന്നതിനുള്ള പുരുഷാര്ത്ഥം ചെയ്യൂ. ഈ ഓര്മ്മ ചെയ്യുന്നത് തന്നെയാണ്
യുദ്ധം. ബാബ കുട്ടികള്ക്ക് മനസ്സിലാക്കിത്തന്നുകൊണ്ടേയിരിക്കുന്നു - മധുരമായ
കുട്ടികളേ, തന്റെ മേല് ശ്രദ്ധയുടെ കാവല്ക്കാരനെ വെക്കൂ. മായ എവിടെയും മൂക്കും,
ചെവിയും മുറിക്കരുത് കാരണം ശത്രുവാണല്ലോ. നിങ്ങള് ബാബയെ ഓര്മ്മിക്കുന്നു, മായ
കൊടുങ്കാറ്റിലേക്ക് തള്ളിയിടുന്നു അതുകൊണ്ട് ബാബ പറയുകയാണ് ഓരോരുത്തരും മുഴുവന്
ദിവസത്തിന്റെയും ചാര്ട്ടെഴുതണം ബാബയെ എത്ര ഓര്മ്മിച്ചു? എവിടേക്കെങ്കിലും മനസ്സ്
പോയോ? ഡയറിയില് നോട്ട് ചെയ്യൂ, എത്ര സമയം ബാബയെ ഓര്മ്മിച്ചൂ? തന്റെ പരിശോധന
ചെയ്യണം, അപ്പോള് മായയും നോക്കും ഇയാള് വളരെ സമര്ത്ഥനാണ്, തന്റെ മേല് വളരെ നല്ല
ശ്രദ്ധ വെച്ചിരിക്കുന്നു. പൂര്ണ്ണമായ കാവല് ഏര്പ്പെടുത്തണം. ഇപ്പോള് ബാബ വന്ന്
നിങ്ങള് കുട്ടികള്ക്ക് പരിചയം നല്കുകയാണ്. പറയുന്നു, വീടെല്ലാം സംരക്ഷിക്കൂ
കേവലം പിതാവായ എന്നെ ഓര്മ്മിക്കൂ. ഇത് ഒരു സന്യാസിയെയും പോലെയല്ല. അവര്
ഭിക്ഷാടനത്തിനായി പോകുന്നു എങ്കിലും കര്മ്മം ചെയ്യേണ്ടി വരുമല്ലോ. നിങ്ങള്
അവര്ക്കും പറഞ്ഞുകൊടുക്കുന്നു നിങ്ങള് ഹഠയോഗികളാണ്, രാജയോഗം പഠിപ്പിക്കുന്നത്
ഒരേയൊരു ഭഗവാനാണ്. ഇപ്പോള് നിങ്ങള് കുട്ടികള് സംഗമത്തിലാണ്. ഈ
സംഗമയുഗത്തെത്തന്നെ ഓര്മ്മിക്കേണ്ടതുണ്ട്. നമ്മളിപ്പോള് സംഗമയുഗത്തില്
സര്വ്വോത്തമദേവതകളായി മാറുന്നു. നമ്മള് ഉത്തമ പുരുഷന് അഥവാ പൂജ്യദേവതയായിരുന്നു,
ഇപ്പോള് കനിഷ്ഠരായി മാറിയിരിക്കുന്നു. ഒന്നിനും കൊള്ളാത്തവരായിരിക്കുന്നു.
ഇപ്പോള് നമ്മള് എന്തായി മാറുന്നു, മനുഷ്യര് ഏത് സമയത്താണോ വക്കീലാവാന്
പഠിക്കുന്നത്, ആ സമയം പദവിയൊന്നും ലഭിക്കുന്നില്ല. പരീക്ഷ പാസായി, പദവിയുടെ
ട്രോഫി ലഭിച്ചശേഷം പോയി സര്ക്കാരിന്റെ സേവനത്തില് മുഴുകും. ഇപ്പോള്
നിങ്ങള്ക്കറിയാം, ഉയര്ന്നതിലും ഉയര്ന്ന ഭഗവാനാണ് നമ്മളെ പഠിപ്പിക്കുന്നത്
അപ്പോള് തീര്ച്ചയായും ഉയര്ന്നതിലും ഉയര്ന്ന പദവിയും നല്കും. ഇതാണ് ലക്ഷ്യം.
ബാബയിപ്പോള് പറയുകയാണ് എന്നെ മാത്രം ഓര്മ്മിക്കൂ, ഞാന് എന്താണോ, എങ്ങനെയാണോ,
അതുപോലെ മനസ്സിലാക്കിത്തന്നു. ആത്മാക്കളുടെ പിതാവായ ഞാന് ബിന്ദുവാണ്, എന്നില്
മുഴുവന് ജ്ഞാനവുമുണ്ട് ആത്മാവ് ബിന്ദുവാണെന്ന ജ്ഞാനം നിങ്ങള്ക്കും മുന്പ്
ഉണ്ടായിരുന്നില്ല. ബാബയില് മുഴുവന് 84 ജന്മങ്ങളുടെയും അവിനാശി പാര്ട്ട്
അടങ്ങിയിരിക്കുന്നു. ക്രിസ്തു പാര്ട്ടഭിനയിച്ച് പോയി, വീണ്ടും തീര്ച്ചയായും വരും
അപ്പോള് സത്യമല്ലേ. ക്രൈസ്റ്റിന്റെ എല്ലാവരും ഇപ്പോള് പോകും. ക്രൈസ്റ്റിന്റെ
ആത്മാവും ഇപ്പോള് തമോപ്രധാനമായിരിക്കും. ഉയര്ന്നതിലും ഉയര്ന്ന ഏതെല്ലാം ധര്മ്മ
സ്ഥാപകരുണ്ടോ, അവര് ഇപ്പോള് തമോപ്രധാനമാണ്. ഇങ്ങനെയും പറയുന്നുണ്ട്, ഞാന് അനേക
ജന്മങ്ങളുടെ അവസാനത്തില് തമോപ്രധാനമായി മാറി, ഇപ്പോള് വീണ്ടും സതോപ്രധാനമായി
മാറുന്നു. തതത്വം.
നിങ്ങള്ക്കറിയാം - നമ്മളിപ്പോള് ദേവതയായി മാറുന്നതിനുവേണ്ടി ബ്രാഹ്മണനായി
മാറിയിരിക്കുകയാണ്. വിരാടരൂപത്തിന്റെ ചിത്രത്തിന്റെ അര്ത്ഥമൊന്നും ആര്ക്കും
അറിയില്ല. ഇപ്പോള് നിങ്ങള് കുട്ടികള്ക്കറിയാം, ആത്മാവ് മധുരമായ
വീട്ടിലിരിക്കുമ്പോള് പവിത്രമാണ്. ഇവിടെ വന്നതുകൊണ്ട് പതീതമായി മാറിയിരിക്കുന്നു.
അപ്പോഴാണ് പറയുന്നത് - അല്ലയോ, പതീതപാവനാ.. വന്ന് ഞങ്ങളെ പാവനമാക്കി മാറ്റൂ..,
അങ്ങനെ ഞങ്ങള്ക്ക് ഞങ്ങളുടെ വീടായ മുക്തിധാമത്തിലേക്ക് പോകാം. ഈ പോയന്റും ധാരണ
ചെയ്യുന്നതിന് വേണ്ടിയുള്ളതാണ്. മുക്തി-ജീവന്മുക്തിയെന്ന് എന്തിനെയാണ്
പറയുന്നതെന്ന് മനുഷ്യര്ക്ക് അറിയില്ല. മുക്തിധാമത്തെ ശാന്തിധാമമെന്നും, ജീവന്
മുക്തിധാമത്തെ സുഖധാമമെന്നും പറയുന്നു. ഇവിടെ ദുഃഖത്തിന്റെ ബന്ധനമാണ്. ജീവന്
മുക്തിയെ സുഖത്തിന്റെ സംബന്ധമെന്ന് പറയും. ഇപ്പോള് ദുഃഖത്തിന്റെ ബന്ധനം ദൂരെയായി.
നമ്മള് ഉയര്ന്ന പദവി നേടുന്നതിനുള്ള പുരുഷാര്ത്ഥം ചെയ്യുന്നു. അതിനാല് ഈ
ലഹരിയുണ്ടായിരിക്കണം, നമ്മളിപ്പോള് ശ്രീമതത്തിലൂടെ തന്റെ രാജ്യഭാഗ്യം
സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. ജഗദംബ നമ്പര്വണ്ണിലേക്ക് പോകുന്നു. നമ്മളും
ജഗദംബയെ പിന്തുടരും. ഏത് കുട്ടികളാണോ ഇപ്പോള് മാതാ-പിതാവിന്റെ ഹൃദയത്തില്
കയറുന്നത് അവരേ ഭാവിയിലെ സിംഹാസനധാരിയാകൂ. ആരാണോ രാവും പകലും സേവനത്തില്
ബിസിയായിരിക്കുന്നത് അവര് ഹൃദയത്തില് കയറുന്നു. എല്ലാവര്ക്കും സന്ദേശം നല്കണം,
ബാബയെ ഓര്മ്മിക്കൂ.... പണവും, സമ്പത്തും ഒന്നും സ്വീകരിക്കേണ്ടതില്ല. അവര്
മനസ്സിലാക്കുന്നു, ഇവര് രാഖി ബന്ധിക്കാന് വരുന്നു, എന്തെങ്കിലും കൊടുക്കേണ്ടി
വരും. പറയൂ, ഞങ്ങള്ക്ക് ഒന്നും ആവശ്യമില്ല കേവലം 5 വികാരങ്ങളെ ദാനം നല്കൂ. ഈ
ദാനം വാങ്ങിക്കുന്നതിന് വേണ്ടിയാണ് ഞങ്ങള് വന്നിരിക്കുന്നത് അതുകൊണ്ടാണ്
പവിത്രതയുടെ രാഖി ബന്ധിക്കുന്നത്. ബാബയെ ഓര്മ്മിക്കൂ.., പവിത്രമാകൂ അപ്പോള്
ഇങ്ങനെ (ദേവത) ആകാം. ബാക്കി ഞങ്ങള്ക്ക് പണമൊന്നും തന്നെ സ്വീകരിക്കാന്
സാധിക്കില്ല. ഞങ്ങള് ആ ബ്രാഹ്മണരല്ല. കേവലം 5 വികാരങ്ങളെ ദാനം നല്കൂ.. അപ്പോള്
ഗ്രഹണത്തില് നിന്നും മുക്തമാകും. ഇപ്പോള് ഒരു കലയുമില്ല. എല്ലാവരെയും ഗ്രഹണം
ബാധിച്ചിക്കുകയാണ്. നിങ്ങള് ബ്രാഹ്മണരാണല്ലോ. എവിടെ വേണമെങ്കിലും പോകൂ - പറയൂ,
ദാനം നല്കൂ എങ്കില് ഗ്രഹണം ഇല്ലാതാകും. പവിത്രമാകൂ. വികാരത്തിലേക്ക് ഒരിക്കലും
പോകരുത്. ബാബയെ ഓര്മ്മിക്കൂ.. അപ്പോള് വികര്മ്മം വിനാശമാകും, നിങ്ങള് പുഷ്പമായി
മാറും. നിങ്ങളും പുഷ്പമായിരുന്നു പിന്നീട് മുള്ളായി മാറിയിരിക്കുകയാണ്. 84
ജന്മങ്ങളെടുത്തെടുത്ത് വീണിരിക്കുകയാണ്. ഇപ്പോള് തിരിച്ച് പോകണം. ബാബ
ഇദ്ദേഹത്തിലൂടെ നിര്ദ്ദേശം നല്കുന്നു. ബാബ ഉയര്ന്നതിലും ഉയര്ന്ന ഭഗവാനാണ്.
ബാബക്ക് ശരീരമില്ല. ശരി, ബ്രഹ്മാ-വിഷ്ണു-ശങ്കരന് ശരീരമുണ്ടോ? നിങ്ങള് പറയും -
അതെ, സൂക്ഷ്മ ശരീരമുണ്ട്. എന്നാല് അത് മനുഷ്യ സൃഷ്ടിയല്ല. മുഴുവന് കളിയും
ഇവിടെയാണ്. സൂക്ഷ്മവതനത്തിലെങ്ങനെ നാടകം നടക്കും? ഏതുപോലെയാണോ മൂലവതനത്തില്
സൂര്യ-ചന്ദ്രന്മാര് ഇല്ലാത്തത് അപ്പോള് നാടകമെവിടെയായരിക്കും! ഇത് വളരെ വലിയ
സ്റ്റേജാണ്. പുനര്ജന്മവും ഇവിടെയാണുണ്ടാവുന്നത്. സൂക്ഷ്മവതനത്തിലുണ്ടാകുന്നില്ല.
ഇപ്പോള് നിങ്ങളുടെ ബുദ്ധിയില് പരിധിയില്ലാത്ത മുഴുവന് കളിയുമുണ്ട്. ഇപ്പോള്
മനസ്സിലാക്കാന് സാധിക്കുന്നു - നമ്മള് ദേവീ ദേവതയായിരുന്നു പിന്നീട് എങ്ങനെ
നമ്മള് വാമ മാര്ഗ്ഗത്തില് വരുന്നു. വാമമാര്ഗ്ഗമെന്ന് വികാരി മാര്ഗ്ഗത്തെയാണ്
പറയുന്നത്. പകുതി കല്പം നമ്മള് പവിത്രമായിരുന്നു, നമ്മുടേത് വിജയത്തിന്റെയും,
തോല്വിയുടെയും കളിയാണ്. ഭാരതം അവിനാശി ഖണ്ഢമാണ്. ഇതൊരിക്കലും വിനാശമാകുന്നില്ല.
ആദിസനാതന ദേവീ ദേവതാ ധര്മ്മമായിരുന്നു അപ്പോള് മറ്റൊരു
ധര്മ്മവുമുണ്ടായിരുന്നില്ല. ആരാണോ നിങ്ങളുടെ ഈ കാര്യങ്ങള് അംഗീകരിക്കുക അവര്
കല്പം മുന്പും അംഗീകരിച്ചവരായിരിക്കും. 5000 വര്ഷം കൊണ്ട് പഴയതായ ഒരു
വസ്തവുമുണ്ടായിരിക്കില്ല. വീണ്ടും നിങ്ങള് സത്യയുഗത്തില് ആദ്യം പോയി തന്റെ
കൊട്ടാരമുണ്ടാക്കും.സ്വര്ണ്ണത്തിന്റെ ദ്വാരക ഏതോ സമുദ്രത്തിന്റെ താഴെയാണ് അത്
പുറത്ത് വരും,എന്നൊന്നുമല്ല. സാഗരത്തില് നിന്നും ദേവതകള് രത്നങ്ങളുടെ തളികകള്
നിറച്ച് നല്കുന്നുവെന്ന് കാണിച്ചിരിക്കുന്നു. വാസ്തവത്തില് ജ്ഞാനസാഗരനായ ബാബ
നിങ്ങള് കുട്ടികള്ക്ക് ജ്ഞാനരത്നങ്ങളുടെ തളികകള് നിറച്ച്
നല്കിക്കൊണ്ടിരിക്കുന്നു. ശങ്കരന് പാര്വ്വതിക്ക് കഥ കേള്പ്പിച്ചുവെന്ന്
കാണിച്ചിരിക്കുന്നു. ജ്ഞാനരത്നങ്ങളാല് സഞ്ചി നിറച്ചു. ശങ്കരനെ പ്രതി പറയുന്നു -
കാളകൂടവിഷം കുടിച്ചു, പിന്നീട് അദ്ദേഹത്തിന്റെ മുന്നില് പോയി സഞ്ചി നിറച്ചു തരൂ,
ഞങ്ങള്ക്ക് ധനം തരൂ എന്നും പറയുന്നു. അപ്പോള് നോക്കൂ, ശങ്കരനും ഗ്ലാനി
നല്കിയിരിക്കുന്നു. എന്റെ ഗ്ലാനിയാണ് ഏറ്റവും കൂടുതല് ചെയ്തിരിക്കുന്നത്. ഇതും
കളിയാണ് അത് വീണ്ടും സംഭവിക്കും. ഈ നാടകത്തെ ആരും അറിയുന്നില്ല. ഞാന് വന്ന്
ആദ്യം മുതല് അവസാനം വരെയുള്ള മുഴുവന് രഹസ്യവും മനസ്സിലാക്കിത്തരുന്നു.
ഉയര്ന്നതിലും ഉയര്ന്നത് ബാബയാണ് എന്നതും അറിയാം. വിഷ്ണുവില് നിന്ന് ബ്രഹ്മാ,
ബ്രഹ്മാവില് നിന്ന് വിഷ്ണുവായി മാറുന്നതെങ്ങനെയാണ് - ഇതാര്ക്കും മനസ്സിലാക്കാന്
സാധിക്കില്ല.
ഇപ്പോള് നിങ്ങള് കുട്ടികള് പുരുഷാര്ത്ഥം ചെയ്യുകയാണ് ഞങ്ങള് വിഷ്ണുവിന്റെ
കുലത്തിലേതാകും. വിഷ്ണുപുരിയിലെ അധികാരിയാകുന്നതിന് വേണ്ടി നിങ്ങള് ബ്രാഹ്മണനായി
മാറിയിരിക്കുന്നു. നിങ്ങളുടെ മനസ്സിലുണ്ട് - നമ്മള് ബ്രാഹ്മണര് നമുക്കു വേണ്ടി
ശ്രീമതത്തിലൂടെ സൂര്യവംശീ-ചന്ദ്രവംശീ രാജധാനി സ്ഥാപിചച്ചുകൊണ്ടിരിക്കുകയാണ്.
ഇതില് യുദ്ധത്തിന്റെ ഒരു കാര്യവുമില്ല. ദേവതകളും അസുരന്മാരും തമ്മില് ഒരിക്കലും
യുദ്ധം ഉണ്ടാകുന്നില്ല. ദേവതകള് സത്യയുഗത്തിലാണ്. അവിടെ യുദ്ധമെങ്ങനെയുണ്ടാകും.
ഇപ്പോള് നിങ്ങള് ബ്രാഹ്മണര് യോഗബലത്തിലൂടെ വിശ്വത്തിന്റെ അധികാരിയായി മാറുകയാണ്.
ബാഹുബലമുള്ളവര് വിനാശം പ്രാപ്തമാക്കും. നിങ്ങള് ശാന്തിയുടെ ബലം കൊണ്ട്
സയന്സിന്റെ മേല് വിജയം നേടുന്നു. ഇപ്പോള് നിങ്ങള്ക്ക് ആത്മാഭിമാനിയായി മാറണം.
നമ്മള് ആത്മാക്കളാണ്, നമുക്ക് നമ്മുടെ വീട്ടിലേക്ക് തിരിച്ച് പോകണം. ആത്മാക്കള്
തീക്ഷ്ണമാണ്. ഇപ്പോള് വിമാനങ്ങള് ഒരു മണിക്കൂര് കൊണ്ട് എവിടെ നിന്ന്
എവിടേക്കെല്ലാം പോകുന്നു. ആത്മാക്കള് അതിലും തീക്ഷ്ണമാണ്. ഭൂമിയില് ആത്മാവ്
എവിടെയും പോയി ജന്മമെടുക്കുന്നു. ചിലര് വിദേശത്ത് പോയും ജന്മമെടുക്കുന്നു.
ആത്മാവ് ഏറ്റവും തീക്ഷ്ണമായ റോക്കറ്റാണ്. ഇതില് മെഷിനറീ മുതലായവയുടെ ഒരു
കാര്യവുമില്ല. ശരീരം ഉപേക്ഷിച്ചു അത് രക്ഷപ്പെട്ടു. നമുക്ക് വീട്ടിലേക്ക്
തിരിച്ച് പോകണമെന്ന് ഇപ്പോള് നിങ്ങള് കുട്ടികളുടെ ബുദ്ധിയിലുണ്ട്, പതീത
ആത്മാക്കള്ക്ക് പോകാന് സാധിക്കില്ല. നിങ്ങള് പാവനമായിത്തന്നെ പോകും, ബാക്കി
എല്ലാവരും ശിക്ഷകളനുഭവിച്ചും പോകും. ശിക്ഷകള് ഒരുപാട് ലഭിക്കുന്നു.
അവിടെയാണെങ്കില് നിങ്ങള് ഗര്ഭകൊട്ടാരത്തില് സുഖത്തോടുകൂടിയിരിക്കുന്നു.
കൃഷ്ണന്റെ ജന്മം എങ്ങിനെയാണ് ഉണ്ടാവുന്നത് എന്ന് കുട്ടികള് സാക്ഷാത്ക്കാരം
ചെയ്യുന്നു, ഒരു അശുദ്ധിയുടെയും കാര്യമില്ല. തീര്ത്തും പ്രകാശമയമാകുന്നു.
ഇപ്പോള് നിങ്ങള് വൈകുണ്ഢത്തിന്റെ അധികാരികളാകുകയാണ് അതിനാല് അങ്ങനെയുള്ള
പുരുഷാര്ത്ഥം ചെയ്യണം. ശുദ്ധമായ പവിത്രമായ ഭക്ഷണ പാനീയങ്ങളായിരിക്കണം. പരിപ്പും
ചോറും ഏറ്റവും നല്ലതാണ്. ഋഷികേശില് സന്യാസിമാര് ഒരു ജനലിലൂടെ സ്വീകരിച്ച്
പോകുന്നു, ഓരോരുത്തരും ഓരോ തരത്തിലായിരിക്കുമല്ലോ. ശരി!
വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുരമധുരമായ കുട്ടികള്ക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും, സുപ്രഭാതവും. ആത്മീയ അച്ഛന്റെ
ആത്മീയകുട്ടികള്ക്ക് നമസ്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) തന്റെ
മേല് ശ്രദ്ധയുടെ പരിപൂര്ണ്ണമായ കാവല് നല്കണം. മായയില് നിന്ന് തന്നെ സംരക്ഷിക്കണം.
ഓര്മ്മയുടെ സത്യം സത്യമായ ചാര്ട്ട് വെയ്ക്കണം.
2) മാതാ-പിതാവിനെ
പിന്തുടര്ന്ന് ഹൃദയ സിംഹാസനധാരിയായി മാറണം. രാവും പകലും സേവനത്തില്
തത്പരരായിരിക്കണം. എല്ലാവര്ക്കും സന്ദേശം നല്കണം, ബാബയെ ഓര്മ്മിക്കൂ..... 5
വികാരങ്ങളെ ദാനം ചെയ്ത് ഗ്രഹണത്തില് നിന്നും മുക്തമാകൂ...
വരദാനം :-
വിവേകത്തിന്റെയും,സാരത്തിന്റെയും ബാലന്സിലൂടെ ഞാനെന്നഭാവത്തെ സ്വാഹാചെയ്യുന്ന
വിശ്വപരിവര്ത്തകരായി ഭവിക്കട്ടെ.
വിവേകമെന്നാല്
ജ്ഞാനത്തിന്റെ പോയന്റ്സ്,തിരിച്ചറിവ് എന്നാണര്ത്ഥം.സാരമെന്നാല്
സര്വ്വശക്തിസ്വരൂപത്തിന്റെ സ്മൃതിയും,സമര്ത്ഥസ്വരൂപവും. ഇവ രണ്ടിന്റെയും
ബാലന്സുണ്ടെങ്കില് ഞാനെന്നഭാവം അഥവാ പഴയസംസ്ക്കാരങ്ങള് സ്വാഹാ ആകും.ഓരോ
സെക്കന്റും,ഓരോ സങ്കല്പവും,ഓരോ വാക്കും,ഓരോ കര്മ്മവും വിശ്വപരിവര്ത്തനത്തിനായി
സ്വാഹാ ചെയ്യുന്നതിലൂടെ സ്വതവേ വിശ്വപരിവര്ത്തകരായി മാറും.ആരാണോ തന്റെ
ദേഹത്തിന്റെ ഓര്മ്മസഹിതം സ്വാഹാ ആകുന്നത് അവരുടെ ശ്രേഷ്ഠ വൈബ്രേഷനിലൂടെ
വായുമണ്ഢലത്തിന്റെ പരിവര്ത്തനം സഹജമായി നടക്കുന്നു.
സ്ലോഗന് :-
പ്രാപ്തികളെക്കുറിച്ചോര്മ്മിക്കുകയാണെങ്കില് ദു:ഖത്തിന്റെയും ,വിഷമതകളുടേയും
കാര്യങ്ങള് മറന്നുപോകും...
അവ്യക്തസൂചന-ആത്മീയമായ
അന്തസ്സിന്റെയും,പവിത്രതയുടേയും വ്യക്തിത്വത്തെ ധാരണ ചെയ്യൂ...
ശ്രേഷ്ഠകര്മ്മങ്ങളുടെ
ഫൗണ്ടേഷനാണ് പവിത്രത.പവിത്രതയെന്നാല് വെറും ബ്രഹ്മചര്യം മാത്രമല്ല.ബ്രഹ്മചര്യവും
ശ്രേഷ്ഠമാണ്,എന്നാല് മനസ്സില് സങ്കല്പങ്ങളില്പ്പോലും ഏതെങ്കിലും ഒരു ആത്മാവിനോട്
പ്രത്യേകമായ ആകര്ഷണമോ,അടുപ്പമോ ഉണ്ടാകുകയാണെങ്കിലോ,ഏതെങ്കിലും ആത്മാവിന്റെ
വിശേഷതകളില് പ്രഭാവിതമാകുകയോ അല്ലെങ്കില് അവരെക്കുറിച്ച് നെഗറ്റീവായ
സങ്കല്പങ്ങള് വരുകയോ,മര്യാദാപൂര്വ്വമല്ലാത്ത വാക്കുകളോ, സംസാരമോ ഉണ്ടാകുകയോ
ചെയ്താല് അതിനെ പവിത്രത എന്ന് പറയുകയില്ല.