22.06.2026           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ - നിങ്ങൾ കുട്ടികളുടെ സേവനം ചെയ്യുന്നതിനാണ് ബാബ വന്നിരിക്കുന്നത്, നിങ്ങളും ബാബക്കു സമാനം സർവ്വരുടേയും സേവനം ചെയ്യണം.

ചോദ്യം :-
ബ്രഹ്മാ ബാബയുടെ ഉള്ളിൽ ഏതൊരു ചിന്തയാണോ നടക്കുന്നത്, അതിനെക്കുറിച്ച് , കാത്തിരുന്ന് കാണാം, ഇതിനെക്കുറിച്ച് ചിന്തിക്കേണ്ട എന്ന് ശിവബാബയും പറയുകയാണ്?

ഉത്തരം :-
ബാബയുടെയുള്ളിൽ ചിന്തയുണ്ട്, സമയം വളരെ ദുർബ്ബലമായിക്കൊണ്ടിരിക്കുകയാണ് , കുട്ടികൾക്ക് അവിനാശി ജ്ഞാന രത്നങ്ങൾ സ്വീകരിക്കുന്നതിന് ബാബയുടെ അടുത്ത് വരണം, ഇത്രയും കുട്ടികൾ വന്നാൽ എവിടെ ഇരിക്കും. എത്ര കെട്ടിടങ്ങൾ ഉണ്ടാക്കേണ്ടി വരും. ശിവബാബ പറയുകയാണ് കാത്തിരിക്കൂ, കാണാം. കൽപം മുമ്പ് ഇവിടെ വന്ന് എങ്ങനെയാണോ കഴിഞ്ഞത് അതുപോലെ തന്നെ കഴിയും. നിങ്ങൾ അതിനെക്കുറിച്ചൊന്നും ചിന്തിക്കേണ്ട, നിങ്ങൾ കേവലം പഠിച്ചുകൊണ്ടിരിക്കൂ, മൻമനാഭവ: നിങ്ങൾക്ക് കർമ്മാതീതമാകുന്നതിനുള്ള പുരുഷാർത്ഥം ചെയ്യണം.

ഗീതം :-
അങ്ങയെ നേടിയ ഞങ്ങൾ....

ഓംശാന്തി.  
ബാബയും പറയുകയാണ് കുട്ടികളേ ഓം ശാന്തി. വേറെ എന്താണ് പറയുക. കുട്ടികളോട് പറയുകയാണ് - കുട്ടികളേ ഓം ശാന്തി, തതത്വം. അല്ലയോ കുട്ടികളേ, നിങ്ങളും ശാന്തസ്വരൂപരാണ്. നിങ്ങളും മാസ്റ്റർ പതീതപാവനനാണ്. ഇങ്ങനെ വേറെ ആർക്കും പറയാൻ കഴിയില്ല. പറയാറുണ്ട് - ഏതുപോലെയാണോ അച്ഛൻ അതുപോലെയായിരിക്കും കുട്ടി. നിങ്ങൾ കുട്ടികൾക്കും അറിയാം ഏതുപോലെയാണോ ബാബ അതുപോലെതന്നെയാണ് നമ്മളും. ബാബ പറയുകയാണ്, ഞാൻ ജ്ഞാനത്തിന്റെ സാഗരനാണ്. നിങ്ങൾ കുട്ടികളും മനസ്സിലാക്കുന്നുണ്ടാകും നമ്മൾ മാസ്റ്റർ ജ്ഞാനത്തിന്റെ സാഗരമാണ്, അതോടൊപ്പം നദികളാണ്. സാഗരത്തിന് കുട്ടികളും പേരക്കുട്ടികളും ഉണ്ടാകുമല്ലോ. വലിയ വലിയ നദികളുമുണ്ടല്ലോ. വലിയ വലിയ തടാകങ്ങളും, വലിയ വലിയ സരോവരങ്ങളുമുണ്ട്. അതെല്ലാം ജലമാണ്, എന്നാൽ നിങ്ങൾ ചൈതന്യമാണ്. സാഗരത്തിൽ നിന്നാണ് ഉത്ഭവിച്ചത്. ചില കുട്ടികൾ ഈ കാര്യങ്ങളെ മനസ്സിലാക്കുന്നില്ല എന്തുകൊണ്ടെന്നാൽ പെൺകുട്ടികൾ ലോകത്തിന്റെ പഠിപ്പ് എഴുതിയിട്ടുമില്ല, പഠിച്ചിട്ടുമില്ല. ബാബ ഒരു തവണ എന്തിൽ നിന്നാണ് പഞ്ചസാര ഉണ്ടാക്കുന്നത്?.. എന്ന് ചോദിച്ചിരുന്നു എങ്ങനെയാണ് ശർക്കര ഉണ്ടാക്കുന്നത്? അപ്പോൾ ചുവപ്പ് കരിമ്പിൽ നിന്നും ശർക്കരയും വെളുത്ത കരിമ്പിൽ നിന്നും പഞ്ചസാരയുമാണ് എന്ന് ബാബയോട് പറഞ്ഞു. പാവങ്ങൾ പഠിച്ചിട്ടില്ല. എന്നാൽ ഇപ്പോൾ ബാബ എത്ര വലിയ കാര്യങ്ങളാണ് മനസ്സിലാക്കിത്തരുന്നത്. വെള്ളത്തിന്റെ സാഗരത്തിൽ നിന്നും വെള്ളത്തിന്റെ നദികളാണ് ഉത്ഭവിക്കുക. മനുഷ്യർ കൂടിക്കൊണ്ടിരിക്കുന്നതിനാൽ ധാരാളം വെള്ളവും ആവശ്യമാണല്ലോ. എത്ര കനാലുകളാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. അതിനാൽ നിങ്ങൾ കുട്ടികൾക്ക് എഴുന്നേൽക്കുമ്പോഴും ഇരിക്കുമ്പോഴും, നടക്കുമ്പോഴും കറങ്ങുമ്പോഴും ഈ ചിന്ത ഉണ്ടായിരിക്കണം നമുക്ക് എങ്ങനെ ഈ പതിതമായ ലോകത്തെ പാവനമാക്കി മാറ്റാം. ഗീതത്തിൽ പറയുന്നുണ്ടല്ലോ ബാബാ അങ്ങയിൽ നിന്നും ഞങ്ങൾ വിശ്വത്തിന്റെ ചക്രവർത്തി പദവി നേടുകയാണ്. ഇതിനെ ഞങ്ങളിൽ നിന്നും ആർക്കും പിടിച്ചെടുക്കാൻ കഴിയില്ല, 21 ജന്മങ്ങളിലേക്ക് ഈ രാജ്യപദവി നില നിൽക്കും. പരിധിയില്ലാത്ത ബാബ വന്ന് പരിധിയില്ലാത്ത രാജ്യഭാഗ്യം നൽകുകയാണ്. രാജ്യഭാഗ്യത്തെ നടത്തി കൊണ്ടു പോകുന്നതിന് യോഗ്യനാക്കുകയാണ്, പവിത്രമാക്കുകയാണ്. അല്ലയോ പതീതപാവനാ വരൂ എന്നും വിളിക്കുന്നുണ്ട്. ഇത് കൃഷ്ണനെയൊന്നുമല്ല വിളിക്കുന്നത്. നിരാകാരനായ ഭഗവാനെയാണ് വിളിക്കുന്നത്. എപ്പോഴാണോ അല്ലയോ പതീത പാവനാ എന്ന് വിളിക്കുന്നത് അപ്പോൾ കൃഷ്ണൻ ബുദ്ധിയിൽ വരാറില്ല, പരമാത്മാവാണ് ഓർമ്മ വരാറുള്ളത്. ബാബ വന്ന് ഓരോ കാര്യവും മനസ്സിലാക്കിത്തരുകയാണ്. ഇപ്പോൾ നിങ്ങൾ കുട്ടികൾ സന്മുഖത്തിലാണ് ഇരിക്കുന്നത്. ബാബ സന്യാസിയോ ഗുരുവോ ഒന്നുമല്ല. നിങ്ങൾക്കറിയാം നിരാകാരനായ ശിവബാബ ഈ ബ്രഹ്മാ ശരീരത്തിലേക്ക് പ്രവേശിച്ച് നമ്മളെ പഠിപ്പിക്കുകയാണ്. പാട്ടുമുണ്ട് - പരംപിതാ പരമാത്മാവ്, ബ്രഹ്മാ ശരീരത്തിലൂടെ ആദി സനാതന ദേവി ദേവതാ ധർമ്മത്തിന്റെ സ്ഥാപന ചെയ്യും. വിനാശം സ്ഥാപനക്ക് ശേഷമാണ് നടക്കുക. ഇതിലൂടെ ഭഗവാൻ പഴയ ലോകത്തിൽ തന്നെയാണ് വരുന്നത് എന്നതാണ് തെളിയുന്നത്. ബ്രഹ്മാവിലൂടെ പുതിയ ലോകത്തിന്റെ സ്ഥാപന ചെയ്യുന്നു, ശങ്കരനിലൂടെ അനേക ധർമ്മങ്ങളുടെ വിനാശവും ചെയ്യുന്നു. സത്യയുഗത്തിൽ ഒരു ധർമ്മമാണ് ഉണ്ടായിരുന്നത്, ഇപ്പോഴാണെങ്കിൽ അനേക ധർമ്മങ്ങളാണ്. ഒരു ധർമ്മത്തിൽ ജീവിച്ചിരുന്ന ദേവീ-ദേവതകളുടെ അടയാളമായാണ് ചക്രമെല്ലാം കാണിക്കുന്നത്. ഈ ലക്ഷ്മീ- നാരായണനെ വിശ്വത്തിന്റെ അധികാരി എന്നാണ് പറയുന്നത്. സ്വർഗ്ഗത്തിന്റെ അധികാരിയാവുക അർത്ഥം വിശ്വത്തിന്റെ അധികാരി ആവുക എന്നതു തന്നെയാണ്. ഈ കാര്യങ്ങളെല്ലാം ഇപ്പോൾ നിങ്ങൾ കുട്ടികളുടെ ബുദ്ധിയിലുണ്ട്. ബാബ പറയുകയാണ് - കുട്ടികളേ, മൻമനാഭവ. ഈ ജാഗ്രത കുട്ടികൾക്ക് ഇടക്കിടക്ക് ലഭിക്കുന്നുണ്ട്. ബാബയേയും സമ്പത്തിനേയും ഓർമ്മിക്കൂ. ഇത് ഒരിക്കലും മറക്കരുത് അതോടൊപ്പം പോയിന്റുകളും മറക്കുന്നുണ്ട്, ഇതെല്ലാം മുഖ്യമല്ലേ. ബാബയാണ് പതീതപാവനൻ. പാവനമാകുന്നതിനുള്ള യുക്തിയാണ് പറഞ്ഞു തരുന്നത്. ബാബ പറയുകയാണ്, നിങ്ങൾ സതോപ്രധാനമായിരുന്നു. ഇപ്പോൾ തമോപ്രധാനവും പതീതവുമായി മാറിയിരിക്കുകയാണ്. 84 ജന്മങ്ങൾ പൂർണ്ണമായും എടുത്തു കഴിഞ്ഞു. ഇപ്പോൾ വീണ്ടും നിങ്ങൾക്ക് സതോപ്രധാനമാകണം. സതോപ്രധാനമാകുന്നതിലൂടെയാണ് നിങ്ങൾ പവിത്രമായ ലോകത്തിൽ എത്തിച്ചേരുന്നത്. നിരാകാരീലോകവും പവിത്രമാണ്, സാകാരി ലോകവും പവിത്രമാണ്. ഇപ്പോഴുള്ളത് അപവിത്രവും പതീതവുമായ ലോകമാണ്. ആത്മാവ് തമോപ്രധാനമായാൽ ശരീരവും തമോപ്രധാനമാകും. ഇത് സൃഷ്ടി നാടകമാണ്, ഇതിൽ ബ്രഹ്മാണ്ഢവും സൂക്ഷ്മലോകവും വരും. സൃഷ്ടി ചക്രം കറങ്ങുന്നത് ഇവിടെയാണ്. സത്യയുഗവും ത്രേതായുഗവും ഇവിടെത്തന്നെയാണ് ഉണ്ടായിരുന്നത്. അതൊന്നും സൂക്ഷ്മലോകത്തിലോ മൂലവതനത്തിലോ ഉണ്ടാവുകയില്ല. ഇതെല്ലാം ഇവിടെത്തന്നെയാണ്. ഇതിനെയാണ് മനുഷ്യസൃഷ്ടി എന്ന് പറയുന്നത്. ആത്മാക്കളുടേതാണ് നിരാകാരി ലോകം. പിന്നെ സൂക്ഷ്മ ലോകം ബ്രഹ്മാ- വിഷ്ണു- ശങ്കരൻ ഉള്ള ആകാരി ലോകമാണ്. ഈ സാകാരലോകം എത്ര വലുതാണ്. സത്യയുഗത്തിൽ ഈ സൃഷ്ടി എത്ര ചെറുതായിരിക്കും. അവിടെ ഒരേയൊരു ധർമ്മമാണ് ഉണ്ടാവുക. ബാക്കി മനുഷ്യർ പറയുന്നത് പോലെ അവിടെ ദ്വൈതഭാവമൊന്നും ഉണ്ടായിരുന്നില്ല, അവർ അസത്യമാണ് പറയുന്നത്.

നിങ്ങൾ മനസ്സിലാക്കുന്നുണ്ട് പുതിയ ലോകത്തിന്റെ സ്ഥാപനയും പഴയ ലോകത്തിന്റെ വിനാശവും പാടപ്പെട്ടിട്ടുണ്ട്. എല്ലാത്തിന്റേയും വിനാശവും സംഭവിക്കും അതോടൊപ്പം സത്യയുഗമാകുന്ന സ്വർഗ്ഗത്തിന്റെ സ്ഥാപനയും നടക്കും. നിങ്ങളും ബാബയോടൊപ്പം സേവനം ചെയ്യുകയാണ്. കുട്ടികളുടെ സേവനം ചെയ്യുന്നതിനാണ് ബാബയും വന്നിരിക്കുന്നത്. ഇതാണ് പരിധിയില്ലാത്ത അച്ഛൻ. തന്റെ കുട്ടികൾ ദുഃഖിക്കുന്നത് കാണുമ്പോൾ ദയ തോന്നുമല്ലോ. ബാബ ദയാമനസ്കനായ അച്ഛനാണ്. ഇപ്പോൾ മുഴുവൻ ലോകത്തിലും അശാന്തിയാണ്. ഒരു ബാബക്കല്ലാതെ വേറെയാർക്കും ശാന്തി നൽകാൻ സാധിക്കില്ല. ധാരാളം ഹഠയോഗികളും ഉണ്ട്. ആത്മാവ് നിർലേപമാണ് എന്നാണ് അവർ പറയുന്നത്. മനുഷ്യർക്ക് തലകീഴായ കാര്യങ്ങളാണ് കേൾപ്പിച്ചുകൊടുക്കുന്നത്. വാസ്തവത്തിൽ ആത്മാവിന്റെ ശുദ്ധീകരണമാണ് നടക്കുന്നത്. ആത്മാവിൽ തന്നെയാണ് ക്ലാവ് പിടിച്ചിരിക്കുന്നത്, ഇത് വേറെയാർക്കും അറിയില്ല. ഇവർ പാപാത്മാവാണ് എന്നെല്ലാം പറയാറുണ്ടല്ലോ. ഇവർ ധാരാളം പാപം ചെയ്തിട്ടുണ്ട് എന്നെല്ലാം പറയാറുണ്ട്. ഇവർ മഹാത്മാവാണ്, പുണ്യാത്മാവാണ് എന്നെല്ലാം പറയാറുണ്ട്. എന്നാൽ മഹാൻ പരമാത്മാവ് എന്നൊന്നും പറയാറില്ല. സന്യാസിമാരെ പവിത്രമായ ആത്മാക്കളാണ് എന്നാണ് പറയാറുള്ളത് എന്തുകൊണ്ടെന്നാൽ അവർ സന്യാസം സ്വീകരിച്ചവരാണ്. ഇപ്പോൾ ബാബ മനസ്സിലാക്കിത്തരികയാണ് - ആത്മാവിനെ പവിത്രമാക്കി മാറ്റാൻ പരമാത്മാവായ അച്ഛനല്ലാതെ വേറെയാർക്കും സാധിക്കില്ല. പതീതമായ ഈ ലോകത്തിൽ പാവനമായ ആത്മാവ് ആരും തന്നെയില്ല. ഇപ്പോൾ തൈ നട്ടു പിടിപ്പിക്കുകയാണ്. പതുക്കെ പതുക്കെ വളരും. ഇപ്പോഴുള്ള മഠങ്ങളും, സത്സംഗങ്ങളുമെല്ലാം വൃക്ഷത്തിന്റെ ചില്ലകളാണ്. അത് ഉണ്ടാക്കുന്നതിൽ കൂടുതൽ പരിശ്രമത്തിന്റെ ആവശ്യമൊന്നുമില്ല. അനേകപ്രകാരത്തിലുള്ള മന്ത്രങ്ങളാണ് മനുഷ്യർക്ക് കൊടുക്കുന്നത്. വിവിധ തരത്തിലുള്ള മന്ത്രങ്ങളാണ് കൊടുക്കുന്നത്. ഇവിടെ ബാബ നൽകുന്നതും വശീകരണ മന്ത്രമാണ്, ഇതിലൂടെ നിങ്ങൾക്ക് 5 വികാരങ്ങളെ ജയിക്കാൻ സാധിക്കും. രാമ രാമ എന്ന മന്ത്രം ജപിക്കാറുണ്ടല്ലോ, ഇവിടെ ബാബ പറയുകയാണ് നിങ്ങൾ എന്നെ ഓർമ്മിക്കൂ എങ്കിൽ നിങ്ങളുടെ എല്ലാ പാപങ്ങളും ഇല്ലാതാകും. നിങ്ങൾ പവിത്ര ആത്മാവായി തീരും. ഓർമ്മയെ ത്തന്നെയാണ് യോഗം എന്ന് പറയുന്നത്. ഭാരതത്തിന്റെ പ്രാചീന യോഗം വളരെ പ്രശസ്തമാണ്. ഈ യോഗത്തിലൂടെയാണ് നിങ്ങൾ വിശ്വത്തെ ജയിക്കാൻ പോകുന്നത്. ഭാരതത്തിന്റെ രാജയോഗം വളരെ പേരു കേട്ടതാണ്. ഇത് ബാബക്കല്ലാതെ വേറെയാർക്കും പഠിപ്പിക്കാൻ സാധിക്കില്ല. നിങ്ങൾ ബ്രഹ്മാ കുമാരൻമാരും ബ്രഹ്മാകുമാരിമാരുമാണ്. ബി.കെ ഇവിടെയാണ് ഉണ്ടാവുക. പ്രജാപിതാവിന്റെ കുട്ടികൾ തീർച്ചയായും ബ്രഹ്മാവിന്റെ കൂടെയല്ലേ ഉണ്ടാവുക. ബ്രാഹ്മണരുടെ കുലവും ഉണ്ടാകുമല്ലോ. ഇതിനെയാണ് ഉയർന്നതിലും ഉയർന്ന ബ്രാഹ്മണ കുലം സർവ്വോത്തമമാണ് എന്ന് പറയുന്നത്. ഇപ്പോൾ നിങ്ങൾ ബ്രാഹ്മണരാണ് പിന്നെ താഴേക്ക് വീഴും. തല കീഴായി വീഴുക വീണ്ടും എഴുന്നേൽക്കുക,ഈ കളിയാണ് കളിക്കുന്നത്. ശൂദ്രനിൽ നിന്നും ബ്രാഹ്മണനായി പിന്നെ ദേവതാ, ക്ഷത്രിയൻ....അതിനാലിപ്പോൾ ബാബ മനസ്സിലാക്കിത്തരികയാണ് മധുരമധുരമായ കുട്ടികളേ - വളരെ കുറച്ച് കാര്യമാണ് ഉള്ളത്, ബാബയുടെ ഓർമ്മയിൽ കഴിയണം. ഇതും നിങ്ങളുടെ ബുദ്ധിയിലുണ്ട് - ബാബ നമുക്ക് 84 ജന്മങ്ങളുടെ രഹസ്യമാണ് കേൾപ്പിച്ചു തരുന്നത്. 84 ലക്ഷം ജന്മങ്ങളാണെങ്കിലും 84 ജന്മങ്ങളാണെങ്കിലും കണക്ക് വേണമല്ലോ. ഇത് ആർക്കും അറിയില്ല. 84 ലക്ഷത്തിന്റെ കണക്കൊന്നും ആർക്കും പറഞ്ഞു തരാൻ സാധിക്കില്ല. മനുഷ്യൻ 84 ജന്മങ്ങളുടെ ചക്രമാണ് കറങ്ങുന്നത്. മുകളിൽ നിന്നും പാർട്ട് അഭിനയിക്കുന്നതിനാണ് ആത്മാക്കൾ വരുന്നത്. സത്യയുഗത്തിന്റെ ആരംഭം മുതൽ കലിയുഗത്തിന്റെ അവസാനം വരെ വന്നു കൊണ്ടിരിക്കും. ഓരോരുത്തരും തന്റെ പാർട്ടാണ് അഭിനയിക്കുന്നത്. ഈ കാര്യങ്ങൾ മനുഷ്യർക്കറിയില്ല. ഒരു ബാബക്കാണ് അറിയുക. മനുഷ്യനെ ഒരിക്കലും പരംപിതാ, ഗോഡ് ഫാദർ എന്ന് പറയില്ല. ഗോഡ് ഫാദർ എന്ന് പറയുന്നതിലൂടെ നിരാകാരനായ ശിവനിലേക്കാണ് ബുദ്ധി പോകാറുള്ളത്. ജീവാത്മാവിനും അച്ഛൻ ഉണ്ടാകുമല്ലോ. ആത്മാവാണ് ഒരു ശരീരം ഉപേക്ഷിച്ച് മറ്റൊന്നെടുക്കുന്നത്. നിരാകാരനായ അച്ഛന്റെ പേരാണ് ശിവൻ. നിങ്ങൾക്കും ഒരു പേരാണ് ഉള്ളത്, അതാണ് ആത്മാവ്. പിന്നെ ശരീരത്തിനാണ് വേറെ വേറെ പേര് നൽകുന്നത്. പരംപിതാ പരമാത്മാവും ശരീരത്തിലേക്ക് വന്നാണ് ജ്ഞാനം കേൾപ്പിക്കുന്നത്. ശരീരമില്ലാതെ എങ്ങനെയാണ് കേൾപ്പിക്കുക. അതിനാൽ ബാബ മനസ്സിലാക്കിത്തരുന്നു ഇത് ഇദ്ദേഹത്തിന്റെ പേരാണ്, എന്റെ ശരീരത്തിന്റെ നാമമൊന്നുമില്ല, ഞാൻ പുനർജൻമം എടുക്കുന്നില്ല. ഞാൻ ഇതിലേക്ക് പ്രവേശിക്കുകയാണ്, അത് ഇദ്ദേഹത്തിനു പോലും അറിയില്ല. ഏതെങ്കിലും തീയതിയോ ദിവസമോ ഒന്നുമില്ല. അതെ, ഞാൻ കൽപത്തിന്റെ അന്തിമത്തിൽ അർത്ഥം രാത്രിയിലാണ് വരുന്നത്. ഇപ്പോൾ രാത്രിയാണ് ഇത് പതീതരുടെ ലോകമാണ്. പാവനമായ ലോകം അർത്ഥം പകലിനെ കൊണ്ടു വരുന്നതിനാണ് ഞാൻ വരുന്നത്. എപ്പോഴാണ് ബാബ പ്രവേശിക്കുന്നത് എന്നു പോലും അറിയില്ല. അതെ, വിനാശത്തിന്റെ സാക്ഷാത്കാരം കണ്ടിട്ടുണ്ട്. ധാരാളം പേർ ധ്യാനത്തിലേക്ക് പോകുമായിരുന്നു, അതിന്റെ തീയതിയോ സമയമോ ഒന്നും അറിയാൻ കഴിയില്ല. കൃഷ്ണനേയും പൂജിക്കുന്നുണ്ട്, രാത്രിയാണ് ജനിച്ചതെന്ന് കാണിക്കുന്നുണ്ട്. ഏതു സമയത്ത്, ഏതു മിനിറ്റ് ഇതെല്ലാം മനുഷ്യർ കണ്ടുപിടിക്കുന്നുണ്ട്. ബാബ പറയുന്നു- ഞാനാണെങ്കിൽ നിരാകാരനാണ്. ഏതു പോലെയാണോ മറ്റു മനുഷ്യർ ജനിക്കുന്നത് അതുപോലെ എന്റെ ജന്മം ഉണ്ടാകില്ല. എന്റേത് ദിവ്യവും അലൗകീകവുമായ ജന്മമാണ്. ഞാൻ ഇതിലേക്ക് പ്രവേശിക്കുകയും പിന്നെ ഇതിൽ നിന്നും പോവുകയും ചെയ്യുന്നു. മുഴുവൻ ദിവസവും കാളപ്പുറത്ത് സവാരിയൊന്നും ചെയ്യുന്നില്ല. ഏത് സമയത്ത് കുട്ടികൾ എന്നെ ഓർമ്മിക്കുന്നോ ഞാൻ ഹാജരാകുന്നു. ബാബ വന്ന് കുട്ടികളെ കാണുകയാണ്, സുപ്രഭാതവും പറയുന്നു. ഏതുപോലെ മനുഷ്യർ പരസ്പരം കാണുമ്പോൾ രാമ-രാമ അഥവാ നമസ്കാരം എന്നു പറയുന്നതുപോലെ ഇത് ആത്മീയമായ പരിധിയില്ലാത്ത അച്ഛനാണ് മനസ്സിലാക്കിത്തരുന്നത്. ഞാൻ നിങ്ങൾ എല്ലാ കുട്ടികളുടെയും അച്ഛനാണ്. അതിനാൽ ശിവബാബയുടെ സന്താനങ്ങളായ നിങ്ങൾ സർവ്വാത്മാക്കളും സഹോദര- സഹോദരനാണ്. സന്തോഷത്തിന്റെ അളവ് വർദ്ധിക്കണം. പരിധിയില്ലാത്ത ബാബ നമുക്ക് പരിധിയില്ലാത്ത സമ്പത്ത് തരുന്നതിന് വന്നിരിക്കയാണ്. ധാരാളം കുട്ടികളെ കാണുമ്പോൾ ബാബയും സന്തോഷിക്കുകയാണ്. കുട്ടികൾക്കറിയാം നമ്മളെ ബാബ സ്വർഗ്ഗത്തിന്റെ അധികാരിയാക്കി മാറ്റുകയാണ്, രാജധാനിയും നൽകുന്നു. ഏതുപോലെയാണോ ഭാരതവാസികളും ഇത് നമ്മുടെ ഭാരതദേശമാണെന്ന് പറയാറുള്ളത് അതുപോലെ പ്രജകളും നമ്മുടെ രാജ്യം എന്ന് പറയുന്നു.. രാജാവും പ്രജകളും രണ്ടുപേരും നമ്മുടെ ദേശമെന്നാണ് പറയുന്നത്. നിങ്ങൾ കുട്ടികൾ നരകവാസികളാണ് വീണ്ടും സ്വർഗ്ഗവാസിയായിത്തീരും. ബാബയേയും സമ്പത്തിനേയും ഓർമ്മിക്കണം, വേറെ ബുദ്ധിമുട്ടൊന്നും ബാബ തരുന്നില്ല. ഗൃഹസ്ഥവ്യവഹാരത്തിൽ തന്നെ കഴിയണം, ഇവിടെ വന്ന് കഴിയണമെന്നും ഇല്ല. എല്ലാവരും ഓടി ഇവിടെ വന്നാൽ എല്ലാവരെയും ബാബ എവിടെയിരുത്തും. ഇത്രയധികം കുട്ടികളെ ഒരു തവണ തന്നെ എങ്ങനെ ഒരുമിച്ച് ഇരുത്താൻ കഴിയും. എല്ലാ സേവാകേന്ദ്രങ്ങളിലേയും കുട്ടികൾ ഒരേ തവണ എങ്ങനെ ഒരുമിച്ചു കണ്ടുമുട്ടും. എവിടെ കഴിയും. ഇത് ബുദ്ധിമുട്ടാണ്. ദിനം പ്രതിദിനം കുട്ടികൾ വർദ്ധിക്കുന്നുണ്ട്. ഇതിനുള്ള യുക്തിയും രചിക്കണം. അടുത്തുളള എല്ലാ കെട്ടിടങ്ങളും വാങ്ങിക്കേണ്ടിവരും. കെട്ടിടത്തിന്റെ ഉടമസ്ഥരോടു ചോദിക്കണം, നിങ്ങൾ എത്രയാണ് ചോദിക്കുന്നത്. സമയത്ത് വാങ്ങിക്കേണ്ടി വരുമല്ലോ. ഇതിൽ ധനത്തിന്റെ കാര്യമൊന്നുമില്ല. വളരെ ദുർബലമായ സമയമാണ് വരാൻ പോകുന്നത്. അച്ഛനും കുട്ടികളും രണ്ടുപേരും അവിനാശിയാണ്. അവിനാശിയായ ഖജനാവാണ് കുട്ടികൾക്കു നൽകുന്നത്. വളരെയധികം കുട്ടികൾക്ക് എത്തിച്ചേരണം. ബാബ ചിന്തിക്കുന്നുണ്ട,് ഇത്രയും കുട്ടികൾ എവിടെ വന്ന് കഴിയും. ശിവബാബ പറയുന്നു നീ എന്തിനാണ് ചിന്തിക്കുന്നത് - കാത്തിരുന്നു കാണൂ. നിങ്ങൾ പഠിച്ചു കൊണ്ടിരിക്കൂ, മന്മനാഭവ. നിങ്ങൾ കുട്ടികൾക്ക് ഇത് ചിന്തയിലുണ്ടാവണം ഇപ്പോൾ നമുക്ക് കർമ്മാതീത അവസ്ഥയിലേക്ക് പോകണം, സതോപ്രധാനമായിരുന്നു. ഓർമ്മയിലൂടെയാണ് പാവനമായി മാറുന്നത്. ബാബ എത്ര സഹജമായാണ് കാര്യങ്ങളെ പറഞ്ഞു തരുന്നത്. കേവലം ബാബയെ ഓർമ്മിക്കുക എന്നത് വളരെ സഹജമാണ്. പശുക്കുട്ടിക്ക് അതിന്റെ അമ്മയുടെ ഓർമ്മ വന്നാൽ അത് നിലവിളിക്കും. അതാണെങ്കിൽ മൃഗമാണ്. നിങ്ങൾ കുട്ടികളും കരഞ്ഞിട്ടുണ്ടല്ലോ. മുന്നോട്ട് പോകവേ വളരെ നിലവിളിക്കും, വളരെയധികം ഓർമ്മിക്കും. നിങ്ങൾ കുട്ടികൾ ഇപ്പോൾ അറിയുന്നുണ്ട് ബാബ വന്നു കഴിഞ്ഞു, വിനാശവും നടക്കുക തന്നെ ചെയ്യും. പ്രകൃതിക്ഷോഭങ്ങളും ഉണ്ടാകും. എല്ലാവരും പരസ്പരം വഴക്ക്- ലഹള കൂടുകയാണ്. എത്ര ചിലവ് ചെയ്താണ് ബോംബുകൾ ഉണ്ടാക്കുന്നത്, എത്ര ധനമാണ് ഉപയോഗിക്കുന്നത്. ചിലവ് ഉണ്ടാകുമല്ലോ. ഇത്രയും ചിലവിന് എവിടെ നിന്നാണ് കൊണ്ടു വരുക. മരണത്തെ ഭയക്കുന്നുമുണ്ട്. എന്നിട്ടും ബോംബുണ്ടാക്കുന്നത് അവസാനിപ്പിക്കുന്നുമില്ല. ബോംബുകൾ കൊണ്ടുള്ള യുദ്ധം നടക്കും. ബോംബിട്ടാൽ ഉടൻ തന്നെ മനുഷ്യൻ മരിക്കും - അതുപോലെയുള്ള ബോംബുകളാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. അത് ഉണ്ടാക്കുന്നതിന് സമയമെടുക്കുന്നുണ്ട് പിന്നെ അതിൽ മിനിറ്റ് മോട്ടർ ഘടിപ്പിക്കും. വേഗം വേഗം ഉണ്ടാക്കി ക്കൊണ്ടിരിക്കുന്നുണ്ട്. ബോംബുകളും കുറച്ചാണോ ഉണ്ടാക്കുന്നത്? നിങ്ങൾ കുട്ടികൾക്കറിയാം ഈ പഴയ സൃഷ്ടിയുടെ വിനാശം ഉണ്ടാകണം. ഇപ്പോൾ പരിധിയില്ലാത്ത ബാബയിലൂടെ സമ്പത്ത് പ്രാപ്തമാവുകയാണ്.

ഭാരതവാസികളുടെ, ദേവീ-ദേവതാ ധർമ്മത്തിന്റെ ശാസ്ത്രമാണ് ഗീത. ബാക്കി എല്ലാം ചെറിയ-ചെറിയതാണ്, അതിന് മഹിമയൊന്നുമില്ല. ഏറ്റവും ഉയർന്നത് ബ്രാഹ്മണ ധർമ്മമാണ്. ബ്രാഹ്മണരുടെ ജോലിയാണ് കഥ കേൾപ്പിക്കുക. നിങ്ങൾക്ക് പറയാൻ കഴിയും ഞങ്ങൾ ബ്രഹ്മാവിന്റെ കുട്ടികളായ ബ്രഹ്മാകുമാരൻമാരും ബ്രഹ്മാകുമാരിമാരുമാണ്, ഞങ്ങൾക്ക് അച്ഛനിൽ നിന്നും സമ്പത്ത് ലഭിക്കുകയാണ്.ശരി

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും സുപ്രഭാവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ഡ്രാമയുടെ ഓരോ രഹസ്യത്തെയും മനസ്സിലാക്കിക്കൊണ്ട് ഒരു കാര്യത്തെക്കുറിച്ചും ചിന്തിക്കാതിരിക്കൂ. പഠിപ്പ് പഠിച്ചു കൊണ്ടിരിക്കണം. മൻമനാഭവ ആയി കർമ്മാതീതമായി മാറുന്നതിന് ചിന്തിക്കണം. സ്വയത്തെ സതോപ്രധാനമാക്കണം.

2) നമ്മൾ ആത്മാക്കൾ ശിവബാബയുടെ സന്താനങ്ങളായതിനാൽ പരസ്പരം സഹോദരൻ - സഹോദരനാണ്. ശിവബാബയിൽ നിന്നും സമ്പത്ത് എടുത്തു കൊണ്ടിരിക്കുകയാണ്. ഈ സന്തോഷത്തിൽ കഴിയണം.

വരദാനം :-
തന്റെ വ്യത്യസ്തസ്വരൂപങ്ങളിൽ സ്ഥിതിചെയ്തുകൊണ്ട് തന്റേയും ബാബയുടേയും ഗുപ്തരൂപത്തെ പ്രത്യക്ഷമാക്കുന്ന സത്യമായ സിനേഹികളായി ഭവിക്കട്ടെ.

ഏത് കുട്ടികളാണോ തന്റെ വ്യത്യസ്തമായസ്വരൂപങ്ങളിൽ സ്ഥിതിചെയ്യുകയും വ്യത്യസ്തങ്ങളായ അവസ്തകൾ അനുഭവം ചെയ്യുകയും ചെയ്തുകൊണ്ട് അന്തർമുഖികളായി ഇരിക്കുന്നത് അവർ ഒരിക്കലും ഒരുകാര്യത്തിലും കുലുങ്ങുകയില്ല. പഴയലോകം പഴയസംബന്ധങ്ങൾ സമ്പത്ത് വസ്തുക്കൾ എന്നിവ അൽപകാലത്തേക്കുള്ള പ്രദർശനവസ്തുക്കളാണ്, അവർ അവയിൽ ചെന്ന് പെടില്ല. വ്യത്യസ്തമായ സ്വരൂപങ്ങളുടെ സ്ഥിതിയിൽ ഇരിക്കുന്നതിലൂടെ ഗുപ്തമായ സ്വന്തം ശക്തികൾ പ്രത്യക്ഷമാകാൻ തുടങ്ങുന്നു. മാത്രമല്ല അതിലൂടെ ബാബയുടെ പ്രത്യക്ഷതയും ഉണ്ടാകുന്നു. ഇങ്ങിനെയുള്ള ശ്രേഷ്ഠകർത്തവ്യങ്ങൾ ചെയ്യുന്നവർ തന്നെയാണ് സത്യമായ സ്നേഹികുട്ടികൾ.

സ്ലോഗന് :-
നിശ്ചയത്തിന്റേയും ജൻമസിദ്ധഅധികാരത്തിന്റേയും അന്തസ്സിൽ ഇരിക്കുകയാണെങ്കിൽ ഒരിക്കലും പരിഭ്രമിക്കേണ്ടി വരുകയില്ല.

അവ്യക്തസൂചന-സദാഹർഷിതമായി ഇരിക്കുന്നതിനായി തന്റെ സ്വഭാവത്തെ സരളമാക്കിമാറ്റൂ, സഹനശീലരായിമാറൂ..

സ്വച്ഛതയും സരളതയുടെ അടയാളമാണ്. എത്രത്തോളം സരളതയുണ്ടോ അത്രയും ശുദ്ധതയുമുണ്ടാകും. അതിനാൽ എല്ലാവരേയും തന്റെ നേർക്ക് ആകർഷിക്കുന്നു. സ്വന്തം സ്വഭാവത്തെ സരളമാക്കി മാറ്റുമ്പോഴേ സത്യതയും ശുദ്ധതയും ഉണ്ടാകുകയുള്ളൂ. സരളസ്വഭാവമുള്ളവർക്ക് ബഹുരൂപികളാകാനും കഴിയും.അങ്ങിനെയുള്ള സരളസ്വഭാവക്കാർ സദാ ഹർഷിതമായി ഇരുന്നുകൊണ്ട് സർവ്വരേയും ആകർഷിക്കുന്നു.