22.08.2025           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായകുട്ടികളേ- ആരാണ്നിങ്ങളെപഠിപ്പിക്കാനായിവന്നിരിക്കുന്നത്, ഇത്ചിന്തിച്ചാല്സന്തോഷംകൊണ്ട്രോമാഞ്ചമുണ്ടാകും, ഉയര്ന്നതിലുംഉയര്ന്നഅച്ഛനാണ്പഠിപ്പിക്കുന്നത്, ഇങ്ങനെയുള്ളപഠിപ്പ്ഒരിക്കലുംഉപേക്ഷിക്കരുത്.

ചോദ്യം :-
ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് ഏതൊരു നിശ്ചയമാണ് ഉണ്ടായത്? നിശ്ചയത്തിന്റെ അടയാളം എന്തായിരിക്കും?

ഉത്തരം :-
നിങ്ങള്ക്ക് നിശ്ചയമുണ്ടായി നമ്മള് ഇപ്പോള് ഇങ്ങനെയുള്ള പഠിപ്പാണ് പഠിക്കുന്നത്, ഇതിലൂടെ ഇരട്ടക്കിരീടധാരിയായ രാജാക്കന്മാരുടേയും രാജാവായി മാറും. സ്വയം ഭഗവാന് നമ്മെ പഠിപ്പിച്ച് വിശ്വത്തിന്റെ അധികാരിയാക്കി മാറ്റുകയാണ്. ഇപ്പോള് നമ്മള് ഭഗവാന്റെ കുട്ടിയായി മാറിയെങ്കില് പിന്നെ ഈ പഠിപ്പില് മുഴുകണം. എങ്ങനെയാണോ ചെറിയ കുട്ടികള് തന്റെ മാതാപിതാവിനോടൊപ്പമല്ലാതെ എവിടെയും നില്ക്കാത്തത്. അതുപോലെ പരിധിയില്ലാത്ത അച്ഛനെ ലഭിച്ചുകഴിഞ്ഞു അതിനാല് ആരെയും ഇഷ്ടമാകരുത്. ഒരാളുടെമാത്രം ഓര്മ്മവേണം.

ഗീതം :-
ആരാണ് ഇന്ന് അതിരാവിലെ വന്നത്....

ഓംശാന്തി.  
മധുര മധുരമായ കുട്ടികള് ഗീതം കേട്ടു - ആരാണ് വന്നത്, ആരാണ് പഠിപ്പിക്കുന്നത്? ഇത് മനസ്സിലാക്കേണ്ട കാര്യമാണ്. ചിലര് വളരെ ബുദ്ധിശാലികളായിരിക്കും, ചിലരാണെങ്കില് ബുദ്ധി കുറഞ്ഞവരായിരിക്കും. ആര്ക്കാണോ വളരെ അധികം എഴുത്തും പഠിപ്പുമുള്ളത് അവരെ വളരെ ബുദ്ധിശാലി എന്നു പറയും. ആരാണോ ശാസ്ത്രങ്ങള് പഠിക്കുകയും എഴുതുകയും ചെയ്തത് അവര്ക്ക് വളരെ ബഹുമാനം നല്കുന്നു. കുറച്ച് പഠിച്ചവര്ക്ക് കുറച്ച് ബഹുമാനമേ നല്കൂ. ഇപ്പോള് ഗീതത്തിലെ വാക്കുകള് കേട്ടു- ആരാണ് വന്നത് പഠിപ്പിക്കാന്! ടീച്ചര് വരുന്നുണ്ടല്ലോ. സ്ക്കൂളില്പഠിക്കുന്നവര്ക്ക് അറിയാം ടീച്ചര് വന്നുവെന്ന്. ഇവിടെ ആരാണ് വന്നത്? വളരെ അധികം രോമാഞ്ചം ഉണ്ടാകണം. ഉയര്ന്നതിലും ഉയര്ന്ന ബാബ വീണ്ടും പഠിപ്പിക്കാനായി വന്നിരിക്കുന്നു. മനസ്സിലാക്കേണ്ട കാര്യമല്ലേ! ഭാഗ്യത്തിന്റേയും കാര്യമാണ്. പഠിപ്പിക്കുന്നത് ആരാണ്? ഭഗവാന്. ഭഗവാനാണ് വന്ന് പഠിപ്പിക്കുന്നത്. വിവേകം പറയുന്നു- എത്ര വലിയ വലിയ പഠിപ്പ് പഠിച്ച ആളായാലും ശരി, പെട്ടെന്നുതന്നെ ആ പഠിപ്പ് ഉപേക്ഷിച്ച് വന്ന് ഭഗവാനില് നിന്നും പഠിക്കണം. ഒരു സെക്കന്റുകൊണ്ട് എല്ലാം ഉപേക്ഷിച്ച് ബാബയുടെ അടുത്തേക്ക് പഠിക്കാനായി വരണം.

ബാബ മനസ്സിലാക്കിത്തന്നിട്ടുണ്ട്- ഇപ്പോള് നിങ്ങള് പുരുഷോത്തമ സംഗമയുഗികളായി മാറിയിരിക്കുന്നു. ഉത്തമനിലും ഉത്തമനായ പുരുഷന്മാര് ഈ ലക്ഷ്മീ-നാരായണന്മാരാണ്. ഏത് പഠിപ്പിലൂടെയാണ് ഇവര് ഈ പദവി നേടിയതെന്ന് ലോകത്തിലെ ആര്ക്കും അറിയില്ല. നിങ്ങള് ഈ പദവി നേടുന്നതിനായി പഠിക്കുന്നു. ആരാണ് പഠിപ്പിക്കുന്നത്? ഭഗവാന്. എങ്കില് ബാക്കി എല്ലാ പഠിപ്പും ഉപേക്ഷിച്ച് ഈ പഠിപ്പില് മുഴുകണം എന്തുകൊണ്ടെന്നാല് ബാബ വരുന്നതുതന്നെ കല്പത്തിനുശേഷമാണ്. ബാബ പറയുന്നു- ഞാന് ഓരോ 5000 വര്ഷങ്ങള്ക്കുശേഷവും സന്മുഖത്ത് പഠിപ്പിക്കാനായി വരുന്നു. അത്ഭുതമല്ലേ. പറയുന്നുമുണ്ട് ഭഗവാനാണ് ഞങ്ങള്ക്ക് ഈ പദവി നേടിത്തരാനായി പഠിപ്പിക്കുന്നത്. എന്നിട്ടും പഠിക്കുന്നില്ല. അപ്പോള് ഇവര് ബുദ്ധിവാനാണെന്ന് ബാബ പറയില്ലല്ലോ. ബാബയുടെ പഠിപ്പില് പൂര്ണ്ണ ശ്രദ്ധ നല്കുന്നില്ല. ബാബയെ മറക്കുന്നു. നിങ്ങള് പറയുന്നു ബാബാ ഞങ്ങള് മറന്നുപോയി. ടീച്ചറേയും മറക്കുന്നു. ഇതാണ് മായയുടെ കൊടുങ്കാറ്റ്. എന്നാല് പഠിപ്പ് പഠിക്കുകതന്നെ വേണമല്ലോ. വിവേകം പറയുന്നുണ്ട് ഭഗവാന് പഠിപ്പിക്കുകയാണ് അതിനാല് പൂര്ണ്ണമായും ആ പഠിപ്പില് മുഴുകണം. ചെറിയ കുട്ടികളേയാണ് പഠിപ്പിക്കേണ്ടത്. ആത്മാവ് എല്ലാവരിലും ഉണ്ട്. ബാക്കി ശരീരമാണ് ചെറുതും വലുതുമാകുന്നത്. ആത്മാവാണ് പറയുന്നത് ഞാന് അങ്ങയുടെ ചെറിയ കുട്ടിയായിരിക്കുന്നു. ശരി എന്റേതായി മാറിയെങ്കില് ഇപ്പോള് പഠിക്കൂ. പാല് കുടിക്കുന്ന കുട്ടികളല്ലല്ലോ. പഠിപ്പാണ് ഫസ്റ്റ്. ഇതില് വളരെ അധികം ശ്രദ്ധ നല്കണം. വിദ്യാര്ത്ഥികള് ഇവിടെ സുപ്രീം ടീച്ചറുടെ അടുത്തേക്കാണ് വരുന്നത്. ആ പഠിപ്പിക്കുന്ന ടീച്ചറും പ്രധാനമാണ്. എങ്കിലും ഇത് സുപ്രീം ടീച്ചറല്ലേ. 7 ദിവസത്തെ ഭട്ടിയും പാടപ്പെട്ടിട്ടുണ്ട്. ബാബ പറയുന്നു പവിത്രമായിരിക്കൂ ഒപ്പം എന്നെ ഓര്മ്മിക്കൂ. ദൈവീക ഗുണങ്ങള് ധാരണ ചെയ്താല് നിങ്ങളിതായി മാറും. പരിധിയില്ലാത്ത ബാബയെ ഓര്മ്മിക്കേണ്ടതുണ്ട്. ചെറിയ കുട്ടികള് മാതാപിതാക്കളല്ലാതെ മറ്റാരുടെ അടുത്തേക്കും പോകില്ല. അതുപോലെ നിങ്ങളും പരിധിയില്ലാത്ത ബാബയുടേതായി മാറിയെങ്കില് മറ്റാരെയും കാണാന് താത്പര്യമേ ഉണ്ടായിരിക്കില്ല, അതാര് തന്നെയായാലും. നിങ്ങള്ക്ക് അറിയാം നമ്മള് ഉയര്ന്നതിലും ഉയര്ന്ന ബാബയുടേതാണ്. ബാബ നമ്മെ ഡബിള്കിരീടധാരി രാജാക്കന്മാരുടേയും രാജാവാക്കി മാറ്റുന്നു. പ്രകാശകിരീടം മന്മനാഭവയും, രത്നം പതിച്ച കിരീടം മദ്ധ്യാജീഭവയുമാണ്. നിശ്ചയമുണ്ടാകുന്നു നമ്മള് ഈ പഠിപ്പിലൂടെ വിശ്വത്തിന്റെ അധികാരിയായി മാറുന്നു, 5000 വര്ഷങ്ങള്ക്ക് ശേഷം ചരിത്രം ആവര്ത്തിക്കുമല്ലോ. നിങ്ങള്ക്ക് രാജധാനി ലഭിക്കുന്നു. ബാക്കി എല്ലാ ആത്മാക്കളും തന്റെ വീടായ ശാന്തിധാമത്തിലേക്ക് പോകും. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് മനസ്സിലായി- വാസ്തവത്തില് നമ്മള് ആത്മാക്കള് ബാബയോടൊപ്പം നമ്മുടെ വീട്ടിലാണ് വസിക്കുന്നത്. ബാബയുടേതായി മാറുന്നതിലൂടെ നിങ്ങള് ഇപ്പോള് സ്വര്ഗ്ഗത്തിന്റെ അധികാരിയാകുന്നു പിന്നീട് ബാബയെ മറക്കുന്നതിലൂടെ അനാഥരാകുന്നു. ഭാരതം ഈ സമയത്ത് അനാഥമാണ്. ആര്ക്കാണോ മാതാവും പിതാവുമില്ലാത്തത് അവരെയാണ് അനാഥര് എന്നു പറയുന്നത്. അലഞ്ഞുകൊണ്ടിരിക്കുന്നു. നിങ്ങള്ക്കിപ്പോള് ബാബയെ ലഭിച്ചു, നിങ്ങള് ഇപ്പോള് സൃഷ്ടിയുടെ ചക്രത്തെ മുഴുവനായും അറിഞ്ഞുകഴിഞ്ഞു അതിനാല് സന്തോഷം കൊണ്ട് നിങ്ങള്ക്ക് ഗദ്ഗദമുണ്ടാകണം. നമ്മള് പരിധിയില്ലാത്ത ബാബയുടെ കുട്ടികളാണ്. പരമപിതാ പരമാത്മാവ് പ്രജാപിതാ ബ്രഹ്മാവിലൂടെ പുതിയ സൃഷ്ടിയായി ബ്രാഹ്മണരെ രചിക്കുന്നു. ഇത് വളരെ സഹജമായി മനസ്സിലാക്കാവുന്ന കാര്യമാണ്. നിങ്ങളുടെ ചിത്രവുമുണ്ട്, വിരാടരൂപത്തിന്റെ ചിത്രവും ഉണ്ട്. 84 ജന്മങ്ങളുടെ കഥ കാണിക്കുന്നു. നമ്മള് തന്നെയാണ് ദേവത പിന്നീട് ക്ഷത്രിയനും വൈശ്യനും ശൂദ്രനുമായി മാറുന്നു. ഇത് ഒരു മനുഷ്യനും അറിയില്ല എന്തുകൊണ്ടെന്നാല് ബ്രാഹ്മണരേയും ബ്രാഹ്മണരെ പഠിപ്പിക്കുന്ന ബാബയേയും, രണ്ടുപേരുടേയും പേരോ അടയാളമോ പോലും ഇല്ലതാക്കി. ഇംഗ്ലീഷിലും നിങ്ങള് കുട്ടികള്ക്ക് നല്ലരീതിയില് മനസ്സിലാക്കിക്കൊടുക്കാന് സാധിക്കും. ആര്ക്കാണോ ഇംഗ്ലീഷ് അറിയുന്നത് അവര് തര്ജ്ജമ ചെയ്ത് പറഞ്ഞുകൊടുക്കണം. ഫാദര് നോളേജ്ഫുള്ളാണ്, സൃഷ്ടിയുടെ ചക്രം എങ്ങനെയാണ് കറങ്ങുന്നത് എന്ന ജ്ഞാനം ബാബയില് മാത്രമേയുള്ളു. ഇതാണ് പഠിപ്പ്. യോഗത്തേയും ബാബയുടെ ഓര്മ്മ എന്നാണ് പറയുന്നത്, ഇതിനെ ഇംഗ്ലീഷില് കമ്മ്യുണിയന് എന്ന് പറയുന്നു. അച്ഛനുമായി കമ്മ്യൂണിയന്, ടീച്ചറുമായി കമ്മ്യൂണിയന്, ഗുരുവുമായി കമ്മ്യൂണിയന്. ഇതാണ് ഗോഡ്ഫാദറുമായുള്ള കമ്മ്യൂണിയന്. സ്വയം ബാബ പറയുന്നു എന്നെ ഓര്മ്മിക്കൂ, ഒരു ദേഹധാരിയേയും ഓര്മ്മിക്കരുത്. മനുഷ്യര് ഗുരുവിന്റെ അടുത്തേക്ക് പോകുന്നു, ശാസ്ത്രങ്ങള് പഠിക്കുന്നു. ലക്ഷ്യം ഒന്നും തന്നെയില്ല. സദ്ഗതി ഉണ്ടാകുന്നില്ല. ബാബ പറയുന്നു ഞാന് വന്നിരിക്കുന്നത് എല്ലാവരേയും തിരികെക്കൊണ്ടുപോകാനാണ്. ഇപ്പോള് നിങ്ങള്ക്ക് ബാബയുമായി തന്റെ ബുദ്ധിയോഗം വെക്കണം, എങ്കില് നിങ്ങള് അവിടെ എത്തിച്ചേരും. നല്ലരീതിയില് ഓര്മ്മിക്കുന്നതിലൂടെ വിശ്വത്തിന്റെ അധികാരിയായി മാറും. ഈ ലക്ഷ്മീ-നാരായണന്മാര് പാരഡൈസിന്റെ അധികാരികളായിരുന്നില്ലേ. ഇത് ആരാണ് മനസ്സിലാക്കിത്തരുന്നത്. ബാബയെയാണ് നോളേജ്ഫുള് എന്ന് പറയുന്നത്. മനുഷ്യര് പിന്നീട് അന്തര്യാമി എന്നു പറയുന്നു. വാസ്തവത്തില് അന്തര്യാമി എന്ന വാക്കേയില്ല. ആത്മാവ് തന്നെയാണ് പഠിക്കുന്നത്. ബാബ നിങ്ങള് കുട്ടികളെ ആത്മാഭിമാനിയാക്കി മാറ്റുന്നു. നിങ്ങള് ആത്മാക്കള് മൂലവതനത്തില് വസിക്കുന്നവരാണ്. നിങ്ങള് ആത്മാക്കള് എത്ര ചെറുതാണ്. അനേകം തവണ നിങ്ങള് പാര്ട്ട് അഭിനയിക്കാനായി വന്നിട്ടുണ്ട്. ബാബ പറയുന്നു ഞാന് ബിന്ദുവാണ്. എന്റെ പൂജ ചെയ്യാന് സാധിക്കില്ല. എന്തിന് ചെയ്യണം, ആവശ്യം എന്താണ്. ഞാന് നിങ്ങള് ആത്മാക്കളെ പഠിപ്പിക്കാനാണ് വരുന്നത്. നിങ്ങള്ക്കുതന്നെയാണ് രാജധാനി നല്കുന്നത് പിന്നീട് രാവണ രാജ്യത്തിലെത്തുമ്പോള് എന്നെ മറന്നുപോകുന്നു. ആദ്യമാദ്യം ആത്മാവ് പാര്ട്ട് അഭിനയിക്കാനാണ് വരുന്നത്. മനുഷ്യര് കരുതുന്നു 84 ലക്ഷം ജന്മങ്ങള് എടുക്കുന്നുണ്ട്. എന്നാല് ബാബ പറയുന്നു കൂടിവന്നാല് 84 ജന്മം. വിദേശത്ത് ചെന്ന് ഈ കാര്യങ്ങള് അവരെ കേള്പ്പിച്ചാല് അവര് പറയും ഈ നോളേജ് നിങ്ങള് ഇവിടെ ഇരുന്ന് ഞങ്ങള്ക്ക് പഠിപ്പിച്ചുതരൂ. നിങ്ങള്ക്ക് അവിടെ 1000 രൂപ ലഭിക്കുന്നു, ഞങ്ങള് നിങ്ങള്ക്ക് പതിനായിരം-ഇരുപതിനായിരം രൂപ നല്കാം. ഞങ്ങളേയും ജ്ഞാനം കേള്പ്പിക്കൂ. ഗോഡ് ഫാദര് നമ്മള് ആത്മാക്കളെ പഠിപ്പിക്കുന്നു. ആത്മാവ് തന്നെയാണ് ജഡ്ജായും മാറുന്നത്. ബാക്കി മനുഷ്യരെല്ലാം ദേഹാഭിമാനികളാണ്. ആരിലും ജ്ഞാനമില്ല. വലിയ വലിയ തത്വചിന്തകരെല്ലാമുണ്ട് എന്നാല് ഈ ജ്ഞാനം ആരിലുമില്ല. നിരാകാരനായ ഗോഡ് ഫാദര് പഠിപ്പിക്കാനായി വരുന്നു. നമ്മള് അവരില് നിന്നാണ് പഠിക്കുന്നത്, ഈ കാര്യങ്ങളെല്ലാം കേട്ട് അവര് അത്ഭുതപ്പെടും. ഈ കാര്യങ്ങളൊന്നും ഒരിക്കലും കേള്ക്കുകയോ വായിക്കുകയോ ചെയ്തിട്ടില്ല. ലിബറേറ്റര്, ഗൈഡ് എന്നെല്ലാം പറയുന്നത് ഒരേയൊരു ബാബയെത്തന്നെയാണ്, ബാബ തന്നെയാണ് ലിബറേറ്റര് എങ്കില് പിന്നെ ക്രിസ്തുവിനെ ഓര്മ്മിക്കുന്നതെന്തിനാണ്? ഈ കാര്യങ്ങളെല്ലാം വളരെ നന്നായി മനസ്സിലാക്കിക്കൊടുക്കൂ എങ്കില് അവര് അതിശയിക്കും. പറയും ഇത് ഞങ്ങള് കേട്ടിട്ടേയില്ല. പാരഡൈസിന്റെ സ്ഥാപന നടക്കുകയാണ്, അതിനുവേണ്ടിയാണ് ഈ മഹാഭാരതയുദ്ധം. ബാബ പറയുന്നു ഞാന് നിങ്ങളെ രാജാക്കന്മാരുടേയും രാജാവ് ഡബിള് കിരീടധാരിയാക്കി മാറ്റുന്നു. പവിത്രതയും, ശാന്തിയും സമൃദ്ധിയും എല്ലാം ഉണ്ടായിരുന്നു. ചിന്തിക്കൂ, എത്ര വര്ഷമായി? ക്രിസ്തുവിന് 3000 വര്ഷങ്ങള്ക്കുമുമ്പ് ഇവരുടെ രാജ്യമായിരുന്നല്ലോ. പറയും ഇത് സ്പിരിച്വല് നോളേജാണ്. ഇവര് നേരിട്ട് ആ സുപ്രീം ഫാദറിന്റെ കുട്ടിയാണ്, അവരില് നിന്നും രാജയോഗം പഠിക്കുകയാണ്. സൃഷ്ടിയുടെ ചരിത്രവും ഭൂമിശാസ്ത്രവും എങ്ങനെയാണ് ആവര്ത്തിക്കുന്നത്, ഇത് മുഴുവനും ജ്ഞാനമാണ്. നമ്മുടെ ആത്മാവില് 84 ജന്മങ്ങളുടെ പാര്ട്ട് അടങ്ങിയിട്ടുണ്ട്. ഈ യോഗത്തിന്റെ ശക്തികൊണ്ട് ആത്മാവ് സതോപ്രധാനമായി ഗോള്ഡന് ഏജിലേക്ക് പോകും, ശേഷം അവര്ക്കായി രാജ്യം വേണം. പഴയ ലോകത്തിന്റെ വിനാശവും ഉണ്ടാകണം. അത് മുന്നില് നില്ക്കുന്നുണ്ട് പിന്നീട് ഒരു ധര്മ്മമുള്ള രാജ്യമുണ്ടാകും. ഇത് പാപാത്മാക്കളുടെ ലോകമാണ്. ഇപ്പോള് നിങ്ങള് പാവനമായി മാറുകയാണ്, പറയൂ ഈ ഓര്മ്മയുടെ ബലത്തിലൂടെ നമ്മള് പവിത്രമായി മാറും ശേഷം എല്ലാത്തിന്റെയും വിനാശവും ഉണ്ടാകും. പ്രകൃതിക്ഷോഭങ്ങളും വരാനിരിക്കുന്നു. നമ്മള്ക്ക് സാക്ഷാത്ക്കാരമുണ്ടായി, ദിവ്യദൃഷ്ടിയിലൂടെ കണ്ടിട്ടുമുണ്ട്. ഇതെല്ലാം നശിക്കാനുള്ളതാണ്. ബാബ വന്നിരിക്കുന്നത് ദൈവീകലോകം സ്ഥാപിക്കാനാണ്. കേട്ടിട്ട് പറയും ആഹാ! ഇവര് ഗോഡ്ഫാദറിന്റെ കുട്ടികളാണ്. നിങ്ങള് കുട്ടികള്ക്ക് അറിയാം യുദ്ധം ആരംഭിക്കും, പ്രകൃതിക്ഷോഭങ്ങള് ഉണ്ടാകും. എന്താവും അവസ്ഥ? ഈ വലിയ വലിയ കെട്ടിടങ്ങളെല്ലാം താഴെവീഴും. നിങ്ങള്ക്ക് അറിയാം ഈ ബോംബുകളെല്ലാം 5000 വര്ഷങ്ങള്ക്ക് മുമ്പും ഉണ്ടാക്കിയിരുന്നു തന്റെതന്നെ വിനാശത്തിനായി. ഇപ്പോഴും ബോംബുകള് തയ്യാറാണ്. യോഗബലം എന്താണ്, ഇതിലൂടെ നിങ്ങള് വിശ്വത്തിനുമേല് വിജയം നേടുന്നു എന്നത് ആര്ക്കെങ്കിലും അറിയുമോ. പറയൂ, സയന്സ് നിങ്ങളുടെതന്നെ വിനാശത്തിന് ഇടയാകും. നമുക്ക് ബാബയുമായി യോഗമുള്ളതിനാല് ആ സൈലന്സിന്റെ ശക്തിയിലൂടെ നമ്മള് വിശ്വത്തിനുമേല് വിജയം നേടി സതോപ്രധാനമായി മാറും. ബാബ തന്നെയാണ് പതിത പാവനന്. പാവനലോകം തീര്ച്ചയായും സ്ഥാപന ചെയ്യുക തന്നെ ചെയ്യും. ഡ്രാമയില് ഉള്ളതാണ്. ഉണ്ടാക്കിയ ബോംബുകളെല്ലാം വെറുതേ വെക്കുമോ! ഇങ്ങനെ യിങ്ങനെ മനസ്സിലാക്കിക്കൊടുത്താല് മനസ്സിലാക്കും ഇവര് എന്തിന്റേയോ അധികാരികളാണ്, ഇവരില് ഭഗവാന് പ്രവേശിച്ചിട്ടുണ്ട്. ഇതും ഡ്രാമയില് ഉള്ളതാണ്. ഇങ്ങനെയുള്ള കാര്യങ്ങള് മനസ്സിലാക്കിക്കൊടുത്താല് ആളുകള് സന്തോഷിക്കും. ആത്മാവില് എങ്ങനെയാണ് പാര്ട്ടുള്ളത്, ഇതും അനാദിയായ ഉണ്ടായതും ഉണ്ടാക്കപ്പെട്ടതുമായ ഡ്രാമയാണ്. നിങ്ങളുടെ ക്രിസ്തുവും പുനര്ജന്മങ്ങള് എടുത്തെടുത്ത് ഇപ്പോള് തമോപ്രധാന അവസ്ഥയില് എത്തിയിട്ടുണ്ടാകും. വീണ്ടും തന്റെ സമയമാകുമ്പോള് ക്രിസ്തു വന്ന് നിങ്ങളുടെ ധര്മ്മം സ്ഥാപിക്കും. ഇങ്ങനെ ആധികാരികതയോടെ പറയുകയാണെങ്കില് അവര് മനസ്സിലാക്കും. ബാബ മുഴുവന് കുട്ടികള്ക്കും ഇരുന്ന് മനസ്സിലാക്കിത്തരികയാണ്. അതിനാല് കുട്ടികള് ഈ പഠിപ്പില് മുഴുകണം. അച്ഛന്, ടീച്ചര്, സദ്ഗുരു മൂന്നും ഒരാളാണ്. ആ ബാബ എങ്ങനെയാണ് ജ്ഞാനം നല്കുന്നത് എന്നതും നിങ്ങള് മനസ്സിലാക്കി. എല്ലാവരേയും പവിത്രമാക്കി മാറ്റി കൂടെക്കൊണ്ടുപോകുന്നു. ദൈവീക പരമ്പരയായിരുന്നപ്പോള് പവിത്രമായിരുന്നു. ഭഗവാനും ഭഗവതിയുമായിരുന്നു. സംസാരിക്കുന്നതില് വളരെ സമര്ത്ഥരായിരിക്കണം, വേഗതയും വേണം. പറയൂ ബാക്കി സര്വ്വാത്മാക്കളും സ്വീറ്റ് ഹോമിലാണ് കഴിയുക. ബാബ തന്നെയാണ് കൊണ്ടുപോകുന്നത്, സ്വര്ഗ്ഗത്തിന്റെ സദ്ഗതി ദാതാവ് ബാബ തന്നെയാണ്. ബാബയുടെ ജന്മസ്ഥാനം ഭാരതമാണ്. ഇത് എത്ര വലിയ തീര്ത്ഥസ്ഥാനമായി.

നിങ്ങള്ക്കറിയാം എല്ലാവര്ക്കും തമോപ്രധാനമായി മാറുകതന്നെ വേണം. പുനര്ജന്മം എല്ലാവര്ക്കും എടുക്കണം, ആര്ക്കും തിരിച്ചുപോകാന് സാധിക്കില്ല. ആദമാണ് 84 ജന്മങ്ങള് എടുക്കുന്നത് അപ്പോള് തീര്ച്ചയായും ക്രിസ്തുവും പുനര്ജന്മം എടുത്തെടുത്ത് വീണ്ടും പോയി അതുപോലെയാകും. ഇങ്ങനെയുള്ള കാര്യങ്ങള് മനസ്സിലാക്കിക്കൊടുക്കുന്നതിലൂടെ വളരെയധികം അത്ഭുതപ്പെടും. ബാബ പറയുന്നു ജോഡിയാണെങ്കില് വളരെ നന്നായി മനസ്സിലാക്കിക്കൊടുക്കാന് സാധിക്കും. ഭാരതത്തില് ആദ്യം പവിത്രതയുണ്ടായിരുന്നു. പിന്നീട് എങ്ങനെയാണ് അപവിത്രമാകുന്നത്. ഇതും പറയാന് സാധിക്കും. പൂജ്യര് തന്നെയാണ് പൂജാരിയായി മാറുന്നത്. അപവിത്രമായി മാറുമ്പോള് തന്റെതന്നെ പൂജ ചെയ്യാന് തുടങ്ങും. രാജാക്കന്മാരുടെ വീട്ടിലും ഈ ദേവതകളുടെ ചിത്രമുണ്ടാകും, ആരാണോ പവിത്രവും ഡബിള്കിരീടധാരികളുമായിരുന്നത് അവരെ കിരീടമില്ലാത്ത അപവിത്രമായവര് പൂജിക്കുന്നു. അവര് പൂജാരീ രാജാക്കന്മാരാണ്. അവരെ ഭഗവാന് ഭഗവതി എന്നു വിളിക്കില്ല എന്തുകൊണ്ടെന്നാല് അവര് ഈ ദേവതകളെ പൂജിക്കുന്നു. സ്വയം പൂജ്യനും പൂജാരിയുമായി മാറുന്നു, പതിതമായി മാറുമ്പോള് രാവണ രാജ്യം ആരംഭിക്കുന്നു. ഈ സമയത്ത് രാവണരാജ്യമാണ്. ഇങ്ങനെ ഇരുന്ന് മനസ്സിലാക്കിക്കൊടുത്താല് എന്തു രസമായിരിക്കും. വണ്ടിയുടെ രണ്ട് ചക്രങ്ങളാണ് യുഗള്സ് അതുകൊണ്ട് വളരെയധികം അത്ഭുതങ്ങള് ചെയ്തുകാണിക്കും. നമ്മള് യുഗള്സ് തന്നെയാണ് പിന്നീട് പൂജ്യരായി മാറുന്നത്. നമ്മള് പവിത്രത, ശാന്തി അതുപോലെ സമ്പന്നതയുടെ സമ്പത്ത് എടുക്കുകയാണ്. നിങ്ങളുടെ ചിത്രങ്ങളും ഇറങ്ങുന്നുണ്ട്. ഇത് ഈശ്വരീയ പരിവാരമാണ്. അച്ഛന്റെ കുട്ടികളാണ്, പേരമകനും പേരമകളുമാണ്, ബാക്കി ഒരു സംബന്ധവുമില്ല. പുതിയ സൃഷ്ടി എന്ന് ഇതിനെയാണ് പറയുന്നത് പിന്നീട് കുറച്ച് ദേവീ ദേവന്മാരേ ഉണ്ടാകൂ. പിന്നീട് പതുക്കെ പ്പതുക്കെ വൃദ്ധിയുണ്ടാകുന്നു. ഈ ജ്ഞാനം എല്ലാവര്ക്കും മനസ്സിലാക്കിക്കൊടുക്കാനുള്ളതാണ്. ഈ ബാബയും ജോലിയില് രാജാവായിരുന്നു. ഒരു കാര്യത്തിലും ചിന്തിച്ചിരുന്നില്ല. എപ്പോഴാണോ ബാബ പഠിപ്പിക്കുകയാണെന്ന് മനസ്സിലായത്, വിനാശം മുന്നിലുണ്ടെന്ന് കണ്ട ഉടന് ഉപേക്ഷിച്ചു. എനിക്ക് രാജധാനി ലഭിക്കുകയാണെങ്കില് ഈ യാചകവേഷം കൊണ്ട് എന്ത് ചെയ്യാന് എന്ന് തീര്ത്തും മനസ്സിലാക്കി. അതുപോലെ നിങ്ങളും മനസ്സിലാക്കുന്നുണ്ട് ഭഗവാനാണ് പഠിപ്പിക്കുന്നത്, എങ്കില് ഇത് പൂര്ണ്ണമായും പഠിക്കേണ്ടേ. ആ നിര്ദ്ദേശമനുസരിച്ച് നടക്കണം. ബാബ പറയുന്നു, സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓര്മ്മിക്കൂ. അച്ഛനെ നിങ്ങള് മറന്നുപോകുന്നു, ലജ്ജ തോന്നുന്നില്ലേ, ആ ലഹരി ഉയരുന്നില്ല. ഇവിടെ വളരെ നന്നായി റിഫ്രഷാവുന്നു പിന്നീട് അവിടെയെത്തുമ്പോള് സോഡാവെള്ളം പോലെയാകുന്നു. ഇപ്പോള് നിങ്ങള് കുട്ടികള് ഗ്രാമ ഗ്രാമങ്ങളില് സേവനം ചെയ്യുന്നതിനുള്ള പുരുഷാര്ത്ഥം ചെയ്യുന്നു. ബാബ പറയുന്നു, ആദ്യമാദ്യം ഇത് പറഞ്ഞുകൊടുക്കൂ അതായത് ആത്മാക്കളുടെ പിതാവ് ആരാണ്. ഭഗവാന് നിരാകാരനല്ലേ. ഈ പതിത ലോകത്തെ പാവനമാക്കി മാറ്റുന്നത് ആ ബാബ തന്നെയാണ്. ശരി!

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) സ്വയം ഭഗവാന് സുപ്രീം ടീച്ചറായി പഠിപ്പിക്കുകയാണ് അതിനാല് നല്ലരീതിയില് പഠിക്കണം, ബാബയുടെ മതം അനുസരിച്ച് നടക്കണം.

2) സൈലന്സിന്റെ ബലം ശേഖരിക്കപ്പെടുന്ന തരത്തില് ബാബയുമായി യോഗം വെക്കണം. സൈലന്സിന്റെ ബലത്തിലൂടെ വിശ്വത്തിനുമേല് വിജയം നേടണം, പതിതത്തില് നിന്നും പാവനമായി മാറണം.

വരദാനം :-
തന്റെ സമയം സങ്കല്പം എന്നിവയെ സേവനങ്ങളില് അര്പ്പണം ചെയ്യുന്ന വിധാതാവും വരദാതാവുമായി ഭവിക്കട്ടെ.

ഇപ്പോള് തന്റെ ചെറിയചെറിയകാര്യങ്ങള്ക്കു പിറകെയും, ശരീരത്തിനുപിറകെയും, വസ്തുക്കളുടെ പിറകെയും,സംബന്ധങ്ങളെ നിലനിര്ത്തുന്നതിന് പിറകെയും സമയത്തിനെയും സങ്കല്പങ്ങളേയും ഉപയോഗിക്കുന്നതിനുപകരം അവയെ സേവനങ്ങളില് സമര്പ്പിക്കൂ.ഇങ്ങിനെയുള്ള സമര്പ്പണോല്സവം ആഘോഷിക്കൂ.ഓരോ ശ്വാസത്തിലും സേവനത്തെക്കുറിച്ച് ചിന്തിക്കണം,സേവനത്തില് മുഴുകണം.സമയത്തെയും സങ്കല്പങ്ങളേയും സേവനങ്ങളില് ഉപയോഗിക്കുമ്പോള് സ്വഉന്നതിയുടെ ഗിഫ്റ്റ് താനേ പ്രാപ്തമാകും.വിശ്വമംഗളത്തില് സ്വമംഗളം അടങ്ങിയിട്ടുണ്ട് അതിനാല് നിരന്തരം മഹാദാനിയും, വിധാതാവും, വരദാതാവുമായി മാറൂ.

സ്ലോഗന് :-
തന്റെ ഇച്ഛകളെ കുറക്കുകയാണെങ്കില് പ്രശ്നങ്ങളും കുറയും.

അവ്യക്തസൂചന-സഹജയോഗിയായി മാറുന്നതിനായി പരമാത്മാ സ്നേഹത്തിന്റെ അനുഭവികളായി മാറൂ.

എങ്ങിനെയാണോ ലൗകീകരീതിയില് ആരെങ്കിലും ആരുടെയെങ്കിലും സ്നേഹത്തില് ലവ്ലീനമാകുമ്പോള് മുഖത്തിലൂടെയും, കണ്ണുകളില്ക്കൂടിയും,വാക്കുകളില്ക്കൂടിയും ഇവര് ലവ്ലീനമാണ്,പരസ്പരം ഇഷ്ടപ്പെടുന്നവരാണ് എന്ന് മനസ്സിലാകുന്നത് അതുപോലെ ഈ സ്റ്റേജില് വരുമ്പോഴെല്ലാം എത്രത്തോളം ബാബയുടെ സ്നേഹത്തില് ഇമര്ജ് ആകുന്നുവോ അത്രത്തോളം സ്നേഹത്തിന്റെ ബാണം മറ്റുള്ളവര്ക്കും ഏല്ക്കും.